Saturday, 3 December 2016

മന്‍ക്വൂസ്‌ മൗലിദ്‌ ലെ ശിര്‍ക്ക്



മങ്കൂസ്‌ മൗലിദിലെ സഹായാര്‍ഥന


റബീഉല്‍ അവ്വലില്‍ പ്രത്യേകമായും വിദേശയാത്ര, ആണ്‍കുട്ടികളുടെ സുന്നത്ത്‌ കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ അവസരങ്ങളിലും ഓതിവരുന്ന ഗദ്യപദ്യ സമ്മിശ്രമായ രചനയാണ്‌ മന്‍ക്വൂസ്‌ മൗലിദ്‌. സുന്ദരമായ കവിതയും ഒപ്പം പ്രവാചകനോട്‌ ചില സഹായത്തേട്ടങ്ങളും ഉള്‍ക്കൊള്ളുന്നതാണിത്‌. ആ സഹായത്തേട്ടങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു മനോഹരമായ പ്രവാചക പ്രകീര്‍ത്തനമാകുമായിരുന്നു ഇത്‌. 

കാവ്യഭംഗിക്കുള്ള ഉദാഹരണം.
“അന്‍ത തത്‌ലഉ ബൈനനാ
ഫില്‍ കവാകിബി കല്‍ബുദൂര്‍
ബല്‍ വഅശ്‌റഫു മിന്‍ഹു യാ
സയ്യിദീ ഖൈറന്നബി”
(താരകക്കൂട്ടങ്ങളില്‍
പൊന്നമ്പിളിയെന്നപോല്‍
ഉദയംകൊണ്ടൂ
അവിടുന്നതിലുപരിയായി
ഞങ്ങളില്‍)
അന്‍തമിസ്‌ബാഹുസ്സുദൂരി – താങ്കള്‍ ഞങ്ങളുടെ ഹൃദയത്തിലെ വിളക്കാണ്‌ തുടങ്ങിയ അഴകാര്‍ന്ന വരികള്‍ ധാരാളമുണ്ട്‌. 

