നബി (സ)യുടെ ജന്മദിനാഘോഷം ബിദ്അത്ത്
بسم ألله الرحمن الرحيم..
الحمدلله .............
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى
آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ - أَمَّا بَعْدُ
فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الْأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلَالَةٌ
------------------------------------------------------------------------------------
പ്രിയ സഹോദരന്മാരെ , അസ്സലാമു അലൈകും
മുഹമ്മത് നബി (സ)യെ
സ്നേഹിക്കാന്‍ എന്ന പേരില്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള
അന്ധവിശ്വാസികളായ മുസ്ലിംകള്‍ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരാചാരമാണ്
നബിജന്മദിനാഘോഷം. നബി(സ)യെ നമ്മുടെ ജീവനേക്കാള്‍ കൂടുതല്‍ സ്നേഹിക്കണം എന്ന
കാര്യത്തില്‍ ഒരു മുസ്ലിമിന് തര്‍ക്കമില്ല. എന്നാല്‍ എങ്ങനെയാണ് സ്നേഹിക്കേണ്ടത് .?
അവിടെയാണ് തര്‍ക്കമുള്ളത്. നബി (സ)യോ സഹാബത്തോ
പഠിപ്പിക്കാത്ത ഒരു ദുരാചാരമായതിനാല്‍ നബിജന്മദിനാഘോഷം പല നാടുകളിലും പല
കോലത്തിലാണ് നടന്നുവരുന്നത്.
റോഡില്‍ റാലി നടത്തി
ഉണ്ണിനബിയെ എഴുന്നള്ളിച്ച് നബിസ്നേഹം കാട്ടുന്നവര്‍
നബിദിനത്തെ എതിര്‍ക്കുന്ന വഹാബികളെ നാല് തെറി പറഞ്ഞുകൊണ്ട് നബിസ്നേഹം കാട്ടുന്നവര്‍
ആണും പെണ്ണും മോരും മുതിരയും പോലെ കൂടിക്കലര്‍ന്ന്‍ ജാഥ നടത്തുന്നവര്‍
കുത്താറാതീബ് നടത്തി നബിസ്നേഹം കാട്ടുന്നവര്‍
നെയ്ച്ചോറും പോത്തും തിന്ന്‍ നബിസ്നേഹം കാട്ടുന്നവര്‍
കുലാവിയും സര്‍ബത്തും കുടിച്ച് നബിസ്നേഹം കാട്ടുന്നവര്‍
ജാലിയാ വാലയുടെ വ്യാജതിരുമുടിയിട്ട വെള്ളം മോന്തി
കഥാപ്രസംഗങ്ങള്‍ നടത്തി നബിസ്നേഹം കാട്ടുന്നവര്‍
മാല മൌലിദ്കള്‍ പാടി നബിസ്നേഹം കാട്ടുന്നവര്‍ ...............

എല്ലാവരും പറയുന്നത്
ഇതെല്ലാം ചെയ്യുന്നതിലൂടെ അവര്‍ നബിസ്നേഹം പ്രകടിപ്പിക്കയാണ് എന്നാണ്. ഈ
ദുരാചാരങ്ങളില്‍ പങ്കെടുക്കാത്തവര്‍ നബി (സ)യെ സ്നേഹിക്കാത്തവരാണ് എന്ന് കൂടി അവര്‍
കൂട്ടിച്ചേര്‍ക്കുകയും അവരെ തെറി പറയുകയും ചെയ്യുന്നു.
സഹോദരന്മാരെ......
അല്ലാഹുവിന്റെ റസൂല്‍ (സ)യെ സ്നേഹിക്കുന്നതിനും പ്രശംസിച്ച് മദ്ഹ് പറയുന്നതിനും റസൂല്‍ (സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലുന്നതിനും ലോകത്തൊരു മുസ്ലിമിനും എതിര്‍പ്പില്ല .
നബി (സ)ക്ക് വേണ്ടി സ്വലാത്ത് ചോദിക്കാന്‍ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു
കല്‍പ്പിച്ചതാണല്ലോ .

إِنَّ ٱللَّهَ وَمَلاَئِكَتَهُ يُصَلُّونَ عَلَى ٱلنَّبِي يٰأَيُّهَا ٱلَّذِينَ آمَنُواْ صَلُّواْ عَلَيْهِ وَسَلمُواْ تَسْلِيماً '
തീർച്ചയായും അല്ലാഹുവും
അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ,
നിങ്ങൾ അദ്ദേഹത്തിന്റെമേൽ (അല്ലാഹുവിന്റെ)
കാരുണ്യവും ശാന്തിയു മുണ്ടാകാൻ പ്രാർത്ഥിക്കുക. (അഹ്സാബ് : 56)
ലോകത്തിനാകമാനം അനുഗ്രഹവൂം ലോകാവസാനം വരെ യുള്ള
മനുഷ്യർക്ക് സൻമാർഗദർശിയുമായി നിയുക്തനായ മുഹമ്മദ് നബി(സ)ക്ക് അല്ലാഹുവിന്റെ
പക്കലുള്ള മഹനീയ സ്ഥാനമാണ് മുകളിൽ കൊടുത്ത ആയത്തിൽ വ്യക്തമാക്കുന്നത്. അല്ലാഹു
മലഉൽ അഅ്ലയിൽ (മലക്കുകളുടെ ലോകത്ത്) അദ്ദേഹത്തെ സദാ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു.
അവന്റെ മലക്കുകൾ അദ്ദേഹത്തിന്നു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു.
അദ്ദേഹത്തിന് കാരുണ്യവും ശാന്തിയുമുണ്ടാകാൻ പ്രാർത്ഥിക്കണമെന്ന് സത്യവിശ്വാസികളോട്
അല്ലാഹു കൽപിക്കുകയും ചെയ്യുന്നു.
മുഹമ്മദ് നബി(സ)യോട് സത്യവിശ്വാസികൾ കാണിക്കേണ്ട
ബാധ്യതകളെക്കുറിച്ചും¬ കടപ്പാടുകളെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന ഖുർആൻ വചനങ്ങളും ഹദീസുകളും
നിരവധിയാണ്. പ്രവാചകൻ (സ)യിൽ വിശ്വസിക്കുക,
അദ്ദേഹത്തെ അനുസരിക്കുക,
പിൻപറ്റുക,
വിധികർത്താവായി അംഗീകരിക്കുക,
മാതാപിതാക്കളേയും സന്താനങ്ങളേക്കാളമുപരിയായി
അദ്ദേഹത്തെ സ്നേഹിക്കൂക, സദാസമയവും അദ്ദേഹത്തിന് കാരുണ്യവും ശാന്തിയുമുണ്ടാകാൻ പ്രാർത്ഥിക്കുക
(സ്വലാത്ത് ചൊല്ലുക) എന്നിങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു.
നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലൽ അങ്ങേയറ്റം പുണ്യമുള്ള
ഒരു കർമ്മമാകുന്നു. സത്യവിശ്വാസികൾ ഓരോ നമസ്ക്കാരത്തിലും നബി (സ)യുടെമേൽ സ്വലാത്ത്
ചൊല്ലിക്കൊണ്ടിരിക്കുന്നു. കൂടാതെ നബി(സ) യുടെ പേര് കേൾക്കുമ്പോഴൊക്കെ സ്വലാത്ത്
ചൊല്ലണമെന്ന് നമ്മോട് കൽപിക്കുന്നുമുണ്ട്. ഇങ്ങിനെ സ്വലാത്ത് ചൊല്ലുന്നവർക്കുള്ള
പ്രതിഫലത്തെക്കുറിച്ച് നിരവധി ഹദീസുകളിലൂടെ തിരുനബി(സ) നമ്മെ പഠിപ്പിക്കുന്നു :
مَنْ صَلَّى عَلَيَّ مِنْ أُمَّتِي
صَلَاةً مُخْلِصًا مِنْ قَلْبِهِ صَلَّى اللَّهُ عَلَيْهِ بِهَا عَشْرَ صَلَوَاتٍ
وَرَفَعَهُ بِهَا عَشْرَ دَرَجَاتٍ وَكَتَبَ لَهُ بِهَا عَشْرَ حَسَنَاتٍ وَمَحَا
عَنْهُ عَشْرَ سَيِّئَاتٍ -
سنن النسائي -
എന്റെ സമുദായത്തിൽപെട്ട
ആരെങ്കിലൂം ആത്മാർത്ഥ ഹൃദയത്തോടെ എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു
അവനോട് പത്ത് കരുണ കാണിക്കും, അവന്റെ പദവി പത്തു തവണ ഉയർത്തും, അവന് പത്ത് സൽക്കർമ്മങ്ങൾ രേഖപ്പെടുത്തും,
അവന്റെ പത്തു തിൻമകൾ മായ്ച്ചുകളയും (നസാഈ)
. നബി(സ)യുടെ പേരിൽ സ്വലാത്ത് ചൊല്ലാൻ മടിക്കുന്നവരെ ഏറ്റവും വലിയ പിശുക്കനായിട്ടാണ് റസൂൽ(സ) പരിചയപ്പെടുത്തിയിട്ടുള്ളത്. നബി (സ)യെ അനുസരിക്കുകയും പിൻപറ്റുകയും ചെയ്യുക എന്നത് സത്യവിശ്വാസികളുടെ നിർബന്ധ ബാധ്യതയും വിശ്വാസത്തിന്റെ ഭാഗവുമാണ്. വിശുദ്ധ ഖുർആനിൽ നിരവധി ആയത്തുകളിൽ അല്ലാഹുവിനെ അനുസരിക്കാൻ പറഞ്ഞ ഉടനെ റസൂലിനേയും അനുസരിക്കുവാൻ കൽപിക്കുന്നു.

