ഇബ്നു ഉമറി[റ]ന്‍റെ കാല് കോച്ചിയ റിപ്പോര്‍ട്ട് മുസ്ലിയാക്കന്മാരുടെ ജാറം പൂജക്ക് തെളിവല്ല..
ഇസ്തിഗാസ എന്ന ഓമനപ്പേരിട്ട് മമ്പുറത്തെ തങ്ങളേ കാക്കണേ മുനമ്പത്തെ ബീവി രക്ഷിക്കണേ ബീമാപള്ളി ഉമ്മച്ചീ നാഗൂര്‍ തങ്ങളുപ്പാപ്പാ ഓച്ചിറ കുപ്പസ്വാമിഉപ്പാപാ പുത്തന്‍പള്ളി മൂപ്പരെ മുഹിയുദ്ദീന്‍ ശൈഖേ സഹായിക്കണേ എന്നിങ്ങനെ അല്ലാഹുവല്ലാത്തവരോട് സഹായം തേടുന്ന മുസ്ലിയാക്കന്മാരുടെ ശിര്‍ക്കന്‍ തേട്ടത്തെ ഇസ്ലാമിക വല്‍ക്കരിക്കാനായി മുസ്ലിയാക്കന്മാര്‍ ഉദ്ധരിക്കാറുള്ള ഒരു തെളിവാണ് ഇബ്നു ഉമറി[റ]ന്‍റെ കാല് കോച്ചിയ റിപ്പോര്‍ട്ട്
ആ റിപ്പോര്‍ട്ട് ഇങ്ങനെയാണ്
"അൽഅദബുൽമുഫ്റദ്" എന്ന ഗ്രന്ഥത്തിൽ ഉദ്ദരിക്കുന്നത് കാണുക :
حدثنا أبو نعيم قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"(الأدب المفرد: ٢١٣/١)
അബ്ദുറഹ്മാനുബ്നു സഅദ്(റ) വില നിന്ന് നിവേദനം: "ഇബ്നുഉമർ(റ) യുടെ കാലു കോച്ചിയപ്പോൾ ഒരാള് അദ്ദേഹത്തോട് പറഞ്ഞു" ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക. അപ്പോൾ അദ്ദേഹം "യാമുഹമ്മദു" (يا محمّد) എന്ന് പറഞ്ഞു". (1/213).
ഈ റിപ്പോര്‍ട്ട് ല്‍ ഉള്ള അബു ഇസ്ഹാഖ് എന്ന റാവി സ്വീകാര്യനല്ല അദ്ദേഹം അന് അനത്തോടെ ഉദ്ധരിക്കുന്ന റിപ്പോര്‍ട്ട് കള്‍ സ്വീകാര്യമല്ല
ഇബ്നുസുന്നീ(റ) (വഫാ: ഹി:364) 'അമലുൽയൗമിവല്ലൈല' എന്ന ഗ്രന്ഥത്തിൽ അതിന്റെ വ്യത്യസ്ത റിപ്പോർട്ടുകൾ കൊടുത്തിട്ടുണ്ട്. അവയിൽ ചിലതിൽ (أذْكُرْ أَحَبََّ النَّاس إِليكَ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക; എന്നതിനു പകരം (أدع أحبّ النّاس إليك: فقال : يا محمّد ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ വിളിക്കുക .അപ്പോൾ അദ്ദേഹം 'യാമുഹമ്മദ്' (يا محمّد) എന്ന് വിളിച്ചു എന്നാണുള്ളത്. അതേപോലെ ചില രിവായത്തുകളിൽ "യാമുഹമ്മദ്" (يا محمّد) എന്നതിന് പകരം "യമുഹമ്മദാഹ് " (يا محمّداه) എന്നും കാണാം.
ഒന്നാമതായി പറയാനുള്ളത് ഇത് നമ്മുടെ നാട്ടില്‍ നടക്കുന്ന മൊയ്തീന്‍ ശൈഖേ രക്ഷിക്കണേ മമ്പുറത്തെ തങ്ങളേ കാക്കണേ രക്ഷിക്കണേ എന്ന തരത്തിലുള്ള ഇസ്തിഗാസക്കുള്ള തെളിവല്ല
കാരണം
ഇമാം നവവി അല്‍ അദ്കാര്‍ എന്ന കിത്താബില്‍ ഈ വിഷയം വിശദീകരിക്കുന്നത് വേദന വരുമ്പോള്‍ ഇഷ്ട്ടപ്പെട്ട ആളുകളെ ഓര്‍ക്കുക എന്ന മദീനക്കാരുടെ ഒരു നാട്ടാചാരം എന്ന നിലക്കാണ് . അതായത് കാല് മസില്‍ കേറിപ്പിടിച്ചാല്‍ ആ വേദനയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഇഷ്ടമുള്ള ആളുടെ പേര് വിളിക്കുക അല്ലെങ്കില്‍ അവരെ ഓര്‍ക്കുക എന്നത് മദീനക്കാരുടെ ഒരു ശൈലി ആയിരുന്നു. ആ ഓര്‍ക്കപ്പെട്ട ആള്‍ ആ വിളി കേള്‍ക്കുമെന്നോ തന്‍റെ മനസ്സില്‍ താന്‍ ഓര്‍ത്തത് അറിഞ്ഞു കൊണ്ട് ആ സ്നേഹിതന്‍ തന്‍റെമസില്‍ കോച്ചിയത് മാറാന്‍ തന്നെ സഹായിക്കും എന്നോ മാറ്റുമെന്നോ ഉള്ള ഒരു