അതിന്നിടയില്‍ അവിടുത്തോട്‌ നേരിട്ടുള്ള സഹായാര്‍ഥനകളുമുണ്ട്‌.
“അശ്‌ശഫാഅത്ത ഹബ്‌ലനാ
ഫില്‍ക്വിയാമത്തി മുശ്‌ഫിക്വന്‍
വാഹ്‌ലനാ ഇന്‍ ളാ അ യാ
സയ്യിദീ ഖൈറന്നബീ
പ്രവാചക ശ്രേഷ്‌ഠരേ അന്ത്യനാളില്‍ അങ്ങ്‌ ഞങ്ങളുടെ മേല്‍ കനിഞ്ഞ്‌ താങ്കള്‍ ഞങ്ങള്‍ക്ക്‌ ശുപാര്‍ശ ചെയ്യേണമേ. അത്‌ നഷ്‌ടപ്പെട്ടാല്‍ ഞങ്ങളുടെ ദുഃഖം മഹാഭയാനകം തന്നെ.
പ്രവാചകന്ന്‌ അല്ലാഹു ശുപാര്‍ശക്ക്‌ അനുമതി കൊടുക്കുമെങ്കിലും അതിന്ന്‌ അദ്ദേഹത്തോട്‌ ഈ ലോകത്തുവെച്ച്‌ അപേക്ഷിക്കാന്‍ പാടില്ല. അപ്പോള്‍ മുസ്‌ല്യാക്കള്‍ ചോദിക്കാറ്‌ ദുനിയാവിലെ ശിര്‍ക്ക്‌ പരലോകത്ത്‌ തൗഹീദാകുമോ എന്നാണ്‌. പരലോകത്തുവെച്ച്‌ ജനങ്ങളും നബി (സ്വ) യും തമ്മില്‍ കണ്ടുമുട്ടും. ജനങ്ങള്‍ പരസ്‌പരം കണ്ടുമുട്ടുകയും തിരിച്ചറിയുകയും ചെയ്യും. ആ സാഹചര്യത്തോട്‌ ഒരു നിലക്കും തുല്യമല്ലല്ലോ മരണപ്പെട്ട നബിയോട്‌ ഈ ലോകത്തുവെച്ചുള്ള തേട്ടം.
ഇര്‍തകബ്‌തു അലല്‍ ഖത്വാഅ്‌
ഗൈറ അസ്‌രിന്‍ വഅദദ്‌
ലക അശ്‌കൂ ഫീഹി യാ
സയ്യിദീ ഖൈറന്നബീ
- ഞാന്‍ കണക്കില്ലാത്ത തെറ്റു ചെയ്‌തു. ആയതിന്ന്‌ ഞാന്‍ അങ്ങയോട്‌ അന്യായം ബോധിപ്പിക്കുന്നു.
തെറ്റു ചെയ്‌താല്‍ അതിന്റെ പരിഹാരത്തിന്ന്‌ നിങ്ങള്‍ എന്നോട്‌അപേക്ഷിക്കുക എന്നുപദേശിച്ചുകൊണ്ടല്ല നബി (സ്വ) വിട പറഞ്ഞത്‌. അത്തരം സംസ്‌കാരം അവിടുന്ന്‌ പ്രചരിപ്പിച്ചിട്ടില്ല. എന്നാല്‍ പാപമോചനത്തിന്ന്‌ റസൂലിനോട്‌ തേടാന്‍ ക്വുര്‍ആനിന്റെ കല്‍പനയുണ്ട്‌ എന്ന്‌ സ്ഥാപിക്കാന്‍ സമസ്‌ത പണ്‌ഡിതന്മാര്‍ താഴെ പറയുന്ന ആയത്തിന്റെ കഷ്‌ണം ദുര്‍വ്യാഖ്യാനം ചെയ്യുന്നു.
`വലൗ അന്നഹും ഇള്ളലമൂ അന്‍ഫുസഹും ജാഊക്ക, അവര്‍ തെറ്റു ചെയ്‌ത്‌ നിന്നെ സമീപിച്ചാല്‍’ എന്നാണര്‍ത്ഥം. ഇതിന്റെ പൂര്‍ണമായ അര്‍ഥവും അതിന്റെ മുകളിലുള്ള ആയത്തുകളില്‍ പറഞ്ഞ പശ്ചാത്തലവും മനസ്സിലാക്കിയാല്‍ ഇതില്‍ പ്രവാചകന്മാരോട്‌ എല്ലാ പാപികളും തെറ്റ്‌ ഏറ്റുപറഞ്ഞ്‌ പാപമോചനം തേടണമെന്ന ആശയമല്ല കിട്ടുക. ആദ്യം ഇപ്പറഞ്ഞ പദങ്ങളുള്ള ആയത്തിന്റെ അര്‍ഥം പൂര്‍ണമായി പരിശോധിക്കാം. സമസ്‌ത നേതാവായിരുന്ന കെ.വി. മുഹമ്മദ്‌ മുസ്‌ല്യാര്‍ കൂറ്റനാട്‌, ഇതിന്ന്‌ ശരിയായ രീതിയില്‍ പരിഭാഷ നല്‍കിയിട്ടുണ്ട്‌.
“അല്ലാഹു നിര്‍ദ്ദേശിച്ചിരിക്കകൊണ്ട്‌, അനുസരിക്കപ്പെടേണ്ടതിന്നു വേണ്ടിയല്ലാതെ ഒരു റസൂലിനെയും നാം അയച്ചിട്ടില്ല. സ്വന്തത്തോടു തന്നെ ദ്രോഹം ചെയ്‌തപ്പോള്‍, അവര്‍ താങ്കളുടെ അടുത്ത്‌ വരികയും എന്നിട്ട്‌ അല്ലാഹുവോട്‌ പൊറുക്കുവാന്‍ അപേക്ഷിക്കുകയും അല്ലാഹുവിന്റെ റസൂലും അവര്‍ക്ക്‌ പൊറുക്കുവാന്‍ പ്രാര്‍ഥിക്കുകയും ചെയ്‌തിരുന്നുവെങ്കില്‍ തങ്ങളുടെ തൗബ സ്വീകരിക്കുന്നവനും ഏറ്റവും കരുണ ചെയ്യുന്നവനുമായി അല്ലാഹുവിനെ അവര്‍ക്കു കാണാമായിരുന്നു.”(വി.ക്വു. 4:64). (കെ.വി. മുഹമ്മദ്‌ മുസ്‌ല്യാര്‍)
ഇതില്‍ റസൂലിനോട്‌ തേടുക എന്ന ഒരു പദം പോലുമില്ല. പാപികളും റസൂലും അല്ലാഹുവോട്‌ പ്രാര്‍ഥിക്കുന്ന കാര്യമാണ്‌ പറഞ്ഞത്‌. ഇതില്‍ മൂന്നു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്‌.
1. റസൂല്‍ ജീവിച്ചിരിപ്പുള്ളപ്പോള്‍ സമീപിക്കാനാണ്‌ പറഞ്ഞത്‌.
2. എല്ലാ പാപികളും റസൂലിന്റെയടുക്കല്‍ പോകണമെന്നല്ല.
3. അനുസരിക്കപ്പെടാനായി അല്ലാഹു നിയോഗിച്ച റസൂല്‍ ഉണ്ടായിരിക്കെ, അദ്ദേഹത്തോട്‌ വിധി തേടാതെ, ഇസ്‌ലാമിന്റെ ശത്രുക്കളോട്‌ വിധി തേടാന്‍ പോയ കപടന്‍മാരെപ്പറ്റിയാണ്‌ ഇതില്‍ പറഞ്ഞത്‌.
ഇതിന്റെ പശ്ചാത്തലം തൊട്ടുമുകളിലുള്ള സൂക്തത്തിന്റെ വ്യാഖ്യാനക്കുറിപ്പില്‍ കൂറ്റനാട്‌ മുസ്‌ല്യാര്‍ വിവരിക്കുന്നതു കാണുക. “കപടവേഷമിട്ടു നടന്നിരുന്ന മുനാഫിഖുകള്‍ക്ക്‌ ഏതെങ്കിലും നിലക്കുള്ള വിപത്തു നേരിട്ടാല്‍ അവര്‍ നബിയെത്തന്നെ സമീപിക്കുമായിരുന്നു. എന്നിട്ട്‌ `ഞങ്ങള്‍ അങ്ങയെ വിട്ട്‌ മറ്റൊരാളുടെ അടുക്കലേക്കു പോയത്‌ ഇസ്‌ലാമിലോ അങ്ങയിലോ വിശ്വാസമില്ലാഞ്ഞിട്ടല്ല; എല്ലാവരുമായി യോജിച്ചുകഴിയുക എന്ന നല്ല കാര്യം ഉദ്ദേശിച്ചതുകൊണ്ടു മാത്രമാണ്‌ എന്നെല്ലാം വ്യാജമായി തട്ടിവിടും. ആ കാപട്യം തുറന്നുകാട്ടുകയാണിവിടെ ചെയ്യുന്നത്‌.”(4:63ന്ന്‌്‌ കൂറ്റനാട്‌ കെ.വി. മുഹമ്മദ്‌ മുസ്‌ല്യാര്‍ നല്‍കിയ വ്യാഖ്യാനം.)
മുനാഫിക്വുകള്‍ ഈ കാപട്യം വെടിഞ്ഞ്‌ മനസ്സു നന്നാക്കി തങ്ങള്‍ക്കുവേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കാന്‍ റസൂലിനോട്‌ ആവശ്യപ്പെടുകയും അവരും റസൂലും അല്ലാഹുവോട്‌ പ്രാര്‍ഥിക്കുകയും ചെയ്‌തിരുന്നുവെങ്കില്‍ അല്ലാഹു പൊറുക്കുമായിരുന്നു എന്നാണ്‌ പറഞ്ഞത്‌. ഇനി തര്‍ക്കത്തിലിരിക്കുന്ന `വലൗ അന്നഹും ഇളളലമൂ… എന്ന പ്രയോഗമുള്ള ആയത്തിന്ന്‌ അദ്ദേഹം നല്‍കിയ വ്യാഖ്യാനം കാണുക.
“നബി (സ്വ) യെ അനുസരിക്കണമെന്ന്‌ കല്‍പിച്ചതായി അല്‍പം മുമ്പ്‌ നാം കണ്ടുവല്ലോ. ഇത്‌ ഒരു പുത്തന്‍ സിദ്ധാന്തമല്ല. ഞാന്‍ അയച്ച ഏതൊരു റസൂലിനെയും അനുസരിക്കണമെന്ന്‌ അദ്ദേഹത്തിന്റെ ജനതക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അല്ലാഹു ഉണര്‍ത്തുന്നു. നബിയെ വിട്ട്‌ താഗൂത്തിന്റെയടുക്കല്‍ കേസ്‌ പറയാന്‍ പോയവര്‍ അതുമൂലം തങ്ങളോടുതന്നെ വമ്പിച്ച ദ്രോഹമാണ്‌ ചെയ്‌തത്‌. അങ്ങേയറ്റം നീതിയോടും സത്യസന്ധതയോടും കൂടി വിധി കല്‍പിക്കുന്ന ശത്രുക്കളാല്‍പോലും അംഗീകരിക്കപ്പെടുന്ന നബി (സ്വ) യെ അവര്‍ അവഗണിച്ചുവെന്നത്‌ നിസ്സാര കാര്യമാണോ? എന്നാല്‍ അതൊരു കുറ്റമാണെന്നുപോലും അവര്‍ ഗ്രഹിച്ചില്ല. ഇനി സംഭവിച്ചുപോയി എങ്കില്‍ അപ്പോള്‍ തന്നെ നബിയുടെ അടുക്കല്‍ വന്ന്‌ കുറ്റം സമ്മതിച്ച്‌ ആത്മാര്‍ത്ഥമായി അല്ലാഹുവോട്‌ പാപമോചനത്തിന്നപേക്ഷിക്കുകയും നബിയും അവര്‍ക്കുവേണ്ടി പൊറുക്കലിന്ന്‌ തേടുകയും ചെയ്‌തിരുന്നുവെങ്കില്‍ അവന്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുമായിരുന്നു. പക്ഷേ അവര്‍ വ്യാജം പറഞ്ഞും കള്ളസത്യം ചെയ്‌തും നബിയെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌ ചെയ്‌തത്‌. പൂര്‍വ്വ വേദങ്ങളില്‍ നബിയെക്കുറിച്ച്‌ പ്രതിപാദനങ്ങളുണ്ടായിട്ടും, നേര്‍ക്കുനേരെ അവിടത്തെ പദവികളും സ്ഥാനങ്ങളും ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടും ആ കപടന്‍മാര്‍ ഈ നയത്തില്‍നിന്ന്‌ പിന്തിരിഞ്ഞില്ല’ (കെ.വി. മുഹമ്മദ്‌ മുസ്‌ല്യാര്‍ കൂറ്റനാട്‌. വിശുദ്ധ ക്വുര്‍ആന്‍ വ്യാഖ്യാനം. വാ 1. പേ. 583, 584)
നബി (സ്വ) യെ കബളിപ്പിച്ച കപടന്‍മാരെപ്പറ്റിയാണ്‌ പറഞ്ഞതെന്നും നാം ഇന്ന്‌ പാപം ചെയ്‌താല്‍ റസൂലിനോട്‌ പറയണമെന്ന ആശയം ഇതിലില്ലെന്നും മനസ്സിലായല്ലോ. ശേഷം, ഹിജ്‌റ 228ല്‍ മരണപ്പെട്ട ഉത്‌ബി ഒരു ഗ്രാമീണ അറബിയുടെ കഥ ഉദ്ധരിക്കുന്നുണ്ടെങ്കിലും ഈ ആയത്തിന്റെ ഉദ്ദേശ്യം നാം മരിച്ചുപോയ നബിയോട്‌ പൊറുക്കാന്‍ പറയലാണെന്ന്‌ കൂറ്റനാട്‌ മുസ്‌ല്യാര്‍ സൂചിപ്പിക്കുന്നേയില്ല.

