Monday, 28 November 2016

മുസ്ലിം ഉമ്മത്തിനെ ശിര്‍ക്കുമായി ബന്ധിപ്പിക്കുന്ന നൂലാമാലകള്‍

മൌലിദ് മാലകള്‍ , റാതീബുകള്‍ :
അത് നമുക്ക് വേണ്ട  സഹോദരാ,.. 
അത്  അല്ലാഹുവും റസൂലും പഠിപ്പിച്ചതിനെതിരാണ്

മങ്കൂസ്‌ മൗലിദ്‌  :
നമ്മുടെ പള്ളികളിലും വീടുകളിലും, പ്രിത്യേകിച്ച്‌ റബിഉൽ അവ്വൽ മാസത്തിൽ ഓതിവരുന്ന ഒരു മൗലിദാണ് മങ്കൂസ്‌ മൗലൂദ്‌’. എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന ശിർക്കിനെകുറിച്ചും ഖുർആനെ കളവാക്കുന്നതിനെ കുറിച്ചും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ..?   ❓❓❓❓❓

❌🔺   മങ്കൂസ്‌ മൗലിദിൽ നബി(സ) യോട്‌ പാപമോചനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നത്‌ കാണുക
❌🔍❌👉🏿
إرتاكبت على لخطا غير حصر و عدد
لك أشكو فيه يا سيدي خير النبي
(‘ഇർത്തകബ്തു അലൽഖത്വ ഗൈറ ഹസ്‌ രിൻ വ അദദ്‌
ലക അശ്കൂ ഫീഹി യാ സൈയ്യിദീ ഖൈറന്നബീ’)
ഞാൻ എണ്ണവും കണക്കുമ്മില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയ്‌., നബിമാരിൽ ഉത്തമനായവരേ, അങ്ങയോട് മാത്രമാണ്‌ ഞാൻ ആവലാദി ബോധിപ്പിക്കുന്നത്

എന്നാൽ,അള്ളാഹു ഖുർആനിലൂടെ പറയുന്നത്‌ പാപം പൊറുക്കാൻ
അള്ളാഹുവല്ലാതെ മറ്റാരുമില്ല എന്നാണ്.
📖📖🔍
 وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَىٰ مَا فَعَلُوا وَهُمْ يَعْلَمُونَ
വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അതിക്രമം കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍തന്നെ അല്ലാഹുവെ
ഓര്‍ക്കുന്നവരാണവര്‍; തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള്‍ ചെയ്തുപോയ തെറ്റുകളില്‍ ബോധപൂര്‍വം ഉറച്ചുനില്‍ക്കുകയില്ല.
(ആലു ഇമ്രാൻ 3:135)

✅✅പാപമോജനം അള്ളാഹുവിനോട്‌ മാത്രമേ തേടാവൂഎന്ന് അള്ളാഹു പറയുന്നു. പക്ഷെ,
❌❌ മൗലിദിൽ അള്ളാഹു അല്ലാത്തവരോട്‌ തേടിയിരിക്കുന്നു.

👉🏿🔍  കഷ്ടപാടുകൾ നീക്കാൻ നബി(സ) യോട്  പ്രാര്‍ത്ഥിക്കുന്നത്‌ കാണുക
❌❌❌❌
ياسيد السادات جأتك قاصدا- ارجو حماك فلا تخيب مقصد
قدحل بي ما قد علمl
من الأذى- ولظلم والضعف شديد فأسعد
(‘യാ സൈയ്യിദസ്സാദാത്തി ജിഅ്ത്തുക ഖ്വസ്വിദാ- 
അർജ്ജൂ ഹിമാക ഫലാ തുഖയ്യിബ്‌ മഖ്‌സ്വദീ
ഖദ്‌ ഹല്ല ബീ മാ ഖദ്‌ അലിംത മിനൽ അദാ- 
വള്ളുൽമി വ ള്ളുഅ്ഫി ശ്‌ശദീദി ഫ അസ്‌അദീ)

''നേതാക്കളിൽ നേതാവായവരെ, അങ്ങയെ ഉദ്ദെശിച്ചുകൊണ്ട്‌ ഞാനിതാ അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നു. അങ്ങയുടെ സരക്ഷണം ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ഉദ്ദേശം അങ്ങ്‌ പരാജയപ്പെടുത്തരുതേ, ഉപദ്രവം, അക്രമം, ശക്ത്തമായ ബലഹീനത തുടങ്ങി അങ്ങക്കു അറിയാവുന്ന വിഷമ സന്ധികൾ എന്നെ ബാധിച്ചിരിക്കുന്നു. അതിനാൽ അങ്ങ്‌ എന്നെ സഹായിക്കണമേ

എന്നാൽ നബി (സ) യുടെ അവസ്ഥ എന്താണെന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നത് കാണുക.
📖🔻
قُلْ لَا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّهُ ۚ وَلَوْ كُنْتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ ۚ إِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِقَوْمٍ يُؤْمِنُونَ
പറയുക: ഞാന്‍ എനിക്കുതന്നെ ഗുണമോ ദോഷമോ വരുത്താന്‍ കഴിയാത്തവനാണ്. അല്ലാഹു ഇച്ഛിച്ചതുമാത്രം നടക്കുന്നു. എനിക്ക് അഭൌതിക കാര്യങ്ങള്‍ അറിയുമായിരുന്നെങ്കില്‍ നിശ്ചയമായും ഞാന്‍ എനിക്കുതന്നെ അളവറ്റ നേട്ടങ്ങള്‍ കൈവരുത്തുമായിരുന്നു. ദോഷങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല്‍ ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്‍ത്ത അറിയിക്കുന്നവനും.
(അൽ അഅ്റാഫ് 7:188)

മാത്രവുമല്ല അല്ലാഹു വരുത്തുന്ന ഗുണമോ,ദോഷമോ തട്ടിമാറ്റാൻ ആർക്കും കഴിയില്ലന്നും അല്ലാഹു പറയുന്നു
📖
وَإِنْ يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِنْ يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ۚ يُصِيبُ بِهِ مَنْ يَشَاءُ مِنْ عِبَادِهِ ۚ وَهُوَ الْغَفُورُ الرَّحِيمُ
അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുന്നുവെങ്കില്‍ അതു തട്ടിമാറ്റാന്‍ അവനല്ലാതാരുമില്ല. അവന്‍ നിനക്കു വല്ല ഗുണവും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്റെ അനുഗ്രഹം തട്ടിമാറ്റാനും ആര്‍ക്കുമാവില്ല. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
(യൂനസ് 10:107)

🔍👉🏿  ഇവിടെ നബിയെ (സ) അള്ളാഹുവോടു പങ്ക്ചേർത്തിരിക്കുന്നു.
ഇവിടെ നാം ഏത്‌ സ്വീകരിക്കണംമൗലിദോ    ഖുർആനോ
📖
 إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَنْ يَشَاءُ ۚ وَمَنْ يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا
അല്ലാഹു, തന്നില്‍ പങ്കുചേര്‍ക്കുന്നത് പൊറുക്കില്ല. അതല്ലാത്ത പാപങ്ങളൊക്കെയും അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുന്നവന്‍ കൊടിയ കുറ്റമാണ് ചെയ്യുന്നത്; തീര്‍ച്ച.
(ആന്നിസാഅ് 4:48)

ഈ മൗലിദിൽ അള്ളാഹുവിന്റെ ഖുർആനെ പുഛ്ചിച്ച്‌ തള്ളുകയാണ് ചെയ്യുന്നത്‌. അതിനൊരു ഉദാഹരണം നോക്കാം.

واستغاث به نوحٌ فنجى من الردى
(‘വതഗാസ ബിഹീ നൂഹൻ ഫ നജാ മിനര്റദാ’)
നൂഹ്‌ നബി(അ) മുഹമ്മദ്‌ നബി(സ) യോട്‌ സഹായാഭ്യർ ത്‌ഥന നടത്തി പ്രാർ ത്‌ഥിച്ചു. അതിനാൽ ജലപ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു.

എന്നാൽ ഖുർആന്റെ പ്രസ്താവന മൗലിദിനെതിരാണ് അള്ളാഹുവിന്റെ മേൽനോട്ടത്തിൽ കപ്പൽ സഞ്ചരിച്ചുവെന്നും, അള്ളാഹുതന്നെയായിരുന്നു പ്രളയം അവസാനിപ്പിച്ചതെന്നുമാണ്.
🔻🔻📖📖📖📖🔻🔻🔻
അള്ളാഹു പറയുന്നു:
 وَحَمَلْنَاهُ عَلَىٰ ذَاتِ أَلْوَاحٍ وَدُسُرٍ. تَجْرِي بِأَعْيُنِنَا جَزَاءً لِمَنْ كَانَ كُفِرَ
നൂഹിനെ നാം പലകകളും കീലങ്ങളുമുള്ള കപ്പലില്‍ കയറ്റി.
അത് നമ്മുടെ മേല്‍നോട്ടത്തിലാണ് നീങ്ങിയിരുന്നത്. ജനം നിഷേധിച്ചു തള്ളിയവന്നുള്ള പ്രതിഫലമാണത്.
(അൽ ഖമർ 54:13,14)

وَقِيلَ يَا أَرْضُ ابْلَعِي مَاءَكِ وَيَا سَمَاءُ أَقْلِعِي وَغِيضَ الْمَاءُ وَقُضِيَ الْأَمْرُ وَاسْتَوَتْ عَلَى الْجُودِيِّ ۖ وَقِيلَ بُعْدًا لِلْقَوْمِ الظَّالِمِينَ

അപ്പോള്‍ കല്‍പനയുണ്ടായി: ഓ ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്‍ക്കൂ. ആകാശമേ, മഴ നിര്‍ത്തൂ.വെള്ളം വറ്റുകയും കല്‍പന നടപ്പാവുകയും ചെയ്തു. കപ്പല്‍ ജൂദി പര്‍വതത്തിന്മേല്‍ ചെന്നു നിന്നു. അപ്പോള്‍ ഇങ്ങനെ അരുളപ്പാടുണ്ടായി: അക്രമികളായ ജനതക്കു നാശം!
(ഹൂദ്‌ 11:44)

മാത്രവുമല്ല, നൂഹ്‌ നബി(അ) പ്രാർത്ഥിച്ചതും അള്ളാഹുവിനോടാണെന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നു.

قَالَ رَبِّ انْصُرْنِي بِمَا كَذَّبُونِ
നൂഹ് പ്രാര്‍ഥിച്ചു: എന്റെ റബ്ബേ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല്‍ നീയെനിക്കു തുണയായുണ്ടാകേണമേ.

