Friday, 16 June 2023

അല്ലാഹുവിൻറെ നാമ വിശേഷണങ്ങളിൽ അഹ്ലുസ്സുന്നതി വൽജമാഅതിൻറെ കൃത്യമായ നിലപാട്.!


ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله പറയുന്നു:


ﻓﺎلجسم ﻓﻲ اﻟﻠﻐﺔ ﻫﻮ اﻟﺒﺪﻥ ﻭالله ﻣﻨﺰﻩ ﻋﻦ ﺫﻟﻚ


(مجموع الفتاوى ٤١٩/٥)


 ജിസ്മ് എന്നതിന് ഭാഷാപരമായി ശരീരം എന്ന് അർത്ഥമുണ്ട്.. അല്ലാഹു അതിൽ നിന്നും പരിശുദ്ധനാണ്.!


അല്ലാഹുവിൻറെ നാമ വിശേഷണങ്ങളിൽ അഹ്ലുസ്സുന്നതി വൽജമാഅതിൻറെ  കൃത്യമായ നിലപാട്.!


ഭാഗം 1️⃣


ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله  തൻറെ بيان تلبيس الجهمية എന്ന കിതാബിൻറെ 227/6 പേജിൽ  വിവരിക്കുന്നു :-


ﻭاﻟﻜﻼﻡ ﻓﻴﻬﺎ ﻳﻨﻘﺴﻢ ﺇﻟﻰ ﺛﻼﺛﺔ ﺃﻗﺴﺎﻡ ﻗﺴﻢ ﻣﻨﻬﺎ ﻳﺤﻘﻖ ﻭﻻ ﻳﺘﺄﻭﻝ ﻛﺎﻟﻌﻠﻢ ﻭاﻟﻘﺪﺭﺓ ﻭﻧﺤﻮﻫﻤﺎ...

അല്ലാഹുവിൻറ നാമ വിശേഷണങ്ങൾ മൂന്ന് വിഭാഗമാണ്.

ഒന്ന് : യഥാര്‍ത്ഥ അർത്ഥത്തിൽ തന്നെ അല്ലാഹുവിനുള്ളതും വ്യാഖ്യാനിക്കപ്പെടാത്തതും.

 ഉദാ : അറിവ് , ശക്തി എന്നിവ പോലെ...


