Friday 16 December 2016

അത്തഹിയ്യാത്തിലെ വിരലനക്കൽ


തശഹ്ഹുദിൽ വിരലനക്കൽ
വാഇലു ബിൻ ഹുജ്ർ (ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ) നബി()യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: അവിടുന്ന് വിരല് ഉയർത്തുകയും അത് ചലിപ്പിക്കകയും ചെയ്യുമായിരുന്നു
(
അബൂദാവൂദ്‌, ഇബ്നുഹിബ്ബാൻ തന്റെ സ്വഹീഹിൽ(485)ൽ സ്വഹീഹായ പരമ്പരയോടു കൂടി)
തീർച്ചയായും അത് പിശാചിനെതിരെ ഇരുമ്പിനേക്കാൾ ശക്തിയേറിയതാണ്എന്ന് ചൂണ്ടുവിരലിനെ പരാമർശിച്ചു കൊണ്ട് അവിടുന്ന് പറയുമായിരുന്നു
(അഹ്മദ്, ബസ്സാർ, റൂയാനി തന്റെ മുസ്നദിൽ 249/2, ത്വബ്റാനി അദ്ദു ആ ഇ 73/1)

അല്ലാമ ശൈഖ് നാസിറുദ്ദീൻ അൽബാനി(رحمه الله) പറയുന്നു;
 തശഹ്ഹുദിൽ വിരലനക്കുന്നത് സ്ഥിരപ്പെട്ട പ്രവാചക ചര്യയാണ്. ഇമാം അഹ്മദും മറ്റ് സുന്നത്തിന്റെ ഇമാമുകളും ഇതനുസരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ, ഇത് നമസ്കാരത്തോട് യോജിക്കാത്ത കളിതമാശയാണെന്ന് പറയുന്നവർ അല്ലാഹുവിനെ ഭയപ്പെട്ടുകൊള്ളട്ടെ. ഇക്കാരണത്താൽ സ്ഥിരപ്പെട്ട ഒരു സുന്നത്താണ് എന്നറിഞ്ഞിട്ടു കൂടി അവർ തങ്ങളുടെ വിരലനക്കാൻ കൂട്ടാക്കുന്നില്ല.. എന്നാൽ, ഏതെങ്കിലും പ്രത്യേക സമയത്ത് മാത്രം പരിമിതപ്പെടുത്തുകയോ, വിരൽ ചൂണ്ടിയ ശേഷം അടക്കി വെക്കുകയോ ചെയ്യുന്നതിന് നബിചര്യയിൽ യാതൊരു അടിസ്ഥാനവുമില്ല; എന്ന് മാത്രമല്ല, ഈ ഹദീഥ് മനസ്സിലാക്കിത്തരുന്നതനുസരിച്ച് അത് നബിചര്യക്ക് വിരുദ്ധവുമാണ്..
(صفة صلاة النبي من التكبير الي التسليم كأنك تراها)

ഇനി ഈ വിഷയത്തെ കുറിച്ച്  വിശദമായി നമുക്ക്  പഠിക്കാം  
നമസ്ക്കാരത്തിലെ അത്തഹിയ്യാത്തിലെ വിരലനക്കല്‍
നമസ്ക്കാരത്തില്‍ അത്തഹിയ്യാത്ത് ഇരിപ്പില്‍ വിരലനക്കുന്നത് വലിയൊരു ചര്‍ച്ചാവിഷയമായി ഇന്ന് സമുദായത്തില്‍ ചിലരാല്‍ ചിത്രീകരിക്കപ്പെട്ടി രിക്കുന്നു . ഇരിപ്പില്‍ വിരലനക്കുന്നത് നബിച്ചര്യയാണെന്നും, ഈ നബിചര്യയെ നമസ്ക്കാരത്തില്‍ നിര്‍ബന്ധമായും പിന്തുടരുകതന്നെ വേണമെന്നും നാം പറഞ്ഞു വരുന്നു . ഇതില്‍ എതിരഭിപ്രായം ഉള്ളവര്‍ വിരലനക്കുന്നത് നബിചര്യയല്ല എന്നും, നമസ്ക്കാരത്തില്‍ വിരലനക്കുന്നത് ബിദ്അത്ത് ആണെന്നും പ്രചരിപ്പിച്ചുവരുന്നു . വിവരക്കേട് കൊണ്ടും അഹങ്കാരം കൊണ്ടും ചിലര്‍ ഈ സുന്നത്തിനെ പരിഹസിക്കുന്നു.

