Saturday, 2 June 2018

തവസ്സുലും ഇസ്‌തിഗാസയും മുസ്ലിയാക്കന്മാരുടെ വാറോല തെളിവുകളും

തവസ്സുലും ഇസ്‌തിഗാസയും

സുന്നീ യുവജന ഫെഡറേഷന്‍ പുറത്തിറക്കിയ സദക്വത്തുല്ല മൗലവിയുടെ സമ്പൂര്‍ണ ഫത്‌വയിലെ 497, 498 ചോദ്യവും ഉത്തരവുമാണ്‌ താഴെ കൊടുക്കുന്നത്‌. ഇതിനെക്കുറിച്ചുള്ള അഭിപ്രായവും വിശദീകരണവും അറിയാന്‍ ആഗ്രഹിക്കുന്നു.
റസൂലോ (സ്വ) സ്വഹാബാക്കളോ ഔലിയാക്കന്മാരോട്‌ നേരിട്ട്‌ സഹായം ചോദിക്കുകയോ, അവരെക്കൊണ്ട്‌ ഇടതേടുകയോ ചെയ്‌തിരുന്നതായി ക്വുര്‍ആനിലോ ഹദീഥിലോ വല്ല തെളിവുമുണ്ടോ.
തെളിവുണ്ട്‌. റസൂലും സ്വഹാബത്തും മഹാത്മാക്കളെക്കൊണ്ട്‌ ഇടതേടിയതായി ഹദീഥുകളില്‍നിന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.
ഫാത്വിമ ബിന്‍തു അസദ്‌ (റ) അലി (റ) യുടെ മാതാവ്‌) മരണമടഞ്ഞശേഷം റസൂല്‍ തിരുമേനി (സ്വ) മഹതിക്കുവേണ്ടി ഇങ്ങിനെ പ്രാര്‍ഥിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. അല്ലാഹുവേ, നിന്റെ പ്രവാചകനായ എന്റെയും എനിക്കുമുമ്പ്‌ കഴിഞ്ഞുപോയ ഇതര പ്രവാചകന്മാരുടെയും ഹഖ്‌കൊണ്ട്‌ എന്റെ മാതാവിനുശേഷം എന്നെ വളര്‍ത്തിയ എന്റെ വളര്‍ത്തുമ്മയുടെ – (ഫാത്‌വിമ ബിന്‍തു അസദ്‌ (റ) – പാപങ്ങളെ നീ പൊറുക്കുകയും അവരുടെ ക്വബ്‌റിനെ നീ വിശാലമാക്കുകയും ചെയ്യേണമേ എന്ന്‌. ഈ ഹദീഥ്‌ ത്വബ്‌റാനി, ഇബ്‌നു ഹിബ്ബാന്‍, ഹാകിം മുതലായവര്‍ സ്വഹീഹായ സനദുകൊണ്ട്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഉമര്‍ (റ)വിന്റെ കാലത്ത്‌ ക്ഷാമം നേരിട്ടപ്പോള്‍ ഉമര്‍ (റ) നെക്കൊണ്ട്‌, ഇടതേടിയ ചരിത്രം സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ്‌ മുസ്‌ലിമിലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. പ്രസ്‌തുത ചരിത്രത്തില്‍ സ്വഹാബത്ത്‌ (റ) റസൂല്‍ (സ്വ) നെക്കൊണ്ട്‌ ഇടതേടിയിരുന്നുവെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അത്‌ റസൂല്‍ (സ്വ) യുടെ വഫാത്തിന്റെ ശേഷമാണെന്ന്‌ തീര്‍ച്ചയാണ്‌. കാരണം റസൂല്‍ (സ്വ) യുടെ ജീവിതകാലത്ത്‌ റസൂല്‍ (സ്വ)യെ കൊണ്ട്‌ ഇടതേടേണ്ടുന്ന ആവശ്യമില്ലല്ലോ. ആ കാര്യം റസൂല്‍ (സ്വ) തന്നെ നിര്‍വഹിക്കുകയില്ലേ.
ചുരുക്കത്തില്‍, ഈ രണ്ട്‌ ഹദീഥുകളില്‍നിന്ന്‌ റസൂല്‍ (സ്വ) തിരുമേനിയുടെ സ്വഹാബാക്കളും മരിച്ചുപോയ മഹാത്മാക്കളെക്കൊണ്ട്‌ ഇടതേടിയിരുന്നതായി വ്യക്തമായി. ജീവിക്കുന്നവരെക്കൊണ്ട്‌ ഇടതേടുകയോ, നേരിട്ട്‌ ചോദിക്കുകയോ ചെയ്യുന്നതില്‍ ആര്‍ക്കും തര്‍ക്കവുമില്ലല്ലോ.
അമ്പിയാഅ്‌, ഔലിയാഅ്‌ മുതലായ മഹാത്മാക്കളോട്‌ നേരിട്ട്‌ സഹായമര്‍ഥിക്കല്‍ (ഇസ്‌തിഗാസ), അവരെക്കൊണ്ട്‌ ഇടതേടുന്ന (തവസ്സുല്‍) തിന്റെ അര്‍ഥത്തിലാണെന്ന്‌ ഇമാം ഇബ്‌നുഹജര്‍ (റ) ഹാശിയത്തുല്‍ ഈസാഹില്‍ പറഞ്ഞിട്ടുണ്ട്‌. (പേജ്‌ 218).
ചോ 2: മരണപ്പെട്ട റസൂലി (സ്വ) നെയോ സ്വഹാബാക്കളെയോ ഔലിയാക്കളെയോ വിളിച്ചാല്‍ അവര്‍ കേള്‍ക്കുമോ? തെളിവുസഹിതം വിവരിച്ചാലും.
റസൂലിനെയോ സ്വഹാബാക്കളെയോ ഔലിയാക്കന്മാരെയോ വിളിച്ചാല്‍ അവര്‍ ആ വിളി കേള്‍ക്കുമെന്ന്‌ പരിശുദ്ധ ക്വുര്‍ആനില്‍നിന്ന്‌ വ്യക്തമാവുന്നതാണ്‌. യഥാര്‍ഥ വിശ്വാസികളില്‍നിന്ന്‌ മരണമടഞ്ഞവരും, ജീവിച്ചിരിക്കുന്നവരും സമമാണെന്ന്‌ പരിശുദ്ധ ക്വുര്‍ആന്‍ സൂറ: ജാസിയയില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. ജീവിതകാലത്ത്‌ അവര്‍ ഏതു നിലയില്‍ കേട്ടിരുന്നുവോ അപ്രകാരം മരണശേഷവും യഥാര്‍ഥ വിശ്വാസികള്‍ കേള്‍ക്കുമെന്ന്‌ ഈ ആയത്തില്‍നിന്ന്‌ ഗ്രഹിക്കാമല്ലോ. അപ്പോള്‍ അമ്പിയാഅ്‌-ഔലിയാഅ്‌ മുതലായവരെ അവര്‍ മരണപ്പെട്ടതിനുശേഷം വിളിച്ചാലും ജീവിതകാലത്തെന്നപോലെ അവര്‍ ആ വിളി കേള്‍ക്കുമെന്ന്‌ വ്യക്തമായി. സദഖത്തുല്ല മൗലവിയുടെ ഈ ഫത്‌വ ശരിയാണോ? തെളിവുകള്‍ സഹിതം ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.
ഉ 1: ഈ ഉത്തരങ്ങള്‍ പ്രസിദ്ധനായ സദക്വത്തുല്ലമുസ്‌ല്യാര്‍ എഴുതിയതായിരിക്കില്ല. അദ്ദേഹത്തിന്റെ പേരില്‍ ചെറുകിടക്കാര്‍ ആരെങ്കിലും എഴുതിവിട്ടതാവും എന്നാണ്‌ പ്രഥമദൃഷ്‌ട്യാ തോന്നിയത്‌. അതല്ല അദ്ദേഹം തന്നെയാണ്‌ ഈ ഉത്തരത്തിന്റെ കര്‍ത്താവെങ്കില്‍ ഒട്ടും അസൂയാവഹമല്ല അദ്ദേഹത്തിന്റെ അവസ്ഥ എന്ന്‌ പറയാന്‍ തോന്നുന്നു.
ഏതായാലും പ്രസ്‌തുത ഉത്തരങ്ങള്‍ നമുക്കൊന്ന്‌ പരിശോധിക്കാം. ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരത്തില്‍ അദ്ദേഹം നാല്‌ വസ്‌തുതകള്‍ പറയുന്നുണ്ട്‌. ഒന്ന്‌ ഫാത്വിമബിന്‍ത്‌ അസദി (റ) നുവേണ്ടി നബി സ്വ) ഇടതേടി. രണ്ട്‌: ഉമര്‍ (റ) റസൂല്‍ (സ്വ) യെക്കൊണ്ട്‌ അവിടുന്ന്‌ വഫാത്തായശേഷം ഇടതേടി. മൂന്ന്‌: മരിച്ചവരെക്കൊണ്ടല്ലാതെ ഇടതേട്ടത്തിന്നര്‍ത്ഥമില്ല. അതിന്നാവശ്യമില്ല. നാല്‌: നേരിട്ട്‌ സഹായമര്‍ഥിക്കല്‍ എന്ന ഇസ്‌തിഗാസ തവസ്സുലിന്റെ അര്‍ഥത്തിലാണെന്ന്‌ ഇബ്‌നുഹജര്‍ ഹാശിയത്തുല്‍ ഈസാഹില്‍ പറഞ്ഞിട്ടുണ്ട്‌. അതായത്‌ ഇസ്‌തിഗാസ ശരിയാണെന്നു വരാന്‍ തവസ്സുല്‍ ശരിയാണെന്നു വന്നാല്‍ തന്നെ മതി. അത്‌ ശരിയാക്കാന്‍ വേറെ മെനക്കെടേണ്ടതില്ല.
