Wednesday, 15 April 2015

ഇബ്നു തൈമിയ്യ ലൌഹുൽ മഹ്‌ഫൂദിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന കള്ളക്കഥ

ഇബ്നു തൈമിയ്യ ലൌഹുൽ മഹ്‌ഫൂദിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന കള്ളക്കഥയുടെ പിന്നിലുള്ള വസ്തുത എന്താണ് ..? 


(നമ്മുടെ പ്രിയ സഹോദരന്‍  ജമാല്‍ ആറ്റിങ്ങല്‍  നല്‍കുന്ന വിശദീകരണം  ആണ്  ഈ പോസ്റ്റ്‌ . ദ അവാ രംഗത്ത്  വിശ്രമമില്ലാതെ പരിശ്രമങ്ങള്‍ നടത്തുന്ന ആ സഹോദരനെ  അല്ലാഹു അനുഗ്രഹിക്കട്ടെ  ആമീന്‍ )


"ഖുറാഫികളുടെ ഔലിയാക്കന്മാരും കറാമത്ത് കച്ചോടവും"ചെലവാക്കാന്‍  , അല്ലാഹുവല്ലാത്തവരോട് തേടാന്‍ ഇസ്ലാമില്‍ തെളിവില്ലെന്ന് കണ്ടപ്പോള്‍ തെളിവുണ്ടാക്കാന്‍ വേണ്ടി ഖുറാഫികളുടെ നേതാക്കന്മാരായ മുസ്ലിയാക്കന്മാര്‍ പല കറാമത്ത് കഥകളും പൊടിപ്പും തൊങ്ങലും വെച്ച് നാടുകളില്‍ പ്രചരിപ്പിക്കാറുണ്ട് ..
മുസ്ലിംകളായ നമ്മള്‍ ഒരിക്കലും ഔലിയാക്കന്മാരിലൂടെ അല്ലാഹു വെളിപ്പെടുത്താറുള്ള  കറാമാത്തും അമ്പിയാക്കളിലൂടെ അല്ലാഹു വെളിപ്പെടുത്താറുള്ള   മുഅജിസത്തുകളും  നിഷേധിക്കുന്നവരല്ല 
നമ്മള്‍  എതിര്‍ക്കുന്നത്  ഔലിയാക്കന്മാരുടെ  കറാമത്ത് ന്‍റെ പേരും പറഞ്ഞുകൊണ്ട്  ജനങ്ങളെക്കൊണ്ട് ശിര്‍ക്ക് ചെയ്യിപ്പിച്ച്  പണമുണ്ടാക്കി  വിലസുന്ന പുരോഹിതന്മാരുടെ  ആത്മീയക്കച്ഛവടമാണ് . ആ  തട്ടിപ്പുകള്‍ക്ക്  അടിപ്പെട്ട നമ്മുടെ  സഹോദരങ്ങളെ   നിത്യമായ നരകത്തിലേക്ക്  കൊണ്ടുപോവും എന്നുള്ളതിനാല്‍ നമുക്ക്  മിണ്ടാതിരിക്കാനാവില്ല . 
ഔലിയാക്കന്മാരിലൂടെ കറാമാത്തും അമ്പിയാക്കളിലൂടെ മുഅജിസത്തുകളും അല്ലാഹു വെളിപ്പെടുത്താറുണ്ട് . അത് മുസ്ലിംകള്‍ പൂര്‍ണമായും വിശ്വസിക്കേണ്ടവരാണ് . അമ്പിയാക്കള്‍ മു അജിസത്തുകള്‍ വെളിപ്പെടുത്തുകയും ഔലിയാക്കള്‍ കറാമാത്തുകള്‍ രഹസ്യമാക്കുകയും വേണം . അതാണ്‌ അഹ്ലുസ്സുന്നയുടെ നിലപാട് .
എന്നാല്‍ നമ്മുടെ നാട്ടിലെ ഖുറാഫി സുന്നികള്‍ അവരുടെ ഔലിയാക്കന്മാരെന്ന് പറയപ്പെടുന്നവരിലേക്ക് ചേര്‍ത്തി ഒട്ടേറെ കള്ളക്കഥകള്‍ പ്രചരിപ്പിച്ചു കൊണ്ട് അല്ലാഹുവല്ലാത്തവരോട് തേടാനും മറ്റും ജാറം പൂജിച്ച് ആഗ്രഹ സഫലീകരണത്തിന് ഇസ്തിഗാസ ചെയ്യാനും ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണ് .