ﻭﻗﺴﻢ ﻳﺘﺄﻭﻝ ﻭﻻ ﻳﺠﺮﻱ ﻋﻠﻰ ﻇﺎﻫﺮﻩ ﻭﺫﻟﻚ ﻛﻤﺎ ﺭﻭﻱ ﻋﻦ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺣﻜﺎﻳﺔ ﻋﻦ اﻟﻠﻪ ﺗﻌﺎﻟﻰ ﻣﻦ ﺗﻘﺮﺏ ﺇﻟﻲ ﺷﺒﺮا ﺗﻘﺮﺑﺖ ﻣﻨﻪ ﺫﺭاﻋﺎ ﻭﻣﻦ ﺗﻘﺮﺏ ﺇﻟﻲ ﺫﺭاﻋﺎ ﺗﻘﺮﺑﺖ ﻣﻨﻪ ﺑﺎﻋﺎ ﻭﻣﻦ ﺃﺗﺎﻧﻲ ﻳﻤﺸﻲ ﺃﺗﻴﺘﻪ ﻫﺮﻭﻟﺔ ﻭﻣﺎ ﺃﺷﺒﻬﻪ ﻻ ﺃﻋﻠﻢ ﺃﺣﺪا ﻣﻦ اﻟﻌﻠﻤﺎء ﺃﺟﺮاﻩ ﻋﻠﻰ ﻇﺎﻫﺮﻩ ﺃﻭ اﻗﺘﻀﻰ ﻣﻨﻪ ﺃﻭ اﺣﺘﺞ ﺑﻤﻌﻨﺎﻩ ﺑﻞ ﻛﻞ ﻣﻨﻬﻢ ﺗﺄﻭﻟﻪ ﻋﻠﻰ اﻟﻘﺒﻮﻝ ﻣﻦ اﻟﻠﻪ ﺗﻌﺎﻟﻰ ﻟﻌﺒﺪﻩ ﻭﺣﺴﻦ اﻹﻗﺒﺎﻝ ﻋﻠﻴﻪ ﻭاﻟﺮﺿﺎ ﺑﻔﻌﻠﻪ ﻭﻣﻀﺎﻋﻔﺔ اﻟﺠﺰاء ﻟﻪ ﻋﻠﻰ ﺻﻨﻴﻌﻪ ﻭﻛﻤﺎ ﺭﻭﻱ ﻋﻦ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺃﻧﻪ ﻗﺎﻝ ﻟﻤﺎ ﺧﻠﻖ اﻟﻠﻪ اﻟﺮﺣﻢ ﺗﻌﻠﻘﺖ ﺑﺤﻘﻮ اﻟﺮﺣﻤﻦ ﻓﻘﺎﻟﺖ ﻫﺬا ﻣﻘﺎﻡ اﻟﻌﺎﺋﺬ ﺑﻚ ﻣﻦ اﻟﻘﻄﻴﻌﺔ ﻓﻘﺎﻝ ﺳﺒﺤﺎﻧﻪ ﻭﻋﺰﺗﻲ ﻷﻗﻄﻌﻦ ﻣﻦ ﻗﻄﻌﻚ ﻭﻷﺻﻠﻦ ﻣﻦ ﻭﺻﻠﻚ ﻭﻻ ﺃﻋﻠﻢ ﺃﺣﺪا ﻣﻦ اﻟﻌﻠﻤﺎء ﺣﻤﻞ اﻟﺤﻘﻮ ﻋﻠﻰ ﻇﺎﻫﺮ ﻣﻘﺘﻀﻰ اﻻﺳﻢ ﻟﻪ ﻓﻲ ﻣﻮﺿﻊ اﻟﻠﻐﺔ ﻭﺇﻧﻤﺎ ﻣﻌﻨﺎﻩ اﻟﻠﻴﺎﺫ ﻭاﻻﻋﺘﺼﺎﻡ ﺑﻪ ﺗﻤﺜﻴﻼ ﻟﻪ ﺑﻔﻌﻞ ﻣﻦ اﻋﺘﺼﻢ ﺑﺤﺒﻞ ﺫﻱ ﻋﺰﺓ ﻭاﺳﺘﺠﺎﺭ ﺑﺬﻱ ﻣﻠﻜﺔ ﻭﻗﺪﺭﺓ ﻛﻤﺎ ﺭﻭﻱ اﻟﻜﺒﺮﻳﺎء ﺭﺩاء اﻟﻠﻪ ﻗﺎﻝ ﻭﻟﻴﺲ ﻫﺬا اﻟﻀﺮﺏ ﻓﻲ اﻟﺤﻘﻴﻘﺔ ﻣﻦ ﺃﻗﺴﺎﻡ اﻟﺼﻔﺎﺕ ﻭﻟﻜﻦ ﺃﻟﻔﺎﻇﻪ ﻣﺘﺸﺎﻛﻠﺔ ﻟﻬﺎ ﻓﻲ ﻣﻮﺿﻊ اﻻﺳﻢ ﻓﻮﺟﺐ ﺗﺨﺮﻳﺠﻪ ﻟﻴﻘﻊ ﺑﻊ اﻟﻔﺼﻞ ﺑﻴﻦ ﻣﺎ ﻟﻪ ﺣﻘﻴﻘﺔ ﻣﻨﻬﺎ ﻭﺑﻴﻦ ﻣﺎ ﻻ ﺣﻘﻴﻘﺔ ﻟﻪ ﻣﻦ ﺟﻤﻠﺘﻬﺎ ﻭﻣﻦ ﻫﺬا اﻟﺒﺎﺏ ﻗﻮﻟﻪ ﺗﻌﺎﻟﻰ ﺃﻥ ﺗﻘﻮﻝ ﻧﻔﺲ ﻳﺎ ﺣﺴﺮﺗﺎ ﻋﻠﻰ ﻣﺎ ﻓﺮﻃﺖ ﻓﻲ ﺟﻨﺐ اﻟﻠﻪ 

[ اﻟﺰﻣﺮ 56] 

ﻻ ﺃﻋﻠﻢ ﺃﺣﺪا ﻣﻦ ﻋﻠﻤﺎء اﻟﻤﺴﻠﻤﻴﻦ ﺇﻻ ﺗﺄﻭﻝ اﻟﺠﻨﺐ ﻓﻲ ﻫﺬﻩ اﻵﻳﺔ ﻭﻟﻢ ﺃﺳﻤﻊ ﺃﺣﺪا ﻣﻨﻬﻢ ﺃﺟﺮاﻩ ﻋﻠﻰ ﻇﺎﻫﺮﻩ ﺃﻭ اﻗﺘﻀﻰ ﻣﻨﻪ ﻣﻌﻨﻰ اﻟﺠﻨﺐ اﻟﺬﻱ ﻫﻮ اﻟﺬاﺕ ﻭﺇﻧﻤﺎ ﺗﺄﻭﻟﻮﻩ ﻋﻠﻰ اﻟﻘﺮﺏ ﻭاﻟﺘﻤﻜﻴﻦ ﻭﻗﺎﻝ اﻟﻔﺮاء ﻣﻌﻨﻰ اﻟﺠﻨﺐ ﻣﻌﻈﻢ اﻟﺸﻲء ﻛﻤﺎ ﻳﻘﻮﻝ اﻟﺮﺟﻞ ﻟﺼﺎﺣﺒﻪ ﻫﺬا ﻗﻠﻴﻞ ﻓﻲ ﺟﻨﺐ ﻣﺎ ﺃﻭﺟﺒﻪ ﻟﻚ... 

രണ്ട് : വ്യാഖ്യാനിക്കപ്പെടേണ്ടതും ബാഹ്യാർത്ഥത്തിൽ മനസ്സിലാക്കപ്പെടാത്തവയും.

