Tuesday 6 March 2018

റബീഅ[റ] സ്വര്‍ഗ്ഗം ചോദിച്ചുവോ.? ഹദീസ് ന്‍റെ വിശദീകരണം



അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കാൻ തെളിവുണ്ടാക്കുന്ന സമസ്ത മുസ്ലിയാക്കന്മാര്‍ മഹാനായ സഹാബി റബീഅ (റ) നബി(സ) യോട് സ്വർഗം ചോദിച്ചു എന്ന് പറഞ്ഞുകൊണ്ട് ഹദീസിനെ ദുര്‍വ്യാഖ്യാനിക്കുന്നു. 


അല്ലാഹു അല്ലാത്തവരെ വിളിച്ച് ഇസ്തിഗാസ നടത്താന്‍ വേണ്ടി തെളിവുകൾ ഉണ്ടാക്കാനായി ഖുർആനും ഹദീസും ദുർവ്യാഖ്യാനം ചെയ്യുന്ന സമസ്ത മുസ്ലിയാക്കന്മാർ സാധാരണയായി ദുർവ്യാഖ്യാനിച്ച് കൊണ്ട് വരാറുള്ള ഒരു തെളിവാണ് റബീഅ (റ) നബി(സ) യോട് സ്വർഗം ചോദിച്ചിട്ടുണ്ട് എന്നും ആ സംഭവം ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിലുണ്ട് എന്നെല്ലാം. എന്താണു ഈ സംഭവത്തിന്റെ നിജസ്ഥിതി എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.
സ്വഹീഹ് മുസ്ലിമിലെ ഹദീസ് ഇപ്രകാരം ആണ് 



  صحيح مسلم -   كتاب الصلاة   بَاب فَضْلِ السُّجُودِ وَالْحَثِّ عَلَيْهِ 

   489        حَدَّثَنَا الْحَكَمُ بْنُ مُوسَى أَبُو صَالِحٍ حَدَّثَنَا هِقْلُ بْنُ زِيَادٍ قَالَ سَمِعْتُ
 الْأَوْزَاعِيَّ قَالَ حَدَّثَنِي يَحْيَى بْنُ أَبِي كَثِيرٍ حَدَّثَنِي أَبُو سَلَمَةَ حَدَّثَنِيرَبِيعَةُ بْنُ كَعْبٍ الْأَسْلَمِيُّ قَالَ كُنْتُ أَبِيتُ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَتَيْتُهُ بِوَضُوئِهِ وَحَاجَتِهِ فَقَالَ لِي سَلْ فَقُلْتُ أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ قَالَ أَوْ غَيْرَ ذَلِكَ قُلْتُ هُوَ ذَاكَ قَالَ فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ

റബീഅ (റ) പറഞ്ഞു : ഞാൻ ഒരു രാത്രി റസൂൽ (സ) യുടെ കൂടെ ആയിരുന്നു. റസൂൽ (സ) ക്ക് വുളൂ ചെയ്യാനുള്ള വെള്ളം ഞാൻ കൊണ്ട് വരികയും അതു പോലെയുള്ള മറ്റ് ആവശ്യങ്ങൾക്കും ഞാൻ സഹായിച്ചിരുന്നു.
നബി (സ) എന്നോട് പറഞ്ഞു : “നീ ചോദിക്കുക (എന്താണു നിനക്ക് വേണ്ടത് ?)” അപ്പോൾ ഞാൻ : “സ്വർഗത്തിൽ അങ്ങയുടെ സാമീപ്യം” എന്ന് മറുപടി പറഞ്ഞു. “മറ്റെന്തെങ്കിലും വേണോ ? ” എന്ന് നബി (സ) തിരിച്ച് ചോദിച്ചപ്പോൾ “എനിക്ക് അത് മാത്രം മതി” എന്ന് ഞാൻ മറുപടി പറഞ്ഞു. അപ്പോൾ “സുജൂദുകൾ വർധിപ്പിച്ച് കൊണ്ട് നീ എന്നെ സഹായിക്കുക” എന്ന് റസൂൽ മറുപടി പറഞ്ഞു.


