Wednesday, 6 December 2023

നബിമാരുടെ ഹഖ് ജാഹ് കൊണ്ട് തവസ്സുൽ

ഫാത്തിമ ബിന്ത് അസദ് [റ]യുടെ പേരില്‍ ഉള്ള കള്ളക്കഥ മുസ്ലിയാക്കന്മാര്‍ അവരുടെ മദ്രസകളില്‍ കൊച്ചു കുട്ടികളില്‍ വരെ ശിര്‍ക്കന്‍ ആശയം കുത്തിവെക്കാന്‍ പഠിപ്പിക്കുന്ന ഒരു കഥയാണിത് ... നബി(സ)യുടെ പോറ്റുമ്മയും അലി(റ)വിന്റെ മാതാവുമായ ഫാത്വിമ ബിന്‍ത് അസദ്(റ) മരണമടഞ്ഞ ശേഷം മഹതിക്കു വേണ്ടി നബി(സ) പ്രാര്‍ത്ഥിച്ച കൂട്ടത്തില്‍ ഇങ്ങനെയുണ്ടായിരുന്നു: ”അല്ലാഹുവേ, നിന്റെ പ്രവാചകനായ എന്റെയും എനിക്കു മുമ്പ് കഴിഞ്ഞു പോയ നബിമാരുടെയും ഹഖ്‌കൊണ്ട് എന്റെ മാതാവിനുശേഷം എന്നെ വളര്‍ത്തിയ എന്റെ വളര്‍ത്തുമ്മയുടെ പാപങ്ങള്‍ നീ പൊറുക്കുകയും അവരുടെ ഖബ്‌റിനെ വിശാലമാക്കുകയും ചെയ്യേണമേ.....................…” ഇതാണ് ആ റിപ്പോര്‍ട്ട് .... സുപ്രസിദ്ധ ഹദീസ് വിശദീകരണ ഗ്രന്ഥമായ ഇമാം ഹൈസമിയുടെ മജ് മഉ സ്സവാഇദ് ല്‍ ഈ കഥ വിവരിച്ചു കൊണ്ട് പറയുന്നത് കാണുക : مجمع الزوائد ومنبع الفوائد» كتاب المناقب» باب مناقب فاطمة بنت أسد أم علي بن أبي طالب رضي الله عنها 15399 - وَعَنْ أَنَسِ بْنِ مَالِكٍ قَالَ : لَمَّا مَاتَتْ فَاطِمَةُ بِنْتُ أَسَدِ بْنِ هَاشِمٍ أُمُّ عَلِيٍّ - رَضِيَ اللَّهُ عَنْهُمَا - دَخَلَ عَلَيْهَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَجَلَسَ عِنْدَ رَأْسِهَا ، فَقَالَ : " رَحِمَكِ اللَّهُ يَا أُمِّي ، كُنْتِ أُمِّي بَعْدَ أُمِّي ، تَجُوعِينَ وَتُشْبِعِينِي ، وَتَعْرَيْنَ وَتَكْسِينِي ، وَتَمْنَعِينَ نَفْسَكِ طَيِّبًا وَتُطْعِمِينِي ، تُرِيدِينَ بِذَلِكَ وَجْهَ اللَّهِ وَالدَّارَ الْآخِرَةَ " . ثُمَّ أَمَرَ أَنْ تُغَسَّلَ ثَلَاثًا ، فَلَمَّا بَلَغَ الْمَاءَ الَّذِي فِيهِ الْكَافُورُ سَكَبَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِيَدِهِ ، ثُمَّ خَلَعَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَمِيصَهُ فَأَلْبَسُهَا إِيَّاهُ ، وَكَفَّنَهَا بِبُرْدٍ فَوْقَهُ ، ثُمَّ دَعَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أُسَامَةَ بْنَ زَيْدٍ ، وَأَبَا أَيُّوبَ الْأَنْصَارِيَّ ، وَعُمَرَ بْنَ الْخَطَّابِ ، وَغُلَامًا أَسْوَدَ يَحْفِرُونَ ، فَحَفَرُوا قَبْرَهَا ، فَلَمَّا بَلَغُوا اللَّحْدَ حَفْرَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِيَدِهِ ، وَأَخْرَجَ تُرَابَهُ بِيَدِهِ ، فَلَمَّا فَرَغَ دَخَلَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَاضْطَجَعَ فِيهِ ، فَقَالَ : " اللَّهُ الَّذِي يُحْيِي وَيُمِيتُ ، وَهُوَ حَيٌّ لَا يَمُوتُ ، اغْفِرْ لِأُمِّي فَاطِمَةَ بِنْتِ أَسَدٍ ، وَلَقِّنْهَا حُجَّتَهَا ، وَوَسِّعْ عَلَيْهَا مُدْخَلَهَا بِحَقِّ نَبِيِّكَ وَالْأَنْبِيَاءِ الَّذِينَ مِنْ قَبْلِي ; فَإِنَّكَ أَرْحَمُ الرَّاحِمِينَ " . وَكَبَّرَ عَلَيْهَا أَرْبَعًا ، وَأَدْخَلُوهَا اللَّحْدَ هُوَ ، وَالْعَبَّاسُ ، وَأَبُو بَكْرٍ الصَّدِيقُ رَضِيَ اللَّهُ عَنْهُمْ - . رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ وَالْأَوْسَطِ ، وَفِيهِ رَوْحُ بْنُ صَلَاحٍ ، وَثَّقَهُ ابْنُ حِبَّانَ وَالْحَاكِمُ ، وَفِيهِ ضَعْفٌ ، وَبَقِيَّةُ رِجَالِهِ رِجَالُ الصَّحِيحِ . ഇൗ ഹദീസിന്റെ വസ്തുത എന്താണ്..? ഇത് സ്വഹീഹായ റിപ്പോര്‍ട്ട് അല്ല ... ഈ റിപ്പോര്‍ട്ട്‌ ദുര്‍ബലമാണ്‌. തെളിവിനു പറ്റുകയില്ല. ഇതിന്റെ പരമ്പരയിലുള്ള റൗഹുബ്‌നുസ്വലാഹ്‌ ദുര്‍ബലനാണെന്ന്‌ ഒന്നിലധികം പണ്‌ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്‌. മുകളില്‍ കൊടുത്ത ഹൈതമിയുടെ മജ്‌മഉസ്സവാഇദില്‍ ഇയാള്‍ ദുര്‍ബലനാണെന്ന്‌ പറഞ്ഞിട്ടുള്ളത് കാണുക . ഇബ്‌നു അദിയ്യ്‌, ദാറക്വുത്വ്‌നീ, ഇബ്‌നുയൂനുസ്‌, ഇബ്‌നുമാഇല തുടങ്ങിയവരും ഇയാളുടെ ദുര്‍ബലത എടുത്തുകാട്ടിയിട്ടുണ്ട്‌.
പൂർണ രൂപം ”അനസ് (റ) പറയുന്നു: അലി(റ)യുടെ മാതാവായ ഫാത്തിമ ബിന്‍ത് അസദ് ബ്നു ഹാശിം മരണപ്പെട്ടപ്പോള്‍ പ്രവാചകന്‍ അവരുടെ അടുത്തേക്ക് പ്രവേശിച്ചു. അവരുടെ (മൃതദേഹത്തിന്റെ) തല ഭാഗത്ത് അദ്ദേഹം ഇരുന്നു. എന്നിട്ടവിടുന്ന് പറഞ്ഞു: എന്റെ ഉമ്മാ, നിങ്ങള്‍ക്ക് അല്ലാഹു കാരുണ്യം നല്‍കട്ടെ. നിങ്ങള്‍ എന്റെ ഉമ്മക്കു ശേഷം എന്റെ ഉമ്മയായിരുന്നു. നിങ്ങള്‍ വിശപ്പു സഹിക്കുകയും എന്നെ ഭക്ഷണം ഊട്ടുകയും ചെയ്തിരുന്നു. നിങ്ങള്‍ക്ക് വസ്ത്രമില്ലാതിരുന്നിട്ടും എനിക്കു വസ്ത്രം നല്‍കിയിരുന്നു. വിശിഷ്ടമായ ഭക്ഷണങ്ങള്‍ നിങ്ങളെന്നെ ഊട്ടുകയും നിങ്ങള്‍ക്കത് സ്വയം നിഷേധിക്കുകയും ചെയ്തിരുന്നു. അതു മൂലം നിങ്ങള്‍ ഉദ്ദേശിച്ചിരുന്നത് അല്ലാഹുവിന്റെ പ്രീതിയും പരലോക മോക്ഷവുമായിരുന്നു. ശേഷം അവരുടെ മയ്യിത്ത് കുളിപ്പിക്കുവാന്‍ പ്രവാചകന്‍ കല്‍പ്പിച്ചു. മൂന്നുവട്ടം കഴുകുന്ന രീതിയിലാകണമെന്ന് നിര്‍ദ്ദേശിച്ചു. കര്‍പൂരം കലര്‍ത്തിയ വെള്ളമെത്തിയപ്പോള്‍ പ്രവാചകന്‍ തന്റെ കൈ കൊണ്ട് അതവരുടെ മേല്‍ ഒഴിച്ചു. ശേഷം പ്രവാചകന്‍ തന്റെ മേല്‍കുപ്പായം ഊരി. എന്നിട്ട് അവരുടെ വസ്ത്രത്തിന്റെ മുകളില്‍ പ്രവാചകന്‍ തന്റെ വസ്ത്രം കഫന്‍ ചെയ്തു. എന്നിട്ട് നബി (സ്വ) ഉസാമത്ത് ബ്നു സൈദ്, അബൂഅയ്യൂബുല്‍ അന്‍സാരി, ഉമ്മറിബ്നുല്‍ ഖത്താബ് എന്ന മൂന്നുപേരെ വിളിച്ചു. അവരുടെ കൂടെ കറുത്ത ഒരു ബാലനുമുണ്ടായിരുന്നു. എന്നിട്ടവരോട് കുഴി കുഴിക്കാന്‍ പറഞ്ഞു. അങ്ങനെ അവരുടെ ഖബ്ര്‍ അവര്‍ കുഴിച്ചു. അങ്ങനെ ലഹ്ദ് എത്തിയപ്പോള്‍ പ്രവാചകന്‍ തന്റെ കൈ കൊണ്ട് ലഹ്ദ് കുഴിച്ചു. എന്നിട്ടാ ലഹ്ദിന്റെ മണ്ണ് പ്രവാചകന്‍ തന്നെ തന്റെ കൈ കൊണ്ട് പുറത്തെടുത്തു. ശേഷം അതില്‍ നിന്നും വിരമിച്ചപ്പോള്‍ പ്രവാചകന്‍ ആ ലഹ്ദിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു. എന്നിട്ടവിടെ കിടന്നു. എന്നിട്ട് പ്രവാചകന്‍ പ്രാർത്ഥിച്ചു: ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന, ഒരിക്കലും മരിക്കാത്ത എന്നെന്നും ജീവിച്ചിരിക്കുന്നവനായ അല്ലാഹുവേ, എന്റെ ഉമ്മയായ ഫാത്തിമ ബിന്‍ത് അസദിന് നീ പൊറുത്തു കൊടുക്കേണമേ, അവര്‍ക്കനുകൂലമായ പ്രമാണങ്ങള്‍ നീ അവര്‍ക്ക് നല്‍കേണമേ, അവരുടെ പ്രവേശന സ്ഥാനം നീ വിശാലമാക്കേണമേ, നിന്റെ നബിയുടെയും എനിക്കു മുമ്പുള്ള നിന്റെ മറ്റു പ്രവാചകന്മാരുടെയും അവകാശം കൊണ്ട് ഞാന്‍ ചോദിക്കുന്നു. തീര്‍ച്ചയായും നീ കാരുണ്യവാന്മാരില്‍ അങ്ങേയറ്റം കാരുണ്യവാനാണ്. ശേഷം പ്രവാചകന്‍ നാല് തവണ തക്ബീര്‍ ചൊല്ലി (മയ്യിത്ത് നമസ്‌കരിച്ചു) ശേഷം അവരെ (ഫാത്തിമ ബിന്‍ത് അസദിന്റെ മൃതദേഹം) നബി(സ്വ)യും അബ്ബാസും അബൂബഖറും ചേര്‍ന്ന് (റ)ഖബ്‌റിലേക്ക് പ്രവേശിപ്പിച്ചു.” (ത്വബ്റാനി, അല്‍ കബീര്‍: 24/351, അല്‍ ഹില്‍യ: അബൂ നുഐം: 3/121 അഞ്ചു പരമ്പരകളിലൂടെയാണ് ഈ സംഭവം ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്. ........ ഹദീഥിന്റെ ന്യൂനതകള്‍: ********************* അഞ്ചു പരമ്പരകളിലൂടെയാണ് ഈ സംഭവം ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്. ഈ റിപ്പോർട്ട് കൾ മുഴുവനും ദുർബലമാണെന്ന് തെളിവ് സഹിതം മഹാൻമാരായ ഇമാമീങ്ങൾ അവരുടെ കിതാബ്കളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.. ഇസ്ലാമിൽ സ്വീകാര്യയോഗ്യമായ ഹദീഥുകള്‍ക്ക് മാത്രമാണ് പ്രമാണം.ഇത് പോലുള്ള ദുർബലമായകകൾ മുസ്ലികൾ പ്രമാണമായി സ്വീകരിക്കാന്‍ പാടുള്ളതല്ല. 1. (ത്വബ്റാനി: അല്‍കബീര്‍: 24/351, അല്‍ ഹില്‍യ: അബൂ നുഐം: 3/121) നിവേദക പരമ്പര: അഹ്‌മദിബ്നു ഹമ്മാദ് അസ്സഗ്ബയില്‍ നിന്ന് – റൗഹിബ്നു സ്വലാഹ് നമ്മോട് പറഞ്ഞു – സുഫ്‌യാനു സൗരി നമ്മോട് പറഞ്ഞു – ആസ്വിം അല്‍ അഹ്‌വലില്‍ നിന്ന് – അനസില്‍ നിന്ന്…. പരമ്പരയിലെ റൗഹിബ്നു സ്വലാഹ് ദുര്‍ബലനാണെന്ന് ഹദീഥ് പണ്ഡിതനായ ഇബ്നുഅദിയ്യ് വ്യക്തമാക്കിയിട്ടുണ്ട്. വളരെ ദുര്‍ബലമായ ഹദീഥുകള്‍ ഉദ്ധരിക്കാറുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇബ്നു മാകൂലാ പറയുന്നു: റൗഹിബ്നു സ്വലാഹിനെ ഹദീഥ് പണ്ഡിതന്മാര്‍ ദുര്‍ബലനായാണ് കാണുന്നത്. ഇബ്നു യൂനുസ് പറയുന്നു: വിശ്വസ്ഥരായ നിവേദകര്‍ക്കെതിരായി വളരെ ദുര്‍ബലമായ ഹദീഥുകള്‍ അയാള്‍ ഉദ്ധരിക്കാറുണ്ട്. ദാറകുത്നി പറഞ്ഞു: ഹദീഥിന്റെ വിഷയത്തില്‍ ദുര്‍ബലന്‍. (അസ്സികാത്ത്: ഇബ്നുഹിബ്ബാന്‍: 8/ 244, അല്‍ കാമില്‍: 3/1006, മീസാന്‍: 2/58, അല്ലിസാന്‍: 2/465466) കൂടാതെ ദുര്‍ബലനായ റൗഹിബ്നു സ്വലാഹ് മാത്രമാണ് സുഫ്‌യാനു സൗരിയില്‍ നിന്നും ഈ കഥ ഉദ്ധരിക്കുന്നത് എന്നതും റൗഹിബ്നു സ്വലാഹ് ഈജിപ്റ്റുകാരനും സുഫ്യാനു സൗരി കൂഫക്കാരനുമായതിനാല്‍ റൗഹിബ്നു സ്വലാഹ്, സുഫ്‌യാനു സൗരിയില്‍ നിന്ന് ഇങ്ങനെയൊരു കഥ കേള്‍ക്കാന്‍ സാധ്യതയില്ല എന്നതും നിവേദക പരമ്പരയുടെ മറ്റു ന്യൂനതകളായി ഹദീഥ് പണ്ഡിതര്‍ സൂചിപ്പിക്കുന്നുണ്ട്. (മുകദ്ദിമ സ്വഹീഹു മുസ്‌ലിം: 1/7, അല്‍ അവ്‌സത്: ത്വബ്റാനി: 1/153, അല്‍ ഹില്‍യ: 3/121, സില്‍സിലത്തു ദഈഫ: 1/32, അസ്സികാത്ത്: 8/244) 2. (മജ്‌മഉ സവാഇദ്:9/257, അവ്സത്ത്: ത്വബ്റാനി) നിവേദക പരമ്പര: സഅ്ദാന്‍ ഇബ്നുല്‍ വലീദില്‍ നിന്ന് – അത്വാഅ് ഇബ്നു അബീ റബാഹില്‍ നിന്ന് – ഇബ്നു അബ്ബാസ് പറഞ്ഞു…. നിവേദക പരമ്പരയിലെ സഅ്ദാന്‍ ഇബ്നുല്‍ വലീദ് ‘മജ്ഹൂല്‍’ (വ്യക്തിത്വമോ വിശ്വസ്ഥതയോ അറിയപ്പെടാത്ത വ്യക്തി) ആണ്. (മജ്‌മഉ സവാഇദ്: 9/257) 3. (താരീഖുല്‍ മദീന: ഇബ്നു ശബ്ബ: 1/124) നിവേദക പരമ്പര: കാസിം ഇബ്നു മുഹമ്മദുല്‍ ഹാശിമി പറഞ്ഞു- അയാള്‍ തന്റെ പിതാമഹനില്‍ നിന്ന് – അയാള്‍ ജാബിറില്‍ നിന്ന്…. പരമ്പര വളരെ ദുര്‍ബലമാണ്. കാരണം കാസിം ഇബ്നു മുഹമ്മദുല്‍ ഹാശിമി ഹദീഥ് നിവേദനത്തില്‍ പരിഗണനീയനേയല്ല എന്ന് സര്‍വ്വ ഹദീഥ് പണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട്. അബൂ ഹാതിം പറഞ്ഞു: കാസിം ഇബ്നു മുഹമ്മദുല്‍ ഹാശിമി, ‘മത്റൂക്’ (കളവ് പറയുന്നവനായി ആരോപിതന്‍) ആകുന്നു. ഇമാം അഹ്‌മദ് പറഞ്ഞു: അയാള്‍ ഹദീഥിന്റെ വിഷയത്തില്‍ ഒന്നുമല്ല. അബൂ സര്‍അ പറഞ്ഞു: വിശ്വസ്ഥരായ നിവേദകര്‍ക്കെതിരായി വളരെ ദുര്‍ബലമായ ഹദീഥുകള്‍ അയാള്‍ ഉദ്ധരിക്കാറുണ്ട്. (മീസാനുല്‍ ഇഅ്തിദാല്‍: 3/379) 4. (താരീഖുല്‍ മദീന: ഇബ്നു ശബ്ബ: 1/123) നിവേദക പരമ്പര: അബ്ദുല്‍ അസീസ് ഇബ്നു മുഹമ്മദ് അദ്ദുറാവര്‍ദി- അയാള്‍ അബ്ദുല്ലാഹിബ്നു ജഅ്ഫറില്‍ നിന്ന് – അയാള്‍ അംറിബ്നു ദീനാറില്‍ നിന്ന് – അദ്ദേഹം മുഹമ്മദിബ്നു അലിയില്‍ നിന്ന്…. പരമ്പര ദുര്‍ബലം: അബ്ദുല്‍ അസീസ് ഇബ്നു മുഹമ്മദ് അദ്ദുറാവര്‍ദി ദുര്‍ബലനാണ്. ഹൃദ്യസ്ഥ ശേഷി കുറവായതിനാല്‍ ധാരാളം അബദ്ധങ്ങള്‍ ഉദ്ധരിക്കാറുണ്ടെന്ന് ഹദീഥ് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. (മീസാനുല്‍ ഇഅ്തിദാല്‍: 2/633634) മാത്രമല്ല നിവേദക പരമ്പര ‘മുര്‍സല്‍’ ആകുന്നു അഥവാ പ്രവാചകനിലേക്കെത്താതെ കണ്ണി മുറിഞ്ഞതാകുന്നു. പ്രവാചക ശിഷ്യനല്ലാത്ത മുഹമ്മദുല്‍ ഹനഫിയ്യയാണ് കഥ പറയുന്നത്. 5. മുഹമ്മദിബ്നു ഉമറുബ്നു അലിയില്‍ നിന്ന് പരമ്പര മുറിഞ്ഞതാണ് മറ്റൊരു നിവേദനം. (ഉസ്ദുല്‍ ഗായ: 6/217) നിവേദക പരമ്പര: ഇബ്നുല്‍ അസീറില്‍ നിന്ന്- അബ്ദുല്ലാഹിബ്നു മുഹമ്മദിബ്നു ഉമറുബ്നു അലി പിതാവില്‍ നിന്നും ഉദ്ധരിക്കുന്നു…. പരമ്പരയിലെ അബ്ദുല്ലാഹിബ്നു മുഹമ്മദിബ്നു ഉമറുബ്നു അലി തന്റെ പിതാമഹനായ അലിയില്‍ നിന്നും ഉദ്ധരിക്കുന്ന നിവേദനങ്ങളെല്ലാം പരമ്പര മുറിഞ്ഞവയാണെന്ന് ഹദീഥ് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. (അത്തക്‌രീബ്: ഇബ്നു ഹജര്‍: 6170). പിന്നെ എങ്ങനെ പ്രവാചകനില്‍ നിന്ന് അദ്ദേഹം നിവേദനം ചെയ്യും.?!

