Tuesday, 8 May 2018

മുസ്ലിയാക്കന്മാര്‍ മറുപടി പറയണം



 ശിര്‍ക്കന്‍ ഇസ്തിഗാസാവാദിയായ ഒരു മുസ്ലിയാര്‍ എഴുതുന്നു :

#ആ ശിർക്കിനും തീരുമാനമായി
[ ഇല്ല മുസ്ലിയാരെ തീരുമാനമാക്കാന്‍ വരട്ടെ  ചില ചോദ്യങ്ങള്‍ ഉണ്ട് ]
〰〰〰〰〰〰〰〰
✍🏻ബശീർ സഖാഫി [മുടി സുന്നിയാണ് ]
പളളിക്കൽ ബസാർ  [എന്തായാലും മുസ്ലിംങ്ങളുടെ പള്ളിയിലെ കാര്യമല്ല] 
〰〰〰〰〰〰〰〰
പൂർണ്ണമായും വായിക്കുക. [വായിച്ചു.ഇനി ചില കാര്യങ്ങള്‍ നിങ്ങള്‍ മറുപടി തരേണ്ടതുണ്ട് ]
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾

 "നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു "

സത്യവിശ്വാസികൾ ദിവസവും 5 നേരം 17 തവണ  നിർബ്ബന്ധ പൂർവ്വം  ഇത് ആവർത്തിച്ച് പറയുന്നു.


[ഇത് നൂറു ശതമാനം ശരി തന്നെ. അപ്പോള്‍ത്തന്നെ തലച്ചോറ് പ്രവര്‍ത്തിക്കുന്ന വിവരമുള്ളവര്‍ക്ക്  ഇതില്‍ നിന്നും ഒരു കാര്യം മനസ്സിലാവും - ആരാധന അല്ലാഹുവിന്  മാത്രം അര്‍പ്പിക്കുന്നതിനോടൊപ്പം അതീവ പ്രാധാന്യത്തോടെ അല്ലാഹു നമ്മളെക്കൊണ്ട് നമസ്ക്കാരത്തില്‍ പോലും പ്രതിജ്ഞ എടുപ്പിക്കുന്ന അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട ഒരു സഹായത്തേട്ടമുണ്ടെന്ന്‍ - ആ തേട്ടം പ്രാര്‍ത്ഥനയാണ് . എല്ലാ കാര്യത്തിലും അല്ലാഹുവിനോട് മാത്രം പ്രാര്‍ത്ഥന നടത്തുക . ആ പ്രാര്‍ത്ഥന അല്ലാഹു അല്ലാത്തവരോട് തേടാന്‍ പാടില്ല.]  
 

എന്നിട്ടും അല്ലാഹു അല്ലാത്തവരോട് നിരന്തരം പല വിഷയങ്ങളിലും സഹായ തേട്ടം നടത്തുകയും ചെയ്യുന്നു. മുജാഹിദുകളുടെ ഭാഷയിൽ ഇത് ശിർക്കും വിരോധാഭാസവുമാകണം.