വിശ്വാസം ഇബ്നു ഉമര്‍ [റ]വിനോ മദീനാവാസികള്‍ക്കോ അദബുല്‍ മുഫ്റദിന്റെ രചയിതാവായ ഇമാം ബുഖാരിക്കോ ഇല്ല. അതേസമയം കേരളത്തിലെ മുസ്ലിയാക്കന്മാര്‍ പഠിപ്പിക്കുന്നത് 900ലേറെ കൊല്ലം മുന്‍പ് മരണപ്പെട്ട് ഇറാക്കിലെ ബാഗ്ദാദില്‍ മറമാടപ്പെട്ട മൊയ്തീന്‍ ഷെയ്ഖ് ലോകത്ത് ആര് എവിടെ നിന്ന് വിളിച്ചാലും ഏത് കാര്യത്തിന് എപ്പോള്‍ വിളിച്ച് തേടിയാലും അതെല്ലാം കേള്‍ക്കും അറിയും കാണും ഇടപെടും ഉത്തരം ചെയ്യും എന്നാണ് . എന്തിനധികം വയനാട്ടിലെ തരുവണയില്‍ ഉള്ള ചിലര്‍ അമുസ്ലിംകളുമായി ഒരു സംഘട്ടനത്തില്‍ തോല്‍ക്കുന്ന ഘട്ടമെത്തിയപ്പോള്‍ മൊയ്തീന്‍ ശൈഖിനെ വിളിച്ച് ഇസ്തിഗാസ നടത്തുകയും മൊയ്തീന്‍ ശൈഖ് പച്ചക്കുതിരപ്പുറത്ത് പച്ച തലേക്കെട്ടും കെട്ടി വന്നു സകല അമുസ്ലിംകളെയും വെട്ടിക്കൊന്നു എന്ന് ഈ 21മത്തെ നുറ്റാണ്ടിലും വഅള് പറഞ്ഞു നടക്കുന്ന സഖാഫിമാര്‍ ഉള്ള കാലമാണിത്... അവര്‍ ചൊല്ലുന്ന മൊയ്തീന്‍ മാലയില്‍ പറയുന്നു
ബല്ലേ നിലത്തീന്നും എന്നെ വിളിപ്പോര്‍ക്ക്
വായ് കൂടാ ഉത്തിരം ചെയ്യും ഞാനെന്നോവര്‍
കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ
കാണ്മാന്‍ ഞാന്‍ നിങ്ങടെ കല്‍ബകം എന്നോവര്‍
കണ്ണില്‍ കാണാത്തതും ഖല്‍ബകത്തുള്ളതും
കണ്‍ കൊണ്ട് കണ്ടപോല്‍ കാട്ടിപ്പറഞ്ഞോവര്‍
മൊയ്തീന്‍ ശൈഖിനെ കുറിച്ച് മൊയ്തീന്‍ മാലയില്‍ പറയുന്ന ഈ പിഴച്ച വിശ്വാസമാണ് മുസ്ലിയാക്കന്മാര്‍ ജനങ്ങളുടെ മുന്നില്‍ പാടിപ്പഠിപ്പിക്കുന്നത്...
എന്നാല്‍ ഈ റിപ്പോര്‍ട്ട് ല്‍ അങ്ങനെ ഒരു വിശ്വാസവും ഇല്ല.
പ്രിയപ്പെട്ടവരെ ഓര്‍ക്കുക അല്ലെങ്കില്‍ അവരുടെ പേര് വിളിക്കുക ഇതല്ലാതെ ഒരു സഹായതേട്ടം ആ വിളിയില്‍ ഇല്ല.
അതായത് നമ്മുടെ നാട്ടിലും നമുക്ക് വേദനയും വിഷമവും വരുമ്പോള്‍ എന്‍റെമ്മോ എനിക്ക് വയ്യേ എന്‍റെമ്മോ എനിക്ക് വേദന സഹിക്കാന്‍ വയ്യേ എന്നൊക്കെ വിളിച്ച് പലതും പറയാറുണ്ട്. അത് നമ്മുടെ നാട്ടിലെ ഒരു ശൈലിയാണ്. ഉമ്മ മരണപ്പെട്ട ഉമ്മ ആയാലും ജീവിച്ചിരിക്കുന്ന ഉമ്മയായാലും ഉമ്മ അപ്പോള്‍ അവിടെ വരും എന്നോ വേദനയും വിഷമവും കുറച്ച് തരും എന്നോ ഉള്ള വിശ്വാസമൊന്നും ആ വിളിക്കുന്ന ഒരാള്‍ക്കും തന്നെ ഇല്ല. ഈ ഹദീസില്‍ പറഞ്ഞ വിഷയവും അത്ര മാത്രമേയുള്ളൂ. മാത്രമല്ല ഈ റിപ്പോര്‍ട്ട് സ്വഹീഹായ സനദ് സഹിതം ഉദ്ധരിക്കപ്പെട്ടതും അല്ല.
https://www.facebook.com/www.whatisislam.info/videos/%22%E0%B4%87%E0%B4%AC%E0%B5%8D%E0%B4%A8%E0%B5%81-%E0%B4%89%E0%B4%AE%E0%B5%BC-(%E0%B4%B1)-%E0%B4%95%E0%B4%BE%E0%B4%B2%E0%B5%81-%E0%B4%95%EF%BF%BD/518991788282696/
പ്രവാചകൻ (സ) യെ തന്റെ ഒരു അനുചരൻ محمد എന്ന പേര് വിളിച്ചതായി കാണുക സാദ്യമല്ല . ഖുർആനും ഹദീസും അത് നിരോധിച്ചതായും കാണാം . അതിനാൽ തന്നെ ഈ അസർ വിശ്വാസ യോഗ്യമല്ലെന്ന് ഏതൊരു സാധാരണ കാരനും മനസ്സിലാക്കാം.
ReplyDelete