കേരളത്തിൽ ഒരു മണിക്കൂറിൽ 5 വിവാഹ മോചനം,
രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത്
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇപ്പോൾ വിവാഹ മോചനങ്ങൾ മാത്രമേ നടക്കുന്നുള്ളൂ.. സാക്ഷരതയിലും മദ്യപാനത്തിലും ആത്മഹത്യയിലും എന്നപോലെ ,വിവാഹ മോചനത്തിലും കേരളം ഇന്ന് ഒന്നാം സ്ഥാനത് എത്തി ക്കൊണ്ടിരിക്കയാണ്. രാജ്യത്ത് ആകെ നടക്കുന്ന വിവാഹ മോചനങ്ങളുടെ ഏതാണ്ട് എട്ടു ശതമാനവും കേരളത്തിൽ ആണെന്നതും ഗൌരവമായി കാണേണ്ടതാണ്. കേരളത്തിലെ പതിനെട്ടു കുടുംബ കോടതികളിലായി മുപ്പത്തി എണ്ണായിരത്തോളം ത്തോളം ദമ്പതികളാണ് കെട്ടിയ താലി അഴിച്ചു തരുവാൻ കഴിഞ്ഞ വർഷം ഹർജികൾ നല്കിയിട്ടുള്ളത്! ഓരോ വർഷങ്ങളിലും ഇങ്ങിനെ എത്തുന്ന ഹരിജികളുടെ എണ്ണ ത്തിലും ക്രമാതീതമായ വർദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിവാഹം കഴിഞ്ഞു മൂന്ന് വർഷം മാത്രം പിന്നിട്ട ദമ്പതികളാണ് ഇവരിൽ ഭൂരി ഭാഗവും. .. പൊതു ജന ആരോഗ്യത്തിലും ആയുർ ദൈർഘ്യത്തിലും വികസിത രാജ്യങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഈ കൊച്ചു സംസ്ഥാനത്തിന്നു വിവാഹ മോചന നിരക്കിലും ഇവരുടെയൊപ്പമെത്താൻ അധിക കാലം വേണ്ടി വരുമെന്നും തോന്നുന്നില്ല.
മദ്യപാനവും പരസ്ത്രീ പുരുഷ ബന്ധവും കുടുംബ വഴക്കുകളും മറ്റും കാലങ്ങളായി ഈ മേഖലയില്‍ കാരണങ്ങളായി നില നില്‍ക്കുമ്പോള്‍ പുതുതായി ഇത്രയധികം വലിയ ഒരു കുതിച്ചുചാട്ടം ഈ മേഖലയില്‍ നമുക്കിടയില്‍ ഉണ്ടായതെങ്ങിനെ എന്ന് വിലയിരുത്തുമ്പോള്‍ .......... പുതുതായി ഇവിടെ ഉണ്ടായ സ്വാധീന ശക്തി മൊബൈല്‍ഫോണ്‍ സിണ്ട്രോം സോഷ്യല്‍ മീഡിയ എന്ന വിപത്താണ് .....
ആഗോളീ വൽക്കരണത്തെ തുടർന്നാണ്, ഇന്ത്യൻ യുവത്വത്തിലും പാശ്ചാത്യ ജീവിത രീതികളുടെ പ്രകടമായ സ്വാധീനം കാണുവാൻ തുടങ്ങിയത് .ഐ ടി പോലെയുള്ള ഔട്ട് സോര്സിംഗ് തൊഴിൽ മേഖലകളുടെ ആവിർഭാവവും അവ തരുന്ന കനത്ത പ്രതിഫലവും സ്വന്തം വേരുകളിൽ നിന്നകന്ന നഗര ജീവിതവും നമ്മുടെ ചെറുപ്പത്തെ ഹരം കൊള്ളിക്കുക തന്നെ ചെയ്തു. ആഴങ്ങളിലേക്ക് ഇറങ്ങാതെയും ഉപരിതലത്തിൽ മാത്രം ഒഴുകി നടക്കുകയും ചെയ്യുന്ന ഒരു പുതു നാഗരിക സംസ്ക്കാരത്തിന്റെ വ്യക്താക്കൾ ആയി അവർ മാറി, ഏറ്റവും വേഗത്തിൽ നഗരവല്ക്കരണം നടക്കുകയും ടെലി വിഷൻ , ഇന്റർ നെറ്റ്, മൊബൈൽ ഫോണ് എന്നിവയിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്യുന്ന കേരളം പോലെയുള്ള സംസ്ഥാനത്ത് ഈ ‘യൂസ് ആൻഡ് ത്രോ ‘സംസ്ക്കാരം എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടാവുമെന്നതു ഊഹിക്കാവുന്നതേയുള്ളൂ . ഇത്തരമൊരു പശ്ചാത്തലത്തിൽ നിന്ന് കൊണ്ടാവണം നമ്മുടെ ദാമ്പത്യ തകർച്ചകൾക്ക് കാരണങ്ങൾ ചികയേണ്ടത്.വിവാഹമോചനങ്ങള്‍ മുന്പ് കാലത്തും ഉണ്ടായിരുന്നു .. പക്ഷേ അന്നൊക്കെ വീട്ടുകാരും നാട്ടുകാരണവന്മാരും ഇടപെട്ടു കൊണ്ട് പറഞ്ഞു മനസ്സിലാക്കി ക്ഷമിക്കാനും പൊറുക്കാനും ഉപദേശിച്ച് മിക്ക പൊരുത്തക്കേട് കളും പറഞ്ഞൊതുക്കി പരിഹരിക്കുന്നതിനും കഴിഞ്ഞിരുന്നു.