ഉദാ : ഒരു ഖുദ്സിയ്യായ ഹദീസിൽ അല്ലാഹു പ്രസ്താവിച്ചത് പോലെ ഏതൊരുവൻ എന്നോട് ഒരു ചാൺ അടുക്കുന്നുവോ ഞാൻ അവനോട് ഒരു മുഴം അടുക്കുന്നതാണ്..ഏതൊരുവൻ എന്നോട് ഒരു മുഴം അടുക്കുന്നുവോ ഞാൻ അവനോട് ഒരു മാറ് അടുക്കുന്നതാണ്..ഏതൊരുവൻ എന്നിലേക്ക് നടന്നു വരുന്നുവോ ഞാൻ അവനിലേക്ക് ഓടി ചെല്ലുന്നതാണ്.!

ഇത്തരം വാചകങ്ങളെ അതിൻറെ ബാഹ്യാർത്ഥത്തിൽ തന്നെയോ അല്ലെങ്കിൽ ബാഹ്യാർത്ഥത്തിനോട് യോജിച്ചോ അല്ലെങ്കിൽ അതിൻറെ ഭാഷാർത്ഥത്തെ തന്നെ തെളിവാക്കി വിവരിച്ചവരോ ആയ ഒരു പണ്ഡിതനെയും എനിക്കറിയില്ല..മറിച്ച് ഈ വാചകങ്ങളുടെ ഉദ്ദേശ്യം അല്ലാഹു തൻറെ അടിമയെ ഖബൂലാക്കുന്നതും അവനിലേക്ക് അടുക്കുന്നതും അവൻറെ പ്രവൃത്തിയെ തൃപ്തിപ്പെടുന്നതും അവൻറെ ചെയ്തികൾക്ക് ഇരട്ടി പ്രതിഫലം നല്‍കുന്നതുമാണ് എന്നിങ്ങനെയൊക്കെ അവയെ  വ്യാഖ്യാനിക്കുകയാണ് ഈ പണ്ഡിതരൊക്കെയും ചെയ്തത്.! 


നബി صلى الله عليه وسلم യിൽ നിന്നും ഈ ഗണത്തിൽ വരുന്ന മറ്റൊരു ഉദ്ധരണി കൂടി കാണാം കുടുംബ ബന്ധത്തെ സൃഷ്ടിച്ച സന്ദർഭത്തിൽ കുടുംബ ബന്ധം കരുണാവാരിധിയായ അല്ലാഹുവിന്റെ അരക്കെട്ടിൽ വന്ന് ചേർന്ന് നില്‍ക്കുകയും ശേഷം കുടുംബ ബന്ധം മുറിക്കുന്നതിൽ നിന്നും നിന്നോട് കാവൽ തേടുന്നവൻറെ സ്ഥാനം ഇതാണ് എന്ന് കുടുംബ ബന്ധം തന്നെ പറയുകയും ചെയ്തപ്പോൾ അല്ലാഹു പറഞ്ഞു എൻറെ പ്രതാപത്തെ തന്നെ സത്യം നിന്നെ മുറിക്കുന്നവനെ ഞാനും മുറിക്കുന്നതാണ്..നിന്നെ ചേര്‍ക്കുന്നവനെ ഞാനും ചേർക്കുന്നതാണ്.!

ഇവിടെ ഭാഷയുടെ ബാഹ്യർത്ഥ്യത്തിൽ തന്നെ حقو (അരക്കെട്ട്)  എന്നതിനെ വിശദീകരിച്ച ഒരു പണ്ഡിതനെയും എനിക്കറിയില്ല..പ്രതാപശാലിയായവൻറെ പാശം മുറുകെ പിടിക്കുകയും കഴിവും ശക്തിയുമുള്ളവൻറെ അരികിലേക് ആശ്രയം തേടുകയും ചെയ്യുന്നവനെപ്പോലെ കുടുംബ ബന്ധത്തെ മുറുകെ പിടിക്കേണ്ടതും അതിനെ സൂക്ഷിക്കേണ്ടതുമാണ് എന്നതാണ് ഇതിൻറ വിവക്ഷ.!

അഹങ്കാരം അല്ലാഹുവിൻറെ മേൽ മുണ്ടാണ് പോലുള്ള ഉദ്ധരണിയും ഈ ഗണത്തിൽ പെടുന്നതാണ്.!


എന്നാൽ  ഈ വിഭാഗത്തില്‍പ്പെട്ടവ യാഥാര്‍ത്ഥ്യത്തിൽ അല്ലാഹുവിൻറെ വിശേഷണങ്ങളുടെ ഗണത്തിൽ പെടുന്നവയല്ല..എങ്കിലും ഈ വാചകങ്ങൾ നാമ വിഷയത്തിൽ അവയോട്  സാദൃശ്യതയുള്ളതാകുന്നു..അങ്ങനെ വരുമ്പോൾ അവയിൽ യാഥാര്‍ത്ഥ്യ അർത്ഥമുള്ളതിനെയും അല്ലാത്തവയും വേർതിരിച്ച് വിശദീകരിക്കേണ്ടി വരുന്നു.!


