Saturday, 2 June 2018

തവസ്സുലും ഇസ്‌തിഗാസയും മുസ്ലിയാക്കന്മാരുടെ വാറോല തെളിവുകളും

തവസ്സുലും ഇസ്‌തിഗാസയും

സുന്നീ യുവജന ഫെഡറേഷന്‍ പുറത്തിറക്കിയ സദക്വത്തുല്ല മൗലവിയുടെ സമ്പൂര്‍ണ ഫത്‌വയിലെ 497, 498 ചോദ്യവും ഉത്തരവുമാണ്‌ താഴെ കൊടുക്കുന്നത്‌. ഇതിനെക്കുറിച്ചുള്ള അഭിപ്രായവും വിശദീകരണവും അറിയാന്‍ ആഗ്രഹിക്കുന്നു.
റസൂലോ (സ്വ) സ്വഹാബാക്കളോ ഔലിയാക്കന്മാരോട്‌ നേരിട്ട്‌ സഹായം ചോദിക്കുകയോ, അവരെക്കൊണ്ട്‌ ഇടതേടുകയോ ചെയ്‌തിരുന്നതായി ക്വുര്‍ആനിലോ ഹദീഥിലോ വല്ല തെളിവുമുണ്ടോ.
തെളിവുണ്ട്‌. റസൂലും സ്വഹാബത്തും മഹാത്മാക്കളെക്കൊണ്ട്‌ ഇടതേടിയതായി ഹദീഥുകളില്‍നിന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.
ഫാത്വിമ ബിന്‍തു അസദ്‌ (റ) അലി (റ) യുടെ മാതാവ്‌) മരണമടഞ്ഞശേഷം റസൂല്‍ തിരുമേനി (സ്വ) മഹതിക്കുവേണ്ടി ഇങ്ങിനെ പ്രാര്‍ഥിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. അല്ലാഹുവേ, നിന്റെ പ്രവാചകനായ എന്റെയും എനിക്കുമുമ്പ്‌ കഴിഞ്ഞുപോയ ഇതര പ്രവാചകന്മാരുടെയും ഹഖ്‌കൊണ്ട്‌ എന്റെ മാതാവിനുശേഷം എന്നെ വളര്‍ത്തിയ എന്റെ വളര്‍ത്തുമ്മയുടെ – (ഫാത്‌വിമ ബിന്‍തു അസദ്‌ (റ) – പാപങ്ങളെ നീ പൊറുക്കുകയും അവരുടെ ക്വബ്‌റിനെ നീ വിശാലമാക്കുകയും ചെയ്യേണമേ എന്ന്‌. ഈ ഹദീഥ്‌ ത്വബ്‌റാനി, ഇബ്‌നു ഹിബ്ബാന്‍, ഹാകിം മുതലായവര്‍ സ്വഹീഹായ സനദുകൊണ്ട്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഉമര്‍ (റ)വിന്റെ കാലത്ത്‌ ക്ഷാമം നേരിട്ടപ്പോള്‍ ഉമര്‍ (റ) നെക്കൊണ്ട്‌, ഇടതേടിയ ചരിത്രം സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ്‌ മുസ്‌ലിമിലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. പ്രസ്‌തുത ചരിത്രത്തില്‍ സ്വഹാബത്ത്‌ (റ) റസൂല്‍ (സ്വ) നെക്കൊണ്ട്‌ ഇടതേടിയിരുന്നുവെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അത്‌ റസൂല്‍ (സ്വ) യുടെ വഫാത്തിന്റെ ശേഷമാണെന്ന്‌ തീര്‍ച്ചയാണ്‌. കാരണം റസൂല്‍ (സ്വ) യുടെ ജീവിതകാലത്ത്‌ റസൂല്‍ (സ്വ)യെ കൊണ്ട്‌ ഇടതേടേണ്ടുന്ന ആവശ്യമില്ലല്ലോ. ആ കാര്യം റസൂല്‍ (സ്വ) തന്നെ നിര്‍വഹിക്കുകയില്ലേ.
ചുരുക്കത്തില്‍, ഈ രണ്ട്‌ ഹദീഥുകളില്‍നിന്ന്‌ റസൂല്‍ (സ്വ) തിരുമേനിയുടെ സ്വഹാബാക്കളും മരിച്ചുപോയ മഹാത്മാക്കളെക്കൊണ്ട്‌ ഇടതേടിയിരുന്നതായി വ്യക്തമായി. ജീവിക്കുന്നവരെക്കൊണ്ട്‌ ഇടതേടുകയോ, നേരിട്ട്‌ ചോദിക്കുകയോ ചെയ്യുന്നതില്‍ ആര്‍ക്കും തര്‍ക്കവുമില്ലല്ലോ.
അമ്പിയാഅ്‌, ഔലിയാഅ്‌ മുതലായ മഹാത്മാക്കളോട്‌ നേരിട്ട്‌ സഹായമര്‍ഥിക്കല്‍ (ഇസ്‌തിഗാസ), അവരെക്കൊണ്ട്‌ ഇടതേടുന്ന (തവസ്സുല്‍) തിന്റെ അര്‍ഥത്തിലാണെന്ന്‌ ഇമാം ഇബ്‌നുഹജര്‍ (റ) ഹാശിയത്തുല്‍ ഈസാഹില്‍ പറഞ്ഞിട്ടുണ്ട്‌. (പേജ്‌ 218).
