ഖബറാരാധകരായ മുസ്ലിയാക്കന്മാരുടെ പ്രിയപ്പെട്ട നേതാവ് സൈഫ് ഇബ്ന്‍ ഉമറിനെ കുറിച്ച് അഹ്ലുസ്സുന്നയുടെ മഹാന്മാരായ ഇമാമീങ്ങള്‍ പറഞ്ഞത് ഇമാം ദഹബി അദ്ദേഹത്തിന്‍റെ ميزان الاعتدال മീസാനുല്‍ ഇഎതിദാല്‍ എന്ന കിത്താബില്‍ രേഖപ്പെടുത്തിയതാണ് മുകളില്‍ കൊടുത്തത്.
നബി [സ]യുടെ പേരില്‍ കള്ളഹദീസുകള്‍ കെട്ടിപ്പറഞ്ഞു മുസ്ലിം ഉമ്മത്തിനെ പിഴപ്പിക്കാന്‍ ശ്രമിച്ച സൈഫ് ബിനു ഉമര്‍ എന്ന കദ്ധാബ് നെ കുറിച്ച് കാന്തപുരം സുന്നികളുടെ നേതാവ് അഷറഫ് സഖാഫിയും ഹുസൈന്‍ ബാഖവിയും മറ്റ് സഖാഫിമാരും മുസ്ലിയാക്കന്മാരും പറയുന്നത് സൈഫ് റളിയല്ലാഹു അന്ഹു എന്നാണ് [അതായത് സൈഫ് നെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു എന്ന് ] അല്ലാഹുവിന്‍റെ റസൂല്‍[സ] യെ കുറിച്ച് കളവ് കെട്ടി പ്പറഞ്ഞാല്‍ അവന്‍ നരകത്തില്‍ ഇരിപ്പിടം ഉറപ്പാക്കിയവനായി എന്നല്ലേ നബി [സ] പഠിപ്പിച്ചത്
അപ്പോള്‍പിന്നെ ഈ മുസ്ലിയാക്കന്മാര്‍ പറയുന്നത് എങ്ങനെ വിശ്വസിക്കും..? മുസ്ലിയാക്കന്മാര്‍ പറയുന്നത് പച്ചക്കള്ളം ആണെന്ന് ഉറപ്പാണല്ലോ.
ഖബറാരാധകരുടെ പ്രിയപ്പെട്ട നേതാവ് സൈഫ് ഇബ്ന്‍ ഉമറിനെ കുറിച്ച് അഹ്ലുസ്സുന്നയുടെ മഹാന്മാരായ ഇമാമീങ്ങള്‍ പറഞ്ഞത് ഇമാം ദഹബി അദ്ദേഹത്തിന്‍റെ ميزان الاعتدال മീസാനുല്‍ ഇഎതിദാല്‍ എന്ന കിത്താബില്‍ രേഖപ്പെടുത്തിയത് കാണുക :
قال الحافظ الذهبي، في ميزان الاعتدال /3ـ 53/ في ترجمة سيف بن عمر: إن يحيى بن معين، قال فيه: فِلسٌ خيرٌ منه، وقال أبو داود: ليس بشيء، وقال أبو حاتم: متروك، وقال ابن حبان: اتهم بالزندقة، وقال ابن عدي: عامة حديثه منكر، وقال مكحول البيروتي: كان سيف يضع الحديث، وقد اتهم بالزندقة.
ഇമാം ഇബ്നുല്‍ ജൌസി(റ) രേഖപ്പെടുത്തുന്നു :
وقال ابن الجوزي في كتابه، الضعفاء والمتروكين /2ـ35/ رقم: 1594: سيف بن عمر الضبي، قال
يحيى بن معين: ضعيف الحديث، فِلسٌ خير منه، وقال أبو حاتم الرازي: متروك الحديث،
وقال النسائي والدارقطني: ضعيف، وقال ابن حبان: يروي الموضوعات عن الأثبات، وقال
إنه يضع الحديث. اهـ
ഈ കള്ളക്കഥ കെട്ടിയുണ്ടാക്കി സഹാബിയുടെ പേരില്‍ വെച്ചുകെട്ടിയ സൈഫിനെ കുറിച്ച് അഹുലുസ്സുന്നയുടെ മഹാന്മാരായ ഹദീസ് പണ്ഢിതൻമാർ അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങളാണ് മുകളില്‍ കണ്ടത്
ضعيف الحديث، فِلسٌ خير منه
ഹിജ്റ{158 - 233}കളില്‍ ജീവിച്ച ഇമാം യഹ്യ ഇബ്ന് മഈന്‍ (റ) പറഞ്ഞു: സൈഫ് ദുര്‍ബലനാണ്,ഒരു നയാപൈസയാണ് അവനേക്കാൾ വിലമതിക്കുന്നത്.
