കേരളമുസ്ലിം ചരിത്രം.
കേരളത്തിലെ മുസ്ലിംകളുടെ ഖുര്‍ആനുമായിട്ടുള്ള ബന്ധം
നമ്മുടെ നാട്ടിലെ മുസ്ലിംകള്‍ക്ക് സമസ്ത കേരള മുസ്ലിയാക്കന്മാര്‍ പഠിപ്പിച്ച ഖുര്‍ആനുമായിട്ടുള്ള ബന്ധം ഇതൊക്കെയായിരുന്നു ... ..!! .
ഒരായത്തിന്റെ പോലും അര്‍ത്ഥം പഠിക്കേണ്ടതില്ല ...
സമസ്തയുടെ ജനറല്‍സെക്രട്ടറി ആയിരുന്ന ഇകെ ഹസന്‍ മുസ്ലിയാര്‍ എന്ന സമസ്ത സുന്നികളുടെ നേതാവ് എഴുതിയ പുസ്തകത്തിലെ വരികളാണിത്....
ഖുര്‍ആനില്‍ നിന്നുള്ള ഒരായത്തിന്റെ അര്‍ത്ഥം പഠിക്കല്‍ പോലും പൊതുജനങ്ങള്‍ക്ക് നിര്‍ബന്ധമില്ല..!!
ഓതല്‍ നിര്‍ബന്ധമായത് ഫാതിഹ മാത്രമാണ്. അതും അര്‍ത്ഥം പഠിക്കല്‍ നിര്‍ബന്ധമില്ല . പ്രത്യേക സുന്നത്തുമില്ല .........................!!.
പോരാത്തതിന്
786 എന്നത് ബിസ്മിയുടെ ചുരുക്ക രൂപം ..!!.
കല്യാണക്കത്ത് മുതല്‍ വീടിന്‍റെ വാതിലിലും പള്ളിയുടെ മിമ്പറിലും പടിപ്പുരയിലും തുടങ്ങി ഖബര്‍ സ്ഥാനിലെ മീസാന്‍ കല്ലിന്മേല്‍ വരെ 786 നിറഞ്ഞു നില്‍ക്കയായിരുന്നു ..
എന്തിനധികം !!
പഴയ കാലത്ത് ഖുര്‍ആന്‍ എന്ന് പോലും മുസ്ലിംകള്‍ പറഞ്ഞിരുന്നില്ല.
മുസയവ് എന്നായിരുന്നു സാധാരണക്കാര്‍ പറഞ്ഞിരുന്നത് .
മുസയവ് എന്നായിരുന്നു സാധാരണക്കാര്‍ പറഞ്ഞിരുന്നത് .
ഖുര്‍ആന്‍ ഓതുന്നവര്‍ ചുരുക്കം.
മൊയ്തീന്‍ മാലയും നാരിയ സ്വലാത്തും ബദരിയ്യത്തും മുസ്ലിം വീടുകളില്‍ സ്ഥിരമായി പാടും ....
ഖുര്‍ആനോത്ത് ആരെങ്കിലം മരിച്ചാല്‍ മാത്രം ഓതുന്ന ഒരു കീര്‍ത്തനം മാത്രം ..........
333 വക 40 വക 101 വക എന്നിങ്ങനെ കുറെ കൊച്ചുപുസ്തകങ്ങള്‍ ...
ഇതായിരുന്നു സമസ്ത കേരള മുസ്ലിംകളുടെ പ്രമാണങ്ങള്‍ ......പോരാത്തതിന് ഈ ജാതി മുസ്ലിയാക്കന്മാരുടെ ഖുര്‍ആന്‍ പഠിക്കേണ്ടതില്ല എന്ന ഫത് വകളും ... അപ്പോള്‍ പിന്നെ മുസ്ലിംകള്‍ ഖുര്‍ആന്‍ പഠിക്കുമായിരുന്നോ ..? ഇല്ല ..
അതുകൊണ്ട് തന്നെ നമ്മുടെ കാക്കകാരണവന്മാരില്‍ മഹാഭൂരിപക്ഷവും ഒരായത്ത് പോലും പഠിക്കാതെ അറിയാതെ മരണപ്പെട്ടുപോയി ... അല്ലാഹു അവര്‍ക്ക് പൊറുത്ത് കൊടുക്കട്ടെ .. ആമീന്‍ ..
No comments:
Post a Comment