ഈ  ഹദീസ്  വിശദീകരിച്ച  ഒരൊറ്റ  ഇമാം പോലും  ഇതിന്റെ  അടിസ്ഥാനത്തിൽ  നബിയോട് സ്വർഗം ചോദിക്കാമെന്ന് പറഞ്ഞിട്ടില്ല.
എല്ലാരും  സുജൂദിന്റെ  മഹത്വം  ആണ്  ഈ  ഹദീസ്  കൊണ്ട്  ഉദേശിച്ചത്.
സ്വഹീഹ് മുസ്ലിമിൽ ഈ ഹദീസ് കൊടുത്തത് ശ്രദ്ധിക്കുക






بَاب فَضْلِ السُّجُودِ وَالْحَثِّ عَلَيْهِ 

സുജൂദിന്‍റെ ശ്രേഷ്ഠതയും അതിന് പ്രേരിപ്പിക്കലും എന്നാണ് ഈ ഹദീസിന് ഇമാം നവവി[റ] കൊടുത്ത ബാബ് , അദ്ദേഹം മനസ്സിലാക്കിയത് നബി[സ]യോട് സ്വര്‍ഗ്ഗം ചോദിക്കാനുള്ള തെളിവ് എന്നല്ല മറിച്ച് സ്വര്‍ഗ്ഗത്തില്‍ കടക്കുവാന്‍ പറ്റിയ ഏറ്റവും മഹത്വമേറിയ ഇബാദത്ത് ഏത് എന്നതാണ്.




 ഇമാം  നവവി  ഈ  ഹദീസ്  വിശദീകരിച്ചപ്പോൾ  ഇതിന്റെ  അടിസ്ഥാനത്തിൽ  നബി  (സ ) യോട്  സ്വർഗം  ചോദിക്കാം  എന്ന്  പറഞ്ഞിട്ടില്ല . മറിച്ച്  സുജൂദിന്റെ  മഹത്വം  വിവരിക്കുന്ന  അധ്യായം എന്ന തലക്കെട്ട് കൊടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞത്  ഇതാണ്. 

 فِيهِ الْحَثُّ عَلَى كَثْرَةِ السُّجُودِ ، وَالتَّرْغِيبُ ، وَالْمُرَادُ بِهِ السُّجُودُ فِي الصَّلَاةِ ،

ഈ ഹദീസിൽ സുജൂദുകൾ അധികരിപ്പിക്കണമെന്ന് സൂചനയും അതിനുള്ള പ്രോത്സാഹനവും ഉണ്ട്. (ശറഹ് മുസ്ലിം. ഇമാം നവവി).

ഇതിൽ നിന്ന് നബി (സ )യോട്   സ്വർഗം ചോദിക്കാം എന്ന്  ഒരു  മുഹദ്ദിസും മനസ്സിലാക്കിയിട്ടില്ല. അപ്പോൾ സമസ്തക്കാർ  ദുർവ്യാഖ്യാനിച്ചതാണ് ഈ സംഭവം  എന്ന്  വ്യക്തം.
റസൂൽ (സ) ക്ക്  ഒരാള്ക്കും  സ്വർഗം  കൊടുക്കാൻ സാധ്യമല്ല. അങ്ങനെ സാധിക്കുമായിരുന്നെങ്കിൽ അത്  ആദ്യം കൊടുക്കുക തന്റെ  കരളിന്റെ കഷ്ണമായ ഫാതിമ (റ) ക്കാണു.


قَامَ رَسُولُ اللَّهِ – صلى الله عليه وسلم – حِينَ أَنْزَلَ اللَّهُعَزَّ وَجَلَّ ( وَأَنْذِرْ عَشِيرَتَكَ الأَقْرَبِينَ ) قَالَ : ( يَا مَعْشَرَ قُرَيْشٍ – أَوْ كَلِمَةً نَحْوَهَا – اشْتَرُوا أَنْفُسَكُمْ ، لاَ أُغْنِي عَنْكُمْ مِنَ اللَّهِ شَيْئًا ، يَا بَنِي عَبْدِ مَنَافٍ لاَ أُغْنِي عَنْكُمْ مِنَ اللَّهِ شَيْئًا ، يَا عَبَّاسُ بْنَ عَبْدِ الْمُطَّلِبِ لاَ أُغْنِي عَنْكَ مِنَ اللَّهِ شَيْئًا ، وَيَا صَفِيَّةُ عَمَّةَ رَسُولِ اللَّهِ لاَ أُغْنِي عَنْكِ مِنَ اللَّهِ شَيْئًا ، وَيَا فَاطِمَةُ بِنْتَ مُحَمَّدٍ سَلِينِي مَا شِئْتِ مِنْ مَالِي لاَ أُغْنِي عَنْكِ مِنَ اللَّهِ شَيْئًا

