Monday 17 September 2018

മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണം



മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണം

മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം അവർക്ക് വേണ്ടി ഹദ് യ ചെയ്യുന്ന സമ്പ്രദായം, അതിന് വേണ്ടി പണം കൊടുത്ത് ആളെ ഏർപ്പാടാക്കൽ തുടങ്ങിയ അനുഷ്ഠാന മുറകളെ കുറിച്ചാണ് നാം ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്, വിഷയത്തിൽ വൈജ്ഞാനികവും സത്യത്തോട് മാത്രം പക്ഷപാതിത്വം കാണിക്കുന്നതുമായ പഠനം നടത്താൻ നാഥൻ തുണക്കട്ടെ .
ആമുഖമായി ചില കാര്യങ്ങൾ കുറിക്കുന്നു.
1.നബി തങ്ങൾ സ പഠിപ്പിച്ചു നമ്മുടെ ഈ ദീനിൽ ഇല്ലാത്ത ഒരു കാര്യം ആരെങ്കിലും പ്രവർത്തിച്ചാൽ അത് തളളപ്പെടുന്നതാണ്.
നാം ചെയ്യുന്ന ഏതൊരു കർമവും അല്ലാഹുവിങ്കൽ സ്വീകാര്യമായിത്തീരണമെങ്കിൽ രണ്ട് കാര്യങ്ങൾ നിർബന്ധമാണ്.
ഒന്ന്.ഇഖ് ലാസ്
കർമ ങ്ങൾ ശിർക്കും രി യാ ഉം കലരാത്തതാവണം.
രണ്ട്. ഇത്തിബാഉ
ചെയ്യുന്ന കർമം ശരീഅത്തിൽ സ്ഥിരപ്പെട്ടതാവണം. അല്ലാഹുവും റസൂലും പഠിപ്പിക്കാത്ത ഒരു കർമവും പ്രതിഫലാർഹമല്ല. ശരീഅത്തിൽ ഇല്ലാത്ത കാര്യങ്ങൾ ഇബാദത്തെന്ന രൂപേണ ചെയ്യൽ ബിദ്അത്തും ഹറാമും ആകുന്നു.
2 .റസൂൽ സ പറഞ്ഞു: ആരെങ്കിലും മന: പൂർവ്വം എന്റെ പേരിൽ കളവു പറഞ്ഞാൽ അവൻ നരകത്തിൽ ഇരിപ്പിടം ഉറപ്പിക്കട്ടെ.
നബി സ യിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസുകളുടെ സത്യസന്ധത പരിശോധിച്ച മഹാൻമാരായ ഉലമാക്കൾ അതിലെ സ്വഹീഹും ദ്വ ഈ ഫും വേർതിരിച്ച് പഠിപ്പിച്ചിട്ടുണ്ട്‌. സ്വഹീഹായ ഹദീഥുകൾ നമുക്ക് ദൃഢമായ അറിവുകൾ നൽകുമ്പോൾ ദുർബ്ബല ഹദീഥുകൾ നമുക്ക് നൽകുന്നത് ളന്നുകൾ ഊഹങ്ങൾ മാത്രമാണ്. ഊഹത്തിന്റെ അടിസ്ഥാനത്തിൽ ഇബാദത്തുകൾ സ്ഥിരപ്പെടുകയില്ല. ആയതിനാൽ അമലുകൾ ചെയ്യാൻ നാം അവലംബിക്കേണ്ടത് സ്വഹീഹായ ഹദീഥുകൾ മാത്രമായിരിക്കണം.
3. അല്ലാഹു പറയുന്നു:
മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.(9:100)
നബി സ ഹജ്ജതുൽ വിദാഇൽ പറഞ്ഞ വാക്കുകൾ നാം ഓർത്ത് വെക്കണം. അവിടുന്ന് പറഞ്ഞു "നിങ്ങളെ സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു നന്മയും ഞാൻ നിങ്ങളോട് കൽപിക്കാതെ ഒഴിവാക്കിയിട്ടില്ല; നരകത്തിൽ നിന്ന് അകറ്റുന്ന ഒരു തിന്മയും നിങ്ങളോട് വിരോധിക്കാതിരുന്നിട്ടുമില്ല"
ഇമാം മാലിക് (റ) പറഞ്ഞു: ആരെങ്കിലും മതത്തിൽ ഒരു പുത്തൻ ആചാരം കൊണ്ട് വരുകയും അതിനെ നല്ലതായി കാണുകയും ചെയ്താൽ അവൻ യഥാർത്ഥത്തിൽ തന്റെ പ്രവർത്തിയിലൂടെ വാദിക്കുന്നത് നബി(സ) തന്റെ രിസാലത്തിൽ വഞ്ചന നടത്തി എന്നാണ്.
എല്ലാ നന്മകൾക്കും നാം മാതൃകയായി സ്വീകരിക്കേണ്ടത് നബി(സ)യെ ആണ്. അവിടുന്ന് പഠിപ്പിക്കാത്ത ഒരു ആചാരവും ആചാരമല്ല, ഒരു ആരാധനയും ആരാധനയല്ല.
ഇനി നമുക്ക് വിഷയത്തിലേക്ക് കടക്കാം.

അല്ലാഹു തആലാ പറയുന്നു: അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും,
മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും. [സൂറത്ത് നജ്മ്; 38,39]
ഒരാൾക്ക് പരലോകത്ത് ശിക്ഷയോ പ്രതിഫലമോ ല ഭിക്കാനുള്ള കാരണം അവൻ ചെയ്തു കൂട്ടിയ അമലുകൾ മാത്രമാണ് എന്ന കാര്യം ഈ ആയത്തു ക ളിൽ നിന്ന് വ്യക്തമാണ്.
അതായത്, ഓരോരുത്തർക്കും ലഭിക്കുന്നത് അവനവൻ ചെയ്ത കർമങ്ങൾ മാത്രം.
ഇവിടെ ഖുർആൻ നമുക്ക് നൽകുന്ന പൊതുവായ വിധി എല്ലാവർക്കും അവരവർ ചെയ്തത് മാത്രമേ ലഭിക്കൂ എന്നാണ് .ഖുർആൻ (ആമ്മ്) പൊതുവിൽ പറഞ്ഞ കാര്യത്തിൽ നിന്ന് വല്ലതും (ഇസ്തിസ്നാ ഉ) ഒഴിവ് ഉണ്ടെങ്കിൽ അത് പറയാൻ അധികാരം അല്ലാഹുവിനും റസൂലിനും മാത്രമാകുന്നു.

ഉദാഹരണം: അല്ലാഹു ശവം ഹറാമെന്ന് ഖുർആനിൽ പൊതുവായ ഒരു വിധി പറഞ്ഞു .എന്നാൽ മൽസ്യം, വെട്ടുകിളി എന്നിവയുടെ ശവം ഇതിൽ നിന്ന് ഒഴിവാണ്. മൽസ്യത്തിന്റെ ശവം ആയത്തിലെ പൊതുവായ വിധിയിൽ പെടില്ല എന്ന് നാം ഗവേഷണം ചെയ്തതല്ല. അതിന് നമുക്ക് അർഹതയുമില്ല.മറിച്ച് നബി (സ്വ) പറഞ്ഞതാണ്.

അതുപോലെ ഒരാൾക്ക് മരണാനന്തരം തന്റേതല്ലാത്ത കർമങ്ങളിൽ നിന്ന് ഒന്നും ലഭിക്കുകയില്ല എന്ന ഖുർആനിന്റെ വിധിയിൽ നിന്ന് വല്ലതും ഒഴിവുണ്ടെങ്കിൽ അത് നബി (സ) തന്നെ പഠിപ്പിക്കണം. അങ്ങനെ ലഭിക്കുന്ന ചിലത് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. അതിൽ പെട്ടതാണ് മരിച്ച മാതാ പിതാക്കൾക്ക് വേണ്ടി സ്വദക്വ ചെയ്യൽ.
 അതിന് തെളിവ് സ്വഹീഹായ നബി(സ)യുടെ  ഹദീസുകളാണ്.

എന്നാൽ ഖുർആൻ പാരായണം ചെയ്‌താൽ അത് ലഭിക്കുമോ? ഈ വിഷയത്തിൽ ഇമാമീങ്ങൾക്കിടയിൽ വീക്ഷണ വ്യത്യാസമുണ്ട്.




