Wednesday 4 November 2015

ഇമാം ത്വബ്രാനി(റ)യുടെ പേരില്‍ കെട്ടി ഉണ്ടാക്കിയ കള്ളക്കഥ



" ജാറം പൂജക്കാരുടെ വാറോലകള്‍"

ഇമാം ത്വബ്രാനി(റ) വഫാത്തായ നബി(സ)യോട് ഭക്ഷണം തേടിയത്രേ !!! 

ഇമാം ത്വബ്രാനി(റ)യുടെ പേരില്‍ കെട്ടി ഉണ്ടാക്കിയ 

കള്ളക്കഥക്ക് ഒരു വിശദീകരണം

-----------------------------------------
വാട്ട്സപ്പും ഫേസ് ബുക്കുമൊക്കെ വന്നതോടെ സകല വാറോലകളും കള്ളക്കഥകളും ചിറകുമുളച്ച് മിസൈല്‍നേക്കാള്‍ വേഗത്തില്‍ പറക്കുകയാണ്. ഖബര്‍പൂജക്കാരായ അന്ധവിശ്വാസികള്‍ വലിയ ആരവത്തോടെ ആവേശത്തില്‍ ഈ കള്ളക്കഥ അവരുടെ ഖുറാഫാ ത്തുകള്‍ക്ക് തെളിവായി പറഞ്ഞുകൊണ്ട് ചോദിക്കുകയാണ്.



ﻭﺭﻭﻱ ﻋﻦ ﺃﺑﻲ ﺑﻜﺮ ﺑﻦ ﺃﺑﻲ ﻋﻠﻲ ﻗﺎﻝ: ﻛﺎﻥ ﺍﺑﻦ ﺍﻟﻤﻘﺮﺉ ﻳﻘﻮﻝ: ﻛﻨﺖ ﺃﻧﺎ ﻭﺍﻟﻄﺒﺮﺍﻧﻲ ﻭﺃﺑﻮ ﺍﻟﺸﻴﺦ ﺑﺎﻟﻤﺪﻳﻨﺔ, ﻓﻀﺎﻕ ﺑﻨﺎ ﺍﻟﻮﻗﺖ, ﻓﻮﺍﺻﻠﻨﺎ ﺫﻟﻚ ﺍﻟﻴﻮﻡ, ﻓﻠﻤﺎ ﻛﺎﻥ ﻭﻗﺖ ﺍﻟﻌﺸﺎﺀ ﺣﻀﺮﺕ ﺍﻟﻘﺒﺮ, ﻭﻗﻠﺖ: ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ, ﺍﻟﺠﻮﻉ, ﻓﻘﺎﻝ ﻟﻲ ﺍﻟﻄﺒﺮﺍﻧﻲ: ﺍﺟﻠﺲ, ﻓﺈﻣﺎ ﺃﻥ ﻳﻜﻮﻥ ﺍﻟﺮﺯﻕ ﺃﻭ ﺍﻟﻤﻮﺕ, ﻓﻘﻤﺖ ﺃﻧﺎ ﻭﺃﺑﻮ ﺍﻟﺸﻴﺦ, ﻓﺤﻀﺮ ﺍﻟﺒﺎﺏ ﻋﻠﻮﻱ ﻓﻔﺘﺤﻨﺎ ﻟﻪ, ﻓﺈﺫﺍ ﻣﻌﻪ ﻏﻼﻣﺎﻥ ﺑﻘﻔﺘﻴﻦ ﻓﻴﻬﻤﺎ ﺷﻲﺀ ﻛﺜﻴﺮ, ﻭﻗﺎﻝ: ﺷﻜﻮﺗﻤﻮﻧﻲ ﺇﻟﻰ ﺍﻟﻨﺒﻲ -ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ, ﺭﺃﻳﺘﻪ ﻓﻲ ﺍﻟﻨﻮﻡ, ﻓﺄﻣﺮﻧﻲ ﺑﺤﻤﻞ ﺷﻲﺀ ﺇﻟﻴﻜﻢ


ലോകപ്രശസ്ത ഹദീസ്പണ്ഡിതൻ ഇമാം തബ്രാനി(റ) അപ്രകാരം തനിക്കു
 വിശന്നു വലഞ്ഞപ്പോൾ നബി(സ)യോട്പറഞ്ഞു. അപ്പോൾ തന്നെ ഭക്ഷണം ലഭിച്ചു. ഇങ്ങനെ പ്രവർത്തിച്ച ഇമാം തബ്രാനി മുശ്രിക്കാണോ.?????

