Friday, 18 November 2016

കേരളമുസ്ലിം ചരിത്രം. കേരളത്തിലെ മുസ്ലിംകളുടെ ഖുര്‍ആനുമായിട്ടുള്ള ബന്ധം

കേരളമുസ്ലിം ചരിത്രം. 

കേരളത്തിലെ മുസ്ലിംകളുടെ ഖുര്‍ആനുമായിട്ടുള്ള  ബന്ധം



നമ്മുടെ നാട്ടിലെ മുസ്ലിംകള്‍ക്ക് സമസ്ത കേരള മുസ്ലിയാക്കന്മാര്‍ പഠിപ്പിച്ച ഖുര്‍ആനുമായിട്ടുള്ള ബന്ധം ഇതൊക്കെയായിരുന്നു ... ..!! . 
ഒരായത്തിന്റെ പോലും അര്‍ത്ഥം പഠിക്കേണ്ടതില്ല ...
സമസ്തയുടെ ജനറല്‍സെക്രട്ടറി ആയിരുന്ന ഇകെ ഹസന്‍ മുസ്ലിയാര്‍ എന്ന സമസ്ത സുന്നികളുടെ നേതാവ് എഴുതിയ പുസ്തകത്തിലെ വരികളാണിത്....
ഖുര്‍ആനില്‍ നിന്നുള്ള ഒരായത്തിന്റെ അര്‍ത്ഥം പഠിക്കല്‍ പോലും പൊതുജനങ്ങള്‍ക്ക് നിര്‍ബന്ധമില്ല..!!

ഓതല്‍ നിര്‍ബന്ധമായത് ഫാതിഹ മാത്രമാണ്. അതും അര്‍ത്ഥം പഠിക്കല്‍ നിര്‍ബന്ധമില്ല . പ്രത്യേക സുന്നത്തുമില്ല .........................!!.


പോരാത്തതിന് 
786 എന്നത് ബിസ്മിയുടെ ചുരുക്ക രൂപം ..!!. 
കല്യാണക്കത്ത് മുതല്‍  വീടിന്‍റെ  വാതിലിലും പള്ളിയുടെ മിമ്പറിലും പടിപ്പുരയിലും തുടങ്ങി ഖബര്‍ സ്ഥാനിലെ  മീസാന്‍ കല്ലിന്മേല്‍ വരെ 786 നിറഞ്ഞു നില്‍ക്കയായിരുന്നു .. 

എന്തിനധികം !!
പഴയ കാലത്ത് ഖുര്‍ആന്‍ എന്ന് പോലും മുസ്ലിംകള്‍ പറഞ്ഞിരുന്നില്ല.
മുസയവ് എന്നായിരുന്നു സാധാരണക്കാര്‍ പറഞ്ഞിരുന്നത് . 

ഖുര്‍ആന്‍ ഓതുന്നവര്‍ ചുരുക്കം. 
മൊയ്തീന്‍ മാലയും നാരിയ സ്വലാത്തും ബദരിയ്യത്തും മുസ്ലിം വീടുകളില്‍ സ്ഥിരമായി പാടും .... 
ഖുര്‍ആനോത്ത് ആരെങ്കിലം മരിച്ചാല്‍ മാത്രം ഓതുന്ന ഒരു കീര്‍ത്തനം മാത്രം ..........
333 വക 40 വക 101 വക എന്നിങ്ങനെ കുറെ കൊച്ചുപുസ്തകങ്ങള്‍ ... 

ഇതായിരുന്നു സമസ്ത കേരള മുസ്ലിംകളുടെ പ്രമാണങ്ങള്‍ ......പോരാത്തതിന് ഈ ജാതി മുസ്ലിയാക്കന്മാരുടെ ഖുര്‍ആന്‍ പഠിക്കേണ്ടതില്ല എന്ന ഫത് വകളും ... അപ്പോള്‍ പിന്നെ മുസ്ലിംകള്‍ ഖുര്‍ആന്‍ പഠിക്കുമായിരുന്നോ ..? ഇല്ല ..

അതുകൊണ്ട് തന്നെ നമ്മുടെ കാക്കകാരണവന്മാരില്‍ മഹാഭൂരിപക്ഷവും ഒരായത്ത് പോലും പഠിക്കാതെ അറിയാതെ മരണപ്പെട്ടുപോയി ... അല്ലാഹു അവര്‍ക്ക് പൊറുത്ത് കൊടുക്കട്ടെ .. ആമീന്‍ ..

Tuesday, 21 June 2016

ജാറം കെട്ടാനുള്ള മുസ്ലിയാക്കന്മാരുടെ വാറോല

ജാറം കെട്ടാനുള്ള മുസ്ലിയാക്കന്മാരുടെ വാറോലകള്‍ . 2   



ഉസ്മാന്‍ ഇബ്നു മദ്ഹൂന്‍ (റ) വിന്റെ


 ഖബര്‍ കെട്ടിപ്പൊക്കിയിട്ടുണ്ടോ .?


------------------------------------------------------

തങ്ങള്‍ ചെറുപ്രായക്കാരായിരുന്ന കാലം ഉസ്മാനു ബ്‌നു മദ്ഊന്‍(റ)വിന്റെ ഖബര്‍ ചാടുന്നവരായിരുന്നു ഞങ്ങളില്‍ വലിയ ചാട്ടക്കാരന്‍ എന്ന് താബിഉകളില്‍ പെട്ട ഖാരിജ (റ) പറഞ്ഞതായി പറയപ്പെടുന്ന ഒരു ദുര്‍ബല റിപ്പോര്‍ട്ടാണ്   ഖബറുകള്‍  കെട്ടിപ്പൊക്കി ജാറമുണ്ടാക്കി നേര്‍ച്ചപ്പെട്ടി വെച്ച്  പൈസയുണ്ടാക്കാന്‍  വേണ്ടി  ചില മുസ്ലിയാക്കന്മാര്‍ തെളിവാക്കുന്നത്.



              മുകളിലുള്ള ചിത്രത്തില്‍  ഈ സംഭവം             രേഖപ്പെടുത്തിയത്  നോക്കൂ  

 "ഖബറുകള്‍ കെട്ടി ഉയര്‍ത്തി ജാറമുണ്ടാക്കുന്ന അധ്യായം" എന്ന പേരിലല്ല  മറിച്ച് 

  بَاب ‏ ‏الْجَرِيدِ عَلَى الْقَبْرِ
  ‘ഖബറിന് മുകളില്‍ ഈത്തപ്പന മട്ടല്‍’ എന്ന തലക്കെട്ടില്‍ ബാബ് കൊടുത്തു കൊണ്ടാണ്  ഇമാം ബുഖാരി (റഹി) ഈ സംഭവം ഉദ്ധരിച്ചിട്ടുള്ളത്. ഈ അധ്യായം തുടങ്ങുമ്പോള്‍  സനദ് ഉദ്ധരിക്കാതെ  ആമുഖമായി കുറെ റിപ്പോര്‍ട്ടുകള്‍  കൊടുത്തതിലാണ്  ഹദീസുകളില്‍  സ്ഥിരപ്പെടാത്ത ഈ വിഷയവും പറയുന്നത് 

بَاب الْجَرِيدِ عَلَى الْقَبْرِ   وَأَوْصَى بُرَيْدَةُ الْأَسْلَمِيُّ أَنْ يُجْعَلَ فِي قَبْرِهِ جَرِيدَانِ وَرَأَى ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا فُسْطَاطًا عَلَى قَبْرِ عَبْدِ الرَّحْمَنِ فَقَالَ انْزِعْهُ يَا غُلَامُ فَإِنَّمَا يُظِلُّهُ عَمَلُهُ وَقَالَ خَارِجَةُ بْنُ زَيْدٍ رَأَيْتُنِي وَنَحْنُ شُبَّانٌ فِي زَمَنِ عُثْمَانَ رَضِيَ اللَّهُ عَنْهُ وَإِنَّ أَشَدَّنَا وَثْبَةً الَّذِي يَثِبُ قَبْرَ عُثْمَانَ بْنِ مَظْعُونٍ حَتَّى يُجَاوِزَهُ وَقَالَ عُثْمَانُ بْنُ حَكِيمٍ أَخَذَ بِيَدِي خَارِجَةُ فَأَجْلَسَنِي عَلَى قَبْرٍ وَأَخْبَرَنِي عَنْ عَمِّهِ يَزِيدَ بْنِ ثَابِتٍ قَالَ إِنَّمَا كُرِهَ ذَلِكَ لِمَنْ أَحْدَثَ عَلَيْهِ وَقَالَ نَافِعٌ كَانَ ابْنُ عُمَرَ رَضِيَ  اللَّهُ عَنْهُمَا يَجْلِسُ عَلَى الْقُبُورِ 

 ബുറയ് ദത്തുല്‍  അസ് ലമി (റ) തന്റെ ഖബറിന്മേല്‍   രണ്ട്  ഈന്തപ്പന മട്ടല്‍ കുത്തിവെക്കാന്‍  വസിയ്യത്ത്‌ ചെയ്തു. ഇബ്നു ഉമര്‍ (റ) അബ്ദുറഹ്മാന്റെ ഖബറിന്മേല്‍  ഒരു കൂടാരം കണ്ടു . അപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലയോ പരിചാരകാ.. നീ അത് അഴിച്ചു   മാറ്റുക.   നിശ്ചയം അബ്ദുറഹ്മാന്റെ അമലുകളാണ്  അവന്‍  തണല്‍ നല്‍കുക. ഖാരിജത്ത് (റ) പറയുന്നു: ഉസ്മാന്‍ (റ)വിന്റെ കാലത്ത് യുവാക്കന്മാരായ  ഞങ്ങളിലെ എറ്റവും വലിയ ചാട്ടക്കാർ ഉഥ്മാൻ ബിൻ മള്ഊന്(റ) ന്റെ ഖബർ ചാടിക്കടക്കുന്നവരായിരുന്നു. ഉസ്മാന്‍ ബിനു ഹഖീം പറയുന്നു: ഖാരിജത്ത് എന്‍റെ കൈ പിടിച്ച് ഒരു ഖബറിന്മേല്‍ ഇരുന്നു. ശേഷം അദ്ദേഹത്തിന്‍റെ പിതൃവ്യന്‍ യസീദ് ബിന് സാബിത് പറഞ്ഞതായി ഇപ്രകാരം പ്രസ്താവിച്ചു. ഖബറിന്മേല്‍ ഇരിക്കല്‍ വെറുക്കപ്പെടുന്നത് അതിന്മേല്‍ മലമൂത്രവിസര്‍ജ്ജനം ചെയ്യപ്പെടുന്നവനാണ്. നാഫിഇ (റ)പറയുന്നു: ഇബ്നു ഉമര്‍ (റ) ഖബ്രിന്മേല്‍ ഇരിക്കാറുണ്ട്.     

ഇമാം ബുഖാരിയുടെ കിത്താബില്‍   സനദ് കള്‍ തീരെ പറയാതെ ഇത്തരത്തില്‍  പല റിപ്പോര്‍ട്ടുകളും  മുഅല്ലക്കായി  ചേര്‍ത്തിട്ടുണ്ട്.  അതെല്ലാം  സ്വഹീഹാണ് എന്ന് ഉസൂല്‍ അറിയുന്ന ഒരാളും പറയില്ല. 

 ഇമാം ബുഖാരിയുടെ സ്വഹീഹില്‍  പൂര്‍ണമായ സനദോടെ  കൊടുത്തിട്ടുള്ള  എല്ലാ ഹദീസുകളും  സ്വഹീഹാണ് അതില്‍  അഹ്ലുസ്സുന്നയിലുള്ള  ആര്‍ക്കും  തര്‍ക്കമില്ല . എന്നാല്‍  സനദ് ഇല്ലാതെ രേഖപ്പെടുത്തിയ ഇത്തരം റിപ്പോര്‍ട്ടുകള്‍ സ്വഹീഹാണ് എന്ന്  ഉസൂലിനെ കുറിച്ച്  വിവരമുള്ള  ആരും പറയാറില്ല  


പിന്നീട്  ഉടനെ അവിടെ ഇമാം ബുഖാരി മുതല്‍ 

حَدَّثَنَا يَحْيَى حَدَّثَنَا أَبُو مُعَاوِيَةَ عَنْ الْأَعْمَشِ عَنْ مُجَاهِدٍ عَنْ طَاوُسٍ عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا
നബി (സ) വരെ എത്തുന്ന  
പൂര്‍ണമായ സനദ് ഉള്ള ഹദീസ് ഉദ്ധരിക്കുന്നതും കൂടി കാണുക:   ഖബറിനുള്ളില്‍ ശിക്ഷ അനുഭവിക്കുന്ന, രണ്ട് ഖബറിന് അരികിലൂടെ നബി(സ്വ) നടന്നു പോകുമ്പോള്‍ ഒരു ഈന്തപ്പന മട്ടല്‍ രണ്ടായി പകുത്ത് രണ്ട് ക്വബ്‌റിന് മേലും വെച്ചു എന്നതാണ് അദ്ദേഹം ഉദ്ധരിച്ചത്. അത് ഉണങ്ങാതെ പച്ചയായി ഇരിക്കുമ്പോള്‍ ശിക്ഷ ലഘൂകരിക്കപ്പെടുമെന്നാണ് അവിടുന്ന് കാരണം പറഞ്ഞത്.



ഇനി  ഉസ്മാന്‍ ഇബ്നു മദ് ഹൂന്‍ (റ) യുടെ ഖബര്‍ കെട്ടി പ്പൊക്കിയിട്ടുണ്ടോ
ഇല്ലെങ്കില്‍ പിന്നെ ചാടിക്കടന്നത് എന്താണെന്നറിയാനും  അതുമായി ബന്ധപ്പെട്ട മറ്റു ഹദീസുകള്‍ പരിശോധിച്ചാല്‍ നിസ്സംശയം മനസ്സിലാകും .

അബുദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം 

حَدَّثَنَا عَبْدُ الْوَهَّابِ بْنُ نَجْدَةَ حَدَّثَنَا سَعِيدُ بْنُ سَالِمٍ ح و حَدَّثَنَا يَحْيَى بْنُ الْفَضْلِ السِّجِسْتَانِيُّ حَدَّثَنَا حَاتِمٌ يَعْنِي ابْنَ إِسْمَعِيلَ بِمَعْنَاهُ عَنْ كَثِيرِ بْنِ زَيْدٍ الْمَدَنِيِّ عَنْ الْمُطَّلِبِ قَالَ لَمَّا مَاتَ عُثْمَانُ بْنُ مَظْعُونٍ أُخْرِجَ بِجَنَازَتِهِ فَدُفِنَ فَأَمَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلًا أَنْ يَأْتِيَهُ بِحَجَرٍ فَلَمْ يَسْتَطِعْ حَمْلَهُ فَقَامَ إِلَيْهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَحَسَرَ عَنْ ذِرَاعَيْهِ قَالَ كَثِيرٌ قَالَ الْمُطَّلِبُ قَالَ الَّذِي يُخْبِرُنِي ذَلِكَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ كَأَنِّي أَنْظُرُ إِلَى بَيَاضِ ذِرَاعَيْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حِينَ حَسَرَ عَنْهُمَا ثُمَّ حَمَلَهَا فَوَضَعَهَا عِنْدَ رَأْسِهِ وَقَالَ أَتَعَلَّمُ بِهَا قَبْرَ أَخِي وَأَدْفِنُ إِلَيْهِ مَنْ مَاتَ مِنْ أَهْلِي

ഉസ്മാന്‍ ഇബ്നു മദ്ഹൂന്‍ മരണപ്പെട്ട സമയത്ത് ഞങ്ങള്‍ അദ്ദേഹത്തിന്റെ ജനാസയുമായി പുറപ്പെട്ടു .അങ്ങനെ നബി (സ) അദ്ദേഹത്തെ മറമാടുകയും ശേഷം  ഒരു കല്ല്‌ എടുത്തുകൊണ്ടുവരാന്‍ ഒരാളോട് കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അയാള്‍ക്ക് ആ കല്ല്‌ എടുത്തുകൊണ്ട് വരാന്‍ കഴിഞ്ഞില്ല .അപ്പോള്‍ നബി (സ) അവിടേക്ക് നടന്നു പോയി ആ കല്ല്‌ തന്‍റെ കയ്യിന്റെ വെളുപ്പ് കാണും വിധത്തില്‍ പൊക്കിയെടുത്ത് അവിടെ കൊണ്ട് വന്നു വെച്ചു . എന്നിട്ട് പറഞ്ഞു : ഇത് എന്റെ സഹോദരന്റെ ഖ്ബരാണെന്ന് അറിയിക്കാന്‍ വേണ്ടിയാണ് "

( سنن أبي داود » كتاب الجنائز » باب في جمع الموتى في قبر والقبر يعلم )

ഇമാം അബു ദാവൂദ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മരണപ്പെട്ടവരെ ഒരുമിച്ച് മറമാടലും ഖബറിനെ അറിയിക്കലും എന്ന അധ്യായത്തിലാണ് 

ഇബ്നുമാജയാകട്ടെ ഖബറിന്റെ മേല്‍ അടയാളംവെക്കല്‍ എന്ന അധ്യായത്തിലും

حَدَّثَنَا الْعَبَّاسُ بْنُ جَعْفَرٍ حَدَّثَنَا مُحَمَّدُ بْنُ أَيُّوبَ أَبُو هُرَيْرَةَ الْوَاسِطِيُّ حَدَّثَنَا عَبْدُ الْعَزِيزِ بْنُ مُحَمَّدٍ عَنْ كَثِيرِ بْنِ زَيْدٍ عَنْ زَيْنَبَ بِنْتِ نُبَيْطٍ عَنْ أَنَسِ بْنِ مَالِكٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَعْلَمَ قَبْرَ عُثْمَانَ بْنِ مَظْعُونٍ بِصَخْرَةٍ

"ഉസ്മാന്‍ ഇബ്നു മദ്ഹൂന്‍ (റ) ന്‍റെ ഖബര്‍ ഒരു പാറ കൊണ്ട് അറിയിച്ചിരുന്നു '.

( سنن ابن ماجه » كتاب الجنائز » باب ما جاء في العلامة في القبر )

മറ്റൊരു റിപ്പോര്‍ട്ട് നോക്കൂ
حدثنا أبو بكر قال ثنا أبو بكر الحنفي عن كثير بن زيد عن المطلب بن عبد الله بن حنطب قال لما مات عثمان بن مظعون دفنه رسول الله صلى الله عليه وسلم بالبقيع وقال لرجل اذهب إلى تلك الصخرة فآتني بها حتى أضعها عند قبره حتى أعرفه بها

"ഉസ്മാന്‍ ഇബ്നു 
മദ്ഹൂന്‍ (റ) വിന്‍റെ മയ്യിത്ത്  മറമാടിയപ്പോള്‍, അവിടെ ഖബര്‍  ഉണ്ടെന്നറിയിക്കാന്‍ വേണ്ടി  ഒരു പാറ കൊണ്ട് വന്നു വെക്കാന്‍ നബി (സ ഒരാളോട്  കല്‍പ്പിച്ചു " 

( مصنف ابن أبي شيبة )



നോക്കൂ ..ഈ ഹദീസുകളെല്ലാം ഖബര്‍ ആണെന്നു അറിയിക്കാന്‍ വേണ്ടി  ഒരു വലിയ കല്ല്‌ അല്ലെങ്കില്‍ പാറ ഖ്ബരിന്നടുത്ത്  വെക്കാന്‍ നബി (സ) കല്‍പ്പിച്ചതായി കാണുന്നു. ഏല്‍പ്പിച്ച ആള്‍ക്ക് അത് എടുത്ത് കൊണ്ട് വരാന്‍ കഴിയാത്തത് അതിന്റെ ഭാരം കൊണ്ടോ അല്ലങ്കില്‍ വലിപ്പം കൊണ്ടോ ആണല്ലോ..??

ഈ സംഭവം ഉദ്ധരിച് പ്രശസ്ഥ പണ്ഡിതനായ ഇമാം ത്വര്‍ത്തൂശി (റ) പറയുന്നു :



قال الطرطوشي: واعلم أنه روى البخاري أن النبي صلى الله عليه وسلم جعل حجرا عند قبر عثمان بن مظعون، وقال أتعلم به قبر أخي، وأدفن إليه من مات من أهلي. وهذا دليل على استحسان جعل الأحجار على القبور علامة، وحمل قول مالك على ظاهره، وأن لا تبنى على القبور بالحجارة، لأنه قد ثبت أن قبر رسول الله صلى الله عليه وسلم وصاحبيه مبطوحة ببطحاء العرصة الحمراء


"ഇതില്‍ നിന്നും തെളിവ് പിടിക്കാവുന്നത് ഒരു കല്ല്‌  അടയാളത്തിന് വേണ്ടി ഖബറിന്നു മുകളില്‍ വെക്കാം എന്നാണ്.
ഇമാം മാലിക് (റ) അതിന്റെ അടിസ്ഥാനത്തില്‍ അങ്ങനെയാണ് മനസ്സിലാക്കിയത് .എന്നാല്‍ കല്ല് കൊണ്ട് ഒരിക്കലും ഉയര്‍ത്തി കെട്ടാന്‍ ഇത് തെളിവാകുകയില്ല .കാരണം നബി (സ) യുടെയും കൂട്ടുകാരുടെയും ഖബറുകള്‍ ഉയര്‍ത്തപെടുകയോ ഭൂമിയോട് നിരത്തപെടുകയോ ചെയ്യാതെ പരത്തപ്പെട്ട നിലയിലായിരുന്നു."
 ( الحوادث والبدع )

മുആവിയ (റ) വില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ഇതിനോട് ചേര്‍ത്ത് വായിക്കാം,



حَدَّثَنَا حَدَّثَنَا الْحُسَيْنُ بْنُ إِسْحَاقَ التُّسْتَرِيُّ ، ثنا وَهْبُ بْنُ بَقِيَّةَ ، أَنَا خَالِدُ بْنُ عَبْدِ اللَّهِ ، عَنْ عِمْرَانَ بْنِ حُدَيْرٍ ، عَنْ أَبِي مِجْلَزٍ ، أَنَّمُعَاوِيَةَ ، قَالَ : " إِنَّ تَسْوِيَةَ الْقُبُورِ مِنَ السُّنَّةِ ، وَقَدْ رَفَعَتِ الْيَهُودُ ، وَالنَّصَارَى فَلا تَشَّبَّهُوا بِهِمَا " 



 "ഖബര്‍ പരത്തലാണ് സുന്നത്ത്.നിശ്ചയം അത് ഉയര്‍ത്തുക എന്നത് ജൂത ക്രിസ്ത്യാനികളുടെ ചര്യയാകുന്നു .നിങ്ങള്‍ അവരോട് സാദൃശ്യപെടരുത് ."


ലോകനേതാക്കളായ നബി (സ) യുടെയും കൂട്ടുകാരുടെയും ഖബറിന്റെ കാര്യമിതാണെങ്കില്‍ മറ്റുള്ള ഖബറുകളുടെ കാര്യം പ്രത്യേകം  പറയണോ..?


ഇനി ജാറം പൂജകരായ മുസ്ലിയാക്കന്മാരുടെ മറ്റൊരു വൈക്കോല്‍ ത്തുരുമ്പും കൂടി  നമുക്കൊന്ന്  നോക്കാം 

السنن الكبرى للبيهقي » كِتَابُ الْجُمُعَةِ » بَابُ رَشِّ الْمَاءِ عَلَى الْقَبْرِ ، وَوَضْعِ الْحَصْبَاءِ ...

رقم الحديث: 6233
حديث مرفوع) أَخْبَرَنَا أَبُو عَلِيٍّ الرُّوذْبَارِيُّ ، أنبأ مُحَمَّدُ بْنُ بَكْرٍ ، ثنا أَبُو دَاوُدَ ، ثنا عَبْدُ الْوَهَّابِ بْنُ نَجْدَةَ ، ثنا سَعِيدُ بْنُ سَالِمٍ ، ح قَالَ وَحَدَّثَنَا يَحْيَى بْنُ الْفَضْلِ السِّجِسْتَانِيُّ ، ثنا حَاتِمُ بْنُ إِسْمَاعِيلَ ، بِمَعْنَاهُ ، عَنْ كَثِيرِ بْنِ زَيْدٍ الْمَدَنِيِّ ، عَنِ الْمُطَّلِبِ ، قَالَ " لَمَّا مَاتَ عُثْمَانُ بْنُ مَظْعُونٍ أُخْرِجَ بِجِنَازَتِهِ فَدُفِنَ ، أَمَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلا أَنْ يَأْتِيَهُ بِحَجَرٍ ، فَلَمْ يَسْتَطِعْ حَمْلَهُ ، فَقَامَ إِلَيْهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَحَسَرَ عَنْ ذِرَاعَيْهِ " . قَالَ كَثِيرٌ : قَالَ الْمُطَّلِبُ : قَالَ الَّذِي يُخْبِرُنِي ذَلِكَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " كَأَنِّي أَنْظُرُ إِلَى بَيَاضِ ذِرَاعَيْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حِينَ حَسَرَ عَنْهَا ، ثُمَّ حَمَلَهَا فَوَضَعَهَا عِنْدَ رَأْسِهِ ، وَقَالَ : " لِيُعْلَمَ بِهَا قَبْرُ أَخِي ، وَأَدْفِنَ إِلَيْهِ مَنْ مَاتَ مِنْ أَهْلِي "
---------------------------
لمَّا ماتَ عُثمانُ بنُ مظعونٍ أُخْرِجَ بجَنازتِهِ فُدِفنَ أمرَ النَّبيُّ صلَّى اللَّهُ علَيهِ وسلَّمَ رجلًا أن يأتيَهُ بحَجرٍ فلم يستَطِع حملَهُ فقامَ إليها رسولُ اللَّهِ صلَّى اللَّهُ علَيهِ وسلَّمَ وحسرَ عَن ذراعيهِ قالَ كثيرٌ قالَ المطَّلبُ قالَ الَّذي يخبرُني ذلِكَ عَن رسولِ اللَّهِ صلَّى اللَّهُ علَيهِ وسلَّمَ قالَ كأنِّي أنظرُ إلى بياضِ ذراعَي رسولِ اللَّهِ صلَّى اللَّهُ علَيهِ وسلَّمَ حينَ حَسرَ عنهُما ثمَّ حَملَها فوضعَها عندَ رأسِهِ وقالَ أتعلَّمُ بِها قبرَ أَخي وأَدفِنُ إليهِ مَن ماتَ من أَهْلي
الراوي: المطلب بن عبدالله بن حنطب

صحيح أبي داود – الصفحة أو الرقم: 3206

ബഖീഉൽ അർഖദിൽ ആദ്യമായി മറമാടപ്പെട്ട സ്വഹാബിയാണ് ഉഥ്മാൻ ബിൻ മള്മൂൻ ( റ ).
അദ്ദേഹത്തിന്റെ ജനാസ മറമാടിയ ശേഷം റസൂൽ ( സ ) ഒരു കല്ലു കൊണ്ടുവരാൻ സ്വഹാബിയോട് പറഞ്ഞു. അദ്ദേഹത്തിനത് ഉയർത്താൻ സാധിച്ചില്ല. റസൂൽ
( സ ) അത് കൊണ്ട് വന്ന് ഖബറിന്റെ തലക്കൽ വെച്ചു.
എന്നിട്ട് പറഞ്ഞു ; ഇത് ഖബറാണെന്ന് മനസ്സിലാകാനും തന്റെ ബന്ധുക്കളെ മറമാടാനുമാണെന്നും ഖബറാണെന്നു തിരിച്ചറിയാനുമാണെന്ന്.

അന്ന് റസൂൽ (സ) ഉദ്ദേശിച്ചത്  ഖബർ കെട്ടിപ്പൊക്കുന്നതിനായിരുന്നുവെങ്കില്‍  നബി ( സ ) അന്നങ്ങനെ പറയേണ്ട കാര്യമുണ്ടായിരുന്നില്ല‌.

ഇനി മറ്റൊരു വിഷയം ഖാരിജ(റ) പറഞ്ഞുവെന്ന്  പറയപ്പെടുന്ന റിപ്പോര്‍ട്ട് ന്‍റെ  ദുര്‍ബലതയാണ് .


البداية والنهاية » ثم دخلت سنة تسع وتسعين

خَارِجَةُ بْنُ زَيْدِ بْنُ الضَّحَّاكِ ، الْأَنْصَارِيُّ الْمَدَنِيُّ الْفَقِيهُ ، كَانَ يُفْتِي بِالْمَدِينَةِ ، وَكَانَ مِنْ فُقَهَائِهَا الْمَعْدُودِينَ ، كَانَ عَالِمًا بِالْفَرَائِضِ وَتَقْسِيمِ الْمَوَارِيثِ ، وَهُوَ أَحَدُ الْفُقَهَاءِ السَّبْعَةِ الَّذِينَ مَدَارُ الْفَتْوَى عَلَى قَوْلِهِمْ .



ചരിത്രത്തിൽ നമുക്ക് കാണാം. ഖാരിജത് ബിൻ സൈദ് ( റ ) ജനിക്കുന്നത് ഹി: 29 ലാണ്. 70 വർഷമാണ് അദ്ദേഹം ജീവിച്ചത് . മരണം ഹി: 99 ലും.

ഇനി , ഇവിടെ ചാടി എന്നു പറയുന്നത് ഉഥ്മാൻ (റ ) വിന്റെ കാലത്താണ്.

ഉഥ്മാൻ (റ) മരണപ്പെടുന്നത് ഹി: 35 ലാണ് .

