Tuesday 24 January 2017

ജുമുഅ: ഖുതുബകള്‍ മാതൃ ഭാഷയില്‍



ജുമുഅ: ഖുതുബയെ കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ സൂറത്ത് ജുമുഅയില്‍  അല്ലാഹു പറയുന്നു :
يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِذَا نُودِيَ لِلصَّلاَةِ مِن يَوْمِ ٱلْجُمُعَةِ فَٱسْعَوْاْ إِلَىٰ ذِكْرِ ٱللَّهِ وَذَرُواْ ٱلْبَيْعَ ذَلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്ക്ക്  ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. 

അല്ലാഹു ഈ പറഞ്ഞത്‌ ആദ്യമായി മനസ്സിലാക്കിയ നബി(സ) ജുമുഅ ഖുതുബകള്‍  നടത്തിയത്‌ വിശുദ്ധ ഖുര്ആന്‍ ഓതി മുന്നിലിരിക്കുന്ന ജനങ്ങള്ക്ക് വിശദീകരിച്ച് കൊടുക്കും. സഹാബിയായ ജാബിര്‍ (റ) പറയുന്ന ഹദീസ്‌ ഇമാം മുസ്ലിം(റ) റിപ്പോര്ട്ട് ചെയ്യുന്നു :
 عَنْ ‏ ‏جَابِرِ بْنِ سَمُرَةَ ‏ ‏قَالَ كَانَتْ لِلنَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏خُطْبَتَانِ يَجْلِسُ بَيْنَهُمَا يَقْرَأُ الْقُرْآنَ وَيُذَكِّرُ النَّاسَ

ജാബിര്‍ ബിനു സമുറ (റ) നിവേദനം : നബി(സ) രണ്ടു ഖുതുബകള്‍ നിര്‍വ്വഹിക്കു അവക്കിടയില്‍ ഇരിക്കും . വിശുദ്ധ ഖുര്ആന്‍ ഓതി ജനങ്ങള്ക്ക് ഉല്ബോധനം നല്കുകയും ചെയ്യും. സ്വഹീഹ് മുസ്ലിം. NO. 862-

അറബി ഭാഷയില്‍ ഉള്ള വിശുദ്ധ ഖുര്ആ ന്‍ ഓതി അറബികളായ ആളുകള്ക്ക് വിശദീകരിച്ചു കൊടുക്കും . അതായത്‌ പഠിപ്പിച്ചു കൊടുക്കും . ആ രീതിയില്‍ നബി (സ) പഠിപ്പിച്ചത്പോലെ മുന്നില്‍ ഇരിക്കുന്ന ജനങ്ങള്ക്ക് ഖുര്ആനിലെ ആയത്തുകള്‍ ഓതി വിശദീകരിച്ചു ദീന്‍ പഠിപ്പിക്കുന്ന ഖുതുബകള്‍ നടത്തുന്നത് മാതൃഭാഷയില്‍ ഖുതുബകള്‍ ഓതുന്ന മുജാഹിദ്‌ പള്ളികളില്‍ ആണ് . അതാണ്‌ നബി (സ)യുടെ സുന്നത്തിനോട് യോജിച്ചത്‌.



തഫ്സീര്‍ ത്വബ്രിയില്‍ സൂറത്ത് ജുമുഅയിലെ  മേലെവിവരിച്ച ആയത്തില്‍ പറഞ്ഞ ദിക്രുള്ള എന്നാല്‍ വഅളാണ് എന്ന് താബിഉകളില്‍ മഹാപണ്ടിതനായിര്‍ന്ന സഈദ് ബിന്‍ മുസയ്യബ് (റ)വില്‍ നിന്നും ഉദ്ധരിക്കുന്നു :  

أَنَّهُ سَمِعَ سَعِيدَ بْنَ الْمُسَيِّبِ ، يَقُولُ : إِذَا نُودِيَ لِلصَّلاَةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ. قَالَ : فَهِيَ مَوْعِظَةُ الإِمَامِ فَإِذَا قُضِيَتِ الصَّلاَةُ بَعْدُ. طبري



ജാബിര്‍ ബിനു സമുറ (റ) നിവേദനം : നബി(സ) രണ്ടു ഖുതുബകള്‍ നിര്‍വ്വഹിക്കു അവക്കിടയില്‍ ഇരിക്കും . വിശുദ്ധ ഖുര്ആന്‍ ഓതി ജനങ്ങള്ക്ക് ഉല്ബോധനം നല്കുകയും ചെയ്യും. സ്വഹീഹ് മുസ്ലിമിലെ ഈ ഹദീസിന്‍റെ  يَقْرَأ الْقُرْآن وَيُذَكِّر النَّاس  ( ഖുര്ആന്‍ ഓതി ജനങ്ങള്ക്ക് ഉല്ബോധനം നല്കുകയും ചെയ്യും)    എന്ന  ഭാഗത്തിന്‍റെ     വിശദീകരണത്തില്‍ ഇമാം നവവി  ഇമാം ശാഫി (റ)യുടെ അഭിപ്രായം ഉദ്ധരിച്ചു കൊണ്ട് പറയുന്നു :  രണ്ടു ഖുതുബകളിലും വഅള് നിര്‍ബന്ധമായും  വേണം 


وَقَوْله : ( يَقْرَأ الْقُرْآن وَيُذَكِّر النَّاس ) ‏     ‏فِيهِ دَلِيل لِلشَّافِعِيِّ فِي أَنَّهُ يُشْتَرَط فِي الْخُطْبَة الْوَعْظ وَالْقُرْآن . قَالَ الشَّافِعِيّ : لَا يَصِحّ الْخُطْبَتَانِ إِلَّا بِحَمْدِ اللَّه تَعَالَى وَالصَّلَاة عَلَى رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ فِيهِمَا وَالْوَعْظ . وَهَذِهِ الثَّلَاثَة وَاجِبَات فِي الْخُطْبَتَيْنِ





No comments:

Post a Comment