---------------------------------------------------------------

അവര്‍ക്കുള്ള മറുപടി= ലോകപ്രശസ്ത ഹദീസ്പണ്ഡിതൻ ഇമാം തബ്രാനി(റ) അപ്രകാരം പ്രവർത്തിച്ചിട്ടില്ല . ഇമാം തബ്രാനി മുശ്രിക്കുമല്ല 

ഏറ്റവും പ്രധാനപ്പെട്ട കാര്യം , ഇത് ഇസ്ലാമിലെ തെളിവുകളായ വിശുദ്ധ ഖുര്‍ആനിലെ ആയത്തോ സ്വഹീഹായ ഹദീസോ അല്ല. അതുകൊണ്ട് തന്നെ വിശ്വാസ കര്‍മ്മ കാര്യങ്ങള്‍ക്ക് ഇതൊരു തെളിവുമല്ല. 

മാത്രമല്ല , സനദ് ഇല്ലാത്ത ഒരു കള്ളക്കഥയാണിത്‌. ഇമാം ദഹബി കഥ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കൃത്യമായ സനദ് ഇല്ലാതെയാണ്. ഹിജ്റ 673ല്‍ ജനിച്ച് 748 ല്‍ മരണപ്പെട്ട ഇമാം ദഹബി ഹിജ്റ 260ല്‍ ജനിച്ച് ഹിജ്റ 360 ല്‍ മരണപ്പെട്ട ഇമാം ത്വബരാനിയും തമ്മില്‍ നാനൂറു കൊല്ലത്തെ ഇടക്കാല വ്യത്യാസമുണ്ട്. അതിനിടയില്‍ ഈ കിസ്സ റിപ്പോര്‍ട്ട് ചെയ്ത അബൂബക്കര്‍ ബിന്‍ അലി എന്നവരും ഇബ്നുല്‍ മുക്ക്രിഉം അല്ലാതെ വേറെ ആരുംതന്നെ ഈ നാനൂറു കൊല്ലത്തെ ഇടക്കാലത്തില്‍ പിന്നെ വേറെ ആരും ഈ സനദില്‍ ഇല്ല. അതായത് സനദില്ലാത്ത ഒരു വാറോല മാത്രമാണ് ഇത് എന്ന് സാരം.

ഇമാം ദഹബി ശിര്‍ക്ക് പ്രചരിപ്പിക്കാന്‍ ഇങ്ങനെ ഒരു കള്ളക്കഥ കിത്താബില്‍ ചേര്‍ക്കുമോ എന്ന് ചിലരപ്പോള്‍ ചോദിച്ചേക്കാം. അതിനുള്ള മറുപടി: ഇമാമീങ്ങള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ കിതാബുകളില്‍ രേഖപ്പെടുത്താറുള്ളത് ഇങ്ങനെ കള്ളക്കഥകള്‍ പലരും പലരെയും പറ്റി പറഞ്ഞിട്ടുണ്ട് എന്ന് അറിയിക്കാന്‍ തന്നെയാണ്. ആ റിപ്പോര്‍ട്ടുകളില്‍ സ്വഹീഹും ദുര്‍ബലമായ ളഈഫും കെട്ടി ഉണ്ടാക്കിയ കള്ളക്കഥകളായ മൌളൂഉമൊക്കെ ഉണ്ടാവും. അതൊക്കെ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അഹ്ലുസ്സുന്നയുടെ മഹത്തുക്കളായ പണ്ഡിതന്മാര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 


وَحَدَّثَنِي مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ قُهْزَاذَ مِنْ أَهْلِ مَرْوَ قَالَ سَمِعْتُ عَبْدَانَ بْنَ عُثْمَانَ يَقُولُ سَمِعْتُ عَبْدَ اللَّهِ بْنَ الْمُبَارَكِ يَقُولُ الْإِسْنَادُ مِنْ الدِّينِ وَلَوْلَا الْإِسْنَادُ لَقَالَ مَنْ شَاءَ مَا شَاءَ


അബുല്ലാഹിബ്നുല്‍ മുബാറക്ക്‌ പറയുന്നു: സനദ് വ്യക്തമാക്കല്‍ ദീനില്‍ പെട്ടതാണ് . അതില്ലായിരുന്നുവെങ്കില്‍ തോന്നിയവന്‍ തോന്നിയത് പറയുമായിരുന്നു. (സ്വഹീഹ് മുസ്ലിം . )