ഖുറാഫികള്‍ അവരുടെ ഔലിയാക്കന്മാരെന്ന് പറയപ്പെടുന്ന അരപ്പിരി ലൂസുള്ള ആളുകള്‍ കഞ്ചാവും അടിച്ച് മുകളിലേക്ക്നോക്കി ഇരിക്കുമ്പോള്‍ പറയും " മഹാനവര്‍ കള്‍ നേരെ ലൌഹുല്‍ മഹ്ഫൂളില്‍ നോക്കി കാര്യങ്ങള്‍ അറിയുകയാണ് " വേങ്ങര ക്കാരന്‍ പിരാന്തന്‍ കോയാക്ക (സമസ്തക്കാരുടെ താജുല്‍ ഔലിയ കോയപ്പാപ്പ ) ബസ്സ്റ്റാണ്ടില്‍ ബസ് കേറാന്‍ വന്ന വിദ്യാര്‍ഥിനി കളുടെ നേരെ തുണി പൊക്കി ഒന്ന് വട്ടം ചുറ്റിയപ്പോള്‍ " ഒരു മുസ്ലിയാര്‍ പറഞ്ഞത് " അതിന്‍റെ പിന്നിലോക്കെ വേറെ പല അസ്രാറുകളും ഉണ്ടാവും.. വേറെ ഒരു പിരാന്തന്‍ ഔലിയ ഇത് പോലെ തുണി ഇല്ലാതെ നടക്കുന്നത് കണ്ടപ്പോള്‍ സ്ഥലത്തെ ഒരു മുടി സുന്നി മൊല്ലാക്ക പറഞ്ഞത് "മഹാനവര്കള്‍ പരലോകത്തെ പല കാഴ്ചകളും കാണുമ്പോള്‍ തുണി ഉരിയാറുണ്ട് . ഖിയാമത്ത് നാളില്‍ ആര്‍ക്കാ ചങ്ങാതിമാരെ തുണി ഉണ്ടാവുക ...? " വേറെ ഒരു ഔലിയ ഉപ്പാപ്പന്‍ വെറുതെ വട്ടം ചുറ്റുന്നത് കണ്ടപ്പോള്‍ ഒരു ഉസ്താദ് നല്‍കിയ തഫ്സീര്‍ " മഹാനവര്കള്‍ കഅബ തവാഫ് ചെയ്യുക ആവും ....." ........................ !!!! നഊദ് ബില്ലാഹ്
അല്ലാഹുവല്ലാത്തവരോട് തേടാന്‍ ഇസ്ലാമില്‍ തെളിവില്ലെന്ന് കണ്ടപ്പോള്‍ തെളിവുണ്ടാക്കാന്‍ വേണ്ടി ഖുറാഫികളുടെ കുരുട്ടു ബുദ്ധിയില്‍ ഉദിച്ച ഈ ജാതി വെളിവാടുകള്‍ ചോദ്യം ചെയ്യുമ്പോള്‍ അതിനെ ഖണ്ഡിക്കാന്‍ വേണ്ടി മോല്ലാക്കമാര്‍ പല ദുര്‍ വ്യാഖ്യാനങ്ങളും നടത്താറുണ്ട്‌ . ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ (റ)യിലേക്ക് ചേര്‍ത്തി അവര്‍ പറയുന്ന ഒരു ന്യായീകരണം കാ ണുക :
താഴെ കൊടുക്കുന്ന കാര്യവും അതിന്റെ വിശദീകരണവും കൃത്യമായി വായിക്കുക
ഇബ്നു തൈമിയ്യ ലൌഹുൽ മഹ്‌ഫൂദിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന് അദ്ധേഹത്തിനെ കുറിച്ച് വർണ്ണിച്ച് അരുമ ശിഷ്യൻ ഇബ്നുൽ ഖയ്യിം പറയുന്നുണ്ട്. ഇബ്നുൽ ഖയ്യിം തനെ ‘മദാരിജുസ്സാലികീൻ’ എന്ന പുസ്തകത്തിന്റെ 2/498 ൽ പറയുന്നു എന്ന്  പറഞ്ഞുകൊണ്ടാണ്  ഖുറാഫികള്‍  അവരുടെ കരിഞ്ചന്ത  നടത്തുന്നത് .
أخبر (ابن تيمية) الناس والأمراء سنة اثنتين وسبعمائة لما تحرك التتار وقصدوا الشام أن الدائرة والهزيمة عليهم وأن الظفر والنصر للمسلمين وأقسم على ذلك أكثر من سبعين يمينا ، فيقال له قل إن شاء الله فيقول إن شاء الله تحقيقا لا تعليقا وسمعته يقول ذلك ، قال: فلما أكثروا على قلت لا تكثروا كتب الله تعالى في اللوح المحفوظ أنهم مهزومون في هذه الكرة وأن الصر لجيوش المسلمين. (مدارج السالكين لابن القيم جزء 2 وصفحة 489 ، 490
