Tuesday, 4 September 2018

മുസ്ലിയാക്കന്മാരുടെ പ്രിയപ്പെട്ട നേതാവ് സൈഫ് ഇബ്ന്‍ ഉമറിനെ കുറിച്ച്




  ഖബറാരാധകരായ മുസ്ലിയാക്കന്മാരുടെ പ്രിയപ്പെട്ട നേതാവ് സൈഫ് ഇബ്ന്‍ ഉമറിനെ കുറിച്ച് അഹ്ലുസ്സുന്നയുടെ മഹാന്മാരായ ഇമാമീങ്ങള്‍ പറഞ്ഞത് ഇമാം ദഹബി അദ്ദേഹത്തിന്‍റെ ميزان الاعتدال മീസാനുല്‍ ഇഎതിദാല്‍ എന്ന കിത്താബില്‍ രേഖപ്പെടുത്തിയതാണ് മുകളില്‍ കൊടുത്തത്.




നബി [സ]യുടെ പേരില്‍ കള്ളഹദീസുകള്‍ കെട്ടിപ്പറഞ്ഞു മുസ്ലിം ഉമ്മത്തിനെ പിഴപ്പിക്കാന്‍ ശ്രമിച്ച സൈഫ് ബിനു ഉമര്‍ എന്ന കദ്ധാബ് നെ കുറിച്ച് കാന്തപുരം സുന്നികളുടെ നേതാവ് അഷറഫ് സഖാഫിയും ഹുസൈന്‍ ബാഖവിയും മറ്റ്‌ സഖാഫിമാരും മുസ്ലിയാക്കന്മാരും പറയുന്നത് സൈഫ് റളിയല്ലാഹു അന്ഹു എന്നാണ് [അതായത് സൈഫ് നെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു എന്ന് ] അല്ലാഹുവിന്‍റെ റസൂല്‍[സ] യെ കുറിച്ച് കളവ് കെട്ടി പ്പറഞ്ഞാല്‍ അവന്‍ നരകത്തില്‍ ഇരിപ്പിടം ഉറപ്പാക്കിയവനായി എന്നല്ലേ നബി [സ] പഠിപ്പിച്ചത്
അപ്പോള്‍പിന്നെ ഈ മുസ്ലിയാക്കന്മാര്‍ പറയുന്നത് എങ്ങനെ വിശ്വസിക്കും..? മുസ്ലിയാക്കന്മാര്‍ പറയുന്നത് പച്ചക്കള്ളം ആണെന്ന് ഉറപ്പാണല്ലോ.
ഖബറാരാധകരുടെ പ്രിയപ്പെട്ട നേതാവ് സൈഫ് ഇബ്ന്‍ ഉമറിനെ കുറിച്ച് അഹ്ലുസ്സുന്നയുടെ മഹാന്മാരായ ഇമാമീങ്ങള്‍ പറഞ്ഞത് ഇമാം ദഹബി അദ്ദേഹത്തിന്‍റെ ميزان الاعتدال മീസാനുല്‍ ഇഎതിദാല്‍ എന്ന കിത്താബില്‍ രേഖപ്പെടുത്തിയത് കാണുക :

قال الحافظ الذهبي، في ميزان الاعتدال /3ـ 53/ في ترجمة سيف بن عمر: إن يحيى بن معين، قال فيه: فِلسٌ خيرٌ منه، وقال أبو داود: ليس بشيء، وقال أبو حاتم: متروك، وقال ابن حبان: اتهم بالزندقة، وقال ابن عدي: عامة حديثه منكر، وقال مكحول البيروتي: كان سيف يضع الحديث، وقد اتهم بالزندقة.

ഇമാം ഇബ്നുല്‍ ജൌസി(റ) രേഖപ്പെടുത്തുന്നു :

وقال ابن الجوزي في كتابه، الضعفاء والمتروكين /2ـ35/ رقم: 1594: سيف بن عمر الضبي، قال
يحيى بن معين: ضعيف الحديث، فِلسٌ خير منه، وقال أبو حاتم الرازي: متروك الحديث،
وقال النسائي والدارقطني: ضعيف، وقال ابن حبان: يروي الموضوعات عن الأثبات، وقال
إنه يضع الحديث. اهـ