 

أَن تَقُولَ نَفْسٌ يَـٰحَسْرَتَىٰ عَلَىٰ مَا فَرَّطتُ فِى جَنۢبِ ٱللَّهِ 


( 'ഹാ! അല്ലാഹുവിന്റെ ഭാഗത്തിൽ ഞാൻ വീഴ്ചവരുത്തിയതിൽ എന്റെ സങ്കടമേ..എന്ന് ഓരോ ദേഹവും പറയുമെന്നതിനാൽ..! )


എന്ന ആയതും ഈ ഗണത്തിൽ പെട്ടതാണ് ഇസ്ലാമിക പണ്ഡിത ലോകത്ത് جنب (പാർശ്വ ഭാഗം) എന്നതിന് വ്യാഖ്യാനം നൽകാത്തതായ ഒരാളെയും എനിക്കറിയില്ല..ഇതിനെ ഇതിൻറെ ബാഹ്യാർത്ഥത്തിൽ തന്നെ മനസ്സിലാക്കുകയോ അല്ലാഹുവിൻറെ തിരു ദാത് എന്ന നിലക്ക് ജംബ് എന്നതിൻറെ അർത്ഥത്തെ വിശദീകരിക്കുകയോ ചെയ്തിട്ടില്ല..അവരെല്ലാവരും തന്നെ ജംബ് എന്നതിനെ അടുപ്പം, സ്ഥാനം എന്നൊക്കെ വ്യാഖ്യാനിക്കുകയാണ് ചെയ്തത്.!

ഇമാം ഫറാഅ പറയുന്നു : ജംബ് എന്നാൽ ഒരു വസ്തുവിൻറെ അധിക ഭാഗം എന്നാണ് സാധാരണ ഒരാൾ മറ്റൊരാളോട് പറയുന്നത് പോലെ  

ﻫﺬا ﻗﻠﻴﻞ ﻓﻲ ﺟﻨﺐ ﻣﺎ ﺃﻭﺟﺒﻪ ﻟﻚ... 

അയാൾ നിന്നെ ഏല്പിച്ചത് വച്ച് നോക്കുമ്പോൾ  ഇത് വളരെ കുറച്ച് മാത്രമാണ്..


ﻭاﻟﻘﺴﻢ اﻟﺜﺎﻟﺚ ﻣﻦ اﻟﺼﻔﺎﺕ ﻳﺤﻤﻞ ﻋﻠﻰ ﻇﺎﻫﺮﻩ ﻭﻳﺠﺮﻱ ﺑﻠﻔﻈﻪ اﻟﺬﻱ ﺟﺎء ﺑﻪ ﻣﻦ ﻏﻴﺮ ﺃﻥ ﻳﻘﺘﻀﻲ ﻟﻪ ﻣﻌﺮﻓﺔ ﻛﻴﻔﻴﺔ ﺃﻭ ﻳﺸﺒﻪ ﺑﻤﺸﺒﻬﺎﺕ اﻟﺠﻨﺲ ﻭﻣﻦ ﻏﻴﺮ ﺃﻥ ﻳﺘﺄﻭﻝ ﻓﻴﻌﺪﻝ ﺑﻪ ﻋﻦ اﻟﻈﺎﻫﺮ ﺇﻟﻰ ﻣﺎ ﻳﺤﺘﻤﻠﻪ اﻟﺘﺄﻭﻳﻞ ﻣﻦ ﻭﺟﻪ اﻟﻤﺠﺎﺯ ﻭاﻻﺗﺴﺎﻉ ﻭﺫﻟﻚ ﻛﺎﻟﻴﺪ ﻭاﻟﺴﻤﻊ ﻭاﻟﺒﺼﺮ ﻭاﻟﻮﺟﻪ ﻭﻧﺤﻮ ﺫﻟﻚ ﻓﺈﻧﻬﺎ ﻟﻴﺴﺖ ﺑﺠﻮاﺭﺡ ﻭﻻ ﺃﻋﻀﺎء ﻭﻻ ﺃﺟﺰاء ﻭﻟﻜﻨﻬﺎ ﺻﻔﺎﺕ اﻟﻠﻪ ﻋﺰ ﻭﺟﻞ ﻻ ﻛﻴﻔﻴﺔ ﻟﻬﺎ ﻭﻻ ﺗﺘﺄﻭﻝ ﻓﻴﻘﺎﻝ ﻣﻌﻨﻰ اﻟﻴﺪ اﻟﻨﻌﻤﺔ ﻭاﻟﻘﻮﺓ ﻭﻣﻌﻨﻰ اﻟﺴﻤﻊ ﻭاﻟﺒﺼﺮ ﻭاﻟﻌﻠﻢ ﻭﻣﻌﻨﻰ اﻟﻮﺟﻪ اﻟﺬاﺕ ﻋﻠﻰ ﻣﺎ ﺫﻫﺐ ﺇﻟﻴﻪ ﻧﻔﺎﺓ اﻟﺼﻔﺎﺕ


