Friday, 16 December 2016

അത്തഹിയ്യാത്തിലെ വിരലനക്കൽ


തശഹ്ഹുദിൽ വിരലനക്കൽ
വാഇലു ബിൻ ഹുജ്ർ (ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ) നബി()യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: അവിടുന്ന് വിരല് ഉയർത്തുകയും അത് ചലിപ്പിക്കകയും ചെയ്യുമായിരുന്നു
(
അബൂദാവൂദ്‌, ഇബ്നുഹിബ്ബാൻ തന്റെ സ്വഹീഹിൽ(485)ൽ സ്വഹീഹായ പരമ്പരയോടു കൂടി)
തീർച്ചയായും അത് പിശാചിനെതിരെ ഇരുമ്പിനേക്കാൾ ശക്തിയേറിയതാണ്എന്ന് ചൂണ്ടുവിരലിനെ പരാമർശിച്ചു കൊണ്ട് അവിടുന്ന് പറയുമായിരുന്നു
(അഹ്മദ്, ബസ്സാർ, റൂയാനി തന്റെ മുസ്നദിൽ 249/2, ത്വബ്റാനി അദ്ദു ആ ഇ 73/1)

അല്ലാമ ശൈഖ് നാസിറുദ്ദീൻ അൽബാനി(رحمه الله) പറയുന്നു;
 തശഹ്ഹുദിൽ വിരലനക്കുന്നത് സ്ഥിരപ്പെട്ട പ്രവാചക ചര്യയാണ്. ഇമാം അഹ്മദും മറ്റ് സുന്നത്തിന്റെ ഇമാമുകളും ഇതനുസരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ, ഇത് നമസ്കാരത്തോട് യോജിക്കാത്ത കളിതമാശയാണെന്ന് പറയുന്നവർ അല്ലാഹുവിനെ ഭയപ്പെട്ടുകൊള്ളട്ടെ. ഇക്കാരണത്താൽ സ്ഥിരപ്പെട്ട ഒരു സുന്നത്താണ് എന്നറിഞ്ഞിട്ടു കൂടി അവർ തങ്ങളുടെ വിരലനക്കാൻ കൂട്ടാക്കുന്നില്ല.. എന്നാൽ, ഏതെങ്കിലും പ്രത്യേക സമയത്ത് മാത്രം പരിമിതപ്പെടുത്തുകയോ, വിരൽ ചൂണ്ടിയ ശേഷം അടക്കി വെക്കുകയോ ചെയ്യുന്നതിന് നബിചര്യയിൽ യാതൊരു അടിസ്ഥാനവുമില്ല; എന്ന് മാത്രമല്ല, ഈ ഹദീഥ് മനസ്സിലാക്കിത്തരുന്നതനുസരിച്ച് അത് നബിചര്യക്ക് വിരുദ്ധവുമാണ്..
(صفة صلاة النبي من التكبير الي التسليم كأنك تراها)

ഇനി ഈ വിഷയത്തെ കുറിച്ച്  വിശദമായി നമുക്ക്  പഠിക്കാം  
നമസ്ക്കാരത്തിലെ അത്തഹിയ്യാത്തിലെ വിരലനക്കല്‍
നമസ്ക്കാരത്തില്‍ അത്തഹിയ്യാത്ത് ഇരിപ്പില്‍ വിരലനക്കുന്നത് വലിയൊരു ചര്‍ച്ചാവിഷയമായി ഇന്ന് സമുദായത്തില്‍ ചിലരാല്‍ ചിത്രീകരിക്കപ്പെട്ടി രിക്കുന്നു . ഇരിപ്പില്‍ വിരലനക്കുന്നത് നബിച്ചര്യയാണെന്നും, ഈ നബിചര്യയെ നമസ്ക്കാരത്തില്‍ നിര്‍ബന്ധമായും പിന്തുടരുകതന്നെ വേണമെന്നും നാം പറഞ്ഞു വരുന്നു . ഇതില്‍ എതിരഭിപ്രായം ഉള്ളവര്‍ വിരലനക്കുന്നത് നബിചര്യയല്ല എന്നും, നമസ്ക്കാരത്തില്‍ വിരലനക്കുന്നത് ബിദ്അത്ത് ആണെന്നും പ്രചരിപ്പിച്ചുവരുന്നു . വിവരക്കേട് കൊണ്ടും അഹങ്കാരം കൊണ്ടും ചിലര്‍ ഈ സുന്നത്തിനെ പരിഹസിക്കുന്നു.