[മുജാഹിദ് കള്‍ സത്യവിശ്വാസികളായ മുസ്ലിംകള്‍ ആയതിനാല്‍ പ്രാര്‍ത്ഥന അല്ലാഹു അല്ലാത്തവരോട്  തേടിയാല്‍ ശിര്‍ക്കാണ്‌ എന്ന് ഉറപ്പിച്ച് വിശ്വസിക്കുന്നു.ഒരിക്കലും വിരോധാഭാസം ആകുന്നില്ല.കാരണം അല്ലാഹു മുസ്ലിയാക്കന്മാരെപ്പോലെ വിരോധാഭാസം പറയില്ല. അതുകൊണ്ട് തന്നെ സൂറത്ത് ഫാതിഹയില്‍ ഇയ്യാക്ക..എന്ന ആയത്തില്‍ അല്ലാഹു പ്രത്യേകമാക്കിയ, അല്ലാഹുവിനോട് മാത്രം തേടേണ്ട തേട്ടമല്ല അത് എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.ഈ ആയത്ത്  അവതരിച്ചത് ചേളാരിയിലോ കാരന്തൂരോ ഉള്ള ഏതെങ്കിലും മുസ്ലിയാര്‍ക്കല്ല. മക്കയില്‍ മുഹമ്മത് നബി [സ]ക്കാണ്. ഈ ആയത്ത് ഒന്നാമതായി ഓതി പഠിപ്പിച്ച് തന്ന മുഹമ്മത് നബി [സ]  പല പല വിഷയങ്ങളിലും പലരോടും സഹായം ചോദിച്ചിരുന്നു. ഹിജ്റ പോകാന്‍ വഴി സൗകര്യം ഏര്‍പ്പാടാക്കാന്‍ വേണ്ടി ബഹുദൈവ വിശ്വാസിയായ അബ്ദുല്ലാഹിബ്‌നു ഉറൈഖിദ് എന്ന ഒരു അമുസ്ലിമിനോടാണ് നബി[സ] സഹായം ചോദിച്ചത് എന്ന് കൂടി മനസ്സിലാക്കിയ ഞങ്ങള്‍ക്ക് ഒരിക്കലും അത് വിരോധാഭാസം ആയി തോന്നില്ല.കാരണം അല്ലാഹുവിന്‍റെ ഖുര്‍ആനില്‍ ഒരിക്കലും വൈരുദ്ധ്യം ഉണ്ടാവില്ലെന്ന് അല്ലാഹു പ്രഖ്യാപിച്ചത് പൂര്‍ണമായും വിശ്വസിക്കുന്ന മുസ്ലിംകളാണ് മുജാഹിദ്കള്‍]

 أَفَلَا يَتَدَبَّرُونَ الْقُرْآنَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ اللَّـهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا ﴿٨٢


 അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.  [4:82]

അതേ അല്ലാഹുവിന്‍റെ ഖുര്‍ആനില്‍ ഒരു വൈരുദ്ധ്യവും വിരോധാഭാസവും ഉണ്ടാവില്ല. എന്ന് ഉറപ്പിച്ച് വിശ്വസിക്കുന്ന ഞങ്ങള്‍ക്ക് സൂറത്ത് ഫാതിഹയിലെ ഇയ്യാക്ക....എന്ന ആയത്തില്‍ പറഞ്ഞ സഹായതേട്ടം അപ്പോള്‍ വിരോധാഭാസം അല്ലേ എന്ന് ചോദിക്കുന്ന മുസ്ലിയാര്‍ക്ക് കാര്യമായ തകരാറുണ്ട് എന്ന്  വിശ്വസിക്കാനേ മുസ്ലിംകള്‍ ആയ ഞങ്ങള്‍ക്ക് തരമുള്ളൂ .
 ഈ ആയത്തില്‍ പറയുന്ന അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട ആ തേട്ടം പ്രാര്‍ത്ഥനയാണ് . പ്രാര്‍ത്ഥന ആരാധനയുമാണ്‌ ... 
ഇക്കാര്യം സമസ്ത മുസ്ലിയാക്കന്മാര്‍ അംഗീകരിക്കുന്ന കോഴിക്കോട് വലിയ ഖാളി സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയതങ്ങള്‍ വരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് ..

 

( ഇത് പ്രതിജ്ഞക്ക് വിരുദ്ധവും, അല്ലാഹുവിനെ പറ്റിക്കുന്ന ഏർപ്പാടുമാകില്ലേ? )

[ ഒരിക്കലും വിരുദ്ധമല്ല. അല്ലാഹുവിനെ പറ്റിക്കുന്ന ഏര്‍പ്പാടും അല്ല. ജാറം കെട്ടിപ്പൊക്കി ആള്‍ദൈവകേന്ദ്രങ്ങള്‍ ഉണ്ടാക്കി ആഗ്രഹസഫലീകരണം ഇസ്തിഗാസ എന്നൊക്കെ ഓമന പ്പേരിട്ട് കൊണ്ട് ജനങ്ങളെ പോക്കറ്റും ഈമാനും കാലിയാക്കി മുസ്ലിംകളെ പറ്റിക്കുന്ന മുസ്ലിയാക്കന്മാരുടെ തട്ടിപ്പുകള്‍ക്ക് വിരുദ്ധമാണ്.]   

