Wednesday 20 December 2017

വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി - വിസ്മൃതമായ ഒരു ഇതിഹാസം.




വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി
വിസ്മൃതമായ ഒരു ഇതിഹാസം.



‘സ്വദേശാഭിമാനി’ എന്നറിയപ്പെടുന്ന മഹാന്‍ ആരാണ് എന്ന് ചോദിച്ചാല്‍ ഒരു ശരാശരി മലയാളി ചരിത്രവിദ്യാര്‍ഥി പറയും, കെ രാമകൃഷ്ണപ്പിള്ള എന്ന്. യഥാര്‍ഥത്തില്‍ രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനി എന്നറിയപ്പെടാനിടയായ ചരിത്ര യാഥാര്‍ഥ്യവും, അതിന്റെ പിന്നില്‍ ഉയിരും ഊര്‍ജവും ആസ്തിയും ചെലവിട്ട ഒരു മഹാമനുഷ്യന്റെ ചരിത്രവും ആര്‍ക്കും അറിയില്ല. ഇത് ചരിത്രത്തിന്റെ ഒരു വൈരുധ്യമാണ്. തമസ്‌കരണമോ നിരാകരണമോ ആണ്.

ഒരു നൂറ്റാണ്ട് മുന്‍പുള്ള കഥയാണ്. പുതിയ തലമുറയ്ക്ക് തികച്ചും അജ്ഞാതം. മുതിര്‍ന്ന തലമുറയില്‍ ഭൂരിപക്ഷവും പഠിപ്പിക്കപ്പെട്ടത് വാസ്തവവിരുദ്ധ കാര്യങ്ങളും. എന്നാല്‍ യാഥാര്‍ഥ്യബോധമുള്ളവരും നൈതികത മുറുകെ പിടിക്കുന്നവരുമായ ബുദ്ധിജീവികള്‍ക്കൊക്കെ അറിയാം സ്വദേശാഭിമാനിക്കു പിന്നിലെ വിസ്മരിക്കപ്പെട്ട ചരിത്രം. മഹാനെന്നു വിളിക്കപ്പെടാന്‍ തികച്ചും അര്‍ഹതപ്പെട്ട സ്വദേശാഭിമാനി വക്കം മുഹമ്മദ് അബ്ദുല്‍ഖാദിര്‍ മൗലവിയുടെ ധന്യമായ ജീവിത ചരിത്രം. എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യത്തിന് ന്യായമായ ഒരുത്തരമോ നേരിയ ന്യായീകരണമോ പറയാനാകാത്ത നിസ്സഹായാവസ്ഥ സമാദരണീയനായ പ്രഫസര്‍ എം കെ സാനു ഒരു ചെറുവാക്യത്തില്‍ പരിതപിക്കുന്നത് ഇങ്ങനെ. ”നമ്മുടെ നാട്ടില്‍ കാര്യങ്ങളൊക്കെ അങ്ങനെയാണെന്ന് പറയാനേ എനിക്ക് തോന്നുന്നുള്ളൂ” വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ് 2014 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ‘വക്കം മൗലവി അവരുടെ കാഴ്ചപ്പാടില്‍’ എന്ന ഗ്രന്ഥം കൈയിലെടുത്തപ്പോഴാണ് ഈ ചിന്തകളൊക്കെ വന്നത്. ഇനിയും വിരചിതമായിട്ടില്ലാത്ത വക്കം മൗലവിയുടെ ചരിത്രം എഴുതാന്‍ മുതിരുന്നവര്‍ക്ക് ഒരു ആമുഖമായി ഉപകരിക്കുന്ന ഈ ഗ്രന്ഥത്തിലെ വിഭവങ്ങള്‍ സമാഹരിച്ചതും സംശോധനം നടത്തിയതും എ സുഹൈര്‍, കെ എം അജീര്‍കുട്ടി എന്നിവരാണ്. കഴിഞ്ഞ തലമുറയില്‍ മണ്‍മറഞ്ഞവരും ഇന്നും ജീവിച്ചിരിക്കുന്നവരുമായ നിരവധി മഹാരഥന്മാര്‍, പലപ്പോഴായി അവിടവിടെയായി എഴുതിവെച്ചിട്ടുള്ള അനശ്വര യാഥാര്‍ഥ്യങ്ങള്‍ ശേഖരിച്ച് ഒരു ചെറുപുസ്തകമാക്കുക മാത്രമേ അവര്‍ ചെയ്തിട്ടുള്ളൂ. വളച്ചുകെട്ടില്ലാത്ത ഒരു ചരിത്രരേഖയായി ഇത് എന്നും അവശേഷിക്കുമെന്നുറപ്പാണ്. എം കെ സാനു, സി അച്യുതമേനോന്‍, സി എച്ച് മുഹമ്മദ്‌കോയ, ഡി സി കിഴക്കേമുറി, ജോണ്‍ ഓച്ചന്തുരുത്ത്, പി ഗോവിന്ദപ്പിള്ള, കെ എം ബഷീര്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, ടി എം സാവാന്‍കുട്ടി, എ എന്‍ പി ഉമര്‍കുട്ടി, ഡോ. ടി ജമാല്‍മുഹമ്മദ്, ഡോ. എന്‍ എ കരീം, പാറയില്‍ ഷംസുദ്ദീന്‍, എ ഷാഹുല്‍ഹമീദ്, ഡോ. കെ എം സീതി, ഡോ. എം കെ മുനീര്‍ തുടങ്ങിയ പ്രത്യുത്പന്നമതികളുടെ ലേഖനങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്. വക്കം മൗലവിയെ അടുത്തറിഞ്ഞവരുടെ അകംനിറഞ്ഞ ഓര്‍മകളാണിത്. കൂടാതെ 1932 ഒക്‌ടോബര്‍ 31ന് ആ മഹാന്‍ വിടവാങ്ങിയ പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട അനുസ്മരണങ്ങള്‍ വളരെ വിലപ്പെട്ടതാണ്. മഹാനായ കെ എം സീതിസാഹിബ്, കെ എം മൗലവി, ഇ കെ മൗലവി, സ്വദേശാഭിമാനി എന്നറിയപ്പെടുന്ന സാക്ഷാല്‍ കെ രാമകൃഷ്ണപ്പിള്ളയുടെ മകള്‍ കെ. ഗോമതിയമ്മ എന്നിവര്‍ വക്കം മൗലവിയെ ഹൃദയംകൊണ്ട് ‘വരച്ചുവയ്ക്കുന്ന’വയാണ് ആ അനുസ്മരണങ്ങള്‍. അറിയപ്പെട്ട ചരിത്രകാരന്‍ കെ കെ മുഹമ്മദ് അബ്ദുല്‍കരീം, പുതുപ്പള്ളി രാഘവന്‍, പി എം നായര്‍ എന്നിവരുടെ പുസ്തകക്കുറിപ്പുകളും തിരുവനന്തപുരം ജില്ലാ ഗസറ്റിയര്‍ 1962ല്‍ പ്രസിദ്ധീകരിച്ച വക്കം അബ്ദുല്‍ഖാദര്‍ (1873-1932) എന്ന ഒരു കുറിപ്പും കൂടാതെ ഇ കെ നായനാര്‍, വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നീ മുഖ്യമന്ത്രിമാരും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും നടത്തിയ മൗലവി അനുസ്മരണ പ്രഭാഷണങ്ങളും ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. പ്രഗത്ഭമതികളുടെ ഈ നീണ്ടനിര ഒറ്റ ശബ്ദത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്. കേരള ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം നല്കപ്പെടാതെപോയ ആ മഹച്ചരിതം ഇനിയെങ്കിലും പഠിതാക്കളിലേക്കെത്തിക്കണം എന്നതാണ് ആ സന്ദേശം.

കൃത്യമായി പറഞ്ഞാല്‍ നൂറ്റിപ്പത്തുവര്‍ഷം മുന്‍പ് (1905) തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ച് കേവലം അഞ്ചുവര്‍ഷം മാത്രം നീണ്ടുനില്ക്കുകയും തിരോഭവിക്കുകയും ചെയ്ത സംഭവബഹുലമായ ഒരു പത്രത്തിന്റെ പേരാണ് സ്വദേശാഭിമാനി. തന്റെ പിതാവില്‍ നിന്ന് അനന്തരമായി ലഭിച്ച ഭാരിച്ച സ്വത്തിന്റെ ഉടമയായ (വക്കം മൗലവി എന്നറിയപ്പെട്ട) മുഹമ്മദ് അബ്ദുല്‍ഖാദര്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ സ്വന്തം മുതല്‍ ഉപയോഗിച്ച് 1904ല്‍ ഇംഗ്ലണ്ടില്‍ നിന്ന് (അന്ന്) അത്യാധുനികമായ ഒരു പ്രസ് ഇറക്കുമതി ചെയ്യുന്നു. ആഗസ്റ്റില്‍ പ്രസ് ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങില്‍ നിന്ന് 1905 ജനുവരി 17ന് പത്രത്തിന്റെ പ്രഥമലക്കം ഇറക്കി. 1906 ജനുവരി 17ന് വക്കത്തുനിന്ന് പത്രത്തിന്റെ പുസ്തകം രണ്ട് ഒന്നാം ലക്കം പ്രസിദ്ധീകരണം തുടങ്ങി. 1907 ജുലൈയില്‍ പ്രസ് തിരുവനന്തപുരത്തേക്ക് മാറ്റി. 1910 സെപ്തംബര്‍ 26ന് പത്രം നിര്‍ത്തി. അല്ല സര്‍ക്കാര്‍ നിരോധിച്ചു കണ്ടുകെട്ടി. ഇതാണ് സ്വദേശാഭിമാനി പത്രത്തിന്റെ ഹ്രസ്വ ചരിത്രം.