ചോ 2: മരണപ്പെട്ട റസൂലി (സ്വ) നെയോ സ്വഹാബാക്കളെയോ ഔലിയാക്കളെയോ വിളിച്ചാല്‍ അവര്‍ കേള്‍ക്കുമോ? തെളിവുസഹിതം വിവരിച്ചാലും.
റസൂലിനെയോ സ്വഹാബാക്കളെയോ ഔലിയാക്കന്മാരെയോ വിളിച്ചാല്‍ അവര്‍ ആ വിളി കേള്‍ക്കുമെന്ന്‌ പരിശുദ്ധ ക്വുര്‍ആനില്‍നിന്ന്‌ വ്യക്തമാവുന്നതാണ്‌. യഥാര്‍ഥ വിശ്വാസികളില്‍നിന്ന്‌ മരണമടഞ്ഞവരും, ജീവിച്ചിരിക്കുന്നവരും സമമാണെന്ന്‌ പരിശുദ്ധ ക്വുര്‍ആന്‍ സൂറ: ജാസിയയില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. ജീവിതകാലത്ത്‌ അവര്‍ ഏതു നിലയില്‍ കേട്ടിരുന്നുവോ അപ്രകാരം മരണശേഷവും യഥാര്‍ഥ വിശ്വാസികള്‍ കേള്‍ക്കുമെന്ന്‌ ഈ ആയത്തില്‍നിന്ന്‌ ഗ്രഹിക്കാമല്ലോ. അപ്പോള്‍ അമ്പിയാഅ്‌-ഔലിയാഅ്‌ മുതലായവരെ അവര്‍ മരണപ്പെട്ടതിനുശേഷം വിളിച്ചാലും ജീവിതകാലത്തെന്നപോലെ അവര്‍ ആ വിളി കേള്‍ക്കുമെന്ന്‌ വ്യക്തമായി. സദഖത്തുല്ല മൗലവിയുടെ ഈ ഫത്‌വ ശരിയാണോ? തെളിവുകള്‍ സഹിതം ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.
ഉ 1: ഈ ഉത്തരങ്ങള്‍ പ്രസിദ്ധനായ സദക്വത്തുല്ലമുസ്‌ല്യാര്‍ എഴുതിയതായിരിക്കില്ല. അദ്ദേഹത്തിന്റെ പേരില്‍ ചെറുകിടക്കാര്‍ ആരെങ്കിലും എഴുതിവിട്ടതാവും എന്നാണ്‌ പ്രഥമദൃഷ്‌ട്യാ തോന്നിയത്‌. അതല്ല അദ്ദേഹം തന്നെയാണ്‌ ഈ ഉത്തരത്തിന്റെ കര്‍ത്താവെങ്കില്‍ ഒട്ടും അസൂയാവഹമല്ല അദ്ദേഹത്തിന്റെ അവസ്ഥ എന്ന്‌ പറയാന്‍ തോന്നുന്നു.
ഏതായാലും പ്രസ്‌തുത ഉത്തരങ്ങള്‍ നമുക്കൊന്ന്‌ പരിശോധിക്കാം. ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരത്തില്‍ അദ്ദേഹം നാല്‌ വസ്‌തുതകള്‍ പറയുന്നുണ്ട്‌. ഒന്ന്‌ ഫാത്വിമബിന്‍ത്‌ അസദി (റ) നുവേണ്ടി നബി സ്വ) ഇടതേടി. രണ്ട്‌: ഉമര്‍ (റ) റസൂല്‍ (സ്വ) യെക്കൊണ്ട്‌ അവിടുന്ന്‌ വഫാത്തായശേഷം ഇടതേടി. മൂന്ന്‌: മരിച്ചവരെക്കൊണ്ടല്ലാതെ ഇടതേട്ടത്തിന്നര്‍ത്ഥമില്ല. അതിന്നാവശ്യമില്ല. നാല്‌: നേരിട്ട്‌ സഹായമര്‍ഥിക്കല്‍ എന്ന ഇസ്‌തിഗാസ തവസ്സുലിന്റെ അര്‍ഥത്തിലാണെന്ന്‌ ഇബ്‌നുഹജര്‍ ഹാശിയത്തുല്‍ ഈസാഹില്‍ പറഞ്ഞിട്ടുണ്ട്‌. അതായത്‌ ഇസ്‌തിഗാസ ശരിയാണെന്നു വരാന്‍ തവസ്സുല്‍ ശരിയാണെന്നു വന്നാല്‍ തന്നെ മതി. അത്‌ ശരിയാക്കാന്‍ വേറെ മെനക്കെടേണ്ടതില്ല.