എന്നാൽ സൂറതു നജ്മിലെ നാം മുകളിൽ പറഞ്ഞ ആയത്തിന് ഇമാം ഇബ്നു കഥീർ (റ) നൽകിയ തഫ്സീർ ഈ വിഷയത്തിലെ കൂടുതൽ ശരിയായ വീക്ഷണം നമുക്ക് മനസിലാക്കാൻ സഹായകരമാണ്.
സൂറത്ത് നജ്മിലെ وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَاسَعَى "ഓരോ മനുഷ്യനും താന് ചെയ്തതല്ലാതെ ലഭിക്കുകയില്ല" എന്നാ 30- ആം വചനത്തെ വ്യഖ്യാനിച്ച്ചുകൊണ്ട് ശാഫിഈ മദ്ഹബിലെ മുഫസ്സിറായ ഇമാം ഇബ്നുകസീര്, ഇമാം ശാഫി(റ)യുടെ ഈ വിഷയത്തിലുള്ള അഭിപ്രായം ഉദ്ധരിക്കുന്നത് കാണുക:
ومن وهذه الْآيَةِ الْكَرِيمَةِ اسْتَنْبَطَ الشَّافِعِيُّ، رَحِمَهُ اللَّهُ، وَمَنِ اتَّبَعَهُ أَنَّ الْقِرَاءَةَ لَا يَصِلُ إِهْدَاءُ ثَوَابِهَا إِلَى الْمَوْتَى؛ لِأَنَّهُ لَيْسَ مِنْ عَمَلِهِمْ وَلَا كَسْبِهِمْ؛ وَلِهَذَا لَمْ يَنْدُبْ إِلَيْهِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أُمَّتَهُ وَلَا حَثَّهُمْ عَلَيْهِ، وَلَا أَرْشَدَهُمْ إِلَيْهِ بِنَصٍّ وَلَا إِيمَاءٍ، وَلَمْ يُنْقَلْ ذَلِكَ عَنْ أَحَدٍ مِنَ الصَّحَابَةِ، رَضِيَ اللَّهُ عَنْهُمْ، وَلَوْ كَانَ خَيْرًا لَسَبَقُونَا إِلَيْهِ،
الكتاب: تفسير القرآن العظيم (7/465)
ابن كثير القرشي (700 - 774هـ).
അര്‍ഥം: ".... ഈ ശ്രേഷ്ടമായ ആയത്തില് നിന്നാണ് ഇമാം ശാഫിഈ (റ)യും അദ്ദേഹത്തിന്റെ അനുയായികളും, മരിച്ചവര്‍ക്ക് വേണ്ടി ഖുര്ആഇന് പാരായണം ചെയ്തു അതിന്റെ പ്രതിഫലം അവര്ക്ക് ഹദിയ ചെയ്താല്, തീര്‍ച്ചയായും അതിന്റെ പ്രതിഫലം അവര്‍ക്ക് ലഭിക്കുകയില്ല എന്നതിന് തെളിവ് പിടിച്ചിട്ടുള്ളത്.. കാരണം അത് അവരുടെ അധ്വാനത്തിലോ സംബാദ്യത്തിലോ പെട്ടതല്ല. അതുകൊണ്ടാണ് നബി(സ) തന്‍റെ ഈ സമൂഹത്തെ ഈ സംബ്രദായത്തിലേക്ക് പ്രേരിപ്പിക്കാതിരുന്നതും, ഖണ്ഡിതമായ സൂചനയിലൂടെയോ തിരുമേനി (സ) ഇതിനു സമുദായത്തെ മാര്ഗരദര്ശ നം ചെയ്യാതിരുന്നതും. ഈ പ്രവര്ത്തിനം ഒരു സഹാബിയില് നിന്നും ഉദ്ധരിക്കപെടാതിരുന്നതും അതുകൊണ്ട് തന്നെ. ഇതില്‍ വല്ല നന്മയുമുണ്ടായിരുന്നുവെങ്കില് അവര് ഇതിലേക്ക് നമ്മെക്കാള്‍ മുന്നിടുമായിരുന്നു." (തഫ്സീര് ഇബ്നുകസീര്: 7/465)

وَأَمَّا الْحَدِيثُ الَّذِي رَوَاهُ مُسْلِمٌ فِي صَحِيحِهِ ، عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : " إِذَا مَاتَ الْإِنْسَانُ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ : مِنْ وَلَدٍ صَالِحٍ يَدْعُو لَهُ ، أَوْ صَدَقَةٍ جَارِيَةٍ مِنْ بَعْدِهِ ، أَوْ عِلْمٍ يُنْتَفَعُ بِهِ " ، فَهَذِهِ الثَّلَاثَةُ فِي الْحَقِيقَةِ هِيَ مِنْ سَعْيِهِ وَكَدِّهِ وَعَمَلِهِ ، كَمَا جَاءَ فِي الْحَدِيثِ : " إِنَّ أَطْيَبَ مَا أَكَلَ الرَّجُلُ مِنْ كَسْبِهِ ، وَإِنَّ وَلَدَهُ مِنْ كَسْبِهِ " . وَالصَّدَقَةُ الْجَارِيَةُ كَالْوَقْفِ وَنَحْوِهِ هِيَ مِنْ آثَارِ عَمَلِهِ وَوَقْفِهِ ، وَقَدْ قَالَ تَعَالَى : ( إِنَّا نَحْنُ نُحْيِي الْمَوْتَى وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ ) الْآيَةَ [ يس : 12 ] . وَالْعِلْمُ الَّذِي نَشَرَهُ فِي النَّاسِ فَاقْتَدَى بِهِ النَّاسُ بَعْدَهُ هُوَ أَيْضًا مِنْ سَعْيِهِ وَعَمَلِهِ ، وَثَبَتَ فِي الصَّحِيحِ : " مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الْأَجْرِ مِثْلُ أُجُورِ مَنِ اتَّبَعَهُ ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْئًا
الكتاب: تفسير القرآن العظيم (7/465)
ابن كثير القرشي (700 - 774هـ).
ആശയ സംഗ്രഹം : ( തഫ്സീർ ഇബ്നു കസീർ തുടരുന്നു): 
അപ്പോൾ ഇമാം മുസ്ലിം രേഖപ്പെടുത്തിയ ,

إِذَا مَاتَ الْإِنْسَانُ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ : مِنْ وَلَدٍ صَالِحٍ يَدْعُو لَهُ ، أَوْ صَدَقَةٍ جَارِيَةٍ مِنْ بَعْدِهِ ، أَوْ عِلْمٍ يُنْتَفَعُ بِهِ
"ഒരു മനുഷ്യൻ മരിച്ചാൽ, അവനു വേണ്ടി പ്രാർത്ഥിക്കുന്ന സന്താനം,ജാരിയായ ധർമ്മം,ഉപകാരപ്പെടുന്ന വിജ്ഞാനം എന്നീ  മൂന്നു കാര്യങ്ങൾ അല്ലാതെ ബാക്കി എല്ലാ അമലുകളും അവനിൽ നിന്ന് വേർപിരിഞ്ഞു പോകും' എന്ന ഹദീസിന്റെ താല്പര്യമെന്താണ്? യഥാർത്ഥത്തിൽ ഈ മൂന്നു കാര്യങ്ങളും അവന്റെ അദ്ധ്വാനത്തിലും ശ്രമത്തിലും പ്രവർത്തിയിലും പെട്ടതാണ്.

 إِنَّ أَطْيَبَ مَا أَكَلَ الرَّجُلُ مِنْ كَسْبِهِ ، وَإِنَّ وَلَدَهُ مِنْ كَسْبِهِ 
 മനുഷ്യൻ തിന്നുന്നതിൽ ഉത്തമമായ ഭക്ഷണം അവൻ അദ്ദ്വാനിച്ചു ഉണ്ടാക്കി തിന്നുന്നതാണ്; എന്നാൽ അവന്റെ സന്താനം അവന്റെ അദ്ധ്വാനത്തിൽ പെട്ടതാണ്.വഖഫു ചെയ്യുന്നത് പോലുള്ള ജാരിയായ സ്വദഖ മനുഷ്യന്റെ പ്രവർത്തിയുടെ അസറുകളിൽ/അടയാളങ്ങളിൽ/അനന്തര ഫലങ്ങളിൽ  പെട്ടതാണ്.സൂറ യാസീൻ  12  കാണുക :
إِنَّا نَحْنُ نُحْيِي الْمَوْتَى وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ وَكُلَّ شَيْءٍ أحْصَيْنَاهُ فِي إِمَامٍ مُبِينٍ
തീര്‍ച്ചയായും നാം തന്നെയാണ്‌ മരിച്ചവരെ ജീവിപ്പിക്കുന്നത്‌. അവര്‍ ചെയ്തു വെച്ചതും അവരുടെ ( പ്രവര്‍ത്തനങ്ങളുടെ ) അനന്തരഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു. എല്ലാകാര്യങ്ങളും വ്യക്തമായ ഒരു രേഖയില്‍ നാം നിജപ്പെടുത്തി വെച്ചിരിക്കുന്നു ' .ഒരാൾ  ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന വിജ്ഞാനവും അവന്റെ കാല ശേഷം ജനങ്ങൾ അത് പിന്തുടരുന്നതും അവന്റെ അദ്ധ്വാനത്തിലും പ്രവർത്തിയിലും പെട്ടത് തന്നെ.ഒരു സ്വഹീഹായ ഹദീസ് കാണുക :

 مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الْأَجْرِ مِثْلُ أُجُورِ مَنِ اتَّبَعَهُ ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْئًا
ആരെങ്കിലും ഒരാൾ സന്മാർഗ്ഗത്തിലേക്കു ജനങ്ങളെ ക്ഷണിച്ചാൽ അവനു ആ സന്മാർഗം പിന്തുരുന്നവരുടെ  പ്രതിഫലം പോലെ ഒരു പ്രതിഫലമുണ്ട്; പിന്തുടരുന്നവരുടെ പ്രതിഫലം ഒട്ടും കുറയുകയില്ല താനും.
 


ഇതേ വിഷയം തന്നെ ഇമാം സുയൂത്തിയും രേഖപ്പെടുത്തിയതായി കാണാം:


قَوْلُهُ تَعَالَى: وَأَنْ لَيْسَ لِلإِنْسَانِ إِلا مَا سَعَى اسْتُدِلَّ بِهِ عَلَى عَدَمِ دُخُولِ النِّيَابَةِ فِي الْعِبَادَاتِ عَنِ الْحَيِّ وَالْمَيِّتِ ، وَاسْتَدَلَّ بِهِ الشَّافِعِيُّ عَلَى أَنَّ ثَوَابَ الْقِرَاءَةِ لَا يَلْحَقُ الْمَيِّتَ
الكتاب: الإكليل في استنباط التنزيل (1/251)
السُّيوطي، جلال الدين (849 - 911 هـ، 1445 - 1505 م).
ആശയ സംഗ്രഹം :

 وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَى
'മനുഷ്യന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല' 
എന്ന വചനത്തിന്റെ അടിസ്ഥാനത്തിലാണ് മരിച്ചവർക്കു വേണ്ടി ജീവിച്ചിരിക്കുന്നവർ പകരം അമൽ ചെയ്യൽ സ്വീകാര്യമല്ല എന്ന അഭിപ്രായത്തിനു  തെളിവ് പിടിച്ചിരിക്കുന്നത്.മരിച്ചവർക്കു വേണ്ടി ഖുർആൻ ഓതിയാൽ അതിന്റെ പ്രതിഫലം മരിച്ചവർക്കു ലഭിക്കില്ല എന്ന് ഇമാം ശാഫിഈ ഈ ആയത്തിൽ നിന്ന് തെളിവ് പിടിച്ചിരിക്കുന്നു.



