Tuesday 7 November 2017

അബുല്‍ ഖൈര്‍ (റ)യുടെ പേരില്‍ സൂഫികള്‍ ഉണ്ടാക്കിയ കള്ളക്കഥ

അബുല്‍ ഖൈര്‍ (റ)യുടെ പേരില്‍ സൂഫികള്‍ ഉണ്ടാക്കിയ കള്ളക്കഥ 


أَبُو عَبْدِ الرَّحْمَنِ السُّلَمِيُّ X أَبُو الْخَيْرِ الأَقْطَعِ التِّينَاتِيُّ


മരണപ്പെട്ടവരോടുള്ള ഇസ്തിഗാസക്ക് മുസ്ലിയാക്കമാരുടെ ഒരു തെളിവാണിത്  
ഹിജ്റ നാലാം നൂറ്റാണ്ടില്‍ ജീവിച്ചു 347 അല്ലെങ്കില്‍ ഹിജ്റ 349 ല്‍ മരണപ്പെട്ടുപോയ പ്രശസ്തനായ പണ്ഡിതന്‍ ബുല്‍ ഖൈര്‍ അല്‍അഖ്തഇ അത്തീനാതിയ്യ്‌ (റ)വിന്‍റെ പേരില്‍ സൂഫികള്‍ ഉണ്ടാക്കിയ കള്ളക്കഥയാണിത്. 

പുതിയതായി മംഗലാപുരം സംവാദത്തിലടക്കം അല്ലാഹു അല്ലാത്തവരോട് ഇസ്തിഗാസ നടത്താനുള്ള  തെളിവായി മുസ്ലിയാക്കന്മാര്‍ കൊണ്ട് വന്നിട്ടുള്ള ഈ വാറോല  ഇസ്ലാമിലെ പ്രമാണമാണോ ..? 

ഖുര്‍ആന്‍ ആണോ ..? അല്ല 
സ്വഹീഹായ ഹദീസ് ആണോ ..? അതും അല്ല 
ഇജ്മാആണോ .ഖിയാസാണോ..? അല്ല .

ഹിജ്റ നാലാം നൂറ്റാണ്ടില്‍ ജീവിച്ച ഒരാളുടെ പേരില്‍ ഉണ്ടാക്കിയ ഒരു സ്വപ്നക്കഥ. നബിമാരല്ലാത്ത ഒരാളുടേയും സ്വപ്നം ദീനില്‍ തെളിവല്ലാത്തത് കൊണ്ട്തന്നെ ഒറ്റയടിക്ക് മാറ്റി വെക്കേണ്ട ഒരു വാറോല എന്ന പരിഗണന മാത്രമേ ഇതിനുള്ളൂ ...


ഇനി ഈ കഥയുടെ പേരില്‍ മുസ്ലിയാക്കന്മാര്‍ പല വിവരണങ്ങളും നല്‍കി പാമര ജനങ്ങളെ വിഡ്ഢികളാക്കി ജാറക്കച്ചവടം ജോറാക്കാന്‍ ശ്രമിക്കും എന്നതിനാല്‍ ഈ കള്ളവാറോലയെ കുറിച്ച് ചില കാര്യങ്ങള്‍ ഇവിടെ വിശദീകരിക്കുകയാണ്. 


 ത്വബഖാതു സൂഫിയ്യ എന്ന അബൂ അബ്ദുറഹ്മാന്‍ അസ്സുലമിയുടെ കിത്താബില്‍ അബുല്‍ ഖൈര്‍ (റ)വിനെ കുറിച്ച് വന്ന കഥ  
طبقات الصوفية / المؤلف: محمد بن الحسين بن محمد بن موسى بن خالد بن سالم النيسابوري، أبو عبد الرحمن السلمي - المتوفى: 412هـ





