Friday 23 February 2018

ഇബ്നു അബ്ബാസ്‌ رضي الله عنه ഖവാരിജുകളുമായി നടത്തിയ മഹത്തായ സംവാദം

ഇബ്നു അബ്ബാസ്‌ رضي الله عنه ഖവാരിജുകളുമായി നടത്തിയ മഹത്തായ സംവാദം


അലി رضي الله عنه വിന് എതിരിൽ സംഘടിച്ച ഹറൂരികൾ എല്ലാവരും ഒരു സ്ഥലത്ത്‌ ഒരുമിച്ച്‌ കൂടി.അവർ ആറായിരം പേരുണ്ടായിരുന്നു.
ജനങ്ങൾ അലി رضي الله عنه വിന്റെ അടുത്ത് തുടരെത്തുടരെ വന്നുകൊണ്ടിരുന്നു. അവർ പറഞ്ഞു: “ഓ! അമീറുൽ മുഅ്മിനീൻ, ഇവർ അങ്ങേക്കെതിരെ കലാപത്തിന് പുറപ്പെടുകയാണു.”
   അദ്ദേഹം പറഞ്ഞു: “അവരെ വിട്ടേക്കുക! തീർച്ചയായും ഞാൻ അവരോട്‌ യുദ്ധം ചെയ്യുകയില്ല, അവർ എനിക്കെതിരെ യുദ്ധം ചെയ്യുന്നത് വരെ. എന്നാൽ അവർ എനിക്കെതിരെ യുദ്ധം ചെയ്യുമെന്നു തന്നെയാണു ഞാൻ വിചാരിക്കുന്നത്.”
        അങ്ങിനെ ആ ദിവസം സമാഗതമായപ്പോൾ, ظهرനമസ്ക്കാരത്തിനു മുമ്പായി ഞാൻ അലി رضي الله عنه വിന്റെ അടുത്ത്‌ ചെന്നു പറഞ്ഞു:
“ഓ! അമീറുൽ മുഅ്മിനീൻ,
ظهر നമസ്ക്കാരം ഈ ചൂട്‌ ഒന്ന്‌ തണുക്കുന്നത്‌ വരെ പിന്തിക്കുക. ഒരു പക്ഷെ ഞാൻ ഈ ആളുകളോട് ഒന്ന് സംസാരിച്ചു നോക്കാം”
അദ്ദേഹം പറഞ്ഞു: “തീർച്ചയായും ഞാൻ താങ്കളെ കുറിച്ച്‌ ഭയപ്പെടുന്നു.”
      ഞാൻ പറഞ്ഞു: “ഒരിക്കലുമില്ല, ഞാൻ ഒരു നല്ല സ്വഭാവത്തിനുടമയായിട്ടാണു അറിയപ്പെടുന്നത്‌, ഞാനൊരിക്കലും ആരെയും ഉപദ്രവിച്ചിട്ടില്ല.”
അദ്ദേഹം എനിക്ക് പോകാൻ അനുമതി തന്നു. അങ്ങനെ ഞാനൊരു നല്ല വസ്ത്രമണിഞ്ഞു, യമനിൽ നിന്നു കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മുന്തിയത്. ഞാൻ മുടി ചീകി. അങ്ങനെ ഉച്ച നേരത്ത് അവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അവിടെയെത്തി.
     ഇബാദത്തിന്റെ കാര്യത്തിൽ മറ്റാരും കാണിക്കാത്ത നിഷ്കർഷത പുലർത്തിയിരുന്ന ഒരു ജനതയെയാണു ഞാൻ അവിടെ കണ്ടത്. സുജൂദ് കാരണം അവരുടെ നെറ്റികൾ മുറിഞ്ഞിരുന്നു. അവരുടെ കൈകൾ ഒട്ടകത്തിന്റെ കാലുകൾ പോലെ പരുപരുത്തിരുന്നു. അവരുടെ മുഷിഞ്ഞതും അപ്പപ്പോൾ കഴുകിയതുമായ വസ്ത്രങ്ങൾ നെരിയാണിക്കു വളരെ മുകളിൽ പൊങ്ങിനിന്നു. അവരുടെ മുഖങ്ങൾ ക്ഷീണിച്ചും കരുവാളിച്ചുമിരുന്നു.
ഞാനവർക്ക് സലാം പറഞ്ഞു.
അവർ പറഞ്ഞു: "ഓ! അബ്ബാസിന്റെ മകനേ, എന്തൊരു തരം വസ്ത്രമാണ് താങ്കൾ ധരിച്ചിരിക്കുന്നത്”
ഞാൻ പറഞ്ഞു: “എന്ത്‌ പോരായ്മയാണ് നിങ്ങളെന്നിൽ കാണുന്നത്‌? തീർച്ചയായും റസൂൽ ﷺ യമനിൽ നിന്ന് കിട്ടാവുന്നതിൽ വെച്ച്‌ ഏറ്റവും നല്ല വസ്ത്രം ധരിച്ചത്‌ ഞാൻ കണ്ടിട്ടുണ്ട്‌. എന്നിട്ട്‌ ഞാൻ ഈ ആയത്ത്‌ ഓതി:

قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنَ الرِّزْقِ 
(നബിയേ,) പറയുക: അല്ലാഹു അവന്റെ ദാസൻമാർക്ക് വേണ്ടി ഉൽപാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാർത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്‌? (7:32).

അവർ ചോദിച്ചു: “എന്താണു താങ്കളുടെ വരവിന്റെ ഉദ്ദേശം?”
ഞാൻ പറഞ്ഞു: “മുഹാജിറുകളും അൻസ്വാറുകളുമായ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ സ്വഹാബാക്കളിൽ നിന്നും റസൂൽ ﷺ യുടെ പിതൃവ്യപുത്രനും മരുമകനുമായ അലി رضي الله عنه വിൽ നിന്നുമാണ് ഞാൻ വരുന്നത്. അവരിലേക്കാണ് ഖുർആൻ ഇറങ്ങിയത്‌. നിങ്ങളെക്കാൾ കൂടുതൽ ഖുർആൻ അറിയുക അവർക്കാണ്. അവരിൽ നിന്നു ഒരാൾ പോലും നിങ്ങളുടെ കൂട്ടത്തിൽ ഇല്ല. ഞാൻ വന്നത്‌ അവർ എന്തു പറയുന്നു എന്നത്‌ നിങ്ങളെ അറിയിക്കാനാണ്. നിങ്ങൾ എന്തു പറയുന്നു എന്നത്‌ അവരെ അറിയിക്കാനും.

അവരിൽ നിന്ന് ഒരു കൂട്ടർ പറഞ്ഞു: “ഖുറൈശികളോട്‌ തർക്കിക്കാൻ നിൽക്കേണ്ട, എന്തു കൊണ്ടെന്നാൽ അല്ലാഹു عز وجل പറഞ്ഞിട്ടുണ്ട്‌:

بَلْ هُمْ قَوْمٌ خَصِمُونَ 
അവർ പിടിവാശിക്കാരായ ഒരു ജനവിഭാഗമാകുന്നു. (43:58)

അപ്പോൾ അവരിൽ നിന്നു ഒരു സംഘം എന്നിലേക്ക്‌ തിരിഞ്ഞു. രണ്ടോ മൂന്നോ പേർ പറഞ്ഞു: “ഞങ്ങൾ ഇദ്ദേഹത്തോട്‌ സംസാരിക്കുക തന്നെ ചെയ്യും.”
അപ്പോൾ ഞാൻ  പറഞ്ഞു: “ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ സ്വഹാബാക്കളോടും അവിടുത്തെ പിതൃവ്യപുത്രനോടും ഉള്ള നിങ്ങളുടെ ശത്രുതക്ക്‌ കാരണമെന്താണ്?”
അവർ പറഞ്ഞു: “മൂന്ന്‌ കാര്യങ്ങൾ”
ഞാൻ ചോദിച്ചു: “അവ എന്തൊക്കെയാണ്?”
അവർ പറഞ്ഞു: “ഒന്നാമത്തെ കാര്യം


 إِنِ الْحُكْمُ إِلا لِلَّهِ
വിധികർത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. (6:57, 12:40&67) 


എന്നിരിക്കെ, അദ്ദേഹം മനുഷ്യരെ വിധി കർത്താക്കളായി സ്വീകരിച്ചു. അല്ലാഹുവിന്റെ വിധികർത്തൃത്വത്തിൽ മനുഷ്യർക്ക്‌എന്ത്‌ കാര്യമാണുള്ളത്‌?” 
(സ്വിഫ്ഫീൻ യുദ്ധത്തോട് അനുബന്ധിച്ച് അലി رضي الله عنه വിന്റെയും മുആവിയ്യ رضي الله عنه വിന്റെയും പക്ഷത്തുള്ള ആളുകൾ തമ്മിൽ ഉടലെടുത്ത തർക്കങ്ങൾ പരിഹരിക്കാൻ അബൂ മൂസൽ അശ്അരീ رضي الله عنه , അംറ്ബനു ആസ് رضي الله عنه എന്നിവരെ മധ്യസ്ഥന്മാരായി നിശ്ചയിച്ചതാണു ഇവിടെ സൂചിപ്പിക്കുന്നത് - വിവ).

ഞാൻ പറഞ്ഞു: “ഇത്‌ ഒന്നാമത്തെ കാര്യം
അവർ പറഞ്ഞു: “രണ്ടാമത്തെ കാര്യം: അദ്ദേഹം യുദ്ധം ചെയ്തു, എന്നാൽ യുദ്ധത്തടവുകാരെ പിടിച്ചില്ല, യുദ്ധമുതലുകൾ എടുത്തതുമില്ല. അവർ കാഫിറുകളാണെങ്കിൽ അവ നമുക്ക്‌ അനുവദനീയമാണല്ലോ? ഇനി അവർ മുഅ്മിനുകളാണെങ്കിൽ അവരുടെ യുദ്ധത്തടവുകാരെ പിടിക്കുവാനോ അവരോട്‌ യുദ്ധം ചെയ്യുവാൻ തന്നെയോ നമുക്കനുവാദമില്ലല്ലോ?”
ഞാൻ പറഞ്ഞു: “ഇത്‌ രണ്ടാമത്തെ കാര്യം, ഇനി മൂന്നാമത്തെ കാര്യം? 
അവർ പറഞ്ഞു: “അമീറുൽ മുഅ്മിനീൻ എന്ന പദവി ഉപേക്ഷിക്കണം, അദ്ദേഹം അമീറുൽ മുഅ്മിനീൻ അല്ലെങ്കിൽ അമീറുൽ കാഫിരീൻ ആണ്."
(അലി رضي الله عنه വിനെ ബൈഅത്ത്‌ ചെയ്തവരിൽ ഹറൂരികളും ഉണ്ടായിരുന്നു. അന്നു അദ്ധേഹം مؤمن ആയിരുന്നെന്നും എന്നാൽ മധ്യസ്തന്മാരെ നിയോഗിച്ചപ്പോൾ അദ്ധേഹവും കൂടെയുള്ളവരും കാഫിറായിപ്പോയെന്നുമാണു അവർ സൂചിപ്പിക്കുന്നത് - വിവ).
ഞാൻ ചോദിച്ചു: “ഇനിയെന്തെങ്കിലുമുണ്ടോ?” 
അവർ പറഞ്ഞു: “ഞങ്ങൾക്കിത്‌ മതി.” 
അപ്പോൾ ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ കിതാബിൽ നിന്നും അവന്റെ റസൂൽ ﷺ യുടെ സുന്നത്തിൽ നിന്നും നിങ്ങൾ പറയുന്നതിനെ നിഷേധിച്ചു കൊണ്ട്‌ ഞാൻ തെളിവ്‌ ഉദ്ധരിച്ചാൽ, നിങ്ങൾ തിരിച്ച്‌ വരുമോ?” അവർ പറഞ്ഞു: “അതെ”

ഞാൻ പറഞ്ഞു: “അലി رضي الله عنه അല്ലാഹു വിധി നടത്തേണ്ട കാര്യത്തിൽ മനുഷ്യരോട്‌ വിധി നടാത്താനാവശ്യപ്പെട്ടു എന്ന നിങ്ങളുടെ പ്രസ്താവനക്കുള്ള മറുപടി:
ഞാൻ നിങ്ങൾക്ക്‌ അല്ലാഹുവിന്റെ കിതാബിൽ നിന്നും ഓതിത്തരാം, അല്ലാഹു تبارك وتعالى ഒരു ദീനാറിന്റെ എട്ടിലൊരു ഭാഗം വരുന്ന കാര്യത്തിന്റെ വിഷയത്തിൽ പോലും മനുഷ്യരോട്‌ വിധി തീർപ്പാക്കാൻ കൽപ്പിച്ചതായിട്ട്‌. അല്ലാഹു تبارك وتعالى യുടെ വചനം നിങ്ങൾ മനസ്സിലാക്കിയിട്ടില്ലേ?


يَا أَيُّهَا الَّذِينَ آمَنُوا لا تَقْتُلُوا الصَّيْدَ وَأَنْتُمْ حُرُمٌ وَمَنْ قَتَلَهُ مِنْكُمْ مُتَعَمِّدًا فَجَزَاءٌ مِثْلُ مَا قَتَلَ مِنَ النَّعَمِ يَحْكُمُ بِهِ ذَوَا عَدْلٍ مِنْكُمْ  

സത്യവിശ്വാസികളേ, നിങ്ങള്‍ ഇഹ്‌റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്‌. നിങ്ങളിലൊരാള്‍ മനഃപൂര്‍വ്വം അതിനെ കൊല്ലുന്ന പക്ഷം, അവന്‍ കൊന്നതിന് തുല്യമെന്ന് നിങ്ങളില്‍ രണ്ടുപേര്‍ തീര്‍പ്പുകല്‍പിക്കുന്ന കാലിയെ (അഥവാ കാലികളെ) കഅ്ബത്തിങ്കല്‍ എത്തിച്ചേരേണ്ട ബലിമൃഗമായി നല്‍കേണ്ടതാണ്‌. (5:95)
ഇവിടെ അല്ലാഹു മനുഷ്യരെ വിധി കർത്താക്കളാക്കാൻ കൽപ്പിച്ചത്‌ അല്ലാഹുവിന്റെ حكم അല്ലേ? അല്ലാഹുവിനു ഈ കാര്യത്തിൽ വിധി കൽപ്പിക്കാമായിരുന്നു, എന്നാൽ അവൻ മനുഷ്യരെ വിധി കൽപ്പിക്കാൻ അനുവദിച്ചു. അല്ലാഹുവിനെ വിചാരിച്ച്‌ ഞാൻ നിങ്ങളോട്‌ ചോദിക്കട്ടെ, മനുഷ്യർ തമ്മിലുള്ള തർക്കം പരിഹരിക്കുകയും അത്‌ വഴി രക്തച്ചൊരിച്ചിൽ ഒഴിവാക്കുകയും ചെയ്യുന്നതാണോ അല്ലെങ്കിൽ ഒരു മുയലിനെ വേട്ടയാടുന്നതാണോ കൂടുതൽ പ്രധാനപ്പെട്ട കാര്യം?
അവർ പറഞ്ഞു: "തീർച്ചയായും ഇതു തന്നെ പ്രധാനം."
ഇനിയുമൊരു വിഷയം: ഒരു സ്ത്രീയേയും അവരുടെ ഭർത്താവിനേയും സംബന്ധിച്ചുള്ളതാണ്. 
وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِنْ أَهْلِهِ وَحَكَمًا مِنْ أَهْلِهَا إِنْ يُرِيدَا إِصْلاحًا يُوَفِّقِ اللَّهُ بَيْنَهُمَا إِنَّ اللَّهَ كَانَ عَلِيمًا خَبِيرًا (٣٥)

ഇനി, അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. (4:35)

മനുഷ്യർ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതും രക്തച്ചൊരിച്ചിൽ ഒഴിവാകുന്നതും സംബന്ധിച്ച് വിധി കൽപ്പിക്കുന്നതാണോ കൂടുതൽ ഉത്തമം, അതല്ല ഒരു സ്ത്രീയുടെ സ്വകാര്യഭാഗങ്ങളെ സംബന്ധിച്ച് വിധി കൽപ്പിക്കുന്നതാണോ കൂടുതൽ ഉത്തമം?
حكم ന്റെ വിഷയത്തിൽ നമ്മൾ തമ്മിലുള്ള തർക്കം തീർന്നോ?”

അവർ പറഞ്ഞു: “അതെ.”
“ഇനി നിങ്ങളുടെ അടുത്ത വിഷയം, അലി رضي الله عنه യുദ്ധത്തടവുകാരെ പിടിച്ചില്ല എന്നുള്ളതും യുദ്ധമുതലുകൾ എടുത്തില്ല എന്നുള്ളതുമാണല്ലോ...


നിങ്ങൾ നിങ്ങളുടെ ഉമ്മ ആയിശ رضي الله عنها യെ ഒരു തടവുകാരിയായി പിടിക്കുകയും അതുവഴി മറ്റുള്ള സ്ത്രീകളിൽ നിന്ന്‌ എന്തെല്ലാം നിങ്ങൾക്ക്‌ അനുവദനീയമാകുമോ അതെല്ലാം നിങ്ങൾ അവരിൽ നിന്നും അനുവദനീയമാക്കുകയും ചെയ്യുമോ?, അവർ നിങ്ങളുടെ ഉമ്മയായിരിക്കെ.
മറ്റുള്ള സ്ത്രീകളിൽ നിന്ന് എന്തെല്ലാം ഞങ്ങൾക്ക് ഹലാലാണോ അത് അവരിൽ നിന്നും ഞങ്ങൾക്ക് ഹലാലാണ് എന്നാണു നിങ്ങളുടെ ഉത്തരമെങ്കിൽ അതു കുഫ്ർ ആണ്. ഇനി “അവർ ഞങ്ങളുടെ ഉമ്മയല്ല” എന്നാണു നിങ്ങളുടെ ഉത്തരമെങ്കിൽ അതും കുഫ്‌ർ ആണ്.
النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمْ وَأَزْوَاجُهُ أُمَّهَاتُهُمْ  
പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. (33:6)

അപ്പോൾ നിങ്ങൾ രണ്ട് മോശമായ വിധികൾക്കിടയിലാണു. ഇതിൽ ഏത് വിധിയാണു നിങ്ങൾ സ്വീകരിക്കുക? 