Thursday, 17 August 2023

ബ്രിട്ടീഷുകാരുടെ കൂട്ടാളികൾ



ഹുസൈൻ ബിൻ അലി അൽ ഹാഷിമി

ഒന്നാം ലോക മഹായുദ്ധ കാലത്ത് മക്കയും മദീനയും അടക്കമുള്ള ഹിജാസ് മേഖല ഭരിച്ചിരുന്ന ഉസ്മാനി ഖലീഫയുടെ കീഴിലുള്ള അമീറായിരുന്നു ഹുസൈൻ ബിൻ അലി അൽ ഹാഷിമി.... ബ്രിട്ടീഷ് കാരുടെ പ്രിയപ്പെട്ട ഷെരീഫ് ഹുസൈൻ അൽ ഹാഷിമി 

മക്കയിൽ ദീർഘകാലം ഭരണം നടത്തിയ ഒരു വംശമായിരുന്നു ഹാശിമികൾ. 

AD968 മുതൽ 1925 വരെ സുദീർഘമായ കാലം ഹാഷിമി കുടുംബത്തിന്റെ ഭരണം നിലനിന്നിരുന്നു.

ഒരുകാലത്ത് സൈദീ ശീഈ വിശ്വാസികളായിരുന്ന ഈ ഹാഷിമികൾ സുന്നികളായ മംലൂക്കുകളുടെ അവസാനത്തിലോ തുർക്കിയിലെ ഉസ്മാനി ഖലീഫമാരുടെ കാലഘട്ടത്തിലോ സുന്നികളായി മാറി. 

ശാഫിഈ മദ്‌ഹബ് അവലംബിച്ചുവന്ന ശരീഫുമാർ, പക്ഷെ അവരുടെ പഴയ ശീഈ സ്വാധീനത്തിൽ നിന്ന്  പുറത്തുവന്നിരുന്നില്ലെന്ന് മംലൂക്ക്-ഒട്ടോമൻ ചരിത്രങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. ഖലീഫ സുന്നിയായത് കൊണ്ട് അധികാരസ്ഥാനമാനങ്ങൾ നിലനിർത്താൻവേണ്ടി മാത്രം സുന്നി ആയി മാറുമ്പോൾ ഉണ്ടാവുന്ന സ്വാഭാവികമായ അവസ്ഥ അങ്ങനെത്തന്നെ ആയിരിക്കുമല്ലോ..

ഈ വംശ പരമ്പരയിൽ ഹിജാസ് ഭരിച്ച അവസാനത്തെ അമീറാണ് ഹുസൈൻ ബിൻ അലി അൽ ഹാഷിമി.