حَدَّثَنِي حَرْمَلَةُ بْنُ يَحْيَى بْنِ عَبْدِ اللَّهِ بْنِ حَرْمَلَةَ بْنِ عِمْرَانَ التُّجِيبِيُّ قَالَ حَدَّثَنَا ابْنُ وَهْبٍ قَالَ حَدَّثَنِي أَبُو شُرَيْحٍ أَنَّهُ سَمِعَ شَرَاحِيلَ بْنَ يَزِيدَ يَقُولُ أَخْبَرَنِي مُسْلِمُ بْنُ يَسَارٍ أَنَّهُ سَمِعَ أَبَا هُرَيْرَةَ يَقُولُ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَكُونُ فِي آخِرِ الزَّمَانِ دَجَّالُونَ كَذَّابُونَ يَأْتُونَكُمْ مِنْ الْأَحَادِيثِ بِمَا لَمْ تَسْمَعُوا أَنْتُمْ وَلَا آبَاؤُكُمْ فَإِيَّاكُمْ وَإِيَّاهُمْ لَا يُضِلُّونَكُمْ وَلَا يَفْتِنُونَكُمْ


നബി (സ) പറഞ്ഞു : അവസാന കാലത്ത് കള്ളന്മാരായ ദജ്ജാലുകള്‍ ഉണ്ടാവും നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേള്‍ക്കാത്ത ഹദീസുകളുമായി അവര്‍ വരും . അവരെ നിങ്ങള്‍ സൂക്ഷിക്കുക അവര്‍ നിങ്ങളെ വഴിപിഴപ്പിക്കാതിരിക്കട്ടെ . ഫിത്നയിലാക്കാതിരിക്കട്ടെ - സ്വഹീഹ് മുസ്ലിം . 

അതുകൊണ്ട് തന്നെ സനദ് ഇല്ലാത്ത ഹദീസുകള്‍ ദീനില്‍ തെളിവല്ല . ഹദീസുകളില്‍ സ്വീകാര്യ യോഗ്യമായ, സ്വഹീഹായ സനദുള്ളത് മാത്രമേ വിശ്വാസകാര്യങ്ങള്‍ക്കും വിധി വിലക്കുകള്‍ക്കും തെളിവാക്കാന്‍ പറ്റുകയുള്ളൂ . ദുര്‍ബലവും കെട്ടിയുണ്ടാക്കിയതുമായ സനദിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ളഈഫായ ഹദീസുകള്‍ തെളിവാക്കാന്‍ പറ്റില്ല . ഈ ഇനത്തിലുള്ള ഹദീസുകള്‍ 81 തരമുണ്ടെന്ന്‍ ചിലരും 49 തരമുണ്ടെന്ന്‍ ചിലരും 42 തരമുണ്ടെന്ന്‍ വേറെ ചില പണ്ട്ടിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട് . എന്തായാലും മൊത്തത്തില്‍ ഇതൊന്നും തന്നെ വിശ്വാസകാര്യങ്ങള്‍ക്കും വിധി വിലക്കുകള്‍ക്കും തെളിവാക്കാന്‍ പറ്റുകയില്ല.
കെട്ടിയുണ്ടാക്കിയ കള്ളക്കഥകള്‍ ഖാല റസൂലുല്ലാഹി ചേര്‍ത്തുകൊണ്ട് സ്വാര്‍ത്ഥ താല്പ്പര്യങ്ങള്‍ക്കായി പലരും പ്രചരിപ്പിക്കാറുണ്ട് . 

എന്നാല്‍ അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹത്താല്‍ ഇസ്ലാമിലെ തെളിവുകള്‍ ന്യൂനതകള്‍ ഇല്ലാത്തതാണ് . കാരണം ഇത് സര്‍വ്വലോക സ്രഷ്ട്ടാവായ അല്ലാഹുവിന്‍റെ ദീനാണ് . ഇത് സംരക്ഷിക്കുന്നവന്‍ അല്ലാഹുവാണ്. അതുകൊണ്ടുതന്നെ അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹത്താല്‍ ഇസ്ലാമിലെ ഏതൊരു കാര്യവും അതിന്‍റെ തെളിവിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് സ്വീകരിക്കപ്പെടുന്നത്. ആരെങ്കിലും എന്തെങ്കിലും വാറോലകള്‍ കൊണ്ടുവന്നാല്‍ അതപ്പടി വിഴുങ്ങുന്ന സമ്പ്രദായം സത്യവിശ്വാസികള്‍ക്കില്ല. അങ്ങനെ പാടില്ലെന്ന് അല്ലാഹു അവരെ വിലക്കുന്നു: 

يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ ﴿٦﴾

[49:6]
സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.