കുഞ്ഞുങ്ങളെ ഓര്‍ത്തുകൊണ്ട് എല്ലാ പൊരുത്തക്കേട് കളും പരസ്പ്പരം മറക്കുന്ന ഒരു സാഹചര്യം ആണ് അന്നുണ്ടായിരുന്നത് . ഇന്നങ്ങിനെയല്ല.. ആധുനിക ആര്‍മാദ സംസ്കാരത്തിന്‍റെ സ്വാധീനത്തില്‍ കല്യാണം കഴിഞ്ഞാല്‍ തന്നെ കുട്ടികള്‍ ഉണ്ടാവുന്നത് വര്‍ഷങ്ങളോളം കഴിഞ്ഞിട്ടാണ് ... ബാധ്യതകളില്ലാതെ മാക്സിമം വെട്ടി വിലസി സുഖിക്കുക... കുട്ടികള്‍ ഉണ്ടായാല്‍ തന്നെ നാം രണ്ട് നമുക്ക് രണ്ട് .. അല്ലെങ്കില്‍ ഒന്ന് ..... മുന്‍കാലങ്ങളില്‍ അങ്ങിനെ ആയിരുന്നില്ല ..കല്യാണം കഴിഞ്ഞാല്‍പ്പിന്നെ മാതാപിതാക്കള്‍ പേരക്കുട്ടികള്‍ക്ക് വേണ്ടി കാത്തിരിപ്പാണ് ... വീട്ടില്‍ എപ്പോഴും കൊച്ചു കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു.. ആ കുഞ്ഞുങ്ങള്‍ ആ വീടുകളിലെ എല്ലാവരുടേയും സന്തോഷമാണ് . അമ്മായിയമ്മ പ്പോരും മരുമകള്‍ പോരും തുടങ്ങി സകല പോരായ്മകളും ഈ കുഞ്ഞുങ്ങള്‍ നല്‍കുന്ന സന്തോഷത്തില്‍ അലിഞ്ഞുകൊണ്ട് ഇല്ലാതാവും.
അതുപോലെതന്നെ മുന്‍കാലങ്ങളില്‍ സ്ത്രീകളുടെ ഭാഗത്ത് നിന്നും ഭൂമിയോളം ക്ഷമിക്കുന്ന ഒരു സമീപനം ഉണ്ടായിരുന്നതിനാല്‍ കുടുംബ ബന്ധങ്ങള്‍ കേട് പാട് കൂടാതെ നില നിന്നു.. ഭര്‍ത്താവിന്‍റെ പരസ്ത്രീ ബന്ധം നേരില്‍ കണ്ടിട്ട് ആദ്യം തെറ്റി പ്പോയി പിന്നീട് കാരണവന്മാര്‍ ഇടപെട്ടും ഭര്‍ത്താവ് വന്ന് വിളിച്ചപ്പോള്‍ മടങ്ങി ലോഹ്യത്തിലായ നിരവധി സംഭവങ്ങള്‍ നമുക്കറിയാം..അതേസമയം ഭാര്യയെ അത്തരത്തില്‍ പരപുരുഷബന്ധം കണ്ട ഭര്‍ത്താക്കന്മാര്‍ മഹാ ഭൂരിപക്ഷവും അത് മറക്കാന്‍ കൂട്ടാക്കാറില്ല... അവിടെ അവര്‍ക്ക് ക്ഷമ കുറച്ച് കുറവാണ് ..
