Tuesday, 19 December 2017

വഹാബിയും സലഫിയും സംഘിബറേലവികളുടെ isis കള്ളക്കഥകളും



          Wahabis and SALAFIs are not “ISIS

Related image
കേരളത്തിലെ സലഫി പ്രസ്ഥാനത്തിന്‍റെ മുന്‍കാല നേതാക്കള്‍ 
  Image result for MUHAMED ABDURAHMAN SAHIBImage result for moidu moulavi


വഹാബിയും സലഫിയും 
സംഘിബറേലവികളുടെ isis കള്ളക്കഥകളും 

ഇസ്ലാമിനെ നബി (സ)യില്‍ നിന്നും നേര്‍ക്ക് നേരെ ദീന്‍ കേട്ട് പഠിച്ച സഹാബത്ത് മനസ്സിലാക്കിയത് പോലെ മനസ്സിലാക്കി ജീവിതത്തില്‍ പകര്‍ത്തണം എന്ന് പറയുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്ന സലഫികളെ ആദര്‍ശം കൊണ്ട് നേരിടാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ ഇസ്ലാമിന്‍റെ പേരില്‍ തന്നെ ഉഗ്രവാദികള്‍ ആയ ഒരു കൂട്ടരെ ഇറക്കി മുസ്ലിം ലോകത്ത് നാശം വിതക്കാന്‍ ഇസ്ലാമിന്‍റെ ശത്രുക്കള്‍ ഉണ്ടാക്കിയ ഭീകരസംഘമാണ് isis.
സാമ്രാജ്യത്വത്തിന്‍റെ തലയില്‍ ഉദിച്ച അതൊരു ജൂത സൃഷ്ടിയാണ്.
അതൊരു മുസ്ലിം സംഘമായിരുന്നുവെങ്കില്‍ ഒരിക്കലും നബി (സ)യുടെ  മദീനത്തെ മസ്ജിദില്‍ ബോംബാക്രമണം നടത്തില്ലായിരുന്നു. വഹാബികള്‍ എന്നും  സലഫികള്‍ എന്നും വിളിക്കപ്പെടുന്ന സൗദി അറേബ്യ ഭരിക്കുന്ന മദീനയിലെ മസ്ജിദുന്നബവിയില്‍ ബോംബ്‌ ഇട്ട് കൊണ്ട് ഭീകരത സൃഷ്ട്ടിച്ച isis വഹാബികളോ സലഫികളോ അല്ലായെന്ന് മനസ്സിലാക്കാന്‍ ആ തീവ്രവാദികളുടെ ഈ ഒരൊറ്റ ഭീകരാക്രമണം തന്നെ മതി.   
യമനിലെ ഹൂതികളുമായി വഹാബി എന്ന് ഇസ്ലാമിന്‍റെ ശത്രുക്കള്‍ വിളിക്കുന്ന സൗദി അറേബ്യയും മറ്റ്‌ ഗള്‍ഫ് രാജ്യങ്ങളും യുദ്ധം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ സൗദി സഖ്യസേനക്കെതിരെ ഏദനിലും മറ്റും നിരവധി സ്ഫോടനങ്ങള്‍ നടത്തിക്കൊണ്ട്  യമനിലെ ഹൂതികളെ സഹായിച്ചു കൊണ്ട് isis നടത്തിക്കൊണ്ടിരിക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാം.   
പക്ഷേ ഇബ്ലീസ്‌ മരിച്ചിട്ടില്ലല്ലോ... ആദം നബി (അ)മുതല്‍ 2 1 മത്തെ നൂറ്റാണ്ടിലെ മനുഷ്യരെ പിഴപ്പിക്കാന്‍ പല വിധ കുതന്ത്രങ്ങളും ഒരുക്കിയ ഇബ്ലീസ് അവന്‍റെ അനുയായികള്‍ ആയ ഇസ്ലാമിന്‍റെ ശത്രുക്കള്‍ക്ക് അവന്‍ ലഭ്യമായ സകല വിധ പരിശീലനങ്ങളും ഉപദേശിക്കുമല്ലോ....  
  ആയിരം നുണ പറഞ്ഞാല്‍ ഒരിക്കലെങ്കിലും അത് സത്യമാണ് എന്ന് ഒരു പൊട്ടനെങ്കിലും വിശ്വസിച്ചാല്‍ അതായില്ലേ.........

അന്താരാഷ്ട്രതലത്തില്‍ isis നെ സലഫികളുമായി കൂട്ടിക്കെട്ടി പ്രചാരണം നടത്തുന്നത് ജൂതന്മാരും സാമ്രാജ്യത്വ വാദികളും ശിയാക്കളും ആണെങ്കില്‍  നമ്മുടെ നാട്ടില്‍ സലഫികളെ isis മായി കൂട്ട്കെട്ടി പ്രചാരണം നടത്തുന്നത് ആരാണ്..?  RSS സംഘികളും ബറേലവി സൂഫികളും ...

ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ ഉന്നതതല സമ്മേളനം നടത്തിവരാറുള്ള വിജ്ഞാന്‍ ഭവന്‍ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിട്ടുകൊടുത്തുകൊണ്ട് സംഘികളുടെ പൂര്‍ണമായ പിന്തുണയോടെ ഡല്‍ഹിയില്‍ നടത്തിയ SUFI സമ്മേളനത്തില്‍ വെച്ച് RSS സംഘികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജാറം പൂജാരികളായ മുസ്ലിയാക്കന്മാരും കുതന്ത്രങ്ങള്‍ മെനഞ്ഞു.


ആ കാവി മൌലാനമാരുടെ പൂര്‍ണമായ പിന്തുണയില്‍ ഇസ്ലാമിക പ്രബോധകനായ സാക്കിര്‍ നായിക്കിനെതിരെയടക്കം സംഘികള്‍ കുതന്ത്രം മെനഞ്ഞു. പരസ്പ്പരം സഹായ സഹകരണ സംഘം രൂപം കൊണ്ടു. പെട്ടെന്ന് കഴിയില്ലെങ്കിലും നിരന്തരമായ പ്രചാരണം കൊണ്ട് കാലക്രമേണ ഇന്ത്യാമഹാരാജ്യത്തെ തങ്ങളുടെ അനുയായികളുടെ പിന്തുണ ഈ കാവി മൌലാന്മാര്‍ സംഘികള്‍ക്ക് വാഗ്ദാനം ചെയ്തു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുസ്ലിം വോട്ടര്‍മാരുടെ മനസ്സുകളിലേക്ക് ഇറങ്ങി ചെല്ലാന്‍ ഇനിയും സാധിക്കാത്ത സംഘികള്‍ക്ക് ഒരു വെടിക്ക് രണ്ടു പക്ഷി എന്ന പോലെ ഇത് വലിയ ഒരു ബംബര്‍ സമ്മാനം തന്നെയായിരുന്നു..

 ആയിരക്കണക്കിന് സദസ്സുകളില്‍ തീവ്രവാദത്തിനെതിരേ പ്രഭാഷണങ്ങള്‍ നടത്തിയ ഇസ്ലാമിക പ്രബോധകരായ സാക്കിര്‍ നായിക്കിനെയും MM അക്ബര്‍ സാഹിബിനേയും ഭീകരവാദികളായും തീവ്രവാദികളായും ചിത്രീകരിച്ച് RSS സംഘികളും ബറേലവികളും കേരളത്തില്‍ കാന്തപുരം മുടി സുന്നികളും രംഗത്തിറങ്ങി. ചേളാരി സമസ്തയില്‍ ഈയിടെയായി കേറിക്കൂടിയ ഷിയാ ചാരന്മാരും ഈ കള്ളപ്രചാരണത്തില്‍ പങ്ക് ചേര്‍ന്നു .. 
    
സലഫികളെ isis മായി കൂട്ടി കെട്ടി ആടിനെ പട്ടിയാക്കി പേപ്പട്ടിയാക്കി പിന്നെ നാട്ടുകാരോട് തല്ലി കൊല്ലാന്‍ പറയുന്ന ഇസ്ലാമിന്‍റെ ശത്രുക്കളുടെ മനസ്സിലിരുപ്പ് അത് തന്നെയാണ്.   
ചിലരെയെങ്കിലും പൈശാചികമായ ഈ കള്ള പ്രചാരണം സ്വാധീനിച്ചിട്ടുണ്ട് എന്നത് സത്യമാണ്.. പക്ഷേ ഞങ്ങള്‍ പ്രപഞ്ച സ്രഷ്ടാവും പരിപാലകനുമായ സര്‍വ്വ ശക്തനായ അല്ലാഹുവില്‍ വിശ്വസിക്കുന്ന സലഫികളാണ്. 

وَمَكَرُوا وَمَكَرَ اللَّـهُ ۖ وَاللَّـهُ خَيْرُ الْمَاكِرِينَ 

അവര്‍ (സത്യനിഷേധികള്‍) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു. 
(വിശുദ്ധ ഖുര്‍ആന്‍ സൂറത്ത് ആലു ഇംറാന്‍ 54) 

ഏതൊരു കുതന്ത്രക്കാരന്റെ കുതന്ത്രങ്ങളേയും അതി ജയിക്കുന്ന തന്ത്രം അറിയുന്നവനായ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിലകൊള്ളുന്ന ഞങ്ങള്‍ക്ക് അത്കൊണ്ട് തന്നെ ആശങ്കയില്ല. അല്ലാഹു ഞങ്ങളുടെ കൂടെ ഉണ്ട്.   

        ഈയടുത്ത ദിവസങ്ങളിലായി അറിഞ്ഞും അറിയാതെയും ഐ എസ് ഐസിനെ വഹാബികളുമായും സലഫികളുമായും ചേര്‍ത്തു കെട്ടി സോഷ്യല്‍ മീഡിയയില്‍ പലരും കാര്യമായിത്തന്നെ നിറഞ്ഞാടി കൊണ്ടിരിക്കുന്നു. ആയിരം നാവുകളെ നിശബ്ദമാക്കാന്‍ രണ്ടു വിരലുകള്‍ ധാരാളമാണ് എന്നത് പോലെപ്രസ്തുത ആരോപണ കോലാഹലങ്ങളുമായി അന്തരീക്ഷവും സോഷ്യല്‍ മീഡിയയും മലിനമാക്കുന്നവരോട് വളരെ സൌമ്യമായി ചോദിക്കാനുള്ളത് നിങ്ങളുടെ ആരോപണങ്ങള്‍ക്ക് എന്താണ് തെളിവുദ്ധരിക്കാനുള്ളത് എന്നാണു. സാക്കിര്‍ നായിക്ക് ബംഗ്ലാദേശിലെ ഭീകരാക്രമണ പ്രതിക്ക് പ്രചോദനമായി എന്ന് ലക്കും ലഗാനുമില്ലാതെ ഒരു എത്തിക്സും കാര്യമാക്കാതെ അടിച്ചു വിട്ടുദിവസങ്ങള്‍ക്ക് ശേഷം കുമ്പസാരം നടത്തി മുഖം മിനുക്കിയെങ്കിലുംഅതെറ്റെടുത്തു, ഫാഷിസ്റ്റ്‌ സംഘി കുഴലൂത്തുകാരായ ഇന്ത്യന്‍ മാധ്യമങ്ങള്‍ ആര്‍നബ് ഗോസ്വാമിയെ പ്പോലുള്ളവരെ കൊണ്ട് ഇന്ത്യന്‍ മുസല്‍മാന്‍ മാരുടെ ദേശക്കൂര്‍ അളക്കാനും സംഘികളുടെ കണ്ണിലെ കരടായ സാക്കിര്‍ നായിക്കിനെ നിശബ്ദനാക്കിഅഴിക്കുള്ളില്‍ അടക്കാനും പഠിച്ച അടവ് പതിനെട്ടും പയറ്റി മതിയാകാതെമുസ്ലിംകളിലെ മിര്‍ജാഫര്‍മാരായ ബറേല്‍വികളെയും അവരുടെ സില്‍ബന്തികളായ കേരളത്തിലെ കാന്തപുരത്തിന്‍റെ ടീമിനെയും കൂടി രംഗത്തിറക്കി കളിച്ചു നോക്കിത്തുടങ്ങിയിരിക്കുന്നു. ഈ അവസരത്തില്‍ നിഷ്പക്ഷ മതികളായ ചിലരും ഐ എസ് ഐ എസ്സ് സലഫികള്‍ ആണെന്നും അഥവാ സലഫികള്‍ എന്നറിയപ്പെടുന്നവരും വഹാബികള്‍ എന്നറിയപ്പെടുന്നവരുമാണ് യഥാര്‍ഥത്തില്‍ ഐ എസ് ഐ എസ്സ് എന്ന് തെട്ടിദ്ധരിചിട്ടുണ്ടാകാം. സത്യവുമായി വിദൂര ബന്ധം പോലുമില്ല എങ്കിലും മീഡിയകളുടെ വസ്തുതാപരമല്ലാത്ത വീക്ഷണം കൊണ്ട് സാധാരണക്കാരില്‍ ഉണ്ടായ തെറ്റിദ്ധാരണ ദിനം തോറും കൂടി വരികയാണ് ചെയ്യുന്നത്.


