Monday 30 April 2018

ബറാത്ത് നോമ്പിന് ഇസ്ലാമിക പ്രമാണങ്ങളില്‍ വല്ല തെളിവും ഉണ്ടോ.?

 


ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായി ബറാഅത്ത് നോമ്പ് എന്ന പേരില്‍ പൊതുവേ ആളുകള്‍ പറഞ്ഞു വരാറുള്ള നോമ്പ് നെ കുറിച്ചാണ്  ഇവിടെ പ്രതിപാദിക്കുന്നത് 
ശഅബാന്‍ മാസത്തില്‍ പൊതുവേ നോമ്പ് പിടിക്കലും ശഅബാന്‍ മാസത്തിന്‍റെ ഭൂരിഭാഗം ദിവസങ്ങളും നോമ്പെടുക്കലും നബി (സ) യുടെ സുന്നത്താണ് എന്ന്ത് 
 ഹദീസുകളില്‍ സ്വഹീഹായി വന്നത് ശരിയാണ് .  അതുപോലെ എല്ലാ ഹിജ്റ മാസങ്ങളിലെയും 13, 14, 15 ദിവസങ്ങള്‍ അയ്യാമുല്‍ ബീളിന്‍റെ ദിവസങ്ങള്‍ എന്ന നിലക്ക്   നോമ്പെടുക്കല്‍ സുന്നത്താണ് എന്നും നമുക്കറിയാം. അതുപോലെ ദാവൂദ് നബി (അ) യുടെ നോമ്പ് എന്ന് നബി (സ) പഠിപ്പിച്ച ഒന്നിടവിട്ട് നോമ്പെടുക്കുന്നതും സുന്നത്താണ്. ആ നിലക്കെല്ലാം ശഅബാന്‍ പതിനഞ്ചിന് ഒരാള്‍ നോമ്പെടുക്കുകയാണ് എങ്കില്‍ അത് നബി (സ) പഠിപ്പിച്ച പരിതിക്കുള്ളില്‍ വരുന്നതാണ്. എന്നാല്‍ അതല്ലാതെ ശഅബാന്‍ പതിനഞ്ചിന് മാത്രം പ്രത്യേകമായ നോമ്പുണ്ട് എന്ന് വാദിക്കുകയും, ബറാഅത്ത് നോമ്പ് എന്ന പേരില്‍ ആളുകളോട് ശഅബാന്‍ പതിനഞ്ച് നോമ്പെടുക്കണം എന്നാവശ്യപ്പെടുകയും ചെയ്യുന്നത് ചിലര്‍ കടത്തിക്കൂട്ടിയ ബിദ്അത്തുകളില്‍പ്പെട്ടതാണ്. 
ഏത് അമലുകളും സ്വീകരിക്കപ്പെടുന്നതിന് നിയ്യത്ത് പ്രധാനമായ ഒരു വിഷയമാണല്ലോ..
ശഅബാന്‍ പതിനഞ്ചിന് മാത്രം പ്രത്യേകമായ നോമ്പുണ്ട് എന്ന് വാദിക്കുകയും, ബറാഅത്ത് നോമ്പ് എന്ന നിയ്യത്തോടെ അത് അനുഷ്ട്ടിക്കുകയും ചെയ്താല്‍ അത് ബിദ് അത്താണ് .
 
ബറാത്ത് നോമ്പിനെ സാധൂകരിക്കാന്‍ തെളിവായി ചിലര്‍ ഉദ്ദരിക്കാറുള്ള ഹദീസ് ഇപ്രകാരമാണ്:




حَدَّثَنَا الْحَسَنُ بْنُ عَلِيٍّ الْخَلاَّلُ، حَدَّثَنَا عَبْدُ الرَّزَّاقِ، أَنْبَأَنَا ابْنُ أَبِي سَبْرَةَ، عَنْ إِبْرَاهِيمَ بْنِ مُحَمَّدٍ، عَنْ مُعَاوِيَةَ بْنِ عَبْدِ اللَّهِ بْنِ جَعْفَرٍ، عَنْ أَبِيهِ، عَنْ عَلِيِّ بْنِ أَبِي طَالِبٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ "‏ إِذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا يَوْمَهَا ‏.‏ فَإِنَّ اللَّهَ يَنْزِلُ فِيهَا لِغُرُوبِ الشَّمْسِ إِلَى سَمَاءِ الدُّنْيَا فَيَقُولُ أَلاَ مِنْ مُسْتَغْفِرٍ فَأَغْفِرَ لَهُ أَلاَ مُسْتَرْزِقٌ فَأَرْزُقَهُ أَلاَ مُبْتَلًى فَأُعَافِيَهُ أَلاَ كَذَا أَلاَ كَذَا حَتَّى يَطْلُعَ الْفَجْرُ ‏"‏ ‏.‏Hadith 1388

 "ശഅബാന്‍ പാതിയായാല്‍ (അഥവാ പതിനഞ്ചായാല്‍) അതിന്‍റെ രാവ് നിങ്ങള്‍ നിന്ന് നമസ്കരിക്കുകയും, അതിന്‍റെ പകല്‍ നിങ്ങള്‍ നോമ്പെടുക്കുകയും ചെയ്യുക".  ഇബ്നു മാജയാണ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

പക്ഷെ ഈ ഹദീസ് موضوع ആയ ഹദീസ്, അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ് എന്നാണ് മുഹദ്ദിസീങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

(10024) - أبو بكر بن عبد الله [ق] بن أبي سبرة المدني القاضي الفقيه.
عن الأعرج، وعطاء بن أبي رباح.
وعنه عبد الرزاق، وأبو عاصم، وجماعة.
ضعفه البخاري، وغيره.

الكتاب: ميزان الاعتدال (4/503)
الذَهَبي، شمس الدين (673 هـ - 748هـ، 1275م - 1347م).
 



1308 -[14] (مَوْضُوع)
وَعَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " إِذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا يَوْمَهَا [ص:410] فَإِنَّ اللَّهَ تَعَالَى يَنْزِلُ فِيهَا لِغُرُوبِ الشَّمْسِ إِلَى السَّمَاءِ الدُّنْيَا فَيَقُولُ: أَلَا مِنْ مُسْتَغْفِرٍ فَأَغْفِرَ لَهُ؟ أَلَا مُسْتَرْزِقٌ فَأَرْزُقَهُ؟ أَلَا مُبْتَلًى فَأُعَافِيَهُ؟ أَلَا كَذَا أَلَا كَذَا حَتَّى يطلع الْفجْر ". رَوَاهُ ابْن مَاجَه

 الكتاب: مشكاة المصابيح
 التبريزي ( 000 - 741 هـ  = 000 - 1340 م)
 
 وضعيف الترغيب برقم (623).


 وقال الغلابي عن ابن معين ضعيف الحديث وقال ابن المديني كان ضعيفا في الحديث وقال مرة كان منكر الحديث,
  وقال ابن حبان كان ممن يروي الموضوعات عن الثقات لا يجوز الاحتجاج به
وقال الحاكم أبو عبد الله يروي الموضوعات عن الاثبات مثل هشام بن عروة وغيره.
الكتاب: تهذيب التهذيب  (12/28)
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
 

وَقَال صالح بْن أحمد بْن حنبل (1) ، عَن أبيه: أبو بكر مُحَمَّدِ ابْنِ عَبد اللَّهِ بْنِ أَبي سبرة يضع الحديث،
وَقَال عَبد اللَّهِ بْن أَحْمَد بْن حنبل (2) ، عَن أبيه: ليس بشيءٍ. كان يضع الحديث ويكذب 
الكتاب: تهذيب الكمال في أسماء الرجال (33/105)
الحافظ المزي (654 - 742 هـ = 1256 - 1341 م)
 

وقَال البُخارِيُّ (3) : ضعيف.
وَقَال في موضع آخر (4) : منكر الحديث.
الكتاب: تهذيب الكمال في أسماء الرجال (33/106)
الحافظ المزي (654 - 742 هـ = 1256 - 1341 م) 


قلت من جملَة الْأَحَادِيث الَّتِي رووها فِي لَيْلَة النّصْف مَا أخرجه أبن ماجة فِي سنَنه عَن عَليّ رضى الله عَنهُ أَن النَّبِي صلى الله عَلَيْهِ وَسلم قَالَ إِذا كَانَ لَيْلَة النّصْف من شعْبَان فَقومُوا لَيْلَتهَا وصوموا يَوْمهَا
وَعَن عَائِشَة رضى الله عَنْهَا عَن النَّبِي صلى الله عَلَيْهِ وَسلم أَن الله ينزل لَيْلَة النّصْف من شعْبَان الى السَّمَاء الدُّنْيَا فَيغْفر لاكثر من عدد شعر غنم بني كلب
وَعَن ابي مُوسَى رضى الله عَنهُ عَن رَسُول الله (صلى الله عَلَيْهِ وَسلم) قَالَ إِن الله ليطلع فِي لَيْلَة النّصْف من شعْبَان فَيغْفر لجَمِيع خلقه إِلَّا الْمُشرك أَو مُشَاحِن
وكل ذَلِك باسانيد ضِعَاف
الكتاب: الباعث على إنكار البدع والحوادث (1/37)
أبو شامة (599 - 665 هـ = 1202 - 1267 م)