സുന്നികളുടെ വിശ്വസം  
[ഹേയ് ..  സുന്നികളുടെ വിശ്വാസം എന്ന് പറയണ്ട മുസ്ലിയാരെ . സുന്നി എന്നാല്‍ സുന്നത്ത് എടുക്കുന്നവനാണ് . ബോംബെയിലെ ജാലിയാവാല എന്ന പെരുംകള്ളനില്‍ നിന്നും ഒരു മുടിക്കെട്ട് വാങ്ങി അബുദാബിയിലേക്ക് കേറ്റി അവിടെ നിന്നും നബി [സ]യുടെ മുടിയാണ് എന്ന് പറഞ്ഞുകൊണ്ട് കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത് നബി[സ]യുടെ പേരില്‍ പച്ചക്കള്ളം പറഞ്ഞുകൊണ്ട് കോടികള്‍ തട്ടിയെടുത്ത വ്യാജ തിരുകേശക്കാരന്‍ തിരുടന്‍ കാന്തപുരം അബൂബക്കര്‍ എന്ന പെരുംകള്ളന്‍ അറിയാതെ ഈ ലോകത്ത് അല്ലാഹു ഇനി ഒന്നും ചെയ്യൂലാ എന്ന് വിശ്വസിക്കുന്ന നിങ്ങളാണോ സുന്നി ..? ഏത് സുന്നി ..? എന്ത് സുന്നി ..?]


 
മരിച്ചവരോ, ജീവിച്ചിരിക്കുന്നവരോ,  ജീവിയൊ,  നിർജീവിയൊ, ദൃശ്യരോ, അദൃശ്യരോ,
ഭൗതികമോ, അഭൗതികമോ എന്ന വ്യത്യാസമില്ലാതെ,  ആരിൽ നിന്ന് എന്ത് സഹായം  ലഭിച്ചാലും   അത്  അല്ലാഹുവിൻറെ സഹായമാണ്.



[അല്ലാഹുവിന്‍റെ അനുമതി ഇല്ലാതെ ഒന്നും നടക്കില്ല എന്നത് ശരിയാണ്. ആരെങ്കിലും ഒരാളെ വെട്ടി കൊല്ലുന്നു എങ്കില്‍ അതിനും അല്ലാഹുവിന്‍റെ അനുമതി ആവശ്യം ഉണ്ട് . ആയതിനാല്‍ കൊന്നത് പടച്ചോനാണ് ഞാന്‍ കുറ്റക്കാരനല്ല എന്ന് ആരെങ്കിലും പറയുമോ..? . 
സഹായവും അങ്ങിനെ തന്നെ അതല്ലല്ലോ ഇവിടത്തെ തര്‍ക്ക വിഷയം .. സഹായം പലരില്‍ നിന്നും ലഭിക്കുന്നുണ്ട് .. നബി[സ]യാണ് നമുക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി കാണിച്ചു തന്നത് .... മരണപ്പെട്ടുപോയ വെല്ലിപ്പ ഉണ്ടാക്കിയ സ്വത്ത് മൂലം കുറെ സഹായം ഇന്ന് നമ്മള്‍ അനുഭവിക്കുന്നു. ലോകത്ത് പലരും പലതും .. സൂര്യന്‍ വരെ നമ്മെ സഹായിക്കുന്നുണ്ട് .. എന്ന് കരുതി സൂര്യനോട് തേടാന്‍ പറ്റുമോ ..? പണംകൊണ്ട് സഹായിക്കാന്‍ മരിച്ച് പോയ വെല്ലിപ്പാനെ വിളിച്ച് തേടുമോ..?]

അതു കൊണ്ട് ആരോട് തേടിയാലും  ആ തേട്ടം അല്ലാഹുവിനോടാണ്. وَإِيَّاكَ نَسْتَعِينُ
[ഇത് മുസ്ലിയാരുടെ ശിര്‍ക്കന്‍ വിശ്വാസത്തെ വെള്ള പൂശലാണ് .പൊട്ടത്തരമാണ്]



 ഉദാഹരണ സഹിതം വിശദീകരിക്കാം:  [ആയിക്കോട്ടെ മുസ്ലിയാരെ വിശദീകരിക്ക് ]

1⃣  പ്രാർത്ഥന.