സഹോദരന്മാരെ
സ്വാര്‍ത്ഥതാല്‍പര്യങ്ങളെ മാറ്റിനിര്‍ത്തി അള്ളാഹുവിനെ ഭയന്ന് ഹദീസുകളെ വായിക്കുന്നവര്‍ക്ക് ഇവിടെ ഒരു സംശയവും ഉണ്ടാവുകയില്ല .
അള്ളാഹുവിന്റെ റസൂല്‍ () നിസ്ക്കാരത്തില്‍ വിരലനക്കിയിരുന്നു എന്ന സത്യത്തെ സംശയത്തിനിടയില്ലാതെ അവര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയും . ഈ നബിചര്യയെ പരിഹസിക്കുകയില്ല . സ്വന്തം ഇച്ഛകളെ മാര്‍ഗ്ഗമായി അംഗീകരിച്ചിട്ടുള്ളവര്‍ ഈ ഹദീസിനെതിരെ ഉയര്‍ത്തുന്ന അനാവശ്യമായ സന്ദേഹങ്ങള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും വ്യക്തമായ മറുപടി നാം അറിഞ്ഞു വെക്കേണ്ടതാണ് .
വിരലനക്കുന്നത് തെറ്റാണെന്ന് പറയുന്നവര്‍ തങ്ങളുടെ പക്ഷത്ത് തെളിവുകളായി എടുത്തുവെയ്ക്കുന്ന ഹദീസുകളുടെ സത്യാവസ്ഥയും , അതിനുള്ള ശരിയായ വിശദീകരണത്തേയും നമുക്ക് നോക്കാം .
അത്തഹിയ്യാത്തില്‍ വിരലനക്കുന്നതിന്നു താഴെക്കാണുന്ന ഹദീസ് തെളിവായിരിക്കുന്നു .
879أَخْبَرَنَا سُوَيْدُ بْنُ نَصْرٍ قَالَ أَنْبَأَنَا عَبْدُ اللَّهِ بْنُ الْمُبَارَكِ عَنْ زَائِدَةَ قَالَ حَدَّثَنَا عَاصِمُ بْنُ كُلَيْبٍ قَالَ حَدَّثَنِي أَبِي أَنَّ وَائِلَ بْنَ حُجْرٍ أَخْبَرَهُ قَالَ قُلْتُ لَأَنْظُرَنَّ إِلَى صَلَاةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَيْفَ يُصَلِّي فَنَظَرْتُ إِلَيْهِ فَقَامَ فَكَبَّرَ وَرَفَعَ يَدَيْهِ حَتَّى حَاذَتَا بِأُذُنَيْهِ ثُمَّ وَضَعَ يَدَهُ الْيُمْنَى عَلَى كَفِّهِ الْيُسْرَى وَالرُّسْغِ وَالسَّاعِدِ فَلَمَّا أَرَادَ أَنْ يَرْكَعَ رَفَعَ يَدَيْهِ مِثْلَهَا قَالَ وَوَضَعَ يَدَيْهِ عَلَى رُكْبَتَيْهِ ثُمَّ لَمَّا رَفَعَ رَأْسَهُ رَفَعَ يَدَيْهِ مِثْلَهَا ثُمَّ سَجَدَ فَجَعَلَ كَفَّيْهِ بِحِذَاءِ أُذُنَيْهِ ثُمَّ قَعَدَ وَافْتَرَشَ رِجْلَهُ الْيُسْرَى وَوَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ وَرُكْبَتِهِ الْيُسْرَى وَجَعَلَ حَدَّ مِرْفَقِهِ الْأَيْمَنِ عَلَى فَخِذِهِ الْيُمْنَى ثُمَّ قَبَضَ اثْنَتَيْنِ مِنْ أَصَابِعِهِ وَحَلَّقَ حَلْقَةً ثُمَّ رَفَعَ إِصْبَعَهُ فَرَأَيْتُهُ يُحَرِّكُهَا يَدْعُو بِهَا  -  رواه النسائي
വാ ഇല്‍ ബിന് ഹുജ്ര്‍ (റളി) പറയുന്നു : അള്ളാഹുവിന്റെ റസൂല്‍ () എങ്ങിനെയാണ് നമസ്ക്കരിക്കുന്നതെന്ന്, അവര്‍ നിസ്ക്കരിക്കുന്നതിനെ ഞാന്‍ നോക്കുവാന്‍ പോകുന്നു എന്ന്‍ (എന്നോടു തന്നെ ) ഞാന്‍ പറഞ്ഞു . പിന്നീട് അവരെ ഞാന്‍ കണ്ടു . അപ്പോള്‍ അവര്‍ എണീറ്റുനിന്ന് തക്ബീര്‍ചൊല്ലുകയുണ്ടായി. (അപ്പോള്‍) തങ്ങളുടെ കാതുകള്‍ക്ക് നേരെയായി കൈകളെ ഉയര്‍ത്തുകയുണ്ടായി. പിന്നീട് തങ്ങളുടെ വലതു കരത്തെ ഇടതു മുന്‍കൈ, കണങ്കൈ , കൈമുട്ട് (എന്നീ മൂന്നിന്റെ )മേലും വയ്ക്കുകയുണ്ടായി . അവര്‍ റുഖുഉചെയ്യുവാന്‍ ശ്രമിച്ചപ്പോള്‍ മുന്പ് ചെയ്തതുപോലെ (തങ്ങളുടെ കാതുകള്‍ക്കുനേരെ ) കൈകളെ ഉയര്‍ത്തുകയുണ്ടായി . (പിന്നീട് ) തങ്ങളുടെ കൈകളെ കാല്‍മുട്ടുകള്‍ക്ക് മീതെ വെച്ചു . പിന്നീട് തങ്ങളുടെ തലയെ (റുഖുഉവില്‍ നിന്നും) ഉയര്‍ത്തിയപ്പോള്‍ മുന്പ് പറഞ്ഞപോലെ (തങ്ങളുടെ കാതുകള്‍ക്കു നേരെ) തങ്ങളുടെ കൈകളെ ഉയര്‍ത്തുകയുണ്ടായി . പിന്നീട് സജ്ദാ ചെയ്തു. അപ്പോള്‍ തങ്ങളുടെ ഉള്ളം കൈകളെ കാതുകള്‍ക്ക് നേരായി (തറയില്‍) വയ്ക്കുകയുണ്ടായി . പിന്നീട് (സജ്ദയില്‍ നിന്നും എണീറ്റ്) ഇരിക്കുകയുണ്ടായി . അപ്പോള്‍ ഇടത്തുകാലിനെ വിരിച്ചു വയ്ക്കുകയുണ്ടായി . നബി() തങ്ങളുടെ ഇടത്തെ മുന്‍കയ്യിനെ ഇടതു തുടയ്ക്കുമേലും കാല്‍മുട്ടിനുമേലും വയ്ക്കുകയുണ്ടായി . തങ്ങളുടെ വലതു കൈമുട്ടിനെ വലതു തുടയ്ക്കുമേല്‍ വയ്ക്കുകയു ണ്ടായി . പിന്നീട് തങ്ങളുടെ വലതുകൈയിലെ രണ്ട് വിരലുകളെ മടക്കുകയുണ്ടായി . (നടുവിരലിനെയും തള്ളവിരലിനെയും ചേര്‍ത്ത്) വളയംപോലെ ആക്കുകയുണ്ടായി . പിന്നീട് അവിടുന്ന് ചൂണ്ടുവിരലിനെ ഉയര്‍ത്തി പ്രാര്‍ത്ഥനാനിരതരായി അതിനെ അനക്കി കൊണ്ടിരുന്നതിനെ ഞാന്‍ കണ്ടു . നസാഇ : 870
വിരലനക്കുന്നതുമായി ബന്ധപ്പെട്ട ഈ ഹദീസ് ; ദാരിമീ (1323), അഹമ്മദ് (18115), സഹീഹ് ഇബ്നു ഹുസൈമ (814), സഹീഹ് ഇബ്നു ഹിബ്ബാന്‍ (ഭാഗം 5, പുറം 170), തബ്രാനീ കബീര്‍ (ഭാഗം 22, പുറം 35), ബൈഹഖി (ഭാഗം 1, പുറം 310), സുനനുല്‍ ഖുബ്റാ (ഭാഗം 1, പുറം 376), അല്‍ മുന്‍തഹാ ഇബ്നുല്‍ ജാരൂത് (ഭാഗം 1, പുറം 62) തുടങ്ങിയ കിതാബുകളിലും രേഖപ്പെടുത്തിയിട്ടുണ്ട് .
നബി (സ:അ) ഇരിപ്പില്‍ വിരലനക്കി കൊണ്ടിരുന്നു എന്ന്‍ ഈ ഹദീസ് വളരെ വ്യക്തമായി പറയുന്നു . ഇതിനെ വായില്‍ ബിന്‍ ഹുജ്ര്‍ എന്ന സഹാബി അറിയിക്കുന്നു.
ഈ സഹാബി ഹളറല്‍ മൌത്ത് എന്ന പ്രദേശത്തുള്ളവരാണ്. നബി() എങ്ങിനെയാണ് നിസ്ക്കരിക്കുന്നത് എന്നതിനെ കുറിച്ച് നേരിട്ട് കണ്ടു മനസ്സിലാക്കുവാന്‍ വേണ്ടി മാത്രമാണ്‌ അദ്ദേഹം മദീനയിലേക്ക് വന്നത്. നബി () നമസ്ക്കരിക്കുന്ന രീതിയെ മനസ്സിലാക്കണം എന്ന ഉദ്ദേശത്തില്‍ നിസ്ക്കാരത്തില്‍ നബി ()യുടെ ഓരോ അംഗചലനങ്ങളേയും അദ്ദേഹം സൂക്ഷ്മമായി ശ്രദ്ധിച്ചിരുന്നു .
ഇതിനെ മുകളില്‍ കണ്ട ഹദീസില്‍ അള്ളാഹുവിന്റെ റസൂല്‍() എങ്ങിനെയാണ് നമസ്ക്കരിക്കുക എന്ന്‍ ഞാന്‍ അവരുടെ നിസ്ക്കാരത്തെ കാണുവാന്‍ പോകുന്നു എന്ന്‍ (എന്റെ ഉള്ളില്‍) തീരുമാനിക്കുകയുണ്ടായി . പിന്നീട് അവരെ ഞാന്‍ കണ്ടു എന്ന്‍ ഈ നബി()യുടെ സഹാബി സൂചിപ്പിക്കുന്നു .
അതുകൊണ്ട് തന്നെ, നബി()) അത്തഹിയ്യാത്തില്‍ വിരലനക്കി കൊണ്ടിരുന്നു എന്ന ഈ സഹാബിയുടെ അറിയിപ്പ് വ്യക്തമായതും ഉറച്ചതുമാകുന്നു .
ഈ ഹദീസ് തന്നെ ദാരമിയിലും രേഖപ്പെടുത്തിയിരിക്കുന്നു . ആ ഹദീസില്‍  ഇരിപ്പില്‍ വിരലനക്കുന്നതിനെ വീണ്ടും ഉറപ്പിക്കുന്നവിധം കൂടുതലായ വിശദീകരണം നല്‍കുന്നു .
1323 حَدَّثَنَا مُعَاوِيَةُ بْنُ عَمْرٍو حَدَّثَنَا زَائِدَةُ بْنُ قُدَامَةَ حَدَّثَنَا عَاصِمُ بْنُ كُلَيْبٍ أَخْبَرَنِي أَبِي أَنَّ وَائِلَ بْنَ حُجْرٍ أَخْبَرَهُ قَالَ قُلْتُ لَأَنْظُرَنَّ إِلَى صَلَاةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَيْفَ يُصَلِّي فَنَظرْتُ إِلَيْهِ فَقَامَ فَكَبَّرَ فَرَفَعَ يَدَيْهِ حَتَّى حَاذَتَا بِأُذُنَيْهِ وَوَضَعَ يَدَهُ الْيُمْنَى عَلَى ظَهْرِ كَفِّهِ الْيُسْرَى قَالَ ثُمَّ لَمَّا أَرَادَ أَنْ يَرْكَعَ رَفَعَ يَدَيْهِ مِثْلَهَا وَوَضَعَ يَدَيْهِ عَلَى رُكْبَتَيْهِ ثُمَّ رَفَعَ رَأْسَهُ فَرَفَعَ يَدَيْهِ مِثْلَهَا ثُمَّ سَجَدَ فَجَعَلَ كَفَّيْهِ بِحِذَاءِ أُذُنَيْهِ ثُمَّ قَعَدَ فَافْتَرَشَ رِجْلَهُ الْيُسْرَى وَوَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ وَرُكْبَتِهِ الْيُسْرَى وَجَعَلَ مِرْفَقَهُ الْأَيْمَنَ عَلَى فَخْذِهِ الْيُمْنَى ثُمَّ قَبَضَ ثِنْتَيْنِ فَحَلَّقَ حَلْقَةً ثُمَّ رَفَعَ أُصْبُعَهُ فَرَأَيْتُهُ يُحَرِّكُهَا يَدْعُو بِهَا قَالَ ثُمَّ جِئْتُ بَعْدَ ذَلِكَ فِي زَمَانٍ فِيهِ بَرْدٌ فَرَأَيْتُ عَلَى النَّاسِ جُلَّ الثِّيَابِ يُحَرِّكُونَ أَيْدِيَهُمْ مِنْ تَحْتِ الثِّيَابِ - رواه الدارمي
ഇതിനു ശേഷം ശീതകാലത്ത് ഞാന്‍ വീണ്ടും വരികയുണ്ടായി . അപ്പോള്‍ ജനങ്ങള്‍ വസ്ത്രങ്ങളാല്‍ മൂടിയ നിലയില്‍ ആ വസ്ത്രങ്ങല്‍ക്കകത്ത് തങ്ങളുടെ കൈകളെ അനക്കി കൊണ്ടിരുന്നതിനെ ഞാന്‍ കണ്ടു .
                     റാവി  : വാഇല്‍ ബിന്‍ ഹുജ്ര്‍ (റളി) ; ദാരമീ : 1323

നബി (സ:അ) മാത്രമല്ലാതെ നബി  () യുടെ സഹാബാക്കളും നിസ്ക്കാരത്തില്‍ വിരലനക്കി കൊണ്ടിരുന്നു എന്ന്‍ ഇതില്‍ നിന്നും വ്യക്തമാവുന്നു 