صحيح مسلم » مقدمة » بَاب النَّهْيِ عَنْ الْحَدِيثِ بِكُلِّ مَا سَمِعَ

5 وَحَدَّثَنَا عُبَيْدُ اللَّهِ بْنُ مُعَاذٍ الْعَنْبَرِيُّ حَدَّثَنَا أَبِي ح وَحَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى حَدَّثَنَا عَبْدُ الرَّحْمَنِ بْنُ مَهْدِيٍّ قَالَا حَدَّثَنَا شُعْبَةُ عَنْ خُبَيْبِ بْنِ عَبْدِ الرَّحْمَنِ عَنْ حَفْصِ بْنِ عَاصِمٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَفَى بِالْمَرْءِ كَذِبًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ

ഹഫ്സ് ബിന്‍ ആസിം നിവേദനം : അദ്ദേഹം പറഞ്ഞു : നബി (സ) പറഞ്ഞു : ഒരു മനുഷ്യന് കളവായിട്ട് കേള്‍ക്കുന്നതൊക്കെ പറയുന്നത് മതി ( മുസ്ലിം . 5 ) ,

അത് കൊണ്ട് തന്നെ സനദ് വ്യക്തമാക്കാത്ത രിവായത്തുകള്‍ ഏതെങ്കിലും നിലക്ക് സ്വീകരിക്കാന്‍ സത്യവിശ്വാസികള്‍ക്ക് പാടുള്ളതല്ല. 

ഹദീസ് വിജ്ഞാനത്തില്‍ സൂക്ഷ്മതയുള്ള പണ്ഡിതന്മാര്‍ കിതാബുകള്‍ രചിക്കുമ്പോള്‍ അത്തരം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ചില പ്രത്യേകമായ പദ പ്രയോഗങ്ങളിലാണ്. സ്വഹീഹായ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രയോഗങ്ങള്‍ ദുര്‍ബലമായവ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സ്വീകരിക്കാറില്ല. 

ഹദീസുകളുടെ രിവായത്തുകളുടെ പ്രയോഗങ്ങളെ കുറിച്ച് പറയുമ്പോള്‍ 
സ്വഹീഹായ ഹദീസുകള്‍ ഖാല , ഹദ്ദസ , ++ أَوْ فَعَلَ أَوْ أَمَرَ أَوْ نَهَى أَوْ حَكَمَ എന്നിങ്ങനെ പ്രയോഗിക്കും . അതിന് ജസ്മിന്റെ സീഗ صِيَغِ الْجَزْمِ എന്ന് പറയും. 
ദുര്‍ബലമായ റിപ്പോര്‍ട്ടുകള്‍ എല്ലാം രേഖപ്പെടുത്തേണ്ടത് റുവിയ അന്ഹു നുഖില അന്ഹു +++=رُوِيَ عَنْهُ أَوْ نُقِلَ عَنْهُ أَوْ حُكِيَ عَنْهُ أَوْ جَاءَ عَنْهُ أَوْ بَلَغَنَا عَنْهُ أَوْ يُقَالُ أَوْ يُذْكَرُ أَوْ يُحْكَى أَوْ يُرْوَى أَوْ يُرْفَعُ أَوْ يُعْزَى എന്നിങ്ങനെയാണ് . അതിന്‍റെ പേരാണ് സീഗ തമ്രീള് .. صِيَغِ التَّمْرِيضِ .

ഇമാം ത്വബരാനിയുടെ പേരില്‍ ഉള്ള സനദ് ഇല്ലാത്ത ഈ കള്ളക്കഥ റിപ്പോര്‍ട്ട് ചെയ്തത് റുവിയ അന്ഹു എന്ന തംരീളിന്റെ സീഗയില്‍ ആയതിനാല്‍ തന്നെ ഇമാം ദഹബി(റ) ശിര്‍ക്ക് പ്രചരിപ്പിക്കാന്‍ വേണ്ടി കിതാബ് രചിക്കുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ് . 

റുവിയ അന്ഹു എന്ന തംരീളിന്റെ സീഗയില്‍ ആയതിനാല്‍ തന്നെ അത് ദുര്‍ബലമാണെന്ന് കിതാബ് നോക്കാനറിയുന്ന - വിവരമുള്ള , പരലോകബോധമുള്ള പണ്ടിതന്മാര്‍ക്ക് മനസ്സിലാവും. മയ്യിത്ത് പൂജക്ക് തെളിവുണ്ടാക്കാന്‍ വേണ്ടി ലെന്‍സും പിടിച്ച് നടക്കുന്ന ഖബരാരാധകരായവര്‍ക്ക് അതൊന്നും തിരിയില്ല. അതിന് കിതാബ് നല്ലോണം പഠിക്കണം. പഠിച്ചാല്‍ മാത്രം പോരാ ഉള്‍ക്കൊള്ളണം. 