وَأَطِيعُواْ ٱللَّهَ وَٱلرَّسُولَ لَعَلَّكُمْ تُرْحَمُون
നിങ്ങൾ അല്ലാഹുവെയും
റസൂലിനെയും അനുസരിക്കുക. നിങ്ങ ൾ അനുഗൃഹീതരായേക്കാം. (3:132)
وَمَن يُطِعِ اللَّهَ وَالرَّسُولَ فَأُوْلَـئِكَ مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَآءِ وَالصَّالِحِينَ وَحَسُنَ أُولَـئِكَ رَفِيقاً
ആർ അല്ലാഹുവെയും അവന്റെ
ദൂതനെയും അനുസരിക്കുന്നു വോ അവർ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകൻമാർ,
സത്യസന്ധൻമാർ,
രക്തസാക്ഷികൾ,
സച്ചരിതൻമാർ എന്നിവരോ ടൊപ്പമായിരിക്കും. അവർ എത്ര
നല്ല കൂട്ടുകാർ! (4:69)
സത്യവിശ്വാസികൾ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാവിധ കാര്യങ്ങളിലും നബി(സ)യെ അനുസരിക്കണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. സത്യവിശ്വാസികൾക്കിടയിൽ നിലനിൽക്കുന്ന തർക്കവിഷയങ്ങളിൽ വിധികർത്താവായി സ്വീകരിക്കേണ്ടതും നബി(സ)യെ ആണ്. അദ്ദേഹത്തിന്റെ തീരുമാനം പൂർണ സമ്മതത്തോടെയും യാതൊരു മന:പ്രയാസമില്ലാതെയും¬ അംഗീകരിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. അല്ലാഹു പറയുന്നത് കാണുക:

فَلاَ وَرَبِّكَ لاَ يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لاَ يَجِدُواْ فِي أَنْفُسِهِمْ حَرَجاً مِّمَّا قَضَيْتَ وَيُسَلِّمُواْ تَسْلِيماً
ഇല്ല,
നിന്റെ രക്ഷിതാവിനെത്തന്നെയാണ് സത്യം;
അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ
വിധികർത്താവാക്കുകയും, നീ വിധി കൽപിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും
തോന്നാതിരിക്കുകയും, അത് പൂർണ്ണ മായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവർ
വിശ്വാസികളാവുകയില്ല.” (4:65)
നബി(സ)യെ സ്നേഹിക്കുക എന്നതാണ് വിശ്വാസികൾ അദ്ദേഹത്തോട് പുലർത്തേണ്ട കടപ്പാടുകളിൽ പ്രധാനപ്പെട്ട മറ്റൊന്ന്.
നബി(സ)യെ സ്നേഹിക്കുക എന്നതാണ് വിശ്വാസികൾ അദ്ദേഹത്തോട് പുലർത്തേണ്ട കടപ്പാടുകളിൽ പ്രധാനപ്പെട്ട മറ്റൊന്ന്.
عَنْ أَنَسٍ قَالَ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ
നിങ്ങളുടെ
പിതാക്കളേക്കാളും സന്താനങ്ങളേക്കാളും മുഴുവൻ ജനങ്ങളേക്കാളും ഞാൻ നിങ്ങൾക്ക്
പ്രിയപ്പെട്ടവനാകുന്ന¬തുവരെ നിങ്ങളിൽ ഒരാളും വിശ്വാസിയാവുകയില്ല. (ബുഖാരി)
ഉമർ(റ) ഒരിക്കൽ നബി(സ)യോട് എന്നെക്കഴിഞ്ഞാൽ പിന്നെ ഞാനേറ്റവുമധികം ഇഷ്ടപ്പെടുന്നത് അങ്ങയെയാണെന്ന് പറഞ്ഞപ്പോൾ റസൂൽ(സ)യുടെ മറുപടി ഇതാണ്. പോരാ ഉമർ, താങ്കളേക്കാൾ എന്നെ ഇഷ്ടപ്പെടുന്നതുവരെ താങ്കളുടെ ഈമാൻ പൂർത്തിയാവുകയില്ല.
ശത്രുക്കൾ വധശിക്ഷക്ക് വിധേയനാക്കിയ സ്വഹാബിയോട് വധശിക്ഷ നടപ്പാക്കുന്നതിനു മുൻപായി "നിന്നെ മോചിപ്പിക്കു കയും പകരം മുഹമ്മദിനെ വധിക്കുകയും ചെയ്യുന്നത് നീ ഇഷ്ട പ്പെടുമോ..?’’ എന്ന് ചോദിച്ചപ്പോൾ "അല്ലാഹുവിന്റെ റസൂലിന്റെ കാലിൽ ഒരു മുള്ള് തറക്കുന്ന തുപോലും എനിക്ക് സഹിക്കാനാവില്ല’’ എന്ന മറുപടിയാണുണ്ടായത്.
യുദ്ധവേളയിൽ നബി(സ)യുടെ നേരെവരുന്ന അമ്പുകളെയും വാളിനേയും സ്വശരീരം കൊണ്ട് തടഞ്ഞു കൊണ്ട് ശഹീദാകുവാൻ സ്വഹാബികൾക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. ഇങ്ങനെ സ്വശരീരം കൊണ്ട് നബി(സ)യുടെ നേരെവരുന്ന അമ്പുകളെയും വാളിനേയും തടുത്ത് ഉഹദ് യുദ്ധത്തിൽ ശഹീദായ അനസ്(റ) വിന്റെ ശരീരത്തിൽ 80ലേറെ വെട്ടുകളും അമ്പുകളുമുണ്ടായിരുന്നു. അതെ, അവർ സ്വന്തത്തേക്കാളും ലോകത്തുള്ള മറ്റാരേക്കാളും അല്ലാഹുവിന്റെ റസൂലിനെ സ്നേഹിച്ചു. എന്നാൽ ആ സ്വഹാബത്ത് ഒരിക്കലും തന്നെ നബി(സ)യുടെ ജൻമദിനം ആഘോഷിച്ചുകൊണ്ട് ഒരു പ്രവാചകസ്നേഹം മാതൃകയായി കാണിച്ചു തന്നിട്ടില്ല.
റസൂൽ(സ)യെ സ്നേഹിക്കേണ്ടത് എങ്ങിനെയാണെന്ന് നബി(സ) തന്നെ നമ്മളെ പഠിപ്പിക്കുന്നുണ്ട്.

مَنْ أَحَبَّ سُنَّتِي فَقَدْ أَحَبَّنِي وَمَنْ أَحَبَّنِي كَانَ مَعِي فِي الْجَنَّةِ
ആരെങ്കിലും എന്റെ
സുന്നത്ത് പിൻപറ്റിയാൽ അവൻ എന്നെ ഇഷ്ടപ്പെട്ടു,
ആരെങ്കിലും എന്നെ ഇഷ്ടപ്പെട്ടാൽ അവൻ എന്റെ കൂടെ
സ്വർഗത്തിലായിരിക്കും¬ എന്ന് നബി(സ) നമ്മെ സുവിശേഷം അറിയിച്ചിരിക്കുന്നു.(തുർമുദി).
