Thursday 22 October 2015

അസ് ഹാബുല്‍ കഹ്ഫിന്റെ ചരിത്രം ജാറം കെട്ടാനുള്ള തെളിവോ ..?



അസ് ഹാബുല്‍ കഹ്ഫിന്റെ ചരിത്രം 
ജാറം കെട്ടാനുള്ള തെളിവോ ..? 
മുസ്ലിയാക്കന്മാരുടെ തട്ടിപ്പുകള്‍ പിടികൂടുന്നു:
================================
ബിസ്മില്ലാഹ് ..

അസ്സലാമു അലൈകും..

പ്രിയ സഹോദരന്മാരെ ,


നമ്മള്‍ ഏത് വിഷയത്തിലും ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട വിഷയമുണ്ട് . വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങി 1400 കൊല്ല ങ്ങള്‍ക്ക് ശേഷം ജീവിക്കുന്നവരാണ് നമ്മള്‍ . അഭിപ്രായവും സ്വാതന്ത്ര്യവും ഉള്ള ജീവികളായ മനുഷ്യരായ നമുക്കിടയില്‍ അതുകൊണ്ട് തന്നെ ഒരു പാട് അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിട്ടുണ്ട് . എന്‍റെ കാലശേഷം നിങ്ങളില്‍ ഒരുപാട് അഭിപ്രായ ഭിന്നതകള്‍ ഉണ്ടാവും എന്ന് തന്നെയാണ് നബി (സ) പഠിപ്പിച്ചത് . അപ്പോഴെന്ത് ചെയ്യണമെന്നുള്ള പരിഹാരവും .നബി(സ)നിര്‍ദേശിച്ചിട്ടുണ്ട്


فإنه من يعش منكم بعدي فسيرى اختلافاً كثيراً ، فعليكم بسنتي وسنة الخلفاء المهديين الراشدين، تمسكوا بها وعضوا عليها بالنواجذ ، وإياكم ومحدثات الأمور ، فإن كل محدثة بدعة وكل بدعة ضلالة " رواه أبو داود (4607) والترمذي (2676) وابن ماجة (43) والدارمي (96) وأحمد (17142) "

നിങ്ങളുടെ കൂട്ടത്തിൽ എനിക്കുശേഷം ജീവിക്കുന്നവർ ഒരുപാട് ഭിന്നതകൾ കാണാനിരിക്കുന്നു. അപ്പോൾ നിങ്ങൾ എന്റെയും എനിക്ക് ശേഷമുള്ള സച്ചരിതരും സൻമാർഗികളുമായ അനുയായികളുടേയും ചര്യ മുറുകെ പിടിക്കുക. നിങ്ങൾ അത് അണപ്പല്ലുപയോഗിച്ച് കടിച്ച് പിടിക്കുക. പുതുതായി വരുന്ന ആചാരങ്ങളെ നിങ്ങൾ കരുതിയിരിക്കുക കാരണം മുഴുവൻ ബിദ്അത്തുകളും വഴികേടിലാകുന്നു. -


അല്ലാഹു പറയുന്നത് കാണുക:


فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا ۖ وَّإِن تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍ ۖ فَسَيَكْفِيكَهُمُ اللَّـهُ ۚ وَهُوَ السَّمِيعُ الْعَلِيمُ ﴿١٣٧﴾ [2:137]
നിങ്ങള്‍ (സഹാബത്ത് ) ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.
അതേ . നബി(സ)യില്‍നിന്നും ഒന്നാമതായി നേര്‍ക്ക്നെരെ ദീന്‍ കേട്ട് പഠിച്ച് മനസ്സിലാക്കിയ സ്വഹാബത്തിന്‍റെ വിശ്വാസമാണ് നമ്മള്‍പിന്‍പറ്റേണ്ടത്. അതിലാണ് സന്മാര്‍ഗ്ഗമുള്ളത്.


قال رسول الله صلى الله عليه وسلم وَإِنَّ بَنِي إِسْرَائِيلَ افْتَرَقَتْ عَلَى اثْنَتَيْنِ وَسَبْعِينَ فِرْقَةً وَتَفْتَرِقُ أُمَّتِي عَلَى ثَلَاثٍ وَسَبْعِينَ مِلَّةً ، كُلُّهُمْ فِي النَّارِ إِلَّا مِلَّةً وَاحِدَةً قَالُوا : وَمَنْ هِيَ يَا رَسُولَ اللَّهِ ؟ قَالَ : مَا أَنَا عَلَيْهِ وَأَصْحَابِي
അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു : ഇസ്രായീല്യര്‍ 7 2 കക്ഷികളായി ഭിന്നിച്ചു . എന്നാല്‍ എന്റെ ഉമ്മത്ത്‌ 7 3 കക്ഷികളായി ഭിന്നിക്കും . അവരില്‍ ഒന്നൊഴികെ മറ്റുള്ള കക്ഷികളെല്ലാം നരകത്തിലാണ് . അവര്‍ (സഹാബത്ത് ) ചോദിച്ചു . അല്ലാഹുവിന്റെ റസൂലേ , അതാരാണ് .? അവിടുന്ന് പറഞ്ഞു. ഞാനും എന്റെ സഹാബത്തും ഏതൊന്നിലാണോ അതില്‍ നിലകൊള്ളുന്നവരാണവര്‍

മുകളില്‍ സൂചിപ്പിച്ച അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞ ആയത്തും റസൂല്‍ (സ) പഠിപ്പിച്ച ഹദീസുകളും ഏതു വിഷയത്തിലും നമുക്ക് മാനദണ്ഡമായി അളവുകോലായി സ്വീകരിക്കാവുന്നതാണ് ... നബി (സ)യില്‍ നിന്നും ഒന്നാമതായി ദീന്‍ പഠിച്ച നബി (സ)യുടെ സ്വഹാബത്ത് ആ കാര്യം വിശ്വസിച്ചിട്ടുണ്ടോ .ചെയ്തിട്ടുണ്ടോ എങ്കില്‍ നമുക്ക് സ്വീകരിക്കാം ... ഇല്ലേ അത് ബിദ് അത്താണ് ........ ഇസ്തിഗാസ - ജാറം കെട്ടല്‍ . ആണ്ട് നേര്‍ച്ച അടിയന്തിരം സ്വലാത്ത് മാമാങ്കം +++++ എല്ലാം നമ്മള്‍ ഈ അളവ് കോല്‍ വെച്ച് അഹങ്കാരമില്ലാതെ പഠിക്കൂ ..പരിശോധിക്കൂ നിങ്ങള്‍ക്ക് കൃത്യമായ വെളിച്ചം ലഭിക്കും