മേല്‍പറഞ്ഞ നാല്‌ കാര്യങ്ങളും ഒന്നിനൊന്നു മെച്ചപ്പെട്ട ദുര്‍വ്യാഖ്യാനങ്ങളാണ്‌. ആദ്യമായി ഫാത്വിമാബിന്‍ത്‌ അസദിന്റെ സംഭവംതന്നെയെടുക്കാം. ഈ മഹതിക്കുവേണ്ടി തയ്യാറാക്കിയ ക്വബ്‌റില്‍ നബി (സ്വ) ഇറങ്ങിക്കിടന്നുകൊണ്ട്‌ അല്ലാഹുവേ, നിന്റെ പ്രവാചകനായ എന്റെയും എനിക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയ ഇതര പ്രവാചകന്മാരുടെയും ഹക്ക്വ്‌ കൊണ്ട്‌ എന്റെ മാതാവിന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും ക്വബ്‌ര്‍ വിശാലമാക്കിക്കൊടുക്കുകയും ചെയ്യേണമേ എന്ന്‌ പ്രാര്‍ഥിച്ചുവെന്ന റിപ്പോര്‍ട്ടാണ്‌ തെളിവായി ഉദ്ധരിച്ച ഒന്നാമത്തെ കാര്യം. ഈ റിപ്പോര്‍ട്ട്‌ ദുര്‍ബലമാണ്‌. തെളിവിനു പറ്റുകയില്ല. ഇതിന്റെ പരമ്പരയിലുള്ള റൗഹുബ്‌നുസ്വലാഹ്‌ ദുര്‍ബലനാണെന്ന്‌ ഒന്നിലധികം പണ്‌ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്‌. ഹൈതമി മജ്‌മഉസ്സവാഇദില്‍ ഇയാള്‍ ദുര്‍ബലനാണെന്ന്‌ പറഞ്ഞിട്ടുണ്ട്‌. ഇബ്‌നു അദിയ്യ്‌, ദാറക്വുത്വ്‌നീ, ഇബ്‌നുയൂനുസ്‌, ഇബ്‌നുമാഇല തുടങ്ങിയവരും ഇയാളുടെ ദുര്‍ബലത എടുത്തുകാട്ടിയിട്ടുണ്ട്‌. (അത്തവസ്സുലു വഅന്‍വാഉഹു. പേ: 108, 109 നോക്കുക.) ആയതുകൊണ്ട്‌ ഇത്‌ ഒരിക്കലും തെളിവിനു പറ്റുകയില്ല. ഇത്‌ ശരിയായിരുന്നുവെങ്കില്‍ മറ്റുള്ളവര്‍ക്കുകൂടി ഇങ്ങനെ ചെയ്യാന്‍ ബന്ധുക്കള്‍ നബി (സ്വ) യോട്‌ ആവശ്യപ്പെടുക മാത്രമല്ല, ഈ മാതൃക പിടിച്ച്‌ സ്വഹാബികളും തുടര്‍ന്ന്‌ മറ്റുള്ളവരും ഈ രീതി ആവര്‍ത്തിക്കുകയും ചെയ്യുമായിരുന്നു. ഇതൊന്നുമുണ്ടായിട്ടില്ലെന്നു മാത്രമല്ല, ഒരു ഛോട്ടാ മുസ്‌ല്യാര്‍ വരെ ഏതെങ്കിലും ക്വബ്‌റില്‍ ഇറങ്ങിക്കിടന്നു ആര്‍ക്കെങ്കിലും പ്രാര്‍ഥിച്ചുകൊടുക്കുത്തതായി ഒരു സംഭവംപോലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.
നബി (സ്വ) മരണപ്പെട്ടശേഷം ഉമര്‍ (റ) അവിടുത്തെകൊണ്ട്‌ ഇടതേടി എന്ന കല്ലുവെച്ച നുണയാണ്‌ രണ്ടാമത്തെ തെളിവ്‌. ഇവിടെ ദുര്‍വ്യാഖ്യാനത്തിന്‌ വിധേയമായിട്ടുള്ളത്‌ ബുഖാരിയും മറ്റും ഉദ്ധരിച്ച പ്രസിദ്ധമായ ഒരു ഹദീഥാണ്‌. അതിപ്രകാരമാണ്‌.
“അനസ്‌ബ്‌നുമാലികില്‍നിന്ന്‌ നിവേദനം: ജനങ്ങള്‍ക്ക്‌ ക്ഷാമം നേരിട്ടാല്‍ ഉമര്‍ (റ) അബ്ബാസ്‌ബ്‌നു അബ്‌ദില്‍മുത്തലിബിനെക്കൊണ്ട്‌ തവസ്സുല്‍ ചെയ്യാറുണ്ടായിരുന്നു. (പ്രാര്‍ഥിപ്പിക്കാറുണ്ടായിരുന്ന). അദ്ദേഹം പറഞ്ഞു: അല്ലാഹുവേ, ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകനെക്കൊണ്ട്‌ നിന്നോട്‌ തവസ്സുല്‍ ചെയ്യാറുണ്ടായിരുന്നു. (പ്രാര്‍ഥിപ്പിക്കാറുണ്ടായിരുന്നു.) അപ്പോള്‍ നീ ഞങ്ങള്‍ക്ക്‌ കുടിവെള്ളം നല്‍കുമായിരുന്നു. ഞങ്ങള്‍ (ഇപ്പോള്‍) ഞങ്ങളുടെ പ്രവാചകന്റെ പിതൃസഹോദരനെക്കൊണ്ട്‌ തവസ്സുല്‍ ചെയ്യുന്നു (പ്രാര്‍ഥിപ്പിക്കുന്നു) അതുകൊണ്ട്‌ നീ ഞങ്ങളെ കുടിപ്പിക്കേണമേ. അദ്ദേഹം (അനസ്‌) പറഞ്ഞു: അപ്പോള്‍ അവര്‍ കുടിപ്പിക്കപ്പെടുന്നു.” (ബുഖാരി)
ഇതാണ്‌ സംഭവം. നബി (സ്വ) ഉണ്ടായിരുന്നപ്പോള്‍ മഴയ്‌ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ നബി (സ്വ) യോട്‌ ആവശ്യപ്പെടുകയും അവിടുന്ന്‌ പ്രാര്‍ഥിക്കുകയും അവര്‍ക്ക്‌ മഴ ലഭിക്കുകയും ചെയ്‌തിരുന്നു. നബി (സ്വ) വഫാത്തായ ശേഷം അബ്ബാസ്‌ (റ) നോട്‌ പ്രാര്‍ഥിക്കാന്‍ ഉമര്‍ (റ) ആവശ്യപ്പെടുകയും അബ്ബാസ്‌ പ്രാര്‍ഥിക്കുകയും മഴ ലഭിക്കുകയും ചെയ്‌തു. ഇത്‌ പലപ്പോഴുമുണ്ടായി. പക്ഷേ മുസ്‌ല്യാര്‍ പറയുന്നത്‌ നബി (സ്വ) മരിച്ചശേഷം ഉമര്‍ (റ) അവിടുത്തെക്കൊണ്ട്‌ തവസ്സുല്‍ ചെയ്യാറുണ്ടായിരുന്നു എന്നാണ്‌. അതിനദ്ദേഹം പറയുന്ന കാരണമാണ്‌ അതിലേറെ വിചിത്രം. അദ്ദേഹം പറയുന്നു: റസൂല്‍ (സ്വ) യുടെ ജീവിതകാലത്ത്‌ റസൂല്‍ (സ്വ) യെക്കൊണ്ട്‌ ഇടതേടേണ്ട ആവശ്യമില്ലല്ലോ. ആ കാര്യം റസൂല്‍ (സ്വ) തന്നെ നിര്‍വഹിക്കുകയില്ലേ? എന്നദ്ദേഹം ചോദിച്ചുകളഞ്ഞിരിക്കുന്നു. എങ്കില്‍ അബ്ബാസിനെക്കൊണ്ട്‌ തവസ്സുല്‍ ചെയ്‌തു എന്നു പറയുന്നതും അങ്ങനെതന്നെ ആകണമല്ലോ. അപ്പോള്‍ അബ്ബാസ്‌ മരിച്ചശേഷമാണ്‌ അദ്ദേഹത്തെക്കൊണ്ട്‌ ഉമര്‍ (റ) തവസ്സുല്‍ ചെയ്‌തത്‌ എന്നും പറയേണ്ടിവരും. അങ്ങനെ അദ്ദേഹം പോലും പറഞ്ഞിട്ടുണ്ടാകുമെന്ന്‌ തോന്നുന്നില്ല.