പക്ഷേ, തെക്കുനിന്നാരംഭിച്ച് കേരളത്തിലുടനീളം ആഞ്ഞുവീശിയ കൊടുങ്കാറ്റായിരുന്നു സ്വദേശാഭിമാനി. എന്തുകൊണ്ട്? എങ്ങനെ? പലര്‍ക്കും അറിയില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകം. പാലക്കാട്ടുനിന്ന് വടക്കോട്ടുള്ള മലബാര്‍ ജില്ലകള്‍ മദിരാശി സംസ്ഥാനത്തിന്റെ ഭാഗവും ബ്രിട്ടീഷിന്ത്യയില്‍ പെട്ടതും ആയിരുന്നു. കൊച്ചിയും തിരുവനന്തപുരവും വെവ്വേറെ നാട്ടുരാജ്യങ്ങളായി നിലനില്ക്കുന്നു. പ്രജാവത്സലനായിരുന്നു കൊച്ചിരാജാവ്. എന്നാല്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാള്‍ തികച്ചും വ്യത്യസ്തമായിരുന്നു. അഴിമതിയും സ്വേച്ഛാധിപത്യവും കൊടികുത്തിവാണു. കൊട്ടാരത്തില്‍ സ്വാധീനമുള്ളവര്‍ക്ക് എന്തുമാവാം. ‘തിരുവായ്ക്ക് എതിര്‍വാ’ ഇല്ല എന്നതായിരുന്നു പ്രജകളുടെ അവസ്ഥ. ദിവാന്‍ രാജഗോപാലാചാരി എന്ന അഴിമതിക്കാരന്‍റെ പൊറുതി മുട്ടി നാറിയ ദുര്‍ഭരണത്തിനെതിരേ എന്തെങ്കിലും ഉരിയാടാന്‍ ആരും രംഗത്ത് വന്നില്ല. അതിന് ആദ്യമായി സധൈര്യം രംഗത്തുവന്നത് വക്കത്തുകാരന്‍ മുഹമ്മദ് അബ്ദുല്‍ഖാദിര്‍ എന്ന വക്കം മൗലവിയായിരുന്നു. അതിനദ്ദേഹം തെരഞ്ഞെടുത്ത മീഡിയം പത്രമായിരുന്നു. അതിനുവേണ്ടിയാണ് വിദേശത്തുനിന്ന് പ്രസ് വാങ്ങിയത്. പത്രം തുടങ്ങി. അതിനു നല്കിയ പേര് അന്നുവരെ ഇന്ത്യയില്‍ കേട്ടിട്ടില്ലാത്ത ‘സ്വദേശാഭിമാനി’ എന്നായിരുന്നു. രാജാവും പ്രജയും ഒരുപോലെ ദേശാഭിമാനികളായിരിക്കണം, രാജകുടുംബത്തിന് എന്തും ചെയ്യാന്‍ അധികാരമില്ല എന്നിങ്ങനെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിട്ടാണ് സ്വദേശാഭിമാനി പുറത്തിറങ്ങിയത്. അതിനുവേണ്ടി അതിശക്തമായ തൂലികയുടെ ഉടമയായ രാമകൃഷ്ണപ്പിള്ള എന്ന പത്രാധിപരെ പൂര്‍ണസ്വാതന്ത്ര്യം നല്‍കി ഏല്പിച്ച, ചരിത്രത്തില്‍ തുല്യതയില്ലാത്ത, പത്ര ഉടമയായിരുന്നു വക്കം മൗലവി. മൗലവിയുടെ നിശ്ചയദാര്‍ഢ്യവും പത്രാധിപരുടെ തൂലികയും ചേര്‍ന്നപ്പോള്‍ തിരുവിതാംകൂര്‍ രാജകൊട്ടാരം കിടിലംകൊണ്ടു. ആ കാറ്റ് അതിര്‍ത്തികടന്ന് ആഞ്ഞുവീശി. ഗത്യന്തരമില്ലാതെ, പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും സ്വദേശാഭിമാനി വഴങ്ങില്ലെന്ന് ബോധ്യമായപ്പോള്‍, രാജകല്പന വന്നു. പത്രം നിരോധിച്ചു. പ്രസ് കണ്ടുകെട്ടി. പത്രാധിപര്‍ രാമകൃഷ്ണപ്പിള്ളയെ നാടുകടത്തി. ചരിത്രത്തിലെ ഒരു വലിയ അധ്യായത്തിന് തിരശ്ശീല. രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയതിന്റെ നൂറാം വാര്‍ഷികം സമുചിതമായി ആഘോഷിക്കപ്പെടുകയും അദ്ദേഹത്തിന്റെ പ്രതിമ തലസ്ഥാനനഗരിയില്‍ പുനരുദ്ധരിച്ച് സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്. നല്ലതുതന്നെ. എന്നാല്‍ രാമകൃഷ്ണപ്പിള്ള എന്ന പത്രപ്രവര്‍ത്തകനെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്ന അനശ്വര കീര്‍ത്തിയിലേക്ക് നയിച്ച വക്കം മൗലവിയെപ്പറ്റി അനുസ്മരണമില്ല, നൂറാം വാര്‍ഷികമില്ല. പ്രതിമ അദ്ദേഹത്തിന്നാവശ്യമില്ല. അദ്ദേഹത്തിന്റെ പേരില്‍ സര്‍ക്കാറിന്റെ പ്രധാനസംരംഭങ്ങളിലേതെങ്കിലും അറിയപ്പെടാനുള്ള സംവിധാനമെങ്കിലും വേണ്ടേ? പലരും ധരിച്ചുവെച്ചത്, രാമകൃഷ്ണപ്പിള്ളയാണ് സ്വദേശാഭിമാനി പത്രം സ്ഥാപിച്ചതും നടത്തിവന്നതും അതിന്റെ പേരില്‍ ബലികഴിക്കപ്പെട്ടതും എന്നാണ്. എന്നാല്‍ വക്കം മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ എന്ന പ്രതിഭാധനനായ ചെറുപ്പക്കാരന്‍ തന്റെ ആസ്തി ചെലവഴിച്ച് ഒറ്റയ്ക്ക് ഒരു പ്രസും പത്രവും സ്ഥാപിക്കുന്നു. അതിന് സ്വദേശാഭിമാനി എന്ന് പേരു നല്കുന്നു. സി പി ഗോവിന്ദപ്പിള്ളയെ പത്രാധിപരായി നിശ്ചയിക്കുന്നു. ഒരു വര്‍ഷം പത്രം നടത്തിക്കൊണ്ടുപോകുന്നു. അതിനുശേഷം മാത്രമാണ് രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയുടെ പത്രാധിപത്യത്തിലേക്ക് വരുന്നത്. നൂറുരൂപയ്ക്ക് തിരുവനന്തപുരത്ത് ഒരേക്കര്‍ സ്ഥലം വാങ്ങാന്‍ കിട്ടുന്ന കാലത്താണ് ലക്ഷക്കണക്കിന് വിലവരുന്ന സ്വന്തം ആസ്തി സമൂഹസമുദ്ധാരണത്തിന് നീക്കിവെച്ച് ‘വക്കം മൗലവി’ രംഗത്തുവരുന്നത്. ഇന്ത്യയുടെ ഇതര ഭാഗങ്ങള്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ അമര്‍ന്നിരുന്നു. ദേശീയ ചിന്തയോ സ്വാതന്ത്ര്യവാഞ്ഛയോ വ്യാപകമായി വന്നിട്ടില്ല. മഹാത്മാഗാന്ധിപോലും സ്വാതന്ത്ര്യമെന്നോ ദേശാഭിമാനമെന്നോ ഉള്ള ആശയം മുന്നോട്ടുവെച്ച് രംഗത്തുവരുന്നതിന്റെ പതിനഞ്ചുവര്‍ഷം മുന്‍പ്, സ്വന്തം ജനത രാജകൊട്ടാരത്തില്‍ നിന്നുള്ള അനീതികള്‍ സഹിച്ചുമടുത്ത സാഹചര്യത്തില്‍ സ്വദേശാഭിമാനി എന്ന ആദര്‍ശവും അതിനുവേണ്ട കടുത്ത പ്രായോഗികതകളുമായി വക്കം മൗലവി രംഗത്തുവരുന്നത്,
നൂറ്റിപ്പത്തു വര്‍ഷം മുന്‍പ്.
ആ ദേശാഭിമാനിയെ ഓര്‍ക്കാനും ആ ചരിത്രം പിന്‍തലമുറയെ പഠിപ്പിക്കാനും ശ്രമിച്ചില്ലെങ്കില്‍ അതിലും വലിയ അനീതിയുണ്ടോ? ആ അപ്രിയസത്യങ്ങള്‍ കൃത്യമായി ഓര്‍ത്തെടുക്കുകയാണ് കേരളത്തിലെ പ്രഗത്ഭമതികള്‍. ആ ഓര്‍മകള്‍ ചികഞ്ഞെടുത്ത് കൈരളിക്ക് സമര്‍പ്പിച്ചു എന്നതാണ് വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ് ചെയ്ത മഹത്തായ സേവനം. അതിന്റെ ഭാഗമാണ് ‘വക്കം മൗലവി അവരുടെ കാഴ്ചപ്പാടില്‍’ എന്ന ഗ്രന്ഥം എന്നത് ഏറെ പ്രസക്തമാണ്. രാജഭരണത്തിന്റെ കിരാത നടപടികള്‍മൂലം എന്നെന്നേക്കുമായി (മരണംമൂലമല്ലാതെ) അച്ഛനെ നഷ്ടപ്പെട്ട രാമകൃഷ്ണപിള്ളയുടെ മകള്‍ കെ ഗോമതിയമ്മ ദശാബ്ദങ്ങള്‍ക്കുശേഷം പ്രതികരിക്കുന്നത് വളരെ വൈകാരികമായിട്ടാണ്. കണ്ണീരുകൊണ്ട് രേഖപ്പെടുത്തിയ ആ വാക്കുകള്‍ ഇവിടെ പകര്‍ത്തട്ടെ. ”സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മശതാബ്ദി കേരളത്തില്‍ അദ്ദേഹത്തിന്റെ ജനന-മരണ-പ്രവര്‍ത്തനരംഗങ്ങളിലെല്ലാം സംഘടിപ്പിച്ച് ആഘോഷിച്ചുവരുന്ന ഈ സന്ദര്‍ഭത്തില്‍, ആ വ്യക്തിയോടൊപ്പംതന്നെ സവിശേഷം സ്മരിച്ചാദരിക്കേണ്ടതുണ്ട്, മറ്റൊരു വ്യക്തിയെ- വക്കം മൗലവി സാഹിബിനെ. രാമകൃഷ്ണപ്പിള്ളയ്ക്ക് അനശ്വരയശസ്സ് നേടിക്കൊടുത്ത ‘സ്വദേശാഭിമാനി’ പത്രത്തിന്റെ ഉടമയും സ്ഥാപകനും ആയിരുന്ന മൗലവിയെ മുമ്പേ സ്മരിച്ചിട്ടേ, പത്രാധിപരെ സ്മരിക്കാവൂ എന്നുകൂടി പറയട്ടെ”. ഗോമതിയമ്മ തന്റെ കുറിപ്പവസാനിപ്പിക്കുന്നതിങ്ങനെ. ”ഞാന്‍ വീണ്ടും വീണ്ടും സ്മരിക്കട്ടെ, സ്മരിക്കാന്‍ ഉദ്‌ബോധിപ്പിക്കട്ടെ – രാമകൃഷ്ണപ്പിള്ളയെ ‘സ്വദേശാഭിമാനി’യാക്കിത്തീര്‍ത്ത വക്കം മൗലവി സാഹിബിനെ- അനശ്വരയശസ്സിന് തുല്യപങ്കാളിത്തമുള്ള ആ വന്ദ്യപുരുഷനെ- ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ആ വിശിഷ്ട വ്യക്തിയെ.” മൗലവിയെ അടുത്തറിഞ്ഞ ഹൃദയത്തില്‍നിന്ന് ഒഴുകിയെത്തിയ വാക്കുകള്‍! മലയാളി വായനക്കാര്‍ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഡി സി കിഴക്കേമുറി മൗലവിയെ അനുസ്മരിക്കുന്നതിപ്രകാരമാണ്. ”വക്കം മൗലവിക്ക് സ്വദേശാഭിമാനി ബിരുദം കൂടി ചേര്‍ത്ത് ‘സ്വദേശാഭിമാനി വക്കം മൗലവി’ എന്ന് ഞാന്‍ ഒരിക്കലെങ്കിലും എഴുതട്ടെ”. കുങ്കുമം വാരികയില്‍ തന്റെ സ്ഥിരം പംക്തിയില്‍ ഡി സി നല്‍കിയ ‘സ്വദേശാഭിമാനി വക്കം മൗലവി’ എന്ന തലക്കെട്ടുതന്നെ, ‘ചരിത്രത്തില്‍ സംഭവിച്ച ഒരു മൗലികമായ തെറ്റുതിരുത്തുന്നതിനുള്ള തുടക്കം കൂടിയായിരുന്നു’ എന്ന് ഡോ. എന്‍ എ കരീം വിലയിരുത്തുന്നു. 2010ല്‍ പ്രഭാത് ബുക് ഹൗസ് പ്രസിദ്ധീകരിച്ച ഡോ. ടി ജമാല്‍ മുഹമ്മദിന്റെ ‘സ്വദേശാഭിമാനി വക്കം മൗലവി’ എന്ന പുസ്തകനാമമാണ് ഈ ശീര്‍ഷകം നല്‍കപ്പെടുന്ന രണ്ടാമത്തെ സംരംഭം. ആ മഹാന്‍ ഇങ്ങനെ ഭാവിയിലും അനുസ്മരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

മുസ്‌ലിം സമൂഹ സമുദ്ധാരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മഹാനായ സി എച്ച് മുഹമ്മദ്‌കോയ സാഹിബ് തന്റെ യഥാര്‍ഥ മുന്‍ഗാമിയായ വക്കം മൗലവിയെ സ്വതസിദ്ധമായ ശൈലിയില്‍ അനുസ്മരിക്കുന്നു: ”സമുദായ പുരോഗതിയുടെ മാര്‍ഗത്തില്‍ മായാത്ത കാല്പാടുകള്‍ പതിച്ച ആ വീരവിപ്ലവകാരിയുടെ പുണ്യനാമം സമുദായം മറന്നു! സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പിന്നില്‍ എല്ലാം ത്യജിച്ച് പ്രവര്‍ത്തിച്ച സ്വാതന്ത്ര്യപ്രേമിയെ രാഷ്ട്രം മറന്നു….” ഈ വാക്കുകളില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ഇവയെല്ലാം കോര്‍ത്തെടുത്ത് പുസ്തകമാക്കിയത് മുന്‍ഗാമികളുടെ തെറ്റിനെ തിരുത്താനുള്ള എളിയ ശ്രമമാണ്. ഇനി പറയൂ, വക്കം മൗലവിയല്ലാതെ മറ്റാരാണ് യഥാര്‍ഥ സ്വദേശാഭിമാനി? * സ്വന്തം പണം മുടക്കി ഒരു പത്രം നടത്തി എന്നതല്ല വക്കം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പ്രതിഭാശാലിയുടെ ജീവിതം ധന്യമാക്കിയത്. പ്രൊഫസര്‍ എം കെ സാനു അത് വിശദീകരിക്കുന്നു. ‘യൗവനത്തിലേക്ക് കാലൂന്നിയ അബ്ദുല്‍ ഖാദറിന് രണ്ടു കാര്യങ്ങള്‍ അരോചകമായി തോന്നി. ഒന്ന്, ഭരണത്തില്‍ നടമാടുന്ന അഴിമതികള്‍. രണ്ട്, സമുദായ ജീവിതത്തില്‍ കാണുന്ന അനാചാരങ്ങളുടെ അഴിഞ്ഞാട്ടം.’ അവയില്‍ ഒന്നാമത്തെ കാര്യമാണ് നാം ഇതുവരെ പറഞ്ഞത്. പൊതു സമൂഹമധ്യത്തില്‍ തന്റെ സമുദായം (മുസ്‌ലിംകള്‍) എത്തിനില്ക്കുന്ന അധ:പതനത്തിന്റെ ആഴം അദ്ദേഹം തൊട്ടറിഞ്ഞു. അതിനുള്ള പരിഹാരം അദ്ദേഹത്തിന്റെ പക്കലുണ്ട്. ഒന്ന്, വിശുദ്ധ ഖുര്‍ആനും നബിചര്യയുമാകുന്ന അടിസ്ഥാന പ്രമാണങ്ങളിലേക്കു മുസ്‌ലിംകള്‍ മടങ്ങുക. രണ്ട്, ഭൗതിക വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ പൊതു ധാരയിലേക്ക് മുസ്‌ലിംകള്‍ എത്തിച്ചേരുക. വിശിഷ്യാ സ്ത്രീ സമൂഹം. വിദ്യനേടി പ്രബുദ്ധമായെങ്കിലേ ഒരൂ സമൂഹത്തിന് ശരിയായ അസ്തിത്വം കൈവരൂ എന്ന കാഴ്ചപ്പാട് അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു. വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും പ്രചാരണത്തിനും അറബിഭാഷയുടെ വ്യാപനത്തിനും വേണ്ടി പ്രവര്‍ത്തിച്ചതാണ് അദ്ദേഹത്തെ ‘വക്കം മൗലവി’ ആക്കിയത്. അല്ലാതെ ഇന്ന് കാണുന്ന ‘മൗലവി സമൂഹ’ത്തിന്റെ ഒരു പ്രതീകമായിരുന്നില്ല വക്കം മൗലവി എന്നുകൂടി നവ തലമുറ തിരിച്ചറിയേണ്ടതുണ്ട്. തിരുവിതാംകൂറിലെ ചിറയിന്‍കീഴ് താലൂക്കിലെ വക്കത്ത് ഏറെ സമ്പന്നവും പ്രസിദ്ധവുമായ പൂന്ത്രാന്‍ വിളാകം തറവാട്ടിലാണ് വക്കം മൗലവി ഭൂജാതനായത്. സമ്പദ് സമൃദ്ധവും വിജ്ഞാന ധന്യവുമായ ഒരു തറവാട്ടില്‍ തികഞ്ഞ ഉത്പതിഷ്ണുവായ മുഹമ്മദ് കുഞ്ഞ് സാഹിബിന്റെ മകനായി ജനിച്ചുവളര്‍ന്ന സാഹചര്യവും ദൈവികമായ അനുഗ്രഹവും ഒത്തുചേര്‍ന്നപ്പോള്‍ കേരളത്തിന് ഒരു നൂറ്റാണ്ടിലെ ‘മുജദ്ദിദിനെ’ കിട്ടി എന്നത് അതിശയോക്തിയല്ല. മലയാളം, തമിഴ്, ഉര്‍ദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ് ഭാഷകളില്‍ വ്യുത്പത്തി നേടിയ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ പരന്ന വായനയിലൂടെ ലോകം കണ്ടറിഞ്ഞു. അന്താരാഷ്ട്ര ന്യൂസ് ഏജന്‍സിയായ റോയിട്ടറുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ച ഇന്ത്യയിലെ പ്രഥമ പത്രം വക്കം മൗലവിയുടെ സ്വദേശാഭിമാനിയായിരുന്നു. ലോകബന്ധവും അറബി പാണ്ഡിത്യവും ചേര്‍ന്നപ്പോള്‍ ലോകത്തിലുള്ള ഇസ്‌ലാമിക ചലനങ്ങള്‍ അദ്ദേഹം അടുത്തറിഞ്ഞു.

