Friday 3 February 2017

ഒരു നബിയുടെ മയ്യിത്ത് മുഴുവന്‍ ദുസ്ത്തറില്‍ നിന്നും ലഭിച്ചപ്പോള്‍ !


കാന്തപുരവും ഖസ്രജിയും ബോംബെയിലെ ഇഖ്ബാല്‍ ജാലിയാവാലയില്‍ നിന്നും കച്ചവടമാക്കി കൊണ്ടുവന്ന വ്യാജ തിരുകേശത്തിലെ  മുടിത്തുണ്ടമല്ല, മറിച്ച്  ഉമര്‍ (റ)വിന്റെ കാലത്ത് ഇറാഖ് ജയിച്ചടക്കിയപ്പോള്‍ അവരവിടെ കണ്ടത് ഡാനിയേല്‍ എന്ന  ഒരു നബിയുടെ മയ്യിത്ത് മുഴുവനാണ്‌ . ഒരു നബിയുടെ  മയ്യിത്ത്  മുഴുവന്‍ ലഭിച്ചിട്ടും അവരവിടെ ഒരു ജാറമോ മഖാമോ പള്ളിയോ ഉണ്ടാക്കിയില്ല മറിച്ച്, നിരവധി ഖബറുകള്‍ ഉണ്ടാക്കി ഏത് ഖബറിലാണ്  ആ മയ്യിത്ത്  അടക്കിയതെന്ന്  വേറെ ആരുമറിയാത്ത വിധത്തില്‍  രാത്രിക്ക് രാത്രി അവര്‍ ആ  മയ്യിത്ത് ഖബറടക്കി.

مصنف ابن أبي شيبة » كِتَابُ الْبُعُوثِ وَالسَّرَايَا » مَا ذُكِرَ فِي تُسْتَرَ
33121
حَدَّثَنَا شَاذَانُ قَالَ حَدَّثَنَا : حَمَّادُ بْنُ سَلَمَةَ , عَنْ أَبِي عِمْرَانَ الْجَوْنِيِّ ، عَنْ أَنَسٍ أَنَّهُمْ لَمَّا فَتَحُوا تُسْتَرَ , قَالَ : وَجَدْنَا رَجُلًا أَنْفُهُ ذِرَاعٌ فِي التَّابُوتِ , كَانُوا يَسْتَظْهِرُونَ أَوْ يَسْتَمْطِرُونَ بِهِ , فَكَتَبَ أَبُو مُوسَى إِلَى عُمَرَ بْنِ الْخَطَّابِ بِذَلِكَ , فَكَتَبَ عُمَرُ : " إِنَّ هَذَا نَبِيٌّ مِنَ الْأَنْبِيَاءِ وَالنَّارُ لَا تَأْكُلُ الْأَنْبِيَاءَ , وَالْأَرْضُ لَا تَأْكُلُ الْأَنْبِيَاءَ , فَكَتَبَ إِلَيْهِ أَنِ انْظُرْ أَنْتَ وَرَجُلٌ مِنْ أَصْحَابِكَ يَعْنِي أَصْحَابَ أَبِي مُوسَى ، فَادْفِنُوهُ فِي مَكَانٍ لَا يَعْلَمُهُ أَحَدٌ غَيْرُكُمَا " , قَالَ : فَذَهَبْتُ أَنَا وَأَبُو مُوسَى ، فَدَفَنَّاهُ .

അനസ് (റ)വില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു: "തുസ്തർ" എന്ന രാജ്യം ഉമർ (റ)വിന്‍റെ കാലത്ത് ജയിച്ചടക്കിയപ്പോള്‍ വളരെ നീളമുള്ള മൂക്കുള്ള ഒരു മനുഷ്യന്‍റെ മയ്യിത്ത് ഉള്ള ഒരു ശവമഞ്ചം കണ്ടു. അവിടെയുള്ള ജനങ്ങള്‍ മഴ ലഭിക്കാനും മറ്റും അദ്ദേഹത്തെക്കൊണ്ട് സഹായം തേടാറുണ്ടായിരുന്നു.
അപ്പോള്‍ ഈ വിവരം വെച്ച് കൊണ്ട് അബൂമൂസ(റ) ഉമര്‍ (റ)വിന് കത്തെഴുതി. അപ്പോള്‍ ഉമര്‍ (റ ) ഇങ്ങനെ മറുപടി എഴുതി അയച്ചു. ഇത് തീര്‍ച്ചയായും നബിമാരില്‍ പെട്ട ഒരു നബിയുടെ മയ്യിത്താണ്. തീയും ഭൂമിയും അമ്പിയാക്കളുടെ മയ്യിത്ത് ഭക്ഷിക്കുകയില്ല. ആയതിനാല്‍ നീയും നിന്റെ സുഹൃത്തും കൂടി ആ മയ്യിത്ത് എവിടെയാണ് ഖബറടക്കിയത് എന്ന വിവരം നിങ്ങള്‍ രണ്ടുപേരുമല്ലാതെ വേറെയാരും അറിയാത്ത വിധത്തില്‍ ഖബറടക്കം ചെയ്യണം. അനസ്(റ) പറയുന്നു: അങ്ങനെ ഞാനും അബൂമൂസയും കൂടി പോയി അദ്ദേഹത്തെ ഖബറടക്കി. 

മുസന്നഫ് ഇബ്നു അബീ ശൈബ ഹദീസ് നമ്പര്‍ : 33121,  
(ബിദായ വ ന്നിഹായ - ഇബ്നു കസീര്‍ )



ബോംബെയിലുള്ള ഇഖ്ബാല്‍ ജാലിയാ വാല എന്ന കള്ളനില്‍ നിന്നും ഏതോ ഒരു പെണ്ണിന്റെ നീളമുള്ള മുടിക്കെട്ടിലെ മുടിത്തുണ്ടം മുറിച്ചു കൊണ്ട് വന്ന് നബി (സ)യുടെ മുടിയാണ് എന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ കബളിപ്പിച്ച് കോടികള്‍ പിരിച്ച് മുടിപ്പള്ളിയുണ്ടാക്കി പൂജിക്കാന്‍ നടക്കുന്ന കാന്തപുരം എന്ന പുരോഹിതന്‍റെ അനുയായികളായ  മുടിസുന്നികളും,  ജാറ വ്യവസായത്തിന്‍റെ ആശാന്മാരായ ചേളാരി മുസ്ലിയാക്കന്മാരും പഠിപ്പിക്കുന്ന മതവും X    നബി (സ)യില്‍ നിന്നും നേര്‍ക്ക് നേരെ ദീന്‍ പഠിച്ച്  മനസ്സിലാക്കിയ സഹാബത്തിന്റെ ഇസ്ലാം ദീനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഉമര്‍ (റ)വിന്‍റെ കാലത്തുണ്ടായ ഈ ചരിത്ര സംഭവം ഉപകാരപ്പെടും . 

ഇന്‍ശാ അല്ലാഹ് 



No comments:

Post a Comment