فَأَوْحَيْنَا إِلَيْهِ أَنِ اصْنَعِ الْفُلْكَ بِأَعْيُنِنَا وَوَحْيِنَا فَإِذَا جَاءَ أَمْرُنَا وَفَارَ التَّنُّورُ ۙ فَاسْلُكْ فِيهَا مِنْ كُلٍّ زَوْجَيْنِ اثْنَيْنِ وَأَهْلَكَ إِلَّا مَنْ سَبَقَ عَلَيْهِ الْقَوْلُ مِنْهُمْ ۖ وَلَا تُخَاطِبْنِي فِي الَّذِينَ ظَلَمُوا ۖ إِنَّهُمْ مُغْرَقُونَ
അപ്പോള്‍ നാമദ്ദേഹത്തിന് ഇങ്ങനെ ബോധനംനല്‍കി: നമ്മുടെ മേല്‍നോട്ടത്തിലും നമ്മുടെ നിര്‍ദേശമനുസരിച്ചും നീയൊരു കപ്പലുണ്ടാക്കുക. പിന്നെ നമ്മുടെ കല്‍പനവരും. അപ്പോള്‍ അടുപ്പില്‍നിന്ന് ഉറവ പൊട്ടും. അന്നേരം എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ട് ഇണകളെയും കൂട്ടി അതില്‍ കയറുക. നിന്റെ കുടുംബത്തെയും അതില്‍ കയറ്റുക. അവരില്‍ ചിലര്‍ക്കെതിരെ നേരത്തെ വിധി വന്നുകഴിഞ്ഞിട്ടുണ്ട്. അവരെ ഒഴിവാക്കുക. അക്രമികളുടെ കാര്യം എന്നോട് പറഞ്ഞുപോകരുത്. ഉറപ്പായും അവര്‍ മുങ്ങിയൊടുങ്ങാന്‍ പോവുകയാണ്.

فَإِذَا اسْتَوَيْتَ أَنْتَ وَمَنْ مَعَكَ عَلَى الْفُلْكِ فَقُلِ الْحَمْدُ لِلَّهِ الَّذِي نَجَّانَا مِنَ الْقَوْمِ الظَّالِمِينَ
അങ്ങനെ നീയും നിന്നോടൊപ്പമുള്ളവരും കപ്പലില്‍ കയറിക്കഴിഞ്ഞാല്‍ നീ പറയുക: അക്രമികളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി.

وَقُلْ رَبِّ أَنْزِلْنِي مُنْزَلًا مُبَارَكًا وَأَنْتَ خَيْرُ الْمُنْزِلِينَ
നീ വീണ്ടും പറയുക: എന്റെ റബ്ബേ, അനുഗൃഹീതമായ ഒരിടത്ത് നീയെന്നെ ഇറക്കിത്തരേണമേ. ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍ നീയാണല്ലോ.
(മുഅ്മിനൂൻ 23:26-29).

നബിയോട്‌ പ്രർത്ഥിക്കാൻ അർഹതയുണ്ടെന്ന് വരുത്താൻ ഇനിയും ഇതുപോലുള്ള ചില നുണകൾ മൗലൂദിന്റെ വെക്തിത്വമായി കാണാം.
📖📖
وهوالذي نوسل به آدم عليه السلام
(‘വഹുവല്ലദീ തവസ്സല ബിഹീ കആദം അലൈഹിവസ്സലാം’)
മുഹമ്മദ്‌(സ)യെകൊണ്ട്‌ ആദം(അ) ഇടതേടി പ്രാർത്ഥിച്ചു.

എന്നാൽ അള്ളാഹു ഖുർഃആനിലൂടെ പറയുന്നു:
📖📖
فَتَلَقَّىٰ آدَمُ مِنْ رَبِّهِ كَلِمَاتٍ فَتَابَ عَلَيْهِ ۚ إِنَّهُ هُوَ التَّوَّابُ الرَّحِيمُ
അപ്പോള്‍ ആദം തന്റെ റബ്ബിൽ നിന്ന് ചില വചനങ്ങള്‍ അഭ്യസിച്ചു. അതുവഴി പശ്ചാത്തപിച്ചു. അല്ലാഹു അതംഗീകരിച്ചു. തീര്‍ച്ചയായും ഏറെ മാപ്പരുളുന്നവനും ദയാപരനുമാണവന്‍.
(അൽ ബഖറ 2:37)

ആ വചനങ്ങൾ എന്തായിരുന്നു എന്ന് അള്ളാഹു വ്യ്ക്തമാക്കുന്നു
📖📖
قَالَا رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ
ഇരുവരും പറഞ്ഞു: ഞങ്ങളുടെ റബ്ബേ ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും
(അൽ അഅ്റാഫ്‌ 7:23)

ഇവിടെയും ഖുർഃആനെ കളവാക്കുകയാണ് മങ്കൂസ്‌ മൗലിദിൽ.
👉🏿ചിന്തിക്കുക സഹോദരങ്ങളേ, ഖുർആനെ കള്ളമാക്കി തള്ളുന്ന ഇതുപോലുള്ള മൗലിദുകൾ ഇനിയും നാം നെഞ്ചിലേറ്റി നടക്കണോ
📖📖
فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ ۚ إِنَّهُ لَا يُفْلِحُ الْمُجْرِمُونَ
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ കള്ളമാക്കി തള്ളുകയോ ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? പാപികള്‍ ഒരിക്കലും വിജയിക്കുകയില്ല.
(യൂനുസ് 10:17).
📖📖
وَلَا تَكُونَنَّ مِنَ الَّذِينَ كَذَّبُوا بِآيَاتِ اللَّهِ فَتَكُونَ مِنَ الْخَاسِرِينَ
അല്ലാഹുവിന്റെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിയവരിലും നീ അകപ്പെടരുത്. അങ്ങനെ സംഭവിച്ചാല്‍ നീ പരാജിതരുടെ കൂട്ടത്തില്‍ പെട്ടുപോകും.
( യൂനുസ് 10: 95)
📖📖
مَثَلُ الَّذِينَ كَفَرُوا بِرَبِّهِمْ ۖ أَعْمَالُهُمْ كَرَمٍَ اشْتَدَّتْ بِهِ الرِّيحُ فِي يَوْم
ٍ عَاصِفٍ ۖ لَا يَقْدِرُونَ مِمَّا كَسَبُوا عَلَىٰ شَيْءٍ ۚ ذَٰلِكَ هُوَ الضَّلَالُ الْبَعِيدُ
തങ്ങളുടെ റബ്ബിനെ കള്ളമാക്കിത്തള്ളിയവരുടെ ഉദാഹരണമിതാ: അവരുടെ പ്രവര്‍ത്തനങ്ങള്‍, കൊടുങ്കാറ്റുള്ള നാളില്‍ കാറ്റടിച്ചു പാറിപ്പോയ വെണ്ണീറുപോലെയാണ്. അവര്‍ നേടിയതൊന്നും അവര്‍ക്ക് ഉപകരിക്കുകയില്ല. ഇതുതന്നെയാണ് അതിരുകളില്ലാത്ത മാര്‍ഗഭ്രംശം.
(ഇബ്രാഹീം 14:18)

❌🔍ഇനിയും പല തെറ്റുകൾ ഇതിൽ ഉണ്ട്. നബി(സ)യെ മദ്‌ഹ്‌ ചെയ്യുന്നു എന്ന ഓമനപേരിലാണ് ഇതെല്ലാം. നബി(സ)യെ ഉള്ളത്‌ പറഞ്ഞ്‌ പുകഴ്ത്താം, പക്ഷെ മൗലിദിൽ ഏറെയും അതിരുവിട്ട പുകഴ്ത്തലാണ്.
നബി(സ)യെ അതിരുവിട്ട്‌ പുകഴ്ത്തുമ്പോൾ മേൽകണ്ടതുപോലെ ഖുർഃആനെയും ഹദീസിനെയും കളവാക്കുന്നു. നെബി(സ)
യെ പറ്റിയും കളവുപറയുന്നു.
🔻🔻🔍
അതിരുവിട്ട്‌ പുകഴ്ത്തുന്നത്‌ നബി(സ) നിരോദിച്ചിരിക്കുന്നു:

📚”ക്രിസ്ത്യാനികൾ മർയമിന്റെ മകനെ(യേശുവിനെ) അതിരുകടന്ന് പുകഴ്ത്തിയതുപോലെ നിങ്ങൾ എന്നെ അതിരുകടന്ന് പുകഴ്ത്തരുത്‌. തീർച്ചയായും ഞാൻ അവന്റെ ദാസൻ മാത്രമാണ്. അതിനാൽ നിങ്ങൾ (എന്നെ) അള്ളാഹുവിന്റെ ദാസൻ എന്നും അവന്റെ പ്രവാചകൻ എന്നും പറയുക”. (ബുഖാരി)

ആരെങ്കിലും എന്റെ മേൽ മനപ്പൂർവ്വം കളവ്‌ പറഞ്ഞാൽ അവന്റെ ഇരിപ്പിടം നരകത്തിൽ അവൻ പ്രതീക്ഷിച്ചുകൊള്ളട്ടെ”. (ബുഖാരി)
🔻🔻
🌑മൗലിദിൽ മദ്‌ഹുണ്ട്‌, ഒപ്പം നുണയും ശിർക്കുമുണ്ട്‌, തേനായാലും വിഷം കലർന്നുവെന്നറിഞ്ഞാൽ ഉപേക്ഷിക്കുകയാണെല്ലോ ബുദ്ധി,.
❌❌❌❌❌❌❌❌❌
👉🏿ഇതൊക്കെ മനസ്സിലായിട്ടും അത്‌ അങ്ങീകരിക്കാതെ ചിലർ പറയാറുണ്ട്: ഞങ്ങളുടെ കാരണവന്മാർ മുതൽ ഞങ്ങൾ ചെയ്തുവരുന്നതാണു ഇത്‌ ., അവർ നരകത്തിൽ ആണെങ്കിൽ ഞങ്ങളും അവിടെ ആയിക്കൊള്ളട്ടെ ..
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇത്‌ ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറല്ല.എന്ന്. അവരെപറ്റി അള്ളാഹു പറയുന്നു
🔻🔻🔻
 وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنْزَلَ اللَّهُ قَالُوا بَلْ نَتَّبِعُ مَا أَلْفَيْنَا عَلَيْهِ آبَاءَنَا ۗ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْقِلُونَ شَيْئًا وَلَا يَهْتَدُونَ
അല്ലാഹു ഇറക്കിത്തന്ന സന്ദേശം പിന്‍പറ്റാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: ഞങ്ങളുടെ പൂർവ പിതാക്കള്‍ പിന്തുടർന്നുകണ്ട പാതയേ ഞങ്ങള്‍ പിൻപറ്റുകയുള്ളൂ.അവരുടെ പിതാക്കള്‍ ചിന്തിക്കുകയോ നേർവഴി പ്രാപിക്കുകയോ ചെയ്യാത്തവരായിരുന്നിട്ടും!
(അല്‍ ബഖറ 2:170)

സഹോദരന്മാരെ  നമുക്ക്  അല്ലാഹു  പോരെ .?.