ഈജിപ്തില്‍ നിന്നുള്ള ‘അല്‍മനാര്‍’ അറബി മാസികയുടെ പ്രോജ്വല താളുകളിലൂടെ മുസ്‌ലിം സമുദായ സമുദ്ധാരണത്തിന് വേണ്ട ഊര്‍ജം അദ്ദേഹത്തിനു ലഭിച്ചു. കൊളോണിയല്‍ കാലഘട്ടത്തില്‍ ലോകത്താകമാനം ബ്രീട്ടീഷുകാരെ ധൈഷണികമായി ഞെട്ടിച്ച സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനിയും അദ്ദേഹം നടത്തിയിരുന്ന ‘അല്‍ഉര്‍വതുല്‍ വുസ്ഖാ’ എന്ന പത്രവുമാണ് സ്വദേശത്തിന്റെ സ്വാതന്ത്ര്യചിന്തയ്ക്കും ‘സ്വദേശാഭിമാനി’ പത്രത്തിനും വക്കം മൗലവിയെ പ്രേരിപ്പിച്ചത്. സയ്യിദ് റശീദ് റിദായുടെ ‘അല്‍മനാര്‍’ അറബി മാസിക മുസ്‌ലിം സമുദ്ധാരണത്തിനും മാതൃകയായി.

പൊതു സമൂഹത്തില്‍ സ്വാതന്ത്ര്യ ബോധവും സ്വദേശാഭിമാനവും വളര്‍ത്താനും മറ്റു തരത്തില്‍ അവരെ വിജ്ഞരാക്കാനും സ്വദേശാഭിമാനി പത്രം നടത്തുന്നതോടൊപ്പം മുസ്‌ലിം എന്ന ഒരു മാസിക മുസ്‌ലിം സമൂഹത്തിന്റെ സമുദ്ധാരണത്തിനായി വക്കം മൗലവി ആരംഭിച്ചു. ദീപിക എന്ന മറ്റൊരു പ്രസിദ്ധീകരണവും ആരംഭിച്ചു (അല്‍മനാര്‍ എന്നതിന്റെ മൊഴിമാറ്റമാണ് ദീപിക എന്നത് എത്ര പേര്‍ക്കറിയാം!) നിരക്ഷരതയുടെ പടുകുഴിയില്‍ കിടക്കുന്ന മുസ്‌ലിം ജനസാമാന്യത്തിലേക്കും പ്രത്യേകിച്ച് സ്ത്രീകളിലേക്കും ഇറങ്ങിച്ചെല്ലാന്‍ അന്നത്തെ ശക്തമായ മുസ്‌ലിം മീഡിയമായ അറബി മലയാള ലിപിയില്‍ ‘അല്‍ ഇസ്‌ലാം’ എന്ന പ്രസിദ്ധീകരണവും തുടങ്ങി. അത്യാധുനിക സൗകര്യങ്ങളുള്ള ഇക്കാലത്തുപോലും ചെയ്യാന്‍ കഴിയാത്ത മഹത്തായ ദൗത്യം, ഈ സമുദായത്തിനായി അല്ലാഹു നല്കിയ വരദാനമെന്നല്ലാതെ എന്തു പറയാന്‍! പക്ഷേ മുസ്‌ലിം സമുദായം അതു തിരിച്ചറിഞ്ഞത് പതിറ്റാണ്ടുകള്‍ ഏറെ പിന്നിട്ട ശേഷമാണ്. അതാണ് സി എച്ചിന്റെ പരാമര്‍ശത്തില്‍ നാം നേരത്തെ കണ്ടത്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളും കേരള ചരിത്രത്തില്‍ ഇരുളടഞ്ഞ ഒട്ടേറെ അധ്യായങ്ങള്‍ നിറഞ്ഞവയാണ്. മുസ്‌ലിംകളും മറ്റു പിന്നാക്ക ദലിത് സമൂഹങ്ങളും ഭരണാധികാരികളില്‍ നിന്നും മുന്നാക്ക ജാതിക്കാരില്‍ നിന്നും പീഡനവും വിവേചനവും അനുഭവിക്കുക മൂലം പൊതു സമൂഹത്തില്‍ നിന്ന് പൂര്‍ണമായും പാര്‍ശ്വവല്ക്കരിക്കപ്പെടുകയായിരുന്നു. അതാതു സമൂഹങ്ങളെ അവരില്‍ നിന്നുതന്നെയുള്ള നവോത്ഥാന നായകര്‍ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിച്ചു. ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികള്‍, ഡോ. പല്പു, വക്കം മൗലവി എന്നിവര്‍ ആ ഗണത്തില്‍ മുന്‍പന്തിയിലുള്ളവരാണ്.

നാരായണഗുരുവും വക്കം മൗലവിയും അയല്‍ക്കാരും നിത്യസന്ദര്‍ശകരും നവോത്ഥാന ചിന്ത കൊണ്ടും കൊടുത്തും മുന്നോട്ടു നീങ്ങിയവരുമാണ്. ഇവിടെ ചരിത്രത്തിലെ ഒരു വൈരുധ്യം നമുക്ക് കാണാം. ശ്രീനാരായണ ഗുരുവിനെ ഈഴവ സമൂഹം മാലയിട്ടാനയിച്ചു; അല്ല പൂവിട്ട് പൂജിച്ചു. വക്കം മൗലവിയെ സ്വസമുദായം പുറംകാല്‍ കൊണ്ട് തട്ടി. മൗലവിയുടെ അപ്രതിരോധ്യമായ വ്യക്തിപ്രഭാവം ഒന്നുകൊണ്ടു മാത്രം പിടിച്ചുനിന്നതാണ്. അല്ലെങ്കില്‍ ഇന്ന് ആ നാമം പോലും കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. അതിനൊരു കാരണമുണ്ട്. ശ്രീനാരായണഗുരു സ്വസമൂഹത്തെ വിദ്യാഭ്യാസം കൊണ്ടും സമൂഹക്ഷേമ പ്രവര്‍ത്തനം കൊണ്ടും മുന്നോട്ടു നയിച്ചു. മുന്നാക്ക ജാതിക്കാരുടെ എതിര്‍പ്പിനെ സൈദ്ധാന്തികമായി നേരിടുകയും ചെയ്തു. എന്നാല്‍ വക്കം മൗലവി മുസ്‌ലിം സമൂഹത്തെ ഇസ്‌ലാമിക പ്രമാണങ്ങളിലേക്ക് തിരിച്ചു വിളിക്കുകയായിരുന്നു. സമുദായത്തില്‍ അടിഞ്ഞുകൂടിയ അന്ധവിശ്വാസങ്ങളും അനാചാരവൈകൃതങ്ങളും പ്രമാണബദ്ധമായി എതിര്‍ത്തു. ഒപ്പം മത-ഭൗതിക വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്കി. മുസ്‌ലിം സമുദായത്തെ മുന്‍നിരയില്‍ നിന്ന് നയിച്ചിരുന്നത് പൗരോഹിത്യവും ‘മുറി ആലിമീങ്ങളു’മായിരുന്നു. സമുദായം ‘മത സാക്ഷരത’ കൈവരിക്കുന്നത് അവര്‍ ഭയന്നു. അതുകൊണ്ടാണ് വക്കം മൗലവിക്കെതിരെ കുഫ്ര്‍ ഫത്‌വയാകുന്ന ഇടയലേഖനവുമായി അവര്‍ രംഗത്തിറങ്ങിയത്. അപ്പോള്‍ വക്കം മൗലവി തുടങ്ങിവെച്ച നവോത്ഥാനം പതിറ്റാണ്ടുകള്‍ കഴിഞ്ഞു മാത്രമേ സമുദായം അംഗീകരിക്കാന്‍ തുടങ്ങിയുള്ളൂ. എങ്കിലും മൗലവി കൊളുത്തിയ ‘ദീപിക’യുടെ പ്രകാശം കേരളക്കരയില്‍ നിലനിന്നതാണ് ഇന്ന് കാണുന്ന മുസ്‌ലിം പുരോഗതിയുടെ ആധാരശില.

മുസ്‌ലിം സമുദായ സമുദ്ധാരണത്തിന് വക്കം മൗലവി ചെയ്ത സേവനങ്ങള്‍ ഒരു ലേഖനത്തില്‍ സംഗ്രഹിക്കാന്‍ കഴിയില്ല. പത്രപ്രവര്‍ത്തനം മാത്രമല്ല, സമൂഹ സംഘാടനത്തിലും അദ്ദേഹം യത്‌നിച്ചു. തിരുവിതാംകൂര്‍ മുസ്‌ലിം മഹാസാഭ, ചിറയിന്‍കീഴ് താലൂക്ക് മുസ്‌ലിം സമാജം, ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ്യ തുടങ്ങിയ സംഘങ്ങള്‍ അദ്ദേഹം തുടക്കം കുറിച്ചവയെങ്കിലും തുടര്‍ച്ചയുണ്ടായില്ല. 1921 ല്‍ മധ്യകേരളത്തില്‍ ആരംഭിച്ച കേരള മുസ്‌ലിം ഐക്യസംഘവും തുടര്‍ന്ന് രൂപീകരിച്ച കേരള ജംഇയ്യത്തുല്‍ ഉലമയുമാണ് വക്കം മൗലവിയുടെ നവോത്ഥാനത്തിന് തുടര്‍ച്ചയും വ്യാപ്തിയും നല്കിയത്. സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ അഹ്‌ലുസ്സുന്ന വല്‍ജമാഅ എന്ന ഗ്രന്ഥത്തിന്റെ പരിഭാഷ, ഇമാം ഗസ്സാലിയുടെ കീമിയാഉസ്സആദ എന്ന ഗ്രന്ഥത്തിന്റെ ‘ജീവിതാനന്ദത്തിന്റെ രാസവിദ്യ’ എന്ന് പ്രസിദ്ധമായ പരിഭാഷ, കേരളത്തിലെ മുസ്‌ലിം പുരോഹിതന്‍മാര്‍ നവോത്ഥാനത്തിന് തടയിടാന്‍ തയ്യാറാക്കിയ മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയായി എഴുതിയ ‘ദൗഉസ്സബാഹ്’ മുതലായവ വക്കം മൗലവിയുടെ ഗ്രന്ഥങ്ങളാണ്. എങ്കിലും ആ അതുല്യ പ്രതിഭയില്‍ നിന്ന് മൗലിക രചനകള്‍ പലതും വരേണ്ടിയിരുന്നു. പക്ഷേ, കര്‍മഭൂമിയിലെ നിരന്തര പടയോട്ടത്തിനിടയില്‍ അതു സാധിക്കാതെ പോയി. വിശുദ്ധ ഖുര്‍ആന്‍ മലയാള ഭാഷ്യം അദ്ദേഹം ആഗ്രഹിച്ച ഒരു രചനയായിരുന്നു. പക്ഷേ, കഴിഞ്ഞില്ല. അക്ഷരത്തിലും അര്‍ഥത്തിലും ധീരനായ ഒരു മനുഷ്യന്റെ ധന്യജീവിതത്തിന്റെ ഓര്‍മക്കുറിപ്പെങ്കിലും പില്ക്കാലത്തേക്ക് ബാക്കി വെച്ചേ പറ്റൂ.

വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ് തുടങ്ങിവച്ച ഈ സംരംഭം കേരള ഗവണ്‍മെന്റ് ഏറ്റെടുത്ത് നടത്തണമെന്നാണ് പറയാനുള്ളത്. 1956 ല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ വന്നപ്പോള്‍ മാത്രമാണ് 1910 ല്‍ കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ്സിന്റെ തുരുമ്പിച്ച അവശിഷ്ടം മക്കള്‍ക്ക് ലഭിച്ചത്. 1957 ല്‍ രാമകൃഷ്ണപ്പിള്ളയുടെ പ്രതിമ സ്ഥാപിക്കുകയും പിന്നീട് നൂറാം ജന്മദിനം ആഘോഷിക്കുകയും ചെയ്തത് ഉചിത നടപടി തന്നെ. പക്ഷേ, യഥാര്‍ഥ ഉടമയെ വിസ്മരിക്കുന്നത് ആ ഔചിത്യത്തിന് കളങ്കം ചാര്‍ത്തുമെന്നതില്‍ സംശയമില്ല.



മലയാള സാഹിത്യത്തറവാട്ടിലെ അഗ്രേസരനായ കേസരി എ ബാലകൃഷ്ണപ്പിള്ള 1941 ല്‍ വക്കം മൗലവിയെപ്പറ്റി പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ‘ഇത്ര ധീരനായ ഒരു സമുദായാഭിമാനിയും അതിനേക്കാള്‍ ധീരനായ ഒരു ദേശാഭിമാനിയും ഇന്നാട്ടില്‍ ജനിച്ചിട്ടില്ല എന്ന സത്യം നമ്മുടെ കപട സാമുദായിക ദേശീയ ഭക്തന്‍മാര്‍ അടുത്ത കാലത്തൊന്നും മനസ്സിലാക്കാന്‍ പോകുന്നില്ല.”


(കടപ്പാട് ) 



തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ വക്കം എന്ന സ്ഥലത്ത് 1873-ൽ ജനിച്ചു. മൗലവിയുടെ പിതാവിൻറെ മാതൃകുടുംബം  മധുരയിൽനിന്നും തെക്കൻ തിരുവിതാംകൂറിലെ കുളച്ചൽ, കളീക്കരയിൽ വന്ന് താമസിച്ചിരുന്നവരാണ്. ഇദ്ദേഹത്തിന്റെ പിതാവിന്റെ മാതൃകുടുംബം മധുര സുൽത്താനേറ്റിലെ ഒരു ഖാസിയുടെ തലമുറയാണ്. മൗലവിയുടെ മാതാവ് ഹൈദരബാദിൽനിന്നും തിരുവിതാംകൂറിൽ വന്നു താമസമാക്കിയ ഒരു കുടുംബത്തിൽ പെട്ടവരാണ്. ആ കുടുംബത്തിലെ പല അംഗങ്ങളും തിരുവിതാംകൂർ  ഗവൺമെന്റിന്റെ പട്ടാളവകുപ്പിൽ ഉദ്യോഗം വഹിച്ചിരുന്നു.
വക്കം മൌലവി എന്നപേരില്‍ അറിയപ്പെട്ട മുഹമ്മത്അബ്ദുൽഖാദർമൗലവി 
അറബി,  ഹിന്ദുസ്ഥാനിതമിഴ്പേർഷ്യൻസംസ്കൃതംഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി.സ്വദേശാഭിമാനിക്കുശേഷം മൗലവി മുസ്‌ലിം സമുദായത്തിന്റെ സാംസ്കാരിക നവോത്ഥാനത്തെ ലക്ഷ്യമാക്കി 1906 ജനുവരിയിൽ മുസ്‌ലിം, 1918- അൽ ‍ഇസ്‌ലാം. 1931- ദീപിക എന്നീ മാസികകൾ പ്രസിദ്ധപ്പെടുത്തി. അബ്ദുൽഖാദർ മൗലവി കേരളീയ മുസ്‌ലിം സമുദായത്തിലെ ഒരു സാമൂഹികപരിഷ്കർത്താവായി അറിയപ്പെടുന്നു. അറബി-മലയാള ലിപി പരിഷ്കരണത്തിന് അൽ ‍ഇസ്‌ലാം മാസികവഴി ഇദ്ദേഹം വലിയ സേവനം നിർവഹിച്ചു. 
തിരുവിതാംകൂർ മുസ്‌ലിം മഹാസഭചിറയിൻകീഴ് താലൂക്ക് മുസ്‌ലിം സമാജം തുടങ്ങിയ സംഘങ്ങൾ മൗലവി സ്ഥാപിച്ചു. തിരുവിതാംകൂർ 
ഗവൺമെന്റ്ഏർപ്പെടുത്തിയിരുന്ന അറബിക് ബോർഡിന്റെ 
ചെയർമാനായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 
വക്കം അബ്ദുല്‍ ഖാദര്‍ എന്നപേരില്‍ അറിയപ്പെട്ട വക്കം മുഹമ്മത് അബ്ദുല്ഖാദിര്‍മൌലവിയുടെ പുത്രനാണ്.  1910 സെപ്റ്റംബർ 26-ന് തിരുവിതാംകൂർ മഹാരാജാവ് കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ് കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ്ഭരണകാലത്ത് അവകാശികൾക്ക് തിരിച്ചുകൊടുത്തു. 1958 ജനുവരി 26-ന് മുഖ്യമന്ത്രി ഇ.എം.എസ്.
 നമ്പൂതിരിപ്പാടിൽനിന്ന് പ്രസ് ഏറ്റുവാങ്ങിയത് മകനായ വക്കം അബ്ദുൽ ഖാദർ ആയിരുന്നു .ഈ പ്രസ് കുറച്ചു കാലം കൊല്ലം ലക്ഷ്മിനടയിൽ നടത്തിപ്പോന്നുവെങ്കിലും പിന്നീട് കടബാദ്ധ്യതമൂലം വിൽക്കുകയാണുണ്ടായത്.

കേരളീയ സമൂഹത്തില്‍ സാമൂഹ്യ രാഷ്ട്രീയ സാമുദായിക രംഗത്ത് ഔന്നത്യമേറിയ ഒട്ടേറെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വക്കം മുഹമ്മത് അബ്ദുൽഖാദർ മൗലവി,  1932-ൽ നിര്യാതനായി. .....ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.....  

അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്ത് നല്‍കി സ്വര്‍ഗ്ഗത്തില്‍ ഉന്നതമായ സ്ഥാനം നല്‍കി അനുഗ്രഹിക്കട്ടെ.... ആമീന്‍ 

Tuesday 19 December 2017

വഹാബിയും സലഫിയും സംഘിബറേലവികളുടെ isis കള്ളക്കഥകളും



          Wahabis and SALAFIs are not “ISIS

Related image
കേരളത്തിലെ സലഫി പ്രസ്ഥാനത്തിന്‍റെ മുന്‍കാല നേതാക്കള്‍ 
  Image result for MUHAMED ABDURAHMAN SAHIBImage result for moidu moulavi


വഹാബിയും സലഫിയും 
സംഘിബറേലവികളുടെ isis കള്ളക്കഥകളും 

ഇസ്ലാമിനെ നബി (സ)യില്‍ നിന്നും നേര്‍ക്ക് നേരെ ദീന്‍ കേട്ട് പഠിച്ച സഹാബത്ത് മനസ്സിലാക്കിയത് പോലെ മനസ്സിലാക്കി ജീവിതത്തില്‍ പകര്‍ത്തണം എന്ന് പറയുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്ന സലഫികളെ ആദര്‍ശം കൊണ്ട് നേരിടാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ ഇസ്ലാമിന്‍റെ പേരില്‍ തന്നെ ഉഗ്രവാദികള്‍ ആയ ഒരു കൂട്ടരെ ഇറക്കി മുസ്ലിം ലോകത്ത് നാശം വിതക്കാന്‍ ഇസ്ലാമിന്‍റെ ശത്രുക്കള്‍ ഉണ്ടാക്കിയ ഭീകരസംഘമാണ് isis.
സാമ്രാജ്യത്വത്തിന്‍റെ തലയില്‍ ഉദിച്ച അതൊരു ജൂത സൃഷ്ടിയാണ്.
അതൊരു മുസ്ലിം സംഘമായിരുന്നുവെങ്കില്‍ ഒരിക്കലും നബി (സ)യുടെ  മദീനത്തെ മസ്ജിദില്‍ ബോംബാക്രമണം നടത്തില്ലായിരുന്നു. വഹാബികള്‍ എന്നും  സലഫികള്‍ എന്നും വിളിക്കപ്പെടുന്ന സൗദി അറേബ്യ ഭരിക്കുന്ന മദീനയിലെ മസ്ജിദുന്നബവിയില്‍ ബോംബ്‌ ഇട്ട് കൊണ്ട് ഭീകരത സൃഷ്ട്ടിച്ച isis വഹാബികളോ സലഫികളോ അല്ലായെന്ന് മനസ്സിലാക്കാന്‍ ആ തീവ്രവാദികളുടെ ഈ ഒരൊറ്റ ഭീകരാക്രമണം തന്നെ മതി.   
യമനിലെ ഹൂതികളുമായി വഹാബി എന്ന് ഇസ്ലാമിന്‍റെ ശത്രുക്കള്‍ വിളിക്കുന്ന സൗദി അറേബ്യയും മറ്റ്‌ ഗള്‍ഫ് രാജ്യങ്ങളും യുദ്ധം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ സൗദി സഖ്യസേനക്കെതിരെ ഏദനിലും മറ്റും നിരവധി സ്ഫോടനങ്ങള്‍ നടത്തിക്കൊണ്ട്  യമനിലെ ഹൂതികളെ സഹായിച്ചു കൊണ്ട് isis നടത്തിക്കൊണ്ടിരിക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാം.   
പക്ഷേ ഇബ്ലീസ്‌ മരിച്ചിട്ടില്ലല്ലോ... ആദം നബി (അ)മുതല്‍ 2 1 മത്തെ നൂറ്റാണ്ടിലെ മനുഷ്യരെ പിഴപ്പിക്കാന്‍ പല വിധ കുതന്ത്രങ്ങളും ഒരുക്കിയ ഇബ്ലീസ് അവന്‍റെ അനുയായികള്‍ ആയ ഇസ്ലാമിന്‍റെ ശത്രുക്കള്‍ക്ക് അവന്‍ ലഭ്യമായ സകല വിധ പരിശീലനങ്ങളും ഉപദേശിക്കുമല്ലോ....  
  ആയിരം നുണ പറഞ്ഞാല്‍ ഒരിക്കലെങ്കിലും അത് സത്യമാണ് എന്ന് ഒരു പൊട്ടനെങ്കിലും വിശ്വസിച്ചാല്‍ അതായില്ലേ.........

അന്താരാഷ്ട്രതലത്തില്‍ isis നെ സലഫികളുമായി കൂട്ടിക്കെട്ടി പ്രചാരണം നടത്തുന്നത് ജൂതന്മാരും സാമ്രാജ്യത്വ വാദികളും ശിയാക്കളും ആണെങ്കില്‍  നമ്മുടെ നാട്ടില്‍ സലഫികളെ isis മായി കൂട്ട്കെട്ടി പ്രചാരണം നടത്തുന്നത് ആരാണ്..?  RSS സംഘികളും ബറേലവി സൂഫികളും ...

ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ ഉന്നതതല സമ്മേളനം നടത്തിവരാറുള്ള വിജ്ഞാന്‍ ഭവന്‍ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിട്ടുകൊടുത്തുകൊണ്ട് സംഘികളുടെ പൂര്‍ണമായ പിന്തുണയോടെ ഡല്‍ഹിയില്‍ നടത്തിയ SUFI സമ്മേളനത്തില്‍ വെച്ച് RSS സംഘികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജാറം പൂജാരികളായ മുസ്ലിയാക്കന്മാരും കുതന്ത്രങ്ങള്‍ മെനഞ്ഞു.


