Thursday, 20 September 2018

ശിയാക്കളും കര്‍ബലയും കേരള മുസ്ലിംകളും




  ഉമര്‍ [റ]വിനെ കൊലപ്പെടുത്തിയ മജൂസി അബു ലുഉലുഅയുടെ 
ഇറാനിലെ കഷാനിലുള്ള ജാറം


 ഉമര്‍ [റ]വിന്‍റെ കാലത്ത് പേര്‍ഷ്യ കീഴടക്കി മജുസി മതക്കാരനായ കിസ്രയെ തോല്‍പ്പിച്ചത് മജുസിമതത്തിന്‍റെ പുതിയ രൂപമായ ശിയാക്കള്‍ക്ക് ഇന്നും സഹിക്കുന്നില്ല. ഉമര്‍[റ]വിനെ കൊലപ്പെടുത്തി പ്രതികാരം ചെയ്ത അബു ലുഉലുഅക്ക് ജാറം കെട്ടി ഇറാനിലെ കഷാനില്‍ ഇന്നും വീര പുരുഷനായി ആദരിച്ച് പുജിക്കുന്നു





ഗൂഗിളില്‍  tomb abu lu'lu'ah എന്ന് search ചെയ്ത് നോക്കുക

 കേരളത്തില്‍ ഉള്ള മഹാ ഭുരിപക്ഷം മുസ്ലിംകള്‍ക്ക് ശിയാക്കളുടെ അസല്‍ എന്താണ് എന്ന് അറിയില്ല.  
സുന്നികളുടെ കുപ്പായമിട്ട ശിയാക്കളുടെ ആദര്‍ശം പേറുന്ന ഖബര്‍ പുജക്കാരായ മുസ്ലിയാക്കന്മാര്‍ ശിയാക്കളുടെ യഥാര്‍ത്ഥ ആശയാദര്‍ശങ്ങളും  ആചാരങ്ങളും എന്താണ് എന്ന് അവരുടെ അനുയായികളോട് മിണ്ടില്ല. അതേസമയം ഇറാനിലെ ഷിയാ ഭരണ കൂടത്തിന്റെ സഹായം പറ്റുന്ന സി ഹംസയെ പ്പോലുള്ള ശിയാക്കളുടെ സക്കലൈന്‍ ഫൌണ്ടേഷന്‍റെ സംസ്ഥാന നേതാക്കളെ  ക്ഷണിച്ച് വരുത്തി തങ്ങളുടെ അനുയായികള്‍ക്ക്  മതം പഠിപ്പിക്കാനും സൂഫികളുടെ ആദര്‍ശ ദര്‍സുകള്‍ നടത്താനും എല്ലാ സമസ്തസുന്നികളും ആവേശത്തോടെ രംഗത്തുണ്ട്താനും... 



 

ഷിയാവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇറാനിലെ ഖുമൈനിസ്റ്റ് കള്‍ ഉണ്ടാക്കിയ സക്കലൈന്‍ ഫൌണ്ടേഷന്‍റെ കൊച്ചിയിലെ പരിപാടിയില്‍ ഇറാനി പുരോഹിതന്മാരുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്ന സംസ്ഥാന നേതാവായ C. ഹംസ സാഹിബ് .

 ഇയാളുടെ വിശ്വാസപ്രകാരം ആയിഷാ ബീവി അടക്കമുള്ള നബി [സ]യുടെ ഭാര്യമാര്‍ അഹ്ലുബൈത്തല്ല.  അത്തരത്തിലുള്ള പല ശിയാക്കളുടെ പല പിഴച്ച വിശ്വാസങ്ങളും പേറി നടക്കുന്ന വാചാലനായ ഒരു സുഫിയാണ് ഇയാള്‍ .. പൊന്നാനിയില്‍ ഈയിടെ നടന്ന ഒരു യോഗത്തില്‍ ഇയാളുടെ ഇത്തരം പിഴച്ച ഷിയാ വിശ്വാസങ്ങള്‍ പുറത്തെടുക്കാന്‍ തുടങ്ങിയപ്പോള്‍ അറിവുള്ള പണ്ഡിതന്മാര്‍ ഇയാളെ ചോദ്യം ചെയ്യുകയും ഇയാളുടെ കള്ളവാദങ്ങളെ കയ്യോടെ പിടി കൂടുകയും ചെയ്തതാണ് .  