മരിച്ച വീട്ടിലെ അടിയന്തിരവും ആണ്ടും കണ്ണോക്കും ആഘോഷിച്ച് അവിടത്തെ ഹറാമായ അന്നം തിന്ന് മുടിവെള്ളവും കുടിച്ച് മാലപ്പാട്ടും മൌലിദും സ്വലാത്ത് കച്ചോടവും ജാറങ്ങളിലെ പൂജകളും നടത്തി ഹറാമായ മാര്‍ഗ്ഗത്തില്‍ പണമുണ്ടാക്കി പുട്ടടിച്ച് നടന്നാല്‍ കിത്താബില്‍ ഉള്ളത് മനസ്സിലാവില്ല. അവര്‍ ലെന്‍സും പിടിച്ച് അവരുടെ ദുരാചാരങ്ങള്‍ക്ക് തെളിവുണ്ടാക്കാനേ പരിശ്രമിക്കുകയുള്ളൂ.. 


ഇമാം ദഹബി(റ) ഏതെങ്കിലും വിധത്തില്‍ ശിര്‍ക്ക് പ്രചരിപ്പിക്കുന്ന പണ്ടിതനല്ല. അതുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് വാറോലകള്‍ ഉദ്ധരിക്കാന്‍ വേണ്ടി പ്രയോഗിക്കാറുള്ള റുവിയ അന്ഹുഎന്ന തംരീളിന്റെ സീഗയില്‍ അദ്ദേഹം രേഖടുത്തിയത് . 

പണ്ഡിതന്മാര്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഉദ്ധരിക്കുന്നത് ഈ കള്ളക്കഥകള്‍ കള്ളക്കഥകള്‍ തന്നെയാണ് എന്ന് മുസ്ലിം ലോകത്തെ അറിയിക്കുവാന്‍ കൂടിയാണ് 


ഇമാം നവവി (റ)അദ്ദേഹത്തിന്‍റെ കിതാബായ ശറഹുല്‍ മുഹദ്ധബില്‍ഹദീസുകളുടെ രിവായത്തുകളുടെ പ്രയോഗങ്ങളെ കുറിച്ച് പറയുന്നു: റുവിയ അന് എന്ന് തുടങ്ങുന്ന പ്രയോഗങ്ങള്‍ സ്വഹീഹല്ലാത്ത റിപ്പോര്‍ട്ടുകള്‍ക്കാണ്..
ശറഹുല്‍ മുഹദ്ദബ്.1/63 

الْمَجْمُوع شَرْح المهذب - مُقَدِّمَةُ الْإِمَامِ النَّوَوِيِّ – 
بَابٌ فِي فُصُولِ مُهِمَّة تَتَعَلَّقُ بِالْمُهَذَّبِ - إذا كان الحديث ضعيفا لا يقال فيه قال رسول الله صلى الله عليه وسلم أو فعل أو أمر أو نهى

فَصْلٌ قَالَ الْعُلَمَاءُ الْمُحَقِّقُونَ مِنْ أَهْلِ الْحَدِيثِ وَغَيْرِهِمْ : إذَا كَانَ الْحَدِيثُ ضَعِيفًا لَا يُقَالُ فِيهِ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَوْ فَعَلَ أَوْ أَمَرَ أَوْ نَهَى أَوْ حَكَمَ وَمَا أَشْبَهَ ذَلِكَ مِنْ صِيَغِ الْجَزْمِ ، وَكَذَا لَا يُقَالُ فِيهِ رَوَى أَبُو هُرَيْرَةَ ، أَوْ قَالَ ، أَوْ ذَكَرَ ، أَوْ أَخْبَرَ ، أَوْ حَدَّثَ ، أَوْ نَقَلَ ، أَوْ أَفْتَى ، وَمَا أَشْبَهَهُ ، وَكَذَا لَا يُقَالُ ذَلِكَ فِي التَّابِعِينَ وَمَنْ بَعْدَهُمْ فِيمَا كَانَ ضَعِيفًا ، فَلَا يُقَالُ فِي شَيْءٍ مِنْ ذَلِكَ بِصِيغَةِ الْجَزْمِ ، وَإِنَّمَا يُقَالُ فِي هَذَا كُلِّهِ رُوِيَ عَنْهُ أَوْ نُقِلَ عَنْهُ أَوْ حُكِيَ عَنْهُ أَوْ جَاءَ عَنْهُ أَوْ بَلَغَنَا عَنْهُ ، أَوْ يُقَالُ أَوْ يُذْكَرُ أَوْ يُحْكَى أَوْ يُرْوَى أَوْ يُرْفَعُ أَوْ يُعْزَى ، وَمَا أَشْبَهَ ذَلِكَ مِنْ صِيَغِ التَّمْرِيضِ ، وَلَيْسَتْ مِنْ صِيَغِ الْجَزْمِ ، قَالُوا : فَصِيَغُ الْجَزْمِ مَوْضُوعَةٌ لِلصَّحِيحِ أَوْ الْحَسَنِ ، وَصِيَغُ التَّمْرِيضِ لِمَا سِوَاهُمَا ، وَذَلِكَ أَنَّ صِيغَةَ الْجَزْمِ تَقْتَضِي صِحَّتَهُ عَنْ الْمُضَافِ إلَيْهِ فَلَا يَنْبَغِي أَنْ يُطْلَقَ إلَّا فِيمَا صَحَّ ، وَإِلَّا فَيَكُونُ الْإِنْسَانُ فِي مَعْنَى الْكَاذِبِ عَلَيْهِ.