അല്ലാഹുവേ, ഞാൻ വലിയ കടത്തിൽ കുടുങ്ങി, വിലിയ ഭീതിയിലാണ്. നീ എന്നെ രക്ഷപ്പെടുത്തണേ.

2⃣ സഹായാർത്ഥന.

ഹാജിയാരേ, ഞാൻ വലിയ കടത്തിൽ കുടുങ്ങി, വിലിയ ഭീതിയിലാണ്. നിങ്ങൾ എന്നെ രക്ഷപ്പെടുത്തണേ.

ഒന്ന് പ്രാർത്ഥനയാണ്. (الدعاء هو العبادة) അല്ലാഹുവിനുളള ആരാധനയാണ്.

രണ്ടാമത്തേത് സഹായാർത്ഥനയാണ്.
പ്രാർത്ഥനയല്ല.
ഹാജിയാർക്കുളള  അരാധനയുമല്ല.
[ഈ പറഞ്ഞത് മുഴുവന്‍ ശരിയാണ്]

ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക❗

അല്ലാഹുവിനോടുളള  പ്രാർത്ഥനയുടെ   അതേ പദങ്ങൾ  തന്നെയാണ്  ഹാജിയോടുളള സഹായാർത്ഥനക്കും ഉപയോഗിച്ചത്.

 എന്നിട്ടും ഒന്നാമത്തേത്  പ്രാർത്ഥനയായി. രണ്ടാമത്തേത്  പ്രാർത്ഥനയായില്ല❗
[അതെന്താ കാരണം അതും കൂടി ക്ലിയര്‍ ആയി പറയൂ മുസ്ലിയാരെ]
ഹാജിയോടുളള തേട്ടത്തിന് പ്രാർത്ഥനയെന്ന് പറയില്ല. അത് സഹായാർത്ഥനയാണ്.

സഹായാർത്ഥനയെ  പ്രാർത്ഥന എന്നാക്കി, അത് ശിർക്കാണെന്ന് വരുത്താൻ മുജാഹിദുകൾ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത് കാണം.
[ഇല്ലല്ലോ..  ഹാജിയാരോട് ചോദിച്ച ഈ ചോദ്യം ശിര്‍ക്കാണ്‌ എന്ന് ഒരു മുജാഹിദും പറയില്ല ]

മരിച്ച മഹാത്മാക്കളോടുളള തേട്ടവും ഇതേ അർത്ഥത്തിലാണ്. അത് അവരോടുളള  സഹായാർത്ഥനയാണ്. പ്രാർത്ഥനയല്ല,  ആരാധനയല്ല, ശിർക്കുമല്ല.

[ഇപ്പോഴാണ് മര്‍മ്മത്തില്‍ എത്തിയത്. ഇവിടെ നിങ്ങള്‍കൃത്യമായി വിശദീകരിക്കാതെ  തൊള്ള ബഡായി പറഞ്ഞിട്ട് ഓടല്ലേ മുസ്ലിയാരെ]

മരിച്ചവരിൽ നിന്ന് സഹായം കിട്ടുമോ? അവർ കേൾക്കുമോ? കാണുമോ? അതൊക്കെ മറ്റൊരു ചർച്ചയാണ്.

[മറ്റൊരു ചര്‍ച്ചയല്ല ഇത് തന്നെയാണ് ചര്‍ച്ച മുസ്ലിയാരെ]

കേൾവിയും കാഴ്ചയും സഹായ ശക്തിയും ഇല്ലാത്തവരോട്  സഹായം തേടിയാൽ  അത് ശിർക്കാകുമെന്നത് മുജാഹിദുകളുടെ യുക്തി വാദമാണ്.
അതിന് പ്രമാണങ്ങളുടെ പിൻബലമില്ല.