വിശുദ്ധ ഖുര്‍ആന്‍  سورة النساء   സൂറത്ത്  നിസാ :  60 - 65 

أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَن يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَن يُضِلَّهُمْ ضَلَالًا بَعِيدًا ﴿٦٠ وَإِذَا قِيلَ لَهُمْ تَعَالَوْا إِلَىٰ مَا أَنزَلَ اللَّـهُ وَإِلَى الرَّسُولِ رَأَيْتَ الْمُنَافِقِينَ يَصُدُّونَ عَنكَ صُدُودًا ﴿٦١ فَكَيْفَ إِذَا أَصَابَتْهُم مُّصِيبَةٌ بِمَا قَدَّمَتْ أَيْدِيهِمْ ثُمَّ جَاءُوكَ يَحْلِفُونَ بِاللَّـهِ إِنْ أَرَدْنَا إِلَّا إِحْسَانًا وَتَوْفِيقًا ﴿٦٢ أُولَـٰئِكَ الَّذِينَ يَعْلَمُ اللَّـهُ مَا فِي قُلُوبِهِمْ فَأَعْرِضْ عَنْهُمْ وَعِظْهُمْ وَقُل لَّهُمْ فِي أَنفُسِهِمْ قَوْلًا بَلِيغًا ﴿٦٣ وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّـهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّـهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّـهَ تَوَّابًا رَّحِيمًا ﴿٦٤ فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا﴿٦٥

നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് ജല്‍പിക്കുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? ദുര്‍മൂര്‍ത്തികളുടെ അടുത്തേക്ക് വിധിതേടിപ്പോകാനാണ് അവര്‍ ഉദ്ദേശിക്കുന്നത്‌. വാസ്തവത്തില്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുവാനാണ് അവര്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. പിശാച് അവരെ ബഹുദൂരം വഴിതെറ്റിക്കുവാന്‍ ഉദ്ദേശിക്കുന്നു. (60) അല്ലാഹു അവതരിപ്പിച്ചതിലേക്കും (അവന്‍റെ) ദൂതനിലേക്കും നിങ്ങള്‍ വരൂ എന്ന് അവരോട് പറയപ്പെട്ടാല്‍ ആ കപടവിശ്വാസികള്‍ നിന്നെ വിട്ട് പാടെ പിന്തിരിഞ്ഞ് പോകുന്നത് നിനക്ക് കാണാം. (61) എന്നാല്‍ സ്വന്തം കൈകള്‍ ചെയ്ത് വെച്ചതിന്‍റെ ഫലമായി അവര്‍ക്ക് വല്ല ആപത്തും ബാധിക്കുകയും, അനന്തരം അവര്‍ നിന്‍റെ അടുത്ത് വന്ന് അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത് കൊണ്ട് ഞങ്ങള്‍ നന്‍മയും അനുരഞ്ജനവുമല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുകയും ചെയ്യുമ്പോഴുള്ള സ്ഥിതി എങ്ങനെയായിരിക്കും? (62) അത്തരക്കാരുടെ മനസ്സുകളില്‍ എന്താണുള്ളതെന്ന് അല്ലാഹുവിന്നറിയാം. ആകയാല്‍ (നബിയേ,) അവരെ വിട്ട് തിരിഞ്ഞുകളയുക. അവര്‍ക്ക് സദുപദേശം നല്‍കുകയും, അവരുടെ മനസ്സില്‍ തട്ടുന്ന വാക്ക് അവരോട് പറയുകയും ചെയ്യുക.(63)
അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു. (64) ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല. (65)

Monday, 28 November 2016

മുസ്ലിം ഉമ്മത്തിനെ ശിര്‍ക്കുമായി ബന്ധിപ്പിക്കുന്ന നൂലാമാലകള്‍

മൌലിദ് മാലകള്‍ , റാതീബുകള്‍ :
അത് നമുക്ക് വേണ്ട  സഹോദരാ,.. 
അത്  അല്ലാഹുവും റസൂലും പഠിപ്പിച്ചതിനെതിരാണ്

