Saturday, 10 February 2018

സിഹ്ര്‍ ന്‍റെ ഹദീസ് നിഷേധികള്‍ക്കുള്ള മറുപടി


സിഹ്ര്‍: പഠനക്കുറിപ്പുകള്‍ -1


ഈ ബ്ലോഗില്‍ വന്ന, നമ്മുടെ ഒരു സഹോദരന്‍ തയ്യാറാക്കിയ ലേഖനമാണിത്. അല്ലാഹു നമ്മുടെ സഹോദരനെ അനുഗ്രഹിക്കട്ടെ ആമീന്‍  

https://scribepad.blogspot.ae/2014/11/1.html#comment-form

ഈ വിഷയത്തില്‍ കുറിച്ചിട്ട നോട്ടുകള്‍ ഒന്ന് ക്രോഡീകരിക്കണം എന്ന് തോന്നി. ദീനിനെക്കുറിച്ച് എന്ത് സംസാരിച്ചാലും ആളുകള്‍ ഈ വിഷയത്തിലെക്കാണ് വിമര്‍ശനവുമായി ഇന്ന് ആദ്യം കടന്നുവരുന്നത്.

സിഹ്ര്‍ ചെയ്യലും അത് ചെയ്യിപ്പിക്കലും മറു സിഹ്ര്‍ ചെയ്യലും എല്ലാം കുഫ്ര്‍ ആണ്. സിഹ്ര്‍ വന്‍പാപങ്ങളില്‍ രണ്ടാമത്തേതാണ്. 

1. സിഹ്ര്‍നെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ എന്താണ് പറയുന്നത്? അതിനു യാഥാര്‍ത്ഥ്യം ഉണ്ടോ?

വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക:"സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ ( രഹസ്യമെന്ന ) പേരില്‍ പിശാചുക്കള്‍ പറഞ്ഞു പരത്തിക്കൊണ്ടിരുന്നത്‌ അവര്‍ ( ഇസ്രായീല്യര്‍ ) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക്‌ സിഹ്ര്‍ പഠിപ്പിച്ചുകൊടുത്ത്‌ കൊണ്ട്‌ പിശാചുക്കളാണ്‌ ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്‌.  ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാര്‍ക്ക്‌ ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത്‌ അവര്‍ പിന്തുടര്‍ന്നു ). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക്‌ പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത്‌ ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത്‌ ഉപയോഗിച്ച്‌) ദൈവനിഷേധത്തില്‍ ഏര്‍പെടരുത്‌ എന്ന്‌ അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല.അങ്ങനെ അവരില്‍ നിന്ന്‌ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച്‌ കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട്‌ യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക്‌ കഴിയില്ല. അവര്‍ക്ക്‌ തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ്‌ അവര്‍ പഠിച്ചു കൊണ്ടിരുന്നത്‌. അത്‌ ( ആ വിദ്യ ) ആര്‍ വാങ്ങി ( കൈവശപ്പെടുത്തി ) യോ അവര്‍ക്ക്‌ പരലോകത്ത്‌ യാതൊരു വിഹിതവുമുണ്ടാവില്ലെന്ന്‌ അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ ആത്മാവുകളെ വിറ്റ്‌ അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക്‌ വിവരമുണ്ടായിരുന്നെങ്കില്‍! (സൂ. അല്‍ ബഖറ 102)

ഈ  ആയത്തില്‍ നിന്ന് താഴെ ഉള്ള കാര്യങ്ങള്‍ മനസ്സിലാക്കാം
  • സിഹ്ര്‍ പഠിക്കാന്‍ സാധിക്കുന്ന ഒന്നാണ്. 
  • അത് പഠിക്കുന്നതും പഠിപ്പിച്ചു കൊടുക്കുന്നതുംദൈവനിഷേധമാണ്
  • അത് മുഖേന ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഭിന്നിപ്പ്‌ ഉണ്ടാക്കാന്‍ സാധിക്കും (ഫലിക്കും എന്നര്‍ത്ഥം). അവര്‍വെറുതെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക മാത്രമല്ല, അത് പ്രയോഗവല്‍ക്കരിക്കുകയും സമൂഹത്തില്‍ അതിന്റെ ആസാറുകള്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ട്എന്ന് മനസ്സിലാക്കാം.
  • അല്ലാഹുവിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമെ അത് ഫലിക്കുകയുള്ളൂ.
  • അവര്‍ക്ക്‌ പരലോകത്ത് യാതൊരു വിഹിധവുമില്ല. അത് അവര്‍ക്ക് തന്നെ ഉപദ്രവം ഉണ്ടാക്കുന്നതും പ്രയോജനം ചെയ്യാത്തതുമാണ്.
ഇമാം  ഷൌഖാനി ഫത്‌ഹുല്‍ ഖദീരില്‍ ഈ ആയത്തിനെ വിശദീകരിച്ചു പറയുന്നു:
في إسناد التفريق إلى السحرة وجعل السحر سببا لذلك دليل على أن للسحر تأثيرا في القلوب بالحب والبغض والجمع والفرقة والقرب والبعد  

"ഈ ആയത്തില്‍ സിഹ്രിനു യാഥാര്‍ത്ഥ്യമുണ്ട് എന്നതിന്തെളിവുണ്ട്: ഭാര്യയെയും ഭര്‍ത്താവിനെയും ഭിന്നിപ്പിക്കുന്നത് സാഹിറുകളുമായി ബന്ധപ്പെടുത്തി ഇതില്‍ വിവരിക്കുന്നു. അതായത് ജനങ്ങളുടെ ഹൃദയത്തില്‍ സ്വാധീനമുണ്ടാക്കാനും അവര്‍ക്കിടയില്‍ സ്നേഹം, കോപം, ഐക്യം, ഭിന്നത, അകല്‍ച്ച, അടുപ്പം എന്നീ വിഷയങ്ങളില്‍ സ്വാധീനം ഉണ്ടാക്കാനും സിഹ്ര്‍നു സാധിക്കും എന്ന് മനസ്സിലാക്കാം."

ഇബ്നു  ഖുദ്ദാമ അല മഖ്ദസി(റ) പറയുന്നത് കാണുക:"തീര്‍ച്ചയായും സിഹ്ര്‍ എന്ന് പറഞ്ഞാല്‍ അത് ചില മന്ത്രങ്ങളും അതുപോലെ ചില കെട്ടുകളും ഇട്ടുകൊണ്ട് സാഹിരന്മാര്‍ ചിലത് പറയലാണ്, എഴുതലാണ്, ചിലത് പ്രവര്‍ത്തിക്കലാണ്,അതില്‍ ജനങ്ങളുടെ ശരീരത്തില്‍ (ആര്‍ക്കെതിരെയാണോ അത് പ്രയോഗിച്ചത് അവര്‍ക്ക്‌) സ്വാധീനമുണ്ടാക്കും, അവരുടെ ഹൃദയത്തില്‍ അത് സ്വാധീനമുണ്ടാക്കും, അവരുടെ ബുദ്ധിയില്‍ അത് സ്വാധീനമുണ്ടാക്കും. അതിനു ഹഖീകത്തുണ്ട്. അതില്‍ ചിലത് ഒരാളെ കൊന്നു കളയുന്നതുണ്ട്, ചിലത് രോഗമുണ്ടാക്കുന്നതുണ്ട്, അതില്‍ ചിലത് ഭാര്യാ ഭര്‍ത്താക്കന്മാരെ തെറ്റിക്കുന്നതുണ്ട്". (അല്‍ മുഗ്നി  vol. 8 പേജ്150) 

ഇമാം ഇബ്നു ഹാജര്‍ (റ) ഇമാം നവവി(റ)യുടെ വാക്ക് ഉദ്ധരിച്ചുകൊണ്ട് പറയുന്നത് കാണുക:
قال النووي: والصحيح أن له حقيقة وبه قطع الجمهور وعليه عامة العلماء، ويدل عليه الكتاب والسنة الصحيحة

"തീര്‍ച്ചയായും, ശെരിയായ നിലപാട് (സിഹ്ര്‍നു) ഹഖീകത്ത് ഉണ്ട് എന്നാണു. അതില്‍ ലോകത്തുള്ള വിവേകമുള്ള  (അഹല്സുന്നയില്‍ പെട്ട) ഭൂരിപക്ഷം പണ്ഡിതന്മാരും അങ്ങനെ ആണ് പറഞ്ഞത്. അല്ലാഹുവിന്റെ ഖിതാബിലും നബി(സ)യുടെ നടപടിക്രമങ്ങളിലും ഇതിനു ധാരാളം തെളിവുകളുണ്ട്". മഹാന്മാരായ ഈ പണ്ഡിതന്മാര്‍ക്കിടയിലോന്നും സിഹ്ര്‍നു യാഥാര്‍ത്ഥ്യം ഉണ്ട് എന്ന് വിഷയത്തില്‍ തര്‍ക്കമില്ലായിരുന്നു. 

വിശുദ്ധ ഖുര്‍ആന്‍ സൂ. ഫലഖില്‍ അല്ലാഹു പറയുന്നു: "കെട്ടുകളില്‍ ഊതുന്നവരുടെ നാശത്തില്‍ നിന്ന് (ഞാന്‍ അല്ലാഹുവോട് രക്ഷ ചോദിക്കുന്നു) ". ഈ ആയത്തിന് മുഹമ്മദ്‌ അമാനി മൌലവി ചേര്‍ത്ത പൂര്‍ണ്ണ പരിഭാഷ കാണുക. കാര്യങ്ങള്‍ മനസ്സിലാകുന്നതിനു ഈ ഭാഗം മനസ്സിരുത്തി വായിക്കണം.

"മന്ത്രവാദം നടത്തുന്നവരും, 'സിഹ്ര്‍'(മാരണം, ജാലവിദ്യ മുതലായവ) നടത്തുന്നവരുമാണ് കെട്ടുകളില്‍ ഊതുന്നവരെകൊണ്ട് ഉദ്ദേശ്യം. 'നഫ്സ്‌' എന്ന മൂല പദത്തില്‍ നിന്നുള്ളതാണ് 'നഫ്ഫാസാത്ത്' എന്ന വാക്ക്‌. അല്പം തുപ്പുനീര്‍ തെറിപ്പിച്ചു കൊണ്ടുള്ള ഊത്തിനാണ് അത് ഉപയോഗിക്കാറുള്ളത്. ഇത് മന്ത്ര തന്ത്രങ്ങള്‍ നടത്തുന്നവരുടെ പതിവാണ്. നൂലിലോ കയറിന്റെ കഷണത്തിലോ കെട്ടുകളുണ്ടാക്കി അതില്‍ ഊതലും അത്തരക്കാര്‍ ചെയ്യുന്നു. അതുകൊണ്ടാണ് മിക്കമുഫസ്സിരുകളും - മുന്‍ഗാമികള്‍ വിശേഷിച്ചും - അങ്ങിനെ വിവക്ഷ നല്‍കുവാന്‍ കാരണം. മന്ത്രക്കാരും 'സിഹ്ര്‍കാറും' വരുത്തിത്തീര്‍ക്കുന്ന വിനകള്‍ ഭയങ്കരവും, ദുര്‍ഗ്രാഹ്യവുമായിരിക്കുന്നത് കൊണ്ടാണ് അല്ലാഹു അത് പ്രത്യേകം എടുത്തു പറഞ്ഞത്. 

'കെട്ടുകളില്‍ ഊതുന്നവര്‍' എന്ന് പറഞ്ഞതിന്റെ താല്പര്യം പുരുഷന്മാരുടെ മനോ ദൃഡതയെ ഏതെങ്കിലും തരത്തിലുള്ള മയക്കുപ്രയോഗങ്ങള്‍ വഴി മാറ്റിമറിക്കുന്ന സ്ത്രീകളാണെന്നും ഒരു അഭിപ്രായം ഉണ്ട്. അബൂ മുസ്ലിമിന്റെതായ ഈ അഭിപ്രായം ഉദ്ധരിച്ചു കൊണ്ട് ഇമാം റാസീ (റ) ഇങ്ങിനെ പറഞ്ഞിരിക്കുന്നു: 'ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ അധികഭാഗവും പറഞ്ഞതിന് എതിരല്ലായിരുന്നു എങ്കില്‍ ഇതൊരു നല്ല അഭിപ്രായം തന്നെ ആയിരുന്നു'. നഫ്ഫാസ്സാത്ത് എന്ന പദം സ്ത്രീ ലിംഗരൂപത്തിലുള്ളതാകകൊണ്ടായിരിക്കും അതില്‍ സ്ത്രീകളെ മാത്രം ബാധിക്കുന്ന ഈ വിവക്ഷ അബൂ മുസ്ലിം നല്‍കിയത്. അല്ലാഹുവിനറിയാം. വാസ്തവത്തില്‍, സ്ത്രീലിംഗരൂപത്തിലുള്ള ആ പദം കൊണ്ട് വിശേഷിക്കപ്പെടുന്നത് വ്യാകരണ നിയമപ്രകാരം യഥാര്‍ത്ഥ സ്ത്രീകള്‍ തന്നെ ആയിക്കൊള്ളണമെന്നില്ല. ഊത്തുകാരായ ആത്മാക്കള്‍ എന്നോ, ദേഹങ്ങള്‍ എന്നോ, വിഭാഗക്കാര്‍ എന്നോ കല്‍പിച്ചാല്‍ ധാരാളം മതിയാകും. ഇതാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സ്വീകരിചിട്ടുള്ളതും. കെട്ടുകളില്‍ ഊതുക എന്നതുകൊണ്ട് ഉദ്ദേശ്യം എന്തായിരുന്നാലും ശേരി, ആ പ്രവര്‍ത്തി നടത്തുന്ന എല്ലാവരും - പുരുഷനോ സ്ത്രീയോ ആകട്ടെ -  അതില്‍ ഉള്‍പ്പെടുന്നു എന്ന് വെക്കുന്നതാണ് ന്യായവും യുക്തവും.

ഏഷണി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളുകളാണ് കെട്ടുകളില്‍ ഊതുന്നവരെകൊണ്ട് വിവക്ഷ എന്ന് വേറെയും അഭിപ്രായമുണ്ട്. ഇത് പിന്‍ഗാമികളായ ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സ്വീകരിച്ചതാണ്. പുരുഷന്മാരെ മയക്കി വശീകരിക്കുന്ന സ്ത്രീകളും, ഏഷണിക്കാരും വരുത്തിത്തീര്‍ക്കുന്ന ആപത്തുകള്‍ വമ്പിച്ചതും അല്ലാഹുവിനോട് ശരണം തേടേണ്ടതും  ആണെന്നതില്‍ സംശയമില്ല. പക്ഷേ, അല്ലാഹു ഉപയോഗിച്ച വാക്കിന്റെ ശെരിയായ അര്‍ഥം നോക്കുമ്പോള്‍ ഭൂരിപക്ഷം മുഫസ്സിരുകളും യോജിക്കുന്ന ഒന്നാമത്തെ അഭിപ്രായമാണ് കൂടുതല്‍ ശെരിയായി തോന്നുന്നത്. മുജാഹിദ്‌, ഇക്രിമ, ഹസ്സന്‍, ഖത്താദ, ളാഹ്-ഹാഖ് (റ) മുതലായവര്‍ സ്വീകരിചിട്ടുള്ളതും അത് തന്നെ. ഒടുവിലത്തെ രണ്ടു അഭിപ്രായങ്ങളും ആ വാക്ക്‌ ഒരു അലക്കാരപ്രയോഗം ആണെന്നുള്ള അടിസ്ഥാനത്തിലാണ്. സാക്ഷാല്‍ അര്‍ഥം കല്പിക്കുന്നതിന് തടസ്സമില്ലാത്തപ്പോള്‍ അലക്കാരാര്‍ത്ഥം സ്വീകരിക്കുന്നതിനു ന്യായീകരണമില്ല

സിഹ്ര്‍കാരെ കൊണ്ടും മന്ത്രവാദക്കാരെകൊണ്ടുമുണ്ടാകുന്ന ദോഷങ്ങളും, അവര്‍ നടത്തുന്ന പൈശാചിക പ്രവര്‍ത്തനങ്ങളും അധികം വിസ്തരിച്ചു പറയേണ്ടതില്ല. രോഗം മാറുവാന്‍, ഭാഗ്യം സിദ്ധിക്കുവാന്‍, അന്യനു ആപത്ത് നേരിടുവാന്‍, തമ്മില്‍ പിണക്കമുണ്ടാക്കുവാന്‍ - അങ്ങനെ പലതിന്റെ പേരിലും - ഹോമം, ജപം, മുട്ടറുക്കല്‍, ഉറുക്ക്, മന്ത്രം, ജോല്സ്യം, എന്നിങ്ങനെ പലതും നടത്തി അവര്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നു. 'അസ്മാഇന്റെ പണിക്കാര്‍', 'ത്വല്സമാത്തുകാര്‍' എന്നിങ്ങിനെയുള്ള അറബി പേരുകളില്‍ അറിയപ്പെടുന്നവരും ഇതില്‍ ഉള്പ്പെടുന്നവര്‍ തന്നെ. ഇവര്‍ ഇവരുടെ മന്ത്ര തന്ത്രങ്ങളില്‍ ചില ഖുര്‍ആന്‍ വചനങ്ങളും ദിക്റുകള്‍ മുതലായവയും കൂട്ടിക്കലര്‍ത്തുന്നത് കൊണ്ട് ഇതില്‍ നിന്നും ഒഴിവാകുന്നതല്ല. വേണമെങ്കില്‍, ഈ സൂറത്ത് തന്നെയും ഓതികൊണ്ട് കെട്ടുകളില്‍ മന്ത്രിക്കുന്ന അവരുടെ കെടുതളില്‍ നിന്ന് തന്നെ - അവരറിയാതെ - അവര്‍ അല്ലാഹുവില്‍ ശരണം തേടി എന്ന് വന്നേക്കും. അല്ലാഹുവിനെ വിളിച്ചു പ്രാര്‍ഥിക്കുന്ന അതേ രൂപത്തില്‍ തന്നെ അവര്‍ക്കുപോലും അക്ജാതമായ ഏതോ ചില പേരുകള്‍ വിളിച്ചു പ്രാര്‍ഥിക്കലും, അര്‍ഥം ഗ്രഹ്യമല്ലാത്ത വാക്കുകള്‍ ഉരുവിടലും അവരുടെ പതിവാണ്. പിശാചിനെ സേവിക്കുകയും പൂജിക്കുകയും ചെയ്യുന്ന ചില മുസ്ലിം നാമധാരികളായ അവിശ്വാസികള്‍ തങ്ങളുടെ പൂജാകര്‍മ്മങ്ങളില്‍ ചിലപ്പോള്‍ സൂറത്തുല്‍ യാസീന്‍ പോലുള്ള ഖുര്‍ആന്റെ ഭാഗങ്ങളും തൌഹീദിന്റെ കലിമയും മറ്റും ഉരുവിട്ടെന്നു വരും. പാമാരന്മാരെ വഞ്ചിക്കുവാന്‍ വേണ്ടി പിശാചു ആസൂത്രണം ചെയ്യുന്ന അതിസമര്‍ത്ഥമായ പകിട്ടു വിദ്യകളാണ് ഇതെല്ലാം. 