 

[ رواه البخاري (2753) ومسلم (206


ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഈ ഹദീസിൽ  പറഞ്ഞിരിക്കുന്നത്  നോക്കുക. റസൂൽ (സ) പറഞ്ഞു : ” ‘നിന്റെ അടുത്ത ബന്ധുക്കളെ നീ താക്കീത് ചെയ്യുക’ എന്ന വിശുദ്ധ ഖുർആൻ ആയത്ത് അവതരിച്ചപ്പോൾ ഖുറൈഷി  സമൂഹത്തെ  വിളിച്ചു കൂട്ടി അവരെ അഭിസംബോധന ചെയ്ത്   പറഞ്ഞു : “ഹേ ഖുറൈശി സമൂഹമേ നിങ്ങളുടെ സ്വദേഹങ്ങളെ നിങ്ങൾ നരകത്തിൽ നിന്ന് കാക്കുക. നിങ്ങൾക്ക്  അല്ലാഹുവിൽ നിന്ന് ഒന്നും തന്നെ  നേടിത്തരാൻ എനിക്ക് സാധ്യമല്ല. ഹേ അബ്ദുമനാഫ് കുടുംബമേ അല്ലാഹുവിൽ നിന്നും എന്തെങ്കിലും ഗുണം നിങ്ങൾക്ക് നേടിത്തരാൻ എനിക്കു കഴിയില്ല. ഹേ അബ്ബാസ് ബിൻ അബ്ദിൽ മുത്തലിബേ അല്ലാഹുവിൽ നിന്നും എന്തെങ്കിലും ഗുണം നിങ്ങൾക്ക് നേടിത്തരാൻ എനിക്കു കഴിയില്ല. പ്രവാചകന്റെ അമ്മായി സഫിയാ അല്ലാഹുവിൽ നിന്നും എന്തെങ്കിലും ഗുണം നിങ്ങൾക്ക് നേടിത്തരാൻ എനിക്കു കഴിയില്ല. മുഹമ്മദിന്റെ മകൾ ഫാത്തിമാ എന്റെ  സമ്പത്തിൽ  നിന്ന്  എന്ത്  വേണമെങ്കിലും നീ  ചോദിച്ചോളൂ. എന്നാൽ  നിനക്ക്  അല്ലാഹുവിൽ  നിന്ന്  ഒന്നും തന്നെ  നേടിത്തരാൻ  എനിക്ക്  സാധ്യമല്ലാ”.
നോക്കൂ.. ഇവിടെ വളരെ വ്യക്തമായി  നബി (സ) പറയുന്നു സ്വന്തം  മകൾക്ക് വരെ അല്ലാഹുവിന്റെ  അടുക്കൽ നിന്ന് ഒന്നും  നേടിക്കൊടുക്കാൻ നബി (സ) കഴിയില്ല എന്ന്.
അപ്പോൾ പിന്നെ റബീഅ (റ) ക്ക് എങ്ങനെയാണു നബി (സ) സ്വർഗം  കൊടുക്കുക?
അപ്പോൾ മുസ്ലിയാക്കന്മാർ ദുർവ്യാഖ്യാനിക്കുന്ന പോലെയല്ല കാര്യം എന്ന് പകൽ പോലെ വ്യക്തമായില്ലേ.


മാത്രമല്ല സമസ്തക്കാർ വലിയ  കാര്യമായി കൊണ്ടുനടക്കാറുള്ള   ഇസ്തിഗാസ വാദിയായ സുബ്കി  പോലും ഈ ഹദീസ് ഇസ്തിഗാസക്ക്  തെളിവായി ഉദ്ധരിച്ചിട്ടില്ല. അദ്ദേഹം ഈ ഹദീസ് തെളിവാക്കിയത് തവസ്സുലിനു വേണ്ടിയാണ് . അതും  അനുവദനീയമായ തവസ്സുലിനു വേണ്ടി മാത്രമാണ് അദ്ദേഹം ഈ ഹദീസ് തെളിവാക്കിയത് ..