ആശയം:  
അബുല്‍ ഖൈര്‍ എന്ന പണ്ഡിതന്‍ പറയുന്നു എന്ന് പറഞ്ഞിട്ട് അബൂ അബ്ദുറഹ്മാന്‍ അസ്സുലമി എന്ന സൂഫി പണ്ഡിതന്‍ അയാളുടെ ത്വബഖാത്തു സൂഫിയ്യ എന്ന കിത്താബില്‍ രേഖപ്പെടുത്തുന്നു : അബുല്‍ ഖൈര്‍ പറഞ്ഞു: ഞാന്‍ മദീനയില്‍ പോയി.ഞാന്‍ വളരെ അവശതയില്‍ ആയിരുന്നു. ഭക്ഷണം കഴിച്ചിട്ട് അഞ്ചു ദിവസമായി.  ഞാന്‍ നബി (സ)യുടെ ഖബറിന്നടുത്ത് പോയിട്ട് നബി (സ)ക്കും അബൂബക്കറി(റ)വിനും ഉമര്‍ (റ)വിനും സലാം പറഞ്ഞു. എന്നിട്ട് ഞാന്‍ പറഞ്ഞു : ഇന്നത്തെ രാത്രി ഞാന്‍ തങ്ങളുടെ വിരുന്നുകാരനാണ് യാ റസൂലുല്ലാഹ് .. എന്നിട്ട് മിംബറിന്റെ പിന്‍ഭാഗത്ത് പോയി ഞാന്‍ ഉറങ്ങി .ഞാന്‍ സ്വപ്നത്തില്‍ നബി (സ)യെ കണ്ടു. അബൂബക്കര്‍ (റ)വലതുഭാഗത്തും ഉമര്‍ (റ) ഇടതു ഭാഗത്തും രണ്ടു കൈകള്‍ക്കിടയില്‍ അലി(റ)വിനെയും കണ്ടു. അലി(റ) എന്നെ ആഗ്യം കാണിച്ചുകൊണ്ട്  എന്നോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞു. റസൂലുല്ലാഹി (സ)വന്നു.  ഞാന്‍ എണീറ്റ് നബി (സ)യുടെ അടുത്ത് ചെന്നു. ഞാന്‍ നബി (സ)യുടെ രണ്ടു കണ്ണുകള്‍ക്കിടയില്‍ ചുംബിച്ചു. അപ്പോള്‍ നബി (സ) എനിക്ക് ഒരു പത്തിരി തന്നു. ഞാന്‍ അതിന്റെ പകുതി തിന്നു. ഞാന്‍ ഉണര്‍ന്നപ്പോള്‍ പകുതി പത്തിരിക്കഷ്ണം അപ്പോഴും എന്റെ കയ്യില്‍ ഉണ്ടായിരുന്നു..

ഇതാണ് അബൂഅബ്ദുറഹ്മാന്‍ അസ്സുലമി ഉണ്ടാക്കിയ ഈ കള്ളക്കഥയില്‍ ഉള്ളത് .

ഈ കള്ളക്കഥ പല കിതാബുകളിലും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌ . ഉദ്ധരിച്ച എല്ലാരുടെയും വേര് ചെന്നെത്തുന്നത് അബൂ അബ്ദുറഹ്മാന്‍ അസ്സുലമി എന്ന ഈ സൂഫിയിലേക്ക് തന്നെയാണ്. വേറെ ചിലരുടെ കിത്താബില്‍ അബുല്‍ ഖൈര്‍ വരെ എത്തുന്ന  സനദ് ഒന്നുംതന്നെ കൊടുക്കാതെ  വാലും തലയും മുറിച്ച കഥയാക്കി കൊടുത്തിട്ടുണ്ട്. 

وَحَدَّثَنِي مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ قُهْزَاذَ مِنْ أَهْلِ مَرْوَ قَالَ سَمِعْتُ عَبْدَانَ بْنَ عُثْمَانَ يَقُولُ سَمِعْتُ عَبْدَ اللَّهِ بْنَ الْمُبَارَكِ يَقُولُ الْإِسْنَادُ مِنْ الدِّينِ وَلَوْلَا الْإِسْنَادُ لَقَالَ مَنْ شَاءَ مَا شَاءَ


സ്വഹീഹ് മുസ്ലിമില്‍ താബിഈ പണ്ഡിതനായ അബ്ദുല്ലാഹിബ്നുല്‍ മുബാറക് പറഞ്ഞു: സനദ്‌ പറയല്‍ ദീനില്‍ പെട്ടതാണ് . സനദ്‌ ഇല്ലായിരുന്നുവെങ്കില്‍ തോന്നിയവന്‍ തോന്നിയത് പറയുമായിരുന്നു.
.. (സ്വഹീഹ് മുസ്ലിം: മുഖദ്ദിമ) 

