Monday 12 October 2015

മനുഷ്യരേ , നമ്മളെല്ലാം ഒന്നാണ്

മനുഷ്യരേ , നമ്മളെല്ലാം ഒന്നാണ്


അതേ പ്രിയപ്പെട്ട സഹോദരങ്ങളേ, നമ്മളെല്ലാം ഒന്നാണ് . ഒരു പിതാവില്‍നിന്നും ഒരു മാതാവില്‍നിന്നും പെറ്റ് പെരുകിയുണ്ടായ സന്തതിപരമ്പരകളാണ് . 
ചില സ്വാര്‍ത്ഥന്‍മാരായ പണ്ടിത - പുരോഹിതന്‍മാരും മേലാളന്മാരുമാണ് പണത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി നമ്മെ ഭിന്നിപ്പിച്ചത്. ആ തിരിച്ചറിവുണ്ടായാല്‍ മനുഷ്യര്‍ക്കിടയില്‍ തമ്മിലടിയുണ്ടാവില്ല ,
അസഹിഷ്ണുത ഉണ്ടാവില്ല.
മനുഷ്യന്‍ നാല്‍ക്കാലിയല്ല ,
മനുഷ്യന്‍ ചിന്തയും ബുദ്ധിയും ഉള്ളവനാണ് –
മനനം ചെയ്യേണ്ടവനാണ് മനുഷ്യന്‍
മനനം ചെയ്തുകൊണ്ട് നന്മയുടെ പക്ഷത്ത് നില്‍ക്കുമ്പോഴാണ് മനുഷ്യന്‍ മനുഷ്യനാവുന്നത് - ഇല്ലെങ്കില്‍ അവന്‍ മൃഗതുല്യനാണ് ......... 
ഒരുവേള മൃഗങ്ങളേക്കാള്‍ അധ:പ്പതിച്ചവനാണ് ..

പ്രിയ സഹോദരാ ...നീ ചിന്തിക്കുന്നില്ലേ....

പ്രിയപ്പെട്ട സഹോദരാ ...
എന്‍റെ വീട്ടില്‍ ഞാന്‍ വളര്‍ത്തുന്ന, ഞാന്‍ പുല്ലും വൈക്കോലും കാടിയും നല്‍കുന്ന ഞാന്‍ കയറിട്ട് കെട്ടിയിടുന്ന പശുവോ ആടോ എരുമയോ എന്‍റെ ദൈവമായി ഞാന്‍ വിശ്വസിക്കുന്നില്ല. അത് എന്‍റെ സ്വാതന്ത്ര്യമാണല്ലോ..

എന്‍റെ അയല്‍വാസിയായ, എന്‍റെ  പ്രിയപ്പെട്ടവനായ നിനക്ക് പശുവിനെയോ സര്‍പ്പത്തെയോ നിങ്ങളുടെ മഹത്തുക്കളുടെ ശവകുടീര-ജാറങ്ങളെയോ പുണ്യമരങ്ങളെയോ മറ്റ് ആരാധ്യരേയോ ദൈവമായി വിശ്വസിക്കാം. അത് നിന്‍റെ സ്വാതന്ത്ര്യമാണ്. എന്നാല്‍ എന്‍റെ ദൈവം.; എന്നെയും നിന്നെയും സൃഷ്ടിച്ച , നമ്മുടെ മുതുമുത്തച്ചന്മാരെ സൃഷ്ടിച്ച ശ്രീരാമനെയും ശ്രീ കൃഷ്ണനെയും മുഹമ്മത് നബിയേയും യേശുവിനെയും മൊയ്തീന്‍ശൈഖിനെയും സൃഷ്ടിച്ച , അവര്‍ക്ക് മുന്പ് അവരുടെയൊക്കെ മാതാപിതാക്കളേയും സൃഷ്ടിച്ച ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ട്ടിച്ച ഏകനായ ജഗനിയന്താവായ ആ സ്രഷ്ടാവാണ്.
അവനെ മാത്രമേ ഞാന്‍ ആരാധിക്കുകയുള്ളൂ.. അവനെ മാത്രമേ ദൈവമായി ഞാന്‍ അംഗീകരിക്കുകയുള്ളൂ... 

നമ്മളെല്ലാം ബുദ്ധിയും ചിന്തയും ഉള്ള മനുഷ്യരാണ്...
നമ്മളെന്ത് കഴിക്കണം എന്ന് തീരുമാനിക്കേണ്ടതും കല്‍പ്പിക്കേണ്ടതും മറ്റൊരാളല്ല.
അത്തരമൊരവസ്ഥ മനുഷ്യര്‍ക്കുണ്ടാവാന്‍ പാടില്ല...

നമ്മുടെ വീടുകളില്‍ വളര്‍ത്തുന്ന ജന്തുമൃഗങ്ങള്‍ വൈക്കോല്‍ പിണ്ണാക്ക് തുടങ്ങി എന്തൊക്കെ തിന്നണം എന്ന് തീരുമാനിക്കുന്നപോലെ ചിന്തയും ബുദ്ധിയുമുള്ള മനുഷ്യരെ കണക്കാക്കുന്നത് മനുഷ്യത്വമാണോ... ഒരിക്കലുമല്ല
അത് കാടത്തമാണ്. കാട്ടാളത്തമാണ് ...

