കോഴിക്കോട്: ഭൂഗര്‍ഭ ഓടയില്‍വീണ് കോഴിക്കോട് നഗരത്തില്‍ മൂന്ന്
പേര്‍ മരിച്ചു. പാളയത്ത് ഭൂഗര്‍ഭ ഓട വൃത്തിയാക്കുന്നതി
നിടയിലാണ് വിഷവാതകം ശ്വസിച്ച് ബോധരഹിതരായി രണ്ട് പേര്‍അപകടത്തില്‍പെട്ടത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ നൗഷാദ് കറുവശ്ശേരി മരിച്ചത്.
സ്വന്തം ജീവന്‍ പോലും വകവെക്കാതെ മറ്റുള്ളവരെ രക്ഷിക്കാനായി ഇറങ്ങി
മരണപ്പെട്ട സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മാതൃകയായ നൌഷാദ് ന്‍റെ പാവപ്പെട്ട കുടുംബത്തിന് സര്‍ക്കാരും
മനുഷ്യ സ്നേഹമുള്ള മറ്റ് പലരും സഹായങ്ങള്‍
വാഗ്ദാനംചെയ്തത് വെള്ളാപ്പള്ളി നടേശനെപ്പോലെയുള്ള ചില വര്‍ഗ്ഗീയ വാദികള്‍ക്ക് സഹിച്ചില്ല ...
ഏതൊരു മനുഷ്യനിലും ബഹുമാനാദരവുകളോടെ സ്മരിക്കപ്പെടുന്ന നൌഷാദ്
ന്‍റെ പ്രവര്‍ത്തനത്തെ മണ്ടത്തരം എന്നാണ് വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ഒട്ടേറെ
പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധി നേടിയ RSS നേതാവ് ശശികല പറഞ്ഞത്..
നൌഷാദ്ന്‍റെ ദാരുണമായ അന്ത്യത്തെ പരിഹസിച്ച് കൊണ്ട് മരിക്കുകയാണ് എങ്കില്‍ മുസ്ലിമായി മരിക്കണം എന്നൊക്കെ
പറഞ്ഞുകൊണ്ട് വര്‍ഗ്ഗീയ വിഷം പരത്തുകയാണ് വെള്ളാപ്പള്ളി ചെയ്തത്..
എന്തിലും ഏതിലും വര്‍ഗ്ഗീയതയും ജാതീയതയും കക്ഷിത്വവും വിഭാഗീയതയും ഉന്നമാക്കി മുതലെടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഈ തരം നേതാക്കന്മാര്‍ വളരെയധികം അപകടകാരികളാണ്...
ശ്രീനാരായണഗുരുവിന്‍റെ ആദര്‍ശത്തിന്‍റെ അനുയായിയുടെ ഒരുവിധ മണവും വെള്ളാപ്പള്ളിയുടെ ഈ പ്രസംഗത്തിലില്ല. മറിച്ച് RSSകാരായ സവര്‍ണ ഫാസിസത്തിന്‍റെ വാക്താക്കളുടെ സഹിഷ്ണുതയില്ലാത്ത വെറുപ്പിന്റെ വാചകങ്ങളാണ്..
തന്‍കാര്യം നേടാനും സ്ഥാനമാനങ്ങള്‍ കിട്ടാനുമായി ആദര്‍ശ ദീക്ഷയില്ലാതെ ആരേയും കൂട്ടുപിടിക്കുന്ന നെറികെട്ട നടപടികളിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന വെള്ളാപ്പള്ളിക്കെതിരെ നന്മയുള്ള ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘക്കാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട് എന്നതാണ് ആശ്വസിക്കാന്‍ വക നല്‍കുന്നത് ...
ശ്രീനാരായണ ഗുരു ജീവിച്ചിരുന്നുങ്കില്‍ വെള്ളാപ്പളളിയുടെ ചെയ്തികള്‍ കണ്ട്
അദ്ദേഹം പാശ്ചാത്യ രാജ്യത്തേക്ക് പലായനം ചെയ്തേനെയെന്ന് ശിവഗിരി മഠത്തിലെ
സ്വാമി ഗുരുപ്രസാദ്.
https://www.youtube.com/watch?v=fMJ-t2htUyY
കൊച്ചി: കോഴിക്കോട് പാളയത്ത് ഭൂഗര്‍ഭജല ഓട നന്നാക്കുന്നതിനിടെ
അപകടത്തില്‍പെട്ട ആന്ധ്ര സ്വദേശികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ
മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്‍െറ കുടുംബത്തിന് വ്യവസായി കൊച്ചൗസേഫ്
ചിറ്റിലപ്പിള്ളി അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.ജീവന്‍ പണയം വെച്ച്
തൊഴിലാളികളെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ നൗഷാദിന്‍െറ ധീരതയും അര്‍പ്പണ
മനോഭാവവും അംഗീകരിക്കാനും അവരുടെ കുടുംബത്തിന്
കൈത്താങ്ങാകാനുമാണ് ധനസഹായം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അപകടത്തില്‍ മരിച്ച ഭാസ്കര്‍, നരസിംഹ എന്നീ കരാര്‍ തൊഴിലാളികളുടെ കുടുംബത്തിന് ഓരോ ലക്ഷം രൂപ വീതം ധനസഹായം നല്‍കും.
ജനങ്ങളില്‍ സാമൂഹിക പ്രതിബദ്ധതയും സഹജീവികളോടുള്ള അനുകമ്പയും വളര്‍ത്തിയെടുക്കാന്‍ ഇത്തരത്തിലുള്ള അവാര്‍ഡുകള്‍ ഗുണം ചെയ്യുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. സുരക്ഷ ക്രമീകരണത്തില്‍ വന്ന വീഴ്ചക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ എല്ലാ സഹായവും തൊഴിലാളികളുടെ കുടുംബത്തിന് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
No comments:
Post a Comment