Tuesday 8 May 2018

ഖബര്‍ തുരക്കുന്ന ഇസ്തിഗാസ വാദക്കാര്‍





ജാറത്തില്‍ പോയി തേടാനൊരു 
തൊരപ്പന്‍ കഥ  
ജനങ്ങള്‍ക്കിടയില്‍ അന്ധ വിശ്വാസം പ്രചരിപ്പിച്ച്  ആഗ്രഹ സഫലീകരണത്തിന് വേണ്ടി അല്ലാഹുവല്ലാത്തവരോട് തേടാന്‍ തെളിവുണ്ടാക്കുന്ന മുസ്ലിയാക്കന്മാര്‍ സാധാരണയായി  പറയാറുള്ള ഒരു കഥയാണിത് . സ്വഹീഹായ ഹദീസുകള്‍ ഉള്ള ബുഖാരിയിലോ സ്വഹീഹ് മുസ്ലിമിലോ ഈ കഥ വന്നിട്ടില്ല.  ഇസ്ലാമിക ലോകത്ത്  മറ്റ് പല ഹദീസ് ഗ്രന്ഥങ്ങളും നിലവിലുണ്ട് . സ്വഹീഹായ ഹദീസുകളും ദുര്‍ബലമായ ഹദീസുകളും ആ ഗ്രന്ഥങ്ങളില്‍ ഉണ്ട് എന്നതും അറിയപ്പെട്ട കാര്യമാണ് . ഇമാംദാരിമിയുടെ സുനനില്‍  ഈ കഥ ഉദ്ധരിച്ചിട്ടുണ്ട്  എന്നത് ശരിയാണ് എന്നാല്‍ ഈ കഥ സ്വഹീഹാണ്  എന്ന്‍ ഖബര്‍ പൂജക്കാരായ മുസ്ലിയാക്കന്മാരല്ലാതെ  വേറെ ആരും പറഞ്ഞിട്ടില്ല. 






92 حَدَّثَنَا أَبُو النُّعْمَانِ حَدَّثَنَا سَعِيدُ بْنُ زَيْدٍ حَدَّثَنَا عَمْرُو بْنُ مَالِكٍ النُّكْرِيُّ حَدَّثَنَا أَبُو الْجَوْزَاءِ أَوْسُ بْنُ عَبْدِ اللَّهِ قَالَ قُحِطَ أَهْلُ الْمَدِينَةِ قَحْطًا شَدِيدًا فَشَكَوْا إِلَى عَائِشَةَ فَقَالَتْ انْظُرُوا قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَاجْعَلُوا مِنْهُ كِوًى إِلَى السَّمَاءِ حَتَّى لَا يَكُونَ بَيْنَهُ وَبَيْنَ السَّمَاءِ سَقْفٌ قَالَ فَفَعَلُوا فَمُطِرْنَا مَطَرًا حَتَّى نَبَتَ الْعُشْبُ وَسَمِنَتْ الْإِبِلُ حَتَّى تَفَتَّقَتْ مِنْ الشَّحْمِ فَسُمِّيَ عَامَ الْفَتْقِ





ഇമാം ദാരിമി തന്റെ സുനനിൽ ഉദ്ധരിക്കുന്നു. "അബുൽ ജൗസാഇനെ തൊട്ട് നിവേദനം:

 മദീനക്കാർ കടുത്ത ക്ഷാമം അഭിമുഖീകരിച്ചു. അവർ ആഇഷ(റ)ബീവിയെ സമീപിച്ചു. ബീവി അവരോടു നിർദ്ദേശിച്ചു. 'നബി(സ)യുടെ ഖബറിനെ സമീപിക്കുക. ആകാശത്തിനും ആ ഖബറിനും ഇടയിൽ മറ വരാത്ത വിധത്തിൽ അവിടുത്തെ മേലാപ്പ് നീക്കുക. അവർ അപ്രകാരം ചെയ്യുകയും സമൃദ്ധമായി മഴ വർഷിക്കുകയും ചെയ്തു. സസ്യങ്ങൾ മുളച്ചു പൊന്തുകയും ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു. അവകൾക്ക് കൊഴുപ്പ് കൂടി കുടലിറക്കം (ഫത്ഖ്) വരെയുണ്ടായി. അത് കൊണ്ട് ഈ വർഷം 'ആമുൽ ഫത്ഖ്' എന്ന പേരിൽ അറിയപ്പെട്ടു