സ്വഹീഹു മുസ്‌ലിം:

മയ്യിത്തിനു വേണ്ടി ചെയ്യുന്ന സദഖയുടെ പ്രതിഫലം മയ്യിത്തിനു ലഭിക്കും എന്നത് സംബന്ധിച്ച് പറയുന്ന ബാബു
بَاب وُصُولِ ثَوَابِ الصَّدَقَةِ عَنْ الْمَيِّتِ إِلَيْهِ
1004 وَحَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ نُمَيْرٍ حَدَّثَنَا مُحَمَّدُ بْنُ بِشْرٍ حَدَّثَنَا هِشَامٌ عَنْ أَبِيهِ عَنْ عَائِشَةَ أَنَّ رَجُلًا أَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ يَا رَسُولَ اللَّهِ إِنَّ أُمِّيَ افْتُلِتَتْ نَفْسَهَا وَلَمْ تُوصِ وَأَظُنُّهَا لَوْ تَكَلَّمَتْ تَصَدَّقَتْ أَفَلَهَا أَجْرٌ إِنْ تَصَدَّقْتُ عَنْهَا قَالَ نَعَمْ
ആഇശ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു : ഒരിക്കൽ ഒരാൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുക്കൽ വന്നു പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ ...ഒരു വസ്വിയ്യത്തും  ചെയ്യാൻ   സാധിക്കാതെ എന്റെ ഉമ്മ മരിച്ചു.അവർക്കു സംസാരിക്കാൻ സാധിച്ചിരുന്നെങ്കിൽ അവർ സദഖ ചെയ്യുമായിരുന്നു എന്ന് ഞാൻ വിചാരിക്കുന്നു.ഞാൻ അവർക്കു വേണ്ടി സദഖ ചെയ്‌താൽ അതിന്റെ പ്രതിഫലം അവർക്കു ലഭിക്കുമോ? അപ്പോൾ നബി പറഞ്ഞു : അതെ.

ആ ഹദീസിനെ പറ്റി ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹ് മുസ്‌ലിമിൽ നിന്ന് :
وَفِي هَذَا الْحَدِيثِ : أَنَّ الصَّدَقَةَ عَنِ الْمَيِّتِ تَنْفَعُ الْمَيِّتَ وَيَصِلُهُ ثَوَابُهَا ، وَهُوَ كَذَلِكَ بِإِجْمَاعِ الْعُلَمَاءِ ، وَكَذَا أَجْمَعُوا عَلَى وُصُولِ الدُّعَاءِ وَقَضَاءِ الدِّينِ بِالنُّصُوصِ الْوَارِدَةِ فِي الْجَمِيعِ ، وَيَصِحُّ الْحَجُّ عَنِ الْمَيِّتِ إِذَا كَانَ حَجَّ الْإِسْلَامِ ، وَكَذَا إِذَا وَصَّى بِحَجِّ التَّطَوُّعِ عَلَى الْأَصَحِّ عِنْدَنَا ، وَاخْتَلَفَ الْعُلَمَاءُ فِي الصَّوَابِ إِذَا مَاتَ وَعَلَيْهِ صَوْمٌ ، فَالرَّاجِحُ جَوَازُهُ عَنْهُ لِلْأَحَادِيثِ الصَّحِيحَةِ فِيهِ . وَالْمَشْهُورُ فِي مَذْهَبِنَا أَنَّ قِرَاءَةَ الْقُرْآنِ لَا يَصِلُهُ ثَوَابُهَا ، وَقَالَ جَمَاعَةٌ مِنْ أَصْحَابِنَا : يَصِلُهُ ثَوَابُهَا ، وَبِهِ قَالَ أَحْمَدُ بْنُ حَنْبَلٍ . وَأَمَّا الصَّلَاةُ وَسَائِرُ الطَّاعَاتِ فَلَا تَصِلُهُ عِنْدَنَا وَلَا عِنْدَ الْجُمْهُورِ ، وَقَالَ أَحْمَدُ : يَصِلُهُ ثَوَابُ الْجَمِيعِ كَالْحَجِّ
 الكتاب: المنهاج شرح صحيح مسلم (7/90)
النووي، أبو زكريا (631 - 676هـ، 1234- 1278م).
 മയ്യിത്തിനു വേണ്ടി സദഖ ചെയ്‌താൽ അത് മയ്യിത്തിനു ഉപകാരപ്പെടുമെന്നും അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കും എന്നും ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം.ഈ വിഷയത്തിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്.അപ്രകാരം തന്നെ വ്യക്തമായ വചനങ്ങൾ വന്നിട്ടുള്ളതിനാൽ മയ്യിത്തിനു വേണ്ടിയുള്ള പ്രാർത്ഥന മയ്യിത്തിനു ഉപകരിക്കുമെന്നും മയ്യിത്തിനു മേലുള്ള കടം മറ്റുള്ളവർ തീർത്താൽ മയ്യിത്ത് കട ബാധ്യതയിൽ നിന്ന് ഒഴിവാകുമെന്നുമുള്ള കാര്യം അവിതർക്കിതമാണ്.ഹജ്ജും സ്വീകാര്യമാണ്.മയ്യിത്ത് മരണത്തിനു മുമ്പ് , തനിക്കു വേണ്ടി സുന്നത്തായ ഹജ്ജ് ചെയ്യാൻ വസ്വിയ്യത്തു ചെയ്തിട്ടുണ്ടെങ്കിൽ നമ്മുടെ മദ്ഹബിലെ - ശാഫിഈ മദ്ഹബിലെ- ഏറ്റവും ശരിയായ അഭിപ്രായ പ്രകാരം അങ്ങിനെ ചെയ്യുന്ന ഹജ്ജിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കും എന്നാണു മനസ്സിലാക്കേണ്ടത്.നോമ്പ് ഖദാ ഉള്ളയാൾ മരിച്ചാൽ അയാൾക്ക് വേണ്ടി നോമ്പ് നോറ്റു വീട്ടിയാൽ സ്വീകാര്യമാണോ എന്ന വിഷയത്തിൽ നമ്മുടെ മദ്ഹബിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിലും നോറ്റു വീട്ടാമെന്നതാണ് പ്രബലമായ അഭിപ്രായം.ഈ വിഷയത്തിൽ സ്വഹീഹായ ഹദീസുകൾ വന്നിട്ടുണ്ട്.മയ്യിത്തിനു വേണ്ടി ഖുർആൻ ഓതി ഹദ്‌യ ചെയ്‌താൽ  അതിന്റെ പ്രതിഫലം മരിച്ചവർക്കു ലഭിക്കില്ല എന്നതാണ് ശാഫിഈ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായം. എന്നാൽ ഒരു സംഘം ശാഫിഈ മദ്ഹബുകാർ മരിച്ചവർക്കു പ്രതിഫലം ലഭിക്കും എന്ന വീക്ഷണം സ്വീകരിച്ചിരിക്കുന്നു.അഹ്മദ് ബ്നു ഹന്ബൽ അവര്കള്ക്കും പ്രതിഫലം ലഭിക്കും എന്ന വീക്ഷമാണുള്ളത്.  നിസ്‌ക്കാരത്തിന്റെയും (മയ്യിത്ത് നിസ്‌ക്കാരമല്ല) മറ്റും പ്രതിഫലം മയ്യിത്തിനു ലഭിക്കില്ല എന്നതാണ് ശാഫിഈ മദ്ഹബിലെ വീക്ഷണം. ഭൂരിപക്ഷ പണ്ഡിതമതവും അത് തന്നെ.എന്നാൽ ഇമാം അഹ്മദ് ബ്നു ഹന്ബൽ ഹജ്ജ് പോലെ തന്നെ എല്ലാ അമലുകളുടെയും  പ്രതിഫലം മരിച്ചവർക്കു ലഭിക്കും എന്ന അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്.


ഇമാം നവവി റഹിമഹുല്ലാഹിയുടെ റൗദയിൽ നിന്ന് :

عَنِ الْقَاضِي حُسَيْنٍ فِي " الْفَتَاوَى " : أَنَّ الِاسْتِئْجَارَ لِقِرَاءَةِ الْقُرْآنِ عَلَى رَأْسِ الْقَبْرِ مُدَّةً ، جَائِزٌ ، كَالِاسْتِئْجَارِ لِلْأَذَانِ وَتَعْلِيمِ الْقُرْآنِ


وَاعْلَمْ أَنَّ عَوْدَ الْمَنْفَعَةِ إِلَى الْمُسْتَأْجِرِ شَرْطٌ ، فَيَجِبُ عَوْدُهَا فِي هَذِهِ الْإِجَارَةِ إِلَى الْمُسْتَأْجِرِ أَوْ مَيِّتِهِ ، فَالْمُسْتَأْجِرُ لَا يَنْتَفِعُ بِقِرَاءَةِ غَيْرِهِ . وَمَعْلُومٌ أَنَّ الْمَيِّتَ لَا يَلْحَقُهُ ثَوَابُ الْقِرَاءَةِ الْمُجَرَّدَةِ ، فَالْوَجْهُ : تَنْزِيلُ الِاسْتِئْجَارِ عَلَى صُورَةِ انْتِفَاعِ الْمَيِّتِ بِالْقِرَاءَةِ . وَذَكَرُوا لَهُ طَرِيقَيْنِ