തെറ്റായ വാദങ്ങള്‍
1 . ആസിം ബിന്‍ കുലൈബ് ളഈഫാണോ  ?
വിരലനക്കുന്നതുമായി ബന്ധപ്പെട്ട ഹദീസിന്റെ നിവേദക ശ്രംഗലയില്‍ ആസിം ബിന്‍ കുലൈബ് എന്നയാള്‍ ഉള്‍പ്പെട്ടിരിക്കുന്നു . ഇവരെക്കുറിച്ച് ഇബ്നുല്‍ മദീനി ഇവര്‍ തനിച്ച് അറിയിക്കുന്നതിനെ തെളിവായി സ്വീകരിക്കുവാന്‍ പാടില്ല എന്ന്‍ വിമര്‍ശനം ചെയ്തിരിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കി വച്ചുകൊണ്ട് ചിലര്‍ വിരലനക്കുന്നതിനെ കുറിച്ചുള്ള ഹദീസ് ദുര്‍ബലമായതാണ് എന്ന്‍ പറയുന്നു.
ആസിം ബിന്‍ കുലൈബ് പല പണ്ഡിതന്മാരാലും പ്രശംസിക്കപ്പെട്ടവരാണ് . ഇവര്‍ വിശ്വസ്തരായവരെന്നു ഇമാം അഹമദ് ഇമാം നസായീ ഇമാം അബൂ ഹാത്തിം ഇമാം അഹമദ് ബിന്‍ സാലിഹ് ഇമാം ഇബ്നു സഅദ ഇമാം യാഹ്യാ ബിന്‍ മഈ ന്‍ ഇബ്നു ഷിഹാബ് ഇബ്നു ഷാഹീന്‍ ഇമാം ഇജലീ തുടങ്ങി മറ്റു പലരും പറഞ്ഞിട്ടുണ്ട് . ഇമാം അലീ ബിന്‍ മദീനി മാത്രമേ ഇവരെക്കുറിച്ച് കുറ്റം പറഞ്ഞിട്ടുള്ളൂ .
ഒരു നിവേദകനെ  കുറിച്ച് കുറ്റാരോപണം പറയുകയാണെങ്കില്‍ ആ കുറ്റം എന്താണെന്ന് വ്യക്തമായി പറയണം . അങ്ങിനെ പറഞ്ഞാല്‍ മാത്രമേ അതിനെക്കുറിച്ച് അന്യേഷിച്ചു അത് ശരിയാണെങ്കില്‍ അതിനെ അംഗീകരിക്കുവാന്‍ സാധിക്കുകയുള്ളൂ .
പ്രത്യേകിച്ച് ഒരാളെക്കുറിച്ച് പലരും നല്ലവരാണ്,  വിശ്വസ്തരായവരാണ് ,  ശ്രേഷ്ടതയുള്ളവരാണ് എന്നെല്ലാം പറഞ്ഞിരിക്കുമ്പോള്‍ കുറ്റം പറയുന്നയാള്‍ അവരുടെ പക്കലുള്ള തെറ്റ് എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട് ഇല്ലെങ്കില്‍ അവര്‍ പറയുന്ന ആരോപണങ്ങള്‍ക്ക് ഒരുവിലയും കല്‍പ്പിക്കാതെ അത് നിരാകരിക്കപ്പെടും. ഇതും ഹദീസ് നിദാന ശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള നിയമമാണ് .
ഇതിനെ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ ആസിം ബിന്‍ കുലൈബിനെ ഇബ്നുല്‍ മദീനിയെ കൂടാതെ മറ്റെല്ലാവരും പ്രസംസിച്ചിട്ടുണ്ട് . വിശ്വസ്തരായവരെന്നു പറഞ്ഞിട്ടുണ്ട് .
ഈ സ്ഥിതിയില്‍ ഇവരെക്കുറിച്ച് വിമര്‍ശിക്കുന്ന ഇബ്നുല്‍ മദീനി അവര്‍ തനിച്ച് നിവേദനം ചെയ്യുകയാണെങ്കില്‍ അംഗീകരിക്കുവാന്‍ പാടില്ല എന്ന് കാരണങ്ങളൊന്നും എടുത്തുവെയ്ക്കാതെ പറഞ്ഞിരിക്കുന്നു . ആസിം ദുര്‍ബലരായവര്‍ എന്നതിന്ന് അംഗീകരിക്കുവാന്‍ കഴിയുന്ന ഒരുകാരണവും ഇബ്നുല്‍ മദീനി വ്യക്തമാക്കുന്നില്ല .
മേലും ഇബ്നുല്‍ മദീനി നിവേദകരെ വിമര്‍ശനം ചെയ്യുന്ന കാര്യത്തില്‍ കഠിന ചിന്താഗതിയുള്ളവരാണ് വിശ്വസ്തരായവരെ ബലഹീനരായവരെന്നു തെറ്റായി പറയുന്നവരാണ് എന്ന് ഇമാം ഇബ്നു അബീ ഹാതിം  തങ്ങളുടെ  അല്‍ ജുര്‍ഹ് വത്തഅദീല്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു 
الجرح والتعديل لابن أبي حاتم (7 / 73(
يكتب حديثه (سئل أبو زرعة عن فضيل بن سليمان فقال لين الحديث روى عنه علي بن المديني وكان من المتشددين

അലീ ബിന്‍ മദീനീ ഹദീസ് നിവേദകരെ നിരൂപണം  ചെയ്യുന്നതില്‍ കഠിന  ചിന്താഗതിയുള്ളവരായിരുന്നു  എന്ന് അബൂ ജുര്‍ആ (റ ഹി ) അറിയിക്കുകയുണ്ടായി    -  അല്‍ ജുര്‍ഹ് വത്ത അദീല്‍ : ഭാഗം 7, പുറം 73

ആസിം ബിന്‍ കുലൈബിനെ കുറിച്ച് മറ്റു പണ്ഡിതന്മാര്‍ എല്ലാവരുംതന്നെ നല്ല അഭിപ്രായം പറഞ്ഞിരിക്കുമ്പോ ള്‍ ഇമാം ഇബ്നുല്‍ മദീനീ മാത്രം കാരണമൊന്നും പറയാതെ വിമര്‍ശനം ചെയ്യുന്നത് കൊണ്ട് ഇമാം ഇബ്നുല്‍ മദീനീ നിവേദകനായ ആസിം (റ)വിന്‍റെ വിഷയത്തില്‍ തെറ്റായ തീരുമാനമാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് ഇതില്‍ നിന്നും വ്യക്തമാവുന്നു .
ആസിം ബിന്‍ കുലൈബ് വിശ്വസ്തരായവര്‍ എന്ന കാരണത്താല്‍ ഇവരില്‍ നിന്നും നാല് ഹദീസുകള്‍ ഇമാം മുസ്ലീം തങ്ങളുടെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു . അതുകൊണ്ട് തന്നെ ആസിം ബിന്‍ കുലൈബ് ഇമാം മുസ്ലീം അവരുടെ പക്കലും വിശ്വസ്തരായവര്‍ എന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു .

ആസിം ബിന്‍ കുലൈബ് ഉള്‍പ്പെട്ട ഒരു ഹദീസിനെ ഇമാം ഇബ്നു ഹജര്‍  സ്വഹീഹായ  ഹദീസെന്ന് പറഞ്ഞിരിക്കുന്നു .
ആസിം ബിന്‍ കുലൈബിനെ കുറിച്ച് ഇമാം അലിയ്യി  ബിന്‍ മദീനീ ചെയ്തിട്ടുള്ള വിമര്‍ശനങ്ങളെ മുഖവിലയ്ക്കെടുക്കാതെ ഇമാം ഇബ്നു ഹജര്‍, ആസിം ബിന്‍ കുലൈബ് വിശ്വസ്തരായവര്‍ എന്ന തീരുമാനം തന്നെയാണ് എടുത്തിട്ടുള്ളത് . അതുകൊണ്ട് ഇബ്നുല്‍ മദീനിയുടെ വിമര്‍ശനത്തെ അംഗീകരിക്കുവാന്‍ കഴിയുകയില്ല .
അത്തഹിയ്യാത്തില്‍ വിരലനക്കുന്നത് സംബന്ധമായ ഹദീസ്  പ്രമാണ ബദ്ധിതമാണ് എന്ന് തെളിവുകളോടുകൂടി സ്ഥാപിച്ചു കഴിഞ്ഞു .
കൂടുതല്‍ അറിവിനായി താഴെ  ചില  വിവരങ്ങള്‍ കൂടി  രേഖപ്പെടുത്തുന്നു .

നബി (സ:അ)  അത്തഹിയ്യാത്തിലെ  ഇരിപ്പില്‍ ചൂണ്ടുവിരലിനെ അനക്കികൊണ്ടിരുന്നു എന്നുവരുന്ന ഹദീസ് പ്രമാണ ബദ്ധിതമാണെന്ന് ഇമാം നവവീ സാക്ഷ്യപ്പെടുത്തുന്നു 
خلاصة الأحكام (1 / 428):
1391
  وَعَن وَائِل: " أَنه وصف صَلَاة رَسُول الله صَلَّى اللَّهُ عَلَيْهِ وَسَلَّم َ وَذكر وضع الْيَدَيْنِ فِيي التَّشَهُّد قَالَ: ثمَّ رفع أُصْبُعه، فرأيته يحركها يَدْعُو بهَا " رَوَاهُ الْبَيْهَقِيّ بِإِسْنَاد صَحِيح.
ഗ്രന്ഥം : ഖുലാസത്തുല്‍ അഹ്ക്കാം : ഭാഗം 1 , പുറം 428

ഇമാം ഇബ്നുല്‍ മുലക്കീന്‍ ഈ ഹദീസ് ശരിയായതാനെന്നു സാക്ഷിപത്രം നല്‍കുന്നു:
البدر المنير (4 / 11):
عَن وَائِل بن حجر رَضِيَ اللَّهُ عَنْه أَنه وصف صَلَاة رَسُول الله - صَلَّى الله عَلَيْهِ وَسلم - وَذكر وضع الْيَدَيْنِ فِي التَّشَهُّد، قَالَ: ثمَّ رفع أُصْبُعه فرأيته يحركها يَدْعُو بهَا . هَذَا الحَدِيث صَحِيح رَوَاهُ الْبَيْهَقِيّ فِي سنَنه بِهَذَا اللَّفْظ بِإِسْنَاد صَحِيح،
അല്‍ ബദറുല്‍ മുനീര്‍ : ഭാഗം 4 , പുറം 11

തെറ്റായി ചിത്രീകരിക്കപ്പെട്ട ഹദീസ് നിദാന ശാസ്ത്ര വിധി ഒരു നിവേദകനെ സംബന്ധമായി പല പണ്ഡിതന്മാര്‍ വിശ്വസ്തരായവരെന്നും ഒരാള്‍ മാത്രം ദുര്‍ബലരായവരെന്നും പറയുകയാണെങ്കില്‍ ആ ഒരു പണ്ഡിതന്റെ നിര്‍ദ്ദേശ ത്തെ തന്നെയാണ് സ്വീകരിക്കേണ്ടത് എന്ന് നാം പറയുന്നതായി ചിലര്‍ നുണ പ്രചരണം ചെയ്തുവരുന്നു. ഈ നിയമത്തെ നാം അംഗീകരിച്ചിട്ടുള്ളതായും അതുകൊണ്ട് ഇതിന്റെ അടിസ്ഥാനത്തില്‍ വിരലനക്കുന്നതിന്ന് ആധാരമായി നാം പറയുന്ന ഹദീസ് ദുര്‍ബലമായതാണെന്നും സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു . എന്നാല്‍ ഇവര്‍ നാം പറയാത്ത വിധിയെ സ്വയം സങ്കല്‍പ്പിച്ചു കൊണ്ട് നമുക്ക് മറുപടി തരുന്നത് പോലുള്ള ഒരു തോന്നലിനെ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പി ക്കുവാന്‍ ശ്രമിക്കുന്നു .ഇക്കൂട്ടര്‍ പറയുന്നത് പോലുള്ള നിയമത്തെ ഒരിക്കലും നാം പറഞ്ഞിട്ടില്ല . അതിന്റെ അടിസ്ഥാനത്തില്‍ ഒരു ഹദീസിനേയും ദുര്‍ബല മെന്ന് പറഞ്ഞിട്ടുമില്ല .ഒരു ഹദീസ് നിവേദകരെ കുറിച്ച് പല പണ്ഡിതന്മാര്‍ നല്ല അഭിപ്രായത്തിലുംഒരാള്‍ മാത്രം കുറ്റം പറയുകയുമാണെങ്കില്‍, അപ്പോള്‍ കുറ്റം പറയുന്നയാള്‍ കുറ്റത്തിനുള്ള കാരണത്തെ വ്യക്തമാക്കിയിട്ടുണ്ടോ  എന്ന് നാം പരിശോധിക്കും . വ്യക്തമായ തെളിവുകളോട് കൂടി ആ കുറവിനെ രേഖപ്പെടുത്തിയിരുന്നുവെങ്കില്‍ അത് പറഞ്ഞത് ഒരാളായിരുന്നാലും അവരുടെ സാക്ഷ്യത്തെ അടിസ്ഥാനമാക്കി ആ നിവേദകര്‍ ദുര്‍ബലരാണ് എന്ന തീരുമാനത്തെ നാം കൈകൊള്ളും . ആ ഒരു പണ്ഡിതന്‍ കുറ്റത്തിനുള്ള കാരണത്തെ വ്യക്തമാക്കാതെയാണ് വിമര്‍ശനം ചെയ്തിട്ടുള്ളതെങ്കില്‍ അവരുടെ വാക്കുകളെ സ്വീകരിക്കാതെ മറ്റു പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെ തന്നെയാണ് അംഗീകരിക്കേണ്ടത്. ഇതുതന്നെയാണ് നമ്മുടെ നിലപാട് .ഹദീസ് നിദാന പണ്ഡിതന്മാര്‍ കുറ്റംചുമത്തപ്പെട്ടിട്ടുണ്ടോ  എന്നുമാത്രം നോക്കുകയില്ല. ചുമത്തപ്പെട്ടിട്ടുള്ള കുറ്റം കാരണത്തോടുകൂടി വ്യക്തമാക്കപ്പെട്ടിട്ടുണ്ടോ എന്നുകൂടി ചേര്‍ത്ത് തന്നെയാണ്  പണ്ഡിതന്മാര്‍ നോക്കുക . വിമര്‍ശനം വ്യക്തതയില്ലാതെ  പറയപ്പെട്ടിരുന്നാല്‍ അത് നിരാകരിക്കപ്പെടും.