1908-ൽ, യുവതുർക്കികളുടെ വിപ്ലവത്തെ ത്തുടർന്ന് , ഓട്ടോമൻ സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമനാണ് ഇദ്ദേഹത്തെ മക്കയുടെ അമീറായി നിയമിച്ചത്

ഇദ്ദേഹത്തിൻറെ ആൺമക്കളായ ഫൈസൽ, അബ്ദുള്ള, അലി എന്നിവരും ഭരണകാര്യങ്ങളിൽ സജീവ നേതൃത്വം നൽകിയിരുന്നു.

തുർക്കിയിൽ വംശീയതയും ദേശീയവാദികളും പാർലമെൻറ് ലും പുറത്തും പല വിധത്തിലുള്ള നീക്കങ്ങൾ നടത്തുന്നതിൽ അസ്വസ്ഥരായ അറബ് ദേശീയതയുടെ വാക്താക്കളുടെ പക്ഷക്കാരായി രംഗത്ത് മുന്നിൽ തന്നെ നിന്നിരുന്ന ഹാഷിമികളെ വശത്താക്കി ഉസ്മാനി ഖിലാഫത്ത് തകർക്കാൻ ബ്രിട്ടീഷ് കാർ നിഗൂഢ പദ്ധതികൾ തയ്യാറാക്കി. അവർ TE Lowrance എന്ന അറേബ്യൻ ചരിത്രത്തിലും ഭാഷയിലും പഠനം നടത്തിയ ഒരു ചാരനെ (military intelligence officer) നിയോഗിച്ചു.

 ഈജിപ്തിലെ ബ്രിട്ടീഷ് ഹൈക്കമീഷണർ ആയ ഹെൻറി മക് മഹോൻറെ പരിപൂർണ പിന്തുണയിൽ  ഇന്റലിജൻസ്  ഓഫീസർ ആയ ലോറൻസും ബ്രിട്ടീഷ് ചാര സംഘവും മക്കയിലെത്തി ഷെരീഫ് ഹുസൈനും മക്കളുമായി ചർച്ചകൾ നടത്തി. ഷെരീഫ് ഹുസൈൻറെ മകനായ ഫൈസലിൽ  തന്റെ ദൗത്യം നിറവേറ്റാനുള്ള നേതൃത്വപാടവം ഉണ്ടെന്ന് മനസ്സിലാക്കിയ ലോറൻസ്  അദ്ദേവുമായി കൂടുതൽ അടുത്തു. തുർക്കിയിലെ ഉസ്മാനി ഖലീഫയുടെ കീഴിൽ  മക്കയിലെ അമീർ ആയി ഭരിക്കുന്ന ഹുസൈൻ  അൽ ഹാഷിമിക്ക് അറേബ്യ മുഴുവൻ ഭരിക്കുന്ന രാജപദവി വാഗ്ദാനം ചെയ്ത  ബ്രിട്ടീഷ് കാർ ഗൂഡ തന്ത്രങ്ങൾ നെയ്തുകൊണ്ട്  ചരട് വലിച്ചു തുടങ്ങി.

തുർക്കി ഖലീഫയുടെ കീഴിൽ മക്കയും മദീനയും ഭരിച്ചിരുന്ന ഹുസൈൻ ഹാഷിമി, ഖലീഫ അറിയാതെ ജിപ്തിലെ ബ്രിട്ടീഷ് ഹൈക്കമീഷണർ ഹെൻറി മക്മ ഹോനുമായി രഹസ്യ സന്ദേശങ്ങൾ  അയച്ചുകൊണ്ട് ചർച്ചകൾ ആരംഭിച്ചു. 

ലോക ചരിത്രത്തിൽ കുപ്രസിദ്ധി നേടിയ  കത്തിടപാടുകൾ McMahon–Hussein Correspondence എന്ന പേരിൽ അറിയപ്പെടുന്നു.























The McMahon–Hussein Correspondence is a series of letters that were exchanged during World War I in which the Government of the United Kingdom agreed to recognize Arab independence in a large region after the war in exchange for the Sharif of Mecca launching the Arab Revolt against the Ottoman Empire. The correspondence had a significant influence on Middle Eastern history during and after the war;  a dispute over Palestine continued there after..

ഹെൻറി മക് മഹോൻ

Sir Arthur Henry McMahon

ബ്രിട്ടീഷ് പട്ടാളത്തിലെ അതി പ്രഗത്ഭനായ ഹെന്ററി മക് മഹോനും  ബ്രിട്ടീഷ് ചാരനായ TE ലോറൻസും മറ്റും നടത്തിയ നയപരമായ കുതന്ത്രങ്ങൾ മക്കയുടെ അമീറായ ഹുസൈൻ ബിൻ അലി അൽ ഹാഷിമിയെയും മക്കളേയും തുർക്കി ഖലീഫക്കെതിരെ പട നയിക്കാൻ പ്രേരിപ്പിച്ചു.

ബ്രിടീഷുകാർ വാഗ്ദാനം ചെയ്ത അറേബ്യൻ ജനതയുടെ സുൽത്താൻ പദവിക്കപ്പുറം ലോക മുസ്ലിം കളുടെ ഖലീഫ ആവാൻ എന്ത് കൊണ്ടും തുർക്കികളെക്കാൾ യോഗ്യൻ നബി കുടുംബത്തിൽ പെട്ട ഹാഷിമിക്കാണെന്ന്  ഹദീസുകളൊക്കെ ഉദ്ധരിച്ച് ലോറൻസ് വാദിച്ചു. അറബ് ഗോത്രനേതാക്കൾ ക്കിടയിലും സാധാരണക്കാരായ ബദുക്കൾക്കിടയിലും സഞ്ചരിച്ചുകൊണ്ട് ഈ സന്ദേശം കൈമാറുന്നതിന് പുറമേ തങ്ങളുടെ പക്ഷം ചേരുന്നതിന് ആയിരക്കണക്കിന് പവൻ സ്വർണവും പണവും നൽകി അവരിൽ മഹാ ഭൂരിപക്ഷത്തേയും  വശത്താക്കി.   ങ്ങനെ തുർക്കി ഖിലാഫത്തിനെതിരെ അറബികൾ പടയുമായി രംഗത്തിറങ്ങി. 

എന്നാൽ റിയാദ് ലെ ഇബ്നു സൗദ് രാജകുടുംബം ഖലീഫക്കെതിരെയുള്ള ഈ നീക്കത്തിൽ പങ്കെടുത്തില്ല. തന്റെ പിതാമഹനെയും കുടുംബക്കാരേയും നൂറുകണക്കിന് സലഫി ഉലമാക്കളെയും കുറച്ചു വർഷങ്ങൾക്ക് മുൻപ് ക്രൂരമായി ഭേദ്യം ചെയ്ത് മർദ്ധിക്കുകയും വധിക്കുകയും ചെയ്തവരാണ് തുർക്കിയിലെ ഖലീഫയും മക്കയിലെ ശരീഫും ..... അതുകൊണ്ട് തന്നെ  രണ്ട് കൂട്ടരെയും അവർ പിന്തുണച്ചില്ല 


ഇബ്നു സൗദിന്റെ ഭരണകൂടത്തിനോട്‌ നൂറ്റാണ്ടുകളായി  ആദർശ പരമായും രാഷ്ട്രീയമായും ശത്രുക്കളായ ഷെരീഫ് ഹുസൈൻ ഹാഷിമിയുടെ നീക്കങ്ങളെ  പിന്തുണക്കാൻ ഇബ്നു സൗദി നും കൂട്ടർക്കും കഴിയുമായിരുന്നില്ല. അവർ നിഷ്പക്ഷത പാലിച്ചു.








             ഫൈസൽ അൽ ഹാഷിമി  ബൈത്തുൽ മുഖദ്ധിസ് കീഴടക്കിയ ബ്രിട്ടീഷ്
         പട്ടാള മേധാവി അലൻബിയുടെ കൂടെ 

ഇന്ന്  ബൈത്തുൽ മുഖദ്ദിസ് ജൂതൻമാരുടെ അധീനത്തിൽ ആവുന്ന വിധത്തിൽ പലസ്തീൻ ലെബനോൻ സിറിയ ഇസ്രായേൽ തുടങ്ങിയ സകല പ്രശ്നങ്ങൾക്കും വിത്തിട്ടത് അധികാരമോഹത്തിൽ ലയിച്ച ഈ ഹാഷിമിയുടേയും മക്കളുടെയും സ്വാർത്ഥതയായിരുന്നു.

ഉസ്മാനി ഖിലാഫത് തകർക്കാൻ ബ്രിട്ടീഷ് കാർ പല കുതന്ത്രങ്ങളും മെനഞ്ഞു കൊണ്ട് പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിച്ചു. ഉസ്മാനി ഖലീഫക്ക്   കീഴിൽ നൂറ്റാണ്ടുകളായി മക്കയിൽ ഭരണം നടത്തിയിരുന്ന ഹാഷിമിയാക്കളായ ഷെരീഫ്മാരെ പാട്ടിലാക്കുകയും അവരുടെ പൂർണ പിന്തുണയുടെ ബലത്തിൽ ആ ലക്ഷ്യം വെച്ച് അവർ കുതന്ത്രങ്ങൾ ആവിഷ്കരിച്ചു.

ഹെന്ററി മക് മഹോന്റെ ദൗത്യവും അതിൽ പെട്ടതായിരുന്നു 

ബ്രിട്ടീഷ് യുദ്ധകാര്യ സെക്രട്ടറി കിച്ചനറുടെയും വിദേശകാര്യ സെക്രട്ടറി സർ എഡ്വേർഡ് ഗ്രേയുടെയും അംഗീകാരത്തോടെ, മക് മഹോൻ ഹിജാസ് ലെ  ഭരണാധികാരിയായ മക്കയിലെ  ശരീഫ് ഹുസൈൻ ബിൻ അലി അൽ ഹാഷിമിയുമായി നിരവധി കത്തിടപാടുകൾ നടത്തി.

ആ കാലത്ത് തുർക്കി ഉസ്മാനി ഖിലാഫത്തിന്  കീഴിൽ ഹിജാസ്  ഭരിച്ചിരുന്നത് മക്കയിലെ ഹുസൈൻ ബിൻ അലി അൽ ഹാഷിമി ആയിരുന്നു..

 തന്റെ നിയന്ത്രണത്തിലുള്ള അറേബ്യൻ ബെദൂവിയൻ ഗോത്രങ്ങളെ ഉപയോഗിച്ച് തുർക്കിയിലെ ഉസ്മാനി ഖിലാഫത്തിനെ  അട്ടിമറിക്കുന്നതിന് വേണ്ടി ഈജിപ്ത്തിലുള്ള ബ്രിട്ടീഷ് സേനയെ പിന്തുണയ്ക്കുന്നതിനായി ഉസ്മാനി ഖിലാഫത്തിന്  കീഴിൽ ഹിജാസ് ലെ ഭരണാധികാരിയായിരുന്ന മക്കയിലെ ഷെരീഫ് ഹുസൈൻ ബിൻ അലിയുമായി മക്മോഹൻ  നീണ്ട കത്തിടപാടുകൾ ആരംഭിച്ചു . . ഒട്ടോമൻ തുർക്കികൾക്കെതിരായ ബ്രിട്ടന്റെ പോരാട്ടത്തിൽ ബ്രിട്ടനെ അറബികൾ പിന്തുണയ്‌ക്ക് പകരമായി, തുർക്കികളുടെ ഭരണത്തിൻ കീഴിലുള്ള അറേബ്യ മുഴുവൻ ഒരു സ്വതന്ത്രഭരണപ്രദേശം ആയി മാറുന്ന ഒരു രാജ്യത്തിന്റെ അധികാരം അദ്ദേഹം മക്കയിലെ ശരീഫ് ഹുസൈന് ബിൻ അലിക്ക് വാഗ്ദാനം ചെയ്തു.

ഷെരീഫ് ഹുസൈനും മക്കളും അത് സമ്മതിച്ചു.

അവരുടെ കത്തിടപാടുകൾ മക്മഹോൺ-ഹുസൈൻ കറസ്‌പോണ്ടൻസ് എന്നപേരിൽ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു . 


ഇവിടെ ബ്രിട്ടീഷ് പട്ടാളത്തിലെ ഇന്റലിജൻസ് വിഭാഗത്തിലുണ്ടായിരുന്ന T E ലോറൻസ് എന്ന ഓഫീസറുടെ ചാര പ്രവർത്തനങ്ങൾ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. അറബിയിൽ നല്ല ഭാഷാ നൈപുണ്യം ഉണ്ടായിരുന്ന ബ്രിട്ടീഷ് ചാരനായ ലോറൻസ് മരുഭൂമിയിലൂടെ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ച് അറബ് ഗോത്രനേതാക്കൾക്ക് പണവും സ്വർണവും ആയുധങ്ങളും നൽകി വശത്താക്കി. 