ഈ കള്ളക്കഥ കെട്ടിയുണ്ടാക്കി സഹാബിയുടെ പേരില്‍ വെച്ചുകെട്ടിയ സൈഫിനെ കുറിച്ച് അഹുലുസ്സുന്നയുടെ മഹാന്മാരായ ഹദീസ് പണ്ഢിതൻമാർ അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങളാണ് മുകളില്‍ കണ്ടത്


ضعيف الحديث، فِلسٌ خير منه

ഹിജ്റ{158 - 233}കളില്‍ ജീവിച്ച ഇമാം യഹ്യ ഇബ്ന് മഈന്‍ (റ) പറഞ്ഞു: സൈഫ് ദുര്‍ബലനാണ്,ഒരു നയാപൈസയാണ് അവനേക്കാൾ വിലമതിക്കുന്നത്.


و قال أبو داود : ليس بشىء
ഹിജ്റ(202-275 هـ) കളില്‍ ജീവിച്ച ഇമാം അബു ദാവൂദ്: പറയപ്പെടാൻ പറ്റാത്ത വ്യക്തിയാണ്


و قال أبو حاتم : متروك الحديث


ഹിജ്റ {195 - 277} കളില്‍ജീവിച്ച ഇമാം അബു ഹാത്തിം: സൈഫ് ബിന്‍ ഉമര്‍ തള്ളപ്പെടേണ്ട ആളാണ്

قال ابن حبان: اتهم بالزندقة

ഹിജ്റ {270 - 354}കളില്‍ ജീവിച്ച ഇമാം ഇബ്നു ഹിബ്ബാൻ: മതനിഷേധിയാണെന്ന് സംശയിക്കപ്പെടുന്ന ആളാണ് സൈഫ്.


قال ابن عدي: عامة حديثه منكر

ഇമാം ഇബ്നു അദിയ്യ് (റ) പറഞ്ഞു: സൈഫിന്‍റെ ഹദീസുകള്‍ മൊത്തത്തില്‍ അധിക്ഷേപാര്‍ഹമാണ്.


وقال مكحول البيروتي: كان سيف يضع الحديث، وقد اتهم بالزندقة.

ഇമാം മഖ്ഹൂല്‍ (റ) പറഞ്ഞു : സൈഫ്, ഹദീസുകള്‍ കെട്ടി ഉണ്ടാക്കുന്നവനും മതനിഷേധിയാണെന്ന് സംശയിക്കപ്പെടുന്നവരില്‍പെട്ടവനുമാണ്.




ഹിജ്‌റ 510ൽ മരണപ്പെട്ട ഇമാം ഇബ്നുൽ ജൗസിയുടെ കിതാബ്ൽ സൈഫിനെകുറിച്ച് അഹ്ലുസ്സുന്നയുടെ ഹദീസ് പണ്ഡിതൻമാരായ ഇമാമീങ്ങൾ: യഹ്‌യ ബിന് മഈൻ, അബൂഹാതിം അൽ റാസി,  നസാഈ ദാറുഖുത്നി ഇബ്നു ഹിബ്ബാൻ തുടങ്ങിയവർ പറഞ്ഞത്, കള്ളഹദീസുകൾ കെട്ടി ഉണ്ടാക്കുന്നവൻ നയാപ്പൈസയുടെ വില പോലുമില്ലാത്തവൻ, ളഈഫ്, മത്റൂഖ്.. എന്നൊക്കെയാണ്..

സമസ്ത മൊല്ലാക്കമാർക്ക് പറ്റിയ സാധനം തന്നെയല്ലേ...






നബിയുടെ ഖബറിങ്കൽ വന്ന് മഴക്ക്‌വേണ്ടി തേടിയത് സഹാബിയാണെന്ന് കളവ്‌ പറഞ്ഞ സൈഫ് ബിന് ഉമറിനെ ക്കുറിച്ച് ഇബ്നു ഹജർ അൽ അസ്ഖലാനി (റ) അദ്ദേഹത്തിന്റെ തഹദീബുത്തഹദീബ് എന്ന കിതാബിൽ പറയുന്നു : സൈഫ് ബിന് ഉമർ പെരുംകള്ളനാണ്. അവൻ നബിയുടെ പേരിൽ കള്ളഹദീസുകൾ കെട്ടി ഉണ്ടാക്കുന്നവനാണ്. മതനിഷേധിയാണെന്ന് പറയപ്പെടുന്നവനാണ് ഒരു നയാപ്പൈസയുടെ വിലപോലും ഇല്ലാത്തവനാണ്....