ഈ വിഷയത്തിൽ നമ്മൾ തമ്മിലുള്ള തർക്കം തീർന്നോ?” 
“ഇനി ഉള്ളത്‌ അലി رضي الله عنه അമീറുൽ മുഅ്മിനീൻ എന്ന പദവി ഉപേക്ഷിക്കുന്നത്‌ സംബന്ധിച്ചാണല്ലോ? അതിനു നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു മറുപടി ഞാൻ തരാം.
ഹുദൈബിയ്യാ സന്ധിയുടെ ദിവസം അല്ലാഹുവിന്റെ റസൂൽ ﷺ മുശ്‌രിക്കുകളുമായി കരാർ ചെയ്തു. അല്ലാഹുവിന്റെ റസൂൽ ﷺ അലി رضي الله عنه വിനോട്‌ പറഞ്ഞു: ഓ അലീ! എഴുതുക: ഇത്‌ മുഹമ്മദ്‌, അല്ലാഹുവിന്റെ റസൂൽ ഏർപ്പെടുന്ന കരാറാണ്. 
അപ്പോൾ മുശ്‌രിക്കുകൾ പറഞ്ഞു: താങ്കൾ അല്ലാഹുവിന്റെ റസൂലാണെന്ന്‌ ഞങ്ങൾ അംഗീകരിക്കുകയാണെങ്കിൽ പിന്നെ ഞങ്ങൾ നിങ്ങളുമായി യുദ്ധം ചെയ്യേണ്ടതില്ലല്ലോ. 
അപ്പോൾ അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: "ഓ അലീ! അത്‌ മായ്ച്ച്‌ കളഞ്ഞേക്കുക. ഓ അല്ലാഹുവേ! തീർച്ചയായും നിനക്കറിയാമല്ലോ ഞാൻ നിന്റെ റസൂലാണെന്ന്‌. 
ഓ, അലീ! അത്‌ മായ്ച്ച്‌ കളഞ്ഞേക്കുക! എന്നിട്ട്‌ ഇങ്ങനെ എഴുതുക: ഇത്‌ മുഹമ്മദ്‌ ബിൻ അബ്ദുല്ലാഹ്‌ ഏർപ്പെടുന്ന കരാറാണു." 
ഞാൻ അല്ലാഹുവിൽ ശപഥം ചെയ്ത്‌ പറയുന്നു. അല്ലാഹുവിന്റെ റസൂൽ ﷺ അലി رضي الله عنه വിനേക്കാളും എത്രയോ ഉന്നതനാണു. എന്നിട്ട്‌ പോലും അവിടുന്ന് സ്വന്തം പേർ മായ്ച്ചു കളഞ്ഞു. അത്‌ അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ മായ്ച്ചു കളഞ്ഞില്ല.
ഈ വിഷയത്തിലും നമ്മൾ തമ്മിലുള്ള തർക്കം തീർന്നോ?”
അവർ പറഞ്ഞു: “അതെ.” 
അവരിൽ നിന്നും രണ്ടായിരം പേർ തിരിച്ചു വന്നു. ശേഷിച്ചവർ അവരുടെ അബദ്ധ ധാരണകളെ മുൻ നിർത്തി വിപ്ലവം സൃഷ്ടിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തു. മുഹാജിറുകളും അൻസ്വാറുകളും അവരോട്‌ പടവെട്ടി.

അൽ അഖീദതു ത്വഹാവിയ്യ


            അൽ അഖീദതു ത്വഹാവിയ്യ        


[1] അഹ്‌ലുസ്സുന്നയുടെ വിശ്വാസം - العقيدة أهل السنة താഴെ വിവരിക്കുന്നു:
[2] അല്ലാഹു തൗഫീഖ്‌ ചെയ്യുമെന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട്‌ തൗഹീദിനെ കുറിച്ച്‌ നാം പറയുന്നു: അല്ലാഹു ഏകനാണു, അവന്നു ഒരു പങ്കുകാരുമില്ല.
[3] അവനെപ്പോലെ യാതൊന്നുമില്ല.
[4] അവനെ അശക്തനാക്കുന്ന ഒന്നുമില്ല.
[5] അവനല്ലാതെ ഒരു ആരാധ്യനുമില്ല.
[6] ആദിമനായുള്ളവൻ, തുടക്കമില്ലാതെ. എന്നെന്നുമുള്ളവൻ, ഒടുക്കമില്ലാതെ.
[7] നശിക്കാത്തവൻ, അവസാനിക്കാത്തവൻ.
[8] അവൻ ഉദ്ദേശിക്കുന്നതല്ലാതെ ഉണ്ടാകുന്നില്ല.
[9] സങ്കൽപ്പങ്ങൾക്ക്‌ അവനിലേക്ക്‌ എത്താൻ കഴിയില്ല.
[10] ഒരു ബുദ്ധിക്കും അവനെ ഉൾക്കൊള്ളാൻ കഴിയില്ല. സൃഷ്ടികൾ അവനോട്‌ സദൃശമാകുന്നില്ല.
[11] എന്നെന്നും ജീവിക്കുന്നവൻ, ഒരിക്കലും മരിക്കാത്തവൻ.
[12] എല്ലാം നിയന്ത്രിക്കുന്നവൻ, ഉറങ്ങാത്തവൻ.
[13] സൃഷ്ടിപ്പിന്റെ ആവശ്യമില്ലാതെ തന്നെ സൃഷ്ടിക്കുന്നവൻ. പ്രയാസമില്ലാതെ തന്നെ ഉപജീവനം നൽകുന്നവൻ.
[14] ഭയമില്ലാതെ മരിപ്പിക്കുന്നവൻ.
[15] ബുദ്ധിമുട്ട്‌ കൂടാതെ പുനരുജ്ജീവിപ്പിക്കുന്നവൻ.
[16] സൃഷ്ടിപ്പിനു മുമ്പേ അവന്റെ ഗുണവിശേഷണങ്ങളുണ്ടായിരുന്നു.
[17] മുമ്പില്ലാതിരുന്ന ഒരു ഗുണവിശേഷണവും സൃഷ്ടിപ്പ്‌ കാരണം അവനിൽ ഉണ്ടായിട്ടില്ല.
[18] അവന്റെ ഗുണവിശേഷണങ്ങൾ അനാദിയായി ഉണ്ടായിരുന്നത്‌ പോലെ, എന്നെന്നും ശേഷിക്കുകയും ചെയ്യും.
[19] "സ്രഷ്ടാവ്‌ - الخالق" എന്ന നാമം അവ്ന്ന് സൃഷ്ടിപ്പിനു ശേഷം ഉണ്ടായതല്ല.
[20] "ആദ്യമായി ഉണ്ടാക്കിയവൻ - الباري" എന്ന നാമം അവന്നു 'ആദ്യമായി ഉണ്ടാക്കിയ' ശേഷം ഉണ്ടായതല്ല.
[21] "രക്ഷാ കർതൃത്വത്തിന്റെ - الربوبية" അർത്ഥ തലങ്ങൾ അവനുള്ളതാണു, രക്ഷിക്കപ്പെട്ടവന്റെ അർത്ഥ തലങ്ങൾ അവന്നില്ല. "സ്രഷ്ടാവിന്റെ - الخالق" അർത്ഥ തലങ്ങൾ അവനുള്ളതാണു, സൃഷ്ടിയുടെ അർത്ഥ തലങ്ങൾ അവന്നില്ല.
[22] പുനരുജ്ജീവനം നടത്തുന്നതിനു മുമ്പു തന്നെ പുനരുജ്ജീവിപ്പിക്കുന്നവൻ എന്ന നാമം അവനിൽ യാഥാർത്ഥ്യമായതു പോലെ സൃഷ്ടിപ്പിനു മുമ്പു തന്നെ സ്രഷ്ടാവ്‌ എന്ന നാമം അവനിൽ യാഥാർത്ഥ്യമായിരിക്കുന്നു.
[23] അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്‌ എന്നതു കൊണ്ടത്രെ ഇത്‌.
[24] എല്ലാം അവനിലേക്ക്‌ ആശ്രയിക്കുന്നു എന്നത്‌ കൊണ്ടും.
[25] എല്ലാ കാര്യങ്ങളും അവനു എളുപ്പമാണ്‌ എന്നതു കൊണ്ടും.
[26] അവന്ന് ഒന്നിന്റേയും ആവശ്യകത ഇല്ല എന്നതു കൊണ്ടും.
[27] അവനെപ്പോലെ യാതൊന്നുമില്ല, അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്‌.
[28] അവൻ അവന്റെ അറിവിനാൽ - العلم സൃഷ്ടികളെ സൃഷ്ടിച്ചു.
[29] അവരുടെ വിധികളെല്ലാം അവൻ നിർണ്ണയിച്ചു.
[30] അവരുടെ ആയുസ്സ്‌ അവൻ നിശ്ചയിച്ചു.
[31] സൃഷ്ടികളെ സംബന്ധിച്ച ഒന്നും അവയെ സൃഷ്ടിക്കുന്നതിനു മുൻപേ അവൻ അറിയാതിരുന്നിട്ടില്ല.
[32] സൃഷ്ടികൾ എന്ത്‌ പ്രവർത്തിക്കുമെന്ന് അവയെ സൃഷ്ടിക്കുന്നതിനു മുൻപേ അവൻ അറിഞ്ഞു.
[33] അവനെ അനുസരിക്കാൻ അവരോട്‌ കൽപ്പിച്ചു, അവനെ ധിക്കരിക്കുന്നതിനെ തൊട്ട്‌ അവരെ വിലക്കി.
[34] എല്ലാ കാര്യങ്ങളും അവന്റെ വിധി നിർണ്ണയത്തിനനുസരിച്ച്‌ നീങ്ങിക്കൊണ്ടിരിക്കുന്നു.
[35] അവന്റെ ഉദ്ദേശം അതിജയിക്കുന്നു, അവന്റെ ഉദ്ദേശമില്ലാതെ അടിമകൾക്ക്‌ ഒരു ഉദ്ദേശവുമില്ല. അവർക്ക്‌ അവനുദ്ദേശിച്ചത്‌ ഉണ്ടാകുന്നു, ഉദ്ദേശിക്കാത്തത്‌ ഉണ്ടാകുന്നുമില്ല.
[36] അവൻ ഉദ്ദേശിച്ചവർക്ക്‌ അവൻ നേർമാർഗ്ഗം കാണിക്കുന്നു, സംരക്ഷണം നൽകുന്നു, ശ്രേഷ്ഠത - فضل നൽകുന്നു. അവന്റെ നീതിമുറ പ്രകാരം അവൻ ഉദ്ദേശിച്ചവർക്ക്‌ അവൻ ദുർമാർഗ്ഗം കാണിക്കുന്നു, അവർ വഞ്ചിതരാകുന്നു, പരീക്ഷിതരാകുന്നു.
[37] അവന്റെ അനുഗ്രഹത്തിനും നീതി മുറക്കുമിടയിൽ അവന്റെ ഉദ്ദേശമനുസരിച്ച്‌ അവരെല്ലാം ചാഞ്ചാടിക്കൊണ്ടിരിക്കുന്നു.
[38] എതിരാളികളേയും സമന്മാരേയും തൊട്ട്‌ അവൻ അത്യുന്നതനാണ്‌.
[39] അവന്റെ വിധിനിർണ്ണയത്തെ തട്ടിയകറ്റുന്നവരില്ല, അവന്റെ വിധിന്യായത്തെ മറികടക്കുന്നവരില്ല, അവന്റെ കൽപ്പനകളെ അതിജയിക്കുന്നവരില്ല.
[40] ഇക്കാര്യങ്ങളിലെല്ലാം നാം വിശ്വസിച്ചിരിക്കുന്നു, അതെല്ലാം അവനിൽ നിന്നു തന്നെയാണെന്നു നാം ദൃഢമായി ഉറപ്പിക്കുന്നു.
[41] മുഹമ്മദ്‌ صلى الله عليه وسلم അവന്റെ അടിമയും, തെരഞ്ഞെടുക്കപ്പെട്ടവനും, വിശിഷ്ട പ്രവാചകനും, തൃപ്തിപ്പെട്ട ദൂതനുമാണെന്നും നാം വിശ്വസിക്കുന്നു.
[42] അദ്ദേഹം അന്ത്യ പ്രവാചകനും മുത്തഖീങ്ങളുടെ ഇമാമാണെന്നും മുർസലീങ്ങളുടെ നേതാവാണെന്നും സർവ്വലോക രക്ഷിതാവിന്റെ പ്രിയപ്പെട്ടവനാണെന്നും നാം വിശ്വസിക്കുന്നു.
[43] അദ്ദേഹത്തിനു ശേഷം നുബൂവത്ത്‌ വാദിച്ചവരെല്ലാം വഴി പിഴച്ചവരാണെന്നും, തന്നിഷ്ടക്കാരാണെന്നും.
[44] അദ്ദേഹം മുഴുവൻ ജിന്നുകളിലേക്കും മനുഷ്യരിലേക്കും യാഥാർത്ഥ്യവും, നേർമാർഗ്ഗവും, പ്രകാശവും, വെളിച്ചവുമായിക്കൊണ്ട്‌ അയക്കപ്പെട്ടവനാണെന്നും.
[45] നിശ്ചയമായും ഖുർആൻ അല്ലാഹുവിന്റെ കലാമാണെന്നും.
[46] അത്‌ അവനിൽ നിന്ന് എങ്ങനെയെന്ന് വിശദീകരിക്കാതെ ഇറങ്ങിയതാണെന്നും അവന്റെ റസൂലിന്റെ മേൽ വഹ്‌യ്‌ ആയി ഇറങ്ങിയതാണെന്നും.
[47] മുഅ് മിനീങ്ങൾ ഇതെല്ലാം സത്യമായി സ്വീകരിക്കുന്നു.
[48] അത്‌ യഥാർത്ഥമായും അല്ലാഹുവിന്റെ കലാമാണെന്നും ഉറച്ച്‌ വിശ്വസിക്കുന്നു.
[49] മനുഷ്യരുടെ സംസാരം പോലെ സൃഷ്ടിക്കപ്പെട്ടതല്ലെന്നും.
[50] ആർ അത്‌ കേട്ടതിനു ശേഷം അത്‌ മനുഷ്യരുടെ സംസാരമാണെന്ന് വാദിച്ചുവോ, അവൻ അവിശ്വസിച്ചു.
[51] അവരെ അല്ലാഹു ആക്ഷേപിച്ചിട്ടുണ്ട്‌, സഖർ - (നരകം) കൊണ്ട്‌ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. ആല്ലാഹു തആല പറഞ്ഞ പോലെ "വഴിയെ ഞാൻ അവരെ സഖറിൽ (നരകത്തിൽ) ഇട്ട്‌ എരിക്കുന്നതാണു" [മുദ്ദസ്സിർ-26].
[52] "ഇത്‌ മനുഷ്യരുടെ വാക്കല്ലാതെ മറ്റൊന്നുമല്ല" എന്ന് പറഞ്ഞവരെ അല്ലാഹു നരകം കൊണ്ട്‌ മുന്നറിയിപ്പ്‌ നൽകിയപ്പോൾ, അത്‌ മനുഷ്യരുടെ സ്രഷ്ടാവിന്റെ സംസാരമാണെന്ന് നാം ദൃഢമായി മനസ്സിലാകിയിട്ടുണ്ട്‌.
[53] അത്‌ മനുഷ്യരുടെ സംസാരത്തോട്‌ സദൃശ്യമാവുകയില്ല.
[54] ആർ അല്ലാഹുവിനെ മനുഷ്യരുടെ വിശേഷണങ്ങൾ കൊണ്ട്‌ വിശേഷിപ്പിച്ചുവോ, അവൻ അവിശ്വാസിയായി.
[55] ആർ അത്‌ മനസ്സിലാക്കിയോ അവൻ.
[56] അത്‌ ഉൾക്കൊണ്ട്‌ കൊണ്ട്‌ അവിശ്വാസികളുടെ വാദത്തിൽ നിന്ന് വേർതിരിഞ്ഞ്‌ നിന്നു.
[57] അല്ലാഹുവിന്റെ വിശേഷണങ്ങൾ മനുഷ്യരുടെ വിശേഷണം പോലെയല്ലെന്ന് അവൻ മനസ്സിലാക്കി.
[58] സ്വർഗ്ഗാവകാശികൾ അല്ലാഹുവിനെ കാണും എന്നത്‌ യാഥാർത്ഥ്യമാണു, സൂക്ഷ്മമായിട്ടല്ലാതെ, അത്‌ എങ്ങനെ എന്നതിന്റെ വിശദീകരണം ഇല്ലാതെ.
[59] അല്ലാഹുവിന്റെ കിതാബിൽ പറഞ്ഞത്‌ പോലെ "ചില മുഖങ്ങൾ അന്ന് പ്രസന്നതയുള്ളതായിരിക്കും. അവരുടെ രക്ഷിതാവിന്റെ നേർക്ക്‌ ദൃഷ്ടി തിരിച്ചവരുമായിരിക്കും".
[60] അതിന്റെ വിശദീകരണം അല്ലാഹു അറിഞ്ഞ പോലെയും അവന്റെ ഉദ്ദേശം പോലെയുമാണ്‌.
[61] ഈ കാര്യത്തിൽ അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم യിൽ നിന്നുള്ള സ്വഹീഹായ ഹദീസിൽ വന്നതെല്ലാം അവിടുന്ന് പറഞ്ഞ പോലെത്തന്നെയാണ്‌.
[62] അതിന്റെ വിശദീകരണം അവിടുന്ന് വിശദീകരിച്ച പോലെത്തന്നെയാണ്‌.
[63] അതിനെ സ്വന്തം അഭിപ്രായങ്ങൾ കൊണ്ട്‌ വിശദീകരിച്ച്‌ കൊണ്ടും തന്നിഷ്ടങ്ങൾക്കനുസരിച്ചുള്ള സങ്കൽപ്പങ്ങൾ കൊണ്ടും നാം അതിലേക്ക്‌ പ്രവേശിക്കുകയില്ല.
[64] പ്രതാപിയും മഹാനുമായ അല്ലാഹുവിന്നും അവന്റെ റസൂലിന്നും صلى الله عليه وسلم പരിപൂർണ്ണമായി കീഴൊതുങ്ങാത്ത ഒരുവനും തന്റെ ദീനിൽ സുരക്ഷിതനല്ല.
[65] സംശയമുള്ളതിന്റെ വിവരണം അതിനെ സംബന്ധിച്ച്‌ അറിയുന്ന പണ്ഢിതന്മാരിലേക്ക്‌ മടക്കേണ്ടതാണ്‌.
[66] പരിപൂർണ്ണമായ സമർപ്പണവും കീഴടക്കവും ഇല്ലാത്ത ഒരാളുടേയും ഇസ്‌ലാം അടിയുറച്ചതല്ല.
[67] ആർ തന്റെ അറിവിന്റെ പരിധിക്ക്‌ അപ്പുറത്തുള്ളതിനെ അറിയാൻ ഉദ്ദേശിച്ചുവോ, അവരുടെ ബുദ്ധി പരിപൂർണ്ണമായ സമർപ്പണത്തിലേക്ക്‌ തൃപ്തമാകുന്നില്ലയോ അവന്റെ അനിഷ്ടങ്ങൾ നിഷ്ക്കളങ്കമായ തൗഹീദിനെ തൊട്ടും, വ്യക്തമായ അറിവിനെ തൊട്ടും, ശരിയായ വിശ്വാസത്തെ തൊട്ടും അവന്ന് മറയിടപ്പെടുന്നതാണ്‌.
[68] അവൻ ഈമാനിന്നും കുഫ്‌റിന്നും, സത്യത്തിന്നും അസത്യത്തിന്നും, അംഗീകരണത്തിന്നും നിഷേധത്തിന്നുമിടയിൽ ആടിക്കൊണ്ടിരിക്കുന്നതാണ്‌.
[69] അവൻ മന്ത്രണങ്ങൾക്കും സംശയങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും വിധേയനായിരിക്കും, സത്യസന്ധനായ വിശ്വാസിയോ വ്യാജനായ നിഷേധിയോ അല്ലാതെ.
[70] സ്വർഗ്ഗാവകാശികൾ അല്ലാഹുവിനെ കാണുന്നതിനെ സ്വന്തം ഊഹങ്ങൾക്കും ബുദ്ധിക്കും അനുസരിച്ച്‌ വ്യാഖ്യാനിക്കുന്നവന്റെ ഈമാൻ അക്കാര്യത്തിൽ ശരിയാവുകയില്ല.
[71] അല്ലാവിനെ കാണുന്നതിനെ - روية കുറിച്ചും അല്ലാഹുവിന്റെ റുബൂബിയ്യത്തിലേക്ക്‌ ചേർക്കപ്പെടുന്ന അറിവിനെ കുറിച്ചും ഉള്ള വിവരണം വ്യാഖ്യാനം ഉപേക്ഷിച്ച്‌ കൊണ്ടും പരിപൂർണ്ണമായ സമർപ്പണത്തോടെയും ആകേണ്ടതാണ്‌.
[72] ഇതാണു മുസ്‌ലിംകളുടെ ദീൻ. 