മൂന്ന് :  ബാഹ്യാർത്ഥത്തിൽ തന്നെ മനസ്സിലാക്കപ്പെടുന്നവയും അവയുടെ രൂപം എങ്ങനെയാണെന്നതിൻറെ പിന്നാലെ പോകാതെയും ആ വിഭാഗത്തിൽ പെട്ട മറ്റൊന്നിനോടും സാമ്യപ്പെടുത്താതെയും ഏതൊരു വാചകമാണോ ഇവയിൽ ഉദ്ധരിക്കപ്പെട്ട് വന്നത് അവയെ അതേ പോലെ ഉപയോഗിക്കുകയും ബാഹ്യാർതഥത്തിൽ നിന്നും തെറ്റുന്ന രൂപത്തിൽ ആലങ്കാരികമായതോ വിശാലമായതോ ആയ അർത്ഥമാക്കി മാറ്റി  വ്യാഖ്യാനിക്കാതിരിക്കുകയും  ചെയ്യേണ്ടവ. ഉദാ: കൈ,കേൾവി, കാഴ്ച, മുഖം മുതലായവ..എന്നാൽ ഇവകൾ അവയവങ്ങളോ ഭാഗങ്ങളോ അല്ല..മറിച്ച് ഇവയെല്ലാം അല്ലാഹുവിൻറെ തിരു വിശേഷണങ്ങളാണ്..ഇവയ്ക്ക് രൂപം പറയുകയോ അല്ലാഹുവിൻറെ വിശേഷണങ്ങളെ നിഷേധിക്കുന്നവർ ചെയ്യുന്നത് പോലെ കൈ എന്നതിനെ അനുഗ്രഹം, ശക്തി എന്നോ കേൾവി, കാഴ്ച എന്നിവയെ അറിവ് എന്നോ മുഖം എന്നതിനെ ദാത് എന്നോ  ഇവയെ വ്യാഖ്യാനിക്കുകയും ചെയ്യരുത്.!


ഭാഗം 2️⃣

അല്ലാഹുവിൻറെ സ്വിഫാതുകളിൽ കൈ, മുഖം പോലുള്ളവയെ വ്യാഖ്യാനിക്കരുത് എന്നും അവയെ ബാഹ്യാർത്ഥത്തിൽ (ظاهر) തന്നെ മനസിലാക്കണമെന്നും എന്നാൽ അതോടൊപ്പം തന്നെ

 إنها ليست بجوارح ولا أعضاء ولا أجزاء

 അവകൾ    "അവയവമോ ഭാഗങ്ങളോ" അല്ലാ എന്നും മഹാനായ ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله പറഞ്ഞത് ഒന്നാം ഭാഗത്തിൽ നാം വിവരിക്കുകയുണ്ടായി.!

എന്നാൽ കൈ,മുഖം എന്നതിൻറെ ബാഹ്യാർത്ഥം അത് അവയമാണന്നാണല്ലോ..കാരണം യദ് എന്നതിൻറെ അർത്ഥം

 عُضْوٌ مِنْ أَعْضَاءِ الْجَسَدِ،  

ശരീരത്തിലെ ഒരു അവയവം എന്നും വജ്ഹ് എന്നതിന് 

مَا يُقَابِلُكَ مِنَ الرَّأْسِ وَفِيهِ الجَبْهَةُ وَالعَيْنَاِنِ وَالخَدَّاِنِ وَالأَنْفُ وَالفَمُ.

നെറ്റിയും രണ്ട് കണ്ണും രണ്ട് കവിളും മൂക്കും വായയും അടങ്ങുന്ന തല ഭാഗം..എന്നൊക്കെയാണല്ലോ ഭാഷാ ഗ്രന്ഥങ്ങളിൽ ഉള്ളത്..അങ്ങനെ വരുമ്പോൾ ബാഹ്യാർത്ഥത്തി ( ظاهر) ൽ മനസ്സിലാക്കണം എന്ന് പറയുന്നതും അതോടൊപ്പം തന്നെ അവയവമല്ല, ഭാഗമല്ല എന്ന് പറയുന്നതും തമ്മിൽ വൈരുദ്ധ്യമില്ലേ.!?


മറുപടി : അല്ലാഹുവിന്റെ ഇത്തരം വിശേഷണങ്ങൾ അവയുടെ ظاهر ൻറെ (ബാഹ്യാർത്ഥ്യത്തിൻറെ) മേൽ തന്നെയാണ് എന്നാണ് മനസ്സിലാക്കേണ്ടത്..എന്നാൽ ظاهر  (ബാഹ്യാർത്ഥ്യം) എന്നത് ഓരോ വസ്തുവിനും അതിൻറെതായ നിലയിലാണ് വരിക..അറബി ഭാഷ ഗ്രന്ഥങ്ങളിൽ "യദ്" "വജ്ഹ്" എന്നതിനൊക്കെ അവയവം എന്ന അർത്ഥം പറഞ്ഞിട്ടുള്ളത് മനുഷ്യൻറെ "യദ്" "വജ്ഹ്" എന്നിവകളെ സംബന്ധിച്ചാണ്..അത് കൊണ്ട് തന്നെയാണ് പല ഭാഷാഗ്രന്ഥങ്ങളിലും അവയവം എന്ന് അർത്ഥം കൊടുക്കുന്നിടത്ത് 

 يد الإنسان، وجه الإنسان

എന്ന് പ്രത്യേകം തന്നെ പറയുന്നതായി കാണം.!