ഖബറാളിയോട് തേടാന്‍ ഇതില്‍ തെളിവ് എവിടെ..? മഴയില്ലെന്ന് ആയിശ(റ)യോട് പറഞ്ഞപ്പോള്‍ ഖബറിന്‍റെ മേല്‍പ്പുരക്ക് ഓട്ട ഉണ്ടാക്കാന്‍ പറഞ്ഞുവത്രേ . അപ്പോഴങ്ങനെ ചെയ്തപ്പോള്‍ മഴ കിട്ടിയത്രേ (!) ഈ കെട്ടുകഥ ശരിയാണെങ്കില്‍തന്നെ, അല്ലാഹുവല്ലാത്തവരോട് തേടുന്ന മുസ്ലിയാക്കന്മാരുടെ ഇസ്തിഗാസ ഇതിലെവിടെയാണുള്ളത്.? മാത്രമല്ല സനദും മത്നും ദുര്‍ബലമായ കെട്ടുകഥയാണിത്

1.ഒന്നാമതായി മഴയില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. മഴക്ക് വേണ്ടിയുള്ള നമസ്ക്കാരം, ദുആ അതില്‍നിന്നും വിഭിന്നമായി നബിചര്യക്ക് വിരുദ്ധമായ ഒരു കാര്യമാണിത്.

2. . നബി (സ)യുടെ ഖബര്‍ സ്ഥിതിചെയ്യുന്ന ആയിഷ (റ)യുടെ വീട് തുരക്കാന്‍ മാത്രം കോണ്ക്രീറ്റ് കെട്ടിടം ആയിരുന്നില്ല. ഈന്തപ്പനത്തടിയും രോമാപ്പുതപ്പുമൊക്കെ കൊണ്ട് നിര്‍മ്മിച്ചിരുന്ന ആ ചെറിയ വീട്ടില്‍ തുരക്കാതെ തന്നെ മഴയും വെയിലും നേര്‍ക്ക് നേരെ ആ വീട്ടില്‍ പതിച്ചിരുന്നു. അപ്പോള്‍ പിന്നെ വേറെ ഒരു പൊത്തുണ്ടാക്കേണ്ട ആവശ്യമില്ല സ്വഹീ ഹ്  മുസ്ലിമിലെ ഒരു ഹദീസ് കാണുക :

صحيح مسلم - كِتَاب الْمَسَاجِدِ وَمَوَاضِعِ الصَّلَاة
611 وَحَدَّثَنِي حَرْمَلَةُ بْنُ يَحْيَى أَخْبَرَنَا ابْنُ وَهْبٍ أَخْبَرَنِي يُونُسُ عَنْ ابْنِ شِهَابٍ قَالَ أَخْبَرَنِي عُرْوَةُ بْنُ الزُّبَيْرِ أَنَّ عَائِشَةَ زَوْجَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَخْبَرَتْهُ  أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يُصَلِّي الْعَصْرَ وَالشَّمْسُ فِي حُجْرَتِهَا لَمْ يَظْهَرْ الْفَيْءُ فِي حُجْرَتِهَا
ആയിഷ(റ) നിവേദനം: സൂര്യന്‍(വെയില്‍) അവരുടെ മുറിയിലായിരിക്കെ നബി(സ) അസര്‍ നമസ്ക്കരിക്കാറുണ്ടായിരുന്നു. അന്നേരം നിഴല്‍ അവരുടെ മുറിയില്‍ വെളിവായിട്ടുണ്ടാവില്ല  .. സ്വഹീ ഹ്  മുസ്ലിമിലെ ഒരു ഹദീസ്  611
صحيح البخاري – كِتَاب مَوَاقِيتِ الصَّلَاةِ
520 حَدَّثَنَا قُتَيْبَةُقَالَ حَدَّثَنَااللَّيْثُ عَنْ ابْنِ شِهَابٍ عَنْ عُرْوَةَ عَنْ عَائِشَةَأَنَّ رَسُولَاللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى الْعَصْرَ وَالشَّمْسُ فِي حُجْرَتِهَا لَمْ يَظْهَرْ الْفَيْءُ مِنْ حُجْرَتِهَا