[73] ആർ അല്ലാഹുവിന്റെ സ്വിഫത്തുകളെ നിഷേധിക്കുന്നതിനെക്കുറിച്ചും ഉപമിക്കുന്നതിനെക്കുറിച്ചും സൂക്ഷ്മത പാലിക്കുന്നില്ലയോ, അവൻ പിഴച്ചു, അല്ലാഹുവിന്റെ പരിശുദ്ധിയെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു.
[74] എന്തുകൊണ്ടെന്നാൽ നമ്മുടെ റബ്ബ്‌ മഹത്വമുടയവനാണ്‌, അത്യുന്നതനാണ്‌, ഏകത്വത്തിന്റെ വിശേഷണങ്ങൾ കൊണ്ട്‌ വിശേഷിപ്പിക്കപ്പെട്ടവനാണ്‌.
[75] സൃഷ്ടികളിൽ ഒന്നിനെ പോലെയും അല്ലാതെ പരിപൂർണ്ണമായ ഏകത്വത്തിൽ.
[76] അവൻ പരിമിതികളെയും അതിർത്ഥികളെയും തൊട്ട്‌ ഉന്നതനാണ്‌, അവയവങ്ങളെ തൊട്ടും ഭാഗങ്ങളെ തൊട്ടും (സൃഷ്ടികളെ പോലെയുള്ള) അവൻ ഉന്നതനാണ്‌.
[77] മുഴുവൻ സൃഷ്ടികളെയും പോലെ അവൻ ആറു ദിശകളിൽ ഉൾക്കൊള്ളുന്നവനല്ല.
[78] മിഅ്റാജ്‌ യഥാർത്ഥമാണ്‌, നിശ്ചയം, നബി صلى الله عليه وسلم ഇസ്‌റാഅ് ചെയ്തിട്ടുണ്ട്‌.
[79] അവിടുന്ന് ഉണർന്നിരിക്കുന്ന അവസ്ഥയിൽ ശരീരത്തോട്‌ കൂടെ ഉപരി ഭാഗത്തേക്ക്‌ യാത്ര ചെയ്തിട്ടുണ്ട്‌.
[80] പിന്നെ അല്ലാഹു ഉദ്ദേശിച്ച അത്രയും ഉയരങ്ങളിലേക്ക്‌ അവിടുത്തെ ഉയർത്തി. അല്ലാഹു ഉദ്ദേശിച്ച പോലെ അവിടുത്തെ മഹത്വപ്പെടുത്തി.
[81] അല്ലാഹു ബോധനം നൽകിയതൊക്കെയും ബോധനം നൽകി. "അദ്ദേഹം കണ്ട ആ കാഴ്ച (അദ്ദേഹത്തിന്റെ) ഹൃദയം നിഷേധിച്ചിട്ടില്ല".
[82] അല്ലാഹു അവിടുന്നിനെ ഇഹലോകത്തും പരലോകത്തും അനുഗ്രഹിച്ചു.
[83] തന്റെ ഉമ്മത്തിന്റെ ദാഹം തീക്കാൻ വേണ്ടി അല്ലാഹു നബി صلى الله عليه وسلم ക്ക്‌ അവിടുത്തെ ആദരിച്ച്‌ കൊണ്ട്‌ നൽകിയ ഹൗള്‌ - الحوض സത്യമാണ്‌.
[84] ഉമ്മത്തുകൾക്ക്‌ വേണ്ടി കരുതി വെച്ച ശഫാഅത്ത്‌ -  الشفاعة യഥർത്ഥമാണ്‌, ഹദീഥിൽ വന്നതു പോലെ.
[85] ആദം عليه السلام ൽ നിന്നും അദ്ദേഹത്തിന്റെ സന്തതികളിൽ നിന്നും അല്ലാഹു സ്വീകരിച്ച കരാർ സത്യമാണ്‌.
[86] സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവരുടേയും നരകത്തിൽ പ്രവേശിക്കുന്നവരുടേയും എണ്ണം അല്ലാഹു ആദിമമായിത്തന്നെ കൃത്യമായി അറിഞ്ഞിരിക്കുന്നു, അത്‌ കൂടുകയോ കുറായുകയോ ഇല്ല.
[87] അതുപോലെ തന്നെ അവർ ചെയ്യാനുള്ള പ്രവൃത്തികളും അവൻ അറിഞ്ഞിരിക്കുന്നു.
[88] ഓരോരുത്തരും അവർ സൃഷ്ടിക്കപ്പേട്ടതിലേക്ക്‌ എളുപ്പമാക്കപ്പെട്ടിരിക്കുന്നു.
[89] പ്രവൃത്തികളുടെ ഫലങ്ങൾ അവയുടെ അന്ത്യത്തിനു അനുസരിച്ചാണ്‌.
[90] സൗഭാഗ്യവാൻ അല്ലാഹുവിന്റെ വിധിയാൽ സൗഭാഗ്യവനായവനാണ്‌, ദൗഭാഗ്യവാൻ അല്ലാഹുവിന്റെ വിധിയാൽ ദൊർഭാഗ്യവനായവനാണ്‌.
[91] അല്ലാഹുവിന്റെ വിധി അവന്റെ സൃഷ്ടികളെ സംബന്ധിച്ച്‌ അവന്റെ രഹസ്യങ്ങളിൽ പെട്ടതാണ്‌.
[92] മുഖർറബായ മലക്കിന്നോ മുർസലീംകളിൽ പെട്ട നബിക്കോ അതിനെപ്പറ്റി അറിവില്ല.
[93] ആ കാര്യങ്ങളിലേക്ക്‌ ആണ്ടിറങ്ങലും അതിനെപ്പറ്റി ആഴത്തിൽ ചിന്തിക്കലും നഷ്ടത്തിലേക്കും നാശത്തിലേക്കും നയിക്കുന്നു. അത്‌ ഹറാമിലേക്കുള്ള ചവിട്ടുപടിയാണ്‌, ധിക്കാരത്തിൽ പെട്ടതാണ്‌.
[94] ഇക്കാര്യത്തെ പറ്റിയുള്ള ചിന്തയേയും മനനത്തേയും സംശയങ്ങളേയും തൊട്ട്‌ അതിയായ ജാഗ്രത പാലിക്കേണ്ടതാണ്‌.
[95] എന്തു കൊണ്ടെന്നാൽ വിധിയെ സംബന്ധിച്ച അറിവ്‌ അല്ലാഹുവിന്റെ സൃഷ്ടികളിൽ നിന്ന് മറച്ച്‌ വെച്ചിരിക്കുന്നു.
[96] അതിനെ തൊട്ടുള്ള സംശയങ്ങളെ നിരോധിക്കുകയും ചെയ്തിട്ടുണ്ട്‌.
[97] അല്ലാഹു തആല അവന്റെ കിതാബിൽ പറഞ്ഞതു പോലെ "അവൻ പ്രവർത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പേടുകയില്ല. അവരാകട്ടെ, ചോദ്യം ചെയ്യപ്പേടുന്നതുമാണ്‌.
[98] അതുകൊണ്ട്‌ 'എന്ത്‌ കൊണ്ട്‌ അല്ലാഹു അത്‌ ചെയ്തു?' എന്ന്‌ ചോദിക്കുന്നവർ അല്ലാഹുവിന്റെ കിതാബിന്റെ വിധിയെ മറികടന്നിരിക്കുന്നു.
[99] അല്ലാഹുവിന്റെ കിതാബിന്റെ വിധിയെ ആർ മറികടന്നുവോ, അവൻ അവിശ്വാസിയായിരിക്കുന്നു.
[100] ഇത്‌ അല്ലാഹുവിന്റെ ഔലിയാക്കളിൽ ഹൃദയം പ്രകാശപൂറിതമായവർക്ക്‌ മൊത്തത്തിൽ അറിയുന്ന കാര്യമാണ്‌.
[101] അത്‌ അറിവിൽ അടിയുറച്ചവരുടെ പദവിയാണ്‌.
[102] നിശ്ചയം, വിജ്ഞാനം രണ്ട്‌ തരമുണ്ട്‌: സൃഷ്ടികൾക്ക്‌ കരഗതമാക്കാൻ കഴിയുന്ന അറിവും സൃഷ്ടികൾക്ക്‌ കരഗതമാക്കാൻ കഴിയാത്ത അറിവും.
[103] കരഗതമാക്കാൻ കഴിയുന്ന അറിവിനെ നിഷേധിക്കൽ കുഫ്‌റാണ്‌. കരഗതമാക്കാൻ കഴിയാത്ത അറിവിനെ അവകാശപ്പെടുന്നത്‌ കുഫ്‌റാണ്‌.
[104] കരഗതമാക്കാവുന്ന മനുഷ്യർക്ക്‌ സ്വീകരിക്കാൻ സാധ്യമായ അറിവിനെ സ്വീകരിച്ചും കരഗതമാക്കാൻ സാധ്യമല്ലലാത്ത അറിവിനെ തേടൽ ഉപേക്ഷിച്ചും അല്ലാതെ ഈമാൻ ദൃഢമാവുകയില്ല.
[105] സുരക്ഷിത ഫലകത്തിലും - اللوح പേനയിലും - القلم അതിൽ എഴുതിവെച്ചതിലും നാം വിശ്വസിക്കുന്നു.
[106] സംഭവിക്കും എന്ന്‌ അല്ലാഹു എഴുതി വെച്ച ഒരു കാര്യം സംഭവിക്കാതിരിക്കാൻ സൃഷ്ടികളെല്ലാം ഒരുമിച്ച്‌ ചേർന്നാലും അവർക്കതിന്‌ കഴിയുകയില്ല. അതുപോലെ, സംഭവിക്കില്ല എന്ന്‌ അല്ലാഹു എഴുതി വെച്ച ഒരു കാര്യം സംഭവിക്കാൻ സൃഷ്ടികളെല്ലാം ഒത്തു ചേർന്നാലും അവർക്കതിന്‌ കഴിയുകയില്ല.
[107] പേന വറ്റിയിരിക്കുന്നു, ഖിയാമത്ത്‌ നാൾ വരെ സംഭവിക്കാനിരിക്കുന്നതെല്ലാം രേഖപ്പെടുത്തിയതിനു ശേഷം. ഒരു മനുഷ്യന്‌ നഷ്ടപ്പെട്ടതൊന്നും അവന്ന്‌ കിട്ടുന്നത്‌ ആയിരുന്നില്ല, അതുപോലെ ഒരു മനുഷ്യന്‌ കിട്ടിയതൊന്നും അവന്ന്‌ നഷ്ടപ്പെടുന്നതും ആയിരുന്നില്ല.
[108] തന്റെ സൃഷ്ടിയിൽ സംഭവിക്കാനിരിക്കുന്നതിനെ സംബന്ധിച്ച എല്ലാ അറിവും അല്ലാഹുവിൽ മുൻകടന്നിട്ടുണ്ടെന്ന്‌ ഒരു അടിമ അറിഞ്ഞിരിക്കേണ്ടതാണ്‌.
[109] അതിന്റെ വിധി വ്യക്തമായും പൂർണ്ണമായും നിശ്ചയിക്കപ്പെട്ടതാണ്‌.
[110] അവന്റെ ഭൂമിയിലോ ആകാശങ്ങളിലോ ഉള്ള ഒരു സൃഷ്ടിയിലും അതിനെ തിരുത്തുന്നതോ, അതിനെ മായ്ക്കുന്നതോ, മാറ്റുന്നതോ, കുറക്കുന്നതോ, കൂടുന്നതോ ആയ ഒന്നും ഇല്ല.
[111] ഇത്‌ വിശ്വാസത്തിന്റെ അടിത്തറയാണ്‌, അറിവിന്റെ അടിസ്ഥാനമാണ്‌.
[112] തൗഹീദിലും റുബൂബിയ്യത്തിലുമുള്ള തിരിച്ചറിവാണ്‌. അല്ലാഹു പറഞ്ഞ പോലെ, "അവൻ എല്ലാ സൃഷ്ടികളെയും സൃഷ്ടിച്ചു, എന്നിട്ട്‌ നിർണ്ണിതമായ അവധി നിർണ്ണയിക്കുകയും ചെയ്തു." ഫുർഖാൻ 25:2.
"അല്ലാഹുവിന്റെ കൽപ്പന നിർണ്ണയിക്കപ്പെട്ട വിധിയാണ്‌" അഹ്‌സാബ്‌ 33:38.
[113] അല്ലാഹുവിന്റെ വിധി നിർണ്ണയത്തെ സംബന്ധിച്ച്‌ ശത്രുത കാണിക്കുന്നവന്ന് നാശം.
[114] രോഗാതുരമായ മനസ്സോടെ ഇക്കാര്യങ്ങളിലേക്ക്‌ ആണ്ടിറങ്ങാൻ ശ്രമിക്കുന്നവർക്കും.
[115] ഊഹങ്ങളിൽ അധിഷ്ഠിതമായിക്കൊണ്ട്‌, غيب - അദൃശ്യ കാര്യങ്ങളെ പരീക്ഷണ നിരീക്ഷണങ്ങൾക്ക്‌ വിധേയമാക്കുന്നവർക്കും.
[116] അവൻ വ്യാജ വാദിയും പാപിയുമായി ഒടുങ്ങുന്നു.
[117] അർശും കുർസിയ്യും യാഥാർത്ഥ്യമാണ്‌.
[118] അവൻ അർശിനെയും അതിന്റെ താഴെയുള്ളതിനെ സംബന്ധിച്ചും ധന്യനാണ്‌.
[119] അവൻ അവന്റെ അറിവിനാൽ എല്ലാറ്റിനെയും വലയം ചെയ്തിരിക്കുന്നു, കീഴ്പ്പെടുത്തിയിരിക്കുന്നു.
[120] അവന്റെ സൃഷ്ടികൾ അവനെ വലയം ചെയ്യുന്നതിനെ സംബന്ധിച്ച്‌ അശക്തരാണ്‌.
[121] നാം വിശ്വസിച്ചു കൊണ്ടും സത്യപ്പെടുത്തിക്കൊണ്ടും കീഴൊതുങ്ങിക്കൊണ്ടും പറയുന്നു: അല്ലാഹു ഇബ്രാഹീം عليه السلام നെ خليل - കൂട്ടുകാരനായി സ്വീകരിച്ചിരിക്കുന്നു; മൂസ عليه السلام നോട്‌ സംസാരിച്ചിരിക്കുന്നു.
[122] നാം മലക്കുകളിലും നബിമാരിലും വിശ്വസിക്കുന്നു.
[123] ഗ്രന്ഥങ്ങളിലും മുർസലുകൾക്ക്‌ ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നു. അവർ വ്യക്തമായ സത്യത്തിൽ തന്നെയായിരുന്നൂവെന്ന്‌ നാം സാക്ഷ്യം വഹിക്കുന്നു.
[124] നമ്മുടെ കിബ്‌ലയുടെ അഹ്‌ലുകാരെ നാം മുസ്‌ലിംകളെന്നും മുഅ്മിനുകളെന്നും വിളിക്കുന്നു.
[125] നബി صلى الله عليه وسلم കൊണ്ട്‌ വന്നതെന്തോ അതിനെ സ്വീകരിക്കുന്നതും സത്യപ്പെടുത്തുന്നതും ആയ കാലത്തോളം.
[126] അല്ലാഹുവിനെ സംബന്ധിച്ച പാഴ്‌ വർത്തമാനങ്ങളിലും അവന്റെ ദീനിനെ സംബന്ധിച്ച തർക്കങ്ങളിലും നാം ഏർപ്പെടുന്നില്ല.
[127] ഖുർആനെ സംബന്ധിച്ച്‌ നാം തർക്കത്തിൽ ഏർപ്പെടുന്നില്ല. അത്‌ റബ്ബുൽ ആലമീന്റെ കലാമാണെന്ന്‌ നാം സാക്ഷ്യം വഹിക്കുന്നു.
[128] വിശ്വസ്തനായ മലക്ക്‌ അതും കൊണ്ട്‌ ഇറങ്ങിയതാണെന്നും മുർസലുകളുടെ നേതാവായ മുഹമ്മദ്‌ صلى الله عليه وسلم ക്ക്‌ പഠിപ്പിച്ചതാണെന്നും.
[129] അത്‌ അല്ലാഹു തആലയുടെ കലാമാണെന്നും അത്‌ സൃഷ്ടികളുടെ ഒന്നിന്റേയും കലാമിനോട്‌ സാദൃശ്യപ്പെടുത്താവുന്നതല്ലെന്നും.
[130] അത്‌ സൃഷ്ടിയാണെന്ന്‌ നാം പറയുന്നില്ല. മുസ്‌ലിം ജമാഅത്തിനോട്‌ ഇക്കാര്യത്തിൽ നാം ഭിന്നിക്കുകയില്ല.
[131] അഹ്‌ലുൽ കിബ്‌ലയിൽ പെട്ട ആരെയും നാം കാഫിർ എന്ന്‌ പറയുകയില്ല - അവരിൽ നിന്ന്‌ സംഭവിച്ചേക്കാവുന്ന പാപങ്ങൾ കാരണമായി, അവർ അതിനെ ഹലാലാക്കാത്തിടത്തോളം കാലം.
[132] ഈമാനുള്ള ഒരാളുടെ പാപങ്ങൾ അയാൾക്ക്‌ ദ്രോഹകരമായി ഭവിക്കുകയില്ല എന്ന്‌ നാം പറയുന്നില്ല.
[133] മുഅ്മിനീങ്ങളിൽ നിന്നു നിഷ്‌കളങ്കരായവർക്ക്‌ അല്ലാഹു പൊറുത്തു കൊടുക്കുമെന്നും അവന്റെ കാരുണ്യത്താൽ അവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുമെന്നും നാം പ്രതീക്ഷിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ നാം തീർച്ചയുള്ളവരല്ല. അവർക്ക്‌ സ്വർഗ്ഗം കൊണ്ട്‌ നാം സാക്ഷ്യം വഹിക്കുന്നുമില്ല.
[134] അവരുടെ തെറ്റുകൾക്ക്‌ നാം പാപമോചനത്തിന്‌ പ്രാർത്ഥിക്കുന്നു. നാം അവരെക്കുറിച്ച്‌ ഭയപ്പാടുള്ളവരാണ്‌, എന്നാൽ അക്കാര്യത്തിൽ നാം നിരാശരല്ല.
[135] നിർഭയത്വവും നിരാശയും അയാളെ ഇസ്‌ലാം മതത്തിൽ നിന്നും പുറത്താകാൻ കാരണമാക്കുന്നു.
[136] സത്യത്തിന്റെ മാർഗ്ഗം അഹ്‌ലുൽ കിബ്‌ലയെ സംബന്ധിച്ചിടത്തോളം  ഇവ രണ്ടിനും  ഇടക്കുള്ളതണ്‌.
[137] ഒരു അടിമ ഏതു കാരണത്താൽ വിശ്വാസത്തിലേക്ക്‌ എത്തിയോ അതിനെ നിഷേധിക്കുന്നത്‌ വരെ അവൻ അതിൽ നിന്ന്‌ പുറത്താവുകയില്ല.
[138] ഈമാൻ എന്നുള്ളത്‌ ഹൃദയം കൊണ്ട്‌ സ്വീകരിക്കലും നാവു കൊണ്ട്‌ സ്ഥിരീകരിക്കലുമാണ്‌.
[139] റസൂൽ صلى الله عليه وسلم യിൽ നിന്ന്‌ സ്വഹീഹായി ശർആയും വിശദീകരണമായും വന്നതെല്ലാം സത്യമാണ്‌.
[140] ഈമാൻ ഒന്ന്‌ മാത്രമാണ്‌.
[141] അതിന്റെ അഹ്‌ലുകാർ അടിസ്ഥാന പരമായി സമമാണ്‌. അവരിൽ ചിലർ ശ്രേഷ്ഠരാകുന്നത്‌ അവരുടെ ഭയഭക്തിയും തഖ്‌വയും ദേഹേച്ഛകളിൽ നിന്നും ഒഴിവാകലും അല്ലാഹുവിലേക്കുള്ള അടുപ്പവും കാരണമാണ്‌.
[142] മുഅ്മിനീങ്ങൾ എല്ലാവരും അല്ലാഹുവിലേക്ക്‌ അടുത്തവരാണ്‌. അവരിൽ ഏറ്റവും മഹത്വമുള്ളവർ ഏറ്റവും അനുസരണയുള്ളവരും ഖുർആനെ പൂർണ്ണമായി പിൻപറ്റുന്നവരുമാണ്‌.
[143] ഈമാൻ എന്നാൽ അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അന്ത്യ ദിനത്തിലും വിധിയിലും - അതിന്റെ നന്മയിലും തിന്മയിലും അതിന്റെ മാധുര്യത്തിലും കയ്പ്പിലും, എല്ലാം അല്ലാഹുവിൽ നിന്നുമാണ്‌ - ഉള്ള വിശ്വാസമാണ്‌.
[144] നാം അതിലെ മുഴുവൻ കാര്യങ്ങളിലും വിശ്വാസമുള്ളവരാണ്‌.
[145] നാം അവന്റെ പ്രവാചകന്മാർക്കിടയിൽ വിവേചനം കാണിക്കുന്നവരല്ല. അവരെല്ലാം എന്തൊന്നുമായി വന്നുവോ അതിനെ സത്യപ്പെടുത്തുന്നവരാണ്‌.
[146] റസൂൽ صلى الله عليه وسلم ന്റെ ഉമ്മത്തിൽ നിന്ന്‌ പാപങ്ങൽ ചെയ്തവർ നരക ശിക്ഷക്ക്‌ വിധേയരാകുന്നവരാണെന്നും എന്നാൽ അവർ തൗഹീദ്‌ ഉള്ളവരായാണ്‌ മരണപ്പെടുന്നതെങ്കിൽ അതിൽ അവർ ശാശ്വതരായിരിക്കുകയില്ലെന്നും നാം വിശ്വസിക്കുന്നു.
[147] തൗബ ചെയ്തിട്ടില്ലെങ്കിൽ കൂടി, മുഅ്മിനീങ്ങൾ ആയിട്ടാണ്‌ അല്ലാഹുവിനെ കണ്ടുമുട്ടുന്നതെങ്കിൽ അവർ അവന്റെ ഉദ്ദേശത്തിനും വിധിക്കും വിധേയരായിരിക്കും. അവൻ ഉദ്ദേശിക്കുകയാണെങ്കിൽ അവന്റെ ഉദാരത കൊണ്ട്‌ പൊറുത്തു കൊടുക്കും. അവന്റെ ഗ്രന്ഥത്തിൽ പറഞ്ഞതു പോലെ, അതല്ലാത്തതെല്ലാം അവൻ ഉദ്ദേശിക്കുന്നവർക്ക്‌ അവൻ പൊറുത്തു കൊടുക്കും. അവൻ ഉദ്ദേശിച്ചാൽ അവന്റെ നീതി മുറപ്രകാരം അവരെ നരകത്തിൽ ശിക്ഷിക്കും.
[148] പിന്നെ അവന്റെ കാരുണ്യത്താലും അവനെ അനുസരിച്ചവരുടെ ശുപാർശയാലും നരകത്തിൽ നിന്ന്‌ അവരെ പുറത്ത്‌ കടത്തും.  പിന്നെ അവരെ സ്വർഗ്ഗത്തിൽ പുനർജ്ജീവിപ്പിക്കും.
[150] അത്‌ അല്ലാഹു അവനെ അറിഞ്ഞവരുടെ സംരക്ഷകനാണ്‌ എന്നതിനാലാണ്‌. അവനെ നിഷേധിക്കുന്നവരെപ്പോലെയും, അവന്റെ ഹിദായത്തും സംരക്ഷണവും ലഭിക്കാത്തവരെപ്പോലെയും അവരെ കണക്കാക്കാത്തത്‌ കൊണ്ടുമാണ്‌.
