Thursday, 25 January 2018

സംവാദങ്ങളുടെ വെളിച്ചം

സംവാദങ്ങളുടെ വെളിച്ചം/മഴ ചോദിച്ചു എന്നതിലെ തിരിച്ചടി

 സംവാദങ്ങളുടെ വെളിച്ചം [ പൂങ്കാവനം എന്ന blog ല്‍ നിന്ന്]


മഴ ചോദിച്ചു എന്നതിലെ തിരിച്ചടി

കൊട്ടപ്പുറം സംവാദത്തിൽ മൂന്ന‍ാം ദിവസത്തെ ഒന്ന‍ാം പകുതിയുടെ സമാപനമാണിനി.. കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ ചോദ്യങ്ങൾക്ക്‌ എ.പി. അബദുൽ ഖാദിർ മൗലവി മറുപടി പറയുന്ന‍ു.
കാന്തപുരം
തവസ്സുലും ഇസ്തിഗാസയും നിങ്ങൾക്കു മനസ്സിലാവാത്തതുകൊണ്ടാണ്‌ "ഇസ്തസ്ക്വി ലി ഉമ്മത്തിക്ക“ എന്ന ഹദീഥ്‌ എനിക്ക്‌ പറയേണ്ടിവന്നത്‌. തവസ്സുലിന്ന‍ു വേണ്ടിയല്ല ഞാതിനു പറഞ്ഞത്‌. ഇസ്തിഗാസയിലേക്കു നിങ്ങൾ മടങ്ങിയതുകൊണ്ടാണ്‌. ഇത്‌ ആരോ പറഞ്ഞു, എന്തോ പറഞ്ഞു മാലികുദ്ദാറില്ലെന്നോ ഉണ്ടെന്നോ എന്തൊക്കെയാണിപ്പറയുന്നത്‌. സ്വഹീഹായ പരമ്പരയോടെ എന്ന‍്‌ ഫഥുൽ ബാരി പറഞ്ഞിട്ടുണ്ട്‌. മഴയെതേടുന്ന ബാബിൽ അതിന്ന‍ു തെളിവായി ബാബിൽ അതിന്ന‍ു തെളിവായി പറഞ്ഞകാര്യമാണിത്‌. ഇബ്നു ഹജറും മറ്റ്‌ പണ്ഡിതന്മാരും പറഞ്ഞതിന്ന‍്‌ എതിര്‌ പറയുന്നതിന്ന‍്‌ നിലനിൽപില്ല എ‍േന്ന പറയുന്ന‍ുള്ളൂ.
എ.പി
കോടതി പിരിഞ്ഞാൽ ന്യായം തിരിയൽ ഇങ്ങിനെയാണ്‌. ഇസ്തിഗാസ രണ്ട്‌ ദിവസം ചർച്ചചെയ്തില്ലേ? പിന്നെ തവസ്സുൽ ചർച്ചചെയ്യുമ്പോൾ എന്തിന്ന‍്‌ "ഇസ്തസ്ക്വി“ ഉദ്ധരിക്കുന്ന‍ു.? ഞങ്ങൾ പറഞ്ഞ തവസ്സുൽ നിങ്ങളും തവസ്സുലായി അംഗീകരിച്ചു എന്ന‍ു പറഞ്ഞപ്പോൾ ഇസ്തിഗാസയെപ്പറ്റി ചോദിച്ചതാണെന്ന‍്‌. പൂച്ചക്കെന്താ പൊന്ന‍ുരുക്കിന്നടത്ത്‌ കാര്യം? ഇവിടെയെന്താ ഇസ്തിഗാസക്ക്‌?
ഞാൻ പറഞ്ഞല്ലോ ഈ അഥറിൽ മാലികുദ്ദാർ പോകുന്ന‍ു എന്നല്ല. ഒരാൾ പോകുന്ന‍ു എന്ന‍ാണ്‌. മലികുദ്ദാർ ഒരു റിപ്പോർട്ടറാണ്‌. അബൂസാലിഹുസ്സമാൻ ഇയാളിൽനിന്ന‍്‌ ഒരു ഹദീസ്‌ റിപ്പോർട്ടുചെയ്തു. എന്നല്ലാതെ മറ്റാരും അദ്ദേഹത്തിൽനിന്ന‍്‌ ഒരു ഹദീഥ്‌ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ഒരു സാധാരണ സംഭവം എന്നതിൽ കവിഞ്ഞ്‌ യാതൊരു പ്രസക്തിയും അതിന്ന‍ില്ല. ആയതുകൊണ്ട്‌ ഹറാമാണെന്ന‍്‌ തെളിഞ്ഞ ഒരു കാര്യത്തെ ഹലാലാക്കാൻ ഒരു സ്വപ്നം പര്യപ്തമല്ല. അത്‌ തെളിവിന്ന‍്‌ കൊള്ളുകയില്ല.
കാന്തപുരം
കോടതി പിരിഞ്ഞപ്പോൾ ന്യായം ഭതോന്ന‍ിയത്‌ എനിക്കല്ല. മൂസ മുസ്ല്യാർ വിഷയമവതരിപ്പിച്ചപ്പോൾ ഈ ഹദിഥ്‌ പറഞ്ഞിരുന്ന‍ു. അപ്പോൾ മൗലവി ഒന്ന‍ും മിണ്ടില്ല. ഇപ്പോൾ ഒന്ന‍ുരുണ്ട്‌ നോക്കാമെന്ന‍ു വെച്ചതാണ്‌. ഈ ഹദീഥിൽ സ്വപ്നംകണ്ട വർത്തമാനമല്ല നബിയുടെ അടുക്കൽ പോയി മഴയെ തേടിയെന്ന‍ും ഈ സംഭവം ഉമറിന്റെയടുക്കൽ ചെന്ന‍ു പറയണമെന്ന‍ും നബി(സ്വ) സ്വപ്നത്തിൽ കാട്ടിക്കൊടുത്തുവെന്ന‍ുമാണ്‌ റിപ്പോർട്ട്‌. ഈ വിവരം ഉമർ അറിഞ്ഞപ്പോൾ നീ നബിയുടെ അടുക്കൽ പോയത്‌ ശിർക്കാണ്‌ എന്ന‍്‌ ആക്ഷേപിച്ചിട്ടില്ല. തൗഹീദിന്ന‍ു വിരുദ്ധമാണെങ്കിൽ അദ്ദേഹം ആക്ഷേപിക്കുമായിരുന്ന‍ു. മറിച്ച്‌ അംഗീകരിക്കുകയാണ്‌ ചെയ്തത്‌. ഹദീഥിന്റെ പരമ്പരയിൽ സ്വീകാര്യയോഗ്യനല്ലാത്ത ആൾ ആരാണെന്ന‍്‌ വ്യക്തമാക്കാത്ത കാലത്തോളം സ്വീകാര്യയോഗ്യമല്ലെന്ന‍്‌ പറയാൻ അനുവദിക്കില്ല.
എ.പി
ഈ രീതിയിലാണ്‌ വാദമെങ്കിൽ ക്വിയാമത്തുനാൾ വരെ നിങ്ങൾക്ക്‌ തവസ്സുൽ തെളിയിക്കാൻ സാധ്യമല്ല. മൂസ മുസ്ല്യാർ അതിന്നെ‍ാരു സനദ്‌ പറഞ്ഞുകൊണ്ടല്ല ഉദ്ധരിച്ചത്‌. അത്‌ തവസ്സുലിന്ന‍ുള്ളതല്ല എന്ന‍ു മനസ്സിലാക്കിയത്കൊണ്ട്‌ മുസ്ല്യാക്കൾ പിന്നെ ആ വിഷയത്തിൽ കാര്യമായൊന്ന‍ും പറഞ്ഞില്ല. ഇസ്തസ്ക്വിതവസ്സുലിന്റെ തെളിവാണെങ്കിൽ ഇതുവരെ ജനങ്ങളുടെ സമയം
കളഞ്ഞതിൽ യാതൊരർഥവുമില്ല. ഞങ്ങൾ ഇസ്തിഗാസയുടേതാണെന്ന‍ു പറഞ്ഞുനോക്കിയെന്ന‍ാണ്‌ ഇപ്പോൾ പറയുന്നത്‌. ഇതിന്ന‍്‌ ഹദീഥ്‌ എന്ന‍ു പറഞ്ഞുകൂടാ. ഏതോ ഒരാൾ വന്ന‍ു എന്ന‍ു പറയുകയും അതിന്റെ പേരിൽ സ്വപ്നമുണ്ടായി എന്ന‍ു പറയുകയും ചെയ്യുന്നത്‌ തെളിവിന്ന‍ുകൊള്ളില്ല.
കാന്തപുരം
സ്വപ്നവും അല്ലാത്തതും തിരിച്ചറിയാതെയായോ മൗലവി സാഹിബിന്ന‍്‌. ഉമർ(റ) ഉണർച്ചയിലായിരിക്കുമ്പോഴാണ്‌ ഈ സംഭവം പറയുന്നത്‌. അല്ലാഹുവോട്‌ ചോദിക്കുന്നതിന്ന‍്‌ പകരം നബിയോട്‌ ചോദിച്ച്‌ ശിർക്കു ചെയ്തു എന്ന‍്‌ പറഞ്ഞ്‌ ഉമർ ആക്ഷേപിച്ചില്ല. തൗഹീദിന്ന‍്‌ എതിരല്ലാത്തതുകൊണ്ട്‌, മൂസ മുസ്ല്യാർ "ഇസ്തസ്ക്വി“ ഭ‍ൂരാതിയിട്ടുണ്ടായിരുന്ന‍ു. സംശയമുണ്ടെങ്കിൽ ടേപ്‌ റിക്കാർഡ്‌ തുറന്ന‍ുനോക്കണം. അതു തൊടാൻ സാധ്യമല്ലാ എന്ന‍ുകണ്ട്‌ നിങ്ങൾ മിണ്ടാതിരുന്നതിനാൽ ചർച്ചക്കു വിധേയമാകാതെ പോയതാണ്‌ (ഹക്വ്‌ ജാഹ്‌ കൊണ്ടുള്ള തവസ്സുൽ വീണ്ടും ആവർത്തിക്കുന്ന‍ു.)
എ.പി
മുസ്ല്യാർ തവസ്സുലിന്റെ നിർവചനം ചോദിച്ചപ്പോൾ "ഒരു മാധ്യമം മുഖേന മറ്റൊന്ന‍ിലേക്ക്‌ അടുക്കലാണ്‌ തവസ്സുൽ“ എന്ന‍ു ഇമാ റാഗിബിന്റെ ഗ്രന്ഥമുദ്ധരിച്ചു കൊണ്ട്‌ ഞാൻ മറുപടി പറഞ്ഞു. അതിനെക്കുറിച്ച്‌ മുസ്ല്യാർക്ക്‌ യാതൊരു എതിരഭിപ്രായവുമുണ്ടായില്ല. ഇവിടെ മരിച്ചുപോയ മഹാത്മാക്കളെ മാധ്യമമാക്കി അല്ലാഹുവിലേക്ക്‌ ചെല്ലുകയാണ്‌. നേരിട്ടു ചെല്ലുകയാണെങ്കിൽ അവിടെ മാധ്യമമെവിടെ? ഹക്വ്‌-ജാഹ്‌ കൊണ്ടുള്ള തവസ്സുൽ അനുവദനീയമാണോ അല്ലേ എന്ന‍്‌ നമുക്കു വാദപ്രതിവാദം നടത്താം. ഞങ്ങൾ സമർഥിച്ചതിനെക്കുച്ച്‌ മറുപക്ഷം ഒരക്ഷരം മിണ്ടിയിട്ടില്ല. മറുപടി പറഞ്ഞില്ലെങ്കിൽ വിടില്ലപോലും! എന്തിന്ന‍ു മറുപടി.
ഉമർ(റ)ന്റെ അടുത്തുപോയി പറഞ്ഞു എന്ന‍്‌ ഒരു സ്വഹാബിയിൽ നിന്നോ മഝൂൽ അല്ലാത്ത (തിരിച്ചറിയാവുന്ന) ആളിൽനിന്നോ വന്ന‍ിട്ടില്ല. ഉമർ(റ) മഴക്കുവേണ്ടി പ്രാർഥിച്ച സംഭവം സ്വഹീഹായ ഹദീഥിലുണ്ട്‌. ഉമർ(റ)ന്റെ അടുത്ത്‌ പോകാൻ അയാൾക്കുള്ള പ്രേരണ സ്വപ്നദർശനമാണ്‌. നിങ്ങൾ ഞങ്ങളുടെ വാദം മനസ്സിലാക്കണം. മരിച്ചവർ എന്ന മാധ്യമം അല്ലാഹുവിലേക്ക്‌ അടുപ്പിക്കുമെന്ന‍്‌ കരുതിയുള്ള പ്രാർഥനയാണ്‌ വിഷയം. അടുപ്പിക്കുമ്പോൾ പ്രാർഥന അല്ലാഹുവോടല്ല, പടച്ചോനേ നീ എന്നെ ഔലിയാന്റെ അടുത്തേക്ക്‌ അടുപ്പിക്കണമെന്നോ? അത്രത്തോളം പറയാൻ നമ്മൾ വളർന്ന‍ിട്ടില്ലല്ലോ. അല്ലാഹുവിലേക്ക്‌ അടുപ്പിക്കുക എന്ന‍്‌ ഞങ്ങൾ വാദത്തിലെഴുതിയതുകൊണ്ട്‌ തന്നെ നിങ്ങൾ ചോദിക്കുന്നത്‌ വിഷയത്തെക്കുറിച്ചല്ല എന്ന‍്‌ മനസ്സിലാക്കാം. ശുപാർശകനെ തവസ്സുലിലെ മാധ്യമമാക്കി അയാളോടി‍്‌ കാര്യം പറയുന്ന‍ു എന്നതാണ്‌ വിഷയം.
കാന്തപുരം
ഭമൗലവി വിഷയത്തിലേക്കടുത്തുവരുന്നതിൽ സന്തോഷമുണ്ട്‌. പ്രാർഥനകൊണ്ട്‌ അല്ലാഹുവിലേക്കടുക്കില്ല എന്നല്ലേ ഇപ്പോൾ പറഞ്ഞത്‌. സുഭാനല്ലാഹി. ഇന്നത്തെ പ്രസംഗത്തിൽ തന്നെ പറഞ്ഞു ഇബാദത്തുകൊണ്ട്‌ അല്ലാഹുവിലേക്കടുക്കുമെന്ന‍്‌. ഇന്നലെ പ്രാർഥന ഇബാദത്താണെന്ന‍ും പറഞ്ഞു. ഇപ്പോൾ പറയുന്ന‍ു പ്രാർഥനകൊണ്ട്‌ അല്ലാഹുവിലേക്കടുക്കില്ലന്ന‍്‌. പടച്ചവനേ നബിയുടെ ഹക്വ്‌ കൊണ്ട്‌ പൊറുത്തുതരണമേ എന്ന‍ു പറഞ്ഞാൽ അല്ലാഹുവിലേക്കടുക്കും. നോട്ടീസ്‌ (വ്യവസ്ഥ) വായിച്ചശേഷം തന്നെയാണ്‌ ഞാൻ സംസാരിക്കുന്നത്‌. പച്ചമലയാളത്തിലാണ്‌ നോട്ടീസ്‌ എഴുതിയത്‌. ക്വുർആനിൽ മായം ചേർക്കുന്ന നിങ്ങൾ നോട്ടീസിൽ തിരിമറി നടത്താൻ മടിക്കുന്നവരല്ല.
എ.പി
മലയാള നോട്ടീസ്‌ എല്ലവർക്കും മനസ്സിലാവും. അല്ലാഹുവിന്റെ പരിശുദ്ധ കലാമിൽ തിരിമറി നടത്തുന്ന നിങ്ങൾക്ക്‌ മനസ്സിലാവുന്ന‍ില്ല എ‍േന്ന ഉള്ളൂ. പ്രാർഥനകൊണ്ട്‌ അല്ലാഹുവിലേക്കടുക്കുകയില്ല എന്നല്ല ഞാൻ പറഞ്ഞത്‌, അല്ലാഹുവോട്‌ നേരിട്ടു പ്രാർഥിക്കുമ്പോൾ അവിടെ അടുപ്പിക്കലല്ല അടുക്കലാണ്‌. ഞങ്ങൾ എഴുതിയത്‌ അടുപ്പിക്കുക എന്ന‍ാണ്‌. തവസ്സുൽ പല വകുപ്പുകളുണ്ടെന്ന‍്‌ ഞങ്ങൾ പലവട്ടം പറഞ്ഞുവല്ലോ. വിഷയത്തെപ്പറ്റി നിങ്ങൾക്ക്‌ ഒന്ന‍ും
പറയാനില്ലാത്തതുകൊണ്ട്‌ ചർച്ചാവിഷയത്തിൽപെടാത്ത വകുപ്പിലേക്ക്‌ കടക്കുകയാണ്‌ നിങ്ങൾ. അതുകൊണ്ട്‌ കാര്യമില്ല. ഇവിടെ ഒരു മാധ്യമമുള്ളതുകൊണ്ടാണ്‌ തവസ്സുലാകുന്നത്‌.
കാന്തപുരം
അപ്പോൾ അങ്ങനെയാണെങ്കിലേ തവസ്സുലാവുകയുള്ളൂ അല്ലേ, തവസ്സുൽ അനുവദനീയമാണെന്ന‍്‌ സമ്മതിച്ചതിന്ന‍്‌ നന്ദി. മഹാത്മാക്കളോട്‌ അല്ലാഹുവിൽനിന്ന‍്‌ കാര്യം നേടിത്തരണമെന്ന‍്‌ പറഞ്ഞാലേ തവസ്സുലാവുകയുള്ളൂ എന്ന‍ാണിപ്പോൾ പറഞ്ഞത്‌. ഇനി മാറ്റിപ്പറയേണ്ട. ഞാനിതുവരെ ചോദിച്ചതും ഇതിനെപ്പറ്റിത്തന്നെയായിരുന്ന‍ു. "ഇസ്തസ്ക്വി ലി ഉമ്മത്തിക“ എന്ന ഹദീഥ്‌ ഉദ്ധരിച്ചപ്പോൾ നിങ്ങൾ സനദ്‌ ചോദിക്കാത്തതുകൊണ്ടാണ്‌ പറയാതിരുന്നത്‌. പിന്നെ മഝുൽ എന്ന‍്‌ പറഞ്ഞതുകൊണ്ടായില്ല. ഉമർ(റ) ഭമഝൂലല്ല. റസൂലിന്റെ അടുത്തുപോയി മഴ ചോദിച്ചപ്പോൾ, താങ്കളുടെ അടുത്തുവന്ന‍്‌ പ്രാർഥിക്കാനാവശ്യപ്പെടാൻ പറഞ്ഞു. താങ്കൾക്ക്‌ നബി സലാം പറഞ്ഞിട്ടുണ്ട്മുണ്ട്‌. (ഇതൊക്കെ ഒരജ്ഞാതന്റെ കിനാവാൺകെട്ടോ-ലേ) എന്ന‍ാൽ ഇതുപറഞ്ഞ മനുഷ്യനോട്‌ നീ എന്തിന്ന‍്‌ അല്ലാഹുവോട്‌ ചോദിക്കാതെ റസൂലിനോട്‌ ചോദിച്ചു എന്ന‍്‌ ഉമർ(റ) ആക്ഷേപിച്ചില്ല.
എ.പി
ഏതു കൊച്ചുകുട്ടിക്കും മനസ്സിലാവുന്ന വിധം ഞങ്ങളുടെ വാദം ഇവിടെ ആവർത്തിച്ചു. അല്ലാഹുവിലേക്ക്‌ അടുപ്പിക്കുവാൻ വേണ്ടി മധ്യവർത്തിയെ സ്വീകരിക്കുക എന്നതാണ്‌ വിവാദവിഷയം. അതെക്കുറിച്ച്‌ ഒന്നര മണിക്കൂർ കഴിയാറായിട്ടും ഒരക്ഷരം ചോദിച്ചില്ല. ഞങ്ങൾ സമർഥിച്ചത്‌ അംഗീകരിച്ചുവെങ്കിൽ തുറന്ന‍ുപറയാം. തവസ്സുലിന്റെ വിവിധ വകുപ്പുകളെക്കുറിച്ച്‌ പറയാനുണ്ടെങ്കിൽ അത്‌ നിങ്ങളുടെ പ്രസംഗത്തിലാകാം. വിവാദ വിഷയത്തെപ്പറ്റി ഞങ്ങൾക്ക്‌ നിങ്ങളോട്‌ സംസാരിക്കേണ്ടതുള്ളു. എന്താണ്‌ വാദം എന്ന‍ു പഠിച്ച്‌ വാദപ്രതിവാദത്തിന്ന‍്‌ വരുന്നതാണ്‌ എല്ലാവരും ഭംഗിയായി കരുതാറ്‌. ഞങ്ങൾ നേരത്തെ അവതരിപ്പിച്ച വിഷയത്തെക്കുറിച്ചല്ല ഇപ്പോൾ ഞങ്ങൾ സംസാരിക്കുന്നതെന്ന‍്‌ നിങ്ങൾക്കു പറയാൻ കഴിയില്ല. അല്ലാഹു വിലേക്കടുപ്പിക്കാൻ വേണ്ടി എന്ന‍ു പറയുമ്പോൾ ആരാണ്‌ അടുപ്പിക്കുന്നത്‌? മഹാത്മാക്കൾ തന്നെ. ആ അഭ്യർഥന തവസ്സുലായി ഇവിടെ പലരും പറയാറുണ്ട്‌.
ഞങ്ങൾ വിഷയാവതരണത്തിൽ സ്ഥാപിച്ച കാര്യങ്ങളെക്കുറിച്ച്‌ നിങ്ങൾ ഒരക്ഷരം ഇതുവരെ പറഞ്ഞിട്ടില്ല. ഞങ്ങൾ പറഞ്ഞുവല്ലോ തവസ്സുലിന്ന‍്‌ പല വകുപ്പുകളുണ്ടെന്ന‍്‌. അമൽകൊണ്ടുള്ള തവസ്സുൽ നിർബന്ധമാണ്‌. സ്വാലിഹായ കർമങ്ങൾ മുൻനിർത്തി തവസ്സുൽ ചെയ്യുന്നത്‌ പുണ്യകർമമാണ്‌. ഒരാളോട്‌ പ്രാർഥിക്കാൻ പറയൽ തവസ്സുലാണ്‌. ഇതിന്ന‍ു പുറമെ അപകടം പിടിച്ച ഒരു തവസ്സുലുണ്ട്‌ സമൂഹത്തിൽ.
കാന്തപുരം
തവസ്സുൽ ഇസ്തിഗാസയായിട്ടും ഇസ്തിഗാസ തവസ്സുലായിട്ടുമാണ്‌ മൗലവി മനസ്സിലാക്കുന്നത്‌. മരിച്ച മഹാത്മാക്കളെ ഭൈടയാളനാക്കി എന്റെ രോഗം മാറ്റിത്തരണമേ എന്നത്‌ നിങ്ങളിപ്പറഞ്ഞ വ്യവസ്ഥയിൽ പെടുമോ ഇല്ലേ? അത്‌ ശിർക്കാണോ? തവസ്സുലല്ലേ? മറ്റേ ഹദീഥിനെക്കുറിച്ച്‌ മറുപടി പറഞ്ഞതോടെ അത്‌ സമ്മതിച്ചു. ഏതായാലും വിഷയത്തിലേക്കു മടങ്ങിവന്നതിൽ സന്തോഷമുണ്ട്‌. എപ്പോഴും എവിടെയോടെ പ്രസംഗിച്ചത്‌ ഇവിടെ കൊണ്ടുവന്ന‍ിട്ട്‌ കാര്യമില്ല. അത്‌ ഞങ്ങളുടെ മുമ്പിൽ നടക്കിലെന്ന‍്‌ മനസ്സിലാക്കി തവസ്സുൽ ശിർക്കല്ല എന്ന‍്‌ സമ്മതിച്ചിരിക്കയാണ്‌. ഒരാൾ ദുആ ചെയ്യുമ്പോൾ മറ്റൊരാൾ ഉന്തിയടുപ്പിക്കുകയല്ല. ഇബാദത്ത്‌ ചെയ്യുന്ന വ്യക്തിയെ അല്ലാഹുവാണ്‌ അടുപ്പിക്കുന്നത്‌. ദുആയിൽ അമ്പിയാ-ഔലിയാക്കളെ ഇടയാളനാക്കാം. അത്‌ ശിർക്കല്ല എന്ന‍ാണ്‌ ഞങ്ങളുടെ വാദം. അത്‌ നിങ്ങളും സമ്മതിച്ചരിക്കുന്ന‍ു. നന്ദി. നമ്മുടെ തർക്കം ഏകദേശമിതാ ഒരു സ്ഥാനത്തെത്തിയിരിക്കുന്ന‍ു.
(മൂന്ന‍ാം ദിവസം ഒന്ന‍ാം പകുതിയിലെ ഒന്ന‍ാം ചോദ്യമാണിത്‌. എ.പിയുടെ മറുപടി കാണുക.)
എ.പി
അവിടെ നന്ദി ചിലവാകാതെകുറച്ചധികം സ്റ്റോക്കുണ്ട്‌ എന്ന‍ാണ്‌ തോന്ന‍ുന്നത്‌. അല്ലാഹുവിലേക്കടുപ്പിക്കാൻ വേണ്ടി മഹാത്മാക്കളെ ഇടയാളൻമാരാക്കി പ്രാർഥന നടത്തുന്നത്‌ ശിർക്കാണെന്ന‍ാണ്‌ ഞങ്ങളുടെ വാദം. ഒരു മാധ്യമമാണ്‌ അടുപ്പിക്കുന്നത്‌. പടച്ചവനേ എന്നെ നിന്ന‍ിലേക്ക്‌ അടുപ്പിക്കണമെന്ന‍ു പറയാം. പക്ഷേ അടുപ്പിക്കാൻ ഒരു മാധ്യമം വരുമ്പോൾ പ്രാർഥന മാധ്യമത്തോടായിത്തീരും. മാധ്യമത്തിലൂടെയാണ്‌ അടുക്കൽ. ഞങ്ങൾ നാട്ടിലുടനീളം തൗഹീദ്‌ പ്രചരിപ്പിക്കുകയും ശിർക്കിന്റെ എല്ലാ വശങ്ങളെയും എതിർക്കുകയും ചെയ്യാറുണ്ട്‌. അനുവദനീയമായതും നിർബന്ധമായതും പുണ്യമുള്ളതുമായ എല്ലാ തവസ്സുലും ഞങ്ങൾ ജനങ്ങളെ പഠിപ്പിക്കാറുണ്ട്‌. ഞങ്ങളെപ്പറ്റി കേട്ടു കേൾവി മാത്രം വെച്ചുപുലർത്തുകയും ഞങ്ങളുടെ പ്രസംഗം കേൾക്കാൻ അനുവദിക്കാതെ നിങ്ങൾ തടഞ്ഞുനിർത്തുകയും ചെയ്യുന്ന ജനങ്ങളെ ഞങ്ങളുടെ വാദം കേൾപ്പിക്കാൻ ഒരവസരം കിട്ടുമല്ലോ എന്ന‍്‌ കരുതിയാണ്‌ ഞങ്ങൾ ഭൈത്തരം സദസ്സിനെ അഭിമുഖീകരിക്കാറുള്ളത്‌. നിങ്ങൾ കൂക്കാറുണ്ട്‌, കൂക്കിയിട്ടുണ്ട്‌ ഞങ്ങൾക്കതിൽ പരാതിയില്ല. കാരണം കൂക്കാത്തപ്പോൾ നിങ്ങൾ കേൾക്കുമല്ലോ.
അല്ലാഹുവിലേക്കടുപ്പിക്കാൻ മരിച്ച മഹാത്മാക്കളെ ഇടയാളന്മാരാക്കുന്നത്‌ മന്ത്രിയുടെ അടുക്കൽ നിന്ന‍്‌ കാര്യങ്ങൾ സാധിക്കാൻ രാഷ്ട്രീയ നേതാവിനെ കൂട്ടുപിടിക്കുന്നതിന്‌ തുല്യമാണെന്ന‍്‌ പ്രസംഗിച്ചു നടക്കുന്നവരാണ്‌ നിങ്ങൾ. മന്ത്രിയുടെ അടുക്കലേക്ക്‌ നേരിട്ടു കയറിച്ചെല്ലാൻ പാടില്ലാത്തതുകൊണ്ട്‌ അയാളുമായി അടുത്ത ആളെ നാം കൂട്ടുപിടിക്കാറില്ലേ? അതുപോലെയാണ്‌ മരിച്ച മഹാത്മാക്കളെ അല്ലാഹുവിലേക്കുള്ള ഇടയാളനാക്കുന്നത്‌ എന്ന ഉദാഹരണം പറയുന്നവരാണ്‌ നിങ്ങൾ. ഈ തവസ്സുലിന്റെ ഗൗരവം നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? രണ്ട്‌ മണിക്കൂർ ചർച്ച ചെയ്തിട്ട്‌ ഞങ്ങളുടെ തെളിവിന്റെ ഒരു കഷ്ണത്തെപ്പറ്റിയെങ്കിലും ചോദിക്കാൻ നിങ്ങൾക്ക്‌ ധൈര്യമുണ്ടായില്ല. എന്ന‍ിട്ടവസാനം ഞങ്ങൾ സമ്മതിച്ചു എന്ന‍്‌ പറഞ്ഞ്‌ ഒരു നന്ദി പാസാക്കലും!! (അടുത്തതിൽ "ഇസ്തസ്ക്വി ഒരു വിശകലനം) വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ

ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്

സംവാദങ്ങളുടെ വെളിച്ചം/സ്വത്ത്‌ തർക്കപരിഹാരത്തിന്‌ മരിച്ച ബാപ്പയോട്‌ ചോദിച്ചാൽ പോരെ

പൂങ്കാവനം സംരംഭത്തിൽ നിന്ന്


സംവാദങ്ങളുടെ വെളിച്ചം - 48
അല്ലാഹുവിൽ നിന്ന‍്‌ കാര്യം നേടിത്തരാൻ ഇടയാളനോട്‌ പ്രാർഥിക്കുക എന്ന അപകടകരമായ തവസ്സുലിൻമേൽ ഊന്ന‍ി നിന്ന‍ുകൊണ്ട്‌ എ.പി. തന്റെ വാദം അനർഗളമായി നിരത്തിക്കൊണ്ടിരുന്നപ്പോൾ കാന്തപുരം ശ്രമിച്ചത്‌ അത്‌ ഇസ്തിഗാസയാണെന്ന‍ു സമർഥിക്കാനാണ്‌. അപ്പോൾ സുന്ന‍ീപക്ഷം സാധാരണ പറഞ്ഞുവരാറുള്ള മന്ത്രിയുടെ അടുത്തേക്ക്‌ പാർട്ടി നേതാവിനെ സമീപിച്ച്‌ കാര്യം നേടാൻ ശ്രമിക്കുന്ന ഉദാഹരണമെടുത്തു തിരിച്ചടിച്ചു. തുടർന്ന‍്‌ പ്രാർഥന അല്ലാഹുവോടാണെങ്കിൽ “അടുപ്പിക്കുക“ എന്ന വ്യവസ്ഥയെഴുതിയതിന്ന‍്‌ എന്തു പ്രസക്തി എന്ന‍്‌ ചോദ്യരൂപത്തിൽ മറുപടി കൊടുത്തപ്പോൾ സദസ്സിന്റെ ചിന്ത കൂടുതൽ ഉണർന്ന‍ു. മന്ത്രിയുടെ അടുത്തേക്ക്‌ ഇടയാളനെ കൂട്ടുക എന്ന‍ു പറഞ്ഞാൽ ഇടയാളൻ ഹരജി പരിശോധിച്ച്‌ ശുപാർശ ചെയ്യുക എന്ന‍ാണുദ്ദേശ്യം എന്ന‍ുകൂടി എ.പി. പറഞ്ഞപ്പോൾ മുജാഹിദുകൾ വ്യവസ്ഥയിലൂന്ന‍ിക്കൊണ്ട്‌ ത‍െന്നയാണ്‌ സംസാരിക്കുന്നതെന്ന‍്‌ സദസ്സിന്‌ ബോധ്യമായെന്ന‍ു മനസ്സിലാക്കിയ മുസ്ല്യാർ ഒരു പുതിയ തന്ത്രം പ്രയേഗിക്കുകയാണ്‌. അടുത്ത ചോദ്യത്തിൽ അതു കാണുക.
കാന്തപുരം
മരിച്ചവരെ വിളിച്ചാൽ ഉത്തരം കിട്ടുമോ ഇല്ലേ എന്ന‍ു നോക്കിയാണോ വിളിച്ചാൽ അറിയുമോ ഇല്ലേ എന്ന‍ു തീരുമാനിക്കുന്നത്‌? അല്ലാഹു കാര്യം അറിയും എന്ന കാര്യത്തിൽ സംശയമില്ലല്ലോ. എന്ന‍ാൽ സ്വത്ത്‌ തർക്കത്തിൽ എങ്ങിനെയാണ്‌ സ്വത്ത്‌ വീതിക്കേണ്ടത്‌ എന്ന‍്‌ അല്ലാഹുവോട്‌ ചോദിച്ചാൽ പോരെ? ഏതായാലും അല്ലാഹുവും റസൂലും മുഅ‍്മിനുകളും നിങ്ങളുടെ അമലുകൾ കാണും എന്ന ആയത്തിന്റെ തഫ്സീറിൽ മുഅ‍്മിനീങ്ങൾക്ക്‌ ബർസഖിൽ എല്ലാ അമലും വെളിവാക്കപ്പെടുമെന്ന‍ു പറഞ്ഞപ്പോൾ അല്ലാഹു അറിയിച്ചുകൊടുത്തതൊക്കെ അറിയും എന്ന‍ു സമ്മതിക്കേണ്ടിവന്നല്ലോ. അതേതായാലും സന്തോഷം ത‍െന്ന.

അമ്പിയാ ഔലിയാക്കളെ വസീലയാക്കി ചോദിക്കൽ ശിർക്കാണോ അല്ലേ. അല്ലാഹുവോട്‌ നേരിട്ടു ഭപ്രാർഥിക്കുമ്പോൾ അമ്പിയാ ഔലിയാക്കളെ ഇടനിറുത്തലാണ്‌ തവസ്സുൽ. തവസ്സുലിന്റെ കുറേ ഭാഗം താഴോട്ട്‌ നിങ്ങൾ ഇറങ്ങി വന്ന‍ിട്ടുണ്ട്‌. സന്തോഷം. പണ്ട്‌ നിങ്ങൾ പറഞ്ഞത്‌ തവസ്സുൽ ചെയ്താൽ മുഹ്‌യുദ്ദീൻ ശൈഖിന്റെ പേർ കേട്ടാൽ അല്ലാഹുവിന്‌ ചെയ്യൽ നിർബന്ധമായിത്തീരും എന്ന‍ു കരുതുന്നതുകൊണ്ട്‌ ശിർക്കാണ്‌ എന്ന‍ാണ്‌. അല്ലെങ്കിൽ കറാഹത്താണ്‌ എ‍െന്ന‍ാക്കെയായിരുന്ന‍ു. അവിടു‍െന്ന‍ാക്കെ നിങ്ങൾ താഴോട്ടുവന്ന‍ിട്ടുണ്ട്‌.
എ.പി
ഇപ്പോൾ ഇസ്തിഗാസ ശിർക്കാണെന്ന‍ു ഞങ്ങൾ പറഞ്ഞതെന്തുകൊണ്ടാണ്‌ നിങ്ങൾക്ക്‌ (മുസ്ലിയാരുടെ ഉദാഹരണം കേട്ടപ്പോൾ) മനസ്സിലായില്ലേ? മരിച്ചുപോയവർക്ക്‌ നമ്മുടെ കുടുംബകലഹം തീർക്കാൻ കഴിയുമോ എന്ന‍ു ചോദിച്ചപ്പോൾ അല്ലാഹുവിനു കഴിയുമോ എന്ന‍ാണ്‌ ചോദ്യം. ഇതു രണ്ടും ഒന്ന‍ാണെന്ന‍ാണ്‌ ഇവർ ആളുകളെ പഠിപ്പിച്ചിരിക്കുന്നത്‌. അല്ലാഹു സൃഷ്ടികളുടെ മുമ്പിൽ പ്രത്യക്ഷപ്പെടാറില്ല. അല്ലാതെ ത‍െന്ന നിയന്ത്രിക്കുന്ന പരമപരിശുദ്ധനാണ്‌ അവൻ. “ലാ തജ്അലു ലില്ലാഹിൽ അംസാൻ“ അല്ലാഹുവിന്ന‍്‌ നിങ്ങൾ ഉദാഹരണങ്ങൾ പറയരുത്‌. “വമാക്വ്ദറുല്ലാഹ ഹക്വക്വദ്‌രിഹി“ അല്ലാഹുവിനെ വിലയിരുത്തേണ്ടതുപോലെ ഇക്കൂട്ടർ വിലയിരുത്തിയിട്ടില്ല.
അതുപോലെയാണ്‌ പടച്ചതമ്പുരാനെ ഈ രീതിയിൽ പറയുന്നത്‌. മരിച്ചുപോയവർ പ്രാർഥന കേൾക്കുകയില്ലെന്ന‍ു ഞങ്ങൾ പറയുമ്പോൾ അല്ലാഹുകേൾക്കുമെങ്കിൽ എന്തുകൊണ്ട്‌ ഇവർക്ക്‌ കേട്ടുകൂടാ എന്ന‍ു പറയുന്നതിൽ അർഥമില്ല. പണ്ട്‌ മഹാൻമാരെ തവസ്സുലാക്കിയാൽ അല്ലാഹു അതു ചെയ്യാൻ നിർബന്ധിതനാവും എന്ന‍ു പറഞ്ഞിടത്ത്‌ എന്റെ സ്നേഹിതന്‌ ഒരു ഓർമ്മപ്പിശകു സംഭവിച്ചിരിക്കുന്ന‍ു. ഹക്വ്‌-ജാഹ്‌ കൊണ്ടുള്ള തവസ്സുലിനെക്കുറിച്ചായിരുന്ന‍ു അന്ന‍്‌ വാദപ്രതിവാദം നടത്തിയിരുന്നത്‌. ഇവിടെ ഹക്വ്‌-ജാഹിന്റെ പ്രശ്നമില്ല. അല്ലാഹുവിലേക്കടുപ്പിക്കാൻ മരിച്ചവരെ ഇടയാളനാക്കി പ്രാർഥിക്കൽ ശിർക്കാണ്‌ എന്ന‍ുത‍െന്നയാണ്‌ ഞങ്ങളെഴുതിയത്‌. അത്‌ ഞങ്ങൾ സമർഥിച്ചത്‌ നിങ്ങൾ ഭാംഗീകരിച്ചുവെങ്കിൽ നിങ്ങൾ ചോദിക്കുന്ന മറ്റേ പ്രശ്നത്തെപ്പറ്റി സംവാദം നടത്തുന്നതിൽ ഞങ്ങൾക്ക്‌ വിരോധമില്ല. ഹക്വ്ജാഹുകൊണ്ടുള്ള തവസ്സുൽ ഇവിടെ നമ്മുടെ വിഷയമല്ല.