പുത്തന്‍പള്ളി മൂപ്പരോടും  ഉള്ലാളം  തങ്ങളോടും  മടവൂരുപ്പാപ്പയോടും  മുനമ്പത്തെ  ബീവിയോടും  മൊയ്തീന്‍ ശൈഖിനോടും നിങ്ങള്‍  ഈ തേടുന്ന കാര്യങ്ങളെല്ലാം  നിര്‍വ്വഹിച്ചു തരുവാന്‍  അല്ലാഹു നിങ്ങള്‍ക്ക്  മതിയാവനല്ലേ ..? ആ അല്ലാഹു  പോരെ നിങ്ങള്‍ക്ക് ..?
ഇത് അല്ലാഹു  ഖുര്‍ആനിലൂടെ അവന്റെ  അടിമകളോട്  ചോദിക്കുന്ന  ചോദ്യമാണ് : സൂറത്ത്  സുമര്‍ : 36, 37 , 38

أَلَيْسَ اللَّـهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ ۚ وَمَن يُضْلِلِ اللَّـهُ فَمَا لَهُ مِنْ هَادٍ ﴿٣٦ وَمَن يَهْدِ اللَّـهُ فَمَا لَهُ مِن مُّضِلٍّ ۗ أَلَيْسَ اللَّـهُ بِعَزِيزٍ ذِي انتِقَامٍ ﴿٣٧ وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّـهُ ۚ قُلْ أَفَرَأَيْتُم مَّا تَدْعُونَ مِن دُونِ اللَّـهِ إِنْ أَرَادَنِيَ اللَّـهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ ۚ قُلْ حَسْبِيَ اللَّـهُ ۖ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُونَ ﴿٣٨
തന്‍റെ അടിമക്ക്  അല്ലാഹു മതിയായവനല്ലയോ ?
അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല. (36) വല്ലവനെയും അല്ലാഹു നേര്‍വഴിയിലാക്കുന്ന പക്ഷം അവനെ വഴിപിഴപ്പിക്കുവാനും ആരുമില്ല. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി എടുക്കുന്നവനും അല്ലയോ? (37)ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ ? പറയുക: എനിക്ക് അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്‌. (38)

അതേ  സഹോദരന്മാരേ .. നമുക്ക്  അല്ലാഹു മതി  എല്ലാ കാര്യങ്ങളും അവനില്‍  തവക്കുലാക്കി  അവനോട്  മാത്രം തേടുന്നവരായി  
നാം മാറുക . അല്ലാഹു  അനുഗ്രഹിക്കട്ടെ .. ആമീന്‍

🔻അല്ലാഹുവേ, ഞങ്ങൾ അറിയാതെ ചെയ്ത തെറ്റുകൾ നീ ഞങ്ങൾക്ക് പൊറുത്ത് തരേണമേ. ഞങ്ങൾക്ക് സത്യം മനസ്സിലാക്കി, അതുൾക്കൊണ്ട് ജീവിക്കാൻ നീ അനുഗ്രഹം നൽകേണമേ

(ആമീൻ).

Tuesday, 22 November 2016

കേരള മുസ്ലിം ചരിത്രം : പരീതൌല്യയും നേര്‍ച്ചപ്പെട്ടിയും വിളക്കും

കാഞ്ഞിരമറ്റം ഫരീദ് ഔലിയാടെ നേര്‍ച്ചപ്പെട്ടിയും വിളക്കും



മാപ്പിളമുസ്ലിംകേരളത്തിലെ പെരുവഴികളില്‍ മുസ്ലിയാക്കന്മാരുണ്ടാക്കിയ അന്ധവിശ്വാസങ്ങള്ക്ക് ചൂട്ടുകത്തിക്കുന്ന പൂര്‍വ്വകാല  കേരളീയ മുസ്ലിം സമൂഹത്തിന്‍റെ നേര്‍ച്ചിത്രം പറഞ്ഞു തരുന്നതാണീ വിളക്കുകള്‍.

“പരീദൌലിയാന്‍റെ  നേര്‍ച്ചവെളക്ക്”

കാറ്റില്‍ വിളക്ക് കെട്ടുപോകാതിരിക്കാന്‍ ചുറ്റുഭാഗവും മറച്ചുകൊണ്ട് ഒരു ഭാഗം തുറന്നിട്ട്‌ ഒരു കാലില്‍ നാട്ടി നിര്‍ത്തിയ വിളക്ക് കാലിന്‍ താഴെ കുറെ ചിരട്ടകള്‍ .. കൂടെ ഒരു നേര്‍ച്ചപ്പെട്ടിയും......

ചിരട്ടകള്‍ക്കുമുണ്ട്  ചില കഥ പറയാന്‍...

ഇന്നത്തെപ്പോലെ വൃക്ക പണിമുടക്കലും, ഹാര്‍ട്ട് അറ്റാക്കും , ബ്രെയിന്‍ ട്യുമറും , ഡുംടോര്‍നോക്രിമോസിസ്  വെള്ളപ്പള്ളിമൈക്രോഫിനാന്‍സിസ് തുടങ്ങിയ രോഗങ്ങളൊന്നും ഇല്ലാതിരുന്ന ആ  കാലത്ത് ഞങ്ങളുടെയൊക്കെ  പ്രധാന അസുഖം  കാലിന്മേല്‍ വളം കടി ആയിരുന്നു. ചെരുപ്പിടാതെ പാടത്തും പറമ്പിലും ഓടിച്ചാടി നടന്നിരുന്ന കുട്ടികളുടെയും വലിയവരുടെയുമൊക്കെ കാലിന്റെ വിരലുകള്‍ക്കിടയില്‍ ചൊറിച്ചിലും കടച്ചിലുമൊക്കെ ഉണ്ടാവും. രാത്രിയാണ് ഈ അസുഖത്തിന്റെ സുഖം കാര്യമായിട്ടുണ്ടാവുക. ചാക്കുനൂല്‍ എടുത്ത് വിരലില്‍ വരിഞ്ഞുകെട്ടി കെട്ടി കാരമുള്ള് കൊണ്ട് കുത്തി കട്ടുള്ള ചോര കളഞ്ഞാല്‍ “ഇച്ചിരി സുഖം കിട്ടും ...” പോരാത്തതിന് രാവിലെ സ്കൂളിലും മദ്രസയിലുമൊക്കെ പോകുമ്പോള്‍ പരീദൌലിയാടെ വിളക്ക്കാലിന്റെ താഴെയുള്ള  ഈ നേര്‍ച്ച ചിരട്ടയില്‍  നില്‍ക്കുന്ന മഴവെള്ളം എടുത്ത് കാലില്‍ ഒഴിക്കും. അങ്ങനെ ചെയ്താല്‍ പെട്ടെന്ന് സുഖാവുംന്ന് കൂട്ടത്തില്‍ വല്യവരായിരുന്ന ബീവാത്തുട്ടിത്തയും കുഞ്ഞോനും  വാപ്പുട്ടിയുമൊക്കെ  എപ്പഴും പറയാറുണ്ട്‌.  

ഒറ്റപ്പൈസയും രണ്ടു പൈസയും 3 പൈസയും 5 പൈസയുമൊക്കെ നിലയും വിലയുമുള്ള ആ  കാലത്ത് പരീദൌലിയയുടെ നേര്‍ച്ചവിളക്കിന് കീഴെ വെച്ച നേര്‍ച്ചപ്പെട്ടിയില്‍ കാര്യമായൊന്നും നേര്‍ച്ച നേര്‍ച്ചക്കാര്‍ക്ക് കിട്ടാറില്ലായിരുന്നു. ഇസ്കൂളിന്റെ മുന്നിലെ  ഈസാക്കാടെ പീടികയിലെ പല്ലിമുട്ടായിയും നാരങ്ങമുട്ടായിയും കോലുമുട്ടായിയുമൊക്കെ വാങ്ങാന്‍ നേര്ച്ചയാക്കി വെള്ളമിറക്കി നടന്നിരുന്ന ഞങ്ങളെപ്പോലുള്ള കുട്ടികള്‍ക്ക് പരീദൌലിയാടെ നേര്‍ച്ചപ്പെട്ടിയില്‍ ആരും നേര്‍ച്ചയിടാത്തതില്‍ വലിയ പ്രതിഷേധം അന്നേയുണ്ടായിരുന്നു.  കാര്യമായി ആരും ആ പെട്ടിയില്‍ നേര്‍ച്ച ഇടാറില്ലെങ്കിലും കാഞ്ഞിരമറ്റത്തെ നേര്‍ച്ച കാര്യമായിത്തന്നെ  ഞങ്ങള്‍ ആഘോഷിച്ചിരുന്നു.     

മകരമാസത്തിലാണ് നേര്‍ച്ച. മിക്കപ്പോഴും ശബരിമലയിലെ മകര വിളക്കിന്റെ അതേ ദിവസമാണ് ഈ നേര്‍ച്ചയും ആഘോഷിക്കാറുള്ളത്. രാവിലെ തന്നെ നാട്ടിലെ ഒരു തെങ്ങുകേറ്റക്കാരന്‍ ദളിതനെയും  (അന്ന് പറഞ്ഞിരുന്ന പേര്‍ വേട്ടോന്‍) കൂട്ടി അഞ്ചു പത്താളുകള്‍ ചാക്കും കുട്ടയുമായി നാട്ടിലുള്ള മുതലാളിമാരുടെ വീടുകളിലൊക്കെ പോകും. അരിയും തേങ്ങയും ചില്ലറയും  പിരിവ് വാങ്ങി ഉച്ചയോടെ  ചക്കരച്ചോറ് തയ്യാറാക്കും. അങ്ങനെ പരീദൌലിയാടെ നേര്‍ച്ച ഗംഭീര മഹാമഹം ആയി ഞങ്ങള്‍ കൊണ്ടാടും ...