[151] അല്ലാഹുവേ, ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും സംരക്ഷകനേ... നിന്നെ കണ്ടുമുട്ടുന്നതുവരേയും ഞങ്ങളെ ഇസ്‌ലാമിൽ അടിയുറപ്പിച്ച്‌ നിർത്തേണമേ.
[152] കിബ്‌ലയുടെ അഹ്‌ലുകാരിൽ നിന്നുള്ള ആരുമാകട്ടെ, അവർ നല്ലവരാകട്ടെ, അല്ലാത്തവരാകട്ടെ, അവരുടെ പിന്നിൽ നിന്ന്‌ നമസ്ക്കരിക്കുമെന്ന്‌ നാം പറയുന്നു. അവർ മരണമടയുകയാണെങ്കിൽ അവർക്ക്‌ വേണ്ടി മയ്യത്ത്‌ നമസ്കരിക്കുമെന്നും നാം പറയുന്നു.
[153] അവർ നരകത്തിലാണെന്നോ സ്വർഗ്ഗത്തിലാണെന്നോ നാം പറയുന്നില്ല.
[154] അവരെ കുഫ്‌ർ കൊണ്ടോ ശിർക്ക്‌ കൊണ്ടോ നിഫാഖ്‌ കൊണ്ടോ നാം സാക്ഷ്യപ്പെടുത്തുന്നില്ല. അതിൽ നിന്ന്‌ ഒന്നും തന്നെ അവരിൽ പ്രകടമാകാത്തിടത്തോളം കാലം.
[155] അവരുടെ രഹസ്യങ്ങൾ നാം അല്ലാഹുവിലേക്ക്‌ വിടുന്നു.
[156] ശരീഅത്ത്‌ പ്രകാരം അനുവദനീയമാകാത്തിടത്തോളം കാലം മുഹമ്മദ്‌ صلى الله عليه وسلم യുടെ ഉമ്മത്തിൽ നിന്ന്‌ ഒരാളെയും കൊലപ്പെടുത്തുന്നത്‌ അനുവദനീയമായി കരുതുന്നില്ല.
[157] നമ്മുടെ നേതാക്കൾക്ക്‌ എതിരെയോ ഇമാമുകൾക്ക്‌ എതിരെയോ നാം പുറപ്പെടുന്നതല്ല.
[158] അവർ നീതിമാന്മാരല്ലെങ്കിൽ പോലും.
[159] അവർക്ക്‌ ചീത്ത കാര്യങ്ങൾ വന്ന് ഭവിക്കാൻ നാം ആഗ്രഹിക്കുന്നില്ല.
[160] നാം അവർക്കുള്ള അനുസരണത്തിൽ നിന്ന്‌ വിട്ടൊഴിയുന്നുമില്ല.
[161] അവർക്കുള്ള അനുസരണം അല്ലാഹുവിനുള്ള അനുസരണത്തിന്റെ ഭാഗമാണെന്നും നാം വിശ്വസിക്കുന്നു - അവർ പാപങ്ങളെക്കൊണ്ട്‌ കൽപിക്കാത്തിടത്തോളം കാലം.
[162] അവർക്ക്‌ നാം നന്മയും പൊറുക്കലിനെയും തേടുന്നു.
[163] നാം സുന്നത്തിനെയും ജമാഅത്തിനെയും പിന്തുടരുന്നു. അഭിപ്രായ വ്യത്യാസങ്ങളേയും ഭിന്നിപ്പിനേയും വ്യതിയാനങ്ങളേയും നാം വെടിയുകയും ചെയ്യുന്നു.
[164] നീതിമാന്മാരേയും വിശ്വസ്‌തരേയും നാം സ്നേഹിക്കുന്നു. നീതി നിഷേധകരേയും വഞ്ചകരേയും നാം വെറുക്കുന്നു.
[165] എന്തിനെയെങ്കിലും സംബന്ധിച്ച നമ്മുടെ അറിവ്‌ വ്യക്തമല്ലാതായാൽ അല്ലാഹുവിന്‌ അറിയാം എന്നു നാം പറയുന്നു.
[166] യാത്രയിലോ അല്ലാത്തപ്പോഴോ ആകട്ടെ, വുളൂഇൽ ഖുഫ്ഫയിൽ തടവുന്നത്‌ - ഹദീസിൽ വന്നത്‌ എപ്രകാരമാണോ അപ്രകാരം നാം കാണുന്നു.
[167] ഹജ്ജും ജിഹാദും മുസ്‌ലിംകളിൽ നിന്നുള്ള കൈകാര്യ കർത്താക്കളുടെ കീഴിലാണ്‌, അവർ നല്ലവരാകട്ടെ, ചീത്തയാകട്ടെ, അന്ത്യനാൾ വരേയും അതിൽ നിന്ന്‌ ഒന്നും കുറക്കുകയോ മാറുകയോ ഇല്ല.
[168] എഴുത്തുകാരായിട്ടുള്ള മലക്കുകളിൽ നാം വിശ്വസിക്കുന്നു. തീർച്ചയായും അല്ലാഹു അവരെ നമ്മുടെ സംരക്ഷകരാക്കിയിട്ടുണ്ട്‌.
[169] മലക്കുൽ  മൗത്തിലും മുഴുവൻ ലോകരുടേയും ആത്മാക്കളെ പിടിക്കുന്നവരായി ഏൽപ്പിക്കപ്പെട്ടവരിലും നാം വിശ്വസിക്കുന്നു.
[170] ഖബർ ശിക്ഷയിലും മുൻകർ നകീറിന്റെ ചോദ്യം ചെയ്യലിലും, റബ്ബിനെ കുറിച്ചും ദീനിനെ കുറിച്ചും നബിയെ  കുറിച്ചും ചോദ്യം ചെയ്യപ്പെടുമെന്നതിനെ കുറിച്ചും ഇക്കാര്യങ്ങളിൽ അല്ലാഹുവിന്റെ റസൂലിൽ നിന്നും അവിടുത്തെ സ്വഹാബാക്കളിൽ നിന്നും വന്നിട്ടുള്ള മുഴുവൻ കാര്യങ്ങളും നാം വിശ്വസിക്കുന്നു.
[171] ഖബർ സ്വർഗ്ഗത്തോപ്പുകളിൽ പെട്ട ഒന്നായേക്കാമെന്നും അല്ലെങ്കിൽ നരകക്കുഴികളിൽ പെട്ട ഒന്നായേക്കാമെന്നും നാം വിശ്വസിക്കുന്നു.
[172] പുനരുത്ഥാനത്തിലും ഖിയാമത്ത്‌ നാളിൽ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നൽകൽ, പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കപ്പെടൽ, കണക്ക്‌ നോക്കൽ, ഗ്രന്ഥം വായിക്കൽ, പ്രതിഫലവും ശിക്ഷയും, സ്വിറാത്ത്‌, മീസാൻ, ഇവയിലെല്ലാം നാം വിശ്വസിക്കുന്നു.
[173] സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടതാണെന്നും അവ ഒരിക്കലും നശിക്കുകയോ അവസാനിക്കുകയോ ഇല്ലെന്നും നാം വിശ്വസിക്കുന്നു.
[174] സൃഷ്ടിപ്പിന്‌ മുമ്പ്‌ തന്നെ സ്വർഗ്ഗവും നരകവും അതിന്റെ അഹ്‌ലുകാരെയും അല്ലാഹു സൃഷ്ടിച്ചിട്ടുണ്ടെന്നും നാം വിശ്വസിക്കുന്നു.
[175] അവൻ ഉദ്ദേശിക്കുന്നവരെ അവന്റെ ഔദാര്യത്താൽ സ്വർഗ്ഗത്തിലും അവൻ ഉദ്ദേശിക്കുന്നവരെ അവന്റെ നീതിമുറ പ്രകാരം നരകത്തിലും പ്രവേശിപ്പിക്കുന്നു.
[176] ഓരോരുത്തരും അവന്ന്‌ വിധിച്ചതെന്തോ അതിന്‌ അനുസൃതമയി പ്രവർത്തിക്കുന്നു, ഓരോരുത്തരും അവൻ സൃഷ്ടിക്കപ്പെട്ടത്‌ എന്തിനോ അതിലേക്ക്‌ പൊകുന്നു.
[177] നന്മയും തിന്മയും അടിമയുടെ മേൽ വിധി നിർണ്ണയം ചെയ്യപ്പെട്ടിരിക്കുന്നു.
[178] അല്ലാഹുവിന്റെ തൗഫീഖ്‌ കൊണ്ട്‌ ഉണ്ടാകുന്ന ഒരു പ്രവൃത്തി ചെയ്യാനുള്ള കഴിവ്‌ സൃഷ്ടികൾക്ക്‌ വകവെച്ച്‌ കൊടുക്കാവുന്നതല്ല, അത്‌ ആ പ്രവൃത്തിയോട്‌ കൂടെത്തന്നെയുള്ളതാണ്‌ (അല്ലാഹുവിന്റെ തൗഫീഖോടെ ഉണ്ടാകുന്നതാണ്‌). ആ പ്രവൃത്തി ചെയ്യാനുള്ള ശാരീരിക ശക്തിയും ആരോഗ്യവും കഴിവും സാധ്യതയും എല്ലാം ആ പ്രവൃത്തിക്ക്‌ മുമ്പേ ഉള്ളതാണ്‌. അതിന്മേലാണ്‌ സൃഷ്ടിയുടെ ഉത്തരവാദിത്വം നിലകൊള്ളുന്നത്‌. അല്ലാഹു പറഞ്ഞത്‌ പോലെ "ഒരു ആത്മാവിനോടും അല്ലാഹു അതിന്‌ സാധ്യമായതല്ലാതെ കൽപിക്കുകയില്ല" 2:286.
[179] സൃഷ്ടികളുടെ പ്രവൃത്തി അല്ലാഹു സൃഷ്ടിച്ചതാണ്‌, എന്നാൽ അത്‌ സമ്പാദിക്കുന്നത്‌ സൃഷ്ടികളാണ്‌.
[180] അവർക്ക്‌ സാധ്യമായതല്ലാതെ അല്ലാഹു അവരോട്‌ ആവശ്യപ്പെടുന്നില്ല (കൽപിക്കുന്നില്ല).
[181] അവർ ബാധ്യത ഏൽപ്പിക്കപ്പെട്ടതല്ലാതെ അവർക്ക്‌ ചെയ്യാനും കഴിയുന്നതല്ല.
[182] 'അല്ലാഹുവിനല്ലാതെ ഒരു കഴിവും ശക്തിയുമില്ല' എന്നതിന്റെ വിശദീകരണം ഇതാണ്‌. അല്ലാഹുവിനെ ധിക്കരിച്ച്‌ കൊണ്ട്‌ ആർക്കും ഒരു കൗശലമോ നീക്കമോ മാറ്റമോ സാധ്യമല്ല, അല്ലാഹുവിന്റെ സഹായമില്ലാതെ. അല്ലാഹുവിനെ അനുസരിച്ച്‌ കൊണ്ട്‌ ആർക്കും അടിയുറച്ച്‌ നിൽക്കാൻ സാധ്യമല്ല, അവന്റെ തൗഫീഖില്ലാതെ.
[183] എല്ലാം അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ച്‌ അവന്റെ അറിവിനാലും നീതിയാലും വിധി നിർണ്ണയത്താലും ചലിച്ചു കൊണ്ടിരിക്കുന്നു.
[184] അവന്റെ ഉദ്ദേശം എല്ലാ ഉദ്ദേശങ്ങളെയും മറികടന്നിരിക്കുന്നു.
[185] അവന്റെ വിധി എല്ലാ സൂത്രപ്പണിയും  മറികടന്നിരിക്കുന്നു.
[186] അവൻ ഉദ്ദേശിക്കുന്നത്‌ അവൻ പ്രവർത്തിക്കുന്നു. അവൻ ഒരിക്കലും അക്രമിയല്ല. അവൻ ന്യൂനതകളെയും തെറ്റുകളെയും തൊട്ട്‌ പരിശുദ്ധനാണ്‌.
[187] അവൻ ചെയ്യുന്നതിനെ തൊട്ട്‌ ചോദിക്കപ്പെടുകയില്ല, അവരാകട്ടെ ചോദിക്കപ്പെടും.
[188] ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥനകളിലും സ്വദഖകളിലും മരിച്ചവർക്ക്‌ പ്രയോജനങ്ങളുണ്ട്‌.
[189] അല്ലാഹു തആല പ്രാർത്ഥനക്ക്‌ ഉത്തരം നൽകുന്നു, ആവശ്യങ്ങൾ നിറവേറ്റുന്നു.
[190] അവൻ എല്ലാറ്റിനേയും ഉടമപ്പെടുത്തുന്നു, അവനെ ഉടമപ്പെടുത്തുന്ന ഒന്നുമില്ല.
[191] ആരും കണ്ണിമ വെട്ടുന്ന നേരം പോലും അല്ലഹുവിനെ ആശ്രയിക്കാത്തവനായില്ല.
[192] ആരെങ്കിലും കണ്ണിമവെട്ടുന്ന നേരത്തേക്ക്‌ പോലും അല്ലാഹുവിനെ ആശ്രയിക്കേണ്ടെന്ന് കരുതിയാൽ അവൻ അവിശ്വാസിയായി, മതത്തിൽ നിന്ന്‌ പുറത്ത്‌ പോയവനായി.
[193] അല്ലാഹു കോപിക്കുകയും സംതൃപ്തനാവുകയും ചെയ്യുന്നു, സൃഷ്ടികളിൽ നിന്ന്‌ ഒന്നിനേയും പോലെയല്ലാതെ.
[194] നാം റസൂൽ صلى الله عليه وسلم യുടെ സ്വഹാബികളെ സ്നേഹിക്കുന്നു.
[195] അവരോടുള്ള സ്നേഹത്തിൽ നാം പ്രത്യേകം അരോടും അമിതമാക്കുന്നില്ല.
[196] ആരെയും ഒഴിച്ച്‌ നിർത്തുന്നുമില്ല.
[197] അവരെ വെറുക്കുന്നവരെ നാം വെറുക്കുന്നു.
[198] അങ്ങനെയുള്ളവരിൽ ഒരു നന്മയും നാം കരുതുന്നില്ല, നന്മയെല്ലാം സ്വഹാബികളിലാണെന്ന്‌ നാം കരുതുന്നു.
[199] അവരോടുള്ള സ്നേഹം ദീനാണ്‌, ഈമാനാണ്‌, ഇഹ്‌സാനാണ്‌. അവരോടുള്ള വെറുപ്പ്‌ കുഫ്‌റാണ്‌, കാപഠ്യമാണ്‌, ധിക്കാരമാണ്‌.
[200] നബി صلى الله عليه وسلم ക്ക്‌ ശേഷം ഖിലാഫത്തിന്‌ അർഹൻ അബൂബക്കർ സിദ്ദീഖ്‌ رضي الله عنه തന്നെയാണെന്ന്‌ നാം ഉറപ്പിക്കുന്നു, മുഴുവൻ ഉമ്മത്തുകളിൽ വെച്ച്‌ അദ്ദേഹത്തിനുള്ള ശ്രേഷ്ഠത കാരണം. പിന്നെ ഉമർ ബിൻ ഖത്വാബ്‌ رضي الله عنه വിനാണെന്നും, പിന്നെ ഉസ്മാൻ رضي الله عنه വിനാണെന്നും, പിന്നെ അലിയ്യ്‌ ബ്‌നു അബീ ത്വാലിബ്‌ رضي الله عنه വിനാണെന്നും. അവർ സച്ഛരിതരായ ഖലീഫമാരാണ്‌, സന്മാർഗ്ഗചാരികളായ നേതാക്കളാണ്‌.
[201] റസൂൽ صلى الله عليه وسلم പേർ വിളിച്ച്‌ സ്വർഗ്ഗം കൊണ്ട്‌ സന്തോഷ വാർത്ത അറിയിച്ച പത്തുപേരും, അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم അവർക്ക്‌ അക്കാര്യത്തിൽ സാക്ഷ്യം വഹിച്ചതു പോലെ തന്നെ നാം യാഥാർത്ഥ്യമായി കണക്കാക്കുന്നു. അവർ ഇവരാണ്‌:
 അബൂബക്കർ
 ഉമർ
 ഉസ്‌മാൻ
 അലി
 ത്വൽഹ
 സുബൈർ
 സഅദ്‌
 സഈദ്‌
 അബ്ദുർറഹ്‌മാന്‌ബ്നു ഔഫ്‌
 അബൂ ഉബൈദത്തുൽ ജർറാഹ്‌
അവർ ഈ ഉമ്മത്തിലെ വിശ്വസ്തരാണ്‌. അല്ലാഹുവിന്റെ തൃപ്തി അവരിൽ എല്ലാവരിലും ഉണ്ടാവട്ടെ.
[202] ആർ അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബാക്കളെയും അവിടുത്തെ പരിശുദ്ധരായ ഇണകളേയും സന്തതികളേയും കുറിച്ച്‌ നല്ലത്‌ സംസാരിച്ചുവോ അവൻ കാപഠ്യത്തിൽ നിന്ന്‌ ഒഴിവായി.
[203] മുൻകടന്നു പോയ സലഫുകളായ ഉലമാക്കളേയും താബിഈങ്ങളേയും - അവരിൽ പെട്ട നന്മയുടേയും ഹദീസിന്റെയും ഫിഖ്ഹിന്റെയും ചിന്തയുടേയും ആളുകളേയും - കുറിച്ച്‌ നല്ലതല്ലാതെ ചിന്തിക്കരുത്‌. ആർ അവരെക്കുറിച്ച്‌ മോശമായി സംസാരിക്കുന്നുവോ, അവർ നേർവഴിയിലല്ല.
[204] ഔലിയാക്കളിൽ പെട്ട വ്വരെഹം നാം നബിമാരിൽ പെട്ട ഒരാളേക്കാളും ശ്രേഷ്ഠരാക്കുന്നില്ല. നബിമാരിൽ പെട്ട ഒരു നബി മുഴുവൻ ഔലിയാക്കളും ഒരുമിച്ച്‌ ചേർന്നതിനേക്കാളും ശ്രേഷ്ഠനാണ്‌.
[205] അവരുടെ കറാമത്തുകളെ പറ്റി വന്നത്‌ നാം വിശ്വസിക്കുന്നു - സ്വഹീഹായ, സ്വീകാര്യമായ റിപ്പോർട്ടുകളിലൂടെ വന്നത്‌.
[206] അന്ത്യ സമയത്തിന്റെ അടയാളങ്ങളേയും ദജ്ജാലിന്റെ പുറപ്പെടലിനേയും കുറിച്ച്‌ വന്നതും നാം വിശ്വസിക്കുന്നു.
[207] ഈസബ്‌നു മർയം ഉപരിയിൽ നിന്ന്‌ ഇറങ്ങുന്നതിനെക്കുറിച്ചും
[208] സൂര്യൻ പടിഞ്ഞാറ്‌ നിന്ന്‌ ഉദിക്കുന്നതിനെ കുറിച്ചും
[209] ദാബ്ബത്തുൽ അർള്‌ - دابة الأرض - അതിന്റെ സ്ഥലത്തു നിന്നും പുറപ്പെടുന്നതിനെ കുറിച്ചും
[210] ജ്യോൽസ്യനേയോ കണക്കു നോട്ടക്കാരനേയോ നാം സത്യപ്പെടുത്തുന്നില്ല.
[211] ഖുർആനിനോ സുന്നത്തിനോ ഉമ്മത്തിന്റെ ഇജ്‌മാഇനോ എതിരായത്‌ വാദിക്കുന്നവരേയും
[212] ജമാഅത്തിനെ സത്യമായതും ശരിയായതുമായും, കക്ഷിത്വത്തെ വക്രതയും ശിക്ഷയുമായും നാം കാണുന്നു.
[213] അല്ലാഹുവിന്റെ ദീൻ ആകാശത്തും ഭൂമിയിലും ഒന്നാണ്‌ - അതാണ്‌ ദീനുൽ ഇസ്‌ലാം.
[214] അല്ലാഹു പറഞ്ഞു: "അല്ലാഹുവിന്റെ അടുക്കൽ ദീൻ എന്നത്‌ ഇസ്‌ലാമാണ്‌."
"നിങ്ങൾക്ക്‌ നാം മതമായി ഇസ്‌ലാമിനെ തൃപ്തിപ്പെട്ടു തന്നിരിക്കുന്നു."
[215] അത്‌ അതിര്‌ കവിയലിന്നും കുറക്കലിന്നും ഇടയിലാണ്‌.
[216] സദൃശമാക്കലിന്നും നിർവീര്യമാക്കലിന്നും ഇടയിലാണ്‌.
[217] ജബ്‌രിയ്യത്തിനും ഖദ്‌രിയ്യത്തിനും ഇടയിലാണ്‌.
[218] അമിത സുരക്ഷാ ബോധത്തിനും നിരാശക്കും ഇടയിലാണ്‌.
[219] ഇതാണ്‌ നമ്മുടെ ദീൻ, പ്രത്യക്ഷവും പരോക്ഷവുമായ വിശ്വാസം. മുമ്പ്‌ പറഞ്ഞതും വിശദീകരിച്ചതുമായി എല്ലാ വ്യതിയാനങ്ങളിൽ നിന്നും നാം അല്ലാഹുവിലേക്ക്‌ സ്വതന്ത്രരാകുന്നു.
[220] നമ്മുടെ ഈമാൻ ഉറപ്പിക്കുവാനും നമ്മുടെ അന്ത്യം അതിലാക്കുവാനും നാം അല്ലാഹുവോട്‌ ചോദിക്കുന്നു.
[221] തന്നിഷ്ടക്കാരായ വ്യതിയാന കക്ഷികളിൽ നിന്നും ഭിന്നിപ്പുക്കാരിൽ നിന്നും നാം അല്ലാഹുവിൽ രക്ഷ തേടുന്നു.
[222] എല്ലാ പിഴച്ച കക്ഷികളിൽ നിന്നും.
[223] മുശബ്ബിഹാക്കളെ പോലെ.
[224] മുഅ്തസില, ജഹ്‌മിയ്യ കക്ഷികളെപ്പോലെ.
[225] ജബ്‌രിയ്യ കക്ഷിയെ പോലെ.
[226] ഖദ്‌രിയ്യ കക്ഷിയെ പോലെ.
[227] സുന്നത്തിൽ നിന്നും ജമാഅത്തിൽ നിന്നും തെറ്റിയവരായ , വഴികേടിലേക്ക്‌ വ്യതിചലിച്ചു പോയ മറ്റു കക്ഷികളെപ്പോലെയും.
[228] നാം അവരിൽ നിന്നും വിദൂരത്താണ്‌, നമ്മുടെ അടുക്കൽ അവർ വഴികേടിലായവരാണ്‌, പിഴച്ചു പോയവരാണ്‌. രക്ഷയും തൗഫീഖും അല്ലാഹുവിലാണ്‌