وَهَذَا الْأَدَبُ أَخَلَّ بِهِ الْمُصَنِّفُ وَجَمَاهِيرُ الْفُقَهَاءِ مِنْ أَصْحَابِنَا وَغَيْرِهِمْ ، بَلْ جَمَاهِيرُ أَصْحَابِ الْعُلُومِ مُطْلَقًا ، مَا عَدَا حُذَّاقَ الْمُحَدِّثِينَ ، وَذَلِكَ تَسَاهُلٌ قَبِيحٌ ، فَإِنَّهُمْ يَقُولُونَ كَثِيرًا فِي الصَّحِيحِ : رُوِيَ عَنْهُ ، وَفِي الضَّعِيفِ : قَالَ ، وَرَوَى فُلَانٌ ، وَهَذَا حَيْدٌ عَنْ الصَّوَابِ .

ആശയം :

ദുര്‍ബലമായ റിപ്പോര്‍ട്ടുകള്‍ എല്ലാം രേഖപ്പെടുത്തേണ്ടത് റുവിയ അന്ഹു +++=رُوِيَ عَنْهُ أَوْ نُقِلَ عَنْهُ أَوْ حُكِيَ عَنْهُ أَوْ جَاءَ عَنْهُ أَوْ بَلَغَنَا عَنْهُ أَوْ يُقَالُ أَوْ يُذْكَرُ أَوْ يُحْكَى أَوْ يُرْوَى أَوْ يُرْفَعُ أَوْ يُعْزَى എന്നിങ്ങനെയാണ് . അതിന്‍റെ പേരാണ് സീഗ തമ്രീള് .. صِيَغِ التَّمْرِيضِ . സ്വഹീഹായ ഹദീസുകള്‍ ഖാല , ഹദ്ദസ , ++ أَوْ فَعَلَ أَوْ أَمَرَ أَوْ نَهَى أَوْ حَكَمَ എന്നിങ്ങനെ പ്രയോഗിക്കും . അതിന് ജസ്മിന്റെ സീഗ صِيَغِ الْجَزْمِ എന്ന് പറയും . ദുര്‍ബലമായ റിപ്പോര്‍ട്ടുകള്‍ ജസ്മിന്റെ സീഗയില്‍ റിപ്പോര്‍ട്ട് ചെയ്യില്ല . ദുര്‍ബലമായ റിപ്പോര്‍ട്ടുകളും കള്ളക്കഥകളും തംരീളിന്റെ സീഗയില്‍ ആണ് കിതാബുകളില്‍ രേഖപ്പെടുത്താറുള്ളത് .. ...... 