ആരാണീ പരീദ് ഔലിയ

കാഞ്ഞിരമറ്റം എറണാകുളം ജില്ലയില്‍ ഉണ്ട്. അവിടെ പരീദ് ഔലിയയുടെ പേരില്‍ ഒരു ജാറം ഉണ്ട് . കേരളത്തില്‍ തന്നെ ഈ പേരില്‍ അര ഡസനിലേറെ ജാറം ഉണ്ടെന്നാണ് കേള്‍വി.. ആരാണീ പരീദ് ഔലിയ എന്നതില്‍ ആര്‍ക്കും ഒരു പിടുത്തവും ഇല്ല. പഞ്ചാബിലെ ശക്കര്‍ ഗന്ജില്‍ ഒരു പരീദ് ഔലിയ ഉണ്ടായിരുന്നത്രേ .. ആ മൂപ്പര്‍ കേരളത്തില്‍ ഇന്നേവരെ കാല്‍ കുത്തിയതായി ചരിത്രത്തില്‍ ഇല്ല ..
പിന്നെ നമ്മുടെ നാട്ടിലെ പല പിരാന്തമാരും ദിവസേന അഞ്ച് നേരം മക്കത്തും മദീനത്തുമൊക്കെ പോയി  അവിടത്തെ ഹറമുകളില്‍  ഇമാമ് നില്‍ക്കുന്ന ഔലിയാക്കന്മാരാണ് എന്നുള്ളതിനാല്‍ ഈ വക ചോദ്യത്തിനൊന്നും അവിടെ യാതൊരു പ്രസക്തിയും ഇല്ലല്ലോ ...........!!.


ഞങ്ങളുടെ  റബ്ബേ ......... നീ കാരുണ്യവാനാണ്‌..
നിന്റെ  റഹ്മത്ത് ഞങ്ങളെ  വാരിപ്പൊതിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍. ഇന്നും ഞങ്ങള്‍ ആ നരകത്തിലെ അന്ധകാരത്തില്‍ തന്നെ കഴിയുമായിരുന്നു..
ഞങ്ങളെ തൗഹീദിന്റെ മഹത്തായ വെളിച്ചത്തിലേക്ക് രക്ഷപ്പെടുത്തിയ ഞങ്ങളുടെ നാഥാ, നീ ഞങ്ങളെ ഇരു ലോകത്തും സംരക്ഷിക്കണേ.. ആമീന്‍ .

 رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ ﴿٨

ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു

ആമീന്‍ 

നബിദിനാഘോഷവും മുന്‍കാല മുജാഹിദ് പണ്ഡിതരും



നബിദിനാഘോഷവും മുന്‍കാല മുജാഹിദ്  പണ്ഡിതരും






നബിദിനാഘോഷത്തെ യാതൊരു തെളിവുകള്‍ കൊണ്ടും സമര്‍ത്ഥിക്കാന്‍ കഴിയാത്ത മുസ്‌ല്യാക്കന്മാര്‍, ജനങ്ങളുടെ മുമ്പില്‍ അവസാനമായി പൊട്ടിക്കുന്ന നുണബോംബാണ് മുന്‍കാല മുജാഹിദ് പണ്ഡിതന്മാരും ഇന്നത്തെപ്പോലെ നബിദിനമാഘോഷിച്ചിരുന്നു; അത് അവരുടെ പ്രസിദ്ധീകരണങ്ങളില്‍ പറഞ്ഞിട്ടുണ്ട്എന്നത്.
എന്നാല്‍ എന്താണ് വസ്തുത? നമുക്ക് പരിശോധിക്കാം. അതിനു മുമ്പായി, ആ പറഞ്ഞ മുന്‍കാല പണ്ഡിതന്മാരുടെ കാര്യത്തില്‍ ചില സംഗതികള്‍ നമുക്ക് മനസ്സിലാക്കേണ്ടതുണ്ട്. അഥവാ, അവര്‍ക്കെല്ലാം ജാഹിലിയ്യത്തിന്റെ ഒരു പൂര്‍വ്വകാലമുണ്ടായിരുന്നു. പച്ചയായി പറഞ്ഞാല്‍, ആദ്യകാലത്ത് അവരും ഇന്നത്തെ സമസ്തക്കാരെപ്പോലെ ബിദ്അത്തുകളിലും ഖുറാഫാത്തുകളിലും വളര്‍ന്ന മുസ്‌ല്യാക്കന്മാര്‍ തന്നെയായിരുന്നു. പിന്നീടാണ് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കിട്ടിയത്. അതുകൊണ്ടു തന്നെ അന്ന് പ്രസിദ്ധീകരിച്ചിരുന്ന അവരുടെ പ്രസിദ്ധീകരണങ്ങളായ അല്‍ഇര്‍ശാദിനും അല്‍മുര്‍ശിദിനും ആ സ്വാധീനം അല്‍പമൊക്കെ ഉണ്ടാകാം. കേരള ജംഇയ്യത്തുല്‍ ഉലമയും സമസ്തയും കേരള നദ്‌വത്തുല്‍ മുജാഹിദീനുമെല്ലാം രൂപീകരിക്കുന്നതിന്റെ മുമ്പ് അന്നത്തെ മുസ്‌ലിം കൂട്ടായ്മയായിരുന്ന കേരളമുസ്‌ലിം ഐക്യസംഘമാണ് അല്‍ഇര്‍ശാദ് പ്രസിദ്ധീകരിച്ചിരുന്നത്. അന്നത്തെ സമസ്ത നേതാക്കളില്‍ പലരും ഐക്യസംഘത്തിന്റെ പ്രവര്‍ത്തകരുമായിരുന്നു. അതിനാല്‍ അതില്‍ വന്ന കാര്യങ്ങള്‍ പൂര്‍ണമായും വഹാബികളുടെ തലയില്‍ കെട്ടിവെച്ച് ഒഴിഞ്ഞുമാറുന്നത് ഒരിക്കലും നീതിയാവുകയില്ല.
പിന്നീട് ഐക്യസംഘത്തിനു ശേഷം 1924 ല്‍ കേരള ജംഇയ്യത്തുല്‍ ഉലമരൂപീകരിച്ചപ്പോഴും സമസ്ത നേതാക്കളെല്ലാം അതിലുമുണ്ടായിരുന്നു. പക്ഷെ, തങ്ങളുടെ ചൂഷണ മനസ്ഥിതി ഈ സംഘത്തില്‍ ചിലവാകില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് 1926 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മറ്റൊരു സംഘടന രൂപീകരിച്ച് അവര്‍ പുറത്തുപോയത്. അവിടെ ശേഷിച്ചിരുന്ന പണ്ഡിതന്മാരാകട്ടെ 100 ശതമാനവും സലഫിയ്യത്തിലേക്ക് കടന്നുവന്നവരുമായിരുന്നില്ല. കര്‍മശാസ്ത്രപരമായി ശാഫിഈ മദ്ഹബില്‍ നിന്നും ചില നാട്ടാചാരങ്ങളില്‍ നിന്നും ഘട്ടംഘട്ടമായാണ് അവര്‍ക്ക് പരിവര്‍ത്തനമുണ്ടായതും യഥാര്‍ത്ഥ സുന്നത്തിലേക്ക് മടങ്ങിയതും. യഥാര്‍ത്ഥത്തില്‍, ഈ കാലയളവിലാണ് നബിദിനാഘോഷത്തെ സംബന്ധിച്ചുള്ള ആരോപണവിധേയമായ പല ലേഖനങ്ങളും കടന്നുവരുന്നതും. അതുകൊണ്ടുതന്നെ, അവയില്‍ ബിദ്അത്തിന്റേയും ഖുറാഫാത്തിന്റേയും വല്ല ചുവയും കണ്ടാല്‍ ആ അര്‍ത്ഥത്തില്‍ മാത്രമേ അത് ഉള്‍കൊള്ളാന്‍ പാടുള്ളൂ. ഇത്രയും പറഞ്ഞത്, അവരെല്ലാം നബിദിനം ആഘോഷിച്ചിട്ടുണ്ട് എന്ന് സമ്മതിക്കാന്‍ വേണ്ടിയല്ല. പ്രത്യുത, അവരുടെ അവസ്ഥകളും ഇസ്‌ലാമിന്റെ നിലപാടും വ്യക്തമാക്കാന്‍ വേണ്ടി മാത്രമാണ്.

ഇനി നാം പരിശോധിക്കേണ്ടത്, അവര്‍ (മുജാഹിദുകളുടെ കേരളത്തിലെ മുന്‍കഴിഞ്ഞ നേതാക്കള്‍) ഇന്നത്തെപ്പോലെ നബിദിനമാഘോഷിച്ചിട്ടുണ്ടോ എന്നതാണ്. അങ്ങനെ ഉണ്ട് എന്നാണ് മുസ്‌ല്യാക്കന്മാര്‍ ആണയിട്ട് സമര്‍ത്ഥിക്കുന്നത്
അക്കാര്യം അവരുടെ വരികളിലൂടെ തന്നെ ആദ്യം കാണുക:

(നബിദിനാഘോഷവും കേരള വഹാബികളും. പേജ്: 6. 
അന്‍വാറുല്‍ ഉലൂം ദര്‍സ്. പുള്ളാവൂര്‍)
 (നബിദിനാഘോഷവും വഹാബികളും. പേജ്: 8. കെ.വി. ഹാരിസ് കൊവ്വപ്പുറം)




കണ്ടല്ലോ, മുന്‍കാല മുജാഹിദ് നേതാക്കള്‍ നബിദിനം ആഘോഷിച്ചിരുന്നു എന്ന് മാത്രമല്ല, അത് നിര്‍ബന്ധമായി കണ്ടിരുന്നു എന്നുവരെ മേല്‍ വരികളിലൂടെ ആരോപിക്കുന്നു! അതിനെല്ലാം തെളിവുദ്ധരിക്കുന്നതാകട്ടെ അവരുടെ പഴയകാല പ്രസിദ്ധീകരണങ്ങളായ അല്‍മുര്‍ശിദില്‍നിന്നും അല്‍ഇര്‍ശാദില്‍ നിന്നുമുള്ള തലയും വാലും വെട്ടിമാറ്റിയ ഏതാനും വരികളും.
യഥാര്‍ത്ഥത്തില്‍ അവരെല്ലാം ഇന്ന് നടക്കുന്ന തരത്തിലുള്ള നബിദിനാഘോഷത്തെയും മൗലീദ് പാരായണത്തെയുമെല്ലാം എതിര്‍ത്തവരായിരുന്നു എന്ന് ആരോപണവിധേയമായ അവരുടെ ലേഖനങ്ങളില്‍ തന്നെ പറയുന്നുണ്ട്. അത്തരം ഭാഗങ്ങള്‍ മറച്ചുവെച്ചാണ് മുസ്‌ല്യാക്കന്മാരുടെ ഈ തെറ്റിദ്ധരിപ്പിക്കല്‍. എങ്കില്‍പിന്നെ, അവര്‍ അംഗീകരിച്ചു എന്ന് പറയുന്നത് എന്താണ്? വിശദീകരിക്കാം. ശിര്‍ക്കിനും ബിദ്അത്തിനുമെതിരെ പൊതുജനത്തെ ഉല്‍ബുദ്ധരാക്കാനും നബി()യുടെ ചര്യകളും സത്യസന്ധമായ ചരിത്രവും അവരെ പഠിപ്പിക്കാനുമായി റബീഉല്‍അവ്വല്‍ മാസത്തില്‍ പ്രത്യേക യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനെയാണ് അവര്‍ അംഗീകരിച്ചിരുന്നത്. അതിലപ്പുറം ആ ദിവസത്തിന് ഇല്ലാത്ത പോരിശകള്‍ കല്‍പിച്ചുകൊണ്ട് പ്രത്യേകമായ ആചാരങ്ങള്‍ സംഘടിപ്പിക്കാനും ആഘോഷിക്കാനുമല്ല. ഇക്കാര്യം മുസ്‌ല്യാക്കന്മാര്‍ തലയും വാലും കട്ടുചെയ്ത് ഉദ്ധരിക്കുന്ന ഭാഗങ്ങളില്‍ പോലും വ്യക്തമാണ്. അതിനുള്ള ചില ഉദാഹരങ്ങള്‍ കാണുക:(നബിദിനാഘോഷം. പേജ്: 41. സി.എ. പറമ്പക്കടവ്)