ചുരുക്കിപ്പറഞ്ഞാല്‍, അല്ലാഹുവും അവന്റെ റസൂലും നിര്‍ദ്ദേശിച്ചതും അനുവദിച്ചും തന്നിട്ടില്ലാത്ത എല്ലാ മന്ത്ര തന്ത്രങ്ങളും തെറ്റായതും, അവ മൂലം ഏര്‍പ്പെടാവുന്ന കെടുതികള്‍ വളരെ വമ്പിച്ചതുമാകുന്നു. ഇസ്ലാമില്‍ മന്ത്രമേയില്ല, എല്ലാ മന്ത്രവും അന്ധവിശ്വാസത്തില്‍ നിന്ന് ഉടലെടുത്തതാണെന്ന ചിന്താഗതിക്കാരെയും അഭിപ്രായക്കാരെയും ഇന്നു കാണാം.ഇതും തികച്ചും തെറ്റായ ഒരു വാദമത്രെ. താഴയെ ഉദ്ധരിക്കുന്ന ഹദീസുകളില്‍ നിന്നും മറ്റും മന്ത്രത്തെ സംബധിച്ചുള്ള ഇസ്ലാമിലെ യഥാര്‍ത്ഥ വിധി എന്തെന്ന് മനസ്സിലാക്കാവുന്നതാകുന്നു. 

സിഹ്ര്‍നു യാഥാര്‍ത്യമില്ല, ഗുണമായോ ദോഷമായോ ഉള്ള എന്തെങ്കിലും ഫലമുണ്ടാക്കുന്ന തരത്തില്‍ ഒരു സിഹ്ര്‍ഉം ഇല്ല, കേവലം മനുഷ്യരെ പകിട്ടാക്കുന്ന ചില ചെപ്പടിവിദ്യകള്‍ക്ക് മാത്രമുള്ള പേരാണ് സിഹ്ര്‍ എന്നിങ്ങനെ ചില അഭിപ്രായങ്ങളും  മുമ്പും ഇപ്പോഴും ഉണ്ട്. മുഅതസില വിഭാഗക്കാരില്‍ നിന്നാണ് ഇതിന്റെ ഉല്‍ഭവം.വിശദാംശങ്ങളില്‍ കുറച്ചൊക്കെ സത്യമുണ്ടെങ്കിലും മൊത്തത്തില്‍ ഈ അഭിപ്രായം ഖുര്‍ആനും നബിവചനങ്ങള്‍ക്കും എതിരാകുന്നു. ഈ അഭിപ്രായത്തിന്റെ വെളിച്ചത്തിലാണ് 'കെട്ടുകളില്‍ ഊതുന്നവര്‍' എന്നതിന്റെ വിവക്ഷ ഏഷണിക്കാരെന്നും, പുരുഷന്മാരെ മയക്കുന്ന സ്ത്രീകളാണെന്നും മുകളില്‍ ഉദ്ധരിച്ച വ്യാഖ്യാനങ്ങള്‍ വാസ്തവത്തില്‍ ഉടലെടുത്തിരിക്കുന്നത്. ഇതിനെ പറ്റി ഇവിടെ കൂടുതല്‍ സംസാരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. മര്‍ഹൂം അല്ലാമാ സയ്യിദ്‌ ഖുതുബിന്റെ ഒരു പ്രസ്താവനകൊണ്ട് തല്‍ക്കാലം മതിയാക്കാം. അതിങ്ങനെ സംഗ്രഹിക്കാവുന്നതാണ്

'കെട്ടുകളില്‍ ഊതുന്നവര്‍ എന്ന് വെച്ചാല്‍,ബാഹ്യെന്ദ്രിയങ്ങളെയുംആന്തരേന്ദ്രിയങ്ങളെയുംകബളിപ്പിക്കുക വഴി ഉപദ്രവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സിഹ്ര്‍കാരാകുന്നു. വല്ല നൂലിലോ ഉരുമാലിലോ കെട്ടികൊണ്ട് അവര്‍ അതില്‍ ഊതുന്നതാണ്. വസ്തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്തുന്നതോ, പുതിയ ഏതെങ്കിലും യാഥാര്‍ത്ഥ്യം സൃഷ്ടിക്കുന്നതോ അല്ല സിഹ്ര്‍. പക്ഷേ, മനുഷ്യന്റെ ഇന്ദ്രിയ ശക്തികളെ സിഹ്ര്‍ന്റെ കര്‍ത്താവ് ഉദ്ദേശിക്കുന്ന പ്രകാരത്തില്‍ അത് കബളിപ്പിച്ചേക്കും. ഇതാണ് മൂസ(അ)യുടെ കഥയില്‍ ഖുര്‍ആന്‍ വിവരിച്ച സിഹ്ര്‍. സിഹ്ര്‍കാരുടെ കയറുകളും വടികളും അവരുടെ സിഹ്ര്‍ നിമിത്തം ഓടുന്നതായി അദ്ദേഹത്തിനു തോന്നിക്കപ്പെട്ടിരുന്നു എന്നും, അതിനാല്‍ അദ്ദേഹത്തിനു മനസ്സില്‍ ഭയം തോന്നിയിരുന്നു എന്നും, 'ഭയപ്പെടേണ്ടതില്ല - താന്‍ തന്നെയാണ് ഉന്നതന്‍' എന്ന് അല്ലാഹു പറഞ്ഞു വെന്നും സൂറത്ത് ത്വാഹയില്‍ അല്ലാഹു പ്രസ്ഥാവിചിട്ടുണ്ടല്ലോ. അപ്പോള്‍ അവരുടെ കയറും വടിയും ഒന്നും സര്‍പ്പമായി മാറിയിട്ടില്ല, മൂസ(അ) നബിക്കും ജനങ്ങള്‍ക്കും അങ്ങനെ തോന്നുകയാണ് ഉണ്ടായത് എന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ മനസ്സിന് അല്ലാഹു സ്ഥര്യം നല്കിയതോട് കൂടി ഭയം നീങ്ങി. പിന്നീട് യാഥാര്‍ത്ഥ്യം തുറന്നു കാണുകയും ചെയ്തു. ഇതാണ് സിഹൃന്റെ സ്വഭാവ പ്രകൃതി. ഇത് നാം സംമാധിച്ചു സ്വീകരിക്കേണ്ടതാണ്. ഇതനുസരിച്ച് സിഹ്ര്‍ മനുഷ്യരില്‍ ചില മാറ്റമുണ്ടാക്കുകയും, സിഹ്ര്‍കാരന്റെ ഹിതപ്രകാരമുള്ള ചില മാറ്റങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയശക്തികളില്‍ അവര്‍ ഉളവാക്കുകയും ചെയ്യുന്നു. അല്ലാഹുവിനോട് ശരണം തേടേണ്ട കെടുത്തി തന്നയാണിത്. സിഹ്ര്‍നെ സംബന്ധിച്ചിടത്തോളം നമുക്ക്‌ ഈ അതിര്‍ത്തിയില്‍ നിലയുറപ്പിക്കുക.' (في ظلال ألقرآن) 

വസ്തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്തുകയോ, പുതിയ വസ്തുക്കള്‍ക്ക് യാഥാര്‍ത്ഥ്യം നല്‍കുകയോ സിഹ്ര്‍കൊണ്ട് സാധ്യമല്ല. എങ്കിലും മനുഷ്യന്റെ മനസ്സിലും, കാഴ്ച, കേള്‍വി, മുതലായവയിലും വഞ്ചനാപരമായ മാറ്റമുണ്ടാക്കി ഉപദ്രവം ചെയ്യാന്‍ സിഹ്ര്‍ കാരണമാണെന്നത്രെ ഈ ഉദ്ധരണിയുടെ ചുരുക്കം. ജനങ്ങള്‍ക്കിടയില്‍ പിണക്കവും വയക്കും ഉണ്ടാക്കുക,ചില മനുഷ്യപ്പിശാച്ചുക്കളില്‍ ദിവ്യത്വവും അസാധാരണമായ കഴിവും ഉള്ളതായി തെറ്റിദ്ധരിപ്പിക്കുക, മുതലായ പല നാശങ്ങളും അതുകൊണ്ട് ഉണ്ടായിത്തീരുന്നു.ഇന്ദ്രജാലം,ആഭിചാരം, മായവിദ്യ, ജാലം, കണ്കെട്ടു, ചെപ്പടിവിദ്യ എന്നൊക്കെ പറയുന്നത് സിഹ്ര്‍ന്റെ ഇനങ്ങളില്‍പെട്ടതത്രെ. മനുഷ്യനെ മൃഗമാക്കുക, കല്ല്‌ സ്വര്‍ണമാക്കി മാറ്റുക പോലെയുള്ള കഴിവുകള്‍ സിഹ്ര്‍നുണ്ടെന്ന ധാരണ തികച്ചും മൌഡയവും അടിസ്ഥാനമില്ലാത്തതുമാകുന്നു. പക്ഷേ, അതുകൊണ്ട് സിഹ്ര്‍ന്റെ എല്ലാ ഇനങ്ങളും, അവ മൂലം എന്തെങ്കിലും ദോഷം സംഭവിക്കുന്നതിനെയും നിഷേധിക്കാന്‍ സാധ്യമല്ല. നേരെമറിച്ച് സിഹ്ര്‍ന്റെ ഇനത്തില്‍ പെട്ടതായി അറിയപ്പെട്ന്നതില്‍ ഒന്നും തന്നെ ഒരു യാഥാര്‍ത്യവുമില്ലെന്ന ധാരനെയും ശെരിയല്ല. ഇതാണ് വാസ്തവം." (തഫ്സീര്‍ മുഹമ്മദ്‌ അമാനി മൗലവി പേജ് 3637,3638)


2. "മൂന്നു വിഭാഗം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല : മദ്യത്തിനു അടിമപ്പെട്ടവനും, കുടുംബ ബന്ധം വിഛെദിക്കുന്നവനും, സിഹ്റിനെ സത്യപ്പെടുത്തുന്നവനും / വിശ്വസിക്കുന്ന വിശ്വാസിയും (ومصدق بالسحر / مؤمن بسحر) " (ഇമാം അഹ് മദ് ). ഈ ഹദീസില്‍ നിന്നും സിഹ്ര്‍ ഫലിക്കും എന്ന് വിശ്വസിക്കുന്ന വിശ്വാസി സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല എന്നല്ലെ മനസ്സിലാകുന്നത്? അതിനര്‍ത്ഥം സിഹ്ര്‍നു ഹഖീകത്ത് ഉണ്ട് എന്ന് വിശ്വസിക്കല്‍ ശിര്‍ക്ക്‌ ആണ് എന്നല്ലെ?

ഇമാം അഹ്മദ്‌ (റ) ഈ ഹദീസ്‌ ഉദ്ധരിക്കുന്ന ഇടം ആദ്യം അറിഞ്ഞിരിക്കണം. റസൂല്‍ (സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്ന ബുഖാരി-മുസ്ലിം ഹദീസുകള്‍ ഉദ്ധരിച്ചതിനു ശേഷമാണ് ഈ ഹദീസ്‌ അദ്ദേഹം നല്‍കുന്നത്. എന്നിരിക്കെ സിഹ്ര്‍ ഫലിക്കുമെന്നു വിശ്വസിക്കുന്നത് തന്നെ സ്വര്‍ഗം നിഷിധമാകാന്‍ കാരണമാകും എന്ന് ഈ ഹദീസുകള്‍ക്ക്  തൊട്ടു താഴെ അദ്ദേഹം എഴുതുമോ? ഇമാം അഹ്മദ്‌ (റ)യും അഹ്ലു സുന്നത്തിന്റെ അറിയപ്പെട്ട ഇമാമീങ്ങളും എല്ലാം സിഹ്റിന്റെ യാഥാർത്യത്തെ നിഷേധിച്ചിട്ടില്ലെന്നു മാത്രമല്ല അതിന്റെ യാഥാർത്യത്തെ അഗീകരിക്കുകയും അതിന്റെ ഇനങ്ങളെ കുറിച്ചും പ്രതിവിധികളെക്കുറിച്ചും എല്ലാം വിശദമായി ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. അപ്പോൾ എന്താണ് ഈ ഹദീസ് കൊണ്ട് ഉദേശിക്കുന്നത് ?

ഇവിടെ "مصدق بالسحر / مؤمن بسحر" എന്നിവ കൊണ്ട് ഉദ്ദേശം സിഹ്ർ ചെയ്യാമെന്നും അത് പ്രവർത്തിക്കാമെന്നു വിശ്വസിക്കുകയും അത് പോലെ സാഹിറന്മാരുടെ അടുത്ത് പോകുകയും അത് ചെയ്യുന്നതിനെയും കുറിച്ചാണ് പ്രതിപാതിക്കുന്നത്. അത്തരത്തിലുള്ളവര്‍ സ്വര്‍ഗത്തില്‍ പോകുകയില്ല എന്നാണു നബി(സ) പറഞ്ഞത്. ഇത്തരം പ്രയോഗങ്ങൾ ഖുർആനിലും ഹദീസിലും നമുക്ക് കാണാൻ സാധിക്കും.  ഉദാ:- അല്ലാഹു പറയുന്നു:
وَيَوْمَ يَحْشُرُهُمْ جَمِيعًا ثُمَّ يَقُولُ لِلْمَلَائِكَةِ أَهَٰؤُلَاءِ إِيَّاكُمْ كَانُوا يَعْبُدُونَ (40) قَالُوا سُبْحَانَكَ أَنتَ وَلِيُّنَا مِن دُونِهِم ۖ بَلْ كَانُوا يَعْبُدُونَ الْجِنَّ ۖ أَكْثَرُهُم بِهِم مُّؤْمِنُونَ

"അവരെ മുഴുവന്‍ അല്ലാഹു ഒരുമിച്ചു കൂട്ടുന്ന ദിവസം (ഓര്‍ക്കുക); പിന്നീട് അവന്‍ മലക്കുകളോട് പറയും 'ഇക്കൂട്ടര്‍ നിങ്ങളെ ആയിരുന്നോ ആരാധിച്ചിരുന്നത്?!'. അവര്‍ പറയും: നീ എത്ര പരിശുദ്ധന്‍! നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അവരല്ല. എന്നാല്‍ അവര്‍ ജിന്നുകളെയായിരുന്നു ആരാധിച്ചിരുന്നത് അവരില്‍ അധികപേരും അവരില്‍ (ജിന്നുകളില്‍) വിശ്വസിക്കുന്നവരായിരുന്നു"(34:41)