 ബ്രിട്ടീഷുകാരെ പിന്തുണച്ചാൽ പകരമായി ഷെരീഫ് ഹുസൈന് അപ്പോൾ തുർക്കിക്ക് കീഴിലുള്ള സിറിയ മുതൽ ഒരു വലിയ അറേബ്യൻ ഭൂപ്രദേശത്തെ രാജാവാക്കാം എന്ന് വെള്ളക്കാർ വാഗ്ദാനം ചെയ്തു. 

 .

1916-ൽ, ബ്രിട്ടീഷ് പിന്തുണയോടെ ഷെരീഫ് ഹുസൈൻ  ഒട്ടോമൻ സാമ്രാജ്യത്തിനെതിരായ അറബ് കലാപം പ്രഖ്യാപിച്ചു.

ഇതാണ് ഉസ്മാനികൾക്കെതിരായ The Greate Arab revolt മഹത്തായ അറബ് കലാപം എന്ന പേരിൽ വെള്ളക്കാർ വിശേഷിപ്പിക്കുന്ന അറബികളുടെ വിപ്ലവം.

പരിശുദ്ധ മക്കയുടെ സംരക്ഷണത്തിനായി നിയോഗിച്ച ആയിരത്തോളം വരുന്ന ഉസ്മാനി ഖലീഫയുടെ സൈന്യത്തെ അറബ് ഗോത്ര നേതാവായ ഔദ അബൂതായിയുടെ ഗോത്ര സൈന്യമടക്കം 5000 ത്തോളം വരുന്ന പട്ടാളക്കാരുമായി ബ്രിട്ടീഷ്കാരുടെ സഹായത്തോടെ പാതിരാത്രി യിൽ ആക്രമണം നടത്തി പരാജയപ്പെടുത്തി. അങ്ങനെ പരിശുദ്ധ മക്കയിൽ നിന്ന് തന്നെ അറബികളുടെ ഒളിപ്പോരാട്ടം തുടങ്ങി വെച്ചു.

 മക്കയിലെ ഉസ്മാനി മുസ്ലിം ഖലീഫമാരുടെ ഭരണം അവസാനിപ്പിച്ച് ഹുസൈൻ ബിൻ അലിയും മക്കളും അറേബ്യയുടെ ഭരണം തുടങ്ങി.





കലാപം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, ഹുസൈൻ സ്വയം "അറബ് രാജ്യങ്ങളുടെ രാജാവ്" എന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പാൻ-അറബ് അഭിലാഷങ്ങൾ ബ്രിട്ടീഷ്സഖ്യകക്ഷികൾ അംഗീകരിച്ചില്ല , അവർ അദ്ദേഹത്തെ ഹിജാസിന്റെ രാജാവായി മാത്രം അംഗീകരിച്ചു.

തുർക്കിയിലെ ഖിലാഫത് ഭരണം ഇല്ലാതായപ്പോൾ ഇനി മുതൽ മുസ്ലിം കളുടെ ഖലീഫ താനാണെന്ന് സ്വയം പ്രഖ്യാപിച്ച ഹുസൈൻ ബിൻ അലി അൽഹാഷിമി യെ പിന്തുണക്കാൻ ആരു തയ്യാറായില്ല.

ഖലീഫ എന്ന പദവിക്ക്ലോ ക മുസ്ലിം സമൂഹത്തിലുള്ള സ്വാധീനം അറിയുന്ന ബ്രിട്ടീഷ്കാരും അത് അംഗീകരിച്ചില്ല. 

ബ്രിട്ടീഷ് കാരുമായി  ചങ്ങാത്തം കൂടി മുസ്ലിംകളുടെ ലോക നേതാവായ ഖലീഫയെ പരാജയപ്പെടുത്താൻ പങ്കാളിയായ ഹുസൈനെതിരെ ലോകമുസ്ലിംകളുടെ പ്രതിഷേധം ആളിക്കത്തി നിൽക്കുന്ന ആ സമയത്ത് ഹുസൈന്റെ ഖലീഫ ചമഞ്ഞു കൊണ്ടുള്ള പ്രഖ്യാപനത്തെ മുസ്ലിം ലോകത്തിലെ ആരും  അംഗീകരിച്ചില്ല

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം , ബാൽഫോർ പ്രഖ്യാപനത്തിലും സിറിയ , ഇറാഖ് , പലസ്തീൻ എന്നിവിടങ്ങളിൽ ബ്രിട്ടീഷ്, ഫ്രഞ്ച് നിയമങ്ങൾ സ്ഥാപിക്കുന്നതിലും പ്രതിഷേധിച്ച് , വെർസൈൽസ് ഉടമ്പടി അംഗീകരിക്കാൻ ഷെരീഫ്ഹുസൈൻ വിസമ്മതിച്ചു . പിന്നീട് ആംഗ്ലോ-ഹാഷെമൈറ്റ് ഉടമ്പടിയിൽ ഒപ്പിടാൻ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. ബ്രിട്ടീഷ് കാരുമായുള്ള ഷെരീഫ് ഹുസൈൻറെ ബന്ധം വഷളാവുകയും ചെയ്തു. ബ്രിട്ടീഷ് കാർ നൽകിയിരുന്ന സഹായ ഫണ്ടുകൾ വെട്ടിക്കുറച്ച് നാമ മാത്രമാക്കി.

തൊട്ടടുത്തുള്ള രാജ്യമായ നജ്ദ് ലെ ഇബ്‌നു സൗദ് രാജാവ്  ലോക മുസ്ലിംകളുടെ പിന്തുണയോടെ ഒടുവിൽ ഷെരീഫ് ഹുസൈൻറെ  രാജ്യം ആക്രമിച്ചപ്പോൾ അതുവരെ സഖ്യത്തിലായിരുന്ന  ബ്രിട്ടീഷ് കാർ പിന്തുണച്ചില്ല 

1924 മാർച്ചിൽ, ഒട്ടോമൻ ഖിലാഫത്ത് നിർത്തലാക്കപ്പെട്ടപ്പോൾ , ഹുസൈൻ സ്വയം "എല്ലാ മുസ്ലീങ്ങളുടെയും ഖലീഫ" ആയി പ്രഖ്യാപിച്ചു . 1924 ഒക്ടോബറിൽ, ഇബ്നു സൗദിൽ നിന്നും ഏറ്റ പരാജയത്തെ തുടർന്ന് , അദ്ദേഹം സ്ഥാനത്യാഗം ചെയ്യുകയും മൂത്ത മകൻ അലി രാജാവായി അധികാരമേൽക്കുകയും ചെയ്തു. . അദ്ദേഹത്തിന്റെ മക്കളായ ഫൈസലും അബ്ദുല്ലയും യഥാക്രമം 1921-ൽ ഇറാഖിന്റെയും ട്രാൻസ്‌ജോർദാനിന്റെയും ഭരണാധികാരികളായി. നജ്ദ്ലെ ഇബ്നു സൗദ്ന്റെ  സൈന്യം ഹെജാസ് രാജ്യം ആക്രമിച്ച് കീഴടക്കി. ശേഷം 1925 ഡിസംബർ 23-ന് ഹുസൈൻ ബിൻ അലി രാജാവ് സൗദിക്ക് കീഴടങ്ങി. അങ്ങനെ ഹെജാസ് ലെ രാജ്യവും മക്കയിലെ ഹാഷിമിയാക്കളുടെ ഭരണവും അവസാനിച്ചു.


ബ്രിട്ടീഷ്കാരുടെ മോഹന വാഗ്ദാനങ്ങൾ കേട്ട് സ്വന്തം അധികാരത്തിന് വേണ്ടി ഉസ്മാനീ ഖലീഫക്കെതിരേ ബ്രിട്ടീഷ് ചാരൻ മാരുമായി കൂട്ട് കൂടി മക്കയിലും മദീനയിലും സിറിയയിലും ഇറാക്കിലും പലസ്തീൻ ലുമൊക്കെ ശരീഫ് ഹുസൈനും മക്കളും നയിച്ച യുദ്ധവും പരിശുദ്ധ മദീനയിൽ നടത്തിയ ഉപരോധവും മുസ്ലിം ലോകത്തിന് ഉണ്ടാക്കിയ മുറിവുകൾ ഇന്നും മായാതെ കിടക്കുകയാണ്.


അറബ് നേഷണലിസം എന്ന വികാരം വളർത്തി തുർക്കികൾ ക്കെതിരായി സിറിയയിലും ഇറാക്കിലും അറബ് ഗോത്രക്കാർക്കിടയിലും ബ്രിട്ടീഷ് കാർ നടത്തിയ കുതന്ത്രങ്ങൾ 

ഫലം കണ്ടു. ലക്ഷക്കണക്കിന് രൂപയും സ്വർണവും നൽകി ഗ്രാമീണ അറബി ഗോത്ര ങ്ങളെ പാട്ടിലാക്കി.


അവർ ബ്രിട്ടീഷ് കാർക്കും ശരീഫ് ഹുസൈനും വേണ്ടി അവർ പോരാടി തുർക്കിയിൽ നിന്നും മദീനയിലേക്കുള്ള റെയിൽവേ ലൈനുകളും പാലങ്ങളും അവർ തകർത്ത് ഉസ്മാനി സൈന്യത്തിനെ ഉപരോധിച്ചു.

മക്കയിലും മദീനയിലും സിറിയയിലും പലസ്തീനിലും ആയിരക്കണക്കിന് മുസ്ലിംകളെ  അവർ കൊലപ്പെടുത്തി 


പരിശുദ്ധ മദീന മുനവ്വറ  2 കൊല്ലത്തിലേറെ ഉപരോധിച്ചു

ആയിരക്കണക്കിന് മുസ്ലിംകളെ കൊലപ്പെടുത്തി.

ബ്രിട്ടീഷ് കാർക്കെതിരെ സമരം നടത്തി മക്കയിൽ അഭയം തേടിയ പണ്ഡിതൻ മാരേയും മുസ്ലിം നേതാക്കളേയും അറസ്റ്റ് ചെയ്ത് ബ്രിട്ടീഷ് പട്ടാളത്തിന് കൈമാറിയ ശരീഫ് ഹുസൈനെതിരെ നടപടി മുസ്ലിം ലോകത്തിന്റെ വെറുപ്പ് ആളിക്കത്താനിടയാക്കി. ശൈഖുൽ ഹിന്ദ് മഹമൂദ് ഹസനെ പ്പോലും അറസ്റ്റ് ചെയ്തു ബ്രിട്ടീഷ് കാർക്ക് കൈമാറി. ബ്രിട്ടീഷ് കാർ അദ്ദേഹത്തെ അന്നത്തെ അവരുടെ ഗാണ്ടനാമോ ആയിരുന്ന മാൾട ദീപിൽ കൊണ്ടുപോയി തടവിലിട്ടു. 


ലോക മഹാ യുദ്ധത്തിൽ ഉസ്മാനി ഖിലാഫത് ന് അന്ത്യം കുറിച്ചത് സ്വാർത്ഥ മോഹിയായ ശരീഫ് ഹുസൈൻറെ അധികാരമോഹങ്ങളുടെ അനന്തര ഫലങ്ങൾ ആയിരുന്നു.

പക്ഷേ യുദ്ധാനന്തരം ഹുസൈനും അറബികളും വഞ്ചിക്കപ്പെട്ടു. ബ്രിട്ടീഷ് കാർ അവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല.