മേല്‍പറഞ്ഞ നാല്‌ കാര്യങ്ങളും ഒന്നിനൊന്നു മെച്ചപ്പെട്ട ദുര്‍വ്യാഖ്യാനങ്ങളാണ്‌. ആദ്യമായി ഫാത്വിമാബിന്‍ത്‌ അസദിന്റെ സംഭവംതന്നെയെടുക്കാം. ഈ മഹതിക്കുവേണ്ടി തയ്യാറാക്കിയ ക്വബ്‌റില്‍ നബി (സ്വ) ഇറങ്ങിക്കിടന്നുകൊണ്ട്‌ അല്ലാഹുവേ, നിന്റെ പ്രവാചകനായ എന്റെയും എനിക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയ ഇതര പ്രവാചകന്മാരുടെയും ഹക്ക്വ്‌ കൊണ്ട്‌ എന്റെ മാതാവിന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും ക്വബ്‌ര്‍ വിശാലമാക്കിക്കൊടുക്കുകയും ചെയ്യേണമേ എന്ന്‌ പ്രാര്‍ഥിച്ചുവെന്ന റിപ്പോര്‍ട്ടാണ്‌ തെളിവായി ഉദ്ധരിച്ച ഒന്നാമത്തെ കാര്യം. ഈ റിപ്പോര്‍ട്ട്‌ ദുര്‍ബലമാണ്‌. തെളിവിനു പറ്റുകയില്ല. ഇതിന്റെ പരമ്പരയിലുള്ള റൗഹുബ്‌നുസ്വലാഹ്‌ ദുര്‍ബലനാണെന്ന്‌ ഒന്നിലധികം പണ്‌ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്‌. ഹൈതമി മജ്‌മഉസ്സവാഇദില്‍ ഇയാള്‍ ദുര്‍ബലനാണെന്ന്‌ പറഞ്ഞിട്ടുണ്ട്‌. ഇബ്‌നു അദിയ്യ്‌, ദാറക്വുത്വ്‌നീ, ഇബ്‌നുയൂനുസ്‌, ഇബ്‌നുമാഇല തുടങ്ങിയവരും ഇയാളുടെ ദുര്‍ബലത എടുത്തുകാട്ടിയിട്ടുണ്ട്‌. (അത്തവസ്സുലു വഅന്‍വാഉഹു. പേ: 108, 109 നോക്കുക.) ആയതുകൊണ്ട്‌ ഇത്‌ ഒരിക്കലും തെളിവിനു പറ്റുകയില്ല. ഇത്‌ ശരിയായിരുന്നുവെങ്കില്‍ മറ്റുള്ളവര്‍ക്കുകൂടി ഇങ്ങനെ ചെയ്യാന്‍ ബന്ധുക്കള്‍ നബി (സ്വ) യോട്‌ ആവശ്യപ്പെടുക മാത്രമല്ല, ഈ മാതൃക പിടിച്ച്‌ സ്വഹാബികളും തുടര്‍ന്ന്‌ മറ്റുള്ളവരും ഈ രീതി ആവര്‍ത്തിക്കുകയും ചെയ്യുമായിരുന്നു. ഇതൊന്നുമുണ്ടായിട്ടില്ലെന്നു മാത്രമല്ല, ഒരു ഛോട്ടാ മുസ്‌ല്യാര്‍ വരെ ഏതെങ്കിലും ക്വബ്‌റില്‍ ഇറങ്ങിക്കിടന്നു ആര്‍ക്കെങ്കിലും പ്രാര്‍ഥിച്ചുകൊടുക്കുത്തതായി ഒരു സംഭവംപോലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.
നബി (സ്വ) മരണപ്പെട്ടശേഷം ഉമര്‍ (റ) അവിടുത്തെകൊണ്ട്‌ ഇടതേടി എന്ന കല്ലുവെച്ച നുണയാണ്‌ രണ്ടാമത്തെ തെളിവ്‌. ഇവിടെ ദുര്‍വ്യാഖ്യാനത്തിന്‌ വിധേയമായിട്ടുള്ളത്‌ ബുഖാരിയും മറ്റും ഉദ്ധരിച്ച പ്രസിദ്ധമായ ഒരു ഹദീഥാണ്‌. അതിപ്രകാരമാണ്‌.