ഇതിൽ أَكْثَرُهُم بِهِم مُّؤْمِنُونَ   "അവരില്‍ അധികവും ജിന്നുകളിൽ വിശ്വസിക്കുന്നവരായിരുന്നു". എന്താണ് ഇതിന്റെ അര്‍ത്ഥം? ജിന്നുകളില്‍ വിശ്വസിച്ചാല്‍ അവര്‍ നരകത്തിലാണ് എന്നാണോ? ജിന്നുകളില്‍ വിശ്വസിച്ചാല്‍ അത് മുസ്ലിമിന് പറ്റാത്ത വിശ്വാസം എന്നാണോ? ശിര്‍ക്കിന്റെ ആളുകളുടെ വിശ്വാസം എന്നാണോ? അല്ല. മറിച്ച് ജിന്നുകളില്‍ വിശ്വസിച്ചു എന്ന് പറഞ്ഞാല്‍ - ജിന്നുകളുടെ ആരാധ്യതയില്‍ വിശ്വസിച്ചു - എന്നാണു. ജിന്നുകള്‍ക്ക് ഇബാദത്ത് ചെയ്യാം എന്ന് വിശ്വസിച്ചു എന്നാണു, ജിന്നുകള്‍ക്ക് ഗൈബ് അറിയാം എന്ന് വിശ്വസിച്ചു എന്നാണു.അല്ലാതെ ജിന്നുകളില്‍ വിശ്വസിച്ചു എന്നത് കൊണ്ടല്ല. ജിന്നുകളില്‍ വിശ്വസിക്കേണ്ടത് ഈമാനിന്ടെ ഭാഗമാണ്. ഇതുപോലെ റസൂല്‍ (സ)  مؤمن بسحر എന്ന് പറഞ്ഞത് സിഹ്ര്‍നു ഹഖീകത്ത് ഉണ്ട് എന്ന് വിശ്വസിക്കുന്നതിനെക്കുറിച്ചല്ല, സിഹ്ര്‍ ചെയ്യാമെന്നും, അതിന്റെ ആളുകളുടെ അടുത്തു പോകാം എന്നും, സിഹ്ര്‍നെ ഇല്ലാതാക്കാന്‍ മറു സിഹ്ര്‍ ചെയ്യാം എന്നുമെല്ലാം വിശ്വസിച്ച് പ്രവര്‍ത്തിക്കുന്ന ആളുകള്‍, അവര്‍ സ്വര്‍ഗത്തില്‍ പോകുകയില്ല എന്നാണ് റസൂല്‍(സ) പറഞ്ഞിട്ടുള്ളത്. ഇതുപോലെ ഖുര്‍ആനിലെ മറ്റൊരു പ്രയോഗം കാണുക.
فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ
"ആരെങ്കിലും താഗൂത്തില്‍ അവിശ്വസിച്ച് അല്ലാഹുവില്‍ വിശ്വസിച്ചാല്‍" (സൂ. അല്‍ ബഖറ 256) എന്ന് പറഞ്ഞാല്‍ അവിടെ താഗൂത്ത് തന്നെ ഇല്ല എന്നല്ല, താഗൂത്തുകലുടെ ആരാധ്യതയെ നിഷേധിച്ച് അല്ലാഹുവിന്റെ ആരാധ്യതയെ മാത്രം സ്ഥാപിക്കുക എന്നാണു അര്‍ത്ഥം. ഇത്തരത്തിലുള്ള വേറെയും പ്രയോഗങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും സ്വഹീഹായ ഹദീസുകളിലും കാണാം. ഈ കാര്യങ്ങള്‍ക്ക് വ്യക്തത ലഭിക്കണമെങ്കില്‍ ഇസ്ലാമിന്റെ അടിസ്ഥാനങ്ങള്‍ അറിഞ്ഞിരിക്കണം എന്ന് മാത്രം.

3. സിഹ്ര്‍ ഫലിക്കും എന്ന വിശ്വാസം വിശുദ്ധ ഖുര്‍ആനിലെ സൂ.നിസാഇ' 51,52 ആയത്തുകള്‍ക്ക് എതിരല്ലെ ? സിഹ്ര്‍ ഉണ്ട് എന്ന് പറയുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു എന്ന് അതില്‍ വ്യക്തമാക്കുന്നുണ്ടല്ലോ?

വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക,

أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا هَؤُلَاءِ أَهْدَى مِنَ الَّذِينَ آمَنُوا سَبِيلًا . أُولَئِكَ الَّذِينَ لَعَنَهُمُ اللَّهُ وَمَنْ يَلْعَنِ اللَّهُ فَلَنْ تَجِدَ لَهُ نَصِيرًا

"വേദഗ്രന്ഥത്തില്‍ നിന്ന് ഒരംശം നല്കപ്പെട്ടവരെ നീ കണ്ടിട്ടില്ലേ? അവര്‍ 'ജിബ്ത്തിലും' 'താഗൂത്തിലും' വിശ്വസിക്കുന്നു( يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ ). അവിശ്വാസികളെക്കുറിച്ചു അവര്‍ പറയുകയും ചെയ്യുന്നു: 'ഇക്കൂട്ടര്‍ വിശ്വസിച്ചവരെക്കാള്‍ കൂടുതല്‍ നേര്‍മാര്‍ഗം പ്രാപിച്ചവരാണ്' എന്ന്. അക്കൂട്ടരത്രെ അല്ലാഹു ശപിച്ചവര്‍. ഏതൊരുവനെ അല്ലാഹു ശപിക്കുന്നുവോ അവനു ഒരു സഹായകനെയും നീ കണ്ടെത്തുകയെ ഇല്ല" (സൂ.നിസാഇ' 51,52)

ജിബ്ത്തു = സിഹ്ര്‍, പ്രശ്നം വെക്കല്‍, വിഗ്രഹം

താഗൂത്ത് = പിശാച്, ദുര്‍മൂര്‍ത്തി, അനുസരണക്കേടില്‍ അതിര് കവിഞ്ഞ എല്ലാവര്‍ക്കും, അല്ലാഹു അല്ലാത്ത ആരാധ്യ വസ്തുക്കള്‍

അപ്പോള്‍ സിഹ്ര്‍ ഉണ്ട് (ഫലിക്കും) എന്ന വിശ്വാസം  അല്ലാഹുവിന്റെ ശാപത്തിനു കാരണമാകുന്ന വിശ്വാസമല്ലെ? 

ഇതും മുകളില്‍ വ്യക്തമാക്കിയ ( مؤمن بسحر) അതേ ശൈലിയാണ്. ഇനി ഒരു പഠനത്തിനു വേണ്ടി സിഹ്ര്‍ ഫലിക്കും എന്നുള്ള വിശ്വാസം തന്നെ ആണ് അതിന്റെ ഉദ്ദേശം എന്ന് കരുതുക. അങ്ങനെ വരുമ്പോള്‍ കൂടെ 'و' ചേര്‍ത്തു പറഞ്ഞ താഗൂത്തും അതേ അര്‍ത്ഥത്തില്‍ തന്നെ എടുക്കണം. അതായത് പിശാചു ഉണ്ട് എന്ന് വിശ്വസിക്കല്‍ അല്ലാഹുവിന്റെ ശാപം കൊണ്ട് വരുന്ന ഒരു കാര്യമാണ് എന്ന് പറയേണ്ടി വരും. അതാകട്ടെ ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ക്ക് തികച്ചും അന്യമായ വാദവും. ഇവിടെ പിശാചിന്റെ ആരാധ്യതയില്‍ വിശ്വസിക്കുന്നതാണ് അല്ലാഹുവിന്റെ ശാപം കൊണ്ട് വരുന്നത്. അതല്ലാതെ പിശാച് ഉണ്ട് എന്ന് വിസ്വസിക്കലല്ല.

സിഹ്ര്‍ ഫലിക്കും എന്നാണു ഭൂരിപക്ഷം മുഫസ്സിരുകളും പണ്ഡിതന്മാരും വിശദീകരിച്ചത് എന്ന് നമ്മള്‍ മനസ്സിലാക്കി. അപ്പൊ പിന്നെ സിഹ്ര്‍ ഫലിക്കും എന്ന് വിശ്വസിച്ചാല്‍ തന്നെ ശിര്‍ക്ക്‌ സംഭവിക്കും എന്ന ചിലരുടെ അഭിപ്രായങ്ങള്‍ ഇവിടെ ദുര്‍ബലപ്പെടുന്നു. 

4. സാഹിറുകള്‍ വിജയിക്കുകയില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ? പിന്നെ എങ്ങനെയാണ് സിഹ്ര്‍ ഫലിക്കുക? 
അല്ലാഹു പറയുന്നത് കാണുക: وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَى. "സാഹിറുകള്‍ എവിടെ ചെന്നാലും വിജയിക്കുകയില്ല" (സൂ.ത്വാഹ 69). 

എന്താണ് ഈ ആയത്തിന്റെ അവതരണ പശ്ചാത്തലം? മൂസ(അ)യും ഫിര്‍ഔനിന്‍റെ ജാലവിദ്യക്കാരും (സാഹിറുകള്‍) തമ്മിലുള്ള മത്സരമാണ് ഈ ആയത്തുകളില്‍ വിശദീകരിക്കുന്നത്. സാഹിറുകള്‍ അവരുടെ കയ്യിലെ വടികള്‍ നിലത്തിടുകയും അത് പാമ്പുകളെ പോലെ ചലിക്കുന്നതായി മൂസ (അ) തോന്നുകയും അദ്ദേഹം പേടിക്കുകയും ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക:

"അവര്‍ (ജാലവിദ്യക്കാര്‍) പറഞ്ഞു: ഹേ, മൂസ, ഒന്നുകില്‍ നീ ഇടുക. അല്ലെങ്കില്‍ ഞങ്ങള്‍ ആകാം ആദ്യമായി ഇടുന്നത്. അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങള്‍ ഇട്ടുകൊള്ളുക. അപ്പോയതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിനു തോന്നി. അപ്പോള്‍ മൂസാക്ക്‌ തന്റെ മനസ്സില്‍ ഒരു പേടി തോന്നി. നാം പറഞ്ഞു: പേടിക്കേണ്ട, തീര്‍ച്ചയായും നീ തന്നെയാണ് കൂടുതല്‍ ഔന്നിത്യം നേടുന്നവന്‍. നിന്റെ വലതു കയ്യിലുള്ള വടി നീ ഇട്ടേക്കുക. അവര്‍ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങി കൊള്ളും. അവരുണ്ടാക്കിയത് ജാലവിദ്യക്കാരന്റെ തന്ത്രം മാത്രമാണ്. ജാലവിദ്യക്കാരന്‍ എവിടെ ചെന്നാലും വിജയിയാകുകയില്ല. (സൂ. ത്വാഹ: 65-69)

മൂസ(അ) അറിയാത്ത മാര്‍ഗത്തിലൂടെ (അഭൌതിക മാര്‍ഗമല്ല) വടികളെ പാമ്പാക്കി തോന്നിക്കാന്‍ സാഹിരുകള്‍ക്ക് സാധിചു. പ്രത്യക്ഷത്തില്‍ സാഹിറുകള്‍ ഉദ്ദേശിച്ച കാര്യം അവിടെ നടന്നു (വടികള്‍ പാമ്പായി മൂസ (അ) തോന്നുകയും അദ്ദേഹം പേടിക്കുകയും ചെയ്തുവല്ലോ). എന്നിട്ടും ഈ സാഹിറുകളെക്കുറിച്ച് അല്ലാഹു പറയുന്നത് അവര്‍ വിജയിച്ചില്ല എന്നാണു? എന്താണ് ഇതില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്? 
സിഹ്ര്‍  ചെയ്യുന്നതില്‍ ഇവിടെ സാഹിറുകള്‍ വിജയിച്ചിട്ടില്ല. കാരണം വടികളെ യഥാര്‍ത്ഥ പാമ്പുകളാക്കാന്‍ മൂസ(അ)യുടെ എതിരുള്ളവര്‍ക്ക് സാധിച്ചിട്ടില്ല (സിഹ്റു കൊണ്ട് ഒരു വസ്തുവിന്റെ യാഥാര്‍ത്ഥ്യം മാറ്റാന്‍ സാധിക്കില്ല, മറ്റുള്ളവരില്‍ തോന്നലുകളെ സൃഷ്ടിക്കാനേ സാധിക്കൂ). 

സാഹിറുകള്‍  തോന്നിപ്പിക്കുന്നതില്‍ വിജയിച്ചു. അല്ലാഹു മൂസ (അ)യോട്‌ വടി നിലത്തിടാന്‍ ആവശ്യപ്പെട്ടു. അത് യഥാര്‍ത്ഥ പാമ്പാകുകയും മറ്റു വസ്തുക്കളെ വിഴുങ്ങുകയും ചെയ്തു. ഇത് മുഅ'ജിസത്ത് ആണെന്ന് ആ സാഹിരുകള്‍ക്കും ബോധ്യപ്പെട്ടു. വിശുദ്ധ ഖുര്‍ആന്‍ തുടര്‍ന്ന് പറയുന്നത് കാണുക: 

"ഉടനെ ആ ജാലവിദ്യക്കാര്‍ പ്രണമിച്ചു കൊണ്ട് താഴെ വീണു. അവര്‍ പറഞ്ഞു: 'ഞങ്ങക്ക് ഹാറൂനിന്റെയും മൂസായുടെയും രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു' " (സൂ. ത്വാഹ 70) 

പലപ്പോഴും കാണാറുള്ള ഒരു തെറ്റിദ്ധാരണയാണ് മുകളിലെ ചോദ്യത്തിന് പിന്നിലും എന്ന് മനസ്സിലാക്കുന്നു.  സിഹ്ര്‍നു യാഥാര്‍ത്ഥ്യം ഇല്ല എന്ന് ഉറപ്പിക്കുകയും അതിനായി വിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍ തിരയുകയും ചെയ്യുന്നതിനാലാണ് ഈ പ്രശ്നം ഉദിക്കുന്നത്. സാഹിരുകള്‍ വിജയിക്കും എന്ന് സലഫീ ലോകത്ത്‌ ആര്‍ക്കും അഭിപ്രായമില്ല. സിഹ്ര്‍നു ഹഖീഖത്ത് ഉണ്ട് എന്ന് പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതും സാഹിറുകള്‍ വിജയിക്കും എന്ന് പറയുന്നതു കൊണ്ട് ഉദ്ദേശിക്കുന്നതും വ്യത്യസ്ത കാര്യങ്ങളാണെന്ന്  എന്ന് നമ്മള്‍ മനസ്സിലാക്കണം.

ഒന്നുകൂടി വ്യക്തത വരുത്തിയാല്‍

(1) മൂസ (അ) നു തോന്നലും പേടിയും ഉണ്ടാക്കാന്‍ സാഹിരുകള്‍ക്ക് സാധിച്ചു. തോന്നലും പേടിയും ഉണ്ടാക്കുന്നതില്‍ അവര്‍ വിജയിച്ചു എന്നര്‍ത്ഥം! എന്നാല്‍ ആ വടികള്‍ ഒന്നുപോലും യഥാര്‍ത്ഥ പാമ്പായി മാറിയിരുന്നില്ല.അതായത് സത്യത്തില്‍ അവര്‍ പരാജയപ്പെടുകയാണ് ചെയ്തത് എന്ന് വ്യക്തം. വസ്തുക്കളുടെ യാഥാര്‍ത്ഥ്യം മാറ്റാന്‍ സിഹ്രു കൊണ്ട് ആ സാഹിരുകള്‍ക്ക് സാധിക്കാത്തതിനെക്കുറിച്ചാണ് അവര്‍ വിജയിക്കില്ല എന്ന് അല്ലാഹു പറഞ്ഞത്.

(2) നബി(സ) ക്ക് സിഹ്രു ബാധിക്കുകയും ചെയ്യാത്ത ചില കാര്യങ്ങള്‍ ചെയ്തതായി തോന്നുകയും ചെയ്തുവെന്നു സ്വഹീഹുല്‍ ബുഖാരിയില്‍ കാണാം. (കൂടുതല്‍ പഠനങ്ങള്‍ക്ക്http://scribepad.blogspot.in/2014/11/2.html

അതായത് ഈ തോന്നലുകള്‍ സൃഷ്ടിക്കാന്‍ സാഹിരുകള്‍ക്ക് സാധിച്ചേക്കാം. എന്നിരുന്നാലും അവര്‍ ഒരിക്കലും വിജയിക്കുകയില്ല. അവര്‍ തീരാ നഷ്ടത്തിന് പാത്രമായവരാണ്. അല്ലാഹു പറയുന്നു: "അത്‌ ( ആ വിദ്യ ) ആര്‍ വാങ്ങി ( കൈവശപ്പെടുത്തി ) യോ അവര്‍ക്ക്‌ പരലോകത്ത്‌ യാതൊരു വിഹിതവുമുണ്ടാവില്ലെന്ന്‌ അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ ആത്മാവുകളെ വിറ്റ്‌ അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക്‌ വിവരമുണ്ടായിരുന്നെങ്കില്‍! (സൂ. അല്‍ ബഖറ 102) 



സിഹ്ര്‍: പഠനക്കുറിപ്പുകള്‍ -2



സിഹ്ര്‍ന് ഹഖീഖത്ത് (യാഥാര്‍ത്ഥ്യം) ഉണ്ടോ എന്നറിയുന്നതിന് ഈ ലേഖനവും അതില്‍ നല്‍കിയിട്ടുള്ള പണ്ഡിതന്മാരുടെ വിശദീകരനങ്ങളും പഠിക്കുക. സിഹ്ര്‍: ചില പഠനക്കുറിപ്പുകള്‍ -1 


1. നബി(സ) സിഹ്ര്‍ ബാധിച്ചു എന്ന ഹദീസ്‌ സ്വഹീഹായ സനദിലൂടെ വന്നിട്ടുണ്ടോ?