ഇങ്ങനെയെല്ലാമാണ് മുസ്ലിയാക്കന്മാരുടെ നേതാവായ "സൈഫിനെ"ക്കുറിച്ച് അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്ത്ന്‍റെ മഹാന്മാരായ ഹദീസ് പണ്ഡിതൻമാരുടെ അഭിപ്രായമെങ്കിൽ അവന്‍റെ റിപ്പോർട്ട് കള്‍ എങ്ങനെ സ്വീകാര്യ യോഗ്യമാകും..?
അവന്‍റെ പേരില്‍ എങ്ങിനെ റളിയല്ലാഹു അന്ഹു [അതായത് സൈഫ് നെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു] എന്ന് പറയാന്‍ പറ്റും ..?


Monday, 27 August 2018

മയ്യിത്ത് നിസ്കാര രൂപം

ശിര്‍ക്ക് ചെയ്യാത്ത മുസ്ലിംകള്‍ മയ്യിത്ത് നിസ്ക്കരിച്ചാലുള്ള ഗുണം 

عَن ابْنِ عَبَّاسٍ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: مَا مِنْ رَجُلٍ مُسْلِمٍ يَمُوتُ فَيَقُومُ عَلَى جِنَازَتِهِ أَرْبَعُونَ رَجُلاً لا يُشْرِكُونَ بِاللَّهِ شَيْئاً، إِلاَّ شَفَّعَهُمُ اللَّهُ فِيهِ . رَوَاهُ مُسْلِمٌ


നബി [സ] പറഞ്ഞു:... ഒരു മുസ്ലിം മരണപ്പെടുകയും അല്ലാഹുവില്‍ ഒന്നിനേയും പങ്ക് ചേര്‍ക്കാത്ത 40 ആളുകള്‍ അവന്‍റെ മയ്യിത്ത് നിസ്ക്കരിക്കുകയും ചെയ്‌താല്‍ അല്ലാഹു അവരുടെ പ്രാര്‍ത്ഥന സ്വീകരിക്കാതിരിക്കുകയില്ല [സ്വഹീഹ് മുസ്ലിം 948] 

[ഇപ്പോള്‍ നാടാകെ പ്രളയ ദുരിതത്തിലാണ്.. അതിനിടയില്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടത് എന്തിനാണ് എന്ന ചോദ്യത്തിന്
താഴെ പോയാല്‍ ഈ പോസ്റ്റ്‌ ഇപ്പോള്‍ ഇടാനുള്ള കാരണം മനസ്സിലാവും...]
 

മരണ സമയത്ത് അവസാനത്തെ കലിമ ലാഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലി മരിക്കാനാണ് ഏതൊരു മുസ്ലിമും ആഗ്രഹിക്കുന്നത്. എന്നാല്‍ മരണ സമയത്ത് സഖറാത്തിന്‍റെ നേരത്ത് പോലും മൊയ്തീന്‍ ശൈഖിനെ വിളിച്ചോ ബാക്കി മൊയ്തീന്‍ ശൈഖ് നോക്കി ക്കോളും എന്ന് പറയുന്ന നൌഷാദ് അഹ്സനി എന്ന പടുജാഹില്‍ ഖുറാഫിയെപ്പോലെ അല്ലാഹു അല്ലാത്തവരെ വിളിച്ച് തേടുന്ന വരും ഖുതുബിയ്യത്തും മാല മൌലിദ്‌ കളും പാടി മുസ്ലിം സമൂഹത്തില്‍ ശിര്‍ക്ക് പ്രചരിപ്പിക്കുന്നവരുമായ മുസ്ലിയാക്കന്മാര്‍ മയ്യിത്ത് നിസ്ക്കരിച്ചിട്ട് ഒരു പ്രയോജനവും ആ മയ്യിത്തിന് കിട്ടുകയില്ല..
അതിനാല്‍ മുസ്ലിംകള്‍ ചെയ്യേണ്ടത് , ശിര്‍ക്ക് ചെയ്യാത്ത 40 ആളുകള്‍ എങ്കിലും ഓരോ ജനാസയിലും പങ്കെടുക്കുന്നുണ്ട് എന്ന്‍ ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കണം
മയ്യിത്ത് നിസ്കാര രൂപം