النوع الثالث من التوسل : ان يُطلبَ منه ذلك الأمر المقصود ، بمعنى أنه صلى الله عليه وسلم قادرٌ على التَّسبُّب فيه ؛ بسؤاله ربه وشفاعته إليه ، فيعود إلى « النوع الثاني » في المعنى ، وإن كانت العبارة مختلفة ، ومن هذا قول القائل للنبي صلى الله عليه وسلم : أسألك مُرافقتكَ في الجنة ، قال : « أَعِنِّي على نفسك بكثرة السجود » .والآثار في ذلك كثيرة أيضاً ، ولا يَقصدُ الناس بسؤالهم ذلك إلَّا كون النبي صلى الله عليه وسلم سبباً وشافعاً ،          [شفاء السقام - امام سبكي]
ഇമാംസുബുക്കി പറയുന്നു. 
ഈ ചോദ്യം  കൊണ്ട്  നബി (സ) ഒരു  കാരണക്കാരൻ  ആവുക – ശുപാർശ  ചെയ്യുന്ന ആളാവുക –  എന്നല്ലാതെ ഇവിടെ  ഉദ്ധേശിക്കുന്നില്ല. അതുപോലെ  തന്നെ  ആണ്  റസൂലിന്റെ  ഉത്തരവും. റസൂൽ  (സ)സ്വർഗം  കൊടുക്കാം  എന്നല്ല  പറഞ്ഞത്. പക്ഷെ  അത്  കിട്ടാനുള്ള  മാർഗം (സുജൂദ്  വർധിപ്പിക്കൽ) ആണ്  പറഞ്ഞത് എന്ന് സുബ്കി  വ്യക്തമാക്കുന്നു .



മുസ്ലിയാക്കന്മാര്‍ ഇസ്തിഗാസക്ക് ഒന്നാമതായി തെളിവ് പറയുന്ന ഇമാം സുബ്കി പോലും ഈ ഹദീസ് പ്രത്യേകം ഉദ്ധരിച്ചുകൊണ്ട് പറയുന്നത്  നബി  (സ ) അദ്ദേഹത്തിന്  സ്വർഗ്ഗത്തില്‍ സ്ഥാനം  കിട്ടാൻ   അല്ലാഹുവിനോട് ശുപാര്‍ശക്കാരനായി  ദുഅ  ചെയ്തു എന്നാണ്.  ജീവിച്ചിരിക്കുന്ന തൊട്ട് മുന്നിലുള്ള ഒരാളോട് എനിക്ക് വേണ്ടി ദുആ ചെയ്യണം എന്ന് പറയുന്നതിനെ ഇവിടെ  സലഫികള്‍ ആരും തന്നെ  എതിർത്തിട്ടില്ല. അത് അനുവദനീയമായ തവസ്സുൽ തന്നെ ആണ് .

ചുരുക്കത്തിൽ റബീഅ നബി (സ) യോട് എനിക്ക് താങ്കൾ സ്വർഗം നൽകണം എന്നല്ല പറഞ്ഞത്. മറിച്ച്  തനിക്കു സ്വർഗം ലഭിക്കാൻ നബി (സ), അല്ലാഹുവിനോട് ദുആ ചെയ്യണം എന്നാണ്.

ഇനി മറ്റൊരു വിഷയമുള്ളത് , വല്ലേ നിലത്തീന്നും എന്നെ വിളിപ്പോര്‍ക്ക് വായ്‌പൂടാതുത്തിരം ചെയ്യും ഞാന്‍ എന്നോവര്‍ എന്ന മൊയ്തീന്‍മാല പാടി എവിടെ നിന്ന് വിളിച്ചാലും ഏത് സമയത്ത് എന്ത് കാര്യത്തിന് വിളിച്ചാലും അതെല്ലാം കേട്ട് മനസ്സിലാക്കി ഔലിയാക്കന്മാര്‍ തന്നെ അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് ഉദ്ദിഷ്ട കാര്യം നിറവേറ്റിതരും എന്ന വിശ്വാസത്തോടെ എന്‍റെ മൊയ്തീന്‍ ശൈഖേ കാക്കണേ ബദരീങ്ങളേ രക്ഷിക്കണേ എന്നൊക്കെ വിളിച്ചുകൊണ്ട് ഔലിയാക്കന്മാരോട് നേരിട്ട് തേടുന്ന കേരളത്തിലെ സമസ്ത മുസ്ലിയാക്കന്മാരുടെ ഇസ്തിഗാസക്ക് സുബുക്കി ഇമാം ഒരിക്കലും അനുകൂലിക്കുന്നില്ല. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ തവസ്സുല്‍ ആയാലും ഇസ്തിഗാസയായാലും തശഫ്ഫുആയാലും പേരിലോ പദത്തിലോ കാര്യമില്ല. മറിച്ച് എല്ലാം അവര്‍ മുഖേന അവര്‍ കാരണമായി തവസ്സുലാക്കി  
അല്ലാഹുവിനോട് തേടുന്നതാണ് എന്നാണ്. [ഇതും ഇസ്ലാമികമായ തെളിവില്ലാത്ത ഒരു ബിദ്അത്ത് തന്നെ എന്നത് വേറെ കാര്യം  ]   
ശിഫാഉ സഖാം പഠിക്കുന്ന കിതാബ് തിരിയുന്ന പണ്ടിതന്മാര്‍ക്ക് അതില്‍ അഭിപ്രായ ഭിന്നത ഉണ്ടാവില്ല.  