യഥാര്‍ത്ഥത്തില്‍ ഹദീഥിന്റെ അര്‍ഥം മനസ്സിലാക്കിയത്‌ തെറ്റി എന്നു പറയുന്നില്ല. ഇത്തരക്കാരെപ്പറ്റി അങ്ങനെ പറയരുതല്ലോ. തെറ്റായി മറ്റുള്ളവരെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചുവെന്നതാകാം ശരി. തവസ്സുല്‍ എന്നതിനര്‍ഥം ഉദ്ദിഷ്‌ട വസ്‌തുവിലേക്കടുക്കുക, താല്‍പര്യപൂര്‍വം സമീപിക്കുക എന്നൊക്കെയാണ്‌. അല്ലാഹുവിലേക്ക്‌ നബിയെക്കൊണ്ട്‌ അടുക്കുക എന്നു പറഞ്ഞാല്‍ അവിടെ ഒരു പദത്തിന്റെ അഭാവമുണ്ട്‌. അത്‌ സങ്കല്‍പിക്കുന്നേടത്താണ്‌ ഇവിടെ തെറ്റുധാരണ ജനിച്ചിട്ടുള്ളത്‌. ഹക്ക്വ്‌, ജാഹ്‌, ബര്‍കത്ത്‌ എന്നിവയില്‍ ഏതെങ്കിലും ഒന്നിനെ സങ്കല്‍പിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള തവസ്സുലായി. അപ്പോള്‍ ഹദീഥിന്നര്‍ഥം ഞങ്ങളുടെ പ്രവാചകന്റെ ഹക്ക്വ്‌ / ജാഹ്‌/ ബര്‍കത്ത്‌ കൊണ്ട്‌ ഞങ്ങള്‍ നിന്നിലെക്കടുക്കുമായിരുന്നു എന്നായി. ഇങ്ങനെ വിവക്ഷിക്കാനാണ്‌ ഇവര്‍ ജനങ്ങളെ പഠിപ്പിച്ചിട്ടുള്ളത്‌. എന്നാല്‍ ഇവിടത്തെ വിവക്ഷ അതായിരിക്കാന്‍ നിവൃത്തിയില്ല. കാരണം അങ്ങിനെ വന്നാല്‍ ഹദീഥിന്റെ അടുത്ത ഭാഗത്തിന്റെ അര്‍ഥം ഇപ്രകാരവും. ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകന്റെ പിതൃസഹോദരന്റെ ഹക്ക്വ്‌/ ജാഹ്‌ / ബര്‍ക്കത്ത്‌ കൊണ്ട്‌ നിന്നിലേക്കടുക്കുന്നു.
ഇത്‌ ശരിയല്ല. കാരണം, ഉമര്‍ (റ) അങ്ങിനെയല്ല ഉദ്ദേശിച്ചത്‌. അബ്ബാസ്‌ (റ) അങ്ങിനെയല്ല മനസ്സിലാക്കിയതും (ഇത്‌ പിന്നീട്‌ വിവരിക്കുന്നുണ്ട്‌). അതുകൊണ്ട്‌ ഇവിടെ പ്രാര്‍ഥന എന്ന പദമാണ്‌ സങ്കല്‍പിക്കേണ്ടത്‌. അപ്പോള്‍ ഹദീഥിന്റെ അര്‍ഥം ഇങ്ങിനെയായി. ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകന്റെ പ്രാര്‍ഥന മുഖേന (അവിടുത്തെക്കൊണ്ട്‌ പ്രാര്‍ഥിപ്പിച്ചുകൊണ്ട്‌) നിന്നെ സമീപിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകന്റെ പിതൃവ്യന്റെ പ്രാര്‍ഥനമുഖേന (അദ്ദേഹത്തെക്കൊണ്ട്‌ പ്രാര്‍ഥിപ്പിച്ചുകൊണ്ട്‌) നിന്നെ സമീപിക്കുന്നു. ഇതാണ്‌ ഇതുമാത്രമാണ്‌ മേല്‍ഹദീഥിന്റെ വിവക്ഷ. എന്തുകൊണ്ടെന്നാല്‍ ഉമര്‍ (റ) നബി (സ്വ) യുടെ വഫാത്തിനുശേഷം അവിടുത്തെ ഹക്ക്വ്‌/ജാഹ്‌/ ബര്‍ക്കത്ത്‌കൊണ്ട്‌ ഇടതേട്ടം നടത്തി മഴക്കുവേണ്ടി പ്രാര്‍ഥിച്ചതായി ഒരു റിപ്പോര്‍ട്ടുമില്ല. എന്നാല്‍ സ്വഹാബികള്‍ നബി (സ്വ) യെ കൊണ്ട്‌ മഴക്കുവേണ്ടി പ്രാര്‍ഥിപ്പിച്ചതായി നിരവധി സ്വഹീഹായ റിപ്പോര്‍ട്ടുകളുണ്ടുതാനും. മാത്രമല്ല, ഇവിടെപ്പറഞ്ഞ സംഭവത്തില്‍ അബ്ബാസ്‌ (റ) നെക്കൊണ്ട്‌ പടച്ചവനോട്‌ പ്രാര്‍ഥിപ്പിക്കുകയാണ്‌ ഉമര്‍ (റ) ചെയ്‌തത്‌. അല്ലാതെ അബ്ബാസ്‌ (റ) വിന്റെ ഹക്ക്വ്‌/ജാഹ്‌/ബര്‍കത്താദികളെക്കൊണ്ട്‌ ഉമര്‍ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുകയല്ല ഉണ്ടായത്‌. ഹാഫിദുബ്‌നു ഹജര്‍ അല്‍ അസ്‌ക്വലാനി പറയുന്നത്‌ കാണുക;
“സുബൈറുബ്‌നു ബക്കാര്‍, അല്‍ അന്‍സാഖ്‌ എന്ന ഗ്രന്ഥത്തില്‍ അബ്ബാസ്‌ (റ) ഈ വിഷയത്തില്‍ നടത്തിയ പ്രാര്‍ത്ഥനയും ഇത്‌ സംഭവിച്ച സമയവും വിവരിച്ചിട്ടുണ്ട്‌. അദ്ദേഹം തന്റേതായ പരമ്പരയിലൂടെ രേഖപ്പെടുത്തി: ഉമര്‍ (റ) മഴക്കുവേണ്ടി ആവശ്യപ്പെട്ടപ്പോള്‍ അബ്ബാസ്‌ പറഞ്ഞു: (പ്രാര്‍ഥിച്ചു). അല്ലാഹുവേ, പാപം കാരണമായിട്ടല്ലാതെ പരീക്ഷണം ഇറങ്ങിയിട്ടില്ല. പശ്ചാത്താപംകൊണ്ടല്ലാതെ അത്‌ നീങ്ങിപ്പോയിട്ടുമില്ല. നിന്റെ പ്രവാചകനുമായി എനിക്കുള്ള സ്ഥാനം കാരണമായി ജനങ്ങള്‍ ഞാന്‍ മുഖേന നിന്നിലേക്ക്‌ തിരിഞ്ഞിരിക്കുകയാണ്‌. ഇതാ ഞങ്ങളുടെ കൈകള്‍ പാപംകൊണ്ട്‌ (നിറഞ്ഞ നിലയില്‍) നിന്നിലേക്ക്‌ (ഉയര്‍ന്നിരിക്കുന്നു) ഇതാ ഞങ്ങളുടെ ശിരസ്സുകള്‍ പശ്ചാത്താപംകൊണ്ട്‌ നിന്നിലേക്ക്‌ (കുനിഞ്ഞിരിക്കുന്നു). അതുകൊണ്ട്‌ നീ ഞങ്ങള്‍ക്ക്‌ മഴ വര്‍ഷിപ്പിക്കേണമേ. അദ്ദേഹം പറഞ്ഞു: അപ്പോള്‍ ആകാശം പര്‍വതങ്ങള്‍ കണക്കെയുള്ള (മേഘങ്ങള്‍) വിരിച്ചു. (ശക്തമായ മഴ വര്‍ഷിച്ചു). അങ്ങിനെ ഭൂമി സുഭിക്ഷമായി ജനങ്ങള്‍ക്ക്‌ ജീവന്‍ ലഭിച്ചു. (അത്തവസ്സുല്‍ 67 നോക്കുക.) ഇപ്പോള്‍ ഹദീഥിന്റെ താല്‍പര്യം എന്തെന്ന്‌ വ്യക്തമായി. പക്ഷേ, ദുര്‍വ്യാഖ്യാനക്കാര്‍ക്ക്‌ ഇതൊന്നും ബാധകമല്ലല്ലോ.
ഇസ്‌തിഗാസ തവസ്സുലാണെന്ന കണ്ടെത്തലാണ്‌ അവസാനത്തേത്‌. മഹാന്‍മാരോട്‌ നേരിട്ടു സഹായം തേടല്‍ എന്നാണ്‌ ഇസ്‌തിഗാസയുടെ അര്‍ഥമെന്ന്‌ സമ്മതിക്കുന്ന ഫത്‌വാ അതും തവസ്സുല്‍ തന്നെയാണെന്ന്‌ വാദിക്കുകയാണ്‌. തവസ്സുല്‍ നേരത്തെ ശരിയാക്കി വെച്ചിട്ടുണ്ടല്ലോ എന്നാണ്‌ സങ്കല്‍പം. അതിന്റെ കഥ നാം കണ്ടു. അല്ലാഹു അല്ലാത്തവരെ നേരിട്ട്‌ വിളിച്ചു പ്രാര്‍ഥിക്കല്‍ ലഘൂകരിക്കാനുള്ള ശ്രമത്തിനിടയില്‍ തവസ്സുല്‍ കൂടുതല്‍ അപകടകാരിയായിത്തീരാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. ഇസ്‌തിഗാസ തീര്‍ത്തും അപകടകരമാണ്‌.

