Wednesday, 24 January 2018

അല്ലാഹുവിന്റെ വിശേഷണങ്ങള്‍ സൃഷ്ടികള്‍ക്ക് വക വെച്ച് കൊടുക്കാമോ..?

Image result for ‫أسماء إلله‬‎


അല്ലാഹുവിന്‍റെ വിശേഷണങ്ങള്‍ അവന്‍റെ സൃഷ്ടിക്ക് വക വെച്ച് കൊടുക്കാമോ..?


സത്യത്തില്‍ ഒരു വിശ്വാസിയായ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇങ്ങനെയുള്ള ഒരു  ചോദ്യം തന്നെ ചോദിക്കാന്‍ അവന്‍റെ ഈമാന്‍ അനുവദിക്കില്ല. എന്നാല്‍ വിവരക്കേട് കൊണ്ടും സമസ്തക്കാരായ മുസ്ലിയാക്കന്മാര്‍ പറയുന്നത് മാത്രം അന്ധമായി വിശ്വസിക്കുന്നത് കൊണ്ടും മുസ്ലിം സമൂഹത്തില്‍ തന്നെയുള്ള അറിവില്ലാത്ത ചില സഹോദരന്മാര്‍ ഈ വിഷയത്തില്‍ പലവിധത്തിലും തര്‍ക്കിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് ഈ ലേഖനം തയ്യാറാക്കുന്നത്. സൂഫികളുടെയും ശിയാക്കളുടെയും ആശയങ്ങള്‍ ഏറ്റി നടക്കുന്ന സമസ്തക്കാരായ മുസ്ലിയാക്കന്മാര്‍ നബി [സ]യെയും ഔലിയാക്കന്മാരെയും  പുകഴ്ത്തിപ്പുകഴ്ത്തി ഉണ്ടാക്കിയ അതിര് കവിയലുകളുടെ അനന്തര ഫലമാണിത്.

ഒരുദാഹരണം ആണിത്.  ഹിജ്റ 561ല്‍ മരണപ്പെട്ട ശൈഖ്മൊഹിയിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയെ ക്കുറിച്ച് സമസ്തക്കാരായ മുസ്ലിയാക്കന്മാര്‍  മൊയ്തീന്‍ മാല പാടി പരിചയപ്പെടുത്തുന്നത് 

വല്ലേ നിലത്തീന്നും എന്നെ വിളിപ്പോര്‍ക്ക് 
വായ് കൂടാ തുത്തിരം ചെയ്യും ഞാനെന്നോവര്‍ 

എവിടുന്ന് വിളിച്ചാലും ഏത് സമയത്ത് എന്തിന് തേടിയാലും അതെല്ലാം കേട്ട് മനസ്സിലാക്കി വായ പൂട്ടുന്നതിന് മുന്‍പ് മൊയ്തീന്‍ ശൈഖ് ഉത്തരം ചെയ്യുമെന്നാണ് മാലക്കാരന്‍ മുസ്ലിയാര്‍ പഠിപ്പിക്കുന്നത്. {നഊദുബില്ലാഹ്}   

ഇങ്ങനെ ഏതൊരുവന്‍ എവിടുന്ന് വിളിച്ചാലും ഏത് സമയത്ത് എന്തിന് തേടിയാലും അതെല്ലാം കേട്ട് മനസ്സിലാക്കി തേടുന്നവരുടെ വായ പൂടുന്നതിന് മുന്‍പ്  ഉത്തരം ചെയ്യാമെന്ന് "നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം" എന്ന് വിശുദ്ധ ഖുര്‍ആനില്‍ കല്‍പ്പിച്ച അല്ലാഹു പോലും വാഗ്ദാനം പറഞ്ഞിട്ടില്ല. അതേ സമയം മുസ്ലിയാക്കന്മാര്‍ പരിചയപ്പെടുത്തുന്ന മാലക്കാരന്റെ ശൈഖുമാരും പുണ്യവാളന്മാരും അല്ലാഹുവിനേക്കാള്‍ വേഗത്തില്‍ ഇങ്ങനെ ഉത്തരം ചെയ്യുമെന്നാണ് അവകാശപ്പെടുന്നത്. 