സൂറത്തുല്‍ കഹ്ഫില്‍ ഗുഹാവാസികളുടെ ചരിത്രം പറയുന്ന ഭാഗം :

وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوا أَنَّ وَعْدَ اللَّـهِ حَقٌّ وَأَنَّ السَّاعَةَ لَا رَيْبَ فِيهَا إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا ابْنُوا عَلَيْهِم بُنْيَانًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا ﴿٢١﴾ [18:21]

അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്നും, അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവര്‍ (ജനങ്ങള്‍) മനസ്സിലാക്കുവാന്‍ വേണ്ടി നാം അവരെ (ഗുഹാവാസികളെ) കണ്ടെത്താന്‍ അപ്രകാരം അവസരം നല്‍കി. അവര്‍ അന്യോന്യം അവരുടെ (ഗുഹാവാസികളുടെ) കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അവര്‍ (ഒരു വിഭാഗം) പറഞ്ഞു: നിങ്ങള്‍ അവരുടെ മേല്‍ ഒരു കെട്ടിടം നിര്‍മിക്കുക-അവരുടെ രക്ഷിതാവ് അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ- അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.
XXXXXX XXXXXXXX


ഇവിടെ ചിലര്‍ പള്ളിക്കുള്ളില്‍ ജാറം കെട്ടാന്‍ ഈ ആയത്താണ് തെളിവ് പറയുന്നത്.. എന്താണ് മറുപടി ..?

അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിക്കുന്നു : ഹദീസ് കാണുക :

بَاب النَّهْيِ عَنْ بِنَاءِ الْمَسَاجِدِ عَلَى الْقُبُورِ وَاتِّخَاذِ الصُّوَرِ فِيهَا وَالنَّهْيِ عَنْ اتِّخَاذِ الْقُبُورِ مَسَاجِدَ

528 وَحَدَّثَنِي زُهَيْرُ بْنُ حَرْبٍ حَدَّثَنَا يَحْيَى بْنُ سَعِيدٍ حَدَّثَنَا هِشَامٌ أَخْبَرَنِي أَبِي عَنْ عَائِشَةَ أَنَّ أُمَّ حَبِيبَةَ وَأُمَّ سَلَمَةَ ذَكَرَتَا كَنِيسَةً رَأَيْنَهَا بِالْحَبَشَةِ فِيهَا تَصَاوِيرُ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ أُولَئِكِ إِذَا كَانَ فِيهِمْ الرَّجُلُ الصَّالِحُ فَمَاتَ بَنَوْا عَلَى قَبْرِهِ مَسْجِدًاوَصَوَّرُوا فِيهِ تِلْكِ الصُّوَرَ أُولَئِكِ شِرَارُ الْخَلْقِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ
56) ആയിശ(റ) നിവേദനം: അബ്സീനിയായിലെ കനീസയില്‍ ഉമ്മു ഹബീബയും ഉമ്മു സലമ:(റ) യും കണ്ട ചില രൂപങ്ങളെക്കുറിച്ച് അവര്‍ പറഞ്ഞപ്പോള്‍ തിരുമേനി(സ) അരുളി: അക്കൂട്ടരില്‍പ്പെട്ട ഒരു നല്ല മനുഷ്യന്‍ മരണമടഞ്ഞാല്‍ അയാളുടെ ഖബറിന്മല്‍ അവര്‍ പള്ളി പണിയും. എന്നിട്ട് അതില്‍ ആ സ്വലിഹീങ്ങളുടെരൂപങ്ങള്‍ ഉണ്ടാക്കി വെക്കും അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ അടുത്ത് ഏറ്റവും ദുഷ്ടന്മാര്‍ ഇവരത്രെ. (ബുഖാരി. 1. 8. 419) മുസ്ലിം 528

حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ وَعَمْرٌو النَّاقِدُ قَالَا حَدَّثَنَا وَكِيعٌ حَدَّثَنَا هِشَامُ بْنُ عُرْوَةَعَنْ أَبِيهِ عَنْ عَائِشَةَ أَنَّهُمْ تَذَاكَرُوا عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي مَرَضِهِ فَذَكَرَتْ أُمُّ سَلَمَةَ وَأُمُّ حَبِيبَةَ كَنِيسَةً ثُمَّ ذَكَرَ نَحْوَهُ حَدَّثَنَا أَبُو كُرَيْبٍحَدَّثَنَا أَبُو مُعَاوِيَةَ حَدَّثَنَا هِشَامٌ عَنْ أَبِيهِ عَنْ عَائِشَةَ قَالَتْ ذَكَرْنَ أَزْوَاجُ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَنِيسَةً رَأَيْنَهَا بِأَرْضِ الْحَبَشَةِ يُقَالُ لَهَا مَارِيَةُ بِمِثْلِ حَدِيثِهِمْ

صحيح مسلم » كتاب المساجد ومواضع الصلاة » باب النهي عن بناء المساجد على القبور واتخاذ الصور فيها والنهي عن اتخاذ القبور مساجد
-529 حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ وَعَمْرٌو النَّاقِدُ قَالَا حَدَّثَنَا هَاشِمُ بْنُ الْقَاسِمِ حَدَّثَنَا شَيْبَانُ عَنْ هِلَالِ بْنِ أَبِي حُمَيْدٍ عَنْ عُرْوَةَ بْنِ الزُّبَيْرِ عَنْ عَائِشَةَ قَالَتْ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي مَرَضِهِ الَّذِي لَمْ يَقُمْ مِنْهُ لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ قَالَتْ فَلَوْلَا ذَاكَ أُبْرِزَ قَبْرُهُ غَيْرَ أَنَّهُ خُشِيَ أَنْ يُتَّخَذَ مَسْجِدًا وَفِي رِوَايَةِ ابْنِ أَبِي شَيْبَةَ وَلَوْلَا ذَاكَ لَمْ يَذْكُرْ قَالَتْ