സലഫികള്‍ അഥവാ വഹാബികള്‍


  സലഫ് (മുന്‍ഗാമി ) എന്ന അറബി പദത്തിന്‍റെ അര്‍ത്ഥം പ്രവാചകന്‍റെ അനുയായികള്‍ അവരോടൊപ്പം ജീവിച്ചവര്‍ എന്നിവരാണ്.സലഫികള്‍  എന്ന് വിളിക്കപ്പെടുനത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രവാചകനും അനുയായികളും അവരോടൊപ്പം ജീവിച്ച ഇസ്ലാമിന്‍റെ ആദ്യ തലമുറകളില്‍ പെട്ടവര്‍ എങ്ങിനെ ഖുര്‍ആനും പ്രവാചകന്‍റെ അധ്യാപനങ്ങളും മനസ്സിലാക്കിയോ അതെ പോലെ പ്രമാണങ്ങളെ സമീപിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ്. വഹാബി എന്നത് പ്രസ്തുത ആദര്‍ശം, അഥവാ തനതു ഇസ്ലാമിക ആദര്‍ശം ജീവിതത്തില്‍ പകര്‍ത്തുന്നവരെ, ശത്രുക്കള്‍  18ആം നൂറ്റാണ്ടില്‍ സൗദി അറേബ്യയില്‍ ജീവിച്ച ഇസ്ലാമിക നവോതഥാന നായകാനായ മുഹമ്മദ്‌ ഇബ്ന്‍ അബ്ദില്‍ വഹാബ് എന്ന പരിഷ്കര്‍ത്താവിനോട് ചേര്‍ത്തി പരിഹാസ പൂര്‍വ്വം വിളിക്കുന്ന പേര് മാത്രമാണ്. അല്ലാതെ, അതൊരു ഇസ്ലാമിനന്യമായതോ, ഇസ്ലാമിന് പുതുതായി ഒരു വ്യാഖ്യാനം ചാര്‍ത്തി രൂപപ്പെടുത്തുകയോ ചെയ്ത വേറിട്ട ഒരാദര്‍ശമല്ല. തികഞ്ഞ അന്ധവിശ്വാസത്തിലും അനാചാരത്തിലും മുഴുകി അന്യോന്യം കലഹിച്ചും കൊന്നൊടുക്കിയും പഴയ പാഗന്‍ പാരമ്പര്യത്തിലേക്ക് തിരിച്ചു പോയിക്കൊണ്ടിരുന്ന, പേരില്‍ മാത്രം ഇസ്ലാം അവശേഷിച്ച ഒരു ജനതയെ ഇസ്ലാമിന്‍റെ രാജ പാതയിലേക്ക് തിരികെ കൊണ്ട് വരാന്‍ യത്നിച്ച ഇബ്ന്‍ അബ്ദില്‍ വഹാബ് യഥാര്‍ഥത്തില്‍ ചെയ്തത്, ചെമ്പു പാത്രങ്ങളില്‍ കാലപ്പഴക്കം കൊണ്ട് ക്ലാവ് പിടിച്ചത് തേച്ചു മിനുക്കി, പഴയ തിളക്കം തിരിച്ചെടുക്കും പോലെ, കാലക്രമേണ ഇസ്ലാമില്‍ പിടിമുറുക്കിയ അന്ധവിശ്വാസത്തി ന്‍റെയും അനാചാരങ്ങളുടെയും ഇത്തിക്കണ്ണികളെ അറുത്തു മാറ്റി, തനതായ ഇസ്ലാമിനെ തിരികെ കൊണ്ട് വരിക മാത്രമായിരുന്നു. യഥാര്‍ത്ഥ ഇസ്ലാമിന്‍റെ ആശയം മുറുകെ പിടിക്കുന്നഅഥവാ കറ കളഞ്ഞ ഏക ദൈവാരാധനയും പ്രവാചകന്‍ പഠിപ്പിച്ച ആചാരങ്ങളിലും മാത്രം ഒതുങ്ങി ജീവിക്കുന്ന ഏതൊരാള്‍ക്കും സലഫി എന്ന് പറയാം. എന്ന് വെച്ചാല്‍ സലഫികള്‍ എന്നതിനര്‍ത്ഥം ഒരു പുതിയ ആശയക്കാരെന്നല്ലമറിച്ചു ഒരു തികഞ്ഞ മുസ്ലിം മാത്രമാണ് എന്ന് ചുരുക്കം.  


      മുസ്ലിംകള്‍ എന്നറിയപ്പെടുന്നവരില്‍ ഒട്ടേറെ വിഭാഗങ്ങള്‍ ഉള്ളത് കൊണ്ട്സലഫി മന്‍ഹജ് അഥവാ ഇസ്ലാമിക പ്രമാണങ്ങളെ പ്രവാചകന്‍റെ അനുചരന്‍മാരും അവരെ പിന്തുടര്‍ന്ന് വന്ന ആദ്യ തലമുറക്കാരും   എങ്ങിനെ സമീപിച്ചുവോ, അഥവാ ഖുര്‍ആനീനും പ്രവാചക വചനങ്ങള്‍ക്കും സ്വന്തമായ വ്യാഖ്യാനം കല്പിക്കാതെ പ്രവാചകന്‍റെ അനുയായികളും അവരോടൊപ്പം ജീവിച്ച തലമുറയിലെ പണ്ഡിതന്മാരും എപ്രകാരം വ്യാഖ്യാനം നല്‍കിയോ  അപ്രകാരം സമീപിക്കുന്നവര്‍ സ്വയം തിരിച്ചറിയുന്നതിനു വേണ്ടി സ്വീകരിച്ച ഒരു പേര് മാത്രമാണ് സലഫികള്‍ എന്നത്. എന്നാല്‍ ലോകത്ത് പലരും സലഫികള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കാറുണ്ട്. പലര്‍ക്കും സലഫികള്‍ എന്ന നാമം മാധ്യമങ്ങള്‍ പതിച്ചു നല്‍കാറുമുണ്ട്. എന്നാല്‍ ഐ എസ് ഐ എസ്സോഅതിന്‍റെ തലവന്‍ ബാഗ്ദാദിയോഅടക്കം ഇന്ന് ലോകത്ത് നിലവിലുള്ള  ബിന്‍ ലാദനും താലിബാനും ലഷ്കറെ ത്വയ്യിബയും ഹിസ്ബുള്‍ മുജാഹിദീനും ഒന്നും തന്നെസലഫി ഉലമാക്കളെയോ ഇന്ന് ലോകത്ത് നിലവിലുള്ള ലോക സലഫികള്‍ അംഗീകരിക്കുന്ന ഉന്നത പണ്ഡിത സഭയായ ലജനത്തു ദാഇമയെയോ അതിലെ ഉന്നത പണ്ഡിതരെയോ അംഗീകരിക്കാത്തവരും സലഫി രീതി ശാസ്ത്രത്തിനു എതിരായി പ്രവര്‍ത്തിക്കുന്നവരുമാണ്. ഏതെങ്കിലും ഒന്നോ രണ്ടോ വിഷയങ്ങളില്‍ സലഫികലുമായി സമാനതകള്‍ ഉണ്ടെന്നത് അവര്‍ക്ക് സലഫികള്‍ എന്ന വിശേഷണം നല്‍കി സാമാന്യവല്ക്കരിക്കുന്നതിന്‍റെ പിന്നിലെ ലക്ഷ്യം ലോകത്ത് യഥാര്‍ത്ഥ ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന സലഫികളെ ഒന്നടങ്കം ഭീകരവാദികളായി മുദ്രകുത്താനുള്ള വില കുറഞ്ഞ തന്ത്രമാണ്. ഒരു രാഷ്ട്ര നേത്രുത്തത്തിന്‍റെ കീഴില്‍ നയിക്കപ്പെടുന്ന യുദ്ധ രംഗത്ത് മാത്രം അനുവദനീയമാക്കപ്പെട്ട ഇസ്ലാമിന്‍റെ ശത്രുക്കളെ വധിക്കുക എന്നത്, നിഷ്കളങ്കരായ ആളുകളെ കൊന്നൊടുക്കിയും അരാചകത്വം വിതച്ചും സ്വയം പൊട്ടിത്തെറിച്ചും ഇന്ന് നടത്തുന്ന ഭീകരവാദികളുടെ തെമ്മാടിത്തത്തിന് തെളിവാക്കുന്ന ഒരൊറ്റ പ്രവര്‍ത്തനം മതിയാകും അവര്‍ സലഫികാളോ കേവല മുസ്ലിംകള്‍ പോലുമല്ല എന്ന് ഇസ്ലാമിനെ യഥാവിധി മനസ്സിലാക്കിയ ഏതൊരാള്‍ക്കും തിരിച്ചറിയാന്‍. എന്നിട്ടും അവരെ സലഫി ലേബല്‍ നല്‍കി പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്‌, ലോകത്ത് ഇന്ന് ഇസ്ലാമിക പ്രബോധകരായി അറിയപ്പെടുന്നവരില്‍ അധികവും സലഫികള്‍ ആയതു കൊണ്ട് തന്നെഅത്തരം ആളുകള്‍ക്ക് പൊതു സമൂഹത്തിനു മുന്നില്‍ ഭീകര വാദിയുടെ പ്രതിച്ഛായ പതിച്ചു നല്‍കി ആടിനെ പേപ്പട്ടിയാക്കി അവതരിപ്പിച്ചു ജനങ്ങളെ ഇവരില്‍ നിന്നകറ്റുക എന്ന നീചലക്ഷ്യം മാത്രമാണ്. അതിനുള്ള കാരണമാകട്ടെ,ഇവരുടെ  പ്രബോധന പ്രവര്‍ത്തനങ്ങള്‍ ലോകത്താകമാനമുള്ള ആയിരക്കണക്കിന് അമുസ്ലിംകളെ ഇസ്ലാമിലേക്ക് അടുപ്പിക്കാന്‍ കാരണമാകുന്നതും കുറച്ചൊന്നുമല്ല ഇസ്ലാമോഫോബിയ വളര്‍ത്തുന്ന ശക്തികളെ അലോസരപ്പെടുത്തുന്നത്. അതില്‍തീവ്ര ക്രിസ്തീയ ഇവന്ജലിസ്റ്റുകളും സംഘപരിവാര്‍ സംഘങ്ങളും നിരീശ്വര നിര്‍മത പ്രസ്ഥാനക്കാരും പ്രകടിപ്പിക്കുന്ന അസ്വസ്ഥത മനസ്സിലാക്കാവുന്നതാണ്. 



      സലഫികളില്‍ തീവ്രവാദം ആരോപിക്കാന്‍ ശത്രുക്കള്‍ക്ക് ആകെ കിട്ടിയ തുരുമ്പ് സയ്യിദ് കുത്തുബുംമുഹമ്മദ്‌ ബിന്‍ അബ്ദില്‍ വഹാബിന്‍റെ പ്രവര്‍ത്തനങ്ങളുമാണ്.  സലഫികള്‍ എന്ന് ലേബല്‍ ചെയ്യപ്പെട്ട ഈജിപ്ഷ്യന്‍ ഇഘ്വാനി സംഘത്തിന്‍റെ ഉപന്ജാതാവ് സയ്യിദ് ഖുതുബ് ആണ് മേല്‍ പറയപ്പെട്ട ഭീകരസംഘടനകള്‍ക്ക് പ്രേരകമെന്നു ഇത് സംബന്ധമായി പഠനം നടത്തിയ യൂറോപ്യന്‍ വിദഗ്ദര്‍ എടുത്തു പറഞ്ഞിട്ടുണ്ട്. പക്ഷെസയ്യിദ് കുതുബിനെ സലഫി ചിന്താധാരക്ക് ഉള്ളിലാക്കി അവതരിപ്പിക്കുന്നത്‌ മാവോയിസ്റ്റുകളെ മാര്‍ക്സിസ്റ്റുകാരായി അവതരിപ്പിക്കുന്നതു പോലെ ഭോഷത്തരമാണ്. ലോകത്ത് മുസ്ലിം ബ്രദര്‍ ഹുഡ് എന്ന പേരിലും മറ്റും അറിയപ്പെടുന്ന മത രാഷ്ട്ര വാദം മുഖ്യ അജണ്ടയായി കൊണ്ട് നടക്കുന്ന അത്തരം ആളുകളുടെ കൂട്ടായ്മ കേവലം ചില കാര്യങ്ങളില്‍ സലഫികളുമായി സമാനത പുലര്‍ത്തുന്നു എങ്കിലും സലഫികളുമായി പ്രധാനപ്പെട്ട പലവിഷയങ്ങളിലും അവര്‍ രൂക്ഷമായ ഭിന്നതയിലാണ്. അത് കൊണ്ടാണ് അവരുടെ ഇന്ത്യന്‍ പതിപ്പായ ജമാഅത്തെ ഇസ്ലാമിയുമായി ഇന്ത്യയിലെ സലഫികള്‍ എപ്പോഴും വെതിരക്തമായി നിലകൊള്ളുന്നതും, കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ മുഖ്യ ശത്രുക്കളായി അവര്‍ സലഫി കൂട്ടായ്മയായ  മുജാഹിദുകളെ പരിഗണിക്കുന്നതും. ലോക മുസ്ലിംകളുടെ ഇടയിലേക്ക് ഭീകരവാദം കടത്തി കൂട്ടാന്‍ മുസ്ലിം ബ്രദര്‍ ഹുഡും അവരുടെ ഇന്ത്യന്‍ പതിപ്പായ മൌദൂദിയുടെ ജമാഅത്തെ ഇസ്ലാമിയും നടത്തിയ സ്വാധീനം അവരുടെ നിരവധി പ്രസിദ്ധീകരണങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. അത് മറച്ചു വെച്ച്, സലഫികളുടെ മേല്‍ ചാനല്‍ ചര്‍ച്ചകളില്‍ ജമാഅത്ത് നേതാക്കളും സഹകാരികളും കുതിര കയറുന്നത്, പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള വിഫല ശ്രമം മാത്രമാണ്. ഒരു കാലത്ത് സൌദിയിലെ പണ്ഡിതന്മാരെയും ഭരണാധികാരികളെയും തെറ്റിദ്ധരിപ്പിച്ചു അവരുടെ ഗുഡ് സര്‍ട്ടിഫിക്കേറ്റ് വാങ്ങിയിരുന്നു ജമാഅത്തുകാര്‍ എങ്കിലും കേരളത്തിലെ മുജാഹിദ് പണ്ഡിതന്‍ മാരുടെ വിശിഷ്യാ കെ ഉമര്‍ മൌലവിയുടെ ജമാഅത്തുകാരുടെ ആട്ടിന്‍ തോല്‍ പൊളിച്ചു ഉള്ളിലെ അപകടകാരിയായ ചെന്നായയുടെ തനിനിറം ബോധ്യപ്പെടുത്തിയതു മുതല്‍ അവരുടെ ആജന്മ ശത്രുവായി ഉമര്‍ മൌലവിയും മുജാഹിദുകളും മാറിയെങ്കിലും, അവരെ കുറിച്ച കേരള സലഫികളുടെ മുന്നറിയിപ്പ് ശരിയായിരുന്നു എന്ന് സൗദി അധികൃതര്‍ക്ക് ബോധ്യപ്പെട്ടു എന്നതാണ് യാതാര്‍ത്ഥ്യം.  