ആ കാവി മൌലാനമാരുടെ പൂര്‍ണമായ പിന്തുണയില്‍ ഇസ്ലാമിക പ്രബോധകനായ സാക്കിര്‍ നായിക്കിനെതിരെയടക്കം സംഘികള്‍ കുതന്ത്രം മെനഞ്ഞു. പരസ്പ്പരം സഹായ സഹകരണ സംഘം രൂപം കൊണ്ടു. പെട്ടെന്ന് കഴിയില്ലെങ്കിലും നിരന്തരമായ പ്രചാരണം കൊണ്ട് കാലക്രമേണ ഇന്ത്യാമഹാരാജ്യത്തെ തങ്ങളുടെ അനുയായികളുടെ പിന്തുണ ഈ കാവി മൌലാന്മാര്‍ സംഘികള്‍ക്ക് വാഗ്ദാനം ചെയ്തു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുസ്ലിം വോട്ടര്‍മാരുടെ മനസ്സുകളിലേക്ക് ഇറങ്ങി ചെല്ലാന്‍ ഇനിയും സാധിക്കാത്ത സംഘികള്‍ക്ക് ഒരു വെടിക്ക് രണ്ടു പക്ഷി എന്ന പോലെ ഇത് വലിയ ഒരു ബംബര്‍ സമ്മാനം തന്നെയായിരുന്നു..

 ആയിരക്കണക്കിന് സദസ്സുകളില്‍ തീവ്രവാദത്തിനെതിരേ പ്രഭാഷണങ്ങള്‍ നടത്തിയ ഇസ്ലാമിക പ്രബോധകരായ സാക്കിര്‍ നായിക്കിനെയും MM അക്ബര്‍ സാഹിബിനേയും ഭീകരവാദികളായും തീവ്രവാദികളായും ചിത്രീകരിച്ച് RSS സംഘികളും ബറേലവികളും കേരളത്തില്‍ കാന്തപുരം മുടി സുന്നികളും രംഗത്തിറങ്ങി. ചേളാരി സമസ്തയില്‍ ഈയിടെയായി കേറിക്കൂടിയ ഷിയാ ചാരന്മാരും ഈ കള്ളപ്രചാരണത്തില്‍ പങ്ക് ചേര്‍ന്നു .. 
    
സലഫികളെ isis മായി കൂട്ടി കെട്ടി ആടിനെ പട്ടിയാക്കി പേപ്പട്ടിയാക്കി പിന്നെ നാട്ടുകാരോട് തല്ലി കൊല്ലാന്‍ പറയുന്ന ഇസ്ലാമിന്‍റെ ശത്രുക്കളുടെ മനസ്സിലിരുപ്പ് അത് തന്നെയാണ്.   
ചിലരെയെങ്കിലും പൈശാചികമായ ഈ കള്ള പ്രചാരണം സ്വാധീനിച്ചിട്ടുണ്ട് എന്നത് സത്യമാണ്.. പക്ഷേ ഞങ്ങള്‍ പ്രപഞ്ച സ്രഷ്ടാവും പരിപാലകനുമായ സര്‍വ്വ ശക്തനായ അല്ലാഹുവില്‍ വിശ്വസിക്കുന്ന സലഫികളാണ്. 

وَمَكَرُوا وَمَكَرَ اللَّـهُ ۖ وَاللَّـهُ خَيْرُ الْمَاكِرِينَ 

അവര്‍ (സത്യനിഷേധികള്‍) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു. 
(വിശുദ്ധ ഖുര്‍ആന്‍ സൂറത്ത് ആലു ഇംറാന്‍ 54) 

ഏതൊരു കുതന്ത്രക്കാരന്റെ കുതന്ത്രങ്ങളേയും അതി ജയിക്കുന്ന തന്ത്രം അറിയുന്നവനായ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിലകൊള്ളുന്ന ഞങ്ങള്‍ക്ക് അത്കൊണ്ട് തന്നെ ആശങ്കയില്ല. അല്ലാഹു ഞങ്ങളുടെ കൂടെ ഉണ്ട്.   

        ഈയടുത്ത ദിവസങ്ങളിലായി അറിഞ്ഞും അറിയാതെയും ഐ എസ് ഐസിനെ വഹാബികളുമായും സലഫികളുമായും ചേര്‍ത്തു കെട്ടി സോഷ്യല്‍ മീഡിയയില്‍ പലരും കാര്യമായിത്തന്നെ നിറഞ്ഞാടി കൊണ്ടിരിക്കുന്നു. ആയിരം നാവുകളെ നിശബ്ദമാക്കാന്‍ രണ്ടു വിരലുകള്‍ ധാരാളമാണ് എന്നത് പോലെപ്രസ്തുത ആരോപണ കോലാഹലങ്ങളുമായി അന്തരീക്ഷവും സോഷ്യല്‍ മീഡിയയും മലിനമാക്കുന്നവരോട് വളരെ സൌമ്യമായി ചോദിക്കാനുള്ളത് നിങ്ങളുടെ ആരോപണങ്ങള്‍ക്ക് എന്താണ് തെളിവുദ്ധരിക്കാനുള്ളത് എന്നാണു. സാക്കിര്‍ നായിക്ക് ബംഗ്ലാദേശിലെ ഭീകരാക്രമണ പ്രതിക്ക് പ്രചോദനമായി എന്ന് ലക്കും ലഗാനുമില്ലാതെ ഒരു എത്തിക്സും കാര്യമാക്കാതെ അടിച്ചു വിട്ടുദിവസങ്ങള്‍ക്ക് ശേഷം കുമ്പസാരം നടത്തി മുഖം മിനുക്കിയെങ്കിലുംഅതെറ്റെടുത്തു, ഫാഷിസ്റ്റ്‌ സംഘി കുഴലൂത്തുകാരായ ഇന്ത്യന്‍ മാധ്യമങ്ങള്‍ ആര്‍നബ് ഗോസ്വാമിയെ പ്പോലുള്ളവരെ കൊണ്ട് ഇന്ത്യന്‍ മുസല്‍മാന്‍ മാരുടെ ദേശക്കൂര്‍ അളക്കാനും സംഘികളുടെ കണ്ണിലെ കരടായ സാക്കിര്‍ നായിക്കിനെ നിശബ്ദനാക്കിഅഴിക്കുള്ളില്‍ അടക്കാനും പഠിച്ച അടവ് പതിനെട്ടും പയറ്റി മതിയാകാതെമുസ്ലിംകളിലെ മിര്‍ജാഫര്‍മാരായ ബറേല്‍വികളെയും അവരുടെ സില്‍ബന്തികളായ കേരളത്തിലെ കാന്തപുരത്തിന്‍റെ ടീമിനെയും കൂടി രംഗത്തിറക്കി കളിച്ചു നോക്കിത്തുടങ്ങിയിരിക്കുന്നു. ഈ അവസരത്തില്‍ നിഷ്പക്ഷ മതികളായ ചിലരും ഐ എസ് ഐ എസ്സ് സലഫികള്‍ ആണെന്നും അഥവാ സലഫികള്‍ എന്നറിയപ്പെടുന്നവരും വഹാബികള്‍ എന്നറിയപ്പെടുന്നവരുമാണ് യഥാര്‍ഥത്തില്‍ ഐ എസ് ഐ എസ്സ് എന്ന് തെട്ടിദ്ധരിചിട്ടുണ്ടാകാം. സത്യവുമായി വിദൂര ബന്ധം പോലുമില്ല എങ്കിലും മീഡിയകളുടെ വസ്തുതാപരമല്ലാത്ത വീക്ഷണം കൊണ്ട് സാധാരണക്കാരില്‍ ഉണ്ടായ തെറ്റിദ്ധാരണ ദിനം തോറും കൂടി വരികയാണ് ചെയ്യുന്നത്.


സലഫികള്‍ അഥവാ വഹാബികള്‍


  സലഫ് (മുന്‍ഗാമി ) എന്ന അറബി പദത്തിന്‍റെ അര്‍ത്ഥം പ്രവാചകന്‍റെ അനുയായികള്‍ അവരോടൊപ്പം ജീവിച്ചവര്‍ എന്നിവരാണ്.സലഫികള്‍  എന്ന് വിളിക്കപ്പെടുനത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രവാചകനും അനുയായികളും അവരോടൊപ്പം ജീവിച്ച ഇസ്ലാമിന്‍റെ ആദ്യ തലമുറകളില്‍ പെട്ടവര്‍ എങ്ങിനെ ഖുര്‍ആനും പ്രവാചകന്‍റെ അധ്യാപനങ്ങളും മനസ്സിലാക്കിയോ അതെ പോലെ പ്രമാണങ്ങളെ സമീപിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ്. വഹാബി എന്നത് പ്രസ്തുത ആദര്‍ശം, അഥവാ തനതു ഇസ്ലാമിക ആദര്‍ശം ജീവിതത്തില്‍ പകര്‍ത്തുന്നവരെ, ശത്രുക്കള്‍  18ആം നൂറ്റാണ്ടില്‍ സൗദി അറേബ്യയില്‍ ജീവിച്ച ഇസ്ലാമിക നവോതഥാന നായകാനായ മുഹമ്മദ്‌ ഇബ്ന്‍ അബ്ദില്‍ വഹാബ് എന്ന പരിഷ്കര്‍ത്താവിനോട് ചേര്‍ത്തി പരിഹാസ പൂര്‍വ്വം വിളിക്കുന്ന പേര് മാത്രമാണ്. അല്ലാതെ, അതൊരു ഇസ്ലാമിനന്യമായതോ, ഇസ്ലാമിന് പുതുതായി ഒരു വ്യാഖ്യാനം ചാര്‍ത്തി രൂപപ്പെടുത്തുകയോ ചെയ്ത വേറിട്ട ഒരാദര്‍ശമല്ല. തികഞ്ഞ അന്ധവിശ്വാസത്തിലും അനാചാരത്തിലും മുഴുകി അന്യോന്യം കലഹിച്ചും കൊന്നൊടുക്കിയും പഴയ പാഗന്‍ പാരമ്പര്യത്തിലേക്ക് തിരിച്ചു പോയിക്കൊണ്ടിരുന്ന, പേരില്‍ മാത്രം ഇസ്ലാം അവശേഷിച്ച ഒരു ജനതയെ ഇസ്ലാമിന്‍റെ രാജ പാതയിലേക്ക് തിരികെ കൊണ്ട് വരാന്‍ യത്നിച്ച ഇബ്ന്‍ അബ്ദില്‍ വഹാബ് യഥാര്‍ഥത്തില്‍ ചെയ്തത്, ചെമ്പു പാത്രങ്ങളില്‍ കാലപ്പഴക്കം കൊണ്ട് ക്ലാവ് പിടിച്ചത് തേച്ചു മിനുക്കി, പഴയ തിളക്കം തിരിച്ചെടുക്കും പോലെ, കാലക്രമേണ ഇസ്ലാമില്‍ പിടിമുറുക്കിയ അന്ധവിശ്വാസത്തി ന്‍റെയും അനാചാരങ്ങളുടെയും ഇത്തിക്കണ്ണികളെ അറുത്തു മാറ്റി, തനതായ ഇസ്ലാമിനെ തിരികെ കൊണ്ട് വരിക മാത്രമായിരുന്നു. യഥാര്‍ത്ഥ ഇസ്ലാമിന്‍റെ ആശയം മുറുകെ പിടിക്കുന്നഅഥവാ കറ കളഞ്ഞ ഏക ദൈവാരാധനയും പ്രവാചകന്‍ പഠിപ്പിച്ച ആചാരങ്ങളിലും മാത്രം ഒതുങ്ങി ജീവിക്കുന്ന ഏതൊരാള്‍ക്കും സലഫി എന്ന് പറയാം. എന്ന് വെച്ചാല്‍ സലഫികള്‍ എന്നതിനര്‍ത്ഥം ഒരു പുതിയ ആശയക്കാരെന്നല്ലമറിച്ചു ഒരു തികഞ്ഞ മുസ്ലിം മാത്രമാണ് എന്ന് ചുരുക്കം.  