[ഉണ്ട് മുസ്ലിയാരെ പ്രമാണങ്ങളുടെ പിന്‍ബലമുള്ള ബുദ്ധിയും യുക്തിയും അംഗീകരിക്കുന്ന വാദമാണ് മുസ്ലിയാരെ] 

മരിച്ചവർ  കേൾക്കുകയും കാണുകയും സഹായിക്കുകയും ചെയ്യുമെന്നത് സ്വഹീഹായ  ഹദീസുകൾ കൊണ്ട്  സ്ഥിരപ്പെട്ടതാണ്.

[ആയിക്കോട്ടെ . ആരെക്കാണും  എപ്പോള്‍ കേള്‍ക്കും . എന്തായാലും അതല്ലല്ലോ ഇവിടത്തെ വിഷയം .. ഇവിടെ വിഷയം സഹായം തേടല്‍ ആണ് ]

ഒരു  സത്യവിശ്വാസി  ആരോട്  സഹായാർത്ഥന നടത്തിയാലും അത് യഥാർത്ഥത്തിൽ അല്ലാഹുവിനോടാണ്.
കാരണം ആരിൽ  നിന്ന് ലഭിക്കുന്ന  ഏത് സഹായവും അല്ലാഹു വിന്റെ  ഇറാദത്തും ഖുദ്റത്തും ഖളാ ഉം മുഖേന മാത്രമേ ലഭിക്കുകയുളളൂ.

[പൊന്നാര മുസ്ലിയാരെ, സത്യവിശ്വാസികള്‍ മാത്രമല്ല കുമാരനും അറമുഖനും അയ്യപ്പനും കാന്തപുരവും നിങ്ങളുമൊക്കെ ആരോട്  സഹായാര്‍ത്ഥന നടത്തിയാലും അത്  അല്ലാഹു വിന്റെ  ഇറാദത്തും ഖുദ്റത്തും ഖളാ ഉം മുഖേന മാത്രമേ ലഭിക്കുകയുളളൂ.]


അപ്പോൾ ആരോടുളള തേട്ടവും അത് അല്ലാഹുവിനോടുളള സഹായ തേട്ടം തന്നെയാണ്.  وَإِيَّاكَ نَسْتَعِينُ എന്നതിന്റെ വിവക്ഷയിൽ അത് ഉൾപ്പെടും.

[ആരാണ് പഠിപ്പിച്ചത് .? ഏതാണ് പ്രമാണം ..? ഏതാ നിങ്ങളുടെ മതം ആരാണ് നിങ്ങളുടെ നബി ..?] 
ഭൗതികം, അഭൗതികം, മരിച്ചവർ, ജീവിച്ചിരിക്കുന്നവർ, എന്ന വേർതിരിവ് ഇവിടെയില്ല. ആ വേർതിരിവ്  മുജാഹിദ് യുക്തി ചിന്തയിൽ നിന്ന് ഉടലെടുത്തതാണ്. അതിന്  പുല്ല് വിലയില്ല.
[മുസ്ലിയാക്കന്മാര്‍ക്ക് പുല്ലുവില കാണില്ല ..മുസ്ലിംകള്‍ക്ക്  വിലയുണ്ട് പേടിയുണ്ട് . കാരണം ശിര്‍ക്ക് അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപമാണ് ...]
അല്ലാഹു അല്ലാത്ത ഒരാൾക്കും,  സ്വന്തമായി ഒരു സഹായവും ചെയ്ത് തരാൻ  കഴിയില്ല എന്നതാണ് ഒരോ മുസ് ലിമിൻറേയും വിശ്വാസം.

ഈ  വിശ്വാസത്തോടെ  ജീവിച്ചിരിക്കുന്നവരോടോ,  മരിച്ചവരോടോ  നടത്തുന്ന  സഹായാർത്ഥനയിൽ ശിർക്കിൻറെ ഒരു പൊടി പോലും കണ്ടെത്താൻ  സാധ്യമല്ല.

മുജാഹിദുകളെ,  ഇനിയും  ഇത് ശിർക്കാണെന്ന് പറഞ്ഞ്  ഈ  പരിസരത്തൊന്നും നിങ്ങളെ കണ്ടു പോകരുത്.