      പിന്നെ മുഹമ്മദ്‌ ബിന്‍ അബ്ദില്‍ വഹാബ് സഊദ് കുടുംബത്തോടൊപ്പം ചേര്‍ന്ന്‍ നടത്തിയ പടയോട്ടങ്ങള്‍ക്ക് സലഫി രീതി ശാസ്ത്രത്തോടുള്ള ബന്ധത്തെക്കാളേറെ സഊദ് രാജവംശത്തിന്‍റെ രാഷ്ട്രീയ കാരണങ്ങളായിരുന്നു എന്ന് സൗദി രാഷ്ട്ര രൂപീകരണത്തെ കുറിച്ച് പഠിച്ച എല്ലാവരും തുറന്നു പറഞ്ഞ വസ്തുതയാണ്.സ്വാഭാവികമായും സൗദി രാജവംശത്തിനു കീഴില്‍ എകീകരിക്കപ്പെട്ട ആധുനിക സൌദിയില്‍ തനതായ ഇസ്ലാമിന്‍റെ രൂപത്തില്‍ ഔദ്യോഗിക മതമായി സ്വീകരിക്കപ്പെട്ടു എന്നത് കൊണ്ട് തന്നെപ്രാമാണികമല്ലാത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കി യഥാര്‍ത്ഥ ഇസ്ലാമിക സംവിദാനം നിലനിര്‍ത്തുകയും ചെയ്തു എന്നതില്‍ കവിഞ്ഞുഇബ്ന്‍ അബ്ദുല്‍ വഹാബ് ഒരിക്കലും സൌദിക്ക് പുറത്തുള്ള രാജ്യങ്ങളില്‍ കലാപത്തിനു ആഹ്വാനം ചെയ്യുകയോ,അമുസ്ലിം രാജ്യങ്ങളുമായോഇസ്ലാമിലെ തന്നെ മറ്റു അവാന്തര വിഭാഗങ്ങള്‍ ഭരിക്കുന്ന രാജ്യങ്ങളിലേക്ക് യുദ്ധനീക്കം നടത്തുകയോ, തന്‍റെ ഏതെങ്കിലും രചനയിലൂടെ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ആഹ്വാനം ചെയ്യുകയോ  ചെയ്തില്ല എന്നത് തന്നെസ്വന്തം രാജ്യത്തെ സ്വതന്ത്രമാക്കാന്‍ നടത്തിയ കേവല ഇടപെടല്‍ മാത്രമായിരുന്നു മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് സൌദിയില്‍ നിര്‍വഹിച്ചത് എന്ന് ചരിത്രം നേരാംവണ്ണം വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാം. എല്ലാറ്റിലുമുപരിഇന്നും സൌദിയിലെ കിഴക്കന്‍ മേഖലയായ ഖത്തീഫ് അടക്കമുള്ള ഭാഗങ്ങളിലെ ഷിയാ വിഭാഗങ്ങള്‍ ഒരു തരത്തിലുള്ള ഉപദ്രവവും തികഞ്ഞ വഹാബി(!) ഭരണമായ സൗദി ഭരണത്തിന്‍ നിന്ന് നേരിടുന്നില്ല എന്നത് മാത്രമല്ലഅവരുടെതായ ആചാരങ്ങള്‍ക്ക് പോലും സ്വാതന്ത്രമുള്ളവരാണ് എന്നത് തന്നെസലഫികള്‍ അമുസ്ലിംകളെയും മുസ്ലിംകളിലെ തന്നെ ഇതര വിഭാഗങ്ങളെയും കൊന്നൊടുക്കുകയും ഉന്മൂലനം നടത്തുകയും ചെയ്യുന്നവരാണ് എന്ന ആരോപണത്തിനുള്ള തിരിച്ചടിയാണ്.


        ഇനി ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും ഭൂമികയിലേക്ക് വന്നാല്‍  കഴിഞ്ഞ 100 വര്‍ഷമായി സലഫിആദര്‍ശം പൂര്‍ണമായി ഉള്‍ക്കൊണ്ട ഒരു സംഘം അഖിലേന്ത്യാതലത്തില്‍ ജംഇയ്യത് അഹലെ ഹദീസ് എന്ന പേരിലും നദുവത്തുല്‍   മുജാഹിദ് എന്ന പേരില്‍ കേരളത്തിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അതിലെ മുന്‍ നിര നായകന്മാര്‍ പലരും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. ആന്തമാന്‍ രക്ത സാക്ഷി മൌലാന അബ്ദുല്ല, മൌലാന വലായത് അലി സാദ്വിഖുപുരി, ഷാ ഇസ്മായില്‍, സയ്യിദ് അഹ്മദ്, ഇനായത്ത് അലിമിയാന്‍ സയ്യിദ് നാസിര്‍ ഹുസൈന്‍നവാബ് സിദ്ധീഖ് ഹസന്‍ (ഭോപാല്‍), സര്‍ സയ്യിദ്, മൌലാന സനാഉല്ല അമൃതസരി അബുല്‍ കലാം ആസാദ് തുടങ്ങി അഹലെ ഹദീസ് എന്ന ഇന്ത്യന്‍ സലഫി സംഘടനയുടെ സംഭാവന വളരെ നീണ്ടതാണ്.    കേരളത്തിലെക്ക് വന്നാല്‍ സനാഉല്ല മക്തി തങ്ങള്‍മുഹമ്മദ്‌ അബ്ദു റഹിമാന്‍ സാഹിബ്,വക്കം മൌലവിസീതി സാഹിബ് തുടങ്ങിയ ഒട്ടേറെ പേരുകള്‍ സലഫി സംഘടനയുടെ സംഭാവന തന്നെയായിരുന്നു.  പൊതു സമൂഹത്തിനു പരിചയമുള്ള മേല്‍ പറയപ്പെട്ടവരൊക്കെ ഒരേ സമയം സ്വന്തം മതത്തിലെ ചൂഷണത്തിനും  ജീര്‍ണതക്കുമെതിരെ പോരാടിക്കൊണ്ട് തന്നെയാണ്രാഷ്ട്ര സേവനത്തിലും മുന്‍ നിര നായകത്വം വഹിച്ചിരുന്നത്. കഴിഞ്ഞ 100വര്‍ഷത്തിനിടക്ക് ഒരിക്കലെങ്കിലും രാജ്യ ദ്രോഹ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഈ സംഘടനയോ സംഘടനയിലെ നേതാക്കളോ അംഗങ്ങളോ പ്രതി ചെര്‍ക്കപ്പെടുകയോ,അവരുടെ ആരുടെയെങ്കിലും പുസ്തകങ്ങളിലോ പ്രസംഗങ്ങളിലോ രാഷ്ട്ര വിരുദ്ധമോ ഇതര മത വിദ്വേഷമോ കടന്നു കൂടിയതായി ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്ന് മാത്രമല്ലമുസ്ലിംകള്‍ക്കിടയില്‍ എപ്പോഴൊക്കെ തീവ്ര വാദ ചിന്തകള്‍ ഉയര്‍ന്നു വന്നിട്ടുണ്ടോ അപ്പോഴൊക്കെ അതി ശകതമായി അതിനെതിരെ കാംപയിനുകള്‍ സംഘടിപ്പിച്ചു മുസ്ലിം യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഏറെ പണിപ്പെട്ട ഏക മുസ്ലിം സംഘടന ഈ സലഫികളുടെ സംഘം മാത്രമാണ്. ഇതൊക്കെ പൊതു സമൂഹം മറക്കുകയും അന്യായമായി തീവ്രവാദ ഭാണ്ഡം സലഫി സംഘത്തിന്‍റെ മേലില്‍ വെച്ച് കെട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ചരിത്രത്തോടുള്ള വഞ്ചനയാണ്. 


      പലരും സലഫികളെ തീവ്രവാദികളുമായി കൂട്ടി കെട്ടാന്‍ ഉദാഹരണമായി പറയാറുള്ളത് സ്വന്തം മതം മാത്രമാണ് ശരി എന്ന് പറയുന്നു,സ്ത്രീകള്‍ പര്‍ദ്ദ ഇടുന്നുഓണം, ക്രിസ്തുമസ്, ഉത്സവങ്ങള്‍ എന്നീ പൊതു സമൂഹം ഒന്നിക്കുന്ന വേദികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നുതുടങ്ങിയ ബാലിശമായ കാര്യങ്ങളാണ്. ഓരോ മത വിശ്വാസിയും തന്റേതു മാത്രമാണ് ശരി എന്ന് ഉറപ്പുള്ളത് കൊണ്ടാണെല്ലോ ആ മതത്തില്‍ അടിയുറച്ചു നില്‍ക്കുന്നത്. ചിലര്‍ അത് ഉറക്കെ പറയുംചിലരാകട്ടെഅത് മനസ്സില്‍ സൂക്ഷിക്കും എന്ന വെത്യാസം മാത്രം. ഒരാള്‍ അയാളുടെ വിശ്വാസപ്രകാരം അപരന്‍ തെറ്റായ വഴിയിലാണ് എന്ന് ചൂണ്ടിപ്പറയുന്നതിലല്ലമറിച്ചു തന്‍റെ വിശ്വാസത്തിലേക്ക് നിര്‍ബന്ധിച്ചു ചേര്‍ക്കുകയോ അപരന്റെ മത വികാരത്തെ വ്രണപ്പെടുത്തുമാറു അവരുടെ ആരാധനാ മൂര്‍ത്തികളെ അപഹസിക്കുകയോ ചെയ്യുന്നതാണ് എതിര്‍ക്കപ്പെടെണ്ടത്. കൈപ്പത്തിയും മുഖവും ഒഴിച്ചുള്ള ശരീരഭാഗം മുഴുവന്‍ മറയുന്ന വസ്ത്രം ധരിച്ച കന്യാസ്ത്രീകളെ ബഹുമാനത്തോടെ നോക്കിക്കാണുന്ന സമൂഹം, അതെ പോലെ പുറത്തിറങ്ങുന്ന മുസ്ലിം സ്ത്രീകളില്‍ വര്‍ഗീയതയും അസ്വാതന്ത്ര്യവും ആരോപിക്കുന്നത് വിരോധാഭാസമാണ്. ഒന്ന് കൂടി ആഴത്തില്‍ ചിന്തിച്ചാല്‍ സ്വേച്ചക്കനുസരിച്ചു വസ്ത്രധാരണത്തെ തെരഞ്ഞെടുക്കുന്നതിനെ പോലും അസഹിഷ്ണുതയോടെ കാണുന്നവര്‍ ഒരു തരം മനോരോഗാവസ്ഥയിലാണ് എന്നതല്ലേ ശരി?.  




 ലളിതമായി ചിന്തിച്ചാല്‍ മകര വിളക്കിന് മാലയിട്ട ഒരു ഹൈന്ദവ സഹോദരന്‍, അഹിന്ദുക്കളുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതിരിക്കുകയും ഹൈന്ദവ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്യുന്നതിനെ ആരെങ്കിലും തീവ്ര വാദമായി കാണുന്നുണ്ടോ?. ഇല്ല എന്നാണു ഉത്തരമെങ്കില്‍ അതെ പോലെ വിശ്വാസത്തിന്റെ ഭാഗമായി അത്തരം വേദികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനെ അസഹിഷ്ണുതയോടെ കാണുന്ന മനസ്സുകള്‍ക്കല്ലേ ചികിത്സ വേണ്ടത്?. ഇന്നും ഹിന്ദുക്കള്‍ക്കിടയില്‍ ചില ഇടങ്ങളിലെങ്കിലും ജാതീയമായ ഉച്ച നീചത്വങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മേല്‍ പറഞ്ഞ മതപരമായ ചടങ്ങിന്റെ ഭാഗമല്ലാത്ത അവസരങ്ങളില്‍ സമൂഹത്തിലെ ഏതു വിഭാഗമായും അന്യോന്യം ഒത്തു ചെരുന്നതിനെയോ സഹകരിക്കുന്നതിനെയോ എതിര്‍ക്കുന്നില്ല എന്ന് മാത്രമല്ലപരസ്പര ബഹുമാനവും സ്നേഹവും പങ്കിടണമെന്നു ആവര്‍ത്തിച്ചു വിശ്വാസികളെ ഓര്‍മിപ്പിക്കുന്ന ഒരു സംഘമാണ് സലഫികളുടെത് എന്ന്ഈ സംഘത്തിന്റെ പരിപാടികളോ പ്രസംഗങ്ങളോ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും അനായാസം മനസ്സിലാക്കാവുന്നതേയുള്ളൂ.    