ഹി : 29 ൽ ജനിച്ച ഒരാൾ ഹി: 35 നുള്ളിൽ ചാടുമ്പോൾ 5 വയസ്സുള്ള കുട്ടികൾ ചാടിയ കാര്യമാണ് ഹാരിജത് ബിൻ സൈദ് പറഞ്ഞതെന്ന് വ്യക്തമാണ്.


ഇനി മുസ്ല്യാക്കൾ പറയുന്ന കാര്യമാണ് : ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇബ്നു ഹജറുൽ അസ്ഖലാനി ഖബ്ർ കെട്ടിപ്പൊക്കൽ അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ടെന്ന്. അത് ഇതാണ്. :

وقال خارجة بن زيد ) أي ابن ثابت الأنصاري أحد ثقات التابعين ، وهو أحد السبعة الفقهاء من أهل المدينة إلخ . وصله المصنف في ” التاريخ الصغير ” من طريق ابن إسحاق ” حدثني يحيى بن عبد الرحمن بن أبي عمرة الأنصاري سمعت خارجة بن زيد ” . فذكره ، وفيه جواز تعلية القبر ورفعه عن وجه الأرض

.( فتح الباري )

മദീനത്തുണ്ടായിരുന്ന 7 പണ്ഡിതന്മാരിൽ ഒരാളായിരുന്നു ഹാരിജത് ബിൻ സൈദ്. അതിനു ശേഷം ഇമാം പറയുന്നു : ഈ സംഭവത്തിൽ ; ഖബർ ഭൂമിയിൽ നിന്ന് അല്പം ഉയർത്തൽ അനുവദനീയം എന്നുണ്ട്.

അതല്ലാതെ നമ്മുടെ നാട്ടിലെ മഖാമുകൾ പോലെ‌കെട്ടി ഉയർത്തണമെന്നില്ല.

മാത്രവുമല്ല : ഖബർ കെട്ടിപ്പൊക്കാൻ പാടില്ല എന്ന റസൂൽ ( സ)യുടെ വ്യക്തമായ ഉദ്ദരണി ഉണ്ടായിരിക്കെ അസ്ഖലാനി പറയുകയില്ല.



അതിനാല്‍ "തങ്ങള്‍ ചെറുപ്രായക്കാരായിരുന്ന കാലം ഉസ്മാനു ബ്‌നു മദ്ഊന്‍(റ)വിന്റെ ഖബര്‍ ചാടുന്നവരായിരുന്നു ഞങ്ങളില്‍ വലിയ ചാട്ടക്കാരന്‍ " എന്ന് താബിഉകളില്‍ പെട്ട ഖാരിജ (റ) പറഞ്ഞത് ഖബര്‍ കെട്ടിപ്പൊക്കാന്‍ തെളിവല്ല.അത് പരിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും ആശയങ്ങള്‍ക്ക് ഘടകവിരുദ്ധമാണ് .



മദീനത്തുണ്ടായിരുന്ന 7 പണ്ഡിതന്മാരിൽ ഒരാളായിരുന്നു ഹാരിജത് ബിൻ സൈദ്. അതിനു ശേഷം ഇമാം പറയുന്നു : ഈ സംഭവത്തിൽ ; ഖബർ ഭൂമിയിൽ നിന്ന് അല്പം ഉയർത്തൽ അനുവദനീയം എന്നുണ്ട്.

ഈ  ഉയര്‍ത്തല്‍  എത്രയാണ് ..?  അതൊന്നും  ഇവിടെ പറയുന്നില്ല . അതുകൊണ്ട് തന്നെ ജാറം കെട്ടിപ്പൊക്കാന്‍ ഇത്  തെളിവുമല്ല .

എന്നാല്‍  ഇതേ ഇബ്നു ഹജര്‍ അസ്ഖലാനി തന്നെ സ്വഹീഹുല്‍ ബുഖാരിയിലെ   മറ്റൊരു  ഹദീസില്‍  നബി (സ)യുടെ  ഖബറിന്റെ  രൂപം വിവരിക്കുന്നുണ്ട് .  അവിടെ  പറയുന്നത്  നബി (സ)യുടെ  ഖബര്‍ വെറും  നാല് വിരല്‍ മാത്രമാണ്  ഉയരം എന്നാണ്.
ബുഖാരിയിലെ  ഹദീസില്‍  ജാറം കെട്ടാന്‍  തെളിവുണ്ട്  എന്ന്  മുസ്ലിയാക്കന്മാര്‍ പറയുന്ന ഹദീസ്  കൂടിയാണിത്.  അബൂബക്കര്‍  സിദ്ധീഖ് (റ) പേരക്കുട്ടി  ഖാസിം ബിന്‍ മുഹമ്മത്  ആയിഷാ ബീവിയോട്  നബി (സ)യുടെ  ഖബര്‍  കാണിച്ചു തരാന്‍  പറഞ്ഞപ്പോള്‍  കണ്ട  രൂപം വിവരിക്കുന്ന  ഹദീസില്‍  നബി (സ)യുടെ  ഖബര്‍ പരത്തപ്പെട്ടതായി  കണ്ടു എന്നാണ് ഉള്ളത് . എന്നാല്‍  ബുഖാരിയിലെ  ഒരു   ഹദീസില്‍  നബി (സ) ഖബര്‍  കൂര്‍മ്പിച്ച പോലെ കണ്ടു എന്ന്  സുഫ് യാന്‍   ത്തമാരി (റ) പറയുന്നത് .  ഇതിനെ ക്കുറിച്ച്    ആ സമയത്ത് ഖബറിന്റെ ഉയരം   എത്രയാണ്  എന്ന്  ആജൂരിയുടെ  റിപ്പോര്‍ട്ട്  ഫതഹുല്‍ ബാരിയില്‍  ഉദ്ധരിക്കുന്നത്  വെറും നാല്  വിരല്‍ എന്നാണ്... 

وَقَدْ رَوَى أَبُو بَكْرٍ الْآجُرِّيُّ فِي " كِتَابِ صِفَةِ قَبْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " مِنْ طَرِيقِ إِسْحَاقَ بْنِ عِيسَى ابْنِ بِنْتِ دَاوُدَ بْنِ أَبِي هِنْدٍ ، عَنْ غُنَيْمِ بْنِ بِسْطَامٍ الْمَدِينِيِّ ، قَالَ : رَأَيْتُ قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي إِمَارَةِ عُمَرَ بْنِ عَبْدِ الْعَزِيزِ ، فَرَأَيْتُهُ مُرْتَفِعًا نَحْوًا مِنْ أَرْبَعِ أَصَابِعَ ،


അപ്പോള്‍ ബുഖാരിയില്‍  "മുസന്നം" എന്നുണ്ട്  എന്ന് പറഞ്ഞുകൊണ്ട്  അത് തെളിവാക്കിയും  ജാറം കെട്ടിപ്പൊക്കാന്‍  ഒരു  രക്ഷയുമില്ല  എന്ന്  മനസ്സിലായല്ലോ ...മുസ്ലിയാക്കന്മാരെ  ..


നബി(സ്വ)യുടെ ക്വബ്‌റിന്റെ മുകള്‍ ഭാഗം കൂര്‍ത്തതായി കണ്ടുവെന്ന് സുഫിയാനുത്തമ്മാരി(റഹി)യും പരന്നതായി കണ്ടുവെന്ന് സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ ക്വാസിം ബിന്‍ മുഹമ്മദ്(റഹി)യും പറയുന്നു. ഇതെങ്ങനെ വന്നു? ഇതിനു കാരണം, മുഹമ്മദ് ബിന്‍ ക്വാസിം(റഹി) കണ്ടത് മുആവിയ(റ)വിന്റെ ഭരണകാലത്താണ്. അന്ന് ക്വബ്‌റിന്റെ മുകളിലോ ചുറ്റുഭാഗത്തോ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. കാലശേഷം വലീദിന്റെ ഭരണകാലത്താണ് പള്ളി വിപുലീകരണം നടന്നത്. വിശുദ്ധ ശരീരം അടക്കം ചെയ്യപ്പെട്ടത് നബി പത്‌നി ആയിശ(റ)യുടെ ഹുജ്‌റയിലാണല്ലോ? ആ ഹുജ്‌റയും മറ്റു പത്‌നിമാരുടെ ഹുജ്‌റകളും ചുമര്‍ നീങ്ങി പള്ളിക്കുള്ളില്‍ വന്നു. അതിന് ശേഷമാണ് സുഫ്‌യാനുത്തമ്മാരി(റഹി) ആ ക്വബ്‌റുകള്‍ കണ്ടത്. മുആവിയ(റ)വിന്റെ ഭരണകാലത്താണ് സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ പിതൃസഹോദരി ആയിശ(റ)യുടെ അടുത്ത് വെച്ച് മൂന്ന് ക്വബ്‌റുകളും കണ്ടത്. അത് സ്വഹാബികള്‍ അവിടെ പ്രവര്‍ത്തിച്ച കാര്യങ്ങളില്‍ മാറ്റം വരുന്നതിന് മുമ്പായിരുന്നു. ഇങ്ങനെയാണ് ആ രണ്ടു പേരുടെയും രിവായത്തുകള്‍ കൂട്ടി യോജിപ്പിച്ച് കൊണ്ട് ഹാഫിളുല്‍ അസ്‌ക്വലാനി പറഞ്ഞ മറുപടി.
അബൂബക്ര്‍ സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ ക്വാസിം ബിന്‍ മുഹമ്മദ്(റഹി) തന്റ അമ്മാവി ആയിശ(റ)യുടെ അടുത്തു ചെന്ന് നബി(സ്വ)യുടെയും രണ്ടു കൂട്ടുകാരുടെയും ക്വബ്‌റുകള്‍ കാണിച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് വെളിവാക്കിക്കൊടുത്തപ്പോള്‍ കണ്ട കാഴ്ച്ച അദ്ദേഹം വിവരിച്ചത്, അത് ഉയര്‍ന്ന് നില്‍ക്കുന്നതോ നിലം പറ്റിയതോ അല്ല എന്നാണ്.
നബി(സ്വ)യുടെ ജാറംഎന്ന് പറഞ്ഞ് ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. വാസ്തവത്തില്‍, അവിടുത്തെ ക്വബ്‌റിനു മുകളില്‍ ജാറം നിര്‍മ്മിക്കപ്പെട്ടിട്ടില്ല. മറിച്ച്, നബി(സ്വ)യെ മറമാടിയത് ആയിശ(റ)യുടെ വീട്ടിനുള്ളിലാണല്ലോ. എവിടെയാണോ നബി(സ്വ) വഫാത്തായത്, അവിടെത്തന്നെ മറമാടണം എന്നത് കൊണ്ടാണ് സ്വഹാബികള്‍ ആ ഹുജ്‌റയില്‍ തന്നെ വിശുദ്ധ ശരീരം അടക്കം ചെയ്തത്.
ക്വബ്ര്‍ കെട്ടിയുയര്‍ത്താനോ അതിന്‍മേല്‍ എടുപ്പുണ്ടാക്കുവാനോ സ്വഹാബികളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു മാതൃകയുമില്ല. ആയിശ(റ)ക്ക് ഒരു വീട് നല്‍കി അവരെ അവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ച് കൊണ്ട് നബി(സ്വ)യുടെ ക്വബ്‌റിടം ഒരു സന്ദര്‍ശന സ്ഥലമാക്കി അവര്‍ മാറ്റിയിരുന്നോ? അതുമുണ്ടായില്ല. എന്തു കൊണ്ട്? അവിടുന്ന് പറഞ്ഞു: ജൂത-നസ്വാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. തങ്ങളുടെ പ്രവാചകന്‍മാരുടെ ക്വബ്‌റിടം അവര്‍ പള്ളിയാക്കി മാറ്റി. അങ്ങനെ ആ തേട്ടം വഴി നബി(സ്വ) അക്കാര്യം വ്യക്തമാക്കിയില്ലെങ്കില്‍ നബി(സ്വ)യുടെ ക്വബ്ര്‍ വെളിവാകുമായിരുന്നുഎന്ന് ആയിശ(റ) ഇവിടെ വ്യക്തമാക്കി. ആ ക്വബ്ര്‍ തുറന്ന സ്ഥലത്താകാതിരിക്കാന്‍ ഇതും ഒരു കാരണമാണെന്ന് ആയിശ(റ) വ്യക്തമാക്കുന്നു.
അക്കാലത്ത് ആ മൂന്ന് ക്വബ്‌റുകളും ഉയര്‍ന്ന് നില്‍ക്കുന്നില്ല. സ്വഹാബികള്‍ ചെയ്ത പോലെ ഭൂമിയോട് ചേര്‍ന്ന് കുറഞ്ഞൊന്നു പൊങ്ങി നില്‍ക്കുന്നതായാണ് കാണപ്പെട്ടത്.
സുഫ്‌യാനുത്തമ്മാരി കണ്ടത് മുകള്‍ ഭാഗം കൂര്‍ത്തിരിക്കുന്നതായാണ്. അത് വലീദ് ബിന്‍ അബ്ദില്‍ മലിക്കിന്റെ ഭരണ കാലത്താണ്. അക്കാലത്ത് ക്വബ്‌റിന്റെ ചുമര്‍ നന്നാക്കിയപ്പോള്‍ വന്ന മാറ്റമാകാം.” (ഫത്ഹുല്‍ ബാരി 4/328)
മാത്രമല്ല, വലീദിന്റെ കാലത്ത് തന്നെ നാലു വിരല്‍ ഉയരത്തിലായി ഞാന്‍ കാണുകയുണ്ടായി എന്ന് ഗുനയ് ബിനു ബിസ്താമി പറഞ്ഞതായി അബൂബക്‌റുല്‍ ആജുരി ഉദ്ധരിച്ചത് ഹാഫിളുല്‍ അസ്‌ക്വലാനി ഫത്ഹുല്‍ബാരിയില്‍ എടുത്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്.  ബുഖാരിയിലെ ഹദീസും ഫത് ഹുല്‍ ബാരിയിലെ  വിശദീകരണവും  താഴെ  കൊടുക്കുന്നു :


1325 حَدَّثَنَا مُحَمَّدُ بْنُ مُقَاتِلٍ أَخْبَرَنَا عَبْدُ اللَّهِ أَخْبَرَنَا أَبُو بَكْرِ بْنُ عَيَّاشٍ عَنْ سُفْيَانَ التَّمَّارِ أَنَّهُ حَدَّثَهُ أَنَّهُ رَأَى قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مُسَنَّمًا

فتح الباري شرح صحيح البخاري »