മങ്കൂസ്‌ മൗലിദ്‌  :
നമ്മുടെ പള്ളികളിലും വീടുകളിലും, പ്രിത്യേകിച്ച്‌ റബിഉൽ അവ്വൽ മാസത്തിൽ ഓതിവരുന്ന ഒരു മൗലിദാണ് മങ്കൂസ്‌ മൗലൂദ്‌’. എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന ശിർക്കിനെകുറിച്ചും ഖുർആനെ കളവാക്കുന്നതിനെ കുറിച്ചും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ..?   ❓❓❓❓❓

❌🔺   മങ്കൂസ്‌ മൗലിദിൽ നബി(സ) യോട്‌ പാപമോചനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നത്‌ കാണുക
❌🔍❌👉🏿
إرتاكبت على لخطا غير حصر و عدد
لك أشكو فيه يا سيدي خير النبي
(‘ഇർത്തകബ്തു അലൽഖത്വ ഗൈറ ഹസ്‌ രിൻ വ അദദ്‌
ലക അശ്കൂ ഫീഹി യാ സൈയ്യിദീ ഖൈറന്നബീ’)
ഞാൻ എണ്ണവും കണക്കുമ്മില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയ്‌., നബിമാരിൽ ഉത്തമനായവരേ, അങ്ങയോട് മാത്രമാണ്‌ ഞാൻ ആവലാദി ബോധിപ്പിക്കുന്നത്

എന്നാൽ,അള്ളാഹു ഖുർആനിലൂടെ പറയുന്നത്‌ പാപം പൊറുക്കാൻ
അള്ളാഹുവല്ലാതെ മറ്റാരുമില്ല എന്നാണ്.
📖📖🔍
 وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَىٰ مَا فَعَلُوا وَهُمْ يَعْلَمُونَ
വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അതിക്രമം കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍തന്നെ അല്ലാഹുവെ
ഓര്‍ക്കുന്നവരാണവര്‍; തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള്‍ ചെയ്തുപോയ തെറ്റുകളില്‍ ബോധപൂര്‍വം ഉറച്ചുനില്‍ക്കുകയില്ല.
(ആലു ഇമ്രാൻ 3:135)

✅✅പാപമോജനം അള്ളാഹുവിനോട്‌ മാത്രമേ തേടാവൂഎന്ന് അള്ളാഹു പറയുന്നു. പക്ഷെ,
❌❌ മൗലിദിൽ അള്ളാഹു അല്ലാത്തവരോട്‌ തേടിയിരിക്കുന്നു.

👉🏿🔍  കഷ്ടപാടുകൾ നീക്കാൻ നബി(സ) യോട്  പ്രാര്‍ത്ഥിക്കുന്നത്‌ കാണുക
❌❌❌❌
ياسيد السادات جأتك قاصدا- ارجو حماك فلا تخيب مقصد
قدحل بي ما قد علمl
من الأذى- ولظلم والضعف شديد فأسعد
(‘യാ സൈയ്യിദസ്സാദാത്തി ജിഅ്ത്തുക ഖ്വസ്വിദാ- 
അർജ്ജൂ ഹിമാക ഫലാ തുഖയ്യിബ്‌ മഖ്‌സ്വദീ
ഖദ്‌ ഹല്ല ബീ മാ ഖദ്‌ അലിംത മിനൽ അദാ- 
വള്ളുൽമി വ ള്ളുഅ്ഫി ശ്‌ശദീദി ഫ അസ്‌അദീ)

''നേതാക്കളിൽ നേതാവായവരെ, അങ്ങയെ ഉദ്ദെശിച്ചുകൊണ്ട്‌ ഞാനിതാ അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നു. അങ്ങയുടെ സരക്ഷണം ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ഉദ്ദേശം അങ്ങ്‌ പരാജയപ്പെടുത്തരുതേ, ഉപദ്രവം, അക്രമം, ശക്ത്തമായ ബലഹീനത തുടങ്ങി അങ്ങക്കു അറിയാവുന്ന വിഷമ സന്ധികൾ എന്നെ ബാധിച്ചിരിക്കുന്നു. അതിനാൽ അങ്ങ്‌ എന്നെ സഹായിക്കണമേ

എന്നാൽ നബി (സ) യുടെ അവസ്ഥ എന്താണെന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നത് കാണുക.
📖🔻
قُلْ لَا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّهُ ۚ وَلَوْ كُنْتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ ۚ إِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِقَوْمٍ يُؤْمِنُونَ
പറയുക: ഞാന്‍ എനിക്കുതന്നെ ഗുണമോ ദോഷമോ വരുത്താന്‍ കഴിയാത്തവനാണ്. അല്ലാഹു ഇച്ഛിച്ചതുമാത്രം നടക്കുന്നു. എനിക്ക് അഭൌതിക കാര്യങ്ങള്‍ അറിയുമായിരുന്നെങ്കില്‍ നിശ്ചയമായും ഞാന്‍ എനിക്കുതന്നെ അളവറ്റ നേട്ടങ്ങള്‍ കൈവരുത്തുമായിരുന്നു. ദോഷങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല്‍ ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്‍ത്ത അറിയിക്കുന്നവനും.
(അൽ അഅ്റാഫ് 7:188)

മാത്രവുമല്ല അല്ലാഹു വരുത്തുന്ന ഗുണമോ,ദോഷമോ തട്ടിമാറ്റാൻ ആർക്കും കഴിയില്ലന്നും അല്ലാഹു പറയുന്നു
📖
وَإِنْ يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِنْ يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ۚ يُصِيبُ بِهِ مَنْ يَشَاءُ مِنْ عِبَادِهِ ۚ وَهُوَ الْغَفُورُ الرَّحِيمُ
അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുന്നുവെങ്കില്‍ അതു തട്ടിമാറ്റാന്‍ അവനല്ലാതാരുമില്ല. അവന്‍ നിനക്കു വല്ല ഗുണവും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്റെ അനുഗ്രഹം തട്ടിമാറ്റാനും ആര്‍ക്കുമാവില്ല. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
(യൂനസ് 10:107)

🔍👉🏿  ഇവിടെ നബിയെ (സ) അള്ളാഹുവോടു പങ്ക്ചേർത്തിരിക്കുന്നു.
ഇവിടെ നാം ഏത്‌ സ്വീകരിക്കണംമൗലിദോ    ഖുർആനോ
📖
 إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَنْ يَشَاءُ ۚ وَمَنْ يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا
അല്ലാഹു, തന്നില്‍ പങ്കുചേര്‍ക്കുന്നത് പൊറുക്കില്ല. അതല്ലാത്ത പാപങ്ങളൊക്കെയും അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുന്നവന്‍ കൊടിയ കുറ്റമാണ് ചെയ്യുന്നത്; തീര്‍ച്ച.
(ആന്നിസാഅ് 4:48)

ഈ മൗലിദിൽ അള്ളാഹുവിന്റെ ഖുർആനെ പുഛ്ചിച്ച്‌ തള്ളുകയാണ് ചെയ്യുന്നത്‌. അതിനൊരു ഉദാഹരണം നോക്കാം.

