Friday, 23 February 2018

നാല് അടിസ്ഥാന തത്വങ്ങള്‍



القواعد الأربع
للشيخ الإسلام محمد بن عبد الوهاب رحمه الله

നാല് അടിസ്ഥാന തത്വങ്ങള്‍

ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്‌നു അബ്ദുല്‍ വഹാബ്


بسم الله الرحمن الرحم


أسأل الله الكريم، رب العرش العظيم، أن يتولاك في الدنيا والآخرة، وأن يجعلك مبارك أين ما كنت, وأن يجعلك ممن إذا أعطي شكر، وإذا ابتلي صبر، وإذا أذنب استغفر، فإن هذه الثلاث: عنوان السعادة.
അത്യുദാരനും മഹത്തായ അര്‍ശിന്നുടയവനുമായ അല്ലാഹുവിനോട് നിന്നെ ഇഹത്തിലും പരത്തിലും രക്ഷിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.നീ എവിടെയായിരുന്നാലും നിന്നില്‍ അനുഗ്രഹം ചൊരിയാനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നല്‍കപ്പെട്ടാല്‍ നന്ദി കാണിക്കുന്നവരിലും പരീക്ഷണങ്ങ-ളില്‍ അകപ്പെട്ടാല്‍ ക്ഷമിക്കുന്നവരിലും  തെറ്റുകള്‍ ചെയ്താല്‍ പാപമോചനം തേടുന്നവരിലും നിന്നെ ഉള്‍പ്പെടുത്തുവാനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തു-കൊണ്ടെന്നാല്‍ ഈ മൂന്ന്‌ കാര്യങ്ങളാണ് സൗഭാഗ്യത്തിന്റെ അടയാളങ്ങള്‍.

اعلم أرشدك الله لطاعته: أن الحنيفية ملة إبراهيم، أن تعبد الله مخلصاً له الدين، وبذلك أمر الله جميع الناس، وخلقهم لها، كما قال تعالى: (وَمَا خَلَقْتُ الْجِنَّ وَالإنْسَ إِلا لِيَعْبُدُونِ) [الذاريات: 56].

നീ അറിയുക, അവനെ അനുസരിക്കുന്നതിലേക്ക് അല്ലാഹു നിനക്ക് വഴി കാണിക്കട്ടെ. ഋജുമാര്‍ഗ്ഗം ഇബ്രാഹീമിന്റെ മതമാണ്‌. അത് കീഴ്വണക്കം അല്ലാഹുവിന്ന്‍ നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ മാത്രം ആരാധിക്കുക എന്നതാണ്. അതുകൊണ്ടാണ് അല്ലാഹു മുഴുവന്‍ മനുഷ്യരോടും കല്പിച്ചതും അവരെ സൃഷ്ടിച്ചതും അല്ലാഹു പറഞ്ഞത് പോലെ:

وَمَا خَلَقْتُ الْجِنَّ وَالإنْسَ إِلا لِيَعْبُدُونِ

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ദാരിയാത്ത്: 56)
فإذا عرفت: أن الله خلقك لعبادته، فاعلم: أن العبادة لا تسمى عبادة، إلا مع التوحيد، كما أن الصلاة لا تسمى صلاة، إلا مع الطهارة؛ فإذا دخل الشرك في العبادة، فسدت، كالحدث إذا دخل في الطهارة،فإذا عرفت: أن الشرك إذا خالط العبادة أفسدها، وأحبط العمل، وصار صاحبه من الخالدين في النار؛ عرفت: أن أهم ما عليك معرفة ذلك، لعل الله أن يخلصك من هذه الشبكة، وهي الشرك بالله،الذي قال الله تعالى فيه (إِنَّ اللَّهَ لا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ) [النساء: 116] وذلك بمعرفة أربع قواعد، ذكرها الله في كتابه.
അല്ലാഹു നിന്നെ സൃഷ്ടിച്ചത് അവന്ന് ഇബാദത്ത് ചെയ്യാനാണ് എന്ന തിരിച്ചറിവ് നിനക്ക് ഉണ്ടായിക്കഴിഞ്ഞാല്‍, നീ അറിയുക: ഇബാദത്തിനെ തൌഹീദോട് കൂടിയല്ലാതെ ഇബാദത്ത് എന്ന് വിളിക്കപ്പെടുകയില്ല. ശുദ്ധി യോട് കൂടെയല്ലാത്ത നമസ്ക്കാരത്തെ നമസ്ക്കാരം എന്ന് വിളിക്കപ്പെടാത്തത് പോലെ. ഇബാദത്തില്‍ ശിര്‍ക്ക്‌ കലര്‍ന്നാല്‍ അത് മലിനമായി  ശുദ്ധീകരണത്തില്‍ മാലിന്യം കലര്‍ന്നാലെന്ന പോലെ.
ഇബാദത്തില്‍ ശിര്‍ക്ക്‌ കലര്‍ന്നാല്‍ അത് കുഴപ്പത്തിലാകും എന്നും അമലുകള്‍ എല്ലാം പൊളിഞ്ഞു പോകുമെന്നും അയാള്‍ നരകത്തില്‍ നിത്യവാസിയാ കുമെന്നും നീ മനസ്സിലാക്കിക്കഴിഞ്ഞാല്‍, അറിഞ്ഞു കൊള്ളുക  നിന്റെ മേല്‍ ഏറ്റവും മുഖ്യമായ കാര്യം, നിന്നെ മഹാ വിപത്തില്‍ നിന്ന്‍ രക്ഷിക്കാനുതകുന്ന അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുക എന്ന ശിര്‍ക്കിനെ നീ തിരിച്ചറിയുക എന്നതാണ്. അതിനെപ്പറ്റിയാണ് അല്ലാഹു പറഞ്ഞത്‌:


إِنَّ اللَّهَ لا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ

തന്നോട്‌ പങ്കുചേര്‍ക്കപ്പെടുക എന്നത്‌ അല്ലാഹു പൊറുക്കുകയില്ല;
 തീര്‍ച്ച. അതൊഴിച്ചുള്ളത്‌ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍പൊറുത്തു കൊടുക്കുന്നതാണ്‌. (നിസാഅ്: 116)
അത് അല്ലാഹുവിന്റെ കിതാബില്‍ പറഞ്ഞ നാല് അടിസ്ഥാന കാര്യങ്ങളെ അറിയിക്കുന്നു.

ഒന്നാമത്തെ അടിസ്ഥാന തത്വം - القاعدة الأولى

أن تعلم أن الكفار الذين قاتلهم رسول الله صلى الله عليه وسلم -مقرون: بأن الله تعالى هو الخالق، الرازق، المدبر لجميع الأمور؛ وأن ذلك لم يدخلهم ذلك في الإسلام، والدليل قوله تعالى: (قُلْ مَنْ يَرْزُقُكُمْ مِنَ السَّمَاءِ وَالأرْضِ أَمْ مَنْ يَمْلِكُ السَّمْعَ وَالأبْصَارَ وَمَنْ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَنْ يُدَبِّرُ الأمْرَ فَسَيَقُولُونَ اللَّهُ فَقُلْ أَفَلا تَتَّقُونَ) [يونس: 31].

നീ അറിയുക, അല്ലാഹുവിന്റെ റസൂല്‍ صلى الله عليه وسلم യുദ്ധം ചെയ്തതായ കാഫിറുകള്‍ അല്ലാഹു തആല സൃഷ്ടാവാണെന്നും, ഉപജീവനം നല്കുന്നവ-നാണെന്നും, കാര്യങ്ങള്‍ നിയന്ത്രിക്കുന്നവനാണെന്നും അംഗീകരിച്ചിരുന്നു. എന്നാല്‍ അത് അവരെ ഇസ്‌ലാമില്‍ പ്രവേശിപ്പിച്ചില്ല. അതിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനങ്ങളാണ്:

قُلْ مَنْ يَرْزُقُكُمْ مِنَ السَّمَاءِ وَالأرْضِ أَمْ مَنْ يَمْلِكُ السَّمْعَ وَالأبْصَارَ وَمَنْ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَنْ يُدَبِّرُ الأمْرَ فَسَيَقُولُونَ اللَّهُ فَقُلْ أَفَلا تَتَّقُونَ

പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക്‌ ആഹാരം നല്‍കുന്നത്‌ ആരാണ്‌അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തു ന്നത്‌ ആരാണ്‌ജീവനില്ലാത്തതില്‍ നിന്ന്‌ ജീവനുള്ളതുംജീവനുള്ളതില്‍ നിന്ന്‌ ജീവനില്ലാത്തതുംപുറപ്പെടുവിക്കുന്നതും ആരാണ്‌കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (യൂനുസ്‌: 31).