അതിനാൽ ജീവിതത്തിന്റെ സർവ്വ മേഖലകളിലും നബി(സ)യുടെ സുന്നത്ത് പിൻപറ്റി ജീവിക്കുന്നവരാകുക. അതാണ് ഖുർആനിന്റെ മാർഗം. അതാണ് ഒരു യഥാർഥ വിശ്വാസി ജീവിതത്തിൽ പകർത്തേണ്ടത്.
അല്ലാഹു പറയുന്നു:
അതിനാൽ ജീവിതത്തിന്റെ സർവ്വ മേഖലകളിലും നബി(സ)യുടെ സുന്നത്ത് പിൻപറ്റി ജീവിക്കുന്നവരാകുക. അതാണ് ഖുർആനിന്റെ മാർഗം. അതാണ് ഒരു യഥാർഥ വിശ്വാസി ജീവിതത്തിൽ പകർത്തേണ്ടത്.
അല്ലാഹു പറയുന്നു:
قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَّحِيمٌ (3:31
“(നബിയേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹി ക്കുന്നുണ്ടെങ്കിൽ എന്നെ നിങ്ങൾ പിന്തുടരുക.
എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരികയും ചെയ്യു
ന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.”
ജൻമദിനാഘോഷത്തോടനുബന്ധിച്ചുള്ള മേളകളിൽ പല വിധത്തിലുള്ള കഥകളാൽ വിരചിതമായ അസംബന്ധങ്ങള്‍ മൌലിദുകളെന്നും മാലകളെന്നും പറഞ്ഞ് ചില മുസ്ലിംകൾ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുന്നു. മൌലീദുകൾ റസൂൽ(സ)യുടെ മദ്ഹുകളാണെന്നും അത് പാരായണം ചെയ്യൽ പുണ്യകർമ്മമാണെന്നും മൌലീദ് കഴിക്കുന്ന പുത്തൻവാദികൾ ജൽപിക്കുന്നു. എന്നാൽ ഈ മൌലീദുകൾ പരിശോധിച്ചാൽ ഇസ്ലാമിന്റെ അടിത്തറയായ ‘ലാഇലാഹ ഇല്ലല്ലാഹു’വിന് വിരുദ്ധമായ ഭാഗങ്ങൾ പോലും ധാരാളം കാണാം. ഉദാഹരണത്തിന് ഒന്നു മാത്രം വ്യക്തമാക്കട്ടെ.
മങ്കൂസ് മൌലീദിൽ പറയുന്നു:

يا سيد السادات جئتك قاصدا ًً أرجو حماك فلا تخيب مقصدي
‘നേതാക്കന്മാരുടെ നേതാവായ
അങ്ങയെ ഉദ്ദേശിച്ചുകൊണ്ട് ഞാൻ വന്നിരിക്കുകയാണ്. അങ്ങയുടെ സംരക്ഷണം ഞാൻ
അഭിലഷിക്കുകയും ചെയ്യുന്നു. എന്റെ ആഗ്രഹ സഫലീകരണത്തിൽ എന്നെ നിരാശപ്പെടുത്തരുതേ’.
ഇത് ആഗ്രഹ സഫലീകരണത്തിനുള്ള പ്രാർത്ഥനയാണ്. പ്രാർത്ഥിക്കുന്നത് പ്രവാചകനോടും. ‘ആഗ്രഹസഫലീകരണത്തിനായി എന്നോട് പ്രാർത്ഥിക്കുവിൻ' എന്ന് പ്രവാചകൻ അരുളിയിരുന്നുവെങ്കിൽ നമുക്ക് അപ്രകാരം ചെയ്യാമായിരുന്നു. പക്ഷേ, പ്രവാചകന് പോലും സ്വശരീരത്തിന് ഉപകാരമോ ഉപദ്രവമോ വരുത്താൻ സാധ്യമല്ല എന്ന് ഖുർആൻ വ്യക്തമാക്കുന്നു.

قُل
لاَّ أَمْلِكُ لِنَفْسِي نَفْعًا وَلاَ ضَرًّا إِلاَّ مَا شَاء اللّهُ.....
“നബിയെ! പറയുക, എന്റെ സ്വന്തം ദേഹത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തുവാൻ എന്റെ അധീനത്തിൽ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ.” (സൂറ: അഅ്റാഫ്: 188).
എങ്കിൽ പിന്നെ ആഗ്രഹങ്ങൾ പൂവണിയാൻ എന്തു ചെയ്യണം?
അല്ലാഹു പറയുന്നു:
وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ......
"നിങ്ങൾ എന്നോട് പ്രാർത്ഥിക്കുവിൻ, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകുന്നതാണ്.” (സൂറ: ഗാഫിർ: 60)
ഇക്കാര്യം സൂറ: ജിന്നിൽ ഒന്നു കൂടി വിശദീകരിക്കുന്നു.
قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا.....
“നബിയേ! പറയുക, എന്റെ റബ്ബിനെ മാത്രമേ ഞാൻ വിളിച്ചു പ്രാർത്ഥിക്കുകയുള്ളൂ. അവനോട് ഞാൻ ആരെയും
പങ്ക് ചേർക്കുകയില്ല” (സൂറ: ജിന്ന് 20).
അപ്പോൾ ആഗ്രഹ സഫലീകരണത്തിന് വേണ്ടി പ്രാർത്ഥിക്കേണ്ടത് അല്ലാഹുവിനോട് മാത്രമാണ്.
അപ്പോൾ ആഗ്രഹ സഫലീകരണത്തിന് വേണ്ടി പ്രാർത്ഥിക്കേണ്ടത് അല്ലാഹുവിനോട് മാത്രമാണ്.
سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ الدُّعَاءُ هُوَ الْعِبَادَةُ
‘പ്രാർത്ഥന അത് തന്നെയാണ് ആരാധന' (തുർമുദി)
എന്ന് തിരുനബി (സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
അപ്പോൾ പ്രാർത്ഥന എന്ന ആരാധന അല്ലാഹുവി നോട് മാത്രമേ പാടുള്ളൂ എന്നതാണ് ഇസ്ലാം മതത്തിന്റെ അടിസ്ഥാനം.
ഇതിന് കടകവിരുദ്ധമായി മൌലീദ് കഴിക്കുന്നവർ പ്രവാചകൻ(സ)യെ വിളിച്ചു പ്രാർത്ഥിക്കുന്നു. ഇത് പുണ്യമാണെന്ന് അവർ വാദിക്കുകയും ചെയ്യുന്നു. ഇത് എന്തൊരു മറിമായം! നമ്മുടെ സഹോദര സമുദായമായ കൃസ്ത്യാനികൾ ഈസാ നബി(സ)യെ വിളിച്ച് പ്രാർത്ഥിക്കുന്നു. ഇത് ശിർക്കാണെന്ന് എല്ലാ മുസ്ല്യാക്കന്മാരും സമ്മതിക്കുന്നു. എങ്കിൽ മുസ്ലീങ്ങൾ മുഹമ്മദ് നബി(സ)യെ വിളിച്ച് പ്രാർത്ഥിക്കുന്നത് പുണ്യകർമ്മമാകുന്നതെങ്ങിനെ. ?
നബി(സ)യോ, നബി(സ)യിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച് മനസ്സിലാക്കിയ സ്വഹാബത്തോ ചെയ്യാത്ത - അവരിൽ നിന്ന് ദീൻ പഠിച്ച ഉത്തമനൂറ്റാണ്ടുകാരായ മുസ്ലിംകളാരും ചെയ്യാത്ത ഈ പുത്തനാചാരം ഇന്നു നമ്മുടെ സമൂഹത്തിൽ വലിയ പ്രാധാന്യത്തോടെയാണ് ചിലർ കൊണ്ടാടുന്നത്. ഉത്തമ നൂറ്റാണ്ടുകൾക്ക് ശേഷം ചിലർ പുതുതായി സൃഷ്ടിച്ച അനാചാരമാണ് മൌലീദാഘോഷം.