എന്നാല്‍ സ്ത്രീകള്‍ അങ്ങിനെയല്ല .. അവര്‍ കുടുംബത്തിന് വേണ്ടി ഭൂമിയോളം ക്ഷമിക്കും ...
മദ്യപിച്ച് വരുന്ന ഭര്‍ത്താവിന്‍റെ കയ്യില്‍ നിന്ന് രണ്ടെണ്ണം കിട്ടിയില്ലെങ്കില്‍ എനിക്ക് ഉറക്കം വരില്ല എന്ന് തമാശക്ക് പറഞ്ഞിരുന്ന ഒരു സ്ത്രീ എന്‍റെ വീടിനടുത്ത് ഉണ്ടായിരുന്നു... അവര്‍ കുടുംബത്തിനും മക്കള്‍ക്കും വേണ്ടി എല്ലാം സഹിച്ചു... ക്ഷമിച്ചു
ഞാനിതൊക്കെ എഴുതുമ്പോള്‍ എന്നെ ഒരു പിന്തിരിപ്പന്‍ ആയി കാണണ്ട ...
പലപ്പോഴും കൌണ്സിലിംഗ് നടത്തുമ്പോള്‍ അനുഭവപ്പെട്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ യാഥാര്‍ത്യം പറഞ്ഞു എന്ന് മാത്രം. ക്ഷമിക്കുക എന്ന സ്വഭാവം ഉണ്ടെങ്കില്‍ തീരാവുന്ന പ്രശ്നങ്ങള്‍ തന്നെയാണ് മഹാഭൂരിപക്ഷവും ........നിസ്സാര പ്രശ്നങ്ങള്‍ ...കമ്പോള സംസ്ക്കാരത്തിന്‍റെ ഒഴുക്കില്‍ മറ്റുള്ളവരുടെ കൂടെ ഓടാനുള്ള വിഭ്രാന്തിയില്‍ എല്ലാം നഷ്ട്ടപ്പെടുന്ന കാഴ്ച്ച .....
വിവാഹം കഴിയുന്നതിന് മുന്‍പ് കുറേക്കാലം ഉള്ള മൊബൈല്‍ഫോണ്‍
ശൃംഗാരം വളരെയധികം ഗൌരവത്തോടെ കാണേണ്ട ഒരു വിഷയമാണ് . ഒരു പുതുമണവാട്ടിക്കും പുതുമണവാളനും ഉണ്ടാവേണ്ട പുതുക്കം മുഴുവന്‍ നഷ്ട്ടപ്പെട്ട ഒരവസ്ഥയില്‍ ആണ് പലരും കല്യാണം കഴിക്കുന്നത് . പലരും ശാരീരികമായി പ്പോലും ബന്ധങ്ങള്‍ നിരവധി കഴിഞ്ഞിട്ടുണ്ടായിരിക്കും.... അതുകൊണ്ട് തന്നെ ഒരു പുതുമ അവര്‍ക്ക് ലഭിക്കുകയില്ല .... അവരുടെ മനസ്സിലുള്ള നയികാനായകവേഷത്തിനൊത്ത കഥാപാത്രങ്ങളായി മാറാന്‍ പലര്‍ക്കും കഴിയുന്നില്ല. അതെല്ലാം ഇന്നത്തെ വിവാഹമോചന നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട് .
വീട്ടിലെ ചാനല്‍ ടി വി മുതല്‍ വനിതാ മാസികയിലെ പരസ്യത്തിന്‍റെ സ്വാധീനം തുടങ്ങി മൊബൈല്‍ഫോണ്‍ വരെ ..... എല്ലാറ്റിനും ക്ഷമ യുണ്ടെങ്കില്‍ പരിഹാരമുണ്ട്....
പിന്നെയുള്ളത് ജോലിയാണ് . ഭാര്യക്കും ഭര്‍ത്താവിനും ജോലി . ആരെന്ത് പറഞ്ഞാലും ഭാര്യയുടെ ജോലി കുടുംബത്തില്‍ ഒരു വിഷയം തന്നെയാണ്. ഭര്‍ത്താവ് കാര്യങ്ങള്‍ നന്നായി മനസ്സിലാക്കി പെരുമാറുന്നവന്‍ അല്ലെങ്കില്‍ ആ ദാമ്പത്യം പല നിലക്കും നരകതുല്യം തന്നെ ആയിരിക്കും.....