ഈ യുട്യുബ് ലിങ്കില്‍ പോയാല്‍ ആ പ്രസംഗം കേള്‍ക്കാവുന്നതാണ്

 https://www.youtube.com/watch?v=Bad3gm9FqN0

ഷിയാ വിശ്വാസം ലോകത്ത് ആദ്യമായി കൊണ്ട് വന്നത് അബ്ദുല്ലാ ഹിബ്നു സഭഎന്ന യഹൂദിയാണ് . വാചാലനായ ഒരു ജൂത പുരോഹിതനായിരുന്ന ഇയാള്‍ മുസ്ലിമായി അഭിനയിച്ച് മുസ്ലിംകള്‍ക്കിടയില്‍ കേറിക്കൂടി അലി [റ]വിന്‍റെയും നബി കുടുംബത്തിന്‍റെയും മഹത്വം പറഞ്ഞു പറഞ്ഞ് പല മുസ്ലിംകളെയും പിഴപ്പിച്ചവന്‍ പാട്ടിലാക്കി. രണ്ടുപേര്‍ കൂടിയിരുന്നാല്‍ "നമ്മുടെ കൂടെ അബ്ദുല്ലാഹിബിനു സബഉണ്ടായിരുന്നെങ്കില്‍ നല്ല രസമായിരുന്നു" എന്ന് വരെ പറയുന്ന അവസ്ഥയിലേക്ക് എത്തുന്ന വിധത്തില്‍ ജനങ്ങളെ കയ്യിലെടുക്കുന്ന ശൈലിയുള്ള വാചാലനായ ആ മുനാഫിഖ് എത്തി എന്നതാണ് ചരിത്ര വസ്തുത.   
ശിയാക്കളുടെ സക്കലൈന്‍ ഫൌണ്ടേഷന്‍റെ നേതാവായ സി ഹംസ സാഹിബ്നെ എല്ലാ ഗ്രൂപ്പിസവും മറന്ന് സകല സമസ്ത വിഭാഗങ്ങളും അവരവരുടെ സമ്മേളനങ്ങളിലേക്ക് മാറി മാറി പ്രസംഗിക്കാന്‍ ആവേശത്തില്‍ ക്ഷണിച്ച് കൊണ്ട് പോകുന്നത്  കാണുമ്പോള്‍ അബ്ദുല്ലാഹിബ്നു സഭഇന്‍റെ കേരളീയ പതിപ്പ് ന്‍റെ ഒരു പുനരാവിഷ്കാരം എന്നേ പറയാന്‍ പറ്റുകയുള്ളൂ...

യുട്യുബ് ല്‍ സി.ഹംസ എന്ന് സേര്‍ച്ച്‌ ചെയ്താല്‍ EKയും APയും യുത്ത് ലീഗ് കാരും അടക്കം ഇയാളെ ക്ഷണിച്ച് കൊണ്ടുപോയി നടത്തിയ നൂറുകണക്കിന് ഷിയാ പ്രഭാഷണങ്ങളാണ് നമുക്ക് കാണാന്‍ കഴിയുന്നത്.   