വിരലനക്കുന്നതിന്നു ആധാരമായിട്ടുള്ള ആസിം ബിന്‍ കുലൈബിന്റെ ഹദീസില്‍ ഈ നിലപാടിന് വിരുദ്ധമായി നാം തീരുമാനമെടുത്തിട്ടില്ല . മറിച്ച് ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആസിം വിഷയത്തില്‍ ഇബ്നുല്‍ മദീനീ പറയുന്ന കുറ്റം അവ്യക്തമായിരിക്കുന്നത് കൊണ്ടാണ് അതിനെ സ്വീകരി ക്കാതെ ആ ഹദീസ് ശരിയായ ഹദീസാണെന്ന് നാം തീരുമാനമെടുത്തിട്ടുള്ളത് .
.


Monday, 12 December 2016

ആകാശവും ഭൂമിയും കരഞ്ഞ ദിവസം


ആകാശവും ഭൂമിയും കരഞ്ഞ ദിവസം - 

റബീഉല്‍ അവ്വൽ: 12


നബി [സ] ഹജ്ജ് നിർവഹിച്ചതിന് ശേഷമുള്ള റബീഉൽ അവ്വൽ.

ഈ വർഷത്തെ പോലെ അന്നും റബീഉൽ അവ്വൽ 12  തിങ്കളാഴ്ചയായിരുന്നു.

മദീനാ മസ്ജിദിൽ സുബ്ഹ് നമസ്കാരം നടക്കുമ്പോൾ നബി തങ്ങൾ വയ്യാതെ വീട്ടിൽ വിശ്രമിക്കുകയാണ്.

ജനൽ വിരി നീക്കി തിരുമേനി [സ] നമസ്കാരം വീക്ഷിച്ചു.
അബൂബക്ർ [റ] ൻെറ പിന്നിൽ അണി നിരന്ന് ശാന്തമായി നമസ്കരിക്കുന്ന അനുചരരെ നോക്കി അവിടുന്ന് കൺകുളിർക്കെ ചിരിച്ചു.

നമസ്കാരം കഴിഞ്ഞ് സ്വഹാബികൾ നബിയെ സന്ദർശിച്ചു. പിന്നെ പലവഴിക്ക് പിരിഞ്ഞു.

സമയം ഇളയുച്ച. തിരുമേനിയുടെ നില വഷളായി വന്നു. അവിടുന്ന് വേദനയുടെ അസ്വസ്ഥകൾ പ്രകടിപ്പിച്ചു. 

ഭാര്യമാരും ഫാത്വിമയും പേരമക്കളുമെല്ലാം ചുറ്റിലുമായി ഉണ്ട്.
വേദന കൊണ്ട് ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന പ്രവാചകരുടെ അസ്വസ്ഥത കണ്ട്  നിസ്സഹായതയോടെ ഫാത്വിമ നെടുവീർപ്പിട്ടു.

''എൻെറ ഉപ്പയുടെ വേദന എത്രയാണ്...''

അതു ശ്രദ്ധിച്ച തിരുമേനി പ്രതിവചിച്ചു.
''ഇന്നേക്ക് ശേഷം നിൻെറ ഉപ്പാക്ക് വേദനയില്ല മോളേ..''

കരള് തുളയ്ക്കുന്ന വാക്കുകൾ...

ഫാത്വിമയെ അവിടുന്ന് അടുത്തേക്ക് ചേർത്ത് നിർത്തി കാതിൽ ഒരു സ്വകാര്യം. 
ഫാത്വിമ കരഞ്ഞു.

വീണ്ടും കാതിലെന്തോ മൊഴിഞ്ഞു.
ഫാത്വിമയുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി.

നബിയുടെ വഫാതിന് ശേഷം ഈ രഹസ്യം പറച്ചിലിനെ കുറിച്ച് ഫാത്വിമ അനുസ്മരിച്ചു.

''ഞാൻ യാത്രയാവുകയാണെന്ന് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു.
എൻെറ ശേഷം എന്നോലേക്ക് 
അഹ് ലിൽ നിന്ന് ആദ്യം ചേരുക നീയായിരിക്കും എന്ന് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു''

പേരക്കുഞ്ഞുങ്ങളായ ഹസൻ ഹുസൈൻ എന്നിവരെ അടുത്തേക്ക് വിളിച്ച് നെഞ്ചോട് ചേർത്തു.
നബി അവരെ തുരുതുരാ ഉമ്മ വെച്ചു.
കണ്ടു നിൽക്കുന്നവർ വിതുമ്പലോടെ കണ്ണ് തുടച്ചു.

ഭാര്യമാർ ഓരോരുത്തരെ അടുത്തേക്ക് വിളിച്ച് ഉപദേശങ്ങൾ നൽകി.

അവിടുന്ന് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു.
പതിഞ്ഞ ശബ്ദം. അവ്യക്തമായ വാക്കുകൾ.
ആഇശാ ബീവിയുടെ മടിയിലാണ് നബിയുള്ളത്. അവർ കാത് നബിയുടെ ചുണ്ടോട് ചേർത്ത് ശ്രവിച്ചു.

''ജൂത ക്രൈസ്തവർക്ക് ദൈവ ശാപം. അവർ അവരുടെ പ്രവാചകരുടെ ഖബ്റുകൾ ആരാധനാ കേന്ദ്രങ്ങളാക്കിയിരിക്കുന്നു.... നമസ്കാരം.. നമസ്കാരം...''

സഹോദരൻ അബ്ദുറഹ്മാൻെറ കയ്യിൽ നിന്ന് 
മിസ് വാക്ക് വാങ്ങി ആഇശ ബീവി നബിയുടെ പല്ല് തേപ്പിച്ചു.

നബി ക്ഷീണിതനാണ്. അസഹ്യമായ വേദനയാൽ അവിടുന്ന്  പുളയുകയാണ്. 

''ലാഇലാഹ ഇല്ലല്ലാഹ്... മരണ വേദന അസഹ്യം തന്നെ...'' അവിടുന്ന് പറഞ്ഞു.

'നല്ല വേദനയുണ്ടല്ലേ!' എന്നൊരു സ്വഹാബി സങ്കടത്തോടെ ആരാഞ്ഞപ്പോൾ
'അതെ, നിങ്ങളിൽ രണ്ടാളുകളുടെ വേദന ഞാൻ അനുഭവിക്കുന്നു'
എന്നവിടുന്ന് പറഞ്ഞു.

അന്തരീക്ഷം കനത്തു. എങ്ങും മൂകത. ചുറ്റിലും കണ്ണീർ ചാലിട്ട ഗദ്ഗദ വദനത്തോടെ ബന്ധുമിത്രാദികൾ...

ലോകത്തിൻെറ നേതാവ് അവസാന നിമിഷങ്ങളിലാണ്. 

അല്ലാഹുവിൻെറ തിരുദൂതർ ദുർബലമായ കൈകൾ ആകാശത്തേക്കുയർത്തി.

''അല്ലാഹുവേ, മരണ വേദനയിൽ ആശ്വാസം തരേണമേ.. അല്ലാഹ്... എനിക്ക് പൊറുത്തു തരികയും എന്നോട് കരുണ കാട്ടുകയും ചെയ്യേണമേ... അല്ലാഹ്... ഉന്നതരായ കൂട്ടുകാരോടൊപ്പം എന്നെയും ചേർക്കേണമേ... അല്ലാഹ്.... ഉന്നത കൂട്ടുകാരോടൊപ്പം.... ഉന്നത കൂട്ടുകാരോടൊപ്പം....''

ഉയർത്തിയ കൈ താഴെ വീണു. കണ്ണുകളടഞ്ഞു. ശരീരം നിശ്ചലമായി...... 

റബീഉൽ അവ്വൽ 12 തിങ്കൾ ദുഹ്റിന് മുമ്പ് ജീവൻെറ ജീവനായ റസൂലുല്ല വിട പറഞ്ഞു.
ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ...

ഇനി പറയൂ പ്രിയപ്പെട്ടവരേ, ഈ ദിവസം ആഘോഷിക്കാൻ നിങ്ങളുടെ മനസ് നിങ്ങളെ സമ്മതിക്കുമോ?
റസൂലുല്ല വഫാതായ ഇളയുച്ച സമയത്ത് ബിരിയാണി സൽക്കാരം നടത്താൻ മനസ് വരുമോ?
തീരുമാനം സ്വയമെടുക്കുക...
-അബൂ ശാദിൻ-

www.Thadkira.com

മംഗലാപുരം സംവാദത്തില്‍ തോക്കെ സഖാഫിയുടെ കളവ് കയ്യോടെ പിടി കൂടി












മംഗലാപുരം സംവാദത്തില്‍ സലഫി പക്ഷത്തെ കുട്ടികള്‍ മൌലാന അബ്ദുള്‍ ഹയ്യ്‌ ലഖ്നവിയുടെ കിതാബ് ഉദ്ധരിച്ചുകൊണ്ട് മൊയ്തീന്‍ ശൈഖിനെ വിളിച്ചു കൊണ്ട് സമസ്ത മുടി സുന്നികള്‍ നടത്തുന്ന "ഇസ്തിഗാസ" ശിര്‍ക്കും കുഫ്റും ആണെന്ന് സ്ഥാപിച്ചപ്പോള്‍ ആകെ പെട്ട് പോയ മുടിസുന്നീ നേതാവ് "തോക്കെസഖാഫി" അബ്ദുല്‍ ഹയ്യ് ലഖ്നവിയെ തബ്ലീഗാക്കാന്‍ നോക്കി ....