قَوْلُهُ : ( عَنْ سُفْيَانَ التَّمَّارِ ) هُوَ ابْنُ دِينَارٍ عَلَى الصَّحِيحِ ، وَقِيلَ : ابْنُ زِيَادٍ ، وَالصَّوَابُ أَنَّهُ غَيْرُهُ ، وَكُلٌّ مِنْهُمَا عُصْفُرِيٌّ كُوفِيٌّ . وَهُوَ مِنْ كِبَارِ أَتْبَاعِ التَّابِعِينَ ، وَقَدْ لَحِقَ عَصْرَ الصَّحَابَةِ ، وَلَمْ أَرَ لَهُ رِوَايَةً عَنْ صَحَابِيٍّ .
قَوْلُهُ : ( مُسَنَّمًا ) أَيْ مُرْتَفِعًا ، زَادَ أَبُو نُعَيْمٍ فِي الْمُسْتَخْرَجِ : " وَقَبْرُ أَبِي بَكْرٍ ، وَعُمَرَ كَذَلِكَ " . وَاسْتُدِلَّ بِهِ عَلَى أَنَّ الْمُسْتَحَبَّ تَسْنِيمُ الْقُبُورِ  - وَتَسْطِيحُهَا -  ، وَهُوَ قَوْلُ أَبِي حَنِيفَةَ ، وَمَالِكٍ ، وَأَحْمَدَ ، وَالْمُزَنِيِّ وَكَثِيرٍ مِنَ الشَّافِعِيَّةِ ، وَادَّعَى الْقَاضِي حُسَيْنٌاتِّفَاقَ الْأَصْحَابِ عَلَيْهِ ، وَتُعُقِّبَ بِأَنَّ جَمَاعَةً مِنْ قُدَمَاءِ الشَّافِعِيَّةِ اسْتَحَبُّوا التَّسْطِيحَ كَمَا نَصَّ عَلَيْهِ الشَّافِعِيُّ ، وَبِهِ جَزَمَ الْمَاوَرْدِيُّ وَآخَرُونَ . وَقَوْلُ سُفْيَانَ التَّمَّارِ لَا حُجَّةَ فِيهِ كَمَا قَالَ الْبَيْهَقِيُّ لِاحْتِمَالِ أَنَّ قَبْرَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ فِي الْأَوَّلِ مُسَنَّمًا ، فَقَدْ رَوَى أَبُو دَاوُدَ ، وَالْحَاكِمُ مِنْ طَرِيقِ الْقَاسِمِ بْنِ مُحَمَّدِ بْنِ أَبِي بَكْرٍ ، قَالَ : دَخَلْتُ عَلَى عَائِشَةَ ، فَقُلْتُ : يَا أُمَّةُ ، اكْشِفِي لِي عَنْ قَبْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَصَاحِبَيْهِ ، فَكَشَفَتْ لَهُ عَنْ ثَلَاثَةِ قُبُورٍ لَا مُشْرِفَةٍ وَلَا لَاطِئَةٍ ، مَبْطُوحَةٍ بِبَطْحَاءِ الْعَرْصَةِ الْحَمْرَاءِ . زَادَ الْحَاكِمُ : فَرَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مُقَدَّمًا ، وَأَبَا بَكْرٍ رَأْسُهُ بَيْنَ كَتِفَيِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَعُمَرُ رَأْسُهُ عِنْدَ رِجْلَيِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ . وَهَذَا كَانَ فِي خِلَافَةِ مُعَاوِيَةَ ، فَكَأَنَّهَا كَانَتْ فِي الْأَوَّلِ مُسَطَّحَةً ، ثُمَّ لَمَّا بُنِيَ جِدَارُ الْقَبْرِ فِي إِمَارَةِ عُمَرَ بْنِ عَبْدِ الْعَزِيزِ عَلَى الْمَدِينَةِ مِنْ قِبَلِ الْوَلِيدِ بْنِ عَبْدِ الْمَلِكِ صَيَّرُوهَا مُرْتَفِعَةً . وَقَدْ رَوَى أَبُو بَكْرٍ الْآجُرِّيُّ فِي " كِتَابِ صِفَةِ قَبْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " مِنْ طَرِيقِ إِسْحَاقَ بْنِ عِيسَى ابْنِ بِنْتِ دَاوُدَ بْنِ أَبِي هِنْدٍ ، عَنْ غُنَيْمِ بْنِ بِسْطَامٍ الْمَدِينِيِّ ، قَالَ : رَأَيْتُ قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي إِمَارَةِ عُمَرَ بْنِ عَبْدِ الْعَزِيزِ ، فَرَأَيْتُهُ مُرْتَفِعًا نَحْوًا مِنْ أَرْبَعِ أَصَابِعَ ، وَرَأَيْتُ قَبْرَ أَبِي بَكْرٍ وَرَاءَ قَبْرِهِ ، وَرَأَيْتُ قَبْرَ عُمَرَ وَرَاءَ قَبْرِ أَبِي بَكْرٍ أَسْفَلَ مِنْهُ . ثُمَّ الِاخْتِلَافُ فِي ذَلِكَ فِي أَيِّهِمَا أَفْضَلُ لَا فِي أَصْلِ الْجَوَازِ ، وَرَجَّحَ الْمُزَنِيُّ التَّسْنِيمَ مِنْ حَيْثُ الْمَعْنَى بِأَنَّ الْمُسَطَّحَ يُشْبِهُ مَا يُصْنَعُ لِلْجُلُوسِ بِخِلَافِ الْمُسَنَّمِ ، وَرَجَّحَهُابْنُ قُدَامَةَ بِأَنَّهُ يُشْبِهُ أَبْنِيَةَ أَهْلِ الدُّنْيَا ، وَهُوَ مِنْ شِعَارِ أَهْلِ الْبِدَعِ   فَكَانَ التَّسْنِيمُ أَوْلَى . وَيُرَجِّحُ التَّسْطِيحَ مَا رَوَاهُ مُسْلِمٌ مِنْ حَدِيثِ فَضَالَةَ بْنِ عُبَيْدٍ أَنَّهُ أَمَرَ بِقَبْرٍ فَسُوِّيَ ، ثُمَّ قَالَ :   سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَأْمُرُ بِتَسْوِيَتِهَا   .



അപ്പോള്‍  നാല് വിരല്‍  മാത്രമാണ്  ഈ  മുസന്നമാണ്  എന്നതിനെ കുറിച്ചും  പറയുന്നത് . അതല്ലാതെ നമ്മുടെ നാട്ടിലെ മഖാമുകൾ  സമസ്ത ജാറം പൂജക്കാര്‍  കെട്ടിപ്പൊക്കിയ പോലെ ‌കെട്ടി ഉയർത്തണമെന്നല്ല.
ഭൂമിയിൽ നിന്ന് ഒരു ചാണുയരത്തിൽ ഉയർത്താമെന്നതിൽ ആർക്കും തർക്കമില്ല. അത്ര ഉയർത്തൽ സുന്നത്താണെന്നത് . സുന്നത്താണെന്ന് പണ്ഡിതന്മാരുടെ ഉദ്ദരണികളിലും പ്രവാചക ഹദീസു കളിൽ ഉള്ളതുപോലെത്തന്നെയാണ് ഇബ്നു ഹജറുൽ അസ്ഖലാനി പറഞ്ഞത് അതല്ലാതെ ഇന്നു മമ്പുറത്തും പുത്തൻ പള്ളിയിലും കാണുന്ന പോലെ  ഉയരത്തില്‍ കെട്ടിപ്പൊക്കണമെന്ന് പറഞ്ഞിട്ടില്ല.

മാത്രവുമല്ല : ഖബർ കെട്ടിപ്പൊക്കാൻ പാടില്ല എന്ന റസൂൽ ( സ)യുടെ വ്യക്തമായ ഉദ്ദരണി ഉണ്ടായിരിക്കെ അസ്ഖലാനി (റ)  ഒരിക്കലും  അതിനെതിരായി  കെട്ടിപ്പൊക്കി ഉയര്‍ത്തണം എന്ന്  പറയുകയില്ല. 

ഖബർ ചാട്ടം .. ഖാരിജത്തിന്റെ  ഹദീസില്‍ നിന്ന്  ജാറം കെട്ടാം എന്ന  വിധി കണ്ടുപിടിച്ച  മുസ്ലിയാക്കന്മാര്‍  ഖബര്‍  ചാടിക്കടക്കുക  എന്ന  ഒരു  കളി  കൂടി  സുന്നത്തായി കണ്ടുപിടിക്കാഞ്ഞത്  ഇരട്ടത്താപ്പല്ലേ ...
ബുഖാരിയിൽ ഖബറിനു മുകളിൽ ചാടിക്കടക്കുന്നത്  ഖബർ കെട്ടിപ്പൊക്കാൻ തെളിവാണെന്ന് ഊഹത്തിന്റെ അടിസ്ഥാനത്തിൽ പറയുന്ന മുസ്ല്യാക്കന്മാർ ഖബർ ചാടിക്കടക്കുന്ന സുന്നത്തും കൂടി പ്രാവർത്തികമാക്കണ്ടേ..??
എങ്കിൽ നാളെ മുതൽ ഏർവാടി, മമ്പുറം, മുത്തുപ്പേട്ട, പുത്തൻ പള്ളി തുടങ്ങിയ ജാറങ്ങൾ ചാടിക്കടക്കൽ ഒരു സുന്നത്തായി പ്രഖ്യാപിക്കുകയും മുസ്ല്യാക്കന്മാർ ഒരു മത്സരമായി നടത്തുകയും വേണം. ആദ്യത്തെ ചാട്ടം സമസ്തയുടെയോ മുടി സുന്നികളുടെയോ  ശൈഖുനമാര്‍  നേര്‍ക്ക്‌ ചാടിക്കടന്ന് ഉദ്ഘാടനം ചെയ്യുകയും വേണം‌.... 




Friday, 8 April 2016

നബി (സ)യുടെ ഖബറിങ്കല്‍ ചെന്ന് മഴക്ക് വേണ്ടി തേടി എന്ന കള്ളക്കഥ

നബി (സ)യുടെ ഖബറിങ്കല്‍ ചെന്ന്
മഴക്ക് വേണ്ടി തേടി എന്ന കള്ളക്കഥ.


ജാറംകെട്ടി  നാലുമൂലക്കും  നേര്‍ച്ചപ്പെട്ടി  വെച്ച്  ജനങ്ങളെക്കൊണ്ട്  ഖബറാരാധന ചെയ്യിപ്പിച്ച്  പണം പിടുങ്ങുന്ന മുസ്ലിയാക്കന്മാര്‍ അവരുടെ ശിര്‍ക്കന്‍ വിശ്വാസങ്ങളെ വെള്ളപൂശാന്‍  വേണ്ടി കൊണ്ടുവരാറുള്ള  ഒരു വാറോലയാണിത്‌. 

ഉമര്‍ (റ)വിന്‍റെ കാലത്ത്  വരള്‍ച്ചയുണ്ടായപ്പോള്‍ ഒരു മനുഷ്യന്  നബിയുടെ ഖബറിങ്കല്‍ വന്ന് വഫാത്തായ നബിയോട് മഴ കിട്ടാന്‍ വേണ്ടി തേടി.. സഹാബിയായ ബിലാല്‍ ബിന്‍ ഹാരിസയാണ്  തേടിയത് എന്ന്  സൈഫ് ബിനു ഉമര്‍ പറഞ്ഞിട്ടുണ്ട്.   ഫതഹുല്‍ ബാരിയില്‍ ഉണ്ട്... ഇബ്നു കസീറിന്‍റെ ബിദായയില്‍ ഉണ്ട് ..അവിടെയുണ്ട്, ഇവിടെയുണ്ട് എന്നൊക്കെ പറഞ്ഞുകൊണ്ട് വേറെ കുറെ കിതാബുകളുടെ പേജും നമ്പറും പകുതി കട്ട് മുറിച്ച  അറബി ഉദ്ധരണികളും കൊടുത്ത് അറിവില്ലാത്ത അനുയായികളെ ആ ശിര്‍ക്കന്‍ മതത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ നടത്തുന്ന ചില തട്ടിപ്പുകള്‍  ആണിതൊക്കെ...

ഈ റിപ്പോര്‍ട്ടിന്റെ പിന്നിലുള്ള വാസ്തവം എന്തൊക്കെയാണ് എന്ന് പ്രാമാണികമായി വിശദീകരിക്കാനാണ് നാം ആഗ്രഹിക്കുന്നത്. ഒരാളെങ്കിലും  സത്യം മനസ്സിലാക്കി ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ ഉപേക്ഷിച്ച് സ്വര്‍ഗ്ഗത്തിന്‍റെ പാത സ്വീകരിച്ചാലോ എന്ന ഗുണകാംക്ഷ മാത്രമേ നമുക്കുള്ളൂ. 
അല്ലാഹു  സ്വീകരിക്കട്ടെ.... ആമീന്‍ 



ഫത് ഹുല്‍ ബാരിയില്‍ ഇബ്നുഹജര്‍ അസ്ഖലാനി പറയുന്നത് എന്താണ്.?

وَرَوَى ابْنُ أَبِي شَيْبَةَ بِإِسْنَادٍ صَحِيحٍ مِنْ رِوَايَةِ أَبِي صَالِحٍ السَّمَّانِ عَنْ مَالِكٍ الدَّارِيِّ - وَكَانَ خَازِنُ عُمَرَ - قَالَ : أَصَابَ النَّاسَ قَحْطٌ فِي زَمَنِ عُمَرَ فَجَاءَ رَجُلٌ إِلَى قَبْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ اسْتَسْقِ لِأُمَّتِكَ فَإِنَّهُمْ قَدْ هَلَكُوا ، فَأَتَى الرَّجُلَ فِي الْمَنَامِ فَقِيلَ لَهُ : ائْتِ عُمَرَ " الْحَدِيثَ . وَقَدْ رَوَى سَيْفٌ فِي الْفُتُوحِ أَنَّ الَّذِي رَأَى الْمَنَامَ الْمَذْكُورَ هُوَ بِلَالُ بْنُ الْحَارِثِ الْمُزَنِيُّ أَحَدُ الصَّحَابَةِ ،

ഇമാം ഇബ്നു അബീശൈബ അബീ സ്വാലിഹ് സമ്മാന്‍ വരെയുള്ള  സ്വഹീഹായ സനദ് സഹിതം ഉമര്‍ ന്‍റെ ഖജാന സൂക്ഷിപ്പുകാരനായിരുന്ന മാലിക് ദാര്‍  (റ )വില്‍ നിന്നു  നിവേദനം ചെയ്യുന്നു :  അദ്ദേഹം പറഞ്ഞു : ഉമര്‍(റ)ന്റ കാലത്ത് ശക്തമായ ജലക്ഷാമമുണ്ടായി. അപ്പോള്‍ ഒരു മനുഷ്യന്‍ നബി(സ്വ) യുടെ ഖബറിങ്കലേക്ക് വന്നു പറഞ്ഞു. അല്ലാഹുവിന്റെ റസൂലെ, നിങ്ങളുടെ സമൂഹം മഴയില്ലാതെ നശിച്ചിട്ടുണ്ട്. അവര്‍ക്ക് മഴക്ക് വേണ്ടി താങ്കള്‍ പ്രാര്‍ഥിക്കുക , അങ്ങനെ  നബി(സ്വ) സ്വപ്നത്തില്‍ വന്ന് പറഞ്ഞു. നീ  ഉമര്‍(റ)വിന്റെ അടുത്തുപോവണം.. ഹദീസ് "ഈ സ്വപനം കണ്ട ആൾ സ്വഹാബികളിൽ ഒരാളായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നിയാണെന്ന് "ഫുത്തൂഹ് "എന്ന ഗ്രന്ഥത്തിൽ സൈഫ് ഉദ്ധരിച്ചിരിക്കുന്നു” (ഫത്ഹുൽബാരി2:496)

ഏറ്റവും പ്രധാനപ്പെട്ടത് ഈ വിഷയം ഇത് ശിർക്കും തൗഹീദും വേർതിരിക്കുന്ന സ്വർഗ്ഗവും നരകവും വേർതിരിക്കുന്ന കാര്യമാണെന്ന ഗൗരവം ഈ സ്വപ്നക്കഥ ഉദ്ധരിക്കുന്നവർ മനസ്സിലാക്കുന്നില്ല.
അവരോട് ചോദിക്കാനുള്ളത്..
ഇത്രയും ഗൗരവം ഉള്ള അഖീദയുടെ വിഷയത്തിൽ ഇത് ഒരു തെളിവാണോ..?
ഇത് ഇസ്ലാമിക പ്രമാണങ്ങളിൽ എന്താണ്..?
വിശുദ്ധ ഖുർആനിലെ ആയത്താണോ..? അല്ല
നബി (സ) പറഞ്ഞ തോ ചെയ്തതോ അനുമതി നൽകിയതോ കല്പിച്ചതോ ആയ ഹദീസാണോ..? അതും അല്ല..
ഏതോ ഒരു അഡ്രസ്സ് ഇല്ലാത്ത  ഒരാൾടെ പേരിൽ ഉണ്ടാക്കിയ സ്വപ്നക്കഥ.

