Monday 27 August 2018

മയ്യിത്ത് നിസ്കാര രൂപം

ശിര്‍ക്ക് ചെയ്യാത്ത മുസ്ലിംകള്‍ മയ്യിത്ത് നിസ്ക്കരിച്ചാലുള്ള ഗുണം 

عَن ابْنِ عَبَّاسٍ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: مَا مِنْ رَجُلٍ مُسْلِمٍ يَمُوتُ فَيَقُومُ عَلَى جِنَازَتِهِ أَرْبَعُونَ رَجُلاً لا يُشْرِكُونَ بِاللَّهِ شَيْئاً، إِلاَّ شَفَّعَهُمُ اللَّهُ فِيهِ . رَوَاهُ مُسْلِمٌ


നബി [സ] പറഞ്ഞു:... ഒരു മുസ്ലിം മരണപ്പെടുകയും അല്ലാഹുവില്‍ ഒന്നിനേയും പങ്ക് ചേര്‍ക്കാത്ത 40 ആളുകള്‍ അവന്‍റെ മയ്യിത്ത് നിസ്ക്കരിക്കുകയും ചെയ്‌താല്‍ അല്ലാഹു അവരുടെ പ്രാര്‍ത്ഥന സ്വീകരിക്കാതിരിക്കുകയില്ല [സ്വഹീഹ് മുസ്ലിം 948] 

[ഇപ്പോള്‍ നാടാകെ പ്രളയ ദുരിതത്തിലാണ്.. അതിനിടയില്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടത് എന്തിനാണ് എന്ന ചോദ്യത്തിന്
താഴെ പോയാല്‍ ഈ പോസ്റ്റ്‌ ഇപ്പോള്‍ ഇടാനുള്ള കാരണം മനസ്സിലാവും...]
 

മരണ സമയത്ത് അവസാനത്തെ കലിമ ലാഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലി മരിക്കാനാണ് ഏതൊരു മുസ്ലിമും ആഗ്രഹിക്കുന്നത്. എന്നാല്‍ മരണ സമയത്ത് സഖറാത്തിന്‍റെ നേരത്ത് പോലും മൊയ്തീന്‍ ശൈഖിനെ വിളിച്ചോ ബാക്കി മൊയ്തീന്‍ ശൈഖ് നോക്കി ക്കോളും എന്ന് പറയുന്ന നൌഷാദ് അഹ്സനി എന്ന പടുജാഹില്‍ ഖുറാഫിയെപ്പോലെ അല്ലാഹു അല്ലാത്തവരെ വിളിച്ച് തേടുന്ന വരും ഖുതുബിയ്യത്തും മാല മൌലിദ്‌ കളും പാടി മുസ്ലിം സമൂഹത്തില്‍ ശിര്‍ക്ക് പ്രചരിപ്പിക്കുന്നവരുമായ മുസ്ലിയാക്കന്മാര്‍ മയ്യിത്ത് നിസ്ക്കരിച്ചിട്ട് ഒരു പ്രയോജനവും ആ മയ്യിത്തിന് കിട്ടുകയില്ല..
അതിനാല്‍ മുസ്ലിംകള്‍ ചെയ്യേണ്ടത് , ശിര്‍ക്ക് ചെയ്യാത്ത 40 ആളുകള്‍ എങ്കിലും ഓരോ ജനാസയിലും പങ്കെടുക്കുന്നുണ്ട് എന്ന്‍ ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കണം
മയ്യിത്ത് നിസ്കാര രൂപം


