Sunday, 22 January 2017

മരിച്ചവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം

മരിച്ചവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം 


ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യല്‍

നമ്മുടെ നാട്ടില്‍ വ്യാപകമായി കണ്ടുവരുന്ന സമ്പ്രദായമാണ്‌ മരിച്ചവര്‍ക്ക്‌ പ്രതിഫലം ലഭിക്കാനായി ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യല്‍. മരിച്ച വീട്ടിലും ഖബറിനടുത്തും മരണാസന്ന വേളകളിലുമൊക്കെ ഈ പതിവ്‌ കാണാറുണ്ട്‌. ചിലര്‍ ഖബറിനടുത്ത്‌ ഖത്തപ്പുര കെട്ടി ഇടമുറിയാതെ ഖുര്‍ആന്‍ പാരായണമെന്ന രീതിയും സ്വീകരിക്കുന്നു. മറ്റു അനാചാരങ്ങളെപ്പോലെ ഈ വിഷയത്തിലും നാട്ടുനടപ്പുകളുടെയും ശീലങ്ങളുടെയും വ്യതിരിക്തതകള്‍ പ്രകടമാണ്‌. അല്ലാഹുവോ റസൂലോ ഈ സമ്പ്രദായം പഠിപ്പിച്ചിട്ടില്ല. സ്വഹീഹായ  ഒരുഹദീസും  ഈ വിഷയകമായി  ുവന്നിട്ടില്ല . സഹാബികളുടെ കാലത്ത്‌ ഈ ആചാരമുണ്ടായിരുന്നില്ല. പില്‍ക്കാലത്ത്‌ മതത്തിലുണ്ടായ ഒരു ബിദ്അത്താണിത്.   ഖുര്‍ആന്‍ പാരായണം നടത്താം ഹദിയ ചെയ്യാം എന്നൊക്കെ പറയുന്ന ചില പണ്ഡിതന്മാര്‍ തെളിവ് പിടിച്ചിട്ടുള്ളത്  ദുര്‍ബലമായ ഹദീസുകളോ  അനാവശ്യമായ  ഖിയാസുകളോ  ആണ് എന്നതാണ്  വാസ്തവം  

ശാഫിഈ മദ്ഹബിലെ പ്രശസ്ത പണ്ഡിതനായ ഇമാം ഇബ്നു കസീര്‍ (റ) അദ്ദേഹത്തിന്‍റെ  തഫ്സീറില്‍  സൂറത്ത്  നജ്മിലെ  39മത്തെ ആയത്തിന്റെ  വിശദീകരണത്തില്‍ ഇമാം ശാഫിഈ (റ)യുടെ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്  പറയുന്നു :  








وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى

"മനുഷ്യന്ന്‌ താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല"
(
സൂറതു നജ്‌മ്‌  : 39 )

وَمِنْ هَذِهِ الْآيَةِ الْكَرِيمَةِ اسْتَنْبَطَالشَّافِعِيُّ رَحِمَهُ اللَّهُ ، وَمَنِ اتَّبَعَهُ أَنَّ الْقِرَاءَةَ لَا يَصِلُ إِهْدَاءُ ثَوَابِهَا إِلَى الْمَوْتَى ; لِأَنَّهُ لَيْسَ مِنْ عَمَلِهِمْ وَلَا كَسْبِهِمْ ; وَلِهَذَا لَمْ يَنْدُبْ إِلَيْهِ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أُمَّتَهُ وَلَا حَثَّهُمْ عَلَيْهِ ، وَلَا أَرْشَدَهُمْ إِلَيْهِ بِنَصٍّ وَلَا إِيمَاءٍ ، وَلَمْ يُنْقَلْ ذَلِكَ عَنْ أَحَدٍ مِنَ الصَّحَابَةِ رَضِيَ اللَّهُ عَنْهُمْ ، وَلَوْ كَانَ خَيْرًا لَسَبَقُونَا إِلَيْهِ ، وَبَابُ الْقُرُبَاتِ يُقْتَصَرُ فِيهِ عَلَى النُّصُوصِ ، وَلَا يُتَصَرَّفُ فِيهِ بِأَنْوَاعِ الْأَقْيِسَةِ وَالْآرَاءِ ، فَأَمَّا الدُّعَاءُ وَالصَّدَقَةُ فَذَاكَ مُجْمَعٌ عَلَى وُصُولِهِمَا ، وَمَنْصُوصٌ مِنَ الشَّارِعِ عَلَيْهِمَا 

അര്‍ത്ഥം :- ശ്രേഷ്‌ഠമായ ഈ ആയത്തില്‍ നിന്നാണ്‌ ഇമാം ശാഫിഈ()യും അദ്ദേഹത്തിന്റെ അനുയായികളും മരിച്ചവര്‍ക്ക്‌വേണ്ടി ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്‌താല്‍ മരിച്ചവര്‍ക്ക്‌ അതിന്റെ പ്രതിഫലം ലഭിക്കുകയില്ല ന്നതിന്‌ തെളിവാക്കുന്നത്‌കാരണം അത്‌ പരേതന്റെ പ്രവര്‍ത്തിയോ സമ്പാദ്യമോ അല്ലഅതുകൊണ്ട്‌ തന്നെയാണ്‌ ഈ കാര്യം നബി(പ്രേരി പ്പിക്കാതിരുന്നത്‌വ്യക്തമായോ സൂചനയായിട്ട്‌ പോലുമോ നബി (സ)  ഇക്കാര്യം അനുശാസിച്ചിട്ടില്ലസ്വഹാബികളില്‍ ഒരാളില്‍ നിന്നുപോലും  ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുമില്ലഇതൊരു നന്മയായിരുന്നെങ്കില്‍ നമ്മെ ക്കാളും  മുമ്പ്‌ അവരതില്‍ മുന്നിടുമായിരുന്നു. (സ്വര്‍ഗത്തിലേക്ക്‌അടുപ്പി ക്കുന്ന കാര്യങ്ങള്‍ (ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ക്ലിപ്‌തമാണ്‌ഈ കാര്യത്തില്‍ ഖിയാസുകള്‍ കൊണ്ടും അഭിപ്രായങ്ങള്‍   കൊണ്ടും മാറ്റം വരുത്താവതല്ല  (തഫ്സീറുല്‍ ഖുര്‍ആനുല്‍ അളീം ഇബ്‌നുകസീര്‍)

ദീനില്‍ ഒരു കാര്യം പുണ്യകര്‍മമാകണമെങ്കില്‍ ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ നിര്‍ദ്ദേശമുണ്ടാകണമെന്നത്‌ ഇസ്‌ലാമിന്റെ പ്രഖ്യാപിത തത്വമാണ്‌. എന്നാല്‍, മരിച്ചവര്‍ക്കായി ഖുര്‍ആന്‍ പാരായണം ചെയ്‌ത്‌ ഹദ്‌യ ചെയ്യുന്ന സമ്പ്രദായം വാശിയോടെയും മാത്സര്യ ബുദ്ധിയോടെയുമാണ്‌ ഇവിടെ നടപ്പിലാക്കുന്നത്‌. ശാഫി മദ്‌ഹബ്‌ പിന്‍പറ്റുന്നവരാണ്‌ തങ്ങളെന്ന്‌ അവര്‍ അവകാശപ്പെടുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ മാലികി മദ്‌ഹബിന്റെയും ശാഫിഈ മദ്‌ഹബിന്റെയും പ്രബലവും അംഗീകൃതവുമായ അഭിപ്രായം ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യുന്നത്‌ പ്രതിഫലാര്‍ഹമായ പുണ്യകര്‍മമല്ലെന്നാണ്‌.

ഈ കാര്യം ഇമാം നവവി (റ) വ്യക്തമാക്കുന്നത് കാണുക
 


وَأَمَّا قِرَاءَةُ الْقُرْآنِ فَالْمَشْهُورُ مِنْ مَذْهَبِ الشَّافِعِيِّ أَنَّهُ لَا يَصِلُ ثَوَابُهَا إِلَى الْمَيِّتِ وَقَالَ بَعْضُ أَصْحَابِهِ : يَصِلُ ثَوَابُهَا إِلَى الْمَيِّتِ
 . 