عَنْ أَبِي سَعِيدٍ رَضِيَ اللَّهُ عَنْهُ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَتَتَّبِعُنَّ سَنَنَ مَنْ قَبْلَكُمْ شِبْرًا بِشِبْرٍ وَذِرَاعًا بِذِرَاعٍ حَتَّى لَوْ سَلَكُوا جُحْرَ ضَبٍّ لَسَلَكْتُمُوهُ قُلْنَا يَا رَسُولَ اللَّهِ الْيَهُودَ وَالنَّصَارَى قَالَ فَمَنْ
) اخرج الامام البخاري رحمه الله في صحيحه(
അബൂസഈദ്(റ)വിൽ നിന്ന് നിവേദനം നബി(സ) പറഞ്ഞു: "നിശ്ചയം
നിങ്ങൾ നിങ്ങളുടെ മുൻഗാമികളുടെ പാത പിന്തുട രുക തന്നെ ചെയ്യും. ചാണിന് ചാണായും
മുഴത്തിന് മുഴമായും. എത്രത്തോളമെന്നാൽ അവർ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തി ലാണ്
പ്രവേശിച്ചിരുന്നതെങ്കിൽ അവരെ പിൻപറ്റി നിങ്ങളും അതി ൽ പ്രവേശിക്കുന്നതാണ്.
അല്ലാഹുവിന്റെ ദൂതരെ,
മുൻഗാമികളെ
ന്നാൽ ജൂത ക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി(സ) പറഞ്ഞു.. അവരല്ലാതെ
പിന്നെ ആര്?’’.(ബുഖാരി)
റോഡ് ഗതാഗതം മുടക്കി കൊണ്ടുള്ള വാഹന ജാഥകള്‍ റാലികള്‍ കളരിപ്പയറ്റുകള്‍ ... മണ്ണെണ്ണ തുപ്പി തീയുണ്ടാക്കി ആളിക്കത്തിക്കുന്ന മൌലിദ് ആഘോഷം , കുത്താ റാതീബ് മൌലിദ് . ശ്രീകൃഷണ ജയന്തിക്കും ക്രിസ്മസിനും മറ്റ് മതക്കാര്‍ ഉണ്ണി കൃഷ്ണന്റെയും ഉണ്ണിയേശുവിന്റെയും മറ്റും വേഷം കെട്ടി ഘോഷയാത്ര നടത്തുന്ന പോലെ .. .അറബി ക്കുട്ടികളുടെ വേഷം കെട്ടിയ കുട്ടികളെ അണിനിരത്തിയുള്ള ഘോഷയാത്രകള്‍ ... അമുസ്ലിമ്കള്‍ സ്വാഭാവികമായും ചോദിക്കുന്നു "ഉണ്ണിനബിയാണല്ലേ ... ഇങ്ങനെ പല ജാതി മൌലിദ് കള്‍ .... ആഘോഷങ്ങള്‍ .....
അതേ സഹോദരങ്ങളേ,
ഈ ജൻമദിനാഘോഷ പരിപാടികളടക്കമുള്ള സർവ്വ ദുരാചാരങ്ങളും നമ്മുടെ സമുദായത്തിലേക്ക് കയറിവന്നത് ഇതര മതസ്ഥരെ അനുകരിച്ചുകൊണ്ടാണ്. ക്രിസ്മസ്, ശ്രീകൃഷ്ണ ജയന്തി, ബുദ്ധജയന്തി എന്നിങ്ങനെ നിരവധി ജൻമദിനാഘോഷങ്ങൾ പല സമുദായങ്ങളും തങ്ങളുടെ പുണ്യപുരുഷൻമാരുടെ പേരിൽ നടത്തുന്നത് കാണുമ്പോൾ ആ ഉടുമ്പിൻ മാളത്തിൽതന്നെ കയറിക്കൂടാനുള്ള വാശിയിൽ മുന്നേറുന്ന ചില പുരോഹിതൻമാരും അവരുടെ പിന്നാലെക്കൂടിയിട്ടുള്ള അറിവില്ലാത്ത ജനങ്ങളും നബി(സ)യുടെ മുന്നറിയിപ്പിനെ ഗൌനിക്കുന്നില്ല, വകവെക്കുന്നില്ല. - സങ്കടം തന്നെ!
ഇസ്ലാമിൽ ഒരാളുടേയും ജൻമദിനമോ മരണദിനമോ ആഘോഷിക്കുന്നത് ഒരു പുണ്യകർമമായി നബി(സ) പഠിപ്പിച്ചിട്ടില്ല. റബീഉൽ അവ്വൽ മാസത്തിൽ മാത്രം പ്രത്യേകമായി ദാനധർമ്മമോ ദിക്റോ സ്വലാത്തോ വേണമെന്ന് ഉപദേശിച്ചിട്ടില്ല. നബി(സ)യിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച് മനസ്സിലാക്കിയ സ്വഹാബത്തോ സ്വലഫുസ്സ്വാലിഹീങ്ങളായ ഉത്തമനൂറ്റാണ്ടുകാരോ ഇങ്ങനെയൊരാചാരം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ നബിജൻമദിനാഘോഷം ബിദ്അത്താകുന്നു.

നബി(സ) പറഞ്ഞു:
"രണ്ടുകാര്യങ്ങൾ ഞാൻ നിങ്ങളിൽ വിട്ടേച്ച് പോകുന്നു. അത് രണ്ടും മുറുകെ
പിടിക്കുന്ന പക്ഷം നിങ്ങൾ ഒരിക്കലും വിഴി പി ഴക്കുകയില്ല. അല്ലാഹുവിന്റെ കിതാബും
എന്റെ ചര്യയുമാണവ.’’ (സ്വഹീഹ് മുസ്ലിം)
عن عائشة رضي الله عنها قالت: قال رسول الله صلى الله عليه وسلم: مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌ
നബി(സ) പറഞ്ഞു:
"നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിൽ പെടാത്ത വല്ലതും വല്ലവനും പുതുതായി
കൂട്ടിയാൽ അത് തള്ളേണ്ടതാകുന്നു.’’ (ബുഖാരി, മുസ്ലിം)
مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
"നമ്മുടെ കൽപനയില്ലാതെ -ദീനിൽ- വല്ല പ്രവൃത്തിയും ആരെങ്കിലും ചെയ്താൽ അത്
തള്ളപ്പെടേണ്ടതാണ്’’ (സ്വഹീഹ് മുസ്ലിം).
كَانَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - إِذَا خَطَبَ احْمَرَّتْ عَيْنَاهُ وَعَلَا صَوْتُهُ وَاشْتَدَّ غَضَبُهُ حَتَّى كَأَنَّهُ مُنْذِرُ جَيْشٍ يَقُولُ : صَبَّحَكُمْ وَمَسَّاكُمْ وَيَقُولُ : بُعِثْتُ أَنَا وَالسَّاعَةُ كَهَاتَيْنِ وَيَقْرُنُ بَيْنَ إِصْبَعَيْهِ السَّبَّابَةِ وَالْوُسْطَى وَيَقُولُ : أَمَّا بَعْدُ فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ ، وَخَيْرَ الْهَدْيَ هَدْيُ مُحَمَّدٍ ، وَشَرَّ الْأُمُورِ مُحْدَثَاتُهَا ، وَكُلَّ بِدْعَةٍ ضَلَالَةٌ
…………….ഏറ്റവും നല്ല വൃത്താന്തം അല്ലാഹുവിന്റെ കിതാബാകുന്നു. ഏറ്റവും നല്ലമാർഗം
മുഹമ്മദി(സ)ന്റെ മാർഗവും. കാര്യങ്ങളിൽ മോശമായത് അവയിൽ പുതുതായി
കൂട്ടിച്ചേർക്കുന്നതാണ്. എല്ലാ ബിദ്അത്തും വഴികേടാണ്.’’
(സ്വഹീഹ് മുസ്ലിം)
സാധരണക്കാരായ മുസ്ലിംകൾ കരുതുന്നത് ഈ ജൻമദിനാഘോഷം
നബി(സ)യുടെ കാലം മുതൽക്കേ തുടർന്നു വരുന്ന ഒരു പണ്യ കർമ്മമാണെന്നാണ്.