ഉള്ളടക്കം

[മറയ്ക്കുക]

താഴോട്ടു വന്ന‍ു എന്ന പ്രയോഗം അനുഗ്രഹമായി

മഹാന്മാരെകൊണ്ട്‌ തവസ്സുൽ ചെയ്താൽ ആ കാര്യം നിർവഹിച്ചുകൊടുക്കാൻ അല്ലാഹു നിർബന്ധിതനാകും എന്ന‍്‌ മുജാഹിദുകൾ പണ്ട്‌ പറഞ്ഞിരുന്ന‍ുവെന്ന‍ും കൊട്ടപ്പുറം വേദിയിലെത്തിയപ്പോൾ അതിൽ നിന്ന‍്‌ താഴോട്ടിറങ്ങിയതിൽ സന്തോഷമുണ്ട്‌ എന്ന‍ും കാന്തപുരം പറഞ്ഞത്‌ എ.പിക്ക്‌ അനുഗ്രഹമായി. പണ്ടത്തെ തവസ്സുലും കൊട്ടപ്പുറത്തെ തവസ്സുലും തമ്മിലുള്ള വ്യത്യാസം ജനങ്ങൾക്കു ബോധ്യപ്പെടുത്താനും മുസ്ല്യാർ ചോദിക്കുന്നത്‌ കൊട്ടപ്പുറത്തെ വ്യവസ്ഥയിൽപെടാത്ത തവസ്സുലിനെക്കുറിച്ചാണെന്ന‍ു സ്ഥാപിക്കാനും കൂടുതൽ സൗകര്യം ലഭിച്ചു. പണ്ടു നടത്തിയ സംവാദത്തിൽ നിന്ന‍്‌ ഇപ്പോൾ താഴോട്ടു വന്ന‍ു എന്ന‍ു പറഞ്ഞതിൽ മുസ്ല്യാർക്ക്‌ ഓർമ്മപ്പിശകു പറ്റിയിരിക്കുന്ന‍ു എന്ന‍്‌ എ.പി. പറഞ്ഞതിന്റെ ഉദ്ദേശ്യം ഇതാണ്‌. തവസ്സുൽ നിർബന്ധമായത്‌, സുന്നത്തായത്‌, ശിർക്കായത്‌, ഹറാമായത്‌ എന്ന‍ിങ്ങനെ പലതുമുണ്ട്‌. നമസ്കാരം നോമ്പ്‌ തുടങ്ങിയ ആരാധനകൾ നിർബന്ധമായ തവസ്സുലാണ്‌. അതു മുമ്പു നൽകിയ മറുപടിയിൽ എ.പി. പറഞ്ഞിട്ടുണ്ട്‌. മുസ്ല്യാർ ചോദ്യമുന്നയിക്കുന്ന ഹക്വ്‌ ജാഹുകൊണ്ടുള്ള തവസ്സുലിനെക്കുറിച്ച്‌ പണ്ട്‌ പല സ്ഥലത്തും വാദപ്രതിവാദം നടത്തിയിട്ടുണ്ട്‌. കൊട്ടപ്പുറത്തെ വ്യവസ്ഥയിൽ ഹക്വ്‌-ജാഹിന്റെ വിഷയം എഴുതിയിട്ടില്ല. അതിനാൽ വ്യവസ്ഥയിലെഴുതിയ തവസ്സുലിനെക്കുറിച്ചാണ്‌ ചോദിക്കേണ്ടതെന്ന‍ുമാണ്‌ മുസ്ല്യാരുടെ “താഴോട്ടിറങ്ങൽ പ്രയോഗ“ത്തോട്‌ എ.പി. പ്രതികരിച്ചത്‌. അപ്പോൾ മുസ്ല്യാർക്കെതിനെ നിഷേധിക്കാൻ കഴിഞ്ഞില്ല. എന്ന‍്‌ അടുത്ത ചോദ്യത്തിൽ നിന്ന‍ു വ്യത്കമാകും.
കാന്തപുരം
തവസ്സുലിനെക്കുറിച്ചൊന്ന‍ും പറയാനില്ലാത്തതുകൊണ്ട്‌ ഇസ്തിഗാസയിലേക്ക്‌ ഒന്ന‍ുകൂടി ഭൗരുണ്ടുനോക്കാമെന്ന‍ാണ്‌ വിചാരം. എന്ന‍ാൽ മരിച്ചുപോയ നബിയുടെ ക്വബ്‌റിന്നരികിൽ പോയി, ഞങ്ങളുടെ ജനത വെള്ളമില്ലാതെ വിഷമിക്കുകയാണ്‌, ഞങ്ങൾക്ക്‌ വെള്ളം തരണം എന്ന ഹദീഥിനെപ്പറ്റി നിങ്ങൾക്കെന്തു പറയാനുണ്ട്‌. നിങ്ങളുടെ അമലുകൾ അല്ലാഹുവും റസൂലും സത്യവിശ്വാസികളും കാണും എന്ന ആയത്തിനെക്കുറിച്ച്‌ അക്ഷരം മിണ്ടുന്ന‍ില്ല. ഇബ്‌റാഹീം നബി(അ) ഗൈബ്‌ അറിയും എന്ന‍ു സമ്മതിച്ച പോലെ ഇതും സമ്മതിച്ചേക്ക്‌.“
എ.പി
ഇപ്പോൾ വഴിക്കുവന്നല്ലോ. ജനങ്ങൾക്കു വേണ്ടി മഴക്കുതേടണം എന്ന‍ു പറഞ്ഞത്‌ ആരോടാണ്‌? നബിയോടു പ്രാർഥിച്ചു എന്ന‍ാണ്‌ മുസ്ല്യാരിപ്പോൾ പറഞ്ഞത്‌. ഇസ്തസ്ക്വിലി ഉമ്മത്തിക എന്ന‍്‌. ആ വിഷയം ചർച്ച ചെയ്യിക്കാൻ ത‍െന്നയാണ്‌ ഞങ്ങളിതുവരെ ശ്രമിച്ചത്‌. മുഹമ്മദ്‌ നബി(സ്വ)യെ അല്ലാഹുവിങ്കലേക്ക്‌ പറഞ്ഞയക്കുക. മഴക്കുവേണ്ടി അങ്ങ്‌ തേടണമെന്ന‍്‌. ഇങ്ങനെയൊന്ന‍ുണ്ട്‌ എന്ന‍്‌ ഇപ്പോൾ സമ്മതിച്ചുവല്ലോ.
ഇബ്നു അബീശൈബ മാലികുദ്ദാറിൽ നിന്ന‍്‌ റിപ്പോർട്ട്‌ ചെയ്ത ഒരു അഥറാണിത്‌. ഹദീഥ്‌ എന്ന‍്‌ ഇതിന്ന‍ു പറഞ്ഞികൂട. വന്ന ആൾ ആരാണെന്ന‍്‌ സ്വഹീഹായി വന്ന‍ിട്ടില്ല. “ജാഅ റജുലുൻ“ ഒരാൾ വന്ന‍ു എ‍േന്ന പറഞ്ഞിട്ടുള്ളൂ. റവാഇബ്നു അബീശൈബ ബിഇസ്നാദിൻ സ്വഹീഹിൻ എന്ന‍ാണ്‌ ഫഥുൽബാരി പറഞ്ഞത്‌. അബൂസാലിഹിസ്സമാൻ വരെയാണ്‌ സ്വഹീഹായി വന്നത്‌ എന്ന‍ു പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്‌. അതിനു ശേഷമുള്ള മാലികുദ്ദാർ ആരാണെന്നറിയില്ല. എന്ന‍ു മുൻദുബി പറയുന്ന‍ു. ആർക്കാണ്‌ സ്വപ്നദർശനമുണ്ടായത്‌ എന്ന‍ു വ്യക്തമല്ല. മഹമ്മദ്‌ നബി(സ്വ)ക്കു ശേഷമുണ്ടായ ഒരു സ്വപ്ന ദർശനം ഇസ്ലാമിലെ ഒരു വിധിയായി ആരും അംഗീകരിക്കാറില്ല. ക്വുർആൻ അടിവരയിട്ട്‌ പാടില്ലെന്ന‍ു പറഞ്ഞ ഒരു കാര്യം സ്ഥപിക്കാൻ ഈ അഥറിന്‌ യാതൊരർഹതയുമില്ല.

ഓർമപ്പിശക്‌ സമ്മതിച്ചു

ഹക്വുജാഹുകൊണ്ടുള്ള തവസ്സുലാണ്‌ പണ്ട്‌ ചർച്ച ചെയ്തിരുന്നത്‌ എന്നത്‌ മുസ്ല്യാർ മറുന്ന‍ു എന്ന എ.പിയുടെ ഭപരാമർശത്തെക്കുറിച്ച്‌ മുസ്ല്യാർ ഒന്ന‍ും മിണ്ടിയില്ല. അതു സമ്മതിച്ചില്ലെങ്കിൽ പഴയ വ്യവസ്ഥ ഉദ്ധരിച്ചുകൊണ്ട്‌ എ.പി. അതു വ്യക്തമാക്കുമെന്ന‍്‌ അദ്ദേഹം ഊഹിച്ചിരിക്കണം. പക്ഷേ നേർക്കുനേരെ സമ്മതിക്കാൻ മടിയുള്ളതുകൊണ്ട്‌ വിണതു വിദ്യയാക്കാനുള്ള ശ്രമമാണ്‌ മുസ്ല്യാരുടെ ആദ്യവാക്യത്തിൽ “തവസ്സുലിനെക്കുറിച്ച്‌ ഒന്ന‍ു പറയാത്തതുകൊണ്ട്‌ ഇസ്തിഗാസയിലേക്കു ഒന്ന‍ുകൂടി ഉരുണ്ടുനോക്കാമെന്ന‍്‌ മൗലവിയുടെ വചാരം എന്ന‍്‌. തവസ്സുലിനെക്കുറിച്ച്‌ ഒന്ന‍ും പറയാനില്ല. എന്ന പ്രയോഗത്തിലും ഏത്‌ തവസ്സുൽ എന്നത്‌ മൂടിവെച്ചു. നിർബന്ധമായതും സുന്നത്തായതും തവസ്സുലിൽ ഉണ്ട്‌. നാം ചർച്ചക്കെടുത്തത്‌ ശിർക്കായ തവസ്സുലാണ്‌, ഇവിടെ ഹക്വ്‌-ജാഹ്‌ എന്ന തവസ്സുൽ വ്യവസഥയിലില്ല. എന്ന‍്‌ എ.പി. പലതവണ പറഞ്ഞതാണ്‌. “ഇബ്‌റാഹീം നബി(അ) ഗൈബ്‌ അറിയുമെന്ന‍്‌ സമ്മതിച്ചതിന്ന‍ു നന്ദി“ എന്ന‍ു പറഞ്ഞതും ഒരു കുതന്ത്രമാണ്‌. അല്ലാഹു നബിമാർക്ക്‌ ഗൈബ്‌ അറിയിച്ചുകൊടുക്കില്ലെന്ന‍്‌ മുജാഹിദുകൾ ഒരിക്കലും പറഞ്ഞിട്ടില്ല. ഗൈബിൽ വിശ്വസിക്കൽ നിർബന്ധമാണ്‌. “എന്ന‍ാൽ നബിമാർ എല്ലാ സമയത്തും ഗൈബ്‌ അറിഞ്ഞിരുന്ന‍ില്ല. ഗൈബ്‌ അറിയലും മുഅ‍്ജിസത്തും നബിമാർക്ക്‌ അവർ വിചാരിക്കുമ്പോഴെല്ലാം പ്രയോഗിക്കാവുന്ന കഴിവല്ല. എ‍േന്ന മുജാഹിദുകൾ പറയാറുള്ളൂ. അവിടെ ഒരു സമ്മതിക്കലിന്റെ പ്രശ്നം വരുന്ന‍ില്ല. ജീവിച്ചിരിക്കുന്നവരുടെ ഇബാദത്തുകളും മറ്റു കർമങ്ങളെല്ലാം നബി(സ്വ)യും മൺമറഞ്ഞ മഹാത്മാക്കളും അറിയുമെന്ന‍ും അതിനാൽ അവരോട്‌ ഇസ്തി ഗാസ ചെയ്താലും അവരെ തവസ്സുലാക്കിയാലും നമുക്കനുകൂലമായി പ്രതികരിക്കാൻ അവർക്കു കഴിയുമെന്ന‍ും സ്ഥാപിക്കാൻ കാന്തപുരം മുസ്ല്യാർ “വസയറല്ലാഹു അമലുകും വറസൂലുഹു“ എന്ന സൂറത്തു തൗബയിലെ 84-‍ാം വാക്യത്തിന്റെ ഒരു കഷ്ണം രണ്ടു മൂന്ന‍ുതവണ ഉദ്ധരിച്ചു. അപ്പോഴാണ്‌ അനന്തരവകാശ “സ്വത്ത്‌ ഓഹരിവെക്കുമ്പോൾ തർക്കപരിഹാരത്തിന്‌ മരിച്ച ബാപ്പയോട്‌ ചോദിച്ചാൽ പോരെ എന്ന‍്‌ എ.പി. ചോദിച്ചത്‌. മുസ്ല്യാർ ഉദ്ധരിച്ച ആയത്ത്‌ മുസ്ല്യാർ പറഞ്ഞ രിതീയിലല്ല സമസ്ത നേതാവ്‌ കൂറ്റനാട്‌ കെ.വി. മുഹമ്മദ്‌ മുസ്ല്യാർ തന്റെ തഫ്സീറിൽ പറഞ്ഞത്‌. നബി(സ്വ)യോടൊപ്പം യുദ്ധത്തിനു പോകാതിരുന്ന കപടവിശ്വാസി പിന്ന‍ീട്‌ ഒഴിവുകഴിവു പറയാൻ അവിടുത്തെ തിരുസന്ന‍ിധിയിൽ വരുമെന്ന‍ും എന്ന‍ാൽ ആ തട്ടിപ്പ്‌ അല്ലാഹുവും റസൂലും കാണുന്നതിനാൽ വലിപ്പോവില്ലെന്ന‍ും ഓർമിപ്പിക്കുകയാണ്‌ അല്ലാഹു എന്ന‍ുമാണ്‌ കൂറ്റനാട്‌ തന്റെ പരിഭാഷയിൽ സമർഥിക്കുന്നത്‌. കാന്തപുരം വാദിക്കുന്നപോലെ ആ ആയത്ത്‌ മരിച്ചവരെ തവസ്സുലാക്കാനുള്ളതല്ല.

കൂറ്റനാട്‌ മുസ്ല്യാരുടെ അർഥം

വി.ക്വു. 94. “നിങ്ങൾ (യുദ്ധത്തിൽ നിന്ന‍്‌) മടങ്ങിച്ചെന്ന‍ാൽ അവർ പല ഒഴിവുകഴിവുകളും പറയും. താങ്കൾ (അപ്പോൾ അവരെ) ഉണർത്തുക. നിങ്ങൾ ഒഴിവുകൾ ബോധിപ്പിക്കേണ്ട. നിങ്ങളെ ഞങ്ങൾ വിശ്വസിക്കുകയില്ല. നിങ്ങളുടെ ഏതാനും വർത്തമാനങ്ങൾ അല്ലാഹു ഞങ്ങളെ അറിയിച്ചിട്ടുണ്ട്‌. അല്ലാഹുവും റസൂലും നിങ്ങളുടെ ഭാവി പ്രവർത്തനങ്ങൾ കാണും. അനന്തരം ദൃശ്യാദൃശ്യങ്ങളറിയുന്ന അല്ലാഹുവിന്റെ അടുക്കലേക്ക്‌ നിങ്ങൾ മടക്കപ്പെടുന്നതാണ്‌. അപ്പോൾ (ഇവിടെ വെച്ച്‌) നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവൻ നിങ്ങളോട്‌ വിവരം പറയും (70)

കൂറ്റനാടിന്റെ വ്യാഖ്യാനം

മേൽ ആയത്തിന്‌ 70-‍ാം നമ്പർ അടിക്കുപ്പിൽ അദ്ദേഹം പറയുന്നതു നോക്കൂ: “നബി(സ്വ)യും സത്യവിശ്വാസികളും യുദ്ധയാത്ര കഴിഞ്ഞ്‌ തിരിച്ചെത്തിയാൽ ഉടനെ മുനാഫിക്വുകൾ ചെന്ന‍്‌ കാരണങ്ങൾ ബോധിപ്പിക്കുമെന്ന‍ാണുർത്തുന്നത്‌. പണ്ടുമുതലേ വ്യാജ വാർത്തകളും പ്രവൃത്തികളുമാണല്ലോ ഇവരുടെ കൈമുതൽ. സത്യവിശ്വാസികളായി ചമഞ്ഞു നടക്കുന്നതോടെപ്പം യുദ്ധത്തിൽ നിന്ന‍്‌ ഒഴിഞ്ഞു മാറിയതിൽ ഒരു തരം മനസ്സാക്ഷിക്കുത്ത്‌ അവർക്കുണ്ടായിരുന്ന‍ു. സത്യവിശ്വാസികൾ തങ്ങളുടെ ഉള്ളുകള്ളി മനസ്സിലാക്കുകയും തങ്ങളെ ഭപരിഹസിക്കുകയും നബി(സ്വ) വല്ല ശിക്ഷ വിധിക്കുകയും ചെയ്യുമോ എന്നതിന്റെ പേരിൽ. എന്ന‍ാൽ അങ്ങനെ കാരണം ബോധിപ്പിക്കാൻ വരുമ്പോൾ ഈ വേല തൽക്കാലം നടക്കില്ലെന്ന‍്‌ കപടവിശ്വാസികളുടെ മുഖത്തുനോക്കി പ്രതികരിക്കാനാണിവിടെ നിർദേശിക്കുന്നത്‌. നിങ്ങൾ ഇങ്ങനെ ഒഴിവുകഴിവുകളൊന്ന‍ും ബോധിപ്പിക്കേണ്ട. അതു വിശ്വസിക്കാൻ കിട്ടുകയുമില്ല. ഇങ്ങനെ വ്യാജം പറഞ്ഞ്‌ തടിതപ്പാമെന്ന‍്‌ നിങ്ങൾ വിചാരിക്കുക എന്നതു മൗഢ്യമാണ്‌. കാരണം അല്ലാഹുവും റസൂലും നിങ്ങളുടെ വർത്തമാനങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന‍ുമുണ്ട്‌. പരലോകത്ത്‌ ഈ കാപട്യത്തിന്റെ ഭവിഷ്യൽഫലം നിങ്ങളനുഭവിക്കുന്നതാണ്‌.“ (വിശുദ്ധ ക്വുർആൻ വ്യാഖ്യാനം. വാ.2.പേ. 401) കാന്തപുരം മുസ്ല്യാരുടെ വാദത്തിന്‌ ഈ ആയത്തിൽ ഒരു തെളിവുമില്ലെന്ന‍്‌ കെ.വി. മുസ്ല്യാരുടെ വ്യാഖ്യാനത്തിൽ നിന്ന‍്‌ തെളിഞ്ഞല്ലോ. വാദപ്രതിവാദത്തിൽ മുജാഹിദുകളെ തോൽപിക്കാൻ എന്തും പറയാം എന്ന‍്‌ ഇവർ വിശ്വസിക്കുന്ന‍ു എന്ന‍്‌ ഇപ്പോൾ തെളിഞ്ഞല്ലോ. ക്വുർആൻ പരിഭാഷപ്പെടുത്താൻ പാടില്ലെന്ന‍്‌ ഇ.കെ. ഹസ്സൻ മുസ്ല്യാർ പറഞ്ഞിരുന്നതിന്റെ കാരണവും ഇതിലുണ്ട്‌. (തുടരും)ഭഭ
വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ

ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്

സംവാദങ്ങളുടെ വെളിച്ചം/വല്ല നിലത്തിന്നും എ​ന്ന‍െ വിളിപ്പോർക്ക്‌

പൂങ്കാവനം സംരംഭത്തിൽ നിന്ന്


കാന്തപുരം
തവസ്സുലിനെക്കുറിച്ച്‌ നിങ്ങൾ സ്ഥാപിച്ചത്‌ ഞങ്ങൾ കേട്ടതല്ലേ? അല്ലാഹുവിനോട്‌ പ്രാർഥിക്കുമ്പോൾ ഇടയാളനെ നിർത്തി പ്രാർഥിക്കലാണ്‌ തവസ്സുൽ. പ്രാർഥിക്കുക എന്ന്‌ നിബന്ധനയെഴുതിയാൽ അതെല്ലാം അല്ലാഹു അല്ലാഹവരോട്‌ പ്രാർഥിക്കുക എന്നാണോ അർഥം. എങ്കിൽ തവസ്സുലും ഇസ്തിഗാസയും തമ്മിലുള്ള വ്യത്യാസമെന്ത്‌? മനസ്സാക്ഷിക്കെതിരായി നിങ്ങൾ സംസാരിക്കുന്നതിന്‌ ഞാൻ ഉത്തരവാദിയല്ല.
എ.പി
തവസ്സുലിനെക്കുറിച്ച്‌ ശരിയായ ധാരണകളും തെറ്റായ ധാരണകളും സമൂഹത്തിലുണ്ട്‌. സ്വന്തം സൽക്കർമങ്ങൾ കൊണ്ട്‌ തവസ്സുൽ ചെയ്യൽ അനുവദനീയം എന്നു മാത്രമല്ല നിർബന്ധം കൂടിയാണ്‌. അപകടകരമായ ഒരു തവസ്സുൽ നിങ്ങൾ സമൂഹത്തിൽ കൂട്ടിക്കലർത്തിയിട്ടുണ്ട്‌. ആ തെറ്റു ധാരണ തീർക്കാൻ വേണ്ടിയാണ്‌ ഞങ്ങളിത്‌ ചർച്ചക്കെടുത്തത്‌. ഇസ്തിഗാസ എന്നാൽ ഔലിയാക്കളോട്‌ പ്രാർഥിക്കുന്നു. അവർ സ്വയം ആ കാര്യം സാധിപ്പിച്ചിതരുന്നു. അക്കാര്യം ആണയിട്ടുറപ്പിക്കാൻ മറുപക്ഷം ശ്രമിച്ചിട്ടുണ്ട്‌. അവർക്ക്‌ എപ്പോഴും എന്തിനും കഴിയും എന്നതിനാൽ പ്രാർഥനയുടെ ഫലമായി നേരിട്ട്‌ സഹായം ലഭിക്കും. അതാണ്‌ ഇസ്തിഗാസ. തവസ്സുൽ എന്നാൽ ഇളയാളനോട്‌ പ്രാർഥിക്കുകയും അയാൾ അല്ലാഹുവിൽ നിന്നും അപ്പപ്പോൾ കാര്യങ്ങൾ നേടിവരുമെന്ന്‌ വിശ്വസിക്കുകയും ചെയ്യുന്നു. അവിടെ ഒരു മാധ്യമം മുഖേനയാണ്‌ കാര്യം നേടുന്നത്‌. ഇതാണ്‌ ഹക്വിന്റെയും ജാഹിന്റെയും പേരു പറഞ്ഞ്‌ മറുപക്ഷത്തെ പണ്ഡിതൻമാർ ജനങ്ങളിൽ അടിച്ചേൽപിക്കുന്ന തവസ്സുൽ. ഇത്‌ അപകടകരമായ തവസ്സുലാണ്‌.
കാന്തപുരം
മൗലവി സാഹിബ്‌ കള്ളം പറയരുത്‌. അല്ലാഹു കൊടുക്കാത്ത സ്വന്തം കഴിവുകൊണ്ട്‌ മഹാത്മാക്കൾ സഹായിക്കുമെന്ന്‌ ഞങ്ങൾ പറഞ്ഞതായി കള്ളം പറയരുത്‌. അല്ലാഹു കൊടുത്ത കഴിവുകൊണ്ട്‌ മഹാത്മാക്കൾ സഹായിക്കുമെന്നാണ്‌ കഴിഞ്ഞ രണ്ടു ദിവസവും ഞങ്ങൾ പറഞ്ഞത്‌. ഇന്നത്‌ മറച്ചിടാൻ വേണ്ടി ഭസ്വന്തം കഴിവുകൊണ്ടും സഹായിക്കും എന്ന്‌ അവർ പറയുന്നപോലെ എന്നു പറഞ്ഞ്‌ കൂട്ടിക്കുഴച്ച്‌ കള്ളം പറയരുതെന്ന്‌ ഞാൻ താക്കിത്‌ ചെയ്യുന്നു.
എ.പി
കള്ളം പറയുക, താക്കീത്‌ ചെയ്യുക എന്നത്‌ എവിടെന്ന്‌ പഠിച്ച മര്യാദയാണ്‌. സംവാദത്തിൽ സംസാരിക്കുന്ന ആളുകൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നത്‌ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാക്കുമെന്ന്‌ മനസ്സിലാക്കുന്നത്‌ നന്ന്‌. മാന്യമായി പണ്ഡിതോചിതമായിട്ടാണ്‌ ഇരുവിഭാഗവും സംസാരിക്കേണ്ടത്‌. പ്രകടനം കാഴ്ചവെച്ച്‌ വലിയവനാകാൻ ശ്രമിക്കുന്നത്‌ ആരായാലും നന്നല്ല. ആരാണിവിടെ കള്ളം പറയുന്നത്‌? എന്താണതിന്റെയാവശ്യം.
ഞങ്ങളുടെ വാദം എത്രതവണ ആവർത്തിച്ചു.? നിങ്ങൾക്ക്‌ വായിച്ചുനോക്കിക്കൂടായിരു​‍േന്നാ? കൺവീനർമാരിൽ നിന്ന്‌ നിങ്ങൾക്ക്‌ കോപ്പി കിട്ടിയിരുന്നില്ലേ? അല്ലാഹുവിലേക്കടുപ്പിക്കാൻ വേണ്ടി മഹാന്മാരെ ഇടയാളൻമാരാക്കി പ്രാർഥിക്കുക എന്ന്‌ ഞങ്ങൾ വ്യവസ്ഥ എഴുതിയപ്പോൾ ആരോട്‌ പ്രാർഥിക്കുക എന്ന്‌ നിങ്ങൾ ചോദിച്ചിട്ടില്ല. നിങ്ങളുദ്ദേശിച്ചത്‌ ഹക്വ്കൊണ്ടുള്ള തവസ്സുലാണെങ്കിൽ വിഷയാതവരണത്തിൽ നിങ്ങൾക്കതു സമർഥിക്കാം. ഇപ്പോൾ ഞങ്ങൾ സംസാരിച്ചതിനെപ്പറ്റി നിങ്ങൾക്കെന്തു ചോദിക്കാനുണ്ട്‌? മരിച്ചുപോയവർക്ക്‌ സഹായിക്കാൻ കഴിയുമെന്ന്‌ നിങ്ങൾ പറയുന്നത്‌ അല്ലാഹുകൊടുത്ത കഴിവന്നപ്പുറമാണ്‌. മന്ത്രിമാരുടെ അടുത്തുപോയി കാര്യം നേടിവരാൻ ആളെ അയക്കുന്ന ഉദാഹരണ തവസ്സുലിന്‌ നിങ്ങൾ പറയാറില്ലേ? ആ പറഞ്ഞയക്കൽ ശിർക്കാണ്‌. അത്‌ തവസ്സുലിലെ കുഴഞ്ഞ പ്രശ്നമാണ്‌. ഇതുപയോഗിച്ച്‌ ആളുകളെ നിങ്ങൾ തെറ്റിദ്ധരിപ്പിക്കാറുണ്ട്‌. ഞങ്ങളുടെ വാദം നിങ്ങൾക്ക്‌ ബോധ്യപ്പെട്ടിട്ടുണ്ടെന്ന്‌ ഞാൻ മനസ്സിലാക്കുന്നു. ഗുരുതരവും അനാരോഗ്യകരവുമായ പദപ്രയോഗങ്ങൾ നടത്തി പ്രകോപം സൃഷ്ടിക്കരുതെന്ന്‌ ഞാൻ അഭ്യർത്ഥിക്കുന്നു.

പ്രകോപിതരായി

എ.പി. കള്ളം പറഞ്ഞു എന്നും ഞാൻ നിങ്ങളെ താക്കീതു ചെയ്യുന്നു എന്നും മുസ്ല്യാർ പറഞ്ഞപ്പോൾ അത്‌ തങ്ങൾ ഭപ്രകോപിതരാകാനുള്ള ആഹ്വാനമാണെന്ന്‌ അദ്ദേഹത്തിന്റെ അനുയായികൾ മനസ്സിലാക്കി. ജനങ്ങൾ ഇളകുന്നത്‌ കണ്ടപ്പോഴാണ്‌ അനാരോഗ്യകരവും അപകടകരവുമായ പദപ്രയോഗങ്ങൾ നടത്തുന്നത്‌ ഗുരുതരമായ ഭവിഷ്യത്തുകളുപ്പണ്ടാക്കുമെന്ന്‌ എ.പി.. ഓർമിപ്പിച്ചത്‌.
“മഹാന്മാർ സ്വന്തമായി സഹായിക്കും എന്നാണ്‌ സുന്നികളുടെ വാദം“ എന്ന എ.പിയുടെ പ്രയോഗമാണ്‌. “കള്ളം“ എന്ന്‌ പറഞ്ഞു മുസ്ല്യാർ പ്രകോപനമുണ്ടാക്കാനുപയോഗിച്ചത്‌. സ്വന്തമായ കഴിവ്‌ എന്നു പറഞ്ഞാൽ അല്ലാഹു കൊടുത്ത കഴിവുകൊണ്ട്‌ എന്നുത​‍െന്നയാണ്‌ എ.പി ഉദ്ദേശിച്ചത്‌. സുന്നീ മദ്‌റസയിലെ ഒരു വിദ്യാർത്ഥിയോട്‌ ഈ ഉത്തരം സ്വയം എഴുതിയതോ എന്ന്‌ അതിലെ മികവ്‌ കാണുമ്പോൾ അധ്യാപകൻ ചോദിക്കാറില്ലേ? ഞാൻ സ്വയം എഴുതിയതാണെന്നു പറഞ്ഞാൽ, അത്‌ അധ്യാപകനു ബോധ്യപ്പെടുകയും ചെയ്താൽ നല്ല കഴിവുള്ള കുട്ടി എന്ന്‌ അഭിനന്ദിക്കുകയും ചെയ്യും. ക്വുർആൻ പാരായണം, ഗാനാലാപനം, ദഫ്മുട്ട്‌ തുടങ്ങിയ മൽസസരങ്ങളിൽ കഴിവ്‌ പ്രകടിപ്പിച്ചവരെ ഒന്നാമൻ, രണ്ടാമൻ എന്നിങ്ങനെ കഴിവിനെ ഗ്രേഡു തിരിച്ച്‌ മുസ്ല്യാക്കൾ സമ്മാനം നൽകാറില്ലേ? ആ കഴിവ്‌ അവർക്കു ലഭിച്ചത്‌ അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട്‌ ത​‍െന്നയാണ്‌. എന്നാൽ അല്ലാഹു കൊടുത്ത കഴിവുകൊണ്ട്‌ ഒന്നാം സ്ഥാനത്തെത്തിയവർ എന്ന്‌ ഫലപ്രഖ്യാപനത്തിൽ പറഞ്ഞില്ലെന്നുവെച്ച്‌ ആരെങ്കിലും അത്‌ “കള്ളം“ എന്ന്‌ കുറ്റപ്പെടുത്താറില്ലല്ലോ. മരിച്ചുപോയ മുഹ്‌യുദ്ദീൻ ശൈഖിനോട്‌ എ​‍െന്ന സഹായിക്കണമേ എന്ന്‌ ജനങ്ങൾ പ്രാർഥിച്ചാൽ ശൈഖ്‌ അപ്പപ്പോൾ അല്ലാഹുവോട്‌ പ്രാർഥിച്ച്‌ സഹായിക്കാനുള്ള കഴിവ്‌ സമ്പാദിക്കുകയും ശേഷം സഹായിക്കുകയുമാണ്‌ ചെയ്യുക എന്നല്ല സുന്നികൾ വിശ്വാസിക്കുന്നതും മുസ്ല്യാക്കൾ വിശ്വസിപ്പിക്കുന്നതും. “വല്ല നിലത്തിന്നും എ​ന്ന‍െ വിളിപ്പോർക്ക്‌ വായ്പൂടാതുത്തീരം ചെയ്യും ഞാൻ എ​ന്നോവർ“ എന്നല്ലേ വിശ്വാസം? ഇങ്ങനെ സഹായിക്കാനുള്ള കഴിവ്‌ സ്വന്തം പര്യാപ്തനായ ഭനിലയിൽ ശൈഖിനുണ്ടെന്നല്ല സുന്നികൾ പറയുന്നത്‌. മരിച്ച മഹാത്മാക്കൾക്ക്‌ അല്ലാഹു കൊടുത്തിട്ടുണ്ട്‌ എന്ന്‌ മുസ്ല്യാക്കളും കൊടുത്തിട്ടില്ല എന്ന്‌ മുജാഹിദുകളും വാദിക്കുന്നു. ഇതിൽ നിന്ന്‌ വിത്യസ്തമായി കള്ളം പറയരുത്‌. ഞാൻ താക്കീതു ചെയ്യുന്നു എന്ന്‌ മുസ്ല്യാക്കൾക്ക്‌ പ്രകോപനപരമായി സംസാരിക്കവിധം എ.പി. ഒന്നും പറഞ്ഞിട്ടില്ല. മുസ്ല്യാരുടെ മറുപടി പ്രകോപനമുണ്ടാക്കി എന്ന്‌ അദ്ദേഹം ത​‍െന്ന അടുത്ത ചോദ്യത്തിൽ സമ്മതിക്കുന്നതു കാണുക.
കാന്തപുരം
മൗലവി സാഹിബ്‌ ഇന്നലെ എ​‍െന്ന താക്കീത്‌ ചെയ്തത്‌ മറ​‍േന്നാ? നിങ്ങൾ നിങ്ങളുടെ വാദം പറഞ്ഞോളൂ. ഞങ്ങളുടെ പേരിൽ കള്ളമുന്നയിക്കരുത്‌. അല്ലാഹു കൊടുക്കാത്ത കഴിവ്‌ മഹാത്മാക്കൾക്ക്‌ ഉണ്ട്‌ എന്ന്‌ ഞങ്ങൾ പറഞ്ഞതായി ജനങ്ങളെ കേൾപ്പിക്കാൻ ശ്രമിക്കുന്നത്‌ തെറ്റാണ്‌. അതാണ്‌ കള്ളമെന്ന്‌ ഞാൻ പറഞ്ഞത്‌. നബിയെ മുൻനിറുത്തി എന്റെ ദോഷം പൊറുത്തുതരേണമേ റന്നേ എന്നു പ്രാർഥിച്ചാൽ അതിലെവിടെ ശിർക്ക്‌? ജനം പ്രകോപിതരായതിന്‌ എ​‍െന്ന കുറ്റം പറയരുത്‌. ചോദ്യത്തിനുത്തരം പറയാത്തതുകൊണ്ടാണ്‌ ജനങ്ങൾ പ്രകോപിതരാതുന്നത്‌.
എ.പി
പ്രകോപനത്തിന്റെ ഏറ്റവും വഷളായ രൂപമാണിത്‌. പതിനാറ്‌ ആയത്തുകളോതി ഞങ്ങൾ വാദം സമർഥിച്ചു. അവയെ കല്ലും ബിംബവുമായി തള്ളുകയല്ലാതെ അതിലെ ഒരായത്തിനെപ്പോലും നിങ്ങൾക്ക്‌ തൊടാൻ കഴിഞ്ഞിട്ടില്ല. ഇസ്തിഗാസക്കു ഒരു നിലക്കും ബാധകമല്ലാത്തതും നിങ്ങളുടെ പരിഭാഷകരെഴുതിയ
ഗ്രന്ഥങ്ങളിൽപോലും പറഞ്ഞിട്ടില്ലാത്ത ആയത്തുകളും ഓതി മറിമായം നടത്തുകയാണ്‌ നിങ്ങൾ ചെയ്തത്‌. ഞങ്ങൾ അരമണിക്കൂർ വിഷയമവതരിപ്പിച്ചു സംസാരിച്ചുവല്ലോ. അതിനെക്കുറിച്ച്‌ ചോദച്ചോളൂ. അല്ലാഹുവിലേക്കടുപ്പിക്കാൻ വേണ്ടി ഇടയാളനാക്കി പ്രാർഥിക്കുമ്പോൾ അല്ലാഹുവോടല്ല പ്രാർഥന വരിക. അല്ലാഹുവിനോടാണ്‌ പ്രാർഥനയെങ്കിൽ പി​‍െന്ന അടുപ്പിക്കലെവിടെ. അല്ലാഹുവിനോട്‌ ശുപാർശ ചെയ്ത്‌ കാര്യം ഭനേടിത്തരാൻ വേണ്ടി ഇടയാളനോട്‌ പ്രാർഥിക്കുന്നു. അതിനെക്കുറിച്ച്‌ ഒന്നും ചോദിക്കാനില്ലാത്തതുകൊണ്ടാണ്‌ വാദത്തിലില്ലാത്ത കാര്യത്തെക്കുറിച്ച്‌ മുസ്ല്യാർ ചോദിക്കുന്നത്‌.
കാന്തപുരം
നേരിട്ടു പ്രാർഥിക്കുന്നത്‌ ഇസ്തിഗാസയാണ്‌. അതു കഴിഞ്ഞു. പോലിസ്‌ സ്റ്റേഷനിൽപോകുമ്പോൾ ഞാൻ ഇന്ന നേതാവിന്റെയാളെന്ന്‌ പരിചയപ്പെടുത്തി നാം കാര്യം പറയാറില്ലേ? അതേപോലെ ഞാൻ നിന്റെ ഔലിയാക്കളേയും അമ്പിയാക്കളെയും പ്രിയം വെക്കുന്നവനാണ്‌. അതു കൊണ്ട്‌ അവരെ മുൻനിറുത്തി നി​‍േന്നാട്‌ ഞാൻ ചോദിക്കുന്നു റന്നേ എന്നു പറഞ്ഞാൽ അതു തവസ്സുലല്ല എന്ന്‌ നിങ്ങൾക്കു വാദമുണ്ടോ? അതിൽ അല്ലാഹുവിൽ പങ്കുചേർക്കൽ വരുന്നുണ്ടോ? ഇബ്‌റാഹീം(അ)ന്ന്‌ മലക്കൂത്തുസ്സമാവാത്ത്‌ കാണിച്ചുകൊടുത്തു എന്ന്‌ അല്ലാഹു പറയുന്നു. അതിനെക്കുറിച്ച്‌ നിങ്ങൾക്കൊന്തു പറയാനുണ്ട്‌.
എ.പി
മന്ത്രിയുടെ പേഴ്ഷണൽ അസിസ്റ്റന്റ്‌ മുഖേന അപേക്ഷ സമർപ്പിക്കുക എന്നു പറഞ്ഞാൽ ഇയാൾ അപേക്ഷ പരിശോധിച്ചയക്കുക എന്നാണർഥം. ഇതുത​‍െന്നയാണ്‌ ഔലിയാക്കളെ ഇടയാളനാക്കുമ്പോഴുമുള്ളത്‌. ഇത്‌ നിങ്ങൾ സമ്മതിച്ചുവോ?
ഇബ്‌റാഹീം നബിക്ക്‌ അല്ലാഹു മലക്കൂത്തുസ്സമാവാത്ത്‌ കാണിച്ചുകൊടുത്തതിനെക്കുറിച്ച്‌ മുസ്ല്യാർ ഞങ്ങളുടെ അഭിപ്രായം ചോദിക്കുകയുണ്ടായി. പരിശുദ്ധ ക്വുർആൻ പറഞ്ഞാൽ അതിൽ ഞങ്ങൾക്ക്‌ മറിച്ചൊരഭിപ്രായമുണ്ടാകില്ല. അല്ലാഹു കാണിച്ചുകൊടുത്തപ്പോൾ കണ്ടു എന്നല്ലാതെ എല്ലാ സമയത്തും കാണാൻ അല്ലാഹു കഴിവുകൊടുത്തിട്ടില്ല. ഗൈബ്‌ അല്ലാഹു അറിയിച്ചുകൊടുക്കുമ്പോൾ മാത്രം അറിയും. എന്നാൽ ലോകത്തിന്റെ നാനാഭാഗത്തുമുള്ള കോടാനുകോടി മനുഷ്യർ സഹസ്രങ്ങളായ ഭാഷയിൽ ഒരാളോട്‌ ചോദിച്ചാൽ അതിനുത്തരം ചെയ്യാനുള്ള കഴിവ്‌ അല്ലാഹു കൊടുത്തിട്ടില്ല. ആ ഗൈബ്‌ അവർക്കറിയില്ല.
കാന്തപുരം
അല്ലാഹു അറിയിച്ചുകൊടുക്കുമ്പോൾ കാണും എന്നല്ലേ പറഞ്ഞത്‌. അതു സമ്മതിച്ചതു നന്നായി. അല്ലാഹു ഭകാണിച്ചുകൊടുത്തപ്പോഴും കാണും എന്നാണ്‌ സുന്നികൾ വിശ്വസിക്കുന്നത്‌. എന്ന്‌ വരുത്തിത്തീർക്കാനാണോ ശ്രമം. ലോകത്തിലൊരു മുസ്ലിമും അങ്ങനെ വിശ്വസിക്കുന്നില്ല. ഇന്നലെ “അഹ്‌യാഉൻ“ എന്ന്‌ അല്ലാഹു പറഞ്ഞപ്പോൾ വിശ്വസിക്കാൻ വിസമ്മതിച്ചു. ഇന്ന്‌ കാണിച്ചുകൊടുക്കും എന്നു പറഞ്ഞപ്പോൾ അംഗീകരിച്ചു.
എ.പി: ഇബ്‌റാഹീം നബിക്കോ മറ്റാർക്കോ അല്ലാഹു അറിയിച്ചുകൊടുക്കുമ്പോൾ അറിയുമെന്നതിൽ ആർക്കാണ്‌ തർക്കം. തവസ്സുലിന്റെ പരിധിയിലൂടെ നിങ്ങളീ സമൂഹത്തെ പലതും പഠിപ്പിക്കുന്നുണ്ട്‌. അത്‌ നിങ്ങളെയും ജനങ്ങളെയും പഠിപ്പിക്കാൻ വേണ്ടി ബോധപൂർവ്വമാണ്‌ ഞങ്ങൾ വ്യവസ്ഥയെഴുതിയത്‌. തവസ്സുലിന്‌ രണ്ടിനമുണ്ടെങ്കിൽ നിങ്ങളാണത്‌ പറയേണ്ടത്‌. മാധ്യമം മുഖേന അല്ലാഹുവിലേക്കടുമ്പോൾ ഇസ്തിഗാസയിലല്ല. തവസ്സുലിന്റെ പരിധിയിലാണതു വരിക. കാന്തപുരം: മരിച്ചുപോയ ആളുകൾ എല്ലാം അറിയുമെന്ന്‌ ഞാൻ ഇന്നലെ പറഞ്ഞു. ഇന്നും പറയുന്നു: നബീ തങ്ങൾ പറയുക. അല്ലാഹും റസൂലും സത്യവിശ്വാസികളും നിങ്ങളുടെ അമൽ കാണും എന്ന ആയത്തിന്റെ തഫ്സീറിൽ മരിച്ചവരുടെ മേൽ ഹയാത്തുള്ളവരുടെ അമൽ വെളിവാക്കപ്പെടുന്നുവെന്ന്‌ പറയുന്നുണ്ട്‌. അതിരിക്കട്ടെ അത്‌ ഇന്നത്തെ വിഷയമല്ലാത്തതിനാൽ വിടുന്നു.
എ.പി
ഞങ്ങളുടെ വാദം അര മണിക്കൂർ ക്വുർആൻ വചനങ്ങളോതികൊണ്ട്‌ ഞങ്ങൾ സമർഥിച്ചു. അതില്ലെന്ന്‌ മറുപക്ഷം പറയുന്നില്ല. ഞങ്ങളുടെ വാദം അംഗീകരിച്ചതായി സമ്മതിക്കേണ്ടി വന്നപ്പോൾ കഴിഞ്ഞ ദിവസം തെളിയിച്ചു എന്നു പറയുകയാണ്‌. ജനങ്ങൾ ഇതു രണ്ടു ദിവസമായി കേൾക്കുന്നു. ആരാണ്‌ അടിവരയിട്ടത്‌, ആരാണ്‌ അടിവരയിടാത്തത്‌ എന്നു തീരുമാനിക്കാനുള്ള ചുമതല ജനങ്ങൾക്കാണ്‌ മധ്യസ്ഥൻമാർ വിട്ടുകൊടുത്തത്‌. മരിച്ചുപോയ ആളുകൾ ഇവിടെ നടക്കുന്നതെല്ലാം അറിയും എന്നാണിപ്പോൾ മുസ്ല്യാർ പറഞ്ഞത്‌. എങ്കിൽ മരിച്ച പിതാവിന്റെ സ്വത്ത്‌ ഓഹരി വെക്കുമ്പോൾ മക്കൾ തമ്മിൽ തർക്കമുണ്ടായാൽ മരിച്ച ഭബാപ്പയോട്‌ ചോദിച്ചാൽപോരെ? എന്തറിവാണിത്‌? എന്തിനാണ്‌ നാമിത്ര വിഷമിക്കുന്നത്‌. ഓഹരി വെക്കേണ്ടതെങ്ങനെയെന്ന്‌ ബാപ്പയോടു ചോദിച്ചുകൂടേ?
ആർക്ക്‌ എന്തറിയാമെന്നല്ല ഇന്നലെ വാദിച്ചത്‌. മരിച്ചവർക്ക്‌ നമ്മെ സഹായിക്കാൻ കഴിയില്ലെന്നാണ്‌ ഞങ്ങൾ പറഞ്ഞത്‌. മരിച്ച ആത്മാവുകൾക്ക്‌ അല്ലാഹു എന്തെല്ലാം സൗകര്യങ്ങളാണ്‌ ചെയ്തു കൊടുത്തത്‌, അതിലവർ ജീവിക്കുകയാണ്‌. പ്രശ്നം അവർക്ക്‌ നമ്മെ സഹായിക്കാൻ കഴിയുമോ എന്നതാണ്‌. അതിനുവേണ്ടി ഇടയാളനാക്കി അല്ലാഹുവിലേക്കു പറഞ്ഞയക്കുന്നതിനെപ്പറ്റിയാണ്‌ നാം ചർച്ച ചെയ്യുന്നത്‌.



വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ

ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്

സംവാദങ്ങളുടെ വെളിച്ചം/മന്ത്രി+പാർട്ടി നേതാവ്=തവസ്സുൽ?

പൂങ്കാവനം സംരംഭത്തിൽ നിന്ന്



മന്ത്രിയിൽനിന്ന‍്‌ കാര്യം നേടാൻ പാർട്ടി നേതാവിനെ സമീപിക്കുന്നതുപോലെയാണോ തവസ്സുൽ?

തവസ്സുലിനെക്കുറിച്ച്‌ സി.പി. ഉമർ സുല്ലമിയുടെ അവതരണ പ്രസംഗം തുടരുന്ന‍ു. “അല്ലാഹുവാണ്‌ മറഞ്ഞ കാര്യങ്ങൾ(ഗൈബ്‌) അറിയുന്നവൻ. മറഞ്ഞ കാര്യങ്ങൾ ആർക്കും അവൻ വ്യക്തമാക്കികൊടുക്കുകയില്ല. അവൻ തൃപ്തിപ്പെട്ട പ്രവാചകന്മാർക്കല്ലാതെ“ (ജിന്ന‍്‌) എല്ലാ അദൃശ്യകാര്യങ്ങളും പ്രവാചകന്മാർക്ക്‌ അറിയിച്ചുകൊള്ളുമെന്നല്ല അല്ലാഹു പറഞ്ഞത്‌. ഒന്ന‍ും അതിൽ കടത്തിക്കൂട്ടാൻ കഴിയാത്തവിധം അല്ലാഹുവിന്റെ സന്ദേശം അവർക്ക്‌ ലഭിക്കും. എന്ന‍ാൽ ലോകത്തുനടക്കുന്ന എല്ലാ കാര്യങ്ങളും അവരറിയില്ല. ആരാണ്‌ മുനാഫിക്വുൾ ആരെക്കൊയാണ്‌ മുഅ‍്മിനുകൾ എന്ന‍്‌ മനസ്സിലാവാത്ത അവസരങ്ങൾ നബി(സ്വ)ക്കുണ്ടായിട്ടുണ്ട്‌. മുനാഫിക്വുകൾ ആരാണെന്ന‍്‌ നബി(സ്വ)ക്ക്‌ വഹ്‌യ്‌ ലഭിക്കുന്ന‍ു. “ഞാനെങ്ങാനും മറഞ്ഞ കാര്യം അറിയുന്ന‍ുവേങ്കിൽ ബുദ്ധിമുട്ടുകൾ എനിക്കുണ്ടാകുമായിരുന്ന‍ില്ല. എനിക്ക്‌ വിഷമങ്ങൾ ബാധിക്കുമായിരുന്ന‍ില്ല. നബി(സ്വ) ഓതിത്തന്ന ഈ ക്വുർആൻ വാക്യത്തിൽനിന്ന‍്‌ ആർക്ക്‌ വഹ്‌യ്‌ മുഖേന ഗൈബ്‌ അറിയിച്ചുകൊടുക്കുന്ന‍ുവോ അവർ അറിയുമെന്നല്ലാതെ മറ്റാരെങ്കിലും അറിയും എന്ന‍ു പറയുന്ന‍ില്ല. ഏതെങ്കിലും മഹാനോട്‌ മനുഷ്യൻ പ്രാർഥിക്കുമ്പോൾ തങ്ങളുടെ പ്രാർത്ഥന അവർ അറിയുമെന്ന‍ു വിശ്വസിക്കൽ അല്ലാഹുവിന്റെ സ്വിഫത്തിൽ പങ്കുചേർക്കലാണ്‌. അല്ലാഹുവിന്റെ സാമീപ്യം ലഭിക്കുന്നതിന്ന‍ുവേണ്ടി മരിച്ച മഹാത്മാക്കളെ വിളിക്കേണ്ട ആവശ്യമെന്ത്‌? അല്ലാഹു നമ്മോട്‌ താൽപര്യമുള്ളവനാണ്‌ നമ്മുടെ സമീസ്ഥനാണ്‌ എന്ന‍ാണ്‌ അല്ലാഹു പഠിപ്പിക്കുന്നത്‌. “എന്റെ അടിമകൾ എ‍െന്നപ്പറ്റി നി‍േന്ന‍ാടു ചോദിച്ചാൽ ഞാൻ അവരുടെ സമീപസ്ഥനാണ്‌ എ‍േന്ന‍ാട്‌ പ്രാർഥിക്കുന്നവർക്ക്‌ ഞാൻ ഉത്തരം നൽകും. അതു കൊണ്ട്‌ എന്റെ ആഹ്വാനം അവർ സ്വീകരിച്ചുകൊള്ളട്ടെ. എന്ന‍ിൽ അവർ വിശ്വാസമർപ്പിക്കട്ടെ. എങ്കിൽ അവർ ഭസൻമാർഗികളായേക്കാം.“ (അൽബക്വറ) നിങ്ങളുടെ ആരാധ്യൻ ഏകനായ ആരാധ്യനാകുന്ന‍ു. അവനല്ലാതെ വേറെ ആരാധ്യനില്ല. അവൻ പരമകാരുണ്യകനാണ്‌. നാം ഒരു മഹാന്റെ അടുത്തേക്ക്‌ ശുപാർശകനെ കൊണ്ടുപോവുന്ന‍ുവേങ്കിൽ ആ ശുപാർശകനാണ്‌ നമ്മോട്‌ താൽപര്യമുള്ളവർ. ഈ ആൾ പറഞ്ഞത്‌ ആ മഹാൻ തട്ടുകയില്ലെങ്കിൽ ഈ ആളെ നാം കൂടെ കൂട്ടും . ശുപാർശകന്മാരില്ലാതെ അല്ലാഹു തങ്ങളെ പരിഗണിക്കുകയില്ല എന്ന വിശ്വാസംകൊണ്ടാണ്‌ മുശ്‌രിക്കുകൾ ഇടയാളന്മാരെ സ്വീകരിച്ചതു. അല്ലാതെ അവർക്ക്‌ അല്ലാഹുവിൽ വിശ്വാസമില്ലാത്തതുകൊണ്ടല്ല. ഏതാണ്‌ റഹ്മാൻ എന്താണ്‌ റഹ്മാൻ എന്ന‍ായിരുന്ന‍ു അല്ലാഹുവെപ്പറ്റി അവർ ചോദിച്ചിരുന്നത്‌. ഹുദൈബിയാ സന്ധിയിൽ കരാർ എഴുതികൊണ്ടിരുന്നപ്പോൾ “ബിസ്മില്ലാഹിർ റഹ്മാനിർ റഹീം എന്ന‍്‌ നബി(സ്വ) വാചകം പറഞ്ഞുകൊടുത്തു. അപ്പോൾ ക്വുറൈശികളുടെ പ്രതിനിധി സുഹൈൽ അത്‌ എഴുതാൻ കൂട്ടാക്കിയില്ല. അതിന്റെ കാരണം അല്ലാഹുവിന്റെ പേർ അതിലുണ്ട്‌ എന്നതായിരുന്ന‍ില്ല. അല്ലാഹു റഹ്മാനാണ്‌ എ‍െന്നഴുതിയതുകൊണ്ടായിരുന്ന‍ു. അല്ലാഹു റഹ്മാനാണ്‌, പരമകാരുണികനാണ്‌ എന്നംഗീകരിച്ചാൽ പി‍െന്നന്തിന്‌ ഇടയാളൻ, എന്തിനാണ്‌ വിഗ്രഹങ്ങൾ എന്നതായിരുന്ന‍ു അവരുടെ നിലപാട്‌. അതുകൊണ്ട്‌ അവൻ പറഞ്ഞു. “ബിസ്മിക‍ാഹുമ്മ“ എ‍െന്നഴുതാം. അല്ലാഹുവേ നിന്റെ നാമത്തിൽ എഴുതുന്ന‍ു എന്ന‍്‌. റഹ്മാൻ ആണ്‌ അല്ലാഹു എന്ന‍്‌ ഞങ്ങൾക്കറിയില്ല. ഞങ്ങൾ അതംഗീകരിക്കില്ല. അല്ലാഹു റഹ്മാൻ ആണ്‌ എന്നംഗീകരിക്കുന്നവർക്ക്‌ ഇടയാളന്മാരെ സ്വീകരിക്കേണ്ടതില്ല. “ഇന്ന റഹ്മത്ത റന്നീ വസിഅത്ത്‌ കുള്ള ശൈഇൻ“ സകല വസ്തുക്കളെക്കാൾ വിശാലമാണ്‌ എന്റെ കാരുണ്യം. നബ(സ്വ) സ്വഹാബത്തിനോട്‌ പറയുകയുണ്ടായി. “അല്ലാഹുവിന്റെ കാരുണ്യം ഭാഗിച്ചാൽ അതിന്റെ നൂറിൽ ഒരംശമേ സൃഷ്ടികളെല്ലാം കൂടി പരസ്പരം കാണിക്കുന്ന‍ുള്ളൂ. അത്‌ അല്ലാഹു നമുക്ക്‌ നൽകിയതാണ്‌. ബാക്കി ഭതൊണ്ണൂറ്റിഒമ്പത്‌ ശതമാനവും അല്ലാഹു അടിമകൾക്ക്‌ വേണ്ടി സൂക്ഷിച്ചുവെച്ചിരിക്കയാണ്‌.“ അതാണ്‌ എല്ലാവരുടെയും ശ്രദ്ധ അല്ലാഹുവിലേക്ക്‌ തിരിച്ചുവിട്ടത്‌. “വജജഹ്തു വഝിയ?. ആകാശഭൂമികളെ സൃഷ്ടിച്ച നാഥനെ ഞാൻ അഭിമുഖീകരിക്കുന്ന‍ു. അവനെ നേർക്കുനേരെ ഇടയാളനില്ലാതെ അഭിമുഖീകരിക്കുന്ന‍ു. ഞാൻ ശിർക്ക്‌ ചെയ്യുന്നവരുടെ കൂട്ടത്തിൽപെട്ടവനല്ല. ജീവിച്ചരിക്കുന്ന മനുഷ്യരെ ചിലർ ഇടയാളന്മാരാക്കുന്ന‍ു. അറബിയിൽ അതിന്ന‍്‌ തവസ്സുൽ എന്ന‍ു പറയാം. വസീല എന്ന‍ു പറഞ്ഞാൽ മാധ്യമം എ‍േന്ന ഉള്ളൂ. ഒരധ്യാപകൻ കുട്ടിയെ പഠിപ്പിക്കാനുപയോഗിക്കുന്ന ഉപകരം വസീലയാണ്‌. ഇങ്ങനെ ജീവിച്ചരിക്കുന്നവൻ സൃഷ്ടികൾക്കിടയിൽ പല മാധ്യമങ്ങളും ഉപയോഗിക്കുന്ന‍ു. ഇത്‌ നമുക്കിടയിൽ അഭിപ്രായവ്യത്യാസമുള്ളതല്ല. മരിച്ചുപോയവരെ ഇടയാളന്മാരാക്കി വെക്കുന്നതാണ്‌ അഭിപ്രായ വ്യത്യാസമുള്ള കാര്യം. ഇതു വെച്ചുകൊണ്ട്‌ സത്യവും അസത്യവും കൂട്ടിക്കുഴക്കുന്നത്‌ ദീനിനോട്‌ ആത്മാർത്ഥയുള്ളവർക്ക്‌ അഭിലഷണീയമല്ല. “സവാഅൻ മഹ്‌യാഹും വമമാതുഹും“ മരിച്ചവരും ജീവിച്ചിരിക്കുന്നവരും സമമാകുന്ന‍ു എന്ന‍ു പറയുകയും എന്ന‍ാൽ പല പ്രശ്നങ്ങളിലും അവർ ഒരു പോലെയല്ല എന്ന‍്‌ അംഗീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ്‌ സമ്പ്രദായം മറുപക്ഷം സ്വീകരിക്കുന്ന‍ു. ഇത്‌ അഭിലഷണീയമല്ല. ഇതു വിട്ട്‌ നമുക്ക്‌ അല്ലാഹുവെ നേരിട്ടു സമീപിക്കാം. അല്ലാഹുവിന്റെയും അടിമയുടെയും ഇടയിൽ മദ്ധ്യസ്ഥൻമാരെ വെച്ച്‌ അവരോട്‌ ചോദിക്കുകയും അവരെ ഭരമേൽപിക്കുകയും ചെയ്യുന്നത്‌ കുഫ്‌റണെന്ന‍്‌ മഹാന്മാരായ പണ്ഡിതന്മാർ പറയാൻ കാരണം അതാണ്‌. ഇമാം ഇബ്നു ഹജറുൽ ഹൈതമി “അൽ ഇഅ‍്ലാമുബിക്വവാതിഇൽ ഇസ്ലാം“ എന്ന ഗ്രന്ഥത്തിൽ പറയുന്നത്‌ കേൾക്കൂ. “വമിൻദാലിക അൻയജ്‌അല ബൈനഹൂ വബൈനല്ലാഹി തആലാ വാശിത്വൻ. അല്ലാഹുവിന്റെയും അടിമയുടെയും ഇടയിൽ മധ്യസ്ഥന്മാരെയാക്കുന്നത്‌ ഇസ്ലാമിൽനിന്ന‍ു ഭപുറത്തുപോകുന്ന കാര്യങ്ങളിൽപെട്ടതാണ്‌. “യത്തവക്കലു അലൈഹിം വയദ്‌ഊഹും വയസ്‌ അലുഹും“ കാര്യങ്ങൾ അവരിൽ ഭരമേൽപിക്കുക. അവരോട്‌ പ്രാർഥിക്കുക, അവരോട്‌ ചോദിക്കുക എന്ന‍ിങ്ങനെ ചെയ്യുന്നത്‌ ഇസ്ലാമിൽനിന്ന‍ു പുറത്തുപോകുന്നതാണ്‌. “വക്വാലൂ ഇജ്മാഅൻ“ അവർ ഏകകണ്ഠമായി പറഞ്ഞിരിക്കുന്ന‍ു. ക്വുർആനിൽ ഒരുപാട്‌ പ്രാർഥനകളുണ്ട്‌. എല്ലാ അല്ലാഹുവിനോടാണ്‌. “ഞങ്ങളുടെ നാഥാ ഞങ്ങൾ ഞങ്ങളോട്‌ ദ്രോഹം ചെയ്തു. നീ ഞങ്ങൾക്കു പൊറുത്തുതന്ന‍ിട്ടില്ലെങ്കിൽ ഞങ്ങൾ നഷ്ടക്കാരിൽപെട്ടവരായിപ്പോകും“ എന്ന‍്‌ ആദം നബിയും ഇണയും അല്ലാഹുവിനോട്‌ പ്രാർഥിച്ചു. ഇങ്ങനെ പ്രാർഥിക്കാനാണ്‌ ക്വുർആൻ കൽപിച്ചതു. പരമകാരുണികനായ അല്ലാഹുവിന്റെ അടുക്കലേക്ക്‌ ഇടയാളന്മാരെ സ്വീകരിക്കേണ്ടതില്ല. പ്രാർഥനകൾ മുഴുവൻ അല്ലാഹുവിനോട്‌ നേരിട്ടു നടത്തുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