ഉണ്ട്. ഈ ഹദീസ്‌ സ്വഹീഹായ സനദിലൂടെ ആയിഷ(റ)യില്‍ നിന്ന് ഉദ്ധരിച്ച  പ്രമുഖ ഹദീസ്‌ ഗ്രന്ഥങ്ങള്‍

  • സ്വഹീഹുല്‍ ബുഖാരി - ആറു തവണ
  • സ്വഹീഹു  മുസ്ലിം
  • സുനന്‍ ഇബ്നു  മാജ
  • മുസ്നദ്‌ - ഇമാം അഹ്മദ്‌
  • മുസ്തദ്റക്ക് - ഇമാം ഹാക്കിം
  • ദലാഇലുന്നുബുവ്വ - ഇമാം ബൈഹഖി
  • ഇമാം നസാഈ
സൈദ്‌  ഇബ്നു അര്ഖം (റ)യില്‍ നിന്ന് നിവേദനം ചെയ്തവര്‍
  • ഇമാം നസഈ
  • ഇമാം അഹ്മെദ്
  • ഹുമൈദ്‌

ഇബ്നുല്‍ ഖയ്യിം പറയുന്നു: "പണ്ഡിതന്മാരുടെ അടുക്കല്‍ ഈ ഹദീസ്  സ്വഹീഹാണെന്ന കാര്യത്തില്‍ സ്ഥിരപ്പെട്ടതാണ്. ഏറ്റവും മികച്ച ഹദീസുകളില്‍ പെട്ടതാണ്". 

2. ഹദീസ്‌ സ്വാഹീഹാണെങ്കിലും നബി(സ)ക്ക് സിഹ്രു ബാധിച്ചു എന്നുള്ളത് വിശുദ്ധ ഖുര്‍ആനിലെ  എതിരല്ലെ? വിശുദ്ധ ഖുര്‍ആനിന് എതിരായി വരുന്ന ഹദീസുകള്‍ സ്വീകരിക്കെണ്ടാതില്ലല്ലോ?

സ്വഹീഹായ ഹദീസുകള്‍ ഒരിക്കലും വിശുദ്ധ ഖുര്‍ആനിന് എതിരായി വരികയില്ല. അപ്രകാരം പറയുന്നവര്‍ സത്യത്തില്‍ പറയുന്നത് - റസൂല്‍ (സ) രിസാലത്തില്‍ വഞ്ചന കാണിച്ചു എന്നാണു. വിശുദ്ധ ഖുര്‍ആനിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിട്ടുണ്ട്.

لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ • إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ • . فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ • ثُمَّ إِنَّ عَلَيْنَا بَيَانَهُ
"നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദ്യസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്റെ നാവു ചാലിപ്പിക്കെണ്ടതില്ല. തീര്‍ച്ചയായും അതിന്റെ സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്തു നീ പിന്‍തുടരുക. പിന്നീട് അതു (ഖുര്‍ആന്‍) വിവരിച്ചു തരലും (സുന്നത് - ഹദീസുകള്‍) നമ്മുടെ ബാധ്യതയാണ്."(75:16-19)
  إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحافِظُونَ
"നിശ്ചയം, ഈ ദിക്ര്‍നെ നാമാണ് അവതരിപ്പിച്ചത്. നാം തന്നെ അതിനെ സംരക്ഷിക്കും" (സൂ. ഹിജ്ര്‍ 9). ഖുര്‍ആന്‍ ലോകാവസാനം വരെ അല്ലാഹു സംരക്ഷിക്കും എന്ന് പറയുമ്പോള്‍ അതിന്റെ ലിഖിതം മാത്രം സംരക്ഷിക്കും എന്നല്ല, അതിന്റെ യഥാര്‍ത്ഥ ആശയങ്ങളും സംരക്ഷിക്കപ്പെടും എന്നും ലോകാവസാനം വരെ നിലനില്‍ക്കും എന്നുമാണ്. ഈ ആശയലോകം നിലനില്‍ക്കുന്നതിന് വിശുദ്ധ ഖുര്‍ആനിന്റെ വിവരണമായ നബി(സ)യുടെ ജീവിതചര്യയും ഇവിടെ സംരക്ഷിക്കപ്പെടും.  " الذِّكْرَ" എന്നത് കൊണ്ട് ഉദ്ദേശ്യം ഖുര്‍ആനും സുന്നത്തുമാണ്. ഈ വിഷയം പഠിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:-

  • ഉത്തമ നൂറ്റാണ്ടുകളില്‍ പെട്ട (നബി(സ)ക്ക് ശേഷമുള്ള ആദ്യ മൂന്ന് നൂറ്റാണ്ട്) പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ എന്താണ് പറഞ്ഞതു?
  •  ഈ വിഷയത്തില്‍ മുന്‍കാല തഫ്സീരുകള്‍ ഖുര്‍ആനിലെ ഈ ആയത്തുകള്‍ക്ക് എന്ത് വിശദീകരണം നല്‍കി എന്നന്വേഷിക്കണം? 
  • മുകളില്‍  സൂചിപ്പിച്ച ആയത്തുകളില്‍ നബി(സ)ക്ക് സിഹ്ര്‍ ബാധിച്ച ചര്‍ച്ചകള്‍ ആരെങ്കിലും നടത്തിയിട്ടുണ്ടോ?പില്‍ക്കാലത്ത് ഈ വാദങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ആളുകളുടെ വിശേഷങ്ങള്‍ എന്തൊക്കെ? അഹല് സുന്നയുടെ പണ്ഡിതന്മാര്‍ അവരോടു സ്വീകരിച്ച നിലപാടുകള്‍ എന്തായിരുന്നു?
  • പ്രമാണങ്ങളെയും സച്ചരിതരായ മുന്‍ഗാമികളെയും എല്ലാം അവഗണിച്ചുകൊണ്ട് എന്റെ ബുദ്ധിയില്‍ തോന്നുന്നതാണ് ശേരി എന്ന് പറഞ്ഞു സ്വയം സമാധാനിക്കുന്നത് എത്രത്തോളം ശേരിയുണ്ട്?
2) സൂ. ഇസ്രാഅ' 47,48; സൂ. ഫുര്‍ഖാന്‍ 8,9 എന്നീ ആയത്തുകള്‍ക്ക് എതിരാണോ? ഈ ആയത്തുകളില്‍ അക്രമികളാണ് നബി(സ)ക്ക് മാരണം ബാധിച്ചു എന്ന് വാദിച്ചവര്‍. നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്ന് നമ്മള്‍ പറയുമ്പോള്‍ നമ്മളും ആ അക്രമികളുടെ കൂട്ടത്തില്‍ പെട്ടുപോകില്ലെ?

മക്കാ മുശ്രിക്കുകള്‍ പറഞ്ഞു: "മാരണം ബാധിച്ച ഒരു പുരുഷനെ അല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല, (നബിയേ) നോക്കൂ: എങ്ങിനെ ആണ് അവര്‍ നിനക്ക് ഉപമകള്‍ വിവരിച്ചതെന്ന്! അങ്ങനെ അവര്‍ വഴി പിഴച്ചു പോയിരിക്കുന്നു.; ഇനി, അവര്‍ക്ക് ഒരു മാര്‍ഗവും (പ്രാപിക്കുക) സാധ്യമല്ല." (സൂ.ഇസ്രാഅ' 47,48)

റസൂല്‍(സ)യെക്കുറിച്ച് അക്രമികള്‍ പറഞ്ഞു: "മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങള്‍ പിന്‍പറ്റുന്നത്" (സൂ. ഫുര്‍ഖാന്‍ 8)

A) മക്കാ  മുശ്രിക്കുകളുടെ വാദം എന്തായിരുന്നു?

നബി(സ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഭയപ്പെട്ടിരുന്ന മക്കാ മുശ്രിക്കുകള്‍ നബി(സ)യെ പരിഹസിച്ചുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. നബി(സ) കവിയാണെന്നു,  ജൂത ക്ര്യസ്തവരില്‍ നിന്ന് കോപ്പി അടിച്ച് പറയുകയാണെന്ന്,... എന്തെല്ലാം. ഇക്കൂട്ടത്തില്‍ ഒരു വാദമായിരുന്നു നബി(സ) സിഹ്ര്‍ ബാധിച്ച് എന്തൊക്കെയോ വിളിച്ചു പറയുകയാണെന്നത്. റസൂല്‍ (സ) പഠിക്കുന്നതും ഖുര്‍ആനായി ഓതുന്നതും എല്ലാം സിഹ്ര്‍ന്റെ ഫലമായിട്ടാണ്. അതല്ലാതെ ഇതൊന്നും അല്ലാഹുവില്‍ നിന്നുള്ളതല്ല. ഇതായിരുന്നു അവരുടെ വാദം.ചില തഫ്സീരുകളില്‍ മജ്നൂന്‍ (ഭ്രാന്തന്‍) എന്നാണു മസ്രൂര്‍ എന്നതിന് പകരം ഉപയോഗിച്ചത്. 


B) അവതരണ പശ്ചാത്തലം: ഈ ആയത്തുകള്‍ നബി(സ)യുടെ മക്കാ കാലഘട്ടത്തില്‍ അവതരിച്ച ആയത്തുകളാണ്. നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്നത് മദീനയില്‍ നടന്ന സംഭവമാണ്. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ് - നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്ന സംഭവത്തെക്കുറിച്ചല്ല ഈ ആയത്തുകളിലെ പരാമര്‍ശം.

ഇവിടെ അവിശ്വാസികള്‍ നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്ന് പറഞ്ഞത് കളവാണ്. കാരണം സിഹ്ര്‍ ബാധിച്ചതുകൊണ്ടല്ല റസൂല്‍(സ) ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നത് എന്നത് അവര്‍ക്കും അറിയാം, നമുക്കും അറിയാം. മറ്റുള്ളവര്‍ നബി(സ)യില്‍ ആകൃഷ്ടരാകാത്തിരിക്കാന്‍ അവര്‍ ഗൂഡാലോചന നടത്തി തീരുമാനിച്ചതായിരുന്നു ഇപ്രകാരം ഒക്കെ പറയാം എന്നത്.

C) പശ്ചാത്തലം  ശെരിയാണോ എന്ന് നോക്കേണ്ടതുണ്ടോ? വിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍ എല്ലായ്പ്പോഴും ബാധകമല്ലെ?

പശ്ചാത്തലം മനസ്സിലാക്കിയാലേ യഥാര്‍ത്ഥ അവതരണ ലക്‌ഷ്യവും അര്‍ത്ഥ തലങ്ങളും മനസ്സിലാകൂ. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി ഉപയോഗിച്ചാല്‍ പലപ്പോഴും ആശയങ്ങള്‍ വികൃതമാകും. ഉദാ: 'അമുസ്ലിംകളെ കണ്ടിടത്തു വെച്ച് കൊല്ലണം' എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ഇത് യുദ്ധത്തിന്റെ സാഹചര്യമാണ്. ഈ സാഹചര്യം മറച്ചു വെച്ച് ഈ ആശയം ഖുര്‍ആന്റെ ആശയമാണ് എന്ന് പറഞ്ഞു നടപ്പില്‍ വരുത്തുമ്പോള്‍ വിശുദ്ധ ഖുര്‍ആനിന്റെ തന്നെ മറ്റു അധ്യാപനങ്ങള്‍ക്ക് എതിരാകുന്നു.

D) അവിശ്വാസികള്‍ നബി(സ)യെക്കുറിച്ച് പറയുന്നതെല്ലാം കളവായിരിക്കണം എന്നുണ്ടോ? 
സൂ. ഫുര്‍ഖാനിലെ തൊട്ടു മുമ്പുള്ള ആയത്ത് നോക്കുക: "ഇതെന്ത് പ്രവാചകന്‍, ഈ പ്രവാചകന്‍ ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ഒക്കെ ചെയ്യുന്നുണ്ടല്ലോ? എന്തുകൊണ്ട് അദ്ദേഹത്തോടൊപ്പം ഒരു മലക്കിനെ നിയോഗിച്ചില്ല, എന്തുകൊണ്ട് അദ്ദേഹത്തിനു തോട്ടങ്ങള്‍ നല്‍കിയില്ല. അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരു പുരുഷനെ ആണ് നിങ്ങള്‍ പിന്‍പറ്റുന്നത് " (സൂ. ഫുര്‍ഖാന്‍ 8,9)

അവിശ്വാസികള്‍  നബി(സ)യെക്കുറിച്ച് - ഇതെന്തു പ്രവാചകന്‍, ഭക്ഷണം കഴിക്കുന്ന പ്രവാചകനോ എന്ന് പരിഹസിച്ചിരുന്നു. അവിശ്വാസികളോട് എതിരാകാന്‍ റസൂല്‍(സ) ഭക്ഷണം കഴിച്ചിരുന്നില്ല എന്ന് നമ്മള്‍ പറയേണ്ടതുണ്ടോ? അങ്ങാടികളിലൂടെ നടന്നിരുന്നില്ല എന്ന് പറയണോ? ഇവിടെ അവിശ്വാസികള്‍ പറഞ്ഞത് കളവാണെങ്കിലും അവര്‍ പറയുന്ന എല്ലാ കാര്യങ്ങളും കളവാണെന്ന് പറയേണ്ടതില്ല. രാത്രി കിടക്കുമ്പോള്‍ ആയത്തുല്‍ കുര്സിയ്യ് പാരായണം ചെയ്‌താല്‍ പിശാചിന്റെ ഉപദ്രവം ഉണ്ടാകില്ല എന്ന് അബൂ ഹുറൈറ(റ) നു പഠിപ്പിച്ചു കൊടുത്തത്ശൈതാനാണ്.

3. വിശുദ്ധ ഖുര്‍ആനിലെ സൂ.അല്‍-അഅ'റാഫ് 195-ആം ആയത്തിന് എതിരല്ലെ റസൂല്‍ (സ) സിഹ്ര്‍ ഫലിച്ചു എന്ന് പറയുന്നത്?

ഈ ആയത്തില്‍ അല്ലാഹു പറയുന്നത് നോക്കൂ,
قُلِ ادْعُوا شُرَكَاءَكُمْ ثُمَّ كِيدُونِ فَلَا تُنظِرُونِ

(നബിയേ) പറയുക: 'നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിച്ചു പ്രാര്‍ഥിച്ചുകൊള്ളുവിന്‍; പിന്നെ വേണമെങ്കില്‍ എന്നോട് നിങ്ങള്‍ തന്ത്രം പ്രയോഗിച്ചു കൊള്ളുവിന്‍ - എന്നിട്ട് നിങ്ങള്‍ എനിക്ക് ഒഴിവു നല്‍കേണ്ടാ'.

നിങ്ങളും നിങ്ങളുടെ ദൈവങ്ങളും കൂടി ഒത്തൊരുമിച്ചുകൊണ്ട് യാതൊരു വിട്ടു വീഴ്ചയും എനിക്ക് നല്‍കാത്തവിധം എനിക്കെതിരായി എന്ത് തന്ത്രങ്ങള്‍ തന്നെ പ്രയോഗിച്ചാലും ഞാനതിനു ഒരു വിലയും നിലയും കല്പിക്കുന്നില്ല എന്നാണ് നബി(സ) അല്ലാഹു പറഞ്ഞതായി ഇവിടെ സൂചിപ്പിച്ചത്. ഇതില്‍ പറയുന്ന  شُرَكَاءَكُمْ (പങ്കാളികളില്‍) ജിന്നുകളും ബിംബങ്ങളും ഒക്കെ പെടും. അപ്പോള്‍ ജിന്നുകള്‍ക്ക് നബി(സ)ക്ക് യാതൊരു ഉപദ്രവും ഏല്‍പ്പിക്കാന്‍ സാധിക്കില്ല എന്ന് മനസ്സിലായില്ലെ? സിഹ്ര്‍ന്റെ കാരണക്കാരന്‍ ജിന്നായിരിക്കെ എങ്ങനെ ആണ് അവര്‍ക്ക്‌ റസൂല്‍(സ)ക്ക് ഉപദ്രവം (സിഹ്ര്‍) ഏല്‍പ്പിക്കാന്‍ സാധിക്കുന്നത്? ഇതാണ് ഈ വീക്ഷണം സ്വീകരിക്കുന്നവര്‍ ഉന്നയിക്കാറുള്ളത്.