സഹോദരന്മാരെ
സ്വാര്‍ത്ഥതാല്‍പര്യങ്ങളെ മാറ്റിനിര്‍ത്തി അള്ളാഹുവിനെ ഭയന്ന് ഹദീസുകളെ വായിക്കുന്നവര്‍ക്ക് ഇവിടെ ഒരു സംശയവും ഉണ്ടാവുകയില്ല .
അള്ളാഹുവിന്റെ റസൂല്‍ () നിസ്ക്കാരത്തില്‍ വിരലനക്കിയിരുന്നു എന്ന സത്യത്തെ സംശയത്തിനിടയില്ലാതെ അവര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയും . ഈ നബിചര്യയെ പരിഹസിക്കുകയില്ല . സ്വന്തം ഇച്ഛകളെ മാര്‍ഗ്ഗമായി അംഗീകരിച്ചിട്ടുള്ളവര്‍ ഈ ഹദീസിനെതിരെ ഉയര്‍ത്തുന്ന അനാവശ്യമായ സന്ദേഹങ്ങള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും വ്യക്തമായ മറുപടി നാം അറിഞ്ഞു വെക്കേണ്ടതാണ് .
വിരലനക്കുന്നത് തെറ്റാണെന്ന് പറയുന്നവര്‍ തങ്ങളുടെ പക്ഷത്ത് തെളിവുകളായി എടുത്തുവെയ്ക്കുന്ന ഹദീസുകളുടെ സത്യാവസ്ഥയും , അതിനുള്ള ശരിയായ വിശദീകരണത്തേയും നമുക്ക് നോക്കാം .
അത്തഹിയ്യാത്തില്‍ വിരലനക്കുന്നതിന്നു താഴെക്കാണുന്ന ഹദീസ് തെളിവായിരിക്കുന്നു .
879أَخْبَرَنَا سُوَيْدُ بْنُ نَصْرٍ قَالَ أَنْبَأَنَا عَبْدُ اللَّهِ بْنُ الْمُبَارَكِ عَنْ زَائِدَةَ قَالَ حَدَّثَنَا عَاصِمُ بْنُ كُلَيْبٍ قَالَ حَدَّثَنِي أَبِي أَنَّ وَائِلَ بْنَ حُجْرٍ أَخْبَرَهُ قَالَ قُلْتُ لَأَنْظُرَنَّ إِلَى صَلَاةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَيْفَ يُصَلِّي فَنَظَرْتُ إِلَيْهِ فَقَامَ فَكَبَّرَ وَرَفَعَ يَدَيْهِ حَتَّى حَاذَتَا بِأُذُنَيْهِ ثُمَّ وَضَعَ يَدَهُ الْيُمْنَى عَلَى كَفِّهِ الْيُسْرَى وَالرُّسْغِ وَالسَّاعِدِ فَلَمَّا أَرَادَ أَنْ يَرْكَعَ رَفَعَ يَدَيْهِ مِثْلَهَا قَالَ وَوَضَعَ يَدَيْهِ عَلَى رُكْبَتَيْهِ ثُمَّ لَمَّا رَفَعَ رَأْسَهُ رَفَعَ يَدَيْهِ مِثْلَهَا ثُمَّ سَجَدَ فَجَعَلَ كَفَّيْهِ بِحِذَاءِ أُذُنَيْهِ ثُمَّ قَعَدَ وَافْتَرَشَ رِجْلَهُ الْيُسْرَى وَوَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ وَرُكْبَتِهِ الْيُسْرَى وَجَعَلَ حَدَّ مِرْفَقِهِ الْأَيْمَنِ عَلَى فَخِذِهِ الْيُمْنَى ثُمَّ قَبَضَ اثْنَتَيْنِ مِنْ أَصَابِعِهِ وَحَلَّقَ حَلْقَةً ثُمَّ رَفَعَ إِصْبَعَهُ فَرَأَيْتُهُ يُحَرِّكُهَا يَدْعُو بِهَا  -  رواه النسائي
