Tuesday 4 October 2022

മദീന ഉപരോധിച്ച് കൊള്ളയടിച്ച ഖുറാഫികൾ











ഒന്നാം ലോകമഹായുദ്ധകാലത്ത് അറേബ്യയിലെ  പുണ്യനഗരമായ മദീനയാണ് ഏറ്റവും ദൈർഘ്യമേറിയ ഉപരോധത്തിന് വിധേയമായത് . അക്കാലത്ത് ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു മദീന . ലോകമഹാ യുദ്ധത്തിൽ, ഖലീഫയുടെ ഓട്ടോമൻ സാമ്രാജ്യം കേന്ദ്ര ശക്തികളുടെ പക്ഷം ചേർന്നതിനാൽ ലോകമുസ്ലിംകൾ ഖലീഫയുടെ പക്ഷത്ത് നിലകൊണ്ടു. ലോകമെങ്ങും മുസ്ലിംകൾ ഖലീഫയുടെ എതിരാളികളായ ബ്രിട്ടീഷ് കാർക്കും ഫ്രഞ്ച് കാർക്കും സാമ്രാജ്യത്വ ശക്തികൾക്കും  എതിരെ ഖിലാഫത്ത് പ്രക്ഷോഭം തുടങ്ങി.

മുസ്ലിം കളെ ഭിന്നിപ്പിച്ച് ഒരു വിഭാഗത്തിനെയെങ്കിലും തങ്ങളുടെ പക്ഷത്ത് ചേർക്കാൻ ബ്രിട്ടീഷ് കാർ കിണഞ്ഞു പരിശ്രമിച്ച് കൊണ്ടിരുന്നു. 

തുർക്കിയിലെ ഉസ്മാനി ഖലീഫയുടെ കീഴിൽ മക്ക ഭരിച്ചിരുന്ന ഷെരീഫ് ഹുസൈൻ അൽ ഹാഷിമിയെ അറേബ്യ യുടെ മുഴുവൻ രാജാവായി വാഴിക്കാം എന്ന ബ്രിട്ടീഷ് വാഗ്ദാനത്തിൽ കണ്ണ് മഞ്ഞളിച്ച ഷെരീഫ് ഹുസൈനും മക്കളും ബ്രിട്ടീഷ് പക്ഷം ചേർന്നു. തുർക്കിയിലെ ഖലീഫക്കെതിരെയുള്ള സൈനിക നീക്കങ്ങൾക്ക് വേണ്ടി വെടിക്കോപ്പുകളും ലക്ഷക്കണക്കിന് പണവും സ്വർണ നാണയങ്ങളും ബ്രിട്ടീഷ് കാർ അവർക്ക് നൽകി.

അങ്ങനെ തുർക്കി ഖലീഫയിൽ നിന്നും വിടുതൽ വിപ്ലവം പ്രഖ്യാപിച്ചു കൊണ്ട് മക്കയിൽ ഷെരീഫ്ഹുസൈനും കൂട്ടരും കലാപം തുടങ്ങി. 

സ്വർണവും പണവും ലഭിച്ചപ്പോൾ എല്ലാം മറക്കുന്ന ചില ബെദൂവിയൻ കാട്ടറബികളുടെ ഗോത്ര സൈന്യത്തെയും ഹുസൈൻ ബിൻ അലി അൽ ഹാഷിമി തന്റെ മോഹങ്ങളുടെ സാക്ഷത്ക്കാരത്തിനായി കൂടെക്കൂട്ടി.

പരിശുദ്ധ മക്കയുടെ സംരക്ഷണത്തിന് വേണ്ടി നിയോഗിച്ചിരുന്ന അപ്പോൾ അവിടെ ഉണ്ടായിരുന്ന 1000ത്തോളം വരുന്ന ഉസ്മാനി ഖലീഫയുടെ സൈന്യത്തെ  5000 ത്തോളം വരുന്ന തന്റെ പട്ടാളക്കാരുമായി ഷെരീഫ് ഹുസൈൻ  പാതിരാത്രി യിൽ ആക്രമണം നടത്തി പരാജയപ്പെടുത്തി 

അങ്ങനെ മക്കയിലെ മുസ്ലിം ഖലീഫമാരുടെ ഭരണം അവസാനിപ്പിച്ച് ഹുസൈൻ ബിൻ അലിയും മക്കളും അറേബ്യയുടെ ഭരണം തുടങ്ങി.

ഒരു മകനെ ഡമാസ്ക്കസിലും മറ്റൊരു മകനെ ഇറാഖിലും രാജാവായി വാഴിച്ചു.