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത്‌ കാണുക. “പള്ളികള്‍ അല്ലാഹുവിനുള്ളതാണ്‌. അതുകൊണ്ട്‌ അവനോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ഥിക്കരുത്‌…. പറയുക, ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ പ്രാര്‍ഥിക്കുകയുള്ളൂ. ഞാന്‍ മറ്റൊരുത്തനെയും എന്റെ രക്ഷിതാവിങ്കല്‍ പങ്കാളിയാക്കുകയില്ല.” (അല്‍ജിന്ന്‌: 18,20)
ഈ ഒരൊറ്റ പ്രസ്‌താവന മതി ഈ ദുര്‍വ്യാഖ്യാനത്തിന്റെ വേരറുക്കാന്‍. ഇതേ ആശയം വ്യക്തമാക്കുന്ന ദശക്കണക്കില്‍ ആയത്തുകള്‍ വേറെയുമുണ്ടെന്നുകൂടി ഓര്‍ക്കുമ്പോഴാണ്‌ ദുര്‍വ്യാഖ്യാനത്തിന്റെ ആഴം മനസ്സിലാവുക.
മറുപടി 2. ഫതാവയിലെ ഉത്തരങ്ങള്‍ ഒന്നിനൊന്ന്‌ മെച്ചമാണ്‌. മരിച്ചുപോയവരെ ജീവിച്ചിരിക്കുന്നവര്‍ വിളിച്ചാല്‍ മരിച്ചുപോയവര്‍ കേള്‍ക്കുമെന്നതിന്‌ സാധാരണ ഉണ്ടാക്കാറുള്ള പറഞ്ഞൊപ്പിക്കല്‍ ഒഴിവാക്കി നേരെ ക്വുര്‍ആനിലേക്ക്‌ കയറിയിരിക്കുകയാണ്‌. സത്യവിശ്വാസികളുടെ ജീവിതവും മരണവും സമമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ കേട്ടിരുന്നു. അതുകൊണ്ട്‌ മരിച്ചാലും കേള്‍ക്കും എന്നും വാദിക്കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. അതായത്‌ സത്യവിശ്വാസി മരിച്ചാലും അയാള്‍ ജീവിച്ചിരിക്കുന്നവരുമായി കേള്‍വി പങ്കുവെക്കുമെന്ന്‌. എങ്കില്‍ കേള്‍വിക്ക്‌ മാത്രമാണോ ഇത്‌ ബാധകമാവുക. തീറ്റ, കുടി, ഭോഗം, പ്രതികരണം ഇവയൊക്കെ ജീവിച്ചിരിക്കുന്നവരുമായി പങ്കുവെക്കാന്‍ അയാള്‍ക്ക്‌ കഴിയണം. കേള്‍വിക്ക്‌ മാത്രമായി സമത്വം ചുരുക്കാന്‍ ന്യായമൊന്നുമില്ലല്ലോ. എങ്കില്‍ ഒരാള്‍ മരിച്ചുവെന്ന്‌ തീരുമാനിക്കുന്നത്‌ എന്തിന്റെ അടിസ്ഥാനത്തിലാണ്‌? ഇയാളുടെ സ്വത്ത്‌ മറ്റുള്ളവര്‍ ഓഹരിച്ചെടുക്കുന്നതും ഭാര്യയെ മറ്റൊരാള്‍ കല്യാണം കഴിക്കുന്നതും എങ്ങനെ ശരിയാകും? മരണവും ജീവിതവും സമമല്ലേ!
ഈ വ്യാഖ്യാനവുമായി സൂറ: ജാഥിയയില്‍ സൂചിപ്പിക്കപ്പെട്ട ആയത്തിന്‌ യാതൊരു പൊരുത്തവുമില്ലെന്ന്‌ അല്‌പമെങ്കിലും പിടിപ്പുള്ളവര്‍ക്കൊക്കെ മനസ്സിലാകും. പ്രസ്‌തുത ആയത്ത്‌ താഴെ കൊടുക്കുന്നു.
“അതല്ല, തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിക്കയാണോ, അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തവരെപ്പോലെ അതായത്‌ (അവരുടെ രണ്ടുകൂട്ടരുടെയും) ജീവിതവും മരണവും തുല്യനിലയില്‍ ആക്കുമെന്ന്‌? അവര്‍ വിധികല്‍പിക്കുന്നത്‌ വളരെ മോശം തന്നെ.” (45:21)
അതായത്‌ ഐഹികജീവിതത്തിലെ വിഭവങ്ങളും സൗകര്യങ്ങളും വിശ്വാസിക്കും അവിശ്വാസിക്കുമെല്ലാം ഒരുപോലെ ലഭിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ മരണാനന്തരം സജ്ജനങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളും സുഖസൗകര്യങ്ങളും പരലോകത്ത്‌ ലഭിക്കും. അതുപോലെ തങ്ങള്‍ക്കും ലഭിക്കുമെന്നാണോ കുറ്റവാളികളുടെ വിചാരം? അത്‌ നിഷ്‌ഫലമായ കണക്കുകൂട്ടലാണ്‌. ഇതാണ്‌ ആയത്തിന്റെ വിവക്ഷ. ഇതിലെവിടെയാണ്‌ അമ്പിയാഉം ഔലിയാഉം ജീവിച്ചിരിക്കുമ്പോഴെന്നപോലെ മരിച്ചാലും കേള്‍ക്കുമെന്ന്‌ വ്യക്തമാകുന്നത്‌? അത്ഭുതം പല വിധമാണല്ലോ.
ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്‌ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും വിശുദ്ധ ക്വുര്‍ആനിലോ തിരുസുന്നത്തിലോ യാതൊരു തെളിവുമില്ലെന്നു തന്നെയാണ്‌. എന്തെങ്കിലും പുല്‍ക്കൊടി ഉണ്ടായിരുന്നുവെങ്കില്‍ ഇത്രയും വലിയ പണ്‌ഡിതന്‌ അത്‌ അജ്ഞാതമാകുമായിരുന്നില്ല. ആ ആയുധം അദ്ദേഹം പുറത്തെടുക്കുകതന്നെ ചെയ്യുമായിരുന്നുവല്ലോ. അതില്ലാത്തതുകൊണ്ടാണ്‌ യാതൊരു സാധൂകരണവുമില്ലാത്ത ഇത്തരം ദുര്‍വ്യാഖ്യാനങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന്‌ വ്യക്തം.