വാ ഇല്‍ ബിന് ഹുജ്ര്‍ (റളി) പറയുന്നു : അള്ളാഹുവിന്റെ റസൂല്‍ () എങ്ങിനെയാണ് നമസ്ക്കരിക്കുന്നതെന്ന്, അവര്‍ നിസ്ക്കരിക്കുന്നതിനെ ഞാന്‍ നോക്കുവാന്‍ പോകുന്നു എന്ന്‍ (എന്നോടു തന്നെ ) ഞാന്‍ പറഞ്ഞു . പിന്നീട് അവരെ ഞാന്‍ കണ്ടു . അപ്പോള്‍ അവര്‍ എണീറ്റുനിന്ന് തക്ബീര്‍ചൊല്ലുകയുണ്ടായി. (അപ്പോള്‍) തങ്ങളുടെ കാതുകള്‍ക്ക് നേരെയായി കൈകളെ ഉയര്‍ത്തുകയുണ്ടായി. പിന്നീട് തങ്ങളുടെ വലതു കരത്തെ ഇടതു മുന്‍കൈ, കണങ്കൈ , കൈമുട്ട് (എന്നീ മൂന്നിന്റെ )മേലും വയ്ക്കുകയുണ്ടായി . അവര്‍ റുഖുഉചെയ്യുവാന്‍ ശ്രമിച്ചപ്പോള്‍ മുന്പ് ചെയ്തതുപോലെ (തങ്ങളുടെ കാതുകള്‍ക്കുനേരെ ) കൈകളെ ഉയര്‍ത്തുകയുണ്ടായി . (പിന്നീട് ) തങ്ങളുടെ കൈകളെ കാല്‍മുട്ടുകള്‍ക്ക് മീതെ വെച്ചു . പിന്നീട് തങ്ങളുടെ തലയെ (റുഖുഉവില്‍ നിന്നും) ഉയര്‍ത്തിയപ്പോള്‍ മുന്പ് പറഞ്ഞപോലെ (തങ്ങളുടെ കാതുകള്‍ക്കു നേരെ) തങ്ങളുടെ കൈകളെ ഉയര്‍ത്തുകയുണ്ടായി . പിന്നീട് സജ്ദാ ചെയ്തു. അപ്പോള്‍ തങ്ങളുടെ ഉള്ളം കൈകളെ കാതുകള്‍ക്ക് നേരായി (തറയില്‍) വയ്ക്കുകയുണ്ടായി . പിന്നീട് (സജ്ദയില്‍ നിന്നും എണീറ്റ്) ഇരിക്കുകയുണ്ടായി . അപ്പോള്‍ ഇടത്തുകാലിനെ വിരിച്ചു വയ്ക്കുകയുണ്ടായി . നബി() തങ്ങളുടെ ഇടത്തെ മുന്‍കയ്യിനെ ഇടതു തുടയ്ക്കുമേലും കാല്‍മുട്ടിനുമേലും വയ്ക്കുകയുണ്ടായി . തങ്ങളുടെ വലതു കൈമുട്ടിനെ വലതു തുടയ്ക്കുമേല്‍ വയ്ക്കുകയു ണ്ടായി . പിന്നീട് തങ്ങളുടെ വലതുകൈയിലെ രണ്ട് വിരലുകളെ മടക്കുകയുണ്ടായി . (നടുവിരലിനെയും തള്ളവിരലിനെയും ചേര്‍ത്ത്) വളയംപോലെ ആക്കുകയുണ്ടായി . പിന്നീട് അവിടുന്ന് ചൂണ്ടുവിരലിനെ ഉയര്‍ത്തി പ്രാര്‍ത്ഥനാനിരതരായി അതിനെ അനക്കി കൊണ്ടിരുന്നതിനെ ഞാന്‍ കണ്ടു . നസാഇ : 870
വിരലനക്കുന്നതുമായി ബന്ധപ്പെട്ട ഈ ഹദീസ് ; ദാരിമീ (1323), അഹമ്മദ് (18115), സഹീഹ് ഇബ്നു ഹുസൈമ (814), സഹീഹ് ഇബ്നു ഹിബ്ബാന്‍ (ഭാഗം 5, പുറം 170), തബ്രാനീ കബീര്‍ (ഭാഗം 22, പുറം 35), ബൈഹഖി (ഭാഗം 1, പുറം 310), സുനനുല്‍ ഖുബ്റാ (ഭാഗം 1, പുറം 376), അല്‍ മുന്‍തഹാ ഇബ്നുല്‍ ജാരൂത് (ഭാഗം 1, പുറം 62) തുടങ്ങിയ കിതാബുകളിലും രേഖപ്പെടുത്തിയിട്ടുണ്ട് .
നബി (സ:അ) ഇരിപ്പില്‍ വിരലനക്കി കൊണ്ടിരുന്നു എന്ന്‍ ഈ ഹദീസ് വളരെ വ്യക്തമായി പറയുന്നു . ഇതിനെ വായില്‍ ബിന്‍ ഹുജ്ര്‍ എന്ന സഹാബി അറിയിക്കുന്നു.
ഈ സഹാബി ഹളറല്‍ മൌത്ത് എന്ന പ്രദേശത്തുള്ളവരാണ്. നബി() എങ്ങിനെയാണ് നിസ്ക്കരിക്കുന്നത് എന്നതിനെ കുറിച്ച് നേരിട്ട് കണ്ടു മനസ്സിലാക്കുവാന്‍ വേണ്ടി മാത്രമാണ്‌ അദ്ദേഹം മദീനയിലേക്ക് വന്നത്. നബി () നമസ്ക്കരിക്കുന്ന രീതിയെ മനസ്സിലാക്കണം എന്ന ഉദ്ദേശത്തില്‍ നിസ്ക്കാരത്തില്‍ നബി ()യുടെ ഓരോ അംഗചലനങ്ങളേയും അദ്ദേഹം സൂക്ഷ്മമായി ശ്രദ്ധിച്ചിരുന്നു .