ആയിശ(റ) നിവേദനം: നബി(സ) മരണപ്പെട്ടതായ രോഗത്തില്‍ പറഞ്ഞു. ജൂതന്മാരെയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിക്കട്ടെ. അവര്‍ അവരുടെ നബിമാരുടെ ഖബറുകള്‍ പ്രാര്‍ത്ഥനാ സ്ഥലങ്ങളാക്കി. ആയിശ പറയുന്നു: ആളുകള്‍ പ്രാര്‍ത്ഥനാകേന്ദ്രങ്ങളാക്കുമെന്നു ഭയമില്ലായിരുന്നെങ്കില്‍ അവര്‍ (സഹാബി വര്യന്മാര്‍) നബി(സ)യുടെ ഖബര്‍ വെളിയിലെവിടെയെങ്കിലും ആക്കിയേനെ. അതു വല്ല കാലത്തും ജനങ്ങള്‍ പ്രാര്‍ത്ഥനാകേന്ദ്രങ്ങള്‍ (പള്ളികള്‍) ആക്കിക്കളയുമോ എന്ന് എനിക്ക് ഇപ്പോഴും ഭയമുണ്ട്. (ബുഖാരി. 2. 23. 414 മുസ്ലിം 529 )

ആയിശ(റ) നിവേദനം: നബി(സ) മരണപ്പെട്ട രോഗത്തില്‍ ഇപ്രകാരം അരുളി: ജൂത-ക്രൈസ്തവരെ അല്ലാഹു ശപിക്കട്ടെ. അവര്‍ അവരുടെ പ്രവാചകന്മാരുടെ ഖബറുകള്‍ പ്രാര്‍ത്ഥനാ കേന്ദ്രമാക്കി. നബി(സ)യുടെ ആ ഉണര്‍ത്തല്‍ ഇല്ലായിരുന്നെങ്കില്‍ അവിടുത്തെ ഖബര്‍ പൊതു സ്ഥലത്ത് ആക്കുമായിരുന്നു. എന്നിട്ടും ഏതെങ്കിലും കാലത്ത് അവിടുത്തെ ഖബര്‍ പ്രാര്‍ത്ഥനാ സ്ഥലമാക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. (ബുഖാരി. 2. 23. 472)


530 حَدَّثَنَا هَارُونُ بْنُ سَعِيدٍ الْأَيْلِيُّ حَدَّثَنَا ابْنُ وَهْبٍ أَخْبَرَنِي يُونُسُ وَمَالِكٌ عَنْ ابْنِ شِهَابٍ حَدَّثَنِي سَعِيدُ بْنُ الْمُسَيَّبِ أَنَّ أَبَا هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَاتَلَ اللَّهُ الْيَهُودَ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ


നബി(സ) പറഞ്ഞു: യഹൂദികളെഅല്ലാഹുനശിപ്പിക്കട്ടെ അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ പള്ളികളാക്കി. സ്വഹീഹ് മുസ്ലിം: 530


531وَحَدَّثَنِي هَارُونُ بْنُ سَعِيدٍ الْأَيْلِيُّ وَحَرْمَلَةُ بْنُ يَحْيَى قَالَ حَرْمَلَةُ أَخْبَرَنَا وَقَالَ هَارُونُ حَدَّثَنَا ابْنُ وَهْبٍ أَخْبَرَنِي يُونُسُ عَنْ ابْنِ شِهَابٍ أَخْبَرَنِيعُبَيْدُ اللَّهِ بْنُ عَبْدِ اللَّهِ أَنَّ عَائِشَةَ وَعَبْدَ اللَّهِ بْنَ عَبَّاسٍ قَالَا لَمَّا نُزِلَ بِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ فَإِذَا اغْتَمَّ كَشَفَهَا عَنْ وَجْهِهِ فَقَالَ وَهُوَ كَذَلِكَ لَعْنَةُ اللَّهِ عَلَى الْيَهُودِ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ يُحَذِّرُ مِثْلَ مَا صَنَعُوا

ആയിഷ(റ), അബ്ദുല്ലാഹിബ്നു അബ്ബാസ്‌(റ) എന്നിവര്‍ നിവേദനം: നബി(സ) തന്റെ മരണം ആസന്നമായ സന്ദര്‍ഭത്തില്‍ ഒരു തട്ടം മുഖത്തിടുകയും വിഷമം തോന്നുമ്പോള്‍ അത് മുഖത്തുനിന്നും നീക്കം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു . അന്നേരം നബി(സ) പറഞ്ഞു : ക്രിസ്ത്യാനികള്‍ക്കും യഹൂദികള്‍ക്കും മേല്‍ അല്ലാഹുവിന്റെ ശാപം . അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ പള്ളികളാക്കി. അവരെ അനുകരിക്കരുതെന്നു തന്ടെ അനുചരന്മാര്‍ക്കു താക്കീത്‌ നല്‍കുകയായിരുന്നു നബി(സ)യുടെ ഉദ്ദേശം . (സ്വഹീഹ് മുസ്ലിം 531)

532 قَالَ حَدَّثَنِي جُنْدَبٌ قَالَ سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَبْلَ أَنْ يَمُوتَ بِخَمْسٍ وَهُوَ يَقُولُ إِنِّي أَبْرَأُ إِلَى اللَّهِ أَنْ يَكُونَ لِي مِنْكُمْ خَلِيلٌ فَإِنَّ اللَّهَ تَعَالَى قَدْ اتَّخَذَنِي خَلِيلًا كَمَا اتَّخَذَ إِبْرَاهِيمَ خَلِيلًا وَلَوْ كُنْتُ مُتَّخِذًا مِنْ أُمَّتِي خَلِيلًا لَاتَّخَذْتُ أَبَا بَكْرٍ خَلِيلًا أَلَا وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ أَلَا فَلَا تَتَّخِذُوا الْقُبُورَ مَسَاجِدَ إِنِّي أَنْهَاكُمْ عَنْ ذَلِكَ