ഇത്തരക്കാരുടെ കുടുംബ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്ന വേളയില്‍ ഉള്ള വീറും വാശിയും നീ പോടാ നീ പോടീ സമീപനവും തമ്മില്‍ ഒത്ത് ചേര്‍ക്കാന്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കാറുണ്ട്.
----------------------------------------------------------------------------
ഹൈക്കോടതി അഭിഭാഷക യായ അഡ്വ. വിമല ബിനു, ഒരു സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത് കാണുക:
കേരളം ഇന്ന് ഇന്ത്യയുടെ വിവാഹമോചന തലസ്ഥാനമാണ്. അര ലക്ഷത്തിലധികം മലയാളികൾ കഴിഞ്ഞ വർഷം വിവാഹ മോചനം നേടി. ഓരോ മണിക്കൂറിലും 5 വിവാഹമോചനങ്ങള്‍ വീതം കേരളത്തിലെ കുടുംബകോടതികളില്‍ നടക്കുന്നതായിട്ടാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഭവനവൃത്തിലെ അവിശ്വസ്തതയും പരസ്ത്രീബന്ധങ്ങളുമാണ് വിവാഹമോചന നിരക്കിലെ വര്‍ദ്ധനവില്‍ ഏറിയഭാഗവും.
സ്ത്രീകൾക്ക് പര പുരുഷ ബന്ധം ഉള്ള ധാരാളം കേസുകൾ ഉണ്ട്. എന്നാൽ മഹാ ഭൂരിപക്ഷവും പുരുഷന്മാരുടെ പരസ്ത്രീ ബന്ധവും പ്രണയവുമാണ് ബന്ധങ്ങൾ തകരാൻ മുഖ്യ കാരണം. വിവാഹിതരായ ചെറുപ്പക്കാരേ പ്രണയിക്കാനും ഒപ്പം ജീവിക്കാനും കോളേജ് വിദ്യാർഥിനികൾ തുടങ്ങി പ്രായം കുറഞ്ഞ പെൺകുട്ടികൾ വരെ തയ്യാറാകുന്നു.
സ്നേഹിക്കുന്ന പുരുഷൻ വിവാഹിതൻ എന്നോ..2ഉം, 3ഉം കുട്ടികളുടെ പിതാവെന്നോ ഒന്നും ഇപ്പോൾ കാമുകിമാരായി നുഴഞ്ഞു കയറുന്ന പെൺകുട്ടികൾക്ക് വിഷയമല്ല. അത് അവരേ അലട്ടുന്നേയില്ല. ഇതെല്ലാം കൗൺസിങ്ങിൽ ചോദിച്ച് പെൺകുട്ടിയേ പിന്മാറ്റാൻ ഞാൻ ശ്രമിച്ചപ്പോൾ അവർ പറയുന്നത് ഞാനെനെന്തിന് അതെല്ലാം ശ്രദ്ധിക്കണം..എനിക്ക് വലുത് എന്റെ ജീവിതമാണ്..എനിക്കയാളേ വേണം.എന്റെ കാര്യങ്ങളാണ് എനിക്ക് വലുത്..എന്നാണ്..വിവാഹ ബന്ധം വേർപെടുത്തി അയാളുടെ കുടുംബം തരിപ്പണമാക്കി അവർ ആ പുരുഷന്റെ കൈകൾ കോർത്ത് അഭിമാനത്തോടെ പിന്നെയും ജീവിക്കുന്നു. പെരുവഴിയിൽ അകപ്പെട്ട് പോകുന്ന അയാളുടെ കുട്ടികളേ പോലും അവഗണിക്കുന്നു. അങ്ങിനെയായി കേരളം…ഈ വഴിയേ അതി വേഗം പിന്നെയും കുടുംബങ്ങൾ തകർത്ത്….കുട്ടികളേ പെരുവഴിയിലാക്കി കുതിക്കുകയാണ് നമ്മുടെ നാട്..
അതായത് പ്രണയവും കാമവും മനുഷ്യന്റെ സമനില തെറ്റിക്കുകയാണ്. മനോരോഗം പോലെ ചിലർ സമൂഹത്തേ പോലും നശിപ്പിച്ച് കുടുംബങ്ങളേ തകർത്ത് ആ വികാരങ്ങൾക്ക് മനോരോഗിയേ പോലെ അടിമയാകുന്നു. സാമൂഹികമായ പ്രത്യാഘാതങ്ങൾ ഞാൻ എന്തിന് അറിയണം എന്ന് ചോദിച്ചാൽ അങ്ങിനെയുള്ളവരുടെ നാട് കൂട്ട തകർച്ചയിലേക്ക് മെല്ലെ നീങ്ങും.