ഇതിനെ മുകളില്‍ കണ്ട ഹദീസില്‍ അള്ളാഹുവിന്റെ റസൂല്‍() എങ്ങിനെയാണ് നമസ്ക്കരിക്കുക എന്ന്‍ ഞാന്‍ അവരുടെ നിസ്ക്കാരത്തെ കാണുവാന്‍ പോകുന്നു എന്ന്‍ (എന്റെ ഉള്ളില്‍) തീരുമാനിക്കുകയുണ്ടായി . പിന്നീട് അവരെ ഞാന്‍ കണ്ടു എന്ന്‍ ഈ നബി()യുടെ സഹാബി സൂചിപ്പിക്കുന്നു .
അതുകൊണ്ട് തന്നെ, നബി()) അത്തഹിയ്യാത്തില്‍ വിരലനക്കി കൊണ്ടിരുന്നു എന്ന ഈ സഹാബിയുടെ അറിയിപ്പ് വ്യക്തമായതും ഉറച്ചതുമാകുന്നു .
ഈ ഹദീസ് തന്നെ ദാരമിയിലും രേഖപ്പെടുത്തിയിരിക്കുന്നു . ആ ഹദീസില്‍  ഇരിപ്പില്‍ വിരലനക്കുന്നതിനെ വീണ്ടും ഉറപ്പിക്കുന്നവിധം കൂടുതലായ വിശദീകരണം നല്‍കുന്നു .
1323 حَدَّثَنَا مُعَاوِيَةُ بْنُ عَمْرٍو حَدَّثَنَا زَائِدَةُ بْنُ قُدَامَةَ حَدَّثَنَا عَاصِمُ بْنُ كُلَيْبٍ أَخْبَرَنِي أَبِي أَنَّ وَائِلَ بْنَ حُجْرٍ أَخْبَرَهُ قَالَ قُلْتُ لَأَنْظُرَنَّ إِلَى صَلَاةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَيْفَ يُصَلِّي فَنَظرْتُ إِلَيْهِ فَقَامَ فَكَبَّرَ فَرَفَعَ يَدَيْهِ حَتَّى حَاذَتَا بِأُذُنَيْهِ وَوَضَعَ يَدَهُ الْيُمْنَى عَلَى ظَهْرِ كَفِّهِ الْيُسْرَى قَالَ ثُمَّ لَمَّا أَرَادَ أَنْ يَرْكَعَ رَفَعَ يَدَيْهِ مِثْلَهَا وَوَضَعَ يَدَيْهِ عَلَى رُكْبَتَيْهِ ثُمَّ رَفَعَ رَأْسَهُ فَرَفَعَ يَدَيْهِ مِثْلَهَا ثُمَّ سَجَدَ فَجَعَلَ كَفَّيْهِ بِحِذَاءِ أُذُنَيْهِ ثُمَّ قَعَدَ فَافْتَرَشَ رِجْلَهُ الْيُسْرَى وَوَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ وَرُكْبَتِهِ الْيُسْرَى وَجَعَلَ مِرْفَقَهُ الْأَيْمَنَ عَلَى فَخْذِهِ الْيُمْنَى ثُمَّ قَبَضَ ثِنْتَيْنِ فَحَلَّقَ حَلْقَةً ثُمَّ رَفَعَ أُصْبُعَهُ فَرَأَيْتُهُ يُحَرِّكُهَا يَدْعُو بِهَا قَالَ ثُمَّ جِئْتُ بَعْدَ ذَلِكَ فِي زَمَانٍ فِيهِ بَرْدٌ فَرَأَيْتُ عَلَى النَّاسِ جُلَّ الثِّيَابِ يُحَرِّكُونَ أَيْدِيَهُمْ مِنْ تَحْتِ الثِّيَابِ - رواه الدارمي
ഇതിനു ശേഷം ശീതകാലത്ത് ഞാന്‍ വീണ്ടും വരികയുണ്ടായി . അപ്പോള്‍ ജനങ്ങള്‍ വസ്ത്രങ്ങളാല്‍ മൂടിയ നിലയില്‍ ആ വസ്ത്രങ്ങല്‍ക്കകത്ത് തങ്ങളുടെ കൈകളെ അനക്കി കൊണ്ടിരുന്നതിനെ ഞാന്‍ കണ്ടു .
                     റാവി  : വാഇല്‍ ബിന്‍ ഹുജ്ര്‍ (റളി) ; ദാരമീ : 1323