وَذَهَبَ جَمَاعَاتٌ مِنَ الْعُلَمَاءِ إِلَى أَنَّهُ يَصِلُ إِلَى الْمَيِّتِ ثَوَابُ جَمِيعِ الْعِبَادَاتِ مِنَ الصَّلَاةِ وَالصَّوْمِ وَالْقِرَاءَةِ وَغَيْرِ ذَلِكَ ، وَفِي صَحِيحِ الْبُخَارِيِّ فِي بَابِ مَنْ مَاتَ وَعَلَيْهِ نَذْرٌ أَنَّ ابْنَ عُمَرَ أَمَرَ مَنْ مَاتَتْ أُمُّهَا وَعَلَيْهَا صَلَاةٌ أَنْ تُصَلِّيَ عَنْهَا . وَحَكَى صَاحِبُ الْحَاوِي عَنْ عَطَاءِ بْنِ أَبِي رَبَاحٍ وَإِسْحَاقَ بْنِ رَاهَوَيْهِأَنَّهُمَا قَالَا بِجَوَازِ الصَّلَاةِ عَنِ الْمَيِّتِ . وَقَالَ الشَّيْخُ أَبُو سَعْدٍ عَبْدُ اللَّهِ بْنُ مُحَمَّدِ بْنِ هِبَةِ اللَّهِ بْنِ أَبِي عَصْرُونَ مِنْ أَصْحَابِنَا الْمُتَأَخِّرِينَ فِي كِتَابِهِ الِانْتِصَارُ إِلَى اخْتِيَارِ هَذَا ، وَقَالَ الْإِمَامُ أَبُو مُحَمَّدٍ الْبَغَوِيُّ مِنْ أَصْحَابِنَا فِي كِتَابِهِ التَّهْذِيبُ : لَا يَبْعُدُ أَنْ يُطْعَمَ عَنْ كُلِّ صَلَاةٍ مُدٌّ مِنْ طَعَامٍ وَكُلُّ هَذِهِ الْمَذَاهِبِ ضَعِيفَةٌ . وَدَلِيلُهُمُ الْقِيَاسُ عَلَى الدُّعَاءِ وَالصَّدَقَةِ وَالْحَجِّ فَإِنَّهَا تَصِلُ بِالْإِجْمَاعِ وَدَلِيلُ الشَّافِعِيِّ وَمُوَافِقِيهِ قَوْلُ اللَّهِ : تَعَالَى : وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَى وَقَوْلُ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : إِذَا مَاتَ ابْنُ آدَمَ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ

എന്നാല്‍, മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം, തീര്‍ച്ചയായും അതിന്റെ പുണ്യം മരണപ്പെട്ട വ്യക്തികള്‍ക്ക് ലഭിക്കുകയില്ല എന്നതാണ് ഇമാം ശാഫിഈ (റ) യുടെ പ്രസിദ്ധമായ അഭിപ്രായം. എന്നാല്‍ അദ്ദേഹത്തിന്റെ ചില അനുയായികള്‍ ആ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന് പറയുന്നു. പണ്ഡിതന്മാരില്‍ ഒരു വിഭാഗം എല്ലാ ഇബാദത്തുകളുടേയും പ്രതിഫലം എത്തുമെന്ന് പറയുന്നു

തുടര്‍ന്ന് പല  അഭിപ്രായങ്ങളും  ഉദ്ധരിച്ചതിന്റെ ശേഷം  ഖുര്‍ആന്‍ ഓതിയാല്‍ ആ  പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന് പറയുന്നവരുടെ  അഭിപ്രായങ്ങളെ കുറിച്ച്  അദ്ദേഹം പറയുന്നു:

ഈ അഭിപ്രായങ്ങള്‍ മുഴുവനും ദുര്‍ബ്ബലമാണ്. അവരതിന്ന് തെളിവ് പിടിച്ചിരിക്കുന്നത് പ്രാര്‍ഥനയുടെയും സ്വദഖയുടെയും ഹജ്ജിന്റെയും പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്ന് പണ്ഡിത അഭിപ്രായത്തോട് ഖിയാസാക്കിക്കൊണ്ടാണ്. എന്നാല്‍ ഇമാം ശാഫി (റ) യും അദ്ധേഹത്തെ അനുകൂലിക്കുന്നവരും തെളിവ് പിടിച്ചിരിക്കുന്നത്, “തീര്‍ച്ചയായും മനുഷ്യന്ന് അവന്‍ പ്രവര്‍ത്തിച്ചതു മാത്രമേ ലഭിക്കുകയുള്ളൂഎന്ന അല്ലാഹുവിന്റെ വചനവും, “ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്ന് സംഗതികളല്ലാത്തതെല്ലാം (അവയുടെ പ്രതിഫലം) അവനില്‍ നിന്ന് മുറിഞ്ഞുപോകും. അവ: നിലനല്‍ക്കുന്ന ദാനധര്‍മ്മവും ഉപകാരപ്രദമായ അറിവും അവന്നുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്വാലിഹായ സന്താനവുമാണ് എന്ന നബി കരീം (സ) യുടെ തിരുവചനങ്ങളുമാണ്

(ശറഹ് മുസ്‌ലിം: 1/90)


ഇമാം നവവിയുടെ മറ്റൊരു ഉദ്ധരണി കാണുക

واختلف العلماء في وصول ثواب قراءة القرآن ، فالمشهور من مذهب الشافعى وجماعة أنه لا يصل

'ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം (മരണപ്പെട്ടവര്‍ക്ക്) എത്തുമോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഭിന്നിച്ചിട്ടുണ്ട്. എന്നാല്‍, ശാഫിഈ മദ്ഹബിന്റെയും പിന്‍പറ്റുന്നവരുടെയും പ്രസിദ്ധമായ അഭിപ്രായം, തീര്‍ച്ചയായും അത് (മരിച്ചവര്‍ക്ക്) എത്തുകയില്ല എന്നതാണ്.'  
( അല്‍ അദ്കാര്‍ പേജ് : 140 )

ഇമാം നവവി(റ)  പറയുന്നു:

وَالْمَشْهُورُ فِي مَذْهَبِنَا أَنَّ قِرَاءَةَ الْقُرْآنِ لَا يَصِلُهُ ثَوَابُهَا
 എന്നാല്‍ ശാഫിഈ മദ്‌ഹബിലെ മശ്‌ഹൂറായ അഭിപ്രായം ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിന്‌ ലഭിക്കുകയില്ല എന്നാണ്‌ (ശറഹ്‌ മുസ്‌ലിം). 

നോക്കൂ ..ഇമാം നവവി (റ) പറയുന്നത് മരണപ്പെട്ടവര്‍ക്ക് ഖുര്‍ആന്‍ ഓതി ഹദിയ ചെയ്‌താല്‍ അതിന്‍റെ പ്രതിഫലം ലഭിക്കുകയില്ല എന്നാണ് .  
ലഭിക്കുമെന്ന് പറയുന്ന പണ്ടിതാഭിപ്രായങ്ങള്‍ ദുര്‍ബലമാണെന്നാണ് ഇമാം നവവി (റ) പറയുന്നത് . മാത്രമല്ല ഈ കാര്യത്തില്‍ ഖിയാസുകൊണ്ടോ അഭിപ്രായങ്ങള്‍ കൊണ്ടോ മാറ്റം വരുത്താന്‍ പാടില്ല എന്ന് ഇമാം ഇബ്നുകസീര്‍ അദ്ധേഹത്തിന്റെ തഫ്സീറില്‍ വ്യക്തമാക്കുകയും ചെയ്തു 

മശ്‌ഹൂറായ അഭിപ്രായത്തിന്‌ വിരുദ്ധമായ അഭിപ്രായം തിരസ്‌കരിക്കപ്പെടണമെന്നാണ്‌ ശാഫിഈ മദ്‌ഹബിലെ നിലപാട്‌. എന്നിട്ടും ഒറ്റപ്പെട്ട വീക്ഷണങ്ങള്‍ മദ്‌ഹബിന്റെ വീക്ഷണമായി തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌.

ഈ വിഷയത്തില്‍ ഒരു ഹദീസും സ്വഹീഹായിട്ടില്ലെന്ന്‌ ഇബ്‌നു ഹജറില്‍ അസ്‌ഖലാനി(റ) തല്‍ഖീസ്‌ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഓതി ഹദ്‌യ ചെയ്യാമെന്ന്‌ വാദിക്കുന്നവര്‍ അതിന്‌ ഉന്നയിക്കുന്ന മുഴുവന്‍ തെളിവുകളും ബാലിശവും നിര്‍മ്മിതവുമാണ്‌. മര്‍വാനിബ്‌നു സാലിം, യഹ്‌യ ബ്‌നു അബ്‌ദുല്ലാഹിബ്‌നു ദഹ്‌ഹാക്ക്‌, അംറുബ്‌നു സിയാദ്‌ എന്നിവര്‍ വഴിയോ അബൂ ഉസ്‌മാന്‍, അയാളുടെ പിതാവ്‌ എന്നീ അറിയപ്പെടാത്തവര്‍ വഴിയോ ആയിട്ടാണ്‌ ഈ തെളിവുകള്‍ നിരത്തുന്നത്‌. കൂടാതെ ഇദ്വ്‌ത്വിറാബായ റിപ്പോര്‍ട്ടുകളാണ്‌ അവ.

മരണമടഞ്ഞവര്‍ക്ക്‌ അവരുടെ മരണാനന്തരം പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നും അദ്ദേഹത്തിന്റെ ഏതെല്ലാം ബാധ്യതകളാണ്‌ മറ്റുളളവരാല്‍ പൂര്‍ത്തിയാക്കപ്പെടേണ്ടതെന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വീടുകളെ ശ്‌മശാനങ്ങളോട്‌ പ്രവാചകന്‍(സ) ഉപമിക്കുമ്പോള്‍ ഖുര്‍ആന്‍ പാരായണവും മരണാനന്തര കര്‍മങ്ങളും തമ്മില്‍ പ്രത്യേക ബന്ധങ്ങളൊന്നുമില്ലെന്ന്‌ വ്യക്തമാണ്.

വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യല്‍ ഏറെ പുണ്യമുള്ളതാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അതിന്റെ ഓരോ ഹര്‍ഫിനുമുണ്ട് പ്രതിഫലം. അത് ആര്‍ക്കും എപ്പോഴും എവിടെവെച്ചും നിര്‍വ്വഹിക്കാവുന്നതാണ്. എന്നാല്‍, ഇസ്‌ലാം പഠിപ്പിക്കാത്ത സ്ഥലങ്ങളിലും സമയങ്ങളിലും പ്രത്യേക പുണ്യം പ്രതീക്ഷിച്ചും മതപരിവേഷം നല്‍കികൊണ്ടും അത് ചെയ്യാന്‍ അനുവാദമില്ല. എന്ന് മാത്രമല്ല, അത് ബിദ്അത്തിന്റെ പരിധിയിലാണുള്‍പ്പെടുക! മയ്യിത്തിന് പ്രതിഫലം ലഭിക്കുമെന്ന് ഇസ്‌ലാം പഠിപ്പിച്ച ചില സംഗതികള്‍ ഇതില്‍നിന്നൊഴിവാണ്. ഉദാഹരണമായി:

(1)
സ്വദഖത്തുന്‍ ജാരിയ  (അദ്ദേഹത്തിന്റെ മരണശേഷവും മറ്റുള്ളവര്‍ക്ക് ഉപകാരം ലഭിച്ചുകൊണ്ടിരിക്കുന്ന ദാനധര്‍മങ്ങള്‍. പൊതു കിണര്‍, പൊതുജനങ്ങള്‍ക്കായി ഫലങ്ങളുള്ള മരങ്ങള്‍ വെച്ചുപിടിപ്പിച്ചത് തുടങ്ങിയവ ഉദാഹരണം.) (2) ഉപകാരപ്പെടുന്ന അറിവ് (താന്‍ പഠിപ്പിച്ചുകൊടുത്ത അറിവുകൊണ്ട് തന്റെ മരണശേഷവും മറ്റുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്. ഉദാ: ഒരാളെ നമസ്‌കാരം പഠിപ്പിച്ചാല്‍ അയാള്‍ നമസ്‌കരിക്കുന്നത്രയും കാലം അയാള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്നും ഒന്നും കുറയാതെ തന്നെ ഈ പഠിപ്പിച്ചയാള്‍ക്കും ലഭിക്കുന്നു.) (3) തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന തന്റെ സ്വാലിഹീങ്ങളായ സന്താനങ്ങള്‍. (മക്കള്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ അതിന്റെ പ്രതിഫലം മരണശേഷവും ലഭിക്കുന്നു.) ഇങ്ങനെ, ഖുര്‍ആനും സുന്നത്തും പ്രത്യേകം ഒഴിവാക്കിപ്പറഞ്ഞ കാര്യങ്ങളൊഴികെ മറ്റൊന്നും മരണശേഷം മയ്യിത്തിന് ഉപകാരപ്പെടുകയില്ല. ഇത് ഇസ്‌ലാമിന്റെ ഖണ്ഡിതമായ തീരുമാനമാണ്

Saturday, 31 December 2016

മദ്ഹബുകളോടുള്ള നിലപാട് (Madhab Thaqleed)

നാല് മദ്ഹബിൽ ഒരു മദ്ഹബ് അന്തമായി (തഖ്ലീദ്) സ്വീകരിക്കൽ ഒരു മുസ്ലിമിന് നിർബന്ധമാണോ ?


ഇസ്‌ലാമിന്റെ മൂല പ്രമാണങ്ങള്‍ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ് .ആ രണ്ട് പ്രമാണങ്ങള്‍ക്കനുസരിച്ചാണ് നമ്മുടെ വിശ്വാസങ്ങളും ആചാരങ്ങളും ക്രമപ്പെടുത്തേണ്ടതും എന്നാല്‍, ഈ അടിസ്ഥാന തത്വം അംഗീകരിക്കാതിരിക്കാൻ ഒട്ടുമിക്ക ആളുകള്‍ക്കുമു ള്ള തടസ്സം, അത് തങ്ങള്‍ തഖ്‌ലീദ് ചെയ്യുന്ന മദ്ഹബി നെതിരാണെന്നതാണ്. മദ്ഹബിനപ്പുറം യാതൊന്നും ചിന്തിക്കാന്‍ കഴിയാത്തവിധം അവര്‍ ബന്ധനസ്ഥരാണ്.
എന്നാല്‍, മദ്ഹബുകള്‍ക്ക് ഇത്തരമൊരു അപ്രമാ ദിത്വം ഇസ്‌ലാം കല്‍പ്പിച്ചിട്ടുണ്ടോ ?
മദ്ഹബിന്റെ ഇമാമുമാരും ആധികാ രിക പണ്ഡിതന്മാരും തങ്ങളെ അന്ധമായി അനുകരിക്കാന്‍ (തഖ്‌ലീദ്)ചെയ്യാൻ ആവശ്യപ്പെട്ടവരാണോ? നാം പരിശോധിക്കേണ്ട പ്രധാന കാര്യ ങ്ങളാണിത്.
ഇസ്‌ലാമിക ലോകത്ത്, വൈജ്ഞാനികമായ നിരവധി സംഭാവനകള്‍ നല്‍കിയ മഹാരഥന്മാരാണ് മദ്ഹബിന്റെ പ്രധാന ഇമാമുകളായി അറിയപ്പെടുന്ന ഇമാം അബൂഹനീഫ(റ), ഇമാം മാലിക്(റ), ഇമാം ശാഫിഈ(റ), ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍(റ) എന്നീ മഹാരഥന്മാര്‍. പക്ഷെ, അവരൊന്നും തങ്ങളുടെ അഭിപ്രായങ്ങളെ ഒരു മദ്ഹബായി പ്രഖ്യാപിച്ച് സമൂഹത്തെ ഏല്‍പിച്ച് പോയവരല്ല. പ്രത്യുത, പില്‍കാലത്തുവന്ന തങ്ങളുടെ ചില ശിഷ്യന്മാരും അനുയായികളുമാണ് അവരുടെ പേരില്‍ മദ്ഹബുകള്‍ ആവിഷ്‌കരിച്ചത്.
കാലം കുറെ കഴിഞ്ഞപ്പോള്‍ ചില സ്ഥാപി ത താല്‍പര്യക്കാര്‍ പ്രസ്തുത മദ്ഹബുകളെ മതത്തിന്റെ അവസാനവാക്കായി അവതരിപ്പിക്കുകയും നാല് മദ്ഹബും സത്യസമ്പൂര്‍ണമാണെന്നും പ്രസ്തു ത നാലില്‍ ഒരു മദ്ഹബ് പിന്‍പറ്റാതെ ഒരാളും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ലെന്നും; അതില്‍നിന്ന് വിട്ടുനിന്നാല്‍ പിഴച്ചുപോകുമെന്നും വാദിക്കാന്‍ തുടങ്ങി.
അത് എത്രത്തോളം കാടുകയറി എന്നു ചോദിച്ചാല്‍, ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിനേയും തിരുസുന്നത്തിനേയും നിരാകരിക്കുന്നേടത്തേക്ക് പോലുമെത്തി!
ഖുര്‍ആനിനും സുന്നത്തിനുമനുസരിച്ച ് മദ്ഹബിനെയും മതനിയമങ്ങളേയും മാറ്റിയെടുക്കുന്നതിനു പകരം, മദ്ഹബിനൊപ്പിച്ച് ഖുര്‍ആനും സുന്നത്തും അങ്ങോട്ട് വ്യാഖ്യാനിക്കുകയും വലിച്ചുനീട്ടുകയും ചെയ്യുന്ന ദാരുണമാ യ പര്യവസാനമാണുണ്ടായത്!!
ഒന്നുരണ്ട് ഉദ്ധരണി കള്‍ ശ്രദ്ധിക്കുക:
ശാഫിഈ മദ്ഹബുകാര്‍ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മദ്ഹബീ പക്ഷപാതിയായ സ്വാവി എന്ന പണ്ഡിതന്‍ അദ്ദേഹത്തിന്റെ തഫ്‌സീര്‍ സ്വാവിയില്‍ എഴുതുന്നു:
”നാല് മദ്ഹബുകളല്ലാത്തതിനെ തഖ്‌ലീദ്(തെളിവുനോക്കാതെ അന്ധമായി അനുകരിക്കല്‍) ചെയ്യല്‍ അനുവദനീയമല്ല. അതൊരുപക്ഷെ ഖുര്‍ആന്‍ വചനത്തോടും സ്വഹീഹായ ഹദീസിനോടും സ്വഹാബാക്കളുടെ വാക്കിനോടും ഒത്തുവന്നാലും ശരി. നാല് മദ്ഹബുകളില്‍ നിന്നും പുറത്തുപോയവന്‍ വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്‌. ചിലപ്പോള്‍ ആ വേല കുഫ്‌റിലെത്തിക്കും. കാരണം, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ഉപരിതല സാരം കൈകൊള്ളല്‍ കുഫ്‌രിയ്യത്തിന്റെ അടിസ്ഥാന കാരണങ്ങളില്‍ പെട്ടതാണ്.” (തഫ്‌സീര്‍ സ്വാവി: 3/9)
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതനായ ഒരു ഫൈസി, ഒരു മദ്ഹബീ പണ്ഡിതനെ ഉദ്ധരിച്ചുകൊണ്ടെഴുതുന്നത് നോക്കൂ:
”ഹുജ്ജത്തുല്‍ ഇസ്‌ലാം ഇമാം ഗസ്സാലി(റ) എഴുതുന്നു: ”സാധാരണക്കാരന്ന് മതപണ്ഡിതനെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. പണ്ഡിതന്‍ സത്യം പറയട്ടെ, കളവ് പറയട്ടെ, അല്ലെങ്കില്‍ ശരി പറയട്ടെ, അബദ്ധം പറയട്ടെ, സാധാരണക്കാരുടെ ബാധ്യത പണ്ഡിതന്‍ പറയുന്നത് സ്വീകരിക്കലാണെന്ന കാര്യത്തില്‍ ‘ഇജ്മാഅ്’ ഉണ്ട്.” (മുസ്തസ്ഫ 2/123)” (മുജാഹിദ് പ്രസ്ഥാനം എങ്ങോ ട്ട്? പേജ്: 23)
എത്ര അപകടകരമായ പ്രസ്താവനകളാണിത്!!!
എന്നാല്‍, മദ്ഹബിന്റെ ഇമാമുകള്‍ ഇതിനുത്തരവാദികളാണോ?
ഒരിക്കലുമല്ല! ഇക്കാര്യം അവരുടെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമായി ബോധ്യപ്പെടു ന്നതാണ്. അവരാരുംതന്നെ തങ്ങള്‍ പറയുന്നതാണ് മതത്തിന്റെ അവസാനവാക്കെന്നോ, തങ്ങളെ തെളിവുനോക്കാതെ അന്ധമായി അനുകരിക്കണമെന്നോ (തഖ്‌ലീദ്)ചെയ്യണമെന്നോ പറഞ്ഞിട്ടില്ല. മറിച്ച് അവര്‍ പറഞ്ഞത്, ഞങ്ങള്‍ മതകാര്യത്തില്‍ പൂര്‍ണരല്ലെന്നും ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായി നബി(സ)യുടെ സ്വഹീഹായ ഹദീസുകള്‍ കിട്ടിയാല്‍ ഞങ്ങളുടെ അഭിപ്രായങ്ങളെ മാറ്റിവെച്ച് സുന്നത്തിലേക്ക് മടങ്ങണമെന്നുമാണ്. ഇതിനുദാഹരണങ്ങള്‍ അവരുടെയും ശിഷ്യന്മാരുടെയും ഗ്രന്ഥങ്ങളില്‍ എമ്പാടും കാണാം. ചിലത് മാത്രം ഉദ്ധരിക്കാം.
📌 ഒന്നാമത്തെ മദ്ഹബായ ഹനഫീ മദ്ഹബന്റെ ഇമാം അബൂഹനീഫത്തുന്നുഅ്മാനുബ്‌നുസ്സാബിത്(റഹി)ന്റെ നിലപാട്.