അതേ, ഇവിടെ പറഞ്ഞ ഉപദ്രവം ജിന്നുകള്‍ക്കും മലക്കുകള്‍ക്കുംമനുഷ്യര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല. കാരണം ഇവിടെ പറയുന്നത് പ്രാര്‍ത്ഥനയെക്കുറിച്ചാണ്. കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അപ്പുറം ഉള്ള കാര്യങ്ങള്‍ ആരോട് ചോദിച്ചാലും ശിര്‍ക്കാണ്, അല്ലാഹുവിനോട് ഒഴിച്ച്. അത്തരം കാര്യങ്ങള്‍ക്ക് ഉത്തരം ചെയ്യാനും സാധിക്കുക അല്ലാഹുവിനു മാത്രമാണ്. 

നിങ്ങളും നിങ്ങളുടെ ദൈവങ്ങളും കൂടി ഒത്തൊരുമിച്ചുകൊണ്ട് യാതൊരു വിട്ടു വീഴ്ചയും എനിക്ക് നല്‍കാത്തവിധം എനിക്കെതിരായി എന്ത് തന്ത്രങ്ങള്‍ തന്നെ പ്രയോഗിച്ചാലും ഒരു ഉപദ്രവും വരുത്താന്‍ നിങ്ങള്‍ക്ക്‌ സാധിക്കില്ല എന്ന് നബി(സ)പറയുമ്പോള്‍ തന്നെ പല യുദ്ധങ്ങളിലും നബി(സ)ക്ക് പരിക്കുകള്‍ പറ്റുകയും ശത്രുക്കളുടെ പീഡനങ്ങള്‍ ഏല്‍ക്കുകയും ചെയ്തിട്ടുണ്ട് എന്നത് വിസ്മരിക്കരുത്. അപ്പോള്‍ ഈ ആയത്തില്‍ പറയുന്ന സംരക്ഷണം ഇത്തരം കാര്യങ്ങള്‍ക്കല്ല.നബി(സ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങളെ ഇല്ലാഴ്മ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളെയും അദ്ദേഹത്തെ കൊല്ലാനുള്ള ശ്രമങ്ങളെയുമാണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്.അതൊക്കെയും അല്ലാഹു തന്നെ നിഷ്ഫലമാക്കിയിട്ടുണ്ട്.  ജൂത സ്ത്രീ വിഷം നല്‍കിയപ്പോള്‍ നബി(സ)യുടെ കൂടെ ഉണ്ടായിരുന്നു സഹാബി(റ) മരണപ്പെട്ടു. എന്നാല്‍ നബി(സ)യെ അല്ലാഹു മരണത്തില്‍ നിന്നും സംരക്ഷിച്ചു. ഇത് ഇക്കാര്യത്തിന് നല്ലൊരു ഉദാഹരണമാണ്.

ഇവിടെ മനുഷ്യരില്‍ നിന്നും ഉള്ള ഉപദ്രവം പോലെ ജിന്നുകളില്‍ നിന്നുമുള്ള ചില ഉപദ്രവങ്ങള്‍ നബി(സ)ക്കും ഉണ്ടാകാം[നബി(സ)യുടെ ഖരീനില്‍ നിന്നുള്ള ഉപദ്രവം നബി(സ)ക്ക് ഉണ്ടാകില്ല, കാരണം അല്ലാഹു ആ ഖരീനിനെ നബി(സ)ക്ക് കീഴ്പ്പെടുത്തി നല്‍കിയിട്ടുണ്ട്. അത് നബി(സ)യോട് നന്മ മാത്രമെ കല്‍പ്പിക്കുകയുള്ളൂ]. എന്നാല്‍ നബി(സ)യെ അപായപ്പെടുത്താനോ വഹ് യിനെയൊ അതൊരിക്കലും ബാധിക്കില്ല. രണ്ടിന്റെയും സംരക്ഷണം അല്ലാഹുവാണ് ഏറ്റെടുത്തിട്ടുള്ളതാണല്ലോ.

4. ഈമാനുള്ള അല്ലാഹുവിന്റെ യഥാര്‍ത്ഥ ദാസന്മാരെ പിശാചിന് വഴിപിഴപ്പിക്കാന്‍ സാധിക്കുകയില്ല എന്ന് ഖുര്‍ആന്‍ പറയുന്നു. പിന്നെ എങ്ങനെ ആണ് പിശാചിന്റെ സ്വാധീനം കൊണ്ടുള്ള സിഹ്ര്‍ നബി(സ)ക്ക് ബാധിക്കുക?

പ്രവാചകന്മാരെ വഴികേടിലാക്കുംവിധം ഉപദ്രവിക്കാന്‍ പിശാചിന് സാധിക്കില്ല. എന്നാല്‍ അവരുടെ മനസ്സില്‍ ദുര്‍ബോധനം നടത്താന്‍ പിശാച് ശ്രമിച്ചിട്ടുണ്ട്. ഉദാ:- ആദം (അ) സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടാനുള്ള കാരണം ഇബ്‌ലീസ് ആണല്ലോ. പിശാചില്‍ നിന്നുള്ള ഒരു ഉപദ്രവം ആദം (അ)ന് ഏറ്റിട്ടുണ്ട് എന്നതല്ലെ ഇതില്‍ നിന്നും മനസ്സിലാകുന്നത്. ഇതിനര്‍ത്ഥം ആദം(അ) അല്ലാഹുവിന്റെ യഥാര്‍ത്ഥ ദാസന്‍ അല്ലായിരുന്നു എന്നാണോ (അല്ലാഹുവില്‍ ശരണം)?

നമസ്കാരത്തില്‍ നമ്മുടെ ശ്രദ്ധ തെറ്റിക്കുന്ന 'ഖന്‍സിബ്' എന്ന ശൈതാനെക്കുറിച്ചു റസൂല്‍ (സ) നമുക്ക്‌ പഠിപ്പിച്ചു തന്നിട്ടുണ്ട്. നമസ്കാരത്തില്‍ ശ്രദ്ധ ലഭിക്കുന്നില്ല എന്ന് പരാതിപ്പെട്ട സഹാബിയോടാണ് റസൂല്‍(സ) ഇപ്രകാരം പറഞ്ഞത്. സഹാബത്ത് അല്ലാഹുവിന്റെ യഥാര്‍ത്ഥ ദാസന്മാരുടെ കൂട്ടത്തില്‍ അല്ല എന്നാണോ (അല്ലാഹുവില്‍ ശരണം)?

ഓരോ മനുഷ്യരുടെയും കൂടെ ജിന്നുകളില്‍പ്പെട്ട ഒരു ഖരീന്‍ (അടുത്ത കൂട്ടുകാരന്‍) ഉണ്ട്. അത് തെറ്റുകള്‍ ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുമെന്ന് റസൂല്‍(സ) നമുക്ക്‌ പഠിപ്പിച്ചു തന്നു. എന്നാല്‍ തന്റെ കൂടെയുള്ള ഖരീനിനെ അല്ലാഹു റസൂല്‍ (സ) കീഴ്പ്പെടുത്തിക്കൊടുത്തു. അതിനാല്‍ റസൂല്‍(സ)യോട് അത് തിന്മകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കില്ല എന്നും അദ്ദേഹം നമുക്ക്‌ പഠിപ്പിച്ചു തന്നു. നബി(സ)യുടെ നമസ്കാരത്തില്‍ ശ്രദ്ധ തെറ്റിക്കാന്‍ വന്ന ശൈതാന്റെ നാവ്‌ നബി(സ) പിടിച്ചുവലിച്ചതായ സംഭവങ്ങള്‍ ഹദീസുകളില്‍ കാണാം.

ഇവയില്‍ നിന്ന് മനസ്സിലാകുന്നത് ഈമാന്‍ ശക്തമായവരെ ശിര്‍ക്കിലെക്കെത്തിക്കാന്‍ ശൈതാണ് സാധിക്കില്ല.

5. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? (A) സിഹ്ര്‍ കാരണം മൂസ(അ)ന് ഇല്ലാത്തത് ഉള്ളതായി തോന്നി - ഖുര്‍ആനിന് എതിരല്ല; (B) നബി(സ) ചെയ്യാത്തത് ചെയ്തതായി തോന്നി - ഖുര്‍ആനിന് എതിര് !!

'പ്രവാചകന്മാര്‍ക്ക്  സിഹ്ര്‍ ബാധിക്കുകയില്ല' എന്ന്‍ വിശുദ്ധ ഖുര്‍ആന്‍ എവിടെയും പറയുന്നില്ല. എന്ന് മാത്രമല്ല പ്രവാചകന്മാര്‍ക്ക് സിഹ്ര്‍ ബാധിച്ചതായി വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. മൂസ(അ)യും ഫിര്‍ഔനിന്റെ സാഹിരുകളും തമ്മില്‍ നടന്ന സംഭവം വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. അവിടെ സാഹിറുകള്‍ നിലത്തിട്ട വടികള്‍ പാമ്പായി മൂസ (അ)ക്ക് തോന്നി (സത്യത്തില്‍ ഈ തോന്നല്‍ സിഹ്ര്‍ ഫലിച്ചതാണ്, അത് സാദാ മാജിക്‌ ആണെന്ന് പറഞ്ഞാലും. മാജിക്കും സിഹ്റിന്റെ ഇനത്തില്‍ പെട്ടതാണ്. ആ സാഹിറുകള്‍ ഉദ്ദേശിച്ചത് മൂസ(അ)യും ജനങ്ങള്‍ക്കും ആ വടികള്‍ പാമ്പായി തോന്നണം  എന്നായിരുന്നു. നമുക്ക്‌ മനസ്സിലാകാത്ത ചില മാര്‍ഗങ്ങളിലൂടെ അവര്‍ അത് നേടി എടുക്കുകയും ചെയ്തു), മൂസ (അ) ഭയന്നു. വിശുദ്ധ ഖുര്‍ആനില്‍ മൂസ (അ)ക്ക് സിഹ്ര്‍ ബാധിച്ചതായി പറയുന്ന അതേ പദം തന്നെയാണ് ഹദീസുകളില്‍ നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചതിനും ഉപയോഗിച്ചിട്ടുള്ളത്. പിന്നെ എങ്ങനെ ആണ് ഒന്നിനെ മാത്രം സ്വീകരിക്കാന്‍ സാധിക്കുന്നത്!?


ഈ രണ്ടു വിഷയത്തിലും തോന്നലുകള്‍ ഉണ്ടാക്കാനാണ് സാഹിരുകള്‍ ശ്രമിച്ചത്. ഇതില്‍ ഒന്നില്‍ തോന്നലുകള്‍ ഉണ്ടാകാന്‍ കാരണം ജിന്നല്ലെന്നും  രണ്ടാമത്തേതില്‍ കാരണം ജിന്നാണെന്നും എങ്ങനെ ആണ് മനസ്സിലാകുന്നത്? 

6. സാഹിറുകള്‍ വിജയിക്കുകയില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. പിന്നെ എങ്ങനെ ആണ് നബി(സ)ക്ക് സിഹ്ര്‍ ചെയ്യുന്നതില്‍ സാഹിറുകള്‍ വിജയിക്കുക?

മൂസ(അ) അറിയാത്ത മാര്‍ഗത്തിലൂടെ (അഭൌതിക മാര്‍ഗമല്ല) വടികള്‍ പാമ്പാക്കി തോന്നിക്കാന്‍ സാഹിരുകള്‍ക്ക് സാധിച്ചു. അവര്‍ ചെയ്ത കാര്യത്തില്‍ പ്രത്യക്ഷത്തില്‍ അവര്‍ വിജയിചില്ലെ? എന്നിട്ടും ഈ സംഭവത്തിന്റെ അവസാനം അല്ലാഹു പറയുന്നത് കാണുക: وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَى. "സാഹിരുകള്‍ എവിടെ ചെന്നാലും വിജയിക്കുകയില്ല" (സൂ.ത്വാഹ 69). 

പലപ്പോഴും റസൂല്‍(സ)ക്ക് സിഹ്ര്‍ ബാധിച്ച ചര്‍ച്ചകളിലാണ് ഈ ആയത്ത് തെളിവായി ചൂണ്ടിക്കാണിക്കാറുള്ളത്. അതായത് സൂ. ഇസ്രാഇലെയും ഫുര്‍ഖാനിലെയും ആയത്തുകളുടെ വിശദീകരങ്ങളില്‍. മൂസ(അ)നെയും ജനങ്ങളെയും തോന്നിപ്പിക്കുന്നതില്‍ സാഹിറുകള്‍ വിജയിച്ചിട്ടും അവര്‍ വിജയിക്കുകയില്ല എന്ന് അല്ലാഹു പറയുന്നു.  ഇത് വൈരുധ്യമല്ലെ? ഈ വിശദീകരണം സൂ. ഇസ്രാഇലെയും ഫുര്‍ഖാനിലെയും ആയത്തുകളുടെ കൂടെ നല്‍കുന്നത് ശെരിയാണോ?

സിഹ്ര്‍  ചെയ്യുന്നതില്‍ മൂസ(അ)യുടെ സംഭവത്തിലോ, റസൂല്‍(സ)യുടെ സംഭവത്തിലോ സാഹിറുകള്‍ വിജയിച്ചിട്ടില്ല. വടികളെ യഥാര്‍ത്ഥ പാമ്പുകളാക്കാന്‍ മൂസ(അ)യുടെ എതിരുള്ളവര്‍ക്കോ, റസൂല്‍(സ)യെ കൊല്ലാന്‍ ലക്‌ഷ്യം വെച്ചവര്‍ക്ക് അതിനോ സാധിച്ചിട്ടില്ല. രണ്ടുപേര്‍ക്കും തോന്നലുകളാണ് ഉണ്ടായത്. സിഹ്ര് കൊണ്ട് ഒരുവസ്തുവിന്റെ യാഥാര്‍ത്ഥ്യം മാറ്റുക സാധ്യമല്ല തന്നെ എന്നത് പ്രത്യേകം ഓര്‍ക്കണം..

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനിയുടെ വാക്കുകള്‍ കാണുക ''മൂസ നബി(അ) സിഹ്ര്‍ ബാധിതനാണ് എന്ന് ഫിര്‍ഔന്‍ ആരോപിച്ച കാര്യം എടുത്തു പറഞ്ഞ ഖുറാനില്‍ (17:10) തന്നെ മൂസ(അ)ക്ക് ജല വിദ്യക്കാരുടെ സിഹ്രു നിമിത്തം മിത്യ ദര്‍ശന മുണ്ടായ കാര്യം സുവ്യക്തമാക്കിയിട്ടുണ്ട്. ഒരു പ്രവാചകന്‍ പ്രബോധനം ചെയ്യുന്ന മുഴുവന്‍ ആശയ ആദര്‍ശങ്ങളും ആരുടെയോ സിഹ്ര്‍ ബാധിച്ചതിന്റെ ഫലമായി ഉണ്ടായ മനോവൈകല്യതിന്റെ ഫലമാണ് എന്ന് പറയുന്നതും പ്രവാചകന്  എപ്പോഴോ ഒരിക്കല്‍ സിഹ്രു ഭാധ നിമിത്തം മിത്യ ധര്ഷനമോ അയതാര്തമായ തോന്നലുകലോ ഉണ്ടായി എന്ന് പറയുന്നതും തമ്മില്‍ കൂടുതല്‍ അന്തരമുണ്ട് (ശബാബ് 2005 ജനുവരി -21 )

7. ഇമാം ബുഖാരി (റ), ഇമാം മുസ്ലിം (റ) തുടങ്ങിയ ഹദീസ്‌ പണ്ഡിതന്മാര്‍ക്കൊന്നും ഈ ഹദീസ്‌ വിശുദ്ധ ഖുര്‍ആനിന് എതിരാണ് എന്നത് മനസ്സിലായിരുന്നില്ല? അവര്‍ക്ക്‌ ഈ വിഷയത്തില്‍ അബദ്ധം സംഭവിച്ചിട്ടുണ്ട്?