നബി (സ:അ) മാത്രമല്ലാതെ നബി  () യുടെ സഹാബാക്കളും നിസ്ക്കാരത്തില്‍ വിരലനക്കി കൊണ്ടിരുന്നു എന്ന്‍ ഇതില്‍ നിന്നും വ്യക്തമാവുന്നു 

തെറ്റായ വാദങ്ങള്‍
1 . ആസിം ബിന്‍ കുലൈബ് ളഈഫാണോ  ?
വിരലനക്കുന്നതുമായി ബന്ധപ്പെട്ട ഹദീസിന്റെ നിവേദക ശ്രംഗലയില്‍ ആസിം ബിന്‍ കുലൈബ് എന്നയാള്‍ ഉള്‍പ്പെട്ടിരിക്കുന്നു . ഇവരെക്കുറിച്ച് ഇബ്നുല്‍ മദീനി ഇവര്‍ തനിച്ച് അറിയിക്കുന്നതിനെ തെളിവായി സ്വീകരിക്കുവാന്‍ പാടില്ല എന്ന്‍ വിമര്‍ശനം ചെയ്തിരിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കി വച്ചുകൊണ്ട് ചിലര്‍ വിരലനക്കുന്നതിനെ കുറിച്ചുള്ള ഹദീസ് ദുര്‍ബലമായതാണ് എന്ന്‍ പറയുന്നു.
ആസിം ബിന്‍ കുലൈബ് പല പണ്ഡിതന്മാരാലും പ്രശംസിക്കപ്പെട്ടവരാണ് . ഇവര്‍ വിശ്വസ്തരായവരെന്നു ഇമാം അഹമദ് ഇമാം നസായീ ഇമാം അബൂ ഹാത്തിം ഇമാം അഹമദ് ബിന്‍ സാലിഹ് ഇമാം ഇബ്നു സഅദ ഇമാം യാഹ്യാ ബിന്‍ മഈ ന്‍ ഇബ്നു ഷിഹാബ് ഇബ്നു ഷാഹീന്‍ ഇമാം ഇജലീ തുടങ്ങി മറ്റു പലരും പറഞ്ഞിട്ടുണ്ട് . ഇമാം അലീ ബിന്‍ മദീനി മാത്രമേ ഇവരെക്കുറിച്ച് കുറ്റം പറഞ്ഞിട്ടുള്ളൂ .
ഒരു നിവേദകനെ  കുറിച്ച് കുറ്റാരോപണം പറയുകയാണെങ്കില്‍ ആ കുറ്റം എന്താണെന്ന് വ്യക്തമായി പറയണം . അങ്ങിനെ പറഞ്ഞാല്‍ മാത്രമേ അതിനെക്കുറിച്ച് അന്യേഷിച്ചു അത് ശരിയാണെങ്കില്‍ അതിനെ അംഗീകരിക്കുവാന്‍ സാധിക്കുകയുള്ളൂ .
പ്രത്യേകിച്ച് ഒരാളെക്കുറിച്ച് പലരും നല്ലവരാണ്,  വിശ്വസ്തരായവരാണ് ,  ശ്രേഷ്ടതയുള്ളവരാണ് എന്നെല്ലാം പറഞ്ഞിരിക്കുമ്പോള്‍ കുറ്റം പറയുന്നയാള്‍ അവരുടെ പക്കലുള്ള തെറ്റ് എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട് ഇല്ലെങ്കില്‍ അവര്‍ പറയുന്ന ആരോപണങ്ങള്‍ക്ക് ഒരുവിലയും കല്‍പ്പിക്കാതെ അത് നിരാകരിക്കപ്പെടും. ഇതും ഹദീസ് നിദാന ശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള നിയമമാണ് .
ഇതിനെ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ ആസിം ബിന്‍ കുലൈബിനെ ഇബ്നുല്‍ മദീനിയെ കൂടാതെ മറ്റെല്ലാവരും പ്രസംസിച്ചിട്ടുണ്ട് . വിശ്വസ്തരായവരെന്നു പറഞ്ഞിട്ടുണ്ട് .
ഈ സ്ഥിതിയില്‍ ഇവരെക്കുറിച്ച് വിമര്‍ശിക്കുന്ന ഇബ്നുല്‍ മദീനി അവര്‍ തനിച്ച് നിവേദനം ചെയ്യുകയാണെങ്കില്‍ അംഗീകരിക്കുവാന്‍ പാടില്ല എന്ന് കാരണങ്ങളൊന്നും എടുത്തുവെയ്ക്കാതെ പറഞ്ഞിരിക്കുന്നു . ആസിം ദുര്‍ബലരായവര്‍ എന്നതിന്ന് അംഗീകരിക്കുവാന്‍ കഴിയുന്ന ഒരുകാരണവും ഇബ്നുല്‍ മദീനി വ്യക്തമാക്കുന്നില്ല .
മേലും ഇബ്നുല്‍ മദീനി നിവേദകരെ വിമര്‍ശനം ചെയ്യുന്ന കാര്യത്തില്‍ കഠിന ചിന്താഗതിയുള്ളവരാണ് വിശ്വസ്തരായവരെ ബലഹീനരായവരെന്നു തെറ്റായി പറയുന്നവരാണ് എന്ന് ഇമാം ഇബ്നു അബീ ഹാതിം  തങ്ങളുടെ  അല്‍ ജുര്‍ഹ് വത്തഅദീല്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു 
الجرح والتعديل لابن أبي حاتم (7 / 73(
يكتب حديثه (سئل أبو زرعة عن فضيل بن سليمان فقال لين الحديث روى عنه علي بن المديني وكان من المتشددين