ഉസൂലുസ്സുന്ന - ഇമാം അഹ്മദ് ബ്നി ഹമ്പല്‍ أصول السنة للإمام أحمد بن حنبل





قال ابن أبي يعلى الحنبلي رحمه الله:
(( لو رحل رجل إلى الصين في طلبها لكان قليلا ))

ഇബ്‌നു അബീ  യഅ് ല അല്‍ ഹന്‍ബലി رحمه الله പറഞ്ഞു:
ഒരാള്‍ ഈ രിസാല തേടി ചൈനയിലേക്ക്‌ പോയാല്‍ പോലും, അത് വളരെ നിസ്സാരമായിരിക്കും.




ഇമാം അഹ്‌മദ് ബ്‌നു ഹന്‍ബല്‍ [റഹി


മുഴുവന്‍ പേര്‌ : ശൈഖുല്‍ ഇസ്‌ലാം അബൂ അബ്ദില്ലാഹ് അഹ്‌മദ് ബ്‌നു മുഹമ്മദ് ബ്‌നു ഹന്‍ബല്‍ അദ്ദഹ്‌ലീ അശ്‌ശയ്ബാനീ അല്‍മര്‍സീ അല്‍ ബാഗ്‌ദാദി.
ജനനം : ഹിജ്‌റ 164
മരണം : ഹിജ്‌റ 241
Ø   നാല് അറിയപ്പെട്ട മദ്ഹബുകളില്‍ ഒന്നിന്റെ ഇമാം.
Ø   ഫിഖ്ഹിലും ഹദീസിലും അഗാധ പണ്ഡിതന്‍.
Ø അമ്പതിനായിരം ഹദീസുകള്‍ ഉള്‍ക്കൊള്ളുന്നു മുസ്‌നദ് ഉള്‍പ്പടെ അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവ്.
Ø താബിഈ താബിഉകളിലെ മഹാ പണ്ഡിതന്മാരില്‍ നിന്നും അദ്ദേഹം വിജ്ഞാനം ഉള്‍ക്കൊണ്ടു.
Ø ഇമാം ബുഖാരിയും മുസ്‌ലിമും رحمهما الله ഉള്‍പ്പടെ അനേകം പണ്ഡിതര്‍ അദ്ദേഹത്തിന്റെ ശിഷ്യരാണ്‌.
Ø ഇമാം ശാഫിഈ الله رحمه അദ്ദേഹത്തിന്റെ ഗുരുനാഥനും സഹ-ചാരിയുമായിരുന്നു.
Ø   സ്വാലിഹ്അബ്ദുല്ലാഹ് رحمهما الله എന്നിവര്‍ പണ്ഡിതന്മാരായ പുത്രന്മാര്‍.
Ø   ഖുര്‍ആന്‍ സൃഷ്ടിയാണ്‌ എന്നും മറ്റുമുള്ള മുഅ്തസില വിഭാഗക്കാരുടെ വാദം അംഗീകരിക്കാത്തതിനാല്‍ അദ്ദേഹം കൊടിയ പീഢനങ്ങള്‍ക്ക് ഇരയാവുകയും വര്‍ഷങ്ങള്‍ തടവില്‍ കഴിയേണ്ടി വരികയും ചെയ്തുമഅ്മൂന്‍മുഅ്തസിം, വാസിഖ്‌  തുടങ്ങിയ അബ്ബാസീ ഖലീഫമാരുടെ കാലത്തായിരുന്നു ഇത്. ഒടുവില്‍ അല്‍ മുതവക്കില്‍ എന്ന ഖലീഫയാണ്‌ അദ്ദേഹത്തെ മോചിപ്പിച്ചത്.


ഉസൂലുസ്സുന്നഃ


ഇമാം അഹ്‌മദ്  ബ്‌നു ഹന്‍ബലിന്റെ  رحمه الله ഉസൂലുസ്സുന്നഃ (സുന്നത്തിന്‍റ അടിസ്ഥാനങ്ങള്‍) എന്ന പ്രസിദ്ധമായ രിസാലയുടെ മലയാള പരിഭാഷയാണിത്. സുന്നത്ത് എന്ന പദം ഇവിടെ പ്രയോഗിച്ചിരിക്കുന്നത് - അഖീദയും മന്‍ഹജും (The Creed and Methodology-അടിസ്ഥാന വിശ്വാസവും രീതിശാസ്ത്രവും) എന്ന അര്‍ത്ഥത്തിലാണ്‌ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഫിഖ്‌ഹിന്റെമസ്‌അലകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍  നമ്മുടെ നാട്ടില്‍ സാധാരണ ഉപയോഗിക്കാറുള്ള നിര്‍ബന്ധമില്ലാത്ത   ഐച്ഛികമായ കാര്യങ്ങള്‍ എന്ന അര്‍ത്ഥത്തിലല്ല.
ആധുനികരും പൌരാണികരുമായ ധാരാളം പണ്ഡിതര്‍ ഈ ഗ്രന്ഥത്തിന്‌ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും രചിച്ചിട്ടുണ്ട്. ഈ പരിഭാഷയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് ഈ രിസാലയുടെ മത്‌ന്‌  മാത്രമാണ്‌. ഇതിലെ ഓരോ സൂചികയും വിശദീകരണങ്ങള്‍ ആവശ്യമായവയാണ്‌. അതുകൊണ്ട് പഠിതാക്കള്‍ അഹ്‌ലുസ്സുന്നത്തിന്‍റ ഉലമാക്കള്‍ രചിച്ചിട്ടുള്ള ശര്‍ഹുകള്‍ (വിശദീകരണങ്ങള്‍) ആസ്പദമാക്കി അഖീദയില്‍ അവഗാഹം നേടിയ പണ്ഡിതന്മാരുടെ കീഴില്‍ പഠിക്കാന്‍ ശ്രമിക്കേണ്ടാതാണ്‌. അതോടൊപ്പം അഹ്‌ലുസ്സുന്നയില്‍ നിന്ന്‌ വ്യതിചലിച്ചു പോയ പിഴച്ച കക്ഷികളെ കുറിച്ച് സാമാന്യമായി അറിയേണ്ടതും അവരുടെ വിശ്വാസ വ്യതിയാനങ്ങളുടെ ചരിത്രപരവും സമകാലികവുമായ പ്രസക്തി മനസ്സിലാക്കേണ്ടതുമാണ്‌.

الإسناد സനദ് 

قال الشيخ الإمام أبو المظفر عبد الملك بن علي بن محمد الحمداني:
حدثنا الشيخ أبو عبد الله يحيى بن الحسن بن البنا، قال: أخبرنا علي بن محمد بن عبد الله بن بشران المعدل، قال: أنا عثمان بن أحمد بن السماك، قثنا: أبو محمد بن الحسن بن عبد الوهاب ابن أبي العنبر  قراءة عليه من كتابه في شهر ربيع الأول من سنة ثلاث وتسعين ومائتين قثنا: أبو جعفر محمد بن سليمان المنقري البصري ب(تنيس) قال: حدثني عبدوس بن مالك العطار، قال: سمعت أبا عبد الله أحمد بن محمد بن حنبل يقول:


بســـم الله الرحمن الرحيم

أصول السنة عندنا:
നമ്മുടെ അടുക്കല്‍ സുന്നത്തിന്‍റ അടിസ്ഥാനം എന്തെന്നാല്‍:

التمسك بما كان عليه الصحابة والاقتداء بهم

(സ്വഹാബികളെ പിന്തുടരല്‍)

التمسك بما كان عليه أصحاب رسول الله صلى الله عليه وسلم، والاقتداء بهم
അല്ലാഹുവിന്‍റ റസൂലിന്‍റ സ്വഹാബാക്കള്‍ ഏതൊന്നില്‍ ആയിരുന്നുവോഅതിനെ മുറുകെ പിടിക്കലും അവരെ അനുധാവനം ചെയ്യലുമാണ്‌.

اجتناب البدع والحذر منها

(ബിദ്‌അത്തിനെ വെടിയല്‍)

وترك البدع، وكل بدعة فهي ضلالة، وترك الخصومات والجلوس مع أصحاب الأهواء، وترك المراء والجدال والخصومات في الدين
ബിദ്‌അത്തിനെ വെടിയലും -എല്ലാ ബിദ്‌അത്തും വഴികേടാണ്‌. അഭിപ്രായ ഭിന്നതകളും ദേഹേച്ഛകളുടെ ആളുകളുടെ കൂടെയുള്ള ഇരുത്തം വെടിയലും, ദീനില്‍ കലഹങ്ങളും തര്‍ക്കങ്ങളും വിവാദങ്ങളും ഒഴിവാക്കലുമാണ്‌.



منزلة السنة وعلاقتها بالقرءان

(സുന്നത്തിന്റെ സ്ഥാനവും, അതിന്ന്‍ ഖുര്‍ആനനുമായുള്ള ബന്ധവും)

والسنة عندنا ءاثار رسول الله صلى الله عليه وسلم، والسنة تفسر القرءان، وهي دلائل القرءان، وليس في السنة قياس، ولا تضرب لها الأمثال، ولا تدرك بالعقول ولا الأهواء، إنما هو الاتباع وترك الهوى
നമ്മുടെ അടുക്കല്‍ സുന്നത്ത്‌ എന്നത്‌ റസൂല്‍ صلى الله عليه وسلم യുടെ ആഥാറുകളാണ്‌. സുന്നത്ത്‌ ഖുര്‍ആനെ വിശദീകരിക്കുന്നു. അത്‌ ഖുര്‍ആനിനെ വിശദീകരിക്കുന്ന രേഖകളാണ്‌. സുന്നത്തില്‍ ഖിയാസ്‌ (താരതമ്യം) ഇല്ല. അതിന്ന്‌ ഉദാഹരണങ്ങള്‍ പാടുള്ളതല്ല. അത്‌ ബുദ്ധി കൊണ്ടോ ദേഹേച്ഛകള്‍ കൊണ്ടോ എത്തിച്ചേരാന്‍ കഴിയുന്നതല്ല. അത്‌ പൂര്‍ണ്ണമായി പിന്തുടരലും ദേഹേച്ഛകളെ വെടിയലുമാണ്‌.

الإيمان بالقدر خيره وشره

(വിധി വിശ്വാസം)

ومن السنة اللازمة التي من ترك منها خصلة ـ ولم يقبلها ويؤمن بها ـ لم يكن من أهلها:
 الإيمان بالقدر؛ خيره وشره، والتصديق بالأحاديث فيه، والإيمان بها، لا يقال: ((لم؟)) ولا ((كيف؟)) إنما هو التصديق بها والإيمان بها
പിന്തുടരപ്പെടേണ്ടതായ സുന്നത്തില്‍ നിന്ന്‌ ആരെങ്കിലും ഒരു കാര്യം ഒഴിവാക്കിയാല്‍അവന്‍ അതില്‍ എത്തിച്ചേരുകയില്ലഅവന്‍ അതില്‍ വിശ്വസിക്കുന്നവനല്ലഅവന്‍ അതിന്റെ അഹ്‌ലുകാരില്‍ പെട്ടവനുമല്ല.