      മുസ്ലിംകള്‍ എന്നറിയപ്പെടുന്നവരില്‍ ഒട്ടേറെ വിഭാഗങ്ങള്‍ ഉള്ളത് കൊണ്ട്സലഫി മന്‍ഹജ് അഥവാ ഇസ്ലാമിക പ്രമാണങ്ങളെ പ്രവാചകന്‍റെ അനുചരന്‍മാരും അവരെ പിന്തുടര്‍ന്ന് വന്ന ആദ്യ തലമുറക്കാരും   എങ്ങിനെ സമീപിച്ചുവോ, അഥവാ ഖുര്‍ആനീനും പ്രവാചക വചനങ്ങള്‍ക്കും സ്വന്തമായ വ്യാഖ്യാനം കല്പിക്കാതെ പ്രവാചകന്‍റെ അനുയായികളും അവരോടൊപ്പം ജീവിച്ച തലമുറയിലെ പണ്ഡിതന്മാരും എപ്രകാരം വ്യാഖ്യാനം നല്‍കിയോ  അപ്രകാരം സമീപിക്കുന്നവര്‍ സ്വയം തിരിച്ചറിയുന്നതിനു വേണ്ടി സ്വീകരിച്ച ഒരു പേര് മാത്രമാണ് സലഫികള്‍ എന്നത്. എന്നാല്‍ ലോകത്ത് പലരും സലഫികള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കാറുണ്ട്. പലര്‍ക്കും സലഫികള്‍ എന്ന നാമം മാധ്യമങ്ങള്‍ പതിച്ചു നല്‍കാറുമുണ്ട്. എന്നാല്‍ ഐ എസ് ഐ എസ്സോഅതിന്‍റെ തലവന്‍ ബാഗ്ദാദിയോഅടക്കം ഇന്ന് ലോകത്ത് നിലവിലുള്ള  ബിന്‍ ലാദനും താലിബാനും ലഷ്കറെ ത്വയ്യിബയും ഹിസ്ബുള്‍ മുജാഹിദീനും ഒന്നും തന്നെസലഫി ഉലമാക്കളെയോ ഇന്ന് ലോകത്ത് നിലവിലുള്ള ലോക സലഫികള്‍ അംഗീകരിക്കുന്ന ഉന്നത പണ്ഡിത സഭയായ ലജനത്തു ദാഇമയെയോ അതിലെ ഉന്നത പണ്ഡിതരെയോ അംഗീകരിക്കാത്തവരും സലഫി രീതി ശാസ്ത്രത്തിനു എതിരായി പ്രവര്‍ത്തിക്കുന്നവരുമാണ്. ഏതെങ്കിലും ഒന്നോ രണ്ടോ വിഷയങ്ങളില്‍ സലഫികലുമായി സമാനതകള്‍ ഉണ്ടെന്നത് അവര്‍ക്ക് സലഫികള്‍ എന്ന വിശേഷണം നല്‍കി സാമാന്യവല്ക്കരിക്കുന്നതിന്‍റെ പിന്നിലെ ലക്ഷ്യം ലോകത്ത് യഥാര്‍ത്ഥ ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന സലഫികളെ ഒന്നടങ്കം ഭീകരവാദികളായി മുദ്രകുത്താനുള്ള വില കുറഞ്ഞ തന്ത്രമാണ്. ഒരു രാഷ്ട്ര നേത്രുത്തത്തിന്‍റെ കീഴില്‍ നയിക്കപ്പെടുന്ന യുദ്ധ രംഗത്ത് മാത്രം അനുവദനീയമാക്കപ്പെട്ട ഇസ്ലാമിന്‍റെ ശത്രുക്കളെ വധിക്കുക എന്നത്, നിഷ്കളങ്കരായ ആളുകളെ കൊന്നൊടുക്കിയും അരാചകത്വം വിതച്ചും സ്വയം പൊട്ടിത്തെറിച്ചും ഇന്ന് നടത്തുന്ന ഭീകരവാദികളുടെ തെമ്മാടിത്തത്തിന് തെളിവാക്കുന്ന ഒരൊറ്റ പ്രവര്‍ത്തനം മതിയാകും അവര്‍ സലഫികാളോ കേവല മുസ്ലിംകള്‍ പോലുമല്ല എന്ന് ഇസ്ലാമിനെ യഥാവിധി മനസ്സിലാക്കിയ ഏതൊരാള്‍ക്കും തിരിച്ചറിയാന്‍. എന്നിട്ടും അവരെ സലഫി ലേബല്‍ നല്‍കി പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്‌, ലോകത്ത് ഇന്ന് ഇസ്ലാമിക പ്രബോധകരായി അറിയപ്പെടുന്നവരില്‍ അധികവും സലഫികള്‍ ആയതു കൊണ്ട് തന്നെഅത്തരം ആളുകള്‍ക്ക് പൊതു സമൂഹത്തിനു മുന്നില്‍ ഭീകര വാദിയുടെ പ്രതിച്ഛായ പതിച്ചു നല്‍കി ആടിനെ പേപ്പട്ടിയാക്കി അവതരിപ്പിച്ചു ജനങ്ങളെ ഇവരില്‍ നിന്നകറ്റുക എന്ന നീചലക്ഷ്യം മാത്രമാണ്. അതിനുള്ള കാരണമാകട്ടെ,ഇവരുടെ  പ്രബോധന പ്രവര്‍ത്തനങ്ങള്‍ ലോകത്താകമാനമുള്ള ആയിരക്കണക്കിന് അമുസ്ലിംകളെ ഇസ്ലാമിലേക്ക് അടുപ്പിക്കാന്‍ കാരണമാകുന്നതും കുറച്ചൊന്നുമല്ല ഇസ്ലാമോഫോബിയ വളര്‍ത്തുന്ന ശക്തികളെ അലോസരപ്പെടുത്തുന്നത്. അതില്‍തീവ്ര ക്രിസ്തീയ ഇവന്ജലിസ്റ്റുകളും സംഘപരിവാര്‍ സംഘങ്ങളും നിരീശ്വര നിര്‍മത പ്രസ്ഥാനക്കാരും പ്രകടിപ്പിക്കുന്ന അസ്വസ്ഥത മനസ്സിലാക്കാവുന്നതാണ്. 



      സലഫികളില്‍ തീവ്രവാദം ആരോപിക്കാന്‍ ശത്രുക്കള്‍ക്ക് ആകെ കിട്ടിയ തുരുമ്പ് സയ്യിദ് കുത്തുബുംമുഹമ്മദ്‌ ബിന്‍ അബ്ദില്‍ വഹാബിന്‍റെ പ്രവര്‍ത്തനങ്ങളുമാണ്.  സലഫികള്‍ എന്ന് ലേബല്‍ ചെയ്യപ്പെട്ട ഈജിപ്ഷ്യന്‍ ഇഘ്വാനി സംഘത്തിന്‍റെ ഉപന്ജാതാവ് സയ്യിദ് ഖുതുബ് ആണ് മേല്‍ പറയപ്പെട്ട ഭീകരസംഘടനകള്‍ക്ക് പ്രേരകമെന്നു ഇത് സംബന്ധമായി പഠനം നടത്തിയ യൂറോപ്യന്‍ വിദഗ്ദര്‍ എടുത്തു പറഞ്ഞിട്ടുണ്ട്. പക്ഷെസയ്യിദ് കുതുബിനെ സലഫി ചിന്താധാരക്ക് ഉള്ളിലാക്കി അവതരിപ്പിക്കുന്നത്‌ മാവോയിസ്റ്റുകളെ മാര്‍ക്സിസ്റ്റുകാരായി അവതരിപ്പിക്കുന്നതു പോലെ ഭോഷത്തരമാണ്. ലോകത്ത് മുസ്ലിം ബ്രദര്‍ ഹുഡ് എന്ന പേരിലും മറ്റും അറിയപ്പെടുന്ന മത രാഷ്ട്ര വാദം മുഖ്യ അജണ്ടയായി കൊണ്ട് നടക്കുന്ന അത്തരം ആളുകളുടെ കൂട്ടായ്മ കേവലം ചില കാര്യങ്ങളില്‍ സലഫികളുമായി സമാനത പുലര്‍ത്തുന്നു എങ്കിലും സലഫികളുമായി പ്രധാനപ്പെട്ട പലവിഷയങ്ങളിലും അവര്‍ രൂക്ഷമായ ഭിന്നതയിലാണ്. അത് കൊണ്ടാണ് അവരുടെ ഇന്ത്യന്‍ പതിപ്പായ ജമാഅത്തെ ഇസ്ലാമിയുമായി ഇന്ത്യയിലെ സലഫികള്‍ എപ്പോഴും വെതിരക്തമായി നിലകൊള്ളുന്നതും, കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ മുഖ്യ ശത്രുക്കളായി അവര്‍ സലഫി കൂട്ടായ്മയായ  മുജാഹിദുകളെ പരിഗണിക്കുന്നതും. ലോക മുസ്ലിംകളുടെ ഇടയിലേക്ക് ഭീകരവാദം കടത്തി കൂട്ടാന്‍ മുസ്ലിം ബ്രദര്‍ ഹുഡും അവരുടെ ഇന്ത്യന്‍ പതിപ്പായ മൌദൂദിയുടെ ജമാഅത്തെ ഇസ്ലാമിയും നടത്തിയ സ്വാധീനം അവരുടെ നിരവധി പ്രസിദ്ധീകരണങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. അത് മറച്ചു വെച്ച്, സലഫികളുടെ മേല്‍ ചാനല്‍ ചര്‍ച്ചകളില്‍ ജമാഅത്ത് നേതാക്കളും സഹകാരികളും കുതിര കയറുന്നത്, പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള വിഫല ശ്രമം മാത്രമാണ്. ഒരു കാലത്ത് സൌദിയിലെ പണ്ഡിതന്മാരെയും ഭരണാധികാരികളെയും തെറ്റിദ്ധരിപ്പിച്ചു അവരുടെ ഗുഡ് സര്‍ട്ടിഫിക്കേറ്റ് വാങ്ങിയിരുന്നു ജമാഅത്തുകാര്‍ എങ്കിലും കേരളത്തിലെ മുജാഹിദ് പണ്ഡിതന്‍ മാരുടെ വിശിഷ്യാ കെ ഉമര്‍ മൌലവിയുടെ ജമാഅത്തുകാരുടെ ആട്ടിന്‍ തോല്‍ പൊളിച്ചു ഉള്ളിലെ അപകടകാരിയായ ചെന്നായയുടെ തനിനിറം ബോധ്യപ്പെടുത്തിയതു മുതല്‍ അവരുടെ ആജന്മ ശത്രുവായി ഉമര്‍ മൌലവിയും മുജാഹിദുകളും മാറിയെങ്കിലും, അവരെ കുറിച്ച കേരള സലഫികളുടെ മുന്നറിയിപ്പ് ശരിയായിരുന്നു എന്ന് സൗദി അധികൃതര്‍ക്ക് ബോധ്യപ്പെട്ടു എന്നതാണ് യാതാര്‍ത്ഥ്യം.  


      പിന്നെ മുഹമ്മദ്‌ ബിന്‍ അബ്ദില്‍ വഹാബ് സഊദ് കുടുംബത്തോടൊപ്പം ചേര്‍ന്ന്‍ നടത്തിയ പടയോട്ടങ്ങള്‍ക്ക് സലഫി രീതി ശാസ്ത്രത്തോടുള്ള ബന്ധത്തെക്കാളേറെ സഊദ് രാജവംശത്തിന്‍റെ രാഷ്ട്രീയ കാരണങ്ങളായിരുന്നു എന്ന് സൗദി രാഷ്ട്ര രൂപീകരണത്തെ കുറിച്ച് പഠിച്ച എല്ലാവരും തുറന്നു പറഞ്ഞ വസ്തുതയാണ്.സ്വാഭാവികമായും സൗദി രാജവംശത്തിനു കീഴില്‍ എകീകരിക്കപ്പെട്ട ആധുനിക സൌദിയില്‍ തനതായ ഇസ്ലാമിന്‍റെ രൂപത്തില്‍ ഔദ്യോഗിക മതമായി സ്വീകരിക്കപ്പെട്ടു എന്നത് കൊണ്ട് തന്നെപ്രാമാണികമല്ലാത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കി യഥാര്‍ത്ഥ ഇസ്ലാമിക സംവിദാനം നിലനിര്‍ത്തുകയും ചെയ്തു എന്നതില്‍ കവിഞ്ഞുഇബ്ന്‍ അബ്ദുല്‍ വഹാബ് ഒരിക്കലും സൌദിക്ക് പുറത്തുള്ള രാജ്യങ്ങളില്‍ കലാപത്തിനു ആഹ്വാനം ചെയ്യുകയോ,അമുസ്ലിം രാജ്യങ്ങളുമായോഇസ്ലാമിലെ തന്നെ മറ്റു അവാന്തര വിഭാഗങ്ങള്‍ ഭരിക്കുന്ന രാജ്യങ്ങളിലേക്ക് യുദ്ധനീക്കം നടത്തുകയോ, തന്‍റെ ഏതെങ്കിലും രചനയിലൂടെ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ആഹ്വാനം ചെയ്യുകയോ  ചെയ്തില്ല എന്നത് തന്നെസ്വന്തം രാജ്യത്തെ സ്വതന്ത്രമാക്കാന്‍ നടത്തിയ കേവല ഇടപെടല്‍ മാത്രമായിരുന്നു മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് സൌദിയില്‍ നിര്‍വഹിച്ചത് എന്ന് ചരിത്രം നേരാംവണ്ണം വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാം. എല്ലാറ്റിലുമുപരിഇന്നും സൌദിയിലെ കിഴക്കന്‍ മേഖലയായ ഖത്തീഫ് അടക്കമുള്ള ഭാഗങ്ങളിലെ ഷിയാ വിഭാഗങ്ങള്‍ ഒരു തരത്തിലുള്ള ഉപദ്രവവും തികഞ്ഞ വഹാബി(!) ഭരണമായ സൗദി ഭരണത്തിന്‍ നിന്ന് നേരിടുന്നില്ല എന്നത് മാത്രമല്ലഅവരുടെതായ ആചാരങ്ങള്‍ക്ക് പോലും സ്വാതന്ത്രമുള്ളവരാണ് എന്നത് തന്നെസലഫികള്‍ അമുസ്ലിംകളെയും മുസ്ലിംകളിലെ തന്നെ ഇതര വിഭാഗങ്ങളെയും കൊന്നൊടുക്കുകയും ഉന്മൂലനം നടത്തുകയും ചെയ്യുന്നവരാണ് എന്ന ആരോപണത്തിനുള്ള തിരിച്ചടിയാണ്.