വായില്‍ തോന്നിയതൊക്കെയും ദീനായി പ്രചരിപ്പിക്കാന്‍ ഇസ്ലാമില്‍ അനുവാദം ഇല്ല . പല അനുഭവങ്ങളും പലര്‍ക്കും ഉണ്ടാവും. തങ്ങളുടെ അടുത്ത് പോയപ്പോള്‍ ഉണ്ടായതും സ്വാമിയുടെ അടുത്ത് പോയപ്പോള്‍ ഉണ്ടായതും മുസ്ലിയാര്‍ ഊതിയപ്പോള്‍ വീണതും അങ്ങനെ പലതും പലര്‍ക്കും അനുഭവമായിരിക്കും. അതൊന്നും ഇസ്ലാമില്‍ ഒരു കാര്യം ചെയ്യുന്നതിനുള്ള  പ്രമാണമല്ല . സ്വപ്നം ദീനില്‍ തെളിവല്ല . സ്വപ്നത്തില്‍ പലരും പലരേയും  കാണും. നബിയുടെ പേരിലും സ്വപ്നം ഒട്ടേറെ പേര്‍ കാണുന്നുണ്ട്. അത് നബിയാണ് എന്ന് ഉറപ്പിക്കാന്‍ അവര്‍ അതിന് മുന്പ് നബി(സ)യെ കണ്ടിട്ടുണ്ടോ.? ഇല്ല . ആ സ്വപ്നം പിശാചിന്‍റെ കളിയാണ് എങ്കിലോ.. നബിയുടെ അസല്‍ രൂപത്തില്‍ പിശാചിന് വരാന്‍ കഴിയില്ല എന്നത് സത്യമാണ്. എന്നാല്‍ വേറെ ഏതെങ്കിലും ആളുടെ രൂപത്തില്‍ വന്നുകൊണ്ട് താന്‍ നബിയാണ് എന്ന് പിശാചിന് പറയാമല്ലോ.       

പിന്നെ ഇവിടെ ചില മുസ്ലിയാക്കന്മാര്‍ നബിയുടെ പേരില്‍ എന്തൊക്കെ സ്വപ്നക്കഥകള്‍ ആണ് പറഞ്ഞുകൊണ്ടിരിക്കുന്നത് ..? ശൈഖുനയുടെ മഹത്വം കാരണം  പാരമ്പര്യമായി കുടുംബ പരമ്പരയിലൂടെ ഖസ്രജിക്ക് ലഭിച്ച നബി (സ)യുടെ തിരുകേശം നബി (സ) സ്വപ്നത്തില്‍ വന്ന്കൊണ്ട് കാന്തപുരം ശൈഖുനക്ക് കൊടുക്കാന്‍  ഖസ്രജിയോട് പറഞ്ഞുവെന്നല്ലേ പതിനായിരങ്ങളുടെ മുന്നില്‍ വെച്ച്  പേരോട് മുസ്ലിയാര്‍ പച്ചക്കള്ളം തട്ടിവിട്ടത്....ഒടുവിലാണ് മുടിയുടെ ഉറവിടം ബോംബെ ചോര്‍ ബസാര്‍ ആണെന്നും ഇഖ്ബാല്‍ ജാലിയാ വാല എന്നവനില്‍ നിന്നും വിലക്ക് വാങ്ങിയ ഒരു മീറ്ററോളം നീളം വരുന്ന സ്ത്രീകളുടെ മുടിക്കെട്ട്‌ പോലെയുള്ള മുടി ആണെന്നും മനസ്സിലായത് ......  

പകര എന്ന ഒരു  മുസ്ലിയാര്‍ പറയുന്ന നബി സ്വപ്നക്കഥ കള്‍ക്ക് വല്ല കയ്യും കണക്കുമുണ്ടോ ..? പറഞ്ഞു പറഞ്ഞ്  റൌളയിലുള്ള ടിക്കറ്റ് കൊടുക്കല്‍ മുതല്‍  ഒടുവില്‍ കാന്തപുരം അറിയാതെ അല്ലാഹു ഇനി ഈ ലോകത്ത് ഒന്നും ചെയ്യില്ല എന്ന് വരെ എത്തിയില്ലേ ഈ കൂട്ടരുടെ വ്യാഖ്യാനങ്ങള്‍ ...!!!

അബുല്‍ ഖൈറിന്റെ പേരില്‍ ഈ വാറോല ഉദ്ധരിച്ച അബൂ അബ്ദുറഹ്മാന്‍ അസ്സുലമി എന്ന സൂഫി പുരോഹിതനും അത്തരത്തിലുള്ള ഒരു പകര അഹ്സനിയാണ്.  ആ കാലഘട്ടത്തിലെ ഒരു പകര ....  
മഹാന്മാരായ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ ഇയാളെ കുറിച്ച് പറഞ്ഞിട്ടുള്ളത് സൂഫികള്‍ക്ക് വേണ്ടി നിരവധി അനവധി ഹദീസുകള്‍ കെട്ടിയുണ്ടാക്കിയ   പെരുംകള്ളനാണ് എന്നാണ് 

സിയര്‍ അഇലാമു നുബുലാ എന്ന കിത്താബില്‍ മഹാനായ ഇമാം ദഹബി പറയുന്നു:



