Wednesday 26 August 2020

സമസ്തക്കാരുടെ ഇസ്തിഗാസ ശിർക്ക് തന്നെ.



ഇന്ന് നമ്മുടെ നാട്ടിലെ സമസ്ത സുന്നി മുസ്‌ലിയാക്കന്മാർ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന അല്ലാഹു  അല്ലാത്തവരോടുള്ള ഇസ്തിഗാസ ശിർക്കാണ് എന്നതിൽ യാതൊരു തർക്കവും ഇല്ല. അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട കാര്യങ്ങൾ (ഉദാഹരണമായി രിജിഖ്  നൽകണേ പാപങ്ങൾ പൊറുക്കണേ) സൃഷ്ടികളോട് ചോദിച്ചാൽ അത് പച്ചയായ ശിർക്കാണ്. ഇത് യാതൊരു വിധ തർക്കവും ഇല്ലാത്ത ഇജ്മാഉള്ള കാര്യമാണ്  

സമസ്‌ത സുന്നി മുസ്ലിയാക്കന്മാർ അവരുടെ പഴയ കാല നേതാക്കൾ ആയി പറഞ്ഞു നടക്കുന്ന സുബുക്കിക്കോ ജസരിക്കോ  തൂഫിക്കോ ഇത്തരം ഇസ്തിഗാസ ശിർക്കാണ്‌ എന്നതിൽ തർക്കമില്ല. 

നജ്മുദ്ധീൻ തൂഫിയുടെ കിതാബ് ൽ ഇമാം ഇബ്നു തൈമിയഃ യുടെ വാദങ്ങൾ ഖണ്ടിച്ചു കൊണ്ട് ഇസ്തിഗാസാ വാദിയായ ജസരിയുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത് കാണുക :



"ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള ചെറിയവർക്ക് പോലും -സാധാരണക്കാർക്ക് പോലും- ഇബ്നു തൈമിയഃ പറഞ്ഞ അത്തരം ഇസ്തിഗാസ ശിർക്കാണ്‌ എന്നതിൽ തർക്കമില്ല. പിന്നെയല്ലേ പണ്ഡിതൻമാർ.." എന്നാണ് ജസരി പറഞ്ഞത്. 

നജ്മുദ്ദീൻ തൂഫിയുടെ കിതാബിൽ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയഃ യുമായി ജസരി നടത്തിയ സംവാദങ്ങൾ പരാമർശിച്ച് എടുത്തു പറഞ്ഞതാണ് മുകളിൽ ഉള്ളത്. 


No comments:

Post a Comment