Tuesday, 4 October 2022

മദീന ഉപരോധിച്ച് കൊള്ളയടിച്ച ഖുറാഫികൾ











ഒന്നാം ലോകമഹായുദ്ധകാലത്ത് അറേബ്യയിലെ  പുണ്യനഗരമായ മദീനയാണ് ഏറ്റവും ദൈർഘ്യമേറിയ ഉപരോധത്തിന് വിധേയമായത് . അക്കാലത്ത് ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു മദീന . ലോകമഹാ യുദ്ധത്തിൽ, ഖലീഫയുടെ ഓട്ടോമൻ സാമ്രാജ്യം കേന്ദ്ര ശക്തികളുടെ പക്ഷം ചേർന്നതിനാൽ ലോകമുസ്ലിംകൾ ഖലീഫയുടെ പക്ഷത്ത് നിലകൊണ്ടു. ലോകമെങ്ങും മുസ്ലിംകൾ ഖലീഫയുടെ എതിരാളികളായ ബ്രിട്ടീഷ് കാർക്കും ഫ്രഞ്ച് കാർക്കും സാമ്രാജ്യത്വ ശക്തികൾക്കും  എതിരെ ഖിലാഫത്ത് പ്രക്ഷോഭം തുടങ്ങി.

മുസ്ലിം കളെ ഭിന്നിപ്പിച്ച് ഒരു വിഭാഗത്തിനെയെങ്കിലും തങ്ങളുടെ പക്ഷത്ത് ചേർക്കാൻ ബ്രിട്ടീഷ് കാർ കിണഞ്ഞു പരിശ്രമിച്ച് കൊണ്ടിരുന്നു. 

തുർക്കിയിലെ ഉസ്മാനി ഖലീഫയുടെ കീഴിൽ മക്ക ഭരിച്ചിരുന്ന ഷെരീഫ് ഹുസൈൻ അൽ ഹാഷിമിയെ അറേബ്യ യുടെ മുഴുവൻ രാജാവായി വാഴിക്കാം എന്ന ബ്രിട്ടീഷ് വാഗ്ദാനത്തിൽ കണ്ണ് മഞ്ഞളിച്ച ഷെരീഫ് ഹുസൈനും മക്കളും ബ്രിട്ടീഷ് പക്ഷം ചേർന്നു. തുർക്കിയിലെ ഖലീഫക്കെതിരെയുള്ള സൈനിക നീക്കങ്ങൾക്ക് വേണ്ടി വെടിക്കോപ്പുകളും ലക്ഷക്കണക്കിന് പണവും സ്വർണ നാണയങ്ങളും ബ്രിട്ടീഷ് കാർ അവർക്ക് നൽകി.

അങ്ങനെ തുർക്കി ഖലീഫയിൽ നിന്നും വിടുതൽ വിപ്ലവം പ്രഖ്യാപിച്ചു കൊണ്ട് മക്കയിൽ ഷെരീഫ്ഹുസൈനും കൂട്ടരും കലാപം തുടങ്ങി. 

സ്വർണവും പണവും ലഭിച്ചപ്പോൾ എല്ലാം മറക്കുന്ന ചില ബെദൂവിയൻ കാട്ടറബികളുടെ ഗോത്ര സൈന്യത്തെയും ഹുസൈൻ ബിൻ അലി അൽ ഹാഷിമി തന്റെ മോഹങ്ങളുടെ സാക്ഷത്ക്കാരത്തിനായി കൂടെക്കൂട്ടി.

പരിശുദ്ധ മക്കയുടെ സംരക്ഷണത്തിന് വേണ്ടി നിയോഗിച്ചിരുന്ന അപ്പോൾ അവിടെ ഉണ്ടായിരുന്ന 1000ത്തോളം വരുന്ന ഉസ്മാനി ഖലീഫയുടെ സൈന്യത്തെ  5000 ത്തോളം വരുന്ന തന്റെ പട്ടാളക്കാരുമായി ഷെരീഫ് ഹുസൈൻ  പാതിരാത്രി യിൽ ആക്രമണം നടത്തി പരാജയപ്പെടുത്തി 

അങ്ങനെ മക്കയിലെ മുസ്ലിം ഖലീഫമാരുടെ ഭരണം അവസാനിപ്പിച്ച് ഹുസൈൻ ബിൻ അലിയും മക്കളും അറേബ്യയുടെ ഭരണം തുടങ്ങി.

ഒരു മകനെ ഡമാസ്ക്കസിലും മറ്റൊരു മകനെ ഇറാഖിലും രാജാവായി വാഴിച്ചു.

ബ്രിട്ടീഷ് പിന്തുണയോടെ, 1916 ഒക്ടോബറിൽ മദീനയ്‌ക്കെതിരെ ഹുസൈന്റെ മകൻ ഫൈസലിന്റെ നേതൃത്വത്തിൽ ഒരു  ആക്രമണത്തിന് തുടക്കം കുറിച്ചു.

തുർക്കി സൈന്യം പീരങ്കി  ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുകയും  വേരുറപ്പിക്കുകയും വലിയ നഷ്ടങ്ങളോടെ അറബികളെ പരാജയപ്പെടുത്തുകയും ചെയ്തു.

 സൈനിക ശക്തി കൊണ്ട്  മദീന പിടിച്ചടക്കാനുള്ള ബ്രിട്ടീഷുകാരുടെയും അറബ് തന്ത്രങ്ങളും വിഫലമായപ്പോൾ  അവർ കുതന്ത്രങ്ങൾ മെനയാൻ തുടങ്ങി. 

 മദീനയെ നേരിട്ട് ആക്രമിക്കാതെ ഉപരോധിക്കുന്നതിലൂടെ അറബികൾക്ക് നേട്ടമുണ്ടാകുമെന്ന് ഫൈസലും അദ്ദേഹത്തിന്റെ ഉപദേശകരും തീരുമാനിച്ചു.

ബ്രിട്ടീഷ്ടി ചാരനായ ടി .ഇ ലോറൻസിന്റെയും ഹാഷിമിയാക്കളുടെ അറബ് സേനയുടെയും അട്ടിമറി ആക്രമണങ്ങളിൽ നിന്ന് സിംഗിൾ-ട്രാക്ക് നാരോ ഗേജ് ഹിജാസ് റെയിൽവേയെ ഫഹ്‌റുദ്ദീൻ പാഷയുടെ സൈന്യം ചെറുക്കുകയും സംരക്ഷിക്കുകയും ചെയ്തു. 

TE ലോറൻസിന്റെ ബുദ്ധിയിൽ ഉദിച്ച ഒളിപ്പോരുകൾ ഹിജാസ് റെയിൽവേ തകർക്കാൻ വേണ്ടി 1917-ൽ 130-ഓളം വലിയ ആക്രമണങ്ങളും 1918-ൽ നൂറിലധികം ആക്രമണങ്ങളും 1918 ഏപ്രിൽ 30-ന് 300-ലധികം ബോംബുകൾ പൊട്ടിച്ചതും ഉൾപ്പെടെ നിരവധി നീക്കങ്ങൾ ബ്രിട്ടീഷ് പട്ടാളവും ഹാഷിമിയാക്കളും ചേർന്ന് നടത്തി. 

മദീനയിലേക്കുള്ള തുർക്കിയുടെ ഭക്ഷ്യ വസ്തുക്കളും     പ്രധാനപ്പെട്ട എല്ലാ ചരക്ക് നീക്കങ്ങളും തീർത്ഥാടനവും ഒക്കെ ആശ്രയിക്കപ്പെട്ടിരുന്ന ഈ റെയിൽവേ ലൈൻ തകർക്കാനുള്ള ആ ഒളിപ്പോരിൽ  ഒടുവിൽ ഷെരീഫ് ഹുസൈൻ ബിൻ അലി അൽഹാഷിമിയും ബ്രിട്ടീഷ് കാരും വിജയിച്ചു. 

ഉസ്മാനി ഖലീഫ യുടെ പട്ടാളത്തിൽ നിന്നും കൂറ് മാറിയ ഓട്ടോമൻ പട്ടാള ജനറൽ അസീസ് അലി അൽ മിസ്രി ഹുസൈൻ അൽ ഹാഷിമിയുടെ സൈന്യത്തിൽ ചേർന്നു.

അറേബ്യ മുഴുവൻ കീഴടക്കാൻ ജനറൽ അസീസ് അലി അൽ മിസ്രിയുടെ നേതൃത്വത്തിൽ മക്കയിൽ സൈനിക പരിശീലന ക്യാമ്പുകൾ ഉണ്ടാക്കി.

ലോറൻസ് നെപ്പോലെയുള്ള ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥർ മരുഭൂമിയിൽ സഞ്ചരിച്ചുകൊണ്ട് അറബികളെ ദേശീയത പറഞ്ഞു കൊണ്ടും പണവും സ്വർണവും നൽകി പ്രലോഭിപ്പിച്ചും തുർക്കി ഖലീഫ ക്കെതിരെയുള്ള അറബ് കലാപത്തിൽ ചേരാൻ അറബ് ഗോത്രങ്ങൾക്കിടയിൽ വ്യാപകമായ പ്രചരണം നടത്തി. 

അങ്ങനെ സംഘടിപ്പിച്ച ബദുക്കളേയും കൂറുമാറിയ അറബ് ഓഫീസർമാരേയും ഒക്കെ  ഉപയോഗിച്ച്, അസീസ് അലി എന്ന ഫൈസൽ ഹാഷിമിയുടെ പട്ടാള ഉദ്യോഗസ്ഥൻ മൂന്ന് ഇൻഫൻട്രി ബ്രിഗേഡുകൾ, ഒരു മൗണ്ടഡ് ബ്രിഗേഡ്, ഒരു എഞ്ചിനീയറിംഗ് യൂണിറ്റ്, മൂന്ന് വ്യത്യസ്ത പീരങ്കി ഗ്രൂപ്പുകൾ എന്നിവ സൃഷ്ടിച്ചു. പീരങ്കിയും കനത്ത കാലിബർ യന്ത്രത്തോക്കുകളും ഉള്ള തന്റെ മൊത്തം 30,000 അംഗങ്ങൾ ഉള്ള സേനയെ 'അസീസ് അലി മൂന്ന് വിഭാഗം സൈന്യങ്ങളായി വിഭജിക്കാൻ നിർദ്ദേശിച്ചു:

ഖലീഫക്കെതിരെ ബ്രിട്ടീഷ് പക്ഷം ചേർന്ന ഫൈസൽ ഹാഷിമിയുടെ മൂന്ന് മക്കൾക്ക് ഈ സൈന്യങ്ങളുടെ നേതൃത്വം നല്കപ്പെട്ടു.

അബ്ദുല്ല ബിൻ ഹുസൈൻ രാജകുമാരന്റെ നേതൃത്വത്തിൽ കിഴക്കൻ സൈന്യം കിഴക്ക് നിന്ന് മദീനയെ ചുറ്റിപ്പറ്റിയുള്ള ചുമതല വഹിക്കും.

അലി ബിൻ ഹുസൈൻ രാജകുമാരന്റെ നേതൃത്വത്തിലുള്ള സതേൺ ആർമി, തെക്ക് നിന്ന് മദീനയ്ക്ക് ചുറ്റും ഒരു വലയം രൂപീകരിക്കുന്നത് ഉറപ്പാക്കും.

ഫൈസൽ രാജകുമാരന്റെ നേതൃത്വത്തിൽ വടക്കൻ സൈന്യം വടക്ക് നിന്ന് മദീനയ്ക്ക് ചുറ്റും വലയം ചെയ്യും.

ഈ സൈന്യങ്ങൾക്ക് സാങ്കേതിക സൈനിക ഉപദേശം നൽകുന്ന ബ്രിട്ടീഷ്, ഫ്രഞ്ച് ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ   ടി.ഇ.ലോറൻസും പ്രധാന പങ്ക് വഹിച്ചു.