രണ്ടാമത്തെ അടിസ്ഥാന തത്വം - القاعدة الثانية

أنهم يقولون: ما دعوناهم وتوجهنا إليهم، إلا لطلب القربة، والشفاعة، فدليل القربة، قوله تعالى: (وَالَّذِينَ اتَّخَذُوا مِنْ دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّهَ لا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ) [الزمر: 3].

അവര്‍ പറയുന്നു: ഞങ്ങള്‍ അവരിലേക്ക്‌ തിരിയുന്നതും അവരോട് പ്രാര്‍ത്ഥിക്കുന്നതും അല്ലാഹുവിനോടുള്ള സാമീപ്യം അവരിലൂടെ സിദ്ധിക്കാനും ശഫാഅത്ത് ആഗ്രഹിച്ചു കൊണ്ടും മാത്രമാണ്.
അല്ലാഹുവിലേക്ക് ഔലിയാക്കളിലൂടെ സാമീപ്യം സിദ്ധിക്കാനാണ് എന്ന് അവര്‍ വാദിച്ചിരുന്നു എന്നതിനുള്ള തെളിവ്‌ അല്ലാഹുവിന്റെ ഈ വചനങ്ങളാണ്:


أَلا لِلَّهِ الدِّينُ الْخَالِصُ وَالَّذِينَ اتَّخَذُوا مِنْ دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّهَ لا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ

അറിയുക: അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദി കെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ലതീര്‍ച്ച. (സുമര്‍: 3).

ودليل الشفاعة، قوله تعالى: (وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لا يَضُرُّهُمْ وَلا يَنْفَعُهُمْ وَيَقُولُونَ هَؤُلاءِ شُفَعَاؤُنَا عِنْدَ اللَّهِ) [يونس: 18].

ശുപാര്‍ശക്ക് വേണ്ടിയാണ് എന്ന് അവര്‍ വാദിച്ചിരുന്നു എന്നതിനുള്ള തെളിവ്‌ അല്ലാഹുവിന്റെ ഈ വചനങ്ങളാണ്:

وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لا يَضُرُّهُمْ وَلا يَنْفَعُهُمْ وَيَقُولُونَ هَؤُلاءِ شُفَعَاؤُنَا عِنْدَ اللَّهِ
അല്ലാഹുവിന്‌ പുറമെഅവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു. (യൂനുസ്‌: 18).
والشفاعة: شفاعتان؛ شفاعة: منفية؛ وشفاعة مثبتة.
ശഫാഅത്ത് രണ്ട് തരമുണ്ട്: വിരോധിക്കപ്പെട്ട ശഫാഅത്തും സ്ഥിരീകരിക്കപ്പെട്ട ശഫാഅത്തും.

فالشفاعة المنفية، ما كانت تطلب من غير الله، فيما لا يقدر عليه إلا الله؛ والدليل قوله تعالى: (يَا أَيُّهَا الَّذِينَ آمَنُوا أَنْفِقُوا مِمَّا رَزَقْنَاكُمْ مِنْ قَبْلِ أَنْ يَأْتِيَ يَوْمٌ لا بَيْعٌ فِيهِ وَلا خُلَّةٌ وَلا شَفَاعَةٌ وَالْكَافِرُونَ هُمُ الظَّالِمُونَ) [البقرة: 254].
വിരോധിക്കപ്പെട്ട ശഫാഅത്ത്:
അല്ലാഹു അല്ലാത്തവര്‍ക്കൊന്നും കഴിയാത്ത കാര്യം അല്ലാഹു അല്ലാത്ത-വരോട് ചോദിക്കുക.
 അതിനുള്ള തെളിവ്:

يَا أَيُّهَا الَّذِينَ آمَنُوا أَنْفِقُوا مِمَّا رَزَقْنَاكُمْ مِنْ قَبْلِ أَنْ يَأْتِيَ يَوْمٌ لا بَيْعٌ فِيهِ وَلا خُلَّةٌ وَلا شَفَاعَةٌ وَالْكَافِرُونَ هُمُ الظَّالِمُونَ

 സത്യവിശ്വാസികളേക്രയവിക്രയമോ സ്നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി,നിങ്ങള്‍ക്ക്‌ നാം നല്‍കിയിട്ടുള്ളതില്‍ നിന്ന്‌ നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധികള്‍ തന്നെയാകുന്നു അക്രമികള്‍.(അല്‍-ബഖറ: 254).