പക്ഷേ ..
കൊളത്തൂര്‍ അലവി സഖാഫിയുടെ  2 ബുക്കുകളില്‍ നിന്ന്  സുന്നികളുടെ വലിയ നേതാവായി,  വഹാബികള്‍ക്കെതിരെ പട നയിച്ച അല്ലാമയായി  പ്രശംസിച്ച് അവതരിപ്പിച്ച അബ്ദുല്‍ഹയ്യ്‌ ലഖ്നവിയുടെ മദ് ഹും കൂടി തെളിവ് സഹിതം സലഫീ വിഭാഗം ഹാജരാക്കിയപ്പോള്‍ തോക്കെ മുസ്ലിയാര്‍ ആകെ പെട്ട് പോയി ...............


തലയില്‍ ഒരു വറ്റെങ്കിലും തലച്ചോറുള്ള Ssf മുടി മക്കളേ ....
ഒന്ന് ചിന്തിക്കൂ ...
തബ്ലീഗ് എന്ന സംഘടന മുഹമ്മത് ഇല്യാസ് കാന്തലവിയുടെ നേതൃത്വത്തില്‍ ഉണ്ടാവുന്നത് 1927ലാണ് .
എന്നാല്‍ മൌലാന അബ്ദുള്‍ ഹയ്യ്‌ ലഖ്നവി മരണപ്പെടുന്നത് AD 1886 (ഹിജ്റ 1304) ലാണ്.
1886 മരണപ്പെട്ട നിങ്ങളുടെ നേതാവായ മൌലാന അബ്ദുല്‍ ഹയ്യ്‌ ലഖ് നവി എങ്ങനെയാണ് 1927 ല്‍ ഉണ്ടാക്കിയ തബ് ലീഗ് ജമാഅത്തിന്‍റെ നേതാവാകുന്നത് ...?
ചിന്തിക്കിന്‍ മനുഷ്യന്മാരെ ..........
ഈ രീതിയില്‍ പച്ചയായ കളവ്കള്‍ പറഞ്ഞുകൊണ്ടാണ് ഈ മുസ്ലിയാക്കന്മാര്‍ നിങ്ങളെ ക്കൊണ്ട് ശിര്‍ക്ക് ചെയ്യിപ്പിക്കുന്നത് .
സമസ്തക്കാരുടെ കര്‍ണാടക യിലെ വലിയ നേതാവായ തോക്കെ മൊയ്തീന്‍ കുഞ്ഞി സക്കാഫിയെ തകര്‍ത്ത് തരിപ്പണമാക്കി സലഫി ക്കുട്ടികള്‍ മുന്നേറിയപ്പോള്‍ ..... തോക്കെ സക്കാഫിയെ ജൂനിയര്‍ പേരോട് എന്നും മിനി കാന്തപുരമെന്നുമൊക്കെ എന്ന് വിശേഷിപ്പിച്ച് സംവാദത്തിന്റെ പോസ്റ്റര്‍ ഉണ്ടാക്കിയ SSF കുഞ്ഞാടുകള്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വന്നിരിക്കയാണ് .....


എന്തായാലും ...
ബദര്‍ യുദ്ധത്തില്‍ അബൂജാഹിലിനെ കൊന്നത് കൌമാര പ്രായത്തിലുള്ള രണ്ടു ചെറിയ കുട്ടികളായിരുന്നു

മംഗലാപുരത്തെ മുസ്ലിംകള്‍ക്കിടയില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് ശിര്‍ക്കും കുഫ്റും ചെയ്യിപ്പിക്കുന്ന അബൂജാഹിലിന്റെ ആദര്‍ശക്കാരനായ ഈ മുടി സുന്നീ നേതാവിനെ തകര്‍ത്ത് തരിപ്പണമാക്കി തോല്‍പ്പിച്ചതും മുഹമ്മത് നബി (സ)യുടെ അനുയായികളായ രണ്ട് ചെറിയ കുട്ടികളാണ് .. സല്‍മാനും സുഹൈലും............
അല്ലാഹു അക്ബര്‍

==========================================

                        وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِل    ُ       ۚ إِنَّ الْبَاطِلَ كَانَ زَهُوقًا


കർണ്ണാടകയിൽ വീണ്ടും ഖുബൂരിസം സലഫി ചുണക്കുട്ടികൾ കുഴിച്ച് മൂടി
📢📢📢📢📢📢📢📢
പുത്തൻവാദികൾ ശബ്ദം ഒഴുവാക്കിയും, കട്ട് മുറിച്ചും Youtub ൽ കയറ്റിയ സംവാദത്തിന്റെ പൂർണ്ണ ലിങ്ക്👇👇👇👇👇👇👇👇
SUNNI MUJAHID SAMVADAM,MANGALÀPURAM.10/12/2016
https://youtu.be/aYRO-Se6Q-0 part -1

https://youtu.be/hmT6ZMtSCqo
Part -2


സഖാഫിമാർ 10 വർഷം കുത്തിയിരിന്ന് പഠിച്ചിട്ടും ജീവിതത്തിൽ ഇത് വരെ കണ്ടിട്ടില്ലാത്ത കിതാബുകൾ സലഫി കുട്ടികൾ ഖുറാഫികൾക്ക് പഠിപ്പിച്ച് കൊടുത്ത സംവാദം.

 
മൊഹിയിദ്ധീന്‍ ശൈഖിനെ 
വിളിച്ചു കൊണ്ട് സമസ്ത മുടി സുന്നികള്‍ നടത്തുന്ന "ഇസ്തിഗാസ" ശിര്‍ക്കും കുഫ്റും ആണെന്ന് സമസ്ത/ മുടിസുന്നികള്‍  അംഗീകരിക്കുന്ന ഇമാമീങ്ങളുടെ കിതാബുകള്‍ നേര്‍ക്ക് നേരെ കയ്യെഴുത്തുപ്രതി അടക്കം  ഉദ്ധരിച്ചുകൊണ്ട് സ്ഥാപിച്ച സംവാദം.  


കർണ്ണാടകയിലെ ബല്യ പേരോട് കളിച്ച് നടന്ന  തോക്കെ സഖാഫിക്ക് കിതാബ് ഓതി കൊടുക്കാൻ സലഫിയായ ഒരു 21 കാരൻ മതിയന്ന് തെളിയിച്ച സംവാദം.💪

ഖുറാഫികൾ തങ്ങളുടെ ഇമാമായി പരിജയപ്പെടുത്തുന്ന, 27 ഓളം ഇമാമുകളെ ഉദ്ധരിച്ച് സലഫികൾ കിതാബുകളുടെ മാലപ്പടക്കം പൊട്ടിച്ച് ഖുറാഫികളെ മുട്ട് കുത്തിച്ച സംവാദം

പുതിയ ആയത്ത് ഇസ്തിഗാസക്ക് തെളിവായി കർണ്ണാടകത്ത് ഇറക്കാൻ ശ്രമിച്ച തോക്കെ സഖാഫിയുടെ ദുർവ്യാഖ്യാനം സലഫി ചുണക്കുട്ടികൾ കയ്യോട പിടികൂടിയ സംവാദം.

തോകെ സഖാഫി ആലൂസി, തബ്റാനി (റ:ഹ്) യുടെ കിതാബ് വായിച്ച് ഇബാറത്ത് കട്ട് മുറിച്ച് വായിച്ചത് കയ്യോടെ സലഫിക്കുട്ടികൾ പിടികൂടിയ സംവാദം

ഇസ്തിഗാസ ചെയ്യാൻ തെളിവായി ഖുറാഫികൾ ഉദ്ധരിച്ച ഇമാമിനെ കൊണ്ട് തന്നെ ഇസ്തിഗാസ പാടില്ലന്ന് തെളിയിച്ച സംവാദം

സലഫികൾ ഒർജിനൽ കിതാബുകളുടെ ശേഖരം കൊണ്ട് വന്ന് ഖുറാഫികളുടെ മേൽ ഇട്ടപ്പോൾ, ഫോട്ടോസ്റ്റാറ്റ് പേപ്പർ ഖുറാഫികൾക്ക് വായിക്കേണ്ട അതോഗതി വന്ന സംവാദം.

സലഫികളുടെ 10 ചോദ്യത്തിനും ഉത്തരമില്ലാതെ  തോക്കെ സഖാഫി വെള്ളം കുടിക്കേണ്ടി വന്ന സംവാദം.

10 അവസരം കിട്ടിയിട്ടും ചോദ്യം ക്ഷാമം ഖുറാഫികൾക്ക്‌ ഏറ്റ സംവാദം.

AP വിഭാഗത്തിന്റെ ശൈഖായ
സാക്ഷാൽ നെല്ലിക്കുത്ത് മുസ്ലിയാർ ഇസ്തിഗാസക്ക് നൽകിയ നിർവ്വചനം പൂർവ്വ സലഫുകളിൽ നിന്ന് ഉദ്ധരിക്കാൻ പറഞ്ഞിട്ട് സലഫികളെ കൊണ്ട് നെല്ലിക്കുത്തിന്റെ ബുക്ക് ചവറ്റ് കൊട്ടയിലേക്ക് വലിച്ചറിയിച്ച സംവാദം.

ഖുറാഫികൾക്ക്സലഫികളുടെ വിഷയാവതരണം മുറിച്ച Youtub കൊടുക്കേണ്ടി വന്ന സംവാദം.


ഖുറാഫികൾക്ക് സലഫികളുടെ ഭാഗത്ത് നിന്നുള്ള  അവലോകനം പൂർണ്ണമായുംമുറിച്ച് Youtube ല്‍  കൊടുക്കേണ്ടി വന്ന സംവാദം.

കാന്തപുരത്തെയും, മറ്റ് ശൈഖന്മാരെയും വിളിച്ച് ഇസ്തിഗാസ ചെയ്യാൻ പറഞ്ഞിട്ട് ചെയ്യാതെ വായിപൂട്ടി ഇരിന്ന സംവാദം.