അതുകൊണ്ട് തന്നെ ഈ ഹദീസ് തെളിവാക്കികൊണ്ട് റസൂല്‍ [സ]യോട്  സ്വര്‍ഗ്ഗം ചോദിക്കാം സമസ്തക്കാരുടെ വാദങ്ങൾ സത്യത്തെ വളച്ചൊടിച്ചു കൊണ്ടുള്ള  ദുർവ്യാഖ്യാനം മാത്രമാണെന്ന് വ്യക്തം.


സ്വഹീഹ് മുസ്ലിമിലെ ഹദീസ് ഈ സംഭവത്തിന്‍റെ ചുരുക്കമാണ് എന്ന് പറയുന്ന ഹദീസ് റിപ്പോര്‍ട്ട് ചെയ്തവരില്‍  ഇബ്നു ഇസ്ഹാഖ് എന്ന ഒരു റാവി ഉണ്ട്. അദ്ദേഹം അന് അനത്തോടെ റിപ്പോര്‍ട്ട് ചെയ്തതാണ് ആ ഹദീസ് എന്ന് പറഞ്ഞുകൊണ്ട് ഈ സംഭവം വിശദമായി വന്ന റിപ്പോര്‍ട്ട് മുസ്ലിയാക്കന്മാര്‍ കണ്ണുമടച്ച് തള്ളാറുണ്ട്.
എന്നാല്‍ ഇബ്നു ഇസ്ഹാഖ് ല്‍ നിന്നും അന് അനത്ത് ഇല്ലാതെ തന്നെ റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളുണ്ട്‌.  മുസ്നദ് അഹ്മദ് ലെ ഒരു ഹദീസ് താഴെ കൊടുക്കുന്നു : 

مسند أحمد » أول مسند المدنيين رضي الله عنهم أجمعين » 