ബ്രിട്ടീഷ് പിന്തുണയോടെ, 1916 ഒക്ടോബറിൽ മദീനയ്‌ക്കെതിരെ ഹുസൈന്റെ മകൻ ഫൈസലിന്റെ നേതൃത്വത്തിൽ ഒരു  ആക്രമണത്തിന് തുടക്കം കുറിച്ചു.

തുർക്കി സൈന്യം പീരങ്കി  ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുകയും  വേരുറപ്പിക്കുകയും വലിയ നഷ്ടങ്ങളോടെ അറബികളെ പരാജയപ്പെടുത്തുകയും ചെയ്തു.

 സൈനിക ശക്തി കൊണ്ട്  മദീന പിടിച്ചടക്കാനുള്ള ബ്രിട്ടീഷുകാരുടെയും അറബ് തന്ത്രങ്ങളും വിഫലമായപ്പോൾ  അവർ കുതന്ത്രങ്ങൾ മെനയാൻ തുടങ്ങി. 

 മദീനയെ നേരിട്ട് ആക്രമിക്കാതെ ഉപരോധിക്കുന്നതിലൂടെ അറബികൾക്ക് നേട്ടമുണ്ടാകുമെന്ന് ഫൈസലും അദ്ദേഹത്തിന്റെ ഉപദേശകരും തീരുമാനിച്ചു.

ബ്രിട്ടീഷ്ടി ചാരനായ ടി .ഇ ലോറൻസിന്റെയും ഹാഷിമിയാക്കളുടെ അറബ് സേനയുടെയും അട്ടിമറി ആക്രമണങ്ങളിൽ നിന്ന് സിംഗിൾ-ട്രാക്ക് നാരോ ഗേജ് ഹിജാസ് റെയിൽവേയെ ഫഹ്‌റുദ്ദീൻ പാഷയുടെ സൈന്യം ചെറുക്കുകയും സംരക്ഷിക്കുകയും ചെയ്തു. 

TE ലോറൻസിന്റെ ബുദ്ധിയിൽ ഉദിച്ച ഒളിപ്പോരുകൾ ഹിജാസ് റെയിൽവേ തകർക്കാൻ വേണ്ടി 1917-ൽ 130-ഓളം വലിയ ആക്രമണങ്ങളും 1918-ൽ നൂറിലധികം ആക്രമണങ്ങളും 1918 ഏപ്രിൽ 30-ന് 300-ലധികം ബോംബുകൾ പൊട്ടിച്ചതും ഉൾപ്പെടെ നിരവധി നീക്കങ്ങൾ ബ്രിട്ടീഷ് പട്ടാളവും ഹാഷിമിയാക്കളും ചേർന്ന് നടത്തി. 

മദീനയിലേക്കുള്ള തുർക്കിയുടെ ഭക്ഷ്യ വസ്തുക്കളും     പ്രധാനപ്പെട്ട എല്ലാ ചരക്ക് നീക്കങ്ങളും തീർത്ഥാടനവും ഒക്കെ ആശ്രയിക്കപ്പെട്ടിരുന്ന ഈ റെയിൽവേ ലൈൻ തകർക്കാനുള്ള ആ ഒളിപ്പോരിൽ  ഒടുവിൽ ഷെരീഫ് ഹുസൈൻ ബിൻ അലി അൽഹാഷിമിയും ബ്രിട്ടീഷ് കാരും വിജയിച്ചു. 

ഉസ്മാനി ഖലീഫ യുടെ പട്ടാളത്തിൽ നിന്നും കൂറ് മാറിയ ഓട്ടോമൻ പട്ടാള ജനറൽ അസീസ് അലി അൽ മിസ്രി ഹുസൈൻ അൽ ഹാഷിമിയുടെ സൈന്യത്തിൽ ചേർന്നു.

അറേബ്യ മുഴുവൻ കീഴടക്കാൻ ജനറൽ അസീസ് അലി അൽ മിസ്രിയുടെ നേതൃത്വത്തിൽ മക്കയിൽ സൈനിക പരിശീലന ക്യാമ്പുകൾ ഉണ്ടാക്കി.

ലോറൻസ് നെപ്പോലെയുള്ള ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥർ മരുഭൂമിയിൽ സഞ്ചരിച്ചുകൊണ്ട് അറബികളെ ദേശീയത പറഞ്ഞു കൊണ്ടും പണവും സ്വർണവും നൽകി പ്രലോഭിപ്പിച്ചും തുർക്കി ഖലീഫ ക്കെതിരെയുള്ള അറബ് കലാപത്തിൽ ചേരാൻ അറബ് ഗോത്രങ്ങൾക്കിടയിൽ വ്യാപകമായ പ്രചരണം നടത്തി. 