എന്നാൽ ഇസ്ലാമിക പ്രമാണങ്ങളിൽ യാതൊരു വിധ തെളിവുകളുമില്ലാത്ത ഈ ആഘാഷം ഹിജ്റ മുന്നുറിന്ന് ശേഷം ദീനിൽ കടത്തിക്കൂട്ടിയതാണെന്നുള്ളതാണ് സത്യം. നബിദിനാഘോഷം കഴിക്കണമെന്ന് വാദിക്കുന്നവർക്ക് പോലും ഈ പരിപാടി പുത്തനായ ആചാരമാണെന്ന് സമ്മതിക്കേണ്ടിവന്നിട്ടുണ്ട്.

സയ്യിദുൽബഖരിയുടെ
ഇആനത്തുത്വാലിബീനിൽ ഇമാം സഖാവി പറയുന്നത് ഉദ്ധരിക്കുന്നു.
قال السخاوي: أن عمَلَ المولدِ حدَثَ بعد القرونِ الثلاثةِ - إعانة الطالبين
"നിശ്ചയമായും ഈ മൌലിദ് കഴിക്കുന്ന സമ്പ്രദായം ഹിജ്റ മൂന്ന്
നൂറ്റാണ്ടുകൾക്ക് ശേഷം പുതുതായിട്ടുണ്ടായതാണ്.’’ (3-348)
وأول من أحدثه من الملوك الملك
المظفر أبو سعيد صاحب أربل، وألف له الحافظ ابن دحية تأليفا سماه التنوير في مولد
البشير النذير، فأجازه الملك المظفر بألف دينار وصنع الملك المظفر المولد، - إعانة
الطالبين
"രാജാക്കൻമാരിൽ നിന്നും ആദ്യമായി മൌലിദ് കഴിക്കുന്ന സമ്പ്രദായം പുതുതായി
ഉണ്ടാക്കിയത് അബൂസഊദി എന്ന റിയപ്പെടുന്ന -ആറാം നൂറ്റാണ്ടുകാരനായ- മുളഫർ രാജാവാണ്.
ഇർബൽ രാജ്യത്തെ അധിപനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്ന് അക്കാലത്ത് ഹാഫിള്ബ്നു
ദഹിയ്യത്ത് എന്നു പേരായ ഒരു പണ്ഡി തൻ അത്തൻവീർ ഫീ മൌലിദിൽ ബഷീറിന്നദീർ എന്ന പേരിൽ
ഒരു മൌലിദ് രചിച്ചു കൊടുത്തു. മുളഫർ അതിന്ന് സമ്മാനമായി ആയിരം ദീനാർ അയാൾക്ക്
നൽകി.’’ (ഇആന തുത്വാലിബീൻ,
3-365,366)
മൌലിദ്
ആഘോഷിക്കണമെന്ന് അഭിപ്രായമുള്ളവരിൽ പ്രമുഖനായിരുന്ന ഇമാം സുയൂത്വി (رحمه الله) ഫതഹുൽബാരിയെന്ന സുപ്രസിദ്ധമായ ഗ്രന്ഥത്തിന്റെ കർത്താവായ ഇമാം ഇബ്നുഹജർ
അസ്ഖലാനി(رحمه
الله) യുടെ ഒരു ഫത്വ തന്റെ ‘അൽ ഹാവിലിൽ ഫതാവ’ എന്ന ഗ്രന്ഥത്തിൽ
ഉദ്ധരിക്കുന്നതിങ്ങനെയാണ്.
وَقَدْ سُئِلَ شَيْخُ الْإِسْلَامِ
حَافِظُ الْعَصْرِ أبو الفضل ابن حجر عَنْ عَمَلِ الْمَوْلِدِ ، فَأَجَابَ بِمَا
نَصُّهُ : أَصْلُ عَمَلِ الْمَوْلِدِ بِدْعَةٌ لَمْ تُنْقَلْ عَنْ أَحَدٍ مِنَ
السَّلَفِ الصَّالِحِ مِنَ الْقُرُونِ الثَّلَاثَةِ ،
ഇമാം ഇബ്നുഹജര്‍അസ്ഖലാനിയോട്
നബിജന്മദിനാഘോഷത്തെ പ്പറ്റി ചോദിക്കപ്പെട്ടു. അദ്ദേഹം ഇങ്ങനെ മറുപടി നല്കി.
“നബിജന്മദിനാഘോഷത്തിന്റെ അടിസ്ഥാനം തന്നെ ബിദ്അത്താണ്. ആദ്യകാല മൂന്ന്‍ നൂറ്റാണ്ടിലെ സലഫുസ്സ്വാലിഹീങ്ങളായ മുന്ഗാമികളില്‍ ഒരാളില്‍നിന്ന് പോലും അത് റിപ്പോര്‍ട്ട് ചെയ്തതായി വന്നിട്ടില്ല.”
.’’ (സുയൂത്വി (رحمه الله) യുടെ അൽ ഹാവി ലിൽഫതാവ, 1 -196)

അപ്പോള്‍ ഹിജ് റ മൂന്ന്
നൂറ്റാണ്ടുകളില്‍ ജീവിച്ച മുസ്ലിംകള്‍ക്ക് ഈ ബര്‍ത്ത്ഡേ ആഘോഷ.ത്തെ കുറിച്ച് ABCD
അറിയില്ലായിരുന്നു എന്ന കാര്യം വളരെ കൃത്യമായി
വ്യക്തമായിരിക്കുന്നു. സുയൂതി ഇമാം ഇത് രേഖപ്പെടുത്തിയത് മൌലിദ് ആഘോഷത്തെ എതിര്‍ക്കുന്നവരെ എതിര്‍ക്കാനും മൌലിദ് ആഘോഷത്തെ
ന്യായീകരിക്കാനും വേണ്ടിയാണ് എന്ന കാര്യം പ്രത്യേകം
ഓര്‍ക്കേണ്ടതുണ്ട്. അദ്ദേഹത്തിന്
പോലും ഈ നബിജന്മാടിനാഘോഷം ഹിജ്റ
മൂന്നു നൂറ്റാണ്ടിന് ശേഷം
ഉണ്ടായതാണ് എന്ന് സമ്മതിക്കേണ്ടി
വന്നിട്ടുണ്ട് എന്നതാണ് ഇവിടെ നാം സ്ഥാപിക്കുന്നത്.
അതല്ലാതെ പത്താം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം സുയൂതിയുടെ ഈ കൌല്‍ ഇസ്ലാമില്‍ തെളിവായിട്ടല്ല.
കൂട്ടത്തില്‍ പറയട്ടെ ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന വിധത്തിലുള്ള മൌലിദാഘോഷങ്ങളെ ഇമാം സുയൂതിയും അംഗീകരിക്കുന്നില്ല . കാരണം ഖുര്‍ആന്‍ ഓതുകയും നബി(സ)യുടെ ചര്യകള്‍ വിവരിക്കുകയും ഭക്ഷണം കഴിച്ചു പിരിയുകയും ചെയ്യുക അതില്‍ കൂടുതലായി ഒന്നും പാടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്
ഇമാം സുയൂത്വി(رحمه
الله)
തന്നെ മൌലിദ് ആഘോഷത്തെ ന്യായീകരിക്കാനായി പലതും എഴുതി സമര്‍ഥിക്കാന്‍
ശ്രമിക്കുന്നതിനിടയില്‍ മറ്റൊരു പ്രഗല്‍ഭനായ പണ്ഡിതന്‍ ഇമാം ഫാക്കിഹാനി(رحمه
الله)
യുടെ ഈ വിഷയത്തിലുള്ള സുപ്രധാനമായ ഒരു ഫത്വ രേഖപ്പെടുത്തുന്നുണ്ട്.
മഹാനായ ഇമാം ഫാക്കിഹാനി(رحمه الله) യോട്
നബിദിനാഘോഷത്തെപ്പറ്റി ചോദിക്കപ്പെട്ടു.
അദ്ദേഹം ഇങ്ങനെ മറുപടി നൽകി.