والشفاعة المثبتة، هي: التي تطلب من الله, والشافع: مكرم بالشفاعة؛ والمشفوع له: من رضي الله قوله وعمله، بعد الإذن؛ كما قال تعالى: (مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلا بِإِذْنِهِ) [البقرة: 255].
സ്ഥിരീകരിക്കപ്പെട്ട ശഫാഅത്ത്:
അത് അല്ലാഹുവില്‍ നിന്ന് തേടുന്നതാണ്. ശുപാര്‍ശ നടത്തുന്നയാള്‍ ശുപാര്‍ശയാല്‍ ആദരിക്കപ്പെട്ടവനാണ്. ആര്‍ക്ക് വേണ്ടിയാണോ ശുപാര്‍ശ നടത്തുന്നത് അയാളുടെ വാക്കും പ്രവൃത്തിയും കൊണ്ട്‌ അല്ലാഹുവിന്ന് തൃപ്തിയും ഉണ്ടായിരിക്കണം. ശുപാര്‍ശ അല്ലാഹുവിന്റെ അനുമതി പ്രകാരവും ആയിരിക്കണം.
അല്ലാഹു പറഞ്ഞത്‌ പോലെ:


مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلا بِإِذْنِهِ

അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താന്‍ ആരുണ്ട്‌ ? (അല്‍-ബഖറ: 255).

മൂന്നാമത്തെ അടിസ്ഥാന തത്വം - القاعدة الثالثة


أن النبي صلى الله عليه وسلم ظهر على أناس متفرقين في عباداتهم؛ منهم: من يعبد الملائكة؛ ومنهم: من يعبد الأنبياء والصالحين؛ ومنهم: من يعبد الأشجار والأحجار؛ ومنهم من يعبد الشمس والقمر؛ وقاتلهم رسول الله صلى الله عليه وسلم ولم يفرق بينهم؛ والدليل قوله تعالى: (وَقَاتِلُوهُمْ حَتَّى لا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ) [الأنفال: 39].

നബി صلى الله عليه وسلم  അഭിമുഖീകരിച്ചത് ഇബാദത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഒരു വിഭാഗത്തെയാണ്. അവരില്‍ മലക്കുകള്‍ക്ക് ആരാധന അര്‍പ്പിക്കുന്നവരുണ്ടായിരുന്നു. നബിമാരേയും സ്വാലിഹീങ്ങളെയും ആരാധി-ക്കുന്നവരുണ്ടായിരുന്നു. മരങ്ങളേയും കല്ലുകളേയും ആരാധിക്കുന്നവരു-ണ്ടായിരുന്നു. സൂര്യനേയും ചന്ദ്രനേയും ആരാധിക്കുന്നവരുണ്ടായിരുന്നു.
നബി صلى الله عليه وسلم  അവര്‍ എല്ലാവരുമായും ഏറ്റുമുട്ടി. ഒരു തരം തിരിക്കലും കൂടാതെ. അതിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനങ്ങളാണ്:


وَقَاتِلُوهُمْ حَتَّى لا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ
ഫിത്‌ന (ശിര്‍ക്ക്‌) ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടി യാകുകയും ചെയ്യുന്നത്‌ വരെ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. (അന്‍ഫാല്‍: 39).


فدليل الشمس والقمر، قوله تعالى: (وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ لا تَسْجُدُوا لِلشَّمْسِ وَلا لِلْقَمَرِ وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ) [فصلت: 37].
അവര്‍ സൂര്യനേയും ചന്ദ്രനേയും ആരാധിച്ചിരുന്നു, എന്നതിന്റെ തെളിവ് അല്ലാഹുവിന്റെ ഈ വചനങ്ങളാണ്:

وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ لا تَسْجُدُوا لِلشَّمْسِ وَلا لِلْقَمَرِ وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ 


അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന്‌ നിങ്ങള്‍ പ്രണാമം ചെയ്യുകനിങ്ങള്‍ അവനെയാണ്‌ ആരാധിക്കുന്നതെങ്കില്‍. (ഫുസ്സിലത്ത്: 37).

ودليل الملائكة، قوله تعالى: (وَلا يَأْمُرَكُمْ أَنْ تَتَّخِذُوا الْمَلائِكَةَ وَالنَّبِيِّينَ أَرْبَابًا) [الآل عمران: 80]
മലക്കുകളെ അവര്‍ ആരാധിച്ചിരുന്നു എന്നതിന്റെ തെളിവ് അല്ലാഹുവിന്റെ ഈ വചനങ്ങളാണ്:

وَلا يَأْمُرَكُمْ أَنْ تَتَّخِذُوا الْمَلائِكَةَ وَالنَّبِيِّينَ أَرْبَابًا 

മലക്കുകളെയും പ്രവാചകന്‍മാരെയും നിങ്ങള്‍ രക്ഷിതാക്കളായിസ്വീകരി-ക്കണമെന്ന്‌ അദ്ദേഹം നിങ്ങളോട്‌ കല്‍പക്കുകയുമില്ല.(ആലു-ഇംറാന്‍: 80).