ശാഫീ മദ്ഹബിന്റെ ഇമാമീങ്ങളെ വെച്ച് തന്നെ ഇന്ന് സമസ്തക്കാർ ചെയ്യുന്ന ഇസ്തിഗാസ പാടില്ലന്ന് തെളിയിച്ച സംവാദം

ഖുറാഫികൾക്ക് സ്വന്തം ഉസ്താന്മാരുടെ കിതാബുകൾ തള്ളിപ്പറയേണ്ടി വന്ന സoവാദം.

അലവി സഖാഫി ഇബ്നു കസീർ(റഹി ) യുടെ മേൽ പറഞ്ഞ കളവ് തെളിയിച്ച സംവാദം

ഇമാം റംലി ഇസ്തിഗാസ അനുകൂലിയാണന്ന് പറഞ്ഞ് വായിച്ച കിതാബിന്റെ ശേഷം വായിച്ച് സമസ്തക്കാർക്ക് റംലി എതിരാണന്ന് തെളിയിച്ച  സംവാദം

ഇമാം നവവി സത്യത്തിൽ നിന്നും ബഹുദൂരം അകലയന്ന് സമസ്തക്കാർ എഴുതി വെച്ചത് തെളിയിച്ച സംവാദം.

ഇനിയും ഒരുപാട് ഖുറാഫികളുടെ രസകരമായ അനുഭവം ഉണ്ട്. ബാക്കി നിങ്ങൾ സംവാദം കണ്ട് അറിയുക.

ചുരുക്കത്തിൽ സലഫികളുടെ കൂട്ടത്തിലെ വെറും 21 വയസ്സ് കാരന് മുന്നിൽ കർണ്ണാടകത്തിന്റെ പേരോടന്നറിയപ്പെടുന്ന തോക്കെ സഖാഫി മൂക്ക് കുത്തി വീണ രംഗമാണ് മoഗലാപുരത്ത് ജനം സാക്ഷിയായത്.

കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും  സംവാദ ചരിത്രത്തിൽ ഇത് വരെയും  ഉദ്ധരിക്കാത്ത നിരവധി തെളിവുകള്‍ ഉദ്ധരിച്ചുകൊണ്ട് സലഫിക്കുട്ടികള്‍ പടയോട്ടം നടത്തിയ  സംവാദം...  ഇത് ചരിത്രമാണ്. ഇത് സലഫികൾക്കുള്ള സന്തോഷ വാർത്തയാണ്. സത്യവിശ്വാസികളായ മുഴുവന്‍ മനുഷ്യര്‍ക്കും സന്തോഷം പകരുന്നതാണ്.     അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ ഖിയാമത്ത് നാൾ വരെ ഖുബൂരികൾക്ക് കഴിയില്ലന്ന് വീണ്ടും ഉറപ്പായി.

ബദ്റിൽ അബൂജഹലിനെ കൊന്നത് ചെറിയ രണ്ട് കുട്ടികളാണ്. അത് ഓർമിപ്പിക്കുന്നതാണ് മംഗലാപുരം സംവാദം.


യൂറ്റൂബ്  ലിങ്ക്  താഴെ :

https://www.youtube.com/watch?v=fIDSpF4wlMU

NB :
കർണ്ണാടകത്തിൽ സലഫികൾ സംവാദ CD ഫ്രീ ആയി എല്ലാർക്കും കൊടുക്കുന്നു.




ബിന്‍ ലാദനുമായുള്ള AP സമസ്തക്കാരുടെ ബന്ധം



ബിന്‍ ലാദനുമായുള്ള AP സമസ്തക്കാരുടെ ബന്ധം 


















കോഴിക്കോട്: ഉസാമ ബിന്‍ ലാദന്‍ സലഫിയാണെന്നാരോപിച്ച് ഭീകരവാദത്തെ സലഫീ പ്രതിഭാസമായി ചിത്രീകരിക്കുന്ന ലേഖനങ്ങളും പ്രഭാഷണങ്ങളുമായി സജീവമായ കാന്തപുരം വിഭാഗത്തെ തങ്ങളുടെ സ്വന്തം മാസികയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ലേഖന പരമ്പര പ്രതിസന്ധിയിലാക്കുന്നു. 2001ല്‍ സെന്‍സിംഗ് മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളാണ് ചില സലഫീപ്രഭാഷകര്‍ പ്രസംഗങ്ങളില്‍ ഉദ്ധരിക്കുകയും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാവുകയും ചെയ്തിരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത എരഞ്ഞിമാവ് സ്വദേശിയും കാന്തപുരം എ.പി അബൂബക്ർ‍ മുസ്‌ലിയാരുടെ അടിയുറച്ച അനുയായിയും സംഘടനയുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനും പ്രഭാഷകനുമായ അഡ്വ. എ.കെ ഇസ്മാഈല്‍ വഫയുടെ പത്രാധിപത്യത്തിലാണ് ‘സെന്‍സിംഗ്’ പുറത്തിറങ്ങുന്നത്. കാന്തപുരത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരില്‍ ഒരാളായിട്ടാണ് വഫ അറിയപ്പെടുന്നത്. 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനുനേരെ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഉസാമ സജീവചര്‍ച്ചയായ പശ്ചാത്തലത്തില്‍ 2001 ഒക്‌ടോബര്‍ മുതല്‍ 2002 ജനുവരി വരെയുള്ള സെന്‍സിംഗിന്റെ ലക്കങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനപരമ്പരയാണ് വിവാദമായിരിക്കുന്നത്. ഉസാമയെ ഏറ്റെടുക്കുകയും ആഘോഷിക്കുകയും മുസ്‌ലിം ലോകത്തിനുള്ള മാതൃകയായി അവതരിപ്പിക്കുകയും ചെയ്യുന്നവയാണ് ലേഖനങ്ങളെല്ലാം തന്നെ. കെ.പി അബ്ദുര്‍റഹ്മാന്‍ ആണ് പ്രധാന ലേഖകന്‍. ഭീകരപ്രസ്ഥാനങ്ങളെ താലോലിക്കുന്ന നിലപാടാണ് യഥാര്‍ത്ഥത്തില്‍ കാന്തപുരം വിഭാഗത്തിന്റേതെന്നും സംഘടന നടത്തുന്ന ഭീകരതാവിരുദ്ധ കാംപയിനുകള്‍ ശുദ്ധ തട്ടിപ്പാണെന്നും ആരോപിക്കുവാന്‍ കഴിയുംവിധം വിട്ടുവീഴ്ചയില്ലാത്ത ‘ഉസാമ ആരാധന’ നിറഞ്ഞു നില്‍ക്കുന്നതാണ് അബ്ദുര്‍റഹ്മാന്റെ വരികള്‍. സലഫീ ആശയങ്ങള്‍ പിന്തുടരുന്നതിന്റെ പേരില്‍ കാന്തപുരത്തിന്റെ വക്താക്കള്‍ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി മുദ്രകുത്തുന്ന സഊദി അറേബ്യയും അവിടുത്തെ പണ്ഡിതന്‍മാരും ഉസാമയെയും അദ്ദേഹത്തിന്റെ തീവ്രവാദത്തെയും ശക്തമായി വിമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ നടത്തിയവരാണെന്ന വസ്തുതയുടെ വെളിച്ചത്തില്‍ ‘യഥാര്‍ത്ഥത്തില്‍ ഉസാമ ആരുടെയാളാണ്’ എന്ന ചോദ്യത്തിനുകൂടി പരിസരമൊരുക്കുന്നതാണ് സെന്‍സിംഗിന്റെ ‘ഉസാമപ്പതിപ്പുകള്‍’.
സഊദിയെയും സഊദി പണ്ഡിതന്‍മാരെയും അവരുടെ ആശയങ്ങളെയും തള്ളിപ്പറഞ്ഞ് സ്വന്തം വഴി തേടിപ്പോയയാളാണ് എന്നതുകൊണ്ടു തന്നെ സലഫികള്‍ക്കിടയില്‍ വെറുക്കപ്പെട്ട മുഖമാണ് ഉസാമയുടേത്. എന്നാല്‍ സഊദിയടക്കമുള്ള അറബ്-മുസ്‌ലിം രാഷ്ട്രങ്ങളാണ് തെറ്റ് എന്നും ഉസാമയാണ് ശരിയെന്നും ആണ് ലേഖനപരമ്പരക്ക് ആമുഖം എന്ന നിലയില്‍ ഒക്‌ടോബര്‍ ലക്കം പത്രാധിപക്കുറിപ്പില്‍ ഇസ്മാഈല്‍ വഫ പറയുന്നത്. മുസ്‌ലിംകള്‍ ‘വെറുക്കുന്നത്’ അറബ് രാഷ്ട്രങ്ങളെയാണെന്നും അവരോടിടഞ്ഞു നില്‍ക്കുന്ന ഉസാമയും സദ്ദാം ഹുസയ്‌നും ‘മുസ്‌ലിം ലോകത്തെ ആണ്‍കുട്ടികള്‍’ ആണെന്നും വഫ അഭിപ്രായപ്പെടുന്നു. ‘ധീര വിപ്ലവകാരി’ എന്നാണ് ‘കനല്‍പഥങ്ങളിലെ സിംഹം’ എന്ന തലക്കെട്ടിലുള്ള ലേഖനപരമ്പരയുടെ തുടക്കത്തില്‍ തന്നെ ഉസാമയെ വിശേഷിപ്പിക്കുന്നത്. പതുക്കെപ്പതുക്കെ ഉസാമ സ്വൂഫീ ആശയങ്ങളിലേക്ക് ആകൃഷ്ടനായെന്നും അതാണ് അദ്ദേഹത്തെ വിപ്ലവകാരിയാക്കിയതെന്നും ലേഖകന്‍ അഭിപ്രായപ്പെടുന്നു.