അലീ ബിന്‍ മദീനീ ഹദീസ് നിവേദകരെ നിരൂപണം  ചെയ്യുന്നതില്‍ കഠിന  ചിന്താഗതിയുള്ളവരായിരുന്നു  എന്ന് അബൂ ജുര്‍ആ (റ ഹി ) അറിയിക്കുകയുണ്ടായി    -  അല്‍ ജുര്‍ഹ് വത്ത അദീല്‍ : ഭാഗം 7, പുറം 73

ആസിം ബിന്‍ കുലൈബിനെ കുറിച്ച് മറ്റു പണ്ഡിതന്മാര്‍ എല്ലാവരുംതന്നെ നല്ല അഭിപ്രായം പറഞ്ഞിരിക്കുമ്പോ ള്‍ ഇമാം ഇബ്നുല്‍ മദീനീ മാത്രം കാരണമൊന്നും പറയാതെ വിമര്‍ശനം ചെയ്യുന്നത് കൊണ്ട് ഇമാം ഇബ്നുല്‍ മദീനീ നിവേദകനായ ആസിം (റ)വിന്‍റെ വിഷയത്തില്‍ തെറ്റായ തീരുമാനമാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് ഇതില്‍ നിന്നും വ്യക്തമാവുന്നു .
ആസിം ബിന്‍ കുലൈബ് വിശ്വസ്തരായവര്‍ എന്ന കാരണത്താല്‍ ഇവരില്‍ നിന്നും നാല് ഹദീസുകള്‍ ഇമാം മുസ്ലീം തങ്ങളുടെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു . അതുകൊണ്ട് തന്നെ ആസിം ബിന്‍ കുലൈബ് ഇമാം മുസ്ലീം അവരുടെ പക്കലും വിശ്വസ്തരായവര്‍ എന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു .

ആസിം ബിന്‍ കുലൈബ് ഉള്‍പ്പെട്ട ഒരു ഹദീസിനെ ഇമാം ഇബ്നു ഹജര്‍  സ്വഹീഹായ  ഹദീസെന്ന് പറഞ്ഞിരിക്കുന്നു .
ആസിം ബിന്‍ കുലൈബിനെ കുറിച്ച് ഇമാം അലിയ്യി  ബിന്‍ മദീനീ ചെയ്തിട്ടുള്ള വിമര്‍ശനങ്ങളെ മുഖവിലയ്ക്കെടുക്കാതെ ഇമാം ഇബ്നു ഹജര്‍, ആസിം ബിന്‍ കുലൈബ് വിശ്വസ്തരായവര്‍ എന്ന തീരുമാനം തന്നെയാണ് എടുത്തിട്ടുള്ളത് . അതുകൊണ്ട് ഇബ്നുല്‍ മദീനിയുടെ വിമര്‍ശനത്തെ അംഗീകരിക്കുവാന്‍ കഴിയുകയില്ല .
അത്തഹിയ്യാത്തില്‍ വിരലനക്കുന്നത് സംബന്ധമായ ഹദീസ്  പ്രമാണ ബദ്ധിതമാണ് എന്ന് തെളിവുകളോടുകൂടി സ്ഥാപിച്ചു കഴിഞ്ഞു .
കൂടുതല്‍ അറിവിനായി താഴെ  ചില  വിവരങ്ങള്‍ കൂടി  രേഖപ്പെടുത്തുന്നു .

നബി (സ:അ)  അത്തഹിയ്യാത്തിലെ  ഇരിപ്പില്‍ ചൂണ്ടുവിരലിനെ അനക്കികൊണ്ടിരുന്നു എന്നുവരുന്ന ഹദീസ് പ്രമാണ ബദ്ധിതമാണെന്ന് ഇമാം നവവീ സാക്ഷ്യപ്പെടുത്തുന്നു 
خلاصة الأحكام (1 / 428):
1391
  وَعَن وَائِل: " أَنه وصف صَلَاة رَسُول الله صَلَّى اللَّهُ عَلَيْهِ وَسَلَّم َ وَذكر وضع الْيَدَيْنِ فِيي التَّشَهُّد قَالَ: ثمَّ رفع أُصْبُعه، فرأيته يحركها يَدْعُو بهَا " رَوَاهُ الْبَيْهَقِيّ بِإِسْنَاد صَحِيح.
ഗ്രന്ഥം : ഖുലാസത്തുല്‍ അഹ്ക്കാം : ഭാഗം 1 , പുറം 428

ഇമാം ഇബ്നുല്‍ മുലക്കീന്‍ ഈ ഹദീസ് ശരിയായതാനെന്നു സാക്ഷിപത്രം നല്‍കുന്നു:
البدر المنير (4 / 11):
عَن وَائِل بن حجر رَضِيَ اللَّهُ عَنْه أَنه وصف صَلَاة رَسُول الله - صَلَّى الله عَلَيْهِ وَسلم - وَذكر وضع الْيَدَيْنِ فِي التَّشَهُّد، قَالَ: ثمَّ رفع أُصْبُعه فرأيته يحركها يَدْعُو بهَا . هَذَا الحَدِيث صَحِيح رَوَاهُ الْبَيْهَقِيّ فِي سنَنه بِهَذَا اللَّفْظ بِإِسْنَاد صَحِيح،
അല്‍ ബദറുല്‍ മുനീര്‍ : ഭാഗം 4 , പുറം 11