حديث ربيعة بن كعب الأسلمي رضي الله تعالى عنه

 قَالَ حَدَّثَنَا يَعْقُوبُ قَالَ حَدَّثَنَا أَبِي عَنِ ابْنِ إِسْحَاقَ قَالَ حَدَّثَنِي مُحَمَّدُ بْنُ عَمْرِو بْنِ عَطَاءٍ عَنْ نُعَيْمٍ الْمُجْمِرِ عَنْ رَبِيعَةَ بْنِ كَعْبٍ قَالَ كُنْتُ أَخْدُمُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَقُومُ لَهُ فِي حَوَائِجِهِ نَهَارِي أَجْمَعَ حَتَّى يُصَلِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْعِشَاءَ الْآخِرَةَ فَأَجْلِسَ بِبَابِهِ إِذَا دَخَلَ بَيْتَهُ أَقُولُ لَعَلَّهَا أَنْ تَحْدُثَ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَاجَةٌ فَمَا أَزَالُ أَسْمَعُهُ يَقُولُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سُبْحَانَ اللَّهِ سُبْحَانَ اللَّهِ سُبْحَانَ اللَّهِ وَبِحَمْدِهِ حَتَّى أَمَلَّ فَأَرْجِعَ أَوْ تَغْلِبَنِي عَيْنِي فَأَرْقُدَ قَالَ فَقَالَ لِي يَوْمًا لِمَا يَرَى مِنْ خِفَّتِي لَهُ وَخِدْمَتِي إِيَّاهُ سَلْنِي يَا رَبِيعَةُ أُعْطِكَ قَالَ فَقُلْتُ أَنْظُرُ فِي أَمْرِي يَا رَسُولَ اللَّهِ ثُمَّ أُعْلِمُكَ ذَلِكَ قَالَ فَفَكَّرْتُ فِي نَفْسِي فَعَرَفْتُ أَنَّ الدُّنْيَا مُنْقَطِعَةٌ زَائِلَةٌ وَأَنَّ لِي فِيهَا رِزْقًا سَيَكْفِينِي وَيَأْتِينِي قَالَ فَقُلْتُ أَسْأَلُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِآخِرَتِي فَإِنَّهُ مِنْ اللَّهِ عَزَّ وَجَلَّ بِالْمَنْزِلِ الَّذِي هُوَ بِهِ قَالَ فَجِئْتُ فَقَالَ مَا فَعَلْتَ يَا رَبِيعَةُ قَالَ فَقُلْتُ نَعَمْ يَا رَسُولَ اللَّهِ أَسْأَلُكَ أَنْ تَشْفَعَ لِي إِلَى رَبِّكَ فَيُعْتِقَنِي مِنْ النَّارِ قَالَ فَقَالَ مَنْ أَمَرَكَ بِهَذَا يَا رَبِيعَةُ قَالَ فَقُلْتُ لَا وَاللَّهِ الَّذِي بَعَثَكِ بِالْحَقِّ مَا أَمَرَنِي بِهِ أَحَدٌ وَلَكِنَّكَ لَمَّا قُلْتَ سَلْنِي أُعْطِكَ وَكُنْتَ مِنْ اللَّهِ بِالْمَنْزِلِ الَّذِي أَنْتَ بِهِ نَظَرْتُ فِي أَمْرِي وَعَرَفْتُ أَنَّ الدُّنْيَا مُنْقَطِعَةٌ وَزَائِلَةٌ وَأَنَّ لِي فِيهَا رِزْقًا سَيَأْتِينِي فَقُلْتُ أَسْأَلُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِآخِرَتِي قَالَ فَصَمَتَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ طَوِيلًا ثُمَّ قَالَ لِي إِنِّي فَاعِلٌ فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ





നരകശിക്ഷയില്‍നിന്നും എനിക്ക് മോചനം ലഭിക്കാന്‍ എനിക്ക്  വേണ്ടി അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യണം എന്ന് ചുരുക്കം.

ഇനി മറ്റൊരു വിഷയം :
നബി [സ]യോട് എന്ത് ചോദിക്കുന്നു എന്നതല്ല മറിച്ച് നബി[സ] പറയുന്ന മറുപടിയാണ് നാം കൃത്യമായി മനസ്സിലാക്കേണ്ടത്. ഇവിടെ ദുആ ചെയ്യാന്‍ പറഞ്ഞതല്ല ., സ്വര്‍ഗ്ഗം ചോദിച്ചത് തന്നെയാണ് നബി [സ] സ്വര്‍ഗ്ഗം കൊടുത്തു എന്നൊക്കെ പറയുന്ന മുസ്ലിയാക്കന്മാരോട് നമുക്ക് ചോദിക്കാനുള്ളത് ..

എന്നാല്‍ പിന്നെ എന്തിനാണ്  
فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ
“സുജൂദുകൾ വർധിപ്പിച്ച് കൊണ്ട് നീ എന്നെ സഹായിക്കുക” എന്ന് റസൂൽ [സ] മറുപടി പറഞ്ഞത്..?

നബി [സ]യുടെ കയ്യില്‍ അധികാരമുള്ള ഒരു കാര്യമാണ് എങ്കില്‍ പിന്നെ എന്തിനാണ് “സുജൂദുകൾ വർധിപ്പിച്ച് കൊണ്ട് നീ എന്നെ സഹായിക്കുക” എന്ന്  ഒരു ശര്‍ത്ത് റസൂല്‍ [സ] മറുപടിയായി പറഞ്ഞത്.?   