സിറിയൻ ലേബനീസ് മേഖലയിൽ ഫ്രാൻസ് ആധിപത്യം സ്ഥാപിച്ചു. പലസ്തീൻ മുസ്ലിം കൾക്ക് നഷ്ടമായി


 വിശാലമായ അറേബ്യ ൻ സാമ്രാജ്യം സ്വപ്നം കണ്ട ശരീഫ് ഹുസൈൻ വാഗ്ദാനലംഘനം നടത്തിയ ബ്രിട്ടീഷ് കാരുമായി തെറ്റി.  ഉസ്മാനി ഖലീഫയുടെ മക്കയിലെ അമീർ ആയി ഭരണം നടത്തിയിരുന്ന ഹുസൈൻ അൽ ഹാഷിമിക്ക് ഇബ്നു സൗദിന്റെ പടയോട്ടത്തിൽ മക്കയിലെ ഭരണവും നഷ്ടപ്പെട്ടു. ജോർദാൻ എന്ന ചെറിയ ഒരു ഭൂ പ്രദേശത്തെ രാജാവായി ഒരു മകനും ഇറാഖിലെ രാജാവായി മറ്റൊരു മകനും വാഴിച്ച് ബ്രിട്ടീഷ് കാർ ശരീഫ് ഹുസൈനെ തണുപ്പിക്കാൻ ശ്രമിച്ചു....



കുടുംബ ചരിത്രം

Hussein bin Ali bin Muhammad bin Abd al-Mu'in bin Awn was born in Constantinople in 1853 or 1854 as the eldest son of Sharif Ali bin Muhammad, who was the second son of Muhammad ibn Abd al-Mu'in, the former Emir of Mecca. As a sharif, he was a descendant of Muhammad through his grandson Hasan ibn Ali and a member of the ancient Hashemite house. His mother Bezm-i Cihan, the wife of Ali, was a Circassian.


He belonged to the Dhawu Awn clan of the Abadilah, a branch of the Banu Qatadah tribe. The Banu Qatadah had ruled the Emirate of Mecca since the assumption of their ancestor Qatadah ibn Idris in 1201, and were the last of four dynasties of sharifs that altogether had ruled Mecca since the 10th century.


In 1827 Sharif Muhammad bin Abd al-Mu'in was appointed to the emirate, becoming the first emir from the Dhawu Awn and bringing an end to the centuries-long dominance of the Dhawu Zayd. He reigned until 1851, when he was replaced by Sharif Abd al-Muttalib ibn Ghalib of the Dhawu Zayd. After being deposed he was sent along with his family and sons to reside in the Ottoman capital of Constantinople. It was there that Hussein was born to Muhammad's son Ali in 1270 AH (1853–1854). Muhammad was reappointed to the emirate in 1856, and Hussein, then aged two or three, accompanied his father and grandfather back to Mecca.[3] However, Muhammad died in 1858 and was succeeded by his eldest son Sharif Abd Allah Pasha. A few years later, in 1278 AH (1861–1862), Ali was recalled to Istanbul while Hussein remained in the Hejaz under the care of his uncle Abd Allah.


Hussein was raised at home unlike other young sharifs, who were customarily sent outside of the city to grow up among the nomadic Bedouin. Reportedly a studious youth, he mastered the principles of the Arabic language and was also educated in Islamic law and doctrine. Among his teachers was Shaykh Muhammad Mahmud at-Turkizi ash-Shinqiti, with whom he studied the seven Mu'allaqat. With Shaykh Ahmad Zayni Dahlan he studied the Qur'an, completing its memorization before he was 20 years old.[3][4][5]


During Abd Allah's reign, Hussein became familiar with the politics and intrigue surrounding the sharifian court. He also participated in numerous expeditions to Nejd and the eastern regions of the Hejaz to meet with the Arab tribes, over whom the emir exerted a loose form of control. He learned the ways of the Bedouin, including the skills needed to withstand the harsh desert environment. In his travels, he gained a deep knowledge of the desert flora and fauna, and developed a liking for humayni verse, a type of vernacular poetry (malhun) of the Bedouin. He also practiced horse-riding and hunting.[3]


In 1287 AH (1871–1872) Hussein traveled to Constantinople to visit his father, who had fallen ill. He returned to Mecca after his father's death later that year.[6]


In 1875, he married Abd Allah's daughter Abdiyah. In 1877 Abd Allah died, and Hussein and his cousin Ali ibn Abd Allah were conferred the rank of pasha.


Abd Allah was succeeded by his brother, Sharif Husayn Pasha. After Husayn was assassinated in 1880, the Sultan reinstated Abd al-Muttalib of the Dhawu Zayd as Emir. Displeased at the removal of the Dhawu Awn line from the emirate, Hussein traveled to Istanbul with two cousins, Ali and Muhammad, and their uncle Abd al-Ilah. However they were ordered to return to Mecca by the Sultan, whose intelligence services suspected that the sharifs were conspiring with European powers, particularly the British, to return the Sharifate to their clan.


The emirate returned to the Dhawu Awn in 1882 with the deposition of Abd al-Muttalib and the appointment of Sharif Awn ar-Rafiq Pasha, the next eldest of the remaining sons of Sharif Muhammad.

മക്കയിലെ അമീർ

Following the removal of his predecessor in October and the sudden death of his successor shortly thereafter, Hussein was appointed grand sharif by official decree of the sultan Abdülhamid on 24 November 1908.


Relationship with the Turks

Though there is no evidence to suggest that Sharif Hussein bin Ali was inclined to Arab nationalism before 1916. The rise of Turkish nationalism under the Ottoman Empire, culminating in the 1908 Young Turk Revolution, nevertheless displeased the Hashemites and resulted in a rift between them and the Ottoman revolutionaries. During World War I, Hussein initially remained allied with the Ottomans but began secret negotiations with the British on the advice of his son, Abdullah, who had served in the Ottoman parliament up to 1914 and was convinced that it was necessary to separate from the increasingly nationalistic Ottoman administration.


Relationship with the British

(Main article: McMahon-Hussein Correspondence)

ബ്രിട്ടീഷ് കാരുടെ വാഗ്ദാനങ്ങളിൽ വീണുപോയ ഹുസൈനും മക്കളും.....

Following deliberations at Ta'if between Hussein and his sons in June 1915, during which Faisal counselled caution, Ali argued against rebellion and Abdullah advocated action and encouraged his father to enter into correspondence with Sir Henry McMahon; over the period 14 July 1915 to 10 March 1916, a total of ten letters, five from each side, were exchanged between Sir Henry McMahon and Sherif Hussein. McMahon was in contact with British Foreign Secretary Edward Grey throughout, and Grey was to authorise and be ultimately responsible for the correspondence.


The British Secretary of State for War, Field Marshal Lord Kitchener, appealed to him for assistance in the conflict on the side of the Triple Entente. Starting in 1915, as indicated by an exchange of letters with Lieutenant Colonel Sir Henry McMahon, the British High Commissioner in the Sultanate of Egypt, Hussein seized the opportunity and demanded recognition of an Arab nation that included the Hejaz and other adjacent territories as well as approval for the proclamation of an Arab Caliphate of Islam. High Commissioner McMahon accepted and assured him that his assistance would be rewarded by an Arab empire encompassing the entire span between Egypt and Persia, with the exception of British possessions and interests in Kuwait, Aden, and the Syrian coast


സ്വന്തം താല്പര്യങ്ങൾക്കും അധികാരത്തിനും വേണ്ടി ബ്രിട്ടീഷ് കാരുമൊത്ത് കൂട്ടുകൂടി മുസ്ലിം സമൂഹത്തിൽ ചിദ്രത ഉണ്ടാക്കി പല കുതന്ത്രങ്ങൾക്കും മുന്നിൽ നിന്ന വ്യക്തിയാണ്  മക്ക ഭരിച്ചിരുന്ന ഷെരീഫ്  ഹുസൈൻ ബിൻ അലി


മുസ്ലിംകളുടെ ഖലീഫയെ തോൽപ്പിക്കാൻ ബ്രിട്ടീഷ് കാരുടെ കൂടെക്കൂടി മക്ക യിൽ കലാപമുണ്ടാക്കി  ആയിരക്കണക്കിന് മുസ്ലിം കളെ കൊല്ലുകയും എതിർത്ത നേതാക്കളേയും പണ്ഡിതൻമാരേയും ബ്രിട്ടീഷ്കാർക്ക് പിടിച്ചു കൊടുക്കുകയും ചെയ്തത് അന്ന് മക്ക ഭരിച്ചിരുന്ന ഈ ഹുസൈൻ രാജാവാണ്.


ഉസ്മാനി ഖലീഫമാരുടെ കീഴിൽ നൂറ്റാണ്ടുകളായി മക്കയും മദീനയും ഭരിച്ചിരുന്നത് ഷെരീഫ് ഹുസൈൻ ബിൻ അലി യുടെ ഹാഷിമി കുടുംബമായിരുന്നു.


ബ്രിട്ടീഷ് ഭരണാധികാരികൾ അയച്ച ചാരനായി അറബികളുടെ ഇടയിൽ വന്ന ലോറൻസ് നൽകിയ പല വാഗ്ദാനങ്ങളും കേട്ട് അധികാരമോഹം കൊണ്ട് കണ്ണ് തള്ളിയ ഹുസൈന് ബിൻ അലിയും മക്കളും മക്കയിൽ കലാപം ഉണ്ടാക്കി..


 

സിറിയയിലും ഇറാക്കിലും ഇദ്ദേഹത്തിന്റെ രണ്ട് മക്കളും ബ്രിട്ടീഷ് സഹായത്തോടെ രാജാക്കന്മാരായി. അറേബ്യയുടെ മുഴുവൻ രാജാവാണ് താണെന്ന് പ്രഖ്യാപിച്ച ഹുസൈൻ ബിൻ അലി പിന്നീട് ലോകമുസ്ലിംകളുടെ ഖലീഫയായി സ്വയം പ്രഖ്യാപിച്ചു

Friday, 16 June 2023

അല്ലാഹുവിൻറെ നാമ വിശേഷണങ്ങളിൽ അഹ്ലുസ്സുന്നതി വൽജമാഅതിൻറെ കൃത്യമായ നിലപാട്.!


ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله പറയുന്നു:


ﻓﺎلجسم ﻓﻲ اﻟﻠﻐﺔ ﻫﻮ اﻟﺒﺪﻥ ﻭالله ﻣﻨﺰﻩ ﻋﻦ ﺫﻟﻚ


(مجموع الفتاوى ٤١٩/٥)


 ജിസ്മ് എന്നതിന് ഭാഷാപരമായി ശരീരം എന്ന് അർത്ഥമുണ്ട്.. അല്ലാഹു അതിൽ നിന്നും പരിശുദ്ധനാണ്.!


അല്ലാഹുവിൻറെ നാമ വിശേഷണങ്ങളിൽ അഹ്ലുസ്സുന്നതി വൽജമാഅതിൻറെ  കൃത്യമായ നിലപാട്.!


ഭാഗം 1️⃣


ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله  തൻറെ بيان تلبيس الجهمية എന്ന കിതാബിൻറെ 227/6 പേജിൽ  വിവരിക്കുന്നു :-


ﻭاﻟﻜﻼﻡ ﻓﻴﻬﺎ ﻳﻨﻘﺴﻢ ﺇﻟﻰ ﺛﻼﺛﺔ ﺃﻗﺴﺎﻡ ﻗﺴﻢ ﻣﻨﻬﺎ ﻳﺤﻘﻖ ﻭﻻ ﻳﺘﺄﻭﻝ ﻛﺎﻟﻌﻠﻢ ﻭاﻟﻘﺪﺭﺓ ﻭﻧﺤﻮﻫﻤﺎ...

അല്ലാഹുവിൻറ നാമ വിശേഷണങ്ങൾ മൂന്ന് വിഭാഗമാണ്.

ഒന്ന് : യഥാര്‍ത്ഥ അർത്ഥത്തിൽ തന്നെ അല്ലാഹുവിനുള്ളതും വ്യാഖ്യാനിക്കപ്പെടാത്തതും.

 ഉദാ : അറിവ് , ശക്തി എന്നിവ പോലെ...