[മുസ്ലിയാരുടെ ആഗ്രഹം കൊള്ളാം . പക്ഷേ നടക്കില്ല മൊല്ലാക്കാ.. ഞങ്ങള്‍ നിങ്ങളുടെ ഈ ജാറം പൂജയുടെ പിന്നാലെ കൂടിയിരിക്കുന്ന പാവങ്ങളെ ആ ശിര്‍ക്കില്‍ നിന്നും മോചിപ്പിക്കാന്‍ ദഅവാ പ്രവര്‍ത്തനങ്ങളുമായി ഇവിടെത്തന്നെ ഉണ്ട് ]
 
ഈ സഹായ തേട്ടം ശിർക്കല്ലെന്ന് പകൽ വെളിച്ചം പോലെ ഇവിടെ വ്യക്തമാണ്.
[മുസ്ലിയാരെ  നിങ്ങളുടെ തൊള്ളബഡായി പോരാ  തെളിവ് വേണം ]

സഹായ തേട്ടത്തിന്റെ  പദങ്ങളല്ല പ്രശ്നം, വിശ്വാസമാണ്.

[അതേ അത് ശരിയാണ് .. നിങ്ങളുടെ വിശ്വാസത്തില്‍ ശിര്‍ക്കുണ്ട് ]

1⃣ അല്ലാഹുവേ, സഹായിക്കണേ.
2⃣ ബദ് രീങ്ങളേ, സഹായിക്കണേ.
3⃣ ഹാജിയാരേ, സഹായിക്കണേ.

ഒരേ പദങ്ങൾ ഉപയോഗിച്ച് അല്ലാഹുവിനോടും ഹാജിയാരോടും മാതാപിതാക്കളോടും ഡോക്ടറോടും മരിച്ചവരോടും ഒക്കെ സഹായം തേടാം.

അല്ലാഹുവിനോടാകുമ്പോൾ അത് പ്രാർത്ഥനയും ആരാധനയുമാണ്. സൃഷ്ടികളോടാകുമ്പോൾ അത്  സഹായാർത്ഥനയുമാണ്.

അല്ലാഹുവിനോടുളള തേട്ടം ഇലാഹാണെന്ന വിശ്വാസത്തിലാണ്.

അല്ലാഹു അല്ലാത്തവരോടുളള തേട്ടം  അത്, അവർ അല്ലാഹുവിന്റെ സൃഷ്ടികളാണെന്നും അവർ മുഖേന അല്ലാഹുവിൻറെ സഹായം  ലഭിക്കുമെന്ന വിശ്വാസത്തിലുമാണ്.
രണ്ടും തൗഹീദിന്റെ ഭാഗമാണ്.


[രണ്ടും തൗഹീദ് ന്‍റെ ഭാഗമാകില്ല മുസ്ലിയാരെ... സൃഷ്ടികള്‍ ആയ കല്ലിനോടും വിഗ്രഹത്തോടും ശവ കുടീരത്തില്‍ എന്നോ മരിച്ച് പോയവരോടും ശൈഖിനോടും നബിമാരോടും ഒക്കെ ആഗ്രഹ സഫലീകരണത്തിന് തേടുന്നവര്‍ വിശ്വസിക്കുന്നത് അവര്‍ സൃഷ്ട്ടികള്‍ തന്നെയാണ് എന്നാണ് ..
 തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കും എന്ന് തന്നെയാണ് ... 
അത് ശിര്‍ക്കാണ്‌ എന്ന് അല്ലാഹു പഠിപ്പിച്ചത് 

 أَلَا لِلَّـهِ الدِّينُ الْخَالِصُ ۚ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّـهِ زُلْفَىٰ إِنَّ اللَّـهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ اللَّـهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ ﴿٣


 അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ ഔലിയാക്കളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായി ട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.[39:3]

  അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട ചോദ്യങ്ങള്‍ അല്ലാഹുവിനോട് മാത്രം ചോദിക്കുക. അല്ലാഹുവിന്‍റെ ഗുണങ്ങള്‍ അല്ലാഹുവിന് മാത്രം നല്‍കുക . എവിടെ നിന്ന് വിളിച്ചാലും എപ്പോള്‍ വിളിച്ചാലും ഏത് കാര്യത്തിന് വിളിച്ചാലും അത് കേട്ട് ഉത്തരം ചെയ്യുന്നവന്‍ അല്ലാഹു മാത്രമാണ്. ആ ഗുണ വിശേഷം ലോകത്ത് ഒരു സൃഷ്ടിക്കും ഇല്ല. എന്നോ മരിച്ച എവിടെയോ ഉള്ള മൊയ്തീന്‍ ശൈഖിനോട് തേടുന്ന നിങ്ങളുടെ വിശ്വാസത്തില്‍ പച്ചയായ ശിര്‍ക്ക് വന്നിരിക്കുന്നു]

വിശുദ്ധ ഖുർആനിൽ നിരവധി  സ്ഥലങ്ങളിൽ അല്ലാഹു അല്ലാത്തവരെ വിളിച്ചു തേടുന്നതിനെ കർശനമായി വിലക്കിയിട്ടുണ്ട്. ഈ ആയത്തുകൾ ഉയർത്തിപ്പിടിച്ച് വിശ്വാസികളെ   തെറ്റിദ്ധരിപ്പിക്കാനാണ് മുജാഹിദുകൾ എക്കാലത്തും ശ്രമിച്ചിട്ടുളളത്.




മക്കാ മുശ് രി ക്കുകളും  ജൂത, ക്രൈസ്തവരും  മറ്റു ദൈവങ്ങളെ ഇലാഹാക്കി ആരാധിച്ചതിനെയും  ആ ദൈവങ്ങളെ  വിളിച്ചു തേടിയതിനെയുമാണ് ഖുർആൻ വിമർശിക്കുന്നതും താക്കീത് നൽകുന്നതും.

ഈ മുശ് രിക്കുകളിൽ അവതരച്ച ആയത്തുകൾ,  ഏക ഇലാഹിൽ മാത്രം വിശ്വസിക്കുന്ന, കറ കളഞ്ഞ സത്യവിശ്വാസികളുടെ തലയിൽ ചാർത്തി  അവരെ മുശ് രിക്കാക്കാൻ ശ്രമിക്കുന്ന  മുജാഹിദ് കുരുട്ട് ബുദ്ധി മിതമായ ഭാഷയിൽ പറഞ്ഞാൽ തനി കാടത്തമാണ്.



[മക്കയിലെയും മദീനയിലെയും പശ്ചാത്തലത്തില്‍ തന്നെയാണ് വിശുദ്ധ ഖുര്‍ആന്‍ലെ മുഴുവന്‍ ആയത്തുകളും അവതരിപ്പിച്ചിട്ടുള്ളത്. ഖുര്‍ആനില്‍ ഉള്ള ആയത്തല്ലാതെ സ്ത്രീധനം ഹലാലാക്കാന്‍ ആയത്തുണ്ടാക്കി ഓതിയ
പേരോടിനെ പ്പോലെയുള്ള  സഖാഫികളെപ്പോലെ ആയത്ത് കെട്ടി ഉണ്ടാക്കി ഓതാന് നമുക്ക് പറ്റില്ല. 
 ശിര്‍ക്കന്‍ ഇസ്തിഗാസക്ക് തെളിവായി സൂറത്ത് സുഖ് റുഫ് ലെ ആയത്തിന്‍റെ തുണ്ടം ഓതി തെളിവ് പറഞ്ഞ കാന്തപുരത്തെ പോലെ പരലോക ഭയമില്ലാത്ത ആളുകള്‍ അല്ല ഞങ്ങള്‍ ..

ഏതൊരു വിഷയത്തിലും ജനങ്ങള്‍ക്ക് നേര്‍മ്മാര്ഗ്ഗം പറഞ്ഞു കൊടുക്കാന്‍ മക്കയിലും മദീനയിലും അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിലെ ആയത്ത്  തന്നെയാണ് ഞങ്ങള്‍ക്ക് ഓതാന്‍ ഉള്ളത് .