"ശഅബാന്‍ പാതിയായാല്‍ (അഥവാ പതിനഞ്ചായാല്‍) അതിന്‍റെ രാവ് നിങ്ങള്‍ നിന്ന് നമസ്കരിക്കുകയും, അതിന്‍റെ പകല്‍ നിങ്ങള്‍ നോമ്പെടുക്കുകയും ചെയ്യുക".  ഇബ്നു മാജയാണ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  പക്ഷെ ഈ ഹദീസ് موضوع ആയ ഹദീസ്, അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ് എന്നാണ് മുഹദ്ദിസീങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല  ശഅബാന്‍ പതിനഞ്ച് പ്രത്യേകമായി നോമ്പ് നോല്‍ക്കുന്നതോ, അതിന്‍റെ രാവ് പ്രത്യേകമായി നിന്ന് നമസ്കരിക്കുന്നതോ പരാമര്‍ശിക്കുന്നതായി വന്ന എല്ലാ റിപ്പോര്‍ട്ടുകളും ഒന്നുകില്‍ കെട്ടിച്ചമക്കപ്പെട്ട മൗളൂആയ ഹദീസുകളോ അതല്ലെങ്കില്‍ ദുര്‍ബലമായ ളഈഫായ ഹദീസുകളോ ആണ് എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.  ഇമാം ഇബ്നുല്‍ ജൗസി (റ)  തന്‍റെ കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍ പരാമര്‍ശിക്കുന്ന (كتاب الموضوعات) എന്ന ഗ്രന്ഥത്തില്‍ പേജ് 440 മുതല്‍ 445 വരെയുള്ള ഭാഗത്തും, പേജ് 1010 മുതല്‍ 1014 വരെയുള്ള ഭാഗത്തും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 
അതുപോലെ ബൈഹഖി തന്‍റെ (شعب الإيمان) എന്ന ഗ്രന്ഥത്തിലും (ഹദീസ് 3841) , ഇമാം അബുല്‍ഖത്താബ് ബ്ന്‍ ദഹിയ (أداء ما وجي) എന്ന ഗ്രന്ഥത്തിലും (പേജ് : 79- 80) , ഇമാം അബൂ ശാമ അശാഫിഇ (الباعث على إنكار البدع والحوادث) എന്ന ഗ്രന്ഥത്തിലും പേജ് : 124 - 137  ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായി നോമ്പ് അല്ലെങ്കില്‍ നമസ്കാരം എന്നിവ പറയുന്നതായി വന്ന ഹദീസുകള്‍ എല്ലാം കെട്ടിച്ചമക്കപ്പെട്ടതോ ദുര്‍ബലമായതോ ആയ ഹദീസുകള്‍ ആണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.


അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ച അയ്യാമുല്‍ ബീള് എന്ന നിലക്കോ, ശഅബാനിലെ ഏറിയ ഭാഗവും നോമ്പെടുക്കുക എന്നതിന്‍റെ ഭാഗമായോ നബി (സ) യുടെ സുന്നത്തനുസരിച്ച് ശഅബാന്‍ മാസത്തിലെ പതിനഞ്ച് അടക്കമുള്ള ദിനങ്ങളില്‍ നോമ്പ് സുന്നത്താണ് എന്നിരിക്കെ , നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ലാത്ത ഒരു പ്രത്യേക പ്രാധാന്യം പതിനഞ്ചിലെ നോമ്പിന് മാത്രം കല്പിച്ച് അന്ന് പ്രത്യേകമായി നോമ്പ് നോല്‍ക്കല്‍ ബിദ്അത്താണ്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. നമ്മുടെ ഉമ്മ മഹതി ആഇശ (റ) നബി (സ) യില്‍ നിന്നും ഉദ്ദരിച്ച പ്രസിദ്ധമായ ഹദീസില്‍ ഇപ്രകാരം കാണാം:

من عمل عملا ليس عليه أمرنا فهو رد


"നമ്മുടെ കല്പനയില്ലാത്ത ഒരു കാര്യം ഒരാള്‍ (മതത്തിന്‍റെ) പേരില്‍ അനുഷ്ടിച്ചാല്‍ അത് മടക്കപ്പെടുന്നതാണ്" - [متفق عليه]. അഥവാ അത് അസ്വീകാര്യമായിരിക്കും എന്നതോടൊപ്പം അതവന്‍റെ മേല്‍ ശിക്ഷയായി മടങ്ങുന്നതാണ്.


രണ്ട്: ചില ആളുകള്‍ അനുഷ്ടിക്കുന്ന ശഅബാന്‍ പതിനഞ്ചിന്‍റെ രാവിലെ 'സ്വലാത്തുല്‍ അല്‍ഫിയ' എന്ന നമസ്കാരം യാതൊരു പ്രമാണവുമില്ലാത്ത മറ്റൊരു ബിദ്അത്താണ്. ശഅബാന്‍ പതിനഞ്ചിന് നൂറ് റകഅത്ത് നമസ്കരിക്കുകയും അതില്‍ ഓരോ റകഅത്തിലും 10 വീതം തവണ സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുകയും ചെയ്യുന്ന പ്രത്യേക നമസ്കാരമാണ് അത്. അതിനെക്കുറിച്ച് ഇമാം നവവി (റ) പറയുന്നു:

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله 

" സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും  മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." - [അല്‍മജ്മൂഅ് : 3/548].


മൂന്ന്: ശഅബാന്‍ പതിനഞ്ചാം രാവില്‍ പ്രത്യേകം എണ്ണം സൂറത്തു യാസീന്‍ പാരായണം ചെയ്യല്‍. ഇത് പ്രമാണബദ്ധമായി സ്ഥിരപ്പെടാത്ത ഒരു കാര്യമാണ്. യാതൊരുവിധ ഹദീസും ഇതുമായി ബന്ധപ്പെട്ട് സ്ഥിരപ്പെട്ട് വന്നിട്ടില്ല. അതുപോലെ ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ ഇശാ നമസ്കാരത്തിന് പ്രത്യേകമായി സൂറത്തുല്‍ യാസീന്‍ പാരായണം ചെയ്യല്‍. അങ്ങനെ ഇന്ന നമസ്കാരത്തിന് ഇന്ന സൂറത്ത് നിങ്ങള്‍ പ്രത്യേകമായി പാരായണം ചെയ്യണം എന്ന് പഠിപ്പിക്കേണ്ടത് അല്ലാഹുവിന്‍റെ റസൂലാണ്.  റസൂല്‍ കരീം (സ) യില്‍ നിന്നും അങ്ങനെ യാതൊന്നും തന്നെ ഹദീസുകളില്‍ വന്നതായി കാണാന്‍ സാധിക്കില്ല. ചില ആളുകള്‍ ഇതോടൊപ്പം ആരൊക്കെയോ കെട്ടിയുണ്ടാക്കിയ മൗലിദ് കിതാബുകള്‍ ഏടുകള്‍ തുടങ്ങിയവയും പാരായണം ചെയ്യുന്നു. പലതിലും ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വമായി തൗഹീദിന് ഘടകവിരുദ്ധമായ വരികളും ഉള്‍ക്കൊള്ളുന്നു. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. അറിവില്ലായ്മ കൊണ്ടും തെറ്റിദ്ധാരണ കൊണ്ടും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ആളുകള്‍ക്ക് അല്ലാഹു ഹിദായത്ത് നല്‍കുമാറാകട്ടെ.  ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് അല്ലാഹുവിന്‍റെ അനുഗ്രഹവും രിസ്കും ഇറങ്ങുകയല്ല. മറിച്ച് അവന്‍റെ ശാപമാണ് ലഭിക്കുക. കാരണം അല്ലാഹുവിന്‍റെ മതത്തില്‍ അനാചാരങ്ങള്‍ കടത്തിക്കൂട്ടുക എന്നത് അത്യധികം ഗൗരവപരമായ പാതകമാണ്.