 ബിലാൽ ബിൻ ഹാരിസ് അൽ മുസ്‌നി ആണ് സ്വപ്നം കണ്ട വ്യക്തി എന്ന് പറഞ്ഞത് ആരാണ്.. ❓️സൈഫ് ബിൻ ഉമർ എന്ന ഒരു പെരും കള്ളൻ..
ഇബ്നു ഹജർ അൽ അസ്ഖലാനി തന്നെ അദ്ദേഹത്തിന്റെ തഹദീബ്ത്ത ഹ്ദീബ് എന്ന കിതാബിൽ ഈ സൈഫ് ബിൻ ഉമർ എന്ന നബിയുടെ പേരിൽ കള്ളഹദീസുകൾ കെട്ടിയുണ്ടാക്കിയ ഈ പെരും കള്ളനെ കുറിച്ച് 
അഹ്ലുസ്സുന്നത്ത്  വൽ ജമാഅത്തിന്റെ വിശ്വപ്രസിദ്ധരായ ഇമാമീങ്ങൾ പറഞ്ഞത് രേഖപ്പെത്തിയത് കാണുക :

سيف بن عمر التميمي البرجمي ويقال السعدي ويقال الضبعي ويقال الأسدي الكوفي صاحب كتاب الردة والفتوح روى عن عبد الله بن عمر العمري وأبي الزبير وابن جريح وإسماعيل بن أبي خالد وبكر بن وائل بن داود وداود بن أبي هند وهشام بن عروة وموسى بن عقبة ويحيى بن سعيد الأنصاري ومحمد بن إسحاق ومحمد بن السائب الكلبي وطلحة بن الأعلم وخلق وعنه النضر بن حماد العتكي ويعقوب بن إبراهيم بن سعد وعبد الرحمن بن محمد المحاربي ومحمد بن عيسى الطباع وجبارة بن المغلس وجماعة قال بن معين ضعيف الحديث وقال مرة فليس خير منه وقال أبو حاتم متروك الحديث يشبه حديثه حديث الواقدي وقال أبو داود ليس بشيء وقال النسائي والدارقطني ضعيف وقال بن عدي بعض أحاديثه مشهورة وعامتها منكرة لم يتابع عليها وقال بن حبان يروي الموضوعات عن الاثبات قال وقالوا أنه كان يضع الحديث قلت بقية كلام بن حبان اتهم بالزندقة وقال البرقاني عن الدارقطني متروك الحديث وقال الحاكم اتهم بالزندقة وهو في الرواية ساقط قرأت بخط الذهبي مات سيف زمن الرشيد
(تهذيب التهذيب للحافظ ابن حجر العسقلاني)
നബിയുടെ പേരിൽ കള്ള ഹദീസ് കെട്ടി ഉണ്ടാക്കുന്നവൻ സിന്ദ്ധീഖ്‌ ആണെന്ന് പറയപ്പെടുന്നവൻ വെറുക്കപ്പെട്ടവൻ എന്നിങ്ങനെ മൊത്തത്തിൽ പറഞ്ഞാൽ ഇവന്റെ സകല ഹദീസ് കളും തള്ളണം എന്നാണ് അഹ്‌ലുസുന്നയുടെ പണ്ഡിതൻ മാർ പറയുന്നത്  

മാത്രമല്ല സ്വപ്നം ഇസ്ലാമിൽ തെളിവല്ല. അപ്പോൾ പിന്നെ ഒന്നും നോക്കാതെ തന്നെ ഈ അഡ്രസ്സ് ഇല്ലാത്ത സ്വപ്നക്കഥ ചവറ്റു കൂനയിൽ എറിയണം 


സ്വപ്‌നങ്ങൾ ആർക്കും എന്തും കാണാം. അതിനൊന്നും ഒരതിരും ഇല്ലല്ലോ. നമ്മളൊക്കെ എന്തൊക്കെ സ്വപ്‌നങ്ങൾ ആണ് കണ്ട് കൂട്ടുന്നത്..? പൈശാചിമായ പല സ്വപ്നങ്ങളും അതിൽ പെടും.  പിന്നെ നബിയെ സ്വപ്നം കാണുന്ന വിഷയത്തിൽ നബിയുടെ ഒറിജിനൽ രൂപത്തിൽ സ്വപ്നത്തിൽ ഇബ്‌ലീസ് ന് വരാൻ പറ്റില്ല എന്നത് സത്യമാണ്. സ്വഹീഹായ ഹദീസാണ്. അതേ സമയം അത് നബിയുടെ ഒറിജിനൽ രൂപമാണ് എന്ന് ആർക്കാണ് തിരിച്ചറിയാൻ സാധിക്കുക..? നമ്മളാരും നബിയുടെ ഒറിജിനൽ രൂപം കണ്ടിട്ടില്ല. അപ്പോൾ പിന്നെ ഇബ്‌ലീസ് ന് നബിയുടെ രൂപമാണെന്ന് തോന്നിപ്പിച്ച് വേറെ ആരുടെയെങ്കിലും കോലത്തിൽ സ്വപ്നം കണ്ടാൽ എങ്ങനെയാണ് വേർതിരിച്ചു മനസ്സിലാക്കാൻ പറ്റുക..?

സ്വപ്‌നങ്ങൾ  അടിസ്ഥാനമാക്കി ഇസ്ലാമിൽ ഒരു അമൽ ചെയ്യാൻ പറ്റില്ല എന്നാണ് 
ഇമാം നവവി ശറഹ് മുസ്ലിമിൽ പറഞ്ഞത്.

فان معنى الحديث أن رؤيته صحيحة وليست من أضغاث الأحلام وتلبيس الشيطان ولكن لا يجوز اثبات حكم شرعي به لأن حالة النوم ليست حالة ضبط وتحقيق لما يسمعه الرائي وقد اتفقوا على أن من شرط من تقبل روايته وشهادته أن يكون متيقظا لا مغفلا 





ഇനി പറയാനുള്ളത്  ഈ റിപ്പോര്‍ട്ട്  സ്വഹീഹല്ല  എന്നതാണ്.

അബീസ്വാലിഹ്  സമ്മാന്‍ (റ) വരെ മാത്രമേ ഇത് സ്വഹീഹായിട്ടുള്ളൂ  എന്നാണ്  ഇബ്നു ഹജര്‍  അസ്ഖലാനി രേഖപ്പെടുത്തിയത് .  അതായത് മാലിഖ് ദാര്‍ വരെ  മുഴുവനായി  സ്വഹീഹായ  സനദ്  ഇതിനില്ല ..?

എന്താണ്  കാരണം..?


ഈ ഹദീസ് സ്വഹീഹല്ല എന്ന്  വെറുതെ പറയുന്നതല്ല. ഈ സ്വപ്നനാടകക്കഥയില്‍  - ഏതോ ഒരാള്‍ വന്നു  നബി (സ)യുടെ  ഖബ്രിന്നടുത്ത് വന്നുകൊണ്ട് മഴക്ക് വേണ്ടി തേടുവാന്‍ നബി (സ)യോട് പറഞ്ഞു എന്നാണ്.   പിന്നീട്  സ്വപ്നം കാണുന്നു. അത്  മാലിക് ദാര്‍ നോട്  ആരാ പറഞ്ഞത് .?  ഇവിടെ  മാലിക് ദാര്‍ ഉദ്ധരിക്കുന്നതായി പറയപ്പെടുന്ന കാര്യം അദ്ദേഹം ഞാന്‍ കണ്ടുവെന്നോ കേട്ടുവെന്നോ പറയുന്നില്ല .

ഇനി വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും  വേറൊരു  വ്യക്തി സ്വപ്നം കാണുമ്പോള്‍ മാലിക്ദാര്‍ എന്തായാലും കൂടെ  ഉണ്ടാവില്ലല്ലോ. വേറെ ആരോ വന്നു കൊണ്ട്  പറഞ്ഞാലും  അത് ആരാണെന്ന്  ഇവിടെ വ്യക്തമല്ല. ആ റജൂല്‍ ഇവിടെ  അജ്ഞാതനാണ്. അതുകൊണ്ട് തന്നെ സനദ്  മുറിഞ്ഞതാണ്.
അതുകൊണ്ട് തന്നെയായിരിക്കാം  ഇവിടെ സ്വഹീഹായ ഹദീസാണ് എന്ന് പറയാതെ  അബീസാലിഹ്  സമ്മാന്‍ വരെ ഇസ്നാദിന്‍  സ്വഹീഹിന്‍  എന്ന്  പറഞ്ഞത്.  മാത്രമല്ല സൈഫ്ഇബ്നു ഉമർ പറഞ്ഞത് ഖബറിങ്കൽ പോയ വ്യക്തി എന്ന് പറയാതെ സ്വപ്നം കണ്ട വ്യക്തി എന്നാണ് പറഞ്ഞത്. അവിടെയും ഒരു അവ്യക്തത ഉണ്ട്.  കാരണം സൈഫ് ന്റെ പേരിൽ ഉള്ള റിപ്പോർട്ട് കളിൽ ബിലാൽ ബിൻ ഹാരിസ് അൽ മുസ്‌നി (റ)സ്വപ്നം കണ്ടു എന്നല്ലാതെ ഖബറിങ്കൽ പോയി തേടി എന്ന് കാണുന്നില്ല.
(ആ റിപ്പോർട്ട് താഴെ വിശദീകരിച്ചു പറയുന്നതാണ് )
ഇസ്നാദിന്‍  സ്വഹീഹിന്‍  എന്ന്  പറഞ്ഞാൽ ഹദീസ്മാ സ്വഹീഹായിക്കൊള്ളണം എന്നില്ല എന്നാണ് ഇബ്നു ഹജ്ർ അൽ അസ്ഖലാനി തന്നെ പറഞ്ഞിട്ടുള്ളത്.

 ഹദീസ് നിദാന ശാസ്ത്രത്തിലെ ഇത്തരം പ്രയോഗങ്ങളെക്കുറിച്ച്  ABCD തിരിയാത്ത മുസ്ലിയാക്കന്മാര്‍ സ്വഹീഹായ ഹദീസില്‍ ഫത്ഹുല്‍ ബാരിയില്‍ ഇബ്നു ഹജര്‍ അസ്ഖലാനി പറഞ്ഞിരിക്കുന്നൂ എന്ന് ഈ സ്വപ്നക്കഥയെ കുറിച്ച് കൊട്ടിഘോഷിക്കുകയാണ്. മാലപ്പാട്ടും മരിച്ചേടത്ത് ഓത്തും മൌലിദ് റാതീബ്കളും കുത്താറാതീബും കുടിയോത്തും  ഉറൂസും ശാദുലി റാത്തീബ് എന്ന തിരുവാതിരക്കളിയും സിയാറത്ത് ടൂറുമൊക്കെയായി തിരക്കിട്ട പണികളുള്ള  മുസ്ലിയാക്കന്മാര്‍ക്ക്  ഈ ഉസൂല്‍ പഠിക്കാന്‍  നേരം കിട്ടിയിട്ടുണ്ടാവില്ല.

എന്തായാലും ഇസ്നാദിന്‍  സ്വഹീഹിന്‍  എന്ന്  പറഞ്ഞാല്‍ അതെന്താണെന്ന്  ഇമാം  ഇബ്നു  ഹജര്‍ അല്‍ അസ്ഖലാനി തന്നെ അദ്ദേഹത്തിന്‍റെ  കിതാബായ  അന്നുഖത്ത് ല്‍ രേഖപ്പെടുത്തിയത് ഇപ്പോഴെങ്കിലും  ഒന്ന് പഠിക്കുക :  അദ്ദേഹം പറയുന്നു :

قلت: لا نسلم أنَّ عدم العلّة هو الأصل إذ لو كان هو الأصل ما اشترط عدمه في شرط الصحيح فإذا كان قولهم: صحيح الإسناد يحتمل أن يكون مع وجود العلّة لم يتحقق عدم العلّة فكيف يحكم له بالصحة.
ഒരാള്‍ സ്വഹീഹുല്‍ ഇസ്നാദ് എന്ന് പറയുകയും അവിടെ ശാദ് ആണെന്നോ ന്യൂനത ഉണ്ടെന്നോ പറഞ്ഞിട്ടില്ലെങ്കില്‍ അത് സ്വഹീഹാണ് എന്ന് ( ഇബ്നു സ്വലാഹ് )പറഞ്ഞത് നാം അംഗീകരിക്കുന്നില്ല . ഇല്ലത്ത് (ന്യുനത)  അവിടെ പറയാതിരിക്കുക അല്ലെങ്കില്‍ എഴുതാതിരിക്കുക എന്നതാണ് അതിന്റെ  അടിസ്ഥാനമായിരുന്നുവെങ്കില്‍ സ്വഹീഹിന്റെ ശര്‍തില്‍ (ഇല്ലത്ത് പറയാതിരിക്കുക അല്ലെങ്കില്‍ എഴുതാതിരിക്കുക) എന്നത് ശര്‍തായി പറയുമായിരുന്നു. അപ്പോള്‍ ( പണ്ഡിത മുഹദ്ധിസീങ്ങളുടെ ) അഭിപ്രായമനുസരിച്ച് സ്വഹീഹുല്‍ ഇസ്നാദ് എന്ന് മാത്രം പറഞ്ഞാല്‍ ന്യൂനത അവിടെ ഉണ്ടാവാം എന്നതാണ്  അതില്‍നിന്നും എടുക്കപ്പെടുന്നത് , (അതല്ലാതെ) ഒരിക്കലും  ഇല്ലത്ത് (ന്യൂനത)അവിടെയില്ലായെന്ന് ഉറപ്പിക്കലല്ല .അപ്പോള്‍ എങ്ങനെയാണത് സ്വഹീഹാണെന്ന് വിധിക്കപ്പെടുക.?