ഖദ്‌റില്‍ -അതിന്‍റ നന്മയിലും തിന്മയിലും- ഉള്ള വിശ്വാസവും അതില്‍ വന്ന ഹദീസുകളെ സത്യപ്പെടുത്തലും ഈമാനില്‍ പെട്ടതാണ്‌.അക്കാര്യത്തില്‍ എന്തുകൊണ്ട്‌ എന്നോ എങ്ങനെ എന്നോ ചോദിക്കാന്‍ പാടുള്ളതല്ല. തീര്‍ച്ചയായും അതിനെ സത്യപ്പെടുത്തുകയും അതില്‍ വിശ്വസിക്കുകയും വേണ്ടതാണ്‌.
ومن لم يعرف تفسير الحديث، ويبلغه عقله، فقد كفي ذلك وأحكم له،  فعليه الإيمان به والتسليم له، مثل حديث الصادق المصدوق، و مثل ما كان مثله في القدر
ആര്‍ക്ക്‌ ഹദീസിന്റെ വ്യാഖ്യാനം മനസ്സിലാകുന്നില്ലയോഅവന്റെ ബുദ്ധിക്ക്‌ എത്തിച്ചേരാന്‍ കഴിയുന്നുമില്ലയോഅവന്‍ അതിന്‍റ വിധിയെ സ്വീകരിക്കുകയും അതില്‍ വിശ്വസിക്കുകയും അതിന്‌ കീഴടങ്ങുകയുമാണ്‌ വേണ്ടത്‌- സ്വാദിഖുല്‍ മസ്ദൂഖി (الصادق المصدوق- ന്റെയും ഖദ്‌റിന്റെ മറ്റു ഹദീസുകള്‍ പോലെയും.


                                   സ്വാദിഖുല്‍ മസ്ദൂഖിന്റെ ഹദീസ്                                  
അബ്ദുല്ലാഹ്‌ ബ്‌നു മസ്‌ഊദ്‌ رضي الله عنه നിന്ന്‌ : സത്യസന്ധനും വിശ്വസ്തനുമായ റസൂല്‍ ﷺ ഞങ്ങളോട് പറയുകയുണ്ടായി : തീര്‍ച്ചയായും ഉമ്മയുടെ ഗര്‍ഭാശയത്തില്‍40 ദിവസങ്ങളോളം നിങ്ങള്‍ ഓരോരുത്തരും ബീജമായും പിന്നീട് അതുപോലെ രക്തപിണ്ഢമായും സ്വരൂപിക്കപ്പെടുക തന്നെ ചെയ്യും. അതിനു ശേഷം അവന്റെ ഭക്ഷണംഅവന്റെ ആയുസ്സ്ഭാഗ്യവാനോ നിര്‍ഭാഗ്യവാനോ എന്നിങ്ങനെ നാലു കാര്യങ്ങള്‍ രേഖപ്പെടുത്തുവാനായി ഒരു മലക്കിനെ അല്ലാഹു നിയോഗിക്കും. പിന്നെ അതില്‍ റൂഹ്‌ ഊതും. നിങ്ങളില്‍ നിന്ന് ഒരാള്‍ സ്വര്‍ഗ്ഗാവകാശികളുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കും. സ്വര്‍ഗ്ഗവും നരകവും ഒരു മുഴം മാത്രം അകലെയുള്ള അവസ്ഥയില്‍ ആവുകയും ചെയ്യും. അപ്പോഴതാ വിധി അവനെ മുന്‍കടക്കുന്നു. പിന്നീട് അവന്‍ നരകാവകാശികളുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും അതില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഒരാള്‍ നരകാവകാശികളുടെ പ്രവര്‍ത്തനങ്ങളായിരിക്കും ചെയ്യുന്നത്. എന്നിട്ട് അവന്‍ നരകത്തിന്റെ ഒരു മുഴം മാത്രം അകലെയെത്തുമ്പോള്‍ അവന്റെ വിധി അവനെ മുന്‍കടക്കുന്നു. അപ്പോള്‍ അവന്‍ സ്വര്‍ഗ്ഗാവകാശികളുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും അതില്‍ പ്രവേശിക്കുകയും ചെയ്യും. (ബുഖാരിമുസ്‌ലിംതിര്‍മിദിഅബൂദാവൂദ്ഇബ്‌നു മാജഅഹ്‌മദ്).

الإيمان برؤية الله

(അല്ലാഹുവിനെ കാണുന്നതിലുള്ള വിശ്വാസം)



ومثل أحاديث الرؤية كلها، وإن نبت عن الأسماع، واستوحش منها المستمع. فإنما عليه الإيمان بها، وأن لا يرد منها حرفا واحدا. وغيرها من الأحاديث المأثورات عن الثقات

പരലോകത്ത്‌ മുഅ്മിനുകള്‍ അല്ലാഹുവിനെ കാണുന്നതിനെ - رؤية - സംബന്ധിച്ച മുഴുവന്‍ ഹദീസുകള്‍ പോലെയും. ആര്‍ക്കെങ്കിലും ആ ഹദീസുകളില്‍ വല്ല സംശയങ്ങളും ഉടലെടുക്കാന്‍ തുടങ്ങിയാല്‍ തന്നെ,അവന്‍ ചെയ്യേണ്ടത്‌ അതില്‍ വിശ്വസിക്കുകയാണ്‌. അതില്‍ ഒരു അക്ഷരം പോലും അവന്‍ നിഷേധിക്കാന്‍ പാടുള്ളതല്ല. അതു പോലെത്തന്നെയാണ്‌ സ്ഥിരപ്പെട്ടു വന്നിട്ടുള്ള മറ്റു ഹദീസുകളും.


റുഅ് യത്ത്
1). ജരീര്‍ ബ്‌നു അബ്ദുല്ലാഹ്‌ رضي الله عنه പറയുന്നു: ഞങ്ങള്‍ നബി صلى الله عليه وسلم കൂടെ ഇരിക്കുകയായിരുന്നു. പൌര്‍ണ്ണമിയുടെ ദിവസം പൂര്‍ണ്ണ ചന്ദ്രനെ നോക്കി അവിടുന്ന്‌ പറഞ്ഞു: ഈ ചന്ദ്രനെ നിങ്ങള്‍ കാണുന്നതു പോലെ നിങ്ങളുടെ രക്ഷിതാവിനെ കണാനാവും. അവനെ കാണുന്നതിന്‌ നിങ്ങള്‍ക്ക് തടസ്സമൊന്നുമുണ്ടാകില്ല. അതിനാല്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ സൂര്യോദയത്തിന്‌ മുമ്പും സൂര്യാസ്തമയത്തിന്‌ മുമ്പുമുള്ള നമസ്ക്കാരത്തിന്റെ കാര്യത്തില്‍ വീഴ്ച്ച വരാതെ സൂക്ഷിക്കുക. (മുസ്‌ലിം,തിര്‍മിദിഅബൂദാവൂദ്ഇബ്‌നു മാജഅഹ്‌മദ്)
2). ശുഹൈബ് رضي الله عنه വില്‍ നിന്ന് നിവേദനം: നബി صلى الله عليه وسلم പറഞ്ഞു: സ്വര്‍ഗ്ഗാവകാശികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ അല്ലാഹു അവരോട് ചോദിക്കും: ഇനി എന്തെങ്കിലും ഞാന്‍ നിങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ച് തരേണ്ടതുണ്ടോ?
അപ്പോള്‍ അവര്‍ പറയും: നീ ഞങ്ങളുടെ മുഖങ്ങള്‍ പ്രശോഭിതങ്ങളാക്കിയില്ലയോനീ ഞങ്ങളെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തില്ലയോ? 

പ്രവാചകന്‍ صلى الله عليه وسلم പറഞ്ഞു: അപ്പോള്‍ അവന്‍ മറ നീക്കം ചെയ്യും. അവര്‍ക്ക് ലഭിച്ച ഏതൊരു കാര്യത്തേക്കാളും അവര്‍ക്കിഷ്ടം പ്രതാപിയും മഹത്വ പൂര്‍ണ്ണനുമായ അല്ലാഹുവിനെ കാണുക എന്നതായിരിക്കും. (മുസ്‌ലിംതിര്‍മിദി,ഇബ്‌നു മാജഅഹ്‌മദ്)


ترك الجدال والخصومات في الدين

(ദീനില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കല്‍)

وأن لا يخاصم أحدا، ولا يناظره، ولا يتعلم الجدال، فإن الكلام في القدر والرؤية والقرءان وغيرها من السنن مكروه، ومنهي عنه، لا يكون صاحبه - وإن أصاب بكلامه السنة - من أهل السنة حتى يدع الجدال ويسلم، ويؤمن بالآثار.
ദീനിന്‍റ കാര്യത്തില്‍ ഒരാളും ആരോടും തര്‍ക്കിക്കാന്‍ പാടുള്ളതല്ല. വാദപ്രതിവാദം നടത്താനോ തര്‍ക്കം പഠിക്കാനോ പാടില്ല. ഖദ്‌റിലും,رؤية ലുംഖുര്‍ആനിലും സുന്നത്തില്‍ നിന്നുള്ള മറ്റു കാര്യങ്ങളിലും ഇപ്രകാരമുള്ള വാദപ്രതിവാദം വെറുക്കപ്പെട്ടതാണ്‌വിരോധി-ക്കപ്പെട്ടതാണ്‌. അങ്ങനെയുള്ള ഒരാള്‍ സുന്നത്തിന്‍റ ആളാവുകയില്ല,അയാള്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കി പരിപൂര്‍ണ്ണമായി ആഥാറുകളില്‍ വിശ്വസിക്കുന്നത്‌ വരെ.




القرءان كلام الله ليس بمخلوق

(ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്‌സൃഷ്ടിയല്ല)

والقرءان كلام الله وليس بمخلوق، ولا يضعف أن يقول: ليس بمخلوق، قال: فإن كلام الله ليس ببائن منه، وليس منه شيء مخلوق، وإياك ومناظرة من أحدث فيه، ومن قال باللفظ وغيره، ومن وقف فيه فقال: ((لا أدري، مخلوق أو ليس بمخلوق، وإنما هو كلام الله))، فهذا صاحب بدعة مثل من قال: ((هو مخلوق))، وإنما هو كلام الله ليس بمخلوق.
ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്‌അത്‌ സൃഷ്ടിയല്ല. അത്‌ സൃഷ്ടിയല്ല എന്ന് മാത്രം പറയുന്നിടത്തേക്ക്‌ ദൗര്‍ബല്ല്യം ഉണ്ടാകരുത്‌. അത്‌ അല്ലാഹുവിന്റെ കലാമാണ്‌സംശയമേ ഇല്ല. അതില്‍ സൃഷ്ടി ആയി ഒന്നുമില്ല. അക്കാര്യത്തില്‍ സംശയമുള്ളവരുമായി സംസാരി-ക്കുന്നതിനെ നീ സൂക്ഷിക്കുക. ആര്‍ അവന്റെ വാക്കിലൂടെയോ അല്ലാതെയോ "എനിക്ക്‌ അത്‌ അറിയില്ലസൃഷ്ടിയാണോ ആല്ലയോ എന്ന്അത്‌ അല്ലാഹുവിന്റെ കലാമാണ്‌" എന്ന് മാത്രം പറഞ്ഞ്‌ നിര്‍ത്തിയോഅവന്‍ ബിദ്‌അത്തിന്റെ ആളാണ്‌അത്‌ സൃഷ്ടിയാണ്‌ എന്ന് പറഞ്ഞവനെ പോലെത്തന്നെ. തീര്‍ച്ചയായും അത്‌ അല്ലാഹുവിന്റെ കലാമാണ്‌സൃഷ്ടിയേ അല്ല.


الإيمان بالرؤية الله في الدار الآخرة

(പരലോകത്ത്‌   അല്ലാഹുവിനെ കാണും എന്നതിലുള്ള വിശ്വാസം)

والإيمان بالرؤية يوم القيامة كما روي عن النبي صلى الله عليه وسلم من الأحاديث الصحاح. وأن النبي صلى الله عليه وسلم قد رأى ربه، فإنه مأثور عن رسول الله صلى الله عليه وسلم صحيح. رواه قتادة عن عكرمة عن ابن عباس، ورواه الحكم بن أبان عن عكرمة عن ابن عباس، ورواه علي بن زيد عن يوسف بن مهران عن ابن عباس. والحديث عندنا على ظاهره، كما جاء عن النبي صلى الله عليه وسلم، والكلام فيه بدعة، ولكن نؤمن به كما جاء على ظاهره، ولا نناظر فيه أحدا.


ഖിയാമത്ത്‌ നാളിലുള്ള  رؤية നെ വിശ്വസിക്കലും - നബി صلى الله عليه وسلم യില്‍ നിന്ന്‌ വന്ന സ്വഹീഹായ ഹദീസുകളില്‍ ഉള്ളതു പോലെ.തീര്‍ച്ചയായും നബി صلى الله عليه وسلم തന്റെ റബ്ബിനെ കാണുകയുണ്ടായി- ട്ടുണ്ട്‌. അത്‌ സ്വഹീഹായി സ്ഥിരപ്പെട്ടു വന്ന ഹദീസുകളില്‍ ഉള്ളതാണ്‌. ഖതാദയും ഹകമ്‌ബ്‌നു അബാനും ഇക്‌രിമയില്‍ നിന്ന് ഇബ്‌നു അബ്ബാസിനെ തൊട്ടുംഅലിയ്യ്‌ ബ്‌നു സൈദ്‌ യൂസുഫ്‌ബ്‌നു മിഹ്‌റാനില്‍ നിന്ന് ഇബ്‌നു അബ്ബാസിനെ തൊട്ടും ഇത്‌ രിവായത്ത്‌ ചെയ്തിട്ടുണ്ട്‌. നമ്മുടെ അടുക്കലുള്ള ഹദീസ്‌ നാം അതിന്‍റ പ്രത്യക്ഷത്തില്‍ എടുക്കുന്നതാണ്‌. റസൂല്‍ صلى الله عليه وسلم യില്‍ നിന്നും വന്നതു പോലെ. അക്കാര്യത്തിലുള്ള സംസാരം ബിദ്‌അത്താണ്‌. നാം ആ ഹദീസ്‌ അതിന്‍റ പ്രത്യക്ഷത്തില്‍ വന്നതു പോലെ വിശ്വസിക്കുന്നു. അതില്‍ നാം ആരോടും വാദം നടത്തുന്നതല്ല.

നബി صلى الله عليه وسلم യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനെ കണ്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ പ്രഥമ ദൃഷ്ട്യാ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതായി തോന്നാം. ഇവിടെ ഇബ്‌നു അബ്ബാസ് رضي الله عنه വില്‍ നിന്നും വന്ന ഹദീസില്‍ നിന്ന് നബി صلى الله عليه وسلم അല്ലാഹുവിനെ കണ്ടതായി മനസ്സിലാകുന്നുഎന്നാല്‍ ആയിശ رضي الله عنها യില്‍ നിന്നും വന്ന മറ്റൊരു ഹദീസില്‍ നിന്നും കണ്ടിട്ടില്ല എന്നും കാണാം. ഈ ഹദീസുകളെല്ലാം കൂട്ടിയിണക്കി ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തയ്‌മിയ്യ رحمه الله പറഞ്ഞത്: നബി صلى الله عليه وسلم റബ്ബിനെ കണ്ണ്‌ കൊണ്ട് കണ്ടതായി ഖുര്‍ആന്‍ കൊണ്ടോ സുന്നത്ത് കൊണ്ടോ സ്ഥിരപ്പെട്ടിട്ടില്ല എന്നും എന്നാല്‍ അവിടുന്ന് صلى الله عليه وسلم ഹൃദയം കൊണ്ട് രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ട് എന്നുമാണ്‌.

الإيمان بالميزان يوم القيامة

(ഖിയാമത്ത്‌ നാളിലെ മീസാനിലുള്ള വിശ്വാസം)

والإيمان بالميزان يوم القيامة، كما جاء،: ((يوزن العبد يوم القيامة فلا يزن جناح بعوضة)). وتوزن أعمال العباد كما جاء في الأثر، والإيمان به والتصديق به، والإعراض عن من رد ذلك، وترك مجادلته.
ഖിയാമത്ത്‌ നാളിലെ മീസാനിലുള്ള വിശ്വാസവും-ഹദീസില്‍ വന്നതുപോലെ. (ഖിയാമത്ത്‌ നാളില്‍ ഒരു അടിമ തൂക്കപ്പെടും ഒരു കൊതുകിന്റെ ചിറകോളം പോലും അവര്‍ തൂക്കം വരികയില്ല). അടിമകളുടെ അമലുകളെല്ലാം തൂക്കപ്പെടും- ഹദീസില്‍ വന്നതുപോലെ  അതില്‍ വിശ്വസിക്കേണ്ടതും സത്യപ്പെടുത്തേണ്ടതുമാണ്‌. അതിനെ തള്ളുന്നവരില്‍ നിന്ന്‌ അകലം പാലിക്കേണ്ടതും വാദപ്രതിവാദം ഉപേക്ഷിക്കേണ്ടതുമാണ്‌.

تكليم الله لعباده يوم القيامة

(ഖിയാമത്ത്‌ നാളില്‍ അല്ലാഹുവിന്റെ അടിമകളോടുള്ള സംസാരം)

وأن الله تبارك وتعالى يكلم العباد يوم القيامة، ليس بينهم وبينه ترجمان، والإيمان به والتصديق به
തീര്‍ച്ചയായും ഖിയാമത്ത്‌ നാളില്‍ അല്ലാഹു അടിമകളോട്‌ സംസാരിക്കുന്നതാണ്‌, അവന്നും അവര്‍ക്കുമിടയില്‍ പരിഭാഷകന്‍ ഉണ്ടായിരിക്കുന്നതല്ല, അതില്‍ വിശ്വസിക്കേണ്ടതും സത്യപ്പെടു-ത്തേണ്ടതുമാണ്‌.


الإيمان بالحوض وصفته

(ഹൗളിലും അതിന്റെ വിശേഷണങ്ങളിലുമുള്ള വിശ്വാസം)

والإيمان بالحوض، وأن لرسول الله صلى الله عليه وسلم حوضا يوم القيامة، ترد عليه أمته، عرضه مثل طوله مسيرة شهر، ءانيته كعدد نجوم السماء، على ما صحت به الأخبار من غير وجه.





 

ഹൗളിലുള്ള വിശ്വാസവും  തീര്‍ച്ചയായും ഖിയാമത്ത്‌ നാളില്‍ റസൂല്‍ صلى الله عليه وسلم ക്ക്‌ ഹൗളുണ്ട്‌, അതിലേക്ക്‌ അവിടുത്തെ ഉമ്മത്ത്‌ വരുന്നതാണ്‌. അതിന്റെ വിശാലത ഒരു മാസത്തെ വഴിദൂരമാണ്‌. അതിലെ പാത്രങ്ങള്‍ ആകാശത്തിലെ നക്ഷത്രങ്ങളുടെ അത്രഎണ്ണമാണ്‌സ്വഹീഹായ വിവിധ ഹദീസുകളില്‍ വന്നതു പോലെ.