വിവാഹമോചനത്തിന് ദമ്പതികള്‍ തിരഞ്ഞെടുക്കുന്ന കാരണം പലപ്പോഴും അഭിഭാഷകര്‍ക്കു പോലും അജ്ഞമായിരിക്കും. എന്നാല്‍ വിവാഹമോചനം ലഭിക്കുന്നതോടുകൂടി തങ്ങളുടെ പുതിയ ബന്ധത്തിനു പുറമേ പായുന്ന ദമ്പതികള്‍ പലപ്പോഴും, കുഞ്ഞുങ്ങളുടെ അവകാശങ്ങളെപ്പറ്റി ചിന്തിയ്ക്കുന്നുപോലുമില്ല എന്ന് സ്ഥിരം കുടുംബകോടതികളിലെ സാന്നിദ്ധ്യമായ അഭിഭാഷക പറയുന്നു. കേസുകള്‍ക്കുശേഷം വിവാഹമോചിതരാവുന്ന മാതാപിതാക്കള്‍ മോചനം അനുഭവിക്കുകയും, നിര്‍ഭാഗ്യവശാല്‍ അവരുടെ കുഞ്ഞുങ്ങള്‍ ഇരുകുടുംബങ്ങളിലും അധികപ്പറ്റായി മാറുകയും ചെയ്യുന്നു.
കുഞ്ഞുങ്ങളുള്ള അമ്മമാര്‍ വളരെ നിസാരമായി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അന്യപുരുഷന്റെ കൂടെ പോവുന്നത് ഇന്ന് കുടുംബകോടതികളിലെ അതിശയോക്തി നല്‍കാത്ത കാര്യമായി മാറിയിരിക്കുന്നു.
പൊതുവെ കുടുംബകോടതികള്‍ കൗണ്‍സിലിംഗ്, മീഡിയേഷന്‍, അദാലത്ത് സെറ്റില്‍മെന്റ്, ചേംബര്‍ കൗണ്‍സലിംഗ് എന്നീ നടപടികളിലൂടെ പ്രത്യേകിച്ചും കുഞ്ഞുങ്ങളുള്ളവരെ ഒരുമയില്‍ ജീവിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും, അനാവശ്യ വാശിയും അവിഹിത താല്‍പര്യങ്ങളും, പലപ്പോഴും ജയിക്കുക തന്നെയാണ് പതിവ്.
Divorce rate in Kerala
2005 2006- 8456, 2006 2007- 10324
2007 2008- 9867, 2010 211- 17512
2012 2013- 24216, 2014 2015- 36383
2015 2016- 51153
പലപ്പോഴും വിവാഹമോചനം സ്ത്രീയുടെ അവശ്യമാണെങ്കില്‍ പുരുഷനെതിരെ 4989, പെറ്റീഷന്‍ ഫോര്‍ Return of gold, money & articles, maintenance case തുടങ്ങിയ കേസുകള്‍ പലകോടതികളിലായി സ്ത്രീകള്‍ ഫയല്‍ ചെയ്യുകയും അനാവശ്യമായ കേസുകളുടെ സമ്മര്‍ദ്ധത്തിനു വഴങ്ങി പുരുഷ•ാര്‍ പൊതുവെ ജോയിന്റ് പെറ്റീഷനില്‍ ഒപ്പിടാന്‍ തയ്യാറാവുകയും ചെയ്യുന്നു.
പ്രത്യേക നടപടി ക്രമങ്ങളിലൂടെ ഒരു ദിവസം കൊണ്ടുപോലും എറണാകുളം പോലുള്ള കുടുംബകോടതികളില്‍ വിവാഹമോചനം ലഭിക്കുന്നു. വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ ഇരകള്‍ കുട്ടികളാണ്. പരസ്പരം തമ്മിലിടിച്ച് അവിഹതതാല്‍പര്യങ്ങള്‍ക്കായി പങ്കാളിയില്‍ ക്രൂരത ആരോപിച്ച് നേടുന്ന വിവാഹമോചനം യഥാര്‍ത്ഥത്തില്‍ സ്വന്തം കുഞ്ഞുങ്ങളോടുള്ള ക്രൂരത തന്നെയാണ്.