        ഇതോടൊപ്പം ഇയടുത്ത ദിവസങ്ങളിലെ കാസര്‍കോട്ടെയും പാലക്കാട്ടെയും ചില മുസ്ലിം യുവാക്കള്‍ കുടുംബത്തോടൊപ്പം നാടുവിട്ടതുമായി ബന്ധപ്പെട്ട കുറെയേറെ അഭ്യൂഹങ്ങളും മാധ്യമങ്ങളുടെ അപസര്‍പ്പക തിരക്കഥയുമാണ്‌. ഇയടുത്തായി ന്യൂനാല്‍ ന്യൂനപക്ഷമായ ഒരു കൂട്ടം ആളുകളില്‍ ആധുനിക ലോകക്രമവും അതിന്‍റെ ബഹളങ്ങളും അരോചകമായി തോന്നുകയും ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്നത് തങ്ങളുടെ വിശ്വാസത്തിനു അപചയം വരുത്തുകയും ചെയ്യുമെന്ന് വിശ്വസിക്കുകയും ഏതെങ്കിലും ഇസ്ലാമിക രാജ്യത്ത് മരിക്കുന്നത് വരെ ജീവിക്കുക മാത്രമാണ് അതിനു പരിഹാരമെന്ന മൂഡ ചിന്ത പേറുന്ന അത്തരക്കാരുടെ അപക്വമായ പ്രവര്‍ത്തനത്തിന്‍റെ അലയോലികളാകാനാണ്, പ്രസ്തുത പാലായനങ്ങളുടെ സ്വഭാവവും അവരെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന അവരുടെ പൂര്‍വകാല ചരിത്രവും കണക്കിലെടുക്കുമ്പോള്‍ സാധ്യത കാണുന്നത്. രാഷ്ട്ര വിരുദ്ധ വിധ്വംസക പ്രവര്‍ത്തനമായി ഇതിനെ കാണാനാകില്ല എങ്കിലും ഈ അവിവേകമതികളും സലഫി രീതി ശാസ്ത്രത്തിനു പുറത്താണ് എന്നത് തീര്‍ച്ചയാണ്. പ്രവാചകന്‍ തന്‍റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അവിടെ കൂടിയ തന്‍റെ അനുയായികളോട്, എന്നില്‍ നിന്ന് ഒരു ആയത്ത് (വാക്യം ) എങ്കിലും എതാത്തവരില്‍ എത്തിക്കുക എന്നു പ്രഖ്യാപിച്ചപ്പോള്‍ തങ്ങളുടെ വാഹനം തിരിഞ്ഞു നിന്ന ദിക്കിലേക്ക് സഞ്ചരിച്ചു വിദൂര ദേശങ്ങളില്‍ പോയി,അമുസ്ലിം രാജ്യങ്ങളിലെ സാധാരണക്കാര്‍ക്ക് ഇസ്ലാമിക സന്ദേശം എത്തിക്കുകയും അവരെ ഖുര്‍ആനും പ്രവാചകാധ്യാപനങ്ങളും പഠിപ്പിക്കുകയും ചെയ്യാതെ ഇവരുടെ വീക്ഷണ പ്രകാരം പ്രവാചകനോടൊപ്പം മദീനയിലേക്ക് മടങ്ങിയിരുന്നെങ്കില്‍ ഇസ്ലാം ഇന്നത്തെ പോലെ ലോകത്ത് പ്രചരിക്കുമായിരുന്നോ എന്നെകിലും ചിന്തിക്കാന്‍ മനസ്സ് കാണിച്ചിരുന്നുവെങ്കില്‍ ഈ പലായനം ഒഴിവാക്കാമായിരുന്നു. മാത്രമല്ലഅവര്‍ കാരണം ഇന്ന് പഴികേള്‍ക്കുകയും  സംശയത്തിന്‍റെ മുനയില്‍ ചിലരെങ്കിലും നിര്‍ത്താന്‍ ശ്രമിക്കുന്ന ദുരവസ്ഥയില്‍ നിന്ന് മറ്റു മുസ്ലിമ്കള്‍ക്കും വിശിഷ്യാ സലഫികള്‍ക്കു രക്ഷപ്പെടാമായിരുന്നു.


      ഐ എസ് ഐ എസ്സിന്‍റെ സമാന രീതിയില്‍ മനുഷ്യരെ വകവരുത്തുന്ന ഇന്ത്യയിലെ സംഘ പരിവാര്‍ സംഘടനകളെയോ അതിന്‍റെ നേതൃ പദവിയിലിരുന്നുവ്യെക്തമായ മത വിദ്വേഷം പ്രസംഗിക്കുകയും വ്യാപകമായ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക പോലും ചെയ്യുന്ന എത്രയോ ആളുകള്‍ ഇന്നും സൌര്യവിഹാരം നടത്തുന്നതും അവരൊന്നും തീവ്ര വാദ ലിസ്റ്റില്‍ പെടാത്തതും അത്തരം അക്രമങ്ങള്‍ കേവലം അവരുടെ ഇരകളെയല്ലാതെ  മറ്റു ആരെയും ആലോസരപ്പെടുത്താത്തതു കൊണ്ടാകാം. അവരുടെ ദ്രുംഷ്ടങ്ങള്‍ക്ക് ഇരയാകുന്നത് മിക്കവാറും മുസ്ലിംകളും ദളിതുകളും ആണെങ്കിലും, ആക്രമണത്തിനു ന്യായീകരണമായി അക്രമികള്‍ പടച്ചു വിടുന്ന, ദേശ വിരുദ്ധ, ഭീകര വാദ ആരോപണങ്ങളും, ഗോരക്ഷാ നിയമവും    ഇരകളുടെ പ്രതിച്ഛായ പൊതു സമൂഹത്തിനു മുന്നില്‍ രാജ്യവിരുദ്ധരും ഭീകര വാദികളും ആയി പ്രതിഷ്ടിക്കപ്പെടുകയാണ്. അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന വിധത്തില്‍ ഇത്തരം ആക്രമണത്തിനു ഇരയാകുന്നവരുടെ മേല്‍ സംഘപരിവാര്‍ സൈബര്‍ ലോബികള്‍ പടച്ചുണ്ടാക്കുന്ന അന്യായമായ ആരോപണങ്ങള്‍ വെണ്ടയ്ക്കാക്ഷരത്തില്‍ പ്രസിദ്ധീകരിച്ചും, മുഴുനീള ചാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചും ആഘോഷിക്കുന്നവര്‍ ഫലത്തില്‍ ചെയ്യുന്നത് കേരളത്തിലെതടക്കം അവരുടെ അജണ്ടകളെ സാമാന്യവല്‍ക്കരിച്ച് അതിനു വലിയ അളവില്‍ പ്രചാരം പല കോണുകളില്‍ നിന്ന് നല്‍കുകയാണ്. ഇവിടെയാണ്‌, ഹിറ്റ്‌ലറുടെ ഒരു കളവുകള്‍ പല കോണുകളില്‍ നിന്ന് നിരന്തരമായി ആവര്‍ത്തിച്ചാല്‍ അത് സത്യമായി വിശ്വസിക്കപ്പെടുമെന്ന സിദ്ധാന്തം പ്രായോഗികവല്‍ക്കരിക്കപ്പെടുന്നത്. മാധ്യമങ്ങളുടെ അതിര് വിട്ട സെന്‍സേഷണല്‍ ഭ്രമം കൊണ്ടും, പക്ഷ പാതിത്വം കൊണ്ടും സംഘപരിവാര്‍ ആക്രമണങ്ങളെയും, ദേശദ്രോഹം അടക്കമുള്ള അന്യായമായ ആരോപണങ്ങളെയും  വലിയൊരു വിഭാഗം പൊതു സമൂഹം നിസ്സംഗതയോടെ നോക്കി നില്‍ക്കാനും, ഒരു വേള ഇരകളെ തന്നെ കുട്ടപ്പെടുത്താനും പ്രേരകമാകുന്നത് ഭീതിയോടെ മാത്രമേ നോക്കിക്കാണാന്‍ കഴിയൂ. അത്രമാത്രം ഫാഷിസം പൊതു സമൂഹത്തില്‍ സ്വാധീനം നേടിക്കൊണ്ടിരിക്കുന്നു എന്നത് മതേതര സമൂഹത്തിനു ഉണ്ടാക്കിയാക്കാവുന്ന ആഘാതം വളരെ വലുതായിരിക്കും. അത് കൊണ്ട് മതഭ്രാന്തില്ലാത്ത എല്ലാവരും തിരിച്ചറിയേണ്ടത്, ഫാഷിസത്തിന്‍റെ എക്കാലത്തെയും തന്ത്രമായ വേട്ടക്കാരന്‍ ഇരയായും ഇരയെ വേട്ടക്കാരനായും അവതരിപ്പിക്കുന്നത് കേരളത്തില്‍ പോലും വിജയിക്കുന്നത് ഹിറ്റ്ലറുടെ തന്ത്രത്തെ കടമെടുത്ത പ്രചാരണ തന്ത്രങ്ങളിലൂടെയും മാധ്യമ ഇടപെടലിലൂടെയുമാണ് എന്നാണു.


 https://www.asianetnews.com/news/bjp-members-arrested-in-assam-posting-flag-demand-people-to-join-isis




 http://www.deshabhimani.com/news/national/isis-aasam-bjp-actvists/723940

 എന്തിനാണ് bjp ക്കാര്‍ isis നെ പ്രചരിപ്പിക്കുന്നത് 

isis ആരുടെ സൃഷ്ടി ..?

മറ്റൊരു ലിങ്ക് കൂടി .വായിക്കൂ ..

എന്തുകൊണ്ട് ഐസിസ് ഇസ്രായേലിനെ തൊടുന്നില്ല... പേടിച്ചിട്ട് മാത്രമല്ലെങ്കിലോ?

  https://malayalam.oneindia.com/feature/why-israel-is-not-talking-about-isis-and-isis-not-attacking-israel-154282.html






  ഇതിനെ എതിര്‍ക്കാന്‍ മനുഷ്യ സ്നേഹികള്‍ മുന്നോട്ടു വരേണ്ടതുണ്ട്. അതിനു പകരംകേവലം വ്യെക്തി സ്വാതന്ത്ര്യത്തില്‍ പെട്ട ഇഷ്ടപ്പെട്ട വസ്ത്ര ധാരണ രീതി സ്വീകരിച്ചതിന്‍റെ പേരിലും വിശ്വസിക്കുന്ന ആദര്‍ശത്തിനോട് നൂറു ശതമാനം കൂറ് പുലര്‍ത്തുന്നതിന്‍റെ ഭാഗമായി അന്യ മതസ്ഥരുടെ മതപരമായ ചടങ്ങുകളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതും മതഭ്രാന്തായി അവതരിപ്പിക്കപ്പെടാന്‍ പുരോഗമന പ്രത്യയ ശാസ്ത്രക്കാര്‍ പോലും മത്സരിക്കുന്നത് കാണുമ്പോള്‍ സഹതാപവും പുച്ചവുമാണ് തോന്നുന്നത്. പരസ്പരം ഉറ്റ സുഹൃത്തുക്കളോ കൂടെ പിറന്ന സഹോദരനോ ആണെങ്കില്‍ പോലും കേവലം രാഷ്ട്രീയമായ ഒരു പ്രത്യേക ആദര്‍ഷമുള്ളവര്‍ മറ്റു രാഷ്ട്രീയ ആദര്‍ശക്കാരുടെ പരിപാടികളിലോ സമ്മേളനങ്ങളിലോ സഹകരിക്കുകയോ പങ്കെടുക്കുകയോ ചെയ്യാതെ മാറി നില്‍ക്കുമ്പോള്‍ അതിലൊരു കുറവും കാണാത്തവര്‍ക്ക് കേവല രാഷ്ട്രീയത്തെക്കാള്‍    ഏറെ പ്രാധാന്യം കല്പിക്കുന്ന മതപരമായ വിശ്വാസത്തിന്‍റെ ഭാഗമായി ഇതര മതക്കാരുടെ ചടങ്ങുകളില്‍ നിന്ന് മാറി നില്‍ക്കുന്നതിനെ മാത്രം വര്‍ഗീയതയായി ചിത്രീകരിക്കുന്നതിലെ അനീതി ഇനിയും മനസ്സിലാക്കാന്‍ കഴിയാത്തത് മനസ്സിന്‍റെ കുടുസ്സായ വീക്ഷണ കോണ്‍ കൊണ്ട് മാത്രമാണ്.  


      തങ്ങള്‍ക്ക് യോജിക്കാന്‍ കഴിയാത്ത ആദര്‍ശം വെച്ച് പുലര്‍ത്തുന്നത് കൊണ്ട് മാത്രം അന്യരുമായി ജീവിതത്തിന്‍റെ മറ്റ് മേഖലകളില്‍ പോലും സഹകരിക്കാതിരിക്കുന്നതും എതിര്‍ ആദര്‍ശ പ്രചാരണത്തെ തടസ്സപ്പെടുത്തുകയോ മറ്റൊരു ആദര്‍ശം സ്വീകരിച്ചതിന്‍റെ പേരില്‍ ഒറ്റപ്പെടുത്തുകയോ ആക്രമിക്കുകയോ ഒക്കെ ചെയ്യുന്നതാണ് യഥാര്‍ത്ഥത്തില്‍ ഭീകരത. കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തെ ഇന്ത്യയിലെവിശിഷ്യാ കേരളത്തിലെ സലഫി കൂട്ടായ്മയിലെ ഏതെങ്കിലും ഒരംഗത്തിന്‍റെ പേരില്‍ മേല്‍പറഞ്ഞ ഒരാരോപണം ഒരു വിഭാഗത്തിനും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. മാത്രമല്ലഇന്ന് സംഘ പരിവാരിനൊപ്പം ചര്‍ന്ന് സലഫികളുടെ രക്തത്തിന് വേണ്ടി ആര്‍ത്തി കാണിക്കുന്ന കേരളത്തിലെ കാന്തപുരം മുസ്ല്യാരുടെ അനുയായികള്‍ അടക്കമുള്ള സുന്നികള്‍ എന്ന് അറിയപ്പെടുന്നവര്‍ സലഫികള്‍ എന്ന മുജാഹിദുകള്‍ക്കെതിരെ നടത്തിയ കയ്യേറ്റങ്ങളും പ്രബോധകന്മാരുടെ നേരെ കാട്ടിക്കൂട്ടിയ അക്രമങ്ങളും നിരവധിയാണ്. കഴുത്തില്‍ പടക്കമാല അണിയിച്ചു തീകൊടുത്തു പോലും യഥാര്‍ത്ഥ ഇസ്ലാമിനെ തുറന്നു പറഞ്ഞുപൌരോഹിത്യത്തിന്‍റെ നെറികേടുകള്‍ തുറന്നു കാണിച്ചതിന്‍റെ പേരില്‍ പീഡിപ്പിച്ച ചരിത്രം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രഭാഷണ വേദിയിലേക്ക് ബോംബെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചതിലൂടെ ആവര്‍ത്തിക്കപ്പെട്ടത്‌ കേരളത്തിലെ പൊതു സമൂഹം എളുപ്പം മറക്കാന്‍ കാരണംഅത്തരം അക്രമങ്ങള്‍ക്ക് പിറകെ സലഫികള്‍ ഒരിക്കലും പ്രത്യാക്രമണ മാര്‍ഗം സ്വീകരിക്കാതെ  നിയമത്തിന്‍റെ വഴി തേടി ക്ഷമ പാലിക്കുകയും, അക്രമികള്‍ക്ക് പോലും നിരുപാധികം മാപ്പ് നല്‍കുകയും ചെയ്തത് കൊണ്ട് മാത്രമാണ്.അത്തരം ഇരകളെ  നോക്കി വേട്ടക്കാരായ അഭിനവ കാന്തപുരത്തിന്‍റെ അനുയായികള്‍ പോലും കൊഞ്ഞനം കുത്തുന്നത് തനതായ ഇസ്ലാം പ്രചരിക്കുന്നതോടെ അത്തരക്കാരുടെ മതകച്ചവടം അവതാളത്തിലാകുമെന്ന ഭീതി കൊണ്ട് മാത്രമാണ്. പാമാരരായ അനുയായികളെ ചൂഷണം ചെയ്തു കോടികള്‍ സമ്പാദിച്ചു, ആഡംബര കാറുകളിലും കോടികളുടെ വ്യെവസായ സംരഭങ്ങളും കെട്ടിപ്പോക്കുന്നത് ഇല്ലാതാകുമെന്ന ഭീതി ഇവരെ ഏതു ചെകുത്താനുമായും കൂട്ട് പിടിച്ചു സത്യം പറയുന്നവരെ നിശബ്ദരാക്കാന്‍ പ്രേരിപ്പിക്കുന്നു എന്ന് മാത്രം.


