Thursday, 23 November 2017

തീവ്രവാദവും കാന്തപുരം സുന്നികളുടെ നിലപാടും


തീവ്രവാദവും കാന്തപുരം സുന്നികളുടെ നിലപാടും 




മുകളില്‍ കൊടുത്ത ഇതേ ലേഖനം വന്ന 2001 ഒക്ടോബര്‍ മാസത്തിലെ സെന്‍സിംഗ് മാസികയില്‍ അതേ ലക്കത്തില്‍ തന്നെ ഈ ലേഖനത്തെ പിന്തുണച്ചുകൊണ്ട് എഡിറ്റര്‍ ഇസ്മായീല്‍ വഫയുടെ എഡിറ്റോറിയല്‍ കാണുക: 



അൽ ഖാഇദയെ മഹത്വവൽകരിച്ചവർ സലഫികളെ തീവ്രവാദികളാക്കുകയോ.?
__________________________________________
ആദ്യമേ പറയട്ടെ .ഇത്തരമൊരു ചർച്ചക്ക് തീരെ താൽപര്യമില്ല .ആദർശത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാത്ത ഇസ്ലാമിന്റെ ശത്രുക്കൾ പലവിധത്തിലുള്ള കുതന്ത്രങ്ങളുമായി ഇസ്ലാമിനെയും ഇസ്ലാമിക പ്രബോധകരെയും വേട്ടയാടിപ്പിടിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരസ്പരമുള്ള തീവ്രവാദാരോപണം ഒട്ടും ഉചിതമല്ലെന്ന് നല്ല ബോധ്യമുണ്ട് .പക്ഷേ ചിലത് പറയാതെ പോയാൽ ചിലർ കേൾക്കുന്നതും മറ്റു ചിലർ കേൾപ്പിക്കുന്നതും മുഴുവൻ ശരിയാണെന്ന് പൊതുസമൂഹം തെറ്റിദ്ധരിച്ച് പോകും എന്നുള്ളത് കൊണ്ട് മാത്രമാണ് ഈ കുറിപ്പ് .
ഐ എസ് എന്ന തെമ്മാടിക്കൂട്ടം ഇസ്ലാമിന് എൽപിച്ച് കൊണ്ടിരിക്കുന്ന ആഴമേറിയ മുറിവുകൾ എണ്ണിയാലൊടുങ്ങാത്തതാണ് .നിരപരാധികളെ കൊന്നൊടുക്കിയും പൊതുസ്ഥലങ്ങളിൽ ചാവേറുകളായി പൊട്ടിത്തെറിച്ചും അഡ്രസ്സില്ലാത്ത ഓഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ച് മതസ്പർദ്ധ വളർത്തിയുമൊക്കെ ഈ ദ്രോഹം അഭംഗുരം തുടരുന്നുണ്ട് .ഇസ്ലാമിക ലോകത്തെ തലയെടുപ്പുള്ള പണ്ഡിതന്മാരൊന്നാകെ ഈ ഖവാരിജുകളെ (മത ഭ്രഷ്ടർ) തുറന്നെ തിർക്കുകയും മുസ്ലിം പൊതുജനത്തെ ഇവർക്കെതിരെ ഒരുമിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട് .അതിൽ തന്നെ സലഫീ പണ്ഡിതരാണ് ഇവർക്കെതിരെ ഏറ്റവും കൂടുതൽ ലേഖനങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുള്ളത് .
ഐ എസിന്റെ ആദ്യ രൂപമായ അൽ ഖാഇദയുടെ നേതാവാണ് ഉസാമാ ബിൻ ലാദൻ . അതിന് ചില രൂപമാറ്റങ്ങൾ സംഭവിച്ചാണ് ഐ എസ് രൂപപ്പെട്ടത് .ഇവ രണ്ടിനെയും സലഫികളുമായി കൂട്ടിക്കെട്ടാൻ പലതായി വിഭജിക്കപ്പെട്ട സമസ്ത ഗ്രൂപ്പുകൾ മത്സരത്തിലാണ് .സത്യത്തിൽ ആരാണ് കേരളത്തിൽ അൽ ഖാഇദയെയും ഉസാമയെയും മഹത്വവൽക്കരിച്ചവർ എന്ന് നാം പഠിക്കേണ്ടതുണ്ട് .
2001 സെപ്റ്റംബർ 11 ന് അൽ ഖാഇദ നടത്തിയതെന്ന് പറയപ്പെടുന്ന വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം ഒക്ടോബറിൽ പുറത്തിറങ്ങിയ കാന്തപുരം വിഭാഗത്തിന്റെ മേൽനോട്ടത്തിലുള്ള സെൻസിംഗ് മാസികയുടെ കവർ സ്റ്റോറി ഇതേ ബിൻ ലാദനെ വാഴ്ത്തിക്കൊണ്ടായിരുന്നു.

കനൽപഥങ്ങങ്ങളിലെ സിംഹം എന്നതാണ് തലക്കെട്ട് .! 