നാല്:  ശഅബാന്‍ പതിനഞ്ച് ആഘോഷിക്കല്‍ അനാചാരങ്ങളില്‍പ്പെട്ടതാണ്. നമ്മുടെ മാതൃകയായ റസൂല്‍ കരീം (സ) നമുക്ക് പഠിപ്പിച്ച് തന്നത് മൂന്ന്‍ ആഘോഷങ്ങളാണ്.  ഈദുല്‍ അള്ഹാ , ഈദുല്‍ ഫിത്വര്‍ , അതുപോലെ വെള്ളിയാഴ്ച ദിവസം ഇതല്ലാത്ത മറ്റൊരു ഈദ് മതത്തിലില്ല. അതുകൊണ്ടുതന്നെ ശഅബാന്‍ പതിനഞ്ചാം രാവില്‍ മധുരം കൊടുത്തും പ്രത്യേകം ഭക്ഷണം പാകം ചെയ്തുമെല്ലാം ആഘോഷിക്കുന്നത് ബിദ്അത്താണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ, സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി യാതൊരു തെളിവുമില്ല. മതത്തില്‍ പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടുന്നതില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

ലജ്നതുദ്ദാഇമയുടെ ഫത്വയില്‍ ഇപ്രകാരം കാണാം: " ലൈലത്തുല്‍ ഖദ്റോ അതുപോലുള്ള മറ്റു രാവുകളോ ആഘോഷിക്കരുത്. അതുപോലെ ഏതെങ്കിലും പ്രത്യേക അവസരങ്ങളില്‍ ഉദാ: ശഅബാന്‍ പതിനഞ്ചാം രാവ്, ഇസ്റാഅ് മിഅ്റാജ് , മൗലിദുന്നബവി തുടങ്ങിയ ആഘോഷങ്ങള്‍ നിഷിദ്ധമാണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ (സ) സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ടിട്ടില്ല. "നമ്മുടെ മതത്തില്‍ ഇല്ലാത്ത ഒരു കാര്യത്തെ (മതത്തിന്‍റെ പേരില്‍) ആരെങ്കിലും കടത്തിക്കൂട്ടിയാല്‍ അത് മടക്കപ്പെടുന്നതാണ്" എന്ന് അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടുമുണ്ട്." - [ഫതാവ ലജ്നതുദ്ദാഇമ : 2/257-258].


അഞ്ച്: ആയുസ് വര്‍ദ്ധിക്കാനും, അപകടങ്ങള്‍ നീങ്ങാനും പ്രത്യേകമായി ശഅബാന്‍ പതിനഞ്ചാം രാവില്‍ ആറു റകഅത്തുകള്‍ നമസ്കരിക്കല്‍. ഇതും അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടില്ലാത്ത മറ്റാരോ കടത്തിക്കൂട്ടിയ ബിദ്അത്താണ്.  

ഇത്തരം പുത്തന്‍ ആചാരങ്ങള്‍ എല്ലാം വെടിഞ്ഞ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ജീവിതത്തില്‍ പകര്‍ത്തി  ജീവിക്കാന്‍ ഓരോരുത്തരും പരിശ്രമിക്കുക. ഒരാള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ചെയ്യാന്‍ മാത്രം സുന്നത്തുകള്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) തന്നെ പഠിപ്പിച്ചിട്ടുണ്ട്. അതിലേക്ക് പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടേണ്ടതില്ല. നിങ്ങള്‍ ആലോചിച്ച് നോക്ക് ഒരാള്‍ അമല്‍ വര്‍ദ്ധിപ്പിക്കാനും പ്രതിഫലം ആഗ്രഹിക്കാനും ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ ശഅബാന്‍ പൂരിഭാഗവും നോമ്പ് പിടിച്ചുകൊള്ളട്ടെ. അതാണ്‌ റസൂല്‍ (സ) ചര്യ. അത് ഒരു പതിനഞ്ചിന് മാത്രം പരിമിതപ്പെടുത്തുന്നത് എന്തിന്. ഇനി സാധിക്കില്ലയെങ്കില്‍ അയാള്‍ അയ്യാമുല്‍ ബീള് അതായത് 13, 14, 15 ദിനങ്ങള്‍ നോമ്പ് നോല്‍ക്കട്ടെ അതും റസൂല്‍ (സ) പഠിപ്പിച്ച സുന്നത്ത് ആണ്. മാത്രമല്ല ശഅബാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കുന്നതിനാണ് യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമാസങ്ങളില്‍ നോമ്പ് നോല്‍ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠത. കാരണം അവയെക്കാള്‍ ശഅബാനില്‍ അല്ലാഹുവിന്‍റെ റസൂല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. റജബിലെ നോമ്പിനാണ്  കൂടുതല്‍ ശ്രേഷ്ഠത എന്ന് പ്രചരിപ്പിക്കുന്ന ചിലരുടെ അറിവില്ലായ്മ മനസ്സിലാക്കാന്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.  അതുപോലെ രാത്രി നമസ്കാരം എല്ലാ രാവിലും ഉണ്ട്. അത് ജീവിതത്തിന്‍റെ ഭാഗമാക്കട്ടെ. അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും ഇഷ്ടപ്പെടുന്ന ഒരാള്‍ അതല്ലേ ചെയ്യേണ്ടത്. നബി (സ) യുടെ മാതൃകയല്ലേ നാം പിന്‍പറ്റേണ്ടത്. അല്ലാഹുതൗഫീഖ് നല്‍കട്ടെ. അല്ലാഹു പറയുന്നത് നോക്കൂ:


قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ


"( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ" - [ആലുഇംറാന്‍:31]. 
അഞ്ചാമതായി: ഒരു വിഷയം കൂടി സൂചിപ്പിച്ചുകൊണ്ട് ശഅബാന്‍ മാസത്തെ സംബന്ധിച്ചുള്ള ഈ ലേഖനം അവസാനിപ്പിക്കുകയാണ്. ശഅബാന്‍ മാസത്തിന്‍റെ പാതി പിന്നിട്ടാല്‍ പിന്നെ നോമ്പ് നോല്‍ക്കരുത് എന്ന് ഹദീസ് ഉണ്ടോ ?. അതിന്‍റെ വിവക്ഷ എന്താണ് ?. ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നബി (സ) നോമ്പ് നോറ്റിരുന്നു എന്ന ഹദീസുകളും ഈ ഹദീസും തമ്മില്‍ എങ്ങനെ യോജിപ്പിച്ച് മനസ്സിലാക്കാം എന്നെല്ലാം ചിലര്‍ സംശയം ഉന്നയിക്കാറുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്:
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : إذا بقي نصف من شعبان فلا تصوموه



അബൂ ഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " ശഅബാനിലെ പകുതി മാത്രം ബാക്കിയായാല്‍ നിങ്ങള്‍ നോമ്പ് പിടിക്കരുത്" - [തിര്‍മിദി: 749. അല്‍ബാനി: സ്വഹീഹ്]. 

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു: "അതിന്‍റെ പൊരുള്‍ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോല്‍ക്കാന്‍ തുടങ്ങരുത് എന്നതാണ്. എന്നാല്‍ ഒരാള്‍ ശഅബാന്‍ പൂര്‍ണമായോ പൂരിഭാഗമോ നോമ്പെടുത്താല്‍ അവന്‍ അവന് ആ സുന്നത്ത് ലഭിച്ചിരിക്കുന്നു." - [മജ്മൂഉ ഫതാവ: വോ: 25]. 



 അഥവാ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോറ്റു തുടങ്ങരുത്. എന്നാല്‍ ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നോമ്പെടുക്കണം എന്ന ഉദ്ദേശത്തോടെ നേരത്തെ നോമ്പ് നോറ്റു തുടങ്ങിയവര്‍ക്ക് പാതി പിന്നിട്ട ശേഷവും നോമ്പ് തുടരുന്നത് കുഴപ്പമില്ല. ആ നിലക്ക് തന്നെ മറ്റു ഹദീസുകളുമായി ഈ ഹദീസിന് യാതൊരു വൈരുദ്ധ്യവുമില്ല എന്ന് മനസ്സിലാക്കാം. അതുപോലെ ശഅബാന്‍ മാസത്തിന്‍റെ അവസാനത്തില്‍ റമളാന് ഒന്നോ രണ്ടോ ദിവസം മുന്‍പായി നിങ്ങള്‍ നോമ്പ് നോല്‍ക്കരുത്. എന്നാല്‍ ആരെങ്കിലും സാധാരണയായി നോമ്പ് നോറ്റു വരുന്നയാള്‍ ആണെങ്കില്‍ ആ നോമ്പുമായി പൊരുത്തപ്പെട്ട് വന്നാല്‍ ഉദാ: തിങ്കള്‍, വ്യാഴം സ്ഥിരമായി നോല്‍ക്കുന്നവരെപ്പോലെ അവര്‍ക്ക് നോല്‍ക്കാവുന്നതാണ് എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വസ്തുനിഷ്ടമായി മനസ്സിലാക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും, നബി (സ) യുടെ ചര്യ പിന്‍പറ്റി ജീവിച്ച് നേര്‍മാര്‍ഗത്തില്‍ മരണമാടയാനും അല്ലാഹു നമുക്കേവര്‍ക്കും തൗഫീഖ് നല്‍കട്ടെ ...