       അത് കൊണ്ട് ഞങ്ങള്‍ സലഫികള്‍ക്ക് പറയാനുള്ളത് ഇത്രമാത്രം, ''ഞങ്ങള്‍ ഏക ദൈവത്തെ മാത്രം ആരാധിക്കണമെന്നും, നന്മ ഉപദേശിക്കുകയും തിന്മക്കെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുക മാത്രമാണ് ചെയ്യുന്നത്,അതിനപ്പുറമുള്ള ഞങ്ങളെ കുറിച്ചുള്ളതെല്ലാം അവാസ്തവമാണ്.''


"ഒരു ജനതയോടുള്ള അമര്‍ഷം നീതിപാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക്പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവുംഅടുത്തത്‌." (വി:ഖു 5:8)


"ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയുംഎന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി." (വി:ഖു 49:6)





നീതി ബോധവും ധാര്‍മ്മികതയും സത്യസന്ധതയും കാത്തു സൂക്ഷിക്കുന്ന മുഴുവന്‍ മലയാളികളോടും മേല്‍ വാചകങ്ങള്‍ ഓര്‍മപ്പെടുത്തി കൊണ്ട് നിര്‍ത്തുന്നു... 

Sunday, 17 December 2017

മുഹമ്മദ് ബ്നു അബ്ദില് വഹാബിന്റെ കുടുംബ പരമ്പര

മുഹമ്മദ് ബ്നു അബ്ദില് വഹാബിന്റെ കുടുംബ പരമ്പര 
👇👇👇
1⃣ സുലൈമാനി ബ്നു അലിയ്യ്
2⃣ മുഹമ്മദ് ബ്നു അഹമ്മദ്
3⃣ റാഷിദ് ബ്നു ബുറൈദ്
4⃣മുഹമ്മദ് ബ്നു ബുറൈദ്
5⃣ മുശ്രഫ് ബ്നു ഉമർ
6⃣മഅളാദ് ബ്നു റൈസ്
7⃣സാഹിറ് ബ്നു മുഹമ്മദ്
8⃣ ഉലുവ്വ് ബ്നു വുഹൈബ്
9⃣ഖാസിമ് ബ്നു മൂസ
🔟മസ്ഊദ് ബ്നു ഉഖുബ
1⃣1⃣ സനീഅ ബ്നു നഹ്ഷല്
1⃣2⃣ശദാദ് ബ്നു സുഹൈർ
1⃣3⃣ ശിഹാബ് ബ്നു റബീഅ
1⃣4⃣ അബീ സൗദ് ബ്നു മാലിക്
1⃣5⃣ ഹന്ളലത് ബ്നു മാലിക്
1⃣6⃣ സൈദ് ബ്നു മനാത്
1⃣7⃣ തമീം ബ്നു മുറ്ർ
1⃣8⃣ അദ്ദ് ബ്നു ത്വാബിഹ
1⃣9⃣ ഇല്യാസ് ബ്നു മുളറ്ർ
2⃣0⃣ നിസാറി ബ്നു മഅദ്
    2⃣1⃣       ഇബ്നു അദ്നാന്


ഇതാണ് മുഹമ്മദ്ർബ്നു അബ്ദുല് വഹാബിന്റെ യതാർത്ഥ കുടുംബ പരബര.എന്നാല് ഇപ്പോള് നെറ്റ് മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനെ മോശമാക്കി കാണിക്കാന് സമസ്ഥക്കാർ ശ്രമിച്ച് കൊണ്ടിരിക്കുകയാണ് . കാരണം സമസ്ഥക്കാർ തോളിലേറ്റി നടക്കുന്ന സർവ്വ ശിയാക്കളുടെ ആശയാദർശങ്ങളേയും ആചാരങ്ങളേയും പ്രമാണങ്ങളിലൂടെ തകർത്തെറിഞ്ഞതിന്റെ പേരില് അദ്ദേഹത്തെ സമൂഹത്തില് മോശവത്കരിക്കുന്ന അഭിനവ ശിയാക്കള്  ലോകം കണ്ട ഏറ്റവും വലിയ നബി നിന്ദ്യതയുടെ വാക്താക്കളാണ് .അഥവാ നബി(സ) യുടെ മുടിയന്ന് പറഞ്ഞ് കളള മുടിയും കളള സനദും മെഞഞ്ഞുണ്ടാക്കിയ ഈ ജൂത അനുയായികള്കാണോ ഇബ്നു അബ്ദുല് വഹാബിന്റെ പേരില് കളവ് നിർമിച്ചുണ്ടാക്കി വിടാന് പ്രയാസം. ചുരുക്കത്തില് ഇബ്നു അബ്ദുല് വഹാബ് (റഹ് )യുടെ യതാർത്ഥ സനദാണ് മുകളില് കൊടുത്തത് .
യതാർത്ഥത്തില് ജൂതന്മാർകും ശിയാക്കള്കും വേണ്ടി  പണിയെടുക്കുന്ന കേരള സമസ്തക്കാരുടെ തെറ്റിദ്ധരിപ്പിക്കലാണ് ശൈഖിന്റെ പാരമ്പര്യം ദുൽകുവൈസിറയിലെത്തിയത് . യഥാർത്തത്തിൽ ബനൂ തമീം എന്ന പ്രശസ്തമായ ഗോത്രത്തിലാണു ശൈഖിന്റെ ജനനം. ഇത് ചരിത്രകാരന്മാർ രേഖപ്പെടുത്തിയതാണു. നബി (സ) ബനൂതമീം ഗോത്രത്തെപ്പറ്റി ധാരാളം പ്രശംസിച്ചിട്ടുണ്ട്. ഉദാ: എന്റെ ഉമ്മത്തിൽ ദജ്ജാലിനോട് ശക്തമായിഎതിരിടുന്നവർ ബനൂതമീം ഗോത്രക്കാരാണ് എന്ന് പറഞ്ഞിട്ടുണ്ട്. മറ്റൊരിക്കൽ ബനൂതമീം ഗോത്രക്കാരുടെ സകാത് വന്നപ്പോൾ നബി (സ) ഇത് നമ്മുടെ ആളുകളുടേതാണു എന്ന് പ്രശംസിച്ച് പറഞ്ഞു.
ഈ ഉമ്മത്തിലെ കള്ളന്മാരായ ദജ്ജാലുകളാണന്ന് സമസ്തക്കാർ തെളിയിച്ച് കൊണ്ടിരിക്കുകയാണ് .


മാത്രവുമല്ല അദ്ദേഹത്തെ പിന്പറ്റാനിവിടെ ആരും പറഞ്ഞിട്ടുമില്ല.സത്യം മനസ്സിലാക്കുകയും അത് സമൂഹത്തില് എത്തിക്കുകയും ചെയ്യുക.

Sunday, 10 December 2017

ചേകനൂരി സൈതലവിമുസ്ലിയാരുടെ പേരില്‍ സമസ്തസുന്നികളുടെ തട്ടിപ്പ്

ചേകനൂരി സൈതലവിമുസ്ലിയാരുടെ പേരില്‍ സമസ്തസുന്നികളുടെ തട്ടിപ്പ് 



ആടിനെ പട്ടിയാക്കുക പിന്നെ പേപ്പട്ടി ആക്കുക എന്നിട്ട് നാട്ടുകാരോട് തല്ലികൊല്ലാന്‍ പറയുക.
ഈയിടെയായി എന്നും വാട്സപ്പില്‍ ഈ ചേകനൂരി മുസ്ലിയാരുടെ സംസം വെള്ളത്തിന്‍റെ മഹത്വം നിഷേധിക്കുന്ന ഒരു മുറിക്ളിപ്പ് കാന്തപുരം മുടിസുന്നികളും ചേളാരി സമസ്തക്കാരും കാര്യമായി  പ്രചരിപ്പിച്ച് കൊണ്ടിരിക്കയാണ്.

"മുജാഹിദ് മൌലവി സംസം വെള്ളത്തെ കുറിച്ച് പറയുന്നത് കണ്ടില്ലേ ..കണ്ടില്ലേ ..."
വാട്സപ്പ് ഗ്രൂപ്പുകളില്‍ ഇത് സംബന്ധമായി ചര്‍ച്ചകളാണ്...  
ഇയാള്‍ ചേകനൂരി മതക്കാരനാണ് എന്ന വിവരം മറച്ചു വെച്ച് ഈ ഖുബൂരികള്‍ നടത്തിക്കൊണ്ടിരിക്കുന്ന തട്ടിപ്പ് തിരിച്ചറിയാന്‍ ഈ പ്രസംഗം നടക്കുന്ന സ്റ്റേജ് കണ്ടാല്‍ തന്നെ മതി.....
"ചേകനൂര്‍ ന്‍റെ അനുസ്മരണം"
ആ മുറിക്ക്ളിപ്പില്‍ അതൊന്നും ഇല്ല....സ്റ്റേജ് കാണിക്കുന്നില്ല.
മുജാഹിദ് കളെ ആദര്‍ശം കൊണ്ട് നേരിടാന്‍ പറ്റിയില്ലെങ്കില്‍ ഈ ജാതി ചേകനൂരികളുടെ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പ്രസംഗങ്ങളില്‍ നിന്നും അരമിനിറ്റ് മുറിച്ച് "മുജാഹിദ് മൌലവി പറയുന്നത് കേട്ടില്ലേ ഉമ്മത്തേ ......." എന്ന് പറഞ്ഞുകൊണ്ട് ബോംബെക്കാരന്‍ ജാലിയാവാലയുടെ പെണ്ണുങ്ങളുടെ മുടിയിട്ട മുടിവെള്ളം മോന്തി നടക്കുന്ന കൌമിന്റെ മുന്നില്‍ പ്രചരിപ്പിക്കുക
പിന്നെ പറയാനുണ്ടോ .. ഒരു വിധ അന്തവും ഇല്ലാത്ത പടുജാഹിലുകള്‍ ആയ ssf /skssf വിഭാഗത്തില്‍ പെട്ടവരാണ് ഈ കുപ്രചരണം കാര്യമായി ഏറ്റെടുത്തിട്ടുള്ളത്.
ഇവര്‍ തന്നെ ആരോപിക്കാറുള്ള ഓഹാബികള്‍ ഭരിക്കുന്ന മക്കയില്‍ നിന്നാണ്   ലക്ഷക്കണക്കിന് ബോട്ടില്‍ സംസം വെള്ളം ലോകത്തുള്ള മുസ്ലിംകള്‍ മുഴുവനും ഹജ്ജിനും ഉംറ ക്കും പോയി വരുമ്പോള്‍ കൊണ്ടുവരുന്നത് എന്ന സാമാന്യ ബുദ്ധിയും ചിന്തയും ഒരു സെക്കന്റ് പോലും ഇവരുടെ തലച്ചോറില്‍ നില്‍ക്കില്ല എന്നത് ഈ ജാതി  ക്ലിപ്പ് മുറിയന്മാര്‍ക്കും ഖുബൂരി മുസ്ലിയാക്കന്മാര്‍ക്കും ഒരനുഗ്രഹമാണ്‌ ..... 
ഹാദാ കൌമുന്‍ പടുജാഹിലൂന്‍
     