അങ്ങനെ സംഘടിപ്പിച്ച ബദുക്കളേയും കൂറുമാറിയ അറബ് ഓഫീസർമാരേയും ഒക്കെ  ഉപയോഗിച്ച്, അസീസ് അലി എന്ന ഫൈസൽ ഹാഷിമിയുടെ പട്ടാള ഉദ്യോഗസ്ഥൻ മൂന്ന് ഇൻഫൻട്രി ബ്രിഗേഡുകൾ, ഒരു മൗണ്ടഡ് ബ്രിഗേഡ്, ഒരു എഞ്ചിനീയറിംഗ് യൂണിറ്റ്, മൂന്ന് വ്യത്യസ്ത പീരങ്കി ഗ്രൂപ്പുകൾ എന്നിവ സൃഷ്ടിച്ചു. പീരങ്കിയും കനത്ത കാലിബർ യന്ത്രത്തോക്കുകളും ഉള്ള തന്റെ മൊത്തം 30,000 അംഗങ്ങൾ ഉള്ള സേനയെ 'അസീസ് അലി മൂന്ന് വിഭാഗം സൈന്യങ്ങളായി വിഭജിക്കാൻ നിർദ്ദേശിച്ചു:

ഖലീഫക്കെതിരെ ബ്രിട്ടീഷ് പക്ഷം ചേർന്ന ഫൈസൽ ഹാഷിമിയുടെ മൂന്ന് മക്കൾക്ക് ഈ സൈന്യങ്ങളുടെ നേതൃത്വം നല്കപ്പെട്ടു.

അബ്ദുല്ല ബിൻ ഹുസൈൻ രാജകുമാരന്റെ നേതൃത്വത്തിൽ കിഴക്കൻ സൈന്യം കിഴക്ക് നിന്ന് മദീനയെ ചുറ്റിപ്പറ്റിയുള്ള ചുമതല വഹിക്കും.

അലി ബിൻ ഹുസൈൻ രാജകുമാരന്റെ നേതൃത്വത്തിലുള്ള സതേൺ ആർമി, തെക്ക് നിന്ന് മദീനയ്ക്ക് ചുറ്റും ഒരു വലയം രൂപീകരിക്കുന്നത് ഉറപ്പാക്കും.

ഫൈസൽ രാജകുമാരന്റെ നേതൃത്വത്തിൽ വടക്കൻ സൈന്യം വടക്ക് നിന്ന് മദീനയ്ക്ക് ചുറ്റും വലയം ചെയ്യും.

ഈ സൈന്യങ്ങൾക്ക് സാങ്കേതിക സൈനിക ഉപദേശം നൽകുന്ന ബ്രിട്ടീഷ്, ഫ്രഞ്ച് ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ   ടി.ഇ.ലോറൻസും പ്രധാന പങ്ക് വഹിച്ചു.

മദീനയിലെ ജനങ്ങളും പട്ടാളക്കാരും പട്ടിണി കിടന്നു.

വെട്ടുകിളി പാറ്റകളെയും മറ്റും തിന്ന് വിശപ്പകറ്റാനവർ നിർബന്ധിതരായി. എന്നിട്ടും അവർ കീഴടങ്ങിയില്ല.

മദീനയിൽ ഭരണം നടത്തിയിരുന്ന തുർക്കി സുൽത്താൻറെ ഗവർണർ ഫഹ്‌റുദ്ധീൻ പാഷയുടെ സൈന്യം രണ്ട് കൊല്ലവും ഏഴ് മാസവും ശക്തമായ പ്രതിരോധം തീർത്ത് പൊരുതി.

അതിനിടയിൽ ലോകമഹായുദ്ധത്തിൽ നിന്നും തുർക്കി പരാജയപ്പെട്ടു പിൻവാങ്ങി മൂഡ്രോസ് സൈനിക ഉടമ്പടി ഒപ്പ് വെച്ചു.

1918 ഒക്ടോബർ 30-ന് ഒട്ടോമൻ സാമ്രാജ്യത്തിനും ഒന്നാം ലോക മഹായുദ്ധത്തിലെ സഖ്യകക്ഷികളും തമ്മിൽ ഗ്രീക്ക് ദ്വീപായ ലെംനോസിലെ മൗഡ്രോസ് തുറമുഖത്ത് വെച്ച് ഒട്ടോമൻ മറൈൻ അഫയേഴ്സ് മന്ത്രി റൗഫ് ബേയും ബ്രിട്ടീഷ് അഡ്മിറൽ സോമർസെറ്റ് ആർതർ ഗോഫ്-കാൽതോർപ്പും യുദ്ധവിരാമ ഉടമ്പടിയിൽ ഒപ്പുവച്ചു .