واستغاث به نوحٌ فنجى من الردى
(‘വതഗാസ ബിഹീ നൂഹൻ ഫ നജാ മിനര്റദാ’)
നൂഹ്‌ നബി(അ) മുഹമ്മദ്‌ നബി(സ) യോട്‌ സഹായാഭ്യർ ത്‌ഥന നടത്തി പ്രാർ ത്‌ഥിച്ചു. അതിനാൽ ജലപ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു.

എന്നാൽ ഖുർആന്റെ പ്രസ്താവന മൗലിദിനെതിരാണ് അള്ളാഹുവിന്റെ മേൽനോട്ടത്തിൽ കപ്പൽ സഞ്ചരിച്ചുവെന്നും, അള്ളാഹുതന്നെയായിരുന്നു പ്രളയം അവസാനിപ്പിച്ചതെന്നുമാണ്.
🔻🔻📖📖📖📖🔻🔻🔻
അള്ളാഹു പറയുന്നു:
 وَحَمَلْنَاهُ عَلَىٰ ذَاتِ أَلْوَاحٍ وَدُسُرٍ. تَجْرِي بِأَعْيُنِنَا جَزَاءً لِمَنْ كَانَ كُفِرَ
നൂഹിനെ നാം പലകകളും കീലങ്ങളുമുള്ള കപ്പലില്‍ കയറ്റി.
അത് നമ്മുടെ മേല്‍നോട്ടത്തിലാണ് നീങ്ങിയിരുന്നത്. ജനം നിഷേധിച്ചു തള്ളിയവന്നുള്ള പ്രതിഫലമാണത്.
(അൽ ഖമർ 54:13,14)

وَقِيلَ يَا أَرْضُ ابْلَعِي مَاءَكِ وَيَا سَمَاءُ أَقْلِعِي وَغِيضَ الْمَاءُ وَقُضِيَ الْأَمْرُ وَاسْتَوَتْ عَلَى الْجُودِيِّ ۖ وَقِيلَ بُعْدًا لِلْقَوْمِ الظَّالِمِينَ

അപ്പോള്‍ കല്‍പനയുണ്ടായി: ഓ ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്‍ക്കൂ. ആകാശമേ, മഴ നിര്‍ത്തൂ.വെള്ളം വറ്റുകയും കല്‍പന നടപ്പാവുകയും ചെയ്തു. കപ്പല്‍ ജൂദി പര്‍വതത്തിന്മേല്‍ ചെന്നു നിന്നു. അപ്പോള്‍ ഇങ്ങനെ അരുളപ്പാടുണ്ടായി: അക്രമികളായ ജനതക്കു നാശം!
(ഹൂദ്‌ 11:44)

മാത്രവുമല്ല, നൂഹ്‌ നബി(അ) പ്രാർത്ഥിച്ചതും അള്ളാഹുവിനോടാണെന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നു.

قَالَ رَبِّ انْصُرْنِي بِمَا كَذَّبُونِ
നൂഹ് പ്രാര്‍ഥിച്ചു: എന്റെ റബ്ബേ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല്‍ നീയെനിക്കു തുണയായുണ്ടാകേണമേ.

فَأَوْحَيْنَا إِلَيْهِ أَنِ اصْنَعِ الْفُلْكَ بِأَعْيُنِنَا وَوَحْيِنَا فَإِذَا جَاءَ أَمْرُنَا وَفَارَ التَّنُّورُ ۙ فَاسْلُكْ فِيهَا مِنْ كُلٍّ زَوْجَيْنِ اثْنَيْنِ وَأَهْلَكَ إِلَّا مَنْ سَبَقَ عَلَيْهِ الْقَوْلُ مِنْهُمْ ۖ وَلَا تُخَاطِبْنِي فِي الَّذِينَ ظَلَمُوا ۖ إِنَّهُمْ مُغْرَقُونَ
അപ്പോള്‍ നാമദ്ദേഹത്തിന് ഇങ്ങനെ ബോധനംനല്‍കി: നമ്മുടെ മേല്‍നോട്ടത്തിലും നമ്മുടെ നിര്‍ദേശമനുസരിച്ചും നീയൊരു കപ്പലുണ്ടാക്കുക. പിന്നെ നമ്മുടെ കല്‍പനവരും. അപ്പോള്‍ അടുപ്പില്‍നിന്ന് ഉറവ പൊട്ടും. അന്നേരം എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ട് ഇണകളെയും കൂട്ടി അതില്‍ കയറുക. നിന്റെ കുടുംബത്തെയും അതില്‍ കയറ്റുക. അവരില്‍ ചിലര്‍ക്കെതിരെ നേരത്തെ വിധി വന്നുകഴിഞ്ഞിട്ടുണ്ട്. അവരെ ഒഴിവാക്കുക. അക്രമികളുടെ കാര്യം എന്നോട് പറഞ്ഞുപോകരുത്. ഉറപ്പായും അവര്‍ മുങ്ങിയൊടുങ്ങാന്‍ പോവുകയാണ്.

فَإِذَا اسْتَوَيْتَ أَنْتَ وَمَنْ مَعَكَ عَلَى الْفُلْكِ فَقُلِ الْحَمْدُ لِلَّهِ الَّذِي نَجَّانَا مِنَ الْقَوْمِ الظَّالِمِينَ
അങ്ങനെ നീയും നിന്നോടൊപ്പമുള്ളവരും കപ്പലില്‍ കയറിക്കഴിഞ്ഞാല്‍ നീ പറയുക: അക്രമികളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി.

وَقُلْ رَبِّ أَنْزِلْنِي مُنْزَلًا مُبَارَكًا وَأَنْتَ خَيْرُ الْمُنْزِلِينَ
നീ വീണ്ടും പറയുക: എന്റെ റബ്ബേ, അനുഗൃഹീതമായ ഒരിടത്ത് നീയെന്നെ ഇറക്കിത്തരേണമേ. ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍ നീയാണല്ലോ.
(മുഅ്മിനൂൻ 23:26-29).

നബിയോട്‌ പ്രർത്ഥിക്കാൻ അർഹതയുണ്ടെന്ന് വരുത്താൻ ഇനിയും ഇതുപോലുള്ള ചില നുണകൾ മൗലൂദിന്റെ വെക്തിത്വമായി കാണാം.
📖📖
وهوالذي نوسل به آدم عليه السلام
(‘വഹുവല്ലദീ തവസ്സല ബിഹീ കആദം അലൈഹിവസ്സലാം’)
മുഹമ്മദ്‌(സ)യെകൊണ്ട്‌ ആദം(അ) ഇടതേടി പ്രാർത്ഥിച്ചു.

