Monday 27 August 2018

പ്രളയ ദുരന്തങ്ങള്‍ക്കിടയില്‍ പെട്ട ചില സംഘിദുരന്തങ്ങള്‍





ml.naradanews.com/category/kerala/sevabharathi-empty-trucks-in-relief-camps-543280

ഒഴിഞ്ഞ ലോറി ടാർപ്പായ കൊണ്ട് മൂടിക്കെട്ടി സേവാഭാരതിക്കാർ ദുരിതാശ്വാസ നാടകം കളിക്കുന്നു എന്നാരോപണം. ക്യാമ്പുകളിലേക്ക് സാധനങ്ങൾ കൊണ്ടു പോകുന്നു എന്ന തെറ്റിദ്ധാരണ ഉണ്ടാക്കി കാലി ലോറിയുമായി കറങ്ങി നടക്കുകയാണവർ. മറ്റു ചില സ്ഥലങ്ങളിൽ ദുരിതാശ്വാസം എന്ന ബാനർ കെട്ടി കടകളിലേക്കുള്ള സാധനം കൊണ്ടു പോകലും ഇവർ നടത്തുന്നുണ്ട്. ഇതോടെ സേവാഭാരതിയുടെ ബാനർ വലിച്ചു കെട്ടിയ വാഹനങ്ങൾ പലയിടങ്ങളിലും നാട്ടുകാർ പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരം നാടകം കയ്യോടെ പിടിച്ച ഒരാളുടെ പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റ് വായിക്കാം:


ടാർപായ കൊണ്ട് മൂടിക്കെട്ടി കാവിക്കൊടിയും ബാനറും കെട്ടി
3 പിക്കപ്പ് ലോറികൾ ചെങ്ങന്നൂരിലൂടെയും മറ്റും കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പോലീസ് സഹായത്തോടെ തടഞ്ഞു നിർത്തി പരിശോധന നടത്തിയപ്പോൾ ഉള്ളിൽ ഒരു സാധനങ്ങളുമില്ലാത്ത കാലിലോറിയാണ്. കയ്യിൽ ചെരടും, കാവി മുണ്ടൊക്കെ ഉടുത്ത് ഡ്രൈവറുടെ ഇപ്പുറത്തെ സീറ്റിൽ ഇരിക്കുന്ന ചേട്ടനോട് കാര്യം തിരക്കിയപ്പോൾ പറഞ്ഞത് ദുരന്ത പ്രദേശത്ത് സാധനമിറക്കി വരികയാണെന്ന് പറഞ്ഞു. സാധനമിറക്കിയെങ്കിൽ പിന്നെയെന്തിനാണ് ടാർപോളിൻ കൊണ്ട് മൂടി കയർകൊണ്ട് കെട്ടിയിരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ RSSകാരെ നിങ്ങൾക്കറിയില്ല, പളളക്ക് കത്തിയിറക്കും, പിണറായിയുടെ ഗുണ്ടാ പോലീസിന്റെ ധൈര്യത്തിലാണോ നിങ്ങൾ എന്നൊക്കെ പറഞ്ഞ് ചേട്ടൻ ആകെ സീനാക്കുന്നു. കണ്ടാലറിയാം, ഡ്രൈവർ പഞ്ചപ്പാവമാണെന്ന്. ഡ്രൈവറെ നൈസായിട്ട് വിളിച്ച് കൊണ്ടുപോയി ചോദിച്ചു. സാധനം ഇറക്കി വരുവാണോ, മോഷണമാണോ എന്താ പരിപാടിയെന്ന്. ഡ്രൈവർ പറഞ്ഞത് കേൾക്കണ്ടേ. പൊന്നു ചേട്ടന്മാരേ എന്നെ വിട്ടേക്ക്, ഒരു ദിവസത്തിന് വണ്ടി വാടക 1200 രൂപയും, എന്റെ കൂലി 800 രൂപയും ചേർത്ത് 2000 രൂപക്ക് ഓടുകയാണ്. ഡീസൽ അവർ അടിച്ച് തരും. അഞ്ച് ദിവസമായി ഓട്ടം തുടങ്ങിയിട്ട്. ഇത് വരെ വണ്ടിയിലേക്ക് ഒരു സാധനവും കയറ്റുകയോ ഇറക്കുകയോ ചെയ്തിട്ടില്ല. ഒരു സാധനവും ഞങ്ങൾ മോഷ്ടിച്ചിട്ടില്ല. ഞങ്ങളെ ഉപദ്രവിക്കരുത് പ്ലീസ്.

പറഞ്ഞു വരുന്നത്; ദുരിതബാധിത പ്രദേശങ്ങളിൽ വെള്ളം ഇറങ്ങി, ഒട്ടുമിക്ക ക്യാമ്പുകളും പിരിച്ചു വിട്ടു. ഇതിനു ശേഷവും ഹനുമാന്‍ സേന, രാമസേന, ഭാരത് സേന, സേവാഭാരതി എന്നൊക്കെ പേരില്‍ സ്റ്റിക്കറൊട്ടിച്ച വാഹനങ്ങളില്‍ സങ്കികള്‍ ടാര്‍പായ ഇട്ടു മൂടി കേരളത്തിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ വ്യാജ ലോഡുമായി ജനങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റാനായി തലങ്ങും വിലങ്ങും ഓടുന്നുണ്ട് . ഈ വാഹനങ്ങളിലൊന്നും ഒരു വസ്തുക്കളും ഇല്ല ജനങ്ങളെ തങ്ങളിലേക്ക് ആകര്‍ഷിക്കാനായി, ഞങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ബോധിപ്പിക്കാനായി കാട്ടികൂട്ടുന്ന കോപ്രായങ്ങൾആണ്. ഇത്തരം വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കുകയോ പരിശോധന നടത്തുകയോ ചെയ്ത് ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. 


No comments:

Post a Comment