ബറാഅത്ത് രാവ്   ഖുർആനും സുന്നത്തും പഠിപ്പിക്കാത്തതും പിൽക്കാല ജനങ്ങളുണ്ടാക്കിത്തീർത്തതുമായ ബിദ്‌അത്തുകളിലൊന്നാണ്‌ ശഅ്ബാൻ15ന്‌"ബറാഅത്ത് രാവ്"എന്നപേരിൽ ഉണ്ടാക്കപ്പെട്ട ആഘോഷാചാരങ്ങൾ.
 പ്രധാനമായും ഈ രാവില്‍ പ്രത്യേക പോരിശയും പുണ്യവും പ്രതീക്ഷിച്ചു കൊണ്ട് മൂന്നു യാസീന്‍ പാരായണം ചെയ്തു കൊണ്ടിരിക്കുന്നു.  ഒന്നാമത്തെ യാസീന്‍ രിസ്ക്[ഭക്ഷണം]ലഭിക്കാനും, രണ്ടാമത്തേത് ആയുസ്സ് ദീര്‍ഘിച്ചുകിട്ടാനും മൂന്നാമത്തേത് പാപം പൊറുക്കാനുമാണ്.   ഈ രാവിനു ലൈലത്തുല്‍ ബറാഅത്ത് [പാപങ്ങളില്‍ നിന്നും മുക്തമാകുന്ന രാവ്] എന്നാണു പേരിട്ടിരിക്കുന്നത്.

  യാതൊരു അടിസ്ഥാനവുമില്ലാത്ത ചില സിദ്ധാന്തങ്ങളുടെ പിന്‍ബലത്തില്‍ ഈ രാവില്‍ പ്രത്യേക നമസ്കാരങ്ങളും നോമ്പും ആചരിച്ചു വരുന്നു.    
അൽ ഹാഫിദ്‌ ഇബ്നു റജബ്‌(റ)തന്റെ ഒരു ഗ്രന്ഥത്തിൽ ശഅബാൻ വിഷയകമായി ചില അഭിപ്രായങ്ങൾ പറഞ്ഞതായി കാണാം.  എന്നാൽ ഈ അഭിപ്രായത്തിന്‌ അടിസ്ഥാനമില്ലെന്നതാണ്‌ പണ്ഡിത വീക്ഷണം.
ദുർബ്ബലവും അപരിചിതവുമാണ്‌ ഇത്തരം വീക്ഷണങ്ങൾ. കാരണം ശറഇയായ തെളിവുകൾ കൊണ്ട്‌ സ്ഥിരപ്പെട്ടിട്ടില്ലാത്ത ഒന്നും തന്നെ അല്ലാഹുവിന്റെ മതത്തിൽ നിയമമാണെന്ന്‌ ഒരു മുസ്ലിമിന് പറയാവതല്ല.

നബി(സ്വ) പറയുന്നു:  من عمل عملاً ليس عليه أمرنا فهو رد  "നമ്മുടെ കൽപ്പനയില്ലാത്ത വല്ലതും ആരെങ്കിലും(മതത്തിന്റെ പേരിൽ)ചെയ്താൽ അത്‌ തള്ളപ്പെടേണ്ടതാകുന്നു." 

ശാമുകാരായ ചില താബിഉകളാണ് ബറാഅത്ത് രാവ് [ശഅബാൻ പാതിരാവ് ] എന്ന അനാചാരത്തിന്റെ വക്താക്കള്‍ എന്ന് ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇബ്നു ഹജറുല്‍ ഹൈത്തമി അദ്ധേഹത്തിന്റെ ഫതാവല്‍ കുബ്റയില്‍ [2:80,81]രേഖപ്പെടുത്തുന്നു. 

ഇതിനുവേണ്ടി വാദിക്കുന്നവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പല അനാചാരങ്ങള്‍ക്കും അവര്‍ തന്നെ അംഗീകരിക്കുന്ന പ്രമുഖ ഇമാമുകളുടെ പിന്‍ബലം പോലും ഇല്ല എന്നതാണ് വസ്തുത. മുസ്ലിംസമൂഹം ഇമാം ശാഫിഈ(റ)കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ആദരിക്കുന്ന പണ്ഡിതനാണ് ഇമാം നവവി(റ).
അദ്ധേഹത്തിന്റെ ഗുരുനാഥനും മാലികി മദ്ഹബ് പണ്ഡിതനുമായ ഇമാം അബൂശാമ(റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക : 
സൈദ്ബ്നു അസ്ലമില്‍ നിന്നും ഇബ്നു വല്ലഹ് (റ) ഉദ്ധരിച്ചിരിക്കുന്നു:
"നമ്മുടെ കര്‍മശാസ്ത്രപണ്ഡിതന്മാരില്‍ നിന്നോ മതനേതാക്കളില്‍ നിന്നോ ഒരാളും തന്നെ ശഅബാന്‍ പാതിരാവിന്‍റെ (പുണ്യത്തിലേക്ക്)തിരിഞ്ഞു നോക്കുക പോലും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിട്ടില്ല.മറ്റുള്ള രാവുകളേക്കാള്‍(ശഅബാന്‍ പാതിരാവിനു)അവര്‍ യാതൊരുവിധ ശ്രേഷ്ഠതയും കല്‍പ്പിക്കാരുണ്ടായിരുന്നില്ല." [കിതാബുല്‍ ബാഇസ് പേജ് 125,അല്‍ ബിദഅ-പേജ്:46]
ഇമാം അബൂശാമ(റ) ഇബ്നു ദഹ്യയില്‍ നിന്നും വീണ്ടും ഉദ്ധരിക്കുന്നു:  "ശഅബാന്‍ പാതിരാവിന്‍റെ ശ്രേഷ്ടതയെക്കുറിച്ച് വന്നിട്ടുള്ള ഒരൊറ്റ ഹദീസും സ്വഹീഹല്ല. അതിനാല്‍ അല്ലാഹുവിന്‍റെ അടിമകളെ, ഹദീസുകള്‍ നിര്‍മ്മിച്ചുണ്ടാക്കുന്നവരെക്കുറിച്ചു നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിങ്ങള്‍ക്കവര്‍ ഹദീസുകള്‍ ഉദ്ധരിച്ചുതരുന്നത് നന്മയിലേക്ക് നയിക്കുക എന്ന ലക്‌ഷ്യംവച്ച് കൊണ്ടായിരിക്കും. അഎന്നാല്‍ ഒരു നന്മ പ്രവൃത്തിപദത്തില്‍ കൊണ്ടുവരണമെങ്കില്‍ അത് അല്ലാഹുവിന്‍റെ റസൂലില്‍ നിന്നും ചര്യയായി വരേണ്ടതുണ്ട്. ഒരു കാര്യം വ്യാജ്യമാണെന്ന് സ്ഥിരപ്പെട്ടുകഴിഞ്ഞാല്‍ അത് മതചര്യയില്‍ നിന്നും പുറത്ത് പോയി."💠 [കിതാബുല്‍ ബാഇസ്-പേജ്: 127]

അബൂബക്കർ അൽ ത്വർത്വൂശി(റ)തന്റെ الحوَادِثُ وَالْبِدَعُ എന്ന ഗ്രന്ഥത്തിൽ പറയുന്നു:  "നമ്മുടെ ശൈഖുമാരിലോ കർമ്മശാസ്ത്ര പണ്ഡിതരിലോ പെട്ട ആരെങ്കിലും ശഅ്ബാൻ 15ലേക്ക്‌ തിരിഞ്ഞു നോക്കുന്നതായി(അതിനെ പരിഗണിക്കുന്നതായി)നാം കണ്ടിട്ടില്ല. മറ്റു മാസങ്ങളെക്കാൾ ശഅ്ബാനിന്‌ യാതൊരു പ്രാധാന്യവും അവർ നൽകാറുണ്ടായിരുന്നില്ല".
ഈ ദിവസം നബി(സ്വ) ബഖീഇലെ ശ്മശാനത്തിലേക്ക്‌ പോവാറുണ്ടായിരുന്നുവെന്നും, ആ രാത്രിയിൽ അല്ലാഹു ഒന്നാം ആകാശത്തേക്ക്‌ ഇറങ്ങുമെന്നും,കൽബ്‌ ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെയത്ര എണ്ണം പാപങ്ങൾ അല്ലാഹു ആ രാത്രിയിൽ പൊറുത്തുകൊടുക്കുമെന്നും ഇമാം തിർമിദിയുടേതായി ആയിശ(റ)യിൽ നിന്ന്‌ വന്ന ഹദീസും സ്വഹീഹല്ല. 
അതും ബലഹീനവും ഇടയിൽ മുറിഞ്ഞുപോയതുമാണ്‌. 

അൽഹാഫിദുൽ ഇറാഖീ പറയുന്നു:  "ശഅ്ബാൻ 15നെക്കുറിച്ചുള്ള ഹദീസുകൾ നബി(സ്വ)യുടെ പേരിൽ കളവ്‌ കെട്ടിപ്പറഞ്ഞതാകുന്നു".