എന്നാൽ അള്ളാഹു ഖുർഃആനിലൂടെ പറയുന്നു:
📖📖
فَتَلَقَّىٰ آدَمُ مِنْ رَبِّهِ كَلِمَاتٍ فَتَابَ عَلَيْهِ ۚ إِنَّهُ هُوَ التَّوَّابُ الرَّحِيمُ
അപ്പോള്‍ ആദം തന്റെ റബ്ബിൽ നിന്ന് ചില വചനങ്ങള്‍ അഭ്യസിച്ചു. അതുവഴി പശ്ചാത്തപിച്ചു. അല്ലാഹു അതംഗീകരിച്ചു. തീര്‍ച്ചയായും ഏറെ മാപ്പരുളുന്നവനും ദയാപരനുമാണവന്‍.
(അൽ ബഖറ 2:37)

ആ വചനങ്ങൾ എന്തായിരുന്നു എന്ന് അള്ളാഹു വ്യ്ക്തമാക്കുന്നു
📖📖
قَالَا رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ
ഇരുവരും പറഞ്ഞു: ഞങ്ങളുടെ റബ്ബേ ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും
(അൽ അഅ്റാഫ്‌ 7:23)

ഇവിടെയും ഖുർഃആനെ കളവാക്കുകയാണ് മങ്കൂസ്‌ മൗലിദിൽ.
👉🏿ചിന്തിക്കുക സഹോദരങ്ങളേ, ഖുർആനെ കള്ളമാക്കി തള്ളുന്ന ഇതുപോലുള്ള മൗലിദുകൾ ഇനിയും നാം നെഞ്ചിലേറ്റി നടക്കണോ
📖📖
فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ ۚ إِنَّهُ لَا يُفْلِحُ الْمُجْرِمُونَ
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ കള്ളമാക്കി തള്ളുകയോ ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? പാപികള്‍ ഒരിക്കലും വിജയിക്കുകയില്ല.
(യൂനുസ് 10:17).
📖📖
وَلَا تَكُونَنَّ مِنَ الَّذِينَ كَذَّبُوا بِآيَاتِ اللَّهِ فَتَكُونَ مِنَ الْخَاسِرِينَ
അല്ലാഹുവിന്റെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിയവരിലും നീ അകപ്പെടരുത്. അങ്ങനെ സംഭവിച്ചാല്‍ നീ പരാജിതരുടെ കൂട്ടത്തില്‍ പെട്ടുപോകും.
( യൂനുസ് 10: 95)
📖📖
مَثَلُ الَّذِينَ كَفَرُوا بِرَبِّهِمْ ۖ أَعْمَالُهُمْ كَرَمٍَ اشْتَدَّتْ بِهِ الرِّيحُ فِي يَوْم
ٍ عَاصِفٍ ۖ لَا يَقْدِرُونَ مِمَّا كَسَبُوا عَلَىٰ شَيْءٍ ۚ ذَٰلِكَ هُوَ الضَّلَالُ الْبَعِيدُ
തങ്ങളുടെ റബ്ബിനെ കള്ളമാക്കിത്തള്ളിയവരുടെ ഉദാഹരണമിതാ: അവരുടെ പ്രവര്‍ത്തനങ്ങള്‍, കൊടുങ്കാറ്റുള്ള നാളില്‍ കാറ്റടിച്ചു പാറിപ്പോയ വെണ്ണീറുപോലെയാണ്. അവര്‍ നേടിയതൊന്നും അവര്‍ക്ക് ഉപകരിക്കുകയില്ല. ഇതുതന്നെയാണ് അതിരുകളില്ലാത്ത മാര്‍ഗഭ്രംശം.
(ഇബ്രാഹീം 14:18)

❌🔍ഇനിയും പല തെറ്റുകൾ ഇതിൽ ഉണ്ട്. നബി(സ)യെ മദ്‌ഹ്‌ ചെയ്യുന്നു എന്ന ഓമനപേരിലാണ് ഇതെല്ലാം. നബി(സ)യെ ഉള്ളത്‌ പറഞ്ഞ്‌ പുകഴ്ത്താം, പക്ഷെ മൗലിദിൽ ഏറെയും അതിരുവിട്ട പുകഴ്ത്തലാണ്.
നബി(സ)യെ അതിരുവിട്ട്‌ പുകഴ്ത്തുമ്പോൾ മേൽകണ്ടതുപോലെ ഖുർഃആനെയും ഹദീസിനെയും കളവാക്കുന്നു. നെബി(സ)
യെ പറ്റിയും കളവുപറയുന്നു.
🔻🔻🔍
അതിരുവിട്ട്‌ പുകഴ്ത്തുന്നത്‌ നബി(സ) നിരോദിച്ചിരിക്കുന്നു:

📚”ക്രിസ്ത്യാനികൾ മർയമിന്റെ മകനെ(യേശുവിനെ) അതിരുകടന്ന് പുകഴ്ത്തിയതുപോലെ നിങ്ങൾ എന്നെ അതിരുകടന്ന് പുകഴ്ത്തരുത്‌. തീർച്ചയായും ഞാൻ അവന്റെ ദാസൻ മാത്രമാണ്. അതിനാൽ നിങ്ങൾ (എന്നെ) അള്ളാഹുവിന്റെ ദാസൻ എന്നും അവന്റെ പ്രവാചകൻ എന്നും പറയുക”. (ബുഖാരി)

ആരെങ്കിലും എന്റെ മേൽ മനപ്പൂർവ്വം കളവ്‌ പറഞ്ഞാൽ അവന്റെ ഇരിപ്പിടം നരകത്തിൽ അവൻ പ്രതീക്ഷിച്ചുകൊള്ളട്ടെ”. (ബുഖാരി)
🔻🔻
🌑മൗലിദിൽ മദ്‌ഹുണ്ട്‌, ഒപ്പം നുണയും ശിർക്കുമുണ്ട്‌, തേനായാലും വിഷം കലർന്നുവെന്നറിഞ്ഞാൽ ഉപേക്ഷിക്കുകയാണെല്ലോ ബുദ്ധി,.
❌❌❌❌❌❌❌❌❌
👉🏿ഇതൊക്കെ മനസ്സിലായിട്ടും അത്‌ അങ്ങീകരിക്കാതെ ചിലർ പറയാറുണ്ട്: ഞങ്ങളുടെ കാരണവന്മാർ മുതൽ ഞങ്ങൾ ചെയ്തുവരുന്നതാണു ഇത്‌ ., അവർ നരകത്തിൽ ആണെങ്കിൽ ഞങ്ങളും അവിടെ ആയിക്കൊള്ളട്ടെ ..
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇത്‌ ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറല്ല.എന്ന്. അവരെപറ്റി അള്ളാഹു പറയുന്നു
🔻🔻🔻
 وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنْزَلَ اللَّهُ قَالُوا بَلْ نَتَّبِعُ مَا أَلْفَيْنَا عَلَيْهِ آبَاءَنَا ۗ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْقِلُونَ شَيْئًا وَلَا يَهْتَدُونَ
അല്ലാഹു ഇറക്കിത്തന്ന സന്ദേശം പിന്‍പറ്റാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: ഞങ്ങളുടെ പൂർവ പിതാക്കള്‍ പിന്തുടർന്നുകണ്ട പാതയേ ഞങ്ങള്‍ പിൻപറ്റുകയുള്ളൂ.അവരുടെ പിതാക്കള്‍ ചിന്തിക്കുകയോ നേർവഴി പ്രാപിക്കുകയോ ചെയ്യാത്തവരായിരുന്നിട്ടും!
(അല്‍ ബഖറ 2:170)