ജുന്‍ദുബ് (റ) നിവേദനം : നബി(സ) മരിക്കുന്നതിനുഅഞ്ചുദിവസംമുന്‍പ്ഇപ്രകാരംപറയുന്നതായിഞാന്‍കേട്ടിട്ടുണ്ട് .......... അറിയുക . നിങ്ങളുടെ മുന്കഴിഞ്ഞുപോയവര്‍അ വരുടെ അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകളെ പള്ളികളാക്കാറുണ്ടായിരുന്നു . ശ്രദ്ധിക്കുക. എന്നാല്‍ നിങ്ങള്‍ ഖബ്‌റുകളെ പള്ളികളാക്കരുത്. നിശ്ചയമായും ഞാന്‍ അതില്‍ നിന്നും നിങ്ങളെ വിലക്കുന്നു. ( സ്വഹീഹ് മുസ്ലിം : ഹദീസ്‌നമ്പര്‍ 532 )


Ibn Rajab-Fathul Bari

മഹാന്മാരുടെ ഖബറുകള്‍ പള്ളികളാക്കുന്നതിനെ കുറിച്ച് ഇമാം ഇബ്നുറജബ്അല്‍ ഹമ്പലി (റ) സൂറത്ത്കഹ്ഫിലെ അസ്ഹാബുല്‍കഹ്ഫിന്‍റെ ചരിത്രം തെളിവാക്കി വിശദീകരിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ കിതാബായ ഫതഹുല്‍ബാരിയില്‍ പറയുന്നത് കാണുക ::



الكتاب: فتح الباري شرح صحيح البخاري
المؤلف: زين الدين عبد الرحمن بن أحمد بن رجب بن الحسن، السَلامي، البغدادي، ثم الدمشقي، الحنبلي (المتوفى: 795هـ)

48 باب
هل تنبش قبور مشركي الجاهلية، ويتخذ مكانها مساجد
لقول النبي صَلَّى اللهُ عَلَيْهِ وَسَلَّمَ: لعن الله اليهود؛ اتخذوا قبور أنبيائهم مساجد
وما يكره من الصلاة في القبور
ورأى عمر أنس بن مالك يصلي عند قبر، فقال: القبر القبر، ولم يأمره بالإعاده.
مقصود البخاري بهذا الباب: كراهة الصلاة بين القبور واليها، واستدل لذلك بان اتخاذ القبور مساجد ليس هو من شريعة الإسلام، بل من عمل اليهود، وقد لعنهم النبي - صَلَّى اللهُ عَلَيْهِ وَسَلَّمَ - على ذلك. وقد خرج البخاري هذا الحديث فيما تقدم، وسيأتي قريبا - أن شاء الله تعالى.
وقد دل القران على مثل ما دل عليه هذا الحديث، وهو قول الله عز وجل في قصة أصحاب الكهف: {قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِداً] { الكهف: 12] ، فجعل اتخاذ القبور على المساجد من فعل أهل الغَلَبة على الأمور، وذلك يُشعِرُ بأن مستنده القهر والغلبة واتباع الهوى، وأنه ليس من فعل أهل العلم والفضل المتبعين لما انزل الله على رسله من الهدى.


അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകളെ പള്ളികളാക്കാറുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്കും യഹൂദികള്‍ക്കും അല്ലാഹുവിന്റെ ശാപം ഉണ്ടാവട്ടെ എന്ന ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഇബ്നുറജബ്(റ) ഫതഹുല്‍ ബാരിയില്‍ പറയുന്നു: ഈ ഹദീസില്‍ അറിയിച്ചതായ അതേ വിഷയം വിശുദ്ധ ഖുര്‍ആനിലും രേഖപ്പെടുത്തിയിട്ടുണ്ട്.അതായത്( സൂറത്ത് കഹ്ഫിലെ ) അസ്ഹാബുല്‍ കഹ്ഫിന്റെചരിത്രം വിവരിക്കുന്ന
...قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا ﴿٢١﴾
..അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.[18:21]എന്നഈആയത്തിലൂടെയും അല്ലാഹു അറിയിച്ചിട്ടുണ്ട്.

ഖബറുകളുടെ മേല്‍ പള്ളിയെടുക്കുക എന്നത് കാര്യങ്ങളില്‍ അതിര് കടന്നവരുടെ-സ്വേചാധിപതികളുടെ പ്രവര്‍ത്തനത്തില്‍ പെട്ടതാണ് . ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകുന്നതിന്റെ അടിസ്ഥാനമായഉറവിടകേന്ദ്രം സേച്ചാധിപത്യവും അതിര് കവിയലും സ്വാര്‍ത്ഥതാല്പ്പര്യങ്ങളെ പിന്‍പറ്റലുമാണെന്ന് അത് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

ഇത്തരംകാര്യങ്ങള്‍ ഒരിക്കലും തന്നെ അല്ലാഹു അവന്‍റെ ദൂതന്മാരിലൂടെ ഇറക്കിയ സന്മാര്‍ഗ്ഗത്തിന്റെ മഹത്വമുള്‍ക്കൊണ്ടവരുടെയും അറിവുള്ളരായ പണ്ഡിതന്മാരുടെയും പ്രവര്‍ത്തനങ്ങളില്‍ പെട്ടതല്ല.



RoohulMaani: Imaam Aaloosi ഇമാം ആലൂസി അദ്ദേഹത്തിന്‍റെ തഫ്സീര്‍ റൂഹുല്‍ മ ആനിയില്‍ പറയുന്നു :

وَقَرَأَ الْحَسَنُ وَعِيسَى الثَّقَفِيُّ: «غُلِبُوا» بِضَمِّ الْغَيْنِ وَكَسْرِ اللَّامِ عَلَى أَنَّ الْفِعْلَ مَبْنِيٌّ لِلْمَفْعُولِ، وَوُجِّهَ بِذَلِكَ بِأَنَّ طَائِفَةً مِنَ الْمُؤْمِنِينَ الْمُعْثِرِينَ أَرَادَتْ أَنْ لَا يُبْنَى عَلَيْهِمْ شَيْءٌ وَلَا يُتَعَرَّضَ لِمَوْضِعِهِمْ، وَطَائِفَةٌ أُخْرَى مِنْهُمْ أَرَادَتِ الْبِنَاءَ وَأَنْ لَا يُطْمَسَ الْكَهْفُ فَلَمْ يُمْكِنْ لِلطَّائِفَةِ الْأُولَى مَنْعُهَا وَوَجَدَتْ نَفْسَهَا مَغْلُوبَةً فَقَالَتْ: إِنْ كَانَ بُنْيَانٌ وَلَا بُدَّ فَلَنَتَّخِذَنَّ عَلَيْهِمْ مَسْجِدًا.