ഉസാമയെ എങ്ങനെയൊക്കെ മഹത്വവൽക്കരിക്കാമോ അതിന്റെ പരമാവധി അതിൽ ചെയ്തിട്ടുണ്ട് .സെൻസിംഗ് തന്നെ പറയട്ടെ .
"മുസ്ലിം ലോകത്ത് രണ്ട് ആൺകുട്ടികളാണുള്ളത് .സദ്ദാം ഹുസൈനും ഉസാമയും .ലോക മുസ്ലിംകളുടെ പ്രിയപ്പെട്ടവരാണവർ ."
( അഡ്വ: ഇസ്മായിൽ വഫ, സെൻസിംഗ് എഡിറ്റോറിയൽ 2001 ഒക്ടോബർ )
എന്ന് മാത്രമല്ല ഉസാമയും അബൂബക്കർ ബാഗ്ദാദിയുമൊക്കെ സലഫീ തീവ്രവാദികളാണ് എന്ന് പറഞ്ഞ് ഇപ്പോൾ നിലവിളിച്ച് കൊണ്ടിരിക്കുന്നവർ അന്ന് പറഞ്ഞത് ഉസാമ ഖബർ പൂജകനായ സൂഫിയായിരുന്നു എന്നായിരുന്നു .
"മഹാന്മാരുടെ ഖബര്‍ സിയാറത്ത്, പുണ്യമെടുക്കല്‍ തുടങ്ങി ആത്മീയ ലോകത്തേക്ക് മെല്ലെ മെല്ലെ ഉസാമ കാല്‍വെച്ചു. പാശ്ചാത്യ സംസ്കാരത്തെ ഉസാമ പാടേ വെറുത്തു. മദീനാ മുനവ്വറയില്‍ പ്രവാചകന്‍റെ മഖ്ബറയില്‍ മണിക്കൂറുകള്‍ ചിലവഴിച്ച് കരളലിഞ്ഞു പ്രാര്‍ഥിച്ചു. തന്‍റെ സ്വത്തും കഴിവും ഇസ്‌ലാമിന് വേണ്ടി ചിലവഴിക്കാന്‍ ഇറങ്ങിത്തിരിച്ചു. ഇത് പാശ്ചാത്യ മിഷനറിമാര്‍ക്ക് തലവേദനയായി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സൂഫിവര്യന്മാരുമായി ഉസാമ ബന്ധം സ്ഥാപിച്ചു തുടങ്ങി." - (സെന്‍സിംഗ്: 2001 ഒക്ടോബര്‍. പേജ് 11).
വീണ്ടും സെൻസിംഗ് തന്നെ പറയട്ടെ .
" ഇവിടെയാണ് ഒരു വിപ്ലവകാരിയുടെ കഥ ആരംഭിക്കുന്നത് .കാരുണ്യ പ്രവർത്തനത്തിനിറങ്ങി പ്രതിരോധത്തിന്റെ മാർഗം സ്വീകരിക്കാൻ നിർബന്ധിതനായ ഒരു വിശ്വാസിയുടെ കഥ .മിഷനറി പ്രവർത്തനത്തിന് തലവേദന സൃഷ്ടിക്കുകയും അങ്കിൾസാമിന്റെ ഉറക്കം കെടുത്തുകയും ചെയ്ത വിപ്പവകാരിയുടെ ധീരതയുടെ കഥ " .
(സെൻസിംഗ് :2001 ഒക്ടോബർ Pg: 9 )
തുടർന്നങ്ങോട്ട് ബിൻ ലാദന്റെ മഹത്വങ്ങളാണ് വിവരിക്കുന്നത് .പുകഴ്ത്തിപ്പുകഴ്ത്തി ഉമർ ഖത്താബും (റ) ഖാലിദ് ബിൻ വലീദുമൊക്കെ (റ) ഉസാമക്ക് താഴെയാണോ എന്ന് തോന്നിപ്പോകുന്ന വർണനകളാണതിൽ നിറയെ .എല്ലാം വിശദീകരിക്കാൻ ഉദ്ദേശിക്കുന്നില്ല .ആവശ്യമാണെന്ന് തോന്നിയാൽ കൂടുതൽ തെളിവുകൾ നിരത്താം .
സലഫികളെ ഐ എസ് ആലയിൽ കെട്ടാൻ ശ്രമിക്കുന്നവരുടെ വീരപുരുഷനാരാണെന്ന് ഇതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം .ഭൂതകാലത്തെ അവരുടെ പ്രവർത്തനങ്ങളിൽ ആ സ്വാധീനം നിഴലിച്ച് കാണാനും കഴിയും .
ചില ഉദാഹരണങ്ങൾ .