ഹൗളുല്‍ കൗസര്‍
അബ്ദുല്ലാഹ്‌ ബ്‌നു അംറ്‌ رضي الله عنه വില്‍ നിന്ന്‌ : നബി صلى الله عليه وسلم പറഞ്ഞു: എന്റെ ഹൗള്‌ ഒരു മാസത്തെ വഴിദൂരമുണ്ട്. അതിലെ വെള്ളം പാലിനേക്കാള്‍ വെളുത്തതാണ്‌,അതിന്റെ വാസന കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതും അതിലെ പാത്രങ്ങള്‍ ആകാശത്തിലെ നക്ഷത്രങ്ങളെ പൊലെയുമാണ്‌. അതില്‍ നിന്ന് ആരെങ്കിലും കുടിച്ചാല്‍ പിന്നീട് അവന് ഒരിക്കലും ദാഹിക്കില്ല. (ബുഖാരിമുസ്‌ലിംഅഹ്‌മദ്)

الإيمان بعذاب القبر

(ഖബറിലെ ശിക്ഷയിലുള്ള വിശ്വാസം)

والإيمان بعذاب القبر، وأن هذه الأمة تفتن في قبورها، وتسأل عن الإيمان والإسلام، ومن ربه؟ ومن نبيه؟ ويأتيه منكر ونكير كيف شاء الله عز وجل، وكيف أراد، والإيمان به والتصديق به
ഖബറിലെ ശിക്ഷയില്‍ വിശ്വസിക്കലും -തീര്‍ച്ചയായും ഈ ഉമ്മത്ത്‌ ഖബറുകളില്‍ വെച്ച്‌ പരീക്ഷിക്കപ്പെടുകയും  ഈമാന്‍ഇസ്‌ലാം,അവന്റെ റബ്ബ്‌ ആര്‌അവന്റെ നബി ആര്‌ എന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. മുന്‍കര്‍നകീര്‍ എന്നിവര്‍ വരുന്നതുമാണ്‌ - അല്ലാഹു ഉദ്ദേശിച്ച രീതിയില്‍ - അതില്‍ വിശ്വസിക്കേണ്ടതും സത്യപ്പെടുത്തേണ്ടതുമാണ്‌.

الإيمان بشفاعة يوم القيامة

(ഖിയാമത്തിലെ ശഫാഅത്തിലുള്ള വിശ്വാസം)

والإيمان بشفاعة النبي صلى الله عليه وسلم، وبقوم يخرجون من النار بعد ما احترقوا وصاروا فحما، فيؤمر بهم إلى نهر على باب الجنة - كما جاء في الأثر - كيف شاء الله، وكما شاء، إنما هو الإيمان به والتصديق به
നബി صلى الله عليه وسلم യുടെ ശഫാഅത്തിനെ കുറിച്ചും, നരകത്തില്‍ നിന്ന്പുറത്ത്‌ കടത്തപ്പെടുന്ന ആളുകളെ കുറിച്ചും  അവര്‍ കരിക്കപ്പെട്ട്‌ കരിയായിത്തീര്‍ന്നതിനു ശേഷം സ്വര്‍ഗ്ഗത്തിന്റെ വാതില്‍ക്കലുള്ളനദിയില്‍ മുക്കാന്‍ കല്‍പിക്കപ്പെടും ഹദീസില്‍ വന്നതു പോലെ. അല്ലാഹു ഉദ്ദേശിക്കുന്ന സമയത്തും രീതിയിലും- തീര്‍ച്ചയായും അതിലുള്ള വിശ്വാസവും അതിനെ സത്യപ്പെടുത്തലും.


خروج الدجال

(ദജ്ജാലിന്റെ പുറപ്പാട്)

والإيمان أن المسيح الدجال خارج، مكتوب بين عينيه كافر، والأحاديث التي جاءت فيه، والإيمان بأن ذلك كائن.
മസീഹുദ്ദജ്ജാല്‍ തീര്‍ച്ചയായും പുറപ്പെടുമെന്ന വിശ്വാസവും -അവന്റെ രണ്ട്‌ കണ്ണുകള്‍ക്കിടയില്‍ "കാഫിര്‍" എന്ന്എഴുതപ്പെട്ടിരിക്കും. അതില്‍ വന്ന ഹദീസുകളില്‍ -അത്‌ സംഭവിക്കുന്നത്‌ തന്നെയാണെന്ന വിശ്വാസവും.

نزول عيسى عليه السلام

(ഈസ عليه السلام ന്റെ ഇറക്കം)

وأن عيسى ابن مريم عليه السلام ينزل فيقتله بباب لد.
തീര്‍ച്ചയായും ഈസബ്‌നു മര്‍യം عليه السلام ഇറങ്ങുമെന്നും ബാബു ലുദ്ദില്‍ വെച്ച്‌ അവനെ (ദജ്ജാലിനെ) കൊലപ്പെടുത്തുമെന്നും.





والإيمان قول وعمل، يزيد وينقص

(ഈമാന്‍ വാക്കും പ്രവൃത്തിയുമാണ്‌ -അത്‌ കൂടും, കുറയും)

والإيمان قول وعمل، يزيد وينقص، كما جاء في الخبر: ((أكمل المؤمنين إيمانا أحسنهم خلقا)).
ഈമാന്‍ വാക്കും പ്രവൃത്തിയുമാണ്‌.-അത്‌ കൂടുകയും കുറയുകയും ചെയ്യും  ഹദീസില്‍ വന്നതു പൊലെ"മുഅ്മിനീങ്ങളില്‍ ഏറ്റവും നന്നായി ഈമാന്‍ പൂര്‍ത്തീകരിച്ചവര്‍ അവരില്‍ ഏറ്റവും നല്ല സ്വഭാവമുള്ള- വരാണ്‌.
من ترك الصلاة فقد كفر

(നമസ്ക്കാരം ഉപേക്ഷിച്ചവന്‍ കാഫിറായി)


ومن ترك الصلاة فقد كفر. وليس من الأعمال شيء تركه كفر إلا الصلاة، من تركها فهو كافر، وقد أحل الله قتله.
ആര്‍ നമസ്ക്കാരം ഉപേക്ഷിച്ചുവോ അവന്‍ കാഫിറായി. ഉപേക്ഷിച്ചാല്‍ കാഫിറാകുന്ന മറ്റൊരു അമലുമില്ലനമസ്കാരമല്ലാതെ.ആര്‍ അത്‌ ഉപേക്ഷിച്ചുവോ അവന്‍ കാഫിറാണ്. അവനെ വധിക്കുന്നത്‌ അല്ലാഹു ഹലാലാക്കി.


ഒരാള്‍ നമസ്ക്കാരം നിഷേധിച്ച് കൊണ്ട് ഉപേക്ഷിച്ചാല്‍ കാഫിറാകും എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ അലസതയാലോ അലംഭാവത്താലോ ഉപേക്ഷിക്കുക-യാണെങ്കില്‍ അയാള്‍ കാഫിറാകുമോ എന്ന കാര്യത്തില്‍ ഉലാമാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഭൂരിപക്ഷം ഉലമാക്കളും കാഫിറാകും എന്ന് തന്നെയാണ് അഭിപ്രായപ്പെട്ടത്‌. ഇസ്‌ലാമിക ഭരണത്തില്‍ മുര്‍ത്തദ്ദിന്റെ വിധിയായിരിക്കും അവന്നുണ്ടാവുക.


أصحاب رسول الله صلى الله عليه وسلم

(റസൂല്‍ صلى الله عليه وسلم യുടെ അനുചരന്‍മാര്‍)

وخير هذه الأمة بعد نبيها أبو بكر الصديق، ثم عمر بن الخطاب، ثم عثمان بن عفان، نقدم هؤلاء الثلاثة كما قدمهم أصحاب رسول الله صلى الله عليه وسلم، لم يختلفوا في ذلك.
നബി صلى الله عليه وسلم ക്ക്‌ ശേഷം ഈ ഉമ്മത്തില്‍ ഏറ്റവും ശ്രേഷ്ഠന്‍ അബൂബക്കര്‍ സ്വിദ്ദീഖ്‌ رضي الله عنه ആണ്‌പിന്നെ ഉമര്‍ ബ്‌നുല്‍ ഖത്വാബ്‌ رضي الله عنهപിന്നെ ഉഥ്‌മാന്‍ ബ്‌നു അഫ്ഫാന്‍ رضي الله عنه. ഈ മൂന്ന്‌ പേരെ അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബാക്കള്‍ മുന്തിച്ചതുപോലെ തന്നെ നാം മുന്തിക്കുന്നുഅതില്‍ ഭിന്നതയില്ല.
ثم بعد هؤلاء الثلاثة أصحاب الشورى الخمسة: علي بن أبي طالب، وطلحة، والزبير، وعبد الرحمن بن عوف، وسعد، كلهم يصلح للخلافة، وكلهم إمام، ونذهب في ذلك إلى حديث ابن عمر: ((كنا نعد ورسول الله صلى الله عليه وسلم حي وأصحابه متوافرون: أبو بكر، ثم عمر، ثم عثمان، ثم نسكت)).
പിന്നെ ഈ മൂന്ന് പേര്‍ക്ക്‌ ശേഷം ശൂറയുടെ അഞ്ച്‌ ആളുകള്‍ അലിയ്യ്‌ ബ്‌നു അബീ ത്വാലിബ്‌ത്വല്‍ഹസുബൈര്‍അബ്ദുറഹ്മാന്‍ ബ്‌നു ഔഫ്‌,സഅദ്‌رضي الله عنهم أجمعين എല്ലാവരും ഖിലാഫത്തിന്‌ അനുയോജ്യരായവരും എല്ലാവരും ഇമാമീങ്ങളുമാണ്‌. ഇബ്‌നു ഉമര്‍رضي الله عنه വിന്റെ ഹദീസാണ്‌ ഇതിനുള്ള തെളിവ്‌ -നബി صلى الله عليه وسلم യും അവിടുത്തെ സ്വഹാബികളും ജീവിച്ചിരുന്നപ്പോള്‍ ഞങ്ങള്‍ കണാക്കാക്കാറുണ്ടായിരുന്നു- അബൂബക്കര്‍ഉമര്‍ഉഥ്‌മാന്‍പിന്നെ ഞങ്ങള്‍ മൗനം പാലിക്കും.


ثم من بعد أصحاب الشورى أهل بدر من المهاجرين، ثم أهل بدر من الأنصار من أصحاب رسول الله صلى الله عليه وسلم على قدر الهجرة والسابقة أولا فأولا.
ശൂറയുടെ ആളുകള്‍ക്ക്‌ ശേഷം ബദറില്‍ പങ്കെടുത്ത മുഹാജിറുകള്‍,പിന്നെ ബദറില്‍ പങ്കെടുത്ത അന്‍സ്വാറുകള്‍. അവരുടെ ഹിജ്‌റയുടെ കണക്കനുസരിച്ച്‌- മുമ്പേ പോയവര്‍ മുമ്പേ എന്ന കണക്കില്‍.

ثم أفضل الناس بعد هؤلاء أصحاب رسول الله صلى الله عليه وسلم، القرن الذي بعث فيهم، وكل من صحبه سنة أو شهرا أو يوما أو ساعة أو رءاه  فهو من أصحابه، له من الصحبة على قدر ما صحبه، وكانت سابقته معه، وسمع منه ونظر إليه نظرة، فأدناهم صحبة هو أفضل من القرن الذين لم يروه، ولو لقوا الله بجميع الأعمال، كان هؤلاء الذين صحبوا النبي صلى الله عليه وسلم ورأوه وسمعوا منه، ومن رءاه بعينه وءامن به ولو ساعة أفضل –لصحبته- من التابعين ولو عملوا كل أعمال الخير.

പിന്നെ ജനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠര്‍ നബി صلى الله عليه وسلم അയക്കപ്പെട്ടജനതയായ അവിടുത്തെ സ്വഹാബികള്‍. അവിടുന്നുമായി കൊല്ലങ്ങളോ,മാസങ്ങളോ
ദിവസങ്ങളോകുറച്ചു സമയമോ സഹവസിച്ചവര്‍. അല്ലെങ്കില്‍ അദ്ദേഹത്തെ നേരില്‍ കണ്ടവര്‍ -അവരുടെ സഹവാസത്തിന്റെ തോതനുസരിച്ച്‌പിന്നെ അവിടുന്നില്‍ നിന്ന് കേട്ടവര്‍അവിടുന്നിലേക്ക്‌ നോക്കിയവര്‍. ഇവരെല്ലാം അവിടുത്തെ കണ്ടിട്ടില്ലാത്ത തലമുറയേക്കാള്‍ ശ്രേഷ്ഠരാണ്‌. ഇവരെല്ലാം നബി صلى الله عليه وسلم യില്‍ വിശ്വസിച്ച്‌ കൊണ്ട്‌ സഹവസിച്ചവരും അവിടുത്തെ നേരില്‍ കണ്ടവരും അവിടുന്നില്‍നിന്ന് നേരില്‍ കേട്ടവരുമാണ് അത്‌ അല്‍പ സമയത്തേക്കാണെങ്കില്‍ പോലും. അവരെല്ലാം താബിഉകളേക്കാളും ശ്രേഷ്ഠ രാണ്‌- അവര്‍ ഏറ്റവും നന്നായി അമലുകള്‍ ചെയ്തവരാണെങ്കില്‍ പോലും.


طاعة ولاة الأمور

(ഭരണാധികാരികളെ അനുസരിക്കല്‍)

والسمع والطاعة للأئمة، وأمير المؤمنين، البر والفاجر، ومن ولي الخلافة واجتمع الناس عليه ورضوا به، ومن عليهم بالسيف حتى صار خليفة وسمي أمير المؤمنين.
മുഅ്മിനീങ്ങളുടെ അമീറുമാരെ അവന്‍ നല്ലവനാണെങ്കിലും ദുര്‍വൃത്തനാണെ ങ്കിലും- അവരെ കേള്‍ക്കലും അനുസരിക്കലും,അവര്‍ ജനങ്ങള്‍ തൃപ്തിപ്പെട്ടോ,  അല്ലെങ്കില്‍ ബലാല്‍ക്കാരമായോ ഖിലാഫത്ത്‌ ഏറ്റെടുത്തവരാണെങ്കില്‍,
 അവര്‍ 'അമീറുല്‍ മുഅ്മിനീന്‍'എന്ന് വിളിക്കപ്പെടുന്നവരാണെങ്കില്‍.
الجهاد ماض إلى يوم القيامة مع البر والفاجر

(ഭരണാധികാരികളോടൊപ്പം യുദ്ധം ചെയ്യല്‍)

والغزو ماض مع الأمراء إلى يوم القيامة -البر والفاجر- لا يترك.
നിശ്ചയിക്കപ്പെട്ട അമീറുമാരോടൊപ്പം യുദ്ധം ചെയ്യലും ഖിയാമം നാള്‍ വരെയും അത്‌ നിരാകരിക്കാവതല്ല-അവന്‍ നല്ലവനാകട്ടെ,ദുര്‍വൃത്തനാകട്ടെ.
وقسمة الفيء، وإقامة الحدود إلى الأئمة ماض، ليس لأحد أن يطعن عليهم، ولا ينازعهم. ودفع الصدقات إليهم جائزة ونافذة، من دفعها إليهم أجزأت عنه برا كان أو فاجرا.
അതുപോലെത്തന്നെ യുദ്ധമുതല്‍ വീതം വെക്കലുംശിക്ഷാ വിധികള്‍ നടപ്പാക്കാന്‍ ഭരണാധികാരികളെ നിശ്ചയിക്കലും എന്നും നില നില്‍ക്കുന്നതാണ്‌. ആര്‍ക്കും അവരെ ആക്ഷേപിക്കാനോ അവരെ വെല്ലു വിളിക്കാനോ പാടില്ല. അതുപോലെത്തന്നെ സ്വദഖകള്‍ അവരെ ഏല്‍പ്പിക്കലും ശരിയായിട്ടുള്ളതും നില നില്‍ക്കുന്നതുമാണ്‌. അയാള്‍ നല്ലവനാകട്ടെദുര്‍വൃത്തനാകട്ടെ.
وصلاة الجمعة خلفه، وخلف من ولاه، جائزة باقية تامة ركعتين، من أعادهما فهو مبتدع، تارك للآثار مخالف للسنة، ليس له من فضل الجمعة شيء، إذا لم ير الصلاة خلف الأئمة - من كانوا - برهم وفاجرهم، فالسنة بأن يصلي معهم ركعتين ويدين بأنها تامة، لا يكن في صدرك من ذلك شك.
ജുമുഅ നമസ്കാരം രണ്ട്‌ റകഅത്ത്‌ പൂര്‍ത്തിയാക്കി അമീറിന്റെയോ അവര്‍ അധികാരം ഏല്‍പ്പിച്ചവരുടേയോ പിന്നില്‍ നിന്ന്‌ നമസ്കരിക്കേണ്ടതാണ്‌. ആര്‍ അത്‌ മടക്കി നമസ്കരിച്ചുവോ അയാള്‍ ഹദീസിനെ നിഷേധിച്ച സുന്നത്തില്‍ നിന്ന്‌ വ്യതിചലിച്ച മുബ്‌തദിഅ് ആണ്‌. അയാള്‍ക്ക്‌ ജുമുഅയുടെ ഫള്‌ലില്‍ നിന്ന്‌ ഒന്നും ഇല്ലഅയാള്‍ ഭരണാധികാരിയെ അയാള്‍ നല്ലവനാകട്ടെ
ദുര്‍വൃത്തനാകട്ടെ, പിന്തുടര്‍ന്ന്‌ നമസ്ക്കരിക്കുന്നില്ലെങ്കില്‍. സുന്നത്ത്‌ അവരുടെ കൂടെ രണ്ട്‌ റകഅത്ത്‌ പൂര്‍ത്തിയാക്കി നമസ്ക്കരിക്കലാണ്‌,അതിനെപ്പറ്റി മനസ്സില്‍ ഒരു ശങ്കയും ഉണ്ടാകാവതല്ല.
تحريم الخروج على أئمة المسلمين

(അധികാരികള്‍ക്കെതിരെ പുറപ്പെടല്‍ നിഷിദ്ധം)

ومن خرج على إمام من أئمة المسلمين وقد كان الناس اجتمعوا عليه، وأقروا له بالخلافة بأي وجه كان، بالرضا أو بالغلبة فقد شق هذا الخارج عصا المسلمين، وخالف الآثار عن رسول الله صلى الله عليه وسلم، فإن مات الخارج عليه مات ميتة جاهلية.
ജനങ്ങള്‍ ഏകോപിച്ച്‌ അംഗീകരിച്ചോഅല്ലെങ്കില്‍ ബലാല്‍ക്കാരമായോ ഖിലാഫത്ത്‌ ഏറ്റെടുത്ത ഒരു മുസ്‌ലിം ഭരണാധികാരിക്കെതിരില്‍ ആര്‍ പുറപ്പെട്ടുവോഅവന്റെ പുറപ്പാട്‌ മുസ്‌ലിംകള്‍ക്കെതിരെയുള്ള ധിക്കാരമാണ്‌നബി صلى الله عليه وسلم യുടെ ആഥാറുകളില്‍ നിന്നുള്ള വ്യതിചലനമാണ്‌അവന്‍ മരണപ്പെടുകയാണെങ്കില്‍ ആ മരണം ജാഹിലിയ്യത്തിലുള്ള മരണമാണ്‌.
ولا يحل قتال السلطان ولا الخروج عليه لأحد من الناس، فمن فعل ذلك فهو مبتدع على غير السنة والطريق.
ഭരണാധികാരിക്കെതിരെയുള്ള യുദ്ധമോ പുറപ്പാടോ ജനങ്ങളില്‍ ആര്‍ക്കും അനുവദനീയമല്ല. ആരെങ്കിലും അങ്ങനെ ചെയ്താല്‍ അവന്‍ മുബ്‌തദിഅ് ആണ്‌. സുന്നത്തിലും യഥാര്‍ത്ഥ പാതയിലും അല്ലാത്തവനാണ്‌.