ഫാത്തിമ ബിന്ത് അസദ് [റ]യുടെ പേരില്‍ ഉള്ള കള്ളക്കഥ

മുസ്ലിയാക്കന്മാര്‍ അവരുടെ മദ്രസകളില്‍ കൊച്ചു കുട്ടികളില്‍ വരെ ശിര്‍ക്കന്‍ ആശയം കുത്തിവെക്കാന്‍ പഠിപ്പിക്കുന്ന ഒരു കഥയാണിത് ...

നബി(സ)യുടെ പോറ്റുമ്മയും അലി(റ)വിന്റെ മാതാവുമായ ഫാത്വിമ ബിന്‍ത് അസദ്(റ) മരണമടഞ്ഞ ശേഷം മഹതിക്കു വേണ്ടി നബി(സ) പ്രാര്‍ത്ഥിച്ച കൂട്ടത്തില്‍ ഇങ്ങനെയുണ്ടായിരുന്നു: ”അല്ലാഹുവേ, നിന്റെ പ്രവാചകനായ എന്റെയും എനിക്കു മുമ്പ് കഴിഞ്ഞു പോയ നബിമാരുടെയും ഹഖ്‌കൊണ്ട് എന്റെ മാതാവിനുശേഷം എന്നെ വളര്‍ത്തിയ എന്റെ വളര്‍ത്തുമ്മയുടെ പാപങ്ങള്‍ നീ പൊറുക്കുകയും അവരുടെ ഖബ്‌റിനെ വിശാലമാക്കുകയും  ചെയ്യേണമേ.....................…”  ഇതാണ്  ആ  റിപ്പോര്‍ട്ട് ....


സുപ്രസിദ്ധ ഹദീസ് വിശദീകരണ ഗ്രന്ഥമായ ഇമാം ഹൈസമിയുടെ മജ് മഉ സ്സവാഇദ് ല്‍  ഈ കഥ വിവരിച്ചു കൊണ്ട് പറയുന്നത് കാണുക :



 مجمع الزوائد ومنبع الفوائد» كتاب المناقب» باب مناقب فاطمة بنت أسد أم علي بن أبي طالب رضي الله عنها



15399 - وَعَنْ أَنَسِ بْنِ مَالِكٍ قَالَ : لَمَّا مَاتَتْ فَاطِمَةُ بِنْتُ أَسَدِ بْنِ هَاشِمٍ أُمُّ عَلِيٍّ - رَضِيَ اللَّهُ عَنْهُمَا - دَخَلَ عَلَيْهَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَجَلَسَ عِنْدَ رَأْسِهَا ، فَقَالَ : " رَحِمَكِ اللَّهُ يَا أُمِّي ، كُنْتِ أُمِّي بَعْدَ أُمِّي ، تَجُوعِينَ وَتُشْبِعِينِي ، وَتَعْرَيْنَ وَتَكْسِينِي ، وَتَمْنَعِينَ نَفْسَكِ طَيِّبًا وَتُطْعِمِينِي ، تُرِيدِينَ بِذَلِكَ وَجْهَ اللَّهِ وَالدَّارَ الْآخِرَةَ " . ثُمَّ أَمَرَ أَنْ تُغَسَّلَ ثَلَاثًا ، فَلَمَّا بَلَغَ الْمَاءَ الَّذِي فِيهِ الْكَافُورُ سَكَبَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِيَدِهِ ، ثُمَّ خَلَعَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَمِيصَهُ فَأَلْبَسُهَا إِيَّاهُ ، وَكَفَّنَهَا بِبُرْدٍ فَوْقَهُ ، ثُمَّ دَعَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أُسَامَةَ بْنَ زَيْدٍ ، وَأَبَا أَيُّوبَ الْأَنْصَارِيَّ ، وَعُمَرَ بْنَ الْخَطَّابِ ، وَغُلَامًا أَسْوَدَ يَحْفِرُونَ ، فَحَفَرُوا قَبْرَهَا ، فَلَمَّا بَلَغُوا اللَّحْدَ حَفْرَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِيَدِهِ ، وَأَخْرَجَ تُرَابَهُ بِيَدِهِ ، فَلَمَّا فَرَغَ دَخَلَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَاضْطَجَعَ فِيهِ ، فَقَالَ : " اللَّهُ الَّذِي يُحْيِي وَيُمِيتُ ، وَهُوَ حَيٌّ لَا يَمُوتُ ، اغْفِرْ لِأُمِّي فَاطِمَةَ بِنْتِ أَسَدٍ ، وَلَقِّنْهَا حُجَّتَهَا ، وَوَسِّعْ عَلَيْهَا مُدْخَلَهَا بِحَقِّ نَبِيِّكَ وَالْأَنْبِيَاءِ الَّذِينَ مِنْ قَبْلِي ; فَإِنَّكَ أَرْحَمُ الرَّاحِمِينَ " . وَكَبَّرَ عَلَيْهَا أَرْبَعًا ، وَأَدْخَلُوهَا اللَّحْدَ هُوَ ، وَالْعَبَّاسُ ، وَأَبُو بَكْرٍ الصَّدِيقُ رَضِيَ اللَّهُ عَنْهُمْ - .



رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ وَالْأَوْسَطِ ، وَفِيهِ رَوْحُ بْنُ صَلَاحٍ ، وَثَّقَهُ ابْنُ حِبَّانَ وَالْحَاكِمُ ، وَفِيهِ ضَعْفٌ ، وَبَقِيَّةُ رِجَالِهِ رِجَالُ الصَّحِيحِ .

ഇൗ ഹദീസിന്റെ വസ്തുത എന്താണ്..? ഇത് സ്വഹീഹായ  റിപ്പോര്‍ട്ട് അല്ല ...

ഈ റിപ്പോര്‍ട്ട്‌ ദുര്‍ബലമാണ്‌. തെളിവിനു പറ്റുകയില്ല. ഇതിന്റെ പരമ്പരയിലുള്ള റൗഹുബ്‌നുസ്വലാഹ്‌ ദുര്‍ബലനാണെന്ന്‌ ഒന്നിലധികം പണ്‌ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്‌. മുകളില്‍ കൊടുത്ത ഹൈതമിയുടെ  മജ്‌മഉസ്സവാഇദില്‍ ഇയാള്‍ ദുര്‍ബലനാണെന്ന്‌ പറഞ്ഞിട്ടുള്ളത് കാണുക . ഇബ്‌നു അദിയ്യ്‌, ദാറക്വുത്വ്‌നീ, ഇബ്‌നുയൂനുസ്‌, ഇബ്‌നുമാഇല തുടങ്ങിയവരും ഇയാളുടെ ദുര്‍ബലത എടുത്തുകാട്ടിയിട്ടുണ്ട്‌.


ഫാത്തിമ ബിന്ത് അസദ് [റ]യുടെ പേരില്‍ ഉള്ള കള്ളക്കഥ

ഫാത്തിമ ബിന്ത് അസദ് [റ]യുടെ പേരില്‍ ഉള്ള കള്ളക്കഥ

മുസ്ലിയാക്കന്മാര്‍ അവരുടെ മദ്രസകളില്‍ കൊച്ചു കുട്ടികളില്‍ വരെ ശിര്‍ക്കന്‍ ആശയം കുത്തിവെക്കാന്‍ പഠിപ്പിക്കുന്ന ഒരു കഥയാണിത് ...

നബി(സ)യുടെ പോറ്റുമ്മയും അലി(റ)വിന്റെ മാതാവുമായ ഫാത്വിമ ബിന്‍ത് അസദ്(റ) മരണമടഞ്ഞ ശേഷം മഹതിക്കു വേണ്ടി നബി(സ) പ്രാര്‍ത്ഥിച്ച കൂട്ടത്തില്‍ ഇങ്ങനെയുണ്ടായിരുന്നു: ”അല്ലാഹുവേ, നിന്റെ പ്രവാചകനായ എന്റെയും എനിക്കു മുമ്പ് കഴിഞ്ഞു പോയ നബിമാരുടെയും ഹഖ്‌കൊണ്ട് എന്റെ മാതാവിനുശേഷം എന്നെ വളര്‍ത്തിയ എന്റെ വളര്‍ത്തുമ്മയുടെ പാപങ്ങള്‍ നീ പൊറുക്കുകയും അവരുടെ ഖബ്‌റിനെ വിശാലമാക്കുകയും  ചെയ്യേണമേ.....................…”  ഇതാണ്  ആ  റിപ്പോര്‍ട്ട് ....