        ഇനി ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും ഭൂമികയിലേക്ക് വന്നാല്‍  കഴിഞ്ഞ 100 വര്‍ഷമായി സലഫിആദര്‍ശം പൂര്‍ണമായി ഉള്‍ക്കൊണ്ട ഒരു സംഘം അഖിലേന്ത്യാതലത്തില്‍ ജംഇയ്യത് അഹലെ ഹദീസ് എന്ന പേരിലും നദുവത്തുല്‍   മുജാഹിദ് എന്ന പേരില്‍ കേരളത്തിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അതിലെ മുന്‍ നിര നായകന്മാര്‍ പലരും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. ആന്തമാന്‍ രക്ത സാക്ഷി മൌലാന അബ്ദുല്ല, മൌലാന വലായത് അലി സാദ്വിഖുപുരി, ഷാ ഇസ്മായില്‍, സയ്യിദ് അഹ്മദ്, ഇനായത്ത് അലിമിയാന്‍ സയ്യിദ് നാസിര്‍ ഹുസൈന്‍നവാബ് സിദ്ധീഖ് ഹസന്‍ (ഭോപാല്‍), സര്‍ സയ്യിദ്, മൌലാന സനാഉല്ല അമൃതസരി അബുല്‍ കലാം ആസാദ് തുടങ്ങി അഹലെ ഹദീസ് എന്ന ഇന്ത്യന്‍ സലഫി സംഘടനയുടെ സംഭാവന വളരെ നീണ്ടതാണ്.    കേരളത്തിലെക്ക് വന്നാല്‍ സനാഉല്ല മക്തി തങ്ങള്‍മുഹമ്മദ്‌ അബ്ദു റഹിമാന്‍ സാഹിബ്,വക്കം മൌലവിസീതി സാഹിബ് തുടങ്ങിയ ഒട്ടേറെ പേരുകള്‍ സലഫി സംഘടനയുടെ സംഭാവന തന്നെയായിരുന്നു.  പൊതു സമൂഹത്തിനു പരിചയമുള്ള മേല്‍ പറയപ്പെട്ടവരൊക്കെ ഒരേ സമയം സ്വന്തം മതത്തിലെ ചൂഷണത്തിനും  ജീര്‍ണതക്കുമെതിരെ പോരാടിക്കൊണ്ട് തന്നെയാണ്രാഷ്ട്ര സേവനത്തിലും മുന്‍ നിര നായകത്വം വഹിച്ചിരുന്നത്. കഴിഞ്ഞ 100വര്‍ഷത്തിനിടക്ക് ഒരിക്കലെങ്കിലും രാജ്യ ദ്രോഹ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഈ സംഘടനയോ സംഘടനയിലെ നേതാക്കളോ അംഗങ്ങളോ പ്രതി ചെര്‍ക്കപ്പെടുകയോ,അവരുടെ ആരുടെയെങ്കിലും പുസ്തകങ്ങളിലോ പ്രസംഗങ്ങളിലോ രാഷ്ട്ര വിരുദ്ധമോ ഇതര മത വിദ്വേഷമോ കടന്നു കൂടിയതായി ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്ന് മാത്രമല്ലമുസ്ലിംകള്‍ക്കിടയില്‍ എപ്പോഴൊക്കെ തീവ്ര വാദ ചിന്തകള്‍ ഉയര്‍ന്നു വന്നിട്ടുണ്ടോ അപ്പോഴൊക്കെ അതി ശകതമായി അതിനെതിരെ കാംപയിനുകള്‍ സംഘടിപ്പിച്ചു മുസ്ലിം യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഏറെ പണിപ്പെട്ട ഏക മുസ്ലിം സംഘടന ഈ സലഫികളുടെ സംഘം മാത്രമാണ്. ഇതൊക്കെ പൊതു സമൂഹം മറക്കുകയും അന്യായമായി തീവ്രവാദ ഭാണ്ഡം സലഫി സംഘത്തിന്‍റെ മേലില്‍ വെച്ച് കെട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ചരിത്രത്തോടുള്ള വഞ്ചനയാണ്. 


      പലരും സലഫികളെ തീവ്രവാദികളുമായി കൂട്ടി കെട്ടാന്‍ ഉദാഹരണമായി പറയാറുള്ളത് സ്വന്തം മതം മാത്രമാണ് ശരി എന്ന് പറയുന്നു,സ്ത്രീകള്‍ പര്‍ദ്ദ ഇടുന്നുഓണം, ക്രിസ്തുമസ്, ഉത്സവങ്ങള്‍ എന്നീ പൊതു സമൂഹം ഒന്നിക്കുന്ന വേദികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നുതുടങ്ങിയ ബാലിശമായ കാര്യങ്ങളാണ്. ഓരോ മത വിശ്വാസിയും തന്റേതു മാത്രമാണ് ശരി എന്ന് ഉറപ്പുള്ളത് കൊണ്ടാണെല്ലോ ആ മതത്തില്‍ അടിയുറച്ചു നില്‍ക്കുന്നത്. ചിലര്‍ അത് ഉറക്കെ പറയുംചിലരാകട്ടെഅത് മനസ്സില്‍ സൂക്ഷിക്കും എന്ന വെത്യാസം മാത്രം. ഒരാള്‍ അയാളുടെ വിശ്വാസപ്രകാരം അപരന്‍ തെറ്റായ വഴിയിലാണ് എന്ന് ചൂണ്ടിപ്പറയുന്നതിലല്ലമറിച്ചു തന്‍റെ വിശ്വാസത്തിലേക്ക് നിര്‍ബന്ധിച്ചു ചേര്‍ക്കുകയോ അപരന്റെ മത വികാരത്തെ വ്രണപ്പെടുത്തുമാറു അവരുടെ ആരാധനാ മൂര്‍ത്തികളെ അപഹസിക്കുകയോ ചെയ്യുന്നതാണ് എതിര്‍ക്കപ്പെടെണ്ടത്. കൈപ്പത്തിയും മുഖവും ഒഴിച്ചുള്ള ശരീരഭാഗം മുഴുവന്‍ മറയുന്ന വസ്ത്രം ധരിച്ച കന്യാസ്ത്രീകളെ ബഹുമാനത്തോടെ നോക്കിക്കാണുന്ന സമൂഹം, അതെ പോലെ പുറത്തിറങ്ങുന്ന മുസ്ലിം സ്ത്രീകളില്‍ വര്‍ഗീയതയും അസ്വാതന്ത്ര്യവും ആരോപിക്കുന്നത് വിരോധാഭാസമാണ്. ഒന്ന് കൂടി ആഴത്തില്‍ ചിന്തിച്ചാല്‍ സ്വേച്ചക്കനുസരിച്ചു വസ്ത്രധാരണത്തെ തെരഞ്ഞെടുക്കുന്നതിനെ പോലും അസഹിഷ്ണുതയോടെ കാണുന്നവര്‍ ഒരു തരം മനോരോഗാവസ്ഥയിലാണ് എന്നതല്ലേ ശരി?.  




 ലളിതമായി ചിന്തിച്ചാല്‍ മകര വിളക്കിന് മാലയിട്ട ഒരു ഹൈന്ദവ സഹോദരന്‍, അഹിന്ദുക്കളുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതിരിക്കുകയും ഹൈന്ദവ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്യുന്നതിനെ ആരെങ്കിലും തീവ്ര വാദമായി കാണുന്നുണ്ടോ?. ഇല്ല എന്നാണു ഉത്തരമെങ്കില്‍ അതെ പോലെ വിശ്വാസത്തിന്റെ ഭാഗമായി അത്തരം വേദികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനെ അസഹിഷ്ണുതയോടെ കാണുന്ന മനസ്സുകള്‍ക്കല്ലേ ചികിത്സ വേണ്ടത്?. ഇന്നും ഹിന്ദുക്കള്‍ക്കിടയില്‍ ചില ഇടങ്ങളിലെങ്കിലും ജാതീയമായ ഉച്ച നീചത്വങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മേല്‍ പറഞ്ഞ മതപരമായ ചടങ്ങിന്റെ ഭാഗമല്ലാത്ത അവസരങ്ങളില്‍ സമൂഹത്തിലെ ഏതു വിഭാഗമായും അന്യോന്യം ഒത്തു ചെരുന്നതിനെയോ സഹകരിക്കുന്നതിനെയോ എതിര്‍ക്കുന്നില്ല എന്ന് മാത്രമല്ലപരസ്പര ബഹുമാനവും സ്നേഹവും പങ്കിടണമെന്നു ആവര്‍ത്തിച്ചു വിശ്വാസികളെ ഓര്‍മിപ്പിക്കുന്ന ഒരു സംഘമാണ് സലഫികളുടെത് എന്ന്ഈ സംഘത്തിന്റെ പരിപാടികളോ പ്രസംഗങ്ങളോ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും അനായാസം മനസ്സിലാക്കാവുന്നതേയുള്ളൂ.    


        ഇതോടൊപ്പം ഇയടുത്ത ദിവസങ്ങളിലെ കാസര്‍കോട്ടെയും പാലക്കാട്ടെയും ചില മുസ്ലിം യുവാക്കള്‍ കുടുംബത്തോടൊപ്പം നാടുവിട്ടതുമായി ബന്ധപ്പെട്ട കുറെയേറെ അഭ്യൂഹങ്ങളും മാധ്യമങ്ങളുടെ അപസര്‍പ്പക തിരക്കഥയുമാണ്‌. ഇയടുത്തായി ന്യൂനാല്‍ ന്യൂനപക്ഷമായ ഒരു കൂട്ടം ആളുകളില്‍ ആധുനിക ലോകക്രമവും അതിന്‍റെ ബഹളങ്ങളും അരോചകമായി തോന്നുകയും ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്നത് തങ്ങളുടെ വിശ്വാസത്തിനു അപചയം വരുത്തുകയും ചെയ്യുമെന്ന് വിശ്വസിക്കുകയും ഏതെങ്കിലും ഇസ്ലാമിക രാജ്യത്ത് മരിക്കുന്നത് വരെ ജീവിക്കുക മാത്രമാണ് അതിനു പരിഹാരമെന്ന മൂഡ ചിന്ത പേറുന്ന അത്തരക്കാരുടെ അപക്വമായ പ്രവര്‍ത്തനത്തിന്‍റെ അലയോലികളാകാനാണ്, പ്രസ്തുത പാലായനങ്ങളുടെ സ്വഭാവവും അവരെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന അവരുടെ പൂര്‍വകാല ചരിത്രവും കണക്കിലെടുക്കുമ്പോള്‍ സാധ്യത കാണുന്നത്. രാഷ്ട്ര വിരുദ്ധ വിധ്വംസക പ്രവര്‍ത്തനമായി ഇതിനെ കാണാനാകില്ല എങ്കിലും ഈ അവിവേകമതികളും സലഫി രീതി ശാസ്ത്രത്തിനു പുറത്താണ് എന്നത് തീര്‍ച്ചയാണ്. പ്രവാചകന്‍ തന്‍റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അവിടെ കൂടിയ തന്‍റെ അനുയായികളോട്, എന്നില്‍ നിന്ന് ഒരു ആയത്ത് (വാക്യം ) എങ്കിലും എതാത്തവരില്‍ എത്തിക്കുക എന്നു പ്രഖ്യാപിച്ചപ്പോള്‍ തങ്ങളുടെ വാഹനം തിരിഞ്ഞു നിന്ന ദിക്കിലേക്ക് സഞ്ചരിച്ചു വിദൂര ദേശങ്ങളില്‍ പോയി,അമുസ്ലിം രാജ്യങ്ങളിലെ സാധാരണക്കാര്‍ക്ക് ഇസ്ലാമിക സന്ദേശം എത്തിക്കുകയും അവരെ ഖുര്‍ആനും പ്രവാചകാധ്യാപനങ്ങളും പഠിപ്പിക്കുകയും ചെയ്യാതെ ഇവരുടെ വീക്ഷണ പ്രകാരം പ്രവാചകനോടൊപ്പം മദീനയിലേക്ക് മടങ്ങിയിരുന്നെങ്കില്‍ ഇസ്ലാം ഇന്നത്തെ പോലെ ലോകത്ത് പ്രചരിക്കുമായിരുന്നോ എന്നെകിലും ചിന്തിക്കാന്‍ മനസ്സ് കാണിച്ചിരുന്നുവെങ്കില്‍ ഈ പലായനം ഒഴിവാക്കാമായിരുന്നു. മാത്രമല്ലഅവര്‍ കാരണം ഇന്ന് പഴികേള്‍ക്കുകയും  സംശയത്തിന്‍റെ മുനയില്‍ ചിലരെങ്കിലും നിര്‍ത്താന്‍ ശ്രമിക്കുന്ന ദുരവസ്ഥയില്‍ നിന്ന് മറ്റു മുസ്ലിമ്കള്‍ക്കും വിശിഷ്യാ സലഫികള്‍ക്കു രക്ഷപ്പെടാമായിരുന്നു.