===========================================================
ഈ സൈതലവി മുസ്ലിയാര്‍ ആരാണ് ..?
===========================================================
ഈയിടയായി സോഷ്യൽ മീഡിയയിൽ സജീവ ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന സൈതലവി അൻസാരി എന്ന വ്യക്തിയുടെ പ്രഭാഷണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ സൂചിപിക്കട്ടെ .തച്ചമ്പാറ പഞ്ചായത്തിൽ എടായ്ക്കൽ സ്വദേശിയായ വ്യക്തി കാരാകുർശി GVHS അധ്യാപകൻ ആണ്.
കഴിഞ്ഞ 22 വർഷത്തിൽ അധികമായി അദ്ദേഹം ചേകന്നൂർ മൗലവിയുടെ ആദർശം ഉൾകൊണ്ട് കൊണ്ട് ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ പ്രവർത്തകനായി അതിന്റെ പ്രഭാഷണങ്ങൾക്ക് വേണ്ടി കേരളത്തിലും ,പുറത്തുമായി സജീവമായി പ്രവർത്തിച്ചു വരുകയാണ് .എന്നാൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ മുജാഹിദ് പ്രസ്ഥാനത്തിന്റെ എക്കൗണ്ടിലേക്ക് വരവു വെക്കാൻ ചില തൽപരകക്ഷികൾ നടത്തികൊണ്ടിരിക്കുന്ന കുൽസിത ശ്രമങ്ങളെ നാം കരുതിയിരിക്കേണ്ടതുണ്ട് .അദ്ദേഹത്തിന് പ്രവാചകന്റെ ഹദീസു കളോട് വളരെ പരിഹാസ്യമായ സമീപനമാണ് ഉളളതെന്ന് അദ്ദേഹത്തിന്റെ സംസം വെള്ളവുമായി ബന്ധപ്പെട്ട സംസാരം ശ്രവിച്ച ഏതൊരാൾക്കും സുതരാം വ്യക്തമാണ്. പ്രവാചകന്റെ സ്വഹീഹായ ഹദീസുകളെ നെഞ്ചേറ്റുന്ന മുജാഹിദുകളുമായി അദ്ദേഹത്തെ താരതമ്യപ്പെടുത്തുന്നവരുടെ തൊലിക്കട്ടി അപാരം തന്നെ . അദ്ദേഹത്തിന് മുജാഹിദ് കളോട് പുഛമാണെന്നു മുകളിൽ സൂചിപിച്ച വരികളിൽ നിന്നും വ്യക്തമാണലോ എന്നിട്ടും 'അദ്ദേഹത്തെ മുജാഹിദ് പ്രസ്ഥാനവുമായി വെച്ച് കെട്ടാൻ ശ്രമിക്കുന്നവർക്കു ചില നിഗൂഡലക്ഷ്യങ്ങൾ മാത്രമാണുളളതെന്നും കാര്യങ്ങളെ വസ്തുനിഷ്ടമായി വിലയിരുത്തുന്ന ഏതൊരാൾക്കും വ്യക്തമാണ് .
ഇനിയും അദ്ദേഹത്തെ മുജാഹിദായി എഴുന്നള്ളിക്കുന്നവരോട് പരലോകത്ത് വെച്ച് കാണാം എന്ന് പറയുകയല്ലാതെ നിർവ്വാഹമില്ല

By ഷാഹിദ് യൂസഫ് ചൂരിയോട് 

Thursday, 23 November 2017

തീവ്രവാദവും കാന്തപുരം സുന്നികളുടെ നിലപാടും


തീവ്രവാദവും കാന്തപുരം സുന്നികളുടെ നിലപാടും 




മുകളില്‍ കൊടുത്ത ഇതേ ലേഖനം വന്ന 2001 ഒക്ടോബര്‍ മാസത്തിലെ സെന്‍സിംഗ് മാസികയില്‍ അതേ ലക്കത്തില്‍ തന്നെ ഈ ലേഖനത്തെ പിന്തുണച്ചുകൊണ്ട് എഡിറ്റര്‍ ഇസ്മായീല്‍ വഫയുടെ എഡിറ്റോറിയല്‍ കാണുക: 



അൽ ഖാഇദയെ മഹത്വവൽകരിച്ചവർ സലഫികളെ തീവ്രവാദികളാക്കുകയോ.?
__________________________________________
ആദ്യമേ പറയട്ടെ .ഇത്തരമൊരു ചർച്ചക്ക് തീരെ താൽപര്യമില്ല .ആദർശത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാത്ത ഇസ്ലാമിന്റെ ശത്രുക്കൾ പലവിധത്തിലുള്ള കുതന്ത്രങ്ങളുമായി ഇസ്ലാമിനെയും ഇസ്ലാമിക പ്രബോധകരെയും വേട്ടയാടിപ്പിടിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരസ്പരമുള്ള തീവ്രവാദാരോപണം ഒട്ടും ഉചിതമല്ലെന്ന് നല്ല ബോധ്യമുണ്ട് .പക്ഷേ ചിലത് പറയാതെ പോയാൽ ചിലർ കേൾക്കുന്നതും മറ്റു ചിലർ കേൾപ്പിക്കുന്നതും മുഴുവൻ ശരിയാണെന്ന് പൊതുസമൂഹം തെറ്റിദ്ധരിച്ച് പോകും എന്നുള്ളത് കൊണ്ട് മാത്രമാണ് ഈ കുറിപ്പ് .
ഐ എസ് എന്ന തെമ്മാടിക്കൂട്ടം ഇസ്ലാമിന് എൽപിച്ച് കൊണ്ടിരിക്കുന്ന ആഴമേറിയ മുറിവുകൾ എണ്ണിയാലൊടുങ്ങാത്തതാണ് .നിരപരാധികളെ കൊന്നൊടുക്കിയും പൊതുസ്ഥലങ്ങളിൽ ചാവേറുകളായി പൊട്ടിത്തെറിച്ചും അഡ്രസ്സില്ലാത്ത ഓഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ച് മതസ്പർദ്ധ വളർത്തിയുമൊക്കെ ഈ ദ്രോഹം അഭംഗുരം തുടരുന്നുണ്ട് .ഇസ്ലാമിക ലോകത്തെ തലയെടുപ്പുള്ള പണ്ഡിതന്മാരൊന്നാകെ ഈ ഖവാരിജുകളെ (മത ഭ്രഷ്ടർ) തുറന്നെ തിർക്കുകയും മുസ്ലിം പൊതുജനത്തെ ഇവർക്കെതിരെ ഒരുമിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട് .അതിൽ തന്നെ സലഫീ പണ്ഡിതരാണ് ഇവർക്കെതിരെ ഏറ്റവും കൂടുതൽ ലേഖനങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുള്ളത് .
ഐ എസിന്റെ ആദ്യ രൂപമായ അൽ ഖാഇദയുടെ നേതാവാണ് ഉസാമാ ബിൻ ലാദൻ . അതിന് ചില രൂപമാറ്റങ്ങൾ സംഭവിച്ചാണ് ഐ എസ് രൂപപ്പെട്ടത് .ഇവ രണ്ടിനെയും സലഫികളുമായി കൂട്ടിക്കെട്ടാൻ പലതായി വിഭജിക്കപ്പെട്ട സമസ്ത ഗ്രൂപ്പുകൾ മത്സരത്തിലാണ് .സത്യത്തിൽ ആരാണ് കേരളത്തിൽ അൽ ഖാഇദയെയും ഉസാമയെയും മഹത്വവൽക്കരിച്ചവർ എന്ന് നാം പഠിക്കേണ്ടതുണ്ട് .
2001 സെപ്റ്റംബർ 11 ന് അൽ ഖാഇദ നടത്തിയതെന്ന് പറയപ്പെടുന്ന വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം ഒക്ടോബറിൽ പുറത്തിറങ്ങിയ കാന്തപുരം വിഭാഗത്തിന്റെ മേൽനോട്ടത്തിലുള്ള സെൻസിംഗ് മാസികയുടെ കവർ സ്റ്റോറി ഇതേ ബിൻ ലാദനെ വാഴ്ത്തിക്കൊണ്ടായിരുന്നു.

കനൽപഥങ്ങങ്ങളിലെ സിംഹം എന്നതാണ് തലക്കെട്ട് .! 

ഉസാമയെ എങ്ങനെയൊക്കെ മഹത്വവൽക്കരിക്കാമോ അതിന്റെ പരമാവധി അതിൽ ചെയ്തിട്ടുണ്ട് .സെൻസിംഗ് തന്നെ പറയട്ടെ .
"മുസ്ലിം ലോകത്ത് രണ്ട് ആൺകുട്ടികളാണുള്ളത് .സദ്ദാം ഹുസൈനും ഉസാമയും .ലോക മുസ്ലിംകളുടെ പ്രിയപ്പെട്ടവരാണവർ ."
( അഡ്വ: ഇസ്മായിൽ വഫ, സെൻസിംഗ് എഡിറ്റോറിയൽ 2001 ഒക്ടോബർ )
എന്ന് മാത്രമല്ല ഉസാമയും അബൂബക്കർ ബാഗ്ദാദിയുമൊക്കെ സലഫീ തീവ്രവാദികളാണ് എന്ന് പറഞ്ഞ് ഇപ്പോൾ നിലവിളിച്ച് കൊണ്ടിരിക്കുന്നവർ അന്ന് പറഞ്ഞത് ഉസാമ ഖബർ പൂജകനായ സൂഫിയായിരുന്നു എന്നായിരുന്നു .
"മഹാന്മാരുടെ ഖബര്‍ സിയാറത്ത്, പുണ്യമെടുക്കല്‍ തുടങ്ങി ആത്മീയ ലോകത്തേക്ക് മെല്ലെ മെല്ലെ ഉസാമ കാല്‍വെച്ചു. പാശ്ചാത്യ സംസ്കാരത്തെ ഉസാമ പാടേ വെറുത്തു. മദീനാ മുനവ്വറയില്‍ പ്രവാചകന്‍റെ മഖ്ബറയില്‍ മണിക്കൂറുകള്‍ ചിലവഴിച്ച് കരളലിഞ്ഞു പ്രാര്‍ഥിച്ചു. തന്‍റെ സ്വത്തും കഴിവും ഇസ്‌ലാമിന് വേണ്ടി ചിലവഴിക്കാന്‍ ഇറങ്ങിത്തിരിച്ചു. ഇത് പാശ്ചാത്യ മിഷനറിമാര്‍ക്ക് തലവേദനയായി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സൂഫിവര്യന്മാരുമായി ഉസാമ ബന്ധം സ്ഥാപിച്ചു തുടങ്ങി." - (സെന്‍സിംഗ്: 2001 ഒക്ടോബര്‍. പേജ് 11).
വീണ്ടും സെൻസിംഗ് തന്നെ പറയട്ടെ .
" ഇവിടെയാണ് ഒരു വിപ്ലവകാരിയുടെ കഥ ആരംഭിക്കുന്നത് .കാരുണ്യ പ്രവർത്തനത്തിനിറങ്ങി പ്രതിരോധത്തിന്റെ മാർഗം സ്വീകരിക്കാൻ നിർബന്ധിതനായ ഒരു വിശ്വാസിയുടെ കഥ .മിഷനറി പ്രവർത്തനത്തിന് തലവേദന സൃഷ്ടിക്കുകയും അങ്കിൾസാമിന്റെ ഉറക്കം കെടുത്തുകയും ചെയ്ത വിപ്പവകാരിയുടെ ധീരതയുടെ കഥ " .
(സെൻസിംഗ് :2001 ഒക്ടോബർ Pg: 9 )
തുടർന്നങ്ങോട്ട് ബിൻ ലാദന്റെ മഹത്വങ്ങളാണ് വിവരിക്കുന്നത് .പുകഴ്ത്തിപ്പുകഴ്ത്തി ഉമർ ഖത്താബും (റ) ഖാലിദ് ബിൻ വലീദുമൊക്കെ (റ) ഉസാമക്ക് താഴെയാണോ എന്ന് തോന്നിപ്പോകുന്ന വർണനകളാണതിൽ നിറയെ .എല്ലാം വിശദീകരിക്കാൻ ഉദ്ദേശിക്കുന്നില്ല .ആവശ്യമാണെന്ന് തോന്നിയാൽ കൂടുതൽ തെളിവുകൾ നിരത്താം .
സലഫികളെ ഐ എസ് ആലയിൽ കെട്ടാൻ ശ്രമിക്കുന്നവരുടെ വീരപുരുഷനാരാണെന്ന് ഇതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം .ഭൂതകാലത്തെ അവരുടെ പ്രവർത്തനങ്ങളിൽ ആ സ്വാധീനം നിഴലിച്ച് കാണാനും കഴിയും .
ചില ഉദാഹരണങ്ങൾ .
സായുധ ആക്രമണത്തിന് വേണ്ടി ഇവർ തന്നെ രൂപം കൊടുത്ത ജംഇയത്തുൽ ഇഹ്സാനിയ്യ അഥവാ സുന്നീ ടൈഗർ ഫോഴ്സ് നടത്തിയ ആക്രമണങ്ങൾ .1994-96 കാലഘട്ടങ്ങളിൽ നടന്ന ആറോളം കൊലപാതകങ്ങളിൽ കാരന്തൂർ മർകസ് മാനേജർ ഉസ്മാൻ മുസ്ല്യാരടക്കമുള്ളവർക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു .
(ചന്ദ്രിക :1999 മാർച്ച് 17 )
1992 മുതൽ താൻ സുന്നീ ടൈഗർ ഫോഴ്സിൽ പ്രവർത്തിച്ചിരുന്നതായി തടിയന്റവിട നസീർ എൻ ഐ എക്ക് മൊഴി കൊടുത്തു .
( മലയാള മനോരമ: 2001 ഏപ്രിൽ 10)
ചേകനൂർ കൊലപാതക കേസിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെട്ട കാന്തപുരത്തിന്റെ ശിഷ്യനായ ഹംസ സഖാഫി ഇപ്പോഴും ജയിലിലാണ് .ഇതേ കേസിലെ പ്രതിയായിരുന്ന ഇല്യൻ ഹംസ തിരൂരിലെ ഒരു തിയ്യറ്റർ കത്തിച്ച കേസിൽ പ്രതിയായിരുന്നു .എന്തിനേറെ സാക്ഷാൽ കാന്തപുരം തന്നെ ആദ്യഘട്ടത്തിൽ ചേകനൂർ കേസിലെ പ്രതിയായിരുന്നു .
AP യും EK യും തമ്മിലടിച്ച് പൂട്ടിച്ച പള്ളികളുടെയും ഇടച്ചുമർ വീണ മദ്രസകളുടെയും എണ്ണം എത്രയാണെന്ന് അവർക്ക് തന്നെയറിയില്ല .കണ്ണൂർ ജില്ലയിലെ ഓണപ്പറമ്പിൽ സ്വന്തം മദ്രസക്ക് തീയിട്ടവരാണിവർ .ഏറ്റവും ഒടുവിൽ മുടിക്കോട് പള്ളിയിൽ പരസ്പരം ഏറ്റ് മുട്ടി തല തകർന്നവർ എത്രയാന്നെന്ന് ആദ്യം സ്വയമൊന്നാലോചിക്കുക .2003 ലെ ബലിപെരുന്നാളിന് വയനാട് വാരാമ്പറ്റയിൽ ഉദ്ഹിയ്യത്ത് അറുക്കേണ്ട കത്തി അത്തിലൻ അബ്ദുല്ലയെന്ന സ്വന്തം സഹോദരന്റെ ഇടനെഞ്ചിലേക്ക് ആഴ്ത്തിയിറക്കിയവർ ഇപ്പോൾ സമാധാന പ്രചാരകരും സലഫികൾ ഭീകരവാദികളുമാക്കപ്പെടുന്നതിലെ വൈരുധ്യം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും .
ഇവരാണിപ്പോൾ ഉസാമ സലഫിയാണെന്നും ഐ എസ് അവരുടെ പിൻമുറക്കാരാണെന്നും പറഞ്ഞ് നാടുകാണിയിലൂടെ സലഫികളെ തുരത്താൻ നോക്കുന്നത്. ജാറം അനിസ്ലാമികവും ജാറപൂജ ബഹുദൈവത്വമാണെന്നും സലഫികൾ ഇനിയും ഉറക്കെത്തന്നെ പറയും .എന്നാൽ അവരുടെ ആരാധനാ കേന്ദ്രങ്ങൾ തകർക്കുന്നവരെ മുഖമോ സംഘടനയോ നോക്കാതെ ഒറ്റപ്പെടുത്തുകയും ചെയ്യും .നാടു കാണിയിലൂടെ ഞങ്ങളങ്ങ് ചുരം കയറുമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ അത് വെറും മോഹമായിത്തന്നെ അവശേഷിക്കുമെന്ന് മാത്രം ഓർമ്മിപ്പിക്കുന്നു .
___________________________________________
ബഹുമാന്യ സഹോദരന്‍ ഹാഷിം കാക്കയങ്ങാട് സെന്‍സിംഗ് ലെ ലേഖനവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനമാണ് മുകളില്‍ കൊടുത്തത് . 