അദ്ദേഹം പറഞ്ഞു: ”എവിടെനിന്നാണ് നാം തെളിവു സ്വീകരിച്ചത് എന്നറിയാതെ നമ്മുടെ വാക്കുകള്‍ സ്വീകരിക്കല്‍ ഒരാള്‍ക്കും അനുവദനീയമല്ല.” 
(അല്‍ ബഹ്‌റുര്‍ റാഇഖ് 6/293, ഇഅ്‌ലാമുല്‍ മുവഖിഈന്‍ 2/309)
മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്­ ഇപ്രകാരമാണ്:- ”എന്റെ തെളിവുകളറിയാതെ എന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ വിധി (ഫത്‌വ) നല്‍കുന്നത് നിഷി ദ്ധമാണ്.”
”അല്ലാഹുവിന്റെ ഖുര്‍ആനിനും, നബി(സ)യുടെ ഹദീസിനും എതിരായി ഒരുവാക്ക് ഞാന്‍ (ഇമാം അബൂഹനീഫ) പറഞ്ഞാല്‍, എന്റെ വാക്കിനെ നിങ്ങള്‍ വിട്ടുകളയുക.” (അല്‍ ഈഖാള് പേജ്: 50)
”ഇമാം അബൂഹനീഫ(റ) പറഞ്ഞു: എന്റെ വാക്കുകളെടുത്ത് വിധിക്കുന്നവര്‍ എന്റെ അടിസ്ഥാന തെളിവുകള്‍ അറിഞ്ഞിക്കുകതന്നെവേണം. അദ്ദേഹം ഫത്‌വ ചെയ്യുമ്പോഴെല്ലാം ഇങ്ങനെ പറയാറുണ്ട്: ഇത് നുഅ്മാനുബിന്‍ സാബിതിന്റെ അഭിപ്രായമാണ്. ഞാനിത് നന്നായി പരിശോധിച്ചെടുത്തതാണ്. എന്നാല്‍ ഇതിലും നല്ല അഭിപ്രായം കിട്ടിയാല്‍ അത് നിങ്ങള്‍ സ്വീകരിച്ചുകൊള്‍ക അതായിരിക്കും കൂടുതല്‍ ശരി.” (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ പരിഭാഷ. പേജ്: 431. പരിഭാഷകന്‍: കെ.വി. മുഹമ്മദ് മുസ്‌ല്യാര്‍ പന്താവൂര്‍)
📌 രണ്ടാമത്തെ മദ്ഹബായ മാലികീ മദ്ഹബന്റെ ഇമാം അനസ്ബിനു മാലിക്(റഹി)ന്റെ നിലപാട്.

