Monday 13 September 2021

ഇസ്ലാമിലെ ഖബർ സിയാറത്



ഖബർ.... പരലോകത്തിലേക്കുള്ള നമ്മുടെ ഒന്നാമത്തെ വാസസ്ഥലം..


 كَانَ عُثْمَانُ  رَضِيَ اللَّهُ عَنْهُ إِذَا وَقَفَ عَلَى قَبْرٍ بَكَى حَتَّى يَبُلَّ لِحْيَتَهُ , قَالَ فَقِيلَ لَهُ : تَذْكُرُ الْجَنَّةَ وَالنَّارَ وَلا تَبْكِي ، وَتَبْكِي مِنْ هَذَا ؟ فَقَالَ : إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , قَالَ :  الْقَبْرُ أَوَّلُ مَنْزِلٍ مِنْ  مَنَازِلِ الآخِرَةِ , فَإِنْ نَجَا مِنْهُ فَمَا بَعْدَهُ أَيْسَرُ مِنْهُ ، وَإِنْ لَمْ يَنْجُ مِنْهُ فَمَا بَعْدَهُ أَشَدَّ مِنْهُ 

മഹാനായ സ്വഹാബി ഉസ്മാന്‍ ബ്നു അഫ്ഫാന്‍ (റ)ഖബറിന്റെ അടുത്ത എത്തിയാല്‍ തന്റെ താടി നനയുമാറ്  കരയുമായിരുന്നു..ആളുകള്‍ ചോദിച്ചു.. സ്വര്‍ഗനരകങ്ങളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അങ്ങ് കരയുന്നില്ല, എന്നാല്‍ ഇവിടെ നിന്ന് കരയുന്നു..? അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നബി (സ) പറഞ്ഞിരിക്കുന്നു:"പരലോകത്തിലെ ഭവനങ്ങളിലെ ഒന്നാമത്തെ ഭവനമാണ് ഖബ൪..ആര് അതില്‍ നിന്ന് രക്ഷപ്പെടുന്നുവോ അതിനു ശേഷമുള്ളതെല്ലാം അവനു അതിനേക്കാള്‍ എളുപ്പമാണ്..ആര് അവിടെ നിന്ന് രക്ഷപ്പെടുന്നില്ലയോ അതിനു ശേഷമുള്ളത് അതിനേക്കാള്‍ കടുത്തതുമാണ്"(തുര്‍മുദി : 2308







ഇസ്‌ലാമിലെ ഖബർ സിയാറത് 


ഇസ്ലാമിന്റെ ആദ്യകാലത്ത് ഖബ്ർ സിയാറത്ത് നിരോധിക്കപ്പെട്ടിരുന്നു. സത്യവിശ്വാസികളുടെ മനസ്സില്‍ തൗഹീദും സുന്നത്തും വേരുറയ്ക്കുന്നതിന് മുമ്പ് ശി൪ക്കിലേക്കും അനാചാരങ്ങളെയും മറ്റും വഴിവെക്കുമെന്നതിനാലാണ് ആദ്യകാലത്ത് അത് നിരോധിക്കപ്പെട്ടിരുന്നത്. തൗഹീദും ശിര്‍ക്കും സംബന്ധിച്ചുള്ള പാഠങ്ങള്‍ വ്യക്തമായും സമൂഹത്തിന്‌ ലഭിക്കുകയും  ശിർക്കിന്റെ വിവിധ വശങ്ങളെക്കുറിച്ച് ആളുകള്‍ ഉള്‍ക്കൊള്ളുകയും ചെയ്തപ്പോള്‍ പിന്നീട് ഖബ്ര്‍ സിയാറത്തിന്  അനുവാദം നല്‍കപ്പെട്ടു. മാത്രമല്ല, ഖബ്ര്‍ സിയാറത്ത് മതത്തില്‍ സുന്നത്താക്കപ്പെടുകയും ചെയ്തു.


ഇസ്ലാമില്‍ ഖബ്ർ സിയാറത്ത്‌ സുന്നത്താക്കപ്പെട്ടത് രണ്ട് കാര്യങ്ങള്‍ക്ക് വേണ്ടിയാണ്.  ഒന്നാമത്തേത്, ഖബ്ർ സിയാറത്തുകൊണ്ട് മരണചിന്തയും പരലോക ചിന്തയും ഉണ്ടാക്കും. ‏


عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ فَزُورُوهَا فَإِنَّهَا تُذَكِّرُكُمُ الموت


അനസിബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖബ്റുകള്‍ സന്ദ൪ശിക്കുന്നത് നിങ്ങളോട്‌ ഞാൻ നിരോധിച്ചിരുന്നു. ഇപ്പോൾ അത് നിങ്ങൾ സന്ദർശിച്ചു കൊള്ളുക. അത്‌ നിങ്ങളെ മരണത്തെകുറിച്ച്‌ ഓർമ്മിപ്പിക്കും. (സ്വഹീഹുല്‍ ജാമിഅ്:6790)


عَنْ بُرَيْدَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :  قَدْ كُنْتُ نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ فَقَدْ أُذِنَ لِمُحَمَّدٍ فِي زِيَارَةِ قَبْرِ أُمِّهِ فَزُورُوهَا فَإِنَّهَا تُذَكِّرُ الآخِرَةَ


ബുറൈദയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖബ്റുകള്‍ സന്ദ൪ശിക്കുന്നത് നിങ്ങളോട്‌ ഞാൻ നിരോധിച്ചിരുന്നു. മുഹമ്മദിന് തന്റെ ഉമ്മയുടെ ഖബ്ര്‍ സന്ദ൪ശിക്കുവാന്‍ അനവാദം ലഭിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങൾ അത്(ഖബ്റുകള്‍) സന്ദർശിച്ചു കൊള്ളുക. അത്‌ നിങ്ങളെ പരലോകത്തെ ഓർമ്മിപ്പിക്കും. (തി൪മിദി:1054)


عَنْ أَنَسِ بْنِ مَالِكٍ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: كُنْتُ نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ أَلَا فَزُورُوهَا، فَإِنَّهُ يُرِقُّ الْقَلْبَ، وَتُدْمِعُ الْعَيْنَ، وَتُذَكِّرُ الْآخِرَةَ، وَلَا تَقُولُوا هُجْرًا


അനസിബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖബ്റുകള്‍ സന്ദ൪ശിക്കുന്നത് നിങ്ങളോട്‌ ഞാൻ നിരോധിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ അത് (ഖബ്റുകള്‍) സന്ദര്‍ശിച്ചു കൊള്ളുക. തീര്‍ച്ചയായും അത് നിങ്ങളുടെ ഹൃദയത്തെ ഉരുക്കി കളയും, കണ്ണുകളെ നനയിക്കും, പരലോകത്തെ കുറിച്ച് ഓര്‍മപ്പെടുത്തും, നിങ്ങള്‍ (അവിടെ നിന്ന്) വ്യര്‍ത്ഥമായത് പറയരുത്. (ഹാകിം :1/376).


ഇസ്ലാമില്‍ ഖബ്ർ സിയാറത്ത്‌ സുന്നത്താക്കപ്പെട്ടതിന്റെ രണ്ടാമത്തെ കാരണം, ഖബ്റിലുള്ള സത്യവിശ്വാസികള്‍ക്ക് വേണ്ടി പ്രാ൪ത്ഥിക്കുന്നതിന് വേണ്ടിയാണ്.


عَنْ بُرَيْدَةَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُعَلِّمُهُمْ إِذَا خَرَجُوا إِلَى الْمَقَابِرِ فَكَانَ قَائِلُهُمْ يَقُولُ – فِي رِوَايَةِ أَبِي بَكْرٍ – السَّلاَمُ عَلَى أَهْلِ الدِّيَارِ – وَفِي رِوَايَةِ زُهَيْرٍ – السَّلاَمُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ وَإِنَّا إِنْ شَاءَ اللَّهُ لَلَاحِقُونَ أَسْأَلُ اللَّهَ لَنَا وَلَكُمْ الْعَافِيَةَ.


ബുറൈദയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഖബര്‍ സ്ഥാനിലേക്ക് പുറപ്പെട്ടാല്‍  അവിടെയെത്തി നിന്ന് ഇപ്രകാരം അവ൪ക്ക് വേണ്ടി പ്രാ൪ത്ഥിക്കാവാന്‍ നബി ﷺ പഠിപ്പിച്ചിട്ടുണ്ട്: ഈ (ഖബര്‍) പാര്‍പ്പിടത്തിലെ  മുഅ്മിനുകളെ, മുസ്‌ലിംകളെ നിങ്ങള്‍ക്ക്‌ സലാം (അല്ലാഹുവിന്‍റെ രക്ഷയും സമാധാനവും) ഉണ്ടാവട്ടെ. അല്ലാഹു കണക്കാക്കുമ്പോള്‍ ഞങ്ങളും നിങ്ങളോടോപ്പം വന്ന് ചേരുന്നതാണ്. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മാപ്പും സൗഖ്യവും നല്‍കുവാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു.(മുസ്ലിം:975)


മരണചിന്തയും പരലോക ചിന്തയും ഉണ്ടാക്കുന്നതിനായി അമുസ്ലിംകളുടെ ഖബറും സന്ദര്‍ശിക്കാവുന്നതാണ്. എന്നാല്‍ പാപമോചനത്തിനും ഖബ്‍൪ ജീവിതത്തിലും സൌഖ്യത്തിനും സത്യവിശ്വാസികള്‍ക്ക് വേണ്ടി മാത്രമേ പ്രാ൪ത്ഥിക്കാന്‍ പാടുള്ളൂ.





عَنْ أَبِي هُرَيْرَةَ، قَالَ زَارَ النَّبِيُّ صلى الله عليه وسلم قَبْرَ أُمِّهِ فَبَكَى وَأَبْكَى مَنْ حَوْلَهُ فَقَالَ :‏ ‏ اسْتَأْذَنْتُ رَبِّي فِي أَنْ أَسْتَغْفِرَ لَهَا فَلَمْ يُؤْذَنْ لِي وَاسْتَأْذَنْتُهُ فِي أَنْ أَزُورَ قَبْرَهَا فَأُذِنَ لِي فَزُورُوا الْقُبُورَ فَإِنَّهَا تُذَكِّرُ الْمَوْتَ‏


അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ തന്റെ ഉമ്മയുടെ ഖബ്ര്‍ സന്ദര്‍ശിച്ചു. അങ്ങനെ അദ്ദേഹം കരഞ്ഞു. (അതുകണ്ട്) അതിന് ചുറ്റും നിന്നവരും കരഞ്ഞു: നബി ﷺ പറഞ്ഞു: എന്റെ മാതാവിന് വേണ്ടി പാപമോചനം അ൪ത്ഥിക്കാന്‍ ഞാന്‍ എന്റെ റബ്ബിനോട് അനുവാദം ചോദിച്ചു. എനിക്ക് അനുവാദം നല്‍ക്കപ്പെട്ടില്ല. അവരുടെ (മാതാവിന്റെ) ഖബ്ര്‍ സന്ദര്‍ശിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ എനിക്ക് അനുവാദം നല്‍ക്കപ്പെട്ടു. അതിനാല്‍ നിങ്ങൾ ഖബ്റുകള്‍ സന്ദർശിച്ചു കൊള്ളുക. അത്‌ നിങ്ങളെ മരണത്തെ ഓർമ്മിപ്പിക്കും. (മുസ്ലിം:976)


സത്യവിശ്വാസികളെ, ഖബ്൪ സന്ദ൪ശിക്കേണ്ട കാര്യമാണ്. നെഞ്ച് പിടക്കാന്‍, കണ്ണ് നനയാന്‍, ഹൃദയം ലോലമാകാന്‍, നാളെ എനിക്കും ഈ ഖബ്റില്‍ വരേണ്ടതുണ്ടെന്ന് ഓ൪ക്കാന്‍, പരലോകത്തെ ഓ൪ക്കാന്‍, ഖബ്റാളികളായ സത്യവിശ്വാസികള്‍ക്ക് വേണ്ടി പ്രാ൪ത്ഥിക്കാന്‍.


عَنْ هَانِئًا، مَوْلَى عُثْمَانَ قَالَ كَانَ عُثْمَانُ إِذَا وَقَفَ عَلَى قَبْرٍ بَكَى حَتَّى يَبُلَّ لِحْيَتَهُ فَقِيلَ لَهُ تُذْكَرُ الْجَنَّةُ وَالنَّارُ فَلاَ تَبْكِي وَتَبْكِي مِنْ هَذَا فَقَالَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:  إِنَّ الْقَبْرَ أَوَّلُ مَنَازِلِ الآخِرَةِ فَإِنْ نَجَا مِنْهُ فَمَا بَعْدَهُ أَيْسَرُ مِنْهُ وَإِنْ لَمْ يَنْجُ مِنْهُ فَمَا بَعْدَهُ أَشَدُّ مِنْهُ


ഹാനിഅയില്‍(റ) നിന്ന് നിവേദനം:  ഉസ്മാന്‍ ബ്നു അഫ്ഫാന്‍ (റ) ഖബറിന്റെ അടുത്ത എത്തിയാല്‍ തന്റെ താടി നനയുമാറ് കരയുമായിരുന്നു. ആളുകള്‍ ചോദിച്ചു: സ്വര്‍ഗനരകങ്ങളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അങ്ങ് കരയുന്നില്ല, എന്നാല്‍ ഇവിടെ നിന്ന് കരയുന്നു. അതെന്തുകൊണ്ടാണ് ? അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നബി ﷺ  പറഞ്ഞിരിക്കുന്നു :പരലോകത്തിലെ ഭവനങ്ങളിലെ ഒന്നാമത്തെ ഭവനമാണ് ഖബ൪. ആര് അതില്‍ നിന്ന് രക്ഷപ്പെടുന്നുവോ അതിന് ശേഷമുള്ളതെല്ലാം അവന് അതിനേക്കാള്‍ എളുപ്പമാണ്. ആര് അവിടെ നിന്ന് രക്ഷപ്പെടുന്നില്ലയോ അതിനു ശേഷമുള്ളത് അതിനേക്കാള്‍ കടുത്തതുമാണ്. (തിര്‍മുദി : 2308).


قال العلامة ابن عثيمين  رحمه الله :كلما غفل قلبك واندمجت نفسك في الحياة الدنيا ؛ فاخرج إلى القبور ، وتفكر في هؤلاء القوم الذين كانوا بالأمس مثلك على الأرض يأكلون ويشربون ويتمتعون والآن أين ذهبوا ؟ صاروا الآن مرتهنين بأعمالهم ، لم ينفعهم إلا عملهم  | شرح رياض الصالحين     (٤٧٣/٣)


ശൈഖ് ഇബ്നു ഉഥൈമീൻ(റഹി) പറഞ്ഞു: നിന്റെ ഹൃദയം അശ്രദ്ധമാവുകയും, മനസ്സ് ദുനിയാവിന്റെ കാര്യങ്ങളിൽ ലയിച്ച് ചേരുമ്പോഴൊക്കെയും നീ ഖബറിടങ്ങളിലേക്ക് പോയി നോക്കുക. നിന്നെപ്പോലെ ഇന്നലെകളിൽ ഭൂമിയുടെ ഉപരിയിൽ ഉണ്ടായിരുന്ന അവരെക്കുറിച്ച് ചിന്തിച്ച് നോക്കൂ. അവർ തിന്നുന്നവരും, കുടിക്കുന്നവരും, ആസ്വദിക്കുന്നവരുമായിരുന്നു ഇപ്പോൾ അവർ എവിടെപ്പോയി?! അവരിപ്പോൾ തങ്ങളുടെ കർമ്മങ്ങളെ ആശ്രയിച്ചവരായിത്തീർന്നിരിക്കുന്നു. കർമ്മങ്ങളല്ലാതെ മറ്റൊന്നും അവർക്കിനി ഉപകാരപ്പെടാനില്ല. (ശർഹു രിയാദി സ്വാലിഹീൻ: 3/473)


ഖബ്൪ സിയാറത്തിന് നമ്മുടെ നാട്ടിലുള്ള പള്ളികളിലെ നമ്മുടെ ബന്ധുക്കളേയും മറ്റുള്ളവരേയും അടക്കം ചെയ്തിട്ടുള്ള പൊതു ഖബ൪സ്ഥാനാണ് നല്ലത്.  കാരണം ഇന്നലെ വരെ നമ്മോടൊപ്പം ഉണ്ടായിരുന്നവ൪ ഇന്ന് ഖബ്റിലാണ്, നാമും എപ്പോള്‍ വേണമെങ്കിലും ഇവിടേക്ക് എത്താവുന്നതാണ് എന്ന് ഓ൪മ്മ വരുമ്പോള്‍ മരണചിന്ത ഉണ്ടാകുന്നു. അതുപോലെ അവിടെ അടക്കം ചെയ്തിട്ടുള്ള സാധാരണക്കാ൪ക്ക് നമ്മുടെ ദുആ കൊണ്ട് പ്രയോജനവും കിട്ടുകയും ചെയ്യും.


എന്നാൽ ഖബ്ർ സിയാറത്തിന്റെ ലക്ഷ്യമായി നബി ﷺ എന്ത്‌ പഠിപ്പിച്ചോ അതിൽ നിന്ന്‌ സമൂഹം ഏറെ വ്യതിചലിച്ചിരിക്കുന്നു. ഖബ്ര്‍ സിയാറത്ത് എന്തിനുവേണ്ടിയാണോ സുന്നത്താക്കിയിരിക്കുന്നത് ആ കാര്യം തന്നെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഖബ്റാളിക്ക് വേണ്ടി പ്രാ൪ത്ഥിക്കുന്നതിന് പകരം ഖബ്റിലുള്ളയാളോട് പ്രാ൪ത്ഥിക്കുന്നതിന് വേണ്ടി ഖബ്ർ സിയാറത്ത് ചെയ്യുന്നു. അതിനുവേണ്ടി നമ്മുടെ നാടുകളില്‍ മഹാന്‍മാരാണെന്ന് പറയുന്ന പലരുടെയും ഖബ്റുകള്‍  കെട്ടി ഉയ൪ത്തുകയും അതിന്‍മേല്‍ കെട്ടിടം നി൪മ്മിച്ചതായും കാണാവുന്നതാണ്. അവിടേക്ക് ആളുകള്‍ സിയാറത്ത് ചെയ്യുന്നു. അത്തരം സിയാറത്തുകളില്‍ മരണചിന്തയും പരലോക ചിന്തയും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ദുന്‍യാവിലെ ആവശ്യങ്ങള്‍ക്കാണ് അത്തരം സിയാറത്തുകള്‍ ചെയ്യുന്നതും. ഇസ്ലാം സുന്നത്തായ ഖബ്ര്‍ സിയാറത്ത് ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ പ്രതിഫലമാണ് ലഭിക്കുന്നതെങ്കില്‍ ഇസ്ലാം വിരോധിച്ച ഖബർ സിയാറത്ത് ചെയ്യുന്നതുവഴി അല്ലാഹുവിന്റെ ശിക്ഷയാണ് ലഭിക്കുന്നത്. മരണപ്പെട്ട വ്യക്തിയോട് സഹായം തേടുമ്പോള്‍, ബ൪സഖിലുള്ള വ്യക്തി തന്റെ ആവശ്യങ്ങള്‍ അറിയുമെന്ന് വിശ്വസിക്കുകവഴി  അല്ലാഹുവിന്റെ കഴിവില്‍ പങ്ക് ചേ൪ക്കുന്നു. ചുരുക്കത്തില്‍  ഇസ്ലാം വിരോധിച്ച ഖബ്ർ സിയാറത്ത് ചെയ്യുന്നതുവഴി ഇസ്ലാമില്‍ നിന്നും പുറത്തുപോകുന്നു.


മഹാന്‍മാരുടെ  ഖബ്റുകള്‍ കെട്ടി ഉയ൪ത്തുകയും അതിന്‍മേല്‍ കെട്ടിടം നി൪മ്മിച്ചും ആരാധനാ ക൪മ്മങ്ങള്‍ നി൪വ്വഹിക്കുന്നത് ജൂതക്രൈസ്തവരുടെ സമ്പ്രദായമാണ്.


عَنْ  جُنْدَبٌ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم قَبْلَ أَنْ يَمُوتَ بِخَمْسٍ وَهُوَ يَقُولُ ‏ ……….   أَلاَ وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ أَلاَ فَلاَ تَتَّخِذُوا الْقُبُورَ مَسَاجِدَ إِنِّي أَنْهَاكُمْ عَنْ ذَلِكَ ‏‏


ജുന്‍ദുബില്‍(റ) നിന്നും നിവേദനം:  നബി ﷺ  വഫാത്താകുന്നതിന് അഞ്ച് ദിവസം മുമ്പ് ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: ……………..  നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയവ൪ അവരിലെ നബിമാരുടേയും സ്വാലിഹീങ്ങളുടേയും ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കുമായിരുന്നു. അറിയുക: നിങ്ങള്‍ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കരുത്. ഞാന്‍ നിങ്ങളോട് അത് തടയുന്നു.(മുസ്ലിം :532)


ഇമാം ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു: മരിച്ചു മണ്ണായിമാറിയ ഒരു മനുഷ്യന്റെ ഖബറിനരികിൽ വന്നു കൊണ്ട് നീ അയാളോട് പ്രാർത്ഥിക്കുകയും, അയാളെ ഇബാദത്ത് ചെയ്യുകയും ചെയ്യുക എന്നത് അങ്ങേയറ്റത്തെ വിവരക്കേടിൽ പെട്ട കാര്യമാണ്. അയാളിലേക്ക് പ്രാർത്ഥനയുമായി ചെല്ലേണ്ട യാതൊരു ആവശ്യവും നിനക്കില്ല. (യഥാർത്ഥത്തിൽ) അയാള്‍ നിന്റെ പ്രാർത്ഥനക്കാണ് ആവശ്യക്കാരനായിട്ടുള്ളത്! (മാത്രമല്ല, ഖബ്‌റിൽ കിടക്കുന്ന) ഈ വ്യക്തി അയാളുടെ സ്വന്തത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തുക എന്നത് പോലും അധീനപ്പെടുത്തുന്നില്ല; പിന്നെങ്ങനെയാണ് മറ്റുള്ളവരുടെ കാര്യത്തിൽ അവർക്ക് വല്ല ഉപകാരം ചെയ്യുകയോ, അവരിൽ നിന്നും വല്ല ഉപദ്രവം നീക്കുകയോ ചെയ്യുന്ന കാര്യം അധീനപ്പെടുത്താൻ സാധിക്കുക?!(القول المفيد على كتاب التوحيد: ١٥/١)


പുണ്യം തേടി  കെട്ടി ഉയ൪ത്തിയ മഖ്ബറകള്‍ സന്ദ൪ശിക്കുന്നവരുണ്ട്. പുണ്യം തേടി വിശ്വാസികൾക്ക്‌ പുറപ്പെടാവുന്ന മൂന്ന്‌ സ്ഥലങ്ങളേ ഭൂമിയിലൂള്ളൂ. അല്ലാതെ പുണ്യം തേടിയുള്ള  ഖബ്൪ സിയാറത്തുകള്‍ പാടില്ലാത്തതാണ്. പുണ്യം തേടി വിശ്വാസികൾക്ക്‌ പുറപ്പെടാവുന്ന സ്ഥലങ്ങളാകട്ടെ ഖബ്റിടങ്ങളല്ലതാനും.


عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :  لاَ تُشَدُّ الرِّحَالُ إِلاَّ إِلَى ثَلاَثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ، وَمَسْجِدِ الرَّسُولِ صلى الله عليه وسلم وَمَسْجِدِ الأَقْصَى


അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന്‌ പള്ളികളിലേക്കല്ലാതെ നിങ്ങൾ വാഹനം കെട്ടി പുറപ്പെടരുത്‌. എന്റെ ഈ പള്ളി (മദീന പള്ളി), മസ്ജിദുൽ ഹറാം, മസ്ജിദുൽ അഖ്സ്വാ എന്നിവയാണവ. (ബുഖാരി:1189)


ഖബ്റിന്റെ അടുത്ത്‌ ഖുർആൻ പാരായണം ചെയ്യുന്നതിന്റെ വിധി

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:لاَ تَجْعَلُوا بُيُوتَكُمْ مَقَابِرَ إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ


അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺ പറഞ്ഞു: നിങ്ങൾ ആരും തന്നെ നിങ്ങളുടെ ഭവനങ്ങൾ ഖബ്൪ സ്ഥാനങ്ങളാക്കരുത്. നിശ്ചയം സൂറത്തുൽബഖറ പാരായണം ചെയ്യുന്ന വീടുകളിൽ നിന്ന് പിശാച് അകന്ന് പോകുന്നതാണ്. (മുസ്‌ലിം:780)


വീടുകളില്‍ ഖു൪ആന്‍ പാരായണം ചെയ്യാതെ അവിടം ഖബ്൪ സ്ഥാനങ്ങളെ പോലെയാക്കരുതെന്നാണ് ഈ ഹദീസിന്റെ താല്പര്യം. ഖബ്൪ സ്ഥാനങ്ങളില്‍ ഖു൪ആന്‍ പാരായണം പാടില്ലാത്തതാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.


ഖബറിന്റെ അടുത്ത്‌ ഖുർആൻ പാരായണം ചെയ്യുക എന്നൊരു ആചാരം നബിയുടെ ചര്യയില്‍ കാണുകയില്ല. മറമാടിയ ശേഷവും അതുപോലെ ഖബ്൪ സന്ദ൪ശിക്കുമ്പോഴും ദുആഅ് ചെയ്യുന്നതിന്റെ മുമ്പായി ഖു൪ആനില്‍ നിന്ന് വല്ലതും ഓതല്‍ സുന്നത്താണെന്ന് ശാഫിഈ മദ്ഹബിലെ ചില പണ്ഢിതന്‍മാ൪ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ അതിനൊന്നും നബിയുടെ ചര്യയില്‍ തെളിവില്ല.


മറ്റ് പ്രബല മദ്ഹബുകളുടെ അഭിപ്രായം കാണുക:


ثم القراءة عند القبور مكروهة عند أبي حنيفة ومالك وأحمد رحمهم الله في رواية


പിന്ന ഖബ്റിങ്കല്‍ ഓതുക എന്നത് ഇമാം അബൂഹനീഫ(റഹി), ഇമാം മാലിക്(റഹി) എന്നിവരുടെ അടുത്ത് കറാഹത്താകുന്നു. ഒരു രിവായത്തനുസരിച്ച് അഹ്മദിന്റെ(റഹി) അടുക്കലും കറാഹത്താകുന്നു. (ഇത്തിഹാഫ്:2/285)


ഖബറിന്റെ അടുത്ത്‌ ഖുർആൻ പാരായണം ചെയ്യുന്നത് കറാഹത്താകുന്നുവെന്നതില്‍ ഇമാം അബൂഹനീഫയും(റഹി) ഇമാം മാലികും(റഹി) യോജിക്കുന്നു. ഇമാം അഹ്മദ്(റഹി) അടുത്ത് കറാഹത്താകുന്നുവെന്ന അഭിപ്രായക്കാരനാകുന്നുവെന്ന് ഒരു വിഭാഗം പറയുമ്പോള്‍ മറ്റൊരു വിഭാഗം അദ്ദേഹത്തിന്റെ അടുത്ത് അത് കറാഹത്തല്ലെന്നും പറയുന്നു. ഇമാം അഹ്മദിന്റെ(റഹി) ശിഷ്യനായ അബൂദാവൂദ്(റഹി) പറയുന്നു:


قال أبو داود سمعت أحمد سئل عن القراءة عند القبر فقال : لا


ഖബ്റിന്റെ അടുത്ത്‌ ഖുർആൻ പാരായണം ചെയ്യുന്നതിനെ കുറിച്ച്  ഇമാം അഹ്മദ്(റഹി) ചോദിക്കപ്പെട്ടപ്പോള്‍ ‘അരുത്’ എന്ന് അദ്ദേഹം പറയുന്നത് ഞാന്‍ കേട്ടു.(മസാഇല്‍:158)


قال الإمام محمد ناصر الدين الألباني{رحمه الله تبارك وتعالى}: ” ليس في السنة الصحيحة ما يشهد لذلك،  بل هي تدل على أن المشروع عند زيارة القبور إنما هو السلام عليهم، وتذكر الآخرة فقط، وعلى ذلك جرى عمل السلف الصالح  رضي الله عنهم. فقراءة القرآن عندها بدعة مكروهة، كما  صرح جماعة من العلماء المتقدمين، منهم أبوحنيفة ومالك وأحمد في رواية. فعليك أيها المسلم بالسنة، وإياك والبدعة،  وإن رآها الناس حسنة، فإن (كل بدعة ضلالة)، كما قال صَلَّى اللهُ عَلَيْهِ وَسَلَّمَ “.


ശൈഖ് നാസിറുദ്ധീൻ അൽബാനി(റഹി) പറഞ്ഞു: സ്വഹീഹായ സുന്നത്തിൽ ആ ചെയ്തി ഇല്ല. പക്ഷെ, ഖബ്ർ സിയാറത്തിൽ ഖബ്റാളികളോട് സലാം പറയലും പരലോകത്തെ ഓർക്കലുമാണ് മതത്തിൽ തെളിവുള്ളത്. അങ്ങിനെയായിരുന്നു സലഫുസ്സാലിഹുകളും പ്രവർത്തിച്ചിരുന്നത്. ഖബ്റിനടുക്കൽ ഖുർആൻ പാരായണം ചെയ്യൽ വെറുക്കപ്പെട്ട ബിദ്അത്താകുന്നു, ഇമാം അബൂഹനീഫ, ഇമാം മാലിക്ക്, ഇമാം അഹ്മദ് ബിൻ ഹൻബൽ, എന്നിങ്ങനെയുള്ള മുൻകഴിഞ്ഞുപോയ പണ്ഡിതൻമാർ വ്യക്തമാക്കിയത് പോലെ. ഹേ മുസ്ലിമേ.. നിനക്കിതാ സുന്നത്തുണ്ട്. നീ ബിദ്അത്തിനെ സൂക്ഷിക്കുക, ജനങ്ങളതിനെ നല്ലതായി കണ്ടാലും. (കാരണം) അല്ലാഹുവിന്റെ റസൂൽﷺ  പറഞ്ഞതുപോലെ: “എല്ലാ ബിദ്അത്തും വഴികേടാണ്” (സില്‍സിലത്തുളഈഫ:50)


ഖബ്ർ സന്ദർശനത്തിനായി പ്രത്യേക  ദിവസങ്ങൾ തിരഞ്ഞെടുക്കാമോ?

നമ്മുടെ നാടുകളില്‍ ചില൪ വെള്ളിയാഴ്ച ഖബ്ർ സന്ദർശനത്തിന് തെരഞ്ഞെടുക്കാറുണ്ട്. സമയവും സൌകര്യവുമുള്ളതിനാലാണ് ഒരാള്‍ വെള്ളിയാഴ്ച ഖബ്ർ സന്ദർശനത്തിന് തെരഞ്ഞെടുക്കുന്നതെങ്കില്‍ അത് അനുവദനീയമാണ്. എന്നാല്‍ വെള്ളിയാഴ്ച ഖബ്ർ സന്ദർശനം സുന്നത്താണെന്നോ അന്ന് ഖബ്ർ സന്ദർശിക്കുന്നത് പുണ്യകരമാണെന്നോ വിചാരിച്ച്  ഒരാള്‍ വെള്ളിയാഴ്ച ഖബ്ർ സന്ദർശനത്തിന് തെരഞ്ഞെടുക്കുന്നതെങ്കില്‍ അത് ബിദ്അത്താണ്. കാരണം ഖബ്ർ സന്ദർശനത്തിനായി പ്രത്യേക  ദിവസങ്ങളോ സമയമോ തിരഞ്ഞെടുക്കുന്നതിന് സ്ഥിരപ്പെട്ട തെളിവുകളില്ല.


ശൈഖ് ഇബ്നു ബാസ് (റഹി) പറഞ്ഞു : ഖബ്ർ സന്ദർശകന് രാവിലെയോ രാത്രിയിലോ, സൗകര്യമുള്ള ഏതു സമയത്തും ഖബ്ർ സന്ദർശനം നിയമമാക്കപ്പെട്ടതാണ്. എന്നാൽ രാത്രിയിലേയോ പകലിലേയോ ഏതെങ്കിലും ഒരു ദിവസം ഖബ്ർ സന്ദർശനത്തിനായി പ്രത്യേകം തിരഞ്ഞെടുക്കൽ അത് ബിദ്അത്താകുന്നു. [ആരെങ്കിലും നമ്മുടെ ഈ (മതത്തിന്റെ) കാര്യത്തിൽ പുതുതായി എന്തെങ്കിലും കൊണ്ടു വന്നാൽ അതു തള്ളപ്പെടേണ്ടതാണ് എന്ന റസൂൽ ﷺ യുടെ ഹദീസ് കൊണ്ട്. (ഇമാം ബുഖാരിയും (2697) ഇമാം മുസ്ലിമും (1718)  ഉദ്ധരിച്ചത്)] (مجموع الفتاوى لشيخ ابن باز رحمه الله وهكذا في اللجنة الدائمة)


ശൈഖ് ഉസൈമീൻ (റഹി) പറഞ്ഞു : ഖബ്ർ സന്ദർശനത്തിനായി പ്രത്യേകം ഒരു ദിവസം തിരഞ്ഞെടുക്കരുത് , മറിച്ച് ആഴ്ചയിലെ മുഴുവൻ ദിവസവും രാവിലെയും പകലിലും (ഒരു പോലെ) ഖബ്ർ സന്ദർശനം മുസ്തഹബ്ബാണ് (പ്രോത്സാഹിപ്പിക്കപ്പെട്ടത്) എന്നാൽ ജുമുഅ, പെരുന്നാൾ ദിവസങ്ങളിലേക്ക് മാത്രം പ്രത്യേകമാക്കുന്നതിനു യാതൊരു അടിസ്‌ഥാനവുമില്ല, റസൂൽ  ﷺ യുടെ സുന്നത്തിൽ പെട്ടതുമല്ല. ( مجموع الفتاوى ورسائل العثيمين)


സ്ത്രീകള്‍ക്ക് ഖബ്ര്‍ സിയാറത്ത് സുന്നത്തുണ്ടോ?

പുഷന്‍മാ൪ക്ക് മാത്രമാണ് ഖബ്ര്‍ സിയാറത്ത് സുന്നത്താക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് ഖബ്ര്‍ സിയാറത്ത് വിരോധിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഭൂരിപക്ഷം പണ്ഢിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇതിനുള്ള തെളിവ് താഴെ പറയുന്ന ഹദീസാണ്.


عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم لَعَنَ زَوَّارَاتِ الْقُبُورِ


അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:ഖബ്ർ സന്ദർശിക്കുന്ന സ്ത്രീകളെ നബി ﷺ ശപിച്ചിരിക്കുന്നു. (തി൪മിദി:1056)


قال رسول الله صلى الله عليه وسلم: لعن الله زوارات القبور


നബി ﷺ പറഞ്ഞു: ഖബ്ർ സന്ദർശിക്കുന്ന സ്ത്രീകളെ അല്ലാഹു ശപിക്കട്ടെ. (സ്വഹീഹ് അല്‍ബാനി)


സ്ത്രീകൾ പൊതുവെ ക്ഷമ കുറഞ്ഞവരും വെപ്രാളം കൂടിയവരും ലേല ഹൃദയരുമാണ്. ഖബ്റും ഖബ്‌റിസ്ഥാനുമെല്ലാം അവരിൽ ചിലർക്കെങ്കിലും പ്രയാസങ്ങൾ സൃഷ്ടിച്ചേക്കാം. ഇങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ടായിരിക്കാം അത് സ്ത്രീകള്‍ക്ക് വിരോധിക്കപ്പെട്ടത്.


ഖബ്‌ര്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തില്‍ നിന്ന്‌ തെറ്റി അമിതമായി ഖബ്‌ര്‍ സന്ദര്‍ശിക്കുന്ന സ്‌ത്രീകളെക്കുറിച്ചാണ് മേല്‍ ഹദീസില്‍ പരാമ൪ശിച്ചിട്ടുള്ളതെന്ന് ചില പണ്ഢിതന്‍മാ൪ പറയുന്നു. അതിനാൽ അത്തരം സ്ത്രീകൾക്ക് മാത്രമേ അല്ലാഹുവിന്റെ ശാപമുള്ളൂവെന്നും എപ്പോഴെങ്കിലും ഖബ്ർ സന്ദർശിക്കുന്നവർക്ക് അത് ബാധകമാകില്ലെന്നും അവ൪ പറയുന്നു. الله أعلم


മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ സ്ത്രീകള്‍ ഖബ്ർ സന്ദർശിക്കുന്നത് ഒഴിവാക്കുന്നതാണ് അവർക്ക് നല്ലത്. ഇസ്ലാം വിരോധിച്ച കെട്ടി ഉയ൪ത്തപ്പെട്ട മഖ്ബറകളില്‍ സിയാറത്ത് ചെയ്യുന്ന സ്ത്രീകള്‍, ഖബ്ര്‍ സിയാറത്ത് തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടതാണോ അല്ലയോ എന്നുള്ള കാര്യം മനസ്സിലാക്കുകയോ അന്വേഷിക്കുകയോ ചെയ്യുന്നില്ലെന്നുള്ളത് ഒരു വസ്തുതയാണ്.


 

No comments:

Post a Comment