ഈ പോസ്റ്റ്‌കള്‍ കണ്ടപ്പോള്‍ ചില കാന്തപുരം സുന്നികള്‍ സെന്‍സിംഗ് മാസികക്ക് അവരുമായി ഒരു ബന്ധവും ഇല്ല , സെന്‍സിംഗ് എന്ന ഒരു മാസിക തന്നെ ഇല്ല എന്നൊക്കെ പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരുന്നു. അവര്‍ക്കുള്ള മറുപടി., :   

സെന്‍സിംഗ്  കാന്തപുരം സുന്നികളുടെ നേതാവായ അഡ്വ: ഇസ്മായീല്‍ വഫ എഡിറ്ററായ ഒരു മാസികയാണ്. ഇക്കഴിഞ്ഞ കാലങ്ങളില്‍  ഒട്ടുമിക്ക സംവാദങ്ങളിലും കാന്തപുരം സുന്നികളുടെ ഭാഗത്ത് മധ്യസ്ഥനായി ഉണ്ടാവാറുള്ള മുഹമ്മത് രാമന്‍തളി അടക്കം ഇതിന്‍റെ അണിയറയില്‍ ഉള്ള മുഴുവന്‍ ആളുകളും കാന്തപുരം സുന്നികളാണ്. രിസാല അല്‍ ഇര്‍ഫാദ് സുന്നത്ത് മാസിക തുടങ്ങി  ആദര്‍ശവിരോധികളേയും സംഘടനാ വിരോധികളേയും താറടിക്കാന്‍ കാന്തപുരം സുന്നികള്‍ ഇത്തരത്തില്‍ കുറെ മാസികകള്‍ അടിച്ചു വിടുന്ന കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരു മാസികയായിരുന്നു സെന്‍സിംഗ് . 
പാണക്കാട് ശിഹാബ് തങ്ങളെ അടക്കം വ്യക്തിപരമായി മോശമായി ചിത്രീകരിക്കുന്ന നിരവധി ലേഖനങ്ങള്‍ ഈ മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

കാന്തപുരം സുന്നികളുടെ സംഘടനയായ കേരള മുസ്ലിം ജമാഅത്ത്ന്‍റെ സംസ്ഥാന സെക്രട്ടറിയായ അഡ്വക്കറ്റ്  എ.കെ. ഇസ്മാഈല്‍ വഫയും കൂട്ടരും സെന്‍സിംഗ് മാസികയുടെ അച്ചടി നിര്‍ത്തിയത് ഈയടുത്ത കാലത്താണ്.
അതിന്റെ കാരണം :
ഷെഅറെ മുബാറക് എന്ന പേരും പറഞ്ഞുകൊണ്ട്  കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വലിയ കോളിളക്കം ഉണ്ടാക്കി കൊണ്ടുവന്ന  ബോംബെക്കാരന്‍ ജാലിയാവാലയുടെ കള്ളമുടിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം മൂത്തപ്പോള്‍ കാന്തപുരം സുന്നികളില്‍ ഉണ്ടായ പൊട്ടിച്ചീറ്റലുകളില്‍ പെട്ടാണ് സെന്‍സിംഗ് മാസിക അച്ചടി നിര്‍ത്തിയത്.

മാസികയുടെ ആ സമയത്തെ ചുമതലക്കാരനായിരുന്ന മുഹമ്മത് രാമന്‍തളി 
തന്നെ അതെക്കുറിച്ച് കോഴിക്കോട് ചേര്‍ന്ന മുടിവിരുദ്ധസമ്മേളനത്തില്‍ വെച്ച് പ്രഖ്യാപിച്ചത് കാണുക :
    

Tuesday, 7 November 2017

അബുല്‍ ഖൈര്‍ (റ)യുടെ പേരില്‍ സൂഫികള്‍ ഉണ്ടാക്കിയ കള്ളക്കഥ

അബുല്‍ ഖൈര്‍ (റ)യുടെ പേരില്‍ സൂഫികള്‍ ഉണ്ടാക്കിയ കള്ളക്കഥ 


أَبُو عَبْدِ الرَّحْمَنِ السُّلَمِيُّ X أَبُو الْخَيْرِ الأَقْطَعِ التِّينَاتِيُّ


മരണപ്പെട്ടവരോടുള്ള ഇസ്തിഗാസക്ക് മുസ്ലിയാക്കമാരുടെ ഒരു തെളിവാണിത്  
ഹിജ്റ നാലാം നൂറ്റാണ്ടില്‍ ജീവിച്ചു 347 അല്ലെങ്കില്‍ ഹിജ്റ 349 ല്‍ മരണപ്പെട്ടുപോയ പ്രശസ്തനായ പണ്ഡിതന്‍ ബുല്‍ ഖൈര്‍ അല്‍അഖ്തഇ അത്തീനാതിയ്യ്‌ (റ)വിന്‍റെ പേരില്‍ സൂഫികള്‍ ഉണ്ടാക്കിയ കള്ളക്കഥയാണിത്. 

പുതിയതായി മംഗലാപുരം സംവാദത്തിലടക്കം അല്ലാഹു അല്ലാത്തവരോട് ഇസ്തിഗാസ നടത്താനുള്ള  തെളിവായി മുസ്ലിയാക്കന്മാര്‍ കൊണ്ട് വന്നിട്ടുള്ള ഈ വാറോല  ഇസ്ലാമിലെ പ്രമാണമാണോ ..? 

ഖുര്‍ആന്‍ ആണോ ..? അല്ല 
സ്വഹീഹായ ഹദീസ് ആണോ ..? അതും അല്ല 
ഇജ്മാആണോ .ഖിയാസാണോ..? അല്ല .

ഹിജ്റ നാലാം നൂറ്റാണ്ടില്‍ ജീവിച്ച ഒരാളുടെ പേരില്‍ ഉണ്ടാക്കിയ ഒരു സ്വപ്നക്കഥ. നബിമാരല്ലാത്ത ഒരാളുടേയും സ്വപ്നം ദീനില്‍ തെളിവല്ലാത്തത് കൊണ്ട്തന്നെ ഒറ്റയടിക്ക് മാറ്റി വെക്കേണ്ട ഒരു വാറോല എന്ന പരിഗണന മാത്രമേ ഇതിനുള്ളൂ ...


ഇനി ഈ കഥയുടെ പേരില്‍ മുസ്ലിയാക്കന്മാര്‍ പല വിവരണങ്ങളും നല്‍കി പാമര ജനങ്ങളെ വിഡ്ഢികളാക്കി ജാറക്കച്ചവടം ജോറാക്കാന്‍ ശ്രമിക്കും എന്നതിനാല്‍ ഈ കള്ളവാറോലയെ കുറിച്ച് ചില കാര്യങ്ങള്‍ ഇവിടെ വിശദീകരിക്കുകയാണ്. 


 ത്വബഖാതു സൂഫിയ്യ എന്ന അബൂ അബ്ദുറഹ്മാന്‍ അസ്സുലമിയുടെ കിത്താബില്‍ അബുല്‍ ഖൈര്‍ (റ)വിനെ കുറിച്ച് വന്ന കഥ  
طبقات الصوفية / المؤلف: محمد بن الحسين بن محمد بن موسى بن خالد بن سالم النيسابوري، أبو عبد الرحمن السلمي - المتوفى: 412هـ





ആശയം:  
അബുല്‍ ഖൈര്‍ എന്ന പണ്ഡിതന്‍ പറയുന്നു എന്ന് പറഞ്ഞിട്ട് അബൂ അബ്ദുറഹ്മാന്‍ അസ്സുലമി എന്ന സൂഫി പണ്ഡിതന്‍ അയാളുടെ ത്വബഖാത്തു സൂഫിയ്യ എന്ന കിത്താബില്‍ രേഖപ്പെടുത്തുന്നു : അബുല്‍ ഖൈര്‍ പറഞ്ഞു: ഞാന്‍ മദീനയില്‍ പോയി.ഞാന്‍ വളരെ അവശതയില്‍ ആയിരുന്നു. ഭക്ഷണം കഴിച്ചിട്ട് അഞ്ചു ദിവസമായി.  ഞാന്‍ നബി (സ)യുടെ ഖബറിന്നടുത്ത് പോയിട്ട് നബി (സ)ക്കും അബൂബക്കറി(റ)വിനും ഉമര്‍ (റ)വിനും സലാം പറഞ്ഞു. എന്നിട്ട് ഞാന്‍ പറഞ്ഞു : ഇന്നത്തെ രാത്രി ഞാന്‍ തങ്ങളുടെ വിരുന്നുകാരനാണ് യാ റസൂലുല്ലാഹ് .. എന്നിട്ട് മിംബറിന്റെ പിന്‍ഭാഗത്ത് പോയി ഞാന്‍ ഉറങ്ങി .ഞാന്‍ സ്വപ്നത്തില്‍ നബി (സ)യെ കണ്ടു. അബൂബക്കര്‍ (റ)വലതുഭാഗത്തും ഉമര്‍ (റ) ഇടതു ഭാഗത്തും രണ്ടു കൈകള്‍ക്കിടയില്‍ അലി(റ)വിനെയും കണ്ടു. അലി(റ) എന്നെ ആഗ്യം കാണിച്ചുകൊണ്ട്  എന്നോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞു. റസൂലുല്ലാഹി (സ)വന്നു.  ഞാന്‍ എണീറ്റ് നബി (സ)യുടെ അടുത്ത് ചെന്നു. ഞാന്‍ നബി (സ)യുടെ രണ്ടു കണ്ണുകള്‍ക്കിടയില്‍ ചുംബിച്ചു. അപ്പോള്‍ നബി (സ) എനിക്ക് ഒരു പത്തിരി തന്നു. ഞാന്‍ അതിന്റെ പകുതി തിന്നു. ഞാന്‍ ഉണര്‍ന്നപ്പോള്‍ പകുതി പത്തിരിക്കഷ്ണം അപ്പോഴും എന്റെ കയ്യില്‍ ഉണ്ടായിരുന്നു..

ഇതാണ് അബൂഅബ്ദുറഹ്മാന്‍ അസ്സുലമി ഉണ്ടാക്കിയ ഈ കള്ളക്കഥയില്‍ ഉള്ളത് .

ഈ കള്ളക്കഥ പല കിതാബുകളിലും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌ . ഉദ്ധരിച്ച എല്ലാരുടെയും വേര് ചെന്നെത്തുന്നത് അബൂ അബ്ദുറഹ്മാന്‍ അസ്സുലമി എന്ന ഈ സൂഫിയിലേക്ക് തന്നെയാണ്. വേറെ ചിലരുടെ കിത്താബില്‍ അബുല്‍ ഖൈര്‍ വരെ എത്തുന്ന  സനദ് ഒന്നുംതന്നെ കൊടുക്കാതെ  വാലും തലയും മുറിച്ച കഥയാക്കി കൊടുത്തിട്ടുണ്ട്. 