فَإِنَّهُ تَكَرَّرَ سُؤَالُ جَمَاعَةٍ مِنَ الْمُبَارَكِينَ عَنِ الِاجْتِمَاعِ الَّذِي يَعْمَلُهُ بَعْضُ النَّاسِ فِي شَهْرِ رَبِيعٍ الْأَوَّلِ ، وَيُسَمُّونَهُ الْمَوْلِدَ ، هَلْ لَهُ أَصْلٌ فِي الشَّرْعِ أَوْ هُوَ بِدْعَةٌ وَحَدَثٌ فِي الدِّينِ ؟ وَقَصَدُوا الْجَوَابَ عَنْ ذَلِكَ مُبَيَّنًا وَالْإِيضَاحَ عَنْهُ مُعَيَّنًا ، فَقُلْتُ وَبِاللَّهِ التَّوْفِيقُ : لَا أَعْلَمُ لِهَذَا الْمَوْلِدِ أَصْلًا فِي كِتَابٍ وَلَا سُنَّةٍ ، وَلَا يُنْقَلُ عَمَلُهُ عَنْ أَحَدٍ مِنْ عُلَمَاءِ الْأُمَّةِ الَّذِينَ هُمُ الْقُدْوَةُ فِي الدِّينِ الْمُتَمَسِّكُونَ بِآثَارِ الْمُتَقَدِّمِينَ ، بَلْ هُوَ بِدْعَةٌ أَحْدَثَهَا الْبَطَّالُونَ وَشَهْوَةُ نَفْسٍ اعْتَنَى بِهَا الْأَكَّالُونَ ، بِدَلِيلِ أَنَّا إِذَا أَدَرْنَا عَلَيْهِ الْأَحْكَامَ الْخَمْسَةَ قُلْنَا : إِمَّا أَنْ يَكُونَ وَاجِبًا أَوْ مَنْدُوبًا أَوْ مُبَاحًا أَوْ مَكْرُوهًا أَوْ مُحَرَّمًا ، وَلَيْسَ بِوَاجِبٍ إِجْمَاعًا وَلَا مَنْدُوبًا ؛ لِأَنَّ حَقِيقَةَ الْمَنْدُوبِ مَا طَلَبَهُ الشَّرْعُ مِنْ غَيْرِ ذَمٍّ عَلَى تَرْكِهِ ، وَهَذَا لَمْ يَأْذَنْ فِيهِ الشَّرْعُ وَلَا فَعَلَهُ الصَّحَابَةُ وَلَا التَّابِعُونَ الْمُتَدَيِّنُونَ فِيمَا عَلِمْتُ ، وَهَذَا جَوَابِي عَنْهُ بَيْنَ يَدَيِ اللَّهِ تَعَالَى إِنْ عَنْهُ سُئِلْتُ ،
"മാന്യൻമാരായ പല സംഘങ്ങളിൽ നിന്നും, റബീഉൽ മാസത്തിൽ ജനങ്ങൾ ഇ ക്കാലത്ത് മൌലിദെന്ന് പേര് പറഞ്ഞ് ഒരുമിച്ചുകൂടി പല
ആചാര ങ്ങളും നടത്തിവരുന്നുണ്ട്, ഇതിന്ന് ശരീഅത്തിൽ വല്ല അടിസ്ഥാ നവുമുണ്ടോ?
എന്ന ചോദ്യം എനിക്കാവർത്തിച്ചു
കിട്ടിക്കൊണ്ടിരിക്കുന്നു. അതിന്നു വ്യക്തവും സുദൃഢവുമായ ഒരു മറുപടി യാണവർ
പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഞാൻ പറയുകയാ ണ്,
അല്ലാഹു അനുഗ്രഹിക്കട്ടെ: "പരിശുദ്ധ
ഖുർആനിലോ നബി(സ)യുടെ സുന്നത്തിലോ ഇതിന്നൊരടിസ്ഥാനവും ഉള്ളതാ യി ഞാനറിയുന്നില്ല.
മതകാര്യങ്ങളിൽ മാതൃകായോഗ്യരായ പൂർവികൻമാരെ പിന്തുടരുന്ന ആരും തന്നെ ഇത്
പ്രവർത്തിച്ച തായി ഉദ്ധരിക്കപ്പെടുന്നുമില്ല. എന്നാലോ അടിസ്ഥാനരഹിതമായ പലതും
കെട്ടിച്ചമച്ചുണ്ടാക്കുന്ന ചില ആൾക്കാരുടെ നിർമ്മിതവും ഏതോ തീറ്റക്കൊതിയൻമാരുടെ
സ്വാർത്ഥതക്കൊപ്പിച്ച് കെട്ടിയു ണ്ടാക്കിയ ബിദ്അത്തുമാകുന്നൂ ഇത്. ………..
ശറഇയായ വിധികൾ വെച്ചു
നോക്കിയാൽ ഇത് ഹറാം അല്ലെങ്കിൽ അതിനോട് അടുത്ത കറാഹത്ത് എന്നീ രണ്ടു വകുപ്പുകളിൽ
ഏതിലെങ്കിലും പെട്ടതായിരിക്കാനേ നിവൃത്തിയുള്ളൂ. അല്ലാഹുവിന്റെ തിരുസന്നിധിയിൽ
വെച്ച് എന്നോട് ചോദി ക്കപ്പെട്ടാൽ അവിടെ വെച്ച് എനിക്ക് പറയാനുള്ള മറുപടി
തന്നെയാണ് ഞാൻ ഈ പറഞ്ഞത്.’’
(സുയൂത്വി, അൽഹാവി ലിൽ ഫതാവ 1 -190)
(സുയൂത്വി, അൽഹാവി ലിൽ ഫതാവ 1 -190)
സഹോദരന്മാരെ ചിന്തിക്കുക
.. ഇന്നലെവന്ന ചില ഓഹാബികള്‍ക്ക്മാത്രമേ
ഈവിഷയത്തില്‍ എതിര്‍പ്പുള്ളൂ എന്ന് നമ്മുടെ നാട്ടിലെ ഈ മുസ്ലിയാക്കന്മാര്‍ പറയുന്ന
പോലെയാണോ കാര്യം..? ...? അല്ലേയല്ല.
നബിദിനാഘോഷം എന്ന ഈ
പുത്തനാചാരത്തെ അത് തുടങ്ങിയ കാലത്ത് തന്നെയുള്ള അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍
എതിര്‍ത്തിട്ടുണ്ട് എന്നതിന് ഇതില്‍പ്പരം വലിയ തെളിവ് ഇനി ആവശ്യമുണ്ടോ ..?
ഇല്ലേയില്ല.
ദീനിൽ നിർമ്മിച്ചുണ്ടാക്കുന്ന
പുത്തനാചാരങ്ങളെക്കുറിച്ച് ഇമാം മാലിക് (رحمه
الله)
പറഞ്ഞത് ഇമാം ശാതിബി അദ്ദേഹത്തിന്‍റെ അല്‍ ഇഅ`തിസാം എന്ന കിതാബില്‍ ഇബ്നു മാജിശൂന്‍ പറയുന്നത് ഉദ്ധരിക്കുന്നു :
قَالَ ابْنُ الْمَاجِشُونِ: سَمِعْتُ مَالِكًا يَقُولُ: " مَنِ ابْتَدَعَ فِي الْإِسْلَامِ بِدْعَةً يَرَاهَا حَسَنَةً، زَعَمَ أَنَّ مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَانَ الرِّسَالَةَ، لِأَنَّ اللَّهَ يَقُولُ: {الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ} [المائدة: 3]، فَمَا لَمْ يَكُنْ يَوْمَئِذٍ دِينًا، فَلَا يَكُونُ الْيَوْمَ دِينًا. - الاعتصام ـ للشاطبى : ج 1 / ص 49
ഇമാം മാലിക് (رحمه
الله)
പറഞ്ഞു:
"വല്ലവനും ഇസ്ലാമിൽ ഒരാചാരം നിർമ്മിച്ചുണ്ടാക്കി അത് നല്ല ആചാരമാണെന്ന് പറഞ്ഞാൽ തീർച്ചയായും നബി(സ) രിസാലത്തിൽ വഞ്ചന കാണിച്ചിരിക്കുന്നൂ എന്ന് വാദിക്കുന്നവനെപ്പോലെയാണവൻ. തീർച്ചയായും അല്ലാഹു വിശുദ്ധ ഖുർആനിൽ ഇപ്രകാരം അരുളിയിരിക്കുന്നു. "ഇന്നു ഞാൻ നിങ്ങൾക്ക് നിങ്ങളുടെ ദീനിനെ പൂർത്തീകരിച്ചു തന്നിരിക്കുന്നു.’’ (സൂറ: മാഇദ 3). പ്രവാചകന്റെ കാലത്ത് ദീനല്ലാത്ത ഒരു കർമ്മം പിൽക്കാലത്തും ദീനാവുകയില്ല.