(വഹാബി പ്രസ്ഥാനം ഒരു സമഗ്രപഠനം. പേജ്: 63. ഹംസക്കോയ ബാഖവി മൂന്നിയൂര്‍)





(നബിദിനാഘോഷവും വഹാബികളും. പേജ്: 12,13. കെ.വി. ഹാരിസ് കൊവ്വപ്പുറം)




മുന്‍കാല മുജാഹിദ് പണ്ഡിതന്മാരുടേതായി മുസ്‌ല്യാക്കന്മാര്‍ ഉദ്ധരിച്ച വരികളാണ് മുകളില്‍ നാം വായിച്ചത്. ഇത്തരം പരാമര്‍ശങ്ങളുദ്ധരിച്ചാണ്, അവര്‍ നബിദിനാഘോഷം നിര്‍ബന്ധപൂര്‍വ്വം ആചരിച്ചിരുന്നു എന്നുവരെ തട്ടിവിട്ടിരിക്കുന്നത്! ഇനി നിഷ്പക്ഷമായി പറയൂ, അവരെല്ലാം, ഘോഷയാത്രയും ദഫ്ഫും സ്‌കൗട്ടും മൗലീദ് പാരായണവും നേര്‍ച്ചച്ചോറുമുള്ള ബിദ്അത്തിന്റെ നബിദിനാഘോഷത്തെയാണോ അംഗീകരിച്ചത്? അതോ എല്ലാവിധ ബിദ്അത്തുകളില്‍ നിന്നും മുക്തമായ, നബിചരിത്രവും സുന്നത്തും പഠിപ്പിക്കുന്ന മൗലീദ് സദസ്സുകളേയോ? മേല്‍ വരികള്‍ വായിച്ചാല്‍ അങ്ങനെയല്ലേ മനസ്സിലാവുക? എന്നിട്ടും അവരുടെ മേല്‍ ദുരാരോപണം ഇന്നും പൂര്‍വ്വാധികം ശക്തിയോടെ തുടരുന്നു. വല്ലാത്ത വൈരുദ്ധ്യം തന്നെ!
മാത്രമല്ല, അവര്‍ (കെ.എം മൗലവി, ഇ.കെ മൗലവി തുടങ്ങിയവര്‍) നബിദിനാഘോഷത്തിന്റെയും മൗലിദിന്റെയും പേരില്‍ ഇന്ന് നടക്കുന്ന എല്ലാ അനാചാരങ്ങളെയും ശിര്‍ക്കുകളെയും തുറന്നുകാട്ടുന്നവരായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇക്കാര്യം വിമര്‍ശനവിധേയമായ മേല്‍ അല്‍ഇര്‍ശാദിലും അല്‍മുര്‍ശിദിലും തന്നെയുണ്ട്. അവ കണ്ട ഭാവം പോലും നടിക്കാതെയാണ് മുസ്‌ല്യാക്കന്മാരുടെ മേല്‍ കസര്‍ത്ത്. അതിനാല്‍. അത്തരം ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുകയാണ്. അത് വായനക്കാര്‍ മനസ്സിരുത്തി വായിക്കുക:

(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 145)




ഇതിന്റെ മലയാള രൂപം: എന്നാല്‍ റബീഉല്‍ അവ്വലില്‍ മൗലിദ് കഴിക്കുന്നത് മുസ്‌ലിമീങ്ങളുടെ സര്‍വ്വസാധാരണമായ ഒരു ആദത്തായി തീരുകയാല്‍ അത് കഴിവുള്ളവരുടെ മേല്‍ വാജിബോ സുന്നത്തോ ആയിട്ടുള്ള ഒരു ദീനിയായ അമലാണെന്നും അതിനെ ഉപേക്ഷിക്കുന്നവര്‍ തീര്‍ച്ചയായും ആക്ഷേപാര്‍ഹരാണെന്നും ജനങ്ങള്‍ പൊതുവെ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ അമലിന്റെ താരീഖും (ഇത് എന്നുമുതല്‍ ഉണ്ടായതാണെന്നും) ഇതിനെക്കുറിച്ച് ശറഇന്റെ ഉലമാക്കള്‍ പറഞ്ഞിട്ടുള്ള ഹുക്മും പൊതുജനങ്ങളെ അറിയിക്കുന്നത് ആവശ്യമാകയാല്‍ അവയെക്കുറിച്ച് അല്‍പം വിവരിക്കാം. അല്ലാഹുതആലാ നമുക്ക് എല്ലാവര്‍ക്കും ഹഖിനെ വെളിപ്പെടുത്തിത്തരികയും അതനുസരിച്ച് നടക്കുവാന്‍ തൗഫീഖ് നല്‍കുകയും ചെയ്യട്ടെ. ആമീന്‍” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 145)
ഈ ലേഖനംകൊണ്ട് എന്താണ് ലേഖകന്‍ (ഇ.കെ. മൗലവിയാണ് ലേഖകന്‍) ഉദ്ദേശിച്ചതെന്ന് ഈ വരികളില്‍ നിന്ന് വളരെ വ്യക്തമാണല്ലോ? തുടര്‍ന്ന് അദ്ദേഹം ഹിജ്‌റ 6-7 നൂറ്റാണ്ടില്‍ ജീവിച്ച മുളഫ്ഫര്‍ രാജാവാണ് ഇത് ആദ്യമായി ഉണ്ടാക്കിയത് എന്ന് സമര്‍ത്ഥിക്കുന്നുണ്ട്. തുടര്‍ന്ന് അതിന്റെ മതവിധി വിശദീകരിക്കുന്നത് നോക്കൂ: 



(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 146, 147)
ഇതിന്റെ മലയാള രൂപം: ഇനി ഇപ്രകാരമുള്ള മൗലിദിന്റെ കാര്യത്തില്‍ ഉലമാഉശ്ശര്‍അ് പറഞ്ഞിട്ടുള്ള ഹുക്മ് എന്താണെന്ന് ചിന്തിക്കാം. ഉലമാക്കളില്‍ ചിലര്‍ ഇത് മദ്മൂമത്തായ (ആക്ഷേപാര്‍ഹമായ) ബിദ്അത്താണെന്ന് പറഞ്ഞിരിക്കുന്നു. കാരണം, ഇത് ദീനില്‍ മശ്‌റൂഅ് (നിയമിക്കപ്പെട്ടത്) അല്ലാതിരിക്കവെ ഒരു മതാചാരമായി എന്നുമാത്രമല്ല, ഒരു ദീനിയായ ഇബാദത്തായി എണ്ണപ്പെടുന്നു. പൊതുജനങ്ങള്‍ ഇത് മശ്‌റൂആണെന്ന് വിചാരിച്ചുവരുന്നു. വേറെ ചില ഉലമാക്കള്‍ പറയുന്നത് ഇത് ഹസനത്തായ (നല്ലതായ) ബിദ്അത്താണെന്നാണ്.” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 146,147)
നോക്കൂ! എത്ര വ്യക്തമാണ് അവരുടെ നിലപാട്. ഇതെല്ലാം എഴുതിയിരിക്കുന്നത് മറ്റെവിടേയുമല്ല. മുസ്‌ല്യാക്കന്മാര്‍ സ്ഥിരമായി ഉദ്ധരിക്കുന്ന അതേ ലേഖനങ്ങളിലുളള വരികളാണ്. ഈ ലേഖനത്തിന്റെ പേരുതന്നെ താരീഖുല്‍ മൗലിദി വ ഹുക്മുഹു’ (മൗലിദാഘോഷത്തിന്റെ ചരിത്രവും വിധിയും) എന്നാണ്. ഈ ആഘോഷം നബി()യോ സ്വഹാബത്തോ മറ്റു സലഫുസ്സ്വാലിഹുകളോ നടത്തിയിട്ടില്ലെന്നും അത് ബിദ്അത്താണെന്നും സ്ഥാപിക്കുകയാണ് ആ ലേഖനത്തിന്റെ ഉദ്ദേശ്യവും. കാരണം, തുടര്‍ന്നുകൊണ്ടദ്ദേഹം ഇക്കാര്യം പണ്ഡിതന്മാരെ ഉദ്ധരിച്ചുകൊണ്ട് സമര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്. അതിപ്രകാരമാണ്:

(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 149)

ഇതിന്റെ മലയാള രൂപം: ഇബ്‌നുല്‍ഹാജില്‍ മാലികീ(റ) അവരുടെ മദ്ഖല്‍ എന്ന കിതാബില്‍ ഇങ്ങിനെ പറയുന്നു: ഹറാമോ മക്‌റൂഹോ ഖിലാഫുല്‍ ഔലയോ ആയ യാതൊരു സംഗീതവും വിനോദവും മറ്റും ഒന്നും കൂടാതെതന്നെ മൗലിദ് കഴിക്കുന്നതായാലും മൗലിദ് എന്ന നിയ്യത്തുകൊണ്ടുതന്നെ അത് ബിദ്അത്താകുന്നു. എന്തുകൊണ്ടെന്നാല്‍ അത് ദീനില്‍ ഏറ്റലാണ്. പൂര്‍വ്വികന്മാരായ സലഫീങ്ങളുടെ അമലില്‍ പെട്ടതല്ല. സലഫീങ്ങളോട് തുടരുന്നതാകുന്നു ഏറ്റവും നല്ലത്. എന്നുമാത്രമല്ല, അവരുടെ നടപടിക്ക് വിരോധമായി ഒരുനിയ്യത്ത്കൂടി ഏറ്റാതിരിക്കല്‍ ഏറ്റവും നിര്‍ബന്ധമായിട്ടുള്ളതാണ്. കാരണം, റസൂലുല്ലാഹി() തങ്ങളുടെ സുന്നത്തിനോട് തുടരുന്നതിലും നബിയേയും നബിയുടെ സുന്നത്തിനേയും തഅ്‌ളീം ചെയ്യുന്നതിലും ജനങ്ങളില്‍ നിന്ന് ഏറ്റവും അധികം ശ്രദ്ധയും ഉല്‍സാഹവുമുള്ളവര്‍ അവര്‍ (സലഫീങ്ങള്‍) തന്നെയായിരുന്നു. അവരില്‍നിന്ന് ഒരാളെങ്കിലും മൗലിദ് എന്ന നിയ്യത്തോടുകൂടി ഇങ്ങനെ ഒരു അമല്‍ ചെയ്തതായി നഖ്ല്‍ (റിപ്പോര്‍ട്ട്) ചെയ്യപ്പെട്ടിട്ടില്ല. നാം അവരുടെ പിന്‍ഗാമികളാണ്. അപ്പോള്‍ അവര്‍ക്ക് വിശാലമായിട്ടുള്ളത് നമുക്കും വിശാലമാകും.” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 149)
നോക്കൂ ഇത്ര വ്യക്തമായി എഴുതിയ ഒരു ലേഖനത്തെയാണ് മുസ്‌ലിയാക്കന്മാര്‍ കഷ്ണിച്ചെടുത്ത് തങ്ങള്‍ക്കനുകൂലമാക്കി ദുര്‍വ്യാഖ്യാനിക്കുന്നത്. നീതിബോധം അവരെ തൊട്ടുതീണ്ടിയിട്ടില്ലെന്ന് ഇതിലൂടെ വ്യക്തമായല്ലോ?