പക്ഷേ മദീന കീഴടങ്ങിയില്ല. ഖലീഫ കീഴടങ്ങിയതോടെ മദീനയിലെ ഉസ്മാനി ഖലീഫയുടെ പ്രതിനിധിയായ ഫഹ്‌റുദ്ദീൻ പാഷയും കീഴടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. യുദ്ധം നിർത്താൻ ഉള്ള ഓട്ടോമൻ സുൽത്താന്റെ അഭ്യർത്ഥനകൾ അദ്ദേഹം വിസമ്മതിച്ചു. അങ്ങനെ ഒന്നാം ലോക മഹായുദ്ധം അവസാനിച്ച ശേഷവും മദീനയിലെ ഭരണാധികാരി ഫഹ്‌റുദ്ധീൻ പാഷ കീഴടങ്ങിയില്ല. യുദ്ധം അവസാനിച്ച് 72 ദിവസം വരെ അദ്ദേഹം നഗരം സംരക്ഷിച്ചു. 

ഒടുവിൽ, തങ്ങളുടെ സൈനിക ശക്തികൊണ്ട് ഫഹർദ്ദീൻ പാഷയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന നിഗമനത്തിൽ ബ്രിട്ടീഷുകാർ എത്തി . 2വർഷവും 7 മാസവും പരിശുദ്ധ മദീന ഉപരോധിച്ച ഹുസൈൻ അൽ ഹാഷിമിയുടെയും ബ്രിട്ടീഷ്കാരുടേയും സൈന്യം  പാഷായുടെ സൈന്യത്തിലെ ചിലരെ കൈക്കൂലി നൽകി വശപ്പെടുത്തി ഒടുവിൽ അവരുടെ സഹായത്തോടെ മദീന കീഴടക്കി. ഫഹ്‌റുദ്ധീൻ പാഷയെ അറസ്റ്റ് ചെയ്തു ബ്രിട്ടീഷ് തടങ്കൽ പാളയത്തിൽ ആദ്യം ഈജിപ്തിലും പിന്നീട് മാൾട്ടയിലേക്കും കൊണ്ടുപോയി ശിക്ഷിച്ചു.

 ഹുസൈൻ അൽ ഹാഷിമിയുടെ മകനായ ജോർദാനിലെ അബ്ദുല്ല ബിൻ ഹുസൈൻ ഒന്നാമനും അദ്ദേഹത്തിന്റെ സൈന്യവും 1919 ജനുവരി 13 ന് മദീനയിൽ പ്രവേശിച്ചു.  മദീന കീഴടക്കിയ ശേഷം 12 ദിവസം ഹാഷിമിയാക്കളുടെ സൈന്യം മദീന നഗരം കൊള്ളയടിച്ചു. ഫഹ്‌റദ്ദീൻ പാഷ പൂട്ടി സീൽ ഇട്ടിരുന്ന 4850 കെട്ടിടങ്ങളും വീടുകളും ബലമായി തുറന്ന് കൊള്ളയടിച്ചു

മദീനയിൽ ചെറുത്ത് നിന്ന തുർക്കി പട്ടാളത്തിലെ ഏകദേശം 8,000 സൈനികരെ (519 ഉദ്യോഗസ്ഥരും 7,545 സൈനികരും) കീഴടങ്ങിയതിന് ശേഷം ഈജിപ്തിലേക്ക് കൊണ്ടുപോയി . ഇവരെ കൂടാതെ ചിലർ രോഗം ബാധിച്ച് മരിക്കുകയും  ചെയ്തു. പട്ടാളത്തിന്റെ ആയുധങ്ങളും വെടിക്കോപ്പുകളും ഉപരോധക്കാർക്ക് വിട്ടുകൊടുത്തുകൊണ്ട് മറ്റുചിലർ സ്വയം വിവിധ പ്രദേശങ്ങളിലേക്ക് ഓടിപ്പോയി.



മദീന ഉപരോധം  10 ജൂൺ 1916 - 10 ജനുവരി 1919

 

കമാൻഡർമാരും നേതാക്കളും


ഫൈസൽ ബിൻ ഹുസൈൻ

അബ്ദുല്ല ബിൻ ഹുസൈൻ

അലി ബിൻ ഹുസൈൻ

ടി.ഇ ലോറൻസ്

യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് അയർലൻഡ്

             X

ഓട്ടോമാൻ സാമ്രാജ്യം

ഫഹർദ്ദീൻ പാഷ






No comments:

Post a Comment