ﻭﻗﺴﻢ ﻳﺘﺄﻭﻝ ﻭﻻ ﻳﺠﺮﻱ ﻋﻠﻰ ﻇﺎﻫﺮﻩ ﻭﺫﻟﻚ ﻛﻤﺎ ﺭﻭﻱ ﻋﻦ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺣﻜﺎﻳﺔ ﻋﻦ اﻟﻠﻪ ﺗﻌﺎﻟﻰ ﻣﻦ ﺗﻘﺮﺏ ﺇﻟﻲ ﺷﺒﺮا ﺗﻘﺮﺑﺖ ﻣﻨﻪ ﺫﺭاﻋﺎ ﻭﻣﻦ ﺗﻘﺮﺏ ﺇﻟﻲ ﺫﺭاﻋﺎ ﺗﻘﺮﺑﺖ ﻣﻨﻪ ﺑﺎﻋﺎ ﻭﻣﻦ ﺃﺗﺎﻧﻲ ﻳﻤﺸﻲ ﺃﺗﻴﺘﻪ ﻫﺮﻭﻟﺔ ﻭﻣﺎ ﺃﺷﺒﻬﻪ ﻻ ﺃﻋﻠﻢ ﺃﺣﺪا ﻣﻦ اﻟﻌﻠﻤﺎء ﺃﺟﺮاﻩ ﻋﻠﻰ ﻇﺎﻫﺮﻩ ﺃﻭ اﻗﺘﻀﻰ ﻣﻨﻪ ﺃﻭ اﺣﺘﺞ ﺑﻤﻌﻨﺎﻩ ﺑﻞ ﻛﻞ ﻣﻨﻬﻢ ﺗﺄﻭﻟﻪ ﻋﻠﻰ اﻟﻘﺒﻮﻝ ﻣﻦ اﻟﻠﻪ ﺗﻌﺎﻟﻰ ﻟﻌﺒﺪﻩ ﻭﺣﺴﻦ اﻹﻗﺒﺎﻝ ﻋﻠﻴﻪ ﻭاﻟﺮﺿﺎ ﺑﻔﻌﻠﻪ ﻭﻣﻀﺎﻋﻔﺔ اﻟﺠﺰاء ﻟﻪ ﻋﻠﻰ ﺻﻨﻴﻌﻪ ﻭﻛﻤﺎ ﺭﻭﻱ ﻋﻦ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺃﻧﻪ ﻗﺎﻝ ﻟﻤﺎ ﺧﻠﻖ اﻟﻠﻪ اﻟﺮﺣﻢ ﺗﻌﻠﻘﺖ ﺑﺤﻘﻮ اﻟﺮﺣﻤﻦ ﻓﻘﺎﻟﺖ ﻫﺬا ﻣﻘﺎﻡ اﻟﻌﺎﺋﺬ ﺑﻚ ﻣﻦ اﻟﻘﻄﻴﻌﺔ ﻓﻘﺎﻝ ﺳﺒﺤﺎﻧﻪ ﻭﻋﺰﺗﻲ ﻷﻗﻄﻌﻦ ﻣﻦ ﻗﻄﻌﻚ ﻭﻷﺻﻠﻦ ﻣﻦ ﻭﺻﻠﻚ ﻭﻻ ﺃﻋﻠﻢ ﺃﺣﺪا ﻣﻦ اﻟﻌﻠﻤﺎء ﺣﻤﻞ اﻟﺤﻘﻮ ﻋﻠﻰ ﻇﺎﻫﺮ ﻣﻘﺘﻀﻰ اﻻﺳﻢ ﻟﻪ ﻓﻲ ﻣﻮﺿﻊ اﻟﻠﻐﺔ ﻭﺇﻧﻤﺎ ﻣﻌﻨﺎﻩ اﻟﻠﻴﺎﺫ ﻭاﻻﻋﺘﺼﺎﻡ ﺑﻪ ﺗﻤﺜﻴﻼ ﻟﻪ ﺑﻔﻌﻞ ﻣﻦ اﻋﺘﺼﻢ ﺑﺤﺒﻞ ﺫﻱ ﻋﺰﺓ ﻭاﺳﺘﺠﺎﺭ ﺑﺬﻱ ﻣﻠﻜﺔ ﻭﻗﺪﺭﺓ ﻛﻤﺎ ﺭﻭﻱ اﻟﻜﺒﺮﻳﺎء ﺭﺩاء اﻟﻠﻪ ﻗﺎﻝ ﻭﻟﻴﺲ ﻫﺬا اﻟﻀﺮﺏ ﻓﻲ اﻟﺤﻘﻴﻘﺔ ﻣﻦ ﺃﻗﺴﺎﻡ اﻟﺼﻔﺎﺕ ﻭﻟﻜﻦ ﺃﻟﻔﺎﻇﻪ ﻣﺘﺸﺎﻛﻠﺔ ﻟﻬﺎ ﻓﻲ ﻣﻮﺿﻊ اﻻﺳﻢ ﻓﻮﺟﺐ ﺗﺨﺮﻳﺠﻪ ﻟﻴﻘﻊ ﺑﻊ اﻟﻔﺼﻞ ﺑﻴﻦ ﻣﺎ ﻟﻪ ﺣﻘﻴﻘﺔ ﻣﻨﻬﺎ ﻭﺑﻴﻦ ﻣﺎ ﻻ ﺣﻘﻴﻘﺔ ﻟﻪ ﻣﻦ ﺟﻤﻠﺘﻬﺎ ﻭﻣﻦ ﻫﺬا اﻟﺒﺎﺏ ﻗﻮﻟﻪ ﺗﻌﺎﻟﻰ ﺃﻥ ﺗﻘﻮﻝ ﻧﻔﺲ ﻳﺎ ﺣﺴﺮﺗﺎ ﻋﻠﻰ ﻣﺎ ﻓﺮﻃﺖ ﻓﻲ ﺟﻨﺐ اﻟﻠﻪ 

[ اﻟﺰﻣﺮ 56] 

ﻻ ﺃﻋﻠﻢ ﺃﺣﺪا ﻣﻦ ﻋﻠﻤﺎء اﻟﻤﺴﻠﻤﻴﻦ ﺇﻻ ﺗﺄﻭﻝ اﻟﺠﻨﺐ ﻓﻲ ﻫﺬﻩ اﻵﻳﺔ ﻭﻟﻢ ﺃﺳﻤﻊ ﺃﺣﺪا ﻣﻨﻬﻢ ﺃﺟﺮاﻩ ﻋﻠﻰ ﻇﺎﻫﺮﻩ ﺃﻭ اﻗﺘﻀﻰ ﻣﻨﻪ ﻣﻌﻨﻰ اﻟﺠﻨﺐ اﻟﺬﻱ ﻫﻮ اﻟﺬاﺕ ﻭﺇﻧﻤﺎ ﺗﺄﻭﻟﻮﻩ ﻋﻠﻰ اﻟﻘﺮﺏ ﻭاﻟﺘﻤﻜﻴﻦ ﻭﻗﺎﻝ اﻟﻔﺮاء ﻣﻌﻨﻰ اﻟﺠﻨﺐ ﻣﻌﻈﻢ اﻟﺸﻲء ﻛﻤﺎ ﻳﻘﻮﻝ اﻟﺮﺟﻞ ﻟﺼﺎﺣﺒﻪ ﻫﺬا ﻗﻠﻴﻞ ﻓﻲ ﺟﻨﺐ ﻣﺎ ﺃﻭﺟﺒﻪ ﻟﻚ... 

രണ്ട് : വ്യാഖ്യാനിക്കപ്പെടേണ്ടതും ബാഹ്യാർത്ഥത്തിൽ മനസ്സിലാക്കപ്പെടാത്തവയും.

ഉദാ : ഒരു ഖുദ്സിയ്യായ ഹദീസിൽ അല്ലാഹു പ്രസ്താവിച്ചത് പോലെ ഏതൊരുവൻ എന്നോട് ഒരു ചാൺ അടുക്കുന്നുവോ ഞാൻ അവനോട് ഒരു മുഴം അടുക്കുന്നതാണ്..ഏതൊരുവൻ എന്നോട് ഒരു മുഴം അടുക്കുന്നുവോ ഞാൻ അവനോട് ഒരു മാറ് അടുക്കുന്നതാണ്..ഏതൊരുവൻ എന്നിലേക്ക് നടന്നു വരുന്നുവോ ഞാൻ അവനിലേക്ക് ഓടി ചെല്ലുന്നതാണ്.!

ഇത്തരം വാചകങ്ങളെ അതിൻറെ ബാഹ്യാർത്ഥത്തിൽ തന്നെയോ അല്ലെങ്കിൽ ബാഹ്യാർത്ഥത്തിനോട് യോജിച്ചോ അല്ലെങ്കിൽ അതിൻറെ ഭാഷാർത്ഥത്തെ തന്നെ തെളിവാക്കി വിവരിച്ചവരോ ആയ ഒരു പണ്ഡിതനെയും എനിക്കറിയില്ല..മറിച്ച് ഈ വാചകങ്ങളുടെ ഉദ്ദേശ്യം അല്ലാഹു തൻറെ അടിമയെ ഖബൂലാക്കുന്നതും അവനിലേക്ക് അടുക്കുന്നതും അവൻറെ പ്രവൃത്തിയെ തൃപ്തിപ്പെടുന്നതും അവൻറെ ചെയ്തികൾക്ക് ഇരട്ടി പ്രതിഫലം നല്‍കുന്നതുമാണ് എന്നിങ്ങനെയൊക്കെ അവയെ  വ്യാഖ്യാനിക്കുകയാണ് ഈ പണ്ഡിതരൊക്കെയും ചെയ്തത്.! 


നബി صلى الله عليه وسلم യിൽ നിന്നും ഈ ഗണത്തിൽ വരുന്ന മറ്റൊരു ഉദ്ധരണി കൂടി കാണാം കുടുംബ ബന്ധത്തെ സൃഷ്ടിച്ച സന്ദർഭത്തിൽ കുടുംബ ബന്ധം കരുണാവാരിധിയായ അല്ലാഹുവിന്റെ അരക്കെട്ടിൽ വന്ന് ചേർന്ന് നില്‍ക്കുകയും ശേഷം കുടുംബ ബന്ധം മുറിക്കുന്നതിൽ നിന്നും നിന്നോട് കാവൽ തേടുന്നവൻറെ സ്ഥാനം ഇതാണ് എന്ന് കുടുംബ ബന്ധം തന്നെ പറയുകയും ചെയ്തപ്പോൾ അല്ലാഹു പറഞ്ഞു എൻറെ പ്രതാപത്തെ തന്നെ സത്യം നിന്നെ മുറിക്കുന്നവനെ ഞാനും മുറിക്കുന്നതാണ്..നിന്നെ ചേര്‍ക്കുന്നവനെ ഞാനും ചേർക്കുന്നതാണ്.!

ഇവിടെ ഭാഷയുടെ ബാഹ്യർത്ഥ്യത്തിൽ തന്നെ حقو (അരക്കെട്ട്)  എന്നതിനെ വിശദീകരിച്ച ഒരു പണ്ഡിതനെയും എനിക്കറിയില്ല..പ്രതാപശാലിയായവൻറെ പാശം മുറുകെ പിടിക്കുകയും കഴിവും ശക്തിയുമുള്ളവൻറെ അരികിലേക് ആശ്രയം തേടുകയും ചെയ്യുന്നവനെപ്പോലെ കുടുംബ ബന്ധത്തെ മുറുകെ പിടിക്കേണ്ടതും അതിനെ സൂക്ഷിക്കേണ്ടതുമാണ് എന്നതാണ് ഇതിൻറ വിവക്ഷ.!

അഹങ്കാരം അല്ലാഹുവിൻറെ മേൽ മുണ്ടാണ് പോലുള്ള ഉദ്ധരണിയും ഈ ഗണത്തിൽ പെടുന്നതാണ്.!


എന്നാൽ  ഈ വിഭാഗത്തില്‍പ്പെട്ടവ യാഥാര്‍ത്ഥ്യത്തിൽ അല്ലാഹുവിൻറെ വിശേഷണങ്ങളുടെ ഗണത്തിൽ പെടുന്നവയല്ല..എങ്കിലും ഈ വാചകങ്ങൾ നാമ വിഷയത്തിൽ അവയോട്  സാദൃശ്യതയുള്ളതാകുന്നു..അങ്ങനെ വരുമ്പോൾ അവയിൽ യാഥാര്‍ത്ഥ്യ അർത്ഥമുള്ളതിനെയും അല്ലാത്തവയും വേർതിരിച്ച് വിശദീകരിക്കേണ്ടി വരുന്നു.!