മുകളില്‍ പറഞ്ഞ ശരിയായ നിബന്ധനകള്‍ പാലിക്കാത്ത പണ്ഡിതന്മാര്‍ കുറേയുണ്ട് . അവഗാഹമുള്ള മഹാന്മാരായ ഹദീസ് പണ്ഡിതന്മാര്‍ ഒഴികെയുള്ള  ഒരു പാട് ശാഫി മദ്ഹബ് കാരും അല്ലാത്തവരും ആയിട്ടുള്ള പണ്ഡിതന്മാര്‍ ഈ മര്യാദ പാലിക്കാറില്ല .. നിരുപാധികം ഒരുപാട് പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ ഉപേക്ഷ കാണിച്ചിട്ടുണ്ട് . അവര്‍ സ്വഹീഹായ ഹദീസുകള്‍ ഉദ്ധരിക്കേണ്ടുന്ന സീഗയില്‍ ചിലപ്പോള്‍ ദുര്‍ബലമായ ഹദീസുകള്‍ ഉദ്ധരിക്കാറുണ്ട് .. നേരെ തിരിച്ചും ദുര്‍ബലമായ ഹദീസുകള്‍ ഉദ്ധരിക്കേണ്ടുന്ന സീഗയില്‍ ചിലപ്പോള്‍ സ്വഹീഹായ ഹദീസുകള്‍ ഉദ്ധരിക്കാറുണ്ട്. ഇത് വളരെയധികം" മ്ലേച്ഛമായ അലസതയാണ് " ... وَذَلِكَ تَسَاهُلٌ قَبِيحٌ എന്നാണ് ഇമാം നവവി പറയുന്നത്. 
هَذَا حَيْدٌ عَنْ الصَّوَابِ .
     ഈ പ്രവണത ശരിയായ നിലപാടില്‍ നിന്നുള്ള വ്യതിയാനമാണ്
 

شرح المهذب للنووي ٦٣/١



ഇവിടെ ഒരു കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ് . ഒന്ന് ഈ റിപ്പോര്‍ട്ട് സനദ് ഇല്ലാത്ത വാറോല യാണ് . അതിനാല്‍ പിന്നെ ബാക്കി ചര്‍ച്ച തന്നെ വേണ്ടതില്ല .. പക്ഷെ ഇവിടെ നമ്മള്‍ വീണ്ടും വിശദീകരിക്കുന്നത്,; ഖബര്‍ പൂജക്കാരായ മുസ്ലിയാക്കന്മാര്‍ "ഇമാം ദഹബി(റ) ശിര്‍ക്ക് പ്രചരിപ്പിക്കാന്‍ വേണ്ടിയാണോ ഇത് രേഖപ്പെടുത്തിയത് " എന്ന ചോദ്യത്തിനാണ് നമ്മള്‍ ഈ സീഗയുടെ കാര്യം ഇവിടെ വിഷയമാക്കിയത് 

ഇമാം ത്വബരാനിയുടെ പേരില്‍ ഉള്ള സനദ് ഇല്ലാത്ത ഈ കള്ളക്കഥ റിപ്പോര്‍ട്ട് ചെയ്തത് റുവിയ അന്ഹു എന്ന തംരീളിന്റെ സീഗയില്‍ ആയതിനാല്‍ തന്നെ ഇമാം ദഹബി(റ) ശിര്‍ക്ക് പ്രചരിപ്പിക്കാന്‍ വേണ്ടി കിതാബ് രചിക്കുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ് . പില്‍ക്കാലത്ത് ഈ ജാതി മൊല്ലാക്കമാര്‍ ഇപ്പോള്‍ ഈ കഥയും പൊക്കിപിടിച്ച് വന്ന പോലെ വരുമ്പോള്‍ "സനദ് ഇല്ലാത്തതാണ് കള്ളക്കഥയാണ് " എന്ന് കൃത്യമായി തെളിയിക്കാന്‍ ഇമാം ദഹബിയുടെ ഈ കിതാബ് കൊണ്ട് തന്നെ പണ്ടിതന്മാര്‍ക്ക് സാധിക്കുമല്ലോ .. 

ഇമാം ദഹബിയെ ക്കുറിച്ച് സലഫികളായ ഞങ്ങള്‍ക്ക് നല്ല വിചാരമാണ് ഉള്ളത് . അതിനാലാണ് അദ്ദേഹം ഈ വാറോല റുവിയ അന്ഹു എന്ന സീഗയില്‍ റിപ്പോര്‍ട്ട് ചെയ്തത് 
സത്യം മനസ്സിലക്കാനും സത്യം പറയുന്നവരുടെ കൂടെ നില്‍ക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടെ .. ആമീന്‍ 

============================================



استشهد ليلة البارحة الكتاني القبوري بحديث الطبراني وأنه توسل بالنبي وذلك بقوله أن الطبراني قال : ( الجوع يا رسول الله!. (