മാത്രമല്ല, ഈ ലേഖനത്തെ സംബന്ധിച്ച് പിന്നീട് ചില യാഥാസ്ഥിതികര്‍ സംശയങ്ങളുന്നയിച്ചപ്പോള്‍ അത് ബിദ്അത്താണെന്ന കാര്യം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചുകൊണ്ട് അതേ ലേഖകന്‍ തന്നെ മറുപടി കൊടുക്കുന്നത് കാണുക:
(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 4-5. പേജ്: 238)
ഇതിന്റെ മലയാള രൂപം: മൗലൂദ് എന്ന ഈ നടപടി സലഫുസ്സ്വാലിഹീങ്ങളാല്‍ ഏതൊരാളും ചെയ്യാത്തതാണെന്നും ശറഅ് അനുസരണം ഉള്ള ഒരു നടവടിയല്ലെന്നും മറ്റുമാണ്. എന്നാല്‍ ഞാന്‍ പറഞ്ഞിട്ടുള്ളത് ഖൈറുല്‍ഖുറൂനായ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളിലെ സലഫുസ്സ്വാലിഹീങ്ങളില്‍ ആരും ഈ മൗലിദടിയന്തരം കൊണ്ടാടിയിരുന്നില്ലെന്നാണ്. അതിന് ഞാന്‍ ശരിയായ രേഖയും കൊടുത്തിട്ടുണ്ട്. പോരെങ്കില്‍ ചുവടെ ഉദ്ധരിക്കുന്ന ഇബാറത്തു കൂടി ശ്രദ്ധയോടുകൂടി വായിക്കുക..” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 4-5. പേജ്: 238)

ശേഷം കുറെ പണ്ഡിതോദ്ധരണികള്‍ ഇതുസംബന്ധമായി നല്‍കിയതിനു ശേഷം അവസാനിപ്പിക്കുന്നതിങ്ങനെയാണ്:
(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 4-5. പേജ്: 239)

ഇതിന്റെ മലയാള രൂപം: ”…….മേല്‍ എഴുതിയ ഇബാറത്തുകളാല്‍ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളില്‍ മൗലിദ് കഴിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ലെന്ന് സൂര്യപ്രകാശം പോലെ തെളിഞ്ഞുവല്ലോ.

(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 4-5. പേജ്: 239)


തന്റെ ലേഖനത്തിന്റെ അവസാനഭാഗത്ത്, റബീഉല്‍അവ്വലിലും മറ്റും വലിയ പോരിശകല്‍പിച്ചുകൊണ്ട് പാരായണം ചെയ്യുന്ന മൗലിദ് കിതാബുകളെസംബന്ധിച്ചാണ്. അതിലുള്ള ളഈഫും (ദുര്‍ബ്ബലം) മൗളൂഉ(നിര്‍മ്മിതം) മായ ഹദീസുകളെ ആക്ഷേപിക്കുകയും ഇനി ശരിയായ വല്ല സംഭവങ്ങളും ഉണ്ടെങ്കില്‍തന്നെ അത് അറബിയിലാകയാല്‍ അത് ആര്‍ക്കും മനസ്സിലാകാതെ പോകുന്നതിനാല്‍ അതുകൊണ്ട് യാതൊരു ഫലവുമില്ലെന്നുമാണ്. പ്രസ്തുത വരികള്‍ കാണുക:

(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 153,154)


ഇതിന്റെ മലയാള രൂപം: എന്നാല്‍ ഇന്ന് പല മൗളൂആയ ഹദീസുകളാലും അടിസ്ഥാനമില്ലാത്ത രിവായത്തുകളാലും മറ്റു പല ഊഹങ്ങളായ വിവരങ്ങളാലും രൂപീകരിക്കപ്പെട്ട പല മൗലീദിന്റെ കിതാബുകളേയും കാണാം. മനാഖിബുകളില്‍ ളഈഫായ ഹദീസുകളെ എടുത്ത് വിവരിക്കല്‍ ജാഇസാണെന്നുള്ള ഖൗലിനെ പ്രമാണിച്ചായിരിക്കാം പലരും അങ്ങിനെ മൗലീദുകളെ നിര്‍മിച്ചിട്ടുള്ളത്. ഇങ്ങനെയുള്ള പല അസാധാരണ സംഭവങ്ങളേയും മറ്റും പറയുന്നതുകൊണ്ട് പൊതുജനങ്ങളുടെ ഹൃദയങ്ങളില്‍ വലിയ വികാരങ്ങളുണ്ടാകുമെന്നാണ് ആ മുഅല്ലിമീങ്ങള്‍ ധരിച്ചിട്ടുള്ളതെങ്കില്‍ കാര്യത്തിന്റെ കലാശം മറ്റുപ്രകാരത്തിലാണ്. ആവക ഊഹങ്ങളായ കഥകളില്‍ നിന്നും അനേകം ബിദ്അത്തുകള്‍ മുളച്ചുണ്ടാകുന്നുണ്ട്. ഇന്ന് കാണുന്ന പല ബിദ്അത്തുകള്‍ക്കും ഈവക കഥകള്‍ വളരെ സഹായമായിട്ടുണ്ടെന്ന് സമ്മതിക്കാതെ നിവര്‍ത്തിയില്ല. നബി() തങ്ങള്‍ക്കാണെങ്കില്‍ നാലോ നാല്‍പതോ മൗലീദുകളില്‍ പറഞ്ഞാലവസാനിക്കാത്ത മശ്ഹൂറും മുതവാത്തിറുമായ ഫളാഇലും മനാഖിബും ഉള്ള സ്ഥിതിക്ക് ളഈഫാത്തും മൗളൂആത്തും എടുത്തു വിവരിക്കേണ്ടതായ ആവശ്യമെന്താണ്. മൗലീദ് ഓതുമ്പോള്‍ തന്നെ ജനങ്ങള്‍ കാട്ടിക്കൂട്ടുന്ന ബിദ്അത്തുകള്‍ക്ക് കയ്യും കണക്കുമില്ല.” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 153,154) യാതൊരു വിശദീകരണത്തിന്റേയും ആവശ്യമില്ലാത്തവിധം ഇപ്പോള്‍ എല്ലാ സംശയങ്ങള്‍ക്കും പരിഹാരമായല്ലോ?

പിന്നീട് മുസ്‌ല്യാക്കന്മാര്‍ വെട്ടിമുറിച്ച് ഉദ്ധരിക്കാറുള്ളത് കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിദ്ധീകരിച്ചിരുന്ന അല്‍മുര്‍ശിദ്മാസികയാണ്. അതിനെക്കുറിച്ചും മുസ്‌ല്യാക്കന്മാരുന്നയിക്കുന്ന വിമര്‍ശനങ്ങള്‍ നേരത്തെ നാം കണ്ടുവല്ലോ? അതിനാല്‍ അതിലേയും ചില ഭാഗങ്ങള്‍ ഉദ്ധരിക്കാം. എന്നിട്ട് തീരുമാനിക്കുക അതും നബിദിനാഘോഷത്തിന് അനുകൂലമാണോ എതിരാണോ എന്ന്.


(അല്‍മുര്‍ശിദ്. 1355 റബീഉല്‍അവ്വല്‍. 1936 ജൂണ്‍. പുസ്തകം: 2 ലക്കം: 5. പേജ്: 7)



ഇതിന്റെ മലയാള രൂപം: എന്നാല്‍ ഈ മാസത്തെ നാം എങ്ങിനെ കൊണ്ടാടണം? നബി(സ) യുടെ നേരെ നമുക്കുള്ള ബഹുമാനത്തെ എങ്ങിനെ പ്രദര്‍ശിപ്പിക്കണം? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിന് മുമ്പായി ഇന്ന് നാം റബീഉല്‍ അവ്വല്‍ മാസത്തെ എങ്ങിനെ കൊണ്ടാടുന്നുവെന്നും നബിയോട് നമുക്കുള്ള ബഹുമാനത്തെ എങ്ങിനെ പ്രദര്‍ശിപ്പിച്ചുവരുന്നു എന്നും നമുക്ക് പരിശോധിക്കാം. റബീഉല്‍ അവ്വല്‍ മാസം വന്നാല്‍ വീടുതോറും മൗലൂദ് ഓതുന്ന സമ്പ്രദായമാണ് അനേകംകാലമായി നമ്മുടെ നാട്ടില്‍ നടന്നുവരുന്നത്. ഈ സമ്പ്രദായം കൊണ്ട് നബി() യുടെ ജീവചരിത്രം പഠിക്കുവാനോ തിരുമേനിയുടെ ചര്യകളെ അറിയുവാനോ സാധിക്കുന്നില്ല. മൗലിദുകളാകട്ടെ നമ്മളില്‍ അധികപേര്‍ക്കും അറിഞ്ഞുകൂടാത്ത അറബിഭാഷയിലാണ്. നബിയുടെ ശരിയായ ജീവചരിത്രം അവയില്‍ ഇല്ല എന്നുതന്നെ പറയാം. മിക്ക മൗലിദുകളിലും ജനനം വരെയുളള വിവരം മാത്രമായിരിക്കും. ചിലതില്‍ ജനനദിവസമുണ്ടായ അത്ഭുത സംഭവങ്ങളും ശൈശവകാലത്തെ ഏതാനും വിവരങ്ങളും ഉണ്ടായിരിക്കും. ബാക്കിയുള്ളത് ചില ഖിസ്സകളാണ്. ഖിസ്സകളില്‍ അധികവും അടിസ്ഥാന രഹിതങ്ങളെന്നുതന്നെ പറയാം. അത്തരത്തില്‍ അറബി ഭാഷയിലുള്ള മൗലിദ് മുക്രിയോ മുല്ലയോ വന്ന് ഒരു ഭാഗത്തിരുന്ന് ചൊല്ലിപ്പറഞ്ഞതുകൊണ്ട് എന്തൊരു ഫലമാണ് സിദ്ധിക്കുവാനുള്ളത്. മുല്ല ചൊല്ലുന്നത് എന്താണെന്ന് മുല്ലക്കുതന്നെ മനസ്സിലായിരിക്കയില്ല. ചൊല്ലിക്കുന്നവന്റെ സ്ഥിതിയും അതുതന്നെ. റബീഉല്‍ അവ്വല്‍ കൊണ്ടാടേണ്ടത് ഇങ്ങനെയാണോ? ഇതുകൊണ്ടാണോ നബിയോടുള്ള ബഹുമാനത്തെ പ്രദര്‍ശിപ്പിക്കേണ്ടത്? നബി(സ ) യോട് നമുക്കുള്ള ബഹുമാനത്തെ പ്രദര്‍ശിപ്പിക്കേണ്ടത് നബിയുടെ ചര്യകളേയും സന്ദേശങ്ങളേയും പഠിക്കുകയും തിരുമേനിയെ പിന്തുടരുകയും ചെയ്യുന്നതുകൊണ്ടാണ്. നബിയെ പിന്തുടരുന്നതുകൊണ്ടല്ലാതെ നാം അല്ലാഹുതആലയുടെ സ്‌നേഹത്തിന് പാത്രവാന്മാരായിത്തീരുന്നതല്ല.” (അല്‍മുര്‍ശിദ്. 1355 റബീഉല്‍അവ്വല്‍. 1936 ജൂണ്‍. പുസ്തകം: 2 ലക്കം: 5. പേജ്: 7)