'ബറാഅത് രാവ്'എന്ന് നാമകരണം ചെയ്തുകൊണ്ട് ഈ രാവില്‍ നടത്തപ്പെടുന്ന പ്രത്യേക നോമ്പിനെയും നമസ്കാരങ്ങളെയും കുറിച്ച് നിരവധി പണ്ഡിതന്മാര്‍ അവയൊക്കെ ബിദ്അത്തുകളാണെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 ഇമാം ശാത്വബിയുടെ ഒരു പ്രസ്താവന ശ്രദ്ധിക്കുക:  "ശഅബാന്‍ പകുതിയില്‍ പകല്‍ നോമ്പനുഷ്ടിക്കുക, രാത്രി നമസ്കാരം നിര്‍വഹിക്കുക പോലുള്ള മതത്തില്‍ പ്രത്യേകമായി സമയം നിര്‍ണ്ണയിക്കുകയോ കല്പ്പിക്കുകയോ ചെയ്യാത്ത ആരാധനകള്‍ അനുഷ്ടിക്കല്‍ അനാചാരങ്ങളില്‍പെട്ടതാണ്."💠 [അല്‍ ഇഅ'തിസാം1:53]

  അല്ലാമാ ശൗകാനി(റ)തന്റെ مُخْتَصَر എന്ന ഗ്രന്ഥത്തിൽ പറയുന്നു:  "ശഅ്ബാൻ പകുതിക്കുള്ള നമസ്കാരം കളവാണ്‌."

 അപ്രകാരം തന്നെ അലി(റ)വിൽ നിന്നും ഇബ്നു ഹിബ്ബാൻ ഉദ്ധരിക്കുന്നു:  "'ശഅ്ബാൻ15ന്റെ രാത്രി നിങ്ങൾ നിന്ന്‌ നമസ്കരിക്കുകയും പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുക’എന്ന ഹദീസ്‌ ദുർബ്ബലമാണ്‌."  

ഇമാം‘ലാലികാഇ’ പറയുന്നു:  "ഓരോ റക്അത്തിലും പത്ത്‌ പ്രാവശ്യംവീതം ‘ഇഖ്ലാസ്‌’ ഓതിക്കൊണ്ട്‌ നമസ്കരിക്കണമെന്ന്‌ പറയപ്പെട്ട മൂന്ന്‌ റിപ്പോർട്ടുകളിലും ദുർബ്ബലരും മജ്ഹൂലുകളുമുണ്ട്‌.മുപ്പത്‌ ഇഖ്ലാസുകളോടെ പന്ത്രണ്ട്‌ റക്അത്ത്‌ നമസ്കരിക്കണമെന്നതും, പതിനാല്‌ നമസ്കരിക്കണമെന്നതും കള്ള റിപ്പോർട്ടുകളാണ്‌.ഈ റിപ്പോർട്ടുകളിൽ ചില കർമ്മശാസ്ത്ര പണ്ഡിതരും മറ്റും വഞ്ചിതരായിട്ടുണ്ട്‌. ശഅ്ബാൻ15ന്റെ നമസ്കാരത്തെക്കുറിച്ച്‌ വിവിധങ്ങളായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവ മുഴുവനും കളവും ബാത്വിലുമാണ്‌."    

ഇമാം നവവി തന്റെ المجموع എന്ന ഗ്രന്ഥത്തിൽ പറയുന്നു:  "റജബ്‌ മാസം ആദ്യത്തെ വെള്ളിയാഴ്ച മഗ്‌രിബ്നും ഇശാഇനും ഇടയിൽ റഗാഇബ്‌ എന്ന പേരിൽ നമസ്കരിക്കപ്പെടുന്ന പന്ത്രണ്ട്‌ റക്അത്ത്‌ നമസ്കാരവും,ശഅ്ബാൻ 15ന്‌ നിർവ്വഹിക്കപ്പെടുന്ന നൂറ്‌ റക്അത്ത്‌ നമസ്കാരവും, ഇവ രണ്ടും വെറുക്കപ്പെട്ട ബിദ്‌അത്തുകളാകുന്നു. ‘ഖൂതുൽ ഖുലൂബ്‌, ഇഹ്‌യാ’ എന്നീ ഗ്രന്ഥങ്ങളിൽ ഇവ സ്മരിക്കപ്പെട്ടിട്ടുണ്ട്‌ എന്നുള്ളതും, നേരത്തെ പറയപ്പെട്ട കള്ള ഹദീസുകളും വഞ്ചിക്കപ്പെടാൻ ഇടയാക്കരുത്‌. കാരണം അവയൊക്കെത്തന്നെ ബാത്വിലാകുന്നു. ചില ഇമാമുകൾ ഇവയോട്‌ സദൃശമായി വിധി പറയുകയും അത്‌ ഉത്തമമാണെന്ന്‌ എഴുതുകയും ചെയ്തിട്ടുണ്ടെന്നത്‌ വഞ്ചിക്കപ്പെടാൻ ഇടയാക്കാതിരിക്കട്ടെ, അവരതിൽ തെറ്റു പറ്റിയവരാണ്‌"  (അൽ മജ്മൂഅ്‌).

  ശാമുകാരായ ചില താബിഉകള്‍ നിര്‍മ്മിച്ചുണ്ടാക്കിയ ശഅബാന്‍ മാസത്തിലെ ഈ അനാചാരങ്ങള്‍ ചില 'ഖുര്‍ആന്‍ തഫ്സീറുകളെപ്പോലും സ്വാധീനിച്ചു എന്നതാണ് വസ്തുത.  അതിനു ഉദാഹരണമാണ് ജലാലൈനി തഫ്സീര്‍. 

ഖുര്‍ആന്‍റെ ഭൂമുഖത്തെക്കുള്ള ആദ്യത്തെ അവതരണം റമദാന്‍ മാസം 'ലൈലത്തുല്‍ ഖദ്റിലാ' ണെന്നതില്‍ മുസ്ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല. 

അല്ലാഹു പറയുന്നു :  "ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍." [വി.ഖു.2:185 ]  

"തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു." [വി.ഖു.97:1] 

അല്ലാഹു ആ രാവിനെപ്പറ്റി ഒന്നുകൂടി വിശദീകരിക്കുന്നു:  "തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ്‌ നല്‍കുന്നവനാകുന്നു." [വി.ഖു.‍44:3]  

മേൽ വചനങ്ങളിൽ പറഞ്ഞ റമദാനിലെ രാവ് ലൈലത്തുല്‍ ഖദര്‍, ലൈലതുന്‍ മുബാറക്ക എന്നിവയെല്ലാം വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച ആദ്യ രാവിനെ സംബന്ധിച്ചാണ്.  ഈ വിഷയത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ കാര്യമായ യാതൊരുവിധ തര്‍ക്കവുമില്ല.  എന്നാല്‍ ജലാലൈനി തഫ്സീറുകാര്‍ ഖുര്‍ആന്‍ ആദ്യമായി അവതരിപ്പിച്ചത് ശഅബാന്‍ പാതിരാവിലാണെന്ന ഒരു സംശയം രേഖപ്പെടുത്തിവെച്ചു. 

സൂറത്ത് ദുഖാനിലെ മൂന്നാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ ഇങ്ങനെ കാണാം: "(തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു). അഥവാ ലൈലത്തുല്‍ ഖദ്റില്‍ അല്ലെങ്കില്‍ ശഅബാന്‍ പാതിരാവില്‍." [ജലാലൈനി 2:652]

 ജലാലൈനിയിലെ ഈ പരാമര്‍ശം പ്രാമാണികരായ എല്ലാ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. 

ഇമാം റാസി(റ) രേഖപ്പെടുത്തുന്നു: "ലൈലത്തുല്‍ ഖദര്‍ സംഭവിച്ചത് റമദാനിലാണ്. പ്രസ്തുത രാവിലാണ് ഖുര്‍ആന്‍ ആദ്യമായി ഇറക്കപ്പെട്ടത്‌ എന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ ദുഖാന്‍ സൂറത്തില്‍ പറഞ്ഞ ലൈലതുന്‍ മുബാറക്ക ശഅബാന്‍ പാതിരാവാണെന്ന ചിലരുടെ വാദത്തിനു യാതൊരു തെളിവും അവരില്‍ നിന്നും ഞാന്‍ കണ്ടിട്ടില്ല." [തഫ്സീറുല്‍ കബീര്‍ 7:316]  ഇമാം   

ഇബ്നു കസീര്‍(റ) സൂറത്ത് ദുഖാനിലെ മൂന്നാം വചനം വിശദീകരിച്ചു കൊണ്ട് രേഖപ്പെടുത്തുന്നു : "ഖുര്‍ആനിന്‍റെ (ആദ്യാവതരണം)ശഅബാന്‍ പാതിരാവിലാണെന്നു വല്ലവനും പറഞ്ഞിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ തെളിവുകളില്‍ നിന്നും വളരെ വിദൂരമാണ്. അത് റമദാനിലാണെന്ന് വിശുദ്ധ ഖുര്‍ആന്‍ സുവ്യക്തമാക്കിയിരിക്കുന്നു." [ഇബ്നു കസീര്‍ 4:137]

 മതത്തിൽ പ്രവാചകൻ(സ) പഠിപ്പിച്ചിട്ടില്ലാത്തതും ജനങ്ങൾ ഉണ്ടാക്കുന്നതുമായ മുഴുവൻ കാര്യങ്ങളും പുത്തൻ നിർമ്മിതികളാണെന്നും അതെല്ലാം തള്ളപ്പെടേണ്ടതാണെന്നും ഖുർആനും പ്രവാചകമൊഴികളും വ്യക്തമാക്കുന്നു. അതുണ്ടാക്കിയവന്റെ ഉദ്ദേശ്യം നല്ലതായിരുന്നു എന്നുവെച്ച്‌ അത്‌ അനുവദനീയമാകുന്നില്ല.   സ്വഹാബിമാരും സലഫുകളായ മുൻ പണ്ഡിതൻമാരും ഇക്കാര്യം പ്രത്യേകം ഊന്നിപ്പറയുകയും ബിദ്‌അത്തുകൾക്കെതിരെ ജനങ്ങളെ താക്കീത്‌ ചെയ്യുകയും ചെയ്തിരുന്നു.  ഭിന്നതയുള്ള വിഷയങ്ങളിൽ ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കുകയാണ്‌ വിശ്വാസിയുടെ ബാധ്യത.  മതത്തിൽ കടത്തിക്കൂട്ടുന്നവർ അല്ലാഹുവിന്റെയും റസൂൽ(സ്വ)യുടെയും പേരിൽ കളവ്‌ കെട്ടിപ്പറയുകയാണ്‌ ചെയ്യുന്നത്‌. 