തെറ്റായി ചിത്രീകരിക്കപ്പെട്ട ഹദീസ് നിദാന ശാസ്ത്ര വിധി ഒരു നിവേദകനെ സംബന്ധമായി പല പണ്ഡിതന്മാര്‍ വിശ്വസ്തരായവരെന്നും ഒരാള്‍ മാത്രം ദുര്‍ബലരായവരെന്നും പറയുകയാണെങ്കില്‍ ആ ഒരു പണ്ഡിതന്റെ നിര്‍ദ്ദേശ ത്തെ തന്നെയാണ് സ്വീകരിക്കേണ്ടത് എന്ന് നാം പറയുന്നതായി ചിലര്‍ നുണ പ്രചരണം ചെയ്തുവരുന്നു. ഈ നിയമത്തെ നാം അംഗീകരിച്ചിട്ടുള്ളതായും അതുകൊണ്ട് ഇതിന്റെ അടിസ്ഥാനത്തില്‍ വിരലനക്കുന്നതിന്ന് ആധാരമായി നാം പറയുന്ന ഹദീസ് ദുര്‍ബലമായതാണെന്നും സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു . എന്നാല്‍ ഇവര്‍ നാം പറയാത്ത വിധിയെ സ്വയം സങ്കല്‍പ്പിച്ചു കൊണ്ട് നമുക്ക് മറുപടി തരുന്നത് പോലുള്ള ഒരു തോന്നലിനെ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പി ക്കുവാന്‍ ശ്രമിക്കുന്നു .ഇക്കൂട്ടര്‍ പറയുന്നത് പോലുള്ള നിയമത്തെ ഒരിക്കലും നാം പറഞ്ഞിട്ടില്ല . അതിന്റെ അടിസ്ഥാനത്തില്‍ ഒരു ഹദീസിനേയും ദുര്‍ബല മെന്ന് പറഞ്ഞിട്ടുമില്ല .ഒരു ഹദീസ് നിവേദകരെ കുറിച്ച് പല പണ്ഡിതന്മാര്‍ നല്ല അഭിപ്രായത്തിലുംഒരാള്‍ മാത്രം കുറ്റം പറയുകയുമാണെങ്കില്‍, അപ്പോള്‍ കുറ്റം പറയുന്നയാള്‍ കുറ്റത്തിനുള്ള കാരണത്തെ വ്യക്തമാക്കിയിട്ടുണ്ടോ  എന്ന് നാം പരിശോധിക്കും . വ്യക്തമായ തെളിവുകളോട് കൂടി ആ കുറവിനെ രേഖപ്പെടുത്തിയിരുന്നുവെങ്കില്‍ അത് പറഞ്ഞത് ഒരാളായിരുന്നാലും അവരുടെ സാക്ഷ്യത്തെ അടിസ്ഥാനമാക്കി ആ നിവേദകര്‍ ദുര്‍ബലരാണ് എന്ന തീരുമാനത്തെ നാം കൈകൊള്ളും . ആ ഒരു പണ്ഡിതന്‍ കുറ്റത്തിനുള്ള കാരണത്തെ വ്യക്തമാക്കാതെയാണ് വിമര്‍ശനം ചെയ്തിട്ടുള്ളതെങ്കില്‍ അവരുടെ വാക്കുകളെ സ്വീകരിക്കാതെ മറ്റു പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെ തന്നെയാണ് അംഗീകരിക്കേണ്ടത്. ഇതുതന്നെയാണ് നമ്മുടെ നിലപാട് .ഹദീസ് നിദാന പണ്ഡിതന്മാര്‍ കുറ്റംചുമത്തപ്പെട്ടിട്ടുണ്ടോ  എന്നുമാത്രം നോക്കുകയില്ല. ചുമത്തപ്പെട്ടിട്ടുള്ള കുറ്റം കാരണത്തോടുകൂടി വ്യക്തമാക്കപ്പെട്ടിട്ടുണ്ടോ എന്നുകൂടി ചേര്‍ത്ത് തന്നെയാണ്  പണ്ഡിതന്മാര്‍ നോക്കുക . വിമര്‍ശനം വ്യക്തതയില്ലാതെ  പറയപ്പെട്ടിരുന്നാല്‍ അത് നിരാകരിക്കപ്പെടും.

വിരലനക്കുന്നതിന്നു ആധാരമായിട്ടുള്ള ആസിം ബിന്‍ കുലൈബിന്റെ ഹദീസില്‍ ഈ നിലപാടിന് വിരുദ്ധമായി നാം തീരുമാനമെടുത്തിട്ടില്ല . മറിച്ച് ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആസിം വിഷയത്തില്‍ ഇബ്നുല്‍ മദീനീ പറയുന്ന കുറ്റം അവ്യക്തമായിരിക്കുന്നത് കൊണ്ടാണ് അതിനെ സ്വീകരി ക്കാതെ ആ ഹദീസ് ശരിയായ ഹദീസാണെന്ന് നാം തീരുമാനമെടുത്തിട്ടുള്ളത് .
.


No comments:

Post a Comment