ودليل الأنبياء، قوله تعالى: (وَإِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ أَأَنْتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَهَيْنِ مِنْ دُونِ اللَّهِ)الآيه [المائدة: 116].

അമ്പിയാക്കളെ അവര്‍ ആരാധിച്ചിരുന്നു എന്നതിന്റെ തെളിവ് അല്ലാഹുവിന്റെ ഈ വചനങ്ങളാണ്:

وَإِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ أَأَنْتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَهَيْنِ مِنْ دُونِ اللَّهِ 

അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്റെ മകന്‍ ഈസാഅല്ലാഹുവിന്‌ പുറമെ എന്നെയുംഎന്‍റെ മാതാവിനെയുംദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? (മാഇദ: 116).

ودليل الصالحين، قوله تعالى: (أُولَئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ) [الإسراء: 57].
സ്വാലിഹീങ്ങളെ അവര്‍ ആരാധിച്ചിരുന്നു എന്നതിന്റെ തെളിവ് അല്ലാഹുവിന്റെ ഈ വചനങ്ങളാണ്:


أُولَئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ

അവര്‍ വിളിച്ച്‌ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത്‌ ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെഅവരുടെ കൂട്ടത്തില്‍ അല്ലാഹുവോട്‌ ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷഭയപ്പെടുകയും ചെയ്യുന്നു. (ഇസ്റാഅ്: 57).

ودليل الأشجار، والأحجار، قوله تعالى: (أَفَرَأَيْتُمُ اللاتَ وَالْعُزَّى؛ وَمَنَاةَ الثَّالِثَةَ الأخْرَى) [النجم: 19 – 20].

മരങ്ങളേയും കല്ലുകളേയും ആരാധിച്ചിരുന്നു എന്നതിന്റെ തെളിവ് അല്ലാഹുവിന്റെ ഈ വചനങ്ങളാണ്:

أَفَرَأَيْتُمُ اللاتَ وَالْعُزَّى (١٩) وَمَنَاةَ الثَّالِثَةَ الأخْرَى (٢٠)
ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോവേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും  (നജ്മ്: 19, 20).

وحديث أبي واقد الليثي رضي الله عنه، قال: خرجنا مع رسول الله صلى الله عليه وسلم إلى حنين، ونحن حدثاء عهد بكفر، وللمشركين سدرة، يعكفون عندها، وينوطون بها أسلحتهم، يقال لها ذات أنواط، فمررنا بسدرة، فقلنا: يا رسول الله، اجعل لنا ذات أنواط، كما لهم ذات أنواط؛ فقال؛ رسول الله صلى الله عليه وسلم: "الله أكبر، إنها السنن، قلتم والذي نفسي بيده، كما قالت بنو إسرائيل لموسى "، (اجعل لنا إلهاً كما لهم آلهة قال إنكم قوم تجهلون، إن هؤلاء متبر ما هم فيه وباطل ما كانوا يعملون) [الأعراف: 138 – 139]

അബീ വാഖിദ്‌ അല്ലയ്സിയ്യ് رضي الله عنه വില്‍ നിന്ന്‍ ഉദ്ധരിക്കപ്പെടുന്ന നബിصلى الله عليه وسلم  യുടെ ഹദീസും അതിന് തെളിവാണ്:

ഞങ്ങള്‍ നബി صلى الله عليه وسلم  യുടെ കൂടെ ഹുനൈന്‍ യുദ്ധത്തിന് പുറപ്പെട്ടു. ഞങ്ങള്‍ കുഫ്റില്‍ നിന്ന്‍ അടുത്ത കാലത്ത്‌ വിട്ടു പിരിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. മുശ്‌രിക്കുകള്‍ക്ക് ദാത്തു അന്‍വാത്ത് എന്ന്‍ വിളിക്ക-പ്പെട്ടിരുന്ന ഒരു വൃക്ഷമുണ്ടായിരുന്നു. അവര്‍ അതിനെ വണങ്ങുകയും അതില്‍ വാളുകള്‍ തൂക്കിയിടുകയും ചെയ്യാറുണ്ടായിരുന്നു. ഞങ്ങള്‍ വൃക്ഷത്തിന്റെ അടുത്തു കൂടെ നടന്നു കൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ നബി صلى الله عليه وسلم  യോട്‌ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അവര്‍ക്ക്‌ ദാത്തു അന്‍വാത്ത്ഉള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദാത്തു അന്‍വാത്ത്ആക്കിത്തരേണമേ!
അവിടുന്ന്‍ (صلى الله عليه وسلم  പറഞ്ഞു: അല്ലാഹു അക്ബര്‍! എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം  ഇതാണ് (ശിര്‍ക്കിലേക്കുള്ള) വഴികള്‍. നിങ്ങള്‍ പറഞ്ഞത്‌ ഇസ്രായീല്‍ സന്തതികള്‍ മൂസാ عليه السلام നോട്‌ പറഞ്ഞത് പോലിരിക്കുന്നു.
അവര്‍ പറഞ്ഞു: ഹേമൂസാഇവര്‍ക്ക്‌ ദൈവങ്ങളുള്ളത്‌ പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു.  (അഅ്റാഫ്: 138).
(തുര്‍മുദി: 2180, അഹ്മദ്‌: 5/218).

നാലാമത്തെ അടിസ്ഥാന തത്വം - القاعدة الرابعة

أن مشركي زماننا، أغلظ شركاً من الأولين، لأن الأولين يشركون في الرخاء؛ويخلصون في الشدة، ومشركي زماننا: شركهم دائم، في الرخاء والشدة؛ والدليل قوله تعالى: (فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ) [العنكبوت: 65].

ഇന്നത്തെ കാലത്തെ മുശ്‌രിക്കുകള്‍ ശിര്‍ക്കില്‍ അന്നത്തെ മുശ്‌രിക്കുക ളേക്കാള്‍ അതിര് കവിഞ്ഞവരാണ്. എന്തു കൊണ്ടെന്നാല്‍ അന്നത്തെ മുശ്‌രിക്കുകള്‍ അല്ലാഹുവില്‍ പങ്ക് ചേര്‍ത്തിരുന്നത് സ്വസ്ഥതയുള്ളപ്പോള്‍ ആയിരുന്നു. ഇന്നത്തെ മുശ്‌രിക്കുകള്‍ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നത് എല്ലാ കാലത്തുമാണ് സ്വസ്ഥതയിലും പ്രയാസത്തിലും. അതിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനങ്ങളാണ്:

فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ 

എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കികൊണ്ട്‌ അവനെ വിളിച്ച്‌ പ്രാര്‍ത്ഥിക്കും. എന്നിട്ട്‌ അവരെ അവന്‍ കരയിലേക്ക്‌ രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു.(അന്‍കബൂത്ത്‌: 65).

فعلى هذا: الداعي عابد؛ والدليل قوله تعالى: (وَمَنْ أَضَلُّ مِمَّنْ يَدْعُو مِنْ دُونِ اللَّهِ مَنْ لا يَسْتَجِيبُ لَهُ إِلَى يَوْمِ الْقِيَامَةِ وَهُمْ عَنْ دُعَائِهِمْ غَافِلُونَ) [الأحقاف: 5].
ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നവന്‍ ഇബാദത്ത് ചെയ്യുന്നവന്‍ തന്നെയാണ്. അതിനുള്ള തെളിവ് അല്ല്ലാഹുവിന്റെ ഈ വചനങ്ങളാണ്:

وَمَنْ أَضَلُّ مِمَّنْ يَدْعُو مِنْ دُونِ اللَّهِ مَنْ لا يَسْتَجِيبُ لَهُ إِلَى يَوْمِ الْقِيَامَةِ وَهُمْ عَنْ دُعَائِهِمْ غَافِلُونَ 


അല്ലാഹുവിനു പുറമെഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുവരെയും തനിക്ക്‌ ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനേക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്ത-വരാകുന്നു. (അഹ്ഖാഫ്: 5).

والله أعلم، وصلى الله على محمد، وعلى آله وصحبه وسلم.
അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍.
മുഹമ്മദ്‌ നബി صلى الله عليه وسلم യുടെയും അവിടുത്തെ കുടുംബത്തിന്റെയും സ്വഹാബികളുടെയും മേല്‍, അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ.

വിവര്‍ത്തനം: അബൂ നിയാസ്‌.
കടപ്പാട് 
https://thwalabulilm.blogspot.ae/p/usoolussunnah.html

No comments:

Post a Comment