1. ആരുടെ മയ്യിത്തിന്റെ പേരിലാണോ നിസ്ക്കരിക്കുന്നത് ആ നിയ്യത്ത് മനസ്സില്‍ കരുതി തക്ബീര്‍ ചൊല്ലി കൈ കെട്ടി ഫാതിഹ സൂറത്ത് ഓതുക.
2. രണ്ടാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി ഇബ്രാഹിമീയ സ്വലാത്ത് ചൊല്ലുക.
ഇബ്രാഹിമീയ സ്വലാത്ത്
الَّلهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ . اَلَّلهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرِاهِيمَ وَعَلَى آلِ إِبْرِاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലൈത്ത അലാ ഇബ്റാഹീമ വഅലാ ആലി ഇബ്റാഹീം ഇന്നക ഹമീദുന്‍ മജീദ്. അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ ബാറക് ത അലാ ഇബ്റാഹീമ വഅലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്.
അര്‍ത്ഥം:
അല്ലാഹുവേ... നിന്റെ അനുഗ്രഹം മുഹമ്മദിനും കുടുംബാദികളുടെ മേലും നീ ചൊരിയേണമേ, ( ഇബ്രാഹീമിനേയും കുടുംബാദികളേയും നീ അനുഗ്രഹിച്ചത് പോലെ) തീര്ച്ചായായും നീ മാത്രമാണ് മഹോന്നതനായ സ്തുത്യര്ഹന്‍. അല്ലാഹുവേ.. നിന്റെ ബറക്കത്ത് മുഹമ്മദിനും കുടുംബാദികളുടെ മേലും നീ ചൊരിയേണമേ ( ഇബ്രാഹീമിനും കുടുംബാദികള്‍ക്കും നീ ബര്‍ക്കത്ത് ചെയ്തത് പോലെ) തീര്ച്ചയായും നീ മാത്രമാണ് മഹോന്നതനായ സ്തുത്യര്ഹന്‍.
3. മൂന്നാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി മയ്യിത്തിന് വേണ്ടി ദുആ ചൈയ്യുക.
മയ്യിത്തിന് വേണ്ടിയുള്ള ദുആ
اَلَّلهُمَّ أغْفِرْلَهُ وَرْحَمْهُ وَعْفُ عَنْهُ وَعَافِهِ وَاَكْرِمْ نُزُلَهُ وَوَسِّعْ مَدْخَلَهُ وَغْسِلْهُ بِالْمَاءِ وَثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا يُنَقَّ الْثَّوْبُ الْاَبْيَضُ مِنَ الدَّنٍَسِ وَاَبْدِلْهُ دَارً خَيْرً مِنْ دَارِهِ وَاَهْلً خَيْرً مِّنْ اَهْلِهِ وَزَوْجً خَيْرًمِّنْ زَوْجِهِ وَاَدْخِلْهُ الْجَنَّتَ وَاَعِذْهُ مِنْ عَذَابِ الْقَبْرِ وَفِتْنَتِهِ وَمِنْ عَذَابِ الْنَّارٍ
അല്ലാഹുമ്മഗ് ഫിര്‍ലഹു വര്‍ഹംഹു വഅഫു അന്ഹുْ വഅക്രിം നുസുലഹു വവസ്സിഅ മദ്ഖലഹു വഗ് സില്‍ഹു ബില്‍ മാഇ വസ്സല്‍ ജി വല്‍ ബറദി വനഖിഹീ മിനല്‍ ഖതായാ കമാ യുനക്ക്വ സ്സൗബുല്‍ അബി യളു മിന ദ്ദനസി വ അബ് ദില്‍ ഹു ദാറന്‍ ഖൈറന്‍ മിന്‍ ദാരിഹീ വ അഹ് ലന്‍ ഖൈറന്‍ മിന്‍ അഹ് ലിഹീ വസൌജന്‍ ഖൈറന്‍ മിന്‍ സൌജിഹീ വ അദ്ഖില്‍ ഹു ജന്നത്ത വഅഇദ്ഹൂ മിന്‍ അദാബില്‍ കബരി വഫിത്നതിഹീ വമിന്‍ അദാബിന്നാര്‍
അല്ലാഹുവേ നീ ഈ വ്യക്തിക്ക് പൊറുത്ത് കൊടുക്കുകയും കാരുണ്യം ചൊരിയുകയും പാപമോചനം നല്കുകകയും ഈ ആളുടെ വാസസ്ഥലത്തെ ബഹുമാനിക്കുകയും ഖബറിനെ വിശാലമാക്കി കൊടുക്കകയും ചെയ്യേണമേ. ഇദ്ധേഹത്തെ പരിശുദ്ധ വെള്ളം കൊണ്ടും മഞ്ഞുവെള്ളം കൊണ്ടും ആലിപ്പഴം കൊണ്ടും കുളിപ്പിക്കുകയും വെള്ള വസ്ത്രത്തെ അലക്കി വൃത്തിയാക്കും വിധം ഇയാളുടെ ദോഷങ്ങളെ നീ ശുദ്ധിയാക്കുകയും ദുരിതങ്ങളെ അകറ്റുകയും ചെയ്യേണമേ. സ്വത്തിനേക്കാള്‍ നല്ല സ്വത്തിനേയും കുടുംബാദികളേക്കാള്‍ നല്ല കുടുംബത്തേയും ഇണകളില്‍ വെച്ചേറ്റവും നല്ല ഇണകളേയും പ്രതിഫലം നല്കേേണമേ, ഇയാളെ സ്വര്ഗ്ഗ ത്തില്‍ കടത്തുകയും കബറിലെ ശിക്ഷകളില്‍ നിന്ന് രക്ഷിക്കുകയും ചൈയ്യണേമേ.
4. നാലാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി എല്ലാവര്കും വേണ്ടി ദുആ ചൈയ്യുക.
എല്ലാവര്ക്കും വേണ്ടിയുള്ള ദുആ
اَلَّلهُمَّ لاَ تُحَرِّمْنَا اَجْرَهُ وَ لاَ تَفْتِنَّا بَعْدَهُ
അല്ലാഹുമ്മ ലാ തുഹര്രിം നാ അജ്റഹൂ വലാ തഫ്തിْന്നാ ബഅദഹൂ
അല്ലാഹുവേ ഞങ്ങളെ നീ ഇതിന്റെ പ്രതിഫലത്തില്‍ നിന്നും തടയപ്പെട്ടവരാക്കല്ലേ, അദ്ധേഹത്തിന് ശേഷം നാശത്തിലകപ്പെട്ടവരുമാക്കല്ലേ...
അയാള്‍ക്കും ഞങ്ങള്ക്കും നീ പൊറുത്ത് തരികയും ചൈയ്യേണമേ.
5. സലാം വീട്ടുക.
സലാം വീട്ടല്‍ രൂപം
"അസ്സലാമു അലൈകും വറഹ്‌മത്തുല്ലാഹി വബറക്കാത്തുഹൂ" എന്ന് ചൊല്ലി വലതു ഭാഗത്ത് സലാം വീട്ടുക.