കേരളത്തിലെ സമസ്തക്കാര്‍
അവരുടെ ‘സുന്നി വോയ്സ്'
എന്ന പ്രസിദ്ധീകരണത്തിൽ തന്നെ ഈ നബിദിനാഘോഷം
ഹിജ്റ മുന്നുറിന്ന് ശേഷം ദീനിൽ കടത്തിക്കൂട്ടിയ ബിദ്അത്താണ് എന്ന സത്യം പലപ്പോഴും
പറഞ്ഞിട്ടുള്ളത് കാണാം:
“ഒരാൾ മൌലീദാഘോഷത്തെപ്പറ്റി ഇബ്നുഹജർ എന്നവരോട് ചോദിക്കുകയുണ്ടായി. അദ്ദേഹം മറുപടി പറഞ്ഞു: "അടിസ്ഥാനപരമായി മൌലീദ് ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ മുസ്ലീങ്ങളിൽ നിന്ന് കൈമാറിവന്ന ആചാരമല്ല അത്” (സുന്നി വോയ്സ് 2000 ജൂലായ് 1631, പേജ് 26)

വീണ്ടും കാണുക: “നബി(സ)യുടെ ഉപദേശ നിർദ്ദേശങ്ങൾ ജീവിതത്തിൽ അക്ഷരംപ്രതി പകർത്തിയ ആദ്യ
നൂറ്റാണ്ടുകാരുടെ കാലത്ത് ഇങ്ങനെയൊരു ജന്മദിനം കൊണ്ടാടേണ്ടുന്ന ആവശ്യം
ഉണ്ടായിരുന്നില്ല ...... ഹിജ്റ നാലാം നൂറ്റാണ്ടുമുതൽ മുസ്ലിം ലോകത്ത് ഈ സമ്പ്രദായം
നടപ്പിലാക്കുകയും തദ്വിഷയകമായി നിരവധി ഗ്രന്ഥങ്ങൾ വിരചിതമാവുകയും ചെയ്തു.”
(സുന്നിവോയ്സ് വാരിക,
1981 ഡിസംബർ 18, പു: 5, ലക്കം 6).
അപ്പോള്‍ ഈ ജന്മദിനാഘോഷം
ഇസ്ലാമില്‍ പെട്ടതല്ലായെന്നും അത് ഹിജ്റ മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം
ഉണ്ടാക്കിയ ബിദ്അത്താണെന്നും എല്ലാവര്‍ക്കും ബോധ്യപ്പെടുന്ന വിധത്തില്‍ നമുക്ക്
മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്നിട്ടും നമ്മുടെ നാട്ടിലെ കുറെയേറെ സഹോദരങ്ങള്‍
നബിജന്മാദിനാഘോഷത്തിന്റെ പേരില്‍ പുണ്യം കിട്ടുവാനായി ശിര്‍ക്കും കുഫ്റും കലര്‍ന്ന
മാലകള്‍ മൌലിദ്കള്‍ നൃത്തങ്ങള്‍ പാട്ടുകച്ചേരികള്‍ ബുര്‍ദപ്പാട്ടുകള്‍
കഥാപ്രസംഗങ്ങള്‍ റാലികള്‍ ഉണ്ണിനബിമാരുടെ എഴുന്നള്ളത്ത്‌കള്‍ കുത്താറാതീബ്കള്‍
തുടങ്ങി ഒട്ടേറെ ആചാരങ്ങളും കോപ്രായങ്ങളും കാട്ടിക്കൂട്ടികൊണ്ടിരിക്കുന്നു.
പ്രിയപ്പെട്ട സഹോദരന്മാരേ
.. ഖിയാമത്ത് നാള്‍ വരേക്കുമുള്ള മനുഷ്യ സമൂഹത്തിന് ദീന്‍ എത്തിക്കുവാന്‍ അല്ലാഹു
നിയോഗിച്ച മുഹമ്മത് നബി (സ) ദീനില്‍ പെട്ട എല്ലാ കാര്യങ്ങളും നമുക്ക്
എത്തിച്ചുതന്നിട്ടുണ്ട്.
അള്ളാഹു പറയുന്നു :
അള്ളാഹു പറയുന്നു :
لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّـهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّـهَ كَثِيرًا ﴿٢١﴾
[33:21] തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്.
അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും,
അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു
വരുന്നവര്‍ക്ക്.
وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ - سورة الحشر ٧
59:7.....നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍
നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും
ചെയ്യുക.
നബി (സ) പഠിപ്പിച്ച,
സഹാബത്ത് മനസ്സിലാക്കിയ ഇസ്ലാം ദീനില്‍
നബിജന്മദിനാഘോഷം എന്ന ഒരു പുണ്യകര്‍മ്മം പഠിപ്പിക്കപ്പെട്ടിട്ടില്ല.
നബി (സ) പറഞ്ഞു:
مَا تَرَكْت شَيْئًا يُقَرِّبُكُمْ مِنْ النَّارِ وَيُبَاعِدُكُمْ عَنْ الْجَنَّةِ إلَّا نَهَيْتُكُمْ عَنْهُ
“നിങ്ങളെ സ്വർഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങൾക്ക് ഞാൻ പറഞ്ഞ്
തരാതെ വിട്ട് പോയിട്ടില്ല; നിങ്ങളെ നരകത്തിൽ നിന്ന് അകറ്റുന്ന ഒരു കാര്യവും പറഞ്ഞ് തരാതെ പോയിട്ടില്ല”
(ത്വബ്റാനി)
ഇങ്ങനെ ലോകത്തോട് പ്രഖ്യാപിച്ച റസൂലുള്ളാഹി(സ)യുടെ വാക്കുകൾക്ക് ഒരു വിലയും വിശ്വാസ്യതയും ഈ നബിജന്മദിനാഘോഷവാദികള്‍ കല്പ്പിക്കുന്നില്ലേ?
നബി (സ)യുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കാത്ത ഇവരുടെ നബിസ്നേഹത്തിന് എത്രമാത്രം ആത്മാര്‍ഥത ഉണ്ട് !!!! ..? സഹോദരന്മാരെ ചിന്തിക്കുക ...
നബിജന്മദിനാഘോഷത്തെ
കുറിച്ച് “നബിദിനം മുസ്ലീംങ്ങൾക്ക് പെരുന്നാളിനെക്കാൾ വലിയ ആഘോഷമാണ്”
(രിസാല നബിദിനപ്പതിപ്പ് 1987)
എന്നെഴുതിയ സമസ്ത മുസ്ലിയാക്കന്മാരുടെ
മാർഗ്ഗഭ്രംശം തിരിച്ചറിയുക. എന്തുകൊണ്ടെന്നാൽ...
1.
നബി (സ) ഉണർത്തി : “നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) വല്ലവനും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ
അത് തള്ളപ്പെടേണ്ടതാണ്.” (ബുഖാരി, മുസ്ലീം).
2 .നബി (സ) പറഞ്ഞു : “കാര്യങ്ങളിൽ ഏറ്റവും മോശമായത് മതത്തിൽ പുതുതായി ഉണ്ടാക്കിയവയാണ്. മതത്തിൽ പുതുതായി ഉണ്ടാക്കിയതെല്ലാം വഴികേടിലാണ്.” (മുസ്ലീം)
2 .നബി (സ) പറഞ്ഞു : “കാര്യങ്ങളിൽ ഏറ്റവും മോശമായത് മതത്തിൽ പുതുതായി ഉണ്ടാക്കിയവയാണ്. മതത്തിൽ പുതുതായി ഉണ്ടാക്കിയതെല്ലാം വഴികേടിലാണ്.” (മുസ്ലീം)
ഇവിടെ ഇസ്ലാമിക പ്രമാണങ്ങളുടെ യാതൊരു പിൻബലവുമില്ലാത്ത ഈ അനാചാരത്തിന് തെളിവുകൾ ഉണ്ടാക്കാൻ മുസ്ലിയാക്കന്മാര്‍ പല തെളിവുകളും നിര്‍മ്മിക്കുകയാണ്. ആയത്തുകള്‍ ദുര്‍വ്യാഖ്യാനിക്കയാണ്. സനദില്ലാത്ത പല കീറവാറോലകളും അവിടെയുണ്ട് ഇവിടെയുണ്ട് നിഅമത്തുല്‍ ഖുബ്റയിലുണ്ട് എന്നൊക്കെ പറഞ്ഞുകൊണ്ട് ഇസ്ലാമിക പ്രമാണങ്ങള്‍ എന്ന പേരില്‍ മുസ്ലിയാക്കന്മാര്‍ അവതരിപ്പിക്കുകയാണ്.