1. ആരുടെ മയ്യിത്തിന്റെ പേരിലാണോ നിസ്ക്കരിക്കുന്നത് ആ നിയ്യത്ത് മനസ്സില്‍ കരുതി തക്ബീര്‍ ചൊല്ലി കൈ കെട്ടി ഫാതിഹ സൂറത്ത് ഓതുക.
2. രണ്ടാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി ഇബ്രാഹിമീയ സ്വലാത്ത് ചൊല്ലുക.
ഇബ്രാഹിമീയ സ്വലാത്ത്
الَّلهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ . اَلَّلهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرِاهِيمَ وَعَلَى آلِ إِبْرِاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലൈത്ത അലാ ഇബ്റാഹീമ വഅലാ ആലി ഇബ്റാഹീം ഇന്നക ഹമീദുന്‍ മജീദ്. അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ ബാറക് ത അലാ ഇബ്റാഹീമ വഅലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്.
അര്‍ത്ഥം:
അല്ലാഹുവേ... നിന്റെ അനുഗ്രഹം മുഹമ്മദിനും കുടുംബാദികളുടെ മേലും നീ ചൊരിയേണമേ, ( ഇബ്രാഹീമിനേയും കുടുംബാദികളേയും നീ അനുഗ്രഹിച്ചത് പോലെ) തീര്ച്ചായായും നീ മാത്രമാണ് മഹോന്നതനായ സ്തുത്യര്ഹന്‍. അല്ലാഹുവേ.. നിന്റെ ബറക്കത്ത് മുഹമ്മദിനും കുടുംബാദികളുടെ മേലും നീ ചൊരിയേണമേ ( ഇബ്രാഹീമിനും കുടുംബാദികള്‍ക്കും നീ ബര്‍ക്കത്ത് ചെയ്തത് പോലെ) തീര്ച്ചയായും നീ മാത്രമാണ് മഹോന്നതനായ സ്തുത്യര്ഹന്‍.
3. മൂന്നാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി മയ്യിത്തിന് വേണ്ടി ദുആ ചൈയ്യുക.
മയ്യിത്തിന് വേണ്ടിയുള്ള ദുആ
اَلَّلهُمَّ أغْفِرْلَهُ وَرْحَمْهُ وَعْفُ عَنْهُ وَعَافِهِ وَاَكْرِمْ نُزُلَهُ وَوَسِّعْ مَدْخَلَهُ وَغْسِلْهُ بِالْمَاءِ وَثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا يُنَقَّ الْثَّوْبُ الْاَبْيَضُ مِنَ الدَّنٍَسِ وَاَبْدِلْهُ دَارً خَيْرً مِنْ دَارِهِ وَاَهْلً خَيْرً مِّنْ اَهْلِهِ وَزَوْجً خَيْرًمِّنْ زَوْجِهِ وَاَدْخِلْهُ الْجَنَّتَ وَاَعِذْهُ مِنْ عَذَابِ الْقَبْرِ وَفِتْنَتِهِ وَمِنْ عَذَابِ الْنَّارٍ
അല്ലാഹുമ്മഗ് ഫിര്‍ലഹു വര്‍ഹംഹു വഅഫു അന്ഹുْ വഅക്രിം നുസുലഹു വവസ്സിഅ മദ്ഖലഹു വഗ് സില്‍ഹു ബില്‍ മാഇ വസ്സല്‍ ജി വല്‍ ബറദി വനഖിഹീ മിനല്‍ ഖതായാ കമാ യുനക്ക്വ സ്സൗബുല്‍ അബി യളു മിന ദ്ദനസി വ അബ് ദില്‍ ഹു ദാറന്‍ ഖൈറന്‍ മിന്‍ ദാരിഹീ വ അഹ് ലന്‍ ഖൈറന്‍ മിന്‍ അഹ് ലിഹീ വസൌജന്‍ ഖൈറന്‍ മിന്‍ സൌജിഹീ വ അദ്ഖില്‍ ഹു ജന്നത്ത വഅഇദ്ഹൂ മിന്‍ അദാബില്‍ കബരി വഫിത്നതിഹീ വമിന്‍ അദാബിന്നാര്‍
അല്ലാഹുവേ നീ ഈ വ്യക്തിക്ക് പൊറുത്ത് കൊടുക്കുകയും കാരുണ്യം ചൊരിയുകയും പാപമോചനം നല്കുകകയും ഈ ആളുടെ വാസസ്ഥലത്തെ ബഹുമാനിക്കുകയും ഖബറിനെ വിശാലമാക്കി കൊടുക്കകയും ചെയ്യേണമേ. ഇദ്ധേഹത്തെ പരിശുദ്ധ വെള്ളം കൊണ്ടും മഞ്ഞുവെള്ളം കൊണ്ടും ആലിപ്പഴം കൊണ്ടും കുളിപ്പിക്കുകയും വെള്ള വസ്ത്രത്തെ അലക്കി വൃത്തിയാക്കും വിധം ഇയാളുടെ ദോഷങ്ങളെ നീ ശുദ്ധിയാക്കുകയും ദുരിതങ്ങളെ അകറ്റുകയും ചെയ്യേണമേ. സ്വത്തിനേക്കാള്‍ നല്ല സ്വത്തിനേയും കുടുംബാദികളേക്കാള്‍ നല്ല കുടുംബത്തേയും ഇണകളില്‍ വെച്ചേറ്റവും നല്ല ഇണകളേയും പ്രതിഫലം നല്കേേണമേ, ഇയാളെ സ്വര്ഗ്ഗ ത്തില്‍ കടത്തുകയും കബറിലെ ശിക്ഷകളില്‍ നിന്ന് രക്ഷിക്കുകയും ചൈയ്യണേമേ.
4. നാലാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി എല്ലാവര്കും വേണ്ടി ദുആ ചൈയ്യുക.
എല്ലാവര്ക്കും വേണ്ടിയുള്ള ദുആ
اَلَّلهُمَّ لاَ تُحَرِّمْنَا اَجْرَهُ وَ لاَ تَفْتِنَّا بَعْدَهُ
അല്ലാഹുമ്മ ലാ തുഹര്രിം നാ അജ്റഹൂ വലാ തഫ്തിْന്നാ ബഅദഹൂ
അല്ലാഹുവേ ഞങ്ങളെ നീ ഇതിന്റെ പ്രതിഫലത്തില്‍ നിന്നും തടയപ്പെട്ടവരാക്കല്ലേ, അദ്ധേഹത്തിന് ശേഷം നാശത്തിലകപ്പെട്ടവരുമാക്കല്ലേ...
അയാള്‍ക്കും ഞങ്ങള്ക്കും നീ പൊറുത്ത് തരികയും ചൈയ്യേണമേ.
5. സലാം വീട്ടുക.
സലാം വീട്ടല്‍ രൂപം
"അസ്സലാമു അലൈകും വറഹ്‌മത്തുല്ലാഹി വബറക്കാത്തുഹൂ" എന്ന് ചൊല്ലി വലതു ഭാഗത്ത് സലാം വീട്ടുക.

No comments:

Post a Comment