ചുരുക്കത്തിൽ അവയവം,ഭാഗം എന്ന ബാഹ്യർത്ഥത്തിൽ "യദ് ,വജ്ഹ്" എന്നതിനെ ഉപയോഗിക്കുന്നത് സൃഷ്ടികൾക്കാണ്..സൃഷ്ടാവിനല്ല. കാരണം സൃഷ്ടാവിന് അവയവമോ ഭാഗമോ ഇല്ല തന്നെ..സൃഷ്ടാവ് എന്നത് സ്രഷ്ടികളുമായി പൂർണ്ണമായും വിത്യസ്ഥനാണ്..ആയതിനാൽ സൃഷ്ടികളുമായി സൃഷ്ടാവിനെ താരതമ്യം ചെയ്യാനോ വിലയിരുത്തുവാനോ കഴിയുകയില്ല.!


ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله പറയുന്നത് കാണുക :- 


ﺇﺫا ﻗﺎﻝ اﻟﻘﺎﺋﻞ: ﻇﺎﻫﺮ اﻟﻨﺼﻮﺹ ﻣﺮاﺩ، ﺃﻭ ﻇﺎﻫﺮﻫﺎ ﻟﻴﺲ بمراﺩ.

ﻓﺈﻧﻪ ﻳﻘﺎﻝ: ﻟﻔﻆ «الظاهر» ﻓﻴﻪ ﺇﺟﻤﺎﻝ ﻭاﺷﺘﺮاﻙ، ﻓﺈﻥ ﻛﺎﻥ اﻟﻘﺎﺋﻞ ﻳﻌﺘﻘﺪ ﺃﻥ ﻇﺎﻫﺮﻫﺎ اﻟﺘﻤﺜﻴﻞ ﺑﺼﻔﺎﺕ اﻟﻤﺨﻠﻮﻗﻴﻦ، ﺃﻭ ﻣﺎ ﻫﻮ ﻣﻦ ﺧﺼﺎﺋﺼﻬﻢ، ﻓﻼ ﺭﻳﺐ ﺃﻥ ﻫﺬا ﻏﻴﺮ ﻣﺮاﺩ.

ﻭﻟﻜﻦ اﻟﺴﻠﻒ ﻭاﻷﺋﻤﺔ ﻟﻢ ﻳﻜﻮﻧﻮا ﻳﺴﻤﻮﻥ ﻫﺬا ﻇﺎﻫﺮا

(التدمرية: ٦٩)


ഖുർആൻ ഹദീസ് എന്നിവയിൽ പറഞ്ഞിരിക്കുന്ന വാചകങ്ങളുടെ ബാഹ്യാർത്ഥമാണ് ഉദ്ദേശിക്കപ്പെടുന്നത് അല്ലെങ്കിൽ ബാഹ്യാർത്ഥമല്ല ഉദ്ദേശിക്കപ്പെടുന്നത് എന്ന് ആരെങ്കിലും പറയുന്ന പക്ഷം അവനോട് പറയണം ظاهر ബാഹ്യാർത്ഥം എന്നത്  ചുരുങ്ങിയതും പല അർത്ഥങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നതുമായ വാക്കാകുന്നു..ഖുർആൻ ഹദീസ് എന്നിവയിൽ പറഞ്ഞിരിക്കുന്ന വാചകങ്ങളുടെ ബാഹ്യാർത്ഥമാണ് ഉദ്ദേശിക്കപ്പെടുന്നത് എന്ന് പറയുന്നവൻ ظاهر (ബാഹ്യാർത്ഥം) കൊണ്ട്  ഇവ സൃഷ്ടികളുടെ വിശേഷണങ്ങളോട് സാമ്യതയുള്ളവയാണെന്നോ അല്ലെങ്കിൽ സൃഷ്ടികൾക്ക് മാത്രമുള്ള ഏതെങ്കിലും പ്രത്യേകത അവയ്ക്കുണ്ടന്നോ ആണ് വിശ്വസിക്കുന്നത് എങ്കിൽ നിസ്സംശയം അതല്ല ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്.!

എന്തെന്നാൽ സലഫുകൾ ഒരിക്കലും ഇങ്ങനെ മനസ്സിലാക്കുന്നതിനെയല്ല ظاهر  (ബാഹ്യാർത്ഥം) എന്ന് പറഞ്ഞിട്ടുള്ളത്..