അവിടെയാണ് നമുക്കെല്ലാം സ്വര്‍ഗ്ഗം ലഭിക്കണം എന്ന ആഗ്രഹമുള്ള ഒരു സത്യവിശ്വാസി വിഷയം പഠിക്കേണ്ടത്. 
നബി [സ]യുടെ പ്രിയപ്പെട്ട പുത്രി ഫാത്തിമാബീവി അടക്കമുള്ള സ്വന്തം കുടുംബക്കാരായവരെ വിളിച്ചു കൊണ്ട് നരകശിക്ഷയില്‍ നിന്നും ഓരോരുത്തരുടേയും തടി കാത്തു കൊള്ളുവാനും ഈമാനുള്ള സല്ക്കര്‍മ്മികള്‍ ആകുവാനും ആഹ്വാനംചെയ്ത നബി[സ] യുടെ ഉപദേശം നമ്മള്‍ ഉള്‍ക്കൊള്ളേണ്ടത്.  


അള്ളാഹു സുബ് ഹാനഹൂ വ തആലാ വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞതും അത് തന്നെയാണ്.  


وَمَن يُطِعِ اللَّـهَ وَالرَّسُولَ فَأُولَـٰئِكَ مَعَ الَّذِينَ أَنْعَمَ اللَّـهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ۚ وَحَسُنَ أُولَـٰئِكَ رَفِيقًا ﴿٦٩

[4 : 69]  ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!

ഇവിടെ അല്ലാഹു പഠിപ്പിക്കുന്നത് അല്ലാഹുവിനെയും റസൂല്‍ [സ]യേയും അനുസരിച്ച് കൊണ്ട് ജീവിക്കുന്ന സല്‍ക്കര്‍മ്മികള്‍ ആയ സത്യവിശ്വാസികള്‍ക്ക് ലഭിക്കുന്ന മഹത്തുക്കളുടെ കൂടെയുള്ള സഹവാസവും സുഹൃദ്ബന്ധവുമാണ് 

മുകളില്‍ ഉള്ള ഹദീസില്‍ പറഞ്ഞ വിഷയം തന്നെ.. 

ഈ ആയത്തിന്‍റെ തഫ്സീറില്‍ ഈ ഹദീസ് ഇമാം ഇബ്നു കസീര്‍[റ] ഇമാം സുയൂതി[റ] തുടങ്ങി പല ഇമാമീങ്ങളും ഉദ്ധരിച്ചിട്ടുണ്ട്  


تفسير ابن كثير


وَقَدْ رَوَاهُ ابْنُ جَرِيرٍ ، عَنِ ابْنِ حُمَيْدٍ ، عَنْ جَرِيرٍ ، عَنْ عَطَاءٍ ، عَنِ الشَّعْبِيِّ ، مُرْسَلًا . وَثَبَتَ فِي صَحِيحِ مُسْلِمٍ مِنْ حَدِيثِ هِقْلِ بْنِ زِيَادٍ ، عَنِالْأَوْزَاعِيِّ ، عَنْ يَحْيَى بْنِ أَبِي كَثِيرٍ عَنْ أَبِي سَلَمَةَ بْنِ عَبْدِ الرَّحْمَنِ ، عَنْ رَبِيعَةَ بْنِ كَعْبٍ الْأَسْلَمِيِّ أَنَّهُ قَالَ : كُنْتُ أَبِيتُ عِنْدَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَتَيْتُهُ بِوُضُوئِهِ وَحَاجَتِهِ ، فَقَالَ لِي : " سَلْ " . فَقُلْتُ : يَا رَسُولَ اللَّهِ ، أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ . فَقَالَ : " أَوْ غَيْرَ ذَلِكَ ؟ " قُلْتُ : هُوَ ذَاكَ . قَالَ : " فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ

الدر المنثور في التفسير بالمأثور /جلال الدين السيوطي / تفسير سورة النساء

وَأَخْرَجَ مُسْلِمٌ، وَأَبُو دَاوُدَ ، وَالنَّسَائِيُّ ، عَنْ رَبِيعَةَ بْنِ كَعْبٍ الْأَسْلَمِيِّ قَالَ : كُنْتُ أَبِيتُ عِنْدَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَآتِيهِ بِوَضُوئِهِ وَحَاجَتِهِ . فَقَالَ لِي : «سَلْ» فَقُلْتُ : يَا رَسُولَ اللَّهِ، أَسَأَلُكَ مُرَافَقَتَكَ فِي الْجَنَّةِ . قَالَ : «أَوَغَيْرَ ذَلِكَ؟» قُلْتُ : هُوَ ذَاكَ . قَالَ : «فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ» .