സത്യത്തില്‍ ഇതൊരു വിചിത്ര വീക്ഷണമാണ്!! സ്വഹീഹുല്‍ ബുഖാരിയിലെയും സ്വഹീഹു മുസ്ലിമിലെയും ഹദീസുകളെക്കുറിച്ചു ആഹ്ലുസുന്നയുടെ പണ്ഡിതരുടെ വീക്ഷണം എന്ത് എന്ന് നമ്മള്‍ മനസ്സിലാക്കണം. ഇബ്നുല്‍ ഖയ്യിം (റ) പറയുന്നു: "അറിയുക! ശൈഖുല്‍ ഇസ്ലാം അബൂ അമ്റിനെ പോലെയും അദ്ദേഹത്തിന്റെ മുന്‍ഗാമിയായ അബൂ ത്വാഹിരിനെ പോലെയുമുള്ള പണ്ഡിതന്മാര്‍ പറഞ്ഞത് പോലെ ബുഖാരിയിലെയും മുസ്ലിമിലെയും ഹദീസുകള്‍ ഈ ഗണത്തില്‍ പെടും. അവയെ മുഹദ്ദിസുകള്‍ പൂര്‍ണ്ണമായും സ്വീകരിച്ചു സത്യപ്പെടുത്തിയിട്ടുണ്ട്. അവ മൂലം ഖണ്ഡിതമായ ജ്ഞാനം ലഭിക്കുന്നതാണ്. അവയിലെ ഹദീസുകളെക്കുറിച്ചു ഉസൂലികളും ആഹ്ലുകലാമിന്റെ ആളുകളുമായ ചിലര്‍ ചില എതിര്‍പ്പുകള്‍ പറഞ്ഞത് ഒട്ടും പരിഗണനീയമല്ല. കാരണം മതകാര്യങ്ങളിലെ ഇജ്മാഇല്‍ പരിഗണിക്കുന്നത് മതപണ്ഡിതരുടെ വാക്കുകളാണ്. ഇത്തരക്കാരുടെതല്ല."(മുഖ്തസറുസ്സസവാഇഖില്‍ മുര്‍സല 2/374)

8. ഇസ്ലാമിക ലോകത്ത് ആരും സ്വഹീഹുല്‍ ബുഖാരിയിലെയും മുസ്ലിമിലെയും ഹദീസുകള്‍ക്ക് ഖണ്ഡനം/വിമര്‍ശനം പറഞ്ഞിട്ടില്ലെ?

ഇമാം ദാറഖുത്നി, അബൂ മസ്ഊദ' ദിമഷ്കി, ഇബ്നു ഹസം* (റ) എന്നിവര്‍ വിമര്‍ശനം പറഞ്ഞിട്ടുണ്ട്. സ്വഹീഹുല്‍ ബുഖാരിയിലെ നൂറ്റി പത്തോളം ഹദീസുകളെ ഇമാം ദാറഖുത്നി നിരൂപണ വിധേയമാക്കിയിട്ടുണ്ട്. അവയെക്കുറിച്ച് ഇമാം നവവി(റ) പറയുന്നത്: "ഈ വിമര്‍ശനങ്ങള്‍ ഭൂരിഭാഗം വരുന്ന ഫുഖഹാക്കളുടെയും, ഉസൂലി പണ്ഡിതന്മാരുടെയും മറ്റും നിലപാടുകള്‍ക്ക്‌ വിരുദ്ധമായ തരത്തില്‍ ചില മുഹദ്ദിസുകളുടെ വളരെ ദുര്‍ബലമായ വാക്കുകളില്‍ സ്ഥാപിക്കപ്പെട്ടതാണ്. അവയില്‍ നീ വഞ്ചിതനാകേണ്ടതില്ല." ഇബ്നു ഹജര്‍(റ) ഫത്‌ഹുല്‍ ബാരിയുടെ ആമുഖത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ഇമാം ദാറഖുത്നി(റ) യുടെ വിമര്‍ശന പഠനത്തിനു ആഹ്ലുസുന്നയുടെ അക്കാലത്തും പിന്‍കാലത്തുമായി വന്ന മഹാന്മാരായ പണ്ഡിതര്‍ ഖണ്ഡനം രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ നിലനില്‍ക്കാത്തതാണ്. 

നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചതായി പറയുന്ന സ്വഹീഹുല്‍ ബുഖാരിയിലെ ആറു ഹദീസുകളെയും ഇമാം ദാറഖുത്നി, അബൂ മസ്ഊദ' ദിമഷ്കി, ഇബ്നു ഹസം(റ) പോലുള്ള പണ്ഡിതരോന്നും നിരൂപണ വിധേയമാക്കിയിട്ടില്ല എന്നത് ഈ വിഷയം പഠിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.  അവര്‍ക്ക്‌ പോലും ഈ ഹദീസുകള്‍ക്ക് ന്യൂനതകള്‍ ഉള്ളതായി തോന്നിയിട്ടില്ല.

സ്വഹീഹുല്‍  ബുഖാരിയില്‍ ആവര്‍തത്തിച്ചു ആറു തവണ ഇമാം ബുഖാരി(റ) ഈ ഹദീസ്‌ നല്‍കുന്നുണ്ട്. അബദ്ധത്തില്‍ ഇക്കാര്യത്തില്‍ ഇമാം ബുഖാരി(റ)ക്ക് ചെറിയ പോരായ്മകള്‍ വന്നു എന്ന് സങ്കല്പിക്കുക. എന്നാല്‍ തന്നെയും ഒരേ തെറ്റ്‌ ആവര്‍ത്തിച്ചു ആറോളം തവണ വരിക എന്നു പറയുമ്പോള്‍ ? പൂര്‍ണ്ണമായും മുസ്ലിം ലോകം സ്വഹീഹെന്നു വിശ്വസിക്കുന്ന ഒരു ഗ്രന്ഥത്തില്‍ തന്നെ ഒരേ വിഷയത്തില്‍ ഇത്രയധികം 'ദുര്‍ബലമായ' ഹദീസുകള്‍ ഉണ്ടെന്നു പറയുമ്പോള്‍ പിന്നെ ഏതെല്ലാം ഹദീസുകള്‍ നമുക്ക്‌ സ്വീകരിക്കാനാകും? 'തൌഹീദിന് എതിരായ' ഒരു കാര്യം ഒരാള്‍ പറഞ്ഞാല്‍ പിന്നെ അയാളിലൂടെ മറ്റു റിപ്പോര്‍ട്ട്‌കള്‍ സ്വീകാര്യമാകുമോ? അതേ കടുത്ത ഹദീസ്‌ നിഷേധത്തിലെക്കുള്ള ചുവടുവെപ്പാണ് ഇത്തരം വീക്ഷണങ്ങള്‍.  ഇതിന്റെ ഒക്കെ ഗൗരവം ഓര്‍ത്തു നോക്കിയെ? ഇസ്ലാമിന്റെ വിശ്വാസ കാര്യങ്ങള്‍ പോലും കൃത്യമായി മനസ്സിലാക്കാത്ത പണ്ഡിതന്മാരായിരുന്നു അവര്‍ എന്നാണോ നമ്മള്‍ വിശ്വസിക്കേണ്ടത്? അത്തരത്തിലുള്ള ഹദീസ്‌ പണ്ഡിതന്മാരിലൂടെ ആണോ അല്ലാഹു ഹദീസുകളെ സംരക്ഷിച്ചത്? 

ഒരേ ആശയം വരുന്ന എല്ലാം ഹദീസുകളും സ്വഹീഹു ആണെങ്കിലേ ആ ആശയം വരുന്ന മറ്റു ഹദീസുകള്‍ സ്വീകരിക്കാവൂ എന്നുണ്ടോ? 

ഇല്ല. ഒരു ഉദാ:- "ഇന്നമല്‍ അഅ'മാല് ബിന്നിയ്യത്ത്" എന്ന ഹദീസ്‌ എഴുന്നൂറോളം വ്യത്യസ്ത ആളുകളിലൂടെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ എല്ലാറ്റിലും ദുര്‍ബലതകള്‍ ഉണ്ട്. ഒന്നിനൊഴികെ. അതാണ്‌ ഉമര്‍(റ)യിലൂടെ ഉദ്ധരിക്കപ്പെട്ടത്. ഇതാണ് ഇമാം ബുഖാരി(റ) സ്വഹീഹുല്‍ ബുഖാരിയില്‍ ആദ്യമായി ചേര്‍ത്ത ഹദീസ്‌. 

ഹദീസ്‌ സ്വഹീഹാണോ എന്നാണു പരിശോധിക്കേണ്ടത്. സ്വഹീഹാണെന്ന് ബോധ്യപ്പെട്ടാല്‍ യാതൊരു ശങ്കയുമില്ലാതെ അത് സ്വീകരിക്കണം. എന്നിട്ടും സ്വീകരിക്കാന്‍ മനസ്സ് തയ്യാറാകുന്നില്ലെങ്കില്‍ എന്റെ ബുദ്ധിക്ക് എന്തോ കുഴപ്പമുണ്ട്. തല്‍ക്കാലം ഈ ഹദീസ്‌ പഠനത്തിനായി മാറ്റി വെക്കാം എന്നാണു ചിന്തിക്കേണ്ടത്. അതല്ലാതെ സ്വഹീഹായ ഹദീസുകളെ തള്ളുകയും അവ തൌഹീദിന് വിരുദ്ധമാണ് എന്ന് ഉന്നയിക്കുകയും അല്ല വേണ്ടത്. ഒരു തരത്തില്‍ നോക്കിയാല്‍ മുസ്ലിംകള്‍ അന്ധവിശ്വാസികള്‍ തന്നെ. അവര്‍ ഖുര്‍ആനും സുന്നത്തും അന്ധമായി വിശ്വസിക്കുന്നു. ആ അര്‍ത്ഥത്തിലാണ് ഇത്തരം കാര്യങ്ങള്‍ അന്ധവിശ്വാസത്തിന്റെ ഭാഗമാണ് എന്ന് പറയുന്നത് എങ്കില്‍ അത്തരം ഒരു അന്ധ വിശ്വാസത്തോട് കൂടി റബ്ബിനെ കണ്ടുമുട്ടാനാണ് എനിക്കേറെ പ്രിയം. അതാണല്ലോ 'ഞങ്ങള്‍ കേട്ട്, അനുസരിച്ചു' എന്ന് പറഞ്ഞ സഹാബത്തിന്ടെ മാര്‍ഗം 

9. നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്ന ഹദീസിനെ ആദ്യമായി തള്ളിയത്/വിമര്‍ശിച്ചത് ആരൊക്കെയാണ്?

ഹിജ്ര 305 ല്‍ ജനിച്ച ഇമാം അബൂബക്കര്‍ അല്‍ ജസ്സാസ്‌ എന്ന പണ്ഡിതനാണ് നബി(സ)ക്ക് സിഹ്ര്‍ ഫലിച്ചു എന്ന ഹദീസിനെ ഇസ്ലാമിക ലോകത്ത് ആദ്യമായി തള്ളിക്കളഞ്ഞത്. അതിനു മുന്‍പ്‌ ആരും തന്നെ ഈ ഹദീസുകലെക്കുറിച്ചു  അത്തരം അഭിപ്രായം പറഞ്ഞിട്ടില്ല. ഈ ഹദീസുകളെ തള്ളിയ പണ്ഡിതന്മാര്‍ ഇവരൊക്കെ ആണ്.
  • ഇമാം അബൂബക്കര്‍ അല്‍ ജസ്സാസ്‌ 
  • അബൂ  ജഅഫര്‍ അല്‍ ഇസ്തര്ബാദി
  • ഇമാം  മന്‍സൂര്‍ മതുരീതി
  • ഫഖ്രുധീന്‍ അര്‍-റാസി
  • ഇമാം ഇബ്നു ഹസം * (അദ്ദേഹം പൂര്‍ണ്ണമായി തള്ളിയിട്ടില്ല)
ഇനി കേരളീയ പശ്ചാത്തലം നോക്കുകയാണെങ്കില്‍ 
  • സി.എന്‍
  • ചേകന്നൂര്‍  മൗലവിയും കൂട്ടരും
  • ജമാഅത്തെ ഇസ്ലാമി
  • കെ.എന്‍.എം. മര്‍കസുദ്ദഅവ
  • കെ.എന്‍.എമ്മി(CD Tower)ല്‍ പെട്ട ചിലര്‍
മുകളില്‍ പറയുന്ന എല്ലാവരും തന്നെ ഹിജ്ര മുന്നൂറുകള്‍ക്ക് ശേഷം ജീവിച്ചവരാണ്. നമ്മള്‍ നബിദിനത്തെക്കുറിച്ച് പറയാറുള്ളത് പോലെ ഇത് ഹിജ്ര മുന്നൂറിനു ശേഷം വന്നതാ..! നബി(സ)യുടെ സഹാബാക്കളോ (റ) അവരെ തുടര്‍ന്ന സച്ചരിതരായ മൂന്നു നൂറ്റാണ്ടുകാരോ ഈ ഹദീസുകളെ വിമര്‍ശിച്ചിട്ടില്ല എന്ന് മാത്രമല്ല അവരില്‍ പലരും അവരുടെ ശിഷ്യന്മാര്‍ക്ക് ഈ ഹദീസുകള്‍ കൈമാരിയവരാണ്. 

10. എന്തായിരുന്നു  ഈ ഹദീസുകള്‍ തള്ളിക്കളയുന്നതിനു അവര്‍ പറഞ്ഞ കാരണങ്ങള്‍?

മുഅതസിലിയാക്കളും റാഫിളികളുമാണ് റസൂല്‍(സ)ക്ക് സിഹ്ര്‍ ബാധിച്ച ഹദീസുകളെ എതിര്‍ത്തതായി മനസ്സിലാക്കുന്നത്. ബുദ്ധിയെ അമിത പ്രാധാന്യത്തോട് കൂടി കണ്ടെതുകൊണ്ട് സംഭവിച്ച അബദ്ധങ്ങളാണ് ഇവയൊക്കെ. സത്യത്തില്‍ പ്രമാങ്ങളുടെ മേലെ ബുദ്ധിക്ക് സ്ഥാനം കൊടുക്കരുത്. ബുദ്ധിയുടെ വെളിച്ചത്തിലാണ് പലരും ഈ ഹദീസുകളെ വിശദീകരിക്കാരുള്ളത്. അവരുടെ ഈ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതാണോ എന്ന് ആദ്യം പരിശോധിക്കണം. ഇന്ഷാ അല്ലാഹ് താഴെ ഹദീസ്‌ അസ്സിഹ്ര്‍ ചര്‍ച്ച ചെയ്യുന്നിടത്ത് നോക്കാം.

11. അപ്പോള്‍ റസൂല്‍ (സ)ക്ക് സിഹ്ര്‍ ബാധിച്ച സംഭവം പണ്ഡിതലോകം അംഗീകരിക്കുന്നു എന്നാണോ പറയുന്നത്. ആരെല്ലാമാണ് അപ്രകാരം പറഞ്ഞത്. അഹല്സുന്നയില്‍ പെട്ട ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

അതെ. പൌരാണികരും ആധുനികരുമായ ആഹ്ലുസുന്നയുടെ പണ്ഡിതന്മാര്‍ ഒക്കെയും ഈ ഹദീസുകളെ സ്വീകരിച്ചിട്ടുണ്ട്. 
  1. നബി(സ) യാണ് തനിക്ക്‌ സിഹ്ര്‍ ബാധിച്ചു എന്ന് നമുക്ക്‌ പറഞ്ഞു തന്നത്
  2. സഹാബാക്കള്‍ - ആയിഷ(റ), സൈദ്‌ ഇബ്ന്‍ അര്‍ഖം (റ),ഇബ്നു അബ്ബാസ്‌(റ), അനസ്‌ ബ്നു മാലിക്‌(റ),..
  3. താബിഉകള്‍ - ഇബ്നു ഉമര്‍(റ), ഉര്‍വത്ത് ഇബ്നു സുബൈര്‍(റ), ഇക്രിമ(റ),...
  4. താബിഉ താബിഉകള്‍ - ഇമാം ബുഖാരി, മുസ്ലിം, ഇബ്നു മാജ, നസഈ, അഹ്മെദ്, ത്വബ്‌റാനി, ഹാകിം, ഇബ്നു കസീര്‍ (റ),...
  5. സച്ചരിതരായ മാര്‍ഗത്തില്‍ അവരെ തുടര്ന്നവര്‍ - ഇബ്നു തയ്മിയ്യ, ഇബ്നുല്‍ ഖയ്യിം, ഖാളി ഇയാള, ഇബ്നു അബീ ശൈബ, ഇമാം ദഹബി, ഇബ്നു ഹജര്‍, ഇമാം നവവി, ഇമാം ഷൌഖാനി (റ),,...
  6. ആധുനിക സലഫീ പണ്ഡിതര്‍ - ഷെയ്ഖ്‌ ഇബ്ന്‍ ബാസ്, ഷെയ്ഖ്‌ അല്‍ബാനി,..


12. നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്ന് പറയുമ്പോള്‍ അത് വഹ് യിനെയും രിസാലത്തിനെയും ബാധിക്കുകയില്ലെ?

അല്ലാഹു നബി(സ)യെ സംരക്ഷിക്കും എന്ന് പറഞ്ഞത് ഏതു അര്‍ത്ഥത്തിലാണ്? സിഹ്ര്‍ പോലുള്ള കാര്യത്തില്‍ നിന്നും സംരക്ഷിക്കും എന്നതാണോ? ഇസ്മത്ത് എന്നത് കൊണ്ട് ഉദ്ദേശ്യം രിസാലത്തിനിടയില്‍, അതുപോലെ അത് മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുക്കുന്ന (തബ്ലീഗ്) വിഷയത്തിലും റസൂല്‍(സ)ക്ക് സാധിക്കാത്ത അവസ്ഥ ശത്രുക്കള്‍ ഉണ്ടാക്കുന്നതില്‍ നിന്നുള്ള  സംരക്ഷണം അല്ലാഹു കൊടുക്കും എന്നാണു. അതുപോലെ അവരുടെ കൈകൊണ്ടാല്ല നബി(സ) കൊല്ലപ്പെടുക എന്നൊക്കെയാണ്. 