മദീനയിലെ ജനങ്ങളും പട്ടാളക്കാരും പട്ടിണി കിടന്നു.

വെട്ടുകിളി പാറ്റകളെയും മറ്റും തിന്ന് വിശപ്പകറ്റാനവർ നിർബന്ധിതരായി. എന്നിട്ടും അവർ കീഴടങ്ങിയില്ല.

മദീനയിൽ ഭരണം നടത്തിയിരുന്ന തുർക്കി സുൽത്താൻറെ ഗവർണർ ഫഹ്‌റുദ്ധീൻ പാഷയുടെ സൈന്യം രണ്ട് കൊല്ലവും ഏഴ് മാസവും ശക്തമായ പ്രതിരോധം തീർത്ത് പൊരുതി.

അതിനിടയിൽ ലോകമഹായുദ്ധത്തിൽ നിന്നും തുർക്കി പരാജയപ്പെട്ടു പിൻവാങ്ങി മൂഡ്രോസ് സൈനിക ഉടമ്പടി ഒപ്പ് വെച്ചു.

1918 ഒക്ടോബർ 30-ന് ഒട്ടോമൻ സാമ്രാജ്യത്തിനും ഒന്നാം ലോക മഹായുദ്ധത്തിലെ സഖ്യകക്ഷികളും തമ്മിൽ ഗ്രീക്ക് ദ്വീപായ ലെംനോസിലെ മൗഡ്രോസ് തുറമുഖത്ത് വെച്ച് ഒട്ടോമൻ മറൈൻ അഫയേഴ്സ് മന്ത്രി റൗഫ് ബേയും ബ്രിട്ടീഷ് അഡ്മിറൽ സോമർസെറ്റ് ആർതർ ഗോഫ്-കാൽതോർപ്പും യുദ്ധവിരാമ ഉടമ്പടിയിൽ ഒപ്പുവച്ചു .

പക്ഷേ മദീന കീഴടങ്ങിയില്ല. ഖലീഫ കീഴടങ്ങിയതോടെ മദീനയിലെ ഉസ്മാനി ഖലീഫയുടെ പ്രതിനിധിയായ ഫഹ്‌റുദ്ദീൻ പാഷയും കീഴടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. യുദ്ധം നിർത്താൻ ഉള്ള ഓട്ടോമൻ സുൽത്താന്റെ അഭ്യർത്ഥനകൾ അദ്ദേഹം വിസമ്മതിച്ചു. അങ്ങനെ ഒന്നാം ലോക മഹായുദ്ധം അവസാനിച്ച ശേഷവും മദീനയിലെ ഭരണാധികാരി ഫഹ്‌റുദ്ധീൻ പാഷ കീഴടങ്ങിയില്ല. യുദ്ധം അവസാനിച്ച് 72 ദിവസം വരെ അദ്ദേഹം നഗരം സംരക്ഷിച്ചു. 

ഒടുവിൽ, തങ്ങളുടെ സൈനിക ശക്തികൊണ്ട് ഫഹർദ്ദീൻ പാഷയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന നിഗമനത്തിൽ ബ്രിട്ടീഷുകാർ എത്തി . 2വർഷവും 7 മാസവും പരിശുദ്ധ മദീന ഉപരോധിച്ച ഹുസൈൻ അൽ ഹാഷിമിയുടെയും ബ്രിട്ടീഷ്കാരുടേയും സൈന്യം  പാഷായുടെ സൈന്യത്തിലെ ചിലരെ കൈക്കൂലി നൽകി വശപ്പെടുത്തി ഒടുവിൽ അവരുടെ സഹായത്തോടെ മദീന കീഴടക്കി. ഫഹ്‌റുദ്ധീൻ പാഷയെ അറസ്റ്റ് ചെയ്തു ബ്രിട്ടീഷ് തടങ്കൽ പാളയത്തിൽ ആദ്യം ഈജിപ്തിലും പിന്നീട് മാൾട്ടയിലേക്കും കൊണ്ടുപോയി ശിക്ഷിച്ചു.

 ഹുസൈൻ അൽ ഹാഷിമിയുടെ മകനായ ജോർദാനിലെ അബ്ദുല്ല ബിൻ ഹുസൈൻ ഒന്നാമനും അദ്ദേഹത്തിന്റെ സൈന്യവും 1919 ജനുവരി 13 ന് മദീനയിൽ പ്രവേശിച്ചു.  മദീന കീഴടക്കിയ ശേഷം 12 ദിവസം ഹാഷിമിയാക്കളുടെ സൈന്യം മദീന നഗരം കൊള്ളയടിച്ചു. ഫഹ്‌റദ്ദീൻ പാഷ പൂട്ടി സീൽ ഇട്ടിരുന്ന 4850 കെട്ടിടങ്ങളും വീടുകളും ബലമായി തുറന്ന് കൊള്ളയടിച്ചു

മദീനയിൽ ചെറുത്ത് നിന്ന തുർക്കി പട്ടാളത്തിലെ ഏകദേശം 8,000 സൈനികരെ (519 ഉദ്യോഗസ്ഥരും 7,545 സൈനികരും) കീഴടങ്ങിയതിന് ശേഷം ഈജിപ്തിലേക്ക് കൊണ്ടുപോയി . ഇവരെ കൂടാതെ ചിലർ രോഗം ബാധിച്ച് മരിക്കുകയും  ചെയ്തു. പട്ടാളത്തിന്റെ ആയുധങ്ങളും വെടിക്കോപ്പുകളും ഉപരോധക്കാർക്ക് വിട്ടുകൊടുത്തുകൊണ്ട് മറ്റുചിലർ സ്വയം വിവിധ പ്രദേശങ്ങളിലേക്ക് ഓടിപ്പോയി.



മദീന ഉപരോധം  10 ജൂൺ 1916 - 10 ജനുവരി 1919

 

കമാൻഡർമാരും നേതാക്കളും


ഫൈസൽ ബിൻ ഹുസൈൻ

അബ്ദുല്ല ബിൻ ഹുസൈൻ

അലി ബിൻ ഹുസൈൻ

ടി.ഇ ലോറൻസ്

യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് അയർലൻഡ്

             X

ഓട്ടോമാൻ സാമ്രാജ്യം

ഫഹർദ്ദീൻ പാഷ






Wednesday, 24 August 2022

ഉമർ(റ)കാലത്ത് മരണപ്പെട്ട അല്ലാഹുവിനെ ഭയമുള്ള യുവാവ്



മുസ്‌ലിയാക്കന്മാരുടെ ശിർക്കൻ ഇസ്തിഗാസക്ക് തെളിവായി ഒരു വാറോല യുമായി ചിലർ എത്തിയിട്ടുണ്ട്.

മുസ്ലിയാർ പറഞ്ഞ തെളിവ് ഇതാണ്

 റഹ്‌മാൻ  - 55:46

وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ

യാതൊരുവന്‍ തന്‍റെ റബ്ബിന്‍റെ സ്ഥാനത്തെ (അഥവാ റബ്ബിന്‍റെ മുമ്പില്‍ നില്‍ക്കുന്നതിനെ) ഭയപ്പെട്ടുവോ അവനു രണ്ടു സ്വര്‍ഗ്ഗത്തോപ്പുകളുണ്ടായിരിക്കും:-

മുസ്ലിയാർ പറഞ്ഞതിന്റെ ചുരുക്കം ഇതാണ് 

 അല്ലാഹുവിനെ ഭയപ്പെട്ട് ബോധരഹിതനായ ഒരു യുവാവ് പെട്ടെന്ന് ഒരു ദിവസം മരണപ്പെട്ടുവത്രേ. ആ യുവാവിന്റെ ഖബറിനടുത്ത് ചെന്ന ഉമർ (റ)ഖുർആൻ ലെ ഈ ആയത്ത് ഓതിയപ്പോൾ ഖബറിൽ നിന്നും ആ യുവാവ് മറുപടി നൽകിയത്രേ. "ആ രണ്ട് സ്വർഗതോപ്പുകൾ എനിക്ക് കിട്ടിയിട്ടുണ്ട് ഉമ്മറെ".....


ഇത് സനദ്  സ്വഹീഹായ ഒരു റിപ്പോർട്ടല്ല. തെളിവായി ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ഒരു വാറോലയാണിത്, കാരണം: ഈ റിപ്പോർട്ട് ന്റെ ശൈലി തന്നെ കാണുക 

يحيى بن أيوب الخزاعي قال : سمعت من يذكر :

യഹ്യ ബിന് അയ്യൂബ് പറയുന്നത് "ഞാൻ അങ്ങനെ ആരോ പറയുന്നത് കേട്ടിട്ടുണ്ട് എന്നാണ് "

അതായത് യാതൊരു വിധത്തിലുള്ള തുമ്പും വാലും ഇല്ലാത്ത ഒരു റിപ്പോർട്ട് ആണിതെന്ന് ഈ ഒരൊറ്റ പ്രയോഗം കൊണ്ട് തന്നെ വ്യക്തമാണ്.

മാത്രമല്ല.... ഇതിന്റെ സനദ് ദുർബലമാണ്.
അമൃ ബിന് ജാമി എന്ന റാവി മജ്ഹുൽ ആണ്.

അബൂബക്കർ സ്വാലിഹ് എന്ന റാവിയും ദുർബലനാണ്.

യഹ്യ ബിന് അയ്യൂബ് അൽ ഖുസാ ഇ അൽ മിസ്രി എന്ന റാവിയും ദുർബലനാണ് 

ഇസ്ലാം എന്ന സൈറ്റിൽ വന്ന ചോദ്യവും മറുപടിയും കാണുക 


  
ഈ റിപ്പോർട്ട് ൽ ഉള്ള മൂന്ന് റാവിമാരെക്കുറിച്ച് മുഹദ്ധിസുകൾ ആക്ഷേപം പറഞ്ഞിട്ടുണ്ട്.



മാത്രമല്ല ഇവിടെ ഇസ്തിഗാസ ഇല്ല.
ഉമർ (റ) ഒരു വിധ സഹായവും ഖബ്റാളിയോട് തേ ടിയിട്ടില്ല


السؤال

كان بالمدينة شاب , غض الإهاب , أرهفه الزهد , يلازم المسجد ليسمع الحديث غضا طريا من أفواه الصحابة رضوان الله عليهم , أعجب به عمر بن الخطاب رضي الله عنه . وكان له أب شيخ كبير , فإذا صلى العشاء انصرف إليه , وكان طريقه على باب امرأة , افتتنت به , فمر بها ذات يوم , فمازالت تغويه حتى تبعها , فلما هَمَّ أن يدخل البيت خلفها , تذكر قول الحق سبحانه وتعالى : ( إن الذين اتقوا إذا مسهم طائف من الشيطان تذكروا فإذا هم مبصرون ) فخر مغشيا عليه , فحمل إلى أبيه . ظل الشاب مغشيا عليه حتى ذهب ثلث الليل , ولما فاق سأله أبوه عما حدث فأخبره . فقال له أبوه : يا بني وأي آية قرأت ؟ فقرأ الشاب الآية ، فخر مغشيا عليه , وعندما اجتمع أهله وجيرانه يحركونه وجدوه ميتا , فغسلوه وكفنوه ودفنوه ليلا . وفى الصباح رفع الأمر إلى عمر بن الخطاب رضي الله عنه , فجاء إلى أبيه فعزاه ثم أتى قبر الشاب , وصاح قائلا : يا فلان : ( ولمن خاف مقام ربه جنتان ) . فأجابه صوت الفتى من القبر : يا عمر قد أعطانيها ربى في الجنة مرتين . فهل هذه القصة صحيحة ؟