സുപ്രസിദ്ധ ഹദീസ് വിശദീകരണ ഗ്രന്ഥമായ ഇമാം ഹൈസമിയുടെ മജ് മഉ സ്സവാഇദ് ല്‍  ഈ കഥ വിവരിച്ചു കൊണ്ട് പറയുന്നത് കാണുക :



 مجمع الزوائد ومنبع الفوائد» كتاب المناقب» باب مناقب فاطمة بنت أسد أم علي بن أبي طالب رضي الله عنها



15399 - وَعَنْ أَنَسِ بْنِ مَالِكٍ قَالَ : لَمَّا مَاتَتْ فَاطِمَةُ بِنْتُ أَسَدِ بْنِ هَاشِمٍ أُمُّ عَلِيٍّ - رَضِيَ اللَّهُ عَنْهُمَا - دَخَلَ عَلَيْهَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَجَلَسَ عِنْدَ رَأْسِهَا ، فَقَالَ : " رَحِمَكِ اللَّهُ يَا أُمِّي ، كُنْتِ أُمِّي بَعْدَ أُمِّي ، تَجُوعِينَ وَتُشْبِعِينِي ، وَتَعْرَيْنَ وَتَكْسِينِي ، وَتَمْنَعِينَ نَفْسَكِ طَيِّبًا وَتُطْعِمِينِي ، تُرِيدِينَ بِذَلِكَ وَجْهَ اللَّهِ وَالدَّارَ الْآخِرَةَ " . ثُمَّ أَمَرَ أَنْ تُغَسَّلَ ثَلَاثًا ، فَلَمَّا بَلَغَ الْمَاءَ الَّذِي فِيهِ الْكَافُورُ سَكَبَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِيَدِهِ ، ثُمَّ خَلَعَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَمِيصَهُ فَأَلْبَسُهَا إِيَّاهُ ، وَكَفَّنَهَا بِبُرْدٍ فَوْقَهُ ، ثُمَّ دَعَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أُسَامَةَ بْنَ زَيْدٍ ، وَأَبَا أَيُّوبَ الْأَنْصَارِيَّ ، وَعُمَرَ بْنَ الْخَطَّابِ ، وَغُلَامًا أَسْوَدَ يَحْفِرُونَ ، فَحَفَرُوا قَبْرَهَا ، فَلَمَّا بَلَغُوا اللَّحْدَ حَفْرَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِيَدِهِ ، وَأَخْرَجَ تُرَابَهُ بِيَدِهِ ، فَلَمَّا فَرَغَ دَخَلَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَاضْطَجَعَ فِيهِ ، فَقَالَ : " اللَّهُ الَّذِي يُحْيِي وَيُمِيتُ ، وَهُوَ حَيٌّ لَا يَمُوتُ ، اغْفِرْ لِأُمِّي فَاطِمَةَ بِنْتِ أَسَدٍ ، وَلَقِّنْهَا حُجَّتَهَا ، وَوَسِّعْ عَلَيْهَا مُدْخَلَهَا بِحَقِّ نَبِيِّكَ وَالْأَنْبِيَاءِ الَّذِينَ مِنْ قَبْلِي ; فَإِنَّكَ أَرْحَمُ الرَّاحِمِينَ " . وَكَبَّرَ عَلَيْهَا أَرْبَعًا ، وَأَدْخَلُوهَا اللَّحْدَ هُوَ ، وَالْعَبَّاسُ ، وَأَبُو بَكْرٍ الصَّدِيقُ رَضِيَ اللَّهُ عَنْهُمْ - .



رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ وَالْأَوْسَطِ ، وَفِيهِ رَوْحُ بْنُ صَلَاحٍ ، وَثَّقَهُ ابْنُ حِبَّانَ وَالْحَاكِمُ ، وَفِيهِ ضَعْفٌ ، وَبَقِيَّةُ رِجَالِهِ رِجَالُ الصَّحِيحِ .

ഇൗ ഹദീസിന്റെ വസ്തുത എന്താണ്..? ഇത് സ്വഹീഹായ  റിപ്പോര്‍ട്ട് അല്ല ...

ഈ റിപ്പോര്‍ട്ട്‌ ദുര്‍ബലമാണ്‌. തെളിവിനു പറ്റുകയില്ല. ഇതിന്റെ പരമ്പരയിലുള്ള റൗഹുബ്‌നുസ്വലാഹ്‌ ദുര്‍ബലനാണെന്ന്‌ ഒന്നിലധികം പണ്‌ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്‌. മുകളില്‍ കൊടുത്ത ഹൈതമിയുടെ  മജ്‌മഉസ്സവാഇദില്‍ ഇയാള്‍ ദുര്‍ബലനാണെന്ന്‌ പറഞ്ഞിട്ടുള്ളത് കാണുക . ഇബ്‌നു അദിയ്യ്‌, ദാറക്വുത്വ്‌നീ, ഇബ്‌നുയൂനുസ്‌, ഇബ്‌നുമാഇല തുടങ്ങിയവരും ഇയാളുടെ ദുര്‍ബലത എടുത്തുകാട്ടിയിട്ടുണ്ട്‌.

Thursday, 10 May 2018

മണിക്കൂറിൽ 5 വിവാഹമോചനം, രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത്



 

കേരളത്തിൽ ഒരു മണിക്കൂറിൽ 5 വിവാഹ മോചനം, 

രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത്

 ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇപ്പോൾ വിവാഹ മോചനങ്ങൾ മാത്രമേ നടക്കുന്നുള്ളൂ.. സാക്ഷരതയിലും മദ്യപാനത്തിലും ആത്മഹത്യയിലും എന്നപോലെ ,വിവാഹ മോചനത്തിലും കേരളം ഇന്ന് ഒന്നാം സ്ഥാനത് എത്തി ക്കൊണ്ടിരിക്കയാണ്. രാജ്യത്ത് ആകെ നടക്കുന്ന വിവാഹ മോചനങ്ങളുടെ ഏതാണ്ട് എട്ടു ശതമാനവും കേരളത്തിൽ ആണെന്നതും ഗൌരവമായി കാണേണ്ടതാണ്. കേരളത്തിലെ പതിനെട്ടു കുടുംബ കോടതികളിലായി മുപ്പത്തി എണ്ണായിരത്തോളം ത്തോളം ദമ്പതികളാണ് കെട്ടിയ താലി അഴിച്ചു തരുവാൻ കഴിഞ്ഞ വർഷം ഹർജികൾ നല്കിയിട്ടുള്ളത്! ഓരോ വർഷങ്ങളിലും ഇങ്ങിനെ എത്തുന്ന ഹരിജികളുടെ എണ്ണ ത്തിലും ക്രമാതീതമായ വർദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിവാഹം കഴിഞ്ഞു മൂന്ന് വർഷം മാത്രം പിന്നിട്ട ദമ്പതികളാണ് ഇവരിൽ ഭൂരി ഭാഗവും. .. പൊതു ജന ആരോഗ്യത്തിലും ആയുർ ദൈർഘ്യത്തിലും വികസിത രാജ്യങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഈ കൊച്ചു സംസ്ഥാനത്തിന്നു വിവാഹ മോചന നിരക്കിലും ഇവരുടെയൊപ്പമെത്താൻ അധിക കാലം വേണ്ടി വരുമെന്നും തോന്നുന്നില്ല. 

മദ്യപാനവും പരസ്ത്രീ പുരുഷ ബന്ധവും കുടുംബ വഴക്കുകളും മറ്റും കാലങ്ങളായി ഈ മേഖലയില്‍ കാരണങ്ങളായി നില നില്‍ക്കുമ്പോള്‍ പുതുതായി ഇത്രയധികം വലിയ ഒരു കുതിച്ചുചാട്ടം ഈ മേഖലയില്‍ നമുക്കിടയില്‍ ഉണ്ടായതെങ്ങിനെ എന്ന് വിലയിരുത്തുമ്പോള്‍ .......... പുതുതായി ഇവിടെ ഉണ്ടായ സ്വാധീന ശക്തി മൊബൈല്‍ഫോണ്‍ സിണ്ട്രോം സോഷ്യല്‍ മീഡിയ എന്ന വിപത്താണ് .....  

ആഗോളീ വൽക്കരണത്തെ തുടർന്നാണ്, ഇന്ത്യൻ യുവത്വത്തിലും പാശ്ചാത്യ ജീവിത രീതികളുടെ പ്രകടമായ സ്വാധീനം കാണുവാൻ തുടങ്ങിയത് .ഐ ടി പോലെയുള്ള ഔട്ട് സോര്സിംഗ് തൊഴിൽ മേഖലകളുടെ ആവിർഭാവവും അവ തരുന്ന കനത്ത പ്രതിഫലവും സ്വന്തം വേരുകളിൽ നിന്നകന്ന നഗര ജീവിതവും നമ്മുടെ ചെറുപ്പത്തെ ഹരം കൊള്ളിക്കുക തന്നെ ചെയ്തു. ആഴങ്ങളിലേക്ക് ഇറങ്ങാതെയും ഉപരിതലത്തിൽ മാത്രം ഒഴുകി നടക്കുകയും ചെയ്യുന്ന ഒരു പുതു നാഗരിക സംസ്ക്കാരത്തിന്റെ വ്യക്താക്കൾ ആയി അവർ മാറി, ഏറ്റവും വേഗത്തിൽ നഗരവല്ക്കരണം നടക്കുകയും ടെലി വിഷൻ , ഇന്റർ നെറ്റ്, മൊബൈൽ ഫോണ് എന്നിവയിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്യുന്ന കേരളം പോലെയുള്ള സംസ്ഥാനത്ത് ഈ ‘യൂസ് ആൻഡ് ത്രോ ‘സംസ്ക്കാരം എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടാവുമെന്നതു ഊഹിക്കാവുന്നതേയുള്ളൂ . ഇത്തരമൊരു പശ്ചാത്തലത്തിൽ നിന്ന് കൊണ്ടാവണം നമ്മുടെ ദാമ്പത്യ തകർച്ചകൾക്ക് കാരണങ്ങൾ ചികയേണ്ടത്.