و قال أبو داود : ليس بشىء
ഹിജ്റ(202-275 هـ) കളില്‍ ജീവിച്ച ഇമാം അബു ദാവൂദ്: പറയപ്പെടാൻ പറ്റാത്ത വ്യക്തിയാണ്
و قال أبو حاتم : متروك الحديث
ഹിജ്റ {195 - 277} കളില്‍ജീവിച്ച ഇമാം അബു ഹാത്തിം: സൈഫ് ബിന്‍ ഉമര്‍ തള്ളപ്പെടേണ്ട ആളാണ്
قال ابن حبان: اتهم بالزندقة
ഹിജ്റ {270 - 354}കളില്‍ ജീവിച്ച ഇമാം ഇബ്നു ഹിബ്ബാൻ: മതനിഷേധിയാണെന്ന് സംശയിക്കപ്പെടുന്ന ആളാണ് സൈഫ്.
قال ابن عدي: عامة حديثه منكر
ഇമാം ഇബ്നു അദിയ്യ് (റ) പറഞ്ഞു: സൈഫിന്‍റെ ഹദീസുകള്‍ മൊത്തത്തില്‍ അധിക്ഷേപാര്‍ഹമാണ്.
وقال مكحول البيروتي: كان سيف يضع الحديث، وقد اتهم بالزندقة.
ഇമാം മഖ്ഹൂല്‍ (റ) പറഞ്ഞു : സൈഫ്, ഹദീസുകള്‍ കെട്ടി ഉണ്ടാക്കുന്നവനും മതനിഷേധിയാണെന്ന് സംശയിക്കപ്പെടുന്നവരില്‍പെട്ടവനുമാണ്.
ഹിജ്‌റ 510ൽ മരണപ്പെട്ട ഇമാം ഇബ്നുൽ ജൗസിയുടെ കിതാബ്ൽ സൈഫിനെകുറിച്ച് അഹ്ലുസ്സുന്നയുടെ ഹദീസ് പണ്ഡിതൻമാരായ ഇമാമീങ്ങൾ: യഹ്‌യ ബിന് മഈൻ, അബൂഹാതിം അൽ റാസി, നസാഈ ദാറുഖുത്നി ഇബ്നു ഹിബ്ബാൻ തുടങ്ങിയവർ പറഞ്ഞത്, കള്ളഹദീസുകൾ കെട്ടി ഉണ്ടാക്കുന്നവൻ നയാപ്പൈസയുടെ വില പോലുമില്ലാത്തവൻ, ളഈഫ്, മത്റൂഖ്.. എന്നൊക്കെയാണ്..
സമസ്ത മൊല്ലാക്കമാർക്ക് പറ്റിയ സാധനം തന്നെയല്ലേ...
നബിയുടെ ഖബറിങ്കൽ വന്ന് മഴക്ക്‌വേണ്ടി തേടിയത് സഹാബിയാണെന്ന് കളവ് പറഞ്ഞ സൈഫ് ബിന് ഉമറിനെ ക്കുറിച്ച് ഇബ്നു ഹജർ അൽ അസ്ഖലാനി (റ) അദ്ദേഹത്തിന്റെ തഹദീബുത്തഹദീബ് എന്ന കിതാബിൽ പറയുന്നു : സൈഫ് ബിന് ഉമർ പെരുംകള്ളനാണ്. അവൻ നബിയുടെ പേരിൽ കള്ളഹദീസുകൾ കെട്ടി ഉണ്ടാക്കുന്നവനാണ്. മതനിഷേധിയാണെന്ന് പറയപ്പെടുന്നവനാണ് ഒരു നയാപ്പൈസയുടെ വിലപോലും ഇല്ലാത്തവനാണ്....
ഇങ്ങനെയെല്ലാമാണ് മുസ്ലിയാക്കന്മാരുടെ നേതാവായ "സൈഫിനെ"ക്കുറിച്ച് അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്ത്ന്‍റെ മഹാന്മാരായ ഹദീസ് പണ്ഡിതൻമാരുടെ അഭിപ്രായമെങ്കിൽ അവന്‍റെ റിപ്പോർട്ട് കള്‍ എങ്ങനെ സ്വീകാര്യ യോഗ്യമാകും..?
അവന്‍റെ പേരില്‍ എങ്ങിനെ റളിയല്ലാഹു അന്ഹു [അതായത് സൈഫ് നെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു] എന്ന് പറയാന്‍ പറ്റും ..?
മാഷാ അല്ലാഹ്
ReplyDeleteമാഷാ അല്ലാഹ്
ReplyDelete