هذه القصة رواها الحافظ ابن عساكر في "تاريخ دمشق" (45/ 450) فقال :
أخبرنا أبو الحسن علي بن المسلم ثنا عبد العزيز بن أحمد أنا أبو محمد بن أبي نصر وأبوه أبو علي وعبد الوهاب الميداني وأبو نصر بن الجبان واللفظ لابن أبي نصر قالوا أنا أبو سليمان بن زبر نا أبو الحسن عمرو بن جامع بن عمرو الكوفي نا عمران بن موسى الطرسوسي نا أبو صالح كاتب الليث نا يحيى بن أيوب الخزاعي قال : سمعت من يذكر :
أنه كان في زمن عمر بن الخطاب شاب متعبد قد لزم المسجد ، وكان عمر به معجبا ، وكان له أب شيخ كبير ، فكان إذا صلى العتمة انصرف إلى أبيه ، وكان طريقه على باب امرأة فافتتنت به ، فكانت تنصب نفسها له على طريقه ، فمر بها ذات ليلة ، فما زالت تغويه حتى تبعها ، فلما أتى الباب دخلت ، وذهب يدخل فذكر الله عز وجل ، وجلي عنه ، ومثلت هذه الآية على لسانه : ( إن الذين اتقوا إذا مسهم طائف من الشيطان تذكروا فإذا هم مبصرون ) ، قال : فخر الفتى مغشيا عليه ، فدعت المرأة جارية لها فتعاونتا عليه ، فحملتاه إلى بابه ، واحتبس على أبيه فخرج أبوه يطلبه ، فإذا به على الباب مغشيا عليه ، فدعا بعض أهله ، فحملوه فأدخلوه ، فما أفاق حتى ذهب من الليل ما شاء الله عز وجل ، فقال له أبوه يا بني ما لك ؟ قال خير . قال فإني أسألك ، قال فأخبر بالأمر ، قال أي بني ، وأي آية قرأت ؟ فقرآ الآية التي كان قرأ ، فخر مغشيا عليه ، فحركوه فإذا هو ميت ، فغسلوه وأخرجوه ودفنوه ليلا ، فلما أصبحوا رفع ذلك إلى عمر رضي الله عنه ، فجاء عمر إلى أبيه فعزاه به ، وقال : ألا آذنتني ؟ قال يا أمير المؤمنين كان الليل ، قال فقال عمر فاذهبوا بنا إلى قبره ، قال فأتى عمر ومن معه القبر فقال عمر : " يا فلان ( ولمن خاف مقام ربه جنتان ) ، فأجابه الفتى من داخل القبر : " يا عمر قد أعطانيهما ربي عز وجل في الجنة مرتين "

وهذا إسناد واهٍ ، مسلسل بالعلل :
- عمرو بن جامع مجهول ، ذكره ابن عساكر وذكر هذه القصة في ترجمته ، ولم يذكره بجرح ولا تعديل .
- أبو صالح كاتب الليث هو عبد الله بن صالح ، كانت فيه غفلة شديدة ، وكان يقبل التلقين ، فيروي ما ليس من حديثه ، قال ابن المديني : ضربت على حديثه وما أروي عنه شيئا ، وقال النسائي ليس بثقة ، وقال أبو حاتم: الأحاديث التي أخرجها أبو صالح في آخر عمره فأنكروها عليه ، أرى أن هذا مما افتعل خالد بن نجيح ، وكان أبو صالح يصحبه ، وكان أبو صالح سليم الناحية ، وكان خالد بن يحيى يفتعل الكذب ويضعه في كتب الناس .
وقال ابن حبان : منكر الحديث جدا ، يروي عن الأثبات ما ليس من حديث الثقات ، وكان صدوقا في نفسه ، وإنما وقعت المناكير في حديثه من قِبل جار له ، كان يضع الحديث على شيخ عبد الله بن صالح ، ويكتب بخط يشبه خط عبد الله ، ويرميه في داره بين كتبه ، فيتوهم عبد الله أنه خطه فيحدث به .
" تهذيب التهذيب " (5 /227-229) .
- يحيى بن أيوب الخزاعي؛ لم نجد له ترجمة ، ولعله الغافقي المصري ، وهو ثقة في الجملة ، ولكن له أفراد ومناكير وأشياء يخالف فيها الثقات .
انظر : " التهذيب " (11/164) .
- شيخ يحيى بن أيوب : مجهول لم يسم .

فهذه القصة واهية السند ، منكرة المتن ، ولو كانت صحيحة لتوفرت الهمم والدواعي على نقلها بأسانيد صحيحة .
والله تعالى أعلم

Thursday, 9 June 2022

മക്കയിലെ മുശ്രിക്കുകളുടെ വിശ്വാസം തെളിവുകൾ

 മക്കയിലെ മുശ്രിക്കുകളുടെ വിശ്വാസം


1.   മക്കാ മുശ്'രികുകൾ വിശ്വസിച്ചത്  അവരുടെ പങ്കാളികൾക്ക് സ്വയം കഴിവില്ലാ എന്നും, അള്ളാഹു കൊടുത്ത കഴിവാണ് അവർക്കുള്ളത് എന്നുമാണ്.    അവരുടെ  തൽബിയത്ത് കാണുക.


عَنِ ابْنِ عَبَّاسٍ، - رضى الله عنهما - قَالَ كَانَ الْمُشْرِكُونَ يَقُولُونَ لَبَّيْكَ لاَ شَرِيكَ لَكَ - قَالَ - فَيَقُولُ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ وَيْلَكُمْ قَدْ قَدْ ‏"‏ ‏.‏ فَيَقُولُونَ إِلاَّ شَرِيكًا هُوَ لَكَ تَمْلِكُهُ وَمَا مَلَكَ ‏.‏ يَقُولُونَ هَذَا وَهُمْ يَطُوفُونَ بِالْبَيْت.


📚ഇബ്നു അബ്ബാസ്(റ) നിവേദനം: മുശ്’രിക്കുകൾ ഇപ്രകാരം തൽബിയത്ത് ചൊല്ലിയിരുന്നു.  "അല്ലഹുവേ നിൻറെ വിളിക്ക് ഞങ്ങളിതാ ഉത്തരം ചെയ്ത് എത്തിയിരിക്കുന്നു, *നിനക്ക് ഒരു പങ്കുകാരനുമില്ലാ*". ഇബ്നു അബ്ബാസ്(റ) പറയുന്നു: "അല്ലാഹുവിൻറെ റസൂൽ(സ) പറയുകയാണ്: "നിങ്ങള്ക്ക് നാശം! അതുമതി, അത്രമതി." എന്നാൽ മുശ്’രിക്കുകൾ  ഇപ്രകാരം കൂടി പറഞ്ഞിരുന്നു  “ഒരു പങ്കുകാരനൊഴികെ;  അവൻ നിന്ക്കുള്ളവൻ തന്നെയാണ്.  അവനെ നീ  ഉടമപ്പെടുത്തിയിരിക്കുന്നു. അവൻ ഒന്നും ഉടമപ്പെടുത്തിയിട്ടില്ലാ".  കഅബയെ ത്വവാഫ്

ചെയ്യുമ്പോഴാണവർ ഇപ്രകാരം പറഞ്ഞിരുന്നത്.

(മുസ്‌ലിം: 1185)

മക്കാമുശ്രിക്കുകളുടെ വിശ്വാസം എന്തായിര്‍ന്നു എന്ന് അള്ളാഹു തന്നെ ഖുര്‍ആനിലൂടെ പറഞ്ഞു തരുന്നു.

2.


وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُونَ


 ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത്‌ ആരാണെന്ന്‌ നീ അവരോട്‌ ( ബഹുദൈവവിശ്വാസികളോട്‌ ) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ്‌ അവര്‍ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നത്‌? (അങ്കബൂത് -  61)


ഈ ആയതിന്റെ തഫ്സീറു കൾ  എന്താണ് പറയുന്നത് എന്നു നോകാം 


يقول تعالى مقررا أنه لا إله إلا هو ; لأن المشركين - الذين يعبدون معه غيره - معترفون أنه المستقل بخلق السموات والأرض والشمس والقمر ، وتسخير الليل والنهار ، وأنه الخالق الرازق لعباده

تفسير ابن كثير  ولءن سءلتهم من خلق


അള്ളാഹു തആല അവൻ അല്ലാതെ ആരാധ്യൻ ഇല്ല എന്നു  സ്ഥിരപ്പെടുത്തി കൊണ്ട് പറയുന്നു ,

നിച്ചയമായും  അല്ലാഹുവിനെ കൂടാതെ അള്ളാഹു അല്ലാത്തവരെയും ആരാധിച്ചിരുന്ന മുശ്രിക്കുകൾ

           ആകാശ ഭൂമികലെ സൃഷ്ടിപ്പിലും സൂര്യനെയും ചന്ദ്രനെയും സൃഷ്ടിപ്പിലും അള്ളാഹു തനിച്ചവൻ ആണ് എന്നും  രാവിലെയും പകളിനെയും കീഴ്പ്പെടുത്തി കൊടുക്കുന്നവനും അവൻ ആണ് , തന്റെ അടിമകൾ കു സൃഷ്ടാവും ഭക്ഷണം നാലാകുന്നവനും അവൻ ആണ് എന്ന് മക്ക മുശ്രിക്കുകൾ സമ്മതിച്ചവർ ആയിരുന്നു .


معترفون أنه-------സമ്മതിച്ചവർ  ആയിരുന്നു

المستقل...... തനിച്ചവൻ


ഇമാം റാസി എന്താണ് പറയുന്നത് എന്ന് നോക്കാം

     

              

أنه تعالى لما استدل بخلق السماوات بغير عمد وبنعمه الظاهرة والباطنة بين أنهم معترفون بذلك غير منكرين له ، وهذا يقتضي أن يكون الحمد كله لله ; لأن خالق السماوات والأرض يحتاج إليه كل ما في السماوات والأرض ، وكون الحمد كله لله يقتضي أن لا يعبد غيره ، لكنهم لا يعلمون هذا

تفسير الرازى

ولءن سءلتهم من خلق السماوات

തൂണുകൾ ഇല്ലാതെ ആകാശത്തെ സൃഷ്ടിച്ചു എന്നത് കൊണ്ടും , പ്രത്യക്ഷ മായ തും പരോക്ഷമായതും ആയ നിഹ്മത്തു കലെ കൊണ്ടും അള്ളാഹു  തെളിവ് പിടിച്ചപ്പോൾ

അള്ളാഹു തആ ല വ്യക്തമാക്കി , ഖുഫ്ഫറുകൾ ഈ പറഞ്ഞ കാര്യങ്ങൾ സമ്മതിച്ചവർ ആയിരുന്നു, അവർ അതിനെ നിഷേധികാത്തവരും ആയിരുന്നു.

സ്തുതികൾ മുഴുവൻ അള്ളാഹു വിലേക് ആകണം എന്നു ഈ പറഞ്ഞതു തേടുന്നുണ്ട്,

കാരണം ആകാശ ഭൂമി കളുടെ സൃഷ്ടാവ് എന്നത് ആകാശ ഭൂമിയിലെ മുഴുവൻ വസ്തുക്കളും അവനിലേക്ക് അവിശ്യമായവരാണ് ,

സ്തുതികൾ മുഴുവൻ അല്ലാഹുവിലേക്ക് ആകുക എന്നത് അതു തേടുന്നത് അല്ലാഹു അല്ലാതെ ആരാധികപെടരുത് എന്നത് ആണ് .


لما استدل........തെളിവ് പിടിച്ചപ്പോൾ

بين...........വ്യക്തമാക്കി

غير منكرين.....നിഷേധികാത്തവർ


قوله تعالى : ولئن سألتهم أي ولئن سألتهم يا محمد من خلق السماوات والأرض ليقولن الله بين أنهم مع عبادتهم الأوثان مقرون بأن الخالق هو الله ، وإذا كان الله هو الخالق فكيف يخوفونك بآلهتهم التي هي مخلوقة لله تعالى ، وأنت رسول الله الذي خلقها وخلق [ ص: 231 ] السماوات والأرض

تفسير قرطبي


അള്ളാഹു തആല യുടെ വാക്: നി അവരോടു ചോദിച്ചാൽ അഥവാ മുഹമ്മദ് നബിയെ നി അവരോടു ചോദിച്ചാൽ , ആകാശ ഭൂമി കളുടെ സൃഷ്ട്ടാവു  ആരാണ് എന്നു അപ്പോൾ അവർ പറയും അള്ളാഹു ആണ് എന്ന്.ബിംബങ്ങളെ ഇബാധത് ചെയ്യുന്ന തോട് കൂടെ അള്ളാഹു വ്യക്തമാക്കുകയാണ് ,സൃഷ്ടാവ് അള്ളാഹു മാത്രം ആണ് എന്ന് അവർ സമ്മതിച്ചവർ ആയിരുന്നു. സൃഷ്ടാവ് അള്ളാഹു ആകുമ്പോൾ

പിന്നെ എങ്ങിനെ ആണ് സൃഷ്ടികളായ ഇല്ലാഹുകളുടെ കാര്യം പറഞ്ഞു എങ്ങിനെ ആണ് ഭയപ്പെടുത്തുന്നതു ..?

തഫ്സീർ കുർത്തുബി


3.

وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ السَّمَاء مَاء فَأَحْيَا بِهِ الأَرْضَ مِن بَعْدِ مَوْتِهَا لَيَقُولُنَّ اللَّهُ قُلِ الْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لا يَعْقِلُونَ


 ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന്‌ ജീവന്‍ നല്‍കുകയും ചെയ്താരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്‌. പറയുക: അല്ലാഹുവിന്‌ സ്തുതി! പക്ഷെ അവരില്‍ അധികപേരും ചിന്തിച്ച്‌ മനസ്സിലാക്കുന്നില്ല. (അങ്കബൂത് -  63)


ഇനി ഇൗ ആയത്തിന്റെ തഫ്സീർ എന്താണ് പറയുന്നത് എന്ന് നോക്കാം 


തഫ്സീർ റാസി 


           الثاني : أن يكون المراد منه كلاما متصلا ، وهو أنهم يعرفون بأن ذلك من الله ويعترفون ولا يعملون بما يعلمون ، وأنت تعلم وتعمل فكذلك المؤمنون بك فقل الحمد لله وأكثرهم لا يعقلون أن الحمد كله لله فيحمدون غير الله على نعمة هي من الله

تفسير الرازى ولئن سءلتهم من نزل

ഇതെല്ലാം അല്ലാഹു വിൽ നിന്നും അണ് (മക്കഎന്ന് അവർ മുശ്രിക്കുകൾ) അറിഞ്ഞവർ ആയിരുന്നു ,  എന്ന് അവർ സമ്മതിച്ചവരും ആയിരുന്നു.


ഇനി അലഹംദു ലില്ല എന്നു പറയാൻ പറഞ്ഞതു എന്താണെന്ന് നോകാം

قل الحمد لله أي على ما أوضح من الحجج والبراهين على قدرته . وقيل : الحمد لله على إقرارهم بذلك . وقيل : على إنزال الماء وإحياء الأرض .

قرطبي ولءن سءلتهم من نزل


ഒന്നാമത്തെ കാര്യം ,അല്ലാഹു വിന്റെ കഴിവിന്റെ മേലിൽ തെളിവുകളും ലക്ഷ്യങ്ങളും വ്യക്തമാക്കിയത്തിന്ടെ മേലിൽ അല്ലാഹുവിനു സ്തുതി

രണ്ടാമത്തെ തു അവർ ആ കാര്യം സമ്മതിച്ചതിന്ടെ മേലിൽ അല്ലാഹുവിനു സ്തുതി

മൂന്നാമത്തേത് വെള്ളം ഇറക്കി തന്നതിലും ഭൂമി സജീവ മാക്കി തന്നതിലും അല്ലാഹുവിനു സ്തുതി

(തഫ്സീറു കുർത്തുബി)


( ولئن سألتهم من خلق السماوات والأرض ليقولن الله قل الحمد لله ) [ أي : إذ قامت عليكم الحجة باعترافكم ]

سورة لقمان  ابن كثير

നിങ്ങൾ ഈ കാര്യം സമ്മതിച്ചിട്ടുണ്ട് എന്നു നിങ്ങളുടെ  മേൽ തെളിവുകൾ നിന്ന സ്ഥിതിക്ക് അൽഹംദുലില്ലാഹ് എന്നു പറയുന്നത്

(ഇബ്നു കസീർ )

الآية متعلقة بما قبلها من وجهين :


أحدهما : أنه تعالى لما استدل بخلق السماوات بغير عمد وبنعمه الظاهرة والباطنة بين أنهم معترفون بذلك غير منكرين له ، وهذا يقتضي أن يكون الحمد كله لله ; لأن خالق السماوات والأرض يحتاج إليه كل ما في السماوات والأرض ، وكون الحمد كله لله يقتضي أن لا يعبد غيره ، لكنهم لا يعلمون

تفسير الرازى سورة لقمان


 وَمَا يُؤْمِنُ أَكْثَرُهُمْ بِاللّهِ إِلاَّ وَهُم مُّشْرِكُونَ


അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത്‌ അവനോട്‌ ( മറ്റുള്ളവരെ ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട്‌ മാത്രമാണ്‌.  (യുസഫ് -  106)


ഈ ആയതിന്റെ തഫ്സീർ എന്താണ് പറയുന്നത്

1.ഇബ്നു കസീർ :

وقوله : ( وما يؤمن أكثرهم بالله إلا وهم مشركون ) قال ابن عباس : من إيمانهم ، إذا قيل لهم : من خلق السموات ؟ ومن خلق الأرض ؟ ومن خلق الجبال ؟ قالوا : " الله " ، وهم مشركون به . وكذا قال مجاهد ، وعطاء وعكرمة ، والشعبي ، .........

ابن كثير


ഇബ്നു അബ്ബാസ് പറയുന്നു , പർവ്വതങ്ങളെ ആരാണ് സൃഷ്ഠിച്ചത് , ഭൂമി യെ ആരാണ് സൃഷ്ടിച്ചത് , അവകാശങ്ങളെ ആരാണ് സൃഷ്ടിച്ചത് എന്നു ചോദിച്ചാല് അള്ളാഹു ആണ് എന്ന് പറയുന്നത് അവരുടെ ഈമാനിൽ പെട്ട കാര്യം ആക്കുന്നു, ഈ സ്ഥിതിയിൽ അല്ലാഹുവിന് പങ്കുചേക്കുന്നവർ ആണ് , അപ്രകാരം ആണ് മുജാഹിദ് രഹിമഹുല്ല, അതാഹു ഇക്കിരിമ, ഷഹബി,എന്നിവർ പറഞ്ഞത് .


തഫ്സീറു ത്വബ്‌രി:

19956 - حدثنا أبو كريب , قال: حدثنا وكيع , عن إسرائيل , عن جابر , عن عامر، وعكرمة: ( وما يؤمن أكثرهم بالله ) الآية , قالا يعلمون أنه ربُّهم , وأنه خلقهم , وهم يشركون به. (4)

تفسير الطبرى

അബുകുറയ്ബ് ഉദ്ധരിക്കുന്നു , അദ്ദേഹം വകിഹ് എന്ന ആളിൽ നിന്നും അദ്ദേഹം ഇസ്രഹീൽ നിന്നും , അദ്ദേഹം ജാബിരിൽ നിന്നും അദ്ദേഹം അമിരിൽ നിന്നും അദ്ദേഹം ഇക്കിരിമായിൽ നിന്നും , അവർ (മക്ക മുശ്രിക്കുകൾ ) അവർ അല്ലാഹുവിനെ റബ്ബ് ആണെന്ന് അറിഞ്ഞവർ ആയിരുന്നു അവരെ സൃഷ്ടിച്ചവർ ആണെന്ന് അറിഞ്ഞവർ ആയിരുന്നു എന്നിട്ടും അവർ അല്ലാഹുവിൽ ശിർക്ക് വച്ചവർ ആയിരുന്നു .


തഫ്സീർ കുർത്തുബി:

قوله تعالى : وما يؤمن أكثرهم بالله إلا وهم مشركون نزلت في قوم أقروا بالله خالقهم وخالق الأشياء كلها ، وهم يعبدون الأوثان ; قاله الحسن ، ومجاهد وعامر والشعبي وأكثر المفسرين 

تفسير قرطبى    


അള്ളാഹു തആലാ യുടെ വാക്ക് :

അവരെയും എല്ലാത്തിനെയും സൃഷ്ടിച്ചത് അള്ളാഹു ആണ് എന്ന് സമ്മതിച്ച ഒരു ജനതയുടെ മേല് ആണ് ഈ ആയതു ഇറങ്ങുന്നത് , എന്നിട്ടും അവർ ബിംബങ്ങളെ ആരാധിക്കുന്നവർ ആണ് ഈ ആപിപ്രായം ഇമാം ഹസൻ പറഞ്ഞു ,മുജാഹിദും ആമിറും ,ശുഇബയും കൂടുതൽ മുഫസ്സിറുകളും ഇതാണ് പറയുന്നത് .


തഫ്സീറു ത്വബ്‌രി:

19956 - حدثنا أبو كريب , قال: حدثنا وكيع , عن إسرائيل , عن جابر , عن عامر، وعكرمة: ( وما يؤمن أكثرهم بالله ) الآية , قالا يعلمون أنه ربُّهم , وأنه خلقهم , وهم يشركون به. (4)

تفسير الطبرى

അബുകുറയ്ബ് ഉദ്ധരിക്കുന്നു , അദ്ദേഹം വകിഹ് എന്ന ആളിൽ നിന്നും അദ്ദേഹം ഇസ്രഹീൽ നിന്നും , അദ്ദേഹം ജാബിരിൽ നിന്നും അദ്ദേഹം അമിരിൽ നിന്നും അദ്ദേഹം ഇക്കിരിമായിൽ നിന്നും , അവർ (മക്ക മുശ്രിക്കുകൾ ) അവർ അല്ലാഹുവിനെ റബ്ബ് ആണെന്ന് അറിഞ്ഞവർ ആയിരുന്നു അവരെ സൃഷ്ടിച്ചവർ ആണെന്ന് അറിഞ്ഞവർ ആയിരുന്നു എന്നിട്ടും അവർ അല്ലാഹുവിൽ ശിർക്ക് വച്ചവർ ആയിരുന്നു .


തഫ്സീർ കുർത്തുബി:

قوله تعالى : وما يؤمن أكثرهم بالله إلا وهم مشركون نزلت في قوم أقروا بالله خالقهم وخالق الأشياء كلها ، وهم يعبدون الأوثان ; قاله الحسن ، ومجاهد وعامر والشعبي وأكثر المفسرين 

تفسير قرطبى    


അള്ളാഹു താഹാല യുടെ വാകു :

അവരെയും എല്ലാത്തിനെയും സൃഷ്ടിച്ചത് അള്ളാഹു ആണ് എന്ന് സമ്മതിച്ച ഒരു ജനതയുടെ മേല് ആണ് ഈ ആയതു ഇറങ്ങുന്നത് , എന്നിട്ടും അവർ ബിംബങ്ങളെ ആരാധിക്കുന്നവർ ആണ് ഈ ആപിപ്രായം ഇമാം ഹസൻ പറഞ്ഞു ,മുജാഹിദും ആമിറും , ശഹാബി കൂടുതൽ മുഫസ്സിറുകളും ഇതാണ് പറയുന്നത് .


തഫ്സീറു റാസി :

أما قوله : ( وما يؤمن أكثرهم بالله إلا وهم مشركون ) فالمعنى : أنهم كانوا مقرين بوجود الإله بدليل قوله : [ ص: 179 ] ( ولئن سألتهم من خلق السماوات والأرض ليقولن الله ) ( لقمان : 25 ) إلا أنهم كانوا يثبتون له شريكا في المعبودي

تفسير الرازي


അവർ ഒരു ഇല്ലാഹുണ്ട് എന്നതിൽ അവർ സമ്മതിച്ചവർ ആയിരുന്നു , അതിനു തെളിവ് അള്ളാഹു താഹാല യുടെ വാക്ക് ആണ് (ലുക്മാൻ 25).


തഫ്സീർ റാസി:


وعنه أيضا أن أهل مكة قالوا : الله ربنا وحده لا شريك له ؛ الملائكة بناته ، فلم يوحدوا ، بل أشركوا ، وقال عبدة الأصنام : ربنا الله وحده ، والأصنام شفعاؤنا عنده

تفسير الرازى وما يؤمن اكثرهم،

  മക്ക കാർ പറഞ്ഞു , ഞങ്ങളുടെ രക്ഷിതാവ് അള്ളാഹു ആണ് , അവനു യതോരു പങ്കുകരും ഇല്ല , മലക്കുകൾ അല്ലഹു വിന്ടെ പെണ്മക്കൾ ആണ് എന്നും അവർ അള്ളാഹു വിനേ ഏകനായി കണ്ടില്ല, അവർ ശിർക്ക് വച്ചു ,

വിഗ്രഹ ആരാധകർ പറഞ്ഞത് ,ഞങ്ങളുടെ റബ്ബ് അള്ളാഹു ആണ് അവൻ ഏകനാണ് , വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശകർ ആണ് എന്നും


 شُفَعَاؤُنَا عِندَ اللّهِ


അല്ലാഹുവിന്‌ പുറമെ, അവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ ( ആരാധ്യര്‍ ) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു.    (യൂനുസ് -  18)


 ഇമാം റാസി (റ):


أَنَّهُ مَتَى مَاتَ مِنْهُمْ رَجُلٌ كَبِيرٌ يَعْتَقِدُونَ فِيهِ أَنَّهُ مُجَابُ الدَّعْوَةِ وَمَقْبُولُ الشَّفَاعَةِ عِنْدَ اللَّهِ تَعَالَى اتَّخَذُوا صَنَمًا عَلَى صُورَتِهِ يَعْبُدُونَهُ عَلَى اعْتِقَادِ أَنَّ ذَلِكَ الْإِنْسَانَ يَكُونُ شَفِيعًا لَهُمْ يَوْمَ الْقِيَامَةِ عِنْدَ اللَّهِ تَعَالَى عَلَى مَا أَخْبَرُ اللَّهُ تَعَالَى عَنْهُمْ بِهَذِهِ الْمَقَالَةِ فِي قَوْلِهِ: هؤُلاءِ شُفَعاؤُنا عِنْدَ اللَّهِ[يُونُسَ: 18]


അവരില്‍ നിന്നും ഒരു വലിയ മനുഷ്യന്‍ മരിച്ചു കഴിഞ്ഞാല്‍ ആ മനുഷ്യനില്‍ അവര്‍ വിശ്വസിച്ചിരുന്നു അല്ലാഹുവിന്റെ അടുക്കല്‍ പാരത്രീക ലോകത്ത് ഈ മനുഷ്യന്‍ അവരുടെ ശുപാര്‍ഷകന്‍ ആവുമെന്ന വിശ്വാസത്താല്‍ ആണ് ആ മനുഷ്യനെ അവര്‍ ആരാധിച്ചത്.


 ഇമാം റാസി (റ):


الْقَوْمُ كَانُوا مُعْتَرِفِينَ بِوُجُودِ اللَّه تَعَالَى كَمَا قَالَ: وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّماواتِ وَالْأَرْضَ لَيَقُولُنَّ اللَّهُ [لُقْمَانَ: 25] وَمَا أَطْلَقُوا لَفْظَ اللَّه عَلَى أَحَدٍ سِوَى اللَّه سُبْحَانَهُ، كَمَا قَالَ تَعَالَى: هَلْ تَعْلَمُ لَهُ سَمِيًّا

الكتاب: مفاتيح الغيب = التفسير الكبير

الرَّازي، فخر الدين (544 - 606هـ، 1150 - 1210م).


ഇമാം റാസി പറയുന്നു : അവരുടെ ഒരു ഇലാഹിനെയും അവര്‍ അല്ലാഹു എന്ന് പേരിട്ടു വിളിച്ചിട്ടില്ല.


                   

 أَلَا لِلَّهِ الدِّينُ الْخَالِصُ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاء مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ


അറിയുക: അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ ( പറയുന്നു: ) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും    (സുമര്‍ -  3)


(قُلْ مَنْ يَرْزُقُكُمْ مِنَ السَّمَاءِ وَالْأَرْضِ أَمَّنْ يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَنْ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَنْ يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ)

[Surat Yunus 31]


ചോദിക്കുക: ആകാശഭൂമികളില്‍ നിന്ന് നിങ്ങള്‍ക്ക് അന്നം നല്‍കുന്നത് ആരാണ്? കേള്‍വിയും കാഴ്ചയും ആരുടെ അധീനതയിലാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതിനെയും ജീവനുള്ളതില്‍നിന്ന് ജീവനില്ലാത്തതിനെയും പുറത്തെടുക്കുന്നതാരാണ്? കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നതാരാണ്? അവര്‍ പറയും: "അല്ലാഹു.” അവരോടു ചോദിക്കുക: "എന്നിട്ടും നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുന്നില്ലേ?”


തഫ്സീർ റാസി:

وقال الفخرالرازي في ( 17/86) في تفسير قوله تعالى ( قل من يرزقكم من السماء والارض ... ) يونس

" وهذا يدل على ان المخاطبين بهذا الكلام كانوا يعرفون الله ويقرون به ، وهم الذين قالوا في عبادتهم للأصنام انها تقربهم الى الله زلفى ، وانهم شفعاؤنا عند الله

وكانوا يعلمون ان هذه الأصنام لا تنفع ولا تضر فعند ذلك قال الرسول عليه السلام (فقل افلا تتقون ) يعني : افلا تتقون ان تجعلوا هذه الاوثان شركاء لله في المعبودية ، مع اعترافكم بأن كل الخيرات في الدنيا والآخرة انما تحصل من رحمة الله واحسانه ، واعترافكم بأن هذه الأوثان لا تنفع ولا تضر ألبتة " انتهى


ഇതു അറിയിക്കുന്നത് അല്ലാഹുവിണ്ടെ ഈ വചനം കൊണ്ടു  അഭിസംബോധന ചെയ്യപ്പെട്ട ആളുകൾ അവർ അള്ളാഹു വിനെ അറിയുന്നവർ ആയിരുന്നു . അവർ സമ്മതിച്ചവരും ആയിരുന്നു

വിഗ്രഹാരാധനയുടെ വിഷയത്തിൽ അവർ പറയുന്നത് അവർ അല്ലാഹുവിലേക് സാമിപ്യം ഉണ്ടാക്കി തരുവാൻ വേണ്ടി ആണ് അവർ ഇബാധത് എടുക്കുന്നത് , അവർ അല്ലാഹുവിന്റെ അടുക്കൽ ശുപാർശ കാർ ആണ് എന്നും ആണ് പറഞ്ഞതു ,.

ഈ വിഗ്രഹങ്ങൾ ഉപകരമോ ഉപദ്രവമോ വരുത്തുകയില്ല എന്നു അവർ അറിഞ്ഞവർ ആയിരുന്നു .ഈ സമയത്തു റസൂൽ (സ) പറയും

(നിങ്ങൾ സൂക്ഷമത പാലിക്കുന്നില്ലേ)

ഉദ്ദേശം നിങ്ങൾ അൽഹുവിനുള്ള ഇബാധത്തിൽ ഈ ബിംബങ്ങളെ പങ്കാളികളാകുന്നതിൽ നിന്നും നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ ..?


ദുനിയാവിലെ യും ആഖിരത്തിലെയും എല്ലാ നന്മകളും ഉണ്ടാകുന്നത് അല്ലാഹുവിന്റെ കാറുണ്ണ്യ ത്തിൽ നിന്നും ഗുണത്തിൽ നിന്നും ആണ് എന്ന് സമ്മതികളോട് കൂടെ,  വിഗ്രഹങ്ങൾ ഒരിക്കലും ഉപകരമോ ഉപദ്രവമോ ചെയ്യുകയില്ല എന്നു സമ്മതികലോട് കൂടെ

നിങ്ങൾ സൂക്ഷ്മത പാലിക്കുന്നിലെ എന്നാണ് നബി സ ചോദിക്കുന്നത്


  فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ


"എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കികൊണ്ട്‌ അവനെ വിളിച്ച്‌ പ്രാര്‍ത്ഥിക്കും. എന്നിട്ട്‌ അവരെ അവന്‍ കരയിലേക്ക്‌ രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു (അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്തിക്കുന്നു)" (ഖുര്‍ആന്‍ 29:65)


وَجَعَلُوا لِلَّهِ شُرَكَاءَ الْجِنَّ وَخَلَقَهُمْ ۖ وَخَرَقُوا لَهُ بَنِينَ وَبَنَاتٍ بِغَيْرِ عِلْمٍ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يَصِفُونَ


 എന്നിട്ടും അവര്‍ ജിന്നുകളെ അല്ലാഹുവിന്റെ പങ്കാളികളാക്കുന്നു. എന്നാല്‍ അവനാണ് ജിന്നുകളെ സൃഷ്ടിച്ചത്. ഒരു വിവരവുമില്ലാതെ അവരവന് പുത്രന്മാരെയും പുത്രിമാരെയും സങ്കല്‍പിക്കുന്നു. അവനാകട്ടെ അവരുടെ വിവരണങ്ങള്‍ക്കെല്ലാം അതീതനും പരിശുദ്ധനുമത്രെ.


ഷാഫി മദഹബിലെ   ഇമാം മക്രീസി (റ):


ولا ريب أن توحيد الربوبية لم ينكره المشركون، بل أقرّوا بأنه سبحانه وحده خالقهم، وخالق السموات والأرض، والقائم بمصالح العالم كله، وإنما أنكروا توحيد الإلهيّة والمحبّة.

تجريد التوحيد للإمام المقريزي ص: (٧)


യാതൊരു സംശയവുമില്ല, മുശ്രിക്കുകള്‍ തൌഹീദുല്‍ റബൂബീയത്തിനെ നിഷേധിച്ചിരുന്നില്ല. മാത്രവുമല്ല അല്ലാഹുവാണ് നമ്മെ ശ്രിഷ്ടിച്ചത് എന്ന് അവര്‍ അങ്ങീകരിച്ചിരുന്നു.  ആകാശ ഭൂമികളുടെ ശ്രിഷ്ടാവ് അള്ളാഹു ആണ് എന്നും ഈ ലോകത്തിലെ സകല നന്മകളും നിലനിര്‍ത്തുന്നവന്‍ അള്ളാഹു ആണ് എന്നും അവര്‍ അന്ഗീകരിച്ചിരുന്നു. തൌഹീദുല്‍ ഉലൂഹീയത്തു ആയിരുന്നു അവര്‍ നിഷേധിച്ചതു


ഇസ് ലാമിക വിശ്വാസത്തിന്റെ ആണിക്കല്ലാണ് തൗഹീദ് അഥവാ لا اله الا الله എന്നത്. الله അല്ലാതെ ആരാധനക്കർഹനായി മറ്റാരും ഇല്ല എന്ന ഈ തത്വം പഠിപ്പിക്കുവാനാണ് പ്രവാചകരെല്ലാം നിയോഗിതരായത്. പ്രവാചകൻ മുഹമ്മദ് (ﷺ) നിയോഗിക്കപ്പെട്ട കാലഘട്ടത്തിലെ ബഹുദൈവാരാധകർ ഈ തൗഹീദിന് വിരുദ്ധമായി الله വിന് പുറമെ മറ്റു ആളുകളെയും ആരാധിച്ചു പോന്നു.എന്നാൽ ഈ ലോകത്തെ നിയന്ത്രിക്കുന്നതും ,മഴ വർഷിപ്പിക്കുന്നതും ,ഭക്ഷണം തരുന്നതുമായ റബ്ബ് ഒന്നേ ഉള്ളൂ എന്ന സൃഷ്ടികർതൃത്വത്തിലുള്ള ഏകത്വം അഥവാ توحيد الربوبية യെ അവർ അംഗീകരിച്ചിരുന്നു.എന്നാൽ അതോടൊപ്പം  ആരാധനയിലുള്ള ഏകത്വത്തെ ( توحيد الألوهية )നിഷേധിക്കുകയും ചെയ്തു. ഇന്ന് നമുക്കിടയിലും ശിർക്ക് പരത്തുന്ന ആളുകൾ ഇതേ വിശ്വാസം തന്നെയാണ് വച്ചു പുലർത്തുന്നത്.


മക്കാ മുശ് രിക്കുകൾക്ക് സംഭവിച്ച ഈ വലിയ പിഴവിനെ മനസ്സിലാക്കണമെങ്കിൽ അവരുടെ വിശ്വാസം എന്ത് എന്നും അതിനെതിരെ മുഹമ്മദ് നബിﷺ പഠിപ്പിച്ച തൗഹീദ് എന്തായിരുന്നു എന്നും കൃത്യമായി പ്രമാണങ്ങളിലൂടെ അറിയേണ്ടതുണ്ട്. അതിന് നമ്മെ സഹായിക്കുന്ന ഗ്രന്ഥമാണ് ശൈഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹാബിന്റെ *القواعد الاربع*  അഥവാ *നാല് അടിസ്ഥാന തത്വങ്ങൾ* എന്ന ഗ്രന്ഥം .


വിശുദ്ധ ഖുർആന്റെയും ,ഹദീസിന്റെയും തെളിവുകൾ  സലഫു സ്വാലിഹീങ്ങൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ വിവരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ.


ഒന്നാമത്തെ തത്വം:


*ഏതൊരു കാഫിറുകളോട് മുഹമ്മദ് നബി ﷺയുദ്ധം ചെയ്തുവോ ആ കാഫിറുകൾ الله ആണ് സ്രഷ്ടാവും, ഭക്ഷണം തരുന്നവനും, കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നും വിശ്വസിച്ചിരുന്നു എങ്കിലും ആ വിശ്വാസം കൊണ്ട് മാത്രം അവർ മുസ് ലിംകളായില്ല.*


ഇതിന്റെ തെളിവുകൾ:


തെളിവ് 1:


قُلْ مَنْ يَرْزُقُكُمْ مِنَ السَّمَاءِ وَالْأَرْضِ أَمَّنْ يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَنْ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَنْ يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ

പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

[Sura Yunus, Ayah 31]


തെളിവ് 2 :


وَلَئِنْ سَأَلْتَهُمْ مَنْ خَلَقَهُمْ لَيَقُولُنَّ اللَّهُ ۖ فَأَنَّىٰ يُؤْفَكُونَ

ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്‌?

[Sura Az-Zukhruf, Ayah 87]


തെളിവ് 3 :


وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ ۖ فَأَنَّىٰ يُؤْفَكُونَ

ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്‌) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌?


[Sura Al-Ankabut, Ayah 61]


*ആരാണ് നിങ്ങളെ സൃഷ്ടിക്കുന്നതും ,പരിപാലിക്കുന്നതും എന്നെല്ലാമുള്ള ചോദ്യത്തിന് الله ആണ് അതെല്ലാം ചെയ്യുന്നത് എന്ന് മക്കാ മുശ്‌രിക്കുകൾ പറയും എന്ന് الله തന്നെ പറയുന്ന ആയത്തുകളാണ് മേൽ വിവരിച്ചത്.ഇത് പോലെയുള്ള ആയത്തുകൾ ഇനിയും ഖുർആനിൽ കാണാവുന്നതാണ്.*


തെളിവ് 4:


മക്കാ മുശ്‌രിക്കുകളുടെ ജാഹിലിയത്തിലെ ഹജ്ജിന്റെ  തൽബിയത്ത്  .( മുസ് ലിം, കിതാബുൽ ഹജ്ജ്)

 (لَبَّيۡكَ الّلهُمَّ لَبَّيۡك، لَبَّيك، لاشريك لك إلا شريكًا هو لك. تملكه وما ملَك).

റബ്ബേ നിന്റെ വിളിക്ക് ഉത്തരം നൽകി ഞങ്ങളെത്തിയിരിക്കുന്നു .. നിനക്കൊരു പങ്കുകാരനുമില്ല, ഒരു പങ്കുകാരനൊഴികെ - അവൻ നിനക്കുള്ളതാണ്. അവന്റെയും ,അവൻ എന്തിനെയൊക്കെ ഉടമപ്പെടുത്തിയിരിക്കുന്നുവോ അതിന്റെയും ഉടമസ്ഥൻ നീ ആണ്.


മക്കാ മുശ്‌രിക്കുകളുടെ ഈ തൽബിയത്തിൽ നിന്ന് വ്യക്തമാവുന്ന കാര്യങ്ങൾ:*


*1>അവർ الله വിൽ വിശ്വസിച്ചിരുന്നു.*


 *2>അവരുടെ ആരാധ്യർ ( പങ്കുകാർ) സ്വയം കഴിവുള്ളവർ ആണെന്ന വിശ്വാസം അവർക്കുണ്ടായിരുന്നില്ല*


*3>അവരുടെ ആരാധ്യർ ( പങ്കുകാർ) الله വിന്റെ കീഴിലും അധീനത്തിലും ഉള്ള പങ്കുകാരാണ് എന്ന വിശ്വാസക്കാരായിരുന്നു അവർ.*


തെളിവ് 5:


ബദ്റിന്റെ ദിവസം അബൂജഹൽ  الله വോട്  പ്രാർത്ഥിച്ചത് സൂറ:അൻഫാലിൽ  വിവരിക്കുന്നുണ്ട്

.وَإِذْ قَالُوا اللَّهُمَّ إِنْ كَانَ هَٰذَا هُوَ الْحَقَّ مِنْ عِنْدِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِنَ السَّمَاءِ أَوِ ائْتِنَا بِعَذَابٍ أَلِيمٍ

അല്ലാഹുവേ, ഇതു നിന്‍റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക.)

[Sura Al-Anfal, Ayah 32 ]


ബുഖാരി ഇമാം ഈ സംഭവം സ്വഹീഹിൽ 4648 നമ്പർ ഹദീസായി  റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഇതും മക്കാ മുശ്‌രിക്കുകൾക്ക് الله വിൽ വിശ്വാസമുണ്ടായിരുന്നു എന്നതിന് തെളിവാണ്.


തെളിവ് 6:


ഹുദൈബിയ സന്ധിയിൽ ശത്രുക്കളുടെ ഭാഗത്ത് നിന്ന് സുഹൈൽ ബ്നു അംറും മുസ്ലിംകളുടെ ഭാഗത്ത് നിന്ന് (رضي الله عنه)على യും എഴുതിത്തയ്യാറാക്കിയ സന്ധിയിൽ രണ്ട് കൂട്ടരും പരസ്പര സമ്മതത്തോടെ എഴുതി തുടങ്ങാൻ തിരഞ്ഞെടുത്ത വാചകം

باسمك اللهم

അല്ലാഹുവേ ,നിന്റെനാമത്തിൽ


എന്നായിരുന്നു. ഇതും മക്കാ മുശ്‌രിക്കുകൾ الله വിൽ വിശ്വസിച്ചു എന്നതിന്റെ തെളിവാണ്.


തെളിവ് 7:


മക്കാ മുശ്‌രിക്കുകൾ പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ الله വോട് മാത്രം പ്രാർത്ഥിച്ചിരുന്നതായി ഖുർആൻ :

فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ


എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു.

[Sura Al-Ankabut, Ayah 65]

തെളിവ് 8:


ഉമർ (റ) ജാഹിലിയ്യത്തിൽ മസ്ജിദുൽ ഹറാമിൽ ഒരു ദിവസം  اعتكاف ഇരിക്കാൻ നേർച്ചയാക്കിയത് താൻ മുസ് ലിമായ ശേഷം റസൂൽ ﷺയോട് പറഞ്ഞപ്പോൾ ആ നേർച്ച നിറവേറ്റാൻ നബിﷺ നിർദേശിച്ച ഹദീസ് അവർ الله വിന് നേർച്ച നേർന്നിരുന്നു എന്ന് വ്യക്തമാക്കുന്നു. മാത്രമല്ല അവരുടെ നേർച്ചയെ കുറിച്ച് സൂറത്തുൽ അൻആമിൽ الله പറയുന്നതും അവരുടെ الله വിനായുള്ള നേർച്ചക്ക് തെളിവാണ്.


وَجَعَلُوا لِلَّهِ مِمَّا ذَرَأَ مِنَ الْحَرْثِ وَالْأَنْعَامِ نَصِيبًا فَقَالُوا هَٰذَا لِلَّهِ بِزَعْمِهِمْ وَهَٰذَا لِشُرَكَائِنَا ۖ فَمَا كَانَ لِشُرَكَائِهِمْ فَلَا يَصِلُ إِلَى اللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَائِهِمْ ۗ سَاءَ مَا يَحْكُمُونَ

അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന് ഒരു ഓഹരി നിശ്ചയിച്ച് കൊടുത്തിരിക്കുകയാണ്‌. എന്നിട്ട് അവരുടെ ജല്‍പനമനുസരിച്ച് ഇത് അല്ലാഹുവിനുള്ളതും, മറ്റേത് തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത് അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പുകല്‍പിക്കുന്നത് എത്രമോശം!

[Sura Al-An'am, Ayah 136]


തെളിവ് 9:


നിങ്ങളെ സൃഷ്ടിച്ച് പരിപാലിക്കുന്നത് الله വാണ് എന്ന് നിങ്ങൾക്ക് അറിവുണ്ടായിരിക്കേ നിങ്ങൾ അവന് സമൻമാരെ ഉണ്ടാക്കരുത് എന്ന് സൂറത്തുൽ ബഖറയിൽ الله പറയുന്നു.


الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ ۖ فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ


നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (റബ്ബിനെ നിങ്ങൾ ആരാധിക്കുക). അതിനാല്‍ (ഇതെല്ലാം) *അറിഞ്ഞ്കൊണ്ട്* നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌.

[Sura Al-Baqarah, Ayah 22]


ഇവിടെ "നിങ്ങൾ *അറിഞ്ഞ്കൊണ്ട്* ''എന്ന പ്രയോഗം അവർക്ക് ഇതെല്ലാം ചെയ്യുന്നവൻ الله ആണ് എന്ന അറിവുണ്ടായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്.


 ഇതിന് പുറമെയും ഒരുപാട് തെളിവുകൾ ഈ വിഷയത്തിൽ കാണാവുന്നതാണ്.


ഇത്രയ്ക്കധികം തെളിവുകൾ ഉണ്ടെങ്കിലും അതൊന്നും ചെവി കൊള്ളാതെ  ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മക്കാ   മുശ്‌രിക്കുകൾക്ക്  അല്ലാഹു വിന്റെ റുബൂബിയ്യത്തിൽ( സൃഷ്ടി - പരിപാലനം) വിശ്വാസമില്ലായിരുന്നു എന്ന് തെളിയിക്കാനും, അത് വഴി തങ്ങളുടെ ശിർക്കിനെ ന്യായീകരിക്കുന്നതിനും വേണ്ടി ന്യായങ്ങൾ നിരത്തുന്ന ബാത്വിലിന്റെ കക്ഷികൾ കേരളത്തിലും ധാരാളമാണ്. അവരുടെ മുടന്തൻ ന്യായങ്ങളും അവയ്ക്ക് പ്രമാണികരായ മുഫസ്സിറുകളുടെ തഫ്സീറിൽ നിന്നുമുള്ള മറുപടികളുമാണ് അടുത്ത നോട്സിൽ ..

 ان شاء الله


ഷാഫി മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതന്‍ ഇമാം മക്രിസി പറയുന്നത് സമസ്ത ശിയാക്കൾ ശരിക്കും വായിക്കുക


 والنّاس في هذا الباب - أعني: زيارة القبور - على ثلاثة أقسام:

قوم يزورون الموتى فيدعون لهم. وهذه هي الزّيارة الشرعيّة.

وقوم يزورونهم يدعون بهم، فهؤلاء هم المشركون في الألوهيّة والمحبّة.

وقوم يزورونهم فيدعونهم أنفسهم، وقد قال النبي صلّى الله عليه وآله وسلّم: "اللهم لا تجعل قبري وثنا يعبد"، وهؤلاء هم المشركون في الربوبيّة.

الكتاب: تجريد التوحيد المفيد (1/20)

المقريزي (766 - 845 هـ = 1365 - 1441 م)

ജനങ്ങള്‍ - അതായത് ഖബര്‍ സന്ദര്‍ശിക്കുന്ന വിഷയത്തില്‍ 3 വിഭാഗം ആണുള്ളത്:

ചില ആളുകള്‍ മരിച്ചവരെ സന്ദര്‍ശിക്കും അവര്‍ക്ക് വേണ്ടി ദുഅ ചെയ്യും. അത് ശറഈആയ സിയാറത്ത് ആണ്.

ചില ആളുകള്‍ ഖബര്‍ സന്ദര്‍ശിക്കും അവരെകൊണ്ട് ദുഅ ചെയ്യും അവര്‍ ഉലൂഹീയത്തില്‍ ശിര്‍ക്ക് ചെയ്തവര്‍ ആണ്.

ചില ആളുകള്‍ ഖബര്‍ സന്ദര്‍ശിക്കും അവരോടു തന്നെ പ്രാര്‍ത്തിക്കും അല്ലാഹുവിന്‍റെ റസൂല്‍(സ) പറഞ്ഞു "അല്ലാഹുവേ എന്‍റെ ഖബറിടത്തെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതെ" ഇവര്‍ റുബൂബീയതില്‍ ശിര്‍ക്ക് വെക്കുന്ന ആളുകള്‍ ആണ്.

Wednesday, 18 May 2022

മരണസമയത്ത് CM മടവൂരിനെ വിളിക്കുന്നവർ








 ഒരാള്‍ മരണാസന്നനായാല്‍ അയാളുടെ അരികിലുള്ള ആളുകള്‍ അയാള്‍ക്ക് ശഹാദത്ത് കലിമ ഓർമ്മിപ്പിച്ച് കൊടുക്കണം. അഥവാ അത് ഉരുവിടാന്‍ പറഞ്ഞുകൊടുക്കണം. ഇത് മുസ്ലിം ലോകത്ത് തർക്കമുള്ള വിഷയമായിരുന്നില്ല 




നബി(ﷺ) പറഞ്ഞു:

لقنوا موتاكم لا إله إلا الله [ من كان آخر كلامه لا إله إلا الله عند الموت دخل الجنة يوما من الدهر وإن أصابه قبل ذلك ما أصابه


നിങ്ങളില്‍ നിന്നും മരണാസന്നരായവര്‍ക്ക് നിങ്ങള്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറഞ്ഞു കൊടുക്കുക. ഒരാളുടെ അവസാന വാചകം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ അഥവാ ‘അല്ലാഹുവല്ലാതെ ആരാധ്യനക്കര്‍ഹാനായി മറ്റാരുമില്ല’ എന്നാണെങ്കില്‍ എന്നെങ്കിലും ഒരിക്കല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അതിനു മുന്‍പ്‌ അവന് മറ്റെന്ത് തന്നെ സംഭവിച്ചാലും ശരി


 *من كانَ آخرُ كلامِهِ لا إلَهَ إلَّا اللَّهُ دَخلَ الجنَّةَ*


“നബി (സ) അരുളി:


من كان آخر كلامه لا إله إلا الله دخل الجنة


 *"ഒരാള്‍ പറയുന്ന അവസാന വചനം : "ലാ ഇലാഹ ഇല്ലല്ലാഹു"(യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല)എന്നായാല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്”* 

 ( سنن أبي داود:٣١١٦)


മുഹമ്മദ്‌ നബി (സ )പഠിപ്പിച്ചു :

“മരണം ആസ്സന്നമായവരോട് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന്‍ പറയുവാന്‍ നിര്‍ദ്ദേശിക്കുക”:


لا إلهَ إلاّ اللّه


ഇത് ലോകത്തുള്ള സകല മുസ്ലിം കൾക്കും തർക്കമില്ലാത്ത കാര്യം ആയിരുന്നു. അതുകൊണ്ട് തന്നെ ആരെങ്കിലും മരിക്കുകയാണെന്നുള്ള ലക്ഷണങ്ങൾ കാണുമ്പോൾ ആ മരണം ആസ്സന്നമായവരോട് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ 

لا إلهَ إلاّ اللّه

എന്ന് പറഞ്ഞു കൊടുക്കുന്നത് എല്ലാരും ചെയ്യുന്ന കാര്യം ആണ്.


എന്നാൽ ഈയിടെയായി കേരളത്തിലെ സമസ്ത മുടി സുന്നികളിൽ പെട്ട കുറേ മുസ്ലിയാക്കന്മാർ അത് മാറ്റി പറയിപ്പിച്ച് പാവങ്ങളായ അറിവില്ലാത്ത മുസ്ലിം കളുടെ പരലോകം നശിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കയാണ്.

അവർ അവരുടെ വയളുകളിൽ പറഞ്ഞു പരത്തുന്നത്  *മരണ സമയത്ത് മൊയ്‌തീൻ ശൈഖിനെ വിളിച്ചോ CM മടവൂരിനെ വിളിച്ചോ* എന്നൊക്കെയാണ്.. 

വൈലത്തൂർ തങ്ങളും മറ്റ് പലരും അങ്ങനെ CM മടവൂരിനെ വിളിച്ചിട്ടാണത്രേ മരിച്ചത് ❗️❗️❗️


മുസ്ലിംകളുടെ പരലോകം നശിപ്പിച്ചു നരകം വാങ്ങിക്കൊടുക്കാൻ ഇബ് ലീസ് ന്റെ ഏജന്റ് മാരായി വരുന്ന ബിദ് അത്തുകാരായ ഈ മുസ്ലിയാക്കന്മാരെ നമ്മളുടെ വീടിന്റെ നാലയലത്ത് പോലും അടുപ്പിക്കരുത്.

Tuesday, 17 May 2022

കാന്തപുരത്തിന്റെ തനിനിറം

കാന്തപുരത്തിന്റെ തനിനിറം





ലോകം നിയന്ത്രിക്കുന്നത് സി.എം മടവൂരോ?
📙📕📘📚📖📚📘📕📙

ഇമാം റാസിയുടെ കിതാബ് ലുള്ളത് കട്ട് മറച്ചു വെച്ച് മുസ്ലിം കളെ ശിർക്കിലേക്കും കുഫ്റിലേക്കും നയിക്കുന്ന 
കാന്തപുരം അബൂബക്കർ നും  അനുയായികൾക്കും മറുപടി :

ا(فَٱلۡمُدَبِّرَ ٰ⁠تِ أَمۡرࣰا)
[Surah An-Nazi'at 5]
എന്ന ആയത്തു കൊണ്ടുള്ള വിവക്ഷ സജ്ജനങ്ങളുടെ ആത്മാക്കൾ ആണെന്നും അവരാണ് ലോകം നിയത്രിക്കുന്നത് എന്നും ഇമാം റാസി (റ) അദ്ദേഹത്തിന്റെ തഫ്സീറിൽ പറഞ്ഞിട്ടുണ്ടോ?'

പരിശോധിക്കാം.
المدبرات
എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മലക്കുകൾ ആണ് എന്ന് ഇമാം റാസി (റ) തുടക്കത്തിൽ തന്നെ പറയുന്നു. 
ഖുർആൻ വ്യാഖ്യാതാക്കൾക്ക് ഇതിൽ ഏകാഭിപ്രായാണ് എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.
"وَأَمَّا قَوْلُهُ: فَالْمُدَبِّراتِ أَمْراً  فَأَجْمَعُوا عَلَى أَنَّهُمْ هُمُ الْمَلَائِكَةُ:"
" കാര്യം നിയന്ത്രിക്കുന്നവർ എന്നാൽ മലക്കുകൾ ആണെന്നതിൽ അവർ (മുഫസ്സിറുകൾ )ഏകാഭിപ്രായക്കാരാണ് "
(തഫ്സീർ റാസി)

അപ്പോൾ
مدبرات 
എന്നതുകൊണ്ടുള്ള വിവക്ഷ മലക്കുകൾ ആണെന്ന് ഇമാം റാസി (റ) സ്ഥാപിക്കുന്നു.

തുടർന്ന് പല തത്വചിന്തകളും , വ്യാഖ്യാനങ്ങളും എടുത്ത് ഉദ്ധരിക്കുകയാണ് ചെയ്യുന്നത്.

നക്ഷത്രങ്ങളെ ഉദ്ദേശിച്ചാണെന്നും, സപ്തഗ്രഹങ്ങളെ ഉദ്ദേശിച്ചാണെന്നും, ആത്മാക്കളെ ഉദ്ദേശിച്ചാണെന്നുമൊക്കെയുള്ള വിവിധ വീക്ഷണങ്ങൾ പറഞ്ഞ ശേഷം അദ്ദേഹം രേഖപ്പടുത്തുന്നു ;
"وَهَذِهِ الْمَعَانِي وَإِنْ لَمْ تَكُنْ مَنْقُولَةً عَنِ الْمُفَسِّرِينَ إِلَّا أَنَّ اللَّفْظَ مُحْتَمِلٌ لَهَا جِدًّا.
" ഈ ആശയങ്ങളൊന്നും ഖുർആൻ വ്യാഖ്യാതാക്കളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെപ്പട്ടിട്ടില്ല. എങ്കിലും ഈ വാക്കിൽ അതും ഉൾപ്പെട്ടേക്കാം. "
തഫ്സീർ (റാസി )

ഇവിടെ അവസാനിപ്പിക്കാതെ
വീണ്ടും വിവിധ വീക്ഷണങ്ങൾ രേഖപ്പെടുത്തുന്നു.

യുദ്ധക്കുതിര ,
പടയാളികൾ, 
ഒട്ടകങ്ങൾ,
അമ്പ് വില്ല് വില്ലിന്റെ ഞാൺ , മറ്റു യുദ്ധോപകരണങ്ങൾ തുടങ്ങിയവയാണെന്നും ഇമാം റാസി (റ) അദ്ദേഹത്തിന്റെ തഫ്സീറിൽ രേഖപ്പെടുത്തുന്നു.
ഇവിടയും അവസാനിപ്പിക്കുന്നില്ല.

മനസ്സിന്റെ ചിന്തകൾ (ഹൃദയം) 
അല്ലാഹു  അല്ലാത്തവരിൽ നിന്ന് മാറ്റി അല്ലാഹുവിലേക്ക് തിരിച്ചു കൊണ്ടു പോകുന്നതാണ് ഇവിടെ ഉദ്ദേശിച്ചത് എന്ന്
രേഖപ്പെടുത്തിയിട്ടുണ്ട് ശേഷം
 സകലരെയും മഹാനവർകൾ ഓർമ്മപ്പെടുത്തുന്നത് കാണുക.

"وَاعْلَمْ أَنَّ الْوُجُوهَ الْمَنْقُولَةَ عَنِ الْمُفَسِّرِينَ غَيْرُ مَنْقُولَةٍ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَصًّا"
" വ്യാഖ്യാതാക്കളിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഈ വീക്ഷണങ്ങൾ ഒന്നും തന്നെ റസൂൽ (സ) യിൽ നിന്ന് വ്യക്തമായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. "

തുടർന്ന് പല അഭിപ്രായങ്ങളും രേഖപ്പടുത്തിയശേഷം
സ്വഹാബിവര്യൻ ഖതാദ (റ ) ന്റെ വാക്ക് ഉദ്ധരിക്കുന്നു
"قَالَ قَتَادَةُ: الْجَمِيعُ هِيَ النُّجُومُ إِلَّا الْمُدَبِّرَاتِ، فَإِنَّهَا هِيَ الْمَلَائِكَةُ"
" ഈ ആയത്തുകളിലെ മുദബ്ബിറാത്ത് എന്നതൊഴികെ മറ്റെല്ലാം നക്ഷത്രങ്ങളെ ഉദ്ദേശിച്ചാണ് .
മുദബ്ബിറാത്ത് മലക്കുകളെ ഉദ്ദേശിച്ചും . "

മലക്കുകളെ ഉദ്ദേശിച്ചാണ് ഈ ആയത്തുകൾ 
എന്ന് ആവർത്തിച്ച് സമർത്ഥിച്ച ശേഷം ഇമാം റാസി (റ )
മലക്കുകളെ വിശദീകരിക്കുന്നു.
" أنَّ الْمَلَائِكَةَ قِسْمَانِ، الرُّؤَسَاءُ وَالتَّلَامِذَةُ، وَالدَّلِيلُ عَلَيْهِ أَنَّهُ سُبْحَانَهُ وَتَعَالَى قَالَ: قُلْ يَتَوَفَّاكُمْ مَلَكُ الْمَوْتِ [السَّجْدَةِ: 11] ثُمَّ قَالَ: حَتَّى إِذا جاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنا [الْأَنْعَامِ: 61] فَقُلْنَا فِي التَّوْفِيقِ بَيْنَ الْآيَتَيْنِ: إِنَّ مَلَكَ الْمَوْتِ هُوَ الرَّأْسُ، وَالرَّئِيسُ وَسَائِرُ الملائكة هم التلامذة"
" മലക്കുകൾ 2 വിഭാഗം.
ഒന്ന് തലവൻമാർ , രണ്ട് സഹകാരികൾ (تلامذة) . തെളിവ് സൂറ: സജദയിലെ മലക്കുൽ മൗത്ത് നിങ്ങളെ ഏറ്റെടുക്കുന്നു എന്ന ആയത്തും, സൂറ: അൻആമിലെ നിങ്ങളിലൊരാൾക്ക് മരണം ആസന്നമായാൽ നമ്മുടെ ദൂതൻമാർ അവനെ ഏറ്റെടുക്കുന്നു എന്ന ആയത്തും . ഈ ആയത്തുകൾ ചേർത്തു മനസ്സിലാക്കിയാൽ മലക്കുൽ മൗത്ത് തലവനും നേതാവും
മറ്റു മലക്കുകൾ സഹകാരികൾ (تلامذة ) എന്ന് നാം പറയുന്നു. "

(തഫ്സീർ റാസി
നാസിആത്ത് അഞ്ചാമത്തെ ആയത്തിന്റെ വിശദീകരണം. )

ഇത്രയും വ്യക്തമായി ഇമാം ഫഖ്റുദ്ദീൻറാസി (റ) അദ്ദേഹത്തിന്റെ തഫ്സിറിൽ രേഖപ്പെടുത്തിയിട്ടും അതൊന്നും അംഗീകരിക്കാതെ ഫൽസഫക്കാരുടെ (ഫിലോസഫർമാരുടെ) കാടുകയറിയ ചിന്തകൾ മാത്രം സ്വീകരിച്ച്, ഹദീസുകളും, സ്വഹാബാകിറാമിന്റ വാക്കുകളും തള്ളിക്കളഞ്ഞ് ;
ലോകം നിയന്ത്രിക്കുന്നത് സി.എം. മടവൂർ ആണെന്ന ശിർക്കൻ വിശ്വാസം സമൂഹത്തെ പഠിപ്പിക്കുന്ന പണ്ഡിത വേഷധാരികളെ കരുതിയിരിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.

ദറസുകളിൽ പഠിപ്പിക്കുന്ന ജലാലൈനി കാണുക
الجلالين

" فَالْمُدَبِّرَات أَمْرًا " الْمَلَائِكَة تُدَبِّر أَمْر الدُّنْيَا ,
"മലക്കുകൾ, ലോക കാര്യങ്ങൾ അവർ നിയന്ത്രിക്കുന്നു "

"الطبرى
 : فَالْمُدَبِّرَاتِ أَمْرًا
وقوله: فَالْمُدَبِّرَاتِ أَمْرًا يقول: فالملائكة المدبرة ما أمرت به من أمر الله "
" അല്ലാഹുവിന്റെ കൽപ്പന പ്രകാരം നിയന്ത്രിക്കുന്നവരായ മലക്കുകൾ "
(തഫ്സീർ ത്വിബരി )

ഇനി ഈ വിഷയത്തിൽ ഉള്ള മറ്റ് ചില തഫ്സീറുകൾ കൂടി നോക്കാം 

"وَأَمَّا قَوْلُهُ: 
فَالْمُدَبِّراتِ أَمْراً فَأَجْمَعُوا عَلَى أَنَّهُمْ هُمُ الْمَلَائِكَةُ:"
"ഫൽ മുദബിറാത്തി അംറൻ എന്നതുകൊണ്ട് ഉദേശിക്കുന്നത് മലക്കുകളെ ആണ് . ഇതിൽ അവർ - മുഫസ്സിറുകൾ - ഏകാഭിപ്രായക്കാരാണ് " .  (തഫ്സീർ റാസി)

"السعدى : فَالْمُدَبِّرَاتِ أَمْرًا
{ فَالْمُدَبِّرَاتِ أَمْرًا } الملائكة، الذين وكلهم الله أن يدبروا كثيرا من أمور العالم"
"ലോക കാര്യങ്ങളിൽ പലതും നിയന്ത്രിക്കാൻ അല്ലാഹു ഏൽപ്പിച്ച മലക്കുകളാകുന്നു  അവർ "
(തഫ്സീർ സഅദി )
"الوسيط لطنطاوي : فَالْمُدَبِّرَاتِ أَمْرًا
وقوله : ( فالمدبرات أَمْراً ) المقصود به طائفة خامسة من الملائكة ، من وظائفهم تدبير شأن الخلائق "
"അതുകൊണ്ട് ഉദ്ദേശിക്കുന്നത് മലക്കുകളിലെ അഞ്ചാമത്തെ വിഭാഗമാണ് . സൃഷ്ടികളുടെ കാര്യങ്ങൾ നിയന്ത്രിക്കലാണ് അവരുടെ ജോലി "
(തഫ്സീർ വസ്വീത്വ് - ത്വൻത്വാവി )  
"البغوى
 فَالْمُدَبِّرَاتِ أَمْرًا
( فالمدبرات أمرا ) قال ابن عباس : هم الملائكة وكلوا بأمور عرفهم الله"

ഇബ്നു അബ്ബാസ് (റ) പറയുന്നു :
"അല്ലാഹു അറിയിച്ച കാര്യങ്ങളെ കൊണ്ട് ഏൽപ്പിക്കപ്പെട്ട മലക്കുകൾ ആകുന്നു അവർ "
(തഫ്സീർ ബഅവി)

"ابن كثير : 
" فَالْمُدَبِّرَاتِ أَمْرًا
وقوله : ( فالمدبرات أمرا ) قال علي ، ومجاهد ، وعطاء ، وأبو صالح ، والحسن ، وقتادة ، والربيع بن أنس ، والسدي : هي الملائكة ، زاد الحسن : تدبر الأمر من السماء 
 إلى الأرض . يعني : بأمر ربها - عز وجل - . ولم يختلفوا في هذا "
ഫൽ മുദബ്ബിറുത്തി അംറൻ എന്ന ആയത്തിനെ പറ്റി  അലി ( റ ), മുജാഹിദ്(റ), അത്വാഉ (റ) , അബൂ സ്വാലിഹ് (റ ) , ഹസൻ ( റ ) , ഖതാദ ( റ), റബീഉബ്നു അനസ് (റ), സുദ്ദി (റ)  എന്നിവർ പറഞ്ഞു: അത് മലക്കുകൾ ആകുന്നു. ഹസൻ അൽപം കൂടുതൽ പറഞ്ഞിട്ടുണ്ട്. വാനലോകത്ത് നിന്ന് ഭൂമിയിലെ കാര്യം അവർ നിയന്ത്രിക്കുന്നു. അതായത് അവരുടെ റബ്ബിന്റെ കൽപ്പന പ്രകാരം. ഇതിൽ അഭിപ്രായ വ്യത്യാസമില്ല
 " 
(തഫ്സീർ ഇബ്നു കഥീർ)

"القرطبى : فَالْمُدَبِّرَاتِ أَمْرًا
قوله تعالى : فالمدبرات أمرا قال القشيري : أجمعوا على أن المراد الملائكة . وقال الماوردي : فيه قولان : أحدهما الملائكة ; قال الجمهور : والقول الثاني هي الكواكب السبعة"
"ഖുശൈരി(റ) പറഞ്ഞു: അതു കൊണ്ടുള്ള ഉദ്ദേശ്യം മലക്കുകൾ ആകുന്നു . ഇതിൽ ഏകാഭിപ്രായമുണ്ട്.  മാവർദിക്ക് രണ്ട് അഭിപ്രായമുണ്ട്. ഒന്ന് മലക്കുകൾ ഇതാണ് ഭൂരിപക്ഷം, രണ്ടാമത്തെ അഭിപ്രായം ,
സപ്ത ഗ്രഹങ്ങൾ "
(തഫ്സീർ ഖുർതുബി)

"الطبرى : فَالْمُدَبِّرَاتِ أَمْرًا
وقوله: فَالْمُدَبِّرَاتِ أَمْرًا يقول: فالملائكة المدبرة ما أمرت به من أمر الله "
അല്ലാഹുവിന്റെ കൽപ്പന പ്രകാരം കൽപ്പിക്കപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്ന മലക്കുകൾ
(തഫ്സീർ ത്വിബ് രി )
الجلالين
" فَالْمُدَبِّرَات أَمْرًا " الْمَلَائِكَة تُدَبِّر أَمْر الدُّنْيَا ,
"കാര്യങ്ങൾ നിയന്ത്രിക്കുന്ന മലക്കുകൾ . അല്ലാഹുവിന്റെ കൽപനയൻസരിച്ച് അവർ ലോക കാര്യങ്ങൾ നിയന്ത്രിക്കുന്നു. "
(തഫ്സീർ ജലാലൈനി )

മരണപ്പെട്ട വ്യക്തികളാണ് ലോകം നിയന്ത്രിക്കുന്നത് എന്ന് അഹ്ലുസ്സുന്നയുടെ ആദർശമായി ഒരു തഫ്സീറിലും ഇല്ല.

തലച്ചോർ പണയം വെക്കാതെ ചിന്തിക്കുക.

ശിർക്കൻ വിശ്വാസം ഒഴിവാക്കി സത്യവിശ്വാസം സ്വീകരിക്കുക.

കുതർക്കങ്ങൾ പരലോകത്ത് വിലപ്പോവില്ല.

അല്ലാഹു ഹിദായത്ത് നൽകട്ടെ   ആമീൻ