“അനസ്‌ബ്‌നുമാലികില്‍നിന്ന്‌ നിവേദനം: ജനങ്ങള്‍ക്ക്‌ ക്ഷാമം നേരിട്ടാല്‍ ഉമര്‍ (റ) അബ്ബാസ്‌ബ്‌നു അബ്‌ദില്‍മുത്തലിബിനെക്കൊണ്ട്‌ തവസ്സുല്‍ ചെയ്യാറുണ്ടായിരുന്നു. (പ്രാര്‍ഥിപ്പിക്കാറുണ്ടായിരുന്ന). അദ്ദേഹം പറഞ്ഞു: അല്ലാഹുവേ, ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകനെക്കൊണ്ട്‌ നിന്നോട്‌ തവസ്സുല്‍ ചെയ്യാറുണ്ടായിരുന്നു. (പ്രാര്‍ഥിപ്പിക്കാറുണ്ടായിരുന്നു.) അപ്പോള്‍ നീ ഞങ്ങള്‍ക്ക്‌ കുടിവെള്ളം നല്‍കുമായിരുന്നു. ഞങ്ങള്‍ (ഇപ്പോള്‍) ഞങ്ങളുടെ പ്രവാചകന്റെ പിതൃസഹോദരനെക്കൊണ്ട്‌ തവസ്സുല്‍ ചെയ്യുന്നു (പ്രാര്‍ഥിപ്പിക്കുന്നു) അതുകൊണ്ട്‌ നീ ഞങ്ങളെ കുടിപ്പിക്കേണമേ. അദ്ദേഹം (അനസ്‌) പറഞ്ഞു: അപ്പോള്‍ അവര്‍ കുടിപ്പിക്കപ്പെടുന്നു.” (ബുഖാരി)
ഇതാണ്‌ സംഭവം. നബി (സ്വ) ഉണ്ടായിരുന്നപ്പോള്‍ മഴയ്‌ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ നബി (സ്വ) യോട്‌ ആവശ്യപ്പെടുകയും അവിടുന്ന്‌ പ്രാര്‍ഥിക്കുകയും അവര്‍ക്ക്‌ മഴ ലഭിക്കുകയും ചെയ്‌തിരുന്നു. നബി (സ്വ) വഫാത്തായ ശേഷം അബ്ബാസ്‌ (റ) നോട്‌ പ്രാര്‍ഥിക്കാന്‍ ഉമര്‍ (റ) ആവശ്യപ്പെടുകയും അബ്ബാസ്‌ പ്രാര്‍ഥിക്കുകയും മഴ ലഭിക്കുകയും ചെയ്‌തു. ഇത്‌ പലപ്പോഴുമുണ്ടായി. പക്ഷേ മുസ്‌ല്യാര്‍ പറയുന്നത്‌ നബി (സ്വ) മരിച്ചശേഷം ഉമര്‍ (റ) അവിടുത്തെക്കൊണ്ട്‌ തവസ്സുല്‍ ചെയ്യാറുണ്ടായിരുന്നു എന്നാണ്‌. അതിനദ്ദേഹം പറയുന്ന കാരണമാണ്‌ അതിലേറെ വിചിത്രം. അദ്ദേഹം പറയുന്നു: റസൂല്‍ (സ്വ) യുടെ ജീവിതകാലത്ത്‌ റസൂല്‍ (സ്വ) യെക്കൊണ്ട്‌ ഇടതേടേണ്ട ആവശ്യമില്ലല്ലോ. ആ കാര്യം റസൂല്‍ (സ്വ) തന്നെ നിര്‍വഹിക്കുകയില്ലേ? എന്നദ്ദേഹം ചോദിച്ചുകളഞ്ഞിരിക്കുന്നു. എങ്കില്‍ അബ്ബാസിനെക്കൊണ്ട്‌ തവസ്സുല്‍ ചെയ്‌തു എന്നു പറയുന്നതും അങ്ങനെതന്നെ ആകണമല്ലോ. അപ്പോള്‍ അബ്ബാസ്‌ മരിച്ചശേഷമാണ്‌ അദ്ദേഹത്തെക്കൊണ്ട്‌ ഉമര്‍ (റ) തവസ്സുല്‍ ചെയ്‌തത്‌ എന്നും പറയേണ്ടിവരും. അങ്ങനെ അദ്ദേഹം പോലും പറഞ്ഞിട്ടുണ്ടാകുമെന്ന്‌ തോന്നുന്നില്ല.
യഥാര്‍ത്ഥത്തില്‍ ഹദീഥിന്റെ അര്‍ഥം മനസ്സിലാക്കിയത്‌ തെറ്റി എന്നു പറയുന്നില്ല. ഇത്തരക്കാരെപ്പറ്റി അങ്ങനെ പറയരുതല്ലോ. തെറ്റായി മറ്റുള്ളവരെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചുവെന്നതാകാം ശരി. തവസ്സുല്‍ എന്നതിനര്‍ഥം ഉദ്ദിഷ്‌ട വസ്‌തുവിലേക്കടുക്കുക, താല്‍പര്യപൂര്‍വം സമീപിക്കുക എന്നൊക്കെയാണ്‌. അല്ലാഹുവിലേക്ക്‌ നബിയെക്കൊണ്ട്‌ അടുക്കുക എന്നു പറഞ്ഞാല്‍ അവിടെ ഒരു പദത്തിന്റെ അഭാവമുണ്ട്‌. അത്‌ സങ്കല്‍പിക്കുന്നേടത്താണ്‌ ഇവിടെ തെറ്റുധാരണ ജനിച്ചിട്ടുള്ളത്‌. ഹക്ക്വ്‌, ജാഹ്‌, ബര്‍കത്ത്‌ എന്നിവയില്‍ ഏതെങ്കിലും ഒന്നിനെ സങ്കല്‍പിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള തവസ്സുലായി. അപ്പോള്‍ ഹദീഥിന്നര്‍ഥം ഞങ്ങളുടെ പ്രവാചകന്റെ ഹക്ക്വ്‌ / ജാഹ്‌/ ബര്‍കത്ത്‌ കൊണ്ട്‌ ഞങ്ങള്‍ നിന്നിലെക്കടുക്കുമായിരുന്നു എന്നായി. ഇങ്ങനെ വിവക്ഷിക്കാനാണ്‌ ഇവര്‍ ജനങ്ങളെ പഠിപ്പിച്ചിട്ടുള്ളത്‌. എന്നാല്‍ ഇവിടത്തെ വിവക്ഷ അതായിരിക്കാന്‍ നിവൃത്തിയില്ല. കാരണം അങ്ങിനെ വന്നാല്‍ ഹദീഥിന്റെ അടുത്ത ഭാഗത്തിന്റെ അര്‍ഥം ഇപ്രകാരവും. ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകന്റെ പിതൃസഹോദരന്റെ ഹക്ക്വ്‌/ ജാഹ്‌ / ബര്‍ക്കത്ത്‌ കൊണ്ട്‌ നിന്നിലേക്കടുക്കുന്നു.
ഇത്‌ ശരിയല്ല. കാരണം, ഉമര്‍ (റ) അങ്ങിനെയല്ല ഉദ്ദേശിച്ചത്‌. അബ്ബാസ്‌ (റ) അങ്ങിനെയല്ല മനസ്സിലാക്കിയതും (ഇത്‌ പിന്നീട്‌ വിവരിക്കുന്നുണ്ട്‌). അതുകൊണ്ട്‌ ഇവിടെ പ്രാര്‍ഥന എന്ന പദമാണ്‌ സങ്കല്‍പിക്കേണ്ടത്‌. അപ്പോള്‍ ഹദീഥിന്റെ അര്‍ഥം ഇങ്ങിനെയായി. ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകന്റെ പ്രാര്‍ഥന മുഖേന (അവിടുത്തെക്കൊണ്ട്‌ പ്രാര്‍ഥിപ്പിച്ചുകൊണ്ട്‌) നിന്നെ സമീപിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകന്റെ പിതൃവ്യന്റെ പ്രാര്‍ഥനമുഖേന (അദ്ദേഹത്തെക്കൊണ്ട്‌ പ്രാര്‍ഥിപ്പിച്ചുകൊണ്ട്‌) നിന്നെ സമീപിക്കുന്നു. ഇതാണ്‌ ഇതുമാത്രമാണ്‌ മേല്‍ഹദീഥിന്റെ വിവക്ഷ. എന്തുകൊണ്ടെന്നാല്‍ ഉമര്‍ (റ) നബി (സ്വ) യുടെ വഫാത്തിനുശേഷം അവിടുത്തെ ഹക്ക്വ്‌/ജാഹ്‌/ ബര്‍ക്കത്ത്‌കൊണ്ട്‌ ഇടതേട്ടം നടത്തി മഴക്കുവേണ്ടി പ്രാര്‍ഥിച്ചതായി ഒരു റിപ്പോര്‍ട്ടുമില്ല. എന്നാല്‍ സ്വഹാബികള്‍ നബി (സ്വ) യെ കൊണ്ട്‌ മഴക്കുവേണ്ടി പ്രാര്‍ഥിപ്പിച്ചതായി നിരവധി സ്വഹീഹായ റിപ്പോര്‍ട്ടുകളുണ്ടുതാനും. മാത്രമല്ല, ഇവിടെപ്പറഞ്ഞ സംഭവത്തില്‍ അബ്ബാസ്‌ (റ) നെക്കൊണ്ട്‌ പടച്ചവനോട്‌ പ്രാര്‍ഥിപ്പിക്കുകയാണ്‌ ഉമര്‍ (റ) ചെയ്‌തത്‌. അല്ലാതെ അബ്ബാസ്‌ (റ) വിന്റെ ഹക്ക്വ്‌/ജാഹ്‌/ബര്‍കത്താദികളെക്കൊണ്ട്‌ ഉമര്‍ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുകയല്ല ഉണ്ടായത്‌. ഹാഫിദുബ്‌നു ഹജര്‍ അല്‍ അസ്‌ക്വലാനി പറയുന്നത്‌ കാണുക;
“സുബൈറുബ്‌നു ബക്കാര്‍, അല്‍ അന്‍സാഖ്‌ എന്ന ഗ്രന്ഥത്തില്‍ അബ്ബാസ്‌ (റ) ഈ വിഷയത്തില്‍ നടത്തിയ പ്രാര്‍ത്ഥനയും ഇത്‌ സംഭവിച്ച സമയവും വിവരിച്ചിട്ടുണ്ട്‌. അദ്ദേഹം തന്റേതായ പരമ്പരയിലൂടെ രേഖപ്പെടുത്തി: ഉമര്‍ (റ) മഴക്കുവേണ്ടി ആവശ്യപ്പെട്ടപ്പോള്‍ അബ്ബാസ്‌ പറഞ്ഞു: (പ്രാര്‍ഥിച്ചു). അല്ലാഹുവേ, പാപം കാരണമായിട്ടല്ലാതെ പരീക്ഷണം ഇറങ്ങിയിട്ടില്ല. പശ്ചാത്താപംകൊണ്ടല്ലാതെ അത്‌ നീങ്ങിപ്പോയിട്ടുമില്ല. നിന്റെ പ്രവാചകനുമായി എനിക്കുള്ള സ്ഥാനം കാരണമായി ജനങ്ങള്‍ ഞാന്‍ മുഖേന നിന്നിലേക്ക്‌ തിരിഞ്ഞിരിക്കുകയാണ്‌. ഇതാ ഞങ്ങളുടെ കൈകള്‍ പാപംകൊണ്ട്‌ (നിറഞ്ഞ നിലയില്‍) നിന്നിലേക്ക്‌ (ഉയര്‍ന്നിരിക്കുന്നു) ഇതാ ഞങ്ങളുടെ ശിരസ്സുകള്‍ പശ്ചാത്താപംകൊണ്ട്‌ നിന്നിലേക്ക്‌ (കുനിഞ്ഞിരിക്കുന്നു). അതുകൊണ്ട്‌ നീ ഞങ്ങള്‍ക്ക്‌ മഴ വര്‍ഷിപ്പിക്കേണമേ. അദ്ദേഹം പറഞ്ഞു: അപ്പോള്‍ ആകാശം പര്‍വതങ്ങള്‍ കണക്കെയുള്ള (മേഘങ്ങള്‍) വിരിച്ചു. (ശക്തമായ മഴ വര്‍ഷിച്ചു). അങ്ങിനെ ഭൂമി സുഭിക്ഷമായി ജനങ്ങള്‍ക്ക്‌ ജീവന്‍ ലഭിച്ചു. (അത്തവസ്സുല്‍ 67 നോക്കുക.) ഇപ്പോള്‍ ഹദീഥിന്റെ താല്‍പര്യം എന്തെന്ന്‌ വ്യക്തമായി. പക്ഷേ, ദുര്‍വ്യാഖ്യാനക്കാര്‍ക്ക്‌ ഇതൊന്നും ബാധകമല്ലല്ലോ.
ഇസ്‌തിഗാസ തവസ്സുലാണെന്ന കണ്ടെത്തലാണ്‌ അവസാനത്തേത്‌. മഹാന്‍മാരോട്‌ നേരിട്ടു സഹായം തേടല്‍ എന്നാണ്‌ ഇസ്‌തിഗാസയുടെ അര്‍ഥമെന്ന്‌ സമ്മതിക്കുന്ന ഫത്‌വാ അതും തവസ്സുല്‍ തന്നെയാണെന്ന്‌ വാദിക്കുകയാണ്‌. തവസ്സുല്‍ നേരത്തെ ശരിയാക്കി വെച്ചിട്ടുണ്ടല്ലോ എന്നാണ്‌ സങ്കല്‍പം. അതിന്റെ കഥ നാം കണ്ടു. അല്ലാഹു അല്ലാത്തവരെ നേരിട്ട്‌ വിളിച്ചു പ്രാര്‍ഥിക്കല്‍ ലഘൂകരിക്കാനുള്ള ശ്രമത്തിനിടയില്‍ തവസ്സുല്‍ കൂടുതല്‍ അപകടകാരിയായിത്തീരാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. ഇസ്‌തിഗാസ തീര്‍ത്തും അപകടകരമാണ്‌.

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത്‌ കാണുക. “പള്ളികള്‍ അല്ലാഹുവിനുള്ളതാണ്‌. അതുകൊണ്ട്‌ അവനോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ഥിക്കരുത്‌…. പറയുക, ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ പ്രാര്‍ഥിക്കുകയുള്ളൂ. ഞാന്‍ മറ്റൊരുത്തനെയും എന്റെ രക്ഷിതാവിങ്കല്‍ പങ്കാളിയാക്കുകയില്ല.” (അല്‍ജിന്ന്‌: 18,20)
ഈ ഒരൊറ്റ പ്രസ്‌താവന മതി ഈ ദുര്‍വ്യാഖ്യാനത്തിന്റെ വേരറുക്കാന്‍. ഇതേ ആശയം വ്യക്തമാക്കുന്ന ദശക്കണക്കില്‍ ആയത്തുകള്‍ വേറെയുമുണ്ടെന്നുകൂടി ഓര്‍ക്കുമ്പോഴാണ്‌ ദുര്‍വ്യാഖ്യാനത്തിന്റെ ആഴം മനസ്സിലാവുക.
മറുപടി 2. ഫതാവയിലെ ഉത്തരങ്ങള്‍ ഒന്നിനൊന്ന്‌ മെച്ചമാണ്‌. മരിച്ചുപോയവരെ ജീവിച്ചിരിക്കുന്നവര്‍ വിളിച്ചാല്‍ മരിച്ചുപോയവര്‍ കേള്‍ക്കുമെന്നതിന്‌ സാധാരണ ഉണ്ടാക്കാറുള്ള പറഞ്ഞൊപ്പിക്കല്‍ ഒഴിവാക്കി നേരെ ക്വുര്‍ആനിലേക്ക്‌ കയറിയിരിക്കുകയാണ്‌. സത്യവിശ്വാസികളുടെ ജീവിതവും മരണവും സമമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ കേട്ടിരുന്നു. അതുകൊണ്ട്‌ മരിച്ചാലും കേള്‍ക്കും എന്നും വാദിക്കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. അതായത്‌ സത്യവിശ്വാസി മരിച്ചാലും അയാള്‍ ജീവിച്ചിരിക്കുന്നവരുമായി കേള്‍വി പങ്കുവെക്കുമെന്ന്‌. എങ്കില്‍ കേള്‍വിക്ക്‌ മാത്രമാണോ ഇത്‌ ബാധകമാവുക. തീറ്റ, കുടി, ഭോഗം, പ്രതികരണം ഇവയൊക്കെ ജീവിച്ചിരിക്കുന്നവരുമായി പങ്കുവെക്കാന്‍ അയാള്‍ക്ക്‌ കഴിയണം. കേള്‍വിക്ക്‌ മാത്രമായി സമത്വം ചുരുക്കാന്‍ ന്യായമൊന്നുമില്ലല്ലോ. എങ്കില്‍ ഒരാള്‍ മരിച്ചുവെന്ന്‌ തീരുമാനിക്കുന്നത്‌ എന്തിന്റെ അടിസ്ഥാനത്തിലാണ്‌? ഇയാളുടെ സ്വത്ത്‌ മറ്റുള്ളവര്‍ ഓഹരിച്ചെടുക്കുന്നതും ഭാര്യയെ മറ്റൊരാള്‍ കല്യാണം കഴിക്കുന്നതും എങ്ങനെ ശരിയാകും? മരണവും ജീവിതവും സമമല്ലേ!
ഈ വ്യാഖ്യാനവുമായി സൂറ: ജാഥിയയില്‍ സൂചിപ്പിക്കപ്പെട്ട ആയത്തിന്‌ യാതൊരു പൊരുത്തവുമില്ലെന്ന്‌ അല്‌പമെങ്കിലും പിടിപ്പുള്ളവര്‍ക്കൊക്കെ മനസ്സിലാകും. പ്രസ്‌തുത ആയത്ത്‌ താഴെ കൊടുക്കുന്നു.
“അതല്ല, തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിക്കയാണോ, അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തവരെപ്പോലെ അതായത്‌ (അവരുടെ രണ്ടുകൂട്ടരുടെയും) ജീവിതവും മരണവും തുല്യനിലയില്‍ ആക്കുമെന്ന്‌? അവര്‍ വിധികല്‍പിക്കുന്നത്‌ വളരെ മോശം തന്നെ.” (45:21)
അതായത്‌ ഐഹികജീവിതത്തിലെ വിഭവങ്ങളും സൗകര്യങ്ങളും വിശ്വാസിക്കും അവിശ്വാസിക്കുമെല്ലാം ഒരുപോലെ ലഭിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ മരണാനന്തരം സജ്ജനങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളും സുഖസൗകര്യങ്ങളും പരലോകത്ത്‌ ലഭിക്കും. അതുപോലെ തങ്ങള്‍ക്കും ലഭിക്കുമെന്നാണോ കുറ്റവാളികളുടെ വിചാരം? അത്‌ നിഷ്‌ഫലമായ കണക്കുകൂട്ടലാണ്‌. ഇതാണ്‌ ആയത്തിന്റെ വിവക്ഷ. ഇതിലെവിടെയാണ്‌ അമ്പിയാഉം ഔലിയാഉം ജീവിച്ചിരിക്കുമ്പോഴെന്നപോലെ മരിച്ചാലും കേള്‍ക്കുമെന്ന്‌ വ്യക്തമാകുന്നത്‌? അത്ഭുതം പല വിധമാണല്ലോ.
ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്‌ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും വിശുദ്ധ ക്വുര്‍ആനിലോ തിരുസുന്നത്തിലോ യാതൊരു തെളിവുമില്ലെന്നു തന്നെയാണ്‌. എന്തെങ്കിലും പുല്‍ക്കൊടി ഉണ്ടായിരുന്നുവെങ്കില്‍ ഇത്രയും വലിയ പണ്‌ഡിതന്‌ അത്‌ അജ്ഞാതമാകുമായിരുന്നില്ല. ആ ആയുധം അദ്ദേഹം പുറത്തെടുക്കുകതന്നെ ചെയ്യുമായിരുന്നുവല്ലോ. അതില്ലാത്തതുകൊണ്ടാണ്‌ യാതൊരു സാധൂകരണവുമില്ലാത്ത ഇത്തരം ദുര്‍വ്യാഖ്യാനങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന്‌ വ്യക്തം.

ഫാത്തിമ ബിന്ത് അസദ് [റ]യുടെ പേരില്‍ ഉള്ള കള്ളക്കഥ

മുസ്ലിയാക്കന്മാര്‍ അവരുടെ മദ്രസകളില്‍ കൊച്ചു കുട്ടികളില്‍ വരെ ശിര്‍ക്കന്‍ ആശയം കുത്തിവെക്കാന്‍ പഠിപ്പിക്കുന്ന ഒരു കഥയാണിത് ...

നബി(സ)യുടെ പോറ്റുമ്മയും അലി(റ)വിന്റെ മാതാവുമായ ഫാത്വിമ ബിന്‍ത് അസദ്(റ) മരണമടഞ്ഞ ശേഷം മഹതിക്കു വേണ്ടി നബി(സ) പ്രാര്‍ത്ഥിച്ച കൂട്ടത്തില്‍ ഇങ്ങനെയുണ്ടായിരുന്നു: ”അല്ലാഹുവേ, നിന്റെ പ്രവാചകനായ എന്റെയും എനിക്കു മുമ്പ് കഴിഞ്ഞു പോയ നബിമാരുടെയും ഹഖ്‌കൊണ്ട് എന്റെ മാതാവിനുശേഷം എന്നെ വളര്‍ത്തിയ എന്റെ വളര്‍ത്തുമ്മയുടെ പാപങ്ങള്‍ നീ പൊറുക്കുകയും അവരുടെ ഖബ്‌റിനെ വിശാലമാക്കുകയും  ചെയ്യേണമേ.....................…”  ഇതാണ്  ആ  റിപ്പോര്‍ട്ട് ....

സുപ്രസിദ്ധ ഹദീസ് വിശദീകരണ ഗ്രന്ഥമായ ഇമാം ഹൈസമിയുടെ മജ് മഉ സ്സവാഇദ് ല്‍  ഈ കഥ വിവരിച്ചു കൊണ്ട് പറയുന്നത് കാണുക :

 مجمع الزوائد ومنبع الفوائد» كتاب المناقب» باب مناقب فاطمة بنت أسد أم علي بن أبي طالب رضي الله عنها

15399 - وَعَنْ أَنَسِ بْنِ مَالِكٍ قَالَ : لَمَّا مَاتَتْ فَاطِمَةُ بِنْتُ أَسَدِ بْنِ هَاشِمٍ أُمُّ عَلِيٍّ - رَضِيَ اللَّهُ عَنْهُمَا - دَخَلَ عَلَيْهَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَجَلَسَ عِنْدَ رَأْسِهَا ، فَقَالَ : " رَحِمَكِ اللَّهُ يَا أُمِّي ، كُنْتِ أُمِّي بَعْدَ أُمِّي ، تَجُوعِينَ وَتُشْبِعِينِي ، وَتَعْرَيْنَ وَتَكْسِينِي ، وَتَمْنَعِينَ نَفْسَكِ طَيِّبًا وَتُطْعِمِينِي ، تُرِيدِينَ بِذَلِكَ وَجْهَ اللَّهِ وَالدَّارَ الْآخِرَةَ " . ثُمَّ أَمَرَ أَنْ تُغَسَّلَ ثَلَاثًا ، فَلَمَّا بَلَغَ الْمَاءَ الَّذِي فِيهِ الْكَافُورُ سَكَبَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِيَدِهِ ، ثُمَّ خَلَعَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَمِيصَهُ فَأَلْبَسُهَا إِيَّاهُ ، وَكَفَّنَهَا بِبُرْدٍ فَوْقَهُ ، ثُمَّ دَعَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أُسَامَةَ بْنَ زَيْدٍ ، وَأَبَا أَيُّوبَ الْأَنْصَارِيَّ ، وَعُمَرَ بْنَ الْخَطَّابِ ، وَغُلَامًا أَسْوَدَ يَحْفِرُونَ ، فَحَفَرُوا قَبْرَهَا ، فَلَمَّا بَلَغُوا اللَّحْدَ حَفْرَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِيَدِهِ ، وَأَخْرَجَ تُرَابَهُ بِيَدِهِ ، فَلَمَّا فَرَغَ دَخَلَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَاضْطَجَعَ فِيهِ ، فَقَالَ : " اللَّهُ الَّذِي يُحْيِي وَيُمِيتُ ، وَهُوَ حَيٌّ لَا يَمُوتُ ، اغْفِرْ لِأُمِّي فَاطِمَةَ بِنْتِ أَسَدٍ ، وَلَقِّنْهَا حُجَّتَهَا ، وَوَسِّعْ عَلَيْهَا مُدْخَلَهَا بِحَقِّ نَبِيِّكَ وَالْأَنْبِيَاءِ الَّذِينَ مِنْ قَبْلِي ; فَإِنَّكَ أَرْحَمُ الرَّاحِمِينَ " . وَكَبَّرَ عَلَيْهَا أَرْبَعًا ، وَأَدْخَلُوهَا اللَّحْدَ هُوَ ، وَالْعَبَّاسُ ، وَأَبُو بَكْرٍ الصَّدِيقُ رَضِيَ اللَّهُ عَنْهُمْ - .

رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ وَالْأَوْسَطِ ، وَفِيهِ رَوْحُ بْنُ صَلَاحٍ ، وَثَّقَهُ ابْنُ حِبَّانَ وَالْحَاكِمُ ، وَفِيهِ ضَعْفٌ ، وَبَقِيَّةُ رِجَالِهِ رِجَالُ الصَّحِيحِ .

ഇൗ ഹദീസിന്റെ വസ്തുത എന്താണ്..? ഇത് സ്വഹീഹായ  റിപ്പോര്‍ട്ട് അല്ല ...

ഈ റിപ്പോര്‍ട്ട്‌ ദുര്‍ബലമാണ്‌. തെളിവിനു പറ്റുകയില്ല. ഇതിന്റെ പരമ്പരയിലുള്ള റൗഹുബ്‌നുസ്വലാഹ്‌ ദുര്‍ബലനാണെന്ന്‌ ഒന്നിലധികം പണ്‌ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്‌. മുകളില്‍ കൊടുത്ത ഹൈതമിയുടെ  മജ്‌മഉസ്സവാഇദില്‍ ഇയാള്‍ ദുര്‍ബലനാണെന്ന്‌ പറഞ്ഞിട്ടുള്ളത് കാണുക . ഇബ്‌നു അദിയ്യ്‌, ദാറക്വുത്വ്‌നീ, ഇബ്‌നുയൂനുസ്‌, ഇബ്‌നുമാഇല തുടങ്ങിയവരും ഇയാളുടെ ദുര്‍ബലത എടുത്തുകാട്ടിയിട്ടുണ്ട്‌.