قَالَ الْخَطِيبُ قَالَ لِي مُحَمَّدُ بْنُ يُوسُفَ الْقَطَّانُ النَّيْسَابُورِيُّ : كَانَ أَبُو عَبْدِ الرَّحْمَنِ السُّلَمِيُّ غَيْرَ ثِقَةٍ ، وَكَانَ يَضَعُ لِلصُّوفِيَّةِ الْأَحَادِيثَ

ഖത്തീബ് പറഞ്ഞു:... അബൂ അബ്ദുറഹ്മാന്‍ അസ്സുലമി വിശ്വസ്ഥനല്ല സൂഫികള്‍ക്ക് വേണ്ടി  ഹദീസുകള്‍കെട്ടിയുണ്ടാക്കിയ ആളായിരുന്നു .

അബൂ അബ്ദുറഹ്മാന്‍ അസ്സുലമിയുടെ ഒരു തഫ്സീര്‍ കിതാബുണ്ട് . "ഹഖായിഖ് തഫ്സീര്‍". സര്‍വ്വത്ര കളവുകളും കള്ളക്കഥകളും കെട്ടിയുണ്ടാക്കിയ കള്ള ഹദീസുകളും കുത്തി നിറച്ച ഒരു കിതാബാണ് അതെന്നാണ്‌. മൊത്തത്തില്‍ പറഞ്ഞാല്‍ അസ്സുലമിയുടെ  കിത്താബുകളില്‍ അയാളുദ്ധരിക്കുന്ന ഹദീസുകളും ഹികായത്തുകളുമെല്ലാം കെട്ടിയുണ്ടാക്കിയതാണ്  എന്ന് തന്നെയാണ്  മഹാന്മാരായ അഹുലുസ്സുന്നയുടെ ഇമാമീങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് .
ഇമാം ദഹബി(റ) തന്നെ രേഖപ്പെടുത്തുന്നത് കാണുക 

قُلْتُ : وَلِلسُّلَمِيِّ سُؤَالَاتٌ لِلدَّارَقُطْنِيِّ عَنْ أَحْوَالِ الْمَشَايِخِ الرُّوَاةِ سُؤَالَ عَارِفٍ ، وَفِي الْجُمْلَةِ فَفِي تَصَانِيفِهِ أَحَادِيثُ وَحِكَايَاتٌ مَوْضُوعَةٌ ، وَفِي " حَقَائِقِ تَفْسِيرِهِ " أَشْيَاءُ لَا تَسُوغُ أَصْلًا ، عَدَّهَا بَعْضُ الْأَئِمَّةِ مِنْ زَنْدَقَةِ الْبَاطِنِيَّةِ ، وَعَدَّهَا بَعْضُهُمْ عِرْفَانًا وَحَقِيقَةً ، نَعُوذُ بِاللَّهِ مِنَ الضَّلَالِ وَمِنَ الْكَلَامِ بِهَوًى ، فَإِنَّ الْخَيْرَ كُلَّ الْخَيْرِ فِي مُتَابَعَةِ السُّنَّةِ وَالتَّمَسُّكِ بِهَدْيِ الصَّحَابَةِ وَالتَّابِعِينَ - رَضِيَ اللَّهُ عَنْهُمْ




 അബൂ അബ്ദുറഹ്മാന്‍ അസ്സുലമിയുടെ തഫ്സീര്‍ കിതാബായ ഹഖായിഖ് തഫ്സീറില്‍ ഉള്ളത് ഖുര്‍ആനിന്റെ തഫ്സീറാണ് ഒരുവന്‍ വിശ്വസിച്ചാല്‍ അവന്‍ കാഫിറായി എന്നാണ് മഹാന്മാരായ ഇമാമീങ്ങള്‍ രേഖപ്പെടുത്തിയത് 
  
ഇമാം ദഹബി(റ) തന്നെ ഇമാം ഇബ്നു സ്വലാഹി(റ)നെ ഉദ്ധരിക്കുന്നു :