വിവാഹമോചനങ്ങള്‍ മുന്പ് കാലത്തും ഉണ്ടായിരുന്നു .. പക്ഷേ അന്നൊക്കെ വീട്ടുകാരും നാട്ടുകാരണവന്മാരും ഇടപെട്ടു കൊണ്ട്  പറഞ്ഞു മനസ്സിലാക്കി ക്ഷമിക്കാനും പൊറുക്കാനും ഉപദേശിച്ച്  മിക്ക പൊരുത്തക്കേട് കളും പറഞ്ഞൊതുക്കി പരിഹരിക്കുന്നതിനും കഴിഞ്ഞിരുന്നു.
കുഞ്ഞുങ്ങളെ ഓര്‍ത്തുകൊണ്ട് എല്ലാ പൊരുത്തക്കേട് കളും പരസ്പ്പരം മറക്കുന്ന ഒരു സാഹചര്യം ആണ് അന്നുണ്ടായിരുന്നത് . ഇന്നങ്ങിനെയല്ല.. ആധുനിക ആര്‍മാദ സംസ്കാരത്തിന്‍റെ സ്വാധീനത്തില്‍ കല്യാണം കഴിഞ്ഞാല്‍ തന്നെ കുട്ടികള്‍ ഉണ്ടാവുന്നത് വര്‍ഷങ്ങളോളം കഴിഞ്ഞിട്ടാണ് ... ബാധ്യതകളില്ലാതെ മാക്സിമം വെട്ടി വിലസി സുഖിക്കുക... കുട്ടികള്‍ ഉണ്ടായാല്‍ തന്നെ നാം രണ്ട് നമുക്ക് രണ്ട് .. അല്ലെങ്കില്‍ ഒന്ന് ..... മുന്‍കാലങ്ങളില്‍ അങ്ങിനെ ആയിരുന്നില്ല ..കല്യാണം കഴിഞ്ഞാല്‍പ്പിന്നെ മാതാപിതാക്കള്‍ പേരക്കുട്ടികള്‍ക്ക് വേണ്ടി കാത്തിരിപ്പാണ് ... വീട്ടില്‍ എപ്പോഴും കൊച്ചു കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു.. ആ കുഞ്ഞുങ്ങള്‍ ആ വീടുകളിലെ എല്ലാവരുടേയും സന്തോഷമാണ്  . അമ്മായിയമ്മ പ്പോരും മരുമകള്‍ പോരും തുടങ്ങി സകല പോരായ്മകളും ഈ കുഞ്ഞുങ്ങള്‍ നല്‍കുന്ന സന്തോഷത്തില്‍ അലിഞ്ഞുകൊണ്ട് ഇല്ലാതാവും.
  
അതുപോലെതന്നെ മുന്‍കാലങ്ങളില്‍ സ്ത്രീകളുടെ ഭാഗത്ത് നിന്നും ഭൂമിയോളം ക്ഷമിക്കുന്ന ഒരു സമീപനം ഉണ്ടായിരുന്നതിനാല്‍ കുടുംബ ബന്ധങ്ങള്‍ കേട് പാട് കൂടാതെ നില നിന്നു.. ഭര്‍ത്താവിന്‍റെ പരസ്ത്രീ ബന്ധം നേരില്‍ കണ്ടിട്ട് ആദ്യം തെറ്റി പ്പോയി പിന്നീട്  കാരണവന്മാര്‍ ഇടപെട്ടും ഭര്‍ത്താവ് വന്ന് വിളിച്ചപ്പോള്‍ മടങ്ങി ലോഹ്യത്തിലായ നിരവധി സംഭവങ്ങള്‍ നമുക്കറിയാം..അതേസമയം ഭാര്യയെ അത്തരത്തില്‍ പരപുരുഷബന്ധം കണ്ട ഭര്‍ത്താക്കന്മാര്‍ മഹാ ഭൂരിപക്ഷവും അത് മറക്കാന്‍ കൂട്ടാക്കാറില്ല... അവിടെ അവര്‍ക്ക് ക്ഷമ കുറച്ച് കുറവാണ് ..
എന്നാല്‍ സ്ത്രീകള്‍ അങ്ങിനെയല്ല .. അവര്‍ കുടുംബത്തിന് വേണ്ടി ഭൂമിയോളം ക്ഷമിക്കും ...
  മദ്യപിച്ച് വരുന്ന ഭര്‍ത്താവിന്‍റെ കയ്യില്‍ നിന്ന് രണ്ടെണ്ണം കിട്ടിയില്ലെങ്കില്‍ എനിക്ക് ഉറക്കം വരില്ല എന്ന് തമാശക്ക് പറഞ്ഞിരുന്ന ഒരു സ്ത്രീ എന്‍റെ വീടിനടുത്ത് ഉണ്ടായിരുന്നു... അവര്‍ കുടുംബത്തിനും മക്കള്‍ക്കും വേണ്ടി എല്ലാം സഹിച്ചു...  ക്ഷമിച്ചു

ഞാനിതൊക്കെ എഴുതുമ്പോള്‍ എന്നെ ഒരു പിന്തിരിപ്പന്‍ ആയി കാണണ്ട ...
പലപ്പോഴും കൌണ്സിലിംഗ് നടത്തുമ്പോള്‍ അനുഭവപ്പെട്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ യാഥാര്‍ത്യം പറഞ്ഞു എന്ന് മാത്രം.  ക്ഷമിക്കുക എന്ന സ്വഭാവം ഉണ്ടെങ്കില്‍ തീരാവുന്ന പ്രശ്നങ്ങള്‍ തന്നെയാണ് മഹാഭൂരിപക്ഷവും ........നിസ്സാര പ്രശ്നങ്ങള്‍ ...കമ്പോള സംസ്ക്കാരത്തിന്‍റെ ഒഴുക്കില്‍ മറ്റുള്ളവരുടെ കൂടെ ഓടാനുള്ള വിഭ്രാന്തിയില്‍ എല്ലാം നഷ്ട്ടപ്പെടുന്ന കാഴ്ച്ച .....
വിവാഹം കഴിയുന്നതിന് മുന്‍പ് കുറേക്കാലം ഉള്ള മൊബൈല്‍ഫോണ്‍
ശൃംഗാരം വളരെയധികം ഗൌരവത്തോടെ കാണേണ്ട ഒരു വിഷയമാണ് . ഒരു പുതുമണവാട്ടിക്കും പുതുമണവാളനും ഉണ്ടാവേണ്ട പുതുക്കം മുഴുവന്‍ നഷ്ട്ടപ്പെട്ട ഒരവസ്ഥയില്‍ ആണ് പലരും കല്യാണം കഴിക്കുന്നത് . പലരും ശാരീരികമായി പ്പോലും ബന്ധങ്ങള്‍ നിരവധി കഴിഞ്ഞിട്ടുണ്ടായിരിക്കും.... അതുകൊണ്ട് തന്നെ ഒരു പുതുമ അവര്‍ക്ക് ലഭിക്കുകയില്ല .... അവരുടെ മനസ്സിലുള്ള നയികാനായകവേഷത്തിനൊത്ത കഥാപാത്രങ്ങളായി മാറാന്‍ പലര്‍ക്കും കഴിയുന്നില്ല.  അതെല്ലാം ഇന്നത്തെ വിവാഹമോചന നിരക്കുകള്‍  വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട് .
വീട്ടിലെ ചാനല്‍ ടി വി മുതല്‍ വനിതാ മാസികയിലെ പരസ്യത്തിന്‍റെ സ്വാധീനം തുടങ്ങി  മൊബൈല്‍ഫോണ്‍ വരെ .....   എല്ലാറ്റിനും ക്ഷമ യുണ്ടെങ്കില്‍ പരിഹാരമുണ്ട്....

പിന്നെയുള്ളത് ജോലിയാണ് . ഭാര്യക്കും ഭര്‍ത്താവിനും ജോലി . ആരെന്ത് പറഞ്ഞാലും ഭാര്യയുടെ ജോലി കുടുംബത്തില്‍ ഒരു വിഷയം തന്നെയാണ്. ഭര്‍ത്താവ് കാര്യങ്ങള്‍ നന്നായി മനസ്സിലാക്കി പെരുമാറുന്നവന്‍ അല്ലെങ്കില്‍ ആ ദാമ്പത്യം പല നിലക്കും നരകതുല്യം തന്നെ ആയിരിക്കും.....
ഇത്തരക്കാരുടെ കുടുംബ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്ന വേളയില്‍  ഉള്ള വീറും വാശിയും നീ പോടാ നീ പോടീ  സമീപനവും തമ്മില്‍ ഒത്ത് ചേര്‍ക്കാന്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കാറുണ്ട്.