هَذَا وَاسْتُدِلَّ بِالْآيَةِ عَلَى جَوَازِ الْبِنَاءِ عَلَى قُبُورِ الصُّلَحَاءِ وَاتِّخَاذِ مَسْجِدٍ عَلَيْهَا وَجَوَازِ الصَّلَاةِ فِي ذَلِكَ، وَمِمَّنْ ذَكَرَ ذَلِكَ الشِّهَابُ الْخَفَاجِيُّ فِي حَوَاشِيهِ عَلَى الْبَيْضَاوِيِّ وَهُوَ قَوْلٌ بَاطِلٌ عَاطِلٌ فَاسِدٌ كَاسِدٌ.

തഫ്സീര്‍ റൂഹുല്‍ മആനിയില്‍ ഇമാം ആലൂസി(റ ) പറയുന്നു: ഈ ആയത്തിന്‍റെ അടിസ്ഥാനത്തില്‍ ചിലര്‍ സ്വാലിഹീങ്ങളുടെ ഖബറിന്മേല്‍ പള്ളിയുണ്ടാക്കുന്നത് അനുവദനീയമാണ് എന്ന് തെളിവ് പറയുകയുണ്ടായി . ബൈളാവിയുടെഹാശിയ എഴുതിയ ശിഹാബുല്‍ ഖഫാജി അതില്‍ പെട്ട ആളാണ്‌ . എന്നാലാ അഭിപ്രായം ഒരിക്കലും ശരിയായതല്ല.ബാതിലാണ് , മോശമായതാണ്,


: തഫ്സീര്‍ Ibn Kathir ഈ വിഷയത്തില്‍ പറയുന്നത് കാണുക:

حَكَى ابْنُ جَرِيرٍ فِي الْقَائِلِينَ ذَلِكَ قَوْلَيْنِ: أَحَدُهُمَا: إِنَّهُمُ الْمُسْلِمُونَ مِنْهُمْ. وَالثَّانِي: أَهْلُ الشِّرْكِ مِنْهُمْ، فَاللَّهُ أَعْلَمُ
وَالظَّاهِرُ أَنَّ الَّذِينَ قَالُوا ذَلِكَ هُمْ أَصْحَابُ الْكَلِمَةِ وَالنُّفُوذِ. وَلَكِنْ هَلْ هُمْ مَحْمُودُونَ أَمْ لَا؟ فِيهِ نَظَرٌ؛ لِأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ" يُحَذِّرُ مَا فَعَلُوا. وَقَدْ رُوِّينَا عَنْ أَمِيرِ الْمُؤْمِنِينَ عُمَرَ بْنِ الْخَطَّابِ، رَضِيَ اللَّهُ عَنْهُ، أَنَّهُ لَمَّا وَجَدَ قَبْرَ دَانْيَالَ فِي زَمَانِهِ بِالْعِرَاقِ، أَمَرَ أَنْ يُخْفَى عَنِ النَّاسِ، وَأَنْ تُدْفَنَ تِلْكَ الرُّقْعَةُ الَّتِي وَجَدُوهَا عِنْدَهُ، فِيهَا شَيْءٌ مِنَ الْمَلَاحِمِ وَغَيْرِهَا.

ഇമാം ഇബ്നു കസീര്‍(റ) അദ്ദേഹത്തിന്‍റെ തഫ്സീറില്‍ ഇമാം ത്വബരിയുടെ ഈ വിഷയത്തിലുള്ള രണ്ടഭിപ്രായങ്ങളും രേഖപ്പെടുത്തുന്നു.
ഒന്ന് : അവരില്‍പെട്ട മുസ്ലിമീങ്ങളാണ്.
രണ്ട്: അവരില്‍പെട്ട മുശ്രിക്കീങ്ങളാണ്.

എന്നിട്ടദ്ദേഹം പറയുന്നു: കലിമ ചൊല്ലിയ ആളുകളാണ് എന്നാണ് പ്രത്യക്ഷത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. എന്നാലിവര്‍ നല്ലവരായ ആളുകളാണ് എന്ന് പറയാന്‍ പറ്റുമോ..? അത് പരിശോധിക്കേണ്ടതാണ്. കാരണം
"لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ يُحَذِّرُ مَا فَعَلُوا

അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകളെ പള്ളികളാക്കാറുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്കും യഹൂദികള്‍ക്കും അല്ലാഹുവിന്റെ ശാപം ഉണ്ടാവട്ടെ , എന്ന് നബി (സ) പറഞ്ഞിരിക്കുന്നു. ആ യഹൂദി നസാറാക്കളുടെ അത്തരം ആചാരങ്ങള്‍ എന്‍റെ ഉമ്മത്ത്‌ അനുകരിക്കരുത് എന്ന നബി (സ)യുടെ മുന്നറിയിപ്പ് കൂടി നോക്കുമ്പോള്‍ പള്ളിയുണ്ടാക്കാം എന്ന് പറഞ്ഞ ആ ആളുകള്‍ ഒരിക്കലും പുകഴ്ത്തപ്പെടേണ്ട നല്ല മനുഷ്യരല്ല എന്ന് മനസ്സിലാക്കാം എന്നാണ് ഇമാം ഇബ്നു കസീര്‍ ഇവിടെ സൂചിപ്പിക്കുന്നത്) വീണ്ടും ഇബ്നു കസീര്‍ (റ) തന്‍റെ വാദം സ്ഥാപിക്കാന്‍ തെളിവുദ്ധരിക്കുന്നു .