അദ്ദേഹം പറയുന്നു:
”നിശ്ചം, ഞാനൊരു മനു ഷ്യന്‍ മാത്രമാണ്. എനി ക്ക് തെറ്റു പറ്റും, ശരിയാവുക യും ചെയ്യും. അതിനാല്‍ എന്റെ അഭിപ്രായ ങ്ങളിലേ ക്ക് നോക്കുക; (അതില്‍) ഖുര്‍ആനിനും ഹദീസിനും യോജിച്ചുവരുന്നതെന്തൊ­, അത് നിങ്ങള്‍ സ്വീകരിക്കു ക. ഖുര്‍ആനിനും ഹദീസിനും യോജിച്ചുവരാത്തത് നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുക.” (ഇബ്‌നു അബ്ദില്‍ബിര്‍റിന്റെ ജാമിഉ ബയാനില്‍ ഇല്‍മി വഫള്‌ലിഹി. 2/32)
”നബി(സ)യുടെ ശേഷമുള്ളവരുടെ മൊഴികളി ല്‍ കൊള്ളേണ്ടവയും തള്ളേണ്ടവയും ഉണ്ടാകും. നബി(സ) യുടേതൊഴികെ.” (ഇബ്‌നു അബ്ദില്‍ബി ര്‍റിന്റെ ജാമിഉ ബയാനില്‍ ഇല്‍മി വഫള്‌ലിഹി. 2/91. ഉസൂലുല്‍ അഹ്കാം. 6/145, 179)
📌 മൂന്നാമത്തെ മദ്ഹബായ ശാഫിഈ മദ്ഹബന്റെ ഇമാം മുഹമ്മദ്ബിനു ഇദ്‌രീസുശ്ശാഫിഈ(റഹി)­ യുടെ നിലപാട്മഹാനവര്‍കള്‍ പറഞ്ഞു:
”എന്റെ ഗ്രന്ഥങ്ങളില്‍ നബി(സ)യുടെ ചര്യക്കെതിരായി വല്ലതും നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്­‍, നബി(സ)യുടെ ചര്യയു ടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ സംസാരിക്കുക. എന്റെ അഭിപ്രായത്തെ അവഗണിക്കുകയും ചെയ്യുക. കാര ണം ഹദീസ് സ്വഹീഹായി വന്നാല്‍ അതാണെന്റെ മദ്ഹബ്. അതിനാല്‍, എന്റെ അഭിപ്രായത്തിന് എതിരായി ഹദീസ് കണ്ടാല്‍ ഹദീസുകൊണ്ട് നിങ്ങള്‍ പ്രവര്‍ത്തിക്കുക; എന്റെ വാക്കിനെ തള്ളിക്കളയുകയും ചെയ്യുക.” (അല്‍ മജ്മൂഅ് ഇമാം നവവി: 1/63)
”ഏത് വിഷയത്തിലും ഞാന്‍ പറഞ്ഞതിന് വിരു ദ്ധമായി ഹദീസിന്റെ ആളുകള്‍ നബി(സ)യില്‍നിന്നു ള്ള റിപ്പോര്‍ട്ട് സ്വഹീഹായി ഗണിച്ചാല്‍ എന്റെ ജീവിത കാലത്തായാലും മരണശേഷമായാലും ഞാന്‍ എന്റെ വാക്കുകളില്‍ നിന്നും വിരമിക്കുന്നു.” (അല്‍ ഹില്‍യഃ 9/107, ഇഅ്‌ലാമുല്‍ മുവഖിഈന്‍: 2/363)
”ഞാനൊരു കാര്യം പറഞ്ഞതായി നിങ്ങള്‍ കാണുകയും അതിനെതിരായി നബി(സ)യില്‍നിന്ന് സ്വഹീഹായി ഹദീസ് വരിക യും ചെയ്താല്‍, എന്റെ ബുദ്ധി നഷ്ടപ്പെട്ടുപോയെന്ന് നിങ്ങള്‍ മനസ്സിലാക്കു ക.” (ഇബ്‌നു അസാകിര്‍: 1/10, ആദാബുശ്ശാഫിഈ -ഇബ്‌നു അബീഹാതിം: പേജ്: 93)
ചിന്തിക്കുക! ഇതെല്ലാം ശാഫിഈ മദ്ഹബിന്റെ ആചാര്യനായി ഗണിക്കുന്ന സാക്ഷാല്‍ ഇമാം ശാഫിഈ(റ)യുടെ പ്രസ്താവനകളാണ്.
അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മദ്ഹബിനെയും അന്ധമായി തഖ്‌ലീദ്(അനുകരണം) ചെയ്യുന്നതിനെ എത്ര ഗൗരവത്തോ ടെയാണ് അദ്ദേഹം എതിര്‍ക്കുന്നത്. ശാഫിഈ മദ്ഹ ബുകാര്‍ എന്ന പേരില്‍ പരിചയപ്പെടുത്തപ്പെടു­ന്നവരുണ്ട്.  ഇനിയെങ്കിലും സഗൗരവം പുനര്‍വിചിന്തനം നടത്തേ ണ്ടതുണ്ട്.
മാത്രമല്ല, ഇമാം ശാഫിഈ(റ), തന്റെ അഭിപ്രായങ്ങള്‍ ക്രേഡീകരിച്ച് രേഖപ്പെടുത്താനൊരുങ്ങിയ ശിഷ്യന്‍ മുസ്‌നി(റ)ക്ക് നല്‍കിയ ഒരു വസിയ്യത്ത് അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധ ഗ്രന്ഥമായ മുഖ്തസര്‍ മുസ്‌നിയുടെ ആദ്യവരികളായിതന്നെ രേഖപ്പെടുത്തിയത് ഇപ്രകാരം വായിക്കാം:
”ഞാന്‍ ഈ ഗ്രന്ഥം, ഇമാം ശാഫിഈ(റ)യുടെ വിജ്ഞാനത്തില്‍നിന്നും  അദ്ദേഹം തന്റെ ഏറ്റവും അടുത്ത ശിഷ്യരോട് പറഞ്ഞ ആശയത്തില്‍നിന്നും അവരുടെ വിജ്ഞാനം പഠിക്കാന്‍ ഉദ്ദേശിക്കുന്നവനു വേണ്ടി ചുരുക്കി എഴുതിയതാണ്. അദ്ദേഹത്തെയോ മറ്റു പണ്ഡിതന്മാരെയോ തഖ്‌ലീദ് ചെയ്യുന്നതിനെ അദ്ദേഹം വിരോധിച്ചിരിക്കുന്നു എന്ന് അറിയിക്കുന്നതോടുകൂടിയുമാണ് (ഞാന്‍ ഇത് ചുരുക്കിയെഴുതുന്നത്)­” (മുഖ്തസര്‍ മുസ്‌നി പേജ്: 1)
ഇതില്‍പരം ഒരാള്‍ക്കെന്താണ് പറയാനാവുക?
അന്നത്തെ സൗകര്യവും നിലവാരമനുസരിച്ച് ആഴത്തില്‍ അറിവുനേടിയ തന്റെ ശിഷ്യനോടുപോലും അദ്ദേഹം ഇപ്രകാരം പറഞ്ഞെങ്കില്‍, പില്‍കാലത്ത് അ ദ്ദേഹത്തിന്റെയും മറ്റുള്ളവരുടെയും പേരില്‍ മദ്ഹബുണ്ടാക്കി അത് അന്ധമായി തഖ്‌ലീദ് ചെയ്യണമെന്നും അത് ചെയ്യാത്തവര്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തുപോയവരാണെന്നും,അവര്‍പിഴച്ചവരും പിഴപ്പിക്കുന്നവരുമാണെന്നുംവാദിക്കുന്നവര്‍ എത്ര വലിയ അപരാധമാണ് ഇസ്‌ലാമിനോടും ആ മഹാന്മാരോടും ചെയ്യുന്നത്!
ശാഫിഈ മദ്ഹബിലെ മറ്റൊരു പ്രസിദ്ധ പണ്ഡി തനായ ഇമാം ദഹബി(റ)രേഖപ്പെടുത്തിയത് ഇപ്രകാരമാണ്:
”ഹുമൈദി(റ) പറയുന്നു: ഞങ്ങള്‍ ഇമാം ശാഫിഈ(റ)യുടെ അടുത്തായിരിക്കവേ ഒരാള്‍വന്ന് അദ്ദേഹത്തോട് ഒരു മസ്അലയെ കുറിച്ച് ചോദിച്ചു. അദ്ദേഹം (ഇമാം ശാഫി)പറഞ്ഞു: അക്കാര്യത്തില്‍ റസൂല്‍(സ) ഇന്നിന്ന പ്രകാരമാണ് വിധിച്ചത് എന്ന്. അപ്പോളയാള്‍ ശാഫിഈ(റ)യോട് ചോദിച്ചു: (ഈ വിഷയത്തെക്കുറിച്ച്) താങ്കളുടെ അഭിപ്രായമെന്താ ണ്?
അപ്പോള്‍ ഇമാം ശാഫിഈ(റ) (കോപത്തോടും വെറുപ്പോടും കൂടി) ചോദിച്ചു: സുബ്ഹാനല്ലാഹ്! നീ എന്നെ ക്രിസ്ത്യന്‍ പള്ളിയിലാണോ കാണുന്നത്?      
നീ എന്നെ ജൂതപ്പള്ളിലാണോ കാണുന്നത്?   എന്റെ മധ്യ ത്തില്‍ (അരക്കെട്ടില്‍) (പാതിരിമാരുടെ) അരപ്പട്ട നീ കാണുന്നുണ്ടോ? ആ കാര്യത്തില്‍ അല്ലാഹുവിന്റെ റസൂല്‍(സ) വിധിച്ചത് ഞാന്‍ പറഞ്ഞപ്പോള്‍ നീ പറ യുന്നു താങ്കളെന്ത് പറയുന്നുവെന്ന്?!” (സിയറു അഅ്‌ലാമിന്നുബലാഅ്)
ചിന്തിക്കുക! നബി(സ)യുടെ വാക്കുകള്‍ക്കപ്പുറം തന്റെ വാക്കിനും അഭിപ്രായങ്ങള്‍ക്കും പ്രാധാന്യവും പ്രത്യേകതയും കല്‍പ്പിക്കുന്നതിനോടുള്ള എതിര്‍പ്പി ന്റേയും പ്രതിഷേധത്തിന്റേയും പാരമ്യമാണ് ഇമാം ശാഫിഈ(റ) ഇവിടെ പ്രകടിപ്പിക്കുന്നത്.­ എന്നിട്ടും അദ്ദേഹത്തെ അന്ധമായി അനുകരിക്കണമെന്ന് (തഖ് ലീദ്) വാദിക്കുന്നവര്‍ സത്യത്തിന്റെ പക്ഷത്തല്ല എന്ന ല്ലേ മനസ്സിലാക്കേണ്ടത്?!
📌 നാലാമത്തെ മദ്ഹബായ ഹമ്പലീ മദ്ഹബിന്റെ ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍(റഹി)ന്റെ നിലപാട്
ഹദീസുകള്‍ ശേഖരിക്കുന്നതിലും അത് മുറുകെ പിടിക്കുന്നതിലും ഇമാമുകളുടെ കൂട്ടത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് ഇമാം അഹ്മദു ബ്‌നുഹമ്പല്‍(റഹി). അദ്ദേഹം പറഞ്ഞു:
”നിങ്ങളെന്നെ അന്ധമായി അനുകരിക്കരുത്. അതുപോലെ ഇമാം മാലികിനെയൊ ഇമാം ശാഫിഈ യെയോ ഇമാം ഔസാഈയെയോ ഇമാം സൗരിയെ യോ നിങ്ങള്‍ തഖ്‌ലീദ് ചെയ്യരുത്. അവര്‍ എവിടെ നിന്നും എടുത്തുവോ അവിടെനിന്ന് (ഖുര്‍ആനില്‍ നി ന്നും ഹദീസില്‍നിന്നും) തന്നെ നിങ്ങളും എടുക്കുക.” (ഇഅ്‌ലാമുല്‍ മുവഖിഈന്‍2/302)
”ഇമാം ഔസാഇയുടെ അഭിപ്രായം, ഇമാം മാലികി ന്റെ അഭിപ്രായം, ഇമാം അബൂഹനീഫയുടെ അഭിപ്രാ യം -അവയെല്ലാം വെറും അഭിപ്രായങ്ങള്‍ മാത്രമാ ണ്- എന്റെയടുക്കല്‍ അവയെല്ലാം സമമാണ്. എന്നാ ല്‍ ‘അസറു’കളിലാണ് (നബി()യില്‍ നിന്നും പഠിച്ച സ്വഹാബികളുടെ വാക്കുകളിലാണ്) തെളിവുകളുള്ള ത്.”                        (ഇബ്‌നു അബ്ദില്‍ബിര്‍റിന്റെ ജാമിഉ ബയാനില്‍ ഇല്‍മി വഫള്‌ലിഹി. 2/149)
ചുരുക്കത്തില്‍, നാല് മദ്ഹബിന്റെ ഇമാമുകളും സമൂഹത്തെ പഠിപ്പിച്ചത് ഞങ്ങളുടെ വാക്കുകള്‍ക്ക് വിരുദ്ധമായി നബി(സ)യുടെ സുന്നത്ത്(ഹദീസ്) കണ്ടാല്‍ അതിലേക്ക് മടങ്ങി ഞങ്ങളുടെ വാക്കിനെ ഉപേക്ഷിക്കണമെന്നാണ്. ഇത് കേവലം വിനയംകൊ ണ്ട് പറഞ്ഞതായിരുന്നില്ല. മറിച്ച് നബി(സ)യുടെ സുന്ന ത്ത് പൂര്‍ണ്ണമായും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന്­ വ്യക്ത മായി ബോധ്യമുള്ളതുകൊണ്ടായി­രുന്നു. അതിനാല്‍ അവരെല്ലാവരും ഏക സ്വരത്തില്‍ പ്രഖ്യാപിച്ചത
് ”ഹദീസ് സ്ഥിരപ്പെട്ടുവന്നാല്­‍ അതാണെന്റെ മദ്ഹബ്” എന്നാണ്.
മാത്രമല്ല, അവര്‍ക്ക് സുന്നത്ത് പൂര്‍ണ്ണമായും കിട്ടി യിട്ടുണ്ടായിരുന്നില്­ല എന്ന് പറയാന്‍ പ്രത്യേക കാരണങ്ങളുമുണ്ട്. അതിലൊന്ന്, അവരൊക്കെ ജീവിച്ചത് നബി(സ) യുടെ വചനങ്ങള്‍ (ഹദീസ്) ഇന്നത്തെപ്പോ ലെ ക്രോഡീകരിക്കുന്നതിന്റെ മുമ്പായിരുന്നു എന്നതുതന്നെ. ഹദീസുകള്‍ മനപ്പാഠമുള്ളവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പല ആവശ്യങ്ങള്‍ക്കും വേണ്ടി മാറി ത്താമസിക്കുകയും അവിടെ വെച്ച് മരിക്കുകയും ചെയ്തതിനാല്‍ അവരില്‍ നിന്ന് ലഭിച്ച അറിവുകള്‍ ആ പ്രദേശങ്ങളില്‍ മാത്രം അവശേഷിച്ചു. അവ തല്‍ സമയം ലഭിക്കാത്ത സ്ഥലങ്ങളിലെത്തിക്കാന­്‍ ഇന്ന ത്തെപ്പോലെ വാര്‍ത്താവിനിമയ മാര്‍ഗങ്ങളോ വേണ്ട ത്ര യാത്രാസൗകര്യങ്ങളോ ഇല്ല താനും. ഇത്തരമൊരു പശ്ചാത്തലത്തില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്കും അതെല്ലാം പരിപൂര്‍ണമായി ക്രോഡീകരിക്കാന്‍ സാധി ച്ചില്ല.
മാത്രമല്ല, അവര്‍ക്ക് പല വിഷയങ്ങളിലും ഹദീസു കള്‍ ലഭിക്കാത്തതിനാല്‍ സ്ഥിരപ്പെട്ട സുന്നത്തുകളിലുള്ളതിന­് എതിര് പറഞ്ഞതായും, ആ കാരണം പറഞ്ഞുകൊണ്ടുതന്നെ ശിഷ്യന്മാര്‍ അവരെ ആ വിഷയങ്ങളില്‍ കയ്യൊഴിച്ച് സുന്നത്തിലേക്ക് മടങ്ങിയതായും മദ്ഹബിന്റെ പ്രസിദ്ധ ഗ്രന്ഥങ്ങളില്‍ നിരവധി കാണാനും സാധിക്കും.
മാത്രമല്ല, മദ്ഹബിന്റെ ഇമാമുകള്‍ തന്നെ, തങ്ങ ള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന അഭിപ്രായങ്ങള്‍ക്കെതി­രായി പിന്നീട് തെളിവുകള്‍ (ഹദീസുകള്‍) കിട്ടിയപ്പോള്‍ അത് തിരുത്തുകയും ചെയ്തിട്ടുണ്ട്. അതിനവര്‍ക്ക് യാതൊരു സങ്കോചവുമുണ്ടായിരുന്­നില്ല. ആദ്യം പറഞ്ഞതില്‍ അവര്‍ കടിച്ചുതൂങ്ങുകയോ ന്യായീകരിക്കുകയോ ചെയ്തിരുന്നില്ല. ഇത്തരമൊരു വിശാല മനസ്സ് കാണിക്കാന്‍ തയ്യാറായതുകൊണ്ടാണ് ഇമാം ശാഫിഈ(റ)ക്ക് ഖദീം(പഴയത്), ജദീദ്(പുതിയത്) എന്നിങ്ങനെ രണ്ടഭിപ്രായങ്ങള്‍തന്­നെയുണ്ടായത്.
അല്ലെങ്കിലും നാലും അതിലധികവും മദ്ഹബുകള്‍ ജന്മമെടുത്തതുതന്നെ ഒരാള്‍ മറ്റൊരാളെ അന്ധമായി അനുകരിക്കാത്തതുകൊണ്ട­ും തങ്ങള്‍ക്കു കിട്ടിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാറാന്‍ തയ്യാറായതുകൊണ്ടുമാണല­്ലോ?
മാത്രമല്ല, ഒരാള്‍ മറ്റൊരാളെ തഖ്‌ലീദ് ചെയ്യല്‍ അനിവാര്യമായിരുന്നെ ങ്കില്‍ ഈ ലോകത്ത് ഒരു മദ്ഹബ് മാത്രമേ അവശേ ഷിക്കുമായിരുന്നുള്ളൂ­. എന്നാല്‍ ഇന്ന് അതാണോ സ്ഥിതി?
എത്രയെത്ര മദ്ഹബുകളാണ്?
ഇതെല്ലാം അറിയിക്കുന്നത് പല മദ്ഹബുകളും തത്വത്തില്‍ തഖ്‌ലീദിനെതിരാണെന്നു തന്നെയല്ലേ?
ചുരുക്കത്തില്‍, മദ്ഹബുകള്‍ ഇസ്‌ലാമിലെ പ്രമാണങ്ങളല്ല. കാരണം, അത് മതത്തിന്റെ അവസാ ന അഭിപ്രായങ്ങളോ, നൂറു ശതമാനം സമ്പൂര്‍ണമായ തെളിവുകളോ അല്ല എന്നതുതന്നെ. എന്നാല്‍, ഒരിക്ക ലും തെറ്റുപറ്റാത്തതും മായം കലരാത്തതുമായ ഇസ് ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍, വിശുദ്ധ ഖുര്‍ആ നും തിരുസുന്നത്തും യാതൊരു കലര്‍പ്പും കൂടാതെ സജീവമായി ഇവിടെ നിലനില്‍ക്കുന്നു.
അത് മനുഷ്യകൈകടത്തലുകളേല്­‍ക്കാത്ത ദൈവിക വചനങ്ങളുമാണ്. അതിനാല്‍, മതപരമായ കാര്യങ്ങളില്‍ ആ രണ്ട് പ്രമാണങ്ങളുടെ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ നാം തയ്യാറാവുക! അവയോട് യോജിക്കുന്ന തരത്തില്‍ ഏത് മദ്ഹബിന്റെ ഇമാമും ശിഷ്യരും പറഞ്ഞാലും അത് സ്വീകരിക്കുക! ആ പ്രമാണങ്ങളോട് വിയോജിക്കുന്ന തരത്തില്‍ അവരുടെ ഗ്രന്ഥങ്ങളിലോ അഭിപ്രായങ്ങളിലോ വല്ലതും കണ്ടാല്‍, അവരോടുള്ള എല്ലാ സ്‌നേഹബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടു­തന്നെപ്രമാണങ്ങളിലേക്ക് (ഖുര്‍ആനിലേക്കും നബി(സ)യുടെ സുന്നത്തിലേക്കും) മടങ്ങുകയും ചെയ്യുക. അതാണ് ഇസ്‌ലാമിന്റെ കല്‍പനയും മദ്ഹബീ ഇമാമുമാരുടെ വസ്വിയ്യത്തും എന്നറിയുക. അതോടൊപ്പം, സുന്നത്തും ബിദ്അത്തും വേര്‍തിരിച്ചറിയുകയും­ ചെയ്യുക. അതിന് ഇസ്‌ലാം വെച്ച അളവുകോല്‍ ശരിക്കും ഉപയോഗപ്പെടുത്തുക. അങ്ങനെ ആ മാനദണ്ഡങ്ങളുടെ വെളിച്ചത്തില്‍ ഇന്ന് നമുക്കിടയില്‍ തര്‍ക്കത്തിലിരിക്കുന­്ന ഓരോ കാര്യങ്ങളെയും പുനഃ പരിശോധിക്കാനും അതിലൂടെ തിരുത്തേണ്ടത് തിരുത്താനും വിട്ടുപോയത് എടുക്കാനും സര്‍വ്വശക്തനായ നാഥന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ! (ആമീന്)
കടപ്പാട് : http://www.thadkira.com/taqleed/