      ഐ എസ് ഐ എസ്സിന്‍റെ സമാന രീതിയില്‍ മനുഷ്യരെ വകവരുത്തുന്ന ഇന്ത്യയിലെ സംഘ പരിവാര്‍ സംഘടനകളെയോ അതിന്‍റെ നേതൃ പദവിയിലിരുന്നുവ്യെക്തമായ മത വിദ്വേഷം പ്രസംഗിക്കുകയും വ്യാപകമായ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക പോലും ചെയ്യുന്ന എത്രയോ ആളുകള്‍ ഇന്നും സൌര്യവിഹാരം നടത്തുന്നതും അവരൊന്നും തീവ്ര വാദ ലിസ്റ്റില്‍ പെടാത്തതും അത്തരം അക്രമങ്ങള്‍ കേവലം അവരുടെ ഇരകളെയല്ലാതെ  മറ്റു ആരെയും ആലോസരപ്പെടുത്താത്തതു കൊണ്ടാകാം. അവരുടെ ദ്രുംഷ്ടങ്ങള്‍ക്ക് ഇരയാകുന്നത് മിക്കവാറും മുസ്ലിംകളും ദളിതുകളും ആണെങ്കിലും, ആക്രമണത്തിനു ന്യായീകരണമായി അക്രമികള്‍ പടച്ചു വിടുന്ന, ദേശ വിരുദ്ധ, ഭീകര വാദ ആരോപണങ്ങളും, ഗോരക്ഷാ നിയമവും    ഇരകളുടെ പ്രതിച്ഛായ പൊതു സമൂഹത്തിനു മുന്നില്‍ രാജ്യവിരുദ്ധരും ഭീകര വാദികളും ആയി പ്രതിഷ്ടിക്കപ്പെടുകയാണ്. അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന വിധത്തില്‍ ഇത്തരം ആക്രമണത്തിനു ഇരയാകുന്നവരുടെ മേല്‍ സംഘപരിവാര്‍ സൈബര്‍ ലോബികള്‍ പടച്ചുണ്ടാക്കുന്ന അന്യായമായ ആരോപണങ്ങള്‍ വെണ്ടയ്ക്കാക്ഷരത്തില്‍ പ്രസിദ്ധീകരിച്ചും, മുഴുനീള ചാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചും ആഘോഷിക്കുന്നവര്‍ ഫലത്തില്‍ ചെയ്യുന്നത് കേരളത്തിലെതടക്കം അവരുടെ അജണ്ടകളെ സാമാന്യവല്‍ക്കരിച്ച് അതിനു വലിയ അളവില്‍ പ്രചാരം പല കോണുകളില്‍ നിന്ന് നല്‍കുകയാണ്. ഇവിടെയാണ്‌, ഹിറ്റ്‌ലറുടെ ഒരു കളവുകള്‍ പല കോണുകളില്‍ നിന്ന് നിരന്തരമായി ആവര്‍ത്തിച്ചാല്‍ അത് സത്യമായി വിശ്വസിക്കപ്പെടുമെന്ന സിദ്ധാന്തം പ്രായോഗികവല്‍ക്കരിക്കപ്പെടുന്നത്. മാധ്യമങ്ങളുടെ അതിര് വിട്ട സെന്‍സേഷണല്‍ ഭ്രമം കൊണ്ടും, പക്ഷ പാതിത്വം കൊണ്ടും സംഘപരിവാര്‍ ആക്രമണങ്ങളെയും, ദേശദ്രോഹം അടക്കമുള്ള അന്യായമായ ആരോപണങ്ങളെയും  വലിയൊരു വിഭാഗം പൊതു സമൂഹം നിസ്സംഗതയോടെ നോക്കി നില്‍ക്കാനും, ഒരു വേള ഇരകളെ തന്നെ കുട്ടപ്പെടുത്താനും പ്രേരകമാകുന്നത് ഭീതിയോടെ മാത്രമേ നോക്കിക്കാണാന്‍ കഴിയൂ. അത്രമാത്രം ഫാഷിസം പൊതു സമൂഹത്തില്‍ സ്വാധീനം നേടിക്കൊണ്ടിരിക്കുന്നു എന്നത് മതേതര സമൂഹത്തിനു ഉണ്ടാക്കിയാക്കാവുന്ന ആഘാതം വളരെ വലുതായിരിക്കും. അത് കൊണ്ട് മതഭ്രാന്തില്ലാത്ത എല്ലാവരും തിരിച്ചറിയേണ്ടത്, ഫാഷിസത്തിന്‍റെ എക്കാലത്തെയും തന്ത്രമായ വേട്ടക്കാരന്‍ ഇരയായും ഇരയെ വേട്ടക്കാരനായും അവതരിപ്പിക്കുന്നത് കേരളത്തില്‍ പോലും വിജയിക്കുന്നത് ഹിറ്റ്ലറുടെ തന്ത്രത്തെ കടമെടുത്ത പ്രചാരണ തന്ത്രങ്ങളിലൂടെയും മാധ്യമ ഇടപെടലിലൂടെയുമാണ് എന്നാണു.


 https://www.asianetnews.com/news/bjp-members-arrested-in-assam-posting-flag-demand-people-to-join-isis




 http://www.deshabhimani.com/news/national/isis-aasam-bjp-actvists/723940

 എന്തിനാണ് bjp ക്കാര്‍ isis നെ പ്രചരിപ്പിക്കുന്നത് 

isis ആരുടെ സൃഷ്ടി ..?

മറ്റൊരു ലിങ്ക് കൂടി .വായിക്കൂ ..

എന്തുകൊണ്ട് ഐസിസ് ഇസ്രായേലിനെ തൊടുന്നില്ല... പേടിച്ചിട്ട് മാത്രമല്ലെങ്കിലോ?

  https://malayalam.oneindia.com/feature/why-israel-is-not-talking-about-isis-and-isis-not-attacking-israel-154282.html






  ഇതിനെ എതിര്‍ക്കാന്‍ മനുഷ്യ സ്നേഹികള്‍ മുന്നോട്ടു വരേണ്ടതുണ്ട്. അതിനു പകരംകേവലം വ്യെക്തി സ്വാതന്ത്ര്യത്തില്‍ പെട്ട ഇഷ്ടപ്പെട്ട വസ്ത്ര ധാരണ രീതി സ്വീകരിച്ചതിന്‍റെ പേരിലും വിശ്വസിക്കുന്ന ആദര്‍ശത്തിനോട് നൂറു ശതമാനം കൂറ് പുലര്‍ത്തുന്നതിന്‍റെ ഭാഗമായി അന്യ മതസ്ഥരുടെ മതപരമായ ചടങ്ങുകളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതും മതഭ്രാന്തായി അവതരിപ്പിക്കപ്പെടാന്‍ പുരോഗമന പ്രത്യയ ശാസ്ത്രക്കാര്‍ പോലും മത്സരിക്കുന്നത് കാണുമ്പോള്‍ സഹതാപവും പുച്ചവുമാണ് തോന്നുന്നത്. പരസ്പരം ഉറ്റ സുഹൃത്തുക്കളോ കൂടെ പിറന്ന സഹോദരനോ ആണെങ്കില്‍ പോലും കേവലം രാഷ്ട്രീയമായ ഒരു പ്രത്യേക ആദര്‍ഷമുള്ളവര്‍ മറ്റു രാഷ്ട്രീയ ആദര്‍ശക്കാരുടെ പരിപാടികളിലോ സമ്മേളനങ്ങളിലോ സഹകരിക്കുകയോ പങ്കെടുക്കുകയോ ചെയ്യാതെ മാറി നില്‍ക്കുമ്പോള്‍ അതിലൊരു കുറവും കാണാത്തവര്‍ക്ക് കേവല രാഷ്ട്രീയത്തെക്കാള്‍    ഏറെ പ്രാധാന്യം കല്പിക്കുന്ന മതപരമായ വിശ്വാസത്തിന്‍റെ ഭാഗമായി ഇതര മതക്കാരുടെ ചടങ്ങുകളില്‍ നിന്ന് മാറി നില്‍ക്കുന്നതിനെ മാത്രം വര്‍ഗീയതയായി ചിത്രീകരിക്കുന്നതിലെ അനീതി ഇനിയും മനസ്സിലാക്കാന്‍ കഴിയാത്തത് മനസ്സിന്‍റെ കുടുസ്സായ വീക്ഷണ കോണ്‍ കൊണ്ട് മാത്രമാണ്.  


      തങ്ങള്‍ക്ക് യോജിക്കാന്‍ കഴിയാത്ത ആദര്‍ശം വെച്ച് പുലര്‍ത്തുന്നത് കൊണ്ട് മാത്രം അന്യരുമായി ജീവിതത്തിന്‍റെ മറ്റ് മേഖലകളില്‍ പോലും സഹകരിക്കാതിരിക്കുന്നതും എതിര്‍ ആദര്‍ശ പ്രചാരണത്തെ തടസ്സപ്പെടുത്തുകയോ മറ്റൊരു ആദര്‍ശം സ്വീകരിച്ചതിന്‍റെ പേരില്‍ ഒറ്റപ്പെടുത്തുകയോ ആക്രമിക്കുകയോ ഒക്കെ ചെയ്യുന്നതാണ് യഥാര്‍ത്ഥത്തില്‍ ഭീകരത. കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തെ ഇന്ത്യയിലെവിശിഷ്യാ കേരളത്തിലെ സലഫി കൂട്ടായ്മയിലെ ഏതെങ്കിലും ഒരംഗത്തിന്‍റെ പേരില്‍ മേല്‍പറഞ്ഞ ഒരാരോപണം ഒരു വിഭാഗത്തിനും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. മാത്രമല്ലഇന്ന് സംഘ പരിവാരിനൊപ്പം ചര്‍ന്ന് സലഫികളുടെ രക്തത്തിന് വേണ്ടി ആര്‍ത്തി കാണിക്കുന്ന കേരളത്തിലെ കാന്തപുരം മുസ്ല്യാരുടെ അനുയായികള്‍ അടക്കമുള്ള സുന്നികള്‍ എന്ന് അറിയപ്പെടുന്നവര്‍ സലഫികള്‍ എന്ന മുജാഹിദുകള്‍ക്കെതിരെ നടത്തിയ കയ്യേറ്റങ്ങളും പ്രബോധകന്മാരുടെ നേരെ കാട്ടിക്കൂട്ടിയ അക്രമങ്ങളും നിരവധിയാണ്. കഴുത്തില്‍ പടക്കമാല അണിയിച്ചു തീകൊടുത്തു പോലും യഥാര്‍ത്ഥ ഇസ്ലാമിനെ തുറന്നു പറഞ്ഞുപൌരോഹിത്യത്തിന്‍റെ നെറികേടുകള്‍ തുറന്നു കാണിച്ചതിന്‍റെ പേരില്‍ പീഡിപ്പിച്ച ചരിത്രം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രഭാഷണ വേദിയിലേക്ക് ബോംബെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചതിലൂടെ ആവര്‍ത്തിക്കപ്പെട്ടത്‌ കേരളത്തിലെ പൊതു സമൂഹം എളുപ്പം മറക്കാന്‍ കാരണംഅത്തരം അക്രമങ്ങള്‍ക്ക് പിറകെ സലഫികള്‍ ഒരിക്കലും പ്രത്യാക്രമണ മാര്‍ഗം സ്വീകരിക്കാതെ  നിയമത്തിന്‍റെ വഴി തേടി ക്ഷമ പാലിക്കുകയും, അക്രമികള്‍ക്ക് പോലും നിരുപാധികം മാപ്പ് നല്‍കുകയും ചെയ്തത് കൊണ്ട് മാത്രമാണ്.അത്തരം ഇരകളെ  നോക്കി വേട്ടക്കാരായ അഭിനവ കാന്തപുരത്തിന്‍റെ അനുയായികള്‍ പോലും കൊഞ്ഞനം കുത്തുന്നത് തനതായ ഇസ്ലാം പ്രചരിക്കുന്നതോടെ അത്തരക്കാരുടെ മതകച്ചവടം അവതാളത്തിലാകുമെന്ന ഭീതി കൊണ്ട് മാത്രമാണ്. പാമാരരായ അനുയായികളെ ചൂഷണം ചെയ്തു കോടികള്‍ സമ്പാദിച്ചു, ആഡംബര കാറുകളിലും കോടികളുടെ വ്യെവസായ സംരഭങ്ങളും കെട്ടിപ്പോക്കുന്നത് ഇല്ലാതാകുമെന്ന ഭീതി ഇവരെ ഏതു ചെകുത്താനുമായും കൂട്ട് പിടിച്ചു സത്യം പറയുന്നവരെ നിശബ്ദരാക്കാന്‍ പ്രേരിപ്പിക്കുന്നു എന്ന് മാത്രം.


       അത് കൊണ്ട് ഞങ്ങള്‍ സലഫികള്‍ക്ക് പറയാനുള്ളത് ഇത്രമാത്രം, ''ഞങ്ങള്‍ ഏക ദൈവത്തെ മാത്രം ആരാധിക്കണമെന്നും, നന്മ ഉപദേശിക്കുകയും തിന്മക്കെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുക മാത്രമാണ് ചെയ്യുന്നത്,അതിനപ്പുറമുള്ള ഞങ്ങളെ കുറിച്ചുള്ളതെല്ലാം അവാസ്തവമാണ്.''


"ഒരു ജനതയോടുള്ള അമര്‍ഷം നീതിപാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക്പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവുംഅടുത്തത്‌." (വി:ഖു 5:8)


"ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയുംഎന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി." (വി:ഖു 49:6)





നീതി ബോധവും ധാര്‍മ്മികതയും സത്യസന്ധതയും കാത്തു സൂക്ഷിക്കുന്ന മുഴുവന്‍ മലയാളികളോടും മേല്‍ വാചകങ്ങള്‍ ഓര്‍മപ്പെടുത്തി കൊണ്ട് നിര്‍ത്തുന്നു...