“ ഹിജ്‌റ 702 ൽ താർതാരികൽ ശാമിനെ ആക്രമിക്കാൻ വന്നപ്പോൾ ഇബ്നു തൈമിയ്യ നാട്ടുകാരോടും ഭരണാധികാരികളോടും പറഞ്ഞു. “ താർത്താരികൾ പരാജയപ്പെടുകയും മുസ്ലിംകൾ വിജയിക്കുകയും അവർക്ക് സഹായം ഉറപ്പാണെന്നും 70 ൽ പരം പ്രാവശ്യം സത്യം ചെയ്ത് കൊണ്ട് ആണയിട്ട് പറഞ്ഞു. “ സദസ്സിലുള്ളവർ إن شاء الله പറയാൻ പറഞ്ഞപ്പോൾ ഉറപ്പാണ് إن شاء الله എന്നദ്ദേഹം പറഞ്ഞു. ശേഷം ഇബ്നുൽ ഖയ്യിം പറയുന്നു. ഇബുനു തൈമിയ്യ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് “ അവർ എന്നോട് കൂടുതൽ കൂടുതൽ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ വല്ലാതെ ചോദിക്കണ്ട, അല്ലാഹു ലൌഹുൽ മഹ്ഫൂദിൽ എഴുതിവെച്ചിട്ടുണ്ട് “നിശ്ചയം ഈ ഭൂപ്രദേശത്ത് വിജയം മുസ്‌ലിമീങ്ങളുടെ സൈന്യത്തിനാണെന്ന്”
=============================
എന്താണ് ഇതിന്‍റെ യാഥാര്‍ത്ഥ്യം ..? എന്താണ് വിഷയം ?
ഇബ്നു തൈമിയ (റ)യുടെ ശിഷ്യന്‍ കൂടിയായ ഇമാം ഇബ്നു കസീര്‍ തന്റെ "അല്‍ ബിദായ വന്നിഹായ" യില്‍ രേഖപ്പെടുത്തുന്നു :
وَكَانَ الشَّيْخُ تَقِيُّ الدِّينِ ابْنُ تَيْمِيَّةَ يَحْلِفُ لِلْأُمَرَاءِ وَالنَّاسِ: إِنَّكُمْ فِي هَذِهِ الْكَرَّةِ مَنْصُورُونَ عَلَى التَّتَارِ، فَيَقُولُ لَهُ الْأُمَرَاءُ: قُلْ إِنْ شَاءَ اللَّهُ، فَيَقُولُ: إِنْ شَاءَ اللَّهُ تَحْقِيقًا لَا تَعْلِيقًا، وَكَانَ يَتَأَوَّلُ فِي ذَلِكَ أَشْيَاءَ مِنْ كِتَابِ اللَّهِ، مِنْهَا قَوْلُهُ تَعَالَى: {ذَلِكَ وَمَنْ عَاقَبَ بِمِثْلِ مَا عُوقِبَ بِهِ ثُمَّ بُغِيَ عَلَيْهِ لَيَنْصُرَنَّهُ اللَّهُ إِنَّ اللَّهَ لَعَفُوٌّ غَفُورٌ} [الحج: ٦٠] .
البداية والنهاية ٢٣/١٨
താർതാരികളുടെ പടയോട്ട ക്കാലത്ത് അബ്ബാസി ഖലീഫമാരെയടക്കം പരാജയപ്പെടുത്തിക്കൊണ്ട് വന്ന ഹലാഖു ഖാന്‍റെ നേതൃത്വത്തില്‍ ശാമിനെ ആക്രമിക്കാൻ താര്‍ത്താരിപ്പട ആര്‍ത്തിരമ്പിക്കൊണ്ട് വന്നപ്പോൾ പകച്ചു നിന്ന ശാമിലെ ഭരണാധികാരികളോടും തന്റെ നാട്ടുകാരോടും ഭയപ്പെടാതെ നാടിനെ പ്രതിരോധിക്കാനും യുദ്ധത്തില്‍ ആവേശത്തോടെ പങ്കെടുക്കാനും വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് ഹജ്ജിലെ ആയത്തോതി കൊണ്ട് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ ആഹ്വാനം ചെയ്യുകയുണ്ടായി. അതാണ്‌ വിഷയം അതല്ലാതെ ഇബ്നു തൈമിയ്യ(റ) ലൌഹുല്‍ മഹ്ഫൂളില്‍ നോക്കി ഇല്‍ഹാം പറഞ്ഞതല്ല .
Holy Quran 22:60
------------------
۞ ذَٰلِكَ وَمَنْ عَاقَبَ بِمِثْلِ مَا عُوقِبَ بِهِ ثُمَّ بُغِيَ عَلَيْهِ لَيَنْصُرَنَّهُ اللَّهُ ۗ إِنَّ اللَّهَ لَعَفُوٌّ غَفُورٌ
അത് (അങ്ങനെതന്നെയാകുന്നു.) താന്‍ ശിക്ഷിക്കപ്പെട്ടതിന് തുല്യമായ ശിക്ഷയിലൂടെ വല്ലവനും പ്രതികാരം ചെയ്യുകയും, പിന്നീട് അവന്‍ അതിക്രമത്തിന് ഇരയാവുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവനെ സഹായിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പ് ചെയ്യുന്നവനും പൊറുക്കുന്നവനുമത്രെ.