ആയിശ(റ)യിൽ നിന്നും നിവേദനം:  നബി(സ്വ) പറഞ്ഞു:  "നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) ആരെങ്കിലും വല്ലതും പുതുതായി ഉണ്ടാക്കിയാൽ അത്‌ തള്ളപ്പെടേണ്ടതാകുന്നു" (ബുഖാരി,മുസ്ലിം)

ജാബിർ(റ)വിൽ നിന്നും നിവേദനം:  നബി(സ്വ)ജുമുഅ ഖുതുബയിൽ ഇപ്രകാരം പറയാറുണ്ടായിരുന്നു:  "വർത്തമാനങ്ങളിൽ വെച്ച്‌ ഏറ്റവും ഉത്തമമായത്‌ അല്ലാഹുവിന്റെ ഗ്രന്ഥമത്രെ. ചര്യകളിൽ വെച്ച്‌ ഏറ്റവും ഉത്തമമായത്‌ മുഹമ്മദ്‌നബി(സ്വ)യുടെ ചര്യയാണ്‌.കാര്യങ്ങളിൽ വെച്ച്‌ ഏറ്റവും മോശമായത്‌ പുതുതായി ഉണ്ടാക്കപ്പെട്ടതാകുന്നു.എല്ലാ പുത്തൻ നിർമ്മിതികളും വഴികേടുമാകുന്നു"  (മുസ്ലിം)

 ഈ വിഷയകമായി ആയത്തുകളും ഹദീസുകളും അനേകമാണ്‌.  അവയൊക്കെത്തന്നെ അല്ലാഹു സുബ്ഹാനഹു വതആല ഈ മതത്തെ ഈ ഉമ്മത്തിന്‌ പൂർത്തിയാക്കിത്തന്നിരിക്കുന്നുവെന്നും, അവന്റെ അനുഗ്രഹം പൂർത്തിയാക്കിത്തന്നിരിക്കുന്നുവെന്നും വ്യക്തമാക്കുന്നവയാണ്‌.  അവന്റെ സന്ദേശങ്ങളെ വ്യക്തമായും പൂർണ്ണമായും എത്തിച്ച ശേഷമല്ലാതെ അല്ലാഹു അവന്റെ പ്രവാചകനെ മരിപ്പിച്ചിട്ടില്ല.

അല്ലാഹു പറയുന്നു:
  الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا 
”ഇന്നേ ദിവസം നിങ്ങൾക്ക്‌ നാം നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നിരിക്കുന്നു”  (അൽ മാഇദ:3) 


നമ്മുടെ നാട്ടില്‍ ബഹു ഭൂരിപക്ഷം ജനങ്ങളും പിന്തുടരുന്ന ശാഫിഈ  മദ്ഹബ് ലെ ഇമാമായ  അമീറുൽ മു അ്മിനീന ഫിൽ ഹദീസ്  എന്നപേരില്‍ പ്രശസ്തനായ ഇമാം ഇബ്നു ഹജറിൽ അസ്ഖലാനി പറയുന്നത് കാണുക.👇🏿👇🏿


اِشْتُهِرَ أَنَّ أَهْلَ العِلْمِ يَتَسَامَحُونَ فِي إِيرَادِ الأَحَادِيثِ فِي الفَضَائِلِ وَإِنْ كَان فِيهَا ضَعْفٌ، مَا لَمْ تَكُنْ مَوْضُوعَةً.  وَيَنْبَغِي مَعَ ذَلِكَ اِشْتِرَاطُ أَنْ يَعْتَقِدَ العَامِلُ كُون ذَلِكَ الحَدِيثُ ضَعِيفًا، وَأَنَّ لَا يُشْهِرَ بِذَلِكَ، لِئَلَّا يَعْمَلَ المَرْءُ بِحَدِيثٍ ضَعِيفٍ، فَيُشَرَّعُ مَا لَيْسَ بِشَرَعٍ، أَوْ يَرَاهُ بَعْضُ الجُهَّالِ فَيَظُنُّ أَنَّهُ سَنَةٌ صَحِيحَةٌ. وَقَدْ صَرَّحَ بِمَعْنَى ذَلِكَ الأُسْتَاذُ أَبُو مُحَمَّدٌ بِنِ عَبْد السَّلَامِ وَغَيْرُهُ. وَلِيَحَذَرِ المَرْءُ مِنْ دُخُولِهِ تَحْتَ قَوْلِهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " « مَنْ حَدَّثَ عَنِّى بِحَدِيثٍ وَهُوَ يَرَى أَنَّهُ كَذِبٌ فَهُوَ أَحَدُ الْكَذَّابِينَ ».. فَكَيْفَ بِمَنْ عَمِلَ بِهِ ؟!.. وَلَا فَرْقَ فِي العَمَلِ بِالحَدِيثِ فِي الأَحْكَامِ، أَوْ فِي الفَضَائِلِ، إِذْ الكُلُّ شَرَعٌ.. ــــ  تَبْيِينُ العَجَبِ بِمَا وَرَدَ فِي فَضْلِ رَجَبِ، لِلحَافِظِ اِبْنِ حَجَرٍ: ص ٣                                                                                          
പരിഭാഷ: 👇🏿👇🏿👇🏿

എന്നാല്‍ അല്‍പം ദുര്‍ബലതയുള്ള ഹദീസുകള്‍ -അവ നബി(സ)യുടെ പേരില്‍ കെട്ടിച്ചമച്ചതല്ലെങ്കില്‍- പുണ്യകര്‍മങ്ങളുടെ വിഷയത്തില്‍ ഉദ്ധരിക്കുന്നതില്‍ സഹിഷ്ണുത പുലര്‍ത്തുന്ന സമീപനമാണ് ചില പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുള്ളത്. എങ്കില്‍ കൂടി കർമമം ചെയ്യുന്നവർ മനുഷ്ടിക്കുന്നവര്‍ പ്രസ്തുത ഹദീസ് ദുര്‍ബലമാണെന്നുതന്നെ വിശ്വസിക്കല്‍ അനിവാര്യമായ ഉപാധിയാണ്. അതുപോലെ പ്രസ്തുത ഹദീസിന് പ്രചാരം കൊടുക്കാതിരിക്കേണ്ടതുമാണ്. ദുര്‍ബലമായ ഹദീസ് കൊണ്ട് ആളുകള്‍ കര്‍മം ചെയ്യാതിരിക്കാനും തദ്വാര ശര്‍അ് അനുശാസിക്കാത്ത  കാര്യം ശറഅ് ആയി ഗണിക്കപ്പെടാതിരിക്കാനും, അല്ലെങ്കില്‍ വിവരമില്ലാത്തവര്‍ അതു ശരിയായ സുന്നത്താണെന്ന് ധരിക്കാതിരിക്കാനും വേണ്ടിയാണ് അങ്ങനെ ചെയ്യേണ്ടി വരുന്നത്. അബൂ മുഹമ്മദ് ബിന്‍ അബ്ദിസ്സലാമിനെപ്പോലുള്ള ഗുരുവര്യന്മാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കളവാണെന്ന് മനസ്സിലാക്കി, 'എന്നില്‍നിന്നുള്ളതാണെന്ന വ്യാജേന ആരെങ്കിലും ഒരു ഹദീസ് പറഞ്ഞാല്‍ അവന്‍ കള്ളം പറയുന്നവരുടെ കൂട്ടത്തിലെ ഒരുവനായി' എന്ന തിരുവചനത്തിന്റെ മുന്നറിയിപ്പില്‍ പെട്ടുപോകുന്നത് അവനവന്‍ സൂക്ഷിച്ചുകൊള്ളട്ടെ. കേവലം പറയുന്നതിന്റെ കാര്യമാണിത്, എങ്കില്‍ പിന്നെ കര്‍മം ചെയ്യുന്നവന്റെ കാര്യമോ? ദുര്‍ബല ഹദീസനുസരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വിധി വിലക്കുകളുടെ വിഷയത്തിലോ, പുണ്യകര്‍മങ്ങളുടെ വിഷയത്തിലോ എന്ന വ്യത്യാസത്തിന്റെ പ്രശ്‌നം തന്നെയില്ല. കാരണം എല്ലാം ശര്‍ഈ കാര്യങ്ങള്‍ തന്നെ''.