മഹാനവർകൾ തുടരുന്നു : 


ﻭﺇﻥ ﻛﺎﻥ اﻟﻘﺎﺋﻞ ﻳﻌﺘﻘﺪ ﺃﻥ ﻇﺎﻫﺮ اﻟﻨﺼﻮﺹ اﻟﻤﺘﻨﺎﺯﻉ ﻓﻲ ﻣﻌﻨﺎﻫﺎ ﻣﻦ ﺟﻨﺲ ﻇﺎﻫﺮ اﻟﻨﺼﻮﺹ اﻟﻤﺘﻔﻖ ﻋﻠﻰ ﻣﻌﻨﺎﻫﺎ، ﻭاﻟﻈﺎﻫﺮ ﻫﻮ اﻟﻤﺮاﺩ ﻓﻲ اﻟﺠﻤﻴﻊ، ﻓﺈﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﻟﻤﺎ ﺃﺧﺒﺮ ﺃﻧﻪ ﺑﻜﻞ ﺷﻲء ﻋﻠﻴﻢ، ﻭﺃﻧﻪ ﻋﻠﻰ ﻛﻞ ﺷﻲء ﻗﺪﻳﺮ، ﻭاﺗﻔﻖ ﺃﻫﻞ اﻟﺴﻨﺔ ﻭﺃﺋﻤﺔ اﻟﻤﺴﻠﻤﻴﻦ ﻋﻠﻰ ﺃﻥ ﻫﺬا ﻋﻠﻰ ﻇﺎﻫﺮﻩ، ﻭﺃﻥ ﻇﺎﻫﺮ ﺫﻟﻚ ﻣﺮاﺩ - ﻛﺎﻥ ﻣﻦ اﻟﻤﻌﻠﻮﻡ ﺃﻧﻬﻢ ﻟﻢ ﻳﺮﻳﺪﻭا ﺑﻬﺬا اﻟﻈﺎﻫﺮ ﺃﻥ ﻳﻜﻮﻥ ﻋﻠﻤﻪ ﻛﻌﻠﻤﻨﺎ، ﻭﻗﺪﺭﺗﻪ ﻛﻘﺪﺭﺗﻨﺎ.

ﻭﻛﺬﻟﻚ ﻟﻤﺎ اﺗﻔﻘﻮا ﻋﻠﻰ ﺃﻧﻪ ﺣﻲ ﺣﻘﻴﻘﺔ، ﻋﺎﻟﻢ ﺣﻘﻴﻘﺔ، ﻗﺎﺩﺭ ﺣﻘﻴﻘﺔ، ﻟﻢ ﻳﻜﻦ ﻣﺮاﺩﻫﻢ ﺃﻧﻪ ﻣﺜﻞ اﻟﻤﺨﻠﻮﻕ اﻟﺬﻱ ﻫﻮ ﺣﻲ ﻋﻠﻴﻢ ﻗﺪﻳﺮ.

(التدمرية : ۷۰ )

ഏതൊരു കാര്യത്തിൻറെ അർത്ഥം ബാഹ്യമായി മനസ്സിലാക്കുന്നതിലാണോ തർക്കം ഉള്ളത് അങ്ങനെയുള്ള കാര്യങ്ങളിൽ ബാഹ്യാർത്ഥ്യമാണെന്ന് ആർക്കും തർക്കമില്ലാത്ത കാര്യങ്ങളിൽ എങ്ങനെയാണോ ബാഹ്യാർത്ഥം മനസ്സിലാക്കുന്നത് അങ്ങനെ തന്നെയാണ് ഇവിടെയും മനസ്സിലാക്കേണ്ടത്.. അത് തന്നെയാണ് എല്ലാകാര്യത്തിലും ഉദ്ദേശിക്കപ്പെടുന്ന ظاهر (ബാഹ്യാർത്ഥം).!


എന്തെന്നാൽ അല്ലാഹു എല്ലാം അറിയുന്നവനാകുന്നു..അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാകുന്നു..എന്നൊക്കെ അല്ലാഹു നമ്മെ പഠിപ്പിച്ചത് അതിൻറെ ظاهر (ബാഹ്യാർത്ഥം) ൽ തന്നെയാണ് എന്നതിലും അതിൽ ഉദ്ദേശിക്കപ്പെടുന്നത് ബാഹ്യാർത്ഥമാണ് എന്നതിനും അഹ്ലു സുന്നതി വൽജമാഅതിനിടയിൽ അഭിപ്രായ വ്യത്യാസമില്ല.. ഈ ബാഹ്യാർത്ഥം കൊണ്ട് അല്ലാഹുവിൻറെ ഇൽമ് നമ്മുടെ ഇൽമ് പോലെയെന്നോ അല്ലാഹുവിൻറെ കഴിവ് നമ്മുടെ കഴിവ് പോലെയെന്നോ  അല്ല അഹ്ലുസുന്നയുടെ പണ്ഡിതർ ഇവിടെ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം.!

അപ്രകാരം തന്നെ അല്ലാഹു ഹഖീഖതിൽ തന്നെ ജീവിച്ചിരിക്കുന്നവനാണ്, ഹഖീഖതിൽ തന്നെ അറിവുള്ളവനാണ് ഹഖീഖതിൽ തന്നെ കഴിവുള്ളവനാണ് എന്ന കാര്യത്തിലും അഹ്ലുസുന്നയുടെ പണ്ഡിതർ ഏകോപിച്ചിട്ടുണ്ട്..എന്നാൽ അവിടെയൊന്നും അവരുടെ ഉദ്ദേശ്യം ഈ വിശേഷണങ്ങൾ സൃഷ്ടികളുടെ വിശേഷണങ്ങൾ പോലെയാണ് എന്നായിരുന്നില്ല.!