കേരളത്തിലെ സമസ്തക്കാരുടെ കള്ള ഔലിയാക്കള്‍ ആകാശത്തേക്ക് നോക്കി ലൌഹുല്‍മ്ഹ്ഫൂളില്‍ നോക്കിപ്പറഞ്ഞോവര്‍ എന്ന മട്ടില്‍ ഉള്ള ഒരു പണി ശൈഖുല്‍ഇസ്ലാംഇബ്നുതൈമിയ (റ) ചെയ്തിട്ടില്ല. അങ്ങനെ ആണെന്ന് വരുത്താന്‍ ഖബറാരാധകരായ സൂഫികള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ വസ്തുത അതല്ല.

ഇബ്നു തൈമിയ(റ) അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹത്താല്‍ ഖുര്‍ആനും സുന്നത്തും പഠിച്ചു മനസ്സിലാക്കി മഹത്തായ നിരവധി അറിവുകള്‍ നേടിയ പണ്ഡിതനാണ്.  
ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ട്ടിക്കുന്നതിന്റെ50000 വര്‍ഷം മുന്പ് തന്നെ ഈ ലോകത്ത് എന്തൊക്കെ സംഭവിക്കും എന്നതൊക്കെ കൃത്യമായി രേഖപ്പെടുത്തപ്പെട്ടതാണ് 
അത് ഹദീസില്‍ വന്നിട്ടുണ്ട്.
• سنن أبي داود - إِنَّ أَوَّلَ مَا خَلَقَ اللَّهُ الْقَلَمَ فَقَالَ لَهُ اكْتُبْ قَالَ رَبِّ وَمَاذَا أَكْتُبُ قَالَ اكْتُبْ مَقَادِيرَ كُلِّ شَيْءٍ حَتَّى تَقُومَ السَّاعَةُ (ആശയം) അല്ലാഹു ആദ്യമായി സൃഷ്ട്ടിച്ചത് പേനയാണ്. എന്നിട്ടതിനോട് എഴുതാന്‍ പറഞ്ഞു: എന്താണ്റബ്ബേ എഴുതേണ്ടത് എന്ന് പേന ചോദിച്ചു. അന്ത്യനാള്‍ വരേക്കുമുള്ള സകല കാര്യങ്ങളും എഴുതാന്‍ അല്ലാഹു പേനയോടു കല്‍പ്പിച്ചു.. 

അതേ, അത് അല്ലാഹുവിന്‍റെ അറിവില്‍പെട്ട കാര്യമാണ്.
أَلَمْ تَعْلَمْ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاءِ وَالْأَرْضِ إِنَّ ذَلِكَ فِي كِتَابٍ إِنَّ ذَلِكَ عَلَى اللَّهِ يَسِيرٌ [الحج/70]
ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞ്കൂടേ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്‌. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ. മാത്രമല്ല.....,- .(Holy Quran 22:60

--۞ ذَٰلِكَ وَمَنْ عَاقَبَ بِمِثْلِ مَا عُوقِبَ بِهِ ثُمَّ بُغِيَ عَلَيْهِ لَيَنْصُرَنَّهُ اللَّهُ ۗ إِنَّ اللَّهَ لَعَفُوٌّ غَفُورٌഅത് (അങ്ങനെതന്നെയാകുന്നു.) താന്‍ ശിക്ഷിക്കപ്പെട്ടതിന് തുല്യമായ ശിക്ഷയിലൂടെ വല്ലവനും പ്രതികാരം ചെയ്യുകയും, പിന്നീട് അവന്‍ അതിക്രമത്തിന് ഇരയാവുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവനെ സഹായിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പ് ചെയ്യുന്നവനും പൊറുക്കുന്നവനുമത്രെ.) - 

എന്ന ഈ ആയത്തില്‍ അതിക്രമത്തിന്‌ ഇരയാവുന്നവരെ സഹായിക്കുമെന്നും അല്ലാഹു ഉറപ്പിച്ചുകൊണ്ട്‌ പറയുമ്പോള്‍ ഒരു സത്യവിശ്വാസിക്ക് സംശയിക്കേണ്ട ആവശ്യമില്ലല്ലോ . അതുകൊണ്ടാണ് ലക്ഷക്കണക്കിന് മുസ്ലിംകളെ ദ്രോഹിച്ച് പീഡിപ്പിച്ച് നിഷ്ക്കരുണം കൊലപ്പെടുത്തിയ അതിക്രമകാരികളായ താര്‍ത്താരികള്‍ക്കെതിരില്‍ വിജയമുണ്ടാവും "ഉറപ്പാണ് إن شاء الله " എന്ന് ശൈഖുല്‍ഇസ്ലാം ഇബ്നുതൈമിയ (റ) പറഞ്ഞത്.

ഇതല്ലാതെ  ഇബ്നു തൈമിയ  ഖുറാഫികളുടെ കള്ള ഔലിയാക്കന്മാരെപ്പോലെ   ലൌഹുൽ മഹ്‌ഫൂദിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന സൂഫികളുടെ കള്ളക്കഥ  തികച്ചും തട്ടിപ്പാണ് . 

ഇസ്ലാമിലെ  തെളിവുകള്‍  ഈ ജാതി കഥകളോ വാറോലകളോ അല്ല . മറിച്ച്  ഖുര്‍ആനും  സുന്നത്തുമാണ് എന്ന യാഥാര്‍ത്ഥ്യം കൂടി കൂട്ടത്തില്‍  ഉണര്‍ത്തുന്നു .  അല്ലാഹു  സത്യം മനസ്സിലാക്കാനും സത്യത്തിന്‍റെ കൂടെ അടിയുറച്ച്  നില്‍ക്കാനും  നമുക്കെല്ലാം സന്മനസ്സ് നല്‍കട്ടെ  ആമീന്‍

  رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ ﴿٨ 
ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു  3 : 8 

8 comments:

  1. Thanks For Great Information.
    കുറാഫികള്‍ ഇന്‍റര്‍നെറ്റില്‍ പല കഥയും പ്രചരിപ്പിക്കുന്നുണ്ട്.ഇത് പൊള്ളിചടുക്കല്‍ ആവശ്യമാണ്.

    ReplyDelete
  2.  التحذير من الغلو وأهله بالكتاب والسنة.

    * قالَ ابنُ بطّوطة في رحلته ص/90: ( وكان بدمشق من كبار الفقهاء الحنابلة تقي الدين ابن تيمية كبير الشام، يتكلمُ في الفنُون، إلا أنّ في عَقلِه شيئًا،.... وكنتُ إذْ ذاك بدمشق، فحضرْتُه يوم الجمعة وهو يعِظُ الناس على مِنبر الجامع ويذكّرهم، فكان مِن جـملة كلامه أن قال: إن الله ينـزلُ إلى سماء الدنيا كنـزُولي هذا ! ونزَل درَجة مِن درَج المنبر، فعارضَه فقيه مالكي يُعرف بابن الزّهراء وأنكر ما تكلَّم به، فقَامت العامةُ إلى هذا الفقيهِ وضرَبُوه بالأيْدي والنِّعال ضَربًا كثيرًا حتى سقطَت عِمامَتُه !).