അമ്പലക്കടവ് ഫൈസി എന്ന ഒരു മുസ്ലിയാര്‍ ഉപമിച്ച്  പറഞ്ഞത് അല്ലാഹുവിനോട് തേടുന്നത് ലോക്കല്‍ ksrtc ബസില്‍ പോകുന്നത് പോലെയും ഔലിയാക്കളോട് തേടുന്നത് ബെന്‍സ് കാറില്‍ യാത്ര ചെയ്യുന്നത് പോലെയും ആണെന്നാണ്‌. 
നാദാപുരം സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന ജനറല്‍സെക്രട്ടറിയായ നജീബ് മുസ്ലിയാര്‍ എന്ന സൂഫിപുരോഹിതന്‍  സിപിഎം പാര്‍ട്ടി സെക്രട്ടറിയായ പിണറായിയേയും മുഖ്യമന്ത്രി അച്ചുതാനന്ദന്‍ സഖാവിനെയും ആണ് ഉദാഹരണമാക്കിയത്...പാര്‍ട്ടി സെക്രട്ടറിയെ കണ്ടാല്‍ തന്നെ അച്ചുതാനന്ദന്‍ വിറക്കുമെന്നാണ്.. ഉടനെ ഒപ്പിട്ടു കൊടുക്കുമെന്നാണ്....മുസ്ലിയാക്കന്മാര്‍ പരിചയപ്പെടുത്തുന്ന ഔലിയാക്കള്‍ അല്ലാഹുവിനെ വിറപ്പിക്കുന്ന തരത്തിലുള്ള ശക്തിയുള്ളവരാണ് എന്ന് സാരം  [സുബ്ഹാനല്ലാഹ്]       
ഇങ്ങനെ പലവിധത്തിലുള്ള ഉപമകളും ഓഫറുകളും മോഹന വാഗ്ദാനങ്ങളും കൊണ്ട് കുത്തിനിറച്ച മാലകളും കള്ളക്കഥകളും യുക്തിവാദവും പ്രചരിപ്പിച്ചുകൊണ്ട്  കൂടുതല്‍ വേഗത്തില്‍ ഫലപ്രദമായി ലക്ഷ്യം നേടുന്നത് ഔലിയാക്കളോട് തേടുമ്പോഴാണ് എന്നാണ് ഈ വിധത്തില്‍ ഉദാഹരണങ്ങള്‍ പറഞ്ഞുകൊണ്ട് മുസ്ലിയാക്കന്മാര്‍ പഠിപ്പിക്കുന്നത്. 
  

എന്നാല്‍ എവിടുന്ന് വിളിച്ചാലും ഏത് സമയത്ത് എന്തിന് തേടിയാലും അതെല്ലാം കേട്ട് ഉത്തരം ചെയ്യാനുള്ള ഈ വിധത്തിലുള്ള കഴിവ് ഒരു സൃഷ്ടിക്കും അല്ലാഹു നല്‍കിയിട്ടില്ല., അത് അല്ലാഹുവിന് മാത്രം അവകാശ പെട്ടതാണ്, ഇത്തരത്തില്‍ തേടുന്നത് ശിര്‍ക്കാണ്‌ എന്ന്‍ സത്യവിശ്വാസികളായ മുസ്ലിംകള്‍ പഠിപ്പിക്കുമ്പോള്‍ അവരെ ഖണ്ടിക്കാനായി സൂറത്ത് തൌബയിലെ 128 മത്തെ ആയത്തില്‍  നബിസ)യെ കുറിച്ച് പ്രശംസിച്ച് പറയുന്ന റഊഫും റഹീമും എന്ന പ്രയോഗമാണ് സൂഫികളായ മുസ്ലിയാക്കന്മാര്‍ പലപ്പോഴും  തെളിവായി കൊണ്ട് വരാറുള്ളത്. അല്ലാഹുവിനെ ക്കുറിച്ച് പഠിപ്പിക്കപ്പെട്ട വിശേഷണങ്ങള്‍ നബി[സ] നല്‍കിയിട്ടുണ്ടല്ലോ എന്നാണവര്‍ വാദിക്കുന്നത്.

لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَءُوفٌ رَحِيمٌ 


[9:128] തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.

ഈ ആയത്ത് ഒന്നാമതായി ഓതിക്കേള്‍പ്പിച്ച് പഠിപ്പിച്ച് കൊടുത്ത നബി[സ], സഹാബത്തിന് മനസ്സിലാക്കികൊടുത്ത ആശയത്തില്‍ നിന്നും വിട്ടുമാറിയാതിനാലാണ് മുസ്ലിയാക്കന്മാര്‍ക്ക് ഈ വിധത്തില്‍ അബദ്ധം പിണഞ്ഞിരിക്കുന്നത്. ഇവ്വിഷയകമായി മറ്റ്‌ ആയത്തുകളിലും ഹദീസുകളിലും തഫ്സീറുകളിലും വന്നിട്ടുള്ള കാര്യങ്ങള്‍ പഠിക്കാതെ മുസ്ലിയാക്കന്മാര്‍ വെറും ഡിക്ഷ്ണറി നോക്കി ആയത്തിന്‍റെ വാക്കര്‍ത്ഥം മാത്രം പഠിച്ച് യുക്തിവാദം പറഞ്ഞതിനാലുണ്ടായ വിവരക്കേടാണിത് എന്നാണ് ആദ്യമായി ഉണര്‍ത്താനുള്ളത്.

അല്ലാഹുവിന് തുല്യനായി ആരും തന്നെയില്ല എന്ന് വിശുദ്ധ ഖുര്‍ആനില്‍ നിരവധി ആയത്തുകളിലൂടെ അല്ലാഹു പഠിപ്പിക്കുന്നത് അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു മുസ്ലിമിന് ഈ വിഷയത്തില്‍ രണ്ടും ഒന്നല്ല എന്ന് തിരിച്ചറിയാന്‍ കൂടുതല്‍ ചിന്തിക്കേണ്ട കാര്യമില്ല.


بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ هُوَ اللَّـهُ أَحَدٌ ﴿١ اللَّـهُ الصَّمَدُ ﴿٢ لَمْ يَلِدْ وَلَمْ يُولَدْ ﴿٣وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤

നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.  (1) അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. (2)അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. (3)അവന്ന് തുല്യനായി ആരും ഇല്ലതാനും. (4)


رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ ۚ هَلْ تَعْلَمُ لَهُ سَمِيًّا ﴿٦٥ 

[19:65]  ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ?
فَاطِرُ السَّمَاوَاتِ وَالْأَرْضِ ۚ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا وَمِنَ الْأَنْعَامِ أَزْوَاجًا ۖ يَذْرَؤُكُمْ فِيهِ ۚ لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ ﴿١١

[42:11]  ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവന്‍.) നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ അവന്‍ ഇണകളെ (ഉണ്ടാക്കിത്തന്നിരിക്കുന്നു.) അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ധിപ്പിക്കുന്നു. അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു.

الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ ۖفَلَا تَجْعَلُوا لِلَّـهِ أَندَادًا وَأَنتُمْ تَعْلَمُونَ ﴿٢٢

[2:22] നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയു മാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌.


فَلَا تَضْرِبُوا لِلَّـهِ الْأَمْثَالَ ۚإِنَّ اللَّـهَ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴿٧٤
[16:74]ആകയാല്‍ അല്ലാഹുവിനു നിങ്ങള്‍ ഉപമകള്‍ പറയരുത്‌. തീര്‍ച്ചയായും അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.

ഇതൊക്കെ പഠിക്കുന്ന ഒരു മുസ്ലിമിന് അല്ലാഹു നബി [സ] ക്കുറിച്ച് റഊഫും റഹീമും ആണെന്ന് പറഞ്ഞത് ഒരേ അര്‍ത്ഥത്തില്‍ അല്ല എന്ന് വിശ്വസിക്കാന്‍ ഒരു വൈമനസ്യവും ഉണ്ടാവില്ല 

ഇനി മുസ്ലിയാക്കന്മാര്‍ പറയുന്നത് അപ്പടി വിഴുങ്ങുകയാണ് എങ്കില്‍ അല്ലാഹു വിന്‍റെ നാമങ്ങള്‍ ആയി പഠിപ്പിച്ചതില്‍ പെട്ട പല നാമങ്ങളും അല്ലാഹു തന്നെ ഖുര്‍ആനില്‍ മറ്റ്‌ പല സൃഷ്ടികള്‍ക്കും വിശേഷണം പറഞ്ഞിട്ടുണ്ട്. അതൊക്കെയും അല്ലാഹുവിന്‍റെ അതേ നാമഗുണവിശേഷണം പോലെ ഒരേ അര്‍ത്ഥത്തില്‍ത്തന്നെയാണ് എന്ന് മുസ്ലിയാക്കന്മാര്‍ സമ്മതിക്കുമോ..? ഇല്ലല്ലോ

ഉദാഹരണത്തിന് സൂറത്ത് നംലില്‍ ഇഫ്രീത്തിനെ കുറിച്ച് പറയുന്നത് കാണുക:  

قَالَ عِفْرِيتٌ مِّنَ الْجِنِّ أَنَا آتِيكَ بِهِ قَبْلَ أَن تَقُومَ مِن مَّقَامِكَ ۖ وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ ﴿٣٩﴾



[27:39] ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍ പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നുതരാം. തീര്‍ച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു.
    

ഈ ആയത്തില്‍ കവിയ്യ് എന്ന അല്ലാഹുവിന്‍റെ പേര് ഇഫ്രീത്ത് എന്ന പിശാചിന് ഉപയോഗിച്ചതായി അല്ലാഹുവിന്‍റെ ഖുര്‍ആന്‍ തന്നെയാണ്  പറയുന്നു. മുസ്ലിയാക്കന്മാര്‍ക്ക് ഇതിനെന്താണ് മറുപടി ഉള്ളത്...?
   
അതുപോലെ വദൂദ് എന്ന പേരും മറ്റ് സൃഷ്ടികള്‍ക്ക്  ഉപയോഗിച്ചിട്ടുണ്ട്.
ഇതൊക്കെയും തന്നെ അല്ലാഹുവിന്‍റെ അതേപോലെ ഉള്ള വിശേഷണം തന്നെ ആയി വിശ്വാസികളായ ആരും മനസ്സിലാക്കാന്‍ പാടുള്ളതല്ല      

അതേസമയം ഇങ്ങനെയൊക്കെ പറയുന്ന അല്ലാഹു, നബി [സ] ക്കുറിച്ച് റഊഫും റഹീമും ആണ് എന്ന് പറയുന്നത് വൈരുധ്യമല്ലേ എന്നൊക്കെ ചോദിക്കുന്നവരുണ്ടാവും.  
അവരോട് പറയാനുള്ളത് അല്ലാഹു സൂറത്ത് തൌബയിലെ ആയത്തില്‍ പറഞ്ഞത് നബി [സ] സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് എന്നാണ് . അല്ലാഹുവിന്‍റെ ദയയും കാരുണ്യവും അത്പോലെയല്ല.

അല്ലാഹുവിന്‍റെ കാരുണ്യം നമുക്ക് ഊഹിക്കാന്‍ പോലും കഴിയാത്തത്ര വണ്ണം വിശാലമാണ്. കാരുണ്യത്തെ 100 ഭാഗമാക്കിയതില്‍ 99 ഭാഗവും പിടിച്ചുവെച്ച് കാരുണ്യത്തിന്‍റെ ഒരേയൊരു ഭാഗം മാത്രമാണ് അല്ലാഹു ഈ ഭൂമിയില്‍ ഇറക്കിയിട്ടുള്ളൂ. എന്നാണ് നബി[സ] പഠിപ്പിച്ചിട്ടുള്ളത്


صحيح مسلم / كتاب التوبة / باب في سعة رحمة الله تعالى وأنها سبقت غضبه / حديث رقم 2752

حَدَّثَنَا حَرْمَلَةُ بْنُ يَحْيَى التُّجِيبِيُّ، أَخْبَرَنَا ابْنُ وَهْبٍ، أَخْبَرَنِي يُونُسُ، عَنِ ابْنِ شِهَابٍ، أَنَّ سَعِيدَ بْنَ الْمُسَيِّبِ، أَخْبَرَهُ أَنَّ أَبَا هُرَيْرَةَ، قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ: «جَعَلَ اللهُ الرَّحْمَةَ مِائَةَ جُزْءٍ، فَأَمْسَكَ عِنْدَهُ تِسْعَةً وَتِسْعِينَ وَأَنْزَلَ فِي الْأَرْضِ جُزْءًا وَاحِدًا، فَمِنْ ذَلِكَ الْجُزْءِ تَتَرَاحَمُ الْخَلَائِقُ، حَتَّى تَرْفَعَ الدَّابَّةُ حَافِرَهَا عَنْ وَلَدِهَا، خَشْيَةَ أَنْ تُصِيبَهُ»

ഈ ലോകത്ത് നമ്മള്‍ കാണുന്നതും കാണാത്തതും കഴിഞ്ഞുപോയതും ഇനി വരാനിരിക്കുന്നതുമായ സകല ജീവജാലങ്ങളിലും അല്ലാത്തവയിലും ആയ സകല സൃഷ്ടികളിലും ഉള്ള കാരുണ്യം ആ ഒരേയൊരു അംശം മാത്രമാണ് എന്നത് മനസ്സിലാക്കുന്നവനും അല്ലാഹുവിന്‍റെ കാരുണ്യത്തിന്റെ വിശാലത എത്രയാണ് എന്ന് ബോധ്യമുള്ളവനും ആയ ഒരു മുസ്ലിം ഒരിക്കലും തന്നെ ഈ വിഷയത്തില്‍ രണ്ടും ഒന്നല്ലേ എന്ന് ഇനി പറയാന്‍ പാടില്ല .

അല്ലാഹു നമ്മളെയെല്ലാം സത്യമാര്‍ഗ്ഗത്തില്‍ ഉറപ്പിച്ച് നിര്‍ത്തി മുസ്ലിമായി ജീവിച്ച് ഈമാനുള്ള മരണം നല്‍കി അനുഗ്രഹിക്കട്ടെ .. ആമീന്‍

No comments:

Post a Comment