قَالَ الْإِمَامُ تَقِيُّ الدِّينِ ابْنُ الصَّلَاحِ فِي " فَتَاوِيهِ " : وَجَدْتُ عَنِ الْإِمَامِ أَبِي الْحَسَنِ الْوَاحِدِيِّ الْمُفَسِّرِ - رَحِمَهُ اللَّهُ - أَنَّهُ قَالَ : صَنَّفَ أَبُو عَبْدِ الرَّحْمَنِ السُّلَمِيُّ " حَقَائِقَ 
التَّفْسِيرِ " ، فَإِنْ كَانَ اعْتَقَدَ أَنَّ ذَلِكَ تَفْسِيرٌ فَقَدْ كَفَرَ
സമസ്തസുന്നീ നേതാക്കളായ മുസ്ലിയാക്കന്മാര്‍ നബി (സ)യുടെ ബര്‍ത്ത്ഡേ ആഘോഷത്തിനൊക്കെ തെളിവായി ഉദ്ധരിക്കാറുള്ള ഹിജ്റ പത്താം നൂറ്റാണ്ടുകാരനായ ഇമാം സുയൂതി (റ)യുടെ കിതാബിലും ഈ അബൂ അബ്ദുറഹ്മാന്‍ അസ്സുലമിയെ കുറിച്ച് പറഞ്ഞിട്ടുള്ളത് ഇത് പോലെത്തന്നെയാണ്
അല്‍ ഇത്ഖാന്‍ എന്ന സുയൂതിയുടെ കിത്താബില്‍ 
ഇമാം ഇബ്നു സ്വലാഹി(റ)നെ ഉദ്ധരിക്കുന്നു :



الإتقان في علوم القرآن

فَصْلٌ 


وَأَمَّا فِي كَلَامِ الصُّوفِيَّةِ فِي الْقُرْآنِ فَلَيْسَ بِتَفْسِيرٍ 

قَالَ ابْنُ الصَّلَاحِ فِي فَتَاوِيهِ : وَجَدْتُ عَنِ الْإِمَامِ أَبِي الْحَسَنِ الْوَاحِدِيِّ الْمُفَسِّرِ ، أَنَّهُ قَالَ : صَنَّفَ أَبُو عَبْدِ الرَّحْمَنِ السُّلَمِيُّ " حَقَائِقَ التَّفْسِيرِ " فَإِنْ كَانَ قَدِ اعْتَقَدَ أَنَّ ذَلِكَ تَفْسِيرٌ فَقَدْ كَفَرَ



സഹോദരന്മാരെ മനസ്സിലാക്കുക :
അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവനോട് മാത്രം തേടുവാനും ആരാധനയില്‍ പെട്ട സകലതും അല്ലാഹുവിന് മാത്രം അര്‍പ്പിക്കുവാനും മാത്രമേ ഇസ്ലാമില്‍ പ്രമാണം ഉണ്ടാവുകയുള്ളൂ. അല്ലാഹു അല്ലാത്തവരെ വിളിച്ച് തേടാന്‍ ഒരിക്കലും ഇസ്ലാമില്‍ തെളിവുകള്‍ ഉണ്ടാവുകയില്ല.
ഇവിടെ തന്നെ നോക്കൂ. മഹാന്മാരായ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍ , സൂഫിയാക്കള്‍ക്ക് വേണ്ടി കള്ളഹദീസുകള്‍ കെട്ടിയുണ്ടാക്കുന്നവനാണ് എന്ന് പറഞ്ഞ ഒരു പെരുംകള്ളന്‍ കെട്ടി ഉണ്ടാക്കിയ കള്ളക്കഥയാണ് ജാറം പൂജക്കാരായ മുസ്ലിയാക്കന്മാര്‍ മംഗലാപുരം സംവാദത്തിലടക്കം തെളിവായി കൊണ്ട് വന്നത്. എല്ലാ വാരോലകള്‍ക്കും ചിറക് മുളച്ച ഈ കാലത്ത് വാട്സപ്പിലും ഫേസ്ബുക്കിലും ഒക്കെ ചില മൊല്ലക്കിടാങ്ങള്‍ ഇത് ഉദ്ധരിച്ചുകൊണ്ട് പലരേയും കബളിപ്പിക്കുന്നത് കേള്‍ക്കാനിടയായി .... അതുകൊണ്ടാണ് ഇത്രയും വിശദീകരിച്ചത് ...


എന്തായാലും ഈ തരത്തിലുള്ള കെട്ടി ഉണ്ടാക്കിയ കള്ളവാറോലകളോ ദുര്‍വ്യഖ്യാനങ്ങളോ അല്ലാതെ ഖണ്ടിതമായ ഒരു രേഖയും അല്ലാഹുവല്ലാത്തവരെ വിളിച്ച് തേടുന്നവര്‍ക്കില്ല എന്നത് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചതാണ് .

وَمَن يَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِندَ رَبِّهِ ۚ إِنَّهُ لَا يُفْلِحُ الْكَافِرُون

[23:117] വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് തേടുന്നപക്ഷം- അതിന് അവന്‍റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്‍റെ വിചാരണ അവന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ചു തന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.

2 comments: