Friday 30 July 2021

അത്തഹിയ്യാത്തിലെ അയ്യുഹന്നബി




അത്തഹിയാത്തില്‍ അയ്യൂഹന്നബി എന്ന് പറയുന്നത് നബി(സ) യോടുള്ള ഇസ്തിഗാസയാണോ ???


മരണപ്പെട്ടുപോയ മൊയ്‌തീൻ ശൈഖിനേയും ബദ്രീങ്ങളെ യും മുനമ്പത്തെ അടിഞ്ഞീവി യേയും മറ്റ് പലരേയും വിളിച്ച് ആഗ്രഹസഫലീകരണത്തിന് വേണ്ടി തേടുന്ന മുസ്ലിയാക്കന്മാർ അവരുടെ ആ പിഴച്ച ആചാരങ്ങൾക്കും വിശ്വാസ ങ്ങൾക്കും തെളിവായി പ്രചരിപ്പിക്കാറുള്ള ഒരു തെളിവാണ് ഇത്...


എന്നാൽ ലോകപ്രസിദ്ധ പണ്ഡിതൻ ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (റഹി )ഈ തരം പിഴച്ച വാദങ്ങൾ പ്രചരിപ്പിക്കുന്ന ഖബ്ർ പൂജക്കാരായ മുസ്ലിയാക്കൻ മാർക്ക് മറുപടി നൽകുന്നുണ്ട്... 


وَاسْتدلَّ جمَاعَة مِنْهُم عبد الْحق على حُصُول الِاسْتِمَاع من الْمَيِّت بمشروعية السَّلَام على الْمَوْتَى فَقَالُوا لَو لم يسمعوا السَّلَام لَكَانَ خطابهم بِهِ عَبَثا وَهُوَ بحث ضَعِيف لِأَنَّهُ يحْتَمل خلاف ذَلِك

فقد ثَبت فِي التَّشَهُّد مُخَاطبَة النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَهُوَ لَا يسمع جَمِيع ذَلِك قطعا فخطاب الْمَوْتَى بِالسَّلَامِ فِي قَول الَّذِي يدْخل الْمقْبرَة السَّلَام عَلَيْكُم أهل الْقُبُور من الْمُؤمنِينَ لَا يسْتَلْزم أَنهم يسمعُونَ ذَلِك بل هُوَ بِمَعْنى الدُّعَاء فالتقدير اللَّهُمَّ اجْعَل السَّلَام عَلَيْكُم كَمَا تقدر فِي قَوْلنَا الصَّلَاة وَالسَّلَام عَلَيْك يَا رَسُول الله فَإِن الْمَعْنى اللَّهُمَّ اجْعَل الصَّلَاة وَالسَّلَام على رَسُول الله فقد ثَبت فِي الحَدِيث الصَّحِيح فِي أَن العَبْد إِذا قَالَ السَّلَام علينا وعَلى عباد الله الصَّالِحين أصَاب كل عبد صَالح // صَحِيح // فَهُوَ خبر بِمَعْنى الطّلب فالتقدير اللَّهُمَّ سلم عَلَيْهِم وَالله أعلم

الكتاب: الإمتاع بالأربعين المتباينة السماع / ويليه أسئلة من خط الشيخ العسقلاني (1/86)

ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).


ഒരു കൂട്ടം പണ്ടിതന്മാർ  തെളിവ് പിടിച്ചിട്ടുണ്ട്, മരിച്ചവരുടെ മേല്‍ സലാം പറയല്‍ ശറഉ ആക്കിയിട്ടുണ്ടല്ലോ. അതുകൊണ്ട്  മയ്യിത്തില്‍ നിന്നും കേള്‍ക്കല്‍ സംഭവിക്കും എന്നു. "മരിച്ചവര്‍ക്ക് സലാം പറയുന്നത് കേള്‍ക്കുകയില്ലെങ്കില്‍ അവരോടു അഭിമുഖമായി സലാം പറയുന്നത് വെറുതെ അല്ലെ, എന്നതാണ് അവര്‍ പറയുന്ന ന്യായം "  ഈ ന്യായവും ന്യായീകരണവും ദുർബല മാണ്. കാരണം ഇതിനു എതിരായി സംഭവിക്കാനും സാധ്യത ഉണ്ടല്ലോ."

(തെളിവ് പറയുന്നു)

അത്തഹിയാത്തില്‍ നബി(സ) യോട് അഭിമുഖമായി ഉള്ള സംസാരം ഉണ്ടല്ലോ, എല്ലാവരുടെയും ഈ അഭിമുഖം നബി(സ) കേള്‍ക്കുന്നുണ്ടോ?  തീര്‍ച്ചയായും ഇല്ല.


 " السلام عليكم أهل القبور"

 എന്ന് സലാം പറയുന്ന ഈ വാക്ക് കൊണ്ട് മരിച്ചവരോടുള്ള അഭിമുഖം അവര്‍ കേള്‍ക്കണം എന്ന് നിര്‍ബന്ധമില്ല. മാത്രവുമല്ല ഇത് കൊണ്ടുള്ള ഉദ്ദേശം അല്ലാഹുവിനോടുള്ള ദുഅ ആണ്.

" اللهم اجعل السلام عليكم"


അള്ളാഹു നിങ്ങള്‍ക്ക് സമാധാ നം ഉണ്ടാക്കട്ടെ,

 " الصلاة والسلام عليك يا رسول الله "

എന്ന് നമ്മൾ പറയുമ്പോൾ "അല്ലാഹുവേ നീ സ്വലാത്തിനെയും സലാമിനെയും റസൂല്‍(സ) നല്‍കണേ" എന്ന നാം സങ്കല്‍പ്പിക്കുന്നത് പോലെ "

 അതുപോലെ തന്നെയാണ് കബറിങ്കല്‍ ചെന്ന് നാം സലാം പറയുമ്പോള്‍ നമ്മുടെ ഉദ്ദേശം അല്ലാഹുവിനോടുള്ള ദുഅ ആണ്.

സഹീഹ് ആയ ഹദീസില്‍ അത് സ്ഥിരപ്പെട്ടിട്ടുണ്ട്‌  അത്തഹിയാത്തില്‍ ഒരു അടിമ


 " السلام علينا وعلى عباد الله الصالحين"

എന്ന് പറഞ്ഞാല്‍ അതിന്റെ പ്രതിഫലം എല്ലാ അടിമക്കും കിട്ടും അത് എല്ലാ അടിമക്കും ഉള്ള പ്രാര്‍ത്ഥന ആണ്. എന്നല്ലാതെ എല്ലാ അടിമകളും കേള്‍ക്കും അതിനു മറുപടി തരും എന്നാ ഉദ്ദേശത്തില്‍ അല്ല.


 അതുപോലെ തന്നെ ആണ് കബറിങ്കല്‍ ചെന്ന് നാം സലാം പറയുന്നതും ഖബ്റാളികൾ കേള്‍ക്കും ഉത്തരം നല്‍കും എന്നല്ല, മറിച്ച് അതിൻറെ ഉദ്ദേശം പ്രാര്‍ത്ഥനയാണ്.



No comments:

Post a Comment