قتال اللصوص والخوارج جائز

(കള്ളന്മാരും ഖവാരിജുകളുമായുള്ള ഏറ്റുമുട്ടല്‍ അനുവദനീയം)

وقتال اللصوص والخوارج جائز، إذا عرضوا للرجل في نفسه وماله، فله أن يقاتل عن نفسه وماله، ويدفع عنها بكل ما يقدر، وليس له إذا فارقوه أو تركوه أن يطلبهم، ولا يتبع ءاثارهم، ليس لأحد إلا للإمام أو ولاة المسلمين، إنما له أن يدفع عن نفسه في مقامه ذلك، وينوي بجهده أن لا يقتل أحدا، فإن مات على يديه في دفعه عن نفسه في المعركة فأبعد الله المقتول، وإن قتل هذا في تلك الحال وهو يدفع عن نفسه وماله رجوت له الشهادة، كما جاء في الأحاديث. وجميع الآثار في هذا إنما أمرت بقتاله. ولم تأمر بقتله، ولا اتباعه، ولا يجيز عليه إن صرع أو كان جريحا، وإن أخذه أسيرا فليس له أن يقتله، ولا يقيم عليه الحد، ولكن يرفع أمره إلى من ولاه الله فيحكم فيه.
കള്ളന്മാരുമായും ഖവാരിജുകളുമായും ഏറ്റുമുട്ടുന്നത്‌ അനുവദനീയമാണ്‌
അയാള്‍ ശരീരത്തിനോ സ്വത്തിനോഎതിരിടുകയാണെങ്കില്‍ശരീരത്തിനു വേണ്ടിയും സ്വത്തിനു വേണ്ടിയും അവനുമായി ഏറ്റുമുട്ടാവുന്നതും സാധ്യമായ നിലയില്‍ തടയേണ്ടതുമാണ്‌. ഇനി അവന്‍ പിന്തിരിഞ്ഞ്‌ ഓടിപ്പോവുകയാണെങ്കില്‍ അവനെ അന്വേഷിക്കുകയോ പിന്തുടരുകയോ വേണ്ടതില്ലഇമാമോ അല്ലെങ്കില്‍ അയാള്‍ ഏല്‍പ്പിച്ച ഭരണാധികാരികളോ ഒഴികെ. അവന്ന് ബാധ്യതയുള്ളത്‌ സ്വന്തത്തെ പ്രതിരോധിക്കല്‍ മാത്രമാണ്‌. ആവേശത്തില്‍ ആരെയുംവധിക്കാതിരിക്കാന്‍ അവന്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഇനി ഒരാള്‍ സ്വന്തംപ്രതിരോധിക്കുന്ന അവസരത്തില്‍ മറ്റേയാള്‍ വധിക്കപ്പെടുക-യാണെങ്കില്‍ വധിക്കപ്പെട്ടവനെ അല്ലാഹു വിദൂരത്താക്കുന്നതാണ്‌. ഒരാള്‍ ആ അവസരത്തില്‍ കൊല്ലപ്പെടുകയാണെങ്കില്‍ അവന്‍ ശഹീദാണ്‌ഹദീസുകളില്‍ വന്നതു പോലെ. ഈ വിഷയത്തിലുള്ള മുഴുവന്‍ ഹദീസുകളിലും പ്രതിരോധത്തെ പറ്റി കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്‌.വധിക്കാനോ പിന്തുടരാനോ കല്‍പ്പിക്കപ്പെട്ടിട്ടില്ല, ബോധരഹിതനാ- യിട്ടോ മുറിവ്‌ പറ്റിയിട്ടോ തടവുകാരനായി പിടിച്ചാല്‍ വധിക്കാന്‍ പാടില്ല. വിധി നടപ്പാക്കല്‍ അയാളുടെ ബാധ്യതയല്ല. ആ കാര്യം അല്ലാഹു ആരെ ഏല്‍പ്പിച്ചുവോഅയാളിലേക്ക്‌ ഉയര്‍ത്തപ്പെടേണ്ടതും അയാള്‍ വിധി നടപ്പാക്കേണ്ടതുമാണ്‌.
لا نشهد لأحد من أهل القبلة بجنة ولا نار

ഖിബ്‌ലയുടെ അഹ്‌ലുകാരില്‍ ആരെയും നാം സ്വര്‍ഗ്ഗക്കാരനായോനരകക്കാരനായോ സാക്ഷ്യപ്പെടുത്തുന്നില്ല

ولا نشهد على أحد من أهل القبلة بعمل يعمله بجنة ولا نار، نرجو للصالح، ونخاف عليه، ونخاف على المسيء المذنب، ونرجو له رحمة الله.
ഖിബ്‌ലയുടെ അഹ്‌ലുകാരില്‍ പെട്ട ആരെയും നാം അവന്‍ ചെയ്ത ഒരു പ്രവൃത്തി കാരണത്താല്‍ സ്വര്‍ഗ്ഗക്കാരനായോ നരകക്കാരനായോ കണക്കാക്കാവതല്ല. അയാള്‍ക്ക്‌ നല്ലത്‌ വരാന്‍ നാം ആഗ്രഹിക്കുന്നു,അയാളുടെ കാര്യത്തില്‍ നാം ഭയപ്പെടുന്നു. പാപിയുടേയും ദോഷിയുടേയും കാര്യത്തില്‍ നാം ഭയപ്പെടുന്നുഅല്ലാഹുവിന്റെ കാരുണ്യം അയാള്‍ക്ക്‌ വേണ്ടി നാം ആഗ്രഹിക്കുന്നു.
ومن لقي الله بذنب يجب له به النار - تائبا غير مصر عليه - فإن الله يتوب عليه، ويقبل التوبة عن عباده ويعفو عن السيئات.
നരകം നിര്‍ബന്ധമാക്കപ്പെടുന്ന ഒരു പാപം ഒരാള്‍ ചെയ്യുകയും പിന്നീട്‌ അതിലേക്ക്‌ മടങ്ങാതെ തൗബ ചെയ്യുകയും അല്ലാഹുവിനെ കണ്ടുമുട്ടുകയും ചെയ്താല്‍ അവന്റെ തൗബ അല്ലാഹു സ്വീകരിക്കുന്നതും ദോഷങ്ങള്‍ പൊറുത്തു കൊടുക്കുന്നതുമാണ്‌.

ومن لقيه وقد أقيم عليه حد ذلك الذنب في الدنيا فهو كفارته، كما جاء في الخبر عن رسول الله صلى الله عليه وسلم. ومن لقيه مصرا غير تائب من الذنوب التي قد استوجب بها العقوبة، فأمره إلى الله إن شاء عذبه، وإن شاء غفر له. ومن لقيه -من كافرا - عذبه ولم يغفر له.
ആ പാപത്തിനുള്ള ശിക്ഷ ഇഹലോകത്ത്‌ വെച്ച്‌ അവനില്‍ നടപ്പാക്കിയതിന്‌ ശേഷം അല്ലാഹുവിനെ കണ്ടുമുട്ടിയാല്‍അത്‌ അവനുള്ള പ്രായശ്ചിത്തമാണ്‌ഹദീസുകളില്‍ വന്നതു പോലെ. ശിക്ഷ നിര്‍ബന്ധമാകുന്ന പാപവുമായി തൗബ ചെയ്യാതെ ഒരുവന്‍ അല്ലാഹുവിനെ കണ്ടുമുട്ടിയാല്‍ അവന്റെ കാര്യം അല്ലാഹുവിങ്കലാണ്‌. അവന്‍ ഉദ്ദേശിച്ചാല്‍ ശിക്ഷിക്കുന്നുഅവന്‍ ഉദ്ദേശിച്ചാല്‍ പൊറുത്തു കൊടുക്കുന്നു.  ഇനി അവിശ്വാസികളില്‍ നിന്ന് ആരെങ്കിലും അവനെ (അല്ലാഹുവിനെകണ്ടു മുട്ടിയാല്‍ അവന്‍ ശിക്ഷിക്കപ്പെടുന്നതാണ്‌. അവന്ന് പൊറുത്ത്‌ കൊടുക്കപ്പെടുകയില്ല.

شرعية إقامة الحدود

(ശിക്ഷാ വിധി നടപ്പിലാക്കല്‍)

والرجم حق على من زنا وقد أحصن، إذا اعترف أو قامت عليه بينة. وقد رجم رسول الله صلى الله عليه وسلم، وقد رجمت الأئمة الراشدون.
വിവാഹിതനായവന്‍ വ്യഭിചരിച്ചാല്‍, അവന്റെ മേല്‍ എറിഞ്ഞു കൊല്ലല്‍ യാഥാര്‍ത്ഥ്യമാണ്‌ - അവന്‍ അത്‌ സമ്മതിക്കുകയാണെങ്കില്‍,അല്ലെങ്കില്‍ അവന്റെ മേല്‍ തെളിവ്‌ സ്ഥിരപ്പെട്ടാല്‍. തീര്‍ച്ചയായും നബി صلى الله عليه وسلم എറിഞ്ഞ്‌ കൊന്നിട്ടുണ്ട്‌സന്മാര്‍ഗ്ഗചാരികളായ ഇമാമീങ്ങളും എറിഞ്ഞ്‌ കൊന്നിട്ടുണ്ട്‌.


تبديع من انتقص أحدا من صحابة رسول الله صلى الله عليه وسلم

(സ്വഹാബികളെ ആക്ഷേപിച്ചവന്‍ മുബ്‌തദിഅ്)

ومن انتقص أحدا من أصحاب رسول الله صلى الله عليه وسلم أو أبغضه لحدث كان منه، أو ذكر مساوئه كان مبتدعا حتى يترحم عليهم جميعا، ويكون قلبه لهم سليما.
ആരെങ്കിലും നബി صلى الله عليه وسلم യുടെ സ്വഹാബികളില്‍ പെട്ട ആരെയെങ്കിലും, അവരില്‍ നിന്നും സംഭവിച്ചേക്കാവുന്ന തെറ്റുകളോ പോരായ്‌മകളോ കാരണമായി ആക്ഷേപിച്ചാല്‍ അല്ലെങ്കില്‍ അവരോട്‌ കോപിച്ചാല്‍ അവന്‍ മുബ്‌തദിഅ് ആയി. അവന്‍കാരുണ്യത്തിന്‌ വേണ്ടി യാചിക്കുന്നത്‌ വരേയും, അവന്റെ മനസ്സ്‌ശുദ്ധമാകുന്നത്‌ വരേയും.

تفسير النفاق

(കാപട്യത്തിന്റെ വിശദീകരണം)

والنفاق هو الكفر: أن يكفر بالله ويعبد غيره، ويظهر الإسلام في العلانية، مثل المنافقين الذين كانوا على عهد رسول الله صلى الله عليه وسلم.
കപട വിശ്വാസം കുഫ്‌റാണ്‌. അല്ലാഹുവില്‍ അവിശ്വസിക്കുകയും അവനല്ലാത്തവരെ ആരാധിക്കുകയുംഇസ്‌ലാം പരസ്യമാക്കുകയുംചെയ്യല്‍ -റസൂല്‍ صلى الله عليه وسلم യുടെ കാലത്തുള്ള മുനാഫിഖുകള്‍ ചെയ്തതു പോലെ.
التسليم للنصوص وإن لم نعلم تفسيرها

(പ്രമാണങ്ങളിലേക്കുള്ള മടക്കം, വ്യാഖ്യാനമറിയില്ലെങ്കിലും)

وقوله صلى الله عليه وسلم: ((ثلاث من كن فيه فهو منافق))، هذا على التغليظ نرويها كما جاءت، ولا نفسرها.
നബി صلى الله عليه وسلم യുടെ വാക്കുകള്‍: "മൂന്ന് കാര്യങ്ങള്‍ ആരിലുണ്ടോ,അവന്‍ മുനാഫിഖാണ്‌" -ഇത്‌ അതിന്റെ ഗൗരവത്തിന്റെ പേരിലാണ്‌, റിപ്പോര്‍ട്ട്‌ വന്നത്‌ പ്രകാരം-നാം അതിനെ വിശദീകരിക്കുന്നില്ല.
وقوله: ((لا ترجعوا بعدي كفارا ضلالا يضرب بعضكم رقاب بعض))، ومثل: ((إذا التقى المسلمان بسيفيهما فالقاتل والمقتول في النار))، ومثل: ((سباب المسلم فسوق وقتاله كفر))، ومثل: ((من قال لأخيه يا كافر! فقد باء بها أحدهما))، ومثل: ((كفر بالله تبرؤ من نسب، وإن دق)).
ونحو هذه الأحاديث مما قد صح وحفظ، فإنا نسلم له، وإن لم نعلم تفسيرها، ولا نتكلم فيها، ولا نجادل فيها، ولا نفسر هذه الأحاديث إلا مثل ما جاءت، لا نردها إلا بأحق منها.
അവിടുത്തെ വാക്കുകള്‍: "നിങ്ങള്‍ എനിക്കു ശേഷം വഴി പിഴച്ച കാഫിറുകളാകരുത്‌ചിലര്‍ ചിലരുടെ നേരേ ചതി പ്രയോഗം നടത്തിക്കൊണ്ട്‌." അതുപോലെ "രണ്ട്‌ മുസ്‌ലിംകള്‍ ആയുധ ധാരികളായി പരസ്പരം ഏറ്റുമുട്ടിയാല്‍ കൊല്ലപ്പെട്ടവനുംകൊന്നവനും നരകത്തിലാണ്‌." അതുപോലെ "മുസ്‌ലിമിനെ ചീത്ത പറയല്‍ തെമ്മാടിത്തവും അവനെ വധിക്കല്‍ കുഫ്‌റുമാണ്‌." അതുപോലെ "ഒരാള്‍ തന്റെ സഹോദരനെ കാഫിര്‍ എന്ന് വിളിച്ചാല്‍ രണ്ടിലൊരാള്‍ക്ക്‌ അത്‌ ബാധകമായി." അതുപോലെ "അല്ലാഹുവില്‍ അവിശ്വസിക്കുന്നത്‌ ബന്ധങ്ങള്‍ മുറിയാന്‍ കാരണമാകുംഅത്‌ അല്‍പമാണെങ്കില്‍ പോലും."
ഇതുപോലെത്തന്നെ സ്വഹീഹായി സ്ഥിരപ്പെട്ട്‌ വന്ന മറ്റ്‌ ഹദീസുകളും. നാം അതിന്‌ സമര്‍പ്പണം ചെയ്യുന്നുഅതിന്റെ വിശദീകരണം അറിയില്ലെങ്കില്‍ നാം അതിനെപ്പറ്റി സംസാരിക്കുന്നില്ലഅതില്‍ തര്‍ക്കിക്കുന്നില്ലഅതിന്റെ വിശദീകരണം വന്നതു പോലെയല്ലാതെ ഈ ഹദീസുകള്‍ നാം വിശദീകരിക്കുന്നില്ല. അതിന്റെ യാഥാര്‍ത്ഥ്യ- ത്തിലേക്ക്‌ അല്ലാതെ നാം അത്‌ മടക്കുന്നില്ല.


الإيمان بأن الجنة والنار مخلوقتان وحكم من ينكر ذلك

(സ്വര്‍ഗ്ഗവും നരകവും രണ്ട്‌ സൃഷ്ടികളാണ്‌. അവയെ നിഷേധിക്കുന്നവന്റെ വിധി)

والجنة والنار مخلوقتان، قد خلقتا، كما جاء عن رسول الله صلى الله عليه وسلم: ((دخلت الجنة فرأيت قصرا))، ((ورأيت الكوثر))، ((واطلعت في الجنة فرأيت أكثر أهلها... كذا، واطلعت في النار فرأيت... كذا وكذا))، فمن زعم أنهما لم تخلقا فهو مكذب بالقرءان، وأحاديث رسول الله صلى الله عليه وسلم، ولا أحسبه يؤمن بالجنة والنار.
സ്വര്‍ഗ്ഗവും നരകവും രണ്ട്‌ സൃഷ്ടികളാണ്‌. അവ രണ്ടും സൃഷ്ടി ക്കപ്പെട്ടതാണ്‌. റസൂല്‍ صلى الله عليه وسلم യില്‍ നിന്ന് സ്ഥിരപ്പെട്ട് വന്നത്  പോലെ, "ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുമണിമാളികകള്‍ കണ്ടു,കൗഥര്‍ കണ്ടു. ഞാന്‍  സ്വര്‍ഗ്ഗത്തിലേക്ക്‌ നോക്കിഅതിന്റെ ആളുകളില്‍ അധികവും.......-അപ്രകാരവുംഞാന്‍ നരകത്തിലേക്ക്‌ നോക്കിഞാന്‍ കണ്ടു....... അപ്രകാരവും. അവ രണ്ടുംസൃഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് ആര്‍ വാദിച്ചുവോഅവന്‍ ഖുര്‍ആനിനെയും നബി صلى الله عليه وسلم യുടെ ഹദീസുകളെയും കളവാക്കുന്നവനാണ്‌. അവന്‍ സ്വര്‍ഗ്ഗ നരകങ്ങളില്‍ വിശ്വാസം ഇല്ലാത്തവനുമാണ്‌.

صلاة على من مات من أهل القبلة ولو كان مذنبا

(ഖിബ്‌ലയുടെ അഹ്‌ലുകാരില്‍ പെട്ടവന് വേണ്ടി നമസ്ക്കരിക്കണം, അവന്‍ പാപിയാണെങ്കിലും)

ومن مات من أهل القبلة موحدا يصلى عليه، ويستغفر له، ولا يحجب عنه الاستغفار، ولا تترك الصلاة عليه لذنب أذنبه - صغيرا كان أو كبيرا - وأمره إلى الله تعالى.
ഖിബ്‌ലയുടെ അഹ്‌ലുകാരില്‍ പെട്ട മുവഹ്ഹിദായ ഒരാള്‍ മരണപ്പെട്ടാല്‍ അവന്ന് വേണ്ടി നമസ്ക്കരിക്കേണ്ടതാണ്‌അവന്ന്വേണ്ടി പാപമോചന പ്രാര്‍ത്ഥന  നടത്തേണ്ടതാണ്‌അവന്റെ മേല്‍ പാപമോചന പ്രാര്‍ത്ഥന തടയപ്പെടരുത്‌അവന്‍ ചെയ്ത ചെറുതോ വലുതോ ആയ പാപങ്ങള്‍ കാരണത്താല്‍ അവന്ന്‌ വേണ്ടി നമസ്ക്കരിക്കാതിരിക്കാന്‍ പാടില്ലഅവന്റെ കാര്യം അല്ലാഹുവിങ്കലാണ്‌.
والحمد لله وحده، وصلواته على محمد وءاله وسلم تسليما.
അല്ലാഹുവിന്‌ സ്തുതിഅവന്‍ ഏകനാകുന്നു. നബി صلى الله عليه وسلم യുടെ മേലും അവിടുത്തെ കുടുംബത്തിന്റെ മേലും അവന്റെ അനുഗ്രഹവും ശാന്തിയും സമാധാനവും ഉണ്ടാകുമാറാകട്ടെ.


കടപ്പാട് :https://thwalabulilm.blogspot.ae/p/usoolussunnah.html