ﻓﻜﺬﻟﻚ ﺇﺫا ﻗﺎﻟﻮا ﻓﻲ ﻗﻮﻟﻪ: {ﻳﺤﺒﻬﻢ ﻭﻳﺤﺒﻮﻧﻪ}{ﺭﺿﻲ اﻟﻠﻪ ﻋﻨﻬﻢ ﻭﺭﺿﻮا ﻋﻨﻪ} 

، ﻭﻗﻮﻟﻪ: {ﺛﻢ اﺳﺘﻮﻯ ﻋﻠﻰ اﻟﻌﺮﺵ} 

: ﺇﻧﻪ ﻋﻠﻰ ﻇﺎﻫﺮﻩ. ﻟﻢ ﻳﻘﺘﺾ ﺫﻟﻚ ﺃﻥ ﻳﻜﻮﻥ ﻇﺎﻫﺮﻩ اﺳﺘﻮاء ﻛﺎﺳﺘﻮاء اﻟﻤﺨﻠﻮﻕ، ﻭﻻ ﺣﺒﺎ ﻛﺤﺒﻪ، ﻭﻻ ﺭﺿﺎ ﻛﺮﺿﺎﻩ.

ﻓﺈﻥ ﻛﺎﻥ اﻟﻤﺴﺘﻤﻊ ﻳﻈﻦ ﺃﻥ ﻇﺎﻫﺮ اﻟﺼﻔﺎﺕ ﺗﻤﺎﺛﻞ ﺻﻔﺎﺕ اﻟﻤﺨﻠﻮﻗﻴﻦ، ﻟﺰﻣﻪ ﺃﻥ ﻻ ﻳﻜﻮﻥ ﺷﻲء ﻣﻦ ﻇﺎﻫﺮ ﺫﻟﻚ ﻣﺮاﺩا، ﻭﺇﻥ ﻛﺎﻥ ﻳﻌﺘﻘﺪ ﺃﻥ ﻇﺎﻫﺮﻫﺎ ﻫﻮ ﻣﺎ ﻳﻠﻴﻖ ﺑﺎﻟﺨﺎﻟﻖ ﻭﻳﺨﺘﺺ ﺑﻪ، ﻟﻢ ﻳﻜﻦ ﻟﻪ ﻧﻔﻲ ﻫﺬا اﻟﻈﺎﻫﺮ...

(التدمرية: ۷۱)


ﻳﺤﺒﻬﻢ ﻭﻳﺤﺒﻮﻧﻪ

 (അവരെ അല്ലാഹു സ്നേഹിക്കുന്നു അവർ അല്ലാഹുവിനെയും സ്നേഹിക്കുന്നു) 

എന്ന ആയതും 

رضي الله عنهم ورضوا عنه

(അല്ലാഹു അവരെ തൃപ്തിപ്പെട്ടു അവർ അല്ലാഹുവിനേയും തൃപ്തിപ്പെട്ടു)

എന്ന ആയതും

 ﺛﻢ اﺳﺘﻮﻯ ﻋﻠﻰ اﻟﻌﺮﺵ

 (പിന്നീട് അവൻ അർശിൽ ഉപവിഷഠനായി) 

എന്ന ആയതും അതിൻറെ ظاهر (ബാഹ്യാർത്ഥത്തി) ൽ തന്നെയാണ് എന്ന് സലഫുകൾ പറഞ്ഞതും അപ്രകാരം തന്ന.. അല്ലാഹുവിൻറെ ഉപവിഷ്ഠനാകൽ സൃഷ്ടികളുടെ ഉപവിഷ്ഠനാകൽ പോലെയെന്നോ അല്ലാഹുവിന്റെ സ്നേഹം സൃഷ്ടികളുടെ സ്നേഹം പോലെയെന്നോ അല്ലാഹുവിൻറെ തൃപ്തി സൃഷ്ടികളുടെ തൃപ്തി പൊലെയെന്നോ ഒന്നും അല്ല  ظاهر കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്..

ഇതെല്ലാം സൃഷ്ടികളുടെ വിശേഷണങ്ങളോട് സാമ്യമുള്ളതാണെന്ന്  ഇത് കേൾക്കുന്ന ആർകെങ്കിലും തോന്നുന്നുണ്ടെങ്കിൽ അതല്ല ഇവിടെ ظاهر കൊണ്ടുദ്ദേശിക്കുന്നതെന്ന് അവൻ മനസ്സിലാക്കണം..എന്നാൽ ഇവിടെ ظاهر കൊണ്ടുദ്ദശ്യം ഈ വിശേഷണങ്ങൾ  അല്ലാഹുവിന് യോജിച്ച രീതിയിലും അവന് മാത്രം പ്രത്യേകമായ ഏതെങ്കിലും കോലത്തിലുമാണെന്നാണ്  ആരെങ്കിലും വിശ്വസിക്കുന്നതെങ്കിൽ   അവൻ മനസ്സിലാക്കിയ ഈ അർത്ഥത്തിൽ തന്നെയാണെന്ന് ഇവിടെ ظاهر കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.!


    സമ്പാ: محمد إقبال جمال 


            തുടരും..إن شاء الله 

_______________________________

        

No comments:

Post a Comment