സായുധ ആക്രമണത്തിന് വേണ്ടി ഇവർ തന്നെ രൂപം കൊടുത്ത ജംഇയത്തുൽ ഇഹ്സാനിയ്യ അഥവാ സുന്നീ ടൈഗർ ഫോഴ്സ് നടത്തിയ ആക്രമണങ്ങൾ .1994-96 കാലഘട്ടങ്ങളിൽ നടന്ന ആറോളം കൊലപാതകങ്ങളിൽ കാരന്തൂർ മർകസ് മാനേജർ ഉസ്മാൻ മുസ്ല്യാരടക്കമുള്ളവർക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു .
(ചന്ദ്രിക :1999 മാർച്ച് 17 )
1992 മുതൽ താൻ സുന്നീ ടൈഗർ ഫോഴ്സിൽ പ്രവർത്തിച്ചിരുന്നതായി തടിയന്റവിട നസീർ എൻ ഐ എക്ക് മൊഴി കൊടുത്തു .
( മലയാള മനോരമ: 2001 ഏപ്രിൽ 10)
ചേകനൂർ കൊലപാതക കേസിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെട്ട കാന്തപുരത്തിന്റെ ശിഷ്യനായ ഹംസ സഖാഫി ഇപ്പോഴും ജയിലിലാണ് .ഇതേ കേസിലെ പ്രതിയായിരുന്ന ഇല്യൻ ഹംസ തിരൂരിലെ ഒരു തിയ്യറ്റർ കത്തിച്ച കേസിൽ പ്രതിയായിരുന്നു .എന്തിനേറെ സാക്ഷാൽ കാന്തപുരം തന്നെ ആദ്യഘട്ടത്തിൽ ചേകനൂർ കേസിലെ പ്രതിയായിരുന്നു .
AP യും EK യും തമ്മിലടിച്ച് പൂട്ടിച്ച പള്ളികളുടെയും ഇടച്ചുമർ വീണ മദ്രസകളുടെയും എണ്ണം എത്രയാണെന്ന് അവർക്ക് തന്നെയറിയില്ല .കണ്ണൂർ ജില്ലയിലെ ഓണപ്പറമ്പിൽ സ്വന്തം മദ്രസക്ക് തീയിട്ടവരാണിവർ .ഏറ്റവും ഒടുവിൽ മുടിക്കോട് പള്ളിയിൽ പരസ്പരം ഏറ്റ് മുട്ടി തല തകർന്നവർ എത്രയാന്നെന്ന് ആദ്യം സ്വയമൊന്നാലോചിക്കുക .2003 ലെ ബലിപെരുന്നാളിന് വയനാട് വാരാമ്പറ്റയിൽ ഉദ്ഹിയ്യത്ത് അറുക്കേണ്ട കത്തി അത്തിലൻ അബ്ദുല്ലയെന്ന സ്വന്തം സഹോദരന്റെ ഇടനെഞ്ചിലേക്ക് ആഴ്ത്തിയിറക്കിയവർ ഇപ്പോൾ സമാധാന പ്രചാരകരും സലഫികൾ ഭീകരവാദികളുമാക്കപ്പെടുന്നതിലെ വൈരുധ്യം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും .
ഇവരാണിപ്പോൾ ഉസാമ സലഫിയാണെന്നും ഐ എസ് അവരുടെ പിൻമുറക്കാരാണെന്നും പറഞ്ഞ് നാടുകാണിയിലൂടെ സലഫികളെ തുരത്താൻ നോക്കുന്നത്. ജാറം അനിസ്ലാമികവും ജാറപൂജ ബഹുദൈവത്വമാണെന്നും സലഫികൾ ഇനിയും ഉറക്കെത്തന്നെ പറയും .എന്നാൽ അവരുടെ ആരാധനാ കേന്ദ്രങ്ങൾ തകർക്കുന്നവരെ മുഖമോ സംഘടനയോ നോക്കാതെ ഒറ്റപ്പെടുത്തുകയും ചെയ്യും .നാടു കാണിയിലൂടെ ഞങ്ങളങ്ങ് ചുരം കയറുമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ അത് വെറും മോഹമായിത്തന്നെ അവശേഷിക്കുമെന്ന് മാത്രം ഓർമ്മിപ്പിക്കുന്നു .
___________________________________________
ബഹുമാന്യ സഹോദരന്‍ ഹാഷിം കാക്കയങ്ങാട് സെന്‍സിംഗ് ലെ ലേഖനവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനമാണ് മുകളില്‍ കൊടുത്തത് . 