3. .  ഉമര്‍ (റ)വിന്‍റെയും മുആവിയ (റ)വിന്റെയും കാലത്ത് വരള്‍ച്ച ബാധിച്ചപ്പോള്‍ സഹാബത്ത് ചെയ്തത് നബി (സ) പഠിപ്പിച്ച പോലെ ജീവിച്ചിരിക്കുന്ന അബ്ബാസ്(റ)വിനെക്കൊണ്ടും, യസീദ് (റ)വിനെക്കൊണ്ടുംമഴ കിട്ടാന്‍ വേണ്ടി ദുആ ചെയ്യുകയാണ് ചെയ്തത്. അവരാരും നബി (സ)യുടെ ഖബറില്‍ പോയി തേടിയില്ല.

4. .ലക്ഷക്കണക്കിന്‌ ഹദീസുകള്‍ ഒക്കെ മനപ്പാപാഠമുള്ള ഇമാം ഷാഫി(റ)ക്കോ മറ്റ് മദ്ഹബുകളുടെ ഇമാമീങ്ങള്‍ക്കോഇങ്ങനെ ഒരു ഖബര്‍ തുരക്കുന്ന സുന്നത്ത് മനസ്സിലായിട്ടില്ല. അതുകൊണ്ടുതന്നെഅവരുടെയൊന്നും കിതാബുകളില്‍ ഇങ്ങനെ ഒരു തൊരപ്പന്‍ പണി എടുക്കുന്നതിന്‍റെ കര്‍മ്മ ശാസ്ത്രപരമായ കാര്യങ്ങള്‍ കാണുന്നില്ല.

5. .  ഇനി ഈ സംഭവം സത്യമാണെങ്കില്‍തന്നെ അത് നബി(സ) യുടെ മുഅജിസത്ത് എന്നല്ലാതെ ഇതിലെവിടെയാണ് ഇസ്തിഗാസ..?  അവരാരെങ്കിലും മരണപ്പെട്ടുപോയ നബി(സ)യോട്  മഴക്ക് വേണ്ടി തേടിയോ ..? ഇല്ല

6. അബൂനുഅമാന്‍ , സഈദ് ഇബ്നു സഈദ്, അമ്രുബ്നു മാലിക് , അബുല്‍ ജൗസാ. എന്നീനാല്ആളുകളാണ്സനദിലുള്ളത്ഈ നാലു പേരും ഹദീസ് പണ്ഡിതന്മാര്‍ക്കിടയില്‍ പരാമര്‍ശവിധേയരാണ്. ദുര്‍ബലരാണ്.



ഹദീസ് ഉദ്ധരിക്കുന്ന അബുല്‍ ജൌസാഉവിനെ കുറിച്ച് ഇമാം ബുഖാരി പറയുന്നത് ഇയാളുടെ കാര്യത്തില്‍ ചിന്തിക്കേണ്ടതുണ്ട് എന്നാണ് ഇതേ അഭിപ്രായം ഇബ്നു ഹജര്‍ അസ്ഖലാനി(റ) ത്വഖ് രീബിലും ഇമാം ദഹബി (റ) മീസാനിലും രേഖപ്പെടുത്തുന്നു.