 فكيف يحكم له بالصحة

അപ്പോള്‍ ഇസ്നാദിന്‍ സ്വഹീഹിന്‍  എന്ന് പറഞ്ഞാല്‍ എങ്ങനെയാണത് സ്വഹീഹാണെന്ന് വിധിക്കപ്പെടുക.? എന്നാണ്  ഇബ്നു ഹജര്‍  അല്‍ അസ്ഖലാനി പോലും പറയുന്നത് . 



ഇനി അങ്ങിനെ പറയാനുള്ള കാരണം എന്താണ് ..?

അതും കൂടി പഠിക്കുക :


ഇനി എന്താണ്  അങ്ങിനെ പറയാനുള്ള കാരണം ..? അതും കൂടി പഠിക്കുക . 

ഒരു ഹദീസ് സ്വഹീഹാകണമെങ്കില്‍ താഴെ പറയുന്ന   5 നിബന്ധനകള്‍  ഒത്തുവരേണ്ടതുണ്ട് .



1. (اتصال السند  )  ഇത്തിസ്വാലു സനദ്.നിവേദകന്മാരുടെ പരമ്പര ആദ്യാവസാനം ഇടമുറിയാതെ ചേര്‍ന്നുവരണം. ഇടയില്‍ ഒരാള്‍  പോലും വിട്ടുപോകാന്‍ പാടില്ല.



2. (  عدالة الراوي  )  അദാലത്തു റാവി: ഹദീസ് നിവേദക പരമ്പരയിലുള്ള എല്ലാവരും നീതിമാന്മാരായിരിക്കണം.



3. تمام الضبط    തമാമുളളബ്ത്.



റാവികള്‍ അബദ്ധം സംഭാവിക്കാത്തവിധത്തില്‍ തപ്പും തടസ്സവും ഇല്ലാതെ ഓര്‍മ്മിക്കുവാന്‍ കഴിയുന്ന ഉന്നതമായ ഓര്‍മ്മശക്തിയുള്ളവരായിരിക്കുക .

4. (شاذശാദ്   .ആവാതിരിക്കല്‍: റാവികളില്‍ അദ്ദേഹത്തെക്കാള്‍ പ്രാമാണികനും പരിഗണനീയനുമായ  ആളുകളോട്  എതിരാവുന്ന അവസ്ഥ  ഇല്ലാതിരിക്കുക.


5 .   (علة)ഇല്ലത്ത്  ഇല്ലാതിരിക്കുക : ഹദീസിന്‍റെ സ്വീകാര്യതക്ക് കോട്ടം തട്ടുന്ന ന്യൂനതകള്‍  തീരെ ഇല്ലാതിരിക്കുക. 


ഇവിടെ മുകളില്‍ പറഞ്ഞ  റിപ്പോര്‍ട്ട്  പല കാരണങ്ങളാലും  ന്യൂനതകള്‍  ഉള്ളതാണ് .1ഉം 4 ഉം 5 ഉം നിബന്ധനകള്‍  ഒത്തുവരാത്തതാണ്.

സനദ് മുറിഞ്ഞുപോയതാണ്.  സനദ്  മുറിഞ്ഞുപോയ  ഒരു സ്വപ്നക്കഥ മാത്രമാണ്.

ഏതോ ഒരാള്‍ വന്നുകൊണ്ട്  നബി (സ) യുടെ ഖബറിങ്കല്‍ വന്നുകൊണ്ട്  എന്തൊക്കെയോ വിളിച്ച് പറഞ്ഞത്  ഇസ്ലാമില്‍  തെളിവാകുമോ..?  ഇല്ലേയില്ല. അതായത് ഇത് ഇസ്ലാമിലെ  അംഗീകരിക്കപ്പെട്ട ഒരു പ്രമാണമേയല്ല. വിശുദ്ധ ഖുര്‍ആനോ സ്വീകാര്യയോഗ്യമായ സ്വഹീഹായ ഹദീസോ അല്ല .
നബി (സ)യുടെ  വാക്കോ പ്രവര്‍ത്തിയോ  മൌനാനുവാദമോ അല്ല .
മാത്രമല്ല,  ഈ  വാറോല നാടകത്തില്‍ ഒരു  സ്വപ്നത്തിന്റെ  സീനുംകൂടി ഉണ്ട് . അമ്പിയാക്കളുടെ സ്വപ്നമല്ലാതെ  വേറെ ആരുടെ സ്വപ്നവും  ഇസ്ലാമില്‍ തെളിവല്ല. 

മഴക്ക് വേണ്ടി നബി(സ)യുടെ ഖബറിടത്തിൽ ചെന്ന് ആവലാതിപ്പെട്ടു എന്ന  ഈ സ്വപ്നക്കഥ ഇസ്ലാമുമായി  എത്രത്തോളം യോജിക്കുമെന്ന് പരിശോധിക്കുമ്പോള്‍ പരിശുദ്ധ ഖുർആനിനും  നബി(സ)യുടെ ചര്യക്കും സ്വഹാബത്തിന്റേയും താബിഉകളുടെയും സമ്പ്രദായങ്ങൾക്കും ഒട്ടും യോജിക്കാത്തതാണ്. ''സൂറത്ത്  നൂഹിൽ'' അല്ലാഹു പറയുന്നു 


فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا

അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു.



يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا

അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും.


وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَلْ لَكُمْ جَنَّاتٍ وَيَجْعَلْ لَكُمْ أَنْهَارًا

സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും. (Nooh -10,11,12)


*
ക്ഷാമത്തിൽ നിന്നും നിവാരണം ലഭിക്കാനും മഴ വർഷിച്ചു കിട്ടാനും അല്ലാഹുവോടു പ്രാർത്ഥിക്കുകയാണ് വേണ്ടതെന്ന് നൂഹ് നബി(അ)ന്റെ ഈ പ്രസ്താവനയിലൂടെ അല്ലാഹു പഠിപ്പിക്കുന്നു.

മഴ ലഭിക്കുന്നതിന് അല്ലാഹുവിനോട്  പ്രാർത്ഥന നടത്തുക എന്നത് തന്നെയാണ് മുഹമ്മദ് നബി(സ)  തന്റെ അനുയായികൾക്ക് നിർദേശിച്ചത്.   അതിനുവേണ്ടി  സ്വലാത്തുല്‍ الاستسقاء ഇസ്തിസ്ഖാഎന്ന ഒരു  പ്രത്യേക നമസ്കാരം തന്നെ നബി(സ) സുന്നത്താക്കി കൽപിച്ചു.  കൂടാതെ മഴക്ക് വേണ്ടി ദുആ ചെയ്യാനും നബി (സ) പഠിപ്പിച്ചു.  

നബി(സ) വെള്ളിയാഴ്ച ദിവസം പ്രസംഗിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ കയറി വന്നുകൊണ്ട് വരള്‍ച്ച കാരണത്താലുള്ള പ്രയാസങ്ങള്‍ വിവരിക്കുകയും  മഴ കിട്ടാന്‍ വേണ്ടി അല്ലാഹുവിനോട്  ദുആ ചെയ്യാന്‍ വേണ്ടി പറയുകയും അപ്പോള്‍ നബി(സ) തന്റെ ഇരുകൈകളും ഉയര്‍ത്തി പ്രാര്‍ത്ഥിക്കുകയും ഉടനെ മഴ കിട്ടുകയും ചെയ്ത സംഭവം സുപ്രസിദ്ധമാണ്


അബ്ദുല്ലാഹുബ്നു സൈദ്(റ)നിവേദനം:
നബി(സ) മഴക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ മൈതാനത്തേക്ക് പുറപ്പെട്ടു. ഖിബ്ല:യുടെ നേരെ നബി(സ) തിരിയുകയും തന്റെ തട്ടം തല തിരിച്ചിടുകയും രണ്ട് റക്അത്തു നമസ്കരിക്കുകയും ചെയ്തു. (ബുഖാരി)

ഇങ്ങനെ മഴക്ക് വേണ്ടിയുള്ള നിസ്ക്കാരം വിവരിക്കുന്ന  ഒട്ടേറെ ഹദീസുകള്‍ കാണാം :

നബി (സ) വഫാത്തായ ശേഷം ഉമര്‍ (റ)വിന്റെ കാലത്തും  മുആവിയ (റ) വിന്‍റെ കാലത്തും വരള്‍ച്ച ഉണ്ടായപ്പോള്‍  ഒരൊറ്റ സഹാബിയും  നബി (സ)യുടെ  ഖബറിങ്കല്‍  പോയി  മഴക്ക് വേണ്ടി തേടിയ ഒരൊറ്റ  സ്വഹീഹായ ഹദീസ്  പോലുമില്ല.  നബി (സ)യുടെ ഖബര്‍ തൊട്ടടുത്ത്  ആയിശാ ഉമ്മയുടെ  വീട്ടിനുള്ളില്‍ ഉണ്ടായിട്ടും അവര്‍  അവിടെ പോയി തേടിയില്ല . മറിച്ച് നബി (സ)യില്‍ നിന്നും നേര്‍ക്ക് നേരെ ദീന്‍ പഠിച്ചു മനസ്സിലാക്കിയ സഹാബത്ത് മഴക്ക് വേണ്ടിയുള്ള നിസ്ക്കാരം നടത്തുകയും ദുആ ചെയ്യുകയും ജീവിച്ചിരിക്കുന്ന നബി(സ)യുടെ  സഹാബികളെക്കൊണ്ട്   അല്ലാഹുവിനോട്  ദുആ ചെയ്യിപ്പിക്കുകയുമാണ് ചെയ്തത്.

നബി (സ)യില്‍ നിന്നും നേര്‍ക്ക് നേരെ ദീന്‍ പഠിച്ചു മനസ്സിലാക്കിയ സഹാബത്ത്  മനസ്സിലാക്കിയ  ഇസ്ലാം ദീന്‍ അതാണ്‌ .

حَدَّثَنَا الْحَسَنُ بْنُ مُحَمَّدٍ قَالَ حَدَّثَنَا مُحَمَدُ بْنُ عَبْدِ اللَّهِ الْأَنْصَارِيُّ قَالَ حَدَّثَنِي أَبِي عَبْدُ اللَّهِ بْنُ الْمُثَنَّى عَنْ ثُمَامَةَ بْنِ عَبْدِ اللَّهِ بْنِ أَنَسٍ عَنْ أَنَسِ بْنِ مَالِكٍ أَنَّ عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ عَنْهُ كَانَ إِذَا قَحَطُوا اسْتَسْقَى بِالْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ فَقَالَ اللَّهُمَّ إِنَّا كُنَّا نَتَوَسَّلُ إِلَيْكَ بِنَبِيِّنَا فَتَسْقِينَا وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمِّ نَبِيِّنَا فَاسْقِنَا قَالَ فَيُسْقَوْنَ
)صحيح البخاري - كتاب الاستسقاء (
   

അനസ്(റ) നിവേദനം: നിശ്ചയം ഉമറൂബ്നൂൽ ഖത്താബിന്റെ കാലത്തു അദ്ദേഹം മഴക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നത് അബ്ബാസി(റ)നെ കൊണ്ടായിരുന്നു. അപ്പോൾ അദ്ദേഹം പറയും: അല്ലാഹുവേ! ഞങ്ങളുടെ നബിയെക്കൊണ്ട് നിന്നോട് ഞങ്ങൾ മഴക്കുവേണ്ടി പ്രാർത്ഥിപ്പിക്കുകയും അപ്പോൾ നീ ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരികയും ചെയ്യാറുണ്ടായിരുന്നു. അപ്പോൾ നബിയുടെ പിതൃവ്യനെക്കൊണ്ട് ഞങ്ങളിതാ നിന്നോട് മഴക്കു വേണ്ടി പ്രാർത്ഥിപ്പിക്കുന്നു. നീ ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരേണമേ! റാവി പറയുന്നു: അന്നേരം അവർക്കു മഴ ലഭിക്കാറുണ്ട്. (ബുഖാരി)

 മുആവിയ (റ)വിന്‍റെ കാലത്തും വരള്‍ച്ച ഉണ്ടായപ്പോള്‍  യസീദ് ബിന്‍  അസ് വദ്  (റ)വിനെ ക്കൊണ്ട് മഴക്ക്  വേണ്ടി അല്ലാഹുവിനോട്  ദു ആ  ചെയ്ത സംഭവം  ചരിത്രത്തില്‍ രേഖപ്പെടുത്തിയത്  കാണാം  

رواه الحافظ ابن عساكر رحمه الله تعالى في (تاريخه) (18/151/1) بسند صحيح عن التابعي الجليل سليم ابن عامر الخبَائري: (أن السماء قحطت، فخرج معاوية بن أبي سفيان وأهل دمشق يستسقون، فلما قعد معاوية على المنبر، قال: أين يزيد بن الأسود الجُرَشي؟ فناداه الناس، فأقبل يتخطى الناس، فأمره معاوية فصعد على المنبر، فقعد عند رجليه، فقال معاوية: اللهم إنا نستشفع إليك اليوم بخيرنا وأفضلنا، اللهم إنا نستشفع إليك اليوم بيزيد بن الأسود الجرشي، يا يزيد ارفع يديك إلى الله، فرفع يديه، ورفع الناس أيديهم، فما كان أوشك أن ثارت سحابة في الغرب كأنها ترس، وهبت لها ريح، فسقتنا حتى كاد الناس أن لا يبلغوا منازلهم