കാന്തപുരത്തിന്റെ ചോദ്യവും എ.പിയുടെ മറുപടിയും:

മൂന്ന‍ാം ദിവസം അര മണിക്കൂർ നേരത്തെ വിഷയാവതരണം കഴിഞ്ഞു. ഇനി തവസ്സുലിനെ സംബന്ധിച്ച്‌ ഒന്നര മണക്കൂർ ചോദ്യവും മറുപടിയുമാണ്‌. കുറ്റിച്ചിറയിൽ സ്വീകരിച്ച നയം ത‍െന്നയാണ്‌ ഈ മറുപടിയിലും എ.പി. സ്വീകരിച്ചതു. മറുപക്ഷം എത്രത‍െന്ന പ്രകോപനമുണ്ടാക്കിയാലും സംയമനം പാലിച്ച്‌ പൂർണസമയവും ഉപയോഗപ്പെടുത്തുക എന്നതായിരുന്ന‍ു എ.പിയുടെ നയം.
കാന്തപുരം
തവസ്സുൽ എന്താണെന്ന‍്‌ നിങ്ങൾക്ക്‌ മനസ്സിലായിട്ടില്ലേന്ന‍ു തോന്ന‍ുന്ന‍ു. തവസ്സുലിന്റെ നിർവ്വചനമെന്ത്‌? ശിർക്കിന്റെ നിർവ്വചനമെന്ത്‌ അതിന്ന‍ു മറുപടി കിട്ടിയില്ല. ശഫാഅത്ത്‌ ആർക്കും ഒരിക്കലും കൊടുക്കുകയില്ലേന്ന‍്‌ നിങ്ങൾക്കു വാദമുണ്ടോ?
എ.പി
ഇമാം റാഗിബ്‌ തന്റെ മുഫ്‌റദാത്തിൽ പറയുന്ന‍ു. അൽ വസീലത്തു അത്തവസ്സുലു ഇലാ ശൈഇൻ ബി റഗ്ബത്തിൻ“ ഒരു മാധ്യമം മുഖേന ആഗ്രഹത്തോടുകൂടി ഒരു വസ്തുവിലേക്ക്‌ അടുക്കുക എന്നതാണ്‌ തവസ്സുൽ.‍്‌ ശിർക്കിന്റെ ഭനിർവ്വചനം ചോദിച്ചപ്പോഴെല്ലാം ഞാൻ മറുപടി പറഞ്ഞുകൊണ്ടിരുന്ന‍ിട്ടുണ്ട്‌. അല്ലാഹുവിന്റെ ദാത്തിലും സ്വിഫാത്തിലും പങ്ക്ചേർക്കലാണ്‌ ശിർക്ക്‌. അല്ലാഹുവിന്റെ ദാത്തിന്ന‍്‌ അനുഗുണമായത്‌, ദാത്ത്‌ അല്ലാഹു അല്ല എന്ന വിശ്വാസത്തോടെ അർപ്പിച്ചാലും ശിർക്കുത‍െന്ന. ഇമാം റാസിയുടെയും മറ്റുള്ളവരുടെയും ഇബാറത്തുകൾ ഉദ്ധരിച്ചുകൊണ്ട്‌ ഞങ്ങൾ ഇത്‌ തെളിയിച്ചിട്ടുണ്ട്‌. ഞങ്ങൾ ശിർക്കു മനസ്സിലാക്കിക്കൊണ്ടാണ്‌ വാദപ്രതിവാദത്തിന്ന‍ു വന്ന‍ിട്ടുള്ളത്‌. എന്ന‍ാൽ നിങ്ങൾ ശിർക്കു മനസ്സിലാക്കുന്നതിനു പകരം പാരമ്പര്യത്തെ അനുകൂലിക്കാൻ ശ്രമിച്ചതുകൊണ്ടാണ്‌ വിഷമമുണ്ടായത്‌. പി‍െന്ന ശഫാഅത്ത്‌ ആർക്കും ഒരിക്കലും എവിടെയും കൊടുക്കുകയില്ലേന്ന‍്‌ മുജാഹിദുകൾക്ക്‌ വാദമുണ്ടോ എന്ന‍ാണ്‌ ചോദ്യം. കാര്യകാരണബന്ധത്തിന്റെയടിസ്ഥാനത്തിൽ സാധാരണ നടത്താറുള്ള ശുപാർശ അനുവദനീയമാണെന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. രാജാക്കന്മാരുടെ മുമ്പിൽ നമുക്ക്‌ നേരിട്ടു ചെല്ലാൻ കഴിയാത്തതുകൊണ്ട്‌ അവരുമായി അടുത്ത ആളുകളോട്‌ കാര്യം പറഞ്ഞ്‌ അവർ രാജാവിൽനിന്ന‍്‌ കാര്യം നേടിതരുന്നതുപോലെ അല്ലാഹുവിൽനിന്ന‍്‌ ചിലർ നമുക്കു കാര്യം നേടിത്തരുമെന്ന‍്‌ നിങ്ങൾ സാധാരണ പറയാറുണ്ട്‌. അതാണ്‌ ഇവിടെ നാം ചർച്ചക്കെടുത്ത തവസ്സുൽ. ഈ തവസ്സുലിൽ അപേക്ഷ സമർപ്പിക്കുന്നത്‌ മധ്യസ്ഥന്റെ പക്കലാണ്‌.
കാന്തപുരം
അല്ലാഹു മാത്രമാണ്‌ ഇലാഹും പരമാധികാരിയും എന്ന‍ു വിശ്വാസിച്ചുകൊണ്ട്‌ റഹ്മാനായ റന്നേ നബി(സ്വ)യുടെ ഹക്വുകൊണ്ട്‌ എന്റെ ദോഷം പൊറുത്തുതരേണമേ എന്ന‍ു പറഞ്ഞാൽ അല്ലാഹുവിന്റെ ദാത്തിലും സ്വിഫാത്തിലും പങ്കുചേർക്കൽ വരുമോ?
എ.പി
ഞങ്ങൾ ഇവിടെ അവതരിപ്പിച്ച വിഷയത്തെക്കുറിച്ചാണ്‌ ചോദ്യമുന്നയിക്കേണ്ടത്‌. അല്ലാഹുവിലേക്കടുപ്പിക്കാൻ വേണ്ടി മരിച്ചവരെ ഇടയാളന്മാരാക്കി പ്രാർഥന നടത്തുന്നത്‌ ശിർക്കാണെന്ന‍ാണ്‌ ഞങ്ങൾ വാദിച്ചതു. മരിച്ചുപോയ മഹാത്മാക്കൾ അല്ലാഹുവിങ്കൽ ശുപാർശ ഭചെയ്ത്‌ കാര്യം സാധിപ്പിച്ചുതരുമെന്ന‍്‌ കരുതി അവരോട്‌ നടത്തുന്ന പ്രാർഥന ശിർക്കാണെന്ന‍്‌ നിങ്ങൾക്കു ബോധ്യം വന്ന‍ിട്ടുണ്ടെങ്കിൽ മറ്റൊരു വാദപ്രതിവാദത്തിൽ ഹക്വുകൊണ്ടുള്ള തവസ്സുലിന്റെ ഹുക്വമ്‌ എന്താണെന്ന‍്‌ ചർച്ച ചെയ്യുന്നതിൽ ഞങ്ങൾക്കു വിരോധമില്ല. ആ വിഷയത്തിൽ നമ്മൾ പല സ്ഥലത്തുവെച്ചും വാദപ്രതിവാദം നടത്തിയിട്ടുണ്ട്‌. മന്ത്രിമാരുടെ അടുത്തേക്ക്‌ നേതാക്കളെ ശുപാർശകരാക്കുന്ന ഉദാഹരണങ്ങൾ പറഞ്ഞ്‌ യഥാർഥ തവസ്സുലിനെ നിങ്ങൾ കബളിപ്പിക്കാറുണ്ട്‌. മരിച്ചുപോയവരെ ശുപാർശകരായി സ്വീകരിക്കുന്നത്‌ വിശുദ്ധ ക്വുർആൻ പറഞ്ഞ തവസ്സുലിന്ന‍്‌ എതിരാണെന്ന‍്‌ നിരവധി ആയത്തുകളിലൂടെ ഞങ്ങൾ സമർഥിച്ചു.
കാന്തപുരം
മൗലവി സാഹിബിന്ന‍്‌ ഓർമശക്തി കുറഞ്ഞുപോയോ? നിങ്ങൾ വായിച്ച വ്യവസ്ഥ വെച്ചുകൊണ്ടുത‍െന്ന ഞാൻ ചോദിക്കട്ടെ, ഒരു പാപി അവന്റെ പാപം പൊറുപ്പിച്ച്‌ അല്ലാഹുവിലേക്കടുപ്പിക്കാൻ വേണ്ടി നബിയുടെ ഹക്വുകൊണ്ട്‌ എന്റെ പാപം പൊറുത്തുതരണമേ പടച്ചവനേ എന്ന‍ു പറഞ്ഞാൽ അല്ലാഹുവിന്റെ ദാത്തിലും സ്വഫാത്തിലും പങ്കുചേർക്കൽ വരുന്നതെവിടെ? ഞാൻ വിഷയത്തിൽനിന്ന‍ും വ്യതിചലിച്ചിട്ടില്ല. ഇവിടെ വിഷയം അല്ലാഹുവിനോട്‌ ദുആ ഇരക്കലാണ്‌. രണ്ടു ദിവസം ചർച്ച ചെയ്തിട്ട്‌ ഒരെത്തുംപിടിയും കിട്ടാത്ത “മരിച്ചവരോടു പ്രാർഥിക്കൽ“ കൂട്ടിക്കുഴച്ച്‌ ആശയക്കുയപ്പം സൃഷ്ടിക്കേണ്ട.
എ.പി
താങ്കളുടെ ഓർമ്മശക്തി ലാബറട്ടറിയിൽ പരിശോധിക്കണമെന്ന‍ാണ്‌ തോന്ന‍ുന്നത്‌. ഞങ്ങളുടെ വാദം അല്ലാഹുവിലേക്ക്‌ അടുപ്പിക്കാൻ വേണ്ടി മരിച്ചവരെ ഇടയാളനാക്കി പ്രാർഥിക്കുന്നത്‌ ശിർക്കാണെന്ന‍ാണ്‌. മരിച്ച മഹാത്മാക്കളോട്‌ പ്രാർഥിക്കുകയും അല്ലാഹുവിൽനിന്ന‍്‌ കാര്യം നേടിത്തരികയും ചെയ്യുന്ന‍ു എന്ന‍ാണ്‌ വാദം. ഇതിന്ന‍ു മന്ത്രിയുടെ അടുത്തേക്ക്‌ നേതാവിനെ പറഞ്ഞയക്കുന്ന ഉദാഹരണം നിങ്ങൾ പറയാറുണ്ട്‌. അതു ത‍െന്നയാണ്‌ വാദവിഷയം. അതിൽ ഒന്ന‍ും കൂട്ടിച്ചേർക്കാനോ കുറക്കാനോ ആരെയും ഭാനുവദിക്കുകയില്ല. ഞങ്ങളുടെ വാദം ഇവിടെ സ്ഥാപിക്കപ്പെട്ടു എന്ന‍്‌ ബോധ്യമായതുകൊണ്ടാണ്‌ മറുപക്ഷം അതിനെക്കുറിച്ചൊന്ന‍ും ചോദിക്കാതെ വിഷയത്തിൽപെടാത്ത കാര്യം ചോദിക്കുന്നത്‌. ഇടയാളനോട്‌ പ്രാർഥിക്കൽ ശിർക്കാണെന്ന‍്‌ മുഫസ്സിറുകളുടെ അഭിപ്രായങ്ങളുദ്ധരിച്ചു ഞങ്ങൾ സ്ഥാപിച്ചു.
വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ

ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്

സംവാദങ്ങളുടെ വെളിച്ചം/ഏതാണ്‌ ശരിയായ തവസ്സുൽ

പൂങ്കാവനം സംരംഭത്തിൽ നിന്ന്



മുജാഹിദ്‌ പക്ഷത്തിന്റെ വാദം

അല്ലാഹുവിലേക്ക്‌ അടുപ്പിക്കാൻവേണ്ടി മരിച്ചുപോയ മഹാത്മാക്കളെ ഇടയാളനാക്കി പ്രാർഥന നടത്തുന്നത്‌ ശിർക്കാകുന്ന‍ു.

സുന്ന‍ീ പക്ഷത്തിന്റെ വാദം

അമ്പിയാ ഔലിയാ സ്വാലിഹീങ്ങൾ എന്ന‍ീ മഹാന്മാരെ ഇടയാളന്മാരാക്കി അല്ലാഹുവിലേക്ക്‌ തവസ്സുൽ ചെയ്യുന്നത്‌ അനുവദനീയമാകുന്ന‍ു.

അവതരണം

1983 ഫെബ്രുവരി 3ന്‌ മുജാഹിദ്‌ പക്ഷത്തിനുവേണ്ടി വിഷയമതരിപ്പിക്കുന്നത്‌ സി.പി. ഉമർ സുല്ലമിയാണ്‌. ബ്ബപ്രിയ ജനങ്ങളേ, ഇന്നത്തെ വിഷയം അല്ലാഹുവിലേക്കടുപ്പിക്കാൻ വേണ്ടി മരിച്ചുപോയ മഹാത്മാക്കളെ ഇടയാളന്മാരാക്കി പ്രാർഥിക്കുന്നത്‌ ശിർക്കാണ്‌ എന്ന‍ാണ്‌ മുജാഹിദുകളുടെ വാദം. അല്ലാഹുവിന്റെയും അടിമകളുടെയും ഇടയിൽ ഇടയാളന്മാരാക്കി മരിച്ചുപോയ മഹാത്മാക്കളോട്‌ അവർ അല്ലാഹുവിലേക്ക്‌ അടുപ്പിക്കുമെന്ന നിലക്ക്‌ ചെയ്യുന്ന പ്രാർഥന ശിർക്കാണ്‌. വിശുദ്ധ ക്വുർആൻ പറയുന്ന‍ു: ãസത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക്‌ തവസ്സുൽ ചെയ്യുകയും അവന്റെ മാർഗത്തിൽ സമരത്തിലേർപ്പെടുകയും ചെയ്യുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം.ä (മാഇദ.35) ജീവിത വിജയത്തിനു വേണ്ടി മൂന്ന‍ു കാര്യങ്ങളാണ്‌ അല്ലാഹു കൽപിക്കുന്നത്‌. ഒന്ന‍്‌ ഇത്തക്വുല്ലാഹ നിങ്ങൾ അല്ലാഹുവേ സൂക്ഷിക്കുക, ഭക്തിയോടുകൂടി ജീവിക്കണം, രണ്ടാമതായി വബ്തഗൂ ഇലൈഹിൽ വസീല അവനിലേക്കടുക്കാനുള്ള മാർഗം തേടണം. അല്ലാഹുവെ സൂക്ഷിക്കണമെന്ന‍ു പറയുമ്പോൾ ഏതെങ്കിലും ഭീകര ജന്തുവിനെയോ ഭീകരമൂർത്തികളെയോ സൂക്ഷിച്ചുകൊണ്ട്‌ പേടിച്ചോടി അകലുന്നതുപോലെ അല്ലാഹുവിൽനിന്ന‍ും ഓടിയകലണമെന്നല്ല ഉദ്ദേശ്യം. അവനിലേക്കടുക്കാനുള്ള വസീല സമീപനമാർഗം തേടണം. മൂന്ന‍ാമതായി ചെയ്യേണ്ട ãവജാഹിദു ഫീ സബീലിഹീä ഭാല്ലാഹുവിന്റെ മാർഗത്തിൽ അവന്റെ കലിമത്ത്‌ ഉയർത്തുവാൻ നിങ്ങൾ സമരത്തിലേർപ്പെടണം എന്ന‍ാണ്‌. ഇങ്ങനെ മൂന്ന‍ു കാര്യങ്ങൾ ജീവിതി വിജയത്തിനുവേണ്ടി അല്ലാഹു നിർദ്ദേശിക്കുന്ന‍ു. മരിച്ചുപോയ മഹാന്മാർക്ക്‌ അല്ലാഹുവിലേക്ക്‌ നമ്മെ അടുപ്പിക്കാൻ കഴിയുമോ? ഇല്ല. അവരെ വസീലയാക്കി അടുക്കാനാണോ അല്ലാഹു നിർദ്ദേശിച്ചത്‌. അതാണ്‌ ഇന്നത്തെ ചർച്ച. അല്ലാഹുവിലേക്കടുക്കുക എന്നതിന്റെ ഉദ്ദേശ്യം സ്ഥലകാലത്തിലുള്ള സാമീപ്യമല്ല. അല്ലാഹു വളരെ അകലത്തിലാണ്‌, അതുകൊണ്ട്‌ ആ സ്ഥലത്തേക്ക്‌ നമ്മെ എത്തിക്കണം എന്നതല്ല അല്ലാഹുവിലേക്കടുപ്പിക്കൽ എന്നതിന്റെ ഉദ്ദേശ്യം. മറിച്ച്‌ അല്ലാഹുവിന്റെ സംതൃപ്തിക്കും സ്നേഹത്തിനും പാത്രീഭൂതരായിത്തീരുക എന്നതാകുന്ന‍ു. അല്ലാഹുവിങ്കലേക്കുള്ള സാമീപ്യം മുഹമ്മദ്‌ മുസ്തഫാ(സ്വ)തന്റെ സുന്നത്തിലൂടെ നമുക്ക്‌ വ്യക്തമാക്കിത്തന്ന‍ിട്ടുണ്ട്‌. അത്‌ ഇപ്പറഞ്ഞ മൂന്ന‍്‌ കാര്യങ്ങളിലൂടെയുള്ള അടുക്കലാണ്‌. അല്ലാഹു പറയുന്നത്‌ നോക്കൂ. ãആരെങ്കിലും അല്ലാഹുവിനെ കണ്ടുമുട്ടണമെന്ന‍്‌ ആഗ്രഹിക്കുവെങ്കിൽ അവൻ സൽക്കർമ്മങ്ങൾ ചെയ്തു കൊള്ളട്ടെ. അല്ലാഹുവിൽ ആരെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യട്ടെ. (അൽ കഹ്ഫ്‌) എന്താണാരാധന? പ്രാർഥന എല്ലാറ്റിനേയും ആരാധനയാക്കി മാറ്റുന്ന‍ു. അദ്ദുആഉ ഹുവൽ ഇബാദ, പ്രാർഥന, അതാണ്‌ ആരാധന എന്ന‍്‌ നബി(സ്വ)പറയുന്ന‍ു. അതുകൊണ്ട്‌ അല്ലാഹുവിലേക്കടുക്കാൻ വേണ്ടി നാം എന്ത്‌ ആരാധന ചെയ്യുമ്പോഴും അവനോടുള്ള പ്രാർഥന നമ്മുടെ മനസ്സിൽ വേണം. അല്ലാഹുവേ നിന്റെ പ്രീതിക്കുവേണ്ടിയാണ്‌ ഞാനിനു ചെയ്യുന്നത്‌ എന്ന ബോധം വേണം. ആ പ്രാർഥന അല്ലാഹുവിനാകുമ്പോൾ അല്ലാഹുവിനുള്ള ആരാധനയാകുന്ന‍ു. സൃഷ്ടികൾക്കുള്ളതാകുമ്പോൾ ശിർക്കും. വിഗ്രഹമോ പ്രതിഷ്ഠയോ ശവകുടീരമോ ഏതായാലും ശരി അവയോട്‌ പ്രാർഥിക്കുമ്പോൾ ശിർക്കു ത‍െന്ന. ഈ രീതിയിൽ ചെയ്യാതെ പ്രാർഥന അല്ലാഹുവോടു മാത്രമാക്കി സൽക്കർമ്മം ചെയ്യുക. അതാണ്‌ ക്വുർആൻ ഭനിർദ്ദേശിച്ച തവസ്സുൽ. പൂർവ്വികരായ ക്വുർആൻ വ്യാഖ്യാതാക്കൾ അങ്ങനെയാണ്‌ വിശദീകരിച്ചുതന്നത്‌. ഇബ്നു അന്നാസ്‌(റ)പറയുന്ന‍ു. വസീല എന്ന‍ാൽ ക്വുർബത്ത്‌-സാമീപ്യമാണ്‌. അത്‌ പുണ്യകർമ്മമാണ്‌ ക്വതാദ(റ)പറയുന്നത്‌. ãഅല്ലാഹുവിനെ അനുസരിച്ചുകൊണ്ട്‌ അവനിലേക്ക്‌ നിങ്ങൾ അടുക്കൂä എന്ന‍ാണ്‌. തഫ്സീർ ഇബ്നു ജരീർ പറയുന്ന‍ു. ഇമാമുകൾ പറഞ്ഞ ഇക്കാര്യത്തിൽ ക്വുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസമില്ല. അതിനാൽ പുണ്യകർമ്മങ്ങൾ ചെയ്തുകൊണ്ടാണ്‌ അല്ലാഹുവിലേക്കടുക്കേണ്ടത്‌ മരിച്ചവരെ ഇടയാളന്മാരാക്കിക്കൊണ്ടല്ല. വബ്തഗൂ ഇലൈഹിൽ വസീല എന്ന ആയത്തിനെ ഇമാം റാസി വിശദീകരിക്കുന്നത്‌ കേട്ടോളൂ. ãനിങ്ങൾ കുറ്റകൃത്യങ്ങളിൽ അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ട്‌, അവയിൽനിന്ന‍്‌ അകന്ന‍ുകൊണ്ട്‌ സൽകർമങ്ങളിലൂടെ അല്ലാഹുവിനെ അനുസരിച്ചുകൊണ്ട്‌ അവന്റെ സാമീപ്യം നേടിയെടുക്കുക അങ്ങനെ തവസ്സുൽ ചെയ്യുക.ä

