Sunday, 4 December 2016

നബിദിനം ബിദ് അത്ത്



നബിദിനം
ഒരാളുടെയും ജന്മദിനമോ മരണ ദിനമോ ആഘോഷിക്കുന്നത് മുസ്ലിംകള്ക്ക് പാടുള്ളതല്ല . നബി (സ)യോ നബി (സ)യില്‍ നിന്നും ദീന്‍ നേരിട്ട് കേട്ട് പഠിച്ച സ്വഹാബത്തോ (അനുയായികള്‍ ) ആ പരിപാടി നടത്തിയിട്ടില്ല . നബി(സ)യുടെ ജന്മദിനം ആഘോഷിക്കുന്ന സമ്പ്രദായം ആദ്യമായി തുടങ്ങിയത് നബി (സ)യുടെ കുടുംബത്തിലേക്ക് ചേര്‍ത്തി ഫാതിമിയാക്കള്‍ ആണെന്ന് അവകാശപ്പെട്ടിരുന്ന ശിയാക്കളായ ഉബൈദികള്‍ ആണ്. അവര്‍ ഇസ്ലാമില്‍ കടത്തിക്കൂടിയ ബിദ് അത്താണ് . പിന്നീട് മുഹമ്മദ്‌ ബിന്‍ ഉമര്‍ അല്‍ മുല്ല എന്ന സൂഫി വഴി സൂഫികള്‍ ഈ അനാചാരം ഏറ്റെടുക്കുകയും ഹിജ്ര ആറാം നൂറ്റാണ്ടിന് ശേഷം വന്ന മുളഫര്‍ എന്ന ഖുറാഫി സുന്നീ രാജാവ് ആ ബിദ് അത്ത് സുന്ന്കളിലേക്ക് കൂടി കൊണ്ട് വന്നു .സൂഫികളായ മുസ്ലിം സന്യാസിമാര്‍ ആ മൌലിദ് സദസ്സില്‍ ആടുകയും പാടുകയും ചെയ്തിരുന്നു ...

നബി (സ)യേ ജീവന് തുല്യം സ്നേഹിച്ച സ്വഹാബത്ത് മുതല്‍ ഹിജ്റ 362 വരെ ജീവിച്ച മുസ്ലിംകള്‍ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല . നാല് മദ്ഹബുകളുടെ ഇമാമീങ്ങള്ക്കും നബി(സ)യുടെ ജന്മദിനാഘോഷം പരിചയമില്ല . അത് കൊണ്ട് തന്നെ ഇത് പിഴച്ച ബിദ്അത്താണ് .ഞങ്ങള്‍ മൌലിദ് ആഘോഷത്തെ എതിര്ക്കു ന്നത് അതുകൊണ്ടാണ്

മൌലിദ് കഴിക്കണം എന്ന വാദമുള്ള ഇമാം സുയൂതിക്ക് പോലും നബിജന്മദിനാഘോഷം ഹിജ്റ മൂന്ന്‍ നൂറ്റാണ്ടിനു ശേഷം വന്ന ബിദ് അത്താണ് എന്ന് സമ്മതിക്കേണ്ടി വന്നിട്ടുണ്ട് . ഫതഹുല്‍ ബാരി എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിന്റെ കര്ത്താവായ
ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി (റ)യുടെ ഒരു ഫത് വ ശാഫിഈ പണ്ഡിതനായ ഇമാം സുയൂതി (റ) തന്റെ അല്‍ ഹാവി ലില്‍ ഫതാവാ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്

وَقَدْ سُئِلَ شَيْخُ الْإِسْلَامِ حَافِظُ الْعَصْرِ أبو الفضل ابن حجر عَنْ عَمَلِ الْمَوْلِدِ ، فَأَجَابَ بِمَا نَصُّهُ : أَصْلُ عَمَلِ الْمَوْلِدِ بِدْعَةٌ لَمْ تُنْقَلْ عَنْ أَحَدٍ مِنَ السَّلَفِ الصَّالِحِ مِنَ الْقُرُونِ الثَّلَاثَةِ ،

ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി (റ)യോട് നബിജന്മദിനാഘോഷത്തെ പ്പറ്റി ചോദിക്കപ്പെട്ടു. അദ്ദേഹം ഇങ്ങനെ മറുപടി നല്കിഷ . നബിജന്മദിനാഘോഷത്തിന്റെ അടിസ്ഥാനം തന്നെ ബിദ്അത്താണ് . ആദ്യകാല മൂന്ന്‍ നൂറ്റാണ്ടിലെ സലഫുസ്സ്വാലിഹീങ്ങളായ മുന്ഗാമികളില്‍ ഒരാളില് നിന്ന് പോലും അത് റിപ്പോര്ട്ട് ചെയ്തതായി വന്നിട്ടില്ല .. ഇമാം സുയൂതി അല്ഹാവി ലില്‍ ഫതാവ 1 – 191
... ....ഈ ഇബാറത്തിനു .ശേഷം ബിദ് അത്തുന്‍ ഹസന എന്നൊക്കെ പറഞ്ഞുകൊണ്ട് ഇദ്ധേഹം മൌലിദ് കഴിക്കാനുള്ള തെളിവായി ആശൂറാ നോമ്പിന്റെ ഹദീസ് ദുര്വ്യാ ഖ്യാനിക്കുന്നുണ്ട്.ഇതൊക്കെ ഞങ്ങള്‍ കണ്ടിട്ടുള്ളതാണ് . പക്ഷെ മൊല്ലാക്കമാരെ , അവിടെ നമുക്ക് ചോദിക്കാനുള്ളത് ആ ഹദീസ് മാത്രമല്ല മുഴുവന്‍ ഹദീസുകളും അല്ലാഹുവിന്റെള ഖുര്‍ആനിലെ മുഴുവന്‍ ആയത്തുകളും ആദ്യം നബി (സ)യില്‍ നിന്നും നേരിട്ട് കേട്ട സ്വഹാബികള്ക്ക് അതിനുള്ളില്‍ ഒരു മൌലിദാഘോഷം ഒളിഞ്ഞു കിടക്കുന്നത് എന്ത് കൊണ്ട് കാണാന്‍ പറ്റിയില്ല.

?أَصْلُ عَمَلِ الْمَوْلِدِ بِدْعَةٌ لَمْ تُنْقَلْ عَنْ أَحَدٍ مِنَ السَّلَفِ الصَّالِحِ مِنَ الْقُرُونِ الثَّلَاثَةِ
നബിജന്മദിനാഘോഷത്തിന്റെ അടിസ്ഥാനം തന്നെ ബിദ്അത്താണ് ആദ്യകാല മൂന്ന്‍ നൂറ്റാണ്ടിലെ സലഫുസ്സ്വാലിഹീങ്ങളായ മുന്ഗാമികളില്‍ ഒരാളില് നിന്ന് പോലും അത് റിപ്പോര്ട്ട് ചെയ്തതായി വന്നിട്ടില്ല എന്ന് സുയൂതിയും ഇബ്ന്‍ ഹജര്‍ (റ)യും സമ്മതിക്കുന്നു . അവിടെയാണ് മുസ്ല്യാക്കന്‍മാരേ , നിങ്ങളുടെ മുഴുവന്‍ വാദങ്ങളും ബാതിലായി തകര്ന്ന് തരിപ്പണമായിട്ട് ഞങ്ങളുടെ വാദം നൂറു ശതമാനവും സ്ഥിരപ്പെടുന്നത്.. ....... മുസ്ല്യാക്കന്‍മാരേ ,നിങ്ങള്ക്ക് എന്താണ് മറുപടി ഉള്ളത് ..?


No comments:

Post a Comment