 (തബ്‌യീനുല്‍ അജബി ബിമാ വറദ ഫീ ഫള്ലി റജബ്, പേജ്: 3).'

മേൽ പറയപ്പെട്ട ആയത്തുകൾ,ഹദീസുകൾ, പണ്ഡിതരുടെ ഉദ്ധരണികൾ എന്നിവയിൽ നിന്നും ശഅ്ബാൻ15ന്‌ പ്രത്യേകമായ നമസ്കാരം നോമ്പ്‌ പോലെയുള്ള ആചാരങ്ങൾ നടത്തുന്നത്‌ വെറുക്കപ്പെട്ട ബിദ്‌അത്താണെന്നും, പരിശുദ്ധ ദീനിൽ അവക്ക്‌ യാതൊരു അടിസ്ഥാനവുമില്ലെന്നും, മറിച്ച്‌ അതെല്ലാം തന്നെ സ്വഹാബത്തിന്റെ കാലശേഷം കടന്നുകൂടിയതാണെന്നും ഒരു സത്യാന്വേഷിക്ക്‌ വ്യക്തമാവുന്നതാണ്‌


ഇനി കേരളത്തിലെ സമസ്ത ക്കാര്‍ക്ക് മനസ്സിലാക്കാന്‍ പ്രത്യേകമായി മറ്റൊരു തെളിവ് കൂടി താഴെ കൊടുക്കുന്നു :








സമസ്തയുടെ പ്രസിടണ്ട് ആയിരുന്ന 
കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരുടെ ഫത്‌വ

ബറാഅത്ത് നോമ്പെന്ന പേരിൽ അറിയ പ്പെടുന്ന ശഅബാൻ 15 ലെ നോമ്പിനെ പ്പറ്റി ബഹുമാനപ്പെട്ട കണ്ണിയത്ത് ഉസ്താദിനോട് ചോദിക്കപ്പെട്ട ചോദ്യവും അതിന് ബഹുമാനപ്പെട്ടവർ നൽകിയ മറുപടിയുമാണ് ചുവടെ:👇🏿👇🏿👇🏿

❓❓ചോദ്യം 4:

ബറാഅത്തിന് പ്രത്യേക നോമ്പ് സുന്നത്താണെന്ന് തൃക്കരിപ്പൂരിലെ ഒരു മുസ്ല്യാർ വാദിക്കുന്നു. മറ്റൊരു മുസ്ല്യാർ സുന്നത്തില്ല എന്നും വാദിക്കുന്നു. ഈ വിഷയത്തിൽ ശാഫിഈ മദ്ഹബിന്റെ ബലപ്പെട്ട അഭിപ്രായവും തീരുമാനവും എഴുതിത്തരുവാൻ വിനീതമായി അപേക്ഷിച്ചു കൊള്ളുന്നു.

എന്ന്,

ടി.കെ .മൊയ്തു മുസ്ല്യാർ 1-10 - 78.

🅾ശൈഖുനായുടെ  മറുപടി: 👇🏿👇🏿👇🏿



وَأَمَّا صَوْمُ يَوْمِهَا فَهُوَ سُنَّةٌ مِنْ حَيْثُ كَوْنُهُ مِنْ جُمْلَةِ الْأَيَّامِ الْبِيضِ لَا مِنْ حَيْثُ خُصُوصُهُ وَالْحَدِيثُ الْمَذْكُورُ عَنْ ابْنِ مَاجَهْ ضَعِيفٌ
الكتاب: الفتاوى الفقهية الكبرى (2/80)
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)
മേൽ പറഞ്ഞ ഇബാറത് കൊണ്ട് ബറാഅത്തിന്റെ നോമ്പ് അയ്യാമുൽ ബീളിൽ (أَيَّامُ الْبِيضِ) പെട്ടതായ നിലക്ക് സുന്നത്താണെന്നല്ലാതെ സ്വന്തം ബറാഅത്തിന്റെ നോമ്പെന്ന നിലക്ക് സുന്നത്തില്ലെന്ന് സ്ഥിരപ്പെട്ടു. എന്നാൽ ഇബ്നുമാജ (റ) വിന്റെ സുന്നത്താണെന്നുള്ള ഹദീഥ് ളഈഫാണ്.

എന്ന്:

കണ്ണിയത്ത് അഹമ്മദ് മുസ്‌ല്യാർ (ഒപ്പ്)

പ്രസിഡണ്ട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ )
(ശൈഖുനാ കണ്ണിയത്ത് സ്മരണിക , റശീദിയ്യാ പ്രസിദ്ധീകരണം)


 യഥാർഥത്തിൽ ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇമാം ഇബ്നു ഹജരിൽ ഹൈതമി പണ്ടേ തന്നെ ഈ കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട് അതിങ്ങനെ വായിക്കാം.


وَأَمَّا صَوْمُ يَوْمِهَا فَهُوَ سُنَّةٌ مِنْ حَيْثُ كَوْنُهُ مِنْ جُمْلَةِ الْأَيَّامِ الْبِيضِ لَا مِنْ حَيْثُ خُصُوصُهُ وَالْحَدِيثُ الْمَذْكُورُ عَنْ ابْنِ مَاجَهْ ضَعِيفٌ

അപ്പോൾ ബറാ അത്ത് രാവിന്റെ പകലിൽ നോമ്പെടുക്കൽ ആ പകൽ അയ്യാമുൽ ബീള് (എല്ലാ അറബി മാസത്തിലേയും വെളുത്ത വാവും അതിന്റെ മുമ്പും പിമ്പുമായി ഓരോ രാവും കൂടി മൂന്നിന്റെ പകലുകൾ ) ന്റെ കൂട്ടത്തിൽ പെട്ടതാണെന്ന നിലക്ക് സുന്നത്താകുന്നു. ആ പകലിന്റെ കൂട്ടത്തിൽ പെട്ടതാണെന്ന നിലക്ക് സുന്നത്താകുന്നു. ആ പകലിന്റെ പ്രത്യേകതയിലല്ല . ഇബ്നു മാജയുടെ ഹദീസ് ബാലിശമാണ് (2/38)- ( അല്‍ ഫതാവല്‍ കുബ്റയുടെ രണ്ടാം വാള്യം വ്രതം എന്ന അദ്ധ്യായം)



وَجَمِيعُ مَا رُوِيَ مِنْ الْأَحَادِيثِ الْمُشْتَهِرَةِ فِي فَضَائِلِ هَذِهِ اللَّيْلَةِ وَلَيْلَةِ نِصْفِ شَعْبَانَ بَاطِلٌ كَذِبٌ لَا أَصْلَ لَهُ وَإِنْ وَقَعَ فِي بَعْضِ كُتُبِ الْأَكَابِرِ كَالْإِحْيَاءِ لِلْغَزَالِيِّ وَغَيْرِهِ.
الكتاب: الفتاوى الفقهية الكبرى (١/١٨٤)
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)
റജബ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച രാത്രിയുമായി ശ്രേഷ്ടതയുമായി ബന്ധപ്പെട്ട മുഴുവന്‍ ഹദീസുകളും, അതുപോലെ ശഹബാന്‍ 15 രാവുമായി ബന്ധപ്പെട്ട സകല ഹദീസുകളും ബാത്വിലാണ്, കളവാണ്, യാതൊരു അടിസ്ഥാനവും ഇല്ല, ഇമാം ഗസാലി യെ പോലെയുള്ള ധാരാളം മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ ഇത് വന്നിട്ടുണ്ടെങ്കില്‍ പോലും.


⛔⛔⛔


وَصَلَاةُ لَيْلَةِ النِّصْفِ مِنْ شَعْبَانَ مِائَةَ رَكْعَةٍ بِدْعَتَانِ قَبِيحَتَانِ مَذْمُومَتَانِ
الكتاب: الفتاوى الفقهية الكبرى (2/80)
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)

ശഹബാന്‍ 15 രാവിലെ  നൂറു റകഅത്ത്  നമസ്ക്കാരം ബിദ്അത്ത് ആണ്, ഏറ്റവും മോശപ്പെട്ടതാണ്, കുറ്റപ്പെടുത്തേണ്ട അല്ലെങ്കിൽ വിമർശിക്കപ്പെടേണ്ടതാണു.

⛔⛔⛔


ബഹുമാനപ്പെട്ട കണ്ണിയത്ത് ഉസ്താദിന്റെ ഈ ഫത്‌വയിൽ നിന്ന് താഴെപ്പറയുന്ന കാര്യങ്ങൾ വ്യക്തമാവുന്നു:


1. ബറാഅത്ത് നോമ്പ് എന്ന ഒരു നോമ്പ് സുന്നത്തില്ല.