Wednesday, 21 December 2016

സുബ്ഹി നമസ്ക്കാരത്തിലെ ഖുനൂത്ത് ബിദ്അത്ത്


സുബ്ഹി നമസ്ക്കാരത്തിലെ ഖുനൂത്ത്  ബിദ്അത്ത്

سنن الترمذي - كِتَاب الصَّلَاةِ - بَاب مَا جَاءَ فِي تَرْكِ الْقُنُوتِ
402 حَدَّثَنَا أَحْمَدُ بْنُ مَنِيعٍ حَدَّثَنَا يَزِيدُ بْنُ هَارُونَ عَنْ أَبِي مَالِكٍ الْأَشْجَعِيِّ قَالَ قُلْتُ لِأَبِي يَا أَبَةِ إِنَّكَ قَدْ صَلَّيْتَ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ وَعَلِيِّ بْنِ أَبِي طَالِبٍ هَا هُنَا بِالْكُوفَةِ نَحْوًا مِنْ خَمْسِ سِنِينَ أَكَانُوا يَقْنُتُونَ قَالَ أَيْ بُنَيَّ مُحْدَثٌ
سنن ابن ماجه -    بَاب مَا جَاءَ فِي الْقُنُوتِ فِي صَلَاةِ الْفَجْرِ
1241 حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ حَدَّثَنَا عَبْدُ اللَّهِ بْنُ إِدْرِيسَ وَحَفْصُ بْنُ غِيَاثٍ وَيَزِيدُ بْنُ هَارُونَ عَنْ أَبِي مَالِكٍ الْأَشْجَعِيِّ سَعْدِ بْنِ طَارِقٍ قَالَ قُلْتُ لِأَبِي يَا أَبَتِ إِنَّكَ قَدْ صَلَّيْتَ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ وَعَلِيٍّ هَاهُنَا بِالْكُوفَةِ نَحْوًا مِنْ خَمْسِ سِنِينَ فَكَانُوا يَقْنُتُونَ فِي الْفَجْرِ فَقَالَ أَيْ بُنَيَّ مُحْدَثٌ
مسند أحمد - مِنْ مُسْنَدِ الْقَبَائِلِ
15449 حَدَّثَنَا يَزِيدُ بْنُ هَارُونَ قَالَ أَخْبَرَنَا أَبُو مَالِكٍ قَالَ http://hadith.al-islam.com/App_Themes/Blue.ar/Images/Tree/MEDIA-H1.GIF قُلْتُ لِأَبِي يَا أَبَتِ إِنَّكَ قَدْ صَلَّيْتَ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ وَعَلِيٍّ
هَاهُنَا بِالْكُوفَةِ قَرِيبًا مِنْ خَمْسِ سِنِينَ أَكَانُوا يَقْنُتُونَ قَالَ أَيْ بُنَيَّ مُحْدَثٌ 
സഅദ് ബ്ന്‍ ത്വാരിഖ് അല്‍ അശ്ജഈ (റ)വില്‍ നിന്നും നിവേദനം: ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു : അല്ലയോ പിതാവേ ! താങ്കള്‍ നബി (സ)യുടെയും )അബൂബക്കറിന്റെയും(റ)ഉമറിന്റെയും(റ)ഉസ്മാന്റെയും(റ)അലിയുടെയുമെല്ലാം(റ) പിന്നില്‍ നിന്നുകൊണ്ട് നമസ്കരിച്ച ആളാണല്ലോ.. അവര്‍ സുബഹിക്ക് ഖുനൂത്ത് ചോല്ലാറുണ്ടായിരുന്നോ ?! അപ്പോള്‍ ത്വാരിഖ്(റ) പറഞ്ഞു: " മകനേ അത് പുതുതായുണ്ടാക്കപ്പെട്ടതാണ് " [ മുസ്നദ് അഹ്മദ് -15449, തിര്‍മിദി (സുബഹിയുടെ) ഖുനൂത് ഉപേക്ഷിക്കുക എന്ന ബാബില്‍ -402, ഇമാം നസാഇ (സുബഹിയുടെ) ഖുനൂത് ഉപേക്ഷിക്കുക എന്ന ബാബില്‍1080, ഇബ്ന്‍ മാജ1241 


ദീനില്‍ പുതിയതായിഒരു പുണ്യ കര്‍മ്മവും നിര്‍മ്മിച്ച്ചുണ്ടാക്കാന്‍ ഒരാള്‍ക്കും അധികാരമില്ല. നബി [സ]യുടെ മാതൃകയില്ല എന്ന്‍ സ്ഥിരപ്പെട്ടാല്‍ പിന്നെ അതെത്ര വലിയ പണ്ഡിതന്‍ പറഞ്ഞാലും സ്വീകരിക്കാന്‍ മുസ്ലിം ഉമ്മത്ത് ന് ബാധ്യതയില്ല. കാരണം അതെല്ലാം അല്ലാഹുവും റസുലും പറഞ്ഞതിന് എതിരാണ് എന്നതാണ്  അല്ലാഹു പറയുന്നു :

أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّـهُ ۚ وَلَوْلَا كَلِمَةُ الْفَصْلِ لَقُضِيَ بَيْنَهُمْ ۗ وَإِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ ﴿٢١


[42:21] അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെ പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്‌. 



നാസിലത്തിന്റെ ഖുനൂത്ത്  സുന്നത്ത്
Image result for ‫أفكانوا يقنتون في الفجر‬‎
മുസ്ലിം കള്‍ക്ക് ആപത്തുകള്‍ നേരിടുന്ന സാഹചര്യങ്ങളില്‍ നമസ്ക്കാരത്തിനിടയില്‍ നടത്തുന്ന സുന്നത്തായ  പ്രാര്‍ത്ഥനയാണിത്   

عَنْ أَبِي هُرَيْرَةَ رضي الله عنه : " أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ فِي الرَّكْعَةِ الْآخِرَةِ مِنْ صَلَاةِ الْعِشَاءِ قَنَتَ اللَّهُمَّ أَنْجِ عَيَّاشَ بْنَ أَبِي رَبِيعَةَ اللَّهُمَّ أَنْجِ الْوَلِيدَ بْنَ الْوَلِيدِ اللَّهُمَّ أَنْجِ سَلَمَةَ بْنَ هِشَامٍ اللَّهُمَّ أَنْجِ الْمُسْتَضْعَفِينَ مِنَ الْمُؤْمِنِينَ اللَّهُمَّ اشْدُدْ وَطْأَتَكَ عَلَى مُضَرَ اللَّهُمَّ اجْعَلْهَا عَلَيْهِمْ سِنِينَ كَسِنِي يُوسُفَ - "أخرجه البخاري.
അബൂ ഹുറൈറ നിവേദനം: "നബി [[   ഇഷാ നമസ്കാരത്തിലെ അവസാന റക് അത്തില്‍ 'സമിഅല്ലാഹു ലിമന്‍ ഹമിദ' എന്ന് പറഞ്ഞത്തിനു ശേഷം ഇപ്രകാരം ഖുനൂത്ത് ചൊല്ലാറുണ്ടായിരുന്നു. അല്ലാഹുവേ അയ്യാഷ് ബ്നു അബീ റബീഅയെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ വലീദ് ബ്നുല്‍ വലീദിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സലമത് ബ്നു ഹിശാമിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സത്യവിശ്വാസികളില്‍ നിന്നും ദുര്‍ബലരായിട്ടുള്ളവരെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ മുളര്‍ ഗോത്രത്തിനെ നീ കഠിനമായ രൂപത്തില്‍ പിടികൂടണേ... അല്ലാഹുവേ അവരുടെ മേല്‍ (നിന്‍റെ ശിക്ഷ) യുസുഫ് അലൈഹിസ്സലാമിന്‍റെ സമുദായത്തിനുണ്ടായ (വരള്‍ച്ചയുടെ) വര്‍ഷങ്ങളെപ്പോലെയുള്ള വര്‍ഷങ്ങളാക്കിത്തീര്‍ക്കേണമേ". - [ബുഖാരി[.
ഈ ഖുനുത്ത് എല്ലാ നമ്സ്ക്കാരങ്ങളിലും നടത്താവുന്നതാണ്.

