Tuesday, 8 May 2018

മുസ്ലിയാക്കന്മാരോട് ഒരു ചോദ്യം

Image result for tree
മുസ്ലിയാക്കന്മാരോട് ഒരു ചോദ്യം

 നബി[സ]യുടെ മുന്നിൽ വെച്ച് അല്ലാഹു അല്ലാതെ വേറെ ഒരു ഇലാഹും ഇല്ല എന്നും മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണ് എന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു എന്ന് കലിമ ചൊല്ലി പ്രഖ്യാപിച്ച സഹാബികളിൽ പെട്ട ചിലർ സൃഷ്ടികളുടെ സഹായം തേടിയപ്പോൾ അത് ഇലാഹാക്കലാണ് എന്ന് നബി പഠിപ്പിച്ചിട്ടുണ്ട്.. അതെന്താണ് കാരണം..?

عَنْ الزُّهْرِيّ , أَنَّ أَبَا وَاقِد اللَّيْثِيّ , قَالَ : خَرَجْنَا مَعَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قِبَل حُنَيْن , فَمَرَرْنَا بِسِدْرَةٍ , قُلْت : يَا نَبِيّ اللَّه اِجْعَلْ لَنَا هَذِهِ ذَات أَنْوَاط كَمَا لِلْكُفَّارِ ذَات أَنْوَاط ! وَكَانَ الْكُفَّار يَنُوطُونَ سِلَاحهمْ بِسِدْرَةٍ يَعْكُفُونَ حَوْلهَا . فَقَالَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ : " اللَّه أَكْبَر ! هَذَا كَمَا قَالَتْ بَنُو إِسْرَائِيل لِمُوسَى : اِجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَة , إِنَّكُمْ سَتَرْكَبُونَ سُنَن الَّذِينَ مِنْ قَبْلكُمْ "

 

അബു അബുവാഖിദ് ലയ്സി (റ)വില്‍ നിന്നും  നിവേദനം : ഞങ്ങള്‍ റസൂലുല്ലാഹി(സ)യുടെ കൂടെ ഹുനൈന്‍ യുദ്ധത്തിന് പുറപ്പെട്ടു. മുശ്രിക്കുകള്‍ക്ക് ബറക്കത്തിനു വേണ്ടി അവരുടെ ആയുധങ്ങള്‍ കെട്ടി തൂക്കുന്നതിനും ഭജനമിരിക്കുന്നതിനുമായി ദാതുഅന്‍വാത് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു ഇലന്തമരം ഉണ്ടായിരുന്നു. ഞങ്ങള്‍ നബി (സ)യോട് പറഞ്ഞു: അല്ലയോ അല്ലാഹുവിന്‍റെ നബിയേ .,അവര്‍ക്കുള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദാത്തു അന്‍വാത്ത് നിശ്ചയിച്ചു തരിക. അപ്പോള്‍ നബി (സ)പറഞ്ഞു : അല്ലാഹു അക്ബര്‍ . ഇത് മൂസയോട് ബനൂ ഇസ്രാഈല്യര്‍ അവര്‍ക്ക് പല ഇലാഹുകളുള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതിന് തുല്യമാണിത്. നിശ്ചയം നിങ്ങള്‍ക്ക് മുന്പുള്ളവരുടെ ചര്യയെ നിങ്ങള്‍ പിന്തുടരുക തന്നെ ചെയ്യുന്നതാണ്. ( തിര്‍മുദി )

 

No comments:

Post a Comment