https://www.youtube.com/watch?v=ldJGyG1J1-Y



 
ശിയാക്കളുടെ വിശ്വാസാചാരങ്ങളില്‍ പെട്ട ഖബര്‍ പൂജ മുതല്‍ ആണ്ടു നേര്‍ച്ചയും റാതീബും മുഹറ മാസത്തിലെ നഹ്സും മൌലിദ് കളും അഹല് ബൈത്തിന്റെ പേരിലുള്ള സകല തട്ടിപ്പുകളും അതേപടി പിന്‍ പറ്റുന്ന കേരളത്തിലെ സമസ്ത മുസ്ലിയാക്കന്മാര്‍ക്ക് സി ഹംസയെ പ്പോലുള്ള ഷിയാ ആശയ പ്രചാരകന്മാരുടെ വാചക മേളകള്‍ ആവേശമായി തോന്നിയതില്‍ അത്ഭുതമില്ല.. നൂറുകണക്കിനു വേദികളില്‍ സമസ്തസുന്നികളുടെ എല്ലാ വിഭാഗങ്ങളും ഇയാളെ ക്ഷണിച്ച് കൊണ്ട്പോയി പ്രസംഗിപ്പിച്ചു.  ഒരു കാലത്ത് കൊണ്ടോട്ടി തങ്ങന്മാരുടെ നേതൃത്വത്തില്‍ കേരളീയ മുസ്ലിം സമുഹത്തില്‍ നടന്ന ശിയാക്കളുടെ ആശയ പ്രചാരണത്തെ ശക്തമായി എതിര്‍ത്ത പൊന്നാനി മഖ്ദുമികളുടെ നേതൃത്വവും ആര്‍ജ്ജവവും അറിവും ഇന്നത്തെ സമസ്ത മുസ്ലിയാക്കന്മാര്‍ക്ക് ഇല്ലാതെ പോയി. പൊന്നാനി /കൊണ്ടോട്ടി കൈതര്‍ക്കം എന്നപേരില്‍ അറിയപ്പെടുന്ന കേരളീയ മുസ്ലിം സമുഹത്തില്‍ നടന്ന വാദപ്രതിവാദങ്ങളും ഖണ്ടന പ്രസംഗങ്ങളും ഭിന്നിപ്പുകളും  ഇന്നത്തെ സമസ്ത മുസ്ലിയാക്കന്മാരും അനുയായികളും വിസ്മരിച്ച് പോയിരിക്കുന്നു..
  
 
 മുഹറം ആശുറ ദിവസങ്ങളില്‍ പല നാടുകളിലും സുന്നികളും ശിയാക്കളും തമ്മില്‍ കലാപം ഉണ്ടാവുന്നത് എന്ത് കൊണ്ടാണ്..?









 ഖുര്‍ആനില്‍ 17000 ആയത്തുകള്‍ ഉണ്ടായിരുന്നു. അതില്‍ നബി[സ]യുടെ പിന്‍ഗാമിയാണ്‌ എന്ന അലിയുടെ സുവിശേഷം പറയുന്ന 11000 ത്തിലധികം ആയത്തുകള്‍ വെട്ടി മാറ്റിയാണ്  അബുബക്കര്‍ [റ]വും ഉമര്‍ [റ]വും ഉസ്മാന്‍ [റ]വും മറ്റ്‌ സഹാബികളും അധികാരം പിടിച്ചടക്കിയത് എന്ന് വിശ്വസിക്കുകയും എല്ലാ മുഹറം ആശുറ ദിവസങ്ങളിലും ഈ കള്ളക്കഥകള്‍ മൌലിദ് ആയി പുതുക്കി പ്രചരിപ്പിക്കുകയും സഹാബത്തിനെ തെറി പറയുകയും ചെയ്യുന്നവരാണ് ശിയാക്കള്‍

 ഫാത്തിമാ ബീവിയെ ഉമര്‍ [റ] ചവിട്ടി കൊന്നതാണ് എന്ന് പച്ചക്കള്ളം മൌലിദ് ആയി ഓതുന്നു....
 ശിയാക്കള്‍ ആയിഷാ ബീവി [റ]യെയും നബി [സ]യുടെ മറ്റ് ഭാര്യമാരേയും തെറി പറയുന്നു