വിമര്‍ശനവിധേയമായ മറ്റൊരു ലക്കം അല്‍മുര്‍ശിദിലെ വരികള്‍ ശ്രദ്ധിക്കുക:
(അല്‍മുര്‍ശിദ്. 1357 റബീഉല്‍അവ്വല്‍. 1938 മെയ്. പുസ്തകം: 4 ലക്കം: 1. പേജ്: 24, 25)


ഇതിന്റെ മലയാള രൂപം: നമ്മുടെ മൗലിദ് സദസ്സ് പരിഷ്‌കരിക്കേണ്ടിയിരിക്കുന്നു. സംഭവബഹുലങ്ങളാല്‍ നിബിഡീകൃതമായ നബിചരിത്രം ഉണ്ടായിരിക്കെ യാതൊരു അടിയും(അടിസ്ഥാനം) ഇല്ലാത്ത കള്ളക്കഥകളും കള്ള രിവായത്തുകളും പ്രചരിപ്പിക്കുവാന്‍ നമ്മുടെ ആലിമുകള്‍ തുനിയുന്നത് ഒട്ടും ശരിയല്ല. ഇന്ന് നാം സ്വീകരിച്ചിരിക്കുന്ന മൗലിദ് കിതാബില്‍ സ്വഹീഹായ യാതൊന്നും തന്നെ ഇല്ലെന്ന് ഞാന്‍ പറഞ്ഞാല്‍ അത് അതിശയോക്തിയാണെന്ന് ഒരു പക്ഷെ പലരും തെറ്റിദ്ധരിച്ചേക്കും. ഈ തെറ്റിദ്ധാരണക്ക് കാരണം നമ്മുടെ ഉലമാഇന്റെ മൗനാനുമതിയാകുന്നു. അവര്‍ സ്വഹീഹായ പ്രസ്താവനകള്‍ അടങ്ങിയിട്ടുള്ള കിതാബാണ് തയ്യാറാക്കിക്കൊടുക്കേണ്ടിയിരുന്നത്. അതവര്‍ ചെയ്തില്ല. ള്വഈഫും മൗളൂആത്തും തെര്യപ്പെടുത്തിക്കൊടുക്കേണ്ടിയിരുന്നു. അതും അവര്‍ ചെയ്തില്ല. ഇത്തരക്കാരാണോ മുസ്‌ലിം സമുദായത്തെ സ്വര്‍ഗത്തിലേക്ക് തെളിക്കുന്നത്? ഇവര്‍ സ്വര്‍ഗത്തിലേക്കല്ല നരകത്തിലേക്കാണ് മുസ്‌ലിംകളെ നയിക്കുന്നത് എന്ന ആശങ്കക്ക് ഇവിടെ ഇടമുണ്ട്. എന്തുകൊണ്ടെന്നാല്‍ ആ മൗലിദ് ഓതുന്നവരെ പറ്റി ഈ ആയത്ത് എന്ത് സൂചിപ്പിക്കുന്നു എന്ന് നോക്കുക:
വിവരമായി അറിഞ്ഞിട്ടില്ലാത്ത ചിലത് നിങ്ങള്‍ വായകൊണ്ട് പറഞ്ഞുവിടുന്നു എന്നിട്ട് അതെല്ലാം നിസ്സാരമാണെന്ന് ധരിക്കുകയും ചെയ്യുന്നു. അതാവട്ടെ അല്ലാഹുവിന്റെ പക്കല്‍ ഭയങ്കരമായതാകുന്നു.ഈ ആയത്ത് അവര്‍ ഓര്‍ത്തിട്ടുണ്ടോ? ഇത് ഓര്‍ത്തിരുന്നുവെങ്കില്‍ സകലരും അറിഞ്ഞതേ പറയൂ. ഉള്ളിലൊന്ന് വെച്ച് പുറത്ത് മറ്റൊന്ന് പറകയില്ല. ഇത് ഓര്‍ക്കാതെയായിരിക്കണം നമ്മുടെ ആലിമുകള്‍, മുസ്‌ല്യാന്മാര്‍ മൗലിദ് ഓതുന്നത്. അതിലുള്ളത് പറഞ്ഞുകൊടുക്കുന്നത് മൗളൂആത്തുകള്‍ (കെട്ടുകഥകള്‍) സൂചന നല്‍കാതെ ജനങ്ങളെ കേള്‍പ്പിക്കുന്നത്. എന്ത് ചെയ്യട്ടെ നമ്മുടെ ആലിമുകള്‍ വഴിപിഴച്ചുപോയി. എനി അല്ലാഹു തന്നെ അവരെ നേര്‍മാര്‍ഗത്തിലാക്കണം. അവര്‍ക്ക് സല്‍ബുദ്ധി നല്‍കണം. റഹ്മാനായ തമ്പുരാനേ ജനങ്ങളുടെ ആലിമുകള്‍ക്ക് സത്യം ഗ്രഹിപ്പിക്ക്, അത് തുറന്ന് പറയുവാനുള്ള ധൈര്യം നല്‍ക്. എന്നാലേ കപടതയില്ലാത്ത നിന്റെ സാധു അടിമകള്‍ക്ക് യഥാര്‍ത്ഥം അറിഞ്ഞു നടക്കുവാന്‍ സാധിക്കു. ഇഹ്ദിനസ്സ്വിറാത്തല്‍ മുസ്തഖീം
നമ്മുടെ ഇടയില്‍ വാഇളുകളാണ് (പ്രാസംഗികര്‍) അധികമായി അന്ധവിശ്വാസം പരത്തിയത്. അവര്‍ സ്വയംകൃതിയായ പല കള്ളക്കഥകളും രചിച്ചു. ജനങ്ങളില്‍ പ്രചരിപ്പിച്ചു. വാഇളീങ്ങളുടെ ഈ അന്ധവിശ്വാസ പ്രചരണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പണ്ടുകാലം മുതല്‍ക്കേ ഈശ്വരഭയംകൂടാതെ നടത്തിവരുന്ന ഒന്നാണ്.” (അല്‍മുര്‍ശിദ്. 1357 റബീഉല്‍അവ്വല്‍. 1938 മെയ്. പുസ്തകം: 4 ലക്കം: 1. പേജ്: 24, 25)
നബിദിന കാലത്ത് ഏറെ പുണ്യം കല്‍പിച്ച് ചൊല്ലുന്ന മങ്കൂസ്, ശര്‍റഫല്‍ അനാം മൗലീദുകളെയും സമൂഹത്തില്‍ പ്രചരിച്ച മറ്റു മാല-മൗലീദുകളേയുമാണ് ഇവിടെ തുറന്നുകാട്ടുന്നത്. അവ പ്രചരിപ്പിക്കുന്നത് ആരാണെന്നും അവര്‍ക്ക് അതിന്റെ പിന്നിലുള്ള ലക്ഷ്യമെന്താണെന്നും ഇതിലൂടെ വ്യക്തമാക്കുന്നു.
ഇതേ അല്‍മുര്‍ശിദിന്റെ തന്നെ മറ്റൊരു സ്ഥലത്ത് എഴുതി:

(അല്‍മുര്‍ശിദ്. 1357 റബീഉല്‍അവ്വല്‍. 1938 മെയ്. പുസ്തകം: 4 ലക്കം: 1. പേജ്: 26, 27)