 

أَن تَقُولَ نَفْسٌ يَـٰحَسْرَتَىٰ عَلَىٰ مَا فَرَّطتُ فِى جَنۢبِ ٱللَّهِ 


( 'ഹാ! അല്ലാഹുവിന്റെ ഭാഗത്തിൽ ഞാൻ വീഴ്ചവരുത്തിയതിൽ എന്റെ സങ്കടമേ..എന്ന് ഓരോ ദേഹവും പറയുമെന്നതിനാൽ..! )


എന്ന ആയതും ഈ ഗണത്തിൽ പെട്ടതാണ് ഇസ്ലാമിക പണ്ഡിത ലോകത്ത് جنب (പാർശ്വ ഭാഗം) എന്നതിന് വ്യാഖ്യാനം നൽകാത്തതായ ഒരാളെയും എനിക്കറിയില്ല..ഇതിനെ ഇതിൻറെ ബാഹ്യാർത്ഥത്തിൽ തന്നെ മനസ്സിലാക്കുകയോ അല്ലാഹുവിൻറെ തിരു ദാത് എന്ന നിലക്ക് ജംബ് എന്നതിൻറെ അർത്ഥത്തെ വിശദീകരിക്കുകയോ ചെയ്തിട്ടില്ല..അവരെല്ലാവരും തന്നെ ജംബ് എന്നതിനെ അടുപ്പം, സ്ഥാനം എന്നൊക്കെ വ്യാഖ്യാനിക്കുകയാണ് ചെയ്തത്.!

ഇമാം ഫറാഅ പറയുന്നു : ജംബ് എന്നാൽ ഒരു വസ്തുവിൻറെ അധിക ഭാഗം എന്നാണ് സാധാരണ ഒരാൾ മറ്റൊരാളോട് പറയുന്നത് പോലെ  

ﻫﺬا ﻗﻠﻴﻞ ﻓﻲ ﺟﻨﺐ ﻣﺎ ﺃﻭﺟﺒﻪ ﻟﻚ... 

അയാൾ നിന്നെ ഏല്പിച്ചത് വച്ച് നോക്കുമ്പോൾ  ഇത് വളരെ കുറച്ച് മാത്രമാണ്..


ﻭاﻟﻘﺴﻢ اﻟﺜﺎﻟﺚ ﻣﻦ اﻟﺼﻔﺎﺕ ﻳﺤﻤﻞ ﻋﻠﻰ ﻇﺎﻫﺮﻩ ﻭﻳﺠﺮﻱ ﺑﻠﻔﻈﻪ اﻟﺬﻱ ﺟﺎء ﺑﻪ ﻣﻦ ﻏﻴﺮ ﺃﻥ ﻳﻘﺘﻀﻲ ﻟﻪ ﻣﻌﺮﻓﺔ ﻛﻴﻔﻴﺔ ﺃﻭ ﻳﺸﺒﻪ ﺑﻤﺸﺒﻬﺎﺕ اﻟﺠﻨﺲ ﻭﻣﻦ ﻏﻴﺮ ﺃﻥ ﻳﺘﺄﻭﻝ ﻓﻴﻌﺪﻝ ﺑﻪ ﻋﻦ اﻟﻈﺎﻫﺮ ﺇﻟﻰ ﻣﺎ ﻳﺤﺘﻤﻠﻪ اﻟﺘﺄﻭﻳﻞ ﻣﻦ ﻭﺟﻪ اﻟﻤﺠﺎﺯ ﻭاﻻﺗﺴﺎﻉ ﻭﺫﻟﻚ ﻛﺎﻟﻴﺪ ﻭاﻟﺴﻤﻊ ﻭاﻟﺒﺼﺮ ﻭاﻟﻮﺟﻪ ﻭﻧﺤﻮ ﺫﻟﻚ ﻓﺈﻧﻬﺎ ﻟﻴﺴﺖ ﺑﺠﻮاﺭﺡ ﻭﻻ ﺃﻋﻀﺎء ﻭﻻ ﺃﺟﺰاء ﻭﻟﻜﻨﻬﺎ ﺻﻔﺎﺕ اﻟﻠﻪ ﻋﺰ ﻭﺟﻞ ﻻ ﻛﻴﻔﻴﺔ ﻟﻬﺎ ﻭﻻ ﺗﺘﺄﻭﻝ ﻓﻴﻘﺎﻝ ﻣﻌﻨﻰ اﻟﻴﺪ اﻟﻨﻌﻤﺔ ﻭاﻟﻘﻮﺓ ﻭﻣﻌﻨﻰ اﻟﺴﻤﻊ ﻭاﻟﺒﺼﺮ ﻭاﻟﻌﻠﻢ ﻭﻣﻌﻨﻰ اﻟﻮﺟﻪ اﻟﺬاﺕ ﻋﻠﻰ ﻣﺎ ﺫﻫﺐ ﺇﻟﻴﻪ ﻧﻔﺎﺓ اﻟﺼﻔﺎﺕ


മൂന്ന് :  ബാഹ്യാർത്ഥത്തിൽ തന്നെ മനസ്സിലാക്കപ്പെടുന്നവയും അവയുടെ രൂപം എങ്ങനെയാണെന്നതിൻറെ പിന്നാലെ പോകാതെയും ആ വിഭാഗത്തിൽ പെട്ട മറ്റൊന്നിനോടും സാമ്യപ്പെടുത്താതെയും ഏതൊരു വാചകമാണോ ഇവയിൽ ഉദ്ധരിക്കപ്പെട്ട് വന്നത് അവയെ അതേ പോലെ ഉപയോഗിക്കുകയും ബാഹ്യാർതഥത്തിൽ നിന്നും തെറ്റുന്ന രൂപത്തിൽ ആലങ്കാരികമായതോ വിശാലമായതോ ആയ അർത്ഥമാക്കി മാറ്റി  വ്യാഖ്യാനിക്കാതിരിക്കുകയും  ചെയ്യേണ്ടവ. ഉദാ: കൈ,കേൾവി, കാഴ്ച, മുഖം മുതലായവ..എന്നാൽ ഇവകൾ അവയവങ്ങളോ ഭാഗങ്ങളോ അല്ല..മറിച്ച് ഇവയെല്ലാം അല്ലാഹുവിൻറെ തിരു വിശേഷണങ്ങളാണ്..ഇവയ്ക്ക് രൂപം പറയുകയോ അല്ലാഹുവിൻറെ വിശേഷണങ്ങളെ നിഷേധിക്കുന്നവർ ചെയ്യുന്നത് പോലെ കൈ എന്നതിനെ അനുഗ്രഹം, ശക്തി എന്നോ കേൾവി, കാഴ്ച എന്നിവയെ അറിവ് എന്നോ മുഖം എന്നതിനെ ദാത് എന്നോ  ഇവയെ വ്യാഖ്യാനിക്കുകയും ചെയ്യരുത്.!


ഭാഗം 2️⃣

അല്ലാഹുവിൻറെ സ്വിഫാതുകളിൽ കൈ, മുഖം പോലുള്ളവയെ വ്യാഖ്യാനിക്കരുത് എന്നും അവയെ ബാഹ്യാർത്ഥത്തിൽ (ظاهر) തന്നെ മനസിലാക്കണമെന്നും എന്നാൽ അതോടൊപ്പം തന്നെ

 إنها ليست بجوارح ولا أعضاء ولا أجزاء

 അവകൾ    "അവയവമോ ഭാഗങ്ങളോ" അല്ലാ എന്നും മഹാനായ ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله പറഞ്ഞത് ഒന്നാം ഭാഗത്തിൽ നാം വിവരിക്കുകയുണ്ടായി.!

എന്നാൽ കൈ,മുഖം എന്നതിൻറെ ബാഹ്യാർത്ഥം അത് അവയമാണന്നാണല്ലോ..കാരണം യദ് എന്നതിൻറെ അർത്ഥം

 عُضْوٌ مِنْ أَعْضَاءِ الْجَسَدِ،  

ശരീരത്തിലെ ഒരു അവയവം എന്നും വജ്ഹ് എന്നതിന് 

مَا يُقَابِلُكَ مِنَ الرَّأْسِ وَفِيهِ الجَبْهَةُ وَالعَيْنَاِنِ وَالخَدَّاِنِ وَالأَنْفُ وَالفَمُ.

നെറ്റിയും രണ്ട് കണ്ണും രണ്ട് കവിളും മൂക്കും വായയും അടങ്ങുന്ന തല ഭാഗം..എന്നൊക്കെയാണല്ലോ ഭാഷാ ഗ്രന്ഥങ്ങളിൽ ഉള്ളത്..അങ്ങനെ വരുമ്പോൾ ബാഹ്യാർത്ഥത്തി ( ظاهر) ൽ മനസ്സിലാക്കണം എന്ന് പറയുന്നതും അതോടൊപ്പം തന്നെ അവയവമല്ല, ഭാഗമല്ല എന്ന് പറയുന്നതും തമ്മിൽ വൈരുദ്ധ്യമില്ലേ.!?


മറുപടി : അല്ലാഹുവിന്റെ ഇത്തരം വിശേഷണങ്ങൾ അവയുടെ ظاهر ൻറെ (ബാഹ്യാർത്ഥ്യത്തിൻറെ) മേൽ തന്നെയാണ് എന്നാണ് മനസ്സിലാക്കേണ്ടത്..എന്നാൽ ظاهر  (ബാഹ്യാർത്ഥ്യം) എന്നത് ഓരോ വസ്തുവിനും അതിൻറെതായ നിലയിലാണ് വരിക..അറബി ഭാഷ ഗ്രന്ഥങ്ങളിൽ "യദ്" "വജ്ഹ്" എന്നതിനൊക്കെ അവയവം എന്ന അർത്ഥം പറഞ്ഞിട്ടുള്ളത് മനുഷ്യൻറെ "യദ്" "വജ്ഹ്" എന്നിവകളെ സംബന്ധിച്ചാണ്..അത് കൊണ്ട് തന്നെയാണ് പല ഭാഷാഗ്രന്ഥങ്ങളിലും അവയവം എന്ന് അർത്ഥം കൊടുക്കുന്നിടത്ത് 

 يد الإنسان، وجه الإنسان

എന്ന് പ്രത്യേകം തന്നെ പറയുന്നതായി കാണം.!

ചുരുക്കത്തിൽ അവയവം,ഭാഗം എന്ന ബാഹ്യർത്ഥത്തിൽ "യദ് ,വജ്ഹ്" എന്നതിനെ ഉപയോഗിക്കുന്നത് സൃഷ്ടികൾക്കാണ്..സൃഷ്ടാവിനല്ല. കാരണം സൃഷ്ടാവിന് അവയവമോ ഭാഗമോ ഇല്ല തന്നെ..സൃഷ്ടാവ് എന്നത് സ്രഷ്ടികളുമായി പൂർണ്ണമായും വിത്യസ്ഥനാണ്..ആയതിനാൽ സൃഷ്ടികളുമായി സൃഷ്ടാവിനെ താരതമ്യം ചെയ്യാനോ വിലയിരുത്തുവാനോ കഴിയുകയില്ല.!


ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله പറയുന്നത് കാണുക :- 


ﺇﺫا ﻗﺎﻝ اﻟﻘﺎﺋﻞ: ﻇﺎﻫﺮ اﻟﻨﺼﻮﺹ ﻣﺮاﺩ، ﺃﻭ ﻇﺎﻫﺮﻫﺎ ﻟﻴﺲ بمراﺩ.

ﻓﺈﻧﻪ ﻳﻘﺎﻝ: ﻟﻔﻆ «الظاهر» ﻓﻴﻪ ﺇﺟﻤﺎﻝ ﻭاﺷﺘﺮاﻙ، ﻓﺈﻥ ﻛﺎﻥ اﻟﻘﺎﺋﻞ ﻳﻌﺘﻘﺪ ﺃﻥ ﻇﺎﻫﺮﻫﺎ اﻟﺘﻤﺜﻴﻞ ﺑﺼﻔﺎﺕ اﻟﻤﺨﻠﻮﻗﻴﻦ، ﺃﻭ ﻣﺎ ﻫﻮ ﻣﻦ ﺧﺼﺎﺋﺼﻬﻢ، ﻓﻼ ﺭﻳﺐ ﺃﻥ ﻫﺬا ﻏﻴﺮ ﻣﺮاﺩ.