    وهذا كله كفر صريح نعوذ بالله منه ومن أهله.

    بل وقالَ الحافظ ابنُ حجَر في الدّرَر الكامنة ج1/154: فذكَروا أنه (ابن تيمية) ذكر حديث النّـزول، فنَـزل عن المنبر درَجتَين، فقال: كنُـزولي هذا، فنُسِب إلى التّجسيم.اهـ

    *ويقولُ ابنُ تَيمية في مجموعه ج 4/374: إنّ محمّدًا رسول الله يجلِسُه ربُّه على العرش معه.اهـ  ويقول في كتابه تلبِيس الجهمية ج1/573: "إنّ الله على العرش والملائكةُ حملة العرش تَشعُر بثِقَل الجبّــار"اهـ وهذا كفر صريح نعوذ بالله منه ومن أهله.


    وهذا ابنُ القيّم تلميذ ابنِ تيمية يقول" إنّ الله يَقعُد على العَرش ويُقعِدُ مَعه محمّدًا " ذكر ذلك في كتاب "بدائع الفوائد "ج4/40. وهذا كله كفر صريح نعوذ بالله منه ومن أهله.

    ReplyDelete
  3. ഇതിനെ ഒന്ന് വിശദീകരിച്ച് തരാമോ? ??

    ReplyDelete
  4. ഹഹഹ ഇബ്നു തൈമിയ്യ ലൗഹുൽ മഹ്ഫൂളിൽ കണ്ടോ ഇല്ലേ എന്നതിന് വേറെ കുറെ മനുഷ്യന്മാരെ തെറി പറയുന്നതെന്തിനാ?

    ഇബ്നു കസീറിൻറെ ഉദ്ധരണിയിൽ ലൗഹുൽമഹ്ഫൂളിന്റെ വിഷയമേ ഇല്ല, :)

    ഗൈബ്ബറിയുക എന്ന വിഷയത്തിലേക്ക് ഇസ്തിഗാസയും തവസ്സുലും കൂട്ടിക്കുഴച്ചു മലക്കം മറിയുന്നതെന്തിനാ?

    ഇബ്നു തൈമിയ്യ പറഞ്ഞത് ലൗഹുൽമഹ്ഫൂളിൽ നോക്കിയിട്ടല്ല എന്ന് പറയാൻ നിങ്ങൾ കൊണ്ടുവന്ന ഇബ്‌നു കസീറിന്റെ ഉദ്ധരണിയിൽ ആ വാക്ക് തന്നെയില്ല. അവസാനം നിങ്ങടെ വക അതാങ്ങാട് കൂട്ടിച്ചേർത്തു എന്നു മാത്രം..


    ദാരിദ്ര്യം.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. താര്ത്താരികളുടെ കാര്യം അല്ലാഹു എഴുതി വെച്ചത് ഇബ്നു തൈമിയ എങ്ങിനെ അറിഞ്ഞോ.......... വെറുതെ സത്യം ചെയ്ത് പറഞ്ഞതാണോ... ഏ യുക്തിവാദി വഹാബികളെ നിങ്ങള്ക്ക് നാശം

    ReplyDelete
  7. മാഷാ അല്ലാഹ്
    ഇതേ വിഷയം കരുനാഗപ്പള്ളിയിൽ വെച്ച് നടന്ന മുഖാമുഖത്തിൽ തബ്ലീഗ് മുഫ്തി അമീൻ
    ഇതേ ശൈലിയിൽ ചോദിച്ചിട്ടുണ്ടായിരുന്നു. ലൗഹുൽ മഹ്ഫൂളിൽ നോക്കി എന്ന ഭാഗം കിത്താബിൽ നിന്ന് വായിക്കാൻ ഫൈസൽ മൗലവി പറഞ്ഞപ്പോൾ അമീൻ മുഫ്തി വെള്ളം കുടിച്ചു

    ReplyDelete