സഹോദരന്മാരെ  നമുക്ക്  അല്ലാഹു  പോരെ .?.

പുത്തന്‍പള്ളി മൂപ്പരോടും  ഉള്ലാളം  തങ്ങളോടും  മടവൂരുപ്പാപ്പയോടും  മുനമ്പത്തെ  ബീവിയോടും  മൊയ്തീന്‍ ശൈഖിനോടും നിങ്ങള്‍  ഈ തേടുന്ന കാര്യങ്ങളെല്ലാം  നിര്‍വ്വഹിച്ചു തരുവാന്‍  അല്ലാഹു നിങ്ങള്‍ക്ക്  മതിയാവനല്ലേ ..? ആ അല്ലാഹു  പോരെ നിങ്ങള്‍ക്ക് ..?
ഇത് അല്ലാഹു  ഖുര്‍ആനിലൂടെ അവന്റെ  അടിമകളോട്  ചോദിക്കുന്ന  ചോദ്യമാണ് : സൂറത്ത്  സുമര്‍ : 36, 37 , 38

أَلَيْسَ اللَّـهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ ۚ وَمَن يُضْلِلِ اللَّـهُ فَمَا لَهُ مِنْ هَادٍ ﴿٣٦ وَمَن يَهْدِ اللَّـهُ فَمَا لَهُ مِن مُّضِلٍّ ۗ أَلَيْسَ اللَّـهُ بِعَزِيزٍ ذِي انتِقَامٍ ﴿٣٧ وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّـهُ ۚ قُلْ أَفَرَأَيْتُم مَّا تَدْعُونَ مِن دُونِ اللَّـهِ إِنْ أَرَادَنِيَ اللَّـهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ ۚ قُلْ حَسْبِيَ اللَّـهُ ۖ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُونَ ﴿٣٨
തന്‍റെ അടിമക്ക്  അല്ലാഹു മതിയായവനല്ലയോ ?
അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല. (36) വല്ലവനെയും അല്ലാഹു നേര്‍വഴിയിലാക്കുന്ന പക്ഷം അവനെ വഴിപിഴപ്പിക്കുവാനും ആരുമില്ല. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി എടുക്കുന്നവനും അല്ലയോ? (37)ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ ? പറയുക: എനിക്ക് അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്‌. (38)

അതേ  സഹോദരന്മാരേ .. നമുക്ക്  അല്ലാഹു മതി  എല്ലാ കാര്യങ്ങളും അവനില്‍  തവക്കുലാക്കി  അവനോട്  മാത്രം തേടുന്നവരായി  
നാം മാറുക . അല്ലാഹു  അനുഗ്രഹിക്കട്ടെ .. ആമീന്‍

🔻അല്ലാഹുവേ, ഞങ്ങൾ അറിയാതെ ചെയ്ത തെറ്റുകൾ നീ ഞങ്ങൾക്ക് പൊറുത്ത് തരേണമേ. ഞങ്ങൾക്ക് സത്യം മനസ്സിലാക്കി, അതുൾക്കൊണ്ട് ജീവിക്കാൻ നീ അനുഗ്രഹം നൽകേണമേ

(ആമീൻ).

Tuesday, 22 November 2016

കേരള മുസ്ലിം ചരിത്രം : പരീതൌല്യയും നേര്‍ച്ചപ്പെട്ടിയും വിളക്കും

കാഞ്ഞിരമറ്റം ഫരീദ് ഔലിയാടെ നേര്‍ച്ചപ്പെട്ടിയും വിളക്കും



മാപ്പിളമുസ്ലിംകേരളത്തിലെ പെരുവഴികളില്‍ മുസ്ലിയാക്കന്മാരുണ്ടാക്കിയ അന്ധവിശ്വാസങ്ങള്ക്ക് ചൂട്ടുകത്തിക്കുന്ന പൂര്‍വ്വകാല  കേരളീയ മുസ്ലിം സമൂഹത്തിന്‍റെ നേര്‍ച്ചിത്രം പറഞ്ഞു തരുന്നതാണീ വിളക്കുകള്‍.

“പരീദൌലിയാന്‍റെ  നേര്‍ച്ചവെളക്ക്”

കാറ്റില്‍ വിളക്ക് കെട്ടുപോകാതിരിക്കാന്‍ ചുറ്റുഭാഗവും മറച്ചുകൊണ്ട് ഒരു ഭാഗം തുറന്നിട്ട്‌ ഒരു കാലില്‍ നാട്ടി നിര്‍ത്തിയ വിളക്ക് കാലിന്‍ താഴെ കുറെ ചിരട്ടകള്‍ .. കൂടെ ഒരു നേര്‍ച്ചപ്പെട്ടിയും......

ചിരട്ടകള്‍ക്കുമുണ്ട്  ചില കഥ പറയാന്‍...

