Sunday, 9 September 2018

من هو الشيخ أبو بكر أحمد مفتي الهند



https://www.youtube.com/watch?v=6T2PNbTgcKE

Published on Oct 29, 2017
من هو الشيخ أبو بكر أحمد مفتي الهند || أقلياتنا المسلمة قناة-صفا-الفضائية تردد 10757 انضم معنا في قناتنا من هنا |  
https://goo.gl/t964qU Join, Follow safa-tv: Facebook | https://www.facebook.com/safatvchannel | قناة صفا على اليوتيوب | https://www.youtube.com/channel/UC6PM... Twitter | https://twitter.com/safatvchannel | ــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــ #قناة_صفا_الفضائية , #قناة_صفا , #صفا_يوتيوب , #قناة_صفا_على_اليوتيوب , #صفا_الفضائية , #قناة_صفا_بث_مباشر #safa_tv_channel #safa_tv #safa

 شيخ ابوبكر احمد مليباري يستغيث بعبد القادر جيلاني عند قبره في العراق


https://www.youtube.com/watch?v=zgr0RLVOxQk&feature=youtu.be

Image result for sufi conference 

Image result for sufi conference

من هو الشيخ أبو بكر أحمد مفتي الهند

هذا الرجل (أبو بكر بن أحمد مسليار) صوفي قبوري من كيرالا ، وأول من زعم في إحدى مناظراته مع العلماء السلفيين أن هناك دليل في القرآن الكريم للدعاء والاستغاثة بالأموات من الأنبياء والأولياء والصالحين -عياذا بالله- واستدل بقول الله تعالى:

وَاسْأَلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَا} [الزخرف : 45]

وزعم أن هذه الآية فيها دليل على دعاء الأموات والله المستعان...


وهو ينشر الشركيات والبدع والخرافات في الهند  ويتسمى "برئيس أهل السنة والجماعة في الهند" وأهل السنة منه براء...

ومع نشر الضلال والشركيات يسافر إلى دول إسلامية مثل المملكة العربية السعودية ويلتقي ببعض العلماء والأمراء والتجار لجمع الأموال والتبرعات ويظهر أمامهم كأنه عالم من علماء أهل السنة وهو صوفي قبوري من غلاة الصوفية...

 

 

 

 

 

 

 

 

HOLY QURAN 9 : 34 

 

 

 

  

يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِّنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَن سَبِيلِ اللَّـهِ ۗ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّـهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ

 

أبوبكر أحمد مسليار المزعوم &بأمين عام لعلماء أهل السنة والجماعة في الهند(تسمية منه ومن جمعيته) ينشر عبادة القبور والاستغاثة بالأولياء والصالحين في كآفة أنحاء كيرلا ويعادي دعاة التوحيد

الشيخ أبو بكر أحمد يحمل عقيدة صوفية براوية هندية ومتشدد ضد السلفية ويقدسون القبور ويدعون لغير الله (الاستغاثة بالأموات) ولا يؤمن عقيدة السنة بالعلم الغيب تحريم الدعاء بالأموات ويحرم بإلقاء السلام على من يؤمن بالعقيدة القرآنية يعني السلفية وأن الأنبياء والأولياء والصالحين يعلمون الغيب متى ما يشاء وكثيراً من الآيات القرآنية لا يؤمنون به هو وأنصاره. مثل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ﴿65﴾  قُل لَّا أَقُولُ لَكُمْ عِندِي خَزَائِنُ اللَّـهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ لَكُمْ إِنِّي مَلَكٌ إِنْ أَتَّبِعُ إِلَّا مَا يُوحَىٰ إِلَيَّ قُلْ هَلْ يَسْتَوِي الْأَعْمَىٰ وَالْبَصِيرُ أَفَلَا تَتَفَكَّرُونَ ﴿الأنعام: 50﴾ وَكَذَٰلِكَ فَتَنَّا بَعْضَهُم بِبَعْضٍ لِّيَقُولُوا أَهَـٰؤُلَاءِ مَنَّ اللَّـهُ عَلَيْهِم مِّن بَيْنِنَا أَلَيْسَ اللَّـهُ بِأَعْلَمَبِالشَّاكِرِينَ ﴿الأنعام: 53﴾ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ ﴿59﴾

 

أبو بكر أحمد (كاندابورام أ. ب. أبو بكر المسليار) هو عالم ديني له دور كبير في نشر العقيدة البرليوية في أوساط كيرالا. يتولى حاليا منصب الأمين العام لجمعية علماء الهند ولجامعة مركز الثقافة السنية.


هو ليس من اهل السنة.. هو اكبر صوفي  من أهل البدعة والخرافات.. بريليوي...... هم يبنون قبور مثل الشعية هم يعتقدون أن الأموات يتحكمون الكون.. و يدعونهم ويطلبون منهم حاجاتهم، ويشتكون إليهم مصائبهم معتقدين أنهم يحضرون في مجالسهم إذا دعوهم ويفرجون كروبهم.

 

أنا أسكن في بلد هذا الرجل...هذا يتعالم ويقول أنه من أهل السنة أمام أناس أهل السنة والجماعة ،كما فعل أمام هذه القناعة ... بل يضل الناس في بلدنا هذا... حتى قال أحد أتباعه الخطيب "أنا أظن ّ أنّ الله لا يفعل شيئا إلا بعد أن يعلم الشيخ أبوبكر" .
 بل هذا الرجل أبو بكر ما صحّح قول هذا الرجل المقلد...بل قرر... ومريده أيظا قال أنه دفع مرة نزول المطر بكرامته ببركة الشيخ محي الدين عبد القادر الجيلاني... وهكذا عنه تجربة كثيرة عندنا ودلائلها، كما عرضتم في هذا المقطع... جزاكم الله خيرا لكشف هذا الأمر أمام العالم
2
هذا الرجل لا يعد عالما من علماء أهل السنة والجماعة و لكنه من أهل البدع و الشيعة ،هداه الله ... و قد جاء التعميم عن هذا الرجل و جماعته من وزارة الشؤون الإسلامية بالمملكة العربية السعودية بأنه من القبوريين الضالين و لا بد من الحذر كل الحذر من هذا الرجل و جماعته

ആരാണ് കാന്തപുരം ? അറബി ചാനല് അയാളുടെ യഥാര്ഥ മുഖം വെളിവാക്കുന്നു







*കാന്തപുരത്തിന്റെ തട്ടിപ്പ്,  ക്ലിപ്പ് സഹിതം    ഈജിപ്തിലെ സഫ ചാനല്‍ (ശിയാക്കള്‍ക്കെതിരെ നിരന്തരം പോരാടുന്ന ചാനെല്‍) പുറത്തു വിടുന്നു* .... 
Malayalam Transilation
അവതാരകന്‍ പ്രേഷകരോട് ‍ ...
ഇന്ത്യയിലെ മത രംഗത്ത്‌ ഏറ്റവും മുതിര്‍ന്ന വ്യക്തിയെ ഞങ്ങള്‍ കണ്ടുമുട്ടി . അദ്ദേഹത്തിന്റെ പേര് , അബൂബക്കര്‍ അഹ്മദ് മുസ്ലിയാര്‍ . ഈ വ്യക്തി ഇന്ത്യയിലെ അഹ്ലുസ്സുന്നയുടെ  നേതാവും ശരീഅത് കോളേജുകളുടെ ചെയര്‍മാനുമാണ്.  ഇദ്ദേഹത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇദ്ദേഹം ഇങ്ങനെ തന്നെയാണെന്ന് നിങ്ങള്‍ വിശ്വസിച്ച്    വഞ്ചിതരായപ്പോകും. എന്നാല്‍ ഇതിനു തീര്‍ത്തും വിപരീതമാണ് കാര്യം.
ഇനി അദ്ദേഹത്തിലേക്ക്‌ പോകാം ..

🔺🔺🔺🔺🔺
അവതാരകന്‍ :   ഇപ്പോള്‍ ഒരു ചെറിയ സംഭാഷണത്തിന്  ഇന്ത്യന്‍ മുഫ്തിയും അഹ്ലുസ്സുന്നയുടെ മുതിര്‍ന്ന പണ്ഡിതനുമായ ഷെയ്ഖ്‌ അബൂബക്കര്‍ അഹ്മദ് മുസ്ല്യാര്‍  നമ്മോടൊപ്പം ചേരുന്നതില്‍ ഞങ്ങള്‍ സന്തോഷവാന്മാരാണ് .
ഷെയ്ഖ്‌ അവറുകളെ.. താങ്ങള്‍ ഈജിപ്തിലേക്ക് വന്നതില്‍ ഞങ്ങള്‍ ക്രിതജ്ഞരാണ് .

 കാന്തപുരം : ഇത് അല്ലാഹുവിന്‍റെ വലിയ ഔദാര്യവും അനുഗ്രഹവുമാണ്.

അവതാരകന്‍: ഇപ്പോള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ മുസ്ലിമീങ്ങളുടെ അവസ്ഥ എന്താണെന്ന്  നിങ്ങളില്‍ നിന്നും കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
                       കാന്തപുരം :    ഞങ്ങള്‍ മുസ്ലിംകള്‍ ന്യൂനപ്കഷമാണെങ്കിലും   പള്ളികളും മദ്രസ്സകളും കൊളേജുകളും മത സ്ഥാപനങ്ങളും ഒക്കെ നിര്‍മിക്കാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട് . *നമ്മുടെ മേല്ന്നോട്ടതിനു കീഴില്‍ ഇരുപതിനായിരത്തിലേറെ മദ്രസ്സകളും കേരളത്തില്‍ മാത്രം പതിനായിരത്തിലേറെ മദ്രസ്സകളും  ഇരുന്നൂറിലേറെ കൊളേജുകളും  ഇസ്ലാമിക് യൂണിവേര്‍സിറ്റികളും ഉണ്ട്* . ( എണ്ണം പറയുമ്പോള്‍ എന്ന സംഖ്യ കൂടുതല്‍ പറയാന്‍ അവിടെ കാന്തപുരം ശ്രമം നടത്തുന്നു _1 :35 MIN നോക്കുക) . സ്വാതന്ത്രത്തോട് കൂടി സ്പീക്കര്‍ ഉപയോഗിച്ച് ഞങ്ങള്‍ പള്ളികളില്‍ ബാങ്ക് കൊടുക്കുന്നു. ജമാഅതായി പള്ളികളില്‍ നമസ്കരിക്കുന്നു.

അവതാരകന്‍:  ഈദ്  ആഘോഷിക്കുന്നതിലോ ഉദുഹിയ്യത്‌ അറുക്കുന്നതിലോ മുസ്ലിംകള്‍ക്ക് എന്തങ്കിലും പ്രശ്നങ്ങള്‍ നേരിടാരുണ്ടോ ?

കാന്തപുരം:  ചില സമയങ്ങളില്‍ ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇങ്ങനെയൊക്കെ ഉണ്ടായിട്ടുള്ളത്. നിരുപാദികമായി ഇല്ല .

അവതാരകന്‍:  ഇന്ത്യയില്‍ മുസ്ലിം പള്ളികളിലും മത സ്ഥാപനങ്ങളിലും വലിയൊരു ശതമാനം ശിയാക്കളുടെ നിയന്ത്രണത്തില്‍ ആണെന്ന് കേള്‍ക്കുന്നു . ഇത് ശരിയാണോ ?

കാന്തപുരം: അല്ല. വളരെ അപൂര്വ്വമായിട്ടല്ലാതെ നമ്മുടെ അടുക്കല്‍ ശിയാക്കളില്ല. മുംബയില്‍ ശിയാ വിഭാഗങ്ങളില്‍ പെട്ട ബുഹ്ര (ബോറ) ക്കാരുണ്ട്. അവര്‍ കച്ചവടക്കാരാണ്.

അവതാരകന്‍: അവരുടെ വിശ്വാസങ്ങളില്‍ താങ്കളുടെ എതിര്‍പ്പുകള്‍ എന്തൊക്കെയാണ്?

കാന്തപുരം: അല്ലാഹു അ'അലം ! നമ്മള്‍ അവരിലേക്ക്‌ നോക്കാറില്ല. അവര്‍ നമ്മിലേക്കും നോക്കാറില്ല.

അവതാരകന്‍: അല്ലാ .. ഞാനുദ്ദേശിക്കുന്നത്‌ , ഖുര്‍ആനിന്റയും സുന്നത്തിന്റെയും വിഷയത്തില്‍  അവരുടെ വിശ്വാസമെന്താണ്..?

കാന്തപുരം : അവര്‍ക്ക് പ്രത്യേകമായ ചില വിശ്വാസങ്ങളാണ്. നമ്മള്‍ അവരിലേക്ക് നോക്കാറുമില്ല , അത് പഠിക്കാന്‍  പോകാറുമില്ല.

അവതാരകന്‍:  അവര്‍ മുസ്ലിംകള്‍ക്ക് ഒരു ഭീഷണിയാണോ?

കാന്തപുരം : *അവരെ കൊണ്ട് നമുക്ക് യാതൊരു ഉപദ്രവവുമില്ല.* അവര്‍ അതികവും കച്ചവടക്കാരാണ്..

അവതാരകന്‍: ഇറാന്‍ അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുകയോ അവരുടെ കാര്യത്തില്‍ ഇടപെടുകയും ചെയ്യുന്നുണ്ടോ?

കാന്തപുരം: *ഇല്ല, അങ്ങനെയില്ല* .
(അഭിമുഖം കഴിഞ്ഞു)
▪▪▪▪▪▪▪▪▪▪

അവതാരകന്‍ പ്രേഷകരോട് ‍ ...

'' അത്ഭുതമുള്ള ഈ വീഡിയോ നമ്മള്‍ വീക്ഷിച്ചത്‌ പോലെ  അബൂബക്കര്‍ അഹമദ് മുസ്ല്യാര്‍  , അദ്ദേഹത്തെ കുറിച്ച് ഞാന്‍ GOOGLE ല്‍ സെര്‍ച്ച് ചെയ്തു. *അദ്ധേഹത്തിന്റെ വെബ്സൈറ്റില്‍ അദ്ദേഹം തന്നെ അര്‍ദ്ധ ശിയാ വിഭാഗമായ  ബറെല്‍വി   കക്ഷിയുടെ ഭാഗമാണെന്നു  രേഖപ്പെടുതിയിരിക്കുന്നു .ഈ വ്യക്തിയുടെ അടുക്കല്‍ ശീഈ വിശ്വാസങ്ങളുണ്ട്.  ഞാന്‍ അദ്ദേഹത്തോട് ശിയാക്കളെ കുറിച്ചും ‍ അവരുടെ വിശ്വാസത്തെ പറ്റിയും  ഖുര്‍ആനിനെയും സുന്നതിനെയും അവര്‍ ആക്ഷേപിക്കുന്നതിനെ കുറിച്ചും  ചോദിച്ചപ്പോള്‍  അദ്ദേഹം പറഞ്ഞത്  '' ഇന്ത്യയില്‍ അവര്‍ യാതൊരുപദ്രവവും സൃഷ്ട്ടിക്കുന്നില്ല'' എന്ന്* .

*അതിലേറെ വിചിത്രമായ കാര്യം ഇന്ത്യയില്‍ ശിയാക്കള്‍ ഉണ്ടോ എന്ന് തുടക്കത്തിലേ ഞാന്‍ ചോദിച്ചപ്പോള്‍  ഇന്ത്യയില്‍ ശിയാക്കള്‍ ഇല്ലാ എന്നാണു പറഞ്ഞത്.  യഥാര്‍ത്ഥത്തില്‍ ഈ വ്യക്തിയുടെ അടുക്കല്‍ ശിയാ വിശ്വാസങ്ങള്‍ ആണുള്ളത്. ഇവിടെയാണ്‌ നമ്മുടെ സഹോദരന്മാരിലേക്ക് നമ്മള്‍ ശ്രദ്ധ തിരിക്കുന്നത്. ശിയാക്കള്‍ ഒരിക്കലും ഞങ്ങള്‍ ശിയീകള്‍ ആണെന്ന് തുറന്നു പറയില്ല.  ഖുര്‍ആനിനോടും സുന്നതിനോടുമുള്ള നിലപാട് അവര്‍ വെളിവാക്കില്ല. അവരുടെ അടുക്കല്‍ തഖിയ്യ ( تقية ) അഥവാ യാഥാര്‍ത്ഥ്യം മറച്ചു വെക്കല്‍ എന്ന രീതിയുണ്ട്* .

രണ്ടാമതായി ഇത് പോലുള്ള അര്‍ദ്ധ ശിയീകള്ക്ക് ‍,  അഥവാ കുബൂരികള്‍ക്ക്  ഈ ഉമ്മതിനു ശീയീകള്‍   ഭീഷണിയാണെന്ന് അഭിപ്രായമില്ല.   ഇന്ത്യയിലെ സ്വയം പ്രക്യാപിത  അഹ്ലുസ്സുന്ന നേതാവാണെന്നും  ശരീഅത് കോളേജിന്റെ ചെയര്‍മാനാണെന്നും   മാര്‍ക്കസിലെ മേലധികാരിയാണെന്നും  അവകാശപ്പെടുന്ന അബൂബക്കര്‍ അഹമദ് മുസ്ലിയാരെപ്പോലെയുള്ള ആളുകള്‍  വലിയ അപകടകാരികളാണ്. ഖുര്‍ആനിനേയും സുന്നതിനെയും ആക്ഷേപിക്കുന്ന  സ്വഹാബതിനെ കാഫിറുകളാക്കുന്ന , ആഇശാ رضي الله عنها യെ കുറിച്ച്  അപവാദം പറഞ്ഞ ശിയീകളുടെ വിശ്വാസം യാതൊരു പ്രശ്നവുമില്ലാത്തതാണെന്നും   ഇവര്‍ വിശ്വസിക്കുന്നു.

ഇതിലേറെ വിചിത്രമായ കാര്യം, ഇറാന്‍ ശീയികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍  ഇല്ലാ എന്നും ഇറാന്‍ ഇന്ത്യയില്‍ ഇടപെടാറില്ലാ എന്നുമാണ് പറഞ്ഞത്.
അവതാരകന്‍ തുടരുന്നു...
*ഇനി നമ്മള്‍ കാണാന്‍ പോകുന്ന വീഡിയോ ഇയാളുടെ അനുയായികള്‍ ഇയാളില്‍ നിന്നും ബര്‍ക്കത്ത് എടുക്കുന്നു .പാത്രത്തില്‍ അയാള്‍ തുപ്പുകയും അതില്‍ ബര്‍ക്കത്ത് പ്രതീക്ഷിച്ചു അവര്‍ കുടിക്കുകയും ചെയ്യുന്നു.. ഈ സമയം അവര്‍ ചെയ്യുന്ന ഈ കാര്യങ്ങളില്‍ അദ്ദേഹം അങ്ങേയറ്റം ആനന്ദം കൊള്ളുകയും ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ പോകുന്നത്*.  ( 05:55 MIN മുതല്‍ കാണിക്കുന്നത് കേരളത്തില്‍ ഇയ്യാളുടെ പരിപാടിയില്‍  നടന്നത്  ശ്രദ്ധിക്കുക)..

അവതാരകന്‍ തുടര്‍ന്ന് പ്രേഷകരോട്...
ഇതിലേറെ വിവരമില്ലായ്മ നിങ്ങള്‍ കണ്ടിട്ടുണ്ടോ ?
*ഇയാള്‍ പാത്രത്തില്‍ തുപ്പുകയും അത് ബര്‍ക്കത്ത് പ്രതീക്ഷിച്ചു കുടിക്കുകയും കൈകാലുകള്‍ മുതുകയും ചെയ്യുന്നു. എന്നിട്ടും താന്‍ ഇന്ത്യയിലെ അഹ്ലൂ സ്സുന്നയുടെ നേതാവാണെന്നും അവകാശപ്പെടുകയും ചെയ്യുന്നു... ഏതു സുന്നതാണിത്???   ഇന്ത്യയിലെ മുഫ്തിയായി ചമയുകയും മാധ്യമങ്ങളില്‍ ആ തരത്തില്‍ രംഗത്ത് വരികയും ചെയ്യുന്നു. ഞാന്‍ പോലും ആ അര്‍ത്ഥത്തിലാണ് അദ്ദേഹത്തെ ആദ്യമായി അഭിമുഖത്തില്‍ ഏര്‍പ്പെട്ടത്*.

ഈ തട്ടിപ്പ്  വീഡിയോ ലിങ്ക് സന്ദര്‍ശിക്കുക :
https://www.youtube.com/watch?v=6T2PNbTgcKE

ഇതിന്റെ ഓഡിയോ Mp3 ലിങ്ക് :
https://drive.google.com/file/d/1ur9pJmEpoNX2iAiAb5jDkAoMX4K6WXWK/view?usp=sharing

കാന്തപുരത്തിന്റെ കൂടുതല്‍  തട്ടിപ്പുകള്‍ പുറത്തു വരുന്നു ടെലിഗ്രാം ലിങ്ക് ജോയിന്‍ ചെയ്യൂ .....
https://t.me/FURSANUL_HAQ.

Saturday, 8 September 2018

ഇബ്നു ഉമറിന്‍റെ കാല് കോച്ചിയ റിപ്പോര്‍ട്ട് ജാറം പൂജക്ക് തെളിവല്ല






 ഇബ്നു ഉമറി[റ]ന്‍റെ കാല് കോച്ചിയ റിപ്പോര്‍ട്ട്  മുസ്ലിയാക്കന്മാരുടെ ജാറം പൂജക്ക് തെളിവല്ല..
ഇസ്തിഗാസ എന്ന ഓമനപ്പേരിട്ട്  മമ്പുറത്തെ തങ്ങളേ കാക്കണേ  മുനമ്പത്തെ ബീവി രക്ഷിക്കണേ ബീമാപള്ളി ഉമ്മച്ചീ നാഗൂര്‍ തങ്ങളുപ്പാപ്പാ ഓച്ചിറ കുപ്പസ്വാമിഉപ്പാപാ പുത്തന്‍പള്ളി മൂപ്പരെ മുഹിയുദ്ദീന്‍ ശൈഖേ സഹായിക്കണേ എന്നിങ്ങനെ  അല്ലാഹുവല്ലാത്തവരോട് സഹായം തേടുന്ന മുസ്ലിയാക്കന്മാരുടെ ശിര്‍ക്കന്‍ തേട്ടത്തെ ഇസ്ലാമിക വല്‍ക്കരിക്കാനായി മുസ്ലിയാക്കന്മാര്‍ ഉദ്ധരിക്കാറുള്ള ഒരു തെളിവാണ്  ഇബ്നു ഉമറി[റ]ന്‍റെ കാല് കോച്ചിയ റിപ്പോര്‍ട്ട് 

ആ റിപ്പോര്‍ട്ട് ഇങ്ങനെയാണ് 




"അൽഅദബുൽമുഫ്റദ്" എന്ന ഗ്രന്ഥത്തിൽ ഉദ്ദരിക്കുന്നത് കാണുക :

حدثنا أبو نعيم قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"(الأدب المفرد: ٢١٣/١)

അബ്ദുറഹ്മാനുബ്നു സഅദ്(റ) വില നിന്ന് നിവേദനം: "ഇബ്നുഉമർ(റ) യുടെ കാലു കോച്ചിയപ്പോൾ ഒരാള് അദ്ദേഹത്തോട് പറഞ്ഞു" ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക. അപ്പോൾ അദ്ദേഹം  "യാമുഹമ്മദു"  (يا محمّد) എന്ന് പറഞ്ഞു". (1/213).

Image result for ‫أذْكُرْ أَحَبََّ النَّاس إِليكَ /يا محمّداه‬‎ Image result for ‫أذْكُرْ أَحَبََّ النَّاس إِليكَ /يا محمّداه‬‎

 ഈ റിപ്പോര്‍ട്ട് ല്‍ ഉള്ള അബു ഇസ്ഹാഖ് എന്ന റാവി സ്വീകാര്യനല്ല അദ്ദേഹം അന് അനത്തോടെ ഉദ്ധരിക്കുന്ന റിപ്പോര്‍ട്ട് കള്‍ സ്വീകാര്യമല്ല


ഇബ്നുസുന്നീ(റ) (വഫാ: ഹി:364) 'അമലുൽയൗമിവല്ലൈല' എന്ന ഗ്രന്ഥത്തിൽ അതിന്റെ വ്യത്യസ്ത റിപ്പോർട്ടുകൾ കൊടുത്തിട്ടുണ്ട്. അവയിൽ ചിലതിൽ (أذْكُرْ أَحَبََّ النَّاس إِليكَ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക; എന്നതിനു പകരം (أدع أحبّ النّاس إليك: فقال : يا محمّد ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ വിളിക്കുക .അപ്പോൾ അദ്ദേഹം 'യാമുഹമ്മദ്' (يا محمّد) എന്ന് വിളിച്ചു  എന്നാണുള്ളത്. അതേപോലെ ചില രിവായത്തുകളിൽ "യാമുഹമ്മദ്" (يا محمّد) എന്നതിന് പകരം "യമുഹമ്മദാഹ് " (يا محمّداه) എന്നും കാണാം.



ഒന്നാമതായി പറയാനുള്ളത് ഇത് നമ്മുടെ നാട്ടില്‍ നടക്കുന്ന മൊയ്തീന്‍ ശൈഖേ രക്ഷിക്കണേ മമ്പുറത്തെ തങ്ങളേ കാക്കണേ രക്ഷിക്കണേ എന്ന തരത്തിലുള്ള ഇസ്തിഗാസക്കുള്ള തെളിവല്ല
കാരണം
 ഇമാം നവവി അല്‍ അദ്കാര്‍ എന്ന കിത്താബില്‍ ഈ വിഷയം വിശദീകരിക്കുന്നത് വേദന വരുമ്പോള്‍ ഇഷ്ട്ടപ്പെട്ട ആളുകളെ ഓര്‍ക്കുക എന്ന മദീനക്കാരുടെ ഒരു നാട്ടാചാരം എന്ന നിലക്കാണ് .  അതായത് കാല്  മസില്‍ കേറിപ്പിടിച്ചാല്‍ ആ വേദനയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഇഷ്ടമുള്ള ആളുടെ പേര് വിളിക്കുക അല്ലെങ്കില്‍ അവരെ ഓര്‍ക്കുക എന്നത്  മദീനക്കാരുടെ ഒരു ശൈലി ആയിരുന്നു. ആ ഓര്‍ക്കപ്പെട്ട ആള്‍ ആ വിളി കേള്‍ക്കുമെന്നോ തന്‍റെ മനസ്സില്‍ താന്‍ ഓര്‍ത്തത് അറിഞ്ഞു കൊണ്ട്  ആ സ്നേഹിതന്‍ തന്‍റെമസില്‍ കോച്ചിയത് മാറാന്‍ തന്നെ സഹായിക്കും എന്നോ  മാറ്റുമെന്നോ ഉള്ള ഒരു വിശ്വാസം ഇബ്നു ഉമര്‍ [റ]വിനോ മദീനാവാസികള്‍ക്കോ അദബുല്‍ മുഫ്റദിന്റെ രചയിതാവായ ഇമാം ബുഖാരിക്കോ ഇല്ല. അതേസമയം കേരളത്തിലെ മുസ്ലിയാക്കന്മാര്‍ പഠിപ്പിക്കുന്നത്  900ലേറെ കൊല്ലം മുന്‍പ് മരണപ്പെട്ട് ഇറാക്കിലെ ബാഗ്ദാദില്‍ മറമാടപ്പെട്ട മൊയ്തീന്‍ ഷെയ്ഖ്‌ ലോകത്ത് ആര് എവിടെ നിന്ന് വിളിച്ചാലും ഏത് കാര്യത്തിന് എപ്പോള്‍ വിളിച്ച് തേടിയാലും അതെല്ലാം കേള്‍ക്കും അറിയും കാണും ഇടപെടും ഉത്തരം ചെയ്യും എന്നാണ് . എന്തിനധികം വയനാട്ടിലെ തരുവണയില്‍ ഉള്ള ചിലര്‍ അമുസ്ലിംകളുമായി ഒരു സംഘട്ടനത്തില്‍ തോല്‍ക്കുന്ന ഘട്ടമെത്തിയപ്പോള്‍ മൊയ്തീന്‍ ശൈഖിനെ വിളിച്ച് ഇസ്തിഗാസ നടത്തുകയും മൊയ്തീന്‍ ശൈഖ് പച്ചക്കുതിരപ്പുറത്ത് പച്ച തലേക്കെട്ടും കെട്ടി വന്നു സകല അമുസ്ലിംകളെയും വെട്ടിക്കൊന്നു എന്ന് ഈ 21മത്തെ നുറ്റാണ്ടിലും വഅള് പറഞ്ഞു നടക്കുന്ന സഖാഫിമാര്‍ ഉള്ള കാലമാണിത്...     അവര്‍ ചൊല്ലുന്ന മൊയ്തീന്‍ മാലയില്‍ പറയുന്നു

ബല്ലേ നിലത്തീന്നും എന്നെ വിളിപ്പോര്‍ക്ക്
വായ്‌ കൂടാ ഉത്തിരം ചെയ്യും ഞാനെന്നോവര്‍

കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ
കാണ്മാന്‍ ഞാന്‍ നിങ്ങടെ കല്‍ബകം എന്നോവര്‍

കണ്ണില്‍  കാണാത്തതും ഖല്‍ബകത്തുള്ളതും
കണ്‍ കൊണ്ട് കണ്ടപോല്‍ കാട്ടിപ്പറഞ്ഞോവര്‍

മൊയ്തീന്‍ ശൈഖിനെ കുറിച്ച് മൊയ്തീന്‍ മാലയില്‍ പറയുന്ന ഈ പിഴച്ച വിശ്വാസമാണ് മുസ്ലിയാക്കന്മാര്‍ ജനങ്ങളുടെ മുന്നില്‍ പാടിപ്പഠിപ്പിക്കുന്നത്...

എന്നാല്‍ ഈ റിപ്പോര്‍ട്ട് ല്‍ അങ്ങനെ ഒരു വിശ്വാസവും ഇല്ല.
പ്രിയപ്പെട്ടവരെ ഓര്‍ക്കുക അല്ലെങ്കില്‍ അവരുടെ പേര് വിളിക്കുക ഇതല്ലാതെ ഒരു സഹായതേട്ടം ആ വിളിയില്‍ ഇല്ല.   

അതായത് നമ്മുടെ നാട്ടിലും നമുക്ക് വേദനയും വിഷമവും വരുമ്പോള്‍ എന്‍റെമ്മോ എനിക്ക് വയ്യേ എന്‍റെമ്മോ എനിക്ക് വേദന സഹിക്കാന്‍ വയ്യേ എന്നൊക്കെ വിളിച്ച് പലതും  പറയാറുണ്ട്‌. അത് നമ്മുടെ നാട്ടിലെ ഒരു ശൈലിയാണ്. ഉമ്മ മരണപ്പെട്ട ഉമ്മ ആയാലും ജീവിച്ചിരിക്കുന്ന ഉമ്മയായാലും ഉമ്മ അപ്പോള്‍ അവിടെ വരും എന്നോ വേദനയും വിഷമവും കുറച്ച് തരും എന്നോ ഉള്ള വിശ്വാസമൊന്നും ആ വിളിക്കുന്ന ഒരാള്‍ക്കും തന്നെ ഇല്ല. ഈ ഹദീസില്‍ പറഞ്ഞ വിഷയവും അത്ര മാത്രമേയുള്ളൂ. മാത്രമല്ല ഈ റിപ്പോര്‍ട്ട് സ്വഹീഹായ സനദ് സഹിതം ഉദ്ധരിക്കപ്പെട്ടതും അല്ല.



https://www.facebook.com/www.whatisislam.info/videos/%22%E0%B4%87%E0%B4%AC%E0%B5%8D%E0%B4%A8%E0%B5%81-%E0%B4%89%E0%B4%AE%E0%B5%BC-(%E0%B4%B1)-%E0%B4%95%E0%B4%BE%E0%B4%B2%E0%B5%81-%E0%B4%95%EF%BF%BD/518991788282696/