ഈ പോസ്റ്റ്‌കള്‍ കണ്ടപ്പോള്‍ ചില കാന്തപുരം സുന്നികള്‍ സെന്‍സിംഗ് മാസികക്ക് അവരുമായി ഒരു ബന്ധവും ഇല്ല , സെന്‍സിംഗ് എന്ന ഒരു മാസിക തന്നെ ഇല്ല എന്നൊക്കെ പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരുന്നു. അവര്‍ക്കുള്ള മറുപടി., :   

സെന്‍സിംഗ്  കാന്തപുരം സുന്നികളുടെ നേതാവായ അഡ്വ: ഇസ്മായീല്‍ വഫ എഡിറ്ററായ ഒരു മാസികയാണ്. ഇക്കഴിഞ്ഞ കാലങ്ങളില്‍  ഒട്ടുമിക്ക സംവാദങ്ങളിലും കാന്തപുരം സുന്നികളുടെ ഭാഗത്ത് മധ്യസ്ഥനായി ഉണ്ടാവാറുള്ള മുഹമ്മത് രാമന്‍തളി അടക്കം ഇതിന്‍റെ അണിയറയില്‍ ഉള്ള മുഴുവന്‍ ആളുകളും കാന്തപുരം സുന്നികളാണ്. രിസാല അല്‍ ഇര്‍ഫാദ് സുന്നത്ത് മാസിക തുടങ്ങി  ആദര്‍ശവിരോധികളേയും സംഘടനാ വിരോധികളേയും താറടിക്കാന്‍ കാന്തപുരം സുന്നികള്‍ ഇത്തരത്തില്‍ കുറെ മാസികകള്‍ അടിച്ചു വിടുന്ന കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരു മാസികയായിരുന്നു സെന്‍സിംഗ് . 
പാണക്കാട് ശിഹാബ് തങ്ങളെ അടക്കം വ്യക്തിപരമായി മോശമായി ചിത്രീകരിക്കുന്ന നിരവധി ലേഖനങ്ങള്‍ ഈ മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

കാന്തപുരം സുന്നികളുടെ സംഘടനയായ കേരള മുസ്ലിം ജമാഅത്ത്ന്‍റെ സംസ്ഥാന സെക്രട്ടറിയായ അഡ്വക്കറ്റ്  എ.കെ. ഇസ്മാഈല്‍ വഫയും കൂട്ടരും സെന്‍സിംഗ് മാസികയുടെ അച്ചടി നിര്‍ത്തിയത് ഈയടുത്ത കാലത്താണ്.
അതിന്റെ കാരണം :
ഷെഅറെ മുബാറക് എന്ന പേരും പറഞ്ഞുകൊണ്ട്  കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വലിയ കോളിളക്കം ഉണ്ടാക്കി കൊണ്ടുവന്ന  ബോംബെക്കാരന്‍ ജാലിയാവാലയുടെ കള്ളമുടിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം മൂത്തപ്പോള്‍ കാന്തപുരം സുന്നികളില്‍ ഉണ്ടായ പൊട്ടിച്ചീറ്റലുകളില്‍ പെട്ടാണ് സെന്‍സിംഗ് മാസിക അച്ചടി നിര്‍ത്തിയത്.

മാസികയുടെ ആ സമയത്തെ ചുമതലക്കാരനായിരുന്ന മുഹമ്മത് രാമന്‍തളി 
തന്നെ അതെക്കുറിച്ച് കോഴിക്കോട് ചേര്‍ന്ന മുടിവിരുദ്ധസമ്മേളനത്തില്‍ വെച്ച് പ്രഖ്യാപിച്ചത് കാണുക :
    

Tuesday, 7 November 2017

അബുല്‍ ഖൈര്‍ (റ)യുടെ പേരില്‍ സൂഫികള്‍ ഉണ്ടാക്കിയ കള്ളക്കഥ

അബുല്‍ ഖൈര്‍ (റ)യുടെ പേരില്‍ സൂഫികള്‍ ഉണ്ടാക്കിയ കള്ളക്കഥ 


أَبُو عَبْدِ الرَّحْمَنِ السُّلَمِيُّ X أَبُو الْخَيْرِ الأَقْطَعِ التِّينَاتِيُّ


മരണപ്പെട്ടവരോടുള്ള ഇസ്തിഗാസക്ക് മുസ്ലിയാക്കമാരുടെ ഒരു തെളിവാണിത്  
ഹിജ്റ നാലാം നൂറ്റാണ്ടില്‍ ജീവിച്ചു 347 അല്ലെങ്കില്‍ ഹിജ്റ 349 ല്‍ മരണപ്പെട്ടുപോയ പ്രശസ്തനായ പണ്ഡിതന്‍ ബുല്‍ ഖൈര്‍ അല്‍അഖ്തഇ അത്തീനാതിയ്യ്‌ (റ)വിന്‍റെ പേരില്‍ സൂഫികള്‍ ഉണ്ടാക്കിയ കള്ളക്കഥയാണിത്. 

പുതിയതായി മംഗലാപുരം സംവാദത്തിലടക്കം അല്ലാഹു അല്ലാത്തവരോട് ഇസ്തിഗാസ നടത്താനുള്ള  തെളിവായി മുസ്ലിയാക്കന്മാര്‍ കൊണ്ട് വന്നിട്ടുള്ള ഈ വാറോല  ഇസ്ലാമിലെ പ്രമാണമാണോ ..? 

ഖുര്‍ആന്‍ ആണോ ..? അല്ല 
സ്വഹീഹായ ഹദീസ് ആണോ ..? അതും അല്ല 
ഇജ്മാആണോ .ഖിയാസാണോ..? അല്ല .

ഹിജ്റ നാലാം നൂറ്റാണ്ടില്‍ ജീവിച്ച ഒരാളുടെ പേരില്‍ ഉണ്ടാക്കിയ ഒരു സ്വപ്നക്കഥ. നബിമാരല്ലാത്ത ഒരാളുടേയും സ്വപ്നം ദീനില്‍ തെളിവല്ലാത്തത് കൊണ്ട്തന്നെ ഒറ്റയടിക്ക് മാറ്റി വെക്കേണ്ട ഒരു വാറോല എന്ന പരിഗണന മാത്രമേ ഇതിനുള്ളൂ ...


