Sunday 5 February 2017

ഫ്രെയിം ചെയ്ത് വെക്കേണ്ട ഒരു വിശദീകരണം





ഫ്രെയിം ചെയ്ത് വെക്കേണ്ട ഒരു വിശദീകരണം
16കൊല്ലം ... പ്രമാണങ്ങളെ പരിഹസിച്ചു കൊണ്ട് സിനിമയും സീരിയലുകളും ഉണ്ടാക്കി കേരളത്തിലെ മുജാഹിദ്കള്‍ക്കിടയില്‍ ഖുര്‍ആന്‍ നിഷേധവും ഹദീസ് നിഷേധവും മുഅതസില ചിന്തകളും ചേകനൂരിസവും പരത്തിക്കൊണ്ട് , AP അബ്ദുള്‍ഖാദര്‍ മൌലവി വരെ ശിര്‍ക്കിലായിരുന്നു എന്ന കള്ളവാദം പ്രചരിപ്പിച്ച ഓരോ മടവൂരിയും തൗബ ചെയ്തുകൊണ്ട് ഫ്രെയിം ചെയ്ത് വെക്കേണ്ട ഒരു വിശദീകരണം
മടവൂരികളുടെ കൂടെ പോകാതെ പല കാരണങ്ങളാല്‍ KNM ല്‍ തന്നെ അള്ളിപ്പിടിച്ചു നിന്നവരും , ഇമാം ബുഖാരിയെ പരിഹസിച്ചവരുമായ യുക്തിവാദികളായ KV മാര്‍ക്കും ഇരിവേറ്റികള്‍ക്കും സ്വഹീഹുല്‍ ബുഖാരി തോട്ടിലെറിയാന്‍ പറഞ്ഞ ത്രുശൂര്‍ക്കാരന്‍ മുസ്ലിയാര്‍ക്കും തൗബ ചെയ്യാന്‍ ഒരവസരം ......
ഓരോ മടവൂരിയും കോക്കസ് യുക്തിവാദിയും തൗബ ചെയ്തുകൊണ്ട് ഫ്രെയിം ചെയ്ത് വെക്കേണ്ട ഒരു വിശദീകരണം

XXXXXXXXXXXXXXXXXXXXXX


അസ്ഗര്‍ അലി രാജിവെച്ചു 


16 കൊല്ലം ആയത്തും ഹദീസും ഓതിക്കൊണ്ട്  ഈ കള്ളപ്രചാരണങ്ങള്‍ നടത്തിയ  നേതാക്കളുടെ  ഈ കരണം  മറിച്ചില്‍  അഖലാനികളായ    അണികള്‍ക്ക് ഒട്ടും ബോധിച്ചിട്ടില്ല  . മടവൂരികള്‍ക്കിടയില്‍ പൊട്ടലും ചീറ്റലും തുടങ്ങി .. അവരുടെ ചാണക്യന്‍   അസ്ഗര്‍ അലി രാജിവെച്ചുവെന്ന് പത്രങ്ങളില്‍  വാര്‍ത്ത വന്നിരിക്കുന്നു.   







                                                                       




                                                                       
മുസ്ലിംകള്‍ ഐക്യപ്പെടണം . അതില്‍ ആര്‍ക്കും തര്‍ക്കമില്ല .
എന്നാല്‍ രാഷ്ട്രീയക്കാരെ പ്പോലെയുള്ള   ഒരു കാനേഷുമാരി ഐക്യപ്പെടല്‍ ഇസ്ലാമില്‍ ഇല്ല കൂട്ടരേ ...  ആദര്‍ശം വേണം ..

ജാറത്തില്‍ പോയി മയ്യിത്തിനോട്  തേടുന്ന കാഫിറും മുശ്രിക്കുമായ മുസ്ലിം നാമധാരിയും അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന അല്ലാഹുവിനോട് മാത്രം തേടുന്ന സത്യവിശ്വാസിയായ മുസ്ലിമും തമ്മില്‍ ഒരിക്കലും ഒരു സ്ഥായിയായ ഐക്യം ഉണ്ടാവുകയില്ല . ഇസ്ലാമിക പ്രമാണങ്ങള്ക്ക്  വിരുദ്ധമായി യുക്തിവാദവും അഖലാനിസവും പറയുന്നവരും സലഫുകളുടെ മാര്ഗ്ഗം പിന്പറ്റണം എന്ന മഹത്തായ ആദര്ശമുള്ളവരും തമ്മില്‍  ഒരുമിച്ച് പോകുമോ ..?    ഇല്ല കൂട്ടരേ .
ആ കൂട്ടുകെട്ട് അല്പ്പ നേരം മാത്രമേ  നില്ക്കൂ  ..........

മുസ്ലിംകള്‍ ഐക്യപ്പെടേണ്ടത്  എങ്ങനെയാണ്  എന്നതിന് വിശുദ്ധ ഖുര്‍ആന്‍ കൃത്യമായി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നുണ്ട് ..
സൂറത്ത് ആലൂ ഇമ്രാന്‍ ലെ ഈ ആയത്ത്   പഠിക്ക് സഹോദരന്മാരെ ...

 وَاعْتَصِمُوا بِحَبْلِ اللَّـهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا ۗكَذَٰلِكَ يُبَيِّنُ اللَّـهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ ﴿١٠٣﴾

 [3:103]    നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ  കയറില്‍ മുറുകെ  പിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍  നിങ്ങള്‍ക്ക്   അല്ലാഹു ചെയ്ത അനുഗ്രഹം ഓര്ക്കു കയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്റെ  വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെഅ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്ക്ക്  വരിച്ചുതരുന്നു; നിങ്ങള്‍  നേര്‍മാര്‍ഗ്ഗം  പ്രാപിക്കുവാന്‍ വേണ്ടി


No comments:

Post a Comment