وَقَدْ رُوِّينَا عَنْ أَمِيرِ الْمُؤْمِنِينَ عُمَرَ بْنِ الْخَطَّابِ، رَضِيَ اللَّهُ عَنْهُ، أَنَّهُ لَمَّا وَجَدَ قَبْرَ دَانْيَالَ فِي زَمَانِهِ بِالْعِرَاقِ، أَمَرَ أَنْ يُخْفَى عَنِ النَّاسِ، وَأَنْ تُدْفَنَ تِلْكَ الرُّقْعَةُ الَّتِي وَجَدُوهَا عِنْدَهُ، فِيهَا شَيْءٌ مِنَ الْمَلَاحِمِ وَغَيْرِهَا.


മാത്രമല്ല ഉമര്‍ (റ)വിനെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന , ഉമര്‍ (റ) ഭരണകാലത്ത് ഇറാക്ക് കീഴടക്കിയപ്പോള്‍ അവിടെ കണ്ട ഡാനിയേല്‍ (അ)യുടെ ഖബര്‍ ജനങ്ങളില്‍ നിന്നും മറച്ചു വെക്കാന്‍ ഉമര്‍ (റ) കല്‍പ്പന നല്‍കിയ സംഭവം
ഇതെല്ലാം മനസ്സിലാക്കുമ്പോള്‍ അസ്ഹാബുല്‍ കഹ്ഫിന്റെ ഖബറിന്മേല്‍ പള്ളിയുണ്ടാക്കാം എന്ന് പറഞ്ഞ ആ ആളുകള്‍ ഒരിക്കലും പുകഴ്ത്തപ്പെടേണ്ട നല്ല മനുഷ്യരല്ല എന്നാണ് ഇമാം ഇബ്നു കസീര്‍ (റ) ഇവിടെ സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാം

( ഇറാക്കില്‍ അന്നുണ്ടായിരുന്ന യഹൂദികളും നസാറാക്കളും ഡാനിയേല്‍ എന്ന പുണ്യപുരുഷനോട്‌ മഴ കിട്ടാന്‍ വേണ്ടി തേടിയിരുന്നു. )

ആ മയ്യിത്താണ് ജനങ്ങളില്‍ നിന്നും മറച്ചു വെക്കാന്‍ നബി (സ)യില്‍ നിന്നും നേര്‍ക്ക് നേരെ ദീന്‍ പഠിച്ച ഉമര്‍ ബിന്‍ ഖത്താബ് (റ) കല്‍പ്പന നല്‍കിയത് . രാത്രി ആരുമറിയാതെ നിരവധി ഖബറുകള്‍ കുഴിച്ച് അതിലൊന്നില്‍ ഡാനിയേല്‍ എന്നവരുടെ മയ്യിത്ത് മറമാടി. (അല്‍ബിദായ വന്നിഹായ )


ജാറം കെട്ടാന്‍ വേണ്ടി മുസ്ലിയാക്കന്മാര്‍ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് വരുന്ന തെളിവുകളുടെ ദുര്‍ബലത എത്രമാത്രം ഉണ്ട് എന്നത് പ്രിയപ്പെട്ടവരേ മനസ്സിലാക്കുക .

ഇനിയും ഈ വിഷയത്തില്‍ മഹാന്മാരായ ഇമാമീങ്ങളുടെ തഫ്സീറുകളില്‍ വന്ന കാര്യങ്ങള്‍ നിരവധി നമുക്ക് തെളിവുകളായി നമുക്ക് ഉദ്ധരിക്കാന്‍ സാധിക്കും ...
ഈ ലേഖനം നീളും എന്നതിനാല്‍ തല്‍ക്കാലം ഈ വിഷയം ഇവിടെ നിര്‍ത്തുകയാണ് ..

സത്യം മനസ്സിലാക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ .... ആമീന്‍

Monday 12 October 2015

മനുഷ്യരേ , നമ്മളെല്ലാം ഒന്നാണ്

മനുഷ്യരേ , നമ്മളെല്ലാം ഒന്നാണ്


അതേ പ്രിയപ്പെട്ട സഹോദരങ്ങളേ, നമ്മളെല്ലാം ഒന്നാണ് . ഒരു പിതാവില്‍നിന്നും ഒരു മാതാവില്‍നിന്നും പെറ്റ് പെരുകിയുണ്ടായ സന്തതിപരമ്പരകളാണ് . 
ചില സ്വാര്‍ത്ഥന്‍മാരായ പണ്ടിത - പുരോഹിതന്‍മാരും മേലാളന്മാരുമാണ് പണത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി നമ്മെ ഭിന്നിപ്പിച്ചത്. ആ തിരിച്ചറിവുണ്ടായാല്‍ മനുഷ്യര്‍ക്കിടയില്‍ തമ്മിലടിയുണ്ടാവില്ല ,
അസഹിഷ്ണുത ഉണ്ടാവില്ല.
മനുഷ്യന്‍ നാല്‍ക്കാലിയല്ല ,
മനുഷ്യന്‍ ചിന്തയും ബുദ്ധിയും ഉള്ളവനാണ് –
മനനം ചെയ്യേണ്ടവനാണ് മനുഷ്യന്‍
മനനം ചെയ്തുകൊണ്ട് നന്മയുടെ പക്ഷത്ത് നില്‍ക്കുമ്പോഴാണ് മനുഷ്യന്‍ മനുഷ്യനാവുന്നത് - ഇല്ലെങ്കില്‍ അവന്‍ മൃഗതുല്യനാണ് ......... 
ഒരുവേള മൃഗങ്ങളേക്കാള്‍ അധ:പ്പതിച്ചവനാണ് ..

പ്രിയ സഹോദരാ ...നീ ചിന്തിക്കുന്നില്ലേ....

പ്രിയപ്പെട്ട സഹോദരാ ...
എന്‍റെ വീട്ടില്‍ ഞാന്‍ വളര്‍ത്തുന്ന, ഞാന്‍ പുല്ലും വൈക്കോലും കാടിയും നല്‍കുന്ന ഞാന്‍ കയറിട്ട് കെട്ടിയിടുന്ന പശുവോ ആടോ എരുമയോ എന്‍റെ ദൈവമായി ഞാന്‍ വിശ്വസിക്കുന്നില്ല. അത് എന്‍റെ സ്വാതന്ത്ര്യമാണല്ലോ..