قلت : أولاً دلس القبوري هذا الحديث فأوهم الناس أن الطبراني قد أخرجه ؛ وهذا كذب فلم يروي هذه القصة الطبراني ؛ بل هي حكاية سردها الإمام الذهبي بدون إسناد في كتابه تذكرة الحفاظ ! قال الحافظ الذهبي في تذكرة الحفاظ : وروي عن أبي بكر بن أبي علي قال : كان ابن المقرئ يقول : كنت أنا والطبراني وأبو الشيخ بالمدينه ؛ فضاق بنا الوقت ؛ فواصلنا ذلك اليوم ؛ فلما كان وقت العشاء حضرت القبر وقلت : يا رسول الله الجوع ؛ فقال لي الطبراني : اجلس فإما أن يكون الرزق أو الموت ؛ فقمت أنا وأبو الشيخ ؛ فحضر الباب علوي ففتحنا له ؛ فاذا معه غلامان بقفتين فيهما شيء كثير وقال : شكوتموني إلى النبي صلى الله عليه وسلم رأيته في النوم فأمرني بحمل شيء اليكم )

ثانياً : الذهبي لم يذكر إسناداً للقصة ؛ ولكن رواها في معرض ترجمة ابن الشيخ بقوله : (وروي) وهذا الحكاية ليس لها إسناد ؛ بل ذكرت في ما يسمونه بصيغة التمريض (روي) ؛ فلابد إذاً من معرفة الإسناد للحكم على القصة

ثالثاً : لا أعتقد أن يخفى على القبوريين المتمسكين بهذه الحكاية أنها غير مسندة ؛ فإن ما بين الحافظ الذهبي وبين أبي بكر بن أبي علي ما يقارب الخمسة قرون من الرواة ؟؟ فلو وجد لها سنداً وليست كذلك لكان الحكم عليها بالشذوذ ومخالفة معتقد الصحابة والسلف الكرام ؛ وقد تضمنت الأحاديث الصحيحة المسندة روايات أصح منها ومخالفة لها بإجماع الصحابة والمسلمين ؛ وهو إعلان عمر أمام جموع الصحابة وفي أشد حالات الحاجة لنزول المطر ترك التوسل بالنبي بعد موته ؛ وما كان مجمعا عليه من الصحابة فلا قيمة لما خالفه حتى لو صح سنده!.

رابعاً : لو قالوا الذهبي حافظ ثقة ؛ قلنا : نعم الذهبي ثقة حافظ ولكن أين الرواة بينه وبين هذه الحكاية ؟ 

خامساً : لو صحت قصة التوسل هذه ؛ فهل فعل هؤلاء حجة أم لا ؟؟ ولا أعتقد إلا أنهم بشر يخطئون ويصيبون ؛ فما كان من صواب أخذناه وما كان خطأ تركناه .

7 comments:

  1. മാഷാ അല്ലാഹ് .. അല്ലാഹു സ്വീകരിക്കട്ടെ

    ReplyDelete
  2. ഖുറാഫാത്തുകള്‍ക്ക് എതിരെ പോരാട്ടം

    ReplyDelete
  3. വളരെ നല്ല പോസ്റ്റ്
    ഞാൻ എന്റെ ഗ്രൂപ്പിൽ ലിങ്ക് കൊടുത്തിട്ടുണ്ട് '

    ReplyDelete
  4. അല്ലാഹു അനുഗ്രഹിക്കട്ടെ

    ReplyDelete
  5. ഇബ്നു തൈമിയയുടെ പേരിലും ഇത് പോലെ ഒരു പാട് കള്ള പ്രചരണങ്ങൾ നടത്തുന്നുണ്ട് അതു കൂടി ഒന്ന് വ്യക്തമാക്കണം

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. മാശാ അല്ലാഹ്,നല്ലൊരു ആർട്ടിക്കിൾ,

    ഇതിൽ എന്റെ ഒരു അഭിപ്രായം കൂടി പറയാം , ഇമാം ദഹബിയുടെ സിയറു അഅലാമി നുബലയിലാണ് ഈ റിപ്പോർട്ട് വന്നത് (എന്റെ ഓര്മ ശരിയാണെങ്കിൽ) സിയറു അഅലാമി നുബല എന്ന് പറഞ്ഞാൽ തന്നെ മഹാന്മാരായ വ്യക്തികളുടെ ജീവിതം വിവരിക്കുന്ന ബുക്കാണ് , തികച്ചും ഒരു ചരിത്ര ബുക്ക് , അതിൽ അറിയപ്പെട്ടതും അറിയപെടാത്തതുമായ റിപോർട്ടുകൾ ഉണ്ടാകും , എന്നാൽ ഇമാം ദഹബി അദ്ദേഹം അഖീദയുടെ കിതാബ് എഴുതുകയും അതിൽ ഇത് ഉദ്ധരിക്കുകയും ചെയ്‌താൽ മാത്രമേ നമുക്ക് ഇമാം ദഹബിയും ആ അഭിപ്രായകാരനാണെന്ന് പറയാൻ പറ്റുകയുള്ളൂ

    ReplyDelete