 ‘മഹാന്‍മാരുടെ ഖബര്‍ സിയാറത്ത്’ നടത്തിയും അതില്‍നിന്ന് ‘പുണ്യമെടു’ത്തും പ്രവാചകന്റെ ഖബറിനരികില്‍ ‘മണിക്കൂറുകള്‍ ചെലവഴിച്ച് കരളലിഞ്ഞു പ്രാര്‍ത്ഥിച്ചും’ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ‘സ്വൂഫിവര്യന്‍മരുമായി ബന്ധം സ്ഥാപിച്ചും’ ആണ് ഉസാമ പുതിയ ‘ആത്മീയ ലോകത്തേക്ക്’ പ്രവേശിച്ചതെന്ന് ലേഖനം പറയുന്നു. സ്വൂഫിസം ആണ് ഭീകരതക്കുള്ള പരിഹാരം എന്ന് ഇപ്പോള്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നവര്‍ ഉസാമയുടെ സ്വൂഫിസത്തെക്കുറിച്ച് തങ്ങള്‍ക്കുതന്നെ അറിയാവുന്ന വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ട് കാപട്യം കാണിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് ലേഖനത്തിലെ തുടര്‍ന്നുള്ള പരാമര്‍ശങ്ങളെല്ലാം.
സോവിയറ്റ് യൂണിയനെതിരെ അഫ്ഗാനില്‍ നടന്ന പോരാട്ടത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മാര്‍ക്‌സിസ്റ്റ്-സയണിസ്റ്റ് ചാരന്‍മാരെ തുരത്തിയതും പോരാട്ടത്തിന്റെ മറവില്‍ കറുപ്പുകൃഷി സമൃദ്ധമാക്കാന്‍ നടന്ന ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതും ബിന്‍ലാദനാണെന്ന് ലേഖനം അവകാശപ്പെടുന്നു.
സലഫീ ആശയങ്ങളില്‍ നിന്നകന്ന് സ്വൂഫിസത്തിലേക്ക് ആകൃഷ്ടനായ ഉസാമ മാത്രമല്ല, ഉസാമക്ക് പില്‍ക്കാലത്ത് അഭയമായ ത്വാലിബാന്‍ നേതാവ് മുല്ലാ ഉമറും തങ്ങളുടെ ‘സ്വന്തം’ ആളാണെന്നാണ് സെന്‍സിംഗ് അവകാശപ്പെടുന്നത്. മുല്ല ഉമര്‍ ‘ആത്മീയ നേതാവ്’ ആണെന്നാണ് നവംബര്‍ ലക്കത്തില്‍ ലേഖനപരമ്പരയുടെ രണ്ടാം ഭാഗത്തില്‍ പറയുന്നത്. ‘അമീറുല്‍ മുഅ്മിനീന്‍ ശൈഖ് മുല്ല മുഹമ്മദ് ഉമര്‍’ എന്നാണ് തലവാചകം. ഭൗതിക മോഹങ്ങളുടെയും നിഷിദ്ധങ്ങളുടെയും കറപുരളാത്ത വിശുദ്ധജീവിതം നയിക്കുന്ന ‘മാതൃകാ പുരുഷന്‍’ ആണ് ശൈഖ് ഉമര്‍ എന്ന് അബ്ദുര്‍റഹ്മാന്‍ അവകാശപ്പെടുന്നു. മുല്ലാ ഉമര്‍ ‘സ്വൂഫിവര്യന്‍’ ആണെന്നാണ് ലേഖകന്റെ പക്ഷം. സോവിയറ്റ് അധിനിവേശത്തിനെതിരില്‍ മുല്ല പങ്കെടുത്ത യുദ്ധം ജയിക്കാന്‍ ഔലിയാക്കളുടെയും ശുഹദാക്കളുടെയും കറാമത്തുകള്‍ കാരണമായിട്ടുണ്ടെന്ന് ലേഖകന്‍ അഭിപ്രായപ്പെടുന്നു.
അഫ്ഗാന്‍ വിമോചനത്തിനുശേഷം അരാഷ്ട്രീയ ജീവിതം നയിച്ച മുല്ല ഉമര്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ പ്രചോദിതനായത് ശീഅകളും വഹ്ഹാബികളും പുരോഗമനവാദികളും രാഷ്ട്രീയം കയ്യടക്കുന്നതില്‍ അസ്വസ്ഥനായാണെന്ന് ലേഖനം പറയുന്നു. വഹ്ഹാബിസത്തെയും മതത്തിനുള്ളിലെ പുരോഗമനവാദികളെയും എതിര്‍ത്ത യാഥാസ്ഥിതിക സ്വൂഫീ മുസ്‌ലിം ആയിരുന്നു മുല്ല എന്നാണ് ലേഖനം സ്ഥാപിക്കുന്നത്. മദ്ഹബ് വിശ്വാസികളായ പണ്ഡിതന്‍മാരെ വിളിച്ചുചേര്‍ത്താണ് വഹ്ഹാബിസത്തിനും പുരോഗമനവാദത്തിനും എതിരായ ‘ത്വാലിബാന്‍’ പ്രസ്ഥാനം മുഹമ്മദ് ഉമര്‍ സ്ഥാപിച്ചതെന്ന് ലേഖനം കൂട്ടിച്ചേര്‍ക്കുന്നു. മദ്ഹബുകളെ അന്ധമായി പിന്തുടരുന്നതിനു പകരം ക്വുര്‍ആനും ഹദീഥും മുന്‍വിധികളില്ലാതെ പഠിക്കുവാനാഹ്വാനം ചെയ്യുന്ന സലഫീ രീതിശാസ്ത്രത്തെ നഖശിഖാന്തം എതിര്‍ത്ത് മദ്ഹബുകളിലേക്ക് മുസ്‌ലിംകളെ ക്ഷണിക്കുന്നതില്‍ മുന്‍പന്തിയിലുള്ളവരാണ് കാന്തപുരം വിഭാഗം പണ്ഡിതന്‍മാര്‍. ഉറക്കത്തില്‍ പ്രത്യക്ഷപ്പെട്ട് പ്രവാചകന്‍ നല്‍കിയ കല്‍പനയാണ് മുല്ലയെ ത്വാലിബാന്‍ സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ കൊണ്ടുചെന്നെത്തിച്ചതെന്നും ലേഖനം വ്യക്തമാക്കുന്നുണ്ട്.
ത്വാലിബാന്റെ നേതൃത്വത്തില്‍ അഫ്ഗാനില്‍ നടന്നത് സച്ചരിതരായ ഖലീഫമാരെ അനുസ്മരിപ്പിക്കുംവിധമുള്ള മാതൃകാ ഇസ്‌ലാമിക ഭരണമാണെന്ന് ലേഖനം പ്രഖ്യാപിക്കുന്നു. വഹ്ഹാബികളും മറ്റും കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നെങ്കിലും ‘സുന്നീ വിശ്വാസത്തില്‍നിന്ന് കടുകുമണി പുറകോട്ടുപോകാന്‍ തയ്യാറല്ലെന്ന നിലപാടുമായി’ ഭരണം മുന്നോട്ടു കൊണ്ടുപോയതിന് ലേഖകന്‍ മുല്ലയെ പ്രകീര്‍ത്തിക്കുന്നു. കേരളത്തില്‍ സ്ത്രീവിരുദ്ധമായ പിന്തിരിപ്പന്‍ നിലപാടുകള്‍ക്ക് ഏറ്റവുമധികം കുപ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള മുസ്‌ലിം സംഘടന കാന്തപുരത്തിന്റേതാണ്. തങ്ങളുടെ അതേ വീക്ഷണങ്ങളാണ് ത്വാലിബാനും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉള്ളതെന്ന അഭിമാനം ലേഖനത്തിലുണ്ട്. ‘സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം പൂര്‍ണമായി നിരോധിച്ചു, സ്ത്രീകള്‍ പുറത്തിറങ്ങുന്നത് പൂര്‍ണമായി വിലക്കി’ എന്നൊക്കെയാണ് ത്വാലിബാന്‍ ഭരണത്തിന്റെ ‘ഇസ്‌ലാമികത’ക്ക് തെളിവായി ലേഖകന്‍ എടുത്തുപറയുന്നത്.
സ്വൂഫീ വീക്ഷണങ്ങളില്‍ ആകൃഷ്ടനാവുകയും സലഫീ രാഷ്ട്രങ്ങളോടും പണ്ഡിതന്‍മാരോടും പിണങ്ങിപ്പോരുകയും ചെയ്തയാളാണ് ഉസാമയെന്നും സ്വൂഫിയും മുക്വല്ലിദും കാന്തപുരത്തോട് കിടപിടിക്കുന്ന യാഥാസ്ഥിതികനുമാണ് മുല്ല ഉമര്‍ എന്നും വന്നാല്‍ ഭീകരതാവിരുദ്ധ കാംപയിനിന്റെ ഭാഗമായി സലഫീ-വഹ്ഹാബി ആശയങ്ങളാണ് പ്രശ്‌നത്തിന്റെ വേരെന്നും സ്വൂഫിസമാണ് പരിഹാരമെന്നും പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്ന ചോദ്യമാണ് കാന്തപുരം വിഭാഗം പ്രഭാഷകരും എഴുത്തുകാരും ഇപ്പോള്‍ നേരിടുന്നത്. ത്വാലിബാന്‍ ഹനഫീ മദ്ഹബ് പിന്തുടരുന്ന ദയൂബന്ദികളുടെ കൂട്ടായ്മയാണെന്ന് നിരവധി പഠനങ്ങളില്‍ നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. അല്‍ ക്വാഇദയുടെ അനുബന്ധവും പില്‍ക്കാല വളര്‍ച്ചയും മാത്രമാണ് ഐ.എസ്.ഐ.എസ് എന്നതിനാല്‍ ഉസാമയെയും മുല്ലാ ഉമറിനെയും ശരിയായി മനസ്സിലാക്കുന്നതിന് ഭീകരതാപഗ്രഥനത്തിൽ വലിയ പ്രാധാന്യമുണ്ട്. അഫ്ഗാനില്‍ അല്‍ ക്വാഇദക്ക് സ്വൂഫീ വിശ്വാസങ്ങള്‍ എങ്ങനെയാണ് പരിസരമുണ്ടാക്കിയതെന്ന് ഫയ്‌സ്വല്‍ ദേവ്ജിയുടെ Landscapes of the Jihad എന്ന പുസ്തകം വിശദമായി ചര്‍ച്ച ചെയ്തിരുന്നു.
ഇപ്പോള്‍ എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയും സലഫീ ചിന്തകളാണ് ഭീകരതയുടെ ഊര്‍ജമെന്നാരോപിച്ച് സ്വൂഫിസത്തെ വിഗ്രഹവല്‍ക്കരിക്കുന്ന യുവതലമുറ കാന്തപുരം പ്രഭാഷകനുമായ മുഹമ്മദലി കിനാലൂരിന്റെ ഒരു ലേഖനവും 2001 നവംബര്‍ ലക്കം സെന്‍സിംഗിലുണ്ട്. കാന്തപുരവും അനുയായികളുമാണ് ഭീകരചിന്തകളിലേക്ക് ആകൃഷ്ടരാകുന്നതില്‍നിന്ന് കേരള മുസ്‌ലിംകളെ തടഞ്ഞു നിര്‍ത്തിയതെന്ന അവകാശവാദം സോഷ്യല്‍ മീഡിയ കുറിപ്പുകളില്‍ നിരന്തരമായി ഉന്നയിക്കുന്നയാളാണ് മുഹമ്മദലി. സെപ്റ്റംബര്‍ പതിനൊന്ന് ഭീകരാക്രമണത്തില്‍ പങ്കെടുത്തുവെന്ന് എഫ്.ബി.ഐ പറയുന്ന മുഹമ്മദ് അത്തയെക്കുറിച്ചാണ് സെന്‍സിംഗിലെ കിനാലൂരിന്റെ ലേഖനം. ‘മുഹമ്മദ് ആത്ത ഭീകരനോ’ എന്നാണ് തലക്കെട്ട്. ‘സ്വന്തംജീവൻ ബലികഴിച്ച് രക്തസാക്ഷികളുടെ പട്ടികയിലേക്ക് നടന്നുകയറിയ’ വിശുദ്ധനാണ് ലേഖനത്തില്‍ മുഹമ്മദ് അത്ത. ‘മുസ്‌ലിം സമുദായത്തിന്റെ മിടിപ്പും തുടിപ്പുമറിഞ്ഞ്’ പ്രവര്‍ത്തിച്ചയാളാണ് അത്തയെന്ന് മുഹമ്മദലി പ്രശംസിക്കുന്നു. ‘സാത്താന്റെ സന്തതികള്‍ സമുദായത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാനും വേരോടെ പിഴുതെറിയാനും ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വന്തം ജീവന്‍ ബലി നല്‍കിയും ശത്രുവിന്റെ കോട്ടകളില്‍ വിള്ളല്‍ സൃഷ്ടിക്കുമെന്ന പ്രതിജ്ഞ പാലിച്ച വിപ്ലവകാരി’ യാണ് മുഹമ്മലിക്ക് അത്ത. അത്തയുടെ കഥയില്‍ നിന്ന് ‘സമുദായത്തിന്റെ സന്തതികള്‍’ നാളെ ആവേശം കൊള്ളുമെന്ന കാര്യം ലേഖകന് ‘ഉറപ്പ്’ ആണ്. ജിഹാദിനെ ‘മതഭ്രാന്തോ ഭീകരതയോ’ ആയി മുദ്ര കുത്തുവാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും അമേരിക്കന്‍ ദാസ്യമുള്ള മുസ്‌ലിം രാഷ്ട്രങ്ങള്‍ ആദര്‍ശമില്ലാത്തതിനാലാണ് ‘ജിഹാദിനെ’ വെറുക്കുന്നതെന്നും അത്ത ചെയ്തത് ജിഹാദാണെന്നു വാദിക്കുന്ന ലേഖനം വായനക്കാരനു പറഞ്ഞുകൊടുക്കുന്നു. തെരുവുകളില്‍ ഇപ്പോള്‍ ഭീകരതാവിരുദ്ധ പ്രഭാഷണങ്ങളുമായി നിറയുന്ന സംസ്ഥാന സെക്രട്ടറി ലോകത്തിലെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നിന്റെ ആരാധകനാണെന്ന ആരോപണമാണ് സെന്‍സിംഗ് ലേഖനത്തിന്റെ വെളിച്ചത്തില്‍ എസ്.എസ്.എഫ് നേരിടുന്നത്.