എന്‍റെ അയല്‍വാസിയായ, എന്‍റെ  പ്രിയപ്പെട്ടവനായ നിനക്ക് പശുവിനെയോ സര്‍പ്പത്തെയോ നിങ്ങളുടെ മഹത്തുക്കളുടെ ശവകുടീര-ജാറങ്ങളെയോ പുണ്യമരങ്ങളെയോ മറ്റ് ആരാധ്യരേയോ ദൈവമായി വിശ്വസിക്കാം. അത് നിന്‍റെ സ്വാതന്ത്ര്യമാണ്. എന്നാല്‍ എന്‍റെ ദൈവം.; എന്നെയും നിന്നെയും സൃഷ്ടിച്ച , നമ്മുടെ മുതുമുത്തച്ചന്മാരെ സൃഷ്ടിച്ച ശ്രീരാമനെയും ശ്രീ കൃഷ്ണനെയും മുഹമ്മത് നബിയേയും യേശുവിനെയും മൊയ്തീന്‍ശൈഖിനെയും സൃഷ്ടിച്ച , അവര്‍ക്ക് മുന്പ് അവരുടെയൊക്കെ മാതാപിതാക്കളേയും സൃഷ്ടിച്ച ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ട്ടിച്ച ഏകനായ ജഗനിയന്താവായ ആ സ്രഷ്ടാവാണ്.
അവനെ മാത്രമേ ഞാന്‍ ആരാധിക്കുകയുള്ളൂ.. അവനെ മാത്രമേ ദൈവമായി ഞാന്‍ അംഗീകരിക്കുകയുള്ളൂ... 

നമ്മളെല്ലാം ബുദ്ധിയും ചിന്തയും ഉള്ള മനുഷ്യരാണ്...
നമ്മളെന്ത് കഴിക്കണം എന്ന് തീരുമാനിക്കേണ്ടതും കല്‍പ്പിക്കേണ്ടതും മറ്റൊരാളല്ല.
അത്തരമൊരവസ്ഥ മനുഷ്യര്‍ക്കുണ്ടാവാന്‍ പാടില്ല...

നമ്മുടെ വീടുകളില്‍ വളര്‍ത്തുന്ന ജന്തുമൃഗങ്ങള്‍ വൈക്കോല്‍ പിണ്ണാക്ക് തുടങ്ങി എന്തൊക്കെ തിന്നണം എന്ന് തീരുമാനിക്കുന്നപോലെ ചിന്തയും ബുദ്ധിയുമുള്ള മനുഷ്യരെ കണക്കാക്കുന്നത് മനുഷ്യത്വമാണോ... ഒരിക്കലുമല്ല
അത് കാടത്തമാണ്. കാട്ടാളത്തമാണ് ...

പ്രിയ സഹോദരാ ..... 

ഇന്നലെ വരെ നിന്‍റെകൂടെ കളിച്ചുവളര്‍ന്ന നിന്‍റെ അയല്‍വാസി ഇന്ന് നിന്‍റെ ശത്രുവായത് എന്ത്കൊണ്ട്..? അലമുറയിട്ട് കൊണ്ട് അവന്‍റെ മക്കളുംഭാര്യയും അവന്‍റെവൃദ്ധയായ ഉമ്മയും നിലവിളിക്കുമ്പോള്‍ ........

അവന്‍റെ പൈസകൊണ്ട് അവന്‍ വാങ്ങിയ ഭക്ഷണം കഴിച്ചതിന്‍റെ പേരില്‍ അവനെ പച്ചക്ക് കൊലചെയ്യാന്‍ നിന്നെ പ്രേരിപ്പിച്ചത് ആ മൃഗീയതയാണ്...

ആരാണ്  സഹോദരാ നിന്നെ മാറ്റി മറിക്കുന്നത്..??

നിന്നെ സ്രഷ്ടിച്ച് പരിപാലിക്കുന്നവനായ ആ ദൈവമാണോ..?
അല്ല. അല്ലേയല്ല.........

നമ്മെയെല്ലാം സൃഷ്ടിച്ച ആ ദൈവം കാരുണ്യവാനാണ്. അവന്‍ നീതി ചെയ്യുന്നവനാണ് . നീതിമാന്മാരെ ഇഷ്ട്ടപ്പെടുന്നവനാണ്..
മറ്റ്‌ ജീവികളെക്കാള്‍ ഔന്നത്യവുംവിശേഷബുദ്ധിയുംനല്‍കി മനുഷ്യരെ സൃഷ്ടിച്ച ആ ദൈവം ഒരിക്കലും അനീതി ചെയ്യുന്നവനല്ല. അനീതിചെയ്യുന്നവരെ അവനൊരിക്കലും ഇഷ്ട്ടപ്പെടുകയില്ല..
അവന്‍ കാരുണ്യവാനാണ്‌..
ഈ ലോകത്ത് നമ്മള്‍ക്ക് വേണ്ടതെല്ലാം ഒരുക്കി വെള്ളവുംവായുവും മരങ്ങളും ചെടികളും മലകളും നദികളും ഉണ്ടാക്കി വേണ്ട സൌകര്യങ്ങള്‍ ഉണ്ടാക്കിത്തന്നവനാണവന്‍........... അതിന്‍റെ വിലയറിയണോ...

ഏതെങ്കിലും  ആശുപത്രിയില്‍ പോയാല്‍ മതി...
ചിലര്‍ക്ക് കിഡ്നിയില്ല..... കിഡ്നി തരുമോ...? എത്ര ലക്ഷം വേണമെങ്കിലും തരാം
ചിലര്‍ക്ക് കണ്ണില്ല ............ എത്ര ലക്ഷം വേണമെങ്കിലും തരാം
ചിലര്‍ക്ക് ശ്വസിക്കാന്‍ പറ്റുന്നില്ല .... ഓക്സിജന്‍ സിലിണ്ടര്‍ വെച്ച് പൈസ കൊടുത്ത് ശ്വസിക്കുന്നു..
ചിലര്‍ക്ക് ഭക്ഷണവും വെള്ളവും ഇറങ്ങുന്നില്ല ... ഗ്ലൂക്കോസ് കേറ്റുകയാണ്..
വേറെചിലര്‍ക്ക് മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ കഴിയുന്നില്ല ... എല്ലാം ട്യൂബിലൂടെയാണ്
................. 

പ്രിയ സഹോദരാ .... നമ്മള്‍ എന്ത്കൊണ്ട് ചിന്തിക്കുന്നില്ല
ഇതൊക്കെ നമ്മള്‍ക്ക് ഫ്രീയായി ജനിക്കുമ്പോള്‍തന്നെ നല്‍കിയ ആ സ്രഷ്ടാവിനേക്കാള്‍ വലിയ കാരുണ്യവാന്‍ ആരാണുള്ളത്..? നീചോദിക്കാതെതന്നെ നിന്‍റെ ശരീരത്തില്‍ ഒരിക്കലും കണക്കാക്കാന്‍ പറ്റാത്തത്ര കോടിക്കണക്കിന് വിലയുള്ള ഈ സംവിധാനങ്ങളും സാഹചര്യങ്ങളും സൌജന്യമായി നിനക്ക് നല്‍കിയ ആ സ്രഷ്ടാവ് നെ എന്നിട്ടും നീ എന്ത് കൊണ്ട് മനസ്സിലാക്കിയില്ല...

ഒരു മണിക്കൂര്‍ ഓക്സിജന്‍ സിലിണ്ടര്‍ വഴി ശ്വസിച്ഛതിന് പതിനായിരങ്ങള്‍ ഫീസായി നല്‍കുന്ന സഹോദരാ ......... നീ ചോദിക്കാതെ തന്നെ നിന്‍റെ ശരീരത്തില്‍ ഒരിക്കലും കണക്കാക്കാന്‍ പറ്റാത്തത്ര കോടിക്കണക്കിന് വിലയുള്ള അവയവങ്ങളും സംവിധാനങ്ങളും സാഹചര്യങ്ങളും സൌജന്യമായി നിനക്ക് നല്‍കിയ ആ സ്രഷ്ടാവിന് എന്താണ് നീ ഫീസായി നല്‍കുന്നത്..? എങ്ങിനെയാണ് നീ നന്ദി പ്രകടിപ്പിച്ചത്...

നീ അവനെ മറന്നുവോ..? അതോ നിന്നെ മറന്നുവോ..? നീ നിന്‍റെ സ്വന്തം ശരീരത്തിലേക്ക് നോക്കി ചിന്തിക്ക്.... ഇതെല്ലാം ആര് തന്നു..? കണ്ണ് തുറന്നുകൊണ്ട് ചിന്തിക്ക് സഹോദരാ... നിന്‍റെ മുന്നില്‍ കാണുന്ന പ്രകൃതിയിലേക്കൊന്ന്‍ നോക്ക് സഹോദരാ......... അവിടെയൊക്കെ നിനക്ക് നിന്‍റെ സ്രഷ്ടാവായ കാരുണ്യവാനായ ആ ദൈവത്തെ മനസ്സിലാക്കാന്‍ കഴിയും

അതെ സഹോദരാ ... ആ സ്രഷ്ടാവിനെ മനസ്സിലാക്കുക........
ഒരു ദിവസം നാമെല്ലാം മരിക്കും... നമ്മുടെ സ്വത്ത് വാഹനം മക്കള്‍ മാതാപിതാക്കള്‍ നമ്മുടെ ഇണ... അങ്ങനെ സകലതും വിട്ടെറിഞ്ഞുകൊണ്ട് ഒരു ദിനം യാത്രയാവും......... മയ്യിത്തായി .... ജീവന്‍ പോയി ... മരിച്ചു...
അവിടെ തീരുന്നുണ്ടോ...

ഇല്ല............. പരലോകം വരാനുണ്ട്.. ഈലോകത്ത് എത്രയോ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്ത് മരിച്ചുപോയ മനുഷ്യരില്ലേ... അവര്‍ക്കെല്ലാം വേണ്ട പരിഗണനയും പ്രതിഫലവും ഈലോകത്ത് നിന്ന് കൊടുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ...? ഇല്ല........ ഈലോകത്ത് എത്രയോ ഭീകരമായ നാശമുണ്ടാക്കിയ ചീത്തയായ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് മരിച്ചുപോയ മനുഷ്യരില്ലേ. പതിനായിരങ്ങള്‍ കൊലചെയ്യപ്പെട്ടില്ലേ... പീഡിപ്പിക്കപ്പെട്ടില്ലേ... അവര്‍ക്കെല്ലാംവേണ്ട ശിക്ഷകള്‍ ഈ ലോകത്ത് നിന്ന് ലഭിച്ചുവോ...? ഇല്ല.. . 

അതെ സഹോദരാ,  നന്മചെയ്തവര്‍ക്ക് നന്മയേറിയ പ്രതിഫലങ്ങളും തിന്മചെയ്തവര്‍ക്ക് അവരര്‍ഹിക്കുന്ന ശിക്ഷയും കൃത്യമായി നല്‍കുന്ന ഒരുലോകം വരാനുണ്ട്... ആ ലോകത്ത് വിധികല്‍പ്പിക്കുന്നവന്‍ ഏകനായ നമ്മുടെയെല്ലാം സ്രഷ്ടാവായ ആ ദൈവമാണ്.. അതിനാല്‍ അവനെ അറിയുക .. 

അവനെ അറിയുമ്പോള്‍ നീ നിന്നെ മനസ്സിലാക്കും നിന്‍റെ ബാധ്യതകള്‍ മനസ്സിലാക്കും.. നീ ആര്‍ക്കാണ് നന്ദി രേഖപ്പെടുത്തേണ്ടത് എന്ന് നീ അറിയും..
അപ്പോള്‍ നീ നിന്നെ സ്നേഹിക്കും നിന്‍റെ അയല്‍ക്കാരനേയും ബന്ധുക്കളെയും നാടിനെയും നാട്ടുകാരേയും സ്നേഹിക്കും.. ലോകത്തുള്ള മുഴുവന്‍ മനുഷ്യരേയും നീ സ്നേഹിക്കും ഈ ലോകത്ത് നിനക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നീ അറിയും . അതിനെല്ലാം ആരോടാണ് നീ നന്ദി ചെയ്യേണ്ടത് എന്നും നീ അറിയും... അവിടെ നീ നന്മയേറിയ ഒരു മനുഷ്യനായിരിക്കും.......


by.

പി കെ എം ബഷീര്‍. എരമംഗലം