പ്രിയ സഹോദരാ ..... 

ഇന്നലെ വരെ നിന്‍റെകൂടെ കളിച്ചുവളര്‍ന്ന നിന്‍റെ അയല്‍വാസി ഇന്ന് നിന്‍റെ ശത്രുവായത് എന്ത്കൊണ്ട്..? അലമുറയിട്ട് കൊണ്ട് അവന്‍റെ മക്കളുംഭാര്യയും അവന്‍റെവൃദ്ധയായ ഉമ്മയും നിലവിളിക്കുമ്പോള്‍ ........

അവന്‍റെ പൈസകൊണ്ട് അവന്‍ വാങ്ങിയ ഭക്ഷണം കഴിച്ചതിന്‍റെ പേരില്‍ അവനെ പച്ചക്ക് കൊലചെയ്യാന്‍ നിന്നെ പ്രേരിപ്പിച്ചത് ആ മൃഗീയതയാണ്...

ആരാണ്  സഹോദരാ നിന്നെ മാറ്റി മറിക്കുന്നത്..??

നിന്നെ സ്രഷ്ടിച്ച് പരിപാലിക്കുന്നവനായ ആ ദൈവമാണോ..?
അല്ല. അല്ലേയല്ല.........

നമ്മെയെല്ലാം സൃഷ്ടിച്ച ആ ദൈവം കാരുണ്യവാനാണ്. അവന്‍ നീതി ചെയ്യുന്നവനാണ് . നീതിമാന്മാരെ ഇഷ്ട്ടപ്പെടുന്നവനാണ്..
മറ്റ്‌ ജീവികളെക്കാള്‍ ഔന്നത്യവുംവിശേഷബുദ്ധിയുംനല്‍കി മനുഷ്യരെ സൃഷ്ടിച്ച ആ ദൈവം ഒരിക്കലും അനീതി ചെയ്യുന്നവനല്ല. അനീതിചെയ്യുന്നവരെ അവനൊരിക്കലും ഇഷ്ട്ടപ്പെടുകയില്ല..
അവന്‍ കാരുണ്യവാനാണ്‌..
ഈ ലോകത്ത് നമ്മള്‍ക്ക് വേണ്ടതെല്ലാം ഒരുക്കി വെള്ളവുംവായുവും മരങ്ങളും ചെടികളും മലകളും നദികളും ഉണ്ടാക്കി വേണ്ട സൌകര്യങ്ങള്‍ ഉണ്ടാക്കിത്തന്നവനാണവന്‍........... അതിന്‍റെ വിലയറിയണോ...

ഏതെങ്കിലും  ആശുപത്രിയില്‍ പോയാല്‍ മതി...
ചിലര്‍ക്ക് കിഡ്നിയില്ല..... കിഡ്നി തരുമോ...? എത്ര ലക്ഷം വേണമെങ്കിലും തരാം
ചിലര്‍ക്ക് കണ്ണില്ല ............ എത്ര ലക്ഷം വേണമെങ്കിലും തരാം
ചിലര്‍ക്ക് ശ്വസിക്കാന്‍ പറ്റുന്നില്ല .... ഓക്സിജന്‍ സിലിണ്ടര്‍ വെച്ച് പൈസ കൊടുത്ത് ശ്വസിക്കുന്നു..
ചിലര്‍ക്ക് ഭക്ഷണവും വെള്ളവും ഇറങ്ങുന്നില്ല ... ഗ്ലൂക്കോസ് കേറ്റുകയാണ്..
വേറെചിലര്‍ക്ക് മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ കഴിയുന്നില്ല ... എല്ലാം ട്യൂബിലൂടെയാണ്
................. 

പ്രിയ സഹോദരാ .... നമ്മള്‍ എന്ത്കൊണ്ട് ചിന്തിക്കുന്നില്ല
ഇതൊക്കെ നമ്മള്‍ക്ക് ഫ്രീയായി ജനിക്കുമ്പോള്‍തന്നെ നല്‍കിയ ആ സ്രഷ്ടാവിനേക്കാള്‍ വലിയ കാരുണ്യവാന്‍ ആരാണുള്ളത്..? നീചോദിക്കാതെതന്നെ നിന്‍റെ ശരീരത്തില്‍ ഒരിക്കലും കണക്കാക്കാന്‍ പറ്റാത്തത്ര കോടിക്കണക്കിന് വിലയുള്ള ഈ സംവിധാനങ്ങളും സാഹചര്യങ്ങളും സൌജന്യമായി നിനക്ക് നല്‍കിയ ആ സ്രഷ്ടാവ് നെ എന്നിട്ടും നീ എന്ത് കൊണ്ട് മനസ്സിലാക്കിയില്ല...