സ്വഹീഹു മുസ്ലിമിന്റെ ശരഹില്‍ ഇമാം മാസിരി (റ)യെ ഉദ്ധരിച്ചുകൊണ്ട് ഇമാം നവവി(റ) - ഇതൊരിക്കലും നുബുവ്വത്തിനെ ബാധിക്കുകയില്ല എന്ന് പറയുന്നുണ്ട്. 

ലോകത്തില്‍  ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുക അംബിയാക്കളായിരിക്കും എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഇമാം ഇബ്നു ഖയ്യിം (റ) പറയുന്നു:  റസൂല്‍ (സ)ക്ക് ബാധിച്ച സിഹ്ര്‍ രോഗത്തില്‍ പെട്ടൊരു രോഗമായിരുന്നു. എന്നിട്ട് അല്ലാഹു അതിനു ശിഫ നല്‍കുകയും ചെയ്തു. അതില്‍ ഒരു കുഴപ്പവും ഇല്ല, റസൂല്‍ (സ)യുടെ സ്ഥാനം ഇടിച്ചു താഴ്ത്തുന്ന ഒന്നും അതിലില്ല. കാരണം രോഗം, ബോധക്ഷയം, എന്നിവയൊക്കെ അംബിയാക്കള്‍ക്കും ഉണ്ടാകും, റസൂല്‍ (സ) തന്റെ കുതിരപ്പുറത്തു നിന്ന് വീഴുകയും ഒരു ഭാഗത്തിനു മുറിവേല്‍ക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. 
ഖാളി ഇയാള് (റ) പറയുന്നു: ചില ആളുകള്‍ ചോദിക്കുന്നു, 'പ്രവാചകന്‍ മൌസൂമായിരിക്കെ അവ്യക്തത ഉണ്ടാക്കുന്ന കാര്യം എങ്ങനെയാണു ഉണ്ടാവുക'. എന്നാല്‍ അറിയുക, ഈ ഹദീസ് സ്വഹീഹാനു എന്ന് ഐക്യകണ്ടേനെ അഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ മത നിഷേധികള്‍ (മുല്‍ഹിധുകള്‍) ആണ് നിഷേധിച്ചത്. അവര്‍ ഈ ഹദീസ് കൊണ്ട് ഏറെ ബുധിമുട്ടിയിട്ടുണ്ട്. അവരുടെ ബുദ്ധി കുറവായത് കൊണ്ടും, ഇത് പോലെ ശറഹില്‍ ഉള്ള കാര്യങ്ങള്‍ സംശയമുണ്ടാക്കി മനസ്സിലാക്കുന്നത്‌ കൊണ്ടും ആണ് ഇങ്ങനെ സംഭവിച്ചത്. അല്ലാഹു മതത്തെയും നബിയേയും അവ്യക്തതയുണ്ടാക്കുന്ന കാര്യത്തില്‍ നിന്നും സംരക്ഷിച്ചിട്ടുണ്ട്. രോഗങ്ങളില്‍ പെട്ട ഒരു രോഗമാണ് സിഹിറ്. മറ്റു രോഗങ്ങള്‍ സംഭവിക്കുന്നത്‌ പോലെ സിഹ്റും ഉണ്ടാകാം. ഇത് റസൂല്‍(സ)യുടെ നുബുവ്വത്തില്‍ ഒരു കുറവും വരുത്തുന്നില്ല , മാത്രമല്ല ദുന്യവിയായ വിഷയത്തില്‍ മാത്രമാണ് അവ്യക്തതകള്‍ ഉണ്ടായിട്ടുള്ളത്. റസൂല്‍(സ)യെ ഏത് കാര്യത്തിന് നിയോഗിച്ചുവോ അതിലല്ല. മറിച്ചു ബൌധിക വിഷയത്തില്‍ പ്രവാചകന്‍ ഏതൊരു മനുഷ്യനെയും പോലെയാണ്". തുടര്‍ന്ന് അദ്ദേഹം വീണ്ടും പറയുന്നു: ഇത് റസൂല്‍ (സ)ക്ക് പ്രത്യക്ഷത്തിലും അവയവങ്ങളിലും മാത്രമാണ് ബാധിച്ചത്. അദ്ദേഹത്തിന്റെ ഖല്‍ബിലും, വിശ്വാസത്തിലും ,ബുദ്ധിയിലും ബാധിചിടില്ല" (ഖാളി ഇയാള്- അഷിഫ ബി തഅരീഫി ഉകൂകില്‍ മുസ്തഫ, പേജ്. 375)

13. റസൂല്‍  (സ)ക്ക് സിഹ്ര്‍ ചെയ്യുന്നതിലൂടെ ലബീദ്‌ന്റെ ലക്‌ഷ്യം എന്തായിരുന്നു ? അതിന്റെ സാഹചര്യം എന്തായിരുന്നു?

ഇബ്നു ഹജര്‍ സ്വഹീഹുല്‍ ബുഖാരിക്ക് ശരഹ് എഴുതിയിടത്ത് രേഖപ്പെടുത്തിയ കാര്യം - ഹിജ്റ ഏഴില്‍ ഹുദൈബിയയില്‍ നിന്ന് മദീനയിലേക്ക്‌ മടങ്ങിയ ശേഷം ജൂതന്മാരില്‍പ്പെട്ട ലബീദ്‌ ഇബ്നു അഅ'സം റസൂല്‍(സ)ക്ക് സിഹ്ര്‍ ചെയ്തു. മൂന്നു സ്വര്‍ണ്ണ നാണയങ്ങള്‍ക്ക് പകരമായി ലബീദ്‌ സിഹ്ര്‍ ചെയ്തു. ലബീദിന്ടെ സഹോദരി പറഞ്ഞു: മുഹമ്മദ്‌ നബിയാണെങ്കില്‍ അല്ലാഹു ഇത് അറിയിക്കുകയും അതില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും. അതുപോലെ മുഹമ്മദ്‌ നബിയല്ല എങ്കില്‍ അദ്ദേഹത്തിന്റെ ബുദ്ധിയെ തന്നെ അപകടപ്പെടുത്തുകയും ചെയ്യും.
  
സ്വഹീഹുല്‍ ബുഖാരിയില്‍ ഹദീസ്‌ നിഷേധികളാല്‍ വിമര്‍ശന വിധേയമാകുന്ന 'ഹദീസ്‌ അസ്സിഹ്ര്‍' പഠന വിധേയമാക്കാം

ഈ ഹദീസിനെക്കുറിച്ചു ഈ വിഷയത്തില്‍ വ്യതിയാനം സംഭവിച്ചവരുടെ വാരികള്‍ പറയുന്നത് കാണുക "നബി(സ)യില്‍ നിന്ന് വിശ്വസ്തരായ റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ട ഹദീസില്‍ തെറ്റു സംഭവിക്കാന്‍ വളരെ വിദൂരമായ സാധ്യത മാത്രമെ ഉള്ളൂ. സിഹ്ര്‍ സംബന്ധിച്ച ഹദീസിലെ നിവേദകപരമ്പരയില്‍ ആക്ഷേപിക്കപ്പെട്ട വ്യക്തികള്‍ ആരെങ്കിലും ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. ഒരു ഹദീസ്‌ വിശ്വസ്തര്‍ മുഖേനെയാണ് ഉദ്ധരിക്കപ്പെട്ടത് എങ്കില്‍ അതിന്റെ ഉള്ളടക്കം നമുക്ക്‌ വ്യക്തമായി ബോധ്യപ്പെടാത്തതിന്ടെ പേരില്‍ അതിനെ തള്ളിപ്പറയുന്നത് നമുക്ക്‌ ദോഷകരമാകാന്‍ സാധ്യതയുണ്ട്. നബി(സ) യഥാര്‍തത്തില്‍ പറഞ്ഞതോ ചെയ്തതോ അവിടുത്തെ ജീവിതത്തില്‍ സംഭവിച്ചതോ ആയ ഒരു കാര്യത്തെ നാം തള്ളിപ്പറയാന്‍ ഇടയാകുന്നത് ഗൗരവമുള്ള വിഷയമാണല്ലോ." (ശബാബ് 2005 ജനുവരി 21)


ഈ എഴ്ത്തിയത് ഈ വിഷയത്തില്‍ പുലര്‍ത്തേണ്ട ശെരിയായ വീക്ഷണമാണ്. എന്നാല്‍ ഇതിലെ റിപ്പോര്‍ട്ടര്‍മാരെക്കുറിച്ച് ഇപ്പോള്‍ വലിയ വിമര്‍ശനങ്ങളാണ്.  വിമര്‍ശനങ്ങള്‍ ചെറിയ താബിആയ ഹിഷാം (റ)ക്ക് നേരെ ആയതിനാല്‍ അദ്ദേഹത്തെക്കുറിച്ചും ആ വിമര്‍ശനങ്ങളെക്കുറിച്ചും നമ്മള്‍ അറിഞ്ഞിരിക്കണം.


1. ഈ ഹദീസുകള്‍ ഹിഷാം ഇബ്നു ഉര്‍വ്വ (റ)യില്‍ [ഹി: 61 - 146] നിന്നാണ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഹിഷാം മുദല്ലിസ് ആണ്? അതിനാല്‍ ഈ ഹദീസുകള്‍ സ്വീകാര്യ യോഗ്യമല്ല.

ഹിഷാം (റ) ഉരുവത്ത് ബ്നു സുബൈര്‍ (റ)യുടെ മകനാണ്. അതായത് ഹിഷാം(റ) എന്ന വ്യക്തി തന്റെ പിതാവില്‍ നിന്ന് കേള്‍ക്കാത്തത് പറയുന്നവനായിരുന്നു എന്നാണു ഇവര്‍ വാദിക്കുന്നത്.  കേള്‍ക്കാത്തത് കേട്ടതായി പറയുന്നതിനെ  തദ്ലീസ്‌ എന്നും അത് പറയുന്ന വ്യക്തിയെ മുദല്ലിസ് എന്നും വിളിക്കുന്നു.

തദ്ലീസ്‌ അഞ്ചു തരം
  1. വളരെ അപൂര്‍വ്വമായി തദ്ലീസ്‌ എന്ന്‍ വിശേഷിക്കപ്പെടുന്ന ആളുകള്‍. ഉദാ:- യാഹ്യ ഇബ്ന്‍ അന്‍സാരി (റ), ഇമാം ദാറഖുത്നി (റ), ഇമാം മാലിക്‌ ഇബ്നു അനസ്‌(റ), ബുഖാരി (റ), മുസ്ലിം(റ), തുടങ്ങിയവര്‍. ഇവരുടെ ഹദീസുകള്‍ക്ക് ഒരു പ്രശ്നവും ഇല്ല. സധൈര്യം സ്വീകരിക്കാം. ഹിഷാം ഇബ്നു ഉര്‍വ ഈ വിഭാഗത്തില്‍ പെടുന്നു.
  2. ചിലരുടെ തദ്ലീസുകള്‍ ഇമാമീങ്ങള്‍ സഹിച്ചിട്ടുണ്ട്, അത് പ്രശ്നം ആക്കിയിട്ടില്ല. വളരെ കുറച്ചു മാത്രം തദ്ലീസുള്ളവര്‍. ബുഖാരിയും മുസ്ലിമും ഒക്കെ ഇവരില്‍ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്യും. അത്തരത്തിലുള്ളവര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് വെച്ചു നോക്കുമ്പോള്‍ തദലീസ് വളരെ കുറവാണ്. ഉദാ: ഇമാം സൌരി (റ)
  3. മൂന്നാം വിഭാഗത്തില്‍ പെട്ടവര്‍ തദലീസ് വര്‍ധിപ്പിക്കുന്നവരാണ്. അവര്‍ വ്യക്തമായി പറഞ്ഞാല്‍ അവരില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കാം. വ്യക്തത ഇല്ലെങ്കില്‍ സ്വീകരിക്കില്ല.
  4. കേട്ടു എന്ന് ഉറപ്പിച്ചു പറഞ്ഞാല്‍ മാത്രമെ നാലാം വിഭാഗത്തില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുകയുള്ളൂ. കാരണം അവര്‍ കണ്ടമാനം തദ്ലീസ് നടത്തുന്നവരാണ്. 
  5. അഞ്ചാം വിഭാഗത്തില്‍ പെട്ടവരില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍  സ്വീകരിക്കാറില്ല. 
ഇബ്നു ഹജര്‍ (റ) പറയുന്നു: ഹിഷാം ഇബ്നു ഉര്‍വ(റ) ചെറിയ താബിഉകളില്‍ പെട്ടയാളാണ്.  അദ്ദേഹം സ്വീകാര്യനാണ്. എന്നാല്‍ പ്രായമായപ്പോള്‍ അദ്ദേഹത്തിന്റെ മനപാഠത്തില്‍ കുറച്ചു പ്രശ്നം വന്നു. അതുകൊണ്ട് അദ്ദേഹം ഇറാഖിലേക്ക് മൂന്നാം പ്രാവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഹദീസില്‍ ചില പ്രേശ്നങ്ങള്‍ ഉണ്ടായി.  

ഇദ്ദേഹം മൂന്നാം തവണ ഇറാഖില്‍ എത്തിയിട്ട് ഹദീസ്‌ പറയുന്ന നാളായപ്പോയെക്കും അദ്ദേഹത്തിന്റെ ബുദ്ധിക്ക് പിഴവുകള്‍ പിണഞ്ഞിട്ടുണ്ട്. അതിനാല്‍ ഹിഷാം റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഇറാഖില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അസ്വീകാര്യമാണ് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഹിശാമില്‍ നിന്ന് അബൂ ഉസാമ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഈ രിവായത്തിനെക്കുറിച്ച് ചില പൂര്‍വ്വികര്‍ (അബൂ ഹസന്‍ അല്‍ ഖതാനി) പറഞ്ഞു: ഹിശാമില്‍ നിന്നുള്ളതായ അബൂ ഉസാമയുടെ രിവായത്ത് ഹിശാമിന് വാര്‍ധക്യം വന്ന്‍, ബുദ്ധിക്ക് പിഴവ് പിണഞ്ഞ സമയത്താണ് നടന്നിരിക്കുന്നത്. എന്നാല്‍ ഇബ്നു ഹാജര്‍ (റ) അന്ന് തന്നെ ഈ പരാമര്‍ശത്തെ എതിര്‍ത്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് - 'അബൂ ഹസന് മുന്‍പ്‌ സലഫുകളില്‍ ആരും തന്നെ ഈ അഭിപ്രായം പറഞ്ഞിട്ടില്ല' എന്നാണ്.

ഇമാം ദഹബി (റ)യും അബൂ ഹസനെ എതിര്‍ത്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു:'ഹിഷാം വിശ്വസ്തനാണ്, സ്വീകാര്യനാണ് '. ഇനി ഒരു ചര്‍ച്ചക്ക്‌ വേണ്ടി ഹിഷാം മുദല്ലിസ് ആണെന്ന് വെക്കുക. എന്നാല്‍ തന്നെയും ഈ ഹദീസ്‌ ഉര്‍വയില്‍ നിന്നും അല്ലാതെയും സൈദ്‌ ഇബ്നു അര്ഖം (റ), ഇബ്നു അബ്ബാസ്‌ (റ) തുടങ്ങിയവര്‍ മുഖേനയും വ്യത്യസ്ത സനദുകളിലൂടെയും പലരും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അപ്പോള്‍ പിന്നെ ഈ അഭിപ്രായവും നിലനില്‍ക്കുന്നില്ല എന്ന് മനസ്സിലാക്കാം.
  
ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ഹദീസ്‌ നിഷേധ പ്രവണതയുള്ളവര്‍ 'വിമര്‍ശനങ്ങള്‍ക്ക്' വിധേയമാകുന്ന ഒരു ഹദീസ്‌ ആണ് സ്വഹീഹുല്‍ ബുഖാരിയിലെ 'ഹദീസ്‌ അസ്സിഹ്ര്‍'. ഹിശാമില്‍ നിന്ന് അബൂ ഉസാമ (കൂഫക്കാരന്‍) യാണ്  'ഹദീസ്‌ അസ്സിഹ്ര്‍'  റിപ്പോര്‍ട്ട്‌ ചെയ്തത്. ഹിഷാം ഉപ്പയില്‍ നിന്ന് നിവേദനം ചെയ്യുന്ന ഈ റിപ്പോര്‍ട്ട്‌ അബൂ ഉസാമ അല്‍ കൂഫി മാത്രമല്ല റിപ്പോര്‍ട്ട്‌ ചെയ്തത്. ഹിശാമില്‍ നിന്നുള്ള റാവിമാര്‍ പതിനാലു പേരാണ്. അവരില്‍ മക്കിയ്യികളുണ്ട്, മദനിയ്യികളുമുണ്ട്, മിസ് രികളുണ്ട്, ബസരികളുണ്ട്,.. അതായത് ഹിഷാം ഇത് ഇറാഖില്‍ നിന്ന് മാത്രമല്ല പറഞ്ഞിട്ടുള്ളത്.