وَحَدَّثَنِي مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ قُهْزَاذَ مِنْ أَهْلِ مَرْوَ قَالَ سَمِعْتُ عَبْدَانَ بْنَ عُثْمَانَ يَقُولُ سَمِعْتُ عَبْدَ اللَّهِ بْنَ الْمُبَارَكِ يَقُولُ الْإِسْنَادُ مِنْ الدِّينِ وَلَوْلَا الْإِسْنَادُ لَقَالَ مَنْ شَاءَ مَا شَاءَ


സ്വഹീഹ് മുസ്ലിമില്‍ താബിഈ പണ്ഡിതനായ അബ്ദുല്ലാഹിബ്നുല്‍ മുബാറക് പറഞ്ഞു: സനദ്‌ പറയല്‍ ദീനില്‍ പെട്ടതാണ് . സനദ്‌ ഇല്ലായിരുന്നുവെങ്കില്‍ തോന്നിയവന്‍ തോന്നിയത് പറയുമായിരുന്നു.
.. (സ്വഹീഹ് മുസ്ലിം: മുഖദ്ദിമ) 

വായില്‍ തോന്നിയതൊക്കെയും ദീനായി പ്രചരിപ്പിക്കാന്‍ ഇസ്ലാമില്‍ അനുവാദം ഇല്ല . പല അനുഭവങ്ങളും പലര്‍ക്കും ഉണ്ടാവും. തങ്ങളുടെ അടുത്ത് പോയപ്പോള്‍ ഉണ്ടായതും സ്വാമിയുടെ അടുത്ത് പോയപ്പോള്‍ ഉണ്ടായതും മുസ്ലിയാര്‍ ഊതിയപ്പോള്‍ വീണതും അങ്ങനെ പലതും പലര്‍ക്കും അനുഭവമായിരിക്കും. അതൊന്നും ഇസ്ലാമില്‍ ഒരു കാര്യം ചെയ്യുന്നതിനുള്ള  പ്രമാണമല്ല . സ്വപ്നം ദീനില്‍ തെളിവല്ല . സ്വപ്നത്തില്‍ പലരും പലരേയും  കാണും. നബിയുടെ പേരിലും സ്വപ്നം ഒട്ടേറെ പേര്‍ കാണുന്നുണ്ട്. അത് നബിയാണ് എന്ന് ഉറപ്പിക്കാന്‍ അവര്‍ അതിന് മുന്പ് നബി(സ)യെ കണ്ടിട്ടുണ്ടോ.? ഇല്ല . ആ സ്വപ്നം പിശാചിന്‍റെ കളിയാണ് എങ്കിലോ.. നബിയുടെ അസല്‍ രൂപത്തില്‍ പിശാചിന് വരാന്‍ കഴിയില്ല എന്നത് സത്യമാണ്. എന്നാല്‍ വേറെ ഏതെങ്കിലും ആളുടെ രൂപത്തില്‍ വന്നുകൊണ്ട് താന്‍ നബിയാണ് എന്ന് പിശാചിന് പറയാമല്ലോ.       

പിന്നെ ഇവിടെ ചില മുസ്ലിയാക്കന്മാര്‍ നബിയുടെ പേരില്‍ എന്തൊക്കെ സ്വപ്നക്കഥകള്‍ ആണ് പറഞ്ഞുകൊണ്ടിരിക്കുന്നത് ..? ശൈഖുനയുടെ മഹത്വം കാരണം  പാരമ്പര്യമായി കുടുംബ പരമ്പരയിലൂടെ ഖസ്രജിക്ക് ലഭിച്ച നബി (സ)യുടെ തിരുകേശം നബി (സ) സ്വപ്നത്തില്‍ വന്ന്കൊണ്ട് കാന്തപുരം ശൈഖുനക്ക് കൊടുക്കാന്‍  ഖസ്രജിയോട് പറഞ്ഞുവെന്നല്ലേ പതിനായിരങ്ങളുടെ മുന്നില്‍ വെച്ച്  പേരോട് മുസ്ലിയാര്‍ പച്ചക്കള്ളം തട്ടിവിട്ടത്....ഒടുവിലാണ് മുടിയുടെ ഉറവിടം ബോംബെ ചോര്‍ ബസാര്‍ ആണെന്നും ഇഖ്ബാല്‍ ജാലിയാ വാല എന്നവനില്‍ നിന്നും വിലക്ക് വാങ്ങിയ ഒരു മീറ്ററോളം നീളം വരുന്ന സ്ത്രീകളുടെ മുടിക്കെട്ട്‌ പോലെയുള്ള മുടി ആണെന്നും മനസ്സിലായത് ......  

പകര എന്ന ഒരു  മുസ്ലിയാര്‍ പറയുന്ന നബി സ്വപ്നക്കഥ കള്‍ക്ക് വല്ല കയ്യും കണക്കുമുണ്ടോ ..? പറഞ്ഞു പറഞ്ഞ്  റൌളയിലുള്ള ടിക്കറ്റ് കൊടുക്കല്‍ മുതല്‍  ഒടുവില്‍ കാന്തപുരം അറിയാതെ അല്ലാഹു ഇനി ഈ ലോകത്ത് ഒന്നും ചെയ്യില്ല എന്ന് വരെ എത്തിയില്ലേ ഈ കൂട്ടരുടെ വ്യാഖ്യാനങ്ങള്‍ ...!!!

അബുല്‍ ഖൈറിന്റെ പേരില്‍ ഈ വാറോല ഉദ്ധരിച്ച അബൂ അബ്ദുറഹ്മാന്‍ അസ്സുലമി എന്ന സൂഫി പുരോഹിതനും അത്തരത്തിലുള്ള ഒരു പകര അഹ്സനിയാണ്.  ആ കാലഘട്ടത്തിലെ ഒരു പകര ....  
മഹാന്മാരായ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ ഇയാളെ കുറിച്ച് പറഞ്ഞിട്ടുള്ളത് സൂഫികള്‍ക്ക് വേണ്ടി നിരവധി അനവധി ഹദീസുകള്‍ കെട്ടിയുണ്ടാക്കിയ   പെരുംകള്ളനാണ് എന്നാണ് 

സിയര്‍ അഇലാമു നുബുലാ എന്ന കിത്താബില്‍ മഹാനായ ഇമാം ദഹബി പറയുന്നു:



قَالَ الْخَطِيبُ قَالَ لِي مُحَمَّدُ بْنُ يُوسُفَ الْقَطَّانُ النَّيْسَابُورِيُّ : كَانَ أَبُو عَبْدِ الرَّحْمَنِ السُّلَمِيُّ غَيْرَ ثِقَةٍ ، وَكَانَ يَضَعُ لِلصُّوفِيَّةِ الْأَحَادِيثَ

ഖത്തീബ് പറഞ്ഞു:... അബൂ അബ്ദുറഹ്മാന്‍ അസ്സുലമി വിശ്വസ്ഥനല്ല സൂഫികള്‍ക്ക് വേണ്ടി  ഹദീസുകള്‍കെട്ടിയുണ്ടാക്കിയ ആളായിരുന്നു .

അബൂ അബ്ദുറഹ്മാന്‍ അസ്സുലമിയുടെ ഒരു തഫ്സീര്‍ കിതാബുണ്ട് . "ഹഖായിഖ് തഫ്സീര്‍". സര്‍വ്വത്ര കളവുകളും കള്ളക്കഥകളും കെട്ടിയുണ്ടാക്കിയ കള്ള ഹദീസുകളും കുത്തി നിറച്ച ഒരു കിതാബാണ് അതെന്നാണ്‌. മൊത്തത്തില്‍ പറഞ്ഞാല്‍ അസ്സുലമിയുടെ  കിത്താബുകളില്‍ അയാളുദ്ധരിക്കുന്ന ഹദീസുകളും ഹികായത്തുകളുമെല്ലാം കെട്ടിയുണ്ടാക്കിയതാണ്  എന്ന് തന്നെയാണ്  മഹാന്മാരായ അഹുലുസ്സുന്നയുടെ ഇമാമീങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് .
ഇമാം ദഹബി(റ) തന്നെ രേഖപ്പെടുത്തുന്നത് കാണുക 

قُلْتُ : وَلِلسُّلَمِيِّ سُؤَالَاتٌ لِلدَّارَقُطْنِيِّ عَنْ أَحْوَالِ الْمَشَايِخِ الرُّوَاةِ سُؤَالَ عَارِفٍ ، وَفِي الْجُمْلَةِ فَفِي تَصَانِيفِهِ أَحَادِيثُ وَحِكَايَاتٌ مَوْضُوعَةٌ ، وَفِي " حَقَائِقِ تَفْسِيرِهِ " أَشْيَاءُ لَا تَسُوغُ أَصْلًا ، عَدَّهَا بَعْضُ الْأَئِمَّةِ مِنْ زَنْدَقَةِ الْبَاطِنِيَّةِ ، وَعَدَّهَا بَعْضُهُمْ عِرْفَانًا وَحَقِيقَةً ، نَعُوذُ بِاللَّهِ مِنَ الضَّلَالِ وَمِنَ الْكَلَامِ بِهَوًى ، فَإِنَّ الْخَيْرَ كُلَّ الْخَيْرِ فِي مُتَابَعَةِ السُّنَّةِ وَالتَّمَسُّكِ بِهَدْيِ الصَّحَابَةِ وَالتَّابِعِينَ - رَضِيَ اللَّهُ عَنْهُمْ




 അബൂ അബ്ദുറഹ്മാന്‍ അസ്സുലമിയുടെ തഫ്സീര്‍ കിതാബായ ഹഖായിഖ് തഫ്സീറില്‍ ഉള്ളത് ഖുര്‍ആനിന്റെ തഫ്സീറാണ് ഒരുവന്‍ വിശ്വസിച്ചാല്‍ അവന്‍ കാഫിറായി എന്നാണ് മഹാന്മാരായ ഇമാമീങ്ങള്‍ രേഖപ്പെടുത്തിയത് 
  
ഇമാം ദഹബി(റ) തന്നെ ഇമാം ഇബ്നു സ്വലാഹി(റ)നെ ഉദ്ധരിക്കുന്നു :

قَالَ الْإِمَامُ تَقِيُّ الدِّينِ ابْنُ الصَّلَاحِ فِي " فَتَاوِيهِ " : وَجَدْتُ عَنِ الْإِمَامِ أَبِي الْحَسَنِ الْوَاحِدِيِّ الْمُفَسِّرِ - رَحِمَهُ اللَّهُ - أَنَّهُ قَالَ : صَنَّفَ أَبُو عَبْدِ الرَّحْمَنِ السُّلَمِيُّ " حَقَائِقَ 
التَّفْسِيرِ " ، فَإِنْ كَانَ اعْتَقَدَ أَنَّ ذَلِكَ تَفْسِيرٌ فَقَدْ كَفَرَ
സമസ്തസുന്നീ നേതാക്കളായ മുസ്ലിയാക്കന്മാര്‍ നബി (സ)യുടെ ബര്‍ത്ത്ഡേ ആഘോഷത്തിനൊക്കെ തെളിവായി ഉദ്ധരിക്കാറുള്ള ഹിജ്റ പത്താം നൂറ്റാണ്ടുകാരനായ ഇമാം സുയൂതി (റ)യുടെ കിതാബിലും ഈ അബൂ അബ്ദുറഹ്മാന്‍ അസ്സുലമിയെ കുറിച്ച് പറഞ്ഞിട്ടുള്ളത് ഇത് പോലെത്തന്നെയാണ്
അല്‍ ഇത്ഖാന്‍ എന്ന സുയൂതിയുടെ കിത്താബില്‍ 
ഇമാം ഇബ്നു സ്വലാഹി(റ)നെ ഉദ്ധരിക്കുന്നു :



الإتقان في علوم القرآن

فَصْلٌ 


وَأَمَّا فِي كَلَامِ الصُّوفِيَّةِ فِي الْقُرْآنِ فَلَيْسَ بِتَفْسِيرٍ 

قَالَ ابْنُ الصَّلَاحِ فِي فَتَاوِيهِ : وَجَدْتُ عَنِ الْإِمَامِ أَبِي الْحَسَنِ الْوَاحِدِيِّ الْمُفَسِّرِ ، أَنَّهُ قَالَ : صَنَّفَ أَبُو عَبْدِ الرَّحْمَنِ السُّلَمِيُّ " حَقَائِقَ التَّفْسِيرِ " فَإِنْ كَانَ قَدِ اعْتَقَدَ أَنَّ ذَلِكَ تَفْسِيرٌ فَقَدْ كَفَرَ



സഹോദരന്മാരെ മനസ്സിലാക്കുക :
അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവനോട് മാത്രം തേടുവാനും ആരാധനയില്‍ പെട്ട സകലതും അല്ലാഹുവിന് മാത്രം അര്‍പ്പിക്കുവാനും മാത്രമേ ഇസ്ലാമില്‍ പ്രമാണം ഉണ്ടാവുകയുള്ളൂ. അല്ലാഹു അല്ലാത്തവരെ വിളിച്ച് തേടാന്‍ ഒരിക്കലും ഇസ്ലാമില്‍ തെളിവുകള്‍ ഉണ്ടാവുകയില്ല.
ഇവിടെ തന്നെ നോക്കൂ. മഹാന്മാരായ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍ , സൂഫിയാക്കള്‍ക്ക് വേണ്ടി കള്ളഹദീസുകള്‍ കെട്ടിയുണ്ടാക്കുന്നവനാണ് എന്ന് പറഞ്ഞ ഒരു പെരുംകള്ളന്‍ കെട്ടി ഉണ്ടാക്കിയ കള്ളക്കഥയാണ് ജാറം പൂജക്കാരായ മുസ്ലിയാക്കന്മാര്‍ മംഗലാപുരം സംവാദത്തിലടക്കം തെളിവായി കൊണ്ട് വന്നത്. എല്ലാ വാരോലകള്‍ക്കും ചിറക് മുളച്ച ഈ കാലത്ത് വാട്സപ്പിലും ഫേസ്ബുക്കിലും ഒക്കെ ചില മൊല്ലക്കിടാങ്ങള്‍ ഇത് ഉദ്ധരിച്ചുകൊണ്ട് പലരേയും കബളിപ്പിക്കുന്നത് കേള്‍ക്കാനിടയായി .... അതുകൊണ്ടാണ് ഇത്രയും വിശദീകരിച്ചത് ...


എന്തായാലും ഈ തരത്തിലുള്ള കെട്ടി ഉണ്ടാക്കിയ കള്ളവാറോലകളോ ദുര്‍വ്യഖ്യാനങ്ങളോ അല്ലാതെ ഖണ്ടിതമായ ഒരു രേഖയും അല്ലാഹുവല്ലാത്തവരെ വിളിച്ച് തേടുന്നവര്‍ക്കില്ല എന്നത് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചതാണ് .

وَمَن يَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِندَ رَبِّهِ ۚ إِنَّهُ لَا يُفْلِحُ الْكَافِرُون

[23:117] വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് തേടുന്നപക്ഷം- അതിന് അവന്‍റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്‍റെ വിചാരണ അവന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ചു തന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.