ഇമാം നവവി പറയുന്നു: "നാസിലതിന്റെ ഖുനൂത്ത് (സുബഹിക്ക് മാത്രമല്ല) എല്ലാ നമസ്കാരങ്ങളിലും നിര്‍വഹിക്കാം എന്നതാണ് ശരിയായ വീക്ഷണം " [ അല്‍ മജ്മൂഅ- വോ:3/485 

സുബഹിക്ക് കുനൂത്ത് ഒതുവാന്‍ വേണ്ടി പൊതുവേ മുസ്ലിയാക്കന്മാര്‍ കൊണ്ടുവരുന്ന തെളിവ് ഇതാണ്
ഈ ഹദിസിന്റെ  അടിസ്ഥാനത്തിലാണ് ഇമാം നവവി തങ്ങള് സുബഹിക്ക് കുനൂത്ത് ഒതാം എന്ന് പറഞ്ഞത്,,, ഇമാം നവവിയുടെ ഉദ്ധരി കാണുക

قال الإمام النووي في المجموع: “وهو حديث صحيح رواه جماعة من الحفاظ وصححوه، وممن نص على صحته الحافظ أبو عبد الله محمد بن علي البلخي والحاكم أبو عبد الله في مواضع من كتبه والبيهقي, ورواه الدارقطني من طرق بأسانيد صحيحة

ഇമാം നവവി(റ) പറയുന്നു: “സ്വുബ്ഹി നിസ്കാരത്തില് ഖുനൂത് ഓതുന്നത് നബിചര്യയാണ്. അനസ(റ)ല് നിന്ന് സ്വഹീഹായി വന്ന ഹദീസിന് വേണ്ടിയാണത്. അവര് പറഞ്ഞു

ഈ ഹദിസ് സഹിഹ് ആണെന്ന് പറഞ്ഞ പണ്ഡിതരും ഉണ്ട് സ്വീകരിക്കാന് കൊള്ളാത്തതാണ് എന്ന് പറഞ്ഞവരും ഉണ്ട്…സ്വീകരിക്കാന് കൊള്ളില്ല എന്ന് പറഞ്ഞ പണ്ഡിതര് അതിനു കാരണവും പറഞ്ഞിട്ടുണ്ട്,,,,

ഇബ്നു ഹാജര് പറയുന്നത് കാണുക

وأبو جعفر الرازي اسمه عيسى بن ماهان الرازي، اختلفت فيه عبارات أهل العلم. قال عنه الحافظ ابن حجر في تقريب التهذيب: “صدوق سيء الحفظ”([8]). وهو بذلك من أهل المرتبة الخامسة عند ابن حجر، ويُعدُّون عنده فوق مراتب الضعف عمومًا، ويشاركون أهل المرتبة الرابعة في الحجية بما دون الثقة، ويُحسَّن حديثهم لذاته

ഈ പരബരയില് വന്നിട്ടുള്ള ‘’അബൂ ജഅഫര് റാസി അസ്വീകരനാണ് [തക്രീബ് തഹ്ദീബ്]
ഇതൊരു സംശയപരമായ റിപ്പോര്ട്ടാണ്… മാത്രവുമല്ല ഈ സംശയ പരമായ റിപ്പോര്ട്ട്പ ഉദ്ധരിക്കുന്നതും നബി തിരുമേനി ഒരു മാസത്തിനു ശേഷം കുനൂത്ത് ഒതിയില്ല എന്ന് ഉദ്ധരിക്കുന്ന സഹിഹ് മുസ്ലിമിലെ റിപ്പോര്ട്ടും  അനസ് [റ] വില് നിന്നാണ് ഉദ്ധരിക്കുന്നത്… ഒരാളില് നിന്ന് തന്നെ രണ്ടു തരത്തിലുള്ള അഭിപ്രായം അതില് മരികുന്നത് വരെ സുബഹില് കുനൂത്ത് ഓതി എന്നുപറയുന്ന റിപ്പോര്ട്ട്്ആണെങ്കില് സംശയപരമായതും… അപ്പോള് സംശയമില്ലാത ഹദിസിന് എതിരായി സംശയപരമായി ഒരു റിപ്പോര്ട്ട്് വന്നാല് തന്നെ മനസ്സിലാക്കാം അത് സഹിഹ് അല്ല എന്നത് അത് പിന്നെ നോക്കേണ്ട കാര്യമേ ഇല്ല …അത് സ്വീകരിക്കാനും പാടില്ല

മാത്രവുമല്ല സഹിഹ് മുസ്ലിമിലെ ഒരു മാസകാലത്തിനു ശേഷം കുനൂത്ത് ഓതിയില്ല എന്ന ഹദിസിനെ ബലപെടുത്തുന്നതാണ് നസാഇ യും ഇബ്നു മാജയും റിപ്പോര്ട്ട്ന ചെയ്ത ഈ ഹദിസ്

عَنْ أَبِي مَالِكٍ الْأَشْجَعِيِّ ، عَنْ أَبِيهِ ، قال : صَلَّيْتُ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ” فَلَمْ يَقْنُتْ وَصَلَّيْتُ خَلْفَ أَبِي بَكْرٍ فَلَمْ يَقْنُتْ وَصَلَّيْتُ خَلْفَ عُمَرَ فَلَمْ يَقْنُتْ وَصَلَّيْتُ خَلْفَ عُثْمَانَ فَلَمْ يَقْنُتْ وَصَلَّيْتُ خَلْفَ عَلِيٍّ فَلَمْ يَقْنُتْ ، ثُمَّ قَالَ : يَا بُنَيَّ إِنَّهَا بِدْعَةٌ

അബുമാലിക്(റ) തന്റെَ പിതാവില് നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഞാന് നബി(സ) യുടെ പിന്നില് നിന്ന് നമസ്കരിച്ചിട്ടുണ്ട്. അവിടുന്ന് കുനൂത്ത് ഓതിയിട്ടില്ല. അബൂബക്കര്(റ)ന്റെ പിന്നില് നിന്ന് നമ്സകരിച്ചിട്ടുണ്ട്. അദ്ദേഹവും കുനൂത്ത് ഓതിയിട്ടില്ല. ഉമര്(റ)ന്റെ പിന്നില് നിന്ന് നമസ്കരിച്ചിട്ടുണ്ട്. അദ്ദേഹവും കുനൂത്ത് ഓതിയിട്ടില്ല. ഉസ്മാന്(റ) പിന്നില് നിന്ന് നമസ്കരിച്ചിട്ടുണ്ട്. അദ്ദേഹവും കുനൂത്ത് ഓതിയിട്ടില്ല. അലി(റ) പിന്നില് നിന്ന് നമസ്കരിച്ചിട്ടുണ്ട്. അദ്ദേഹവും കുനൂത് ഓതിയിട്ടില്ല. അത് കൊണ്ട് എന്റെ  പ്രിയ മോനെ, അത് അനാചാരമാണ്. (നാസാഈ ഹദീസ് നമ്പര് 1080, ഇബുനു മാജ ഹദീസ് നമ്പര് 1241 )

ചുരുക്കി പറഞ്ഞാല് ഇമാം നവവി ളഈഫ് ആയ ഹദിസ് അടിസ്ഥാനത്തില് ആണ് സുബഹില് കുനൂത്ത് ഒതാം എന്ന് പറഞ്ഞത്…ചിലപ്പോള് അദ്ദേഹം അത് നിരുപാദികം സംശയപരമല്ലാത്ത റിപ്പോര്ട്ട്  ആണെന്ന് ധരിചായിരിക്കാം അങ്ങനെ പറഞ്ഞത്… ളഈഫായതിന്റെ  അടിസ്ഥാനത്തില് ആര് പറഞ്ഞാലും അത് സ്വീകരിക്കേണ്ടതില്ല…

حَدَّثَنَا نَصْرُ بْنُ عَلِيٍّ الْجَهْضَمِيُّ، حَدَّثَنَا يَزِيدُ بْنُ زُرَيْعٍ، حَدَّثَنَا هِشَامٌ، عَنْ قَتَادَةَ، عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ كَانَ يَقْنُتُ فِي صَلاَةِ الصُّبْحِ يَدْعُو عَلَى حَىٍّ مِنْ أَحْيَاءِ الْعَرَبِ شَهْرًا ثُمَّ تَرَكَ