മറ്റുള്ളവര്‍
  1. യഹ്യ ഇബ്നു സഈദ് അല്‍ കഹ്താന്‍ - ബസരി
  2. ഈസ ഇബ്നു യൂനുസ്‌ അല്‍ കൂഫി - കൂഫ
  3. അബ്ദു റഹ്മാന്‍ ഇബ്നു അബീ സനാദ്‌ - മദനിയ്യ്
  4. അബൂ ദംറാഇ' ഇബ്നു അനസ്‌ - മദനിയ്യ്
  5. മഅ'മര്‍ ഇബ്നു റാഷിദ്‌ - ബസരി --> യമനിയ്യ്‌
  6. സുഫ്‌യാന്‍ ഇബ്നു ഉയയ്ന - കൂഫി --> മക്കിയ്യ്‌
  7. അബ്ദുല്‍ മാലിക്‌ ഇബ്നു അബ്ദുല്‍ അസീസ്‌ ഇബ്നു ജുരൈജ് - മക്കിയ്യ്‌
  8. ലൈതുഇബ്നു സഅദ് - മിസരിയ്യ്‌
  9. ഹമ്മദ് ഇബ്നു സലമ - കൂഫി
  10. വുഹൈസ് ഇബ്നു ഖാലിദ്‌ - ബസരി
  11. അബ്ദുള്ള ഇബ്ന്‍ നുമൈര്‍ - കൂഫി
  12. ബാക്കി എല്ലാവരും ഇമാം ബുഖാരിയുടെ ആളുകളാണ്.
ഹിഷാം(റ) ഉപ്പയില്‍ നിന്ന് കേട്ട് എന്ന് വ്യക്തമായി പറഞ്ഞത് കൊണ്ടും ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും നിബന്ധനകള്‍ക്ക് ഒത്ത ഹദീസ്‌ ആണെന്നത് കൊണ്ടും തദ്ലീസ്ന്റെ പ്രശ്നം ഉന്നയിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. 

2. ഹിഷാം(റ) ഉപ്പയില്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസുകള്‍ സ്വീകാര്യമല്ല എന്ന് പറയുന്നവര്‍ ആലോചിക്കേണ്ട മറ്റു ചില കാര്യങ്ങള്‍?

  • ആഹ്ലുസുന്നയുടെ  ഇമാമുകള്‍ ഈ രിവായത്തുകള്‍ സ്വീകരിച്ചിട്ടുണ്ട്
  • സ്വഹീഹുല്‍ ബുഖാരിയില്‍ 250 ഓളം ഹദീസുകള്‍ ഹിഷാം(റ)യില്‍ നിന്നും വന്നിട്ടുണ്ട്
  • ഹിഷാം അന്‍ അബീഹി എന്ന രിവായത്തില്‍ 139 ഓളം ഹദീസുകളും സ്വഹീഹുല്‍ ബുഖാരിയില്‍ ഉണ്ട്.
  • സ്വഹീഹു മുസ്ലിമില്‍ 67 ഹദീസുകളും ഉണ്ട്
  • സിഹാഹു സിത്തയില്‍ ഒരുപാട് ഹദീസുകള്‍ ഹിഷാം(റ)യിലൂടെ നിവേദനം ചെയ്യപ്പെട്ടവയാണ്.

3. ഈ  ഹദീസിന്റെ മത്നില്‍ പ്രശ്നങ്ങള്‍ ഉണ്ട്?

A) വ്യത്യസ്ത റിപ്പോര്‍ട്ടുകളിലെ പദങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. അവ പരസ്പരം എതിരാകുന്നുണ്ട്.
B) ഇതിലെ ചില റിപ്പോര്‍ട്ടുകളില്‍ റാവിമാര്‍ക്ക് സംശയം ഉള്ളതായി കാണാം. 
C) ദുര്‍ബലമായ ചില ഹദീസുകള്‍ 'ഹദീസ്‌ അസ്സിഹ്ര്‍'ന്റെ ആശയത്തോട് ഏറ്റുമൂട്ടുന്നുണ്ടു. D) സിഹ്ര്‍ ഏറ്റ കാലയളവ് വിവരിക്കുന്നതില്‍ ഭിന്നതകള്‍ ഉണ്ട്?


തലയുടെ ഭാഗത്ത് ഇരിക്കുന്ന ആള്‍ കാലിന്റെ ഭാഗത്ത് ഇരിക്കുന്ന ആളോട് പറഞ്ഞു എന്നാണു മിക്ക റിപ്പോര്‍ട്ട്‌കളിലും. എന്നാല്‍ ഒന്നില്‍ മാത്രം തിരിച്ചും. ചോദ്യകര്‍ത്താവ് ആരെന്നതില്‍ അവ്യക്തതയുള്ളതിനാല്‍ സ്വീകാര്യയോഗ്യമല്ലല്ലോ? ചില രിവായത്തുകളില്‍ രണ്ടു മലക്കുകള്‍ വന്നത് ഒരു ദിവസം എന്നും ചിലതില്‍ ഒരു രാത്രി എന്നും പറയുന്നു? ചിലതില്‍ രണ്ടാളുകള്‍ എന്നും ഒന്നില്‍ രണ്ടു മലക്കുകള്‍ എന്നും പറയുന്നു? അതുപോലെ സിഹ്ര്‍ ചെയ്തു എന്ന് പറയുന്ന ലബീദ്‌ എന്ന വ്യക്തി യാഹൂടിയായിരുന്നു എന്നും ചിലതില്‍ മുസ്ലിം ആയിരുന്നു എന്നും പറയുന്നു? എന്താണ് ഇവയുടെ ഒക്കെ വാസ്തവം?

ഹദീസിലെ പദങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായാല്‍ അവ ഹദീസ്‌ നിദാനശാസ്ത്രപ്രകാരം 'ജംഅ'', 'തര്‍ജീഹ്' എന്നിവ ചെയ്യും. ഈ ഹദീസിലും അപ്രകാരം ചെയ്യപ്പെട്ട ചില ഭാഗങ്ങള്‍ ഉണ്ട്. ഇതിലെ രാവിമാറില്‍ ഒരാളെക്കുറിച്ച്  ഇമാം മുസ്ലിം(റ) പറയുന്നത് - 'ഇത് അബ്ദുള്ള ബിന്‍ നുമൈര്‍ എന്ന റാവിയില്‍ വന്ന ശഖാണ് (സംശയം). മറ്റാരും ഇപ്രകാരം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല'. 


പണ്ഡിതന്മാര്‍ ഇവയെ ഇപ്രകാരം ജംഅ' ചെയ്തിട്ടുണ്ട് - കാലിന്റെ ഭാഗത്ത് ഇരിക്കുന്ന ആള്‍ [മീഖാഈല്‍(അ)] തലയുടെ ഭാഗത്ത് ഇരിക്കുന്ന ആളോട് [ജിബ്രീല്‍(അ)]നോടാണ് പറയുന്നത്. ലബീദ്‌ യാഹൂദിയായിരുന്നു, എന്നാല്‍ ഇസ്ലാം സ്വീകരിച്ചവനായി അഭിനയിച്ചു. അതായത് ഒരു മുനാഫിഖ്‌ ആയിരുന്നു.

ഈ  ഹദീസുകള്‍ ചരിത്രത്തിനു എതിരാണ്? അഅ'സം എന്ന വ്യക്തി തന്നെ ജീവിച്ചിട്ടില്ല. പിന്നെ എങ്ങനെ ലബീദ്‌ എന്ന വ്യക്തി ഉണ്ടാകും? ബനൂ സുരൈഖ് എന്ന ഗോത്രം യാഹൂദരുടെതല്ല, അന്‍സാരികളുടെതാണ്. എന്താണ് സത്യം?

ഏറ്റവും പ്രബലമായ ചരിത്ര ശ്രോതസ്സ് ഹദീസുകലാണ്. അതിനാല്‍ മുകളിലെ അഅ'സം എന്ന വ്യക്തി ജീവിച്ചിരുന്നില്ല എന്ന വാദം അപ്രസക്തമാണ്. ബനൂസുരൈഖ് അന്‍സാരികളില്‍ പെട്ട ഗോത്രം തന്നെ ആണ്. ലബീദു അവരുമായി ഉടമ്പടിയുള്ള വ്യക്തിയായിരുന്നു. അതിനാല്‍ അപ്രകാരം പ്രയോഗിക്കുന്നതില്‍ തെറ്റില്ല.




[ബാക്കി പിന്നെ എഴുതാം, ഇന്ഷാ അല്ലാഹ്] 

(അബ്ദുല്‍ ജബ്ബാര്‍ മദീനി, സിറാജുല്‍ ഇസ്ലാം, അബൂബക്കര്‍ സലഫി തുടങ്ങിയവരുടെ പഠന ക്ലാസ്സുകളും ഗ്രന്ഥങ്ങളും മുഹമ്മദ്‌ അമാനി മൗലവി(റഹി)യുടെ തഫ്സീരും അവലംഭിച്ചുകൊണ്ട് ക്രോഡീകരിച്ചതാണ് ഈ ലേഖനം. ഇതില്‍ സൂചിപ്പിക്കുന്ന ഏകദേശം മുഴുവന്‍ കാര്യങ്ങളും താഴെ ഉള്ള പണ്ഡിതന്മാരുടെ വിശദീകരങ്ങളില്‍ കാണാം)

കൂടുതല്‍ പഠിക്കാന്‍ അറിയാന്‍ 

1. നബി(സ) സിഹ്ര്‍ ബാധിച്ചു - ഹദീസും വിമര്‍ശനങ്ങളും - അബൂബക്കര്‍ സലഫി
https://www.youtube.com/watch?v=iJiMbaIQTmI
 

2. ആഹ്ലുസുന്ന കേരളത്തില്‍ - സിറാജുല്‍ഇസ്ലാം ബാലുശ്ശേരി 
https://www.youtube.com/watch?v=34sKHpyXTEs

3. ഹദീസ്‌ അസ്സിഹ്ര്‍ - അബ്ദുല്‍ ജബ്ബാര്‍ മദീനി
Part - 1 : https://www.youtube.com/watch?v=UdUpiN1-nZw
Part - 2 : https://www.youtube.com/watch?v=MOK3rfPrOsQ 

വേറെ എന്തെല്ലാം വിഷയങ്ങള്‍ ഉണ്ട് .. എന്തിനാണ് ഇപ്പോള്‍ ഈ ജിന്നും സിഹ് റും ചര്‍ച്ച ചെയ്യുന്നത് എന്നൊക്കെ ചില സഹോദരന്മാര്‍  ചോദിച്ച ചോദ്യങ്ങള്‍ക്ക് കൂടി സഹോദരന്‍ ശംജിത് മറുപടി നല്‍കുന്നു :

ee jinnum koodothravum okke nirthi janangale badikkunna prashnangal charcha cheyyarutho....?
Reply



  1. മനുഷ്യന്റെ ശത്രുവാണ് പിശാച്. അവനെ ശത്രുവായി തന്നെ കാണണം, ശത്രുവിനെ കുറിച്ച് പഠിക്കുമ്പോള്‍ മാത്രമേ അവന്റെ കുതന്ത്രങ്ങളെ നമുക്ക്‌ മനസ്സിലാക്കാനും ജാഗ്രത പുലര്‍ത്താനും സാധിക്കൂ. മഹാനായ പ്രവാചകന്‍ ആദം(അ) യെയും ഹവ്വ ബീവിയും പോലും പിശാചിന്റെ ദുര്ബോധനങ്ങളുടെ വലയില്‍ അകപ്പെട്ടുവെങ്കില്‍ നമ്മുടെ കാര്യമോ? വിശുദ്ധ ഖുര്‍ആനും സ്വഹീഹായ ഹദീസുകളും ജിന്നുകളുടെയും മലക്കുകളുടെയും ഒക്കെ ലോകത്തെക്കുറിച്ച് വിശദീകരിച്ചത് നമ്മള്‍ അറിയാന്‍ വേണ്ടി തന്നെയാണ്.

    താങ്കളുടെ കാഴ്ചപ്പാട് എന്താണെന്ന് വ്യക്തമല്ല. 'ജിന്നും കൂടോത്രവും ഒക്കെ നിര്‍ത്തി...' എന്ന ഘടന ശെരിയല്ല. ആ രണ്ടു സാധനങ്ങളും ഞാന്‍ ചെയ്യാറില്ല. അത്തരം രീതികളുമായി ഇടപഴകുന്നവരെ തിരുത്താന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്.

    ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ തന്നെയാണ് ഇസ്ലാം ചര്‍ച്ച ചെയ്യുന്നത്. ജിന്നുകളുടെ ലോകവും മനുഷ്യനെ ബാധിക്കുന്ന ഒരു പ്രശ്നം ആയത് കൊണ്ടാണല്ലോ നബി(സ) നമുക്ക്‌ പറഞ്ഞു തന്നത്. എന്നിരുന്നിട്ടും ഇസ്ലാമിക ലോകത്ത് അന്യമായ വാദങ്ങള്‍ ഉന്നയിച്ചു കൊണ്ട് വ്യതിചലിച്ചു പോയ സഹോദരങ്ങളോട് ഒന്ന് ചോദിക്കട്ടെ,

    (1) ഖുര്‍ആനും സ്വഹീഹായ ഹദീസുകളുമാണ് നമ്മുടെ പ്രമാണം
    (2) ഖുര്‍ആനില്‍ പിശാചിന്റെ ദുര്ബോധനത്തിനു വിധേയമായി സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ആദം (അ)യെയും ഹവ്വ ബീവിയും കുറിച്ച് പറയുന്നു. നല്ല വ്യക്തികള്‍ക്ക് പിശാചിന്റെ ദുര്‍ബോധനങ്ങള്‍ വല്ല സ്വാദീനവും ചെലുത്തുമോ?
    (3) സ്വഹീഹായ ഹദീസുകളില്‍ നബി(സ) സിഹ്ര്‍ ബാധിച്ച സംഭവം വിവരിക്കുന്നു. ഹദീസ്‌ സ്വഹീഹല്ല എന്ന് തെളിയിക്കാന്‍ വ്യതിയാന കക്ഷികള്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തി നോക്കി. എന്നിരുന്നിട്ടും ഏറ്റവും പ്രഭാലമായ ഹദീസുകളുടെ കൂട്ടത്തില്‍ അവ നിലകൊള്ളുന്നു.
    (3) ഇനി സച്ചരിതരായ മുന്‍ഗാമികള്‍ ആരെങ്കിലും ഈ സംഭവങ്ങളെ തള്ളിയിട്ടുണ്ടോ? മുകളില്‍ സൂചിപ്പിച്ച വിരലില്‍ എന്നാവുന്ന ഏതാനും പണ്ഡിതന്മാരെ ഒഴിച്ച് നിര്‍ത്തിയാല്‍ മഹാ ഭൂരിപക്ഷം വരുന്ന സച്ചരിതരായ മുന്‍ഗാമികള്‍ മുഴുവനും ഈ കാര്യങ്ങളെ അംഗീകരിക്കുന്നു.

    സ്വഹീഹായ ഹദീസ്‌ പ്രമാണം ആയതുകൊണ്ടും അതിനെതിരെ അഹല് സുന്നയുടെ പണ്ഡിതന്മാരില്‍ എല്ലാവരും തന്നെയും അവ അന്ഗീകരിച്ചതായും മനസ്സിലാക്കിയത് കൊണ്ടും ഞാന്‍ സ്വീകരിക്കുന്നു. നബി(സ) പഠിപ്പിച്ച എല്ലാ കാര്യങ്ങളിലും ഗുണം ഉണ്ട്. അത് പഠിക്കുന്നതും പഠിപ്പിക്കുന്നതും പുണ്യം തന്നെ. പിന്നെ എങ്ങനെ ആണ് ഇതൊക്കെ ജനങള്‍ക്ക് ഉപകാരമില്ലാത്ത കാര്യങ്ങള്‍ ആകുന്നതു?

    പിന്നെ കുറെ തെറ്റിട്ടാരണകള്‍; ഞങ്ങള്‍ ജിന്ന് ചികില്‍സ നടത്തുന്നവരാണ്!! അടിചിറക്കല്‍ നടത്തുന്നവരാണ് !! നമ്മള്‍ ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്നത്‌ കുഴിച്ചു മൂടപ്പെട്ട അന്ധ വിശ്വാസങ്ങള്‍ പുനസ്ഥാപിക്കാനാണ്!! കൂടോത്രം നടത്താനാണ്. ...

    ഉറങ്ങുന്നവര്‍ക്കുള്ള മരുന്ന് മുകളിലെ ക്ലാസ്സുകളിലും ലേഖനങ്ങളിലും ഉണ്ട്. പക്ഷെ ഉറക്കം നടിക്കുന്നവര്‍ക്കുള്ളത് ഇല്ല. anonymous ആയത് കൊണ്ട് നിര്‍ത്തട്ടെ. അല്ലാഹു അനുഗ്രഹിക്കട്ടെ.

No comments:

Post a Comment