ഇനി ഈ കഥയുടെ പേരില്‍ മുസ്ലിയാക്കന്മാര്‍ പല വിവരണങ്ങളും നല്‍കി പാമര ജനങ്ങളെ വിഡ്ഢികളാക്കി ജാറക്കച്ചവടം ജോറാക്കാന്‍ ശ്രമിക്കും എന്നതിനാല്‍ ഈ കള്ളവാറോലയെ കുറിച്ച് ചില കാര്യങ്ങള്‍ ഇവിടെ വിശദീകരിക്കുകയാണ്. 


 ത്വബഖാതു സൂഫിയ്യ എന്ന അബൂ അബ്ദുറഹ്മാന്‍ അസ്സുലമിയുടെ കിത്താബില്‍ അബുല്‍ ഖൈര്‍ (റ)വിനെ കുറിച്ച് വന്ന കഥ  
طبقات الصوفية / المؤلف: محمد بن الحسين بن محمد بن موسى بن خالد بن سالم النيسابوري، أبو عبد الرحمن السلمي - المتوفى: 412هـ





ആശയം:  
അബുല്‍ ഖൈര്‍ എന്ന പണ്ഡിതന്‍ പറയുന്നു എന്ന് പറഞ്ഞിട്ട് അബൂ അബ്ദുറഹ്മാന്‍ അസ്സുലമി എന്ന സൂഫി പണ്ഡിതന്‍ അയാളുടെ ത്വബഖാത്തു സൂഫിയ്യ എന്ന കിത്താബില്‍ രേഖപ്പെടുത്തുന്നു : അബുല്‍ ഖൈര്‍ പറഞ്ഞു: ഞാന്‍ മദീനയില്‍ പോയി.ഞാന്‍ വളരെ അവശതയില്‍ ആയിരുന്നു. ഭക്ഷണം കഴിച്ചിട്ട് അഞ്ചു ദിവസമായി.  ഞാന്‍ നബി (സ)യുടെ ഖബറിന്നടുത്ത് പോയിട്ട് നബി (സ)ക്കും അബൂബക്കറി(റ)വിനും ഉമര്‍ (റ)വിനും സലാം പറഞ്ഞു. എന്നിട്ട് ഞാന്‍ പറഞ്ഞു : ഇന്നത്തെ രാത്രി ഞാന്‍ തങ്ങളുടെ വിരുന്നുകാരനാണ് യാ റസൂലുല്ലാഹ് .. എന്നിട്ട് മിംബറിന്റെ പിന്‍ഭാഗത്ത് പോയി ഞാന്‍ ഉറങ്ങി .ഞാന്‍ സ്വപ്നത്തില്‍ നബി (സ)യെ കണ്ടു. അബൂബക്കര്‍ (റ)വലതുഭാഗത്തും ഉമര്‍ (റ) ഇടതു ഭാഗത്തും രണ്ടു കൈകള്‍ക്കിടയില്‍ അലി(റ)വിനെയും കണ്ടു. അലി(റ) എന്നെ ആഗ്യം കാണിച്ചുകൊണ്ട്  എന്നോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞു. റസൂലുല്ലാഹി (സ)വന്നു.  ഞാന്‍ എണീറ്റ് നബി (സ)യുടെ അടുത്ത് ചെന്നു. ഞാന്‍ നബി (സ)യുടെ രണ്ടു കണ്ണുകള്‍ക്കിടയില്‍ ചുംബിച്ചു. അപ്പോള്‍ നബി (സ) എനിക്ക് ഒരു പത്തിരി തന്നു. ഞാന്‍ അതിന്റെ പകുതി തിന്നു. ഞാന്‍ ഉണര്‍ന്നപ്പോള്‍ പകുതി പത്തിരിക്കഷ്ണം അപ്പോഴും എന്റെ കയ്യില്‍ ഉണ്ടായിരുന്നു..

ഇതാണ് അബൂഅബ്ദുറഹ്മാന്‍ അസ്സുലമി ഉണ്ടാക്കിയ ഈ കള്ളക്കഥയില്‍ ഉള്ളത് .

ഈ കള്ളക്കഥ പല കിതാബുകളിലും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌ . ഉദ്ധരിച്ച എല്ലാരുടെയും വേര് ചെന്നെത്തുന്നത് അബൂ അബ്ദുറഹ്മാന്‍ അസ്സുലമി എന്ന ഈ സൂഫിയിലേക്ക് തന്നെയാണ്. വേറെ ചിലരുടെ കിത്താബില്‍ അബുല്‍ ഖൈര്‍ വരെ എത്തുന്ന  സനദ് ഒന്നുംതന്നെ കൊടുക്കാതെ  വാലും തലയും മുറിച്ച കഥയാക്കി കൊടുത്തിട്ടുണ്ട്. 