ഒരു മണിക്കൂര്‍ ഓക്സിജന്‍ സിലിണ്ടര്‍ വഴി ശ്വസിച്ഛതിന് പതിനായിരങ്ങള്‍ ഫീസായി നല്‍കുന്ന സഹോദരാ ......... നീ ചോദിക്കാതെ തന്നെ നിന്‍റെ ശരീരത്തില്‍ ഒരിക്കലും കണക്കാക്കാന്‍ പറ്റാത്തത്ര കോടിക്കണക്കിന് വിലയുള്ള അവയവങ്ങളും സംവിധാനങ്ങളും സാഹചര്യങ്ങളും സൌജന്യമായി നിനക്ക് നല്‍കിയ ആ സ്രഷ്ടാവിന് എന്താണ് നീ ഫീസായി നല്‍കുന്നത്..? എങ്ങിനെയാണ് നീ നന്ദി പ്രകടിപ്പിച്ചത്...

നീ അവനെ മറന്നുവോ..? അതോ നിന്നെ മറന്നുവോ..? നീ നിന്‍റെ സ്വന്തം ശരീരത്തിലേക്ക് നോക്കി ചിന്തിക്ക്.... ഇതെല്ലാം ആര് തന്നു..? കണ്ണ് തുറന്നുകൊണ്ട് ചിന്തിക്ക് സഹോദരാ... നിന്‍റെ മുന്നില്‍ കാണുന്ന പ്രകൃതിയിലേക്കൊന്ന്‍ നോക്ക് സഹോദരാ......... അവിടെയൊക്കെ നിനക്ക് നിന്‍റെ സ്രഷ്ടാവായ കാരുണ്യവാനായ ആ ദൈവത്തെ മനസ്സിലാക്കാന്‍ കഴിയും

അതെ സഹോദരാ ... ആ സ്രഷ്ടാവിനെ മനസ്സിലാക്കുക........
ഒരു ദിവസം നാമെല്ലാം മരിക്കും... നമ്മുടെ സ്വത്ത് വാഹനം മക്കള്‍ മാതാപിതാക്കള്‍ നമ്മുടെ ഇണ... അങ്ങനെ സകലതും വിട്ടെറിഞ്ഞുകൊണ്ട് ഒരു ദിനം യാത്രയാവും......... മയ്യിത്തായി .... ജീവന്‍ പോയി ... മരിച്ചു...
അവിടെ തീരുന്നുണ്ടോ...

ഇല്ല............. പരലോകം വരാനുണ്ട്.. ഈലോകത്ത് എത്രയോ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്ത് മരിച്ചുപോയ മനുഷ്യരില്ലേ... അവര്‍ക്കെല്ലാം വേണ്ട പരിഗണനയും പ്രതിഫലവും ഈലോകത്ത് നിന്ന് കൊടുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ...? ഇല്ല........ ഈലോകത്ത് എത്രയോ ഭീകരമായ നാശമുണ്ടാക്കിയ ചീത്തയായ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് മരിച്ചുപോയ മനുഷ്യരില്ലേ. പതിനായിരങ്ങള്‍ കൊലചെയ്യപ്പെട്ടില്ലേ... പീഡിപ്പിക്കപ്പെട്ടില്ലേ... അവര്‍ക്കെല്ലാംവേണ്ട ശിക്ഷകള്‍ ഈ ലോകത്ത് നിന്ന് ലഭിച്ചുവോ...? ഇല്ല.. . 

അതെ സഹോദരാ,  നന്മചെയ്തവര്‍ക്ക് നന്മയേറിയ പ്രതിഫലങ്ങളും തിന്മചെയ്തവര്‍ക്ക് അവരര്‍ഹിക്കുന്ന ശിക്ഷയും കൃത്യമായി നല്‍കുന്ന ഒരുലോകം വരാനുണ്ട്... ആ ലോകത്ത് വിധികല്‍പ്പിക്കുന്നവന്‍ ഏകനായ നമ്മുടെയെല്ലാം സ്രഷ്ടാവായ ആ ദൈവമാണ്.. അതിനാല്‍ അവനെ അറിയുക .. 

അവനെ അറിയുമ്പോള്‍ നീ നിന്നെ മനസ്സിലാക്കും നിന്‍റെ ബാധ്യതകള്‍ മനസ്സിലാക്കും.. നീ ആര്‍ക്കാണ് നന്ദി രേഖപ്പെടുത്തേണ്ടത് എന്ന് നീ അറിയും..
അപ്പോള്‍ നീ നിന്നെ സ്നേഹിക്കും നിന്‍റെ അയല്‍ക്കാരനേയും ബന്ധുക്കളെയും നാടിനെയും നാട്ടുകാരേയും സ്നേഹിക്കും.. ലോകത്തുള്ള മുഴുവന്‍ മനുഷ്യരേയും നീ സ്നേഹിക്കും ഈ ലോകത്ത് നിനക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നീ അറിയും . അതിനെല്ലാം ആരോടാണ് നീ നന്ദി ചെയ്യേണ്ടത് എന്നും നീ അറിയും... അവിടെ നീ നന്മയേറിയ ഒരു മനുഷ്യനായിരിക്കും.......


by.

പി കെ എം ബഷീര്‍. എരമംഗലം 

No comments:

Post a Comment