https://www.youtube.com/watch?v=-WfE_gXe-pQ
പൊളിഞ്ഞു പാളീസായിപ്പോയ നോട്ടുനിരോധനം; ദുരിതങ്ങളിലേക്കൊരു ചൂണ്ടുവിരല്‍ | Choonduviral
https://www.manoramaonline.com/news/latest-news/2018/11/08/two-years-after-demonetisation-statistics-and-info-graphic-analysis.html
പ്രചാരത്തിലുണ്ടായിരുന്ന ആകെ കറൻസിയിൽ 86 ശതമാനവും ഒരൊറ്റ രാത്രി കൊണ്ട് അസാധുവായിപ്പോയി. അതായത് 2402.3 കോടി എണ്ണം നോട്ടുകൾ. ഇതിൽ 1716.5 കോടി എണ്ണം 500 രൂപ നോട്ടുകളും 685.8 കോടി എണ്ണം 1000 രൂപ നോട്ടുകളുമായിരുന്നു. (നോട്ടുനിരോധനം, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ലിറ്റ്മെസ് ടെസ്റ്റ്)...
നിരോധിക്കപ്പെട്ട നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തി. 15.3 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണു തിരിച്ചെത്തിയത്. (മോദി പറഞ്ഞ മൂന്നുലക്ഷം കോടി രൂപ എവിടെപ്പോയി?)
ഒരൊറ്റ പ്രസംഗം കൊണ്ട് കോടിക്കണക്കിനു രൂപയ്ക്ക് ഒരു ‘വിലയും’ ഇല്ലാതായിപ്പോയ അവസ്ഥ. 2016 നവംബർ എട്ടിന് അർധരാത്രിയായിരുന്നു 500, 1000 നോട്ടുകൾ നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. എന്താണ് അന്നു സംഭവിച്ചത്? നോട്ട് നിരോധനത്തിന്റെ രണ്ടു വർഷത്തിനിപ്പുറം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് എന്തു സംഭവിച്ചു? ‘കാഷ്‌ലസ് ഇക്കണോമി’യെന്ന മോദിയുടെ ഡിജിറ്റൽ സ്വപ്നം യാഥാർഥ്യമായോ? ഇനിയുള്ള കണക്കുകൾ പറയും അതിനുള്ള ഉത്തരം......
Read more at: https://www.manoramaonline.com/news/latest-news/2018/11/08/two-years-after-demonetisation-statistics-and-info-graphic-analysis.html
No comments:
Post a Comment