ആഇശ(റ)യെയോ ഇബ്നു മസ്ഊദ്(റ) തുടങ്ങിയ സഹാബി വര്യന്മാരെയോ ഇദ്ദേഹം കണ്ടിട്ടില്ലെന്നും ഇമാം ബുഖാരി പറയുന്നു .ആഇശ(റ)യെ ഇദ്ധെഹം കണ്ടിട്ടില്ലെങ്കില്‍ റിപ്പോര്ട്ടര്മാരില്‍ചിലര്‍ വിട്ടുപോയിട്ടുണ്ടെന്നും അങ്ങനെ അജ്ഞാതരായ റിപ്പോര്‍ട്ടര്മാരുടെ നിജസ്ഥിതി അറിയപ്പെടാത്തതിനാല്‍ ഇത് പരമ്പര മുറിഞ്ഞ മുന്ഖതിആയ റിപ്പോര്‍ട്ട് ആണെന്നും ദുര്‍ബലമാണ് എന്ന് തെളിയുന്നു.

രണ്ടാമത്തെ റിപ്പോര്‍ട്ടറായ അംറുബ്നുമാലിക് അബദ്ധങ്ങളും പുതുമയുള്ള ഒറ്റപ്പെട്ട സംഭവങ്ങളും ഉദ്ധരിക്കുന്ന വ്യക്തിയാണെന്നും ഇമാം ബുഖാരിയുടെ അഭിപ്രായത്തില്‍ഇയാള്‍ ദുര്‍ബലനാണെന്നും തഹ്ദീബില്‍ രേഖപ്പെടുത്തുന്നു.

മൂന്നാമത്തെ റിപ്പോര്‍ട്ടര്‍ ആയ സഈദ് ബിനു സഈദിനെക്കുറിച്ച് കൂടുതല്‍ മോശമായ അഭിപ്രായമാണ് ഇമാം ദഹബിയുടെ  മീസാനിലും ഇബ്നു ഹജര്‍ അസ്ഖലാനിയുടെ തഹ്ദീബിലും പറയുന്നത്: 

قال ابن المديني سمعت يحيى ابن سعيد يضعفه جدا في الحديث

ഇബുല്‍ മദനി പറയുന്നു :ഹദീസിന്‍റെ കാര്യത്തില്‍ വളരെ ബലഹീനന്‍ ആണെന്ന്  യഹിയ ബ്നു സ ഈദ്..

وقال ابو حاتم والنسائي ليس بالقوي

പ്രബലനല്ലെന്നു അബൂഹാതിമും നസാഇയും പറയുന്നു

وقال الجوزجاني يضعفون حديثه وليس بحجة

ഇദ്ദേഹം ഉദ്ധരിക്കുന്ന ഹദീസുകള്‍ ബലഹീനവും ഇദ്ദേഹം തെളിവിന്‌ കൊള്ളാത്ത വ്യക്തിയുമാണ്.

وقال ابن حبان كان صدوقا حافظا ممن كان يخطئ في الاخبار ويهم حتى لا يحتج به إذا انفرد

സത്യവാനും ഹാഫിളും എന്നാല്‍ സ്വന്തം നിലക്ക് സ്വീകാര്യയോഗ്യനല്ലെന്നും  ഹദീസുകള്‍ ഉദ്ധരിക്കുന്നതില്‍ പിഴവ് സംഭവിക്കുന്ന വ്യക്തിയാണെന്നും ഒറ്റക്ക് ഉദ്ധരിക്കുന്ന ഹദീസുകള്‍ തെളിവിന്‌ പറ്റുകയില്ലെന്നും  ഇമാം ഇബ്നു ഹിബ്ബാന്‍ (റ)..

وقال الدارقطني ضعيف

ഇദ്ദേഹംദുര്‍ബലനാണെന്ന് ഇമാം ദാറഖുത്നി (റ)യും പറയുന്നു.