നബി(സ)യുടേയും നബി (സ)യില്‍ നിന്നും ഒന്നാമതായി ദീന്‍ പഠിച്ചു മനസ്സിലാക്കിയ  സഹാബത്തിന്റെയും നടപടിക്രമങ്ങളില്‍നിന്നും  ഈ വിഷയത്തിലുള്ള പ്രാമാണികമായിട്ടുള്ള  മാതൃകയാണ് മുകളില്‍ നാം കണ്ടത്. നബി(സ)ക്ക് വഫാതിന്  ശേഷം വരള്‍ച്ച ഉണ്ടായപ്പോള്‍  നബി (സ) കാലത്ത് നബി (സ) പഠിപ്പിച്ച അതേ മാതൃക തന്നെ സ്വഹാബത്തും സ്വീകരിച്ചു. ഉമർ(റ)വിന്‍റെ  ഭരണകാലത്ത് വരള്‍ച്ച ഉണ്ടായപ്പോള്‍   ജീവിച്ചിരിക്കുന്ന അബ്ബാസുബ്നു അബ്ദിൽ മുത്തലിബിനെ കൊണ്ട് മഴക്ക് വേണ്ടി പ്രാർത്ഥിപ്പിച്ചു. മുആവിയ (റ)വിന്‍റെ കാലത്തും വരള്‍ച്ച ഉണ്ടായപ്പോള്‍ ജീവിച്ചിരിക്കുന്ന യസീദ്ബിന്‍  അസ് വദ് (റ)വിനെക്കൊണ്ട് മഴക്ക്  വേണ്ടി അല്ലാഹുവിനോട്   പ്രാർത്ഥിപ്പിച്ചു ആകെയാൽ പ്രവാചകൻമാരോ, അവരെ മാതൃകയാക്കി ജീവിച്ച അനുയായികളോ ആരും തന്നെ മഴക്ക് ക്ഷാമം നേരിട്ടപ്പോള്‍ അത്  പരിഹരിക്കാൻ ആരുടെയെങ്കിലും ഖബറിടത്തിൽ ചെന്ന് ആവലാതിപ്പെടുകയുണ്ടായില്ല.  മദീനത്തെ പള്ളിയുടെ തൊട്ടടുത്ത്  തന്നെയുള്ള  ആയിശാ ഉമ്മയുടെ വീട്ടിനുള്ളില്‍ നബി (സ)യുടെ ഖബര്‍ ഉണ്ടായിട്ടും ഒരൊറ്റ സഹാബിയും  നബി(സ)യുടെ ഖബറിങ്കല്‍  പോയി  മഴക്ക് വേണ്ടി തേടിയില്ല . ഒരാവശ്യത്തിനും അവര്‍ വഫാത്തായ നബി(സ)യോട് സഹായം തേടിയിട്ടില്ല. അതുകൊണ്ടുതന്നെ, ഈ  സ്വപ്ന നാടകക്കഥ ഖുർആനിന്നും നബി(സ)യുടെ സുന്നത്തിനും  നബി(സ)യില്‍നിന്നും ഒന്നാമതായി ദീന്‍ പഠിച്ചു മനസ്സിലാക്കിയ സ്വഹാബത്തിന്റെ മാതൃകക്കും എതിരാണെന്ന് വരുന്നു.  ഒരു മുസ്ലിമിനെ  സംബന്ധിച്ചിടത്തോളം ഈ സ്വപ്നനാടകക്കഥ  തള്ളപ്പെടാന്‍ ഈ ഒരൊറ്റ കാരണം തന്നെ മതിയായതാണ് .

ഹിജ്‌റ 367 ൽ ജനിച്ച് ഹിജ്‌റ 446 മരണപ്പെട്ട ഇമാം ഖലീലി (റഹി) ഈ ഹദീസിനെ കുറിച്ച് പറയുന്നത് . അതായത് സനദിൽ പോരായ്മകൾ ഉണ്ടെന്നാണ് 
:" يُقال إن أبا صالح سمع مالك الدار هذا الحديث , والباقون أرسلوه "

മാലിക് ദാറിൽ നിന്നും അബൂസാലിഹ് കേട്ടുവെന്ന്  പറയപ്പെടുന്നു. യൂഖാലു എന്ന മജ്ഹൂലായ പ്രയോഗമാണ് ഇവിടെ ഇമാം ഖലീലി രേഖപ്പെടുത്തിയത്.





മാത്രമല്ല. ഈ റിപ്പോര്‍ട്ടര്‍മാരില്‍ പെട്ട  മാലികുദ്ധാറിനെ പറ്റി പലരും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും മാലികുദ്ധാറിനെ കുറിച്ച് പ്രഗല്ഭ മുഹദ്ദിസുകളായ മഹാനായ ഇമാം മുന്‍ദിരിയും ഇമാം ഹൈസമിയും പറഞ്ഞത് മജ്ഹൂലാണ് എന്നാണ്. 

قال الهيثمي في المجمع (3/125) والمنذري في الترغيب (2/41) ومالك الدار لا أعرفه

ഹദീസിന്‍റെ ഉസൂല് പ്രകാരം മജ്ഹൂലായ ഒരാളുടെ  റിപ്പോര്‍ട്ടുകള്‍ സ്വീകാര്യമല്ല. ഉമറിന്റെ ഖജാന സൂക്ഷിപ്പുകാരന്‍ എങ്ങനെ മജ്ഹൂല്‍ ആവും എന്നൊക്കെ  ഉസൂല്‍  തിരിയാത്ത ചില മുസ്ലിയാക്കന്മാര്‍ ചോദിക്കാറുണ്ട്.  കേരളത്തിലെ ഏതെങ്കിലും മുജാഹിദ് മൌലവിമാര്‍ ഉണ്ടാക്കിയ ഒരു പ്രയോഗമല്ല ഇത് . മറിച്ച് മഹാന്മാരായ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളായ മുഹദ്ദിസീങ്ങള്‍  ഒരു ഹദീസ് സ്വീകാര്യമാവാന്‍ റാവികള്‍ക്ക് വെച്ച പ്രാമാണികമായ ചില  നിബന്ധനകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നില്ലെങ്കില്‍  അവരുടെ റിപ്പോര്‍ട്ടുകള്‍ ഒരിക്കലും തന്നെ സ്വീകരിക്കപ്പെടുകയില്ല . ഇമാം മുന്‍ദിരി(റഹി)യും ഇമാം ഹൈസമി(റഹി)യും കേരളത്തിലെ  മുജാഹിദ് നേതാക്കളല്ലല്ലോ. 


വരള്‍ച്ച ഉണ്ടായപ്പോള്‍ നബി(സ)യുടെ ഖബറിടത്തിൽ ചെന്നുകൊണ്ട്  ആവലാതിപ്പെട്ടുവെന്നു പറയുന്ന ആ "ഒരാൾ" ആരാണെന്നു അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ ഒരു കിതാബിലും പൂര്‍ണമായ സ്വഹീഹായ സനദോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല  എന്ന് പറഞ്ഞല്ലോ. അജ്ഞാതനായ അയാളുടെ നബിസ്വപ്നമാണ് ഈ കള്ളക്കഥയിലെ ഒരു പ്രധാന സീന്‍ . എല്ലാ അർത്ഥത്തിലും 'കേവലം അജ്ഞാതൻ مجهول  ആയ ഒരാളുടെ കോപ്രായങ്ങളും കിനാവുകളും ഇസ്ലാമില്‍ തെളിവാകുമോ ..? ഇല്ല .  എല്ലാവർക്കും അറിയാവുന്ന സർവ്വാംഗീകൃതനായ ഒരു സ്വഹാബിയുടെ സ്വപ്നം പോലും ഇസ്ലാമിൽ ഒരു വിധി സ്ഥാപിക്കാനോ,നിഷേധിക്കാനോ സ്വീകരിക്കപ്പെടാവതല്ല എന്ന കാര്യത്തിൽ മുസ്ലിം പണ്ഢിതൻമാർ മുഴുവൻ ഐക്യഖണ്ഠേന അഭിപ്രായപ്പെടുന്നു. എന്നിരിക്കെ ഏതോ ഒരജ്ഞാതന്റെ സ്വപ്നം ഏറ്റവും പ്രാധാന്യമുള്ള സ്വര്‍ഗ്ഗവും നരകവും വേര്‍തിരിക്കപ്പെടുന്ന തൗഹീദ് മായി  വേര്‍പിരിയുന്ന ഒരു വിഷയത്തിലുള്ള  ഇസ്തിഗാസക്ക് തെളിവുദ്ധരിക്കുന്നത് എന്തുമാത്രം ബാലിശവും,ബലഹീനവുമാണ്.  
പേർഷ്യ,റോം മുതലായ മഹാരാഷ്ട്രങ്ങൾ ഇസ്ലാമിന്നു അധീനമായപ്പോൾ,  അതിൽ അരിശംപൂണ്ട ധാരാളം വ്യക്തികളും,സംഘങ്ങളും മുസ്ലിംകളുടെ വേശമണിഞ്ഞു ഇസ്ലാമിന്റെ നാശത്തിന്നും മുസ്ലിംകളുെ തൗഹീദ്(ഏകദൈവ വിശ്വാസം)ബലഹീനമാക്കിത്തീർക്കുന്നതിനും പദ്ധതിയിട്ടു പ്രവർത്തിച്ചിട്ടുണ്ട്. ലോകം കണ്ട ഏറ്റവും നീതിമാനായ ഉമർ(റ)ന്റെ വധം തുടങ്ങിയ പലതും ഈ വിഭാഗത്തിന്റെ ചെയ്തികളായിരുന്നുവെന്നു ചരിത്രം രേഖപ്പെടുത്തുന്നു.

ഇവിടെ ഈ സ്വപനത്തിന്റെ കഥയിൽ ഉമർ(റ)വിന്റെ മേൽ ഒരാരോപണം ഉൾപ്പെടുത്തുന്നുണ്ട്.അതായത് ഉമർ തന്റേടത്തോടെ വർത്തിക്കണമെന്ന നബി(സ)യുടെ ഉപദേശം, ഉമർ ഭരണത്തില്‍ നബി (സ) ക്ക് തൃപ്തിയില്ലെന്നും ഉമര്‍ (റ) തന്റേടമില്ലാത്തവനാണ് എന്നും നബി(സ) അഭിപ്രായപ്പെട്ടിരിക്കുന്നു എന്ന ഒരു ദുസ്സൂചന ജനങ്ങളില്‍ ഉണ്ടാക്കി മുസ്ലിംകളെ ഉമർ(റ)വിനെതിരിൽ തിരിച്ചു വിടാനുള്ള ഒരു കുതന്ത്രത്തിന്റെ  ഭാഗമായിട്ടാണ് നാം ഇതിനെ മനസ്സിലാക്കേണ്ടത്. 
ഇനി  ഈ സ്വപ്നക്കഥയില്‍  വല്ല  സത്യവും ഉണ്ടെന്ന് സങ്കല്‍പ്പിച്ചാല്‍ തന്നെ.. ജൂതനും, മുനാഫിഖുമായ അബ്ദുല്ലാഹിബ്നു സബഇന്റെ നേതൃത്വത്തിൽ രൂപം കൊണ്ടതും പിൽക്കാലത്ത് ശിയാ കക്ഷിയായി രൂപാന്തരപ്പെട്ടതുമായ ഇസ്ലാമിന്റെ ശത്രുക്കളിൽ ഏതോ ഒരു കപടവിശ്വാസിയാണ് സ്വപ്നം കണ്ട   അജ്ഞാതൻ എന്നു ന്യായമായും അനുമാനിക്കാവുന്നതാണ്. മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു വന്ന ആളോടു ഉമറിന്റെ തന്റേടമില്ലായ്മയെ ക്കുറിച്ച് നബി(സ)ഉണർത്തിയത് വിഷയവുമായി ഒരു നിലക്കും ബന്ധപ്പെടാതെ നിൽക്കുന്നു. ഇനി ഉമർ(റ)വിനെ ആ കാര്യം  ഉപദേശിക്കലാണ് നബി(സ)യുടെ ഉദ്ധേശമെങ്കിൽതന്റെ ഏറ്റവും അടുത്ത അനുയായിയായ ഉമറിനോട് നേരിട്ട് തന്നെ സ്വപ്നം വഴി അക്കാര്യം ഉണർത്താമായിരുന്നുവല്ലോ. ഇവിടെ ഒരു മധ്യവർത്തി യുടെ ആവശ്യം നേരിടുന്നില്ല. ഉപദേശത്തിന്റെ മാർഗവും അതല്ലല്ലോ .   ഇതെല്ലാം വെച്ചുനോക്കുമ്പോൾ അജ്ഞാതനായ ഈ ഒരാളും  അയാൾ കണ്ടുവെന്നവകാശപ്പെടുന്ന ദർശനവും തീർച്ചയായും ഇസ്ലാമിന്റെ ശത്രുക്കളുടെ  മസ്തിഷ്കത്തിൽ ഉരുത്തിരിഞ്ഞ ഒരു കള്ളനാടകം മാത്രമാണ്.  ഉമര്‍ (റ)വിനേയും  അബൂബക്കര്‍ (റ)വിനേയും ആയിഷാബീവി (റ)യേയും  മറ്റ്  സഹാബാക്കളേയുമൊക്കെ  തെറി പറയുന്നതും കള്ളക്കഥകള്‍  പാടി നടക്കുന്നതും  വിലപിക്കുന്നതും പുണ്യകിട്ടുന്ന  സര്‍ക്കര്‍മ്മമായി പഠിപ്പിക്കുന്ന ശിയാക്കള്‍ക്കിടയില്‍ നിന്ന് ഇത്തരം  കഥകള്‍ ഉണ്ടാവുന്നത്  സ്വാഭാവികമാണ്.  ഉമര്‍ (റ)വിനെ കൊലപ്പെടുത്തിയ അബൂ ലുഉലുഅ: എന്ന  പേര്‍ഷ്യക്കാരനായ  മജൂസി ശിയാക്കള്‍ക്കിടയില്‍ എത്ര മാത്രം പൂജിക്കപ്പെടുന്ന വ്യക്തിയാണ് എന്ന് കൂടി  അറിയുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമായി  മനസ്സിലാക്കുവാന്‍ സാധിക്കും. പേര്‍ഷ്യ പിടിച്ചടക്കിയ ഉമറിനെ കൊലപ്പെടുത്തിയതിലൂടെ നാടിന്റെ മാനം കാത്ത മഹാനായി "ഫിറോസാന്‍" എന്നും "ശുജായിദീന്‍"  എന്നുമൊക്കെ വാഴ്ത്തി  ഇറാനിലെ കാഷാനില്‍ വലിയ ജാറം കെട്ടി സര്‍ക്കാര്‍ ചെലവില്‍ ഇന്നും പാലിക്കപ്പെടുന്ന ശിയാക്കളുടെ പുണ്യ തീര്‍ഥാടനകേന്ദ്രമാണ് ഈ ജാറം.  