2. എന്നാൽ എല്ലാ മാസവും മധ്യത്തിലെ പൂർണചന്ദ്രൻ ദൃശ്യമാവുന്ന 13, 14, 15 എന്നീ മൂന്നു ദിവസങ്ങളിൽ (أَيَّامُ الْبِيضِ) നോമ്പനുഷ്ഠിക്കൽ സുന്നത്താണെന്ന കാര്യം സ്വീകാര്യ യോഗ്യവും പ്രബലവുമായ  ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്.

ആ ഗണത്തിൽപ്പെടുത്തി ശഅബാൻ 15നും നോമ്പെടുക്കാവുന്നതാണ്. ഇത് പക്ഷെ ഒരു ശഅബാനിൽ മാത്രം പരിമിതമായ നോമ്പല്ല താനും, പ്രത്യുത മറ്റെല്ലാ മാസങ്ങളിലും ഉള്ള അതേ പ്രത്യേകതയും പുണ്യവും മാത്രമേ ഇതിനും ഉള്ളൂ.

3. ശഅബാൻ 15 ന് പ്രത്യേകം നോമ്പ് സുന്നത്താണെന്ന് കുറിക്കുന്ന ഹദീസ് ഇമാം ഇബ്നു മാജ ഉദ്ധരിച്ചിട്ടുണ്ട്. അതു പക്ഷെ ദുർബലമാകയാൽ സ്വീകാര്യമല്ല. ദഈഫായ ഹദീസ് വച്ച് ഒരു കാര്യം സുന്നത്താണെന്ന് വെക്കാൻ നിർവാഹമില്ല. അതിനുള്ള വകുപ്പുമില്ല.

ദുർബലമായ ഹദീസു വച്ച് ഫളാഇലുൽ അഅ്മാൽ (فَضَائِل الْأَعْمَالِ) എന്ന ഗണത്തിൽ പ്പെടുത്തി ആ നോമ്പ് സുന്നത്താണെന്ന് വിധികൽപ്പിക്കാൻ കണ്ണിയത്ത് ഉസ്താദ് തയ്യാറായില്ല. ദീനിൽ ഒരു കാര്യം സുന്നത്താണെന്ന് വിധിക്കാൻ ദുർബലമായ ഹദീസുകൾ മതി എന്നത് കണ്ണിയത്ത് ഉസ്താദ് അംഗീകരിക്കുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഫത്വയിൽ അത് വച്ച് ശഅബാൻ 15 ന് പ്രത്യേകം സുന്നത്തുണ്ടെന്നും അതിന് തെളിവായി ഇസ്ലമാ ജയുടെ ഈ ഹദീസ് ഉദ്ധരിക്കുകയും ചെയ്യു മായിരുന്നു. എന്നാൽ അദ്ദേഹം അത് ചെയ്തില്ല.

ചുരുക്കത്തിൽ ശറഇൽ ഒരു വിധി ( വാജിബ്, ഹറാം, സുന്നത്ത്, മക് റൂഹ് തുടങ്ങിയ വിധികൾ) സ്ഥിരപ്പെടാൻ ദഈ ഫായ ഹദീസ് പോരാ എന്ന ഉസൂലിന്റെ ഉലമാക്കൾ പഠിപ്പിച്ചത് ഒന്നുകൂടി ബലപ്പെട്ടു എന്നർഥം.

🅾ശാഫിഈ  മദ്ഹബ് ലെ തന്നെ ഇമാമായ  അമീറുൽ മു അ്മിനീന ഫിൽ ഹദീസ്  എന്നപേരില്‍ പ്രശസ്തനായ ഫത്ഹുൽ ബാരിയുടെ കർതാവ് ഇമാം ഇബ്നു ഹജറിൽ അസ്ഖലാനി പറയുന്നത് കാണുക.👇🏿👇🏿


اِشْتُهِرَ أَنَّ أَهْلَ العِلْمِ يَتَسَامَحُونَ فِي إِيرَادِ الأَحَادِيثِ فِي الفَضَائِلِ وَإِنْ كَان فِيهَا ضَعْفٌ، مَا لَمْ تَكُنْ مَوْضُوعَةً.  وَيَنْبَغِي مَعَ ذَلِكَ اِشْتِرَاطُ أَنْ يَعْتَقِدَ العَامِلُ كُون ذَلِكَ الحَدِيثُ ضَعِيفًا، وَأَنَّ لَا يُشْهِرَ بِذَلِكَ، لِئَلَّا يَعْمَلَ المَرْءُ بِحَدِيثٍ ضَعِيفٍ، فَيُشَرَّعُ مَا لَيْسَ بِشَرَعٍ، أَوْ يَرَاهُ بَعْضُ الجُهَّالِ فَيَظُنُّ أَنَّهُ سَنَةٌ صَحِيحَةٌ. وَقَدْ صَرَّحَ بِمَعْنَى ذَلِكَ الأُسْتَاذُ أَبُو مُحَمَّدٌ بِنِ عَبْد السَّلَامِ وَغَيْرُهُ. وَلِيَحَذَرِ المَرْءُ مِنْ دُخُولِهِ تَحْتَ قَوْلِهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " « مَنْ حَدَّثَ عَنِّى بِحَدِيثٍ وَهُوَ يَرَى أَنَّهُ كَذِبٌ فَهُوَ أَحَدُ الْكَذَّابِينَ ».. فَكَيْفَ بِمَنْ عَمِلَ بِهِ ؟!.. وَلَا فَرْقَ فِي العَمَلِ بِالحَدِيثِ فِي الأَحْكَامِ، أَوْ فِي الفَضَائِلِ، إِذْ الكُلُّ شَرَعٌ.. ــــ  تَبْيِينُ العَجَبِ بِمَا وَرَدَ فِي فَضْلِ رَجَبِ، لِلحَافِظِ اِبْنِ حَجَرٍ: ص ٣                                                                                          
പരിഭാഷ: 👇🏿👇🏿👇🏿


എന്നാല്‍ അല്‍പം ദുര്‍ബലതയുള്ള ഹദീസുകള്‍ -അവ നബി(സ)യുടെ പേരില്‍ കെട്ടിച്ചമച്ചതല്ലെങ്കില്‍- പുണ്യകര്‍മങ്ങളുടെ വിഷയത്തില്‍ ഉദ്ധരിക്കുന്നതില്‍ സഹിഷ്ണുത പുലര്‍ത്തുന്ന സമീപനമാണ് ചില പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുള്ളത്. എങ്കില്‍ കൂടി കർമമം ചെയ്യുന്നവർ മനുഷ്ടിക്കുന്നവര്‍ പ്രസ്തുത ഹദീസ് ദുര്‍ബലമാണെന്നുതന്നെ വിശ്വസിക്കല്‍ അനിവാര്യമായ ഉപാധിയാണ്. അതുപോലെ പ്രസ്തുത ഹദീസിന് പ്രചാരം കൊടുക്കാതിരിക്കേണ്ടതുമാണ്. ദുര്‍ബലമായ ഹദീസ് കൊണ്ട് ആളുകള്‍ കര്‍മം ചെയ്യാതിരിക്കാനും തദ്വാര ശര്‍അ് അനുശാസിക്കാത്ത  കാര്യം ശറഅ് ആയി ഗണിക്കപ്പെടാതിരിക്കാനും, അല്ലെങ്കില്‍ വിവരമില്ലാത്തവര്‍ അതു ശരിയായ സുന്നത്താണെന്ന് ധരിക്കാതിരിക്കാനും വേണ്ടിയാണ് അങ്ങനെ ചെയ്യേണ്ടി വരുന്നത്. അബൂ മുഹമ്മദ് ബിന്‍ അബ്ദിസ്സലാമിനെപ്പോലുള്ള ഗുരുവര്യന്മാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കളവാണെന്ന് മനസ്സിലാക്കി, 'എന്നില്‍നിന്നുള്ളതാണെന്ന വ്യാജേന ആരെങ്കിലും ഒരു ഹദീസ് പറഞ്ഞാല്‍ അവന്‍ കള്ളം പറയുന്നവരുടെ കൂട്ടത്തിലെ ഒരുവനായി' എന്ന തിരുവചനത്തിന്റെ മുന്നറിയിപ്പില്‍ പെട്ടുപോകുന്നത് അവനവന്‍ സൂക്ഷിച്ചുകൊള്ളട്ടെ. കേവലം പറയുന്നതിന്റെ കാര്യമാണിത്, എങ്കില്‍ പിന്നെ കര്‍മം ചെയ്യുന്നവന്റെ കാര്യമോ? ദുര്‍ബല ഹദീസനുസരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വിധി വിലക്കുകളുടെ വിഷയത്തിലോ, പുണ്യകര്‍മങ്ങളുടെ വിഷയത്തിലോ എന്ന വ്യത്യാസത്തിന്റെ പ്രശ്‌നം തന്നെയില്ല. കാരണം എല്ലാം ശര്‍ഈ കാര്യങ്ങള്‍ തന്നെ''.

 (തബ്‌യീനുല്‍ അജബി ബിമാ വറദ ഫീ ഫള്ലി റജബ്, പേജ്: 3).'



No comments:

Post a Comment