وَحَدَّثَنِي مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ قُهْزَاذَ مِنْ أَهْلِ مَرْوَ قَالَ سَمِعْتُ عَبْدَانَ بْنَ عُثْمَانَ يَقُولُ سَمِعْتُ عَبْدَ اللَّهِ بْنَ الْمُبَارَكِ يَقُولُ الْإِسْنَادُ مِنْ الدِّينِ وَلَوْلَا الْإِسْنَادُ لَقَالَ مَنْ شَاءَ مَا شَاءَ


സ്വഹീഹ് മുസ്ലിമില്‍ താബിഈ പണ്ഡിതനായ അബ്ദുല്ലാഹിബ്നുല്‍ മുബാറക് പറഞ്ഞു: സനദ്‌ പറയല്‍ ദീനില്‍ പെട്ടതാണ് . സനദ്‌ ഇല്ലായിരുന്നുവെങ്കില്‍ തോന്നിയവന്‍ തോന്നിയത് പറയുമായിരുന്നു.
.. (സ്വഹീഹ് മുസ്ലിം: മുഖദ്ദിമ) 

വായില്‍ തോന്നിയതൊക്കെയും ദീനായി പ്രചരിപ്പിക്കാന്‍ ഇസ്ലാമില്‍ അനുവാദം ഇല്ല . പല അനുഭവങ്ങളും പലര്‍ക്കും ഉണ്ടാവും. തങ്ങളുടെ അടുത്ത് പോയപ്പോള്‍ ഉണ്ടായതും സ്വാമിയുടെ അടുത്ത് പോയപ്പോള്‍ ഉണ്ടായതും മുസ്ലിയാര്‍ ഊതിയപ്പോള്‍ വീണതും അങ്ങനെ പലതും പലര്‍ക്കും അനുഭവമായിരിക്കും. അതൊന്നും ഇസ്ലാമില്‍ ഒരു കാര്യം ചെയ്യുന്നതിനുള്ള  പ്രമാണമല്ല . സ്വപ്നം ദീനില്‍ തെളിവല്ല . സ്വപ്നത്തില്‍ പലരും പലരേയും  കാണും. നബിയുടെ പേരിലും സ്വപ്നം ഒട്ടേറെ പേര്‍ കാണുന്നുണ്ട്. അത് നബിയാണ് എന്ന് ഉറപ്പിക്കാന്‍ അവര്‍ അതിന് മുന്പ് നബി(സ)യെ കണ്ടിട്ടുണ്ടോ.? ഇല്ല . ആ സ്വപ്നം പിശാചിന്‍റെ കളിയാണ് എങ്കിലോ.. നബിയുടെ അസല്‍ രൂപത്തില്‍ പിശാചിന് വരാന്‍ കഴിയില്ല എന്നത് സത്യമാണ്. എന്നാല്‍ വേറെ ഏതെങ്കിലും ആളുടെ രൂപത്തില്‍ വന്നുകൊണ്ട് താന്‍ നബിയാണ് എന്ന് പിശാചിന് പറയാമല്ലോ.       

പിന്നെ ഇവിടെ ചില മുസ്ലിയാക്കന്മാര്‍ നബിയുടെ പേരില്‍ എന്തൊക്കെ സ്വപ്നക്കഥകള്‍ ആണ് പറഞ്ഞുകൊണ്ടിരിക്കുന്നത് ..? ശൈഖുനയുടെ മഹത്വം കാരണം  പാരമ്പര്യമായി കുടുംബ പരമ്പരയിലൂടെ ഖസ്രജിക്ക് ലഭിച്ച നബി (സ)യുടെ തിരുകേശം നബി (സ) സ്വപ്നത്തില്‍ വന്ന്കൊണ്ട് കാന്തപുരം ശൈഖുനക്ക് കൊടുക്കാന്‍  ഖസ്രജിയോട് പറഞ്ഞുവെന്നല്ലേ പതിനായിരങ്ങളുടെ മുന്നില്‍ വെച്ച്  പേരോട് മുസ്ലിയാര്‍ പച്ചക്കള്ളം തട്ടിവിട്ടത്....ഒടുവിലാണ് മുടിയുടെ ഉറവിടം ബോംബെ ചോര്‍ ബസാര്‍ ആണെന്നും ഇഖ്ബാല്‍ ജാലിയാ വാല എന്നവനില്‍ നിന്നും വിലക്ക് വാങ്ങിയ ഒരു മീറ്ററോളം നീളം വരുന്ന സ്ത്രീകളുടെ മുടിക്കെട്ട്‌ പോലെയുള്ള മുടി ആണെന്നും മനസ്സിലായത് ......  

പകര എന്ന ഒരു  മുസ്ലിയാര്‍ പറയുന്ന നബി സ്വപ്നക്കഥ കള്‍ക്ക് വല്ല കയ്യും കണക്കുമുണ്ടോ ..? പറഞ്ഞു പറഞ്ഞ്  റൌളയിലുള്ള ടിക്കറ്റ് കൊടുക്കല്‍ മുതല്‍  ഒടുവില്‍ കാന്തപുരം അറിയാതെ അല്ലാഹു ഇനി ഈ ലോകത്ത് ഒന്നും ചെയ്യില്ല എന്ന് വരെ എത്തിയില്ലേ ഈ കൂട്ടരുടെ വ്യാഖ്യാനങ്ങള്‍ ...!!!