Sunday, 4 December 2016

നബിദിനം ബിദ് അത്ത്



നബിദിനം
ഒരാളുടെയും ജന്മദിനമോ മരണ ദിനമോ ആഘോഷിക്കുന്നത് മുസ്ലിംകള്ക്ക് പാടുള്ളതല്ല . നബി (സ)യോ നബി (സ)യില്‍ നിന്നും ദീന്‍ നേരിട്ട് കേട്ട് പഠിച്ച സ്വഹാബത്തോ (അനുയായികള്‍ ) ആ പരിപാടി നടത്തിയിട്ടില്ല . നബി(സ)യുടെ ജന്മദിനം ആഘോഷിക്കുന്ന സമ്പ്രദായം ആദ്യമായി തുടങ്ങിയത് നബി (സ)യുടെ കുടുംബത്തിലേക്ക് ചേര്‍ത്തി ഫാതിമിയാക്കള്‍ ആണെന്ന് അവകാശപ്പെട്ടിരുന്ന ശിയാക്കളായ ഉബൈദികള്‍ ആണ്. അവര്‍ ഇസ്ലാമില്‍ കടത്തിക്കൂടിയ ബിദ് അത്താണ് . പിന്നീട് മുഹമ്മദ്‌ ബിന്‍ ഉമര്‍ അല്‍ മുല്ല എന്ന സൂഫി വഴി സൂഫികള്‍ ഈ അനാചാരം ഏറ്റെടുക്കുകയും ഹിജ്ര ആറാം നൂറ്റാണ്ടിന് ശേഷം വന്ന മുളഫര്‍ എന്ന ഖുറാഫി സുന്നീ രാജാവ് ആ ബിദ് അത്ത് സുന്ന്കളിലേക്ക് കൂടി കൊണ്ട് വന്നു .സൂഫികളായ മുസ്ലിം സന്യാസിമാര്‍ ആ മൌലിദ് സദസ്സില്‍ ആടുകയും പാടുകയും ചെയ്തിരുന്നു ...

നബി (സ)യേ ജീവന് തുല്യം സ്നേഹിച്ച സ്വഹാബത്ത് മുതല്‍ ഹിജ്റ 362 വരെ ജീവിച്ച മുസ്ലിംകള്‍ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല . നാല് മദ്ഹബുകളുടെ ഇമാമീങ്ങള്ക്കും നബി(സ)യുടെ ജന്മദിനാഘോഷം പരിചയമില്ല . അത് കൊണ്ട് തന്നെ ഇത് പിഴച്ച ബിദ്അത്താണ് .ഞങ്ങള്‍ മൌലിദ് ആഘോഷത്തെ എതിര്ക്കു ന്നത് അതുകൊണ്ടാണ്

മൌലിദ് കഴിക്കണം എന്ന വാദമുള്ള ഇമാം സുയൂതിക്ക് പോലും നബിജന്മദിനാഘോഷം ഹിജ്റ മൂന്ന്‍ നൂറ്റാണ്ടിനു ശേഷം വന്ന ബിദ് അത്താണ് എന്ന് സമ്മതിക്കേണ്ടി വന്നിട്ടുണ്ട് . ഫതഹുല്‍ ബാരി എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിന്റെ കര്ത്താവായ
ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി (റ)യുടെ ഒരു ഫത് വ ശാഫിഈ പണ്ഡിതനായ ഇമാം സുയൂതി (റ) തന്റെ അല്‍ ഹാവി ലില്‍ ഫതാവാ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്

وَقَدْ سُئِلَ شَيْخُ الْإِسْلَامِ حَافِظُ الْعَصْرِ أبو الفضل ابن حجر عَنْ عَمَلِ الْمَوْلِدِ ، فَأَجَابَ بِمَا نَصُّهُ : أَصْلُ عَمَلِ الْمَوْلِدِ بِدْعَةٌ لَمْ تُنْقَلْ عَنْ أَحَدٍ مِنَ السَّلَفِ الصَّالِحِ مِنَ الْقُرُونِ الثَّلَاثَةِ ،

ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി (റ)യോട് നബിജന്മദിനാഘോഷത്തെ പ്പറ്റി ചോദിക്കപ്പെട്ടു. അദ്ദേഹം ഇങ്ങനെ മറുപടി നല്കിഷ . നബിജന്മദിനാഘോഷത്തിന്റെ അടിസ്ഥാനം തന്നെ ബിദ്അത്താണ് . ആദ്യകാല മൂന്ന്‍ നൂറ്റാണ്ടിലെ സലഫുസ്സ്വാലിഹീങ്ങളായ മുന്ഗാമികളില്‍ ഒരാളില് നിന്ന് പോലും അത് റിപ്പോര്ട്ട് ചെയ്തതായി വന്നിട്ടില്ല .. ഇമാം സുയൂതി അല്ഹാവി ലില്‍ ഫതാവ 1 – 191
... ....ഈ ഇബാറത്തിനു .ശേഷം ബിദ് അത്തുന്‍ ഹസന എന്നൊക്കെ പറഞ്ഞുകൊണ്ട് ഇദ്ധേഹം മൌലിദ് കഴിക്കാനുള്ള തെളിവായി ആശൂറാ നോമ്പിന്റെ ഹദീസ് ദുര്വ്യാ ഖ്യാനിക്കുന്നുണ്ട്.ഇതൊക്കെ ഞങ്ങള്‍ കണ്ടിട്ടുള്ളതാണ് . പക്ഷെ മൊല്ലാക്കമാരെ , അവിടെ നമുക്ക് ചോദിക്കാനുള്ളത് ആ ഹദീസ് മാത്രമല്ല മുഴുവന്‍ ഹദീസുകളും അല്ലാഹുവിന്റെള ഖുര്‍ആനിലെ മുഴുവന്‍ ആയത്തുകളും ആദ്യം നബി (സ)യില്‍ നിന്നും നേരിട്ട് കേട്ട സ്വഹാബികള്ക്ക് അതിനുള്ളില്‍ ഒരു മൌലിദാഘോഷം ഒളിഞ്ഞു കിടക്കുന്നത് എന്ത് കൊണ്ട് കാണാന്‍ പറ്റിയില്ല.

?أَصْلُ عَمَلِ الْمَوْلِدِ بِدْعَةٌ لَمْ تُنْقَلْ عَنْ أَحَدٍ مِنَ السَّلَفِ الصَّالِحِ مِنَ الْقُرُونِ الثَّلَاثَةِ
നബിജന്മദിനാഘോഷത്തിന്റെ അടിസ്ഥാനം തന്നെ ബിദ്അത്താണ് ആദ്യകാല മൂന്ന്‍ നൂറ്റാണ്ടിലെ സലഫുസ്സ്വാലിഹീങ്ങളായ മുന്ഗാമികളില്‍ ഒരാളില് നിന്ന് പോലും അത് റിപ്പോര്ട്ട് ചെയ്തതായി വന്നിട്ടില്ല എന്ന് സുയൂതിയും ഇബ്ന്‍ ഹജര്‍ (റ)യും സമ്മതിക്കുന്നു . അവിടെയാണ് മുസ്ല്യാക്കന്‍മാരേ , നിങ്ങളുടെ മുഴുവന്‍ വാദങ്ങളും ബാതിലായി തകര്ന്ന് തരിപ്പണമായിട്ട് ഞങ്ങളുടെ വാദം നൂറു ശതമാനവും സ്ഥിരപ്പെടുന്നത്.. ....... മുസ്ല്യാക്കന്‍മാരേ ,നിങ്ങള്ക്ക് എന്താണ് മറുപടി ഉള്ളത് ..?