പ്രളയ ദുരന്തങ്ങള്‍ക്കിടയില്‍ പെട്ട ചില സംഘിദുരന്തങ്ങള്‍





ml.naradanews.com/category/kerala/sevabharathi-empty-trucks-in-relief-camps-543280

ഒഴിഞ്ഞ ലോറി ടാർപ്പായ കൊണ്ട് മൂടിക്കെട്ടി സേവാഭാരതിക്കാർ ദുരിതാശ്വാസ നാടകം കളിക്കുന്നു എന്നാരോപണം. ക്യാമ്പുകളിലേക്ക് സാധനങ്ങൾ കൊണ്ടു പോകുന്നു എന്ന തെറ്റിദ്ധാരണ ഉണ്ടാക്കി കാലി ലോറിയുമായി കറങ്ങി നടക്കുകയാണവർ. മറ്റു ചില സ്ഥലങ്ങളിൽ ദുരിതാശ്വാസം എന്ന ബാനർ കെട്ടി കടകളിലേക്കുള്ള സാധനം കൊണ്ടു പോകലും ഇവർ നടത്തുന്നുണ്ട്. ഇതോടെ സേവാഭാരതിയുടെ ബാനർ വലിച്ചു കെട്ടിയ വാഹനങ്ങൾ പലയിടങ്ങളിലും നാട്ടുകാർ പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരം നാടകം കയ്യോടെ പിടിച്ച ഒരാളുടെ പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റ് വായിക്കാം:


ടാർപായ കൊണ്ട് മൂടിക്കെട്ടി കാവിക്കൊടിയും ബാനറും കെട്ടി
3 പിക്കപ്പ് ലോറികൾ ചെങ്ങന്നൂരിലൂടെയും മറ്റും കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പോലീസ് സഹായത്തോടെ തടഞ്ഞു നിർത്തി പരിശോധന നടത്തിയപ്പോൾ ഉള്ളിൽ ഒരു സാധനങ്ങളുമില്ലാത്ത കാലിലോറിയാണ്. കയ്യിൽ ചെരടും, കാവി മുണ്ടൊക്കെ ഉടുത്ത് ഡ്രൈവറുടെ ഇപ്പുറത്തെ സീറ്റിൽ ഇരിക്കുന്ന ചേട്ടനോട് കാര്യം തിരക്കിയപ്പോൾ പറഞ്ഞത് ദുരന്ത പ്രദേശത്ത് സാധനമിറക്കി വരികയാണെന്ന് പറഞ്ഞു. സാധനമിറക്കിയെങ്കിൽ പിന്നെയെന്തിനാണ് ടാർപോളിൻ കൊണ്ട് മൂടി കയർകൊണ്ട് കെട്ടിയിരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ RSSകാരെ നിങ്ങൾക്കറിയില്ല, പളളക്ക് കത്തിയിറക്കും, പിണറായിയുടെ ഗുണ്ടാ പോലീസിന്റെ ധൈര്യത്തിലാണോ നിങ്ങൾ എന്നൊക്കെ പറഞ്ഞ് ചേട്ടൻ ആകെ സീനാക്കുന്നു. കണ്ടാലറിയാം, ഡ്രൈവർ പഞ്ചപ്പാവമാണെന്ന്. ഡ്രൈവറെ നൈസായിട്ട് വിളിച്ച് കൊണ്ടുപോയി ചോദിച്ചു. സാധനം ഇറക്കി വരുവാണോ, മോഷണമാണോ എന്താ പരിപാടിയെന്ന്. ഡ്രൈവർ പറഞ്ഞത് കേൾക്കണ്ടേ. പൊന്നു ചേട്ടന്മാരേ എന്നെ വിട്ടേക്ക്, ഒരു ദിവസത്തിന് വണ്ടി വാടക 1200 രൂപയും, എന്റെ കൂലി 800 രൂപയും ചേർത്ത് 2000 രൂപക്ക് ഓടുകയാണ്. ഡീസൽ അവർ അടിച്ച് തരും. അഞ്ച് ദിവസമായി ഓട്ടം തുടങ്ങിയിട്ട്. ഇത് വരെ വണ്ടിയിലേക്ക് ഒരു സാധനവും കയറ്റുകയോ ഇറക്കുകയോ ചെയ്തിട്ടില്ല. ഒരു സാധനവും ഞങ്ങൾ മോഷ്ടിച്ചിട്ടില്ല. ഞങ്ങളെ ഉപദ്രവിക്കരുത് പ്ലീസ്.

പറഞ്ഞു വരുന്നത്; ദുരിതബാധിത പ്രദേശങ്ങളിൽ വെള്ളം ഇറങ്ങി, ഒട്ടുമിക്ക ക്യാമ്പുകളും പിരിച്ചു വിട്ടു. ഇതിനു ശേഷവും ഹനുമാന്‍ സേന, രാമസേന, ഭാരത് സേന, സേവാഭാരതി എന്നൊക്കെ പേരില്‍ സ്റ്റിക്കറൊട്ടിച്ച വാഹനങ്ങളില്‍ സങ്കികള്‍ ടാര്‍പായ ഇട്ടു മൂടി കേരളത്തിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ വ്യാജ ലോഡുമായി ജനങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റാനായി തലങ്ങും വിലങ്ങും ഓടുന്നുണ്ട് . ഈ വാഹനങ്ങളിലൊന്നും ഒരു വസ്തുക്കളും ഇല്ല ജനങ്ങളെ തങ്ങളിലേക്ക് ആകര്‍ഷിക്കാനായി, ഞങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ബോധിപ്പിക്കാനായി കാട്ടികൂട്ടുന്ന കോപ്രായങ്ങൾആണ്. ഇത്തരം വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കുകയോ പരിശോധന നടത്തുകയോ ചെയ്ത് ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.