അബുല്‍ ഖൈറിന്റെ പേരില്‍ ഈ വാറോല ഉദ്ധരിച്ച അബൂ അബ്ദുറഹ്മാന്‍ അസ്സുലമി എന്ന സൂഫി പുരോഹിതനും അത്തരത്തിലുള്ള ഒരു പകര അഹ്സനിയാണ്.  ആ കാലഘട്ടത്തിലെ ഒരു പകര ....  
മഹാന്മാരായ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ ഇയാളെ കുറിച്ച് പറഞ്ഞിട്ടുള്ളത് സൂഫികള്‍ക്ക് വേണ്ടി നിരവധി അനവധി ഹദീസുകള്‍ കെട്ടിയുണ്ടാക്കിയ   പെരുംകള്ളനാണ് എന്നാണ് 

സിയര്‍ അഇലാമു നുബുലാ എന്ന കിത്താബില്‍ മഹാനായ ഇമാം ദഹബി പറയുന്നു:



قَالَ الْخَطِيبُ قَالَ لِي مُحَمَّدُ بْنُ يُوسُفَ الْقَطَّانُ النَّيْسَابُورِيُّ : كَانَ أَبُو عَبْدِ الرَّحْمَنِ السُّلَمِيُّ غَيْرَ ثِقَةٍ ، وَكَانَ يَضَعُ لِلصُّوفِيَّةِ الْأَحَادِيثَ

ഖത്തീബ് പറഞ്ഞു:... അബൂ അബ്ദുറഹ്മാന്‍ അസ്സുലമി വിശ്വസ്ഥനല്ല സൂഫികള്‍ക്ക് വേണ്ടി  ഹദീസുകള്‍കെട്ടിയുണ്ടാക്കിയ ആളായിരുന്നു .

അബൂ അബ്ദുറഹ്മാന്‍ അസ്സുലമിയുടെ ഒരു തഫ്സീര്‍ കിതാബുണ്ട് . "ഹഖായിഖ് തഫ്സീര്‍". സര്‍വ്വത്ര കളവുകളും കള്ളക്കഥകളും കെട്ടിയുണ്ടാക്കിയ കള്ള ഹദീസുകളും കുത്തി നിറച്ച ഒരു കിതാബാണ് അതെന്നാണ്‌. മൊത്തത്തില്‍ പറഞ്ഞാല്‍ അസ്സുലമിയുടെ  കിത്താബുകളില്‍ അയാളുദ്ധരിക്കുന്ന ഹദീസുകളും ഹികായത്തുകളുമെല്ലാം കെട്ടിയുണ്ടാക്കിയതാണ്  എന്ന് തന്നെയാണ്  മഹാന്മാരായ അഹുലുസ്സുന്നയുടെ ഇമാമീങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് .
ഇമാം ദഹബി(റ) തന്നെ രേഖപ്പെടുത്തുന്നത് കാണുക 

قُلْتُ : وَلِلسُّلَمِيِّ سُؤَالَاتٌ لِلدَّارَقُطْنِيِّ عَنْ أَحْوَالِ الْمَشَايِخِ الرُّوَاةِ سُؤَالَ عَارِفٍ ، وَفِي الْجُمْلَةِ فَفِي تَصَانِيفِهِ أَحَادِيثُ وَحِكَايَاتٌ مَوْضُوعَةٌ ، وَفِي " حَقَائِقِ تَفْسِيرِهِ " أَشْيَاءُ لَا تَسُوغُ أَصْلًا ، عَدَّهَا بَعْضُ الْأَئِمَّةِ مِنْ زَنْدَقَةِ الْبَاطِنِيَّةِ ، وَعَدَّهَا بَعْضُهُمْ عِرْفَانًا وَحَقِيقَةً ، نَعُوذُ بِاللَّهِ مِنَ الضَّلَالِ وَمِنَ الْكَلَامِ بِهَوًى ، فَإِنَّ الْخَيْرَ كُلَّ الْخَيْرِ فِي مُتَابَعَةِ السُّنَّةِ وَالتَّمَسُّكِ بِهَدْيِ الصَّحَابَةِ وَالتَّابِعِينَ - رَضِيَ اللَّهُ عَنْهُمْ




 അബൂ അബ്ദുറഹ്മാന്‍ അസ്സുലമിയുടെ തഫ്സീര്‍ കിതാബായ ഹഖായിഖ് തഫ്സീറില്‍ ഉള്ളത് ഖുര്‍ആനിന്റെ തഫ്സീറാണ് ഒരുവന്‍ വിശ്വസിച്ചാല്‍ അവന്‍ കാഫിറായി എന്നാണ് മഹാന്മാരായ ഇമാമീങ്ങള്‍ രേഖപ്പെടുത്തിയത് 
  
ഇമാം ദഹബി(റ) തന്നെ ഇമാം ഇബ്നു സ്വലാഹി(റ)നെ ഉദ്ധരിക്കുന്നു :