വിക്കിപീഡിയ ലിങ്ക് താഴെ 

https://en.wikipedia.org/wiki/Piruz_Nahavandi

ഉമര്‍ (റ)വിനേയും  അബൂബക്കര്‍ (റ)വിനേയും  തെറി പറഞ്ഞുകൊണ്ട് മുദ്രാവാക്യങ്ങള്‍ എഴുതി വെച്ച്  ശിയാക്കള്‍ പൂജിക്കുന്ന അബൂലുഉലുഅ: യുടെ ജാറത്തിന്‍റെ വീഡിയോ കാണാന്‍  ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
https://www.youtube.com/watch?v=4q5ip-iFP9E&nohtml5=False

https://www.youtube.com/watch?v=a5qOiHlAbqw


ഇനി ഉമര്‍ (റ)വിന്റെ കാലത്ത് "സഹാബിയായ ബിലാല് ബിനു ഹാരിസ(റ)യാണ് നബി (സ)യുടെ ഖബറിങ്കല്‍ ചെന്ന് മഴക്ക് വേണ്ടി തേടിയത്" എന്ന കള്ളക്കഥ കെട്ടി ഉണ്ടാക്കി സഹാബിയുടെ പേരിലേക്ക് ചാര്‍ത്തിയ സൈഫ് ഇബ്നു ഉമര്‍ അല്‍ദബ്ബി  ആരാണ് എന്നത് പരിശോധിക്കുമ്പോള്‍ ഈ കള്ളക്കഥ ഉണ്ടാക്കിയ ഒരു വലിയ പെരുംകള്ളനെ നാം തിരിച്ചറിയുന്നു :

ആരാണ്  ഈ സൈഫ് ..? 
ജാറം കെട്ടിപ്പൊക്കി  നാലുമൂലക്കും  നേര്‍ച്ചപ്പെട്ടി  വെച്ച്  ജനങ്ങളെക്കൊണ്ട്  ഖബറാരാധന ചെയ്യിപ്പിച്ച്  പണം പിടുങ്ങുന്ന മുസ്ലിയാക്കന്മാര്‍ അവരുടെ ശിര്‍ക്കന്‍ വിശ്വാസങ്ങളെ വെള്ളപൂശാന്‍വേണ്ടി " മഹാനായ ഇമാം സൈഫ് ഇബ്നുഉമര്‍ റളിയല്ലാഹുഅന്ഹു" എന്നൊക്കെ നീട്ടി വിശേഷിപ്പിച്ച് കൊണ്ട് വരാറുള്ള  ഈ വാറോലയുണ്ടാക്കിയ  പെരുംകള്ളനെ കുറിച്ച്  ലോകപ്രസിദ്ധ മുഹദ്ദിസ്കളായ   അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍  എന്തൊക്കെയാണ്  അവരുടെ കിതാബുകളില്‍ പറഞ്ഞിട്ടുള്ളത്...? നമുക്ക്  പരിശോധിക്കാം.  



ഖബറാരാധകരുടെ പ്രിയപ്പെട്ട നേതാവ് സൈഫ് ഇബ്ന്‍ ഉമറിനെ കുറിച്ച് അഹ്ലുസ്സുന്നയുടെ മഹാന്മാരായ ഇമാമീങ്ങള്‍ പറഞ്ഞത് ഇമാം ദഹബി അദ്ദേഹത്തിന്‍റെ ميزان الاعتدال മീസാനുല്‍ ഇഎതിദാല്‍ എന്ന കിത്താബില്‍ രേഖപ്പെടുത്തിയത് കാണുക :

قال الحافظ الذهبي، في ميزان الاعتدال /3ـ /353/ في ترجمة سيف بن عمر: إن يحيى بن معين، قال فيه: فِلسٌ خيرٌ منه، وقال أبو داود: ليس بشيء، وقال أبو حاتم: متروك، وقال ابن حبان: اتهم بالزندقة، وقال ابن عدي: عامة حديثه منكر، وقال مكحول البيروتي: كان سيف يضع الحديث، وقد اتهم بالزندقة.
ഇമാം ഇബ്നുല്ജൌസി(റ) രേഖപ്പെടുത്തുന്നു :
وقال ابن الجوزي في كتابه، الضعفاء والمتروكين /2ـ35/ رقم: 1594: سيف بن عمر الضبي، قال يحيى بن معين: ضعيف الحديث، فِلسٌ خير منه، وقال أبو حاتم الرازي: متروك الحديث، وقال النسائي والدارقطني: ضعيف، وقال ابن حبان: يروي الموضوعات عن الأثبات، وقال إنه يضع الحديث. اهـ

ഈ കള്ളക്കഥ കെട്ടിയുണ്ടാക്കി  സഹാബിയുടെ പേരില്‍ വെച്ചുകെട്ടിയ സൈഫിനെ കുറിച്ച് അഹുലുസ്സുന്നയുടെ മഹാന്മാരായ  ഹദീസ് പണ്ഢിതൻമാർ അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങളാണ്  മുകളില്‍ കണ്ടത്

ضعيف الحديث، فِلسٌ خير منه

ഹിജ്റ{158 -  233}കളില്‍ ജീവിച്ച ഇമാം യഹ്യ ഇബ്ന് മഈന്‍ (റ) പറഞ്ഞു:  സൈഫ് ദുര്‍ബലനാണ്,ഒരു നയാപൈസയാണ് അവനേക്കാൾ വിലമതിക്കുന്നത്.


و قال أبو داود : ليس بشىء
ഹിജ്റ(202-275 هـ) 
കളില്‍ ജീവിച്ച ഇമാം അബു ദാവൂദ്: പറയപ്പെടാൻ പറ്റാത്ത വ്യക്തിയാണ് 


و قال أبو حاتم : متروك الحديث

  ഹിജ്റ {195 - 277} കളില്‍ജീവിച്ച  ഇമാം അബു ഹാത്തിം: സൈഫ് ബിന്‍ ഉമര്‍ തള്ളപ്പെടേണ്ട ആളാണ് 

قال ابن حبان: اتهم بالزندقة

ഹിജ്റ {270 - 354}കളില്‍ ജീവിച്ച ഇമാം ഇബ്നു ഹിബ്ബാൻ: മതനിഷേധിയാണെന്ന് സംശയിക്കപ്പെടുന്ന ആളാണ് സൈഫ്.


قال ابن عدي: عامة حديثه منكر
ഇമാം ഇബ്നു അദിയ്യ് (റ) പറഞ്ഞു:  സൈഫിന്‍റെ ഹദീസുകള്‍ മൊത്തത്തില്‍ അധിക്ഷേപാര്‍ഹമാണ്.

وقال مكحول البيروتي: كان سيف يضع الحديث، وقد اتهم بالزندقة.
ഇമാം മഖ്ഹൂല്‍ (റ) പറഞ്ഞു : സൈഫ്, ഹദീസുകള്‍ കെട്ടി ഉണ്ടാക്കുന്നവനും മതനിഷേധിയാണെന്ന്   സംശയിക്കപ്പെടുന്നവരില്‍പെട്ടവനുമാണ് 

ഇങ്ങനെയെല്ലാമാണ് "സൈഫിനെ"ക്കുറിച്ച് അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്ത്ന്‍റെ  മഹാന്മാരായ  ഹദീസ് പണ്ഡിതൻമാരുടെ അഭിപ്രായമെങ്കിൽ അവന്‍റെ   റിപ്പോർട്ട് കള്‍ എങ്ങനെ സ്വീകാര്യ യോഗ്യമാകും..?


അലി(റ)ആകാശത്തിൽ ജീവിച്ചിരിക്കുകയാണെന്നും,ഒരിക്കൽ അദ്ധേഹം ജീവനോടുകൂടി ദുനിയാവിലേക്ക് തിരിച്ചുവരുമെന്നും വിശ്വസിക്കുന്ന "റാഫിളീ" കക്ഷിയിൽപെട്ട ജാബിറുൽ ജൂഅഫീ യിൽ നിന്നു പോലും ഹദീസ് റിപ്പോർട്ട് ചെയ്യുന്ന വ്യക്തിയെന്ന നിലക്ക് 'സൈഫു 'നിവേദനം ചെയ്യുന്ന ഹദീസുകൾ മുഴുവൻ ഹദീസു പണ്ഡിതൻമാരും അവഗണിച്ചു കളയുന്നു.ഇങ്ങനെയുള്ള സൈഫിന്റെ റിപ്പോർട്ട് അവലംഭമാക്കി ഒരു മതവിധി തീരുമാനിക്കുക എന്നതു എത്ര ബാലിശമാണ്.

ഇമാം ദഹബി (റ), ഇബ്നുല്‍ ജൌസി(റ) ,  ഇബ്നു ഹാതിം(റ) യഹ് യ ഇബ്നു മഈന്‍(റ) , ഇമാം അബൂദാവൂദ്(റ), ഇമാം നസാഇ(റ), ഇമാം ഇബ്നു ഹിബ്ബാന്‍(റ), ദാറഖുത്നി(റ).  ഇമാം അബൂ ഹാതിം(റ) തുടങ്ങിയ അഹുലുസ്സുന്നയുടെ മഹാന്മാരായ മുഹദ്ദിസീങ്ങളായ ഇമാമീങ്ങള്‍ പറയുന്നു: ഉമര്‍ (റ)വിന്റെ കാലത്ത് സഹാബിയായ ബിലാല്ബിനു ഹാരിസ(റ), നബി (സ)യുടെ ഖബറിങ്കല്‍ ചെന്ന് മഴക്ക് വേണ്ടി തേടി എന്ന കള്ളക്കഥ കെട്ടി ഉണ്ടാക്കിയ സൈഫ് ഇബ്ന്‍ ഉമര്‍ എന്നവന്റെ ഹദീസുകള്‍ ഒരിക്കലും തെളിവിന്‌ സ്വീകരിക്കാന്‍ പറ്റാത്തതാണ്. അവന്റെ മുഴുവന്‍ ഹദീസുകളും തള്ളപ്പെടെണ്ടതാണ്. അവന്‍ ദീനില്‍ നിന്നും മുര്തദ്ധായവനാണ് എന്ന് പറയപ്പെട്ട ആളാണ്‌. ഹദീസുകള്‍ കെട്ടി ഉണ്ടാക്കുന്നവനാണ് , ഒരു നയാപൈസയുടെ വിലയില്ലാത്തവനാണ് . ഇത്തരത്തില്‍ ഹദീസുകള്‍ കെട്ടി ഉണ്ടാക്കുന്ന കദ്ധാബായ ഒരു പെരും കള്ളനെയാണ് ജാറം പൂജക്ക്‌ തെളിവുണ്ടാക്കാനായി “ഈനാം പേച്ചിക്ക്  മരപ്പട്ടി കൂട്ട്” എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന പോലെ മുസ്ലിയാക്കന്മാര്‍ കൂട്ട് പിടിച്ചിരിക്കുന്നത്.   

കൂട്ടത്തില്‍ പറയട്ടെ ...
പിന്നെ ഇയാളെക്കുറിച്ച് കുറിച്ച് ചിലരൊക്കെ ചരിത്രത്തില്‍ വിശ്വസ്തന്‍ ആണെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന് പറഞ്ഞുകൊണ്ട് ഈ കള്ളഹദീസ് കെട്ടിയുണ്ടാക്കിയ സൈഫിനെ വീണ്ടും പച്ച പുതപ്പിച്ച് റളിയല്ലാഹു അന്ഹു എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ട് ഔലിയ ആക്കാന്‍ മുസ്ലിയാക്കന്മാര്‍ പരിശ്രമിക്കാറുണ്ട്.

ചരിത്രത്തില്‍ പലരും പലതും പറയാറുണ്ട്‌.
അതെല്ലാം സത്യമായതാണോ ..?  അല്ല.
History  = his story ആണ്. പരശുരാമന്‍ മഴു എടുത്തെറിഞ്ഞിട്ടാണ് നമ്മടെ കേരളം ഉണ്ടായത് എന്ന് നമ്മടെ നാട്ടിലെ പല ബുക്കിലും ചരിത്രത്തിലും കാണുന്നുണ്ട്. സ്കൂളിലും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ അതൊക്കെ നമുക്ക് ഇസ്ലാമിലെ തെളിവാക്കാന്‍ പറ്റുമോ ..?  കുരങ്ങന്‍ മൂത്തിട്ടാണ് രൂപാന്തരം പ്രാപിച്ചാണ് മനുഷ്യരുണ്ടായത് എന്ന് പലരും പഠിപ്പിക്കാറുണ്ട്. നമ്മള്‍ വിശ്വസിക്കുമോ ..?  ഇല്ല ...നമ്മുടെ   നാട്ടില്‍ മുജാഹിദുകളുടെയും കാന്തപുരത്തിന്റെയും ചേളാരി സുന്നികളുടെയും വരെ സമ്മേളനങ്ങളില്‍ ചരിത്ര സെമിനാറുകള്‍ ഉല്ഘാടനം ചെയ്യാനും മറ്റും പല അമുസ്ലിംകളെയും നമ്മള്‍ കൊണ്ട് വരാറുണ്ട്.  അവര്‍ പല ചരിത്രങ്ങളും പറയാറുണ്ട്‌. കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ്ലാമിലേക്ക് വന്നതിനെ കുറിച്ച് ചില ഹൈന്ദവ സഹോദരര്‍ പറയുന്ന ചരിത്രം നമ്മുടേതില്‍ നിന്നും വ്യത്യസ്തമാണ്. ചേരമാന്‍ പെരുമാള്‍ ഹിന്ദുമതത്തില്‍ നിന്നും ഭ്രഷ്ടായപ്പോള്‍ നിവൃത്തികേട് കൊണ്ട് മുസ്ലിമായതാണത്രേ ....   അപ്പോള്‍ പിന്നെ അവര്‍ പറയുന്നതൊക്കെ ഇസ്ലാമില്‍ നമ്മള്‍ പ്രമാണമാക്കാറുണ്ടോ.. ഇല്ല. അഹ്ലുസ്സുന്നയുടെ മഹാന്മാാരായ മുഹദ്ദിസീങ്ങളായ ഇമാമീങ്ങള്‍ കള്ള ഹദീസ് ഉണ്ടാക്കുന്നവനാണെന്ന് പ്രഖ്യാപിച്ച സൈഫ് ബിന്‍ ഉമര്‍ ആ ജാതി ഒരു ചരിത്രകാരന്‍ എന്ന് കരുതിയാല്‍ മതി......... 

അഹ്ലുസ്സുന്നയുടെ മഹാന്മാാരായ മുഹദ്ദിസീങ്ങളായ ഇമാമീങ്ങള്‍ കള്ള ഹദീസ് ഉണ്ടാക്കുന്നവനാണെന്ന് പ്രഖ്യാപിച്ച സൈഫ് ബിന്‍ ഉമര്‍ന്‍റെ കള്ളക്കഥകള്‍  മുസ്ലിംകളായ  നമ്മള്‍ക്ക്  ഒരിക്കലും  പ്രമാണമല്ല . 

ഇനി മറ്റൊരു വിഷയം ഇബ്നു തൈയ്മിയ ഇഖത്തിലാഉ സിറാത്വൽ മുസ്തകീം എന്ന കിതാബിൽ പോലും ഇത് ഉദ്ധരിച്ചിട്ടുണ്ട് എന്നാണ്. കിതാബ് ൽ ഉദ്ധരിക്കുക എന്നത് അത് സത്യമാണ് എന്നതിനുള്ള രേഖയോ തെളിവോ അല്ല. അത് സ്വഹീഹായ സനദ് സഹിതം പറഞ്ഞിട്ടുണ്ടോ... ഇല്ല. റുവിയ എന്നാണ് തുടക്കം തന്നെ. കാണുക.