ഇന്നത്തെപ്പോലെ വൃക്ക പണിമുടക്കലും, ഹാര്‍ട്ട് അറ്റാക്കും , ബ്രെയിന്‍ ട്യുമറും , ഡുംടോര്‍നോക്രിമോസിസ്  വെള്ളപ്പള്ളിമൈക്രോഫിനാന്‍സിസ് തുടങ്ങിയ രോഗങ്ങളൊന്നും ഇല്ലാതിരുന്ന ആ  കാലത്ത് ഞങ്ങളുടെയൊക്കെ  പ്രധാന അസുഖം  കാലിന്മേല്‍ വളം കടി ആയിരുന്നു. ചെരുപ്പിടാതെ പാടത്തും പറമ്പിലും ഓടിച്ചാടി നടന്നിരുന്ന കുട്ടികളുടെയും വലിയവരുടെയുമൊക്കെ കാലിന്റെ വിരലുകള്‍ക്കിടയില്‍ ചൊറിച്ചിലും കടച്ചിലുമൊക്കെ ഉണ്ടാവും. രാത്രിയാണ് ഈ അസുഖത്തിന്റെ സുഖം കാര്യമായിട്ടുണ്ടാവുക. ചാക്കുനൂല്‍ എടുത്ത് വിരലില്‍ വരിഞ്ഞുകെട്ടി കെട്ടി കാരമുള്ള് കൊണ്ട് കുത്തി കട്ടുള്ള ചോര കളഞ്ഞാല്‍ “ഇച്ചിരി സുഖം കിട്ടും ...” പോരാത്തതിന് രാവിലെ സ്കൂളിലും മദ്രസയിലുമൊക്കെ പോകുമ്പോള്‍ പരീദൌലിയാടെ വിളക്ക്കാലിന്റെ താഴെയുള്ള  ഈ നേര്‍ച്ച ചിരട്ടയില്‍  നില്‍ക്കുന്ന മഴവെള്ളം എടുത്ത് കാലില്‍ ഒഴിക്കും. അങ്ങനെ ചെയ്താല്‍ പെട്ടെന്ന് സുഖാവുംന്ന് കൂട്ടത്തില്‍ വല്യവരായിരുന്ന ബീവാത്തുട്ടിത്തയും കുഞ്ഞോനും  വാപ്പുട്ടിയുമൊക്കെ  എപ്പഴും പറയാറുണ്ട്‌.  

ഒറ്റപ്പൈസയും രണ്ടു പൈസയും 3 പൈസയും 5 പൈസയുമൊക്കെ നിലയും വിലയുമുള്ള ആ  കാലത്ത് പരീദൌലിയയുടെ നേര്‍ച്ചവിളക്കിന് കീഴെ വെച്ച നേര്‍ച്ചപ്പെട്ടിയില്‍ കാര്യമായൊന്നും നേര്‍ച്ച നേര്‍ച്ചക്കാര്‍ക്ക് കിട്ടാറില്ലായിരുന്നു. ഇസ്കൂളിന്റെ മുന്നിലെ  ഈസാക്കാടെ പീടികയിലെ പല്ലിമുട്ടായിയും നാരങ്ങമുട്ടായിയും കോലുമുട്ടായിയുമൊക്കെ വാങ്ങാന്‍ നേര്ച്ചയാക്കി വെള്ളമിറക്കി നടന്നിരുന്ന ഞങ്ങളെപ്പോലുള്ള കുട്ടികള്‍ക്ക് പരീദൌലിയാടെ നേര്‍ച്ചപ്പെട്ടിയില്‍ ആരും നേര്‍ച്ചയിടാത്തതില്‍ വലിയ പ്രതിഷേധം അന്നേയുണ്ടായിരുന്നു.  കാര്യമായി ആരും ആ പെട്ടിയില്‍ നേര്‍ച്ച ഇടാറില്ലെങ്കിലും കാഞ്ഞിരമറ്റത്തെ നേര്‍ച്ച കാര്യമായിത്തന്നെ  ഞങ്ങള്‍ ആഘോഷിച്ചിരുന്നു.     

മകരമാസത്തിലാണ് നേര്‍ച്ച. മിക്കപ്പോഴും ശബരിമലയിലെ മകര വിളക്കിന്റെ അതേ ദിവസമാണ് ഈ നേര്‍ച്ചയും ആഘോഷിക്കാറുള്ളത്. രാവിലെ തന്നെ നാട്ടിലെ ഒരു തെങ്ങുകേറ്റക്കാരന്‍ ദളിതനെയും  (അന്ന് പറഞ്ഞിരുന്ന പേര്‍ വേട്ടോന്‍) കൂട്ടി അഞ്ചു പത്താളുകള്‍ ചാക്കും കുട്ടയുമായി നാട്ടിലുള്ള മുതലാളിമാരുടെ വീടുകളിലൊക്കെ പോകും. അരിയും തേങ്ങയും ചില്ലറയും  പിരിവ് വാങ്ങി ഉച്ചയോടെ  ചക്കരച്ചോറ് തയ്യാറാക്കും. അങ്ങനെ പരീദൌലിയാടെ നേര്‍ച്ച ഗംഭീര മഹാമഹം ആയി ഞങ്ങള്‍ കൊണ്ടാടും ...


ആരാണീ പരീദ് ഔലിയ

കാഞ്ഞിരമറ്റം എറണാകുളം ജില്ലയില്‍ ഉണ്ട്. അവിടെ പരീദ് ഔലിയയുടെ പേരില്‍ ഒരു ജാറം ഉണ്ട് . കേരളത്തില്‍ തന്നെ ഈ പേരില്‍ അര ഡസനിലേറെ ജാറം ഉണ്ടെന്നാണ് കേള്‍വി.. ആരാണീ പരീദ് ഔലിയ എന്നതില്‍ ആര്‍ക്കും ഒരു പിടുത്തവും ഇല്ല. പഞ്ചാബിലെ ശക്കര്‍ ഗന്ജില്‍ ഒരു പരീദ് ഔലിയ ഉണ്ടായിരുന്നത്രേ .. ആ മൂപ്പര്‍ കേരളത്തില്‍ ഇന്നേവരെ കാല്‍ കുത്തിയതായി ചരിത്രത്തില്‍ ഇല്ല ..
പിന്നെ നമ്മുടെ നാട്ടിലെ പല പിരാന്തമാരും ദിവസേന അഞ്ച് നേരം മക്കത്തും മദീനത്തുമൊക്കെ പോയി  അവിടത്തെ ഹറമുകളില്‍  ഇമാമ് നില്‍ക്കുന്ന ഔലിയാക്കന്മാരാണ് എന്നുള്ളതിനാല്‍ ഈ വക ചോദ്യത്തിനൊന്നും അവിടെ യാതൊരു പ്രസക്തിയും ഇല്ലല്ലോ ...........!!.


ഞങ്ങളുടെ  റബ്ബേ ......... നീ കാരുണ്യവാനാണ്‌..
നിന്റെ  റഹ്മത്ത് ഞങ്ങളെ  വാരിപ്പൊതിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍. ഇന്നും ഞങ്ങള്‍ ആ നരകത്തിലെ അന്ധകാരത്തില്‍ തന്നെ കഴിയുമായിരുന്നു..
ഞങ്ങളെ തൗഹീദിന്റെ മഹത്തായ വെളിച്ചത്തിലേക്ക് രക്ഷപ്പെടുത്തിയ ഞങ്ങളുടെ നാഥാ, നീ ഞങ്ങളെ ഇരു ലോകത്തും സംരക്ഷിക്കണേ.. ആമീന്‍ .

 رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ ﴿٨

ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു

ആമീന്‍