أَحَدُهُمَا : أَنْ يُعْقِبَ الْقِرَاءَةَ بِالدُّعَاءِ لِلْمَيِّتِ ، لِأَنَّ الدُّعَاءَ يَلْحَقُهُ ، وَالدُّعَاءُ بَعْدَ الْقِرَاءَةِ أَقْرَبُ إِجَابَةً وَأَكْثَرُ بَرَكَةً . وَالثَّانِي : ذَكَرَ الشَّيْخُ عَبْدُ الْكَرِيمِ السَّالُوسِيُّ ، أَنَّهُ إِنْ نَوَى الْقَارِئُ بِقِرَاءَتِهِ أَنْ يَكُونَ ثَوَابُهَا لِلْمَيِّتِ ، لَمْ يَلْحَقْهُ . وَإِنْ قَرَأَ ، ثُمَّ جَعَلَ مَا حَصَلَ مِنَ الْأَجْرِ لَهُ ، فَهَذَا دُعَاءٌ بِحُصُولِ ذَلِكَ الْأَجْرِ لِلْمَيِّتِ ، فَيَنْفَعُ الْمَيِّتَ
الكتاب: روضة الطالبين وعمدة المفتين (5/191)
النووي، أبو زكريا (631 - 676هـ، 1234- 1278م).
ഖാദീ ഹുസൈൻ അദ്ധേഹത്തിന്റെ ഫതാവായിൽ പറയുന്നു : കബറിങ്കൽ ഒരു നിശ്ചിത കാലം കൂലിക്കു ഖുർആൻ ഓതിക്കൽ വാങ്ക് വിളിക്കും ഖുർആൻ പഠനത്തിനും കൂലി നല്കുമ്പോലെ തന്നെ അനുവദനീയമാണ്.അപ്പോൾ ഈ നൽകുന്ന കൂലി മയ്യിത്തിലേക്കോ കൂലി നല്കുന്നവനിലേക്കോ മടങ്ങണമല്ലോ.കൂലി നല്കുന്നയാൾക്കു ഏതായാലും ഖുർആൻ പാരായണത്തിന്റെ പ്രയോയോജനം ലഭിക്കില്ല.മറ്റൊരാൾ ഖുർആൻ പാരായണം നടത്തിയത് കൊണ്ട് മാത്രം മയ്യിത്തിനു പ്രയോജനവുമില്ല.പിന്നെ ഈ ഖുർആൻ പാരായണം മയ്യിത്തിനു ഉപകാരപ്പെടണമെങ്കിൽ രണ്ടു മാർഗ്ഗമാണ് പണ്ഡിതന്മാർ നിർദ്ദേശിക്കുന്നത്.ഒന്ന്: ഖുർആൻ പാരായണത്തിന്റെ ഉടനെ ഖുർആൻ ഓതിയവൻ മയ്യിത്തിനു വേണ്ടി ദുആ ചെയ്യുക.കാരണം ദുആ ഏതായാലും മയ്യിത്തിനു പ്രയോജനം ചെയ്യുമല്ലോ.അപ്പോൾ ഖുർആൻ പാരായണത്തിന് ശേഷമുള്ള ദുആ ആവുമ്പോൾ ഉത്തരം ലഭിക്കാനുള്ള  സാധ്യതയും ബറകത്തും വർദ്ധിക്കും . മറ്റൊരു രീതി  ശൈഖ് അബ്ദുൽ കരീം  അസ്സാലൂസി പറയുന്നു: ഖുർആൻ ഓതുന്നവൻ ഖുർആൻ ഓതിയതിന്റെ കൂലി മയ്യിത്തിനു ലഭിക്കണമെന്ന് കരുതിയാൽ(മാത്രം) അത് മയ്യിത്തിനു ലഭിക്കില്ല.
എന്നാൽ അയാൾ ഖുർആൻ ഓതുകയും കൂലി സ്വീകരിച്ചു കൊണ്ട് , മയ്യിത്തിനു വേണ്ടി ദുആഉ ചെയ്യുകയും ചെയ്‌താൽ അത് സ്വീകരിക്കപ്പെടും.


ശാഫി ഇ മദ്ഹബിലെ മശ്ഹൂർ ആയ അഭിപ്രായമാണ് ഇത് എന്ന് ഇമാം നവവി (റ) പറയുന്നു:
وأما قِرَاءَةُ الْقُرْآنِ فَالْمَشْهُورُ مِنْ مَذْهَبِ الشَّافِعِيِّ أَنَّهُ لَا يَصِلُ ثَوَابُهَا إِلَى الْمَيِّتِ وَقَالَ بَعْضُ أَصْحَابِهِ يَصِلُ ثَوَابُهَا إِلَى الْمَيِّتِ .
شرح صحيح مسلم للنووي ٩٠/١
النووي، أبو زكريا (631 - 676هـ، 1234- 1278م).
എന്നാൽ ഖുർആൻ പാരായണം; ശാഫിഈ മദ്ഹബിലെ പ്രസിദ്ധ അഭിപ്രായം അതിന്റെ പ്രതിഫലം എത്തുകയില്ല എന്നതാകുന്നു. എന്നാൽ ഇമാം ശാഫി ഇ യുടെ ചില അസ്ഹാബുകൾ അതിന്റെ പ്രതിഫലം മയ്യിത്തിന് ലഭിക്കും എന്നും പറഞ്ഞിട്ടുണ്ട്)
അപ്പോൾ മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണം നടത്തിയാൽ അതിന്റെ പ്രതിഫലം മയ്യിത്തിന് കിട്ടുമോ എന്നതിൽ ഇമാമീങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ള കാര്യമാണ് എന്ന് നാം മനസിലാക്കി. ഉലമാക്കൾ അഭിപ്രായ വ്യത്യാസത്തിലായ ഒരു വിഷയത്തിൽ നാം തെളിവുകൾ പരിശോധിച്ചാണ് ശരിയായ ത് തിരഞ്ഞെടുക്കുക. ഏത് അഭിപ്രായമാണ് തെളിവുകളുടെ പിൻബലമുള്ളത് എന്ന് നാം പഠിക്കുകയാണ് വേണ്ടത് .
അല്ലാഹു പറയുന്നു:

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും"( 4:59)


واختلف العلماء في وصول ثواب قراءة القرآن ، فالمشهور من مذهب الشافعى وجماعة أنه لا يصل
الكتاب: الأذكار (1/165) 
النووي، أبو زكريا (631 - 676هـ، 1234- 1278م).  
ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം (മരണപ്പെട്ടവര്‍ക്ക്) എത്തുമോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഭിന്നിച്ചിട്ടുണ്ട്. എന്നാല്‍, ശാഫിഈ മദ്ഹബിന്റെയും പിന്‍പറ്റുന്നവരുടെയും പ്രസിദ്ധമായ അഭിപ്രായം, തീര്‍ച്ചയായും അത് (മരിച്ചവര്‍ക്ക്) എത്തുകയില്ല എന്നതാണ്.'
( അല്‍ അദ്കാര്‍ പേജ് : 140 )

ഇമാം നവവി(റ) പറയുന്നു
وَالْمَشْهُورُ فِي مَذْهَبِنَا أَنَّ قِرَاءَةَ الْقُرْآنِ لَا يَصِلُهُ ثَوَابُهَا
الكتاب: المنهاج شرح صحيح مسلم بن الحجاج  (7/90)
النووي، أبو زكريا (631 - 676هـ، 1234- 1278م).
 എന്നാല്‍ ശാഫിഈ മദ്‌ഹബിലെ മശ്‌ഹൂറായ അഭിപ്രായം ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിന്‌ ലഭിക്കുകയില്ല എന്നാണ്‌
 (ശറഹ്‌ മുസ്‌ലിം)

ഇനി മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണം നടത്തൽ സുന്നത്തുണ്ട്‌ എന്നതിന് സാധാരണയായി ഉദ്ധരിക്കപ്പെടുന്ന ഹദീസുകളെ കുറിച്ച് നമുക്ക് പരിശോധിക്കാം.
بيان ضعف الحديث
إن مدار الحديث على سليمان التيمي وقد رواه عنه ثلاثة من الرواة:
الأول: ابن المبارك رواه مرة عنه عن أبي عثمان عن أبيه عن معقل بن يسار مرفوعا. أخرجه أحمد (5/26، 27) وأبو داود (3121) وابن ماجة (1448) والطبراني في الكبير (20/219) الحاكم (2074) والبيهقي في الشعب (2/478).
وقال مرة عن أبي عثمان عن معقل أخرجه النسائي في الكبرى (10913)
وقال مرة عن رجل عن أبيه عن معقل أخرجه عنه الطياليسي (931).
وقال مرة عن أبي عثمان عن النبي صلى الله عليه وسلم مرسلا ، أخرجه أبو عبيد في فضائل القرآن (403)
الثاني : يحي القطان رواه عنه عن أبي عثمان عن معقل مرفوعا أخرجه ابن حبان (3002 ).
الثالث : معتمر بن سليمان التيمي رواه عن أبيه عن رجل عن أبيه عن معقل بن يسار مرفوعا بلفظ :"البقرة سنام القرآن وذروته نزل مع كل آية منها ثمانون ملكا واستخرجت الله لا إله إلا هو الحي القيوم من تحت العرش فوصلت بها أو فوصلت بسورة البقرة ويس قلب القرآن لا يقرؤها رجل يريد الله تبارك وتعالى والدار الآخرة إلا غفر له واقرؤوها على موتاكم". أخرجه أحمد (5/26) والطبراني (20/30،220) والنسائي في الكبرى (10914)مختصرا .
ولهذا الإسناد عند أهل الحديث عدة علل موجبة لضعفه:
1-جهالة أبي عثمان الذي أبهم في بعض الروايات، وإبهام والده الذي لا يعرف ، قال الذهبي في الميزان (7/398):" أبو عثمان يقال اسمه سعد عن أبيه … لا يعرف أبوه ولا هو ".
2-اضطراب سليمان التيمي على الأوجه المفصلة أعلاه.
3-الوقف ، وقد أشار الحاكم إلى مخالفة بعض الرواة لمن رفعه فقال:" أوقفه يحيى بن سعيد وغيره عن سليمان التيمي".
وقد أعله بالعلل الثلاث ابن القطان الفاسي كما في التلخيص الحبير (2/204)، والعلة الأولى لوحدها كافية لإسقاط الاحتجاج بالحديث، وقد ضعفه أيضا الدارقطني وابن العربي المالكي والنووي في تهذيب الأسماء واللغات (2/409) وابن باديس كما في الآثار (3/300) والألباني في ضعيف أبي داود والإرواء (1/150).

വിഷയത്തിന്റെ ചുരുക്കം ഇബ്നു ഹജർ തങ്ങളുടെ കിതാബിൽ നിന്ന് തന്നെ നമുക്ക് മനസിലാക്കാം തൽഖീ സ്വിൽ അദ്ദേഹം പറഞ്ഞു.
قال الدارقطني : " هذا حديث ضعيف الإسناد ، مجهول المتن ، لا يصح في الباب حديث " .
وأعله ابن القطان بالاضطراب والوقف ، وبجهالة حال أبي عثمان .
( تلخيص الحبير 2 / 104 ) .
"ഇമാം ദാറ ഖുത്വ് നി പറഞ്ഞു "സനദുകൾ ദുർബ്ബലമായ ഹദീസ് ആണ് ഇത്.മത്വ് ന് മജ് ഹുലും ആണ്.ഈ വിഷയത്തിൽ ഒരു ഹദീസും സ്വഹീഹായി വന്നിട്ടില്ല" ഇമാം ഇബ്നുൽ ഖത്താൻ ഇതിനെ ദുർബലം എന്ന് പറഞ്ഞിട്ടുണ്ട്? ഹദീഥി ലെ അബൂ ഉസ്മാൻ മജ് ഹൂൽ ആണ് "
وقال النووي في " الأذكار " ( ص 117 ) :
" إسناده ضعيف ؛ فيه مجهولان ، " .
ഇമാം നവവി പറയുന്നത് കാണുക: ഇതിന്റെ സനദ് ദുർബലമാണ്;സന ദിൽ രണ്ട് അറിയപ്പെടാത്ത വ്യക്തികൾ ഉണ്ട് "
ഇനി ഈ ഹദീസ് സ്വഹീഹാണെന്ന് വന്നാൽ തന്നെ ഇതിന്റെ ഉദേശം മരണം ആസന്നമായ രോഗിക്ക് യാസീൻ ഓതിക്കൊടുക്കാം എന്നാണ്.അല്ലാതെ മയ്യിതിന് ഖുർആൻ ഓതിക്കൊടുക്കണം എന്നല്ല. താബിഉകളിൽ നിന്ന് ഇതിന് ഉപോൽ ഭലകമായി  ചില രിവായ തുകൾ വന്നിട്ടുണ്ട്.ഇമാം ഇബ്നു ഹിബ്ബാൻ, ബൈഹഖി, തുടങ്ങിയ ഉലമാക്കൾ നമുക്ക് പഠിപ്പിച്ചത് ഇത് തന്നെയാണ്.
മയ്യിതിന്റെ മുന്നിൽ യാസീൻ ഓതുന്ന ഒരു രീതി സലഫുകൾ (മുൻഗാമികൾ) സ്വീകരിച്ചിട്ടുണ്ടോ എന്നത് കൂടി നാം മനസിലാക്കേണ്ടതുണ്ട്.
ഇമാം മാലിക് ഇബ്നു അനസ് (റ) പറഞ്ഞു:
وقد سئل مالك (كما في البيان والتحصيل 2/234) عن قراءة يس عند رأس الميت فقال:" ما سمعت بهذا وما هو من عمل الناس". 
"ഞാൻ ഇതിനെ കുറിച്ച് കേട്ടിട്ടേയില്ല, അത് .ജനങ്ങളുടെ (സലഫുകൾ) അമലുകളിൽ പെട്ടതുമല്ല"
കൂടുതൽ വിശകലനത്തിന് താഴെ വായിക്കുക;
1 – عن سليمان التيمي ، عن أبي عثمان – وليس بالنهدي – ، عن أبيه ، عن معقل بن يسار ، قال : قال رسول الله – صلى الله عليه وسلم –:
" اقرؤوا ( يس ) على موتاكم " .
أخرجه أحمد ( 5 / 26 و 27 ) ، والبخاري في " التاريخ الكبير " ( 8 / 57 ) ، وأبوداود ( 3 / 188 / 3121 ) ، وأبوعبيد في " فضائل القرآن " ( ص 136 ) ، وابن أبي شيبة ( 3 / 237 ) ، وابن ماجه ( 1 / 465 – 466 / 1448 ) ، والحاكم ( 1 / 565 ) ، والبيهقي ( 3 / 383 ) .
2- عن سليمان التيمي ، عن أبي عثمان ، عن معقل ، مرفوعاً .
أخرجه النسائي في " عمل اليوم والليلة " ( 1074 ) .
3- عن سليمان التيمي ، عن رجل ، عن أبيه ، عن معقل بن يسار ، مرفوعاً .
أخرجه النسائي في " عمل اليوم والليلة " ( 1075 ) ، والطيالسي ( 931 ) .
4- عن سليمان التيمي ، عن أبي عثمان – وليس بالنهدي – ، عن أبيه ، عن معقل بن يسار ، موقوفاً .
أشار إليه الحاكم ( 1 / 565 ) .
قال الدارقطني :
" هذا حديث ضعيف الإسناد ، مجهول المتن ، لا يصح في الباب حديث " .
وأعله ابن القطان بالاضطراب والوقف ، وبجهالة حال أبي عثمان .
( تلخيص الحبير 2 / 104 ) .
وقال النووي في " الأذكار " ( ص 117 ) :
" إسناده ضعيف ؛ فيه مجهولان ، لكن لم يضعفه أبوداود " .
وقال المنذري :
" وأبوعثمان وأبوه ليسا بالمشهورين " .
وقال ابن حجر في " نتائج الأفكار " :
" هذا حديث غريب " .
( الفتوحات الربانية 4 / 118 ) .
وقال الألباني في " الإرواء " ( 3 / 150 ) :
" ضعيف " .
وقال في " كتاب الجنائز " ( ص 11 ) :
" لم يصح فيه حديث " .
وقال ابن عثيمين في " الشرح الممتع " ( 5 / 318 – 319 ) :
" هذا الحديث مختلف فيه ، وفيه مقال " .
قلت : فلهذا الحديث ثلاث علل :
1- الاضطراب .
2- جهالة أبي عثمان .
وأيضاً فقد قال ابن المديني :
" لم يروي عنه غير سليمان التيمي ، وهو مجهول " ( تهذيب التهذيب 6 / 407 ) .
وقال الذهبي في " الميزان " ( 4 / 550 ) :
" لا يعرف أبوه ، ولا هو ، ولا روى عنه سوى سليمان التيمي " .
قلت : فقول ابن حجر في " التقريب " ( 2 / 434 ) : " مقبول " ليس بمقبول .
3- جهالة أبيه .
ولقد أبعد النجعة – كعادته – ابن حجر الهيتمي فصححه في " تحفة المحتاج " ( 3 / 94 ) !!
وله شاهد من حديث أبي الدرداء مرفوعاً :
" ما من ميت يموت ، فيقرأ عنده ( يس ) ؛ إلا هون الله عليه " .
أخرجه أبونعيم في " أخبار أصبهان " ( 1 / 188 ) من طريق مروان بن سالم ، عن صفوان بن عمرو ، عن شريح ، عن أبي الدرداء ، به .
وإسناده ضعيف جداً ؛ مروان بن سالم متروك كما قال ابن حجر في " التقريب " ( 2 / 170 ) .
قد اضطرب فيه فرواه مرة أخرى عن صفوان به ، إلا أنه قال : " عن أبي الدرداء وأبي ذر " .
أخرجه الديلمي ، كم ا في " تلخيص الحبير " ( 2 / 104 ) .
وخالفه أبوالمغيرة فرواه :
عن صفوان ، قال : حدثتني المشيخة : أنهم حضروا غضيف بن الحارث الثمالي حين اشتد سوقه ، فقال :
هل منكم من أد يقرأ ( يس ) ؟
قال :
فقرأها صالح بن شريح السكوني ، فلمل بلغ أربعين فيها فيض .
قال :
فكان الشيخة يقولون :
" إذا قرئت عند الميت ؛ خفف عنه " .
قال صفوان :
وقرأها عيسى بن المعتمر عند ابن معبد .
قال ابن حجر في " الإصابة " ( 5 / 190 ) :
" حديث حسن الإسناد " .
وقال الألباني في " الإرواء " ( 3 / 152 ) :
" هذا الإسناد صحيح إلى غضيف بن الحارث – رضي الله عنه – ؛ ورجاله ثقات غير المشيخة ، لكن جهالتهم تنجبر بكثرتهم ، لاسيما وهم من التابعين " .
قلت : لو قلنا بأن مثل هذه الجهالة تنجبر بالجمع لحسّنا إسناده ، وأما تصحيحه فبعيد !! ولكن الذي يظهر لي أن جهالتهم لا تنجبر بكثرتهم ، وأيضاً فقد يكون ناقل كلامهم هو صالح بن شريح ، وهو مجهول كما قال أبوزرعة الرازي ( الجرح والتعديل 4 / 405 ) .
وأخرج ابن عدي في " الكامل " ( 5 / 1801 ) من طريق عمرو بن زياد ، حدنا يحيى بن سليم الطائفي ، عن هشام بن عروة ، عن أبيه ، عن عائشة – رضي الله عنها – قالت : سمعت رسول الله – صلى الله عليه وسلم – يقول :
" من زار قبر والديه أو أحدهما يوم الجمعة ، فقرأ ( يس ) ؛ غفر له " .
قال ابن عدي :
" هذا الحديث بهذا الإسناد باطل ، ليس له أصل " .
قلت : عمرو بن زياد قال الدارقطني :
" يضع الحديث " .
ഇനി, ഖബറിങ്ങൽ, ഫാതിഹ ,ഇഖ്ലാസ് തുടങ്ങിയ സൂറതുകൾ പാരായണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹദീസുകൾ, അവ ദുർബലവും, നബി(സ)യുടെ പേരിൽ കെട്ടിച്ചമക്കപ്പെട്ടതുമാണ്

നബി (സ) പറഞ്ഞു :മരിച്ചവരുടെ മേല്‍ നിങ്ങള്‍ സൂറ യാസീന്‍ പാരായണം ചെയ്യുക.??? 

നബി (സ) പറഞ്ഞു :മരിച്ചവരുടെ മേല്‍ നിങ്ങള്‍ സൂറ യാസീന്‍ പാരായണം ചെയ്യുക.

യഥാര്‍ത്ഥത്തില്‍ ഇ ഹദീസ്‌ ഇങ്ങനെ അല്ല ,മറിച്ച് മരിക്കാന്‍ കിടക്കുന്നവരുടെ മേല്‍ സൂറ യാസീന്‍ പാരായണം ചെയ്യുക എന്നാണു അല്ലാതെ മരണപ്പെട്ടവരുടെ മേല്‍ അല്ല.

(Ahmad (19789) and Abu Dawood (3121)
Ma’qil ibn Yasaar (may Allaah be pleased with him) said: The Prophet (peace and blessings of Allaah be upon him) said: “Recite Yaa Seen for your dying ones.”

ഇനി ഇ ഹദീസ്‌ സഹീഹു ആണോ എന്ന് പരിശോധിക്കാം .

ഇ ഹദീസ്‌ ദായിഫ്‌ ആണെന്ന് al-Nawawi al-Adhkaar ഇല്‍ . ഇബ്നു ഹിജ്ര്‍ al-Talkhees (2/104) രേഖപ്പെടുത്തിയിട്ടുണ്ട് . Ibn al-Qattaan ഇത് പ്രാപ്രവാച്ചകനില്‍ നിന്നുള്ളതല്ല ആയതിനാല്‍ ഇത് മവ്കൂഫ്‌ ആണെന്ന് പറയുന്നു,കാരണം ഇത് രേഖപ്പെടുത്തുന്ന അബു ഉത്മാനും ,പിതാവും ആര്‍ക്കും പരിചിതരല്ല .
al-Daaraqutni ഇല്‍ Ibn al-‘Arabi രേഖപ്പെടുത്തുന്നു ഇതിന്റെ ഇസ്നദ്‌ ബാലിശവും ആയതിനാല്‍ ഹദീസ്‌ ദായിഫ്‌ ആണെന്നും.

  ________________________

وقد سئل مالك (كما في البيان والتحصيل 2/234) عن قراءة يس عند رأس الميت فقال:" ما سمعت بهذا وما هو من عمل الناس". 

ഇമാം  മാലിക്കിനോടു ചോദിച്ചു "മയ്യത്തിന്‍റ അടുത്തിരുന്നു  or തല ഭാഗത്തിരുന്നു ഖുര്‍ആന്‍  (യാസീന്‍)ഓതുന്നതിനെ കുറിച്ചു  .....അപ്പോള്‍  അദ്ദേഹം  പറയുന്നു.. ഞാൻ ഇതിനെ കുറിച്ച് കേട്ടിട്ടേയില്ല, അത് .ജനങ്ങളുടെ (സലഫുകൾ) അമലുകളിൽ പെട്ടതുമല്ല.

وَأَمَّا قِرَاءَةُ الْقُرْآنِ فَالْمَشْهُورُ مِنْ مَذْهَبِ الشَّافِعِيِّ أَنَّهُ لَا يَصِلُ ثَوَابُهَا إِلَى الْمَيِّتِ وَقَالَ بَعْضُ أَصْحَابِهِ يَصِلُ ثَوَابُهَا إِلَى الْمَيِّتِ وَذَهَبَ جَمَاعَاتٌ مِنَ الْعُلَمَاءِ إِلَى أَنَّهُ يَصِلُ إِلَى الْمَيِّتِ ثَوَابُ جَمِيعِ الْعِبَادَاتِ مِنَ الصَّلَاةِ وَالصَّوْمِ وَالْقِرَاءَةِ وَغَيْرِ ذَلِكَ وَفِي صَحِيحِ الْبُخَارِيِّ فِي باب من مات وعليه نذر أن بن عُمَرَ أَمَرَ مَنْ مَاتَتْ أُمُّهَا وَعَلَيْهَا صَلَاةٌ أَنْ تُصَلِّيَ عَنْهَا وَحَكَى صَاحِبُ الْحَاوِي عَنْ عَطَاءِ بْنِ أَبِي رَبَاحٍ وَإِسْحَاقَ بْنِ رَاهَوَيْهِ أَنَّهُمَا قَالَا بِجَوَازِ الصَّلَاةِ عَنِ الْمَيِّتِ وَقَالَ الشَّيْخُ أَبُو سَعْدٍ عَبْدُ اللَّهِ بْنُ مُحَمَّدِ بْنِ هِبَةِ اللَّهِ بْنِ أَبِي عَصْرُونَ مِنْ أَصْحَابِنَا الْمُتَأَخِّرِينَ فِي كِتَابِهِ الِانْتِصَارُ إِلَى اخْتِيَارِ هَذَا وَقَالَ الْإِمَامُ أَبُو مُحَمَّدٍ الْبَغَوِيُّ مِنْ أَصْحَابِنَا فِي كِتَابِهِ التَّهْذِيبُ لَا يَبْعُدُ أَنْ يُطْعَمَ عَنْ كُلِّ صَلَاةٍ مُدٌّ مِنْ طَعَامٍ وَكُلُّ هَذِهِ الْمَذَاهِبِ ضَعِيفَةٌ وَدَلِيلُهُمُ الْقِيَاسُ عَلَى الدُّعَاءِ وَالصَّدَقَةِ وَالْحَجِّ فَإِنَّهَا تَصِلُ بِالْإِجْمَاعِ وَدَلِيلُ الشَّافِعِيِّ وَمُوَافِقِيهِ قَوْلُ اللَّهِ تَعَالَى وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَى وَقَوْلُ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا مات بن آدَمَ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ
الكتاب: المنهاج شرح صحيح مسلم بن الحجاج  (1/90)
النووي، أبو زكريا (631 - 676هـ، 1234- 1278م).
 

എന്നാല്‍, മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം, തീര്‍ച്ചയായും അതിന്റെ പുണ്യം മരണപ്പെട്ട വ്യക്തികള്‍ക്ക് ലഭിക്കുകയില്ല എന്നതാണ് ഇമാം ശാഫിഈ (റ) യുടെ പ്രസിദ്ധമായ അഭിപ്രായം. എന്നാല്‍ അദ്ദേഹത്തിന്റെ ചില അനുയായികള്‍ ആ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന് പറയുന്നു. പണ്ഡിതന്മാരില്‍ ഒരു വിഭാഗം എല്ലാ ഇബാദത്തുകളുടേയും പ്രതിഫലം എത്തുമെന്ന് പറയുന്നു”

തുടര്‍ന്ന് ആ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചതിന്റെ ശേഷം അദ്ദേഹം പറയുന്നു

ഈ അഭിപ്രായങ്ങള്‍ മുഴുവനും ദുര്‍ബ്ബലമാണ്. അവരതിന്ന് തെളിവ് പിടിച്ചിരിക്കുന്നത് പ്രാര്‍ഥനയുടെയും സ്വദഖ്‌യുടെയും ഹജ്ജിന്റെയും പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്ന് പണ്ഡിത അഭിപ്രായത്തോട് ഖിയാസാക്കിക്കൊണ്ടാണ്. എന്നാല്‍ ഇമാം ശാഫി (റ) യും അദ്ധേഹത്തെ അനുകൂലിക്കുന്നവരും തെളിവ് പിടിച്ചിരിക്കുന്നത്, “തീര്‍ച്ചയായും മനുഷ്യന്ന് അവന്‍ പ്രവര്‍ത്തിച്ചതു മാത്രമേ ലഭിക്കുകയുള്ളൂ” എന്ന അല്ലാഹുവിന്റെ വചനവും, “ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്ന് സംഗതികളല്ലാത്തതെല്ലാം (അവയുടെ പ്രതിഫലം) അവനില്‍ നിന്ന് മുറിഞ്ഞുപോകും. അവ: നിലനല്‍ക്കുന്ന ദാനധര്‍മ്മവും ഉപകാരപ്രദമായ അറിവും അവന്നുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്വാലിഹായ സന്താനവുമാണ് ”എന്ന നബി കരീം (സ) യുടെ തിരുവചനങ്ങളുമാണ് “ (ശറഹ് മുസ്‌ലിം: 1/90)

   മയ്യിത്തിന്നരികില്‍ നല്ലത് പറയുക എന്ന ഹദീസ് ദുര്‍വ്യാക്യാനം.

ഖുര്‍ആന്‍ ഓതി മയ്യിത്തിന്നു ഹദിയ ചെയ്‌താല്‍ അതിന്‍റെ പ്രതിഫലം മയ്യിത്തിന് ലഭിക്കും എന്നതിന് തെളിവുണ്ടാക്കാന്‍ വേണ്ടി നമ്മുടെ ഉസ്താദുമാര്‍ ദുര്‍വ്യാഖ്യാനിക്കാരുള്ള ഒരു ഹദീസാണ്

إذا حضرتم المريض أو الميت فقولوا خيرًا
“നിങ്ങള്‍ രോഗിയുടെയോ മയ്യിത്തിന്റെയോ അടുത്ത ചെന്നാല്‍ നല്ലത് പറയുക”

ഒരു മുഴുവന്‍ ഹദീസിന്‍റെ പകുതുയിലേറെ ഭാഗവും ഒഴിവാക്കിക്കൊണ്ട് , .. "നല്ലതെന്ന് " പറഞ്ഞാല്‍ അത് ഖുര്‍ആനല്ലേ ? എന്നൊക്കെ പറഞ്ഞുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാരുണ്ട് . എന്നാല്‍ ഒരു സത്യവിശ്വാസി അത്തരം തെറ്റിദ്ധാരണകളില്‍ വീഴില്ല തന്നെ .

ഇനി ആ ഹദീസിന്‍റെ മുഴുവന്‍ ഭാഗവും നമുക്കൊന്ന് പരിശോദിക്കാം
 

عن أم سلمة قالت قال رسول الله صلى الله عليه وسلم "إذا حضرتم المريض أو الميت فقولوا خيرًا فإن الملئكة يؤمنون على ما تقولون قالت فلما مات أبو سلمة أتيب النبيّ صلى الله عليه وسلم فقلت يا رسول الله إن أبا سلمة قد مات قال قولي "أللهم اغفر لي وله وأعقبني منه عقبى حسنة قالت فقلت فأعقبني الله من هو خير لي منه محمدًا صلى الله عليه وسلم 

അര്‍ത്ഥം :- “ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. രോഗിയുടെയോ മയ്യത്തിന്റെയോ സമീപത്ത് സന്നിഹിതരാവുമ്പോള്‍ നിങ്ങള്‍ നല്ലത് പറയുക ! തീര്‍ച്ചയായും മലക്കുകള്‍ നിങ്ങള്‍ പറയുന്നതിന്ന് ആമീന്‍ പറയും. ഉമ്മുസലമ(റ) പറയുന്നു. (എന്റെ ഭര്‍ത്താവ്) അബൂസലമ മരണപ്പെട്ടപ്പോള്‍ ഞാന്‍ റസൂല്‍ (സ) യുടെ അടുത്തുചെന്ന് പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ! നിശ്ചയം, അബൂസലമ (റ) മരണപ്പെട്ടിരിക്കുന്നു. നബി (സ) പറഞ്ഞു. നീ പ്രാര്‍ത്ഥിക്കൂ. അല്ലാഹുവേ! എനിക്കും അദ്ദേഹത്തിനും നീ പൊറുത്തുതരേണമേ ! അദ്ദേഹത്തിനു പകരം ഉത്തമനായ ഒരു പിന്‍ഗാമിയെ എനിക്ക് നീ പ്രദാനം ചെയ്യേണമേ ! പ്രാര്‍ത്ഥനയുടെ ഫലമായി അദ്ദേഹത്തേക്കാള്‍ ഏറ്റവും ശ്രേഷ്ഠനായ മുഹമ്മദ് നബി (സ) യെ അവന്‍ എനിക്ക് തുണയാക്കിത്തന്നു.”
(സഹീഹ് മുസ്ലിം )


ഖുര്‍ആന്‍ ഓതി ഹദിയ ചെയ്യുന്നതിനു തെളിവുണ്ടാക്കാന്‍ വേണ്ടി ഒരു ഹദീസിന്റെ മുഴുവനും ഉദ്ധരിച്ചില്ല എന്ന് മാത്രമല്ല ഒരു വാചകത്തിന്റെ അല്‍പഭാഗം മാത്രമായ

“നിങ്ങള്‍ രോഗിയുടെയോ മയ്യിത്തിന്റെയോ അടുത്ത ചെന്നാല്‍ നല്ലത് പറയുക”

എന്ന് മാത്രം ഉദ്ധരിക്കുകയും അതിന്ന് ശേഷം വരുന്ന

“തീര്‍ച്ചയായും മലക്കുകള്‍ നിങ്ങള്‍ പറയുന്നതിന്ന് ആമീന്‍ പറയും.”

എന്നത് വിട്ടുകളയുകയും ചെയ്തു.
മാത്രമല്ല അതിന്നു ശേഷം വരുന്ന വരികളില്‍

“അല്ലാഹുവേ! എനിക്കും അദ്ദേഹത്തിനും നീ പൊറുത്തുതരേണമേ ! അദ്ദേഹത്തിനു പകരം ഉത്തമനായ ഒരു പിന്‍ഗാമിയെ എനിക്ക് നീ പ്രദാനം ചെയ്യേണമേ ! “ ഇങ്ങനെയാണ് പ്രാര്‍ഥിക്കേണ്ടത് എന്ന് അല്ലാഹുവിന്‍റെ റസൂല്‍ പറയുന്നതായും പ്രാര്‍ത്ഥനയുടെ ഫലമായി അദ്ദേഹത്തേക്കാള്‍ ഏറ്റവും ശ്രേഷ്ഠനായ മുഹമ്മദ് നബി (സ) യെ അല്ലാഹു എനിക്ക് തുണയാക്കിത്തന്നു.”
എന്ന് ഉമ്മു സലമ പറയുന്നുമുണ്ട്. ഇത്രയും ഭാഗം ഒഴിവാക്കിയാണ് ഈ ഹദീസ് അവരുടെ ഇഷ്ടത്തിനനുസരിച്ച് ദുര്‍വ്യാഖ്യ നിക്കുന്നത്.

മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസില്‍ നിന്നും നമുക്ക് ചില കാര്യങ്ങള്‍ നിസ്സംശയം മനസ്സിലാക്കാം
1 രോഗിയുടെ സമീപത്ത് ചെന്നാല്‍ നല്ലത് പറയുക
2 മയ്യിത്തിന്റെ സമീപത്ത് ചെന്നാലും നല്ലത് പറയുക

3 നമ്മള്‍ പറയുന്നതിന്ന് മലക്കുകള്‍ ആമീന്‍ പറയുന്നതാണ്
4 അബുസലമ മരണപ്പെട്ടപ്പോള്‍ നബി (സ) ഉമ്മു സലമക്ക് പഠിപ്പിച്ചു കൊടുത്തത് ഖുര്‍ആന്‍ ഒതുവാനല്ല. മറിച്ച്, ഒരു പ്രാര്‍ഥനയാണ് .
5 മലക്കുകള്‍ ആമീന്‍ പറയുകയും ഉമ്മുസലമക്ക് പഠിപ്പിച്ചു കൊടുത്തത് ഒരു പ്രാര്‍ത്ഥന ആയതിനാലും “നല്ലത് പറയുക” എന്നത് കൊണ്ട് ഉദ്ദേശം പ്രാര്‍ഥനയാണെന്നും ഖുര്‍ആന്‍ ഒതുവാനല്ല എന്നും വ്യക്തമാകുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ “ഏറ്റവും ഉത്തമമായ സംസാരം അല്ലാഹുവിന്റെ കിതാബാകുന്നു” എന്ന വചനം അസ്ഥാനത്ത് ഉദ്ധരിച്ച് തെളിവൊപ്പിക്കാന്‍ വേണ്ടിയാണ്, മറ്റൊരു ഹദീസിന്റെ മുക്കാല്‍ ഭാഗവും വിട്ടുകളഞ്ഞത്.


ഇനി ഈ ഹദീസുമായി ബന്ധപ്പെട്ട് ശാഫിഈ മദ്ഹബിലെ പ്രശസ്സ്ഥ പണ്ഡിതന്‍ ഇമാം നവവി (റ) ഈ ഹദീസിന്‍റെ വ്യാഖ്യാനത്തില്‍ പറയുന്നത് പ്രത്യാകം ശ്രദ്ധിക്കുക
قَوْلُهُ-صَلَّى اللَّهُ عَلَيْهِ وَسَلَّمَ:( إِذَا حَضَرْتُمُ الْمَرِيضَ أَوِ الْمَيِّتَ فَقُولُوا خَيْرًا فَإِنَّ الْمَلَائِكَةَ يُؤَمِّنُونَ عَلَى مَا تَقُولُونَ ) فِيهِ النَّدْبُ إِلَى قَوْلِ الْخَيْرِ حِينَئِذٍ مِنَ الدُّعَاءِ وَالِاسْتِغْفَارِ لَهُ وَطَلَبِ اللُّطْفِ بِهِ وَالتَّخْفِيفِ عَنْهُ وَنَحْوِهِ ، وَفِيهِ حُضُورُ الْمَلَائِكَةِ حِينَئِذٍ وَتَأْمِينُهُمْ
( صحيح مسلم » كتاب الجنائز » باب ما يقال عند المريض والميت )

അര്‍ത്ഥം :- “നിങ്ങള്‍ രോഗിയുടെയോ മയ്യത്തിന്റെയോ സമീപത്ത് വന്നാല്‍ നല്ലത് പറയുക ! ”എന്ന നബി (സ) യുടെ നിര്‍ദേശത്തില്‍ നിന്നും മനസ്സിലാകുന്നത് ആ സന്ദര്‍ഭങ്ങളില്‍ അവനുവേണ്ടി പ്രാര്‍ഥിക്കുക ,അവന്റെ പാപമോചനത്തിന് വേണ്ടി തേടുക , അവനോട് കരുണ കാണിക്കാനും, അവന്റെ വിഷമങ്ങളെ ലഘൂകരിക്കാനും, അല്ലാഹുവിനോട് ആവശ്യപ്പെടുക തുടങ്ങിയവ സുന്നത്താകുന്നു എന്നാണ്.ആ സന്ദര്‍ഭത്തില്‍ മലക്കുകളുടെ സാന്നിദ്ധ്യവും, അവരുടെ ആമീന്‍ പറച്ചിലും ഉണ്ടാകുമെന്നും ഈ പ്രസ്താവനിയിലുണ്ട്.“
( ശറഹുല്‍ മുസ്ലിം )


നോക്കൂ. ഇതിലെവിടെയാണ് മയ്യിത്തിന്നരികില്‍ ഖുര്‍ആന്‍ ഓതുവാനുള്ള തെളിവ് ? എന്നാല്‍ ഈ സമ്പ്രദായം ഖുര്‍ആനോ സുന്നത്തോ പഠിപ്പിക്കാത്ത ഒന്നാണെന്നും ശാഫിഈ മദ്ഹബും ഇതംഗീകരിക്കുന്നില്ല എന്നും മയ്യിത്തിന്റെയും രോഗിയുടെയും അരികില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണ് വേണ്ടതെന്നും ഇമാം നവവിയുടെ ഈ പ്രസ്താവനയില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഈ വിഷയത്തില്‍ സത്യം ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ അത് സ്വീകരിക്കലാണ് നന്മ .
അല്ലാഹു അനുഗ്രഹിക്കട്ടെ !

  ____________________________
4242 - وَعَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: " «إِذَا مَاتَ أَحَدُكُمْ فَلَا تَحْبِسُوهُ، وَأَسْرِعُوا بِهِ إِلَى قَبْرِهِ، وَلْيُقْرَأْ عِنْدَ رَأْسِهِ بِفَاتِحَةِ الْكِتَابِ، وَعِنْدَ رِجْلَيْهِ بِخَاتِمَةِ سُورَةِ الْبَقَرَةِ فِي قَبْرِهِ» ".
رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ، وَفِيهِ يَحْيَى بْنُ عَبْدِ اللَّهِ الْبَابِلُتِّيُّ، وَهُوَ ضَعِيفٌ.
الكتاب: مجمع الزوائد ومنبع الفوائد (3/44)
الهيثمي (735 - 807 هـ = 1335 - 1405 م) 

____________________________
هل في تلقين الميت بعد مواراته ووقوف الملقن تجاه وجهه خبر أم أثر ، أم لا ؟
وهل يصل الثواب بالقراءة إذا أهداه القارئ إلى الميت أم لا ؟
وأيما أولى : القراءة عند قبره وإهداؤها إليه ، أو في المنزل ؟

فأجاب ، رحمه الله ، : (( لم يصح في التلقين شيء ، وهو بدعة ، وقوله عليه السلام (( لقنوا موتاكم لا إله إلا الله )) محمول على من دنا موته ويئس من حياته .
وأما ثواب القراءة ، فمقصور على القارئ ، لا يصل إلى غيره لقوله تعالى :? وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى ? [النجم :39] ، وقوله ? لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ } [البقرة : 286] وقوله ? إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ ? وقوله عليه السلام : (( من قرأ القرآن وأعرابه , فله بكل حرف عشر حسنات )) فجعل أخر الحروف وأجر الاكتساب لفاعليها , فمن جعلها لغيرهم فقد خالف ظاهر الآية والحديث , بغير دليل شرعي , ومن جعل ثواب القراءة للميت , فقد خالف قوله تعالى :? وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى ? فإنّ القراءة ليست من سعي الميت ؛ وكذلك جعل الله العمل الصَّالح لعامليه بقوله : ? مَنْ عَمِلَ صَالِحًا فَلِنَفْسِهِ ? [فصلت:46] , فمن جعل شيئاً من الأعمال لغير العاملين فقد خالف الخبر الصادق. 
وسئل سلطان العلماء العز بن عبد السلام ، الإمام الأصولي الشافعي الكبير (660هـ) 
الفتاوى الموصلية، ص(95-96)
 
____________________________ 

لكن إهداء ثواب الأعمال إلى جميع الناس ما سمعتُ أحدًا فَعَلَه، ولا سمعتُ أن أحدًا كان يُهدِيْ إلى النبي - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -، إلاَّ ما بَلَغَني عن علي بن الموفَّق ونحوه. والاقتداءُ بالصحابة والتابعين وتابعيهم أولى، فينبغي للإنسان أن يفعلَ المشروعَ من الصلاة عليه والتسليم، فهذا هو الذي أمر الله به ورسولُه.
الكتاب: جامع المسائل - المجموعة الرابعة
ابن تيمِيَّة، تقي الدين (661 - 728 هـ، 1263 - 1328 م).

എല്ലാ പ്രവർത്തനങ്ങളും മറ്റുള്ളവര്‍ക്ക് സമ്മാനമായി നല്‍കുക എന്ന് പറയുന്നത് ഒരാളും ചെയ്തായി ഞാന്‍ കേട്ടിട്ടില്ല, അല്ലാഹുവിന്റെ റസൂല്‍(സ)യിലേക്ക് ഇത് ഹദിയ ചെയ്തായി ഞാന്‍ കേട്ടിട്ടില്ല, അലി ഇബ്ന്‍ മുവഫ്ഫിക്ക് എന്ന എന്ന പണ്ഡിതന്‍ ഒഴികെ. പിന്തുടരുക സഹാബത്തിനെ, താബിഈങ്ങളെ, അവര്‍ക്ക് ശേഷം വന്നവരേയും അതാണ്‌ ഏറ്റവും നല്ലത്. സ്വലാത്തും സലാമുമെല്ലാം സ്ഥിരപ്പെട്ടതാണ്. അല്ലാഹുവും റസൂലും കല്‍പ്പിച്ചതാണ്.



ഇബ്ന്‍ തീമിയ.
فَلَمْ يَكُنْ مِنْ عَادَةِ السَّلَفِ إذَا صَلَّوْا تَطَوُّعًا وَصَامُوا وَحَجُّوا أَوْ قَرَءُوا الْقُرْآنَ يَهْدُونَ ثَوَابَ ذَلِكَ لِمَوْتَاهُمْ الْمُسْلِمِينَ وَلَا لِخُصُوصِهِمْ بَلْ كَانَ عَادَتُهُمْ كَمَا تَقَدَّمَ فَلَا يَنْبَغِي لِلنَّاسِ أَنْ يَعْدِلُوا عَنْ طَرِيقِ السَّلَفِ فَإِنَّهُ أَفْضَلُ وَأَكْمَلُ وَاَللَّهُ أَعْلَمُ.
الكتاب: مجموع الفتاوى
ابن تيمِيَّة، تقي الدين (661 - 728 هـ، 1263 - 1328 م).


 وَأَمَّا جَعْلُ الْمَصَاحِفِ عِنْدَ الْقُبُورِ لِمَنْ يَقْصِدُ قِرَاءَةَ الْقُرْآنِ هُنَاكَ
وَتِلَاوَتَهُ فَبِدْعَةٌ مُنْكَرَةٌ لَمْ يَفْعَلْهَا أَحَدٌ مِنْ السَّلَفِ. بَلْ هِيَ تَدْخُلُ فِي مَعْنَى " اتِّخَاذِ الْمَسَاجِدِ عَلَى الْقُبُورِ " وَقَدْ اسْتَفَاضَتْ السُّنَنُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي النَّهْيِ عَنْ ذَلِكَ حَتَّى قَالَ: {لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ يُحَذِّرُ مَا صَنَعُوا.
الكتاب: مجموع الفتاوى
ابن تيمِيَّة، تقي الدين (661 - 728 هـ، 1263 - 1328 م).

لكن إهداء ثواب الأعمال إلى جميع الناس ما سمعتُ أحدًا فَعَلَه، ولا سمعتُ أن أحدًا كان يُهدِيْ إلى النبي - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -، إلاَّ ما بَلَغَني عن علي بن الموفَّق ونحوه. والاقتداءُ بالصحابة والتابعين وتابعيهم أولى، فينبغي للإنسان أن يفعلَ المشروعَ من الصلاة عليه والتسليم، فهذا هو الذي أمر الله به ورسولُه.
الكتاب: جامع المسائل - المجموعة الرابعة
ابن تيمِيَّة، تقي الدين (661 - 728 هـ، 1263 - 1328 م).


وَكَانَ إِذَا فَرَغَ مِنْ دَفْنِ الْمَيِّتِ قَامَ عَلَى قَبْرِهِ هُوَ وَأَصْحَابُهُ، وَسَأَلَ لَهُ التَّثْبِيتَ، وَأَمَرَهُمْ أَنْ يَسْأَلُوا لَهُ التَّثْبِيتَ.
وَلَمْ يَكُنْ يَجْلِسُ يَقْرَأُ عِنْدَ الْقَبْرِ، وَلَا يُلَقِّنُ الْمَيِّتَ كَمَا يَفْعَلُهُ النَّاسُ الْيَوْمَ،
الكتاب: زاد المعاد في هدي خير العباد
ابن قيم الجوزية (691 -751هـ، 1292- 1350م). 


وَقَالَ الشَّافِعِيُّ: مَا عَدَا الْوَاجِبَ وَالصَّدَقَةَ وَالدُّعَاءَ وَالِاسْتِغْفَارَ، لَا يُفْعَلُ عَنْ الْمَيِّتِ، وَلَا يَصِلُ ثَوَابُهُ إلَيْهِ؛ لِقَوْلِ اللَّه تَعَالَى: {وَأَنْ لَيْسَ لِلإِنْسَانِ إِلا مَا سَعَى} [النجم: 39] . وَقَوْلِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: «إذَا مَاتَ ابْنُ آدَمَ انْقَطَعَ عَمَلُهُ إلَّا مِنْ ثَلَاثٍ: صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ مِنْ بَعْدِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ» . وَلِأَنَّ نَفْعَهُ لَا يَتَعَدَّى فَاعِلَهُ،
الكتاب: المغني لابن قدامة (2/423)
موفق الدين ابن قدامة (541 - 620 هـ، 1147 - 1223 م).

ഇമാം ഷാഫി പറഞ്ഞിട്ടുണ്ട്: മയ്യിത്തിനു വേണ്ടി ചെയ്യാന്‍ പാടില്ല ഇസ്തിഹ്ഫാര്‍, ദുഅ, സ്വദഖ അതുപോലെ നിര്‍ബന്ധമായ കാര്യം അല്ലാത്തത്, അതിന്റെ പ്രതിഫലം അവനിലേക്ക് എത്തുകയില്ല തെളിവ് "മനുഷ്യന്ന്‌ താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്ന" ആയത്ത്    

وَقَالَ الْقُرْطُبِيُّ: حَدِيثُ اقْرَءُوا عَلَى مَوْتَاكُمْ يس هَذَا يُحْتَمَلُ أَنْ تَكُونَ هَذِهِ الْقِرَاءَةُ عِنْدَ الْمَيِّتِ فِي حَالِ حَيَاتِهِ، وَيُحْتَمَلُ أَنْ تَكُونَ عِنْدَ قَبْرِهِ، كَذَا ذَكَرَهُ السُّيُوطِيُّ فِي شَرْحِ الصُّدُورِ، ثُمَّ قَالَ: اخْتُلِفَ فِي وُصُولِ ثَوَابِ الْقُرْآنِ لِلْمَيِّتِ، فَجُمْهُورُ السَّلَفِ وَالْأَئِمَّةِ الثَّلَاثَةِ عَلَى الْوُصُولِ، وَخَالَفَ فِي ذَلِكَ إِمَامُنَا الشَّافِعِيُّ مُسْتَدِلًّا لِقَوْلِهِ تَعَالَى: {وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَى} [النجم: 39] وَأَجَابَ الْأَوَّلُونَ عَنِ الْآيَةِ بِأَوْجُهٍ: أَحَدُهَا: أَنَّهَا مَنْسُوخَةٌ بِقَوْلِهِ تَعَالَى: {وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُمْ بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ} [الطور: 21] الْآيَةَ أَدْخَلَ الْأَبْنَاءَ الْجَنَّةَ بِصَلَاحِ الْآبَاءِ، الثَّانِي: أَنَّهَا خَاصَّةٌ بِقَوْمِ إِبْرَاهِيمَ وَمُوسَى عَلَيْهِمَا الصَّلَاةُ وَالسَّلَامُ فَأَمَّا هَذِهِ الْأُمَّةُ لَهَا مَا سَعَتْ،
الكتاب: مرقاة المفاتيح شرح مشكاة المصابيح
الملا علي القاري (000 - 1014 هـ = 000 - 1606 م)


اسْتِئْجَارُ النَّاسِ لِيَقْرَءُوا وَيُهْدُوهُ إلَى الْمَيِّتِ لَيْسَ بِمَشْرُوعِ وَلَا اسْتَحَبَّهُ أَحَدٌ مِنْ الْعُلَمَاءِ فَإِنَّ الْقُرْآنَ الَّذِي يَصِلُ مَا قُرِئَ لِلَّهِ، فَإِذَا كَانَ قَدْ اُسْتُؤْجِرَ لِلْقِرَاءَةِ لِلَّهِ وَالْمُسْتَأْجِرُ لَمْ يَتَصَدَّقْ عَنْ الْمَيِّتِ بَلْ اسْتَأْجَرَ مَنْ يَقْرَأُ عِبَادَةً لِلَّهِ عَزَّ وَجَلَّ لَمْ يَصِلْ إلَيْهِ. لَكِنْ إذَا تُصُدِّقَ عَنْ الْمَيِّتِ عَلَى مَنْ يَقْرَأُ الْقُرْآنَ أَوْ غَيْرِهِمْ؛ يَنْفَعُهُ ذَلِكَ بِاتِّفَاقِ الْمُسْلِمِينَ، وَكَذَلِكَ مَنْ قَرَأَ الْقُرْآنَ مُحْتَسِبًا وَأَهْدَاهُ إلَى الْمَيِّتِ نَفَعَهُ ذَلِكَ وَاَللَّهُ أَعْلَمُ.
الكتاب: مجموع الفتاوى
ابن تيمِيَّة، تقي الدين (661 - 728 هـ، 1263 - 1328 م).
 


____________________________  

 



No comments:

Post a Comment