ഇതിന്റെ മലയാള രൂപം: ഇനി നമുക്ക് മൗലിദ് കിതാബിനെ പറ്റി ചുരുങ്ങിയ ഒരു നിരൂപണം നടത്താം. ഞാന്‍ മുമ്പ് പറഞ്ഞതില്‍ നിന്നും, അതില്‍ വിവരിച്ച യാതൊരു രിവായത്തും സ്വഹീഹല്ല എന്ന് ഗ്രഹിച്ചിരിക്കുമല്ലോ? ….മങ്കൂസില്‍ ഉള്ള ആദം നബിയുടെ തവസ്സുല്‍, നൂഹ് നബിയുടെ ഇസ്തിഗാസ, ആമിനാ ബീവി മലക്കുകളെ കണ്ടത്, അമ്പിയാക്കന്മാര്‍ കടന്നുചെന്നത്, പേരിടുവാന്‍ കല്‍പിച്ചത്, കുന്‍തു നൂറന്‍ എന്ന ഹദീസ് ഇതെല്ലാം ളഈഫാകുന്നു. ചിലത് മൗളൂആകുന്നു. കഅ്ബുല്‍ അഹ്ബാറിന്റെ ഹദീസ് മൗളൂആകുന്നു. വറുവിയ അന്ന ആമിന റഅത്ത് എന്ന രിവായത്തും മൗളൂആകുന്നു. ഫാരിസിലെ തീക്കട്ട വിവരം മൗളൂആകുന്നു. യഹ്‌യബ്‌നു ഉര്‍വത്തിന്റെ പ്രസ്താവന ളഈഫാകുന്നു. ഉസ്മാനുബ്‌നു ഹുവൈറിന്റെയും അങ്ങിനെ തന്നെ. ഇബ്‌നു ഇസ്ഹാഖിന്റെ പ്രസ്താവനയും ളഈഫാകുന്നു. എന്നാല്‍ അത് നബി(സ്വ)തങ്ങളുടെ ഖിതാനിന്നായി വിളിച്ചുകൂട്ടിയ സദസ്സായിരുന്നു എന്നത് അല്‍പം നന്ന്. ആവിധത്തില്‍ ഹാകിം വിവരിച്ചിട്ടുണ്ട്. വലമ്മാ കാന വക്വ്തുള്ളുഹൂര്‍ എന്നത് മൗളൂആകുന്നു. അലിയ്യിബ്‌നു സൈദിന്റെ കഥ ശരിയോ തെറ്റൊ എന്ന് നമുക്ക് തീരുമാനിക്കാവുന്നതല്ല. അദ്ദേഹം സംഭവം ആരോട് പറഞ്ഞു എന്ന് നോക്കേണ്ടതുണ്ട്. ഇനി, മങ്കൂസിന്റെ ഗ്രന്ഥകര്‍ത്താവ് ആരാണ്, അദ്ദേഹം എവിടെനിന്നാണ് എടുത്തത് എന്നും അറിയണം. ഇപ്പോള്‍ നിങ്ങള്‍ക്കറിയാം മങ്കൂസ് ഓതുന്നത് കള്ളങ്ങള്‍ ഉരുവിടലാണ് എന്ന്. അത് ആലിമുകള്‍ ചെയ്യുന്നത് മഹാപാപമാണ് എന്ന്. അവരറിയാതെ ചെയ്തുപോയതാണെങ്കില്‍, ഞങ്ങള്‍ ആ വിഷയത്തില്‍ ആലിമല്ലായിരുന്നു എന്ന് അവര്‍ ജനങ്ങളെ തെര്യപ്പെടുത്തണം. എനി നമുക്ക് മേല്‍ പ്രസ്താവിച്ച വിഷയങ്ങളെ സംബന്ധിച്ച് തന്നെ ഒന്നുകൂടി കൂലങ്കശമായി പരിശോധിക്കാം. അവ ബുഖാരിയിലോ മുസ്‌ലിമിലോ ഉണ്ടോ? ഇല്ല. മറ്റു സ്വിഹാഹുകളിലുണ്ടോ? അതിലുമില്ല. ചില ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് ളഈഫുമാകുന്നു. അവകളില്‍ സ്വഹീഹാണെന്ന് പറഞ്ഞ യാതൊരു ഹദീസും സ്വിഹാഹില്‍ എനിക്ക് കാണുവാന്‍ സാധിച്ചിട്ടില്ല. അവകളില്‍ കാണിച്ച ളഈഫായ അഥവാ മൗളൂആയ രിവായത്തുകളില്‍ മിക്കതും ദലാഇലുന്നുബൂവത്തി ലിഅബീനഈമില്‍ ഇസ്ഫഹാനി, ഖസാഇസുന്നുബുവ്വത്തില്‍ കുബ്‌റാ (സുയൂത്വി) കിതാബുബ്‌നുല്‍ അസാകിര്‍, കന്‍സുല്‍ഉമ്മാല്‍ മുതലായ കിതാബുകളിലുള്ളതാണ്. ആ കിതാബുകളില്‍ വളരെ കള്ള രിവായത്തുകളും ളഈഫുകളും സ്ഥലംപിടിച്ചിട്ടുണ്ട്.” (അല്‍മുര്‍ശിദ്. 1357 റബീഉല്‍അവ്വല്‍. 1938 മെയ്. പുസ്തകം: 4 ലക്കം: 1. പേജ്: 26, 27) എത്ര വ്യക്തമാണ് വിഷയം. ഇനിയും കാര്യങ്ങള്‍ മനസ്സിലാക്കാതെ തട്ടിപ്പ് നടത്തുന്നവരുടെ സ്ഥിതി അതിദയനീയം തന്നെ!
പിന്നെ, വിമര്‍ശകര്‍ ഉന്നയിക്കാറുള്ളത് അല്‍മനാര്‍ മാസികയും നബിദിനാഘോഷത്തെ അംഗീകരിച്ചിട്ടുണ്ട് എന്നാണ്. അതിനവര്‍ തെളിവാക്കാറുള്ളത് അല്‍മനാര്‍ റബീഉല്‍അവ്വല്‍ വിശേഷാല്‍പ്രതിഎന്ന പേരില്‍ പുറത്തിറക്കിയ പതിപ്പാണ്. യഥാര്‍ത്ഥത്തില്‍ അതും നേരത്തെ അല്‍മുര്‍ശിദിന്റേയും അല്‍ഇര്‍ഷാദിന്റേയും കാര്യത്തില്‍ കണ്ടതിനേക്കാള്‍ ദയനീയമായ തട്ടിപ്പുതന്നെയാണ്.
എന്നാല്‍, ആ പറഞ്ഞതുപോലെ അല്‍മനാല്‍ മാസിക അക്കാലത്ത് റബീഉല്‍അവ്വല്‍ മാസത്തില്‍ സ്‌പെഷ്യല്‍ പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷെ അത് നബിദിനാഘോഷമെന്ന ബിദ്അത്തിനെ സ്ഥാപിക്കാനായിരുന്നില്ല. പ്രത്യുത ഖണ്ഡിക്കാന്‍ വേണ്ടിയായിരുന്നു. ഉദാഹരണമായി, ആരോപണവിധേയമായ അല്‍മനാര്‍ റബീഉല്‍അവ്വല്‍ വിശേഷാല്‍പ്രതിയിലെ ഒരു ഭാഗം കാണുക:


(അല്‍മനാര്‍ റബീഉല്‍അവ്വല്‍ വിശേഷാല്‍പ്രതി. 1381 റബീഉല്‍അവ്വല്‍ 23. പേജ്: 202)




റബീഉല്‍അവ്വല്‍ എന്ന തലക്കെട്ടില്‍ 1953 ല്‍ പുറത്തിറങ്ങിയ അല്‍മനാറില്‍ കൊടുത്ത എഡിറ്റോറിയലിലെ ചില ഭാഗങ്ങള്‍ ശ്രദ്ധിക്കുക:

(അല്‍മനാര്‍ 1953. ഡിസംബര്‍ 5. പു:5, ല: 15-16. പേജ്: 1,2)


ചുരുക്കത്തില്‍, നബിദിനാഘോഷം ഇസ്‌ലാമിന് പരിചയമില്ലാത്ത പുത്തനാചാരമാണെന്നും അതിന്റെ പേരില്‍ നടക്കുന്ന മൗലീദുകളില്‍ ശിര്‍ക്കും കുഫ്‌റും കള്ളക്കഥകളുമുണ്ടെന്നും തുറന്നുകാണിക്കുകയാണ് മുന്‍കാല മുജാഹിദ് നേതാക്കള്‍ ചെയ്തിരുന്നതെന്ന് ഇത്രയും ഉദ്ധരിച്ച അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ തന്നെ വ്യക്തമായല്ലോ? എന്നാല്‍, ഇത്തരം വരികള്‍ മറച്ചുവെച്ചുകൊണ്ടാണ് അതേ ലേഖനങ്ങളില്‍ തന്നെ വന്ന ചില പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍നിന്നടര്‍ത്തിയെടുത്തും ചിതലതെല്ലാം വക്രീകരിച്ചും തല്‍പരകക്ഷികള്‍ അവതരിപ്പിക്കാറുള്ളത്! അത് തികച്ചും അനീതി മാത്രമാണെന്ന് വായനക്കാര്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുമല്ലോ?
യഥാര്‍ത്ഥത്തില്‍, അവര്‍ ചെയ്തിരുന്നത് ഇത്തരം അനാചാരങ്ങളെ എല്ലാ അര്‍ത്ഥത്തിലും തുറന്നുകാട്ടുക തന്നെയായിരുന്നു. അതിനുവേണ്ടി ആ കാലത്ത് നബിദിന സദസ്സ്എന്ന പേരിലായിരുന്നു ആളുകളെ സംഘടിപ്പിച്ചിരുന്നത് എന്നത് ശരിയാണ്. അതുപോലെതന്നെയാണ് നബിദിന പതിപ്പുകള്‍ പ്രസിദ്ധീകരിച്ചിരുന്നതും. കാരണം, പൊതുജന മനസ്സില്‍ ആഴത്തില്‍ വേരോടുകയും അതാണ് മതം, അതിലപ്പുറം മറ്റൊന്നുമില്ല എന്ന് തെറ്റിദ്ധരിക്കുകയും ചെയ്ത ഇത്തരം അനാചാരങ്ങളെ ആ കാലത്ത് അങ്ങനെ മാത്രമേ നേരിടാന്‍ കഴിഞ്ഞിരുന്നുള്ളൂ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അതിലപ്പുറം ഇന്ന് നടക്കുംപോലെ നബിദിന റാലി നടത്താനോ നേര്‍ച്ച കഴിക്കാനോ മൗലീദ് പാരായണം ചെയ്യാനോ അനുബന്ധമായ മറ്റു അനാചാരങ്ങള്‍ക്കോ അവരാരും നേതൃത്വം കൊടുത്തിട്ടില്ല. അതിനുവേണ്ടി ആയത്തുകളും ഹദീസുകളും ദുര്‍വ്യാഖ്യാനിച്ചിട്ടുമില്ല.
ഇതെല്ലാം പറയുമ്പോഴും നാം നേരത്തെ ഫറഞ്ഞ കാര്യങ്ങള്‍ വിസ്മരിക്കരുത്. അഥവാ, അവരുടെ വാക്കുകളിലും വരികളിലും തെറ്റായ പലതും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അല്ല; ഉണ്ട്. പക്ഷെ അതെല്ലാം, അവരുടെ മുന്‍കാല സാഹചര്യങ്ങളും പശ്ചാത്തലവും പരിഗണിച്ച് മാത്രം വിലയിരുത്തേണ്ടവയാണ്.
ഇനി പറയൂ! നബിദിനദാഘോഷം അനാചാരമാണെന്ന് ഇത്ര വ്യക്തമായും കൃത്യമായും സമര്‍ത്ഥിച്ച മുന്‍കാല മുജാഹിദ് പണ്ഡിതന്മാരെക്കുറിച്ചും പ്രസിദ്ധീകരണങ്ങളെക്കുറിച്ചുമാണോ അവര്‍ ഈ അനാചാരത്തിന്റെ വക്താക്കളായിരുന്നെന്ന് ആരോപിക്കുന്നത്? പരലോകത്തെ മറന്നുപോകരുതെന്ന് മാത്രമേ അത്തരമാളുകളോട് വീണ്ടും നമുക്ക് പറയാനുള്ളൂ!

കടപ്പാട് : ഇസ്ലാഹ്  മാസിക