قَالَ الْإِمَامُ تَقِيُّ الدِّينِ ابْنُ الصَّلَاحِ فِي " فَتَاوِيهِ " : وَجَدْتُ عَنِ الْإِمَامِ أَبِي الْحَسَنِ الْوَاحِدِيِّ الْمُفَسِّرِ - رَحِمَهُ اللَّهُ - أَنَّهُ قَالَ : صَنَّفَ أَبُو عَبْدِ الرَّحْمَنِ السُّلَمِيُّ " حَقَائِقَ 
التَّفْسِيرِ " ، فَإِنْ كَانَ اعْتَقَدَ أَنَّ ذَلِكَ تَفْسِيرٌ فَقَدْ كَفَرَ
സമസ്തസുന്നീ നേതാക്കളായ മുസ്ലിയാക്കന്മാര്‍ നബി (സ)യുടെ ബര്‍ത്ത്ഡേ ആഘോഷത്തിനൊക്കെ തെളിവായി ഉദ്ധരിക്കാറുള്ള ഹിജ്റ പത്താം നൂറ്റാണ്ടുകാരനായ ഇമാം സുയൂതി (റ)യുടെ കിതാബിലും ഈ അബൂ അബ്ദുറഹ്മാന്‍ അസ്സുലമിയെ കുറിച്ച് പറഞ്ഞിട്ടുള്ളത് ഇത് പോലെത്തന്നെയാണ്
അല്‍ ഇത്ഖാന്‍ എന്ന സുയൂതിയുടെ കിത്താബില്‍ 
ഇമാം ഇബ്നു സ്വലാഹി(റ)നെ ഉദ്ധരിക്കുന്നു :



الإتقان في علوم القرآن

فَصْلٌ 


وَأَمَّا فِي كَلَامِ الصُّوفِيَّةِ فِي الْقُرْآنِ فَلَيْسَ بِتَفْسِيرٍ 

قَالَ ابْنُ الصَّلَاحِ فِي فَتَاوِيهِ : وَجَدْتُ عَنِ الْإِمَامِ أَبِي الْحَسَنِ الْوَاحِدِيِّ الْمُفَسِّرِ ، أَنَّهُ قَالَ : صَنَّفَ أَبُو عَبْدِ الرَّحْمَنِ السُّلَمِيُّ " حَقَائِقَ التَّفْسِيرِ " فَإِنْ كَانَ قَدِ اعْتَقَدَ أَنَّ ذَلِكَ تَفْسِيرٌ فَقَدْ كَفَرَ



സഹോദരന്മാരെ മനസ്സിലാക്കുക :
അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവനോട് മാത്രം തേടുവാനും ആരാധനയില്‍ പെട്ട സകലതും അല്ലാഹുവിന് മാത്രം അര്‍പ്പിക്കുവാനും മാത്രമേ ഇസ്ലാമില്‍ പ്രമാണം ഉണ്ടാവുകയുള്ളൂ. അല്ലാഹു അല്ലാത്തവരെ വിളിച്ച് തേടാന്‍ ഒരിക്കലും ഇസ്ലാമില്‍ തെളിവുകള്‍ ഉണ്ടാവുകയില്ല.
ഇവിടെ തന്നെ നോക്കൂ. മഹാന്മാരായ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍ , സൂഫിയാക്കള്‍ക്ക് വേണ്ടി കള്ളഹദീസുകള്‍ കെട്ടിയുണ്ടാക്കുന്നവനാണ് എന്ന് പറഞ്ഞ ഒരു പെരുംകള്ളന്‍ കെട്ടി ഉണ്ടാക്കിയ കള്ളക്കഥയാണ് ജാറം പൂജക്കാരായ മുസ്ലിയാക്കന്മാര്‍ മംഗലാപുരം സംവാദത്തിലടക്കം തെളിവായി കൊണ്ട് വന്നത്. എല്ലാ വാരോലകള്‍ക്കും ചിറക് മുളച്ച ഈ കാലത്ത് വാട്സപ്പിലും ഫേസ്ബുക്കിലും ഒക്കെ ചില മൊല്ലക്കിടാങ്ങള്‍ ഇത് ഉദ്ധരിച്ചുകൊണ്ട് പലരേയും കബളിപ്പിക്കുന്നത് കേള്‍ക്കാനിടയായി .... അതുകൊണ്ടാണ് ഇത്രയും വിശദീകരിച്ചത് ...


എന്തായാലും ഈ തരത്തിലുള്ള കെട്ടി ഉണ്ടാക്കിയ കള്ളവാറോലകളോ ദുര്‍വ്യഖ്യാനങ്ങളോ അല്ലാതെ ഖണ്ടിതമായ ഒരു രേഖയും അല്ലാഹുവല്ലാത്തവരെ വിളിച്ച് തേടുന്നവര്‍ക്കില്ല എന്നത് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചതാണ് .

وَمَن يَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِندَ رَبِّهِ ۚ إِنَّهُ لَا يُفْلِحُ الْكَافِرُون

[23:117] വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് തേടുന്നപക്ഷം- അതിന് അവന്‍റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്‍റെ വിചാരണ അവന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ചു തന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.