അപ്പോള്‍ അവരൊക്കെയും  ഈ ഹദീസ് മനസ്സിലാക്കിയത്,. 
അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിച്ച് ഇബാദത്തുകള്‍ കൂടുതല്‍ ചെയ്തുകൊണ്ട് ജീവിക്കുന്നതിന്റെ പ്രാധാന്യവും അവര്‍ക്ക് ലഭിക്കപ്പെടുന്ന പ്രതിഫലത്തിന്‍റെ മഹത്വവുമാണ്.     
 അബൂഹുറയ്റ(റ)യിൽ. നിന്ന് നിവേദനം: 
"ഒരു അടിമ അല്ലാഹുവുമായി ഏറ്റവുമധികം അടുക്കുന്നത് സുജൂദിലായിരിക്കുമ്പോഴാണ് അതിനാൽ സുജൂദിൽ ദുആ അധികരിപ്പിക്കുക" (മുസ്ലിം).

ഒരു അടിമ അല്ലാഹുവുമായി ഏറ്റവും അടുക്കുന്നത് അവന്‍ റബ്ബിന്റെ മുന്നില്‍ സുജൂദ് ലായി കിടക്കുമ്പോള്‍ ആണെന്ന നബി വചനവും  സുജൂദുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രാധാന്യവും അവര്‍ക്ക് ലഭിക്കപ്പെടുന്ന പ്രതിഫലത്തിന്‍റെ മഹത്വവുമാണ് ഈ ഹദീസില്‍ നിന്നും മഹത്തുക്കളായ ഇമാമീങ്ങള്‍ പോലും മനസ്സിലാക്കിയത്.  

എന്തിനധികം തികച്ചും നാടന്മാരായ ഒരാള്‍ക്ക് പോലും സംശയം ഇല്ലാത്ത ഒരു കാര്യമാണ് ഇത്.

ഒരുദാഹരണത്തിന് ഇസ്ലാമിക ബോധമുള്ള സ്നേഹസമ്പന്നരായ ദമ്പതികളുടെ സംസാരമെടുക്കാം. നാളെ പരലോകത്തും അല്ലാഹുവിന്‍റെ സ്വര്‍ഗ്ഗത്തില്‍ നമുക്ക് ഇതുപോലെ ദമ്പതികളായി ജീവിക്കാന്‍ ഭാഗ്യം ഉണ്ടാവണം എന്ന് ഒരാള്‍ പറയുമ്പോള്‍ "ഇന്‍ശാ അല്ലാഹ്.. നമുക്ക് അതിന് വേണ്ട ഇബാദാത്തുകള്‍ വര്‍ദ്ധിപ്പിക്കണം.അല്ലാഹു സാധിപ്പിച്ച് തരട്ടെ." ഇതാണ് വിവരമുള്ള ഒരു മുസ്ലിം പറയാറുള്ളത്. "സ്വര്‍ഗ്ഗത്തില്‍ ഇടം ലഭിക്കാനുള്ള പ്രാര്‍ഥനയും പ്രവര്‍ത്തനവും" അതല്ലാതെ ഈ സംസാരത്തില്‍ ആ ദമ്പതികളില്‍ ആരും തന്നെ സ്വര്‍ഗ്ഗം ഉടമപ്പെടുത്തിയിട്ടില്ല. കാരുണ്യവാനായ അല്ലാഹുവിന്‍റെ  അനുഗ്രഹത്താല്‍ സത്യവിശ്വാസികള്‍ ആയവര്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കും എന്നവര്‍ക്ക് അറിയാം. അവിടെ ദമ്പതികള്‍ ആയി ജീവിക്കാനുള്ള സൗഭാഗ്യം ലഭിക്കാന്‍ വേണ്ടിയുള്ള മാര്‍ഗ്ഗമാണ് അവര്‍ പരസ്പ്പരം ചര്‍ച്ച ചെയ്തത്. അതല്ലാതെ സര്‍വ്വശക്തനായ അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ള സ്വര്‍ഗ്ഗം അവരിലൊരാളും ഉടമപ്പെടുത്തിയിട്ടില്ല. 
ഇത് ഏത് സാധാരണക്കാരന് പോലും അറിയുന്ന കാര്യമാണ്..          


No comments:

Post a Comment