ഈകഥയുടെ പിന്നിലുള്ള അവസാനത്തെ റാവിയായ അബൂ നുഉമാന്‍  വാര്‍ദ്ധക്യ കാലത്ത്  മാറ്റം സംഭവിച്ച ആളാണെന്ന് ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നു. ഇമാം ബുഖാരിയുടെ അഭിപ്രായവും ഇതുതന്നെയാണെന്ന് ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി (റ) ഉദ്ധരിക്കുന്നു. ഇമാം അബൂദാവൂദ് (റ) ഇദ്ദേഹത്തില്‍ നിന്നും  ഹദീസുകള്‍ സ്വീകരിച്ചിരുന്നില്ല.  ഹിജ്ര. 2 2 0 വരെ ഇദ്ദേഹത്തിനു തകരാറുകളൊന്നും സംഭവിച്ചിരുന്നില്ലെന്നും അവസാന കാലത്ത്  സ്ഥിതി മാറിയെന്നും  ഇമാം അബൂഹാതിം (റ) പ്രസ്താവിക്കുന്നു.



ഈ തൊരപ്പന്‍ കഥയുടെ പിന്നിലുള്ള റാവികള്‍ മുഴുവനും മൊത്തത്തില്‍സ്വീകാര്യ യോഗ്യരല്ലായെന്നും ഹദീസ് ദുര്‍ബലമാണെന്നും പകല്‍ വെളിച്ചം പോലെ  വ്യക്തമാണ്.

സ്വര്‍ഗ്ഗവും നരകവും തീരുമാനിക്കുന്ന  ശിര്‍ക്കും തൌഹീദും  വേര്‍തിരിക്കുന്ന വിഷയമായ വിശ്വാസ കാര്യങ്ങളില്‍ പോലും ഈ ജാതി  ദുര്‍ബലമായ തൊരപ്പന്‍ കഥകള്‍ തെളിവായി കൊണ്ട് വന്നു  ജനങ്ങളെ വഴി തെറ്റിച്ച്  പിഴപ്പിക്കുന്ന മുസ്ലിയാക്കന്മാരെ സൂക്ഷിക്കുക.



അല്ലാഹുവല്ലാത്തവരോട് തേടാന്‍ വേണ്ടി ജാറക്കൂമ്പാരങ്ങള്‍ കെട്ടിപ്പൊക്കി, ആഗ്രഹസഫലീകരണത്തിന് തേടുന്ന  കേന്ദ്രങ്ങളാക്കി മാറ്റി, അറിവില്ലാത്ത ജനങ്ങളെ  ഈ ജാതി സ്ഥലങ്ങളിലേക്ക്  ക്ഷണിച്ചു കൊണ്ടുപോയി അവരുടെ പണം തട്ടിയെടുത്ത്  ഈമാന്‍ നശിപ്പിക്കാന്‍ വേണ്ടി ഇബ്ലീസ്‌  നിയോഗിച്ച സബ് ഏജന്റുമാരായ  മുസ്ലിയാക്കന്മാര്‍ ഇതല്ല ഇതിനപ്പുറവും ചെയ്യു .   
പണമുണ്ടാക്കാന്‍ വേണ്ടി എത്ര വലിയ  കളവുകളും കെട്ടിപ്പറയാന്‍ ഈ മുസ്ലിയാക്കന്മാര്‍ക്ക് ഒരു വിധ പേടിയുമില്ലായെന്നത് കാന്തപുരം എന്ന  മുസ്ലിയാര്‍ കൊണ്ടുവന്ന കള്ളത്തിരുമുടിയുടെ പിന്നാമ്പുറം നാടകം വെളിച്ചത്തായതോടെ  കേരളത്തിലെ മുസ്ലിംകള്‍ക്ക് പകല്‍ വെളിച്ചം  പോലെ അല്ലാഹു വെളിപ്പെടുത്തിക്കൊടുത്ത കാര്യമാണ് .

ഇനിയും ഈപണക്കൊതിയന്മാരായ മുസ്ലിയാക്കന്മാരുടെ  ഈ ജാതി കള്ളക്കഥകള്‍ക്ക് പിന്നാലെ പോയി  ഈമാന്‍ നശിപ്പിക്കണോ...? 
പ്രിയപ്പെട്ട മുസ്ലിം സമൂഹമേ...  ചിന്തിക്കുക..

സത്യവാന്മാരുടെ  കൂടെ നില്‍ക്കുക
അല്ലാഹു തുണക്കട്ടെ ... ആമീന്‍.

No comments:

Post a Comment