സത്യവിശ്വാസികളായ നമ്മുടെ ഉമ്മയായ ആയിഷാ ഉമ്മബീവിയെയും മറ്റ് നബി പത്നിമാരേയും സഹാബികളേയും വളരെയധികം മോശമായി തെരുവുകളിലും ഷിയാ മാട്ടങ്ങളിലും മൈക്ക് കെട്ടി  തെറി പറയുന്ന ശിയാക്കളുടെ ആശുറ മൌലിദ് കള്‍ ഉച്ചത്തില്‍ കേള്‍ക്കുമ്പോള്‍ സുന്നികള്‍ പ്രകോപിതരാവും..  ആശുറ ദിവസങ്ങളില്‍ സുന്നികളും ശിയാക്കളും തമ്മില്‍ കലാപം ഉണ്ടാവുന്നതിനുള്ള ഒരു കാരണം ഇതാണ്. കര്‍ബലയില്‍ ഹുസൈന്‍ [റ] അതിക്രുരമായി കൊലപ്പെടുത്തിയതില്‍ യഥാര്‍ത്ഥത്തില്‍ ഏറ്റവും അധികം ദുഖിക്കുന്നത് മുസ്ലിംകളായ സത്യവിശ്വാസികളാണ് . കര്‍ബലയില്‍ നബി [സ]യുടെ പേരക്കുട്ടിയായ ഹുസൈന്‍ [റ]വിനെ കൊല്ലാകൊല ചെയ്തതില്‍ പ്രതിഷേധിച്ച് മദീനയില്‍ നടന്ന പ്രക്ഷോഭത്തെ കുറിച്ച്  ഈ ശിയാക്കള്‍ ക - മാ എന്നൊരക്ഷരം   മിണ്ടുകയില്ല. "ഹര്‍റ" എന്ന പേരില്‍ അറിയപ്പെടുന്ന ആ പ്രക്ഷോഭം മദീനയില്‍ ചോരപ്പുഴ ഒഴുകി എന്നതാണ് ചരിത്രം. എല്ലാ സഹായവും ചെയ്യാം എന്ന് വാഗ്ദാനംചെയ്ത് ഇറാക്കിലേക്ക് ഹുസൈന്‍ [റ]വിനെ കത്തയച്ച് ക്ഷണിച്ച് കൊണ്ട്പോയി ഒടുവില്‍ പാലം വലിച്ച് അമവി പട്ടാളത്തിന് കൊല്ലാകൊല ചെയ്യാന്‍ അവസരം ഉണ്ടാക്കിയത്  ഇപ്പോള്‍ ഈ നെഞ്ചത്തടിച്ച് നിലവിളിക്കുന്ന ഈ ശിയാക്കളുടെ മുത്തപ്പന്‍മാരാണ്. എന്നാല്‍ മഹാന്മാരായ സഹാബികള്‍ എല്ലാം അന്ന് "ഇറാക്കികള്‍ ചതിക്കും താങ്കള്‍ പേര്‍ഷ്യയിലേക്ക് പോകരുത്" എന്ന് ഹുസൈന്‍ [റ]വിനെ ഉപദേശിച്ചിട്ടും ഹുസൈന്‍ [റ]ഇറാക്കികളുടെ വാഗ്ദാനത്തില്‍ വിശ്വസിച്ച് പേര്‍ഷ്യയിലേക്ക് പോയി. വഴിമദ്ധ്യേ അമവി സൈന്യം തടഞ്ഞു. സഹായിക്കാം എന്ന് കരാര്‍ പറഞ്ഞ പേര്‍ഷ്യക്കാര്‍ സഹായിച്ചില്ല.  അന്ന് ഹുസൈന്‍ [റ] വിനെ സഹായിക്കാതെ കരാര്‍ലംഘനം നടത്തിയ ശിയാക്കള്‍ ഇപ്പോള്‍ നെഞ്ചത്തടിച്ച് കരഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ..?  പിഞ്ച് കുഞ്ഞുങ്ങളെ പ്പോലും കയ്യിലും കാലിലും വയറ്റിലും തലയിലും ഒക്കെ കഠാര കൊണ്ട്  വെട്ടി പരിക്കേല്‍പ്പിച്ച്  സ്വയം പീഡനം നടത്തി ഭീകരത പ്രചരിപ്പിക്കുന അനിസ്ലാമികമായ ഈ പരിപാടി അപ്പോള്‍പിന്നെ എന്തിനാണ് ഇവര്‍ കൊല്ലം തോറും നടത്തുന്നത് ..? അനുയായികള്‍ക്കിടയില്‍ സഹാബത്തിനോടും സുന്നീ സമൂഹത്തിനോടും  ദേഷ്യവും പകയും ഉണ്ടാക്കി അത് കൊല്ലം തോറും പുതുക്കി ഷിയാ പൌരോഹിത്യം ഉറപ്പിക്കുകയും മുസ്ലിം സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കുകയും ചെയ്യുക എന്നതല്ലാതെ വേറെ എന്ത് നന്മയാണ് ഇതില്‍ ഉള്ളത് ..?

1400 കൊല്ലം മുന്പ് നടന്ന ആ രാഷ്ട്രീയ കലാപം ഇപ്പോഴും പറഞ്ഞുകൊണ്ട്  സഹാബത്തിനെ പഴിചാരി തെരുവില്‍ തെറി പറഞ്ഞുകൊണ്ട് മുസ്ലിംകളില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന ജൂത മതമാണ്‌ ഷിയാഇസം


No comments:

Post a Comment