----------------------------------------------------------------------------    

 ഹൈക്കോടതി അഭിഭാഷക യായ  അഡ്വ. വിമല ബിനു, ഒരു സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത് കാണുക:

കേരളം ഇന്ന് ഇന്ത്യയുടെ വിവാഹമോചന തലസ്ഥാനമാണ്. അര ലക്ഷത്തിലധികം മലയാളികൾ കഴിഞ്ഞ വർഷം വിവാഹ മോചനം നേടി. ഓരോ മണിക്കൂറിലും 5 വിവാഹമോചനങ്ങള്‍ വീതം കേരളത്തിലെ കുടുംബകോടതികളില്‍ നടക്കുന്നതായിട്ടാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഭവനവൃത്തിലെ അവിശ്വസ്തതയും പരസ്ത്രീബന്ധങ്ങളുമാണ് വിവാഹമോചന നിരക്കിലെ വര്‍ദ്ധനവില്‍ ഏറിയഭാഗവും.
സ്ത്രീകൾക്ക് പര പുരുഷ ബന്ധം ഉള്ള ധാരാളം കേസുകൾ ഉണ്ട്. എന്നാൽ മഹാ ഭൂരിപക്ഷവും പുരുഷന്മാരുടെ പരസ്ത്രീ ബന്ധവും പ്രണയവുമാണ്‌ ബന്ധങ്ങൾ തകരാൻ മുഖ്യ കാരണം. വിവാഹിതരായ ചെറുപ്പക്കാരേ പ്രണയിക്കാനും ഒപ്പം ജീവിക്കാനും കോളേജ് വിദ്യാർഥിനികൾ തുടങ്ങി പ്രായം കുറഞ്ഞ പെൺകുട്ടികൾ വരെ തയ്യാറാകുന്നു.

 സ്നേഹിക്കുന്ന പുരുഷൻ വിവാഹിതൻ എന്നോ..2ഉം, 3ഉം കുട്ടികളുടെ പിതാവെന്നോ ഒന്നും ഇപ്പോൾ കാമുകിമാരായി നുഴഞ്ഞു കയറുന്ന പെൺകുട്ടികൾക്ക് വിഷയമല്ല. അത് അവരേ അലട്ടുന്നേയില്ല. ഇതെല്ലാം കൗൺസിങ്ങിൽ ചോദിച്ച് പെൺകുട്ടിയേ പിന്മാറ്റാൻ ഞാൻ ശ്രമിച്ചപ്പോൾ അവർ പറയുന്നത് ഞാനെനെന്തിന്‌ അതെല്ലാം ശ്രദ്ധിക്കണം..എനിക്ക് വലുത് എന്റെ ജീവിതമാണ്‌..എനിക്കയാളേ വേണം.എന്റെ കാര്യങ്ങളാണ്‌ എനിക്ക് വലുത്..എന്നാണ്‌..വിവാഹ ബന്ധം വേർപെടുത്തി അയാളുടെ കുടുംബം തരിപ്പണമാക്കി അവർ ആ പുരുഷന്റെ കൈകൾ കോർത്ത് അഭിമാനത്തോടെ പിന്നെയും ജീവിക്കുന്നു. പെരുവഴിയിൽ അകപ്പെട്ട് പോകുന്ന അയാളുടെ കുട്ടികളേ പോലും അവഗണിക്കുന്നു. അങ്ങിനെയായി കേരളം…ഈ വഴിയേ അതി വേഗം പിന്നെയും കുടുംബങ്ങൾ തകർത്ത്….കുട്ടികളേ പെരുവഴിയിലാക്കി കുതിക്കുകയാണ്‌ നമ്മുടെ നാട്..

അതായത് പ്രണയവും കാമവും മനുഷ്യന്റെ സമനില തെറ്റിക്കുകയാണ്‌. മനോരോഗം പോലെ ചിലർ സമൂഹത്തേ പോലും നശിപ്പിച്ച് കുടുംബങ്ങളേ തകർത്ത് ആ വികാരങ്ങൾക്ക് മനോരോഗിയേ പോലെ അടിമയാകുന്നു. സാമൂഹികമായ പ്രത്യാഘാതങ്ങൾ ഞാൻ എന്തിന്‌ അറിയണം എന്ന് ചോദിച്ചാൽ അങ്ങിനെയുള്ളവരുടെ നാട് കൂട്ട തകർച്ചയിലേക്ക് മെല്ലെ നീങ്ങും.
വിവാഹമോചനത്തിന് ദമ്പതികള്‍ തിരഞ്ഞെടുക്കുന്ന കാരണം പലപ്പോഴും അഭിഭാഷകര്‍ക്കു പോലും അജ്ഞമായിരിക്കും. എന്നാല്‍ വിവാഹമോചനം ലഭിക്കുന്നതോടുകൂടി തങ്ങളുടെ പുതിയ ബന്ധത്തിനു പുറമേ പായുന്ന ദമ്പതികള്‍ പലപ്പോഴും, കുഞ്ഞുങ്ങളുടെ അവകാശങ്ങളെപ്പറ്റി ചിന്തിയ്ക്കുന്നുപോലുമില്ല എന്ന് സ്ഥിരം കുടുംബകോടതികളിലെ സാന്നിദ്ധ്യമായ അഭിഭാഷക പറയുന്നു. കേസുകള്‍ക്കുശേഷം വിവാഹമോചിതരാവുന്ന മാതാപിതാക്കള്‍ മോചനം അനുഭവിക്കുകയും, നിര്‍ഭാഗ്യവശാല്‍ അവരുടെ കുഞ്ഞുങ്ങള്‍ ഇരുകുടുംബങ്ങളിലും അധികപ്പറ്റായി മാറുകയും ചെയ്യുന്നു.
കുഞ്ഞുങ്ങളുള്ള അമ്മമാര്‍ വളരെ നിസാരമായി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അന്യപുരുഷന്റെ കൂടെ പോവുന്നത് ഇന്ന് കുടുംബകോടതികളിലെ അതിശയോക്തി നല്‍കാത്ത കാര്യമായി മാറിയിരിക്കുന്നു.
പൊതുവെ കുടുംബകോടതികള്‍ കൗണ്‍സിലിംഗ്, മീഡിയേഷന്‍, അദാലത്ത് സെറ്റില്‍മെന്റ്, ചേംബര്‍ കൗണ്‍സലിംഗ് എന്നീ നടപടികളിലൂടെ പ്രത്യേകിച്ചും കുഞ്ഞുങ്ങളുള്ളവരെ ഒരുമയില്‍ ജീവിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും, അനാവശ്യ വാശിയും അവിഹിത താല്‍പര്യങ്ങളും, പലപ്പോഴും ജയിക്കുക തന്നെയാണ് പതിവ്.
Divorce rate in Kerala
2005 2006- 8456,  2006 2007- 10324
2007 2008- 9867,  2010 211- 17512
2012 2013- 24216,  2014 2015- 36383
2015 2016- 51153
പലപ്പോഴും വിവാഹമോചനം സ്ത്രീയുടെ അവശ്യമാണെങ്കില്‍ പുരുഷനെതിരെ 4989, പെറ്റീഷന്‍ ഫോര്‍ Return of gold, money & articles, maintenance case തുടങ്ങിയ കേസുകള്‍ പലകോടതികളിലായി സ്ത്രീകള്‍ ഫയല്‍ ചെയ്യുകയും അനാവശ്യമായ കേസുകളുടെ സമ്മര്‍ദ്ധത്തിനു വഴങ്ങി പുരുഷ•ാര്‍ പൊതുവെ ജോയിന്റ് പെറ്റീഷനില്‍ ഒപ്പിടാന്‍ തയ്യാറാവുകയും ചെയ്യുന്നു.
പ്രത്യേക നടപടി ക്രമങ്ങളിലൂടെ ഒരു ദിവസം കൊണ്ടുപോലും എറണാകുളം പോലുള്ള കുടുംബകോടതികളില്‍ വിവാഹമോചനം ലഭിക്കുന്നു. വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ ഇരകള്‍ കുട്ടികളാണ്. പരസ്പരം തമ്മിലിടിച്ച് അവിഹതതാല്‍പര്യങ്ങള്‍ക്കായി പങ്കാളിയില്‍ ക്രൂരത ആരോപിച്ച് നേടുന്ന വിവാഹമോചനം യഥാര്‍ത്ഥത്തില്‍ സ്വന്തം കുഞ്ഞുങ്ങളോടുള്ള ക്രൂരത തന്നെയാണ്.
 നിയമസഭയില്‍ അവതരിപ്പിച്ച കണക്ക്