ഈ ആയത്തുകള്‍ ആദ്യമായി നബി (സ)യില്‍ കേട്ടത് സഹാബത്തല്ലേ .. അവര്‍ക്കോ അവരില്‍ നിന്നും ദീന്‍ പഠിച്ച ഹിജ്റ 360 വരെയുള്ള മുസ്ലിംകള്‍ക്കോ ഈ ആയത്തുകളിലും ഹദീസുകളിലും ഒരു നബിജന്മദിനാഘോഷം കൂടി ഒളിഞ്ഞു കിടപ്പുണ്ടെന്നത് മനസ്സിലായില്ലല്ലോ ..
ഇമാം ത്വബരി ഇബ്ന്‍ മസ്ഊദ് (റ)വില്‍ നിന്നും ഉദ്ധരിക്കുന്നത് കാണുക :
قال الإمام ابن جرير الطبري: حدثنا محمد بن علي بن الحسن بن شقيق المروزي، قال: سمعت أبي يقول: حدثنا الحسين بن واقد، قال: حدثنا الأعمش، عن شَقيق، عَنِ ابْنِ مَسْعُودٍ ، قَالَ : " كَانَ الرَّجُلُ مِنَّا إِذَا تَعَلَّمَ عَشْرَ آيَاتٍ ، لَمْ يُجَاوِزْهُنَّ حَتَّى يَعْرِفَ مَعَانِيَهُنَّ وَالْعَمَلَ بِهِنَّ
അബ്ദുല്ലാഹിബ്നു മസ് ഊദ്
(റ) പറയുന്നു : സഹാബികളായ ഞങ്ങളില്‍ ഒരാള്‍ പത്ത് ആയത്ത് പഠിച്ചാല്‍ അവയുടെ
സാരങ്ങള്‍ മനസ്സിലാക്കാതെയും അവയനുസരിച്ചുള്ള പ്രവര്‍ത്തനവും നടത്താതെയും
അതിനപ്പുറം ഞങ്ങള്‍ കടക്കുകയില്ലായിരുന്നു.
( തഫ്സീര്‍ ത്വബരി)
അപ്പോള്‍ കാര്യം ഒന്നുകൂടി
ക്രിസ്റ്റല്‍ ക്ലിയര്‍ പോലെ വ്യക്തമായി.
അതുകൊണ്ടുതന്നെ,
ഇസ്ലാമിക പ്രമാണങ്ങളുടെ യാതൊരു പിൻബലവുമില്ലാത്ത
ഈ അനാചാരത്തിന് തെളിവുകൾ ഉണ്ടാക്കാൻ ഇനിയും മെനക്കെടുന്നവരോട് നിങ്ങൾക്ക്
ചോദിക്കാം നബി(സ)ക്കോ, സ്വ ഹാബിമാർക്കോ താബിഉകൾക്കോ, താബീഉതാബിഉകൾക്കോ നബിദിനം കൊണ്ടാടുവാൻ ഈ തെളിവുകൾ ഒന്നും പ്രേരണ നൽകാതിരുന്നത്
എന്ത് കൊണ്ടായിരുന്നു.?
മുഹമ്മദ് നബി(സ)യുടെ വാക്കുകൾ വീണ്ടും ഓർമ്മിപ്പിക്കട്ടെ:
"നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) വല്ലവനും എന്തെ ങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ് .’’ (ബുഖാരി, മുസ്ലിം.)
നബി(സ) പറഞ്ഞു: "നമ്മുടെ കൽപനയില്ലാതെ -ദീനിൽ- വല്ല പ്രവൃത്തിയും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്’’ (സ്വഹീഹ് മുസ്ലിം )

നബിസ്നേഹം പറഞ്ഞ് നബി(സ) യുടെ കൽപനയില്ലാതെ ഇസ്ലാംദീനിൽ കടത്തിക്കൂട്ടിയ ബർ ത്ത്ഢേ ആഘോഷങ്ങളടക്കം സകല പുത്തൻ ആചാരങ്ങളും തള്ളപ്പെടേണ്ടതാണ്.
നബിസ്നേഹം പറഞ്ഞ് നബി(സ) യുടെ കൽപനയില്ലാതെ ഇസ്ലാംദീനിൽ കടത്തിക്കൂട്ടിയ ബർ ത്ത്ഢേ ആഘോഷങ്ങളടക്കം സകല പുത്തൻ ആചാരങ്ങളും തള്ളപ്പെടേണ്ടതാണ്.
നബി(സ)യിൽ നിന്ന് ഖുർആനും
സുന്നത്തും നേരിട്ട് കേട്ട് പഠിച്ച് ദീനെന്താണെന്ന് മനസ്സിലാക്കിയ,
നമ്മേക്കാൾ കൂടുതൽ നബി(സ)യെ അക്ഷരാർത്ഥത്തിൽ
സ്നേഹിച്ച സ്വഹാബത്തോ സ്വലഫുസ്സ്വാലിഹീങ്ങളായ ഉത്തമനൂറ്റാണ്ടുകാരോ ചെയ്തിട്ടില്ലാ
ത്ത ഒരു ആചാരം നമുക്കും വേണ്ട. അതിൽ പുണ്യമില്ല. പുണ്യം
കിട്ടുന്നതായിരുന്നുവെങ്കിൽ ആ മഹത്തുക്കളായവർ അതൊന്നും ഒഴിവാക്കുമായിരുന്നില്ല.
മാത്രമല്ല നബിദിനത്തിന് പാരായണം ചെയ്യുന്ന മാലകളിലും മൌലിദുകളിലൂം കളവുകളും
ശിർക്ക് ബിദ്അത്തുകളും സർവ്വത്ര നിറഞ്ഞു നിൽക്കയാണ്. അതെല്ലാം വെടിയുക.
ജൻമദിനങ്ങളും മരണദിനങ്ങളും
കൊണ്ടാടുന്നത് മുസ്ലിം കളുടെ ചര്യയല്ല, മറിച്ച് ഹൈന്ദവരുടേയും ജൂത ക്രൈസ്തവ രുടെയും ചര്യയാണ്. ആ ചര്യ ചാണിനു ചാണായി
പിൻപറ്റി ആ ദുർമ്മാർഗങ്ങളിലേക്ക് ക്ഷണിക്കുന്നവരുടെ ഫിത്നകളെക്കുറിച്ച്
ബോധവാൻമാരാകുക.
നബി(സ)യെ സ്നേഹിക്കുന്നവർ
അവിടുത്തെ ഉപദേശം ഉൾക്കൊള്ളുകയാണ് വേണ്ടത്. ഒരു പുതിയ കാര്യവും മതത്തിൽ
സൃഷ്ടിക്കരുത്. നബി(സ)യുടെ പേരിൽ എപ്പോഴും സ്വലാത്ത് ചൊല്ലണം. അതിന് റബീഉൽ അവ്വൽ
മാസത്തിലെ മൌലീദ് ആഘോഷവുമായി യാതൊരു ബന്ധവുമില്ല. ബോധമുള്ള ഓരോ നിമിഷവും പ്രവാചക
ചര്യകൾ ജീവിതത്തിൽ പകർത്തി യഥാവിധി പ്രവാചകരെ സ്നേഹിക്കുന്നവരിൽ നാം ഉൾപ്പെടുക.
അല്ലാഹുവെ ഞങ്ങളെ നീ അമ്പിയാക്കളുടെയും
ഔലിയാക്കളുടേയും മാർഗ്ഗത്തിൽ വഴി നടത്തേണമേ, ആമീൻ.
وصلى الله وسلم على خير خلقه نبينا محمد وآله وصحبه أجمعين
good work...!!! jazakkallahu khair..
ReplyDelete