അല്ലാഹുവിലേക്കടുക്കാനുള്ള മാർഗം അഥവാ തവസ്സുൽ സൽകർമങ്ങളാണെന്ന‍്‌ തഫ്സീറുകളിൽനിന്ന‍്‌ വളരെ വ്യക്തമാക്കി മനസ്സിലാക്കാം. ക്വുർആൻ വ്യാഖ്യാതാക്കൾ ഏകകണ്ഠമായി പറഞ്ഞ കാര്യമാണ്‌ ഞാനിവിടെ അവതരിപ്പിച്ചത്‌.

ഇതിനു വിവരീതമായി ഒരു തവസ്സുൽ നമ്മുടെ മറുപക്ഷം ഇവിടെ അവതരിപ്പിക്കാറുണ്ട്‌. അല്ലാഹുവിനെ നേരിട്ടു സമീപിച്ചുകൂടാ, അതിനാൽ നാം ആരെങ്കിലും സമീപിച്ച്‌ അവരെ പ്രീതിപ്പെടുത്തി അവരോട്‌ പ്രാർഥിക്കുന്ന‍ു. അവർ അല്ലാഹുവിലേക്ക്‌ നമ്മെ അടുപ്പിക്കും, നമ്മുടെ കാര്യം അവർ അല്ലാഹുവിൽനിന്ന‍ു നേടിത്തരും എന്ന‍ാണ്‌ പറയുന്നത്‌. ക്വുർആന്റെ അവതരണ കാലത്തുള്ള മുശ്‌രിക്കുകൾക്കുണ്ടായിരുന്നത്‌ ഈ വിശ്വാസമായിരുന്ന‍ു. മഹാന്മാരെ അവരുടെ പ്രതിഷ്ഠകൾ മുഖേന തൃപ്തിപ്പെടുത്തികൊണ്ട്‌ അവരോട്‌ പ്രാർഥിച്ചുകൊണ്ട്‌ അല്ലാഹുവിലേക്കടുക്കാം എന്നവർ വിശ്വസിച്ചു. ãഅലാ ലില്ലാഹി ദ്ദീനുൽ ഖാലിസ്‌ വല്ലദീനത്തഖദൂമിൻദൂനിഹീ ഔലിയാഅ മാനഅ‍്ബുദുഹും ഭൈല്ലാ ലിയുക്വർരിബൂനാ ഇലല്ലാഹി സുൽഫാä എന്ന‍ുവെച്ചാൽ നിഷ്കളങ്കമായ ദീൻ അല്ലാഹുവിനുള്ളതാണ്‌. അല്ലാഹുവിനു പുറമെയുള്ളവരെ ഔലിയാക്കളാക്കിവെച്ചവർ പറയുന്ന‍ു അല്ലാഹുവിലേക്ക്‌ ഞങ്ങളെ അടുപ്പിക്കാൻ വേണ്ടിയല്ലാതെ ഇവരെ ഞങ്ങൾ ആരാധിക്കുന്ന‍ില്ല. (സുമർ) ഇവർ നേർക്കുനേരെ സ്വന്തമായി സഹായിക്കുമെന്നല്ല അല്ലാഹുവിലേക്ക്‌ തങ്ങളെ അടുപ്പിച്ച്‌ കാര്യങ്ങൾ നേടിത്തരുമെന്ന‍ാണവരുടെ വാദം. ഇക്കാര്യം വിശദികരിച്ചുകൊണ്ട്‌

മുഫസ്സിറുകൾ പറയുന്ന‍ു. മാനഅ‍്ബുദുഹും എന്ന‍ു പറഞ്ഞാൽ ലിയശ്ഫഊ ലനാ വ യുക്വർരിബൂനാ ഇൻദഹുമൻസില. അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുവേണ്ടി ശുപാർശചെയ്യുകയും ഞങ്ങളെ അടുപ്പിക്കുകയും ചെയ്യും എന്ന‍ാണ്‌.

ഈ ആയത്തു വിശദീകരിച്ചുകൊണ്ട്‌ ഇബ്നു കഥീർ രേഖപ്പെടുത്തുന്നത്‌ നോക്കൂ. ãഅല്ലാഹുവിന്റെ പ്രത്യേകം സമീപ്യം ലഭിച്ച മലക്കുകളും അല്ലാത്ത മലക്കുകളുമാണ്‌ എന്ന‍ാണ്‌. വിഗ്രഹങ്ങളെപ്പറ്റിയും മരങ്ങളെപ്പറ്റിയും മാത്രമല്ല, കുല്ലുഹും ആബീദുന ക്വാളിആനല്ലാഹ അല്ലാഹുവിന്റെ വിനയാന്വിതരായിരിക്കുന്ന അടിമകളാകുന്ന‍ു അവരെല്ലാവരും. അവർ രാജാക്കൻമാരുടെ അടുക്കലുള്ള നേതാക്കളെപ്പോലെയല്ല. രാജാക്കന്മാരുടെ അടുക്കലേക്ക്‌ സാധാരണക്കാരണന്‌ നേരെ കടന്ന‍ു ചെല്ലാൻ പറ്റുകയില്ല. അതുകൊണ്ടാണ്‌ നേതാക്കൾ അടുപ്പിക്കണം. അതുകൊണ്ട്‌ അവർ കാര്യം പറഞ്ഞ്‌ രാജാവിൽനിന്ന‍്‌ കാര്യം നേടിത്തരണം. അതുപോലെയല്ല അല്ലാഹുവിന്റെ അടുക്കലുള്ള ശുപാർശ. അല്ലാഹുവിന്റെ അനുവാദമില്ലാതെ ആർക്കും ശുപാർശ ചെയ്യാൻ അനുവാദമില്ലന്ന‍ാണ്‌ ക്വുർആൻ പറയുന്നത്‌. ഇവർക്കുത‍െന്ന മുൻകൂട്ടി അനുവാദം വാങ്ങിയിരിക്കണമെങ്കിൽ ഇവരോട്‌ പ്രാർഥിച്ചിട്ടു കാര്യമുണ്ടോ? ഈ ശുപാർശകർ രാജാക്കന്മാരുടെ അടുക്കൽ ചെന്ന‍്‌ അവർക്ക്‌ ഇഷ്ടപ്പെട്ടതിലും ഇഷ്ടപ്പെടാത്തതിലും ശുപാർശ ചെയ്യുന്ന‍ു. ഈ രീതിയിൽ രാജാക്കന്മാരോട്‌ അല്ലാഹുവിനെ ഒരിക്കലും നിങ്ങള ഉപമിക്കരുത്‌. ലാതള്‌രിബൂ ഭലില്ലാഹിൽ അംസാൽ-അല്ലാഹുവിന്‌ നിങ്ങൾ ഉദാഹരണങ്ങൾ പറയരുത്‌. അല്ലാഹു പറയുന്നത്‌ നോക്കൂ. ãഅവരതാ അല്ലാഹുവിനു പുറമെ അവർക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ ആരാധിച്ചുകൊണ്ടിരിക്കുന്ന‍ു. ഇവർ(ആരാധിതർ) അല്ലാഹുവിന്റെയടുക്കൽ ഞങ്ങൾക്കുള്ള ശുപാർശകരാണ്‌ എന്നവർ പറയുകയും ചെയ്യുന്ന‍ു. (നബിയേ) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിന്നറിയാത്ത വല്ല കാര്യങ്ങളും നിങ്ങൾ അവന്‌ അറിയിച്ചുകൊടുക്കുകയാണോ? അല്ലാഹു അവർ പങ്കുചേർക്കുന്നതിൽ നി‍െന്നല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമാകുന്ന‍ുä (10:18)

ശിർക്കിന്റെ സമ്പ്രദായങ്ങളെയും വിഗ്രങ്ങളെയും പ്രതിപാതിച്ചതിനു ശേഷം ഇമാം റാസി ആയത്തിന്‌ നൽകിയ വ്യാഖ്യാനം നോക്കൂ. ബ്ബഈ വിഗ്രഹാരാധന പോലെയാണ്‌ ഈ കാലഘട്ടത്തിലെ നിരവധിയാളുകൾ മഹാന്മാരുടെ ക്വബ്‌റുകളെ ബഹുമാനിച്ചുകൊണ്ടിരിക്കുന്നത്‌. ഈ മഹാന്മാരുടെ ക്വബ്‌റുകളെ ബഹുമാനിച്ചാൽ ക്വബ്‌റാളികൾ അല്ലാഹുവിന്റെയടുക്കൽ തങ്ങൾക്കുവേണ്ടി ശുപാർശ ചെയ്യുമെന്ന‍ാണ്‌ അവരുടെ വിശ്വാസം.ß

അല്ലാഹുവിന്റെയും അടിമയുടെയും ഇടയിൽ മധ്യവർത്തിയെ നിറുത്തിയാൽ അവർ മുഖേന അല്ലാഹുവിന്റെ സാമീപ്യം ലഭിക്കുമെന്ന‍്‌ വിശ്വസിക്കലും അല്ലാഹുവിലേക്കടുപ്പിക്കുവാൻ വേണ്ടി അവരോട്‌ കാര്യങ്ങൾ പറയുന്നതും ബിംബാരാധനക്ക്‌ തുല്യമാണെന്ന‍്‌ ഇമാം റാസി വ്യക്തമായി പറഞ്ഞതാണ്‌ ഞാൻ നിങ്ങളെ കേൾപ്പിച്ചത്‌. മരിച്ച മഹാന്മാരോട്‌ കാര്യം പറയണമെങ്കിൽ നമ്മെ അവർ അറിയണം. നമ്മുടെ പ്രശ്നം അവർ മനസ്സിലാക്കണം. ലോകത്തിന്റെ നാനാവശങ്ങളിൽ ജീവിക്കുന്ന കോടാനുകോടി ജനങ്ങളുടെ വിളി അവർ കേൾക്കേണ്ടേ? ഇങ്ങനെ മറഞ്ഞ കാര്യങ്ങൾ അറിയാൻ അവർക്കു സാധ്യമല്ല. അല്ലാഹു അല്ലാതെ ഗൈബ്‌ (അദൃശ്യം) അറിയുകയില്ല എന്ന‍്‌ ക്വുർആൻ ഖണ്ഡതമായി പറയുന്ന‍ു. മരിച്ചവർ അദൃശ്യമറിയുമെന്ന‍്‌ വിശ്വസിച്ചുകൊണ്ടാണല്ലോ അവരെ ഭസമീപിക്കുന്നത്‌. ആ വിശ്വാസം അല്ലാഹുവിന്റെ സ്വീഫത്തിൽ പങ്കുചേർക്കലാണ്‌. ഈ ശിർക്കിൽനിന്ന‍്‌ എത്ര ഉന്നതാണ്‌ അല്ലാഹു എന്ന‍ാണ്‌ ഞാനോതിയ ആയത്തിൽ പറയുന്നത്‌.

മറക്കാൻ പാടില്ലാത്തത്‌

തവസ്സുൽ നിർബന്ധമായത്‌, സുന്നത്തായത്‌, ഹറാമായത്‌, ശിർക്കായത്‌ എന്ന‍ീങ്ങനെ പലതരത്തിലുണ്ട്‌. നിർബന്ധമായ തവസ്സുലിനെയും ശിർക്കായ തവസ്സുലിനെയും സി.പി. ഉമർ സുല്ലമി ഭംഗിയായി അവതരിപ്പിച്ചു. സൽക്കർമ്മങ്ങളിലൂടെ അല്ലാഹുവിലേക്കടുക്കുക എന്നതാണ്‌ ക്വുർആൻ പറഞ്ഞ തവസ്സുൽ എന്നതിൽ ക്വുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസമില്ലെന്ന‍ും അദ്ദേഹം സ്ഥാപിച്ചു. അല്ലാഹുവിൽനിന്ന‍്‌ കാര്യങ്ങൾ നേടിത്തരാൻ ഇടയാളനോട്‌ പ്രാർഥിക്കുന്നത്‌ ശിർക്കാണെന്ന‍്‌ മുജാഹിദുകളുടെ വാദം. വിഷയാവതരണത്തിന്റെ ബാക്കി ഭാഗം അടുത്തതിൽ

വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ

ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്

സംവാദങ്ങളുടെ വെളിച്ചം/കൊട്ടപ്പുറം - മൂന്ന‍ാം ദിവസത്തിലേക്ക്‌ കടക്കുമ്പോൾ

പൂങ്കാവനം സംരംഭത്തിൽ നിന്ന്



ഇസ്തിഗാസയെക്കുറിച്ച്‌ ഇരുപക്ഷത്തിന്റെയും രണ്ടുവീതം വിഷയാവതരണങ്ങളും രണ്ടു ഘട്ടം വീതം ചോദ്യോത്തരങ്ങളുമായി രണ്ടു ദിവസം പൂർത്തിയായി. സുന്ന‍ീപക്ഷത്തെ ചോദ്യകർത്താവ്‌ അവസാന നിമിഷത്തിൽ നടത്തിയ പ്രകോപനശ്രമം മൂന്ന‍ാം ദിവസത്തെക്കുറിച്ച്‌ ചില ദുസ്സൂചനകൾ അവശേഷിപ്പിച്ചു. ഇ.കെ. ഹസ്സൻ മുസ്ല്യാരുടെ പുസ്തകം എ.പി. ഉദ്ധരിച്ചപ്പോൾ ഹസ്സൻ മുസ്ല്യാർ രോഗശയ്യയിൽ കിടക്കുമ്പോൾ “അസ്ലിം തസ്ലം“ എന്ന‍്‌ കത്തെഴുതിയ നിങ്ങൾ എന്തിന്‌ അദ്ദേഹത്തിന്റെ പുസ്തകം ഉദ്ധരിക്കുന്ന‍ു. എന്ന‍്‌ മുസ്ല്യാർ ചോദിച്ചത്‌. അണികളെ ഇളക്കിവിടാനായിരുന്ന‍ു. ഒരാളുടെ പുസ്തകം മറുകക്ഷി ഉദ്ധരിച്ചാൽ അതിലെ വിഷയത്തിലെ ശരിയും ശരികേടും പറയുകയോ അത്‌ സന്ദർഭത്തിൽ നിന്നടർത്തി അവതരിപ്പിച്ചതാണെങ്കിൽ ആ തട്ടിപ്പു പിടികൂടുകയോ ആണ്‌ ചെയ്യേണ്ടത്‌. മുജാഹിദുകൾ ആ മാന്യരീതിയാണ്‌ സ്വികരിച്ചത്‌. ഉദാഹരണം ശ്രദ്ധിക്കുക. മുജാഹിദുകളോട്‌ സലാം പറയാനോ അവർ സലാം പറഞ്ഞാൽ മടക്കാനോ പാടില്ല, അവർക്ക്‌ മയ്യിത്ത്‌ നമസ്കരിക്കാൻ പാടില്ല, എ​‍െന്നല്ലാം പറയുന്ന ആളാണ്‌ ചോദ്യകർത്താവായ കാന്തപുരം മുസ്ല്യാർ. അദ്ദേഹം മുജാഹിദു പണ്ഡിതനായ വാഴക്കാടെ അബ്ദുറഹിമാൻ മുസ്ല്യാരുടെ ഒരു പുസ്തകം ഉദ്ധരിച്ചു. മുജാഹിദുകളോട്‌ സലാം പറയുകയോ അവരുടെ മയ്യിത്ത്‌ നമസ്കരിക്കുകയോ ചെയ്യാൻ പാടില്ലെന്ന‍ു പറഞ്ഞ മുസ്ല്യാർ എന്തിന്‌ മുജാഹിദു പണ്ഡിതന്റെ പുസ്കതകമുദ്ധരിച്ചു എന്ന‍്‌ എ.പി. ചോദിച്ചില്ല. കാന്തപുരം കെ.ഉമർ മൗലവിയുടെ പുസ്തകം ഉദ്ധരിച്ചു . എ.പി. അബ്ദുൽ ഖാദിർ മൗലവിക്ക്‌ ഇങ്ങിനെ ചോദിക്കാമായിരുന്ന‍ു. “ഉമർ മൗലവി ഇസ്ലാമിൽ നിന്ന‍്‌ പിഴച്ച കക്ഷിയുടെ നേതാവാണെന്ന‍്‌ പ്രചരിപ്പിക്കുന്ന മുസ്ല്യാർ എന്തിനദ്ദേഹത്തിന്റെ പുസ്തകം ഭൗദ്ധരിച്ചു?“ എ.പി. അങ്ങിനെ ചോദിച്ച്‌ പ്രകോപനം സൃഷ്ടിച്ചില്ല. കാരണം അദ്ദേഹത്തിന്‌ ഒന്ന‍ാമതായി ഈ വാദപ്രതിവാദം നാലു ദിവസം പൂർണമായും മര്യാദയോടുകൂടിയും നടക്കണം എന്ന ആഗ്രഹമുണ്ടായിരുന്ന‍ു. രണ്ടാമതായി ജനങ്ങളുടെ സാമാന്യ ബുദ്ധിയോട്‌ മതിപ്പുണ്ടായിരുന്ന‍ു. എന്ന‍ാൽ ഇ.കെ. ഹസ്സൻ മുസ്ല്യാരുടെ പുസ്തകത്തിൽനിന്ന‍്‌ ഒരു സ്വഹാബിയുടെ വാക്ക്‌ എതിർതെളിവല്ല എന്ന ഭാഗം എ.പി. ഉദ്ധരിച്ചപ്പോൾ കാന്തപുരം മുസ്ല്യാർ ജനവികാരമിളക്കിവിട്ടു. മുജാഹിദ്‌ പണ്ഡിതനോട്‌ ചോദ്യം ചോദിച്ച്‌ ഉത്തരം മുട്ടിക്കാൻ ബാധ്യസ്ഥനായ അദ്ദേഹം പുതിയ ചോദ്യങ്ങളൊന്ന‍ും ചോദിക്കാതെ തന്റെ അവസാന അവസരത്തിലെ സംസാരം തുടങ്ങുന്നതു നോക്കൂ. ബ്ബമർഹൂം ഇ.കെ. ഹസ്സൻ മുസ്ല്യാർ മരണശയ്യയിൽ കിടക്കുമ്പോൾ അസ്ലിം തസ്ലം ഹസ്സൻ മുസ്ല്യാരെ നിങ്ങൾ മുസ്ലിമാവുക എന്ന‍്‌ കത്തെഴുതിയ ഇവരാണോ ഇപ്പോൾ ഹസ്സൻ മുസ്ല്യാരുടെ പുസ്തകവുമായി വന്ന‍ിരിക്കുന്നത്‌.?ß ഇതിന്‌ എ.പി. പറഞ്ഞ മറുപടി മുസ്ല്യാരുടെ വായ അടുപ്പിക്കുന്നതും അതേ വേള മര്യാദ നിറഞ്ഞതുമായിരുന്ന‍ു. അതു കാണുക. “ഹസ്സൻ മുസ്ല്യാരോടുള്ള സ്നേഹം പ്രകടിപ്പിക്കാനല്ല ഈ പുസ്തകം ഞങ്ങൾ ഇവിടെ വായിച്ചത്‌. അദ്ദേഹത്തോടു കൂറ്‌ തെളിയിക്കാനുമല്ല. ഒരാൾ എഴുതിയ പുസ്തകം നിങ്ങൾ വായിച്ചപ്പോൾ നിങ്ങൾക്ക്‌ തള്ളിക്കളയാൻ പാടില്ലാത്ത ഒരാളുടെ (ഹസ്സൻ മുസ്ല്യാരുടെ പുസ്തകം ഞങ്ങളുദ്ധരിച്ചു)“ തന്റെ പ്രതിയോഗിയുടെ പുസ്തകത്തിൽ തനിക്കനുകൂലമായ ഒരു ഭാഗമുണ്ടെങ്കിൽ അതു ഉദ്ധരിക്കാൻ പാടില്ലെന്നത്‌ ലോകത്ത്‌ ആരാണ്‌ പറഞ്ഞത്‌? വാദ പ്രതിവാദത്തിൽ അതുദ്ധരിച്ചത്‌ ഹസ്സൻ മുസ്ല്യാരോടുള്ള സ്നേഹം പ്രകടിപ്പിക്കാനല്ലെന്ന‍്‌ എ.പി. പറഞ്ഞപ്പോൾ മുസ്ല്യാരുടെ അനുയായികളിൽപെട്ട ശ്രോതാക്കൾക്കും അത്‌ ബോധ്യപ്പെട്ടിരിക്കും. പക്ഷേ മുസ്ല്യാർ വികാരപ്രകടനത്തോടെ സംസാരിച്ചാൽ ഭബഹളം വെക്കൽ തങ്ങളുടെ ബാധ്യതയാണെന്ന‍ു പഠിപ്പിക്കപ്പെട്ട ഒരു കൂട്ടം ആളുകൾ അവിടെയുണ്ടായിരുന്ന‍ു എന്ന‍ാണ്‌ സാഹചര്യതെളിവുകള ഓർമിപ്പിക്കുന്നത്‌. ചോദ്യത്തിന്റെ ആരംഭത്തിൽ ഹസ്സൻ മുസ്ല്യാരുടെ പേരിൽ അണികളെ ഇളക്കാൻ ശ്രമിച്ച മുസ്ല്യാർ അതിന്റെ അവസാനത്തിലും ചെറിയ വ്യത്യാസത്തോടെ കൂടുതൽ വികാരമിളക്കുംവിധം ആവർത്തിക്കുന്നതു നോക്കൂ. ബ്ബഹസ്സൻ മുസ്ല്യാരുടെ പുസ്തകം പോലും മനസ്സിലാക്കാൻ സാധിക്കാത്ത, അദ്ദേഹത്തെ കാഫിറാക്കാൻ കത്തെഴുതിയ നിങ്ങൾ ഹസ്സൻ മുസ്ല്യാരുടെ പുസ്തകം എന്തിനു കൊണ്ടുവന്ന‍ു.?

ഉള്ളടക്കം

[മറയ്ക്കുക]

ശിർക്കിന്റെ നിർവചനം വീണ്ടും

രണ്ടു ദിവസത്തെ വാദപ്രതിവാദത്തിൽ മുസ്ല്യാർ അനേകം തവണ ആവർത്തിച്ച ചോദ്യങ്ങളാണ്‌ ശിർക്കിന്റെ നിർവചനമെന്ത്‌ എന്നതും എല്ലാ ദുആയും ഇബാദത്താണോ എന്നതും. എന്ന‍ിട്ട്‌ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണിതെന്ന‍ും മറുപടി പറയാതെ വിടുകയില്ല എന്ന ഭീഷണിയും. “എന്റെ പതിനഞ്ചു ചോദ്യങ്ങൾക്കും മറുപടി പറയണം. പറയാതെ വിടൂല. ഞാൻ ഓർമപ്പെടുത്തുന്ന‍ു. വിടൂല എന്ന‍ു മുസ്ല്യാർ പറയുമ്പോഴെല്ലാം അണികൾ ബഹളം വെച്ചിരുന്ന‍ിട്ടും ചോദ്യോത്തര സെഷൻ പൂർണമാക്കാൻ കഴിഞ്ഞത്‌ എ.പിയുടെ പ്രതിപക്ഷ മര്യാദകൊണ്ടാണ്‌. പക്ഷെ തട്ടിപ്പുകൾ ഓരോന്ന‍ും പിടിക്കൂടാൻ എ.പി. മറന്ന‍ില്ല. ഒരു പ്രബോധകൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്‌ മുസ്ല്യാർ ചെയ്യുന്നത്‌, ഞാൻ മറുപടി പറയാനെഴു​‍േന്നൽക്കുമ്പോൾ നിങ്ങളുടെ ആളുകൾ ബഹളം വെക്കുകയും മുസ്ല്യാർ ചോദ്യം ചോദിക്കാനെഴു​‍േന്നൽക്കുമ്പോൾ, ശാന്തരാവുകയും ചെയ്യുന്നതിന്റെ രഹസ്യമെന്ത്‌ എന്ന‍്‌ അദ്ദേഹം തുടന്നടിച്ചു. വാദപ്രതിവാദത്തിൽ എ.പി. അവസരത്തിനനുസരിച്ച്‌ ധൈര്യം കാണിക്കുമെന്നത്‌ എല്ലാവർക്കും അറിയാവുന്നതാണ്‌. കൊട്ടപ്പുറത്തും അതു പ്രകടമായി. ആമയൂർ ഖണ്ഡനപ്രസംഗത്തിൽ സുന്ന‍ീപണ്ഡിതൻ പ്രസംഗം നിർത്തണം ഇനി ഞങ്ങൾക്ക്‌ സംസാരിക്കാനുണ്ട്‌“ എന്ന‍ു പറഞ്ഞ്‌ ഭബഹളം വെച്ചപ്പോൾ എ.പി. പറഞ്ഞ മറുപടി ഇന്ന‍ും മുജാഹിദുകൾ ആവേശത്തോടെ ഓർക്കുന്ന‍ു. “അവിടുന്ന‍ു കല്പിക്കുമ്പോൾ ഇവിടെ പ്രസംഗം നിർത്താൻ ഞങ്ങൾ അവിടുത്തെ തമ്പുരാക്കൻമാരുടെ ഭൂമിയിൽ കുടിലുകെട്ടി താമസിക്കുന്ന കുടിയാൻമാരല്ല. പ്രസംഗം നിറുത്താൻ മനസ്സില്ല.“ ഇതായിരുന്ന‍ു ആ പ്രഖ്യാപനം. കുറ്റിച്ചിറയിൽ സദസ്സിലേക്കു പശുവിനെ ഓടിച്ചുവിട്ടപ്പോഴും എ.പി. ഞങ്ങൾ ദുർബലരല്ല എന്ന‍ു തുറന്നടിച്ചു. കൊട്ടപ്പുറത്ത്‌ ഒന്ന‍ാം ദിവസം ശാന്തമായി നട​‍െന്നങ്കിലും രണ്ടാം ദിവസം സ്ഥിതി മാറാൻ തുടങ്ങിയപ്പോൾ എ.പിയുടെ സമചിത്തത ചർച്ച പൂർണമാക്കാനുപകരിച്ചു. ശിർക്കിന്റെ നിർവചനത്തിനു മറുപടി കിട്ടിയില്ലെന്ന‍്‌ ഇസ്തിഗാസ സംബന്ധിച്ച അവസാന ചോദ്യത്തിലും മുസ്ല്യാർ പറഞ്ഞു. എ.പി. പറഞ്ഞ അതേ നിർവ്വചനമാണ്‌ പിൽക്കാലത്ത്‌ കാന്തപുരം മുസ്ല്യാരുടെ വിദ്യാഭ്യാസ ബോർഡ്‌ ഇറക്കിയ മദ്‌റസാ പാഠപുസ്തകത്തിലുമുള്ളത്‌ എന്നത്‌ മുജാഹിദുകളുടെ വാദം ശരിയായിരുന്ന‍ു എന്നതിന്റെ തെളിവാണ്‌. കൊട്ടപ്പുറത്ത്‌ സുന്ന‍ീപക്ഷത്തിനുവേണ്ടി വിഷയം അവതരിപ്പിച്ച നാട്ടിക വി. മൂസ്സ മുസ്ല്യാർ പിന്ന‍ീടെഴുതിയ പുസ്തകത്തിലും എ.പി. പറഞ്ഞപ്പോലെത​‍െന്നയാണ്‌ നിർവചനം കൊടുത്തത്‌. അത്‌ രണ്ടു തവണ ഈ പംക്തിയൽ ഉദ്ധരിച്ചതാണെങ്കിലും അവസാന ചോദ്യത്തിലും മുസ്ല്യാർ ആവർത്തിച്ച സ്ഥിതിക്ക്‌ ഒരിക്കൽ കൂടി നിർവചനം കാണുക.ഭഭ

الدّرس الثّالت هُوَاللّهُ الْوَاحِدُ الْقَهَّارُ اِنَّمَا اللَّهُ اِلَهُ وَاحِدٌ. فَلاَ شرِيكَ لَهُ فِى ذاتِهِ وَلاَ فَى صِفَاتِهِ وَلاَ فِى اَفْعَالِهِ. فَلَوْآَانَ هُنَاكَ اِلَهَانِ فَاِمَّاأَنْ يِخْتَلِفا أَوْيَتَّفِقَا
(സമസ്കേരള സുന്ന‍ീ വിദ്യാഭ്യാസ ബോർഡിന്റെ (കാന്തപുരം വിഭാഗത്തിന്റെ) ഏഴാം ക്ളാസ്‌ പാഠപുസ്തകം - കിതാബുൽ അക്വഇദ്‌) സത്തയിലും ഗുണങ്ങളിലും പ്രവർത്തനങ്ങളിലും അല്ലാഹുവെ ഒരുവനാക്കുകയാണല്ലോ തൗഹീദ്‌. അപ്പോൾ ഈ മൂന്ന‍്‌ കാര്യങ്ങളിൽ ഏതിലും മറ്റൊരു വസ്തുവിനെ പങ്കുചേർക്കലാകുന്ന‍ു ശിർക്ക്‌. (തൗഹീദും ശിർക്കും നാട്ടിക വി. മൂസ മുസ്ല്യാർ. പേജ്‌ 42. ഒന്ന‍ാം പതിപ്പ്‌)

എല്ലാ വിളിയും ശിർക്കോ?

എല്ലാ വിളിയും ശിർക്കാണോ എന്നതും ഉത്തരം കിട്ടാത്ത ചോദ്യമാണെന്ന‍്‌ പറഞ്ഞതിനാൽ അല്പം വിശദീകരിക്കേണ്ടതുണ്ട്‌. “നിങ്ങൾ സാധാരണ നമസ്കാരത്തിനു ശേഷവും ഓതാൻ പോയ ശേഷവും കൂലി വാങ്ങിയും വാങ്ങാതെയും ദുആ ഇരക്കുന്ന‍ില്ലേ, ആ ദുആ. അല്ലാതെ ക്ഷണിക്കുന്ന ദുആഅല്ല.“ ഇതായിരുന്ന‍ു എ.പി. തന്റെ അവസാന അവസരത്തിൽ മുസ്ല്യാർക്ക്‌ കൊടുത്ത മറുപടി. “ഞങ്ങൾ പ്രാർഥന എന്ന അർഥത്തിൽ അവതരിപ്പിച്ച ആയത്തുകൾക്ക്‌ പ്രാർഥന എന്ന അർഥമില്ലെങ്കിൽ അതു മറുപക്ഷം വ്യക്തമാക്കണം, ക്ഷണിക്കുക എന്ന അർഥത്തിലുള്ളതിന്‌ പ്രാർഥന എന്ന‍്‌ അർഥം മാറ്റി പറഞ്ഞിട്ടുണ്ടെങ്കിൽ അതും വ്യക്തമാക്കണം“ എന്ന‍്‌ മുസ്ല്യാരോട്‌ എ.പി. ആവശ്യപ്പെട്ടതാണ്‌. പക്ഷേ അതു ചെവിക്കൊള്ളാതെ “എല്ലാ വിളിയും ഇബാദത്താണോ“ എന്ന‍്‌ ആവർത്തിക്കുകയായിരുന്ന‍ു മുസ്ല്യാർ. ഇനി നമുക്ക്‌ മുജാഹിദ്‌ പക്ഷം പ്രാർഥന അല്ലാഹുവോട്‌ എന്നതിനുദ്ധരിച്ച

ആയത്തുകൾ പരിശോധിക്കാം.

“നിങ്ങളവരോട്‌ പ്രാർഥിച്ചാൽ നിങ്ങളുടെ പ്രാർഥന അവർ കേൾക്കുകയില്ല അവർ കേട്ടാലും നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല. ഉയിർത്തെഴു​‍േന്നൽപിന്റെ നാളിലാവട്ടെ, നിങ്ങൾ അവരെ പങ്കാളിയാക്കിയതിനെ അവർ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെപ്പോലെ നിനക്ക്‌ വിവരം തരാൻ ആരുമില്ല. (ഫാത്വിർ. 14) ഇതിലെ ദുആ മുസ്ല്യാർ സൂറത്തു നൂഹിൽ നിന്ന‍ുദ്ധരിച്ച “ക്ഷണിക്കുക“ എന്ന അർഥത്തിലുള്ള ദുആ അല്ല. ഭപ്രാർഥിക്കുക എന്ന‍്‌ കൃത്യമായ അർഥം ലഭിക്കുന്ന ആയത്തുത​‍െന്നയാണ്‌ മുജാഹിദുകൾ ഉദ്ധരിച്ചത്‌. മനസ്കാരം, സകാത്ത്‌, ഹിജ്‌റ, ബലി എന്ന‍ിവ പോലുള്ള കർമമായിരുന്ന‍ു ആയത്തിൽ പറഞ്ഞതെങ്കിൽ “നിങ്ങളുടെ ആരധന അവർ കാണുകയില്ല“ എന്ന‍ായിരുന്ന‍ു അല്ലാഹു പറയുക. പ്രാർഥിച്ചാൽ അവകേൾക്കില്ല, കേട്ടാലും ഉത്തരം നൽകുകയില്ല എന്ന‍ു പറഞ്ഞത്‌ അത്‌ പ്രാർഥന ആയതുകൊണ്ടാണ്‌. “അല്ലാഹുവിനു പുറമെ ക്വിയാമത്തുനാൾ വരെ തനിക്കുത്തരം നൽകാത്തവരെ വിളിച്ചു പ്രാർഥിക്കുന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്‌. അവരാകട്ടെ ഇവരുടെ പ്രാർഥനയെപ്പറ്റി ബോധമില്ലാത്തവരുമാണ്‌ മനുഷ്യരെല്ലാം ഒരു മിച്ചു കൂട്ടപ്പെടുമ്പോൾ അവർ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവർ തങ്ങളെ ആരാധിച്ചിരുന്നതിനെ അവർ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.“ (അഹ്ക്വാഫ്‌. 5,6) “നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്ന‍ു നിങ്ങൾ എ​‍േന്ന‍ാടു പ്രാർഥിക്കൂ ഞാൻ നിങ്ങൾക്ക്‌ ഉത്തരം നൽകാം എ​‍െന്ന ആരാധിക്കാതെ അഹങ്കരിക്കുന്നവരോ അവർ വഴിയെ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്‌ തീർച്ച (ഗാഫിർ. 60) ദുആ എന്നത്‌ ആരാധനയണെന്ന‍്‌ കൂടി തെളിയിക്കുന്ന സൂക്തമാണിത്‌ ഇതിൽ നി​ന്ന‍െല്ലാം ശ്രദ്ധതിരിക്കാൻ മുസ്ല്യാർ പറയുന്ന‍ു. എല്ലാം ദുആയും ശിർക്കല്ല. പിടിച്ചോളൂ തെളിവ്‌. “അദ്ദേഹം (നൂഹ്‌) പറഞ്ഞു. എന്റെ രക്ഷിതാവേ ഞാൻ എന്റെ ജനതയെ രാവും പകലും വിളിച്ചു. (നൂഹ്‌:5) ഹായ്‌, ഹായ്‌ മുജാഹിദുകൾ തോറ്റിരിക്കുന്ന‍ു. എല്ലാ വിളിയും ഇബാദത്തല്ലെന്ന‍്‌ ക്വുർആനിലുണ്ട്‌. മുജാഹിദുകളെ ഞങ്ങൾ തോൽപിച്ചിരിക്കുന്ന‍ു. ആഘോഷിക്കൂ 25-​‍ാം വിജയ വാർഷികം! സുന്ന‍ികളുടെ ഈ ലജജയില്ലയ്മയെ ഏതു വാക്കുകൊണ്ടാണ്‌ വിശേഷിപ്പിക്കേണ്ടത്‌?.
വിചിന്തനം വാരികയിൽനിന്ന‍്‌