 ആഗ്രഹസഫലീകരണം ഉദ്ദേശിച്ച്  ബഹീറ: സാഇബ : ഹാം  വസീല എന്നിങ്ങനെ മൃഗങ്ങള്‍ക്ക് പേരിട്ടുകൊണ്ട് മക്കയിലെ മുശ്രിക്ക്  ഇബ്രാഹിം നബിക്കും ഇസ്മായീല്‍ നബിക്കും ഔലിയാക്കന്മാരായ വദ്ധിനും സുവാഇനും മറ്റും  നേര്‍ച്ചയാക്കിയത് ശിര്‍ക്കാണ്‌ എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടെങ്കില്‍ ഉള്ളാളത്തേക്കും മൊയ്തീന്‍ ശൈഖിനും ബദ് രീങ്ങള്‍ക്കും  നേര്‍ച്ചക്കൊറ്റനെയും പോത്തിനെയും നേര്‍ച്ചയാക്കുന്നത് ശിര്‍ക്ക് തന്നെ..    

മുജാഹിദുകൾക്ക് ഇപ്പോഴും തൗഹീദും ശിർക്കും മനസ്സിലായിട്ടില്ലെന്ന്,  തൗഹീദ്, ശിർക്കിൻറെ പേരിലുളള അവരുടെ തമ്മിൽ തല്ല് കണ്ടാൽ തന്നെ  ഏത് കൊച്ചു കുട്ടികൾക്കും  ബോധ്യമാകും.

[അതേ .. മുജാഹിദ് കള്‍ ആദര്‍ശത്തിന്‍റെ പേരില്‍ തന്നെയാണ് ഭിന്നിച്ചത് ...ലോകത്ത്  ആദം നബിയുടെ മക്കളും മക്കളുടെ മക്കളുമായി പത്ത് തലമുറ മുഴുവനും മുസ്ലിംകള്‍ ആയിരുന്നു. പിന്നീട്  ആദം നബിയുടെ സന്തതി പരമ്പരയില്‍ പെട്ട ഔലിയാക്കന്മാരായ വദ്ദ് സുവാ, യഊസ്  യഊഖ് നസ്ര്‍തുടങ്ങിയവരുടെ പേര് പറഞ്ഞുകൊണ്ട് ശപിക്കപ്പെട്ട പിശാചായ ഇബ്ലീസ്‌ അവരെ പിഴപ്പിച്ചു .... കാക്കകാരണവന്മാരുടെ പേരില്‍ കള്ളവാദം പറഞ്ഞുകൊണ്ട്  ശിര്‍ക്കിലേക്ക് കൊണ്ട് പോയി..... അത് ആവര്‍ത്തിക്കും നബി [സ]യുടെ ഉമ്മത്ത്‌ 73 കക്ഷിയാവും അതില്‍ ഒരു വിഭാഗം മാത്രമേ വിജയിച്ച കക്ഷി യായിട്ടുണ്ടാവൂ.. അവര്‍ നബി[സ]യുടേയും നബി[സ]യില്‍നിന്ന് ദീന്‍ പഠിച്ച സഹാബത്തിന്റെയും വിശാസം പിന്‍പറ്റുന്നവരാണ്. അതിലെന്തായാലും മയ്യിത്ത് വിറ്റ്‌ പണം ഉണ്ടാക്കാന്‍ വേണ്ടി ജാറം പൂജിക്കുന്ന ശിര്‍ക്ക് ചെയ്യുന്ന കേരളത്തിലെ സമസ്തമുടിസുന്നിഖുറാഫികള്‍ ഉണ്ടാവില്ലല്ലോ... ശിര്‍ക്ക് ചെയ്യുന്നവര്‍ നരകാവകാശികള്‍ ആണെന്നതില്‍ മുസ്ലിമായ ഒരാള്‍ക്കും തര്‍ക്കം ഉണ്ടാവില്ല..... ഹേയ് മുസ്ലിയാരെ.... ശിര്‍ക്കിന് വേണ്ടി തര്‍ക്കിച്ച് തര്‍ക്കിച്ച്  നരകത്തില്‍ പോകാതെ പഠിച്ച് മനസ്സിലാക്കി ശിര്‍ക്ക് ഒഴിവാക്കി തൌഹീദുള്ള  മുസ്ലിമായി ജീവിക്കാന്‍ നോക്ക് ]

 

 يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ ﴿١٠٢

 3:102]സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്‌.


 

 

No comments:

Post a Comment