ﻭﻟﻜﻦ اﻟﺴﻠﻒ ﻭاﻷﺋﻤﺔ ﻟﻢ ﻳﻜﻮﻧﻮا ﻳﺴﻤﻮﻥ ﻫﺬا ﻇﺎﻫﺮا

(التدمرية: ٦٩)


ഖുർആൻ ഹദീസ് എന്നിവയിൽ പറഞ്ഞിരിക്കുന്ന വാചകങ്ങളുടെ ബാഹ്യാർത്ഥമാണ് ഉദ്ദേശിക്കപ്പെടുന്നത് അല്ലെങ്കിൽ ബാഹ്യാർത്ഥമല്ല ഉദ്ദേശിക്കപ്പെടുന്നത് എന്ന് ആരെങ്കിലും പറയുന്ന പക്ഷം അവനോട് പറയണം ظاهر ബാഹ്യാർത്ഥം എന്നത്  ചുരുങ്ങിയതും പല അർത്ഥങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നതുമായ വാക്കാകുന്നു..ഖുർആൻ ഹദീസ് എന്നിവയിൽ പറഞ്ഞിരിക്കുന്ന വാചകങ്ങളുടെ ബാഹ്യാർത്ഥമാണ് ഉദ്ദേശിക്കപ്പെടുന്നത് എന്ന് പറയുന്നവൻ ظاهر (ബാഹ്യാർത്ഥം) കൊണ്ട്  ഇവ സൃഷ്ടികളുടെ വിശേഷണങ്ങളോട് സാമ്യതയുള്ളവയാണെന്നോ അല്ലെങ്കിൽ സൃഷ്ടികൾക്ക് മാത്രമുള്ള ഏതെങ്കിലും പ്രത്യേകത അവയ്ക്കുണ്ടന്നോ ആണ് വിശ്വസിക്കുന്നത് എങ്കിൽ നിസ്സംശയം അതല്ല ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്.!

എന്തെന്നാൽ സലഫുകൾ ഒരിക്കലും ഇങ്ങനെ മനസ്സിലാക്കുന്നതിനെയല്ല ظاهر  (ബാഹ്യാർത്ഥം) എന്ന് പറഞ്ഞിട്ടുള്ളത്..


മഹാനവർകൾ തുടരുന്നു : 


ﻭﺇﻥ ﻛﺎﻥ اﻟﻘﺎﺋﻞ ﻳﻌﺘﻘﺪ ﺃﻥ ﻇﺎﻫﺮ اﻟﻨﺼﻮﺹ اﻟﻤﺘﻨﺎﺯﻉ ﻓﻲ ﻣﻌﻨﺎﻫﺎ ﻣﻦ ﺟﻨﺲ ﻇﺎﻫﺮ اﻟﻨﺼﻮﺹ اﻟﻤﺘﻔﻖ ﻋﻠﻰ ﻣﻌﻨﺎﻫﺎ، ﻭاﻟﻈﺎﻫﺮ ﻫﻮ اﻟﻤﺮاﺩ ﻓﻲ اﻟﺠﻤﻴﻊ، ﻓﺈﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﻟﻤﺎ ﺃﺧﺒﺮ ﺃﻧﻪ ﺑﻜﻞ ﺷﻲء ﻋﻠﻴﻢ، ﻭﺃﻧﻪ ﻋﻠﻰ ﻛﻞ ﺷﻲء ﻗﺪﻳﺮ، ﻭاﺗﻔﻖ ﺃﻫﻞ اﻟﺴﻨﺔ ﻭﺃﺋﻤﺔ اﻟﻤﺴﻠﻤﻴﻦ ﻋﻠﻰ ﺃﻥ ﻫﺬا ﻋﻠﻰ ﻇﺎﻫﺮﻩ، ﻭﺃﻥ ﻇﺎﻫﺮ ﺫﻟﻚ ﻣﺮاﺩ - ﻛﺎﻥ ﻣﻦ اﻟﻤﻌﻠﻮﻡ ﺃﻧﻬﻢ ﻟﻢ ﻳﺮﻳﺪﻭا ﺑﻬﺬا اﻟﻈﺎﻫﺮ ﺃﻥ ﻳﻜﻮﻥ ﻋﻠﻤﻪ ﻛﻌﻠﻤﻨﺎ، ﻭﻗﺪﺭﺗﻪ ﻛﻘﺪﺭﺗﻨﺎ.

ﻭﻛﺬﻟﻚ ﻟﻤﺎ اﺗﻔﻘﻮا ﻋﻠﻰ ﺃﻧﻪ ﺣﻲ ﺣﻘﻴﻘﺔ، ﻋﺎﻟﻢ ﺣﻘﻴﻘﺔ، ﻗﺎﺩﺭ ﺣﻘﻴﻘﺔ، ﻟﻢ ﻳﻜﻦ ﻣﺮاﺩﻫﻢ ﺃﻧﻪ ﻣﺜﻞ اﻟﻤﺨﻠﻮﻕ اﻟﺬﻱ ﻫﻮ ﺣﻲ ﻋﻠﻴﻢ ﻗﺪﻳﺮ.

(التدمرية : ۷۰ )

ഏതൊരു കാര്യത്തിൻറെ അർത്ഥം ബാഹ്യമായി മനസ്സിലാക്കുന്നതിലാണോ തർക്കം ഉള്ളത് അങ്ങനെയുള്ള കാര്യങ്ങളിൽ ബാഹ്യാർത്ഥ്യമാണെന്ന് ആർക്കും തർക്കമില്ലാത്ത കാര്യങ്ങളിൽ എങ്ങനെയാണോ ബാഹ്യാർത്ഥം മനസ്സിലാക്കുന്നത് അങ്ങനെ തന്നെയാണ് ഇവിടെയും മനസ്സിലാക്കേണ്ടത്.. അത് തന്നെയാണ് എല്ലാകാര്യത്തിലും ഉദ്ദേശിക്കപ്പെടുന്ന ظاهر (ബാഹ്യാർത്ഥം).!


എന്തെന്നാൽ അല്ലാഹു എല്ലാം അറിയുന്നവനാകുന്നു..അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാകുന്നു..എന്നൊക്കെ അല്ലാഹു നമ്മെ പഠിപ്പിച്ചത് അതിൻറെ ظاهر (ബാഹ്യാർത്ഥം) ൽ തന്നെയാണ് എന്നതിലും അതിൽ ഉദ്ദേശിക്കപ്പെടുന്നത് ബാഹ്യാർത്ഥമാണ് എന്നതിനും അഹ്ലു സുന്നതി വൽജമാഅതിനിടയിൽ അഭിപ്രായ വ്യത്യാസമില്ല.. ഈ ബാഹ്യാർത്ഥം കൊണ്ട് അല്ലാഹുവിൻറെ ഇൽമ് നമ്മുടെ ഇൽമ് പോലെയെന്നോ അല്ലാഹുവിൻറെ കഴിവ് നമ്മുടെ കഴിവ് പോലെയെന്നോ  അല്ല അഹ്ലുസുന്നയുടെ പണ്ഡിതർ ഇവിടെ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം.!

അപ്രകാരം തന്നെ അല്ലാഹു ഹഖീഖതിൽ തന്നെ ജീവിച്ചിരിക്കുന്നവനാണ്, ഹഖീഖതിൽ തന്നെ അറിവുള്ളവനാണ് ഹഖീഖതിൽ തന്നെ കഴിവുള്ളവനാണ് എന്ന കാര്യത്തിലും അഹ്ലുസുന്നയുടെ പണ്ഡിതർ ഏകോപിച്ചിട്ടുണ്ട്..എന്നാൽ അവിടെയൊന്നും അവരുടെ ഉദ്ദേശ്യം ഈ വിശേഷണങ്ങൾ സൃഷ്ടികളുടെ വിശേഷണങ്ങൾ പോലെയാണ് എന്നായിരുന്നില്ല.!


ﻓﻜﺬﻟﻚ ﺇﺫا ﻗﺎﻟﻮا ﻓﻲ ﻗﻮﻟﻪ: {ﻳﺤﺒﻬﻢ ﻭﻳﺤﺒﻮﻧﻪ}{ﺭﺿﻲ اﻟﻠﻪ ﻋﻨﻬﻢ ﻭﺭﺿﻮا ﻋﻨﻪ} 

، ﻭﻗﻮﻟﻪ: {ﺛﻢ اﺳﺘﻮﻯ ﻋﻠﻰ اﻟﻌﺮﺵ} 

: ﺇﻧﻪ ﻋﻠﻰ ﻇﺎﻫﺮﻩ. ﻟﻢ ﻳﻘﺘﺾ ﺫﻟﻚ ﺃﻥ ﻳﻜﻮﻥ ﻇﺎﻫﺮﻩ اﺳﺘﻮاء ﻛﺎﺳﺘﻮاء اﻟﻤﺨﻠﻮﻕ، ﻭﻻ ﺣﺒﺎ ﻛﺤﺒﻪ، ﻭﻻ ﺭﺿﺎ ﻛﺮﺿﺎﻩ.

ﻓﺈﻥ ﻛﺎﻥ اﻟﻤﺴﺘﻤﻊ ﻳﻈﻦ ﺃﻥ ﻇﺎﻫﺮ اﻟﺼﻔﺎﺕ ﺗﻤﺎﺛﻞ ﺻﻔﺎﺕ اﻟﻤﺨﻠﻮﻗﻴﻦ، ﻟﺰﻣﻪ ﺃﻥ ﻻ ﻳﻜﻮﻥ ﺷﻲء ﻣﻦ ﻇﺎﻫﺮ ﺫﻟﻚ ﻣﺮاﺩا، ﻭﺇﻥ ﻛﺎﻥ ﻳﻌﺘﻘﺪ ﺃﻥ ﻇﺎﻫﺮﻫﺎ ﻫﻮ ﻣﺎ ﻳﻠﻴﻖ ﺑﺎﻟﺨﺎﻟﻖ ﻭﻳﺨﺘﺺ ﺑﻪ، ﻟﻢ ﻳﻜﻦ ﻟﻪ ﻧﻔﻲ ﻫﺬا اﻟﻈﺎﻫﺮ...

(التدمرية: ۷۱)


ﻳﺤﺒﻬﻢ ﻭﻳﺤﺒﻮﻧﻪ

 (അവരെ അല്ലാഹു സ്നേഹിക്കുന്നു അവർ അല്ലാഹുവിനെയും സ്നേഹിക്കുന്നു) 

എന്ന ആയതും 

رضي الله عنهم ورضوا عنه

(അല്ലാഹു അവരെ തൃപ്തിപ്പെട്ടു അവർ അല്ലാഹുവിനേയും തൃപ്തിപ്പെട്ടു)

എന്ന ആയതും

 ﺛﻢ اﺳﺘﻮﻯ ﻋﻠﻰ اﻟﻌﺮﺵ

 (പിന്നീട് അവൻ അർശിൽ ഉപവിഷഠനായി) 

എന്ന ആയതും അതിൻറെ ظاهر (ബാഹ്യാർത്ഥത്തി) ൽ തന്നെയാണ് എന്ന് സലഫുകൾ പറഞ്ഞതും അപ്രകാരം തന്ന.. അല്ലാഹുവിൻറെ ഉപവിഷ്ഠനാകൽ സൃഷ്ടികളുടെ ഉപവിഷ്ഠനാകൽ പോലെയെന്നോ അല്ലാഹുവിന്റെ സ്നേഹം സൃഷ്ടികളുടെ സ്നേഹം പോലെയെന്നോ അല്ലാഹുവിൻറെ തൃപ്തി സൃഷ്ടികളുടെ തൃപ്തി പൊലെയെന്നോ ഒന്നും അല്ല  ظاهر കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്..

ഇതെല്ലാം സൃഷ്ടികളുടെ വിശേഷണങ്ങളോട് സാമ്യമുള്ളതാണെന്ന്  ഇത് കേൾക്കുന്ന ആർകെങ്കിലും തോന്നുന്നുണ്ടെങ്കിൽ അതല്ല ഇവിടെ ظاهر കൊണ്ടുദ്ദേശിക്കുന്നതെന്ന് അവൻ മനസ്സിലാക്കണം..എന്നാൽ ഇവിടെ ظاهر കൊണ്ടുദ്ദശ്യം ഈ വിശേഷണങ്ങൾ  അല്ലാഹുവിന് യോജിച്ച രീതിയിലും അവന് മാത്രം പ്രത്യേകമായ ഏതെങ്കിലും കോലത്തിലുമാണെന്നാണ്  ആരെങ്കിലും വിശ്വസിക്കുന്നതെങ്കിൽ   അവൻ മനസ്സിലാക്കിയ ഈ അർത്ഥത്തിൽ തന്നെയാണെന്ന് ഇവിടെ ظاهر കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